അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12
Anjuvum Kaarthikayum Ente Pengalum Part 12 | Author : Rajarshi | Previous Part
ഞാനവളെ കൈവിടില്ലെന്ന ആശ്വാസത്തിൽ കാർത്തു എന്റെ നെഞ്ചിൽ തല വച്ചു കിടന്നുറങ്ങിയിരുന്നു…കാർത്തുവെന്റെ പെണ്ണാണെന്നുള്ള സത്യം മനസ്സിൽ അരക്കിട്ടുറപ്പിക്കുമ്പോളും നാളെ കാർത്തുവിന്റെ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യുന്നതോർക്കുമ്പോൾ എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞിരുന്നു…
ഇതൊന്നുമറിയാതെ ശാന്തമായിക്കിടന്നുറങ്ങിയിരുന്ന കാർത്തുവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നപ്പോൾ…അവളോടെനിയ്ക്ക് വാത്സല്യവും സ്നേഹവും കലർന്നൊരു
വികാരമുണർന്നു….
എങ്ങനെ കാർത്തുവിനെന്നെ ഇത് പോലെ സ്നേഹിക്കാൻ കഴിയുന്നു…പലപ്പോഴും മനസ്സിൽ ഉണർന്ന് വരുന്ന ചോദ്യത്തിന് ശരിയായൊരുത്തരം കണ്ടെത്താൻ എനിയ്ക്കിനിയും കഴിഞ്ഞിട്ടില്ല…ഇപ്പൊളിപ്പോൾ ആയി ഞാനതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം..
കാരണം ഞാനും ഇപ്പോൾ അവളെ എന്നെക്കാൾ കൂടുതലായി സ്നേഹിയ്ക്കുന്നുണ്ട്…അവളെയെനിയ്ക്ക് നഷ്ടപ്പെടുന്ന അവസ്‌ഥയെക്കുറിച് ഇപ്പോൾ ആലോചിക്കാൻ പോലും എന്നെക്കൊണ്ടു കഴിയുന്നില്ല…
നാളെ കാർത്തുവിന്റെ അച്ഛനെങ്ങാനും സമ്മാതമല്ലെന്ന് പറഞ്ഞാൽ….
ചിന്ദിച്ചിരുന്ന് ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഞാൻ കണ്ണുകളടച്ചു കിടന്ന് മനസ്സിനെ ശാന്തക്കാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…
ദിയ വന്ന് കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…രാത്രിയിൽ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല…ഉറക്കം ശരിയകാത്തത് കൊണ്ട് കണ്പോളകൾക്ക് കനം വച്ച് ഭാരം അനുഭവപ്പെട്ടിരുന്നു…
ദിയ:-ചേട്ടായി എന്താ ഇത്ര ആലോചിക്കുന്ന…6 മണി കഴിഞ്ഞു എണീറ്റ് വായോ…’അമ്മ എന്നോട് ചേട്ടായിയെയും കാർത്തുവിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുത് വരാൻ പറഞ്ഞിട്ടുണ്ട്…
ഞാൻ:-ഊം…നി പൊയ്ക്കോ…ഞാൻ ഫ്രഷായി വന്നേക്കാം…അവൾ പുറത്തേയ്ക്ക് പോയി….നല്ല ക്ഷീണം ഉണ്ടായിരുന്നു…ബെഡിൽ നിന്ന് എണീക്കാൻ തോന്നുന്നില്ല…സാധാരണ ഞാൻ അമ്പലത്തിൽ പോകാറുള്ളത് ഉത്സവത്തിന് മാത്രമായിരുന്നു…ദൈവവിശ്വാസം ഒക്കെ ആവശ്യത്തിനു ഉണ്ടെങ്കിലും…ദിയ പോകാറുള്ളപ്പോൾ ഒക്കെ കൂടെച്ചെല്ലാൻ എന്നെ നിർബന്ധിക്കാറുണ്ടെങ്കിലും… എന്തോ…അമ്പലത്തിൽ പോകാറുണ്ടായിരുന്നില്ല…പക്ഷെ ഇപ്പോൾ അമ്പലത്തിൽ പോയോന്ന് പ്രാർത്ഥിച്ചാൽ മനസ്സിനൊരു ആശ്വാസം ലഭിച്ചേക്കുമെന്നെനിയ്ക്ക് തോന്നി..
ക്ഷീണം വക വയ്ക്കാതെ ഞാൻ എണീറ്റ് ഫ്രഷാകാനായി ബാത്‌റൂമിലോട്ട് പോയി…
ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മ ചായ കുടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു…
ആ..മോൻ റെഡിയായോ… അവരിപ്പോൾ വരും..
ഞാൻ:-പനി എങ്ങനെയുണ്ടമ്മേ…
അമ്മ:-കുറവുണ്ടടാ…അമ്മയ്ക്കിപ്പോൾ പനിയൊന്നുമല്ല പ്രശ്നം…എന്റെ മക്കളുടെ വിഷമം കാണാൻ ഇടവരുത്തല്ലേയെന്നുള്ള പ്രാർത്ഥനയെ ഉള്ളൂ…
ദിയയും കാർത്തുവും റെഡിയായി ഞങ്ങൾക്കരികിലേയ്ക്ക് വരുന്നുണ്ടായിരുന്നു…ഞാനറിയാതെ കാർത്തുവിനെ നോക്കി വായും പൊളിച്ചിരുന്നു പോയി….ആര് കണ്ടാലും കൊതിയ്ക്കുന്നത്ര സുന്ദരിയായിട്ടുണ്ടായിരുന്നു എന്റെ കാർത്തുപ്പെണ്ണ്….പിങ്ക് കളറിലുള്ള ഫുൾ പാവാടയും അതേ കളറിലുള്ള ബ്ലൗസുമായിരുന്നു കാർത്തു അണിഞ്ഞിരുന്നത്…
കണ്ണെഴുതി പോട്ടൊക്കെ തൊട്ട് മുന്നിൽ വന്ന് നിന്നപ്പോൾ ഞാനിത് വരെ കാണാത്ത ഒരു മാലാഖയെപ്പോലാണവളെന്നെനിയ്ക്ക് തോന്നി…
ദിയ:-അതേ…ഈ വായൊന്നടച്ചു വയ്ക്കാമോ…ഇതെന്താ..ആദ്യയിട്ട് കാണുന്ന പോലെ നോക്കിയിരിക്കുന്ന…
അധികം നോട്ടമൊന്നും വേണ്ടട്ടോ…ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഇനി റിസൾട്ട് അറിഞ്ഞിട്ടു മതി ബാക്കിയൊക്കെ…
അമ്മ:-ഒന്ന് മിണ്ടതിരിയെടി പെണ്ണേ…എവിടെ എന്താ പറയേണ്ടതെന്നൊരു നിശ്ച്ചയോമില്ലാത്തോരു സാധനം…വാ..മോളെ..ഈ പൊട്ടിക്കാളി പറയുന്നതൊന്നും മോള് കാര്യമാക്കേണ്ട..
