അന്നയും ജിമ്മിയും 4
Annayum Jimmiyum Part 4 | Author : Sakhavu | Previous Part

ഒരുപാട് താമസിച്ചുപോയി അതിൽ ക്ഷമ ചോദിക്കുന്നു🙏. ഞാൻ കുറച്ച് തിരക്കിൽ ആയിപോയി. ഇത് മുന്നേ പറഞ്ഞപോലെ ഞാൻ ആദ്യമായി എഴുതുന്നതാണ് ഇതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ അതു കമന്റിൽ പറഞ്ഞു തരണം എന്ന് അപേക്ഷിക്കുന്നു. എന്റെ കഥ വായിക്കുന്ന എല്ലാവർക്കും നന്ദി.
ഇനി കഥയിലേക്ക് പോകാം.
ഇതേ സമയം നാട്ടിൽ പോയ അന്ന ന്യൂസ് ചാനൽ കാണുകയായിരുന്നു അപ്പോൾ ആണ് ബ്രേക്കിങ് ന്യൂസ്. ” യുവതി കൂടെ വർക്ക് ചെയുന്ന ആൺ സുഹൃത്തിനെ കുത്തി ആത്മഹത്യക്ക് ശ്രേമിച്ചു ”
രേവതി എന്നാ യുവതി വിഷ്ണു എന്നാ ആളെ വാക്‌തർക്കത്തിനിടക്ക് കത്തി എടുത്ത് കുത്തുക ആയിരുന്നു എന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞു.
ഇത് കേട്ട് ഫോട്ടോയും കണ്ട അന്ന അമ്മേ… എന്നും വിളിച്ചു തലക്ക് കൈയും കൊടുത്ത് ഇരുന്നു പോയി……
ആകെ തകർന്ന അന്നയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
അന്നയുടെ അമ്മെന്ന് ഉറക്കെ ഉള്ള ശബ്ദം കെട്ടാണ് അടുക്കളയിൽ നിന്നും അവളുടെ അമ്മ ഓടിവന്നത്.
അമ്മ : എന്ത് പറ്റി മോളെ?
അന്ന : അമ്മേ ടിവിൽ ന്യഅവൾ ……….., എന്റെ രേവൂന് എന്തോ പറ്റി…..
ഇത് പറഞ്ഞതും അവൾ ബോധമറഞ്ഞു ഇരുന്ന സെറ്റിയിലേക് തളർന്ന് വീണു.
ഇതുകണ്ട ജോളി (അമ്മ ) ടിവി ന്യൂസ് നോക്കിയതും അവൾ ഭയപ്പെട്ടു.
ജോളി ഉടനെ ഒരുക്കപ്പ് വെള്ളം കൊണ്ടുവന്നു അന്നയുടെ മുഖത്ത് തളിച്ചു അവൾ പതുക്കെ കണ്ണുകൾ തുറന്നു.
അവൾ ഉടൻതന്നെ തന്റെ ഫോൺ എടുത്ത് ഹോസ്റ്റൽ വർഡാണ് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. അവർക്കും കാര്യമായ വിവരങ്ങൾ ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു.
ഉടൻതന്നെ അന്ന അമ്മയോട് പറഞ്ഞു.
അന്ന : അമ്മ എനിക്ക് അവളെ കാണാൻ പോകണം
അമ്മ : ഞാൻ ജോജിയോട് വണ്ടി ഇറക്കാൻ പറയാം അപ്പോളേക്കും മോള് റെഡിയായി നിക്ക്.
ഇത് കേട്ടപാടെ അവൾ റെഡി ആകാൻ പോയി.
അമ്മ : എടാ ജോജി നീ ഇങ്ങോട്ട് വന്നേ.
ജോജി : എന്താണ് അമ്മ വിളിച്ചു കാറുന്നെ?
അമ്മ : അന്നയ്ക്ക് എറണാകുളം പോകണം, ടിവി ന്യൂസിൽ രേവതി ആത്മഹത്യക്ക് ശ്രേമിച്ചു ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. അവൾ ഹോസ്റ്റൽ വാർഡാണ് വിളിച്ചപ്പോൾ അവൾ എന്തിനു ഇത് ചെയ്തു എന്ന് അറിയില്ല.
