അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4
Anjali theertham Season 4 | Author : Achu Raj | Previous Part
എന്നെ മറന്നില്ല എന്ന് വിശ്വസിക്കുന്നു…കൊറോണ എന്ന മഹാമാരി ലോകത്തെ പിടിമുരുക്കിയപ്പോള്‍ അതിനെ തുരത്തി ഓടിക്കാനുള്ള മുന്നണി പോരാളി ആയി ഞാനും കൂടി ..അതുകൊണ്ടാണ് ഇത്രയും വൈകിയത്…തുടര്‍ച്ചകള്‍ വേഗത്തില്‍ ആക്കാന്‍ ശ്രമിക്കുന്നുണ്ട് …മുന്‍ഭാഗങ്ങള്‍ മനസ്സില്‍ ഇല്ലാത്തവര്‍ ഒന്നുകൂടെ ഓടിച്ചു നോക്കുമല്ലോ
വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു…അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു…
പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു…
അഞ്ജലിയുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു…അവള്‍ വേഗത്തില്‍ അച്ഛനെ വിളിച്ചു ഈ സന്തോഷ വിവരം അറിയിച്ചു..ഒപ്പം അവളോട് അച്ഛനുള്ള സ്നേഹത്തിനു നന്ദി പറയാനും അവള്‍ മറന്നില്ല…
ഹരി പക്ഷെ പതിവുകള്‍ പോലെ തന്നെ നീങ്ങി…ആ ഗൌരവ ഭാവം വിട്ടു മാറിയില്ലെങ്കിലും അഞ്ജലിക്ക് അതൊന്നും ഒരു പ്രശനമേ അല്ലായിരുന്നു…അവള്‍ അവന്‍റെ സ്നേഹത്തില്‍ മനം മറന്നു സന്തോഷിച്ചു കൊണ്ട് അവിടമാകെ പറന്നു നടന്നു ..
ലൈബ്രറിയില്‍ ഹരി വീണ്ടും കയറി വന്ന സമയം മൃദുല അവനെ ദേഷ്യത്തോടെ നോക്കി പക്ഷെ ഹരി അത് മൈന്‍ഡ് ചെയ്തില്ല..
“കണ്‍ഗ്രാജുലെഷന്‍ ഹരി”
മൃദുല പുച്ചത്തോടെ പറഞ്ഞു…ഹരി അവരെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും ബുക്കുകള്‍ പരത്താന്‍ തുടങ്ങി…
“എപ്പോളാ ഹരി കല്യാണം”
വീണ്ടും മൃദുലയുടെ പുച്ചസ്വരം വന്നു..ഹരി പക്ഷെ വലിയ ഭാവങ്ങള്‍ ഇല്ലാതെ മൃദുലയുടെ നേരെ തിരിഞ്ഞു..
“കല്യാണം ആകുമ്പോള്‍ അറിയിക്കാം”
“ഓ നമ്മളെ ഒക്കെ ഇനി ആര് ഓര്‍ക്കാനാ ഹരി….”
“അതെന്ന മിസ്സ് എനിക്ക് അമ്നെഷ്യ ഒന്നും ഇതുവരെ പിടിപ്പെട്ടില്ല”
“അല്ല ഇനിയിപ്പോ ഹരിക്ക് എന്‍റെ ഒന്നും ആവശ്യം വരില്ലല്ലോ”
“അതിനിപ്പോള്‍ നേരത്തെയും എനിക്ക് മിസ്സിന്റെ ആവശ്യം വന്നിട്ടില്ലല്ലോ…പിന്നെ നിങ്ങളുടെ ഈ ചൊറിഞ്ഞ സ്വഭാവം വേറെ ആരുടേലും അടുത്ത് കാണിക്കുന്നതാകും നല്ലത്”
അതും പറഞ്ഞുകൊണ്ട് ഹരി അവിടെ നിന്നും ബുക്കും എടുത്തു ഇരിക്കാനുള്ള സ്ഥലത്തേക്ക് പോയി..മൃദുല ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി അടുത്തുള്ള ടേബിളില്‍ പതിയെ അടിച്ചു …അപ്പോളേക്കും അഞ്ജലി അങ്ങോട്ട് കയറി വന്നു അവളെ കൂടെ കണ്ടപ്പോള്‍ മൃദുലയുടെ കോപം ഇരട്ടി ആയി….
അഞ്ജലി നേരെ പോയത് ഹരി ഇരിക്കുന്ന സ്ഥലത്തേക്കാണ്…അവിടെ ഒരു കസേര വലിച്ചിട്ടു കൊണ്ട് അവള്‍ അവന്‍റെ അടുത്തിരുന്നു…മൃധുലക്ക് ഇത് കണ്ടു സഹിച്ചില്ല..
“അതെ ഇതൊന്നും ഇവിടെ നടക്കില്ല …ഇത് ലൈബ്രറി ആണ് അല്ലാതെ പാര്‍ക്കല്ല”
മൃദുല അഞ്ജലിയെ നോക്കി ദഹിപ്പിച്ചു കൊണ്ട് പറഞ്ഞു…അഞ്ജലി ഇരിക്കുന്ന സ്ഥലത്ത് നിന്നും എണീറ്റ് മുന്നിലേക്ക് നടന്നു വന്നു..ഹരി ഇതൊന്നും നോക്കാതെ പുസ്തകത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഇരിക്കുകയാണ്..
“അതെ ഇത് പാര്‍ക്കല്ല…അതിപ്പോ ഈ പുസ്തകങ്ങള്‍ എല്ലാം കണ്ടാല്‍ എനിക്ക് തന്നെ അറിയാലോ മിസ്സേ”
അഞ്ജലി ഹരി കേള്‍ക്കാതെ പതിയെ സ്വരം താഴ്ത്തി മൃധുലയോട് പറഞ്ഞു…
“ഇതൊന്നും ഇവിടെ നടക്കില്ല”
“ഏതൊന്നും”
“എന്തായാലും..ഇത് ഞാന്‍ കമ്പ്ലൈന്റ് ചെയ്യും”
‘ആണോ എന്നാല്‍ വേഗം ചെന്ന് പറ….പ്രിന്‍സിപ്പലിനോട്…”
“ആഹ രണ്ടും കൂടി ഒട്ടി സെറ്റയല്ലോ മിസ്സേ”
മരിയ അതും പറഞ്ഞുകൊണ്ട് ലൈബ്രറിയിലേക്ക് കയറി വന്നു …അഞ്ജലി പുച്ചത്തോടെ ചിരിച്ചു…ഹരി ശബ്ദം കാരണം അല്‍പ്പം കൂടി അകലേക്ക് മാറി ഇരുന്നു പുസ്തകം വായിക്കാന്‍ തുടങ്ങി…അവര്‍ക്ക് എതിരായാണ് അവന്‍ ഇരിക്കുന്നത്….
“ആഹ കോളം തികഞ്ഞല്ലോ”
അഞ്ജലി അത് പറഞ്ഞു അടുത്തുള്ള ബുക്കുകള്‍ വച്ച റാക്കിലേക്ക് പതിയെ ചാരി നിന്നു കൈ കെട്ടി….
“എടി അഞ്ജലി നീ ഇവന്‍റെ കൂടെ സുഖിച്ചു വാഴാം എന്ന് മോഹിചിട്ടുണ്ടെങ്കില്‍ അത് വെറുതെയാണ്…ഈ ജന്മം നിന്നെ അതിനു ഞങ്ങള്‍ സമ്മതിക്കില്ല”
മരിയ അത് പറഞ്ഞു മൃധുലയെ നോക്കിയപ്പോള്‍ മരിയ പറഞ്ഞത് ശെരി തന്നെ എന്ന ഭാവത്തില്‍ മൃദുല കോപം പൂണ്ടു….അഞ്ജലി അവരെ നോക്കി ഒന്ന് ചിരിച്ചു..എനിട്ട് പതിയെ മുന്നോട്ടു നീങ്ങി നിന്നു…മൃധുലയും മരിയയും പുറകോട്ടു നീങ്ങി നിന്നു….
“മോളെ മരിയെ…ഇത്രേം കാലം എന്‍റെ ചെക്കന്‍ എന്‍റെ മാത്രം ആയില്ലല്ലോ എന്നാ വിഷമമേ എനിക്കുണ്ടായിരുന്നുള്ളൂ..അവനെന്നോട് സ്നേഹമില്ല എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നില്ല..ഇപ്പോള്‍ ഇതാ എല്ലാ വിഷമങ്ങളും തീര്‍ന്നു…അപ്പൊ പിന്നെ നല്ല വെടിപ്പായി ഞാന്‍ ഒരു കാര്യം അങ്ങട് പറയാം…രണ്ടാള്‍ക്ക് മനസിലാകുന്ന രീതിയില്‍”
അഞ്ജലിയില്‍ ഉണ്ടായ ഭാവമാറ്റം മരിയയും മൃദുലയും ശ്രദ്ധിക്കാതിരുന്നില്ല…വല്ലാത്ത ഒരു രൌദ്ര ഭാവം അവളില്‍ ഉണ്ടാകുന്നുണ്ട്…കണ്ണുകള്‍ ചെറുതായി ചുവക്കുന്ന പോലെ…
“എടി ഡാഷ് മക്കളെ…ഇവന് വേണ്ടി ഇത്രേം കാലം കാത്തിരിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എന്‍റെ സ്വന്തമായ ഹരിയുടെ കൂടെ ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും എങ്ങനെ ജീവിക്കണം എന്ന് ഈ അഞ്ജലിക്ക് നന്നായി അറിയാം”
അല്‍പ്പം സ്വരം ഉയര്‍ത്തി എന്നാല്‍ ഹരി കേള്‍ക്കില്ല എന്ന വിശ്വാസത്തില്‍ അഞ്ജലി അത് പറഞ്ഞപ്പോള്‍ സത്യത്തില്‍ ശെരിക്കും ഭയന്നതു മൃധുലയാണ് …മരിയക്ക് അത്ര കുഴപ്പം ഉണ്ടായിരുന്നില്ല ….മൃദുല അഞ്ജലിയുടെ മുഖത്ത് നോക്കാന്‍ കഴിയാത്ത പോലെ നിന്നു…
“നമുക്ക് കാണാ…എന്തൊക്കെ സംഭവിച്ചാലും…നിന്നെ കൊന്നിട്ടായാലും അവന്‍റെ കൂടെ സന്തോഷമായി ജീവിക്കാന്‍ നിന്നെ ഞങ്ങള്‍ സമ്മതിക്കില്ല”
മരിയ വീണ്ടും അഞ്ജലിയെ ചൊറിഞ്ഞു ..അഞ്ജലിക്ക് ദേഷ്യം അങ്ങ് ഉച്ചസ്ഥായില്‍ വന്നു മുട്ടി….അവളൊന്നു തിരിഞ്ഞു നോക്കി..ഹരി അപ്പോളും അവര്‍ക്ക് പുറം തിരിഞ്ഞു നിന്നു കൊണ്ട് പുസ്തകത്തില്‍ മാത്രം നോക്കുകയാണ്…ഈ വശത്തേക്ക് നോക്കുന്നപോലും ഇല്ല …
അഞ്ജലി ഒന്നുകൂടി മരിയയുടെ അടുത്തേക്ക് നീങ്ങി നിന്നു..അഞ്ജലിയുടെ ചുട് ശ്വാസം മരിയയുടെ മുഖത്തടിച്ചു…അഞ്ജലിയുടെ മുഖം കോപം കൊണ്ട് വിറച്ചു…
മൃദുല തെല്ലൊന്നു ഭയന്നു…മരിയയുടെ ദൈര്യത്തില്‍ മാത്രമാണ് മൃദുല നില്‍ക്കുന്നത് ഇടയ്ക്കിടയ്ക്ക് ആരും വരുന്നില്ല എന്ന് മൃദുല ഉറപ്പുവരുത്തി…അഞ്ജലിയുടെ മുഖഭാവം വല്ലാണ്ടായി …അങ്ങകലെ എങ്ങു നിന്നോ വല്ലാത്തൊരു താണ്ഡവ ഗാനത്തിന്‍റെ ശിതിലങ്ങള്‍ ഒഴുകി വന്നപോലെ…
“എടി …മോളെ….നിനക്ക് അറിയില്ല ഈ അഞ്ജലിയെ…എനിക്കൊന്നു വേണം എന്ന് ഞാന്‍ വിചാരിച്ചാല്‍ അത് എന്ത് വിലകൊടുത്തും അത് ഞാന്‍ നേടും…ഇപ്പൊ കണ്ടില്ലേ നീ അത്…ഹരി എന്റെയാ എന്‍റെ മാത്രം…എന്‍റെ ഹരിയെ എന്‍റെ അടുത്ത് നിന്നും പറിച്ചു മാറ്റാന്‍ വരുന്നത് ആര് തന്നെ ആയാലും അതിപ്പോ നീ അല്ല ഇവള്‍ അല്ല…ഇനി ആര് തന്നെ വന്നു പറഞ്ഞാലും എന്‍റെ ഹരിയെ ഞാന്‍ ആര്‍ക്കും വിട്ടു തരുല”
അഞ്ജലിയുടെ മുഖഭാവം ശെരിക്കും വല്ലാണ്ട് മരിയെ ഭയപ്പെടുത്തി…
“മന്സിലക്കിക്കോ രണ്ടും എന്‍റെ ഹരി ഒരു പെണ്ണിനെ സ്നേഹിക്കുനെങ്കില്‍ ഒരു പെണ്ണിനെ താലി കേട്ടുന്നുങ്കില്‍ , ഒരു പെണ്ണിനെ സ്നേഹിക്കുന്നെങ്കില്‍ കാമിക്കുന്നെങ്കില്‍ അതീ അഞ്ജലിയെ മാത്രം ആയിരിക്കും…അല്ലതാക്കാന്‍ നീ ഒക്കെ കൂടെ ശ്രമിച്ചാല്‍ നിന്‍റെ ഒക്കെ കുടുംബം അടക്കം നശിപ്പിക്കും ഞാന്‍ “
അഞ്ജലി രണ്ടു പേരെയും മാറി മാറി നോക്കി..അവളുടെ കോപം കണ്ടു മൃദുല മരിയയും വിറച്ചു…
അവള്‍ ഹരിക്ക് നേരെ തിരിഞ്ഞതും അഞ്ജലിയുടെ മുഖം പാടെ മാറി….എല്ലാം മാറി മറിഞ്ഞത് ഒരു നിമിഷം പോലെ ..അവള്‍ വീണ്ടും ലാസ്യ ഭാവം തുളുമ്പി നില്‍ക്കുന്ന കാമുകിയായി….എല്ലാത്തില്‍ നിന്നും വിട്ടകന്നപ്പോലെ ഹരിക്ക് മാത്രമായി കാത്തിരുന്ന അഞ്ജലി…പ്രണയത്തിന്റെ നിറകുടം..
ഹരിയുടെ അടുത്തു വീണ്ടും ചെന്നിരുന്നു അവള്‍…അപ്പോളേക്കും മരിയയും മൃദുലയും അവിടെ നിന്നും പോയിരുന്നു…
‘ഉം എന്തുവാ”
അഞ്ജലിയെ നോക്കി ഹരി ചോദിച്ചു..