കാർത്തുവിനെ അമ്മ അരികിലേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു…
അമ്മയുടെ മുന്നിൽ വച്ചുള്ള ദിയയുടെ അന്തവും കുന്തവുമില്ലാത്ത സംസാരത്തിൽ ചമ്മി ഒരു പരുവത്തിലായിരുന്ന കാർത്തുവിന് അമ്മയുടെ വാക്കുകൾ ആശ്വാസം നൽകുന്നതായിരുന്നു .കാർത്തു അമ്മയുടെ അടുത്തായിരുന്നു…
അമ്മ:-ഇന്നലെ ദിയ പറഞ്ഞു നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയപ്പോൾ അച്ഛനതൊരു ഷോക്ക് ആയിരുന്നു…പക്ഷെ അമ്മയത് കുറെ നാളായി മനസ്സിൽ ആഗ്രഹിച്ചിരുന്നത് കൊണ്ട് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്…പക്ഷെ ഇപ്പോഴും അമ്മയ്ക്ക് ആഗ്രഹിക്കാനും എന്റെ മക്കളെ പിരിക്കരുതെയെന്നു പ്രാർത്ഥിക്കാനും മാത്രമേ സാധിക്കുകയുള്ളൂ…കാരണം ഞങ്ങൾക്കുമൊരു മകൾ ഇതേ പ്രായത്തിൽ വളർന്ന് വരുന്നുണ്ട് …അവളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്കും ആഗ്രഹങ്ങളും സങ്കൽപ്പങ്ങളുമൊക്കെയുണ്ട്..ഞാൻ ദിയയെപ്പോലെ തന്നെയാണ് മോളേയും കണ്ടിരിക്കുന്ന…
പോരാത്തതിന് ശിവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകളും…. അറിയാത്തവർ ആയിരുന്നെങ്കിൽ ചോദിച്ചു നോക്കയെങ്കിലും ചെയ്യാമായിരുന്നു…ഇതിപ്പോൾ മക്കളെപ്പോലെ തന്നെ സത്യന്റെയും ലതികയുടെയും തീരുമാനം എന്തായാലും അഗീകരിക്കാൻ മാത്രമേ അച്ഛനും അമ്മയ്ക്കും സാധിക്കുകയുള്ളൂ…എന്തായാലും രണ്ടാളും അമ്പലത്തിൽ പോയി പ്രാർഥിച്ചിട്ട് വാ…അമ്മയ്ക്ക് സുഖമുണ്ടായിരുന്നെങ്കിൽ അമ്മയും കൂടെ വന്നേനെ… അമ്മയതും പറഞ്ഞു നേരേ നോക്കിയത് വാതിൽ കടന്ന് വരുന്ന അച്ഛന്റെ മുഖത്തേയ്ക്കായിരുന്നു…ഞാൻ നോക്കിയപ്പോൾ അച്ഛന്റെ മുഖം വല്ലാതെ വാടിയിരുന്നു…
അച്ഛൻ അടുത്തേയ്ക്ക് വന്നു…
അച്ഛൻ:-എങ്ങോട്ടാ.. മോനെ എല്ലാവരും കൂടെ..രാവിലെത്തന്നെ…ഡ്രസ് ഒക്കെ മറിയിട്ടുണ്ടല്ലോ…
അമ്മ:-ശിവേട്ട…ഞാൻ പറഞ്ഞിട്ടാ…അമ്പലത്തിൽ പോയി വരാൻ…
അച്ഛൻ:-ആണോ…എന്നാ മക്കള് ചെല്ലു.. വെയിൽ മൂക്കുന്നതിന് മുൻപ് വരാൻ നോക്കൂ… ദിയ കാർത്തുവിന്റെ കൈ പിടിച്ച് മുൻപേ നടന്നു .ഞാനവരുടെ പിറകിലായും…..
ശിവേട്ടാ…. സത്യനോട് കാര്യങ്ങൾ പറഞ്ഞിരുന്നോ….
ശിവൻ:–പറഞ്ഞിട്ടുണ്ട്…പറയേണ്ടിയിരുന്നില്ലെന്നു തോന്നി…കേട്ട് കഴിഞ്ഞപ്പോൾ അവന്റെ മുഖം വല്ലാതെ വാടിയിരുന്നു…എന്തോ എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം കേട്ടത് പോലയിരുന്നു..അവന്റെ മുഖഭാവം അപ്പോൾ..പ്രതീക്ഷിച്ചിരുന്നതാണെങ്കിൽ കൂടി എനിയ്ക്കും വിഷമം തോന്നി….കുറച്ചു നേരം ഒന്നും മിണ്ടിയില്ല..
കുറച്ചു കഴിഞ്ഞപ്പോൾ നല്ല സുഖം തോന്നുന്നില്ല ശിവേട്ട…ഞാൻ ഇന്നത്തേക്ക് വീട്ടിൽ പൊയ്ക്കോട്ടേയെന്നെന്നോട് ചോദിച്ചു…ഞാൻ പൊയ്ക്കൊളാൻ പറഞ്ഞു…വെളുപ്പിന് പാടത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്ന വഴി സത്യൻ വിളിച്ചി ട്ടുണ്ടായിരുന്നു…10 മണി കഴിയുമ്പോൾ സത്യനും ലതികയും കൂടെ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു…അവന്റെ ശബ്ദമൊക്കെ വല്ലാതിരുന്നു കേട്ടപ്പോൾ…ഇന്നലെ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു…
രാധ:-സാരല്യ ശിവേട്ടാ… നമ്മൾ അറിഞ്ഞിട്ടും അറിയിക്കാതിരുന്നാൽ പിന്നീട് ഇതിലും വലിയ പ്രശ്നം ആകില്ലയിരുന്നോ…ഇതിപ്പോൾ നമ്മൾ സത്യനോട് കാർത്തുമോളെ നമ്മുടെ മകന് കെട്ടിച്ചു കൊടുക്കണം എന്നൊന്നും പറഞ്ഞില്ലല്ലോ..അങ്ങനെ പറയാനുള്ള അർഹത നമുക്കില്ല താനും…ദിനുവിന് കാർത്തുവിനോട് തോന്നിയ ഇഷ്ടം ആയിരുന്നെങ്കിൽ നമുക്കവനെ കാര്യങ്ങൾ മനസ്സിലാക്കി പിന്തിരിപ്പിക്കാമെന്നു വയ്ക്കാം…ഇതിപ്പോൾ അവൾക്ക് അവനോട് ഇഷ്ടം തോന്നിയിട്ടു വർഷങ്ങൾ ആയെന്നൊക്കെ പറയുമ്പോൾ…അതും അവനറിയാതെ…
എന്തായാലും മനസ്സ് വിഷ്‌മിക്കാമെന്നല്ലാതെ നമുക്കിതിൽ ഒന്നും ചെയ്യാനോ തീരുമാനമെടുക്കാനോ..കഴിയില്ലല്ലോ..ശിവേട്ടൻ വിഷമിക്കേണ്ട…സത്യനും ലതികയും കൂടെ ഒരു തീരുമാനം പറയട്ടെ..
അവരുടെ തീരുമാനം എന്തായാലും അതങ്ങികരിക്കുകയെ നമുക്ക് മാർഗ്ഗമുള്ളു…ഈയൊരു പ്രശ്നം കൊണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലൊന്നും ഉണ്ടാകരുതെന്ന് മാത്രമേ ഞാനിപ്പോൾ ആഗ്രഹിക്കുന്നുള്ളൂ…
ശിവൻ:-ഊം…പനി കുറവുണ്ടോ..