ജോജി : ഐയോ? റെവൂചേച്ചി എന്തിനാ ഇത്…. വാക്കുകൾ മുഴുവയ്ക്കാൻ അവനും സാധിച്ചില്ല.
അമ്മ : മക്കൾ രണ്ടുപേരും അവിടെ പോകണം അവൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണം. ഇതാ അമ്മയുടെ ATM കാർഡ് നീ ഇത് വെച്ചോ.
കുറച്ച് സമയത്തിന് ശേഷം അന്ന ഒരുങ്ങിവന്നു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു അവൾക്ക് രേവതി എന്നാൽ ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു. ജോജിക്കും മറിച്ചൊന്നും ആയിരുന്നില്ല അവന്റെ മനസ്സിലും ഒരു നീറ്റൽ അനുഭവപ്പെട്ടു.
അമ്മ : ഞാൻ ടെസയോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ വരുന്നകാര്യം. ( ടെസ ജിമ്മിയുടെ കുഞ്ഞിപ്പെങ്ങൾ അവളും ഭർത്താവും എറണാകുളം സെറ്റിൽഡ് ആണ് )
അവൾ ഹോസ്പിറ്റലിലേക്ക് എബിനെ പറഞ്ഞുവിട്ടിട്ടുണ്ട്.
അന്ന : ഞാൻ എബിൻ ചേട്ടായിയെ വിളിച്ചോളാം അമ്മ.
ജോജിയും പോകാൻ റെഡിയായി വന്നു.
ജോജി : അമ്മ ഞങ്ങൾ ഇറങ്ങുന്നു അച്ചാച്ചനോട് പറഞ്ഞേക്ക്.
അമ്മ: ഞാൻ പറഞ്ഞോളാം, എന്തായാലും ചെന്നിട്ട് വിളിക്ക്.
ജോജി : ഞാൻ എന്തായാലും ഒരു കൂട്ടിനു ജിമ്മിച്ചേട്ടായിയെ കൊണ്ടുപോകുവാ. അമ്മ മമ്മിയോട് പറഞ്ഞേക്ക്.
അന്ന : മമ്മിയെ ഇങ്ങോട്ട് വിളിച്ചോ മമ്മിയെ ഒറ്റക്ക് നിർത്താണ്ട.
അമ്മ : അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ പോകാൻ നോക്ക്.
അന്ന അവളുടെ ഫോൺ എടുത്ത് ജിമ്മിക്ക് കാൾ ചെയ്തു.
മറുതലക്കൽ ജിമ്മി : ഹലോ അന്നമോളെ എന്താണ് പതിവില്ലാതെ ഒരു വിളി.
അന്ന : ചേട്ടായി നമ്മുടെ രേവൂ…….. അതും പറഞ്ഞവൾ ഒറ്റകരച്ചിൽ ആയിരുന്നു.
ജിമ്മി : ഹലോ അന്നമോളെ കരയാതെ, എന്താ നമ്മുടെ രേവൂന്.
അവൾ കരഞ്ഞുകൊണ്ട് രേവൂ ആത്മഹത്യക്ക് ശ്രേമിച്ചത് പറഞ്ഞൊപ്പിച്ചു.
ജിമ്മി : മോളെ നീ ജോജിക്ക് ഫോൺ കൊടുക്ക്.
ജോജി : ഹലോ ചേട്ടായി, ഞങ്ങൾ എറണാകുളം പോകാൻ നിക്കുവാ.
ജിമ്മി : ഞാൻ ടൗണിൽ ഉണ്ട് നീ നേരെ പോലീസ് സ്റ്റേഷന്റെ അവിടേക്ക് വന്നാൽ മതി ഇതും പറഞ്ഞത് ജിമ്മി കാൾ കട്ട് ചെയ്തു.
ഇതേസമയം ജോബിയും കൂട്ടരും എങ്ങനെ കേസ്സില്ലാതെ ഇതിൽ നിന്നും തലയൂരം എന്ന് ചിന്തിക്കുക ആയിരുന്നു.
