അണിമംഗലത്തെ ചുടലക്കാവ് 6
Animangalathe Chudalakkavu Part 6 bY Achu Raj
Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 |
സുഹൃത്തുക്കളെ തിരക്കുകള്‍ ആണ് വൈകിയതിനു കാരണം…അഭിപ്രായ താളില്‍ അടുത്ത ഭാഗം എവിടെ എന്ന് നിങ്ങള്‍ ഒരിക്കല്‍ ആണ് ചോദിക്കുന്നത് എങ്കില്‍ ദിവസവും രാവിലയും വൈകിട്ടും ഇത് തന്നെ ചോദിച്ചുകൊണ്ട് എന്‍റെ വാമഭാഗം എനിക്ക് ചുറ്റും നടക്കുകയാണ്…ഇന്നിപ്പോള്‍ ഈ കഥ എഴുതി തീര്‍ക്കാന്‍ ഒരാഴ്ചത്തെ സമയം മാത്രം കല്‍പ്പിച്ചുകൊണ്ട് എന്നെ സ്നേഹത്തോടെ ശകാരിക്കും നെരേം കഥാ തന്തുക്കള്‍ എന്‍റെ മനസിലേക്ക് വീണ്ടും ഓടിയെത്തി…നിങ്ങളുടെയെല്ലാം സപ്പോര്‍ട്ടുകള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്…
വലിയ ശബ്ധത്തില്‍ അവനത് പറഞ്ഞു…ആ കണ്ണാടി കൂട്ടങ്ങള്‍ ചെറുതായൊന്നു അനങ്ങി….അവനിലേക്ക് ആ ശബ്ദങ്ങള്‍ എല്ലാം വീണ്ടും വന്നത്തുന്നത് പോലെ അവനു തോന്നി…അവന്‍ ചുറ്റിലും നോക്കി..
“ശെരി ആക്ഞ്ഞ ആണെങ്കില്‍ ഞാന്‍ പറയാം..അല്ലാതെ എനിക്ക് വേറെ എന്ത് ചെയ്യാനാകും….”
അത് പറഞ്ഞുകൊണ്ട് ആ ബിംഭത്തിലെ രൂപം പതിയെ അവനു നേരെ തിരിഞ്ഞു…ആ നഗ്ന രൂപം കണ്ടു അവന്‍ ഞെട്ടി വിറച്ചു പിന്നോട്ടാഞ്ഞു…
അവന്‍ കണ്ണുകള്‍ അടച്ചു തുറന്നുകൊണ്ട് വീണ്ടും നോക്കി…അവനില്‍ എവിടെ നിന്നോ വീണ്ടും ഭയം പാഞ്ഞെത്തി…അത്രക്കും ഭയനാകമായിരുന്നു ആ രൂപം…
നഗ്നയെങ്കിലും ആ സ്ത്രീ രൂപത്തിനു തലയില്ലായിരുന്നു പക്ഷെ കണ്ണുകള്‍ മാത്രം അവനു കാണാമായിരുന്നു …ആ കണ്ണുകള്‍ അത്രയും രക്തം നിറഞ്ഞതായിരുന്നു…ആ ചുവപ്പിനിടയിലും ആ കണ്ണുകളിലെ ജ്വലിക്കുന്ന കോപം അവനു കാണാമായിരുന്നു…ഭയം വീണ്ടും വീണ്ടും അവനെ തളര്‍ത്തിക്കൊണ്ടിരുന്നു,,,,അവനില്‍ ചെറിയ കിതപ്പ് അനുഭവപ്പെട്ടു…
“എന്തുപറ്റി …നിങ്ങള്ക്ക് നേരെ തിരിയാന്‍ പറഞ്ഞത് നിങ്ങള്‍ തന്നെ അല്ലെ…ഇപ്പോള്‍ എന്തെ ഒന്നും തന്നെ പറയാനില്ലേ?”