രാധ:-കുറവുണ്ട്..തലയ്ക്കൊരു ഭാരം തോന്നുന്നുണ്ട്…ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാകും…ഏട്ടാ..ഫ്ലാസ്കിൽ ചായ ഇരിപ്പുണ്ട് എടുക്കട്ടേ…
ശിവൻ:-ഇപ്പോൾ വേണ്ട ഞാൻ വരുന്ന വഴി കടയിൽ നിന്ന് കുടിച്ചിരുന്നു..ഞാനൊന്ന് കിടക്കട്ടെ…ഒരു ഒൻപതര കഴിയുമ്പോൾ വിളിച്ചേരേ… സത്യനും ലതികയും കുറെ നാൾ കൂടി വരുന്നതല്ലേ..സ്പെഷ്യലായി എന്തെകിലും ഉണ്ടാക്കണം .നിനക്ക് വയ്യാതിരിക്കല്ലേ..ദിയ ഉണ്ടാക്കിക്കോളും പറഞ്ഞു കൊടുത്താൽ മതി..എന്താ വേണ്ടതെന്ന് വച്ചാൽ ദിനുവിനോട് പോയി വാങ്ങിയിട്ട് വരാൻ പറയു…
അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കാർത്തു ഇടയ്ക്കിടയ്ക്കെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…അപ്പോഴൊക്കെ ഞാനൊരു വിളറിയ ചിരിയവൾക്ക് സമ്മാനിച്ചിരുന്നു…അമ്പലനടയിൽ പുറത്തായി ചെരുപ്പ് ഊരിയിട്ട് അമ്പലത്തിനകത്തോട്ട് കയറി…അകത്ത് കാര്യമായ തിരക്കുണ്ടായിരുന്നില്ല… ഞാൻ ശ്രീകോവിലിന്റെ മുന്നിലായി നിന്ന് കണ്ണുകളടച്ചു കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ചു…
ഭഗവാനെ…അർഹതയില്ലെന്നറിയാം എന്നിരുന്നാലും എന്റെ കാർത്തുവിനെ എന്നിൽ നിന്ന് പിരിക്കരുതെ…ആരെയും വേദനിപ്പിയ്ക്കാതെ ഞങ്ങളെ ഒന്നിപ്പിക്കനെ…ഇനി..ഒരു പക്ഷേ പിരിയേണ്ടി വരികയാണെങ്കിൽ കാർത്തുവിന് എല്ലാം സഹിയ്ക്കാനുള്ള ശക്തി നൽകനെ…എനിയ്ക്ക് വേദനിച്ചാലും കാർത്തുവിനും ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും സങ്കടങ്ങളൊന്നും കൊടുക്കരുതെ…
ദിശയിൽ കണ്ണുകളച്ചു നിന്ന് കാർത്തു പ്രാത്ഥനയിൽ മുഴുകിയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…അത് കണ്ട് നിൽക്കാനാകാതെ ഞാൻ വേഗം പ്രദിക്ഷണം പൂർത്തിയാക്കി .അപ്പോഴും കാർത്തു നടയ്ക്കൽ പ്രാർത്ഥനയോടെ അതേ നിൽപ് തുടരുന്നുണ്ടായിരുന്നു..
ഞാൻ ദിയയോട് ആൽമരച്ചുവട്ടിൽ ഉണ്ടാകും പറഞ്ഞു പുറത്തേയ്ക്കിറങ്ങി..
ചെരുപ്പിട്ട് ആൽത്തറയിലേയ്ക്ക് നടന്നു..
ഏട്ടാ… വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നിത്യയായിരുന്നു…കുറച്ചകലെ മാറി സുമിയും ഇങ്ങോട്ട് നോക്കി നിൽക്കുന്നത് കണ്ടു…നിത്യ എന്റെ അരികിലെത്തി എന്നെ നോക്കി ചിരിച്ചു..ഞാനും തിരിച്ചു ചെറിയൊരു പുഞ്ചിരിയുതിർത്തു…
നിത്യ:-ഏട്ടാ..ഫോൺ നമ്പർ ഒന്ന് തരാവോ…
ഞാൻ:-നിത്യയ്ക്ക് എന്റെ ഫോൺ നമ്പർ എന്തിനാ…
നിത്യ:-എനിയ്ക്കല്ല..അച്ഛൻ പറഞ്ഞിരുന്നു. ഏട്ടനെ കാണുകയാണെങ്കിൽ നമ്പർ വാങ്ങാൻ ആടിന്റെ കാര്യത്തിനെന്തോ ആണ്..ഞാൻ ദിയയെ കാണുമ്പോൾ വാങ്ങാൻ ഇരുന്നതാ.. ഇപ്പോൾ ഏട്ടനെ നേരിട്ട് കണ്ടപ്പോൾ ചോദിച്ചെന്നെയുള്ളൂ…
അതൊന്നുമല്ല കാര്യമെന്നെനിയ്ക്ക് മനസ്സിലായെങ്കിലും അധിക സമയം നിത്യയോട് സംസാരിച്ചു നിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.നമ്പർ വാങ്ങിയിട്ടെ പോകു എന്ന രീതിയിലുള്ള നിത്യയുടെ നില്പും കൂടിയായപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ ഞാൻ അവൾക്കെന്റെ നമ്പർ കൊടുത്തു…അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ദിയയും കാർത്തുവും അടുത്തേയ്ക്ക് വന്നു..
ഞാൻ ആൽത്തറയിൽ നിന്നിറങ്ങിയപ്പോഴേയ്ക്കും കാർത്തു എന്റെ അരികിലേക്ക് ചേർന്ന് നിന്ന് അവളുടെ കയ്യിലുള്ള ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്തെന്റെ നെറ്റിയിൽ ചാർത്തിത്തന്നു..ഞാനൊരു നിമിഷം പകച്ചു പോയി…ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റുപാടും കണ്ണുകളോടിച്ചു നോക്കി..ഭാഗ്യത്തിന് പുറത്താരും ഉണ്ടായിരുന്നില്ല..എന്റെ വെപ്രാളം കണ്ടിട്ട് ദിയ വാ പൊത്തി നിന്ന് ചിരിയ്ക്കുന്നുണ്ടായിരുന്നു…കാർത്തുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് സങ്കടം നിഴലിട്ടിരുന്നു…
കാർത്തു:-ഏട്ടാ..ഫോണൊന്ന് തരോ..എനിക്കൊന്ന് അമ്മയെ വിളിയ്ക്കണം…ഞാൻ ഫോണെടുത്തിട്ടില്ല..