“ഒന്നുല”
“ഒന്നുല്ലേ…പിന്നെ എന്തുവാ ഇവിടെ ഇരിക്കുന്നെ”
വെറുതെ”
“എന്ത് വെറുതെ…പോയെ പോയെ”
“ഇച്ചിരി നേരം ഞാന്‍ അടുത്തിരുന്നോട്ടെ ഹരി”
അഞ്ജലിയുടെ ശബ്ദം നേര്‍ത്തതായിരുന്നു…വല്ലാത്തൊരു സ്നേഹം ഹരി അതില്‍ നോക്കികണ്ടു…
“ഹാ..ഇതാണ് പ്രശനം..ഇതുകൊണ്ട നിന്‍റെ അച്ഛന്റെ അടുത്തു ഞാന്‍ പറഞ്ഞതു ഇപ്പോള്‍ ഒന്നും പറയണ്ട എന്ന്…നീ ഇനി പടിക്കത്തും ഇല്ല എന്നെ പഠിക്കാന്‍ സമ്മതിക്കത്തുമില്ല”
“അയ്യോ ഞാന്‍ ഒന്നും പറഞ്ഞുല്ല നീ ഒന്നും കേട്ടുല്ല…ഞാന്‍ പോകുവാ…നിന്‍റെ ഈ സ്വഭാവം ഒന്ന് മാറാന്‍ ഞാന്‍ ആരുടെ അടുത്താണോ വഴിപാടു നേരേണ്ടത്”
അഞ്ജലി അവിടെ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു ഹരി ചിരിച്ചു..
**************————————************************——————————–
വൈകിട്ട് ഹോസ്റ്റെലില്‍ അഞ്ജലിയും സുഷമയും റോസിയും കൂടെ സംസാരിചിരിക്കുകയായിരുന്നു …
“അല്ല അഞ്ജലി നീ ഇവിടെ ഇങ്ങനെ ഇരിക്കാന്‍ ആണോ പരുപാടി”
സുഷമായാണു അത് ചോദിച്ചത്..അഞ്ജലി ഒന്നും മനസില്കാത്ത ഭാവത്തില്‍ രണ്ടു പേരയും മാറി മാറി നോക്കി ..
“എന്താ നിനക്ക് മനസിലായില്ലേ …നീ ഹരിയെ വിളിച്ചു സംസാരിക്കുന്നില്ലേ?എടി പരസ്പരം ഒരുപാട് സംസാരിക്കേണ്ട സമയം ആണിപ്പോള്‍…പരസ്പരം അറിയണം ,കാര്യങ്ങള്‍ തുറന്നു സംസാരിക്കണം”
സുഷമയുടെ വാക്കുകള്‍ അഞ്ജലിക്ക് സന്തോഷം ഉണ്ടാക്കിയെങ്കിലും പക്ഷെ ഹരിയുടെ സ്വഭാവംനാനായി അറിയാവുന്ന അഞ്ജലിക്ക് പക്ഷെ മറ്റുള്ളവരുടെ മുനില്‍ സന്തോഷം അഭിനയിക്കേണ്ട അവസ്ഥ ആണ് ഉണ്ടായത് …
“അതിപ്പോ അവന്‍ പഠിക്കുവായിരിക്കില്ലേ”
അഞ്ജലി അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു ..
“ഓ പിന്നെ നമ്മുക്കൊന്നും ഇല്ലാത്ത പഠിത്തം..പോടീ പോയി സംസാരിക്ക് പെണ്ണെ”
സുഷമ്മ അഞ്ജലിയെ ഉന്തി തള്ളി വിട്ടു …അഞ്ജലി ഫോണുമായി കോറിഡോറിലേക്ക് വന്നു നിന്നു…വിളിക്കാനോ വേണ്ടായോ എന്നവള്‍ ഒരുപാട് തവണ ആലോചിച്ചു…
ഹരി തന്‍റെ സ്വന്തമാണ് ഇന്ന്, പക്ഷെ അവന്‍ അവന്‍റെ ലക്ഷ്യങ്ങള്‍ എന്നിരുന്നാലും ഒരു ഗുഡ് നൈറ്റ് പറയാന്‍ വിളിച്ചാലോ ..വേണം വേണ്ട എന്നുള്ള ചെറിയൊരു യുദ്ധം അവളുടെ മനസില്‍ നടന്നു ..അവസാനം ചീത്ത കേട്ടാലും വേണ്ടില്ല ആ ശബ്ദം ഒന്ന് കേള്‍ക്കണം എന്ന് അഞ്ജലി ഉറപ്പിച്ചു ..
അത്രമാത്രം അഞ്ജലി ഹരിയെ സ്നേഹിക്കുന്നുണ്ട് ….അഞ്ജലി ഫോണില്‍ ഹരിയുടെ നമ്പരില്‍ വിളിച്ചു .. പക്ഷെ ഹരി [ഫോണ്‍ എടുത്തില്ല..അഞ്ജലിക് വലാത്ത സങ്കടം ആയി ..നാളെ അവധി ദിനമാണ് ..ഇനി ഹരിയെ കാണാനമെങ്കില്‍ രണ്ടു ദിവസം കഴിയണം …
അഞ്ജലിക്ക് വന്നു വന്നു ഹരിയെ ഒരു നിമിഷം പോലും കാത്തിരിക്കാന്‍ വയ്യ എന്നുള്ള അവ്സ്തയയായി ..പെട്ടന്ന് അഞ്ജലിയുടെ ഫോണ്‍ ശബ്ദിച്ചു ..അഞ്ജലി സ്ക്രീനില്‍ നോക്കിയതെ അവളുടെ മുഖം ആയിരം വാട്ടുള്ള ബള്‍ബ് കത്തിയ പോലെ പ്രകാശിച്ചു ..അത് ഹരിയുടെ നമ്പര്‍ ആയിരുന്നു ..
“ഹലോ “
അഞ്ജലി എടുത്തപ്പോള്‍ തന്നെ ഹരിയുടെ ശബ്ദം അവളുടെ ശരീരത്തെ കുളിരണിയിച്ചു ..
“ഉം”
അഞ്ജലിയുടെ മധുരമാര്‍ന്ന മൂളല്‍.
“എന്താ വിളിച്ചേ”
ഹരിയുടെ ഗൌരവ ഭാവത്തിനു കുറവൊന്നും തന്നെ വന്നിട്ടില്ല
“ഞാന്‍ പിന്നെ…”
“ഹാ പറയു “
“അല്ല വെറുതെ കിടന്നോന്നറിയാന്‍..പിന്നെ”
അഞ്ജലിക് എന്ത് പറയണം എന്ന് തന്നെ അറിയാത്ത അവസ്ഥ ആയിരുന്നു …സംസാരിക്കുന്നതു ഹരിയോടാകുമ്പോള്‍ അത് എപ്പോള്‍ ആയാലും അഞ്ജലി ഒരു പനിനീര്‍ പുഷ്പം പോലെആണ് അവളുടെ ഹരിയോടുള്ള സ്നേഹം വാനോളം ഉയരും ..
“ഇല്ല കിടന്നില്ല …കിടക്കാന്‍ ആയില്ലലോ..എന്താ നീ കിടക്കാന്‍ പോകാനോ ?”
“അല്ല ഞാന്‍ ..വെറുതെ “
“ഉം മനസിലായി..എക്സാം അടുത്തു നില്‍ക്കുമ്പോള്‍ താനെ വേണ്ടോ അഞ്ജലി ഈ ഫോണ്‍ വിളി “
“അയ്യോ ഇല്ല..ഹരി..ഞാന്‍ ജസ്റ്റ് ഒന്ന്”
“ഉം….പഠനം ഒന്നുമില്ലേ..ദെ ഇനി നീ ഉഴപ്പിയാല്‍ എല്ലാവരും നിന്‍റെ അച്ഛന്‍ അടക്കം എന്നെ ആണ് കുറ്റം പറയ”
“ഇല്ല ഹരി ഞാന്‍ …ഞാന്‍ പഠിക്കാന്‍ പോകാ…ഗുഡ് നൈറ്റ്”
അഞ്ജലിയുടെ നേര്‍ത്ത പതിഞ്ഞ സ്വരം ഹരിയുടെ കാതുകളില്‍ കേട്ടു..
“ഉം ശരി ശെരി ഗുഡ് നൈറ്റ്”
അപ്പുറത്ത് ഫോണ്‍ കട്ടായപ്പോള്‍ അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…ഹരിക്കെന്ത ഇച്ചിരി സമയം എന്നോട് സ്മംസാരിച്ചാല്‍ ..അത്രക്കും ഇഷ്ടം ഉള്ളതുകൊണ്ടല്ലേ…അഞ്ജലി സ്വയം മനസില്‍ പറഞ്ഞു കൊണ്ട് കണ്ണ് നീര്‍ തുടച്ചു ..
ഹരി ഫോണ്‍ വച്ച് കഹിഞ്ഞപ്പോള്‍ സൂരജ അവന്‍റെ അടുത്തേക്ക് വന്നു..
“നീ എന്ത് ക്രൂരനാടാ?”
സൂരജ് അല്‍പ്പം ടെശ്യഭാവത്തോടെ തന്നെ ആണ് അത് ചോദിച്ചത്
“ഉം എന്തെ?”
ഹരി മുന്നില്‍ ഉള്ള പുസ്തകത്തില്‍ നോക്കിയാണ് അത് ചോദിച്ചത്
“എടാ ആ അഞ്ജലി നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചല്ലേ ഇപ്പൊ നിനെ വിളിച്ചത് ഒരു രണ്ടു മിനിറ്റ് കൂടെ അവളോട് സംസാരിച്ചാല്‍ നീ പരീക്ഷക്ക് തോറ്റ് പോകുകയോന്നുമില്ലല്ലോ..എടാ ഇതൊക്കെ കിട്ടാത്ത അല്ലെങ്കില് നഷ്ട്ടപ്പെടുന്ന ഒരു ദിവസം വരും അന്നേ നിനക്ക് മനസിലാകു ഇതൊക്കെ”
സൂരജ് വളരെ സീരിയസ് ആയാണ് അത് പറഞ്ഞത് ..
“കിട്ടിയതെ ഉള്ളു അപ്പോളേക്കും നീ നഷ്ട്ടപ്പെടുന്നതിനെ കുറിചാണോടാ സൂരജെ ഹരിയോട് പറയുന്നേ”
പുറകിലേക്ക് വന്ന കിരണ്‍ അത് പറഞ്ഞു ഹരിയുടെ പുസ്തകം അടച്ചു വച്ച് കൊണ്ടുഅവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു..
“നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഇത് എന്തിന്‍റെ കേടാ?”
ഹരി ചിരിച്ചു കൊണ്ടാണ് അത് ചോദിച്ചത്..
“എന്തിന്‍റെ കെടന്നോ നിനക്കിപ്പോ അവളോട് ഇച്ചിരി സംസാരിച്ചാല്‍ എന്താ”
“എന്‍റെ സൂരജെ ഇപ്പോളെ ഞാന്‍ അവളെ വിളിച്ചു ഇങ്ങനെ നീ ഒക്കെ ചെയ്യുന്നപ്പോലെ കൊഞ്ചി കൊണ്ടിരുന്നാലെ അവസാനം എനിക്ക് നിന്‍റെ ഒക്കെ ഗതി തന്നെ ആകും ഉണ്ടാകും”
“അതെന്തു ഗതി”
കിരണിന്‍റെ വകയാണ് ആ ചോദ്യം
“ഹാ അത് നിനക്ക് മനസിലായില്ല..ഇവന്‍ ഏതു സമയവും ആ സുഷമയെ ഇങ്ങനെ വിളിച്ചു വിളിച്ചു ഇപ്പൊ അവര്‍ക്ക് സംസാരിക്കാന്‍ ഒന്നുമില്ല..ഇവന്‍ പിന്നെ എന്താ വേറെ എന്താ നീ പറ ഞാന്‍ പറ ഇതലാതെ എന്ത് തേങ്ങാ കൊലയാ ഇപ്പൊ അവളെ വിളിക്കുമ്പോള്‍ പറയാറുള്ളത്?”
ഹരി ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്..സൂരജ് ഒന്നും പറഞ്ഞുള്ള ..ആ പറഞ്ഞത് ശെരിയാണ് എന്ന് പറഞ്ഞുക്കൊണ്ട് കിരണ്‍ സൂരജിനെ ചോദ്യരൂപേണ നോക്കി ..
“ഹാ അത് നിനക്ക് മന്സിലായിക്കോളും”
സൂരജ് അത് പറഞ്ഞു അവിടെ നിന്നും പോയി ..
“കണ്ട കണ്ട ഉത്രം മുട്ടിയപ്പോള്‍ കുണ്ടി കാണിച്ചു പോയി “
ഹരി അത് പറഞ്ഞു കിരണിനെ നോക്കി..കിരണും അല്‍പ്പം ഗൗരവ ഭാവം പൂണ്ടു …
“എന്താ കിരനെ “
“ഒന്നുല…നീ വലിയ വര്‍ത്തമാനം ഒന്നും പറയണ്ട …എടാ അഞ്ജലി നിന്നെ അത്രയധികം സ്നേഹിക്കുന്നില്ലെടാ..ഈ ലോകത്ത് ഏതേലും ഒരു പെണ്ണ് ഒരാണിനെ ഇത്രേം സ്നേഹിക്കോ ?”
“എനികതൊക്കെ അറിയാടാ കിരണേ..പക്ഷെ നിനക്കറിയാലോ എന്‍റെ കാര്യങ്ങള്‍”
“ചക്ക..പിന്നെ ഒരു അഞ്ചു മിനിറ്റ് അവളോട് മിണ്ടി എന്ന് വച്ച് ഈ ലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ല..”
കെറുവിച്ചു കൊണ്ട് കിരണും അകത്തേക്ക് കയറി പോയി …ഹരി ചിരിച്ചു ..
രാത്രി അഞ്ജലി ഞെട്ടി എണീറ്റത് കണ്ടാണ് റോസി അവളുടെ അടുത്തേക്ക് ചെന്നത്..
“എന്താടി എന്ത് പറ്റി അഞ്ജലി”
ലൈറ്റ് ഇട്ടുക്കൊണ്ട് റോസി അഞ്ജലിക്ക് അരികില്‍ ഇരുന്നു…അഞ്ജലി നല്ലപ്പോലെ വിയര്‍ത്തിരുന്നു..
“എടി പെണ്ണെ എന്താന്നു..നീ പിന്നെ ആ കോപ്പിലെ സ്വപനം കണ്ടു കാണും അല്ലെ “
റോസി അബ്വളെ പ്രത്യക ഭാവത്തില്‍ തല ചരിച്ചു വച്ച് കൊണ്ട് ചോദിച്ചപ്പോള്‍ അഞ്ജലി അതെ എന്ന് തലയാട്ടി ..
“നിനക്ക് വട്ടാണ് “
റോസി അത് പറഞ്ഞുകൊണ്ട് അടുത്തുള്ള ടേബിളിലെ വെള്ളം കുടിച്ചു …
“റോസി …ഞാന്‍ ഞാന്‍ എന്താ അതിങ്ങനെ വീണ്ടും വീണ്ടും…പക്ഷെ ഹരിയും കുഞ്ഞും ഉണ്ട് ഞാന്‍ മാത്രം ഇല്ല…ഇടയ്ക്കു വച്ച് ഞാന്‍ എങ്ങോ അതെന്നാടി അങ്ങനെ “
“ഓ ഇവളുടെ കാര്യം പറഞ്ഞാല്‍ ഇപ്പൊ ഹരി നിന്‍റെ സ്വന്തം ആയില്ലേ പിന്നെ എന്ത് കോപ്പിനാ നീ ഇങ്ങനത്തെ സ്വപനം കാണുന്നെ..നിനക്ക് അവനും കൂടെ ഉള്ള നല്ല വല്ല സ്വപ്നവും കണ്ടുടെ..”
അത് പറഞ്ഞുകൊണ്ട് റോസി അവിടെ നിന്നും സ്വന്തം ബെടിലെക് നടന്നു ..