ജോബി : എടാ അരുണേ ഇത് കേസ് ആയാൽ നമ്മൾ മൂന്നുപേരും കുടുങ്ങും. ഉടനെ എന്തെങ്കിലും ചെയ്യണം.
അരുൺ : നമ്മൾ ഇപ്പോൾ എന്ത് ചെയ്യാനാ കുടുങ്ങിത് തന്നെ അവൾ പോലീസിൽ പറഞ്ഞാൽ കുടുങ്ങിത് തന്നെ.
ജോബി :അവൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, അവൾക്ക് ബോധംവന്നാൽ ഹോസ്പിറ്റലിൽ നിന്നും പോലീസിനെ വിളിക്കും. അവൾ പറയുന്നപോലിരിക്കും നമ്മുടെ വിധി.
ഇതു കേട്ട അരുൺ ആകെ പേടിച്ചിരുന്നു പോയി
അരുൺ :ഞാൻ മുന്നേ പറഞ്ഞതാണ് ഇതൊന്നും വേണ്ടാന്ന് അപ്പോൾ നിനക്കും അവനുമാണ് സൂക്കേട് മുത്തത്. എന്തുവേണ്ടി ഇപ്പോൾ ഒരുത്തനു കുത്തും കിട്ടി എല്ലാരും പെട്ടപ്പോൾ സമാധാനം ആയല്ലോ അല്ലെ.
ജോബി : അവനു കുത്തുകിട്ടിത് പോലീസിൽ അറിയിക്കാതെ ഞാൻ നോക്കിട്ടുണ്ട്, അവൾ പോലീസിൽ വല്ലോം പറഞ്ഞാൽ പെടും. അവനെ ഡിസ്റ്റചാർജ് ചെയ്ത് കിട്ടിയാൽ നമുക്ക് എവിടേലും ഒളിവിൽ പോകരുന്നു.
അരുൺ : അവൾ ഇത് കേസ് ആക്കാൻ ചാൻസ് കുറവാണ്, ഇത് പുറത്തറിഞ്ഞാൽ അവൾക്ക് പ്രേശ്നമാവില്ലേ.
ജോബി : നമുക്ക് അവളുടെ നീക്കം എന്താണെന്നു നോക്കാം.
——————————————————————
ഇതേസമയം ജോജിയും അന്നയും ജിമ്മിയെയും കൂട്ടി രേവൂ കിടക്കുന്ന ഹോസ്പിറ്റലിൽ എത്തിയിരുന്നു. വന്നപാടെ അവർ ICU വിന് മുന്നിലേക്ക് പോയി അവിടെ അവരെയും കാത് ജിമ്മിയുടെ അളിയൻ എബിൻ അവിടെ ഉണ്ടായിരുന്നു.
ജിമ്മി : അളിയാ ഡോക്ടർ എന്താണ് പറഞ്ഞത്?
എബിൻ : ഡോക്ടർ പറഞ്ഞത് കുറച്ച് സീരിയസ് ആണെന്ന, 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന. പിന്നെ തിരിച്ചു കിട്ടുമ്പോൾ ചിലപ്പോൾ സംസാരശേഷിയും നടക്കാനുള്ളച്ചാൻസും കാണില്ലെന്നും പറയുന്നു.
ഇത് കേട്ടതും അന്ന പൊട്ടിക്കരയാൻ തുടങ്ങി ജോജി അവളെ ആശ്വസിപ്പിക്കുന്നുണ്ട് എന്നാലും അവൾക്ക് ഉള്ളിലെ വിഷമം സഹിക്കുന്നില്ലായിരുന്നു.
അവളുടെ കരച്ചിൽ കണ്ട ജിമ്മി ജോജിയോട് അന്നയെ ടെസയുടെ അടുത്ത് കൊണ്ടാക്കാൻ പറഞ്ഞു.
അന്നയോട് ജിമ്മി തന്നെ പറഞ്ഞ് ഒരുവിധത്തിൽ അവളെ പറഞ്ഞുവിട്ടു.
അവർ പോയതും
എബിൻ : അളിയാ ഡോക്ടർ പറഞ്ഞത് രേവതി റേപ്പ് ചെയപെട്ടിട്ടുണ്ട് എന്നാണ്.