ഞാനവൾക്ക് ഫോണ് കൊടുത്തു അവൾ കുറച്ച് മാറി നിന്ന് അമ്മയ്ക്ക് ഫോണ് ചെയ്തു…
ചെറിയ ശബ്ദത്തിൽ അമ്പലത്തിൽ നിന്നുയരുന്ന ഭക്തിഗാനത്തിൽ ശ്രദ്ധ പതിപ്പിച്ചു ആൽത്തറയിൽ ഞാൻ ചാരി നിന്നു…ദിയയും എന്റെ അരികിലായി വന്ന് നിന്നു…എന്റെ അവസ്‌ഥ മനസ്സിലാക്കിയാകണം അവളൊന്നും സംസാരിച്ചില്ല…
കുറച്ചു കഴിഞ്ഞപ്പോൾ കാർത്തു ഞങ്ങൾക്കരികിലേയ്ക്ക് വന്നു ഫോണെന്റെ നേരെ നീട്ടി…
കാർത്തു:-അമ്മ ദിയയെയും കൂട്ടി വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു…ഞാൻ ദിയയെ നോക്കി…
ദിയ:-ഏട്ടൻ വീട്ടിലേയ്ക്ക് പൊയ്ക്കോ..ഞാൻ കാർത്തുവിനെ വീട്ടിൽ ആക്കിയിട്ട് വരാം…ഞാനൊന്നും മിണ്ടിയില്ല…കാർത്തു എന്റെ അടുത്തേയ്ക്ക് വന്നെന്റെ കൈകൾ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ടെന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു…അവൾ ഒന്നും സംസാരിക്കാതെ തന്നെ കണ്ണുകൾ കൊണ്ട് എന്നോട് പലതും പറയുന്നുണ്ടെന്നെനിയ്ക്ക് തോന്നി..അവളുടെ കണ്ണുകൾ നിറഞ്ഞു വന്നപ്പോൾ അവളെന്റെ കൈകളെ സ്വതന്ത്രമാക്കി ദിയയുടെ കൈയും പിടിച്ച് വീട്ടിലേയ്ക്ക് നടന്നു… ഞാനും കലങ്ങിയ മനസ്സുമായി വീട്ടിലേയ്ക്ക് തിരിച്ചു…
കാർത്തുവും ദിയയും എവിടാ മോനെ..വീട്ടിലേയ്ക്ക് കയറിയപ്പോൾ അമ്മ എന്നോട് ചോദിച്ചു..
കാർത്തുവിന്റെ വീട്ടിലേയ്ക്ക് പോയമ്മേ..
ഞാൻ:-അവൾ ഫോൺ എടുത്തിട്ടില്ലമ്മേ..കാർത്തുവിന്റെ ഫോണും ഇവിടെയാണ്…ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും എന്റെ ഫോൺ ബെല്ലടിച്ചു….
ചേട്ടായി..ഞാനാ…കാർത്തുവിന്റെ അച്ഛന്റെ ഫോണിൽ നിന്നാ വിളിയ്ക്കുന്ന..അച്ഛനെ വിളിച്ചിട്ട് എടുക്കുന്നില്ല..അമ്മയുടെ കയ്യിൽ കൊടുത്തെ..ലതികമ്മയ്ക്ക് സംസാരിക്കാനുണ്ടെന്നു…ഞാൻ അമ്മയ്ക്ക് ഫോണ് കൊടുത്ത് സെറ്റിയിൽ ഇരുന്നു…കുറെ കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്തേയ്ക്ക് വന്നെനിയ്ക്ക് ഫോണ് തന്നിട്ട് അടുത്തായിരുന്നു..
അമ്മ:-ഒരു കണക്കിന് നന്നായി… ഇനി അവൾ വന്നിട്ട് സാധനങ്ങൾ ഒക്കെ വാങ്ങി എന്തെങ്കിലും ഉണ്ടാക്കി വരുമ്പോൾക്കും ഉച്ചയായേനെ..എനിയ്ക്ക് അമ്മ പറയുന്നതൊന്നും മനസിലായില്ല..
അച്ഛൻ എനീക്കുമ്പോൾ നമ്മൾ മൂന്ന് പേരോടും കൂടെ കാർത്തുവിന്റെ വീട്ടിലേയ്ക്ക് ചെല്ലാൻ പറയാൻ ആണ് ലതിക വിളിച്ചത്…മോനിനി ഡ്രസ് മാറാനൊന്നും നിൽക്കേണ്ട ഞാൻ അച്ഛനെ വിളിച്ചു കാര്യം പറയട്ടെ..വെയിൽ മൂക്കുന്നതിന് മുൻപ് പോകാൻ നോക്കാം..
കുറച്ചല്ലേയുള്ളൂ..ഇനി ഓട്ടോ വിളിക്കാനൊന്നും നിൽക്കേണ്ട…
ഞാൻ:-അമ്മയ്ക്ക് വയ്യാത്ത അല്ലെ കുറച്ചേ ഉള്ളങ്കിലും പനിയും വച്ചോണ്ട് അത്രടം നടക്കാൻ പറ്റുമോ…
അമ്മ:-അതൊന്നും സാരല്യടാ എന്റെ മോന്റെ കാര്യത്തിനല്ലേ…അതും പറഞ്ഞമ്മ അച്ഛനെ വിളിക്കാനായി പോയി…
ഇതിപ്പോൾ എല്ലാം എതിരായിട്ടണല്ലോ നടക്കുന്ന…കാർത്തുവിന്റെ വീട്ടിലേയ്ക്ക് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു തളർച്ച പോലെ തോന്നി…അല്ല ഞാനെന്തിന് പോകാൻ മടിയ്ക്കുന്ന… എന്തായാലും ഇന്നൊരു തീരുമാനം ഉണ്ടാകും അതിപ്പോൾ എവിടെ വച്ചയാലും തീരുമാനങ്ങൾക്ക് മാറ്റമൊന്നുമില്ലല്ലോ…കുറേ നാളത്തേക്ക് സങ്കടം തോന്നിയേക്കാം നാളുകൾ കഴിയുമ്പോൾ തനിയെ ശരിയായിക്കോളും. ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും അതികഠിനമായെന്റെ മനസ്സിൽ വേദന നിറഞ്ഞിരുന്നു…
ഞാൻ tv ഓണാക്കി കണ്ട്നിമി കൊണ്ടിരുന്നു…എവിടെ…മറ്റൊന്നിലേയ്ക്കും ശ്രദ്ധിക്കാനാകാത്ത വിധം മനസ്സിൽ കാർത്തുവിനെ നഷ്ടപ്പെടുമെന്നുള്ള ആകുലത നിറഞ്ഞു വന്നു കൊണ്ടിരുന്നു..
സമയം ഇഴഞ്ഞു നീങ്ങുന്തോറും കാർത്തു എന്റെ പെണ്ണാണെന്നുള്ള വിശ്വാസം എനിയ്ക്ക് നഷ്ടമായിക്കൊണ്ടിരുന്നു…കാർത്തുവെന്നോട് ഇഷ്ടം പറഞ്ഞപ്പോൾ സമ്മതം മൂളിയ നിമിഷത്തെ ഞാൻ വെറുത്ത് തുടങ്ങിയിരുന്നു…എന്നെ നഷ്ടമാകുമെന്നെനിയ്ക്ക് തോന്നിയ നിമിഷങ്ങൾ….
മോനെ….ശബ്ദം കേട്ട് ഞാൻ അമ്മയെ നോക്കി ‘അമ്മ അടുത്തു വന്നിരുന്നതൊന്നും ഞാനറിഞ്ഞിരുന്നില്ല..