“നാളെ ഹോളിഡെ അല്ലെ നീ അവനേം കൊണ്ട് എങ്ങോട്ടെങ്കിലും ഒന്ന് കറങ്ങാന്‍ ഒക്കെ പോയെച്ചും വാ അപ്പൊ ഈ പ്രശനം ഒക്കെ തീര്‍ന്നോളും നിന്‍റെ “
റോസി അതു പറഞ്ഞു ലൈറ്റ് അണച്ച് കിടന്നു…മുഖത്ത് പറ്റിയ വിയര്‍പ്പു തുള്ളികള്‍ തുടച്ചു കളഞ്ഞുകൊണ്ട് അഞ്ജലി കിടക്കയിലേക്ക് ചാഞ്ഞു…അവളുടെ മുഖത്ത് വല്ലാതെ ഭയം നിഴലിച്ചിരുന്നു..
***********************———————****************************———————–
പിറ്റേന്ന് രാവിലെ അഞ്ജലി എണീറ്റത് അല്‍പ്പം വൈകിയാണ് കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ സുഷമ്മ അണിഞ്ഞൊരുങ്ങി റൂമില്‍ നില്‍ക്കുന്നുണ്ടായിരുന്നു ..
“നീ എങ്ങോട്ടാ”
അഞ്ജലി കണ്ണുകള്‍ തിരുമി കൊണ്ട് ചോദിച്ചു..
“ഓ അവള്‍ സൂരജിന്‍റെ കൂടെ കിടക്കാന്‍ പോണു”
റോസിയാണ് അതിനു മറുപടി പറഞ്ഞത്
“ഓ നിന്‍റെ നാവില്‍ നല്ലതൊന്നും വരില്ലേ “
സുഷമ്മ ചോടിച്ചു ..
“ഓ പിന്നെ നീ അവന്‍റെ കൂടെ എങ്ങോട്ടാ പോകുന്നെ നിങ്ങള്‍ എന്താ ചെയ്യുന്നേ എന്നൊക്കെ ഞങ്ങള്‍ക്ക് അറിയാത്ത പോലെ …ദെ കഴിഞ്ഞ തവണത്തെ പോലെ എല്ലാം കഴിഞ്ഞു ഇവിടെ വന്നു അവസാനം പീരിടസ് രണ്ടു ദിവസം വൈകുമ്പോളെക്കും ടെന്‍ഷന്‍ അടിച്ചു ഇവിടെ കൂടെ നടന്നാല്‍ ഉണ്ടല്ലോ “
റോസി ഇച്ചിരി കേറുവിച്ചാണ് അത് പറഞ്ഞത് സുഷമ്മ അത് കേട്ടു കണ്ണുകള്‍ ചിമ്മി ചിരിച്ചു കൊണ്ട് അഞ്ജലിയെ നോക്കി അഞ്ജലിയിലും ഒരു കള്ള ചിരി വിരിഞ്ഞു …
“ഒന്ന് പോടീ ചുമ്മാ “
സുഷമ്മ നാണം പൂണ്ടു കൊണ്ട് ചുണ്ട് കടിച്ചു..
“അയ്യടാ എന്താ ഒരു നാണം..അല്ല അഞ്ജലി അപ്പൊ നിന്‍റെ പ്ലാന്‍ എങ്ങനാ…ഇനി ഇപ്പൊ നിനക്കും സുഖമായല്ലോ ഹാ എനെ വിധി “
റോസി അത് പറഞ്ഞു മൊബൈല്‍ എടുത്ത് കട്ടിലില്‍ കിടന്നു..
“നിന്നോട് ആരെങ്കിലും പറഞ്ഞോ ഇങ്ങനെ കിടക്കാന്‍ നിനക്കും പോക്കുടെ”
സുഷമ്മയുടെ ആ ചോദ്യത്തിന് റോസി മറുപടി പറഞ്ഞില്ല …പക്ഷെ അവളുടെ മുഖം സങ്കടത്തില്‍ കൂപ്പു കുത്തി…റോസിയെ എല്ലാവരും തടിച്ചി ആനകുട്ടി ചക്കപ്പോത്ത് എന്നിങ്ങനെ ഉള്ള വാക്കുകളാല്‍ ഇടക്കിടക്ക് അവളെ ഈ ഭാവത്തിലേക്ക് എത്തിക്കാറുണ്ട് ..
“അല്ല അഞ്ജലി എങ്ങാന എവിടാ പോകുന്നെ”
സുഷമ്മ അല്‍പ്പം കള്ള ചിരിയില്‍ ചോദിച്ചു കൊണ്ട് അഞ്ജലയിയുടെ അടുത്തേക്ക് ചെന്നു…
“അതെ എന്തെങ്കിലും അടവൈസ് വേണേല്‍ ചോദിച്ചോ ആദ്യം ആയിട്ടല്ലേ നീ “
“ഒന്ന് പോടീ പെണ്ണെ ഞാന്‍ അങ്ങനെ നിന്‍റെ പോലെ മുട്ടി നില്‍ക്കുകയോന്നുമല്ല..അതൊക്കെ അതിന്‍റെ സമയത്ത് നടന്നോളും നീ ഒന്ന് പോയെ “
അഞ്ജലി കെറുവിച്ചു..
“പിന്നെ ഞാനും ഇങ്ങനെ ഓക്കേ തന്നെ ആണ് ആദ്യം പറഞ്ഞത് പക്ഷെ ആ സുഖം ഒന്ന് അറിഞ്ഞാല്‍ മോളെ നീ ഇതൊക്കെ മാറ്റി പറയും…ഹാ ഞാന്‍ വൈകിട്ട് വരട്ടെ അപ്പോളും നീ ഇതു തന്നെ ആണോ പറയാ എന്ന് കാണാം”
സുഷമ്മ അത് പറഞ്ഞുക്കൊണ്ട് പുറത്തേക്ക് പോയി ..അഞ്ജലി ബെഡില്‍ തന്നെ ഇരുന്നു മൊബൈലില്‍ നോക്കി ..വാള്‍പേപ്പറില്‍ ഹരിയുടെ മുഖമാണ്…അവളുടെ ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞു..മര്യാദക്ക് ഒന്ന് സംസാരിക്കുക പോലുമില്ല അപ്പോളാ..അവള്‍ മനസില്‍ ഓര്‍ത്താപ്പോളെക്കും ഹരിയുടെ കാള്‍ വന്നു..
അഞ്ജലി കട്ടിലില്‍ നിന്നും എടുത്തു ചാടി പുറത്തേക്ക് ഓടി…
“ഹലോ”
“ഹാ എന്താടോ ഇപ്പോലാണോ എണീറ്റെ?”
“അത്…അത് പിന്നെ ഞാന്‍ ഇന്നലെ പഠിച്ചു ലേറ്റ് ആയാ ഉറങ്ങിയെ”
ഒരു കണ്ണടച്ചു കൊണ്ട് അഞ്ജലി കള്ള ചിരി ചിരിച്ചു പറഞ്ഞു..
“ഉം..ഇന്ന് പുറത്തൊന്നും പോയില്ലേ”
“ഇല്ല”
അഞ്ജലിയുടെ പതിഞ്ഞ സ്വരം …എപ്പോള്‍ ഹരിയോട് സംസാരിക്കുംബോളും അവള്‍ പോലും അറിയാതെ സ്നേഹത്താല്‍ അവളുടെ മുഖം വിരിയും അവള്‍ സ്വയം നാണത്താല്‍ പൂത്തുലയും…വല്ലാത്തൊരു സ്നേഹം ആണ് ഹരിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ക്കുണ്ടാകുന്നത് ..
“അതെന്തേ..സാധാരണ നീ അവധി ദിനങ്ങള്‍ ഒന്നും പാഴാക്കാറില്ലല്ലോ”
“ഇല്ല..എങ്ങും പോകുന്നില്ല”
“ഉം…എന്ന ശെരി”
“വെക്കുവാണോ”
“എന്തെ”
“അല്ല ഒന്നുല…പിന്നെ…ഒന്നുല്ല..ശെരി..”
“ഉം ശെരി”
അഞ്ജലിയുടെ മുഖം വീണ്ടും മൂഖ്മായി…അവള്‍ ഫോണ്‍ ചെവിയില്‍ നിന്നും പതിയെ എടുത്തു”
“ഹലോ..നീ പോയോ “
ഹരിയുടെ ശബ്ദം വീണ്ടും കേട്ടപാടെ അവള്‍ ഫോണ്‍ വീണ്ടും ചെവിയില്‍ ചേര്‍ത്ത് വച്ചു..
“ഹാ പറയു ഹരി…”
“പിന്നെ…”
“ഹാ പറ”
അഞ്ജലിയുടെ ഹൃധയമിടിപ്പ് കൂടുന്നപ്പോലെ…വല്ലാത്തൊരു അവസ്ഥ ..എന്തുകൊണ്ട് ഇങ്ങനെ അവള്‍ ചിന്തിച്ചു..
“പിന്നെ….നീ എങ്ങും പോകുന്നില്ലെങ്കില്‍ “
“ഇല്ലെങ്കില്‍”
അഞ്ജലിയുടെ ആ ശബ്ധതിനോപ്പം അവളുടെ ശ്വാസ നിശ്വാസം കൂടെ ഉയര്‍ന്നു കേട്ടു..
“അല്ല ..പിന്നെ…നീ എന്‍റെ കൂടെ വരുന്നോ..ചുമ്മാ പുറത്തേക്ക് “
അഞ്ജലിക്ക് സത്യത്തില്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല …ഒരു നിമിഷം അവള്‍ക്കു തുള്ളി ചാടാന്‍ ആണ് തോന്നിയത്…അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു…സംഭവം വലുതല്ലെങ്കിലും അഞ്ജലിയെ സംബന്ധിച്ച് അതൊരു വലിയ സംഭവം തന്നെ ആണ് .
തന്‍റെ കിതപ്പ് പതുക്കെയാക്കി അഞ്ജലി ഉം എന്ന് മാത്രം മൂളി..
“ എന്ന റെഡി ആയി നില്‍ക്ക് ഞാന്‍ ഇച്ചിരി കഴിയുംബോളെക്കും വരാം”
“ഉം ശെരി ഹരി “
‘ആ പിന്നെ “
“ഹാ പറ ഹരി “
“ഉം പിന്നെ…നീ വരുമ്പോള്‍ വേണേല്‍ ആ ഒരു …ഒരു ചുവപ്പ് സാരിയില്ലേ ഇച്ചിരി ലൈറ്റ് നീല ബോര്‍ടെര്‍ ഒക്കെ ഉള്ള …അത് ഇട്ടോ “
“ഹരി…ഹരി അതോക്കെ ശ്രദ്ധിച്ചിരുന്നോ”
അഞ്ജലിയുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു..
“ശ്രദ്ധിച്ചത് കൊണ്ടല്ലേ പറഞ്ഞത് ..
“ഹരിക്ക് ഹരിക്ക് ഇഷ്ട്ടവാണോ ആ സാരി “
അഞ്ജലിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു…അവളുടെ നിശ്വാസം കൂടി…
“ആ സാരി അത്രയ്ക്ക് ഇഷ്ട്ടമോന്നുമല്ല പക്ഷെ ആ സാരി ഉടുത്ത് നിന്നെ കാണാന്‍ ഇഷ്ട്ടമാണ് “
അഞ്ജലിക്ക് ആ ദിനം ഇനി മറ്റൊന്നും സംഭവിച്ചില്ലെങ്കിലും സാരമില്ലായിരുന്നു..കാരണം അത്രയധികം അവള്‍ക്ക് സന്തോഷം വന്നു…ഒരു നിമിഷം എന്ത് ചെയ്യണം എന്ന് പോലും അറിയാതെ അവള്‍ ഹരിയെ മാത്രം സ്വപനം കണ്ടു കൊണ്ട് നിന്നു..
“ഹലോ…അഞ്ജലി…ആര്‍ യു തേര്‍..”
“ഹാ..ഹരി…ഉണ്ട്..ഞാന്‍ ഞാന്‍ അതുടുക്കാം ഹരി”
“ഉം ശെരി എന്നാല്‍”
അഞ്ജലി ഹരി ഫോണ്‍ വച്ചതും ഓടി റൂമില്‍ കയറി…റോസ് മൊബൈലില്‍ കുത്തികൊണ്ട് കിടക്കുകയായിരുന്നു..അഞ്ജലി ഓടി ചെന്ന് റോസിക്ക് അരികില്‍ ഇരുന്നു…അവളെ പിടിച്ചു കുലുക്കി കൊണ്ട് അഞ്ജലി വല്ലാത്ത ആവേശത്തോടെ പറഞ്ഞു ..
“എടി..ഹരി ഹരി വിളിച്ചു…എന്നോട് കൂടെ പുറത്തേക്ക് ചെല്ലാന്‍ പറഞ്ഞു..പിന്നെ ..പിന്നെ ഉണ്ടല്ലോ…ആ സാരിയില്ലേ എന്‍റെ ആ ചുവപ്പ് …അതുടുക്കാന്‍ പറഞ്ഞു…ഹരി ..അവന്‍ അതൊക്കെ ശ്രദ്ധിച്ചിരുന്നുടി…എനിക്ക്…”
റോസ് ഇതെല്ലം കണ്ടു എന്തോ കണ്ട ആരെയോ പോലെ ആണ് ഇരിക്കുന്നത്..അഞ്ജലി ആ ആവെശത്തില്‍ തന്നെ തുടര്‍ന്ന് പറഞ്ഞു..
“എടി..ഹരി…അവന്‍റെ കൂടെ ഞാന്‍ ..”’
“അതിനിപ്പോ എന്താ”
റോസിന്റെ ആ ചോദ്യം അഞ്ജലിയെ ശാന്തയാക്കി ..അവള്‍ ഇച്ചിരി ചമ്മിയ പോലെ നോക്കി..
“നീ നിന്‍റെ കാമുകന്‍റെ കൂടെ പുറത്തു പോകുന്നു അവന്‍ നിന്നോട് ഒരു ഡ്രസ്സ് ഇടാന്‍ പറഞ്ഞു..അല്ലാതെ നിന്നോട് തുണി ഇല്ലാതെ വരാന്‍ ഒന്നും അല്ലല്ലോ പറഞ്ഞത്..പിന്നെ നിനക്ക് ഇത് എന്തിന്‍റെ കേടാ കോച്ചാ”
റോസ് അങ്ങനെ പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം ചമ്മിയ അവസ്ഥ ആയി..
“അതല്ല റോസേ…അവന്‍റെ കൂടെ ഒന്ന് പുറത്ത് പോകാ കൈ പിടിച്ചു നടക്ക അതൊക്കെ”
“ഉം ..മനസിലായി എല്ലാം മനസിലായി..വേഗം പോയി റെഡി ആയി പൊയ്ക്കോ..ഒകെ…വെറുതെ മനുഷ്യനെ …”
റോസ് അത് പറഞ്ഞു വീണ്ടും പഴയ പണി തുടര്‍ന്നു..അഞ്ജലി ചുമല് കൂചിക്കൊണ്ട് പതിയെ ബാത്രൂമിലേക്ക് കയറി..
അല്‍പ്പ സമയത്തിനു ശേഷം ഒരു വെള്ള ഷേര്‍ട്ടും ജീനും ഇട്ടു ഹരി ബൈക്കില്‍ ഹോസ്റ്റലിനു താഴെ വന്നു …അഞ്ജലി അപ്പോളേക്കും ഇറങ്ങി അവന്‍റെ അടുത്തേക്ക് നടന്നു വരുകയായിരുന്നു…ഹരി ഒരു നിമിഷം അഞ്ജലിയുടെ സൗന്ദര്യത്തില്‍ ഭ്രാമിച്ചുകൊണ്ട് നിന്നു..