എവിടെ നിന്നാണ് ആ ശബ്ദങ്ങള്‍ വരുന്നത് എന്ന് പോലും അവനു മനസിലയായില്ല ….വിനു കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കി..ഇല്ല.. ആ രക്തം ജ്വലിക്കുന്ന കണ്ണുകള്‍ അല്ലാതെ ഒന്നും തന്നെ ആ മുഖത്തില്ല..പക്ഷ ഇടതൂര്‍ന്ന ആ മുടിയിഴകള്‍ അതെങ്ങനെ അവിടെ നില്‍ക്കുന്നു….ചിന്തകളുടെ മായാലോകം വീണ്ടും അവനില്‍ നിറഞ്ഞാടി…
“എന്തെ ഞാന്‍ പറഞ്ഞപ്പോലെ എന്‍റെ നഗ്ന ശരീരം ആസ്വദിക്കുകയാണ് അല്ലെ”
ആ രൂപം അങ്ങനെ ചോദിക്കുമ്പോള്‍ ആണ് വിനുവിന് ആ കാര്യം തന്നെ ഓര്‍മ വരുന്നത്…കുറുക്കന്‍ ചത്താലും കണ്ണ് …..ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ ആ ശരീരത്തിലേക്ക് ഓടി നടന്നു….പക്ഷെ അവിടെ അവന്‍ കണ്ട കാഴ്ചകള്‍ അതിലും വ്യത്യസ്തമായിരുന്നു…..
അവളുടെ ഓരോ ശരീര ഭാഗങ്ങളും വിവധ വര്‍ണങ്ങളാല്‍ മൂടപ്പെട്ടിരുന്നു…മാറിടങ്ങളിലെ ആകാരഭംഗി ചുവന്ന നിറത്തില്‍ ചെറു വരകള്‍ പോലെ വരചിട്ടപ്പോള്‍ ആലില വയറും അതിലെ ചെറു പുക്കിള്‍ ഭാഗങ്ങള്‍ ഇളം മഞ്ഞ നിറത്താല്‍ സുന്ദരമായിരുന്നു…അതിനിടയിലൂടെ ചെറു കറുത്ത രേഖകള്‍ അവയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കി…
അരക്കെട്ടിലെ വൃത്താകൃതിയിലെ സ്വര്‍ണ നിറം ഒരു അരഞ്ഞാണം എന്നോണം പ്രതിഫലിച്ചു…ഒരു സ്ത്രീയുടെ സ്വകാര്യ അഹങ്കാരങ്ങള്‍ എല്ലാം തന്നെ ഇളം റോസ് നിറത്തില്‍ മൂടപ്പെട്ടു കിടന്നു…അതിലെ ഓരോ ഇതളിനും വിവിധ വര്‍ണങ്ങള്‍ …കൃസരിക്ക് പോലും വിവ്ധങ്ങലായ വര്‍ണങ്ങള്‍ ഉണ്ടെന്നു അവനു തോന്നി…
പാദങ്ങളും അവയിലെ വിരലുകളും ചന്ദനം ചാലിച്ച് തെച്ചപ്പോലെ ആയിരുന്നു…അവന്‍റെ കണ്ണുകള്‍ ഓടി നടക്കുമ്പോള്‍ ആ ശരീരത്തില്‍ വല്ലാത്തൊരു നാണം കൂട് കൂട്ടുന്നപ്പോലെ അവനു തോന്നാതിരുന്നില്ല….
അവന്‍ വീണ്ടും മുഖമില്ലാത്ത ആ കണ്ണുകളിലേക് നോക്കി ….എന്ത് പറയണം.,…എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നത് ,,,ഉത്തരമില്ലാത്ത ചോദ്യങ്ങളോടെ വിനു ആ കണ്ണുകളിലേക്കു പ്രതീക്ഷയോടെ നോക്കി..
“എന്തെ….ആസ്വദിച്ചു കഴിഞ്ഞോ എന്‍റെ നഗ്നത..”