അമ്മയുടെ വിളി കേട്ടപ്പോൾ മനസ്സിലടക്കി വച്ചിരുന്ന സങ്കടങ്ങളെല്ലാം പുറത്തേയ്ക്ക് വന്നു…ഞാനമ്മയുടെ മടിയിലേയ്ക്ക് വീണു കിടന്ന് കരഞ്ഞു….എന്റെ സങ്കടങ്ങളെല്ലാം അമ്മയുടെ മടിയിലേയ്ക്ക് കണ്ണുനീരായി ഒഴുകിയിറങ്ങി…
എന്തിനാടാ…അമ്മേടെ കുട്ടൻ കരയുന്ന…എന്റെ മോൻ ഒരാണ്കുട്ടിയല്ലേ…ഇങ്ങനെ കരയാൻ പാടുണ്ടോ…നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും ..എല്ലാം നമ്മുടെ ആഗ്രഹങ്ങൾ പോലെ നടക്കണമെന്നുണ്ടോ…മോൻ കരയാതെ…അവർ കാർത്തുവിനെ തരില്ലെന്നു
ഞാൻ വരുന്നില്ലമ്മേ…അച്ഛനും അമ്മയും പോയിട്ട് വാ…
ഇങ്ങനെ വാശിപിടിച്ച് അച്ഛനെയും അമ്മയെയും ധർമ്മ സങ്കടത്തിൽ അക്കല്ലേ കുട്ടാ…മോന്റെ കാര്യത്തിന് മോൻ കൂടെയില്ലാതെ ഞാനും അച്ചനും മാത്രം പോയിട്ടേന്താ കാര്യം .മോനവിടെ പോകാത്തതോന്നുമല്ലല്ലോ..പരസ്പരം എല്ലാവരെയും അറിയുകയും ചെയ്യാം… പിന്നെ ഇപ്പോളത്തെ സാഹചര്യം …മോനും കാർത്തുവും ഇഷ്ടത്തിൽ ആണെന്ന് മനസ്സിലാക്കിയപ്പോൾ അറിഞ്ഞിട്ടും കാർത്തുവിന്റെ അച്ഛനമ്മമാരെ അറി യിച്ചില്ലെങ്കിൽ പിന്നീടവർ ഈ വിവരമറിഞ്ഞാൽ പിന്നെ അച്ഛനും അമ്മയ്ക്കും. അവരുടെ മുഖത്ത് നോക്കാൻ കഴിയോ.. അത് കൊണ്ട് അച്ഛൻ അറിയിച്ചപ്പോൾ നമ്മളോട് അവർ വീട്ടിലേയ്ക്ക് ചെല്ലാൻ പറഞ്ഞു..നമ്മൾ പോകുന്നു..അവർക്ക് പറയനുള്ളതും അവരുടെ തീരുമാനങ്ങളും നമ്മൾ കേൾക്കുന്നു..നമുക്ക് അനുകൂലമല്ലെങ്കിൽ
കുടുംബങ്ങൾ തമ്മിൽ നിലവിലുള്ള ബന്ധത്തിന് കോട്ടം വരാത്ത വിധം പെരുമാറി നമ്മൾ തിരിച്ചു പോരുന്നു…അത്രേയുള്ളൂ…മുറിയിൽ നിന്ന് അച്ഛൻ വരുന്നത് കണ്ട് ഞാൻ എണീറ്റ് മുഖം കഴുകനായി പോയി…കുറെ കരഞ്ഞപ്പോൾ തന്നെ ചെറിയൊരു ആശ്വാസം തോന്നിയിരുന്നു…അമ്മ പറഞ്ഞതിലും കാര്യമുണ്ടെന്നെനിയ്ക്ക് തോന്നി…അമ്മയുടെ സംസാരം കഴിഞ്ഞപ്പോളെയ്ക്കും ചെറിയൊരു ആത്‍മവിശ്വാസം എന്നിൽ ഉടലെടുത്തിരുന്നു..വരുന്നത് പോലെ വരട്ടെ…വരുന്നിടത്ത് വച്ച് കാണാം എന്തായാലും പോയി നോക്കുക തന്നെ…
കാർത്തുവിന്റെ വീട് അടുക്കുന്തോറും ചങ്കരൻ പിന്നേം തെങ്ങിന്മേൽ എന്ന് പറഞ്ഞത് പോലെ എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്ന് കൊണ്ടിരുന്നു…
എന്തോന്നാടെയിത് നിന്നെ അറക്കാൻ കൊണ്ട് പോകുന്നതോന്നുമല്ലല്ലോ…ഞാനെന്നോട് തന്നെ സ്വയം പറഞ്ഞു കൊണ്ടിരുന്നു…എവിടെ ആര് കേൾക്കാൻ…
അച്ഛനും അമ്മയും മുന്നിലായും ഞാൻ പിറകിലായി കുറ്റവാളിയെപ്പോലെ തല കുമ്പിട്ട് കാർത്തുവിന്റെ വീട്ടിലേയ്ക്ക് കയറി…
കയറി വാ..ശിവേട്ടാ… രാധച്ചേച്ചി വാ ..കയറിയിരിക്കു…പനി കുറവുണ്ടോ…സിറ്റൗട്ടിൽ പത്രം നോക്കിക്കൊടിരുന്ന കാർത്തുവിന്റെ അച്ഛൻ അകത്തേയ്ക്ക് ക്ഷണിച്ചു…
അല്ല…ഞാൻ മാത്രം എന്താ രണ്ടാം കുടിയാണോ…എന്നെ മൂപ്പര് കണ്ടില്ലായിരിക്കോ…ആ…കുറച്ചു കഴിയുമ്പോൾ തൊഴിച്ചെറിയാനുള്ളവനെ ക്ഷണിക്കുന്നത് മൂപ്പർക്ക് കുറച്ചിലായി തോന്നിക്കാനും…ഞങ്ങൾ അകത്തേക്ക് കയറി അപ്പോഴേക്കും ലതികാമ്മ ചിരിച്ചു കൊണ്ട് ഹാളിലേക്ക് വന്ന് അമ്മയുടെ കൈ പിടിച്ച് കുശലാന്വേഷണം നടത്തിയതിന് ശേഷം അകത്തേയ്ക്ക് കൊണ്ട് പോയി…അച്ഛൻ സത്യനച്ഛന്റെ എതിരെയുള്ള സെറ്റിയിൽ ഇരുന്നു..ഞാനും അച്ചന്റെ അരികിലായിരുന്നു…കാർത്തുവിന്റെ അച്ഛനും ശിവനച്ഛനും പതിയെ പതിയെ ഫോമിലേയ്ക്കുയർന്നു..അവരുടെ കത്തിയടിയുടെ മാരകവേർഷൻ തന്നെ രണ്ടാളും പുറത്തെടുത്തു…ഞാനിങ്ങനെ ഒരു ജീവി അടുത്ത്രിരിപ്പുണ്ടെന്നുള്ള ചിന്ത രണ്ടിനുമുള്ളതായി തോന്നിയില്ല…ഞാനോരന്യഗ്രഹ ജീവിയെപ്പോലെ കത്തിയടിയും സഹിച്ചു സെറ്റിയുടെ ഓരത്ത് മൂകനായിരുന്നു…