ചുവന്ന സാരിയില്‍ അഴിച്ചിട്ട മുടിയും ചെറിയൊരു കറുത്ത പൊട്ടും അതിനു മുകളില്‍ ആയി നേര്‍ത്ത ചന്ദനക്കുറിയും ചുണ്ടില്‍ അതിമനോഹരമായ ചിരിയും മുഖം മുഴവന്‍ ഹരിയോടുള്ള സ്നേഹവും..
ഒറ്റനോട്ടത്തില്‍ അഞ്ജലിയോടു പ്രണയം തോന്നിപോകാത്ത ആരും തന്നെ ഉണ്ടാകില്ല..അത്രയ്ക്ക് സുന്ദരിയായിരുന്നു അപ്പോള്‍ അഞ്ജലി…അവള്‍ പതിയെ നടന്നു കൊണ്ട് ഹരിയുടെ അടുത്തെത്തി…അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാന്‍ ആണ് അപ്പോള്‍ ഹരിക്ക് തോന്നിയത്..
എത്രമാത്രം സുന്ദരി ആണ് എന്‍റെ പെണ്ണ്…ഹരി മനസില്‍ ചിന്തിച്ചു ..അഞ്ജലി ഹരിയുടെ അടുത്ത വന്നു നിന്നു..അവളുടെ മുഖം വല്ലാണ്ട് നാണത്തില്‍ കുതിര്‍ന്നപ്പോലെ….അല്ലെങ്കിലും ഹരിയുടെ അടുത്ത നില്‍ക്കുമ്പോള്‍ അഞ്ജലി അങ്ങനെ ആണ് ..
“സുന്ദരി ആയല്ലോടോ താന്‍ “
ഹരിയുടെ ആ വാക്കുകള്‍ അഞ്ജലിയുടെ മനസില്‍ തിരമാലകള്‍ പോലെ അലയടിച്ചു…അവളുടെ മനം അവനെ പുല്‍കാന്‍ വെമ്പി..പക്ഷെ നാണം…അതിലേറെ അവനോടുള്ള ബഹുമാനം..സ്നേഹം..അഞ്ജലി ചിരിച്ചു കൊണ്ട് നിന്നു..
“ശെരിക്കും”
അഞ്ജലിയുടെ ആ ശബ്ദം അവിടെ ഹരി മാത്രം കേള്‍ക്കാന്‍ പാകത്തില്‍ പതിഞ്ഞതായിരുന്നു,,,ഹരിയില്‍ നിന്നും കിട്ടിയ ആദ്യത്തെ ഭംഗിവാക്ക്..
“ഉം..പോകണ്ടേ കയറു”
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് ഹരി ചോദിച്ചു..അഞ്ജലി വീണ്ടും മൌനം പൂണ്ടു കൊണ്ട് ഹരിയുടെ ബൈക്കില്‍ കയറി …ഹരി മുന്നോട്ട് ബൈക്കെടുത്തു…അഞ്ജലി ഹരിയില്‍ നിന്നും വിട്ടാണ് ഇരിക്കുന്നത്..അവരുടെ ഇടയില്‍ വേണ്ടാത്ത ഒരു അകലം ..ഹരിയുടെ ചുമലില്‍ അഞ്ജലി കൈ വച്ചിരിക്കുന്നത് പോലും ഒരു മിടിപ്പകലത്തില്‍ ആണ് .
ഹരി കണ്ണാടിയില്‍ കൂടെ അഞ്ജലിയെ ഒന്ന് നോക്കി….അഞ്ജലിക്ക് ഹരിയെ പുണര്‍ന്നിരിക്കാന്‍ തന്നെ ആണ് ആഗ്രഹം..പക്ഷെ ഹരിക്ക് അതിഷ്ട്ടമാകുമോ..ഹരി വഴക്ക് പറയുമോ തുടങ്ങിയ ചിന്തകള്‍ ആണ് അവളില്‍..
“നീ ഓക്കേ അല്ലെ..ശേരിക്കല്ലേ ഇരിക്കുന്നത് “
“എ..അ..അതെ ..അതെ ഹരി..”
അല്‍പ്പം കൂടെ മുന്നോട്ടു പോയി ഹരി ബൈക്ക് സൈടിലെക്ക് ഒതുക്കി നിര്‍ത്തി…അഞ്ജലി ഹരിയെ നോക്കി..
“എന്തെ ഹരി”
പതിഞ്ഞ അഞ്ജലിയുടെ സ്വരം..
ഹരി അഞ്ജലിയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തന്‍റെ ചുമലില്‍ വച്ച അവളുടെ കൈയില്‍ പിടിച്ചു ഹരി പതിയെ അഞ്ജലിയെ ഒന്ന് വലിച്ചു ..അഞ്ജലി ഹരിയുടെ ദേഹത്തേക്ക് ചാഞ്ഞു…ഹരി അവളുടെ കൈ അവന്‍റെ വയറിലൂടെ ചുറ്റി പിടിച്ചു..
അഞ്ജലിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതുപോലെ..
“എന്താടോ ഇഷ്ട്ടയിലെ”
“ഇങ്ങനെ..ഇങ്ങനെ ഒന്ന് നിന്നോട് ചെര്‍ന്നിരിക്കാന്‍..ഞാന്‍.”
അഞ്ജലിയുടെ സ്വരം ഇടറി…
“ഹാ എന്നിട്ടാണോ ഈ ഗ്യാപ് ഇട്ടാത്”
“അത് പിന്നെ ഹരിക്ക് ഇഷ്ട്ടമായില്ലെങ്കിലോ എന്ന് വച്ചാ ഞാന്‍ “
“ഓഹോ അന്ന് ക്യാമ്പസില്‍ വച്ച് എല്ലാവരുടേം മുന്നില്‍ വച്ച് കേട്ടിപിടിക്കേം ഉമ്മവക്കേം ഒക്കെ ചെയ്തപ്പോള്‍ ഈ നാണവും പെര്‍മിഷന്‍ ചോദിക്കലും ഒന്നും ഞാന്‍ കണ്ടില്ലലോ”
“സത്യമാണ് ഹരി ഞാന്‍ പറഞ്ഞത് ഇപ്പൊ ഹരി എന്‍റെ മാത്രം ആയപ്പോള്‍ എനിക്ക് ..എനിക്ക് വല്ലാണ്ട് എന്തോ പോലെ …പണ്ടത്തെ പോലെ ഇങ്ങനെ ചാടി ഓടി നടക്കാന്‍ വല്ലാത്ത പ്രയാസം”
“ഹാ അത് നന്നായി …ഇതാ നിന്‍റെ സ്ഥായി രൂപം ഇതാ നിനക്ക് ചെരുന്നെ…പിന്നെ നിന്‍റെ അത്യവശ്യം വില്ലത്തരമോക്കെ എനിക്കിഷ്ടമാണ് “
“എന്ത് വില്ലത്തരം “
അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചു എന്നിട്ട വീണ്ടും വണ്ടി മുന്നോട്ട് എടുത്തു..അഞ്ജലി ഹരിയോട് ഒന്നുകൂടെ ചേര്‍ന്ന് ഇരുന്നുകൊണ്ട് അവനെ മുറുകെ കെട്ടിപ്പിടിച്ചു..അവളുടെ മുഖം അവന്‍റെ ചുമലില്‍ വച്ചു..
അഞ്ജലി സ്വര്‍ഗ രഥത്തില്‍ സഞ്ചരിക്കുന്ന പോലെ ആണ് അവള്‍ക്ക് തോന്നിയത്…അവള്‍ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് ഹരിയും ഒരുപാട് സന്തോഷിപ്പിച്ചു..അടുത്തുള്ള ഒരു പാര്‍ക്കിലെക്കാണു അവര്‍ പോയത്…
അവരെ അറിയുന്നവര്‍ അവിടെ കുറവാണ് എന്ന് തോന്നി അഞ്ജലിക്ക്…ബൈക്കില്‍ നിന്നും ഇറങ്ങി അഞ്ജലി ഹരിയെ നോക്കി..
“ഇച്ചിരി നേരം ഇവിടെ ഇരിക്കാം ഇനി ഞാന്‍ സംസാരിച്ചില്ല എന്ന ഇന്നലത്തെ പരാതി വേണ്ട അത് കഴിഞ്ഞു ലഞ്ച് കഴിക്കാന്‍ പോകാ പോരെ ?”
“മതി…ഞാന്‍ പരാതി ഒന്നും പറഞ്ഞില്ലല്ലോ ഹരി”
“അത് പറയാതെ തന്നെ എനിക്ക് അറിയാലോ..ഇന്നലെ ഞാന്‍ ഇച്ചിരി മൂഡ് ഓഫ് ആയിരുന്നു അതാ”
“എന്തെ”
“അങ്ങനെ വലുതായി ഒന്നുല.പറയാം”
“ഉം”
“എന്ന നടക്കാം”
മുന്നോട്ട് കയറിക്കൊണ്ട് ഹരി ചോദിച്ചു….
“ഹരി”
“ഉം”
‘ഞാന്‍ ..ഞാന്‍ ആ കൈ പിടിച്ചു നടന്നോട്ടെ കൂടെ”
അഞ്ജലിയുടെ ആ നേര്‍ത്ത ശബ്ദത്തില്‍ അവളുടെ ആ ആഗ്രഹം മുഴുവനെ നിറഞ്ഞിരുന്നു..
“എടൊ…ഞാന്‍ നീ വിചാരിക്കുന്ന പോലെ അത്ര വലിയ അണ്‍റൊമാന്റിക്ക് മൂരാച്ചി ഒന്നുമല്ല”
“അയ്യോ ഞാന്‍ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല ഹരി”
“ആണോ എന്ന വാ”
അഞ്ജലി അത് കേട്ട ഉടനെ ഹരിയുടെ കൈയില്‍ തൂങ്ങി അവനോടു ചേര്‍ന്ന് നിന്നു..ശെരിക്കു ശിവപാര്‍വതിയെ പോലെ തോന്നിച്ചു അവര്‍ ഇരുവരെയും..ഹരി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു..
വളരെ മനോഹരമായ ഒരു ഉദ്യാനം ആയിരുന്നു അവിടെ…നിറയെ പൂക്കള്‍ ഇരുവശങ്ങളിലും അതിനു നടുവിലൂടെ ഉള്ള ചെറിയ നടപാത…അങ്ങിങ്ങായി തല ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന മരങ്ങള്‍…എങ്ങും കമിതാക്കളുടെ പ്രണയ സല്ലാപം മാത്രം…
ആ വഴിയിലൂടെ അഞ്ജലി ഹരിയുടെ കൈ പിടിച്ചുകൊണ്ട് നടന്നു..അവള്‍ക്ക് സന്തോഷം സ്നേഹം ഇതെല്ലം അലതല്ലി വന്നു..അല്‍പ്പം ആളൊഴിഞ്ഞ ഒരു മരത്തിനു ചുവട്ടില്‍ അവര്‍ നിന്നു
“എന്താടോ വല്ലാത്തൊരു മൗനം”
ഹരി അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..
“അറിയില്ല ഹരി…നീ ,,നീ അടുത്തു വരുമ്പോള്‍ ശെരിക്കും വല്ലാതെ ആകുന്നു ഞാന്‍”
“അതെന്താ”
“ഞാന്‍ പറഞ്ഞില്ലേ അറിയില്ല…വല്ലാത്ത ഒരു ഫീല്‍…കൊതിച്ചിട്ടുണ്ട് ഹരി നിന്നോട് ഇങ്ങനെ ചേര്‍ന്ന് നില്‍ക്കാന്‍..ഇങ്ങനെ കൈ കോര്‍ത്ത് നടക്കാന്‍…ദിവസങ്ങളോളം സ്വപനം കണ്ടിട്ടുണ്ട്..ഉറങ്ങാതെ ആ സ്വപ്നത്തെ താലോലിച്ചു കിടന്നിട്ടുണ്ട് ഒരുപാട്”
‘ആഹ കൊള്ളാലോ…ഹാ ഞാനും അങ്ങനെ ഒക്കെ ആഗ്രഹിച്ചിട്ടുണ്ട് “
അത് കേട്ടപ്പോള്‍ അഞ്ജലി ഒന്ന് നിന്നു ഹരിയുടെ നേര്‍ക്ക് നിന്നുക്കൊണ്ട് അവള്‍ ചോദിച്ചു..
‘സത്യം”
“ഉം”
“എന്നിട്ട ..എന്നിട്ട എന്തെ ഹരി..”
“കാരണങ്ങള്‍ നിനക്ക് നനായി അറിയാവുന്നതല്ലേ,,പക്ഷെ ഒന്നുണ്ട് അഞ്ജലി..നിന്നെ ആദ്യമായി കണ്ട നാള്‍ ..അന്നേ ഞാന്‍ ഉറപ്പിച്ചതാ നീ എന്‍റെ പെണ്ണാണ് എന്ന് നിന്നെ ഈ ലോകത്ത് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല”
“ഇത്രയൊക്കെ സ്നേഹിച്ചിട്ടും എന്തിനാ ഹരി എന്നെ നാല് വര്ഷം കാത്തിരിപ്പിച്ചേ…എനിക്ക് …എനിക്ക് എന്തോരം സങ്കടം ആയിട്ടുണ്ട് എന്നറിയാവോ”
അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…നേര്‍ത്ത കണ്മഷിയാല്‍ വരച്ചിട്ട അവളുടെ വിടര്‍ന്ന കണ്ണുകളില്‍ ആ കണ്ണ് നീര്‍ തുള്ളികള്‍ വീഴാന്‍ മടിച്ചു നിന്നു..
“ഇടക്കൊക്കെ എനിക്ക് തോന്നാറുണ്ട് ..പക്ഷെ നിന്‍റെ കൂടെ നിന്നിലേക്ക് ഞാന്‍ അപ്പോളെ അലിഞ്ഞാല്‍ ചിലപ്പോള്‍ ഇന്ന് ഞാന്‍ നേടിയതെല്ലാം എനിക്ക് കിട്ടാതെ വരുമായിരുന്നു…പിന്നെ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു വല്ലാത്ത ഒരു മധുരം ഇല്ലേ “
അഞ്ജലി അവനെ നോക്കികൊണ്ട് പുഞ്ചിരിച്ചു..അപ്പോളും അവളുടെ കണ്ണുകള്‍ക്ക് അലങ്കാരമായി ആ കണ്ണ് നീര്‍ തുള്ളികള്‍ പൊഴിയാതെ നിന്നു..
“ഹരി ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല..അത്രക്കിഷ്ട്ടവ എനിക്ക്…എന്‍റെ ശ്വസമാടോ നീ”
“അറിയാടോ…നിന്‍റെ സ്നേഹത്തിനു മുന്നില്‍ പലപ്പോളും തോറ്റ് തരാന്‍ തോന്നിയിട്ടുണ്ട്”
“വേണ്ടാ എന്‍റെ ഹരി ഒന്നിന് മുന്നിലും ആരുടെ മുന്നിലും തോല്‍ക്കുന്നത് എനിക്കിഷ്ടമല്ല…നീ എന്നും ജയിച്ചു കാണാനാ എനിക്കിഷ്ട്ടം..:
“എത്ര ഭംഗിയായിട്ടാടോ നീ എന്നെ സ്നേഹിക്കുന്നെ…ഇത്രയൊക്കെ ഞാന്‍ നിന്നെ സങ്കടപ്പെടുത്തിയിട്ടും എങ്ങനെ സാദിക്കുന്നു നിനക്ക് എന്നെ ഇങ്ങനെ സ്നേഹിക്കാന്‍”
“എനിക്ക് അതിനു മാത്രമേ കഴിയു ഹരി…എന്‍റെ പ്രാണനേക്കാള്‍ പ്രിയപ്പെട്ടതാണ് നീ എനിക്ക്..ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ…നമ്മള്‍ ഈ ജന്മത്തില്‍ അല്ല മുന്‍ ജന്മത്തിലും ഒന്നായിരുന്നു,,,നമുക്ക് ..നമുക്കൊരു മോളുണ്ടായിരുന്നു”
അത് പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം നാണത്തില്‍ കുതിര്‍ന്നു…അവള്‍ മുഖം താഴ്ത്തി പുച്ചിരിച്ചു..ഹരി അവളുടെ മുഖം ഉയര്‍ത്തി…
“ഒരു മോളെ ഉണ്ടായിരുന്നുള്ളോ”
“ഉം..പക്ഷെ ഹരി…ആ സ്വപനം ഞാന്‍ കാണുമ്പോള്‍ എല്ലാം മോളുണ്ടായി കഴിഞ്ഞ കുറച്ചു കഴിഞ്ഞാല്‍ പിന്നെ എനിക്ക് എനിക്ക് എന്നെ കാണാന്‍ കഴിയില്ല”
അത് കേട്ടപ്പോള്‍ ഹരിയുടെ ചുണ്ടില്‍ ചചിരി വന്നു..