“ഞാന്‍..ഞ…ദയവു ചെയ്ത് എന്നോട് പറയു…എന്താണിങ്ങനെ….എനിക്കൊന്നും തന്നെ മനസിലാകുന്നില്ല…എന്നോട് ഇച്ചിരി എങ്കിലും കരുണ കാണിക്കു…നിങ്ങളുടെ ഈ മുഖം,…എന്താണിങ്ങനെ..ഇതിന്‍റെ പൂര്‍ണ രൂപം….എനിക്ക്…എന്റെ ഉള്ളില്‍ ഭയം..”
വിനു അത്രയും പറഞ്ഞു തീര്‍ന്നപ്പോളെക്കും ആ രൂപം അട്ടഹസിച്ചു ചിരിച്ചു…അവളുടെ അട്ടഹാസം ആ അറയിലെങ്ങും അലയടിച്ചു….വിനു ഒരു നിമിഷം ചുറ്റും നോക്കി…അവിടെ ഉണ്ടായിരുന്ന എല്ലാ കണ്ണാടികളും അപ്രത്യക്ഷമായിരിക്കുന്നു…ആ ചുവരില്‍ എല്ലാം ചെറു സുഷിരങ്ങള്‍ വീണിരിക്കുന്നു…അത് വഴി ചെറിയ പ്രകാശ രശ്മികള്‍ കടന്നു വരുന്നു..
ദൈവമേ നേരം പുലര്‍ന്നോ…വിനു ഒരിക്കല്‍ കൂടി അടഞ്ഞു കിടക്കുന്ന വാതില്‍ തുറക്കാന്‍ ഒരു വിഫല ശ്രമം നടത്തി,,,പക്ഷെ അത് അടഞ്ഞു തന്നെ കിടന്നു….അവന്‍ ആ ചെറു സുഷിരങ്ങള്‍ ഒന്നിലൂടെ ഒരു കണ്ണുകൊണ്ട് നോക്കി..ഇല്ല…പുറത്തെല്ലാം ഇരുട്ടാണ്…പിന്നെ എങ്ങനയാണ്….ഇവിടെം മാത്രം വെളിച്ചം…
അവന്‍ വീണ്ടും ആ നഗ്ന രൂപത്തിനടുതെക്ക് വന്നു നിന്നു….അവളിലേക്ക് തന്നെ നോക്കി….അവളുടെ മാറിടത്തില്‍ നിന്നും ചുവന്ന നിറം അല്പ്പാലപ്പമായി ഒലിച്ചിറങ്ങുന്നു…അത് വര്‍ണം തന്നെ ആണോ അതോ ഇനി രക്തമാണോ….വിനു ഒരു നിമിഷം ചിന്തിച്ചു കൊണ്ട് എന്തോ ഒരു ഓര്‍മയില്‍ അവയില്‍ ഒന്ന് തൊട്ടു…
പൊടുന്നനെ അവനെ പേടിപ്പിച്ചു ആരോ അലറി വിളിച്ചപ്പോലെ അവനു തോന്നി..വിനു കാതുകള്‍ അടച്ചുപ്പിടിച്ചു…അല്‍പ്പ സമയം..എല്ലാം ശാന്തമായി….അവന്‍ കണ്ണുകള്‍ തുറന്നു നോക്കി..വീണ്ടും കാഴ്ചകള്‍ അവനു അത്ഭുതത്തിന്റെ വിസ്മയങ്ങള്‍ നല്‍കി നിവര്‍ന്നു നിന്നു…
അവനു മുന്നിലെ ആ രൂപം അവളുടെ ശരീരത്തിലെ അതെ വര്‍ണങ്ങള്‍ ഉള്ള വസ്ത്രം അണിഞ്ഞുക്കൊണ്ട് അവനു മുന്നില്‍ ഒരു നവ വധുവിനെ പോലെ നില്‍ക്കുന്നു….അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു….പക്ഷെ അപ്പോളും ആ മുഖം മാത്രം അവ്യക്തമായിരുന്നു…