എത്രയും നേരത്തെ ആ റിസൽറ്റിങ് കിട്ടിയിരുന്നെങ്കിൽ…എന്തെങ്കിലും എന്നെപ്പറ്റി പുകഴ്ത്തി പറയാൻ ഉണ്ടെങ്കിൽ അതും കൂടെ കേട്ട് വയറും നിറച്ച് സന്തോഷമായി വീട്ടിലേയ്ക്ക് പോകമായിരുന്നു…കാർത്തുവിന്റെ അച്ഛനോടങ്ങനെ പറയണമെന്ന് തോന്നി..അല്ല പിന്നെ വന്നിട്ട് ഒരു മണിക്കൂറിൽ കൂടുതൽ ആയിക്കാണും ഇടയ്ക്ക് ലതികമ്മ കുടിക്കാൻ വെള്ളം കൊണ്ട്
ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടാകും എന്ന് പറഞ്ഞത് പോലെ രക്ഷകയുടെ വേഷത്തിൽ അതാ വരുന്നു…ലതി
കമ്മയും നോമിന്റെ സ്വന്തം രാധമ്മയും…
ശിവേട്ടാ..വാ മോനെ ഇനി കഴിച്ചിട്ടാകാം ബാക്കി കാര്യങ്ങളൊക്കെ…ലതികമ്മ ഭക്ഷണം കഴിക്കാനായി വിളിച്ചു…ഹൊ ഒരാൾക്കെങ്കിലും ഞാനിവിടെയുണ്ടെന്നുള്ള കാര്യം മനസ്സിലായല്ലോ..ആശ്വാസം…
കഴിച്ചിട്ടിനിയെന്താ ബാക്കി കാര്യം…നൈസായിട്ടു ഒഴിവാക്കാനായിരിക്കും…അല്ല സാധാരണ ഇത് പോലുള്ള സാഹചര്യങ്ങളിൽ തീരുമാനങ്ങൾ കഴിഞ്ഞിട്ടാണ് ഭക്ഷണം കൊടുക്കണോ…കഴിക്കണോയെന്നൊക്കെയുള്ള ചടങ്ങ് ഉണ്ടാകാറുള്ളത്…
അച്ഛൻ എണീറ്റപ്പോൾ ഞാനും യാന്ത്രികമായി അച്ചന്റെ പിറകെ നടന്നു…
പോകുന്ന വഴിയിലൊക്കെ ഞാൻ കാർത്തുവിനെ തിരയുന്നുണ്ടായിരുന്നു..എന്നെ ചെകുത്താനും കടലിനും ഇടയ്ക്ക് തള്ളിയിട്ടിട്ട് എവിടെപ്പോയി ഒളിച്ചോ ആവോ…തരി പോലുമില്ല കണ്ടു പിടിക്കാൻ…..അങ്ങനെ കൈ കഴുകി വന്ന് ഞാൻ അച്ഛന്റെ അടുത്തതായി ആസനസ്തനായി…അച്ചന്മാരും അമ്മമാരും ജോടികളായി ടേബിളിന് ഇരുവശത്തുമായി..ഇരിക്കുന്നുണ്ട്..ടേബിളിൽ വെള്ളം അല്ലാതെ വേറൊന്നും നോക്കിയിട്ട് കാണാനുമില്ല..
ഇനി ടെൻഷൻ മൂത്ത് എന്റെ കാഴ്ച്ചശക്തി കുറഞ്ഞതാണോ…ഏയ്…
ഇനിയിപ്പോൾ വെള്ളം കഴിക്കാനായിരിക്കോ…കൈ കഴുകിയിരുന്നത്….
എന്റെ കൊനഷ്ട് ചിന്തകൾക്കൊക്കെ അവസാനം കുറിച്ചു കൊണ്ട് അതാ വരുന്നു കാർത്തുവും ദിയയും ഭക്ഷണം നിറച്ച പാത്രങ്ങളുമായി…അമ്പലത്തിൽ പോയപ്പോൾ ഇട്ടിരുന്ന അതേ വേഷത്തിൽ തന്നെയാണ് രണ്ട് പേരും…കാർത്തു കരഞ്ഞിട്ടുണ്ടെന്നു മുഖം കണ്ടപ്പോൾ മനസ്സിലായി…ദിയയുടെ മുഖത്ത് പ്രത്യേകിച്ചോരു ഭാവവുമില്ല… ദിയ എന്നെ നോക്കി ചിരിച്ചെന്നു വരുത്തി…കാർത്തു എന്റെ മുഖത്തേയ്ക്ക് നോക്കുന്നു പോലുമില്ല…അടിപൊളി..എനിയ്ക്കിങ്ങനെ തന്നെ വരണം…എന്തൊക്കെയായിരുന്നു…
വിവാഹ കമ്പോളത്തിൽ കാമുകന്മാർക്ക് അന്നും ഇന്നും പുല്ലുവില +കാലിത്തീറ്റ….
കാർത്തുവും ദിയയും എല്ലാവർക്കും ഭക്ഷണം വിളമ്പി…കാർത്തുവായിരുന്നു എനിയ്ക്ക് വിളമ്പിയത്..ഞാനവളുടെ മുഖത്തേയ്ക്ക് നോക്കാനായി മുഖം തിരിച്ചതും ദാ കിടക്കുന്നു ചട്ടീം കലോം… കാർത്തുവിന്റെ അച്ഛൻ എന്നെ നോക്കിയിരിക്കുന്നു…അതോടെ ഞാൻ ആ ശ്രമം ഉപേക്ഷിച്ച് കഴിക്കാൻ തുടങ്ങി..ഇടയ്ക്ക് മുഖമുയർത്തി നോക്കുമ്പോൾ ഒക്കെ കാർത്തുവിന്റെ അച്ഛൻ കഴിക്കുന്നതിനിടയിലും എന്നെ നോക്കുന്നുണ്ടായിരുന്നു…
എന്തൊനാടെയിത് മോളെയെനിയ്ക്ക് തരാൻ ഇഷ്ടമില്ലെങ്കിൽ വേണ്ടെന്നെ… അതിനിങ്ങനെ നോക്കിപ്പീടിപ്പിക്കണോ…
കഴിഞ്ഞ ദിവസം വന്നപ്പോൾ എന്തൊക്കെയായിരുന്നു..മോനെന്ന് ഒരു നൂറ് വട്ടമെങ്കിലും വിളിച്ചിരുന്ന മനുഷ്യൻ ആണെന്നോർക്കണം പാതിരാത്രി എനിയ്ക് വേണ്ടി ഭക്ഷണം ചൂടാക്കുന്നു…രാവിലെ വന്നിട്ട് കഴിച്ചിട്ട് പോയാൽ മതിയെന്ന് പറയുന്നു…എന്തൊക്കെയായിരുന്നു…
അല്ല മൂപ്പരെ പറഞ്ഞിട്ടും കാര്യമില്ല..ആറ്റിൽ കളഞ്ഞാലും അളന്ന്
കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടടാ ഉവ്വെ..വല്ലതും കഴിച്ചിട്ട് സ്ഥലം കാലിയാക്കാൻ നോക്ക്…ഇതായിരിക്കും മിക്കവാറും ഇപ്പോൾ മൂപ്പരുടെ മനസ്സിൽ എന്നെനിയ്ക്ക് തോന്നി…
എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി അച്ഛൻ എണീറ്റപ്പോൾ ഞാനും കൂടെ എണീറ്റ് പോയി…കൈകഴുകി ഞങ്ങൾ വീണ്ടും ഹാളിൽ വന്നിരുന്നു…വീണ്ടും കത്തിയടിയുടെ മായാജാലം തീർത്ത് കൊണ്ടിരുന്നു രണ്ടച്ചന്മാരും കൂടെ…വഴിപോക്കനു പോലും ഇത് പോലൊരു ഗതിയുണ്ടാകല്ലേയെന്നു ആത്മഗതിച്ചു കൊണ്ട് പാവം ഞാനും…