“ഹാ അപ്പൊ ഒന്നുകില്‍ നീ മരിച്ചു പോയി കാണും അല്ലെങ്കിലും ഞാനും മോളും”
അത് പറഞ്ഞു മുഴുമിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പോത്തികൊണ്ട് തലകൊണ്ട് ഇല്ലെന്നു തലയാട്ടി..
“അങ്ങനെ ചിന്തിക്കാന്‍ കൂടെ എനിക്ക് കഴിയില്ല ഹരി..കഴിഞ്ഞ ജന്മത്തിലോ കഴിയാതെ പോയി ഈ ജന്മത്തില്‍ എങ്കിലും എനിക്ക് ഹരിയുടെ മാത്രമാകണം”
“എന്‍റെ അഞ്ജലി ഞാന്‍ ഒരു താമശ പറഞ്ഞതല്ലേ ..”
അഞ്ജലിയുടെ നിറഞ്ഞ കണ്ണുകള്‍ പതിയെ തുടച്ചുകൊണ്ട് ഹരി പറഞ്ഞു..
“തമാശക്ക് പോലും അങ്ങനെ ഒന്നും പറഞ്ഞുപോയെക്കല്ലേ ഹരി..എനിക്കതൊന്നും സഹിക്കാന്‍ കഴിയില്ല “
“ഇല്ല ഇനി ഞാന്‍ അങ്ങനെ ഒന്നും പറയില്ല പോരെ…”
അഞ്ജലി ചിരിക്കാന്‍ ശ്രമിച്ചു..
“അല്ല കഴിഞ്ഞ ജന്മത്തില്‍ ഒരു കുഞ്ഞു എന്നല്ലേ പറഞ്ഞെ..നമുക്ക് ഈ ജന്മം ആ കുറവങ്ങു നികത്തിയെക്കാം ഒരു അഞ്ചു കുഞ്ഞുങ്ങള്‍ എന്താ”
“അയ്യട..മോന്‍റെ പൂതി മനസില്‍ ഇരിക്കാത്തെ ഉള്ളു”
“അതെന്താ”
“എനിക്കൊനും വയ്യ അഞ്ചെണ്ണത്തെ ഒന്നും പ്രസവിക്കാന്‍”
അപ്പോളേക്കും അഞ്ജലിയുടെ ആ സങ്കടഭാവം വിട്ടൊഴിഞ്ഞിരുന്നു
“അയ്യോ അങ്ങനെ പറയരുത് പ്ലീസ് ഞാന്‍ സ്വപനം കണ്ടു പോയി അതുകൊണ്ടല്ലേ..ഞാന്‍ അല്ലെ അദ്വാനിക്കുന്നെ”
“പോ അവിടുന്ന് കള്ളത്തെമ്മാടി…”
അഞ്ജലി ഹരിയുടെ വയറില്‍ പതിയെ ഇടിച്ചു..
“ഹരി നിനക്കറിയോ ഇന്ന് ഈ ലോകത്തില്‍ ഏറ്റവും വലിയ സന്തോഷവതി ഞാന്‍ ആയിരിക്കും…അത്രക്കും ഹാപ്പി ആണ് ഞാന്‍ …നിന്‍റെ കൂടെ ഇങ്ങനെ ഒന്ന് സംസാരിക്ക..കൂടെ നടക്ക ചേര്‍ന്ന് നില്ക്ക..ഹോ”
അഞ്ജലിയുടെ സംസാരത്തില്‍ അവളുടെ നിശ്വാസത്തില്‍ എല്ലാം ഹരി മാത്രമായിരുന്നു ..
“ഞാനും അങ്ങനെ ആടോ..പിന്നെ നിനക്കറിയാലോ എനിക്ക് ഒരുപാട് കുറെ കാര്യങ്ങള്‍ ഉണ്ട്…അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്‍റെ ഇഷ്ട്ടങ്ങള്‍ എന്നും ഞാന്‍ കുഴിച്ചു മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത് “
“എനിക്കറിയാം ഹരി…പക്ഷെ ഇനി മുതല്‍ ഹരിയുടെ എല്ലാ ഇഷ്ട്ടങ്ങളും കണ്ടറിഞ്ഞു അതു ചെയ്യാന്‍ ഹരിയോട് കൂടെ ഞാനും ഉണ്ടാകും എന്നും”
“ഉറപ്പാണോ”
“സംശയം ഉണ്ടോ ഹരിക്ക്?”
“സംശയം ഒന്നുല ..ഞാന്‍ എന്ത് പറഞ്ഞാലും ചെയ്യോ”
“ഉം ചെയ്യും ഹരി..”
“എങ്കില്‍ ഓടി പോയി ദെ ആ വരുന്ന ലോറിടെ മുന്നിലേക്ക് ചാടിക്കേ”
ഹരിയെ സ്നേഹത്തോടെ ഒന്ന് നോക്കിക്കൊണ്ട് അഞ്ജലി ആ ലോറി ലക്ഷ്യമാക്കി ഓടി…പക്ഷെ ഹരി അപ്പോളേക്കും അവളുടെ കൈ പിടിച്ചു നിര്‍ത്തി
”എന്തുവാ അഞ്ജലി ഇത്”
“ഞാന്‍ പറഞ്ഞില്ലേ ഹരി ..നീ പറഞ്ഞ എന്തും ഞാന്‍ ചെയും അതിനു ഞാന്‍ രണ്ടാമതൊന്നും ആലോചിക്കില്ല…എനിക്കത്രക്കു ഇഷ്ട്ടമാനു നിന്നെ ഹരി”
“എന്ന് വച്ച് ..ഞാന്‍ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ അങ്ങ് പോക”
“അതിനു പോകാന്‍ ഹരി സമ്മതിചില്ലലോ …ഹരി എന്നെ കൈവിടൂല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട് ഹരി..പിന്നെ ഞാന്‍ എന്തിനാ പേടിക്കുന്നെ”
ഹരിയുടെ കണ്ണുകളില്‍ നോക്കി അഞ്ജലി അത് പറയുമ്പോള്‍ ഹരിയോടുള്ള അഞ്ജലിയുടെ വിശ്വാസം അവിടെ ഊറ്റി ഉറപ്പിക്കപ്പെടുകയായിരുന്നു …ഹരി അഞ്ജലിയുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു അവളുടെ നെറുകില്‍ ചുംബിച്ചു..
ആ ലോകത്തില്‍ മറ്റാരും അവരെ ശല്യം ചെയ്തില്ല…അവരുടെ ആ സ്വകാര്യ മുഹൂര്‍ത്തം പക്ഷെ ചില ക്യാമറ കണ്ണുകള്‍ ഒപ്പി എടുക്കുന്നത് മാത്രം അവര്‍ അറിഞ്ഞില്ല ..
പാര്‍ക്കില്‍ കുറെ ഏറെ നടന്നതിനു ശേഷം അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി…ചെറിയൊരു ഹോട്ടലില്‍ ആണ് അവര്‍ പോയത്…അഞ്ജലി അങ്ങനെ ഒരു ഹോട്ടലില്‍ ഒക്കെ ജീവിതത്തില്‍ ഇതുവരെ കയറിട്ടില്ല
“അഞ്ജലിക്ക് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നെനു പ്രശനം ഇല്ലല്ലോ?”
“എന്ത് പ്രശ്നം ഹരി….ഹരി നിന്‍റെ കൂടെ ഈ ലോകത്തിന്‍റെ ഏതു കോണിലും ഞാന്‍ ഹാപ്പി ആണ് “
ഹരിയും അഞ്ജലിയും ഒരു ടേബിളില്‍ അപ്പുറവും ഇപ്പുറവും ആയി ഇരുന്നു..
“അഞ്ജലിക്ക് എന്താ കഴിക്കാന്‍ വേണ്ടത് ?”
“ഹരി എന്താണോ കഴിക്കുന്നെ അത് മതി “
“എങ്കില്‍ നമുക്ക് ഇവിടുത്തെ സ്പെഷ്യല്‍ ഊണ് പറയാം..നല്ല മീന്‍കറിയും ഫിഷ് ഫ്രൈ ഉണ്ട് അടിപൊളി ടെസ്റ്റാണ് “
“മതി”
ഹരി ഓര്‍ഡര്‍ ചെയ്ത ഫുഡ് എത്തും വരെ അഞ്ജലി ഹരിയെ മാത്രം നോക്കി ഇരിക്കുകയായിരുന്നു…ഹരിക്ക് ഇടിക്കൊരു കാള്‍ വന്നത് അറ്റന്‍ഡ് ചെയ്യുകയായിരുന്നു അവന്‍ …ഇടക്ക് അവന്‍ അഞ്ജലിയുടെ നോട്ടം കണ്ടു എന്തെന്ന്നു തല കൊണ്ട് ആണ്ഗ്യം കാണിച്ചു ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് അഞ്ജലി കണ്ണടച്ചു കാണിച്ചു..
ഭക്ഷണം വന്നപ്പോള്‍ ഹരി കഴിക്കാന്‍ തുടങ്ങി …അഞ്ജലി ഹരിയെ തന്നെ നോക്കി നിന്നു…
“എന്തേ കഴിക്കുന്നിലെ..കഴിക്ക്”
“ഹരി”
“ഉം”
അല്‍പ്പം വെള്ളം കുടിച്ചു ആദ്യ ഉരുളകള്‍ ഇറങ്ങിയ സമാധാനത്തില്‍ ഹരി ഒന്ന് നിവര്‍ന്നിരുന്നു കൊണ്ട് മൂളി
“എനിക്ക്….എനിക്കൊരു ഉരുള വായില്‍ വച്ച് തരോ ഹരി “
ഹരിയുടെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു..അവന്‍ ഒരു ഉരുള ഉരുട്ടി അഞ്ജലിയുടെ വായില്‍ വച്ച് കൊടുത്തപ്പോള്‍ അഞ്ജലിക്ക് അമൃത് കഴിച്ച സന്തോഷമാണ് ഉണ്ടായത് …
അഞ്ജലി ആ ഒരു ഉരുള കഴിക്കുന്നത് കാണാന്‍ തന്നെ വല്ലാത്തൊരു ഭംഗി ആയിരുന്നു കൂട്ടത്തില്‍ അവളുടെ കണ്ണുകള്‍ അവളുടെ സമ്മതമില്ലാതെ ഒന്ന് നിറഞ്ഞു തുളുംബിയത് അവളുടെ മുഖത്തിന്‍റെ മാറ്റ് കൂട്ടി ..
“അല്ല എനിക്കില്ലേ”
കൊച്ചു കുട്ടികളെ പോലെ ഹരി വാ പൊളിച്ചു കൊണ്ട് അഞ്ജലിയോടു അത് ചോദിക്കുമ്പോള്‍ കൊച്ചു കുട്ടിയെ മടിയില്‍ വച്ച് ഊട്ടാന്‍ വെമ്പുന്ന ഒരു മാതൃ സ്നേഹമായിരുന്നു അഞ്ജലിയുടെ മുഖത്തു ഉണ്ടായിരുന്നത് ..
അവള്‍ ഹരിക്ക് ഒരു ഉരുള നല്‍കിയപ്പോള്‍ അഞ്ജലിയുടെ കൈ വിരലുകള്‍ക്ക് പോലും ഒരുപാട് മധുരം ഉള്ളപ്പോലെ ഹരിക്ക് തോന്നി..അവളുടെ ആ ഒരു ഉരുള ചോറ് മുഴുവന്‍ ഹരിക്കായുള്ള അവളുടെ സ്നേഹത്തില്‍ ചാലിച്ച സമ്മാനമായിരുന്നു …
പരസ്പരം ഊട്ടി അവര്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചു…കുറെ നാളുകള്‍ക്കു ശേഷം അത്രേം ഭക്ഷണം കഴിച്ച അഞ്ജലിക്ക് വയര്‍ നിറഞ്ഞ കാരണം ശരിക്ക് നടക്കാന്‍ പ്രയാസം തോന്നി…
അല്‍പ്പം വിശ്രമിച്ച അവര്‍ പിന്നീട് പോയത് ഒരു സിനിമ തീയറ്ററില്‍ആയിരുന്നു…ഏതോ ഒരു ഹിന്ദി പടം…ഹരിയുടെ കൂടെ എത്ര സമയം ചിലവഴിക്കാവോ അത് മാത്രമാണ് അഞ്ജലിയുടെ ചിന്ത..ഹരി സിനിമ കാണുമ്പോളും പക്ഷെ അഞ്ജലി ആ സ്ക്രീന്‍ വെളിച്ചത്തില്‍ ഹരിയുടെ മുഖം നോക്കി ഇരിക്കുകയായിരുന്നു..
രാജകുമാരന്‍ എന്‍റെ രാജകുമാരന്‍…കണ്ടില്ലേ എന്‍റെ സ്വന്തമായത്..ഇനി ആര്‍ക്കും ഞാന്‍ എന്‍റെ രാജകുമാരെനെ വിട്ടു കൊടുക്കില്ല…അവന്‍ എന്നും എന്‍റെ മാത്രമാണ്….ആരോട് യുദ്ധം ചെയ്യേണ്ട വന്നാലും ഞാന്‍ അത് ചെയ്യും …
അഞ്ജലി സ്വയം മനസില്‍ പറഞ്ഞുകൊണ്ട് ഹരിയെ തന്നെ നോക്കി ഇരിക്കുമ്പോള്‍ പെട്ടന്ന് ഹരി അല്‍പ്പം കുനിഞ്ഞിരുന്നു അഞ്ജലിയുടെ ചുണ്ടില്‍ ഉമ്മ വച്ചു…ചെറിയൊരു ഷോക്ക് ശരീരത്തിലൂടെ പാഞ്ഞു പോയ അവസ്ഥ ആയിരുന്നു അഞ്ജലിക്ക്…
ഹരി വീണ്ടും അഞ്ജലിയുടെ ചെറു അധരങ്ങള്‍ നുണഞ്ഞെടുക്കുമ്പോള്‍ അധികമാരും ഇല്ലാത്ത സിനിമ കൊട്ടകയില്‍ അവരെ ആരും ശ്രദ്ധിച്ചില്ല …അഞ്ജലിയുടെ പാതി അടഞ്ഞ കണ്ണുകള്‍ അവളുടെ അധരങ്ങളുടെ തേന്‍ കണങ്ങള്‍ ഹരി പതിയെ നുകര്‍ന്നു..
അഞ്ജലിയുടെ നാടി ഞരമ്പുകള്‍ ചെറുതായി ഒന്ന് വലിഞ്ഞു മുറുകി…അവനെ പുണരാന്‍ അവളുടെ മനസു വെമ്പി..ഹരി അവളുടെ മാറിടങ്ങളിലൂടെ കൈകള്‍ പതിയെ വച്ചപ്പോള്‍ പക്ഷെ അഞ്ജലി വേഗത്തില്‍ ഹരിയുടെ കൈ തട്ടി മാറ്റി കൊണ്ട് കിതച്ചു..