അതിനു കാരണക്കാരായ ഒരുത്തനെ അവൾ കുത്തി, അവനും ഏതോ ഹോസ്പിറ്റലിലാണ്. “ന്യൂസിൽ റേപ്പ് ആണെന്ന് പറഞ്ഞിട്ടില്ല. പെൻസുഹൃത്തു കൂടെ വർക്ക് ചെയുന്നവനെ കുത്തി” എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.
ഇവിടുത്തെ ഡോക്ടർ എന്റെ ഫ്രണ്ടിന്റെ അങ്കിൽ ആയതിനാൽ റേപ്പ് കേസ് ആണെന്ന് പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജിമ്മി : അത് നന്നായി രേവൂന്റെ ഭാവി നമ്മൾക്ക് നോക്കണം, പിന്നെ എന്തിന് ഇതു ചെയ്തു എന്ന് അറിയണം. അവൾ ഉണരാതെ ഒന്നും അറിയാൻ പറ്റില്ലാലോ.
ജിമ്മി ജോജിക്ക് ഫോൺചെയ്ത് ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞിട്ട് മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചു ICU വിന് മുന്നിലെ കസേരയിൽ ഇരുന്നു.
……………………………………………………..
ജിമ്മി പഴയ ഓർമകളിലേക്ക് പോയി ആദ്യമായി രേവതി അന്നയോടൊപ്പം നാട്ടിൽ വന്നതും അവൾ ഒരു അനാഥയാണെന്നു അറിയുന്നതും എല്ലാം അന്നുമുതൽ അവൾ തനിക്ക് സ്വന്തം കുഞ്ഞുപെങ്ങൾ ആയിരുന്നു അവൾ. എല്ലാം ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. അവൻ അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയി.
—————————————————-
അങ്ങനെ 2 ദിവസം കടന്നുപോയി രേവതിക്ക് ബോധം വീണു ഡോക്ടർ വന്നു അവളെ ചെക്ക് ചെയ്തു. അവളെ നോക്കിനിക്കുന്ന ഓരോളുകളെയും അവൾക്ക് മനസിലാകുന്നുണ്ടോ എന്ന് മനസ്സിലാക്കി അന്നയെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾക്ക് അന്നയോട് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ അവൾക്ക് ഒന്നും തന്നെ പറയാൻ പറ്റുന്നില്ല. ഡോക്ടർ അവളോട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് ബാക്കിയുള്ളവരോട് പുറത്ത് നിൽക്കാൻ പറഞ്ഞ്.
കുറച്ച് സമയത്തിന് ശേഷം പുറത്തേക്ക് വന്ന ഡോക്ടർ ജിമ്മിയോടും അന്നയോടും റൂമിൽ വരാൻ പറഞ്ഞു.
—————————————————————-
ഇതേ സമയത്താണ് രേവതി അന്ന് അയച്ച ഡയറി അന്നയുടെ വീട്ടിലെ അഡ്രസ്സിൽ പോസ്റ്റലായി എത്തുന്നത് അത് അന്നയുടെ അമ്മ മേടിച്ചു അന്നയുടെ അഡ്രസ് ആയതിനാൽ അത് പൊട്ടിച്ചുനോക്കാതെ അവൾ വരുമ്പോൾ കൊടുക്കാം എന്നുവെച്ചു അലമാരയിൽ എടുത്തുവെച്ചു.
——————————————————————
റൂമിലേക്ക് ചെന്ന അന്നയോടും ജിമ്മിയോടും ഡോക്ടർ ചെയറിൽ ഇരിക്കാൻ പറഞ്ഞു.
ഡോക്ടർ : ഇനി പറയുന്നകാര്യങ്ങൾ നിങ്ങൾ ശ്രെദ്ധയോടെ കേട്ട് അതുപോലെ അവളെ പരിചരിക്കണം.
ജിമ്മി : ഡോക്ടർ പറയുന്നപോലെ ഞങ്ങൾ നോക്കിക്കോളാം.