എന്റെ ആത്മഗതം മനസ്സിലാക്കിയിട്ടൊ എന്തോ..കാർത്തുവിന്റെ അച്ഛൻ ശിവനച്ഛനെയും വിളിച്ചു കൊണ്ട് അകത്തേയ്ക്ക് പോയി…
ഏകാന്തപതിതൻ ഞാൻ….പാട്ടൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒറ്റയ്ക്ക് വീർപ്പുമുട്ടി ഇരിക്കുന്നവർക്കെ വരികളുടെ അർത്ഥം മനസ്സിലാകൂയെന്നു മാത്രം…
ഒരു മണിക്കൂറോളമായി ഈ ഇരിപ്പിരിക്കാൻ തുടങ്ങിയിട്ട് വേര് മുളച്ചു കാണുമോയെന്തോ…
ഹൊ…എന്റെ പെങ്ങളൂട്ടി വരുന്നുണ്ട്…
ചേട്ടയോട് അച്ഛന്റെ അടുത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു അവരെല്ലാം അകത്തെ മുറിയിലുണ്ട്…
ഞാനൊന്നും മിണ്ടാതെ അവളുടെ പിറകിൽ മുറിയിലേയ്ക്ക് നടന്നു…
നല്ല വലിപ്പമുള്ളൊരു മുറിയിലേയ്ക്കാനു ദിയയെന്നെ കൂട്ടിക്കൊണ്ട് പോയത്…
അവിടൊരു കട്ടിലിൽ കാർത്തുവിന്റെ മുത്തച്ഛൻ കിടക്കുന്നുണ്ടായിരുന്നു..അരികിലായി കസേരയിട്ട് അച്ഛനമ്മമാരും..കട്ടിലിൽ മുത്തച്ഛന്റെ അടുത്തതായി കാർത്തുവും ഇരിയ്ക്കുന്നുണ്ടായിരുന്നു…ഞാൻ ചെന്നപ്പോൾ അവർക്കെതിരെ കിടന്നിരുന്ന ചെറിയൊരു കട്ടിലിൽ എന്നോടിരിക്കാൻ പറഞ്ഞു…
ഞാൻ കട്ടിലിൽ ഇരുന്നു…
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ വഴക്കുണ്ടാക്കിയത്തിനു ഹെഡ്മാസ്റ്ററുടെ അടുത്ത് ചെന്ന് നിന്നപ്പോഴുള്ള ഫീലിംഗ്‌സാണ് എനിയ്ക്ക് തോന്നിയത്..
ചെയ്ത തെറ്റിനുള്ള ശിക്ഷ വാങ്ങുക തിരിച്ചു പോകുക…
ഞാൻ നോക്കിയപ്പോൾ കാർത്തു ഒഴിച്ചുള്ളവരുടെയെല്ലാം കണ്ണുകൾ എന്റെ മേൽ പതിഞ്ഞിരുന്നു…ഞാൻ പതിയെ വിയർക്കാൻ തുടങ്ങി…കുറ്റവാ ളിയെപ്പോലെ നോക്കുന്നതല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല… ആ അന്തരീക്ഷം എന്നെ വല്ലാതെ വീർപ്പ്മുട്ടിക്കുന്നുണ്ടായിരുന്നു വല്ലാത്ത നിരാശയും ദേഷ്യവും സങ്കടവും എന്നി ലെക്കലയടിച്ചുയർന്നു …ഇനിയുമിവിടെ തുടർന്നാൽ എനിയ്ക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയ നിമിഷങ്ങൾ…
ഞാൻ:-അച്ഛാ..ഞാൻ വീട്ടിലോട്ട് പൊയ്ക്കോട്ടെ…കട്ടിലിൽ നിന്ന് എണീറ്റ് കൊണ്ട് ഞാൻ അച്ചനോട് ചോദിച്ചു…എന്റെ ഭാവമാറ്റം വെളിപ്പെട്ടുന്ന രീതിയിലായിരുന്നു എന്റെ വാക്കുകളും…
ലതിക:-അത് ശരി വെറുതെ ഇവിടെ വന്ന് ഭക്ഷണവും കഴിച്ചു പോകാണാണോ..ദിനുക്കുട്ടൻ വന്നത്…
അപ്പോൾ ഞങ്ങളുടെ കാർത്തുവിനെ
വേണ്ടാതായോ..മോന്…
ഞാൻ അമ്പരപ്പോടെ..ലതികമ്മയെ നോക്കി …
മോനവിടെ ഇരിക്ക്..ഞങ്ങൾക്ക് പറയാനുള്ളത് കേട്ടിട്ട് തീരുമാനിച്ചാൽ പോരെ..ഇപ്പോൾത്തന്നെ ദൃതി പിടിച്ച് വീട്ടിലോട്ട് പോകണോ വേണ്ടയോ എന്നൊക്കെ….ലതികമ്മയുടെ വാക്കുകൾ കേട്ട് ഞാൻ തിരികെ കട്ടിലിലേയ്ക്കിരുന്നു.
സത്യൻ:-ശിവേട്ടാ…ഞങ്ങൾക്ക് ആണും പെണ്ണുമായിട്ടു കാർത്തു ഒരു മോളേ യുള്ളെന്നറിയാലോ…അവളുടെ ഒരാഗ്രഹങ്ങൾക്കും ഞങ്ങൾ എതിര്
പെട്ടെന്ന് കാർത്തുവിന്റെ എങ്ങിയുള്ള കരച്ചിൽ കേട്ട് എല്ലാവരും അവളെ നോക്കി…രാധമ്മ എണീറ്റ് ചെന്ന് കാർത്തുവിന്റെ അടുത്തതായി അവളെ ചേർത്ത് പിടിച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു.
കാർത്തു അമ്മയുടെ തോളിലേയ്ക്ക് മുഖമമർത്തി കിടന്ന് കരയുന്നുണ്ടായിരുന്നു…എന്റെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു അവളുടെ കരച്ചിലിന്…
ആ…ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല മക്കളുടെ വളർച്ച അച്ഛനമ്മമാർ അറിഞ്ഞിരിക്കണം…സത്യനച്ചൻ തുടർന്ന് പറഞ്ഞു കൊണ്ടിരുന്നു…എല്ലാ അച്ഛനമ്മമാർക്കും മക്കളെക്കുറിച്ച് അവരുടെ ഭാവിയെക്കുറിച്ച് ഒത്തിരി സങ്കല്പങ്ങളും സ്വപ്നങ്ങളും ഉണ്ടാകും…
ഇന്നലെ വരെ ഞങ്ങൾക്കുമുണ്ടായിരുന്നു..