അഞ്ജലിയില്‍ നിന്നും പക്ഷെ അത് പ്രതീക്ഷിക്കാത്ത ഹരി നിരാശയോടെ എന്നാല്‍ തെല്ലു അത്ഭുതത്തോടെ അഞ്ജലിയെ നോക്കിയപ്പോള്‍ പോകാം എന്ന് മാത്രം പറഞ്ഞുകൊണ്ട് അഞ്ജലി പുറത്തേക്ക് നടന്നത് ഹരിയില്‍ വിഷമം ഉണ്ടാക്കി..
വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തെക്കാണു അഞ്ജലി നടന്നത്..ഹരി തൊട്ടു പുറകില്‍ വന്നുക്കൊണ്ട് അഞ്ജലിയെ പിടിച്ചു..
“എന്താ അജലി എന്ത് പറ്റി”
അവളുടെ മറുപടി മൌനമായിരുന്നു ..
“എന്താ അഞ്ജലി..ഞാന്‍ ഞാന്‍ അങ്ങനെ ചെയ്തക്കൊണ്ടാണോ…എടോ..ഞാന്‍ ….ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചല്ല…അഞ്ജലി …അഞ്ജലി ആം സൊ “
അത് മുഴുമിപ്പിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പൊത്തി …
“ഹരി എന്നോട് ഒരിക്കലും ഈ സോറി എന്ന വാക്ക് പറഞ്ഞേക്കല്ലേ “
“പിന്നെ …പിന്നെ നിനക്കെന്നതാ പറ്റിയെ”
“എനിക്കൊന്നും പറ്റിയിട്ടല്ല…അവിടുന്ന് ഒന്നും പറ്റാതിരിക്കാന്‍ വേണ്ടിയാ ഇറങ്ങി പൊന്നെ”
അത് പറയുമ്പോള്‍ പക്ഷെ അഞ്ജലിയുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു
“എന്നുവചാല്‍”
“എന്നുവച്ചാല്‍ ഒന്നുല…വാ പോവാ”
“ഹ പറയെടോ”
“ഹരി…എന്‍റെ ഹരി…അല്ലെലെ ഞാന്‍ ആകെ ഭൂമിയില്‍ സ്വര്‍ഗത്തിലും അല്ലാത്ത അവസ്ഥയില….അപ്പൊ ആ സമയത്ത് അങ്ങനെ ഒക്കെ കൂടെ ആയാല്‍”
അത് പറഞ്ഞു അഞ്ജലി ഒന്ന് ചുറ്റും നോക്കി ഹരിയുടെ അടുത്തേക്ക് അല്‍പ്പം കൂടെ ചേര്‍ന്ന് നിന്നു…അവന്‍റെ കണ്ണുകളിലേക്കു മാത്രം നോക്കി..അഞ്ജലിയുടെ ആ നോട്ടത്തിലെ സ്നേഹം അവനോടുള്ള കാമം മോഹം ആഗ്രഹം ഇതെല്ലം വേര്‍തിരിച്ചെടുക്കാന്‍ ഹരി നന്നേ പാടുപെട്ടു ..അഞ്ജലി തുടര്‍ന്നു
“അവിടെ വച്ചു…അങ്ങനെ ഒക്കെ നീ …ഞാന്‍ അവിടെ നിനക്ക് കിടന്നു തന്നു പോകും ഹരി …നിന്‍റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ആകില്ല എനിക്ക് “
അഞ്ജലിയുടെ മുഖം നാണത്താല്‍ നിറഞ്ഞു..അവള്‍ തല കുനിച്ചു…കള്ള ചിരി ചിരിച്ചുകൊണ്ട് ഹരി അഞ്ജലിയുടെ തല ഉയര്‍ത്തി….അവള്‍ക്കു നാണം കൊണ്ട് ഹരിയുടെ മുഖം നോക്കാന്‍ പോലും കഴിഞ്ഞില്ല ..
“ശേ ,,,ഇത് നേരത്തെ അറിഞ്ഞിരുന്നേല്‍ ഇച്ചിരി കൂടെ “
“അയ്യട ..അതെനിക്കറിയായിരുന്നു..അതുകൊണ്ടാ വേഗം എണീച്ചു പൊന്നെ…”
“ശെടാ മിസ്സ് ആയിപ്പോയി..അല്ല തീയറ്റെറില്‍ വേറെ എവിടെ ആയാലും പ്രശ്നം ഇല്ലല്ലോ “
“അയ്യട…മോന്‍റെ പൂതി മനസില്‍ ഇരിക്കാത്തെ ഉള്ളു…ആദ്യം ഒരു താലി കെട്ടു എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്തോ എന്‍റെ മോന്‍ കേട്ടോ “
അഞ്ജലി ഹരിയുടെ കവിളില്‍ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു ..
“ഈ താഴിക കുടങ്ങള്‍ കണ്ടിട്ട് സഹിക്കുന്നില്ലെടോ “
അഞ്ജലിയുടെ മാറിടത്തിലേക്ക് നോക്കി ഹരി അത് പറയുമ്പോള്‍ അഞ്ജലി അവനെ കപട ദേഷ്യത്തോടെ നോക്കി
“ഛെ വേണ്ടാത്തത് പറഞ്ഞാല്‍ ഉണ്ടല്ലോ..കള്ള തെമ്മാടി”
“ആഹ ഇതെങ്ങനെ വേണ്ടാത്തത് ആവും…ഇതൊക്കെ എന്‍റെയ “
“ഉം…അതെ മോന്‍റെ തനെയാ പക്ഷെ ഇപ്പോള്‍ അല്ല…നടന്നെ നടന്നെ..ഇനി ഇവിടെ നിന്നാലേ ശെരി ആകുല”
“അഞ്ജലി”
അല്‍പ്പം കൊഞ്ചിക്കൊണ്ടാണ് ഹരി അങ്ങനെ വിളിച്ചത്
“ഹരി ..പ്ലീസ് എന്‍റെ മുന്നില്‍ ഇങ്ങനെ കൊഞ്ചി സംസരിചെക്കല്ലേ..ഇപ്പൊ തന്നെ എങ്ങനെ ഒക്കെയോ ആണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നെ…ഞാന്‍ ഇവിടെ ..പോയെ ഇവിടെ ആകെ ക്യാമറ ആണ് ..നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാന്‍ …നടന്നെ നടന്നെ..ഈ താഴിക കുടോ എല്ലാ കുടങ്ങളും മോനുള്ളത് തന്നെ ആണ് സമയം ആകുമ്പോള്‍ തരാട്ടോ…നടന്നെ നടന്നെ “
അഞ്ജലി ഹരിയെ ഉന്തിക്കൊണ്ടു മുന്നോട്ടു നടന്നു ,..
ബൈക്ക് ഹോസ്റെലിന്റെ അവിടെ വന്നു നിന്നപ്പോള്‍ ജനാല വഴി പല കണ്ണുകളും അവരെ തുറിച്ചു നോക്കി…ചിലരുടെ കണ്ണില്‍ അത്ഭുതം ചിലതില്‍ അസൂയ മറ്റു ചിലതില്‍ സന്തോഷം എന്നാല്‍ ചില കണ്ണുകള്‍ ഈ കാഴ്ച കണ്ടു ചുവന്നു തുടിച്ചു..ദേഷ്യം കോപം പക അങ്ങനെ ഭാവങ്ങള്‍ ആ കണ്ണില്‍ മിന്നി മറിഞ്ഞു …
“എന്ന ഇനി എന്‍റെ മോള്‍ ചെല്ല്..അതെ പറഞ്ഞത് ഓര്‍മയുണ്ടല്ലോ അടുത്ത സണ്ടേ ആണ് വീട്ടിലേക്കു പോകുന്നെ “
ഹരി അത് പറഞ്ഞപ്പോള്‍ അഞ്ജലിയുടെ മുഖം അല്‍പ്പം മ്ലാനമായി
“എന്താടോ “
“ഞാന്‍ വരണോ ഹരി ..അമ്മക്കൊക്കെ എന്നെ ഇഷ്ട്ടാകോ “
“അതെന്ന വരണോ എന്ന്..മര്യാദക്ക് വന്നോണം..എന്‍റെ വീട്ടുക്കാര്‍ക്കെല്ലാം നിന്നെ ഒത്തിരി ഇഷ്ട്ടവാടോ അത് നിനക്ക് അവിടെ വരുമ്പോള്‍ മന്സിലായിക്കോളും ..ഓക്കേ “
“എന്നാലും എനിക്കെന്തോ “
“ആഹ രണ്ടും കൂടെ കറങ്ങി നടക്കാലെ..അതെ ഈ പരീക്ഷ എനിക്ക് മാത്രമല്ല “
അഞ്ജലി പറഞ്ഞു തീരും മുന്‍പേ ശില്പ ഇങ്ങനെ പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു…ഹരി ചിരിച്ചു..അഞ്ജലിയും
“ചേച്ചി ഈ സാരിയില്‍ സൂപ്പെര്‍ ആയിട്ടുണ്ട് “
ശില്‍പ്പ അഞ്ജലിയോടു ചേര്‍ന്ന് നിന്നുക്കൊണ്ട് പറഞ്ഞു…അഞ്ജലി ശില്‍പ്പയെ ചേര്‍ത്ത് പിടിച്ചു ..
“എങ്ങോട്ടാ മോള്‍ “
ഹരി ചോദിച്ചു
“ഞാന്‍ എങ്ങും കറങ്ങാന്‍ ഒന്നും പോകുവല്ല ..ഒരു സാദനം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് അതൊന്നും വാങ്ങിക്കാന്‍ നില്ക്ക”
“എന്ത് സാദനം”
“അതൊന്നും ഏട്ടനോട് പറയാന്‍ പറ്റുല”
അത് പറഞ്ഞു ശില്‍പ്പ അഞ്ജലിയുടെ ചെവിയില്‍ എന്തോ പറഞ്ഞു ,അഞ്ജലി ഓക്കേ എന്ന് തലയാട്ടി ..
“എന്തുവാ”
ഹരി അഞ്ജലിയോടു ചോദിച്ചു ,,
“എന്തേലും ആയിക്കോട്ടെ ഹരിക്കെന്താ”
“ആഹ ഇവള്‍ എന്താ വാങ്ങുന്നെ എന്ന് എനിക്കറിയണ്ടേ”
“ഹാ അറിയണ്ട കാര്യമാണേല്‍ അവള്‍ പറഞ്ഞോളും…ഞാന്‍ അറിഞ്ഞിട്ടുണ്ടല്ലോ അത് പോരെ “
“അതെ ഞാന്‍ എന്‍റെ ഏട്ടത്തിയമ്മയോടു പറഞ്ഞിട്ടുണ്ട് “
ശില്‍പ്പ പ്രൌഡിയോടെ പറഞ്ഞു ..
“ഉം..ഉവ “
ശില്‍പ്പ വന്ന ഫോണ്‍ കാല്‍ എടുത്തുക്കൊണ്ട് ഡെലിവെറി ബോയിയുടെ അടുത്തേക്ക് നടന്നു ..
“ഹരി ..ശില്‍പ്പക്ക് എന്നോട് ദേഷ്യമൊന്നും ഉണ്ടാകില്ലല്ലോ അല്ലെ”
“എന്തിനു”
“അല്ല അവള്‍ അവള്‍ക്ക്…ഹരിയുടെ മുറപ്പെണ്ണല്ലേ”
“ഒന്നുപ്പൊടി..ഞങ്ങള്‍ നല്ല കൂട്ടുക്കാര..അവള്‍ക്ക് എന്നോടോ എനിക്കവളോടോ ഒന്നും തന്നെ ഇല്ല ഓക്കേ”’
അത് സത്യത്തില്‍ അഞ്ജലിക്ക് വല്ലാത്ത ഒരു ആശ്വാസം ആണ് ഉണ്ടാക്കിയത് ..
****************——————–*///////////////———————*************
ഹരിയുടെ നാട്ടിലൂടെ ആ ഇന്നോവ കാര്‍ പതിയെ വന്നു..നിറയെ പാടങ്ങളും കുളവും അരുവിയും മല നിരകളും ഒകെ ഉള്ള ഒരു കൊച്ചു ഗ്രാമം ആണ് ഹരിയുടെത് ,,
ശില്‍പ്പ, അഞ്ജലി, ഹരി,കിരണ്‍,സൂരജ് ,സുഷമ്മ,റോസ ഇത്രേം പേരാണ് ആ വണ്ടിയില്‍ ഉണ്ടായിരുന്നത്…അതില്‍ അഞ്ജലി മാത്രമാണ് അവിടേക്ക് ആദ്യമായി വരുന്നത് ബാക്കി ഉള്ളവരെല്ലാം ഇങ്ങനെ ഇടക്ക് വരാറുണ്ട്…
സൂരജും കിരണും പിന്നെ കൂടുതല്‍ സമയം വക്കേഷന്‍ ചിലവഴിച്ചത് ഹരിയുടെ നാട്ടിലാണ് ,,,,അഞ്ജലിക്ക് മാത്രമാണ് ആ വണ്ടിയില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നത്…ഹരിയുടെ വീട്ടുക്കാര്‍ക്ക് താനെ നേരില്‍ കാണുമ്പോള്‍ ഇഷ്ട്ടമാകുമോ എന്നൊരു ഭയം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു …
ഹരിയുടെ വീടിനു മുന്നിലായി വണ്ടി നിന്നു..ചെറിയൊരു വീടാണ് ഹരിയുടെത്..മുറ്റം നിറയെ ധാരാളം പൂക്കള്‍…അവര്‍ വന്നതറിഞ്ഞ് ഹരിയുടെ അമ്മയും അനുജത്തിയും ഉമ്മറത്തേക്ക് വന്നു…
“അമ്മെ…തിന്നാന്‍ ഉള്ളതെല്ലാം എടുത്തോ ഒരു ആനയെ തിന്നാന്‍ ഉള്ള വിശപ്പുണ്ട്”
കിരണ്‍ വണ്ടിയില്‍ നിന്നു ഇറങ്ങിയ പാടെ പറഞ്ഞു..
“ഹാ ഞാന്‍ പറഞ്ഞില്ലേ അമ്മെ കിരണ്‍ ചേട്ടന്‍റെ ആദ്യത്തെ ഡൈലോഗ് ഇതാരിക്കുന്നു..ഇവിടെ ആനയെ പുഴുങ്ങി വച്ചിട്ടില “
തമാശ രൂപേണ ഹരിയുടെ അനിയത്തി ആണ് അത് പറഞ്ഞത്…അഞ്ജലി എല്ലാവര്ക്കും പുറകിലായി അല്‍പ്പം ഭയത്തോടെ തന്നെ ആണ് നിന്നത്..
“ഒന്ന് പോടീ എന്‍റെ അമ്മ എനിക്ക് തിന്നാന്‍ ഉള്ളത് ഇവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാകും എന്നത് എനിക്കറിയാം “
കിരണ്‍ അത് പറഞ്ഞു അകത്തേക്ക് ഓടി കയറി
“ഇങ്ങനൊരു സാധനം”
റോസാണ് അത് പറഞ്ഞത്…
“അല്ല ചേച്ചി എന്താ പുറകില്‍ നില്‍ക്കുന്നെ”
ശില്‍പ്പ അഞ്ജലിയോടു അത് ചോദിച്ചു കൊണ്ട് അവളെ മുന്നിലേക്ക് വലിച്ചു നിര്‍ത്തി…സാരിയാണ് അഞ്ജലിയുടെ വേഷം..അവള്‍ എല്ലവരെയും ഒന്ന് നോക്കി…ഹരിയുടെ അമ്മ അഞ്ജലിയെ നോക്കി ചിരിച്ചു അപ്പോളേക്കും ഹരിയുടെ അനിയത്തി വേഗത്തില്‍ അകത്തേക് ഓടി ..