അവനില്‍ നിന്നും ഭയം വിട്ടൊഴിഞ്ഞു…പകരം അവനില്‍ ആദ്യമായി എവിടെ നിന്നോ പ്രണയത്തിന്റെ കണികകള്‍ പാറി നടന്നു….വിനു അവളെ സൂക്ഷമതയോടെ നോക്കി…സുന്ദരം…അതിമനോഹരം….എങ്ങോ കണ്ടു മറന്ന അറിയാത്ത മുഖം പോലെ….അവളിലും അല്‍പ്പം വശ്യതയും നാണവും കലര്‍ന്ന് നില്‍ക്കുന്നില്ലേ…ഉണ്ട്…
വിനു അല്‍പ്പം കൂടി അവളിലേക്ക് ചേര്‍ന്ന് നിന്നു….അവനെ വിസ്മയിപ്പിച്ചുക്കൊണ്ട് ആ അറയാകെ പ്രകാശം പ്രത്യക താളത്തില്‍ തളം കെട്ടി കിടന്നു….ആ പ്രകാശത്തിനു പോലും വിവിധ വര്‍ണങ്ങള്‍ ….അവളുടെ കൈകളില്‍ വ്യത്യസ്തമായ നിറത്തില്‍ ഉള്ള വളകള്‍…അവളുടെ കഴുത്തില്‍ സ്വരണങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍…കാലില്‍ കൊലുസുണ്ട്….അരപ്പട്ട ഒരു രാജകുമാരിയോടു താരതമ്യപ്പെടുത്തി വിനു…
“പറയു…ആരാണ് നീ…എന്താണ് എന്‍റെ ജീവിതത്തില്‍ നിനക്കുള്ള ഭാഗം…ആരാണ് നീ എന്‍റെ….മുഖമില്ലാത്ത നിന്നോട് എനിക്കെന്തേ ഇങ്ങനെ ഒരു വികാരം”
അവളുടെ കൈകള്‍ പതിയെ പിടിച്ചുക്കൊണ്ടു വിനു അവനു പോലും വശമില്ലാത്ത ഭാഷയില്‍ എന്നോണം സംസാരിച്ചു…പ്രണയം …വിനുവിന്‍റെ വാക്കുകള്‍ അത്രയും പ്രണയം നിറഞ്ഞതായിരുന്നു….
അവന്‍റെ കരസ്പര്‍ശം അവളില്‍ ചെറു കോരി തരിപ്പുണ്ടാക്കി…അവളുടെ കണ്ണുകള്‍ അവനെ മാത്രം നോക്കി നിന്നു….ആ കാണാന്‍ കഴിയാത്ത മുഖത്ത് പ്രണയമോ സങ്കടമോ മറ്റു പലതുമാണോ…വിനുവിന് ആ മുഖം വായിച്ചെടുക്കാന്‍ കഴിയാത്തതില്‍ വിഷമം നന്നേ ഉണ്ടായി…
പാരിജാതം പൂത്തിറങ്ങിയ ഗന്ധം അവിടങ്ങളില്‍ നിറഞ്ഞു വന്നു….പൂര്‍ണ ചന്ദ്രന്‍ ആ അറയുടെ കിളിവാതില്‍ തനിയെ തുറന്നുക്കൊണ്ട് കാണപ്പെട്ടു…നക്ഷത്രങ്ങള്‍ വിനുവിന്‍റെ പ്രണയം ശരി വച്ചപ്പോലെ അവനെ നോക്കി മിഴികള്‍ അടച്ചുപ്പിടിച്ചു….പ്രകൃതി അവരിലേക്ക് ചെറു തെന്നലിനെ അയച്ചു…