ഡോക്ടർ : അവൾ ഇതുവരെ അവക്ക് സംഭവിച്ച ദുരന്തത്തിന്റെ താഴ്ചയിൽ നിന്നും റിക്കവർ ആയിട്ടില്ല. അവൾക്ക് വീശിഴ്ച്ചയുടെ ആഘാദത്തിൽ നടക്കാൻ പറ്റില്ല അവൾ അതിൽ നിന്നും റിക്കവർ ആകുവാൻ ചാൻസ് കുറവാണ് പിന്നെ സംസാരശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു. അവൾക്ക് നല്ലയൊരു കൗൺസിലിങ് ഇവിടുന്ന് നൽകും ശേഷം നിങ്ങൾ അവൾക്ക് മനസിന് സന്തോഷം നൽകുന്നത് മാത്രം ചെയ്യാൻ നോക്കുക അത് അവളിൽ കുറച്ച് മാറ്റങ്ങൾ വരുത്തും.
ഇതെല്ലാം കെട്ടിരുന്ന അന്ന കരഞ്ഞുകൊണ്ട് അവിടെനിന്നും എന്നിറ്റ് പുറത്തേക്ക് പോയി. അതു കണ്ട ജിമ്മി ഡോക്ടറോട് പറഞ്ഞിട്ട് അവളുടെ പുറകെ പുറത്തേക്ക് വന്നു.
അവൻ അന്നയെ പറഞ്ഞു ആശ്വസിപ്പിച്ചു.
വീണ്ടും ഒരു ആഴ്ച്ചക്ക് ശേഷം രേവതി ഡിസ്ചാർജ് ആയി. അന്നയും ജിമ്മിയും ജോജിയും അവളെയും കൊണ്ട് നാട്ടിലേക്ക് പോന്നു.
അതിനുശേഷം അന്ന അവളെ വീട്ടിൽ രേവതിയെ ശുഷ്രുഷിക്കാൻ അവളുടെ കൂടെ മുറിയിൽ കിടത്തി. അന്നയ്ക്ക് അവൾ സ്വന്തം സഹോദരിയെ പോലെ ആയതിനാൽ അവൾ രേവതിക്ക് സംഭവിച്ചതിൽ അതീവ ദുഖിത ആയി മാറി. അന്ന പഴയത് പോലെ ആരോടും സംസാരിക്കാറില്ലതായി. അവളുടെ മുഖത്തെ ചിരി ഇല്ലാതായി. ഇതെല്ലാം അന്നയുടെ വീട്ടിൽ ഉള്ളവരെ നിരാശരക്കിയിരുന്നു എന്നാലും കുറച്ച് കഴിയുമ്പോൾ ശരിയാവും എന്ന് അവരും വിചാരിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞിട്ടും രേവതിക്ക് ഒരുമാറ്റവും ഉണ്ടായില്ല അന്ന ആണെങ്കിൽ രേവതിക്ക് സംഭവിച്ചതിന്റെ ദുഃഖത്തിൽ വിശദരോഗിയെപ്പോലെ ആകുകയും ചെയ്തു.
ഇതേ സമയം കൊച്ചിയിൽ വിഷ്ണുവിന് എല്ലാം കുറഞ്ഞു അവൻ ഒക്കെ ആയതിനാൽ ജോബിയും കൂട്ടുകാരും കഴിഞ്ഞതെല്ലാം മറന്നുതുടങ്ങിയിരുന്നു. അവർ പതിവുപോലെ ജോലിക്ക് പോയിത്തുടങ്ങി അവരുടെ ഹോൾഡ് കൊണ്ടും മറ്റും അത് പോലീസ് കേസ് ആകാതിരിക്കുകയും പിന്നീട് അതിനെക്കുറിച്ചു ആരും അന്വേഷിക്കാതെ ഇരിക്കുകയും ചെയ്തതിനാൽ അന്നയെയും രേവതിയെയും അവർ മറന്നു.
——————————————————————
അന്നയുടെ വീട്ടിൽ അമ്മ എന്തോ അലമാരയിൽ തപ്പുമ്പോൾ ആണ് അന്ന് പോസ്റ്റൽ വന്ന ഡയറി കാണുന്നത്. ഉടനെ അതും എടുത്തുകൊണ്ട് അന്നയുടെ അമ്മ അവളുടെ റൂമിലേക്ക് ഓടി…….
തുടരും



Responses (0 )