“അമ്മെ ഇതാരന്നു മനസിലായോ”
സൂരജ് ചോദിച്ചു..
“പിന്നെ എന്‍റെ കുട്ടിനെ കണ്ടാല്‍ എനിക്ക് മന്സിലകാണ്ടിരിക്കോ” ..അഞ്ജലിയുടെ നെറുകില്‍ തലോടി ചേര്‍ത്തു പിടിച്ചു കൊണ്ട് ഹരിയുടെ അമ്മ പറഞ്ഞപ്പോള്‍ സത്യത്തില്‍ അഞ്ജലി സന്തോഷം കൊണ്ട് നെടു വീര്‍പ്പിട്ടു..
“വാ മോളെ കയറി വാ”
ഹരിയുടെ അമ്മ അത് പറഞ്ഞപ്പോളെക്കും കത്തിച്ചു പിടിച്ച ഒരു നിലവിളക്കുമായി ഹരിയുടെ പെങ്ങള്‍ പുറത്തേക്ക് വന്നു ..
“ഹലോ ഇതെന്ന ഇതൊക്കെ “
ഹരിയാണ് അത് ചോദിച്ചത് ..
“എന്‍റെ മരുമകള്‍ ആദ്യമായി ഈ വീട്ടിലേക്കു വരുമ്പോള്‍ അവള്‍ വിളക്കേന്തി വേണം കയറാന്‍ അതിപ്പോ നീ ഒരു താലി കേട്ടില എന്നിരുന്നാലും ഇവള്‍ എന്‍റെ മരുമോള്‍ തന്നെയാ”
അത് പറഞ്ഞു അഞ്ജലിയുടെ കൈയിലേക്ക് അമ്മ ആ വിളക്ക് നല്‍കി…അഞ്ജലിയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിഞ്ഞു..റോസും സുഷമ്മയും ശില്‍പ്പയും മറ്റുള്ളവര് എല്ലാവരും സന്തോഷത്തോടെ ചിരിച്ചു..അഞ്ജലി ഹരിയുടെ മുഖത്തേക്ക് നോക്കിയക്കപ്പോള്‍ ചിരിച്ചു കൊണ്ട് ഹരി സമ്മതം നല്‍കി..
“വലതു കാല്‍ വച്ച് കയറു മോളെ “
ഹരിയുടെ അമ്മ അത് പറഞ്ഞപ്പോള്‍ അഞ്ജലി സന്തോഷത്തോടെ വലതു കാല്‍ വച്ച് ആ വീട്ടിലേക്കു കയറി…ഹരിയുടെ കൈയില്‍ സൂരജ് മുറുകെ പിടിച്ചു..ഹരി കണ്ണടച്ചു കാണിച്ചു..എല്ലാവരും അകത്തേക്ക് കയറി..
കിരണ്‍ അപ്പോളേക്കും അവിടെ ടേബിളില്‍ വച്ച എന്തോ ഭക്ഷണം വായിലാക്കിയിരുന്നു..അഞ്ജലിയുടെ അമ്പരപ്പിന് അല്‍പ്പ സമയം ആയുസുണ്ടായിരുനു..തുടര്‍ന്ന് അവള്‍ അടുക്കളിയില്‍ അമ്മയുടെ കൂടെ സഹായി ആയി…എല്ലാവര്ക്കും ഭക്ഷണം വിളമ്പുന്ന തിരക്കില്‍ അവളും കൂടി..
ഹരിയുടെ അച്ഛന് ഭക്ഷണം വിളമ്പിയത് അവളായിരുന്നു..വിശേഷങ്ങള്‍ എല്ലാം പറഞ്ഞു അവര്‍ അവിടെ കൂടി…അഞ്ജലിയെ അമ്മയ്ക്കും പെങ്ങള്‍ക്കും അച്ഛനും എല്ലാം ഒരുപാടിഷ്ട്ടമായി..അവളുടെ വിനയവും സ്നേഹവും എല്ലാം എന്‍റെ മോന്‍ ചേര്‍ന്ന കുട്ടിയാണ് ഇവള്‍ എന്ന അമ്മയുടെ സാക്ഷ്യപ്പത്രം അഞ്ജലിയില്‍ സന്തോഷമുണ്ടാക്കി..
ഭക്ഷണം കഴിച്ചു കൈ കഴുകി അടുക്കള വശത്ത് നിന്നും കയറാന്‍ നിന്ന അഞ്ജലിയെ ഹരി മറ്റാരും കാണാത്ത രീതിയില്‍ അടുക്കയുടെ വശത്തെ ചുമരിലേക്കു ചാരി നിര്‍ത്തി
“ഹയ്യോ..ഹരി..ദെ എന്താ ഈ കാണിക്കുന്നേ…അവരെല്ലാം അപ്പുറത്തുണ്ട്..ഹരി…എടാ…കള്ളതെമ്മാടി വിടെടാ”
അഞ്ജലി കപടമായ ദേഷ്യം കാണിച്ചു ചിരിച്ചു കൊണ്ട് ഹരിയുടെ കൈയില്‍ കിടന്നു പിടഞ്ഞു…ഹരി അവളെ ചുമരോട് ചാര്‍ത്തി നിര്‍ത്തി ഉമ്മ വക്കാന്‍ ചെന്നപ്പോള്‍
“ഹരി ദെ വേണ്ടാട്ടോ…അമ്മയൊക്കെ ഉണ്ട് ..ഹരി പ്ലീസ് എന്‍റെ മുത്തല്ലേ..പിന്നെ..പിന്നെ തരാം…”
അഞ്ജലിയുടെ കൊഞ്ചല്‍ ഹരിക്ക് നന്നേ ബോധിച്ചു…
“ഇഷ്ട്ടമായോ ഇവിടം”
“ഒരുപാട് ഒരുപാട് ഹരി…എനിക്ക് എന്താ പറയണ്ടത് എന്ന് അറിയില്ല..
“
. ഹരി അഞ്ജലിയുടെ നെറുകില്‍ പതിയെ ഉമ്മ വച്ചു…അഞ്ജലി ഒരു നിമിഷം ഹരിയുടെ ആ നിശ്വാസ ചൂടില്‍ ലയിച്ചു നിന്നു…
“ഹരി “
“ഉം”
“ഞാന്‍ ഇനി തിരിച്ചു പോണോ ഹരി..ഇവിടെ തന്നെ നിന്നാല്‍ പോരെ…ഹരി പോയി പഠിച്ചു ഡോക്ടര്‍ ആയി വാ ഞാന്‍ ഇവിടെ നില്‍ക്കാം ”
“ഹാ ഇതാ ഞാന്‍ നിന്നെ ഇങ്ങോട്ട് കൂട്ടാന്‍ ആദ്യം മടിച്ചത്..എനിക്കിതറിയായിരുന്നു “
“ഇല്ല..ഇല്ല..ഞാന്‍ വരുന്നുണ്ടുന്നെ…പഠിച്ചു ഡോക്ടര്‍ ആയിട്ട് ഞാന്‍ വന്നോളം..എന്‍റെ പോന്നോ ”
അഞ്ജലി ഹരിയുടെ കവിളില്‍ പിടിച്ചു പതിയെ കുലുക്കി
ഹരി വീണ്ടും ഒന്ന് അകത്തേക്ക് പാളി നോക്കിയിട്ട് അഞ്ജലിയുടെ ചുണ്ടില്‍ ചുംബിച്ചു..അഞ്ജലി ഹരിയെ തള്ളി മാറ്റി..
“മോന്‍ പോയെ …വല്ലവരും കണ്ടാല്‍ …അങ്ങനെ എന്‍റെ മോനിപ്പോ കട്ട് തിന്നാന്‍ നില്‍ക്കണ്ട..കേട്ടോ…”
അഞ്ജലി അത് പറഞ്ഞു നാണത്തില്‍ കുതിര്‍ന്ന മുഖവുമായി ഹരിയുടെ കവിളില്‍ ഉമ്മ കൊടുത്തുകൊണ്ട് അകത്തേക്ക് നടന്നു ..
വൈകിട്ട് അമ്മയുടെ നിര്‍ദേശ പ്രകാരമാണ് അഞ്ജലിയും ഹരിയും അടുത്തുള്ള കാവിലേക്ക് വിളക്ക് വക്കാന്‍ പോയത് …സെറ്റ് സാരി ഉടുത്ത് അഞ്ജലി സുന്ദരി ആയിരുന്നു..വെള്ള മുണ്ടും നീല ഷേര്‍ട്ടും ഇട്ട ഹരിയും ഒട്ടും പുറകില്‍ അല്ലായിരുന്നു..
ഒരു പാടത്തിന്‍റെ വശത്ത് കാടിനോട് ചേര്‍ന്നായിരുന്നു ആ കാവ്..അവിടെ വലിയൊരു ആല്‍മര ചുവട്ടില്‍ ചെറിയൊരു കാവ്…നിറയെ വള്ളിപടര്‍പ്പുകളും ആല്‍മരത്തിന്റെ വലിയ തൂങ്ങി നില്‍ക്കുന്ന വേരുകളും…കാടിന്‍റെ ഈണവും അരികിലൂടെ എവിടെയോ ആഴി ഒരുഴുകുന്ന ആ അരുവിയുടെ നാദവും കൂടെ അവിടം മനോഹരമായിരുന്നു
അവിടെ അഞ്ജലിയും ഹരിയും ചേര്‍ന്ന് വിളക്ക് വച്ചു,..തൃസന്ധ്യയില്‍ ആ വിളക്കുകള്‍ തെളിഞ്ഞതോടെ ആ കാവിന്‍റെ ഭംഗി ഇരട്ടിച്ചു…
അഞ്ജലിയും ഹരിയും കണ്ണുകള്‍ അടച്ചു പ്രാര്‍ത്തിച്ചു…ദൈവമേ ഹരി എന്നും എന്‍റെ മാത്രം ആയിരിക്കണേ എന്ന് മാത്രമാണ് അഞ്ജലി പ്രാര്‍ഥിച്ചത് ..
“അഞ്ജലി”
ഹരിയുടെ വിളി ആണ് അഞ്ജലിയെ കണ്ണ് തുറപ്പിച്ചത് ..അവള്‍ ഹരിയെ നോക്കി ..
“അഞ്ജലി…അപൂര്‍ണമായി നമ്മുടെ ഇടയില്‍ എന്തെങ്കിലും ഉണ്ടെന്നു നിനക്ക് തോന്നുനുണ്ടോ ?”
ഹരിയുടെ ചോദ്യം ശെരിക്കും മനസിലാകാതെ അഞ്ജലി ഹരിയെ നോക്കി .
“അല്ല നമ്മുടെ ഇടയില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടോ എന്ന്”
“എനിക്ക് മനസിലായില്ല ഹരി “
അത് പറഞ്ഞു തീരുമ്പോഴേക്കും ഹരി തന്‍റെ പോക്കറ്റില്‍ നിന്നും മഞ്ഞ ചരടില്‍ തീര്‍ത്ത ഒരു താലി മാല അഞ്ജലിയുടെ മുന്നിലേക്ക് കാണിച്ചു…അഞ്ജലി ഒരു നിമിഷം സന്തോഷകൊണ്ടും ആകാംക്ഷയും തെല്ലു പരിഭ്രമവും എല്ലാം കൊണ്ട് മറ്റൊരു ഭാവത്തില്‍ ആയി ..
“ഇനി ഇതിന്‍റെ ഒരു കുറവ് മാത്രം നമുക്കിടയില്‍ വേണ്ട…എന്‍റെ അഞ്ജലിയെ സ്വന്തമാക്കാന്‍ നിന്‍റെ അല്ലാതെ എനിക്ക് മറ്റൊരാളുടെ സമ്മതം ആവശ്യം ഇല്ല “
“എന്‍റെ സമ്മതം അത് നിനക്ക് ഞാന്‍ എന്നെ തന്നു കഴിഞ്ഞു ഹരി “
“എങ്കില്‍ ഈ സായന സന്ധ്യയില്‍ ഞാന്‍ എന്നും തിരി വച്ച് വണങ്ങുന്ന എന്ന കാവിലമ്മയുടെ മുന്നില്‍ വച്ച് ഞാന്‍ എന്‍റെ അഞ്ജലിയെ സ്വന്തമാക്കുന്നു..”
അത് പറഞ്ഞുകൊണ്ട് അഞ്ജലിയുടെ കഴുത്തില്‍ ഹരി താലി ചാര്‍ത്തി ..അഞ്ജലി കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പി പ്രാര്‍ത്തിച്ചു നിന്നു…അഞ്ജലി ഹരിയുടെതായ സന്തോഷത്താല്‍ ആ വലിയ ആല്‍മരം ചെറുതായൊന്നു ഇളകിയപ്പോള്‍ കാവിലമ്മയുടെ അനുഗ്രഹമെന്നപ്പോലെ അല്‍പ്പം ആലിലകള്‍ അവരുടെ മേല്‍ പൊഴിഞ്ഞു വീണു …
അഞ്ജലിയുടെ ഒഴുകിയിറങ്ങിയ കണ്ണ് നീര്‍ ഹരി തുടച്ചു മാറ്റി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ..
“സന്തോഷം കൊണ്ടാണ് ഹരി…ഈ ഒരു നിമിഷം…എന്‍റെ …ഹരി എനിക്കിപ്പോളും…ഹരി….എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ട്ടവാടോ..എന്‍റെ ശ്വാസം പോലും നീയാണ് “
“അഞ്ജലി നിന്നെ പോലെ എന്നെ ഈ ലോകത്ത് സ്നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല ….നമ്മുടെ ഇടയില്‍ ഈ ഒരു താലിയുടെ കുറവ് പോലും നിനക്ക് ഉണ്ടാകരുത് അതിനു വേണ്ടിയാണ് ഇപ്പോള്‍ ഇത്..”
“ഹരി ,,,എനിക്കിപ്പോ എന്തോരം സന്തോഷമാണ് എന്നറിയാവോ..എന്‍റെ ഹരിയുടെ ഭാര്യയായി ഇങ്ങനെ ഒരു നിമിഷം എങ്കിലും ജീവിച്ചാല്‍ മതി ആയിരുന്നു എന്ന് കൊതിച്ചിട്ടുണ്ട് ഞാന്‍ “
“ഇപ്പൊ ആ ആഗ്രഹവും ഞാന്‍ സാദിചില്ലേ..പിന്നേം എന്തിനാ ഈ കണ്ണുകള്‍ ഇങ്ങനെ നിറയുന്നത് ?”
“സന്തോഷം കൊണ്ടാണ് ഹരി “
“അഞ്ജലി നിന്‍റെ ഈ കണ്ണ് നീര്‍ എന്‍റെ തോല്‍വിയാണ് അതുകൊണ്ട് ഇനി ഈ കണ്ണുകള്‍ നിറഞ്ഞുകൂടഅത് എന്തുകൊണ്ടായാലും “
ഹരി അഞ്ജലിയുടെ നെറുകില്‍ ചുംബിച്ചു..അഞ്ജലി ഒരു നിമിഷം ഹരിയുടെ നെഞ്ചില്‍ ചാരി അവനെ പുണര്‍ന്നു നിന്നു…ആ വലിയ ആല്‍മരത്തിനു വശങ്ങളിലൂടെ അവരുടെ സ്നേഹക്കാഴ്ച്ചകള്‍ കണ്ടുകൊണ്ടു ആ വലിയ കരിനാഗം ഇഴഞ്ഞു നീങ്ങി..