ആ..ഇനി അതൊന്നും കൂടുതൽ പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല…ശിവേട്ടനോട് പറഞ്ഞു വീട്ടിൽ വന്ന് ലതികയോടും കാര്യങ്ങൾ പറഞ്ഞു..ഇന്നലെ ഞങ്ങൾ രണ്ടാളും ഉറങ്ങിയിട്ടില്ല…ഇപ്പോഴും കൊച്ചു കുഞ്ഞാ അവൾ ഞങ്ങളുടെ മനസ്സിൽ. പെട്ടെന്നൊരു ദിവസം ശിവേട്ടൻ മകനുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞപ്പോൾ…ആദ്യം ഞങ്ങൾക്കതംഗികരിക്കാൻ കഴിഞ്ഞില്ല…ദിനു.. കാർത്തുവിന്റെ പിറകെ ശല്യമായി കൂടിയപ്പോൾ അവൾക്ക് നിവൃത്തിയില്ലാതെ സമ്മതിച്ചതോ..മറ്റോ..ആയിരിക്കും മോളെ പറഞ്ഞു മനസ്സിലാക്കി തിരുത്താം എന്നായിരുന്നു രാവിലെ അവൾ വീട്ടിൽ വരുന്നത് വരെ ഞങ്ങൾ ധരിച്ചിരുന്നത്..ദിയമോളിൽ നിന്നും കാർത്തുവിൽ നിന്നും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയപ്പോൾ ആണ് ദിനു മോനെ ഞങ്ങൾ തെറ്റിദ്ധരിച്ചതാണെന്നു മനസ്സിലായത്…
ശിവേട്ടന്റെ വീട്ടിലേയ്ക്ക് മകളെ തരുന്നതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല…അച്ഛന്മാരായിട്ടുണ്ടായിരുന്ന സൗഹൃദം നമ്മളുടെ തലമുറയും തുടർന്ന് പോരുന്നു..അതിനൊരു മാറ്റവും വരുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല…
ദിനു മോനെക്കുറിച്ചു ഞങ്ങൾക്ക് മോശമായ ഒരഭിപ്രായവുമില്ല..പക്ഷെ നമ്മുടെ കാലഘട്ടത്തിൽ നിന്നൊക്കെ ലോകം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു..നമ്മൾ ജീവിച്ചത് പോലെ ഇനിയുള്ള കാലം കൃഷിയെ മാത്രം ആശ്രയിച്ചു അധിക നാൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ പറയാതെ തന്നെ ശിവേട്ടന് അറിയാമല്ലോ…ഞാൻ പറഞ്ഞു വരുന്നത് ..ഞാനെന്റെ മകളെ അവൾ ആഗ്രഹിക്കുന്ന അത്രയും പഠിപ്പ് കഴിഞ്ഞാൽ വിവാഹപ്രായമെത്തുമ്പോൾ ശിവേട്ടന്റെ മകന് വിവാഹം ചെയ്ത് തരാൻ തയ്യാറാണ്…പൂർണ്ണ മനസ്സോടെ തന്നെ…അതിനൊപ്പം എനിയ്ക്കൊരു അപേക്ഷയുണ്ട്…ഇനി …കൂടുതൽ വിദ്യാഭ്യാസം നേടുക എന്നൊക്കെ പറഞ്ഞാൽ ദിനുവിന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്നെനിക്കറിയാം…പക്ഷെ ശ്രമിച്ചാൽ നല്ലൊരു തൊഴിൽ പടിച്ചെടുക്കാൻ സാധിയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്…കുറഞ്ഞത് നാലഞ്ചു വർഷമെങ്കിലും ദിനുവിന് മുന്പിലുണ്ട്..വിവാഹത്തിനു മുൻപായി ദിനു
സ്ഥിരവരുമാനമുള്ള ഒരു ജോലി നേടിയിരുന്നെങ്കിൽ എന്നെനിയ്ക്കൊരു ആഗ്രഹമുണ്ട്…ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ശിവേട്ടൻ പറഞ്ഞോളൂ…
ശിവൻ:-ഒരു തെറ്റുമില്ല സത്യാ..നിന്റെ വലിയ മനസ്സിന്റെ മുന്നിൽ വളരെ ചെറുതായത് പോലെ തോന്നി പോകാടാ.. കാർത്തുവിന്റെ അതേ പ്രായം തന്നെയാണല്ലോ ഞങ്ങളുടെ മകൾ ദിയയ്ക്കും അവൾക്കാണ് ഇങ്ങനെയൊരു ആലോചന വന്നിരുന്നതെങ്കിൽ സമ്മതം മൂളാൻ ഞങ്ങളെക്കൊണ്ടു സാധിക്കുമെന്ന് തോന്നുന്നില്ല…ഇപ്പോഴും ഞാൻ പറയുന്നത് ഒന്ന് കൂടെ ആലോചിച്ചിട്ട് മതിയെന്നാണ്…എന്റെ മകന്റെ കുറവുകൾ ഞങ്ങൾ മനസ്സിലാക്കിയെ പറ്റുള്ളൂ…ഇത് നടന്നില്ലെങ്കിലും നമ്മുടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീഴാനൊന്നും പോകുന്നില്ല..സത്യന്റെ ഏത് തീരുമാനത്തിനൊപ്പവും ഞാനും എന്റെ കുടുംബവും ഉണ്ടായിരിക്കും…
സത്യൻ:–അയ്യേ…എന്തിനാ അച്ഛന്റെ കുറുമ്പിപ്പെണ്ണ് കരയുന്ന…മോളച്ചനോട് പറയാത്തതിന്റെയൊരു വിഷമമാദ്യം കേട്ടപ്പോൾ തോന്നിയിരുന്നു.. ഇപ്പോൾ അച്ഛന് ഒരു സങ്കടോമില്ല ശിവേട്ടന്റെ വീട്ടിലേക്ക് അല്ലേ.. ഞാനെന്റെ തങ്കക്കുടത്തിനെ അയയ്ക്കുന്ന…കാർത്തുവിന്റെ അച്ഛൻ എന്നെ അരികിലെയ്ക്ക് വിളിച്ചു…ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോൾ കാർത്തുവിനെ ദേഹത്ത് നിന്ന് അടർത്തി മാറ്റി നിർത്തി..എന്റെ കയ്യിലേക്ക് കാർത്തുവിന്റെ കൈ ചേർത്ത് വച്ചു..
ശിവേട്ടാ..പൂർണമാനസ്സോടെ ഞാനെന്റെ മോളെ ശിവേട്ടന്റെ മകന് മനസ്സറിഞ്ഞു തരാ…ഇനി ഒരു ചടങ്ങ് മാത്രമേയുള്ളു..അതിന് മുമ്പ് മോളുടെ വിദ്യാഭാസം കഴിയണം..അത് പോലെ മോനൊരു ജോലിയും…
ശിവൻ:-ജോലിയുടെ കാര്യമോർത്ത് സത്യൻ വിഷമിക്കണ്ട..ഞാനിന്ന് തന്നെ ഇവന്റെ അമ്മാവനെ വിളിച്ച് സംസാരിച്ചോളാം…അവൻ വിചാരിച്ചാൽ അത്യാവശ്യം നല്ലൊരു ജോലി കിട്ടാൻ വിഷ്‌മമുണ്ടാകില്ല…
അത് വരെ ഉണ്ടായിരുന്ന പിരിമുറുക്കത്തിൽ നിന്ന് എല്ലാവരും മോചിതരായത് പോലെയെനിയ്ക്ക് അനുഭവപ്പെട്ടു എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു…ഞാനെന്റെ പെണ്ണിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ നാണം കൊണ്ടവൾ കൈ തെന്നിച്ചു വിടുവിച്ചു ഓടിപ്പോയി ദിയയെ കെട്ടിപ്പിടിച്ചു നിന്നു…അത് കണ്ട് അവിടെയൊരു കൂട്ടച്ചിരി ഉയർന്നു…
(തുടരും)
Responses (0 )