വിനുവിന് സന്തോഷം എന്ന വികാരം മണിക്കൂറുകള്‍ക്കു ശേഷം മനസില്‍ നിറഞ്ഞു..അവന്‍ അല്പം കൂടി അവളിലേക്ക് നീങ്ങി നിന്നുക്കൊണ്ട് അവളിലെ ആ രക്തം പുരണ്ട കണ്ണുകളിലേക്കു തന്നെ നോക്കി…പക്ഷെ അത് കാണുമ്പോള്‍ അവനിപ്പോള്‍ ഭയമല്ല..പകരം വല്ലാത്തൊരു വശ്യതയാണ് പ്രണയത്തിന്റെ വശ്യത…
ഒരുപാടെന്തോക്കെയോ അവളില്‍ നിന്നും നുകരാന്‍ കൊതിച്ചുക്കൊണ്ട് വിനു ആ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു…വാടാമല്ലികള്‍ പാരിജാതം…പുഷപ്പങ്ങളുടെ ഗന്ധങ്ങള്‍ അവിടങ്ങളില്‍ വീണ്ടും വീണ്ടും നിറഞ്ഞു,,,വീണ്ടും ആ കണ്ണുകളില്‍ നോക്കിയ വിനു അതില്‍ വല്ലാത്തൊരു തിളക്കം കണ്ടു…നീല സാഗരം ആ കണ്ണുകളിലൂടെ ഒഴുകുന്നത് പോലെ…ഒരു നിമിഷം അവന്‍ അതിലേക് തന്നെ നോക്കി നിന്നു..
“പറയു..ഇനിയെങ്കിലും പറയു….ആരാണ് നീ…നിന്റെ ഈ കണ്ണുകളില്‍ കാണാം എനിക്ക് നിന്‍റെ എന്നോടുള്ള പ്രണയം….അതില്‍ നീ എനിക്കായി നല്‍ക്കാന്‍ തുടിക്കുന്ന ഒരായിരം സമ്മാനങ്ങളുടെ അകകാഴ്ച്ചകള്‍….പറയു….ആരാണ് നീ…അല്ല..എന്‍റെ ആരാണ് നീ….തൊഴിയോ കാമുകിയോ അതോ..”
അത് പറഞ്ഞു മുഴുമിക്കും മുന്നേ വിനുവിന്‍റെ വാ കൈകള്‍ കൊണ്ട് അവള്‍ പൊത്തിപ്പിടിച്ചു…അവളുടെ കണ്ണുകള്‍ അതിലെ ചെറു ഗോളങ്ങള്‍ അവനെ സങ്കടത്തോടെ നോക്കി….അതില്‍ നിന്നും കണ്ണ് നീര്‍ വീണുവോ….
“അങ്ങ് രചിച്ചു തീരാതെ പോയ ആ കവിതയാണ് ഞാന്‍….അങ്ങ് വരക്കാന്‍ ബാക്കി വച്ചുപ്പോയ ആ ചായചിത്രമാണ് ഞാന്‍…അങ്ങയുടെ വിരല്‍ തുമ്പിനാല്‍ ജീവനേകാന്‍ കൊതിച്ച ആ വര്‍ണങ്ങള്‍ അതെല്ലാം ഞാന്‍ തന്നെ”
പകുതിയും മനസിലകാന്‍ വിനുവിന് കഴിഞ്ഞില്ല….അവന്‍ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി…അവനെ വിട്ടകന്നു അവള്‍ ആ കിളി വാതില്ക്കിലേക്ക് നീങ്ങി നിന്നപ്പോള്‍ വിനു അവിടെ തന്നെ നില്‍ക്കുകയാണ് ചെയ്തത്..
“നീ എന്നാ ബാധുഷയുടെ ഹൂറിയകാന്‍ കൊതിച്ചത് ഞാന്‍ ആയിരുന്നു….അങ്ങേന്ന രാജാവിന്‍റെ വലം തുടയില്‍ ഇരിക്കാന്‍ കൊതിച്ചവള്‍…പക്ഷെ അങ്ങ് തന്നെ പാതി രചിച്ചും രമിച്ചും എന്നെ ആ പാതിയില്‍ തന്നെ വിട്ടു പോയി..”
വീണ്ടും മൌനം അവരുടെ ഇടയില്‍ തളം കെട്ടി…പൂര്‍ണ ചന്ദ്രന്‍ പോലും ഒരു നിമഷം സങ്കടത്തില്‍ കൂപ്പുക്കുതിയപ്പോലെ….പ്രണയത്തിന്റെ മലരംബുകള്‍ വിനുവിന്‍റെ നെഞ്ചില്‍ തറഞ്ഞു കയറിയ വേദന അവനു അനുഭവപ്പെട്ടു….ആയിഷയെ അവന്‍ പൂര്‍ണമായി മറന്നു കഴിഞ്ഞ നിമിഷങ്ങള്‍,,,അവന്‍റെ കൂട്ടുക്കാരെയും മറ്റെന്തിനെയും അവന്‍ വിസ്മരിചിരിക്കുന്നു…
ആ നിമിഷം അവന്‍റെ മനസിലെ ഒരേ ഒരു ചോദ്യം താന്‍ രചിക്കാന്‍ മറന്നുപ്പോയ ആ മനോഹര ശില്‍പ്പത്തെ കുറിച്ച് മാത്രമായിരുന്നു…അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…അവളുടെ ചുമലില്‍ കൈ വച്ചു..അവള്‍ അവനു നേരെ തിരിഞ്ഞു ….
“അങ്ങ് ചോദിക്കുന്നു ഞാന്‍ അങ്ങയുടെ ആരാണെന്ന്….എന്താണെന്ന്….എന്‍റെ ഈ വികൃത രൂപം എന്താണ് ഇങ്ങനെ എന്ന്…”
അവള്‍ ഒരു നിമിഷം മൌനം പൂണ്ടു അവന്‍റെ മുഖത്തേക്ക് ആ കണ്ണുകള്‍ ഈറനണിഞ്ഞു ക്കൊണ്ട് നോക്കി…ഒരു നൂറു ജന്മത്തിന്റെ അനുരാഗം അവനിലേക്ക് അബെയ്ത പോലെ ആ കണ്ണുകള്‍ ഒരു നിമിഷം ആ മൌന മേഘങ്ങളേ സാക്ഷിയാക്കി അവനെ പ്രണയിച്ചുകൊണ്ടേയിരുന്നു ….
മനസില്‍ എന്തോക്കൊയോ അവ്യക്തങ്ങാളായി ഓടി മറയുന്നു…പക്ഷെ അതത്രയും വായിച്ചെടുക്കാന്‍ വിനുവിന് കഴിയാതെ പോയത് അവനു സങ്കടം മാത്രം ബാക്കി ആക്കി അവള്‍ക്കു മുന്നില്‍ നിന്നു…
“എന്നെ അപൂര്‍ണമായി രചിച്ച അങ്ങേക്ക് തന്നെ അതിനുത്തരം ഇല്ലെങ്കില്‍ ഇന്നും അപൂര്‍ണതയില്‍ മാത്രം നിലകൊള്ളുന്ന എനിക്ക് അതിനുത്തരം എങ്ങനെ നല്‍കാന്‍ കഴിയും”
“പക്ഷെ…പക്ഷെ എനിക്കൊന്നും ഓര്‍ത്തെടുക്കാന്‍…ഒന്ന് മാത്രം അറിയാം…എന്തെന്നില്ലാത്ത പ്രണയം ഉണ്ട് ഈ കണ്ണുകളോട് ..നിന്‍റെ ശബ്ധതത്തിനോട്…ആദ്യം ഭയമായിരുന്നു എങ്കില്‍ പക്ഷെ ഇപ്പോള്‍ വറ്റാത്ത സാഗരം പോലെ നിന്‍റെ കണ്ണില്‍ ഞാന്‍ കാണുന്ന ഈ പ്രണയം അത് എന്നോട് എന്തൊക്കെയോ പങ്കു വക്കുന്നപ്പോലെ പക്ഷെ അതെല്ലാം എനിക്ക് വായിച്ചെടുക്കാന്‍ മാത്രം കഴിയാതെ പോയതെന്തേ?”
ആരോടെന്നില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അവന്‍ ആ കിളി വാതിലിലൂടെ ആകാശപരപ്പിലേക്ക് നോക്കി…
അവനിലേക്ക് അവന്‍റെ പുറകിലൂടെ ചേര്‍ന്ന് നിന്നുക്കൊണ്ട് അവള്‍ അവനെ ഒരു നിമിഷം പുണര്‍ന്നു…എന്തെന്നില്ലാതെ സന്തോഷവും ഉന്മേഷവും കിട്ടിയ പോലെ ആയിരുന്നു വിനു അപ്പോള്‍…അവന്‍ അങ്ങനെ അവളുടെ ശരീരത്തിന്‍റെ ചൂടേറ്റു നിന്നു…നാണം പൂണ്ട പൂര്‍ണചന്ദ്രന്‍ ഒരു നിമിഷം മേഘങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു..
വിനുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു…ഒരു കാറ്റ് പോലെ ഒഴുകി നടക്കാന്‍ അവന്‍കൊതിച്ചു,,,ഒരു നീലാബല്‍ മോട്ടുപ്പോലെ അവളുടെ പ്രണയം നുകര്‍ന്ന് വിടരാന്‍ കൊതിച്ച നിമിഷങ്ങള്‍….സ്നേഹത്തിന്‍റെ മനസു നിറഞ്ഞ അവസ്ഥ …ശ്വാസം നിലച്ചു പോകും പോലെ….അവളുടെ ചെറു സ്പര്‍ശം അവനില്‍ അത്രയും പ്രണയം ശ്രഷ്ട്ടിച്ചു എന്നത് അവനു തന്നെ അവിശ്വസിനീയം ആയിരുന്നു…
അവര്‍ക്ക് ചുറ്റും വീണ്ടും എവിടെ നിന്നോ സംഗീതം നിറഞ്ഞു..പുല്ലാങ്കുഴല്‍ നാധത്തില്‍ പ്രണയത്തിനായി തിരഞ്ഞെടുത്ത നാദങ്ങള്‍ അവിടെ ഒഴുകി നടന്നു…അവള്‍ വിനുവിനെ കൂടുതല്‍ മുറുകെ പുണര്‍ന്നു…പ്രണയം ഇത്രയും മനോഹരമായി മനസില്‍ നിറഞ്ഞ സമയം..
അവളുടെ മുടിയിഴകള്‍ അവന്‍റെ ചുമലില്‍ കിടന്നപ്പോള്‍ അതില്‍ അവന്‍ പതിയെ തലോടി…കാറ്റിന്റെ അനക്കത്തില്‍ അവ പതിയെ വിനുവിന്‍റെ കൈകളില്‍ തഴുകി..
“ആരാണ് നീ …നിനക്കും എനിക്കും ഉത്തരം അറിയാത്ത ആ ചോദ്യം എന്‍റെ മനസിനെ വല്ലാതെ വേട്ടയാടുന്നു…നിന്നെ ഞാന്‍ രചിച്ചതെങ്കില്‍..എന്തുകൊണ്ട് എനിക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയി…എന്താണ് നമ്മുക്കിടയില്‍ സംഭവിച്ചത്…നിനോടുള്ള പ്രണയം ഓരോ നിമിഷവും എന്നില്‍ അധികരിച്ച് കൊണ്ടിരിക്കുന്നു…ഞാന്‍ ആരെന്നു തന്നെ വിസ്മരിച്ചു പോകും പോലെ”
വിനുവിന്‍റെ വാക്കുകള്‍ അത്രയും പ്രണയം നിറഞ്ഞതായിരുന്നു …അവന്‍റെ അരികിലേക്ക് അവള്‍ അല്‍പ്പം കൂടി ചേര്‍ന്ന് നിന്നു..അല്‍പ്പം മുന്നേ തന്നെ ഭയം കൊണ്ട് മൂടിയവള്‍ ഇപ്പോള്‍ പ്രണയത്തിന്റെ വലിയ പടിക്കെട്ടുകള്‍ എനിക്കായി തുറന്നിട്ട് തരുന്നു എന്താണിങ്ങനെ..
വിനു അവളെ ഒന്നുകൂടി നോക്കികൊണ്ട് ആകാശത്തേക്ക് നോക്കി…അവനു മുന്നില്‍ ആകഷപരപ്പില്‍ ആ പൂര്‍ണ ചന്ദ്രന് ചുറ്റും അവയെ വലം വക്കും പോലെ മഴവില്ലുകള്‍ …ആ കാഴ്ചകള്‍ വിനുവിനെ വീണ്ടും പ്രണയത്തില്‍ എത്തിച്ചു..
“ധാ അങ്ങോട്ട് നോക്കു ആ വാനം ആ മഴവില്ലിനെ പ്രണയിക്കുന്നു…പക്ഷെ മഴയുടെ അകമ്പടിയോടെ മാത്രം വന്നു ചേരുന്ന അവളെ സ്വന്തമാക്കാന്‍ ആ വാനം കൊതിച്ചു കാണില്ലേ….വരച്ചു തീരാത്ത ആ വര്‍ണങ്ങളെ പൂര്‍ണമായി വരച്ചിടാന്‍ ആഗ്രഹിച്ചു കാണില്ലേ….അവിടെ ആ വനം പോലും തോറ്റ് പോയില്ലേ”
അവളുടെ നേര്‍ത്ത സ്വരം വിനു കാതോര്‍ത്തു നിന്നു….ആകാശപരപ്പില്‍ ആ മഴവില്‍ തന്‍റെ നാഥന്റെ മാറില്‍ വിരാജിക്കും പോലെ തോന്നി…
“നിന്നെ ഞാന്‍ പൂര്‍ത്തീകരിക്കും…അതെനിക് കഴിയുമെങ്കില്‍”
“നിങ്ങള്‍ക്കെ അതിനു കഴിയു…”
വിനു അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു…
“നമുക്കല്‍പ്പം നടക്കാം”
‘അവളുടെ നേര്‍ത്ത ശബ്ദം…അവന്‍റെ കാതുകളില്‍ വീണ്ടും സംഗീതം നിറച്ചു…അവന്‍ തിരിഞ്ഞു കൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി പിന്നീട് അടഞ്ഞു കിടന്ന വാതിലിലേക്ക്,,..അവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് ആ വാതില്‍ അവര്‍ക്കായി തുറന്നു വന്നു…
അവന്‍ ഒരിക്കല്‍ കൂടി അവളെ നോക്കിക്കൊണ്ട് അവളുടെ കൈകള്‍ തന്‍റെ കൈയിലേക്ക് ചേര്‍ത്ത് വച്ചുകൊണ്ട് മുന്നോട്ടു നടന്നു…മറ്റൊരു മായ ലോകത്തായിരുന്നു വിനു ആ സമയം…..പ്രണയത്തിന്റെ ..അജഞ്ചലമായ സ്നേഹത്തിന്‍റെ ലോകത്ത്….അവര്‍ക്ക് വേണ്ടി മലര്‍ക്കെ തുറന്ന ആ വാതില്‍ പടികള്‍ പിന്നിട്ടു കൊണ്ട് അവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ വിനുവിന്‍റെ കണ്ണുകള്‍ പുറത്തെ കാഴ്ചകള്‍ കണ്ടു വിടര്‍ന്നു നിന്നു..
അവന്‍ അവളുടെ മുഖത്തേക്ക് അത്ഭുതോടെ നോക്കി…
“എന്തെ ഇങ്ങനെ നോക്കാന്‍…എല്ലാം അങ്ങയുടെ രചനകള്