“അതെ അപ്പോള്‍ പിന്നെ ഇന്ന്കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ആദ്യ രാത്രിയും ഉണ്ടാകും അല്ലെ “
അഞ്ജലിയെ ഒന്നുകൂടെ ചേര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ച ഹരിയെ പതിയെ തള്ളിമാറ്റി അഞ്ജലി ചിരിച്ചു..
“അയ്യട”
“.നീ അല്ലെ പറഞ്ഞെ താലി കേട്ടിട്ട് എല്ലാം എടുത്തോളാന്‍”
“എന്ന് വച്ച് കാവില്‍ വച്ചാണോ ഇങ്ങനെ ഒക്കെ പറയുന്നേ..തെമ്മാടി “
“ഹാ കാവിലമ്മ കണ്ണടചോളുന്നെ…വീട്ടില്‍ എന്നായാലും പറ്റുല”
“എന്നുവച്ച്..കാവ് തീണ്ടാന്‍ നില്‍ക്ക…ഓടിക്കോ അവിടുന്ന്..വേവോളം കാത്തില്ലേ ഇനി ആറോളവും കാക്കാം “
“എന്ന്വച്ചാല്‍ “
“എന്നുവച്ചാല്‍ കോളേജില്‍ ചെല്ലട്ടെ എന്ന് “
“അയ്യട..അത്രയൊന്നും എനിക്ക് പറ്റുല”
“ആഹ ..പോടാ ചെക്കാ…”
അപ്പോളേക്കും ഹരി അഞ്ജലിയുടെ ചുണ്ടില്‍ ഉമ്മ വച്ച് കൊണ്ട് പുറകോട്ടു ഓടി..
“എടാ തെമ്മാടി നിക്കെടാ അവിടെ”
അത് പറഞ്ഞുകൊണ്ട് അഞ്ജലി ഹരിയുടെ പുറകെ ഓടി പെട്ടന്ന് ഒരു ആള്‍ അഞ്ജലിയുടെ മുന്നിലേക്ക് ചാടി വീണു…അഞ്ജലി സ്ഥബ്തയായി നിന്നു…അപ്പോളേക്കും അവിടം നല്ലപ്പോലെ ഇരുട്ടിയിരുന്നു..കാവിലെ വിളക്കിന്‍റെ വെളിച്ചത്തില്‍ അവള്‍ ആ രൂപം ഒന്ന് നോക്കി കണ്ടു ..
ഹരിയെ വിളിക്കാന്‍ അവള്‍ തുനിഞ്ഞെങ്കിലും പക്ഷേ അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല….അവളുടെ തൊണ്ട വരണ്ടുണങ്ങി…കണ്ണുകള്‍ ഭയചികിതമായി ..അഞ്ജലിയുടെ ശ്വാസ നിശ്വാസം കൂടി വന്നു..
അവള്‍ക്കു മുന്നില്‍ വന്ന രൂപ്പത്തെ അഞ്ജലി നോക്കികണ്ടു…ജടപിടിച്ച മുടിയു വലിയ താടിയും ഉള്ള ഒരു കാഷായാ വസ്ത്രധാരി..ഏതോ കാട്ടുവാസിയെപ്പോലെ തോന്നി അവള്‍ക്കു…
വലിയൊരു ഭാണ്ട കെട്ടും കൈയില്‍ വലിയൊരു വടിയും അതില്‍ നാഖത്തിന്റെ മുഖം കൂടെ കണ്ടപ്പോള്‍ അഞ്ജലിയുടെ പകുതി ജീവന്‍ പോയി ..ഒരിറ്റു വെള്ളത്തിനായി അഞ്ജലി ചുണ്ട് നനച്ചു..തന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളുടെ ചുവന്ന കണ്ണുകള്‍ തന്നെ നോക്കുന്നത് കണ്ടു അഞ്ജലി ഭയന്നു വിറച്ചു..
അഞ്ജലിക്ക് ചുറ്റും അയാളൊന്നു നടന്നു അവളെ ഒരു പ്രത്യക ഭാവത്തില്‍ നോക്കി അയാള്‍ തന്‍റെ വിരലുകള്‍ കൊണ്ട് ഹരി കെട്ടിയ താലി പതുക്കെ ഉയര്‍ത്തി നോക്കി…അയാളുടെ വലിയ നഖങ്ങള്‍ മുഴുവനെ ചെളി നിറഞ്ഞത് പോലെ ആയിരുന്നു…
“നീ…നീ ജയിച്ചു എന്ന് നിനക്ക് തോന്നുണ്ടോ?”
അയാളുടെ വലിയ ശബ്ദം വീണ്ടും അഞ്ജലിയില്‍ ഭയം ഇരട്ടിപ്പിച്ചു..
“ഈ ഒരു താലി മാത്രം മതിയാകുമോ അവനെ നിന്‍റെ സ്വന്തമാക്കാന്‍”
തല ചരിച്ചു പിടിച്ചു കൊണ്ട് അഞ്ജലിയുടെ മുഖത്തിനു അരികില്‍ അയാള്‍ വന്നുകൊണ്ട് ചോദിച്ചു…അയാളില്‍ നിന്നും വമിക്കുന്ന ഗന്ധം അഞ്ജലിയില്‍ അറപ്പുളവാക്കി..അവള്‍ മുഖം തിരിച്ചു പിടിച്ചു..
“ഈ ..ഈ ഒരു താലിയില്‍ അവനെ കോര്‍ത്തിടാന്‍ നിനക്ക് സാദിക്കില്ല…ഈ നില്‍ക്കുന്ന കാവിലമ്മക്ക് പോലും നിന്നെ ..നിന്‍റെ ശാപത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ സാദിക്കില്ല…അറിയോ…നിനക്ക് പിന്നില്‍ ഉണ്ട് നിന്‍റെ ശത്രുക്കള്‍”
അത് പറഞ്ഞു അയാള്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചു..ആ കാവും കാടും അരുവിയും വിറച്ചു…രുദ്രനായ ആ നാഗം പോലും മാളത്തില്‍ ഒളിച്ചു…അവിടമാകെ ഭീതിയുടെ പിടി വീണു…അഞ്ജലിക്ക് ആര്‍ത്തു കരയണം എന്നുണ്ട് പക്ഷെ അവള്‍ തറച്ചു വച്ച ആണിയില്‍ നില്‍ക്കുന്നപ്പോലെ അനങ്ങാതെ നില്‍ക്കുകയാണ്..
“നിന്‍റെ വിധി നിന്‍റെ ശാപം..അതെല്ലാം ഈ ജന്മം കഴുകി കളയാന്‍ നിനക്ക് കഴിയില്ല….ഹ..ഹ..ഹ..ഹ..”
അയാള്‍ വീണ്ടും അട്ടഹസിച്ചു…അഞ്ജലിക്ക് ചുറ്റും ഒരു തവണ കൂടെ അയാള്‍ വലം വച്ച് നടന്നു..വീണ്ടും അഞ്ജലിയുടെ അടുത്തേക്ക് നീങ്ങി നിന്നു..അയാളുടെ കണ്ണുകളില്‍ നിന്നും രക്തം പൊടിഞ്ഞു വീഴും പോലെ..
“നിന്‍റെ മുജെന്മ ശാപം..അത് നീ പേറിയെ പറ്റു..കാത്തിരിപ്പുണ്ട് മരണം നിനക്ക് തൊട്ടു പുറകില്‍ “
അഞ്ജലിയുടെ വലതു ചെവിയില്‍ പതിയെ കാറ്റ് പോലും കേള്‍ക്കാത്ത അത്ര പതിയെ അത് പറയുമ്പോള്‍ അഞ്ജലിയുടെ ശരീരത്തിലൂടെ കൊള്ളിയാന്‍ മിന്നി….
“നിന്‍റെ…നിന്നെ എന്നും വേട്ടയാടുന്ന സ്വപനം അതിന്‍റെ സത്യാവസ്ഥ നീ തിരക്കിയോ…നിനക്കവനെ സ്വന്തമാക്കാന്‍ കഴിയില്ല..അവന്‍ ഈ ജന്മവും നിനക്ക് വിധിക്കപ്പെട്ടവനല്ല..പോ….ഒഴിഞ്ഞു പോ…അവന്‍റെ ജീവിതം നിനക്കുള്ളതല്ല….ഈ കാറ്റില്‍ പോലും ഉണ്ട് നിന്‍റെ മരണം…ശത്രുക്കള്‍ നിനക്കായി കരുക്കള്‍ നീക്കുന്നു…ആ അഗ്നിയില്‍ പെട്ടു വെന്തുരുകും മുന്നേ പോ…ഓടി പോ…”
വീണ്ടും ആര്‍ത്തട്ടഹസിച്ചു ചിരിച്ചുകൊണ്ട് അയാള്‍ ഒരു നിമിഷം അവിടം നൃത്തം വച്ചു..അഞ്ജലി ആര്‍ത്ത് കരഞ്ഞു…
“കാലനെ കൈന്തവനെ വേലപെരിയെഴും വേദകനെ…കാലനെ കൈന്തവനെ വേലപെരിയെഴും വേദകാണെ”
പ്രത്യക താളത്തില്‍ അത് പറഞ്ഞു അയാള്‍ ചുവടു വച്ചപ്പോള്‍ കാറ്റ് ആഞ്ഞു വീശി അഞ്ജലി ഭയത്താല്‍ കരഞ്ഞു…അഞ്ജലി കണ്ണുകള്‍ മുറുകെ അടച്ചു പെട്ടന്നു അഞ്ജലിയെ ആരോ തട്ടി വിളിച്ചു …അഞ്ജലി കണ്ണുകള്‍ തുറന്നു ഭയത്തോടെ ചുറ്റും നോക്കി..
താന്‍ തന്‍റെ ഹോസ്റ്റെല്‍ മുറിയില്‍ തന്നെ ആണ് മുകളില്‍ അല്‍പ്പം ശബ്ദത്തോടെ ഫാന്‍ കറങ്ങി കൊണ്ടിരുന്നു..റോസ് അഞ്ജലിയെ ഭയത്തോടെ നോക്കി..അഞ്ജലി ആകെ വിയര്‍ത്തിരുന്നു…റോസ് വേഗത്തില്‍ വെള്ളത്തിന്‍റെ ജഗ് അവള്‍ക്ക് നേരെ നീട്ടി..സുഷമ്മ അഞ്ജലിയെ താങ്ങി പിടിച്ചു ഇരുന്നു
അഞ്ജലി ആ ജഗിലെ വെള്ളം മുഴുവനെ കുടിച്ചു തീര്‍ത്ത്‌കൊണ്ട് റോസിനെ നോക്കി..
“എന്താ..എന്താ അഞ്ജലി..എന്തിനാ നീ നിലവിളിച്ചേ..നീ ..നീ പിന്നേം ആ സ്വപനം കണ്ടോ?”
“ഞാന്‍…റോസേ..ഞാന്‍”
അത് പറഞ്ഞുകൊണ്ട് അഞ്ജലി റോസിന്റെ ചുമലില്‍ കിടന്നുകൊണ്ട് വിങ്ങി പൊട്ടി കരഞ്ഞു ..സുഷമ്മയും റോസും മുഖത്തോടു മുഖം നോക്കി
“എന്താ പറ്റിയെ എന്ന് പറ അഞ്ജലി”
“എടാ ഞാന്‍ ..”
അഞ്ജലി അവള്‍ കണ്ട സ്വപനം മുഴുവനായും അവരോടു പറഞ്ഞുകൊണ്ട് കരഞ്ഞു..
“ഉം ഇന്ന് ഹരി അവന്‍റെ വീട്ടില്‍ പോകുന്ന കാര്യവും പിന്നെ അവന്‍റെ നാടിനെ കുറിച്ചും കാവിനെ കുറിച്ചും എല്ലാം നിന്നോട് പറഞ്ഞു എന്ന് പറഞ്ഞപ്പോളെ ഞാന്‍ ഓര്‍ത്തതാ ഇന്ന് ഇങ്ങനെ വല്ലതും ഉണ്ടാകും എന്ന് ..”
റോസ് അത് പറഞു അഞ്ജലിയെ തറപ്പിച്ചു ഒന്ന് നോക്കി..
“ഇല്ലട..ഇതങ്ങനെയല്ല…ആ രൂപം ഞാന്‍ കണ്ടാ ആ രൂപം..എനിക്ക് എനിക്കുപെടിയാകുന്നു”
“എന്താ അഞ്ജലി ഇത് അതൊരു സ്വപനം അല്ലെ.. റോസ് പറഞ്ഞപ്പോലെ നീ വേണ്ടാത്ത ഓരോന്ന് ആലോചിച്ചു കിടന്നിട്ട..”
“അല്ല സുഷമ്മ..ഇത് …ഞാന്‍ ..സുഷമ്മേ അന്ന് നീ പറഞ്ഞില്ലേ നിന്‍റെ നാട്ടിലെ ഒരു വലിയ ആളെ കുറിച്ച് ഒരു ജ്യോത്സ്യനെ കുറിച്ച് …നമുക്ക് നമുക്ക് നാളെ അവരെ പോയൊന്നു കണ്ടാലോ പ്ലീസ്”
“ഓ…ഇനിയിപ്പോ അതിന്‍റെ ഒരു കുറവുകൂടെ ഉള്ളു..നിനക്ക് വട്ടാ അഞ്ജലി”
“അല്ല റോസേ അഞ്ജലി പറയുന്നതിലും കാര്യം ഉണ്ട് “
“എന്ത് കാര്യം..നീയും ഇനി ഇവളുടെ കൂടെ കൂടിക്കോ”
“അങ്ങനെ അല റോസേ ഇതിപ്പോ കുറെ ആയി അവളിങ്ങനെ കാണുന്നെ…ഇതെന്ന എന്ന് അറിയാലോ..പക്ഷെ ഹരി അറിഞ്ഞാല്‍ സമ്മതിക്കോ പോകാന്‍”
“വേണ്ട ഹരി ഇപ്പൊ ഒന്നും അറിയണ്ട..നിനക്ക് എന്തെങ്കിലും അത്യാവ്ശ്യാമായി വീട്ടില്‍ പോകണം എന്ന് പറഞ്ഞാല്‍ മതി ഞാന്‍ കൂടെ വരാം”
“അപ്പൊ ഞാനോ”
“അപ്പൊ നീ അല്ലെ പറഞ്ഞ നിനക്കിതില്‍ വിശ്വാസം ഇല്ലാന്ന്”
അഞ്ജലിയുടെ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് റോസിനോട് സുഷമ്മ ചോദിച്ചു ..
“അല്ല നിങ്ങള്‍ രണ്ടു പേരും ഇങ്ങനെ പറയുമ്പോള്‍ എന്താ എന്ന് എനിക്കും അറിയണമല്ലോ”
“ഉം”
“എന്താ ആ സ്ഥലത്തിന്‍റെ പേര് പറഞ്ഞെ നീ സുഷമ്മേ അന്ന് “
“ഐവൂര്‍ മഠം..ഐവൂര്‍ മടത്തിലെ സൂര്യധത്തന്‍ നമ്പൂരി “
അഞ്ജലിയുടെ മുഖം ആ പേരുക്കെട്ടപ്പോള്‍ ഒരുപോലെ ആശ്വാസവും ഭയവും നിഴലിച്ചു …
പിറ്റേന്ന് രാവിലെ ഹരിയോട് കുഞ്ഞു കള്ളവും പറഞ്ഞു അഞ്ജലിയു സുഷമ്മയും റോസും കൂടെ പുറപ്പെട്ടു…അഞ്ജലിയുടെ എഴുതിവക്കപ്പെടാത്ത വിധിയെ തേടി അവളുടെ സ്വപനങ്ങളിലെ യാഥാര്‍ത്ഥ്യം തേടി…ഐവൂര്‍ മടത്തിലേക്ക്
തുടരും ….
Responses (0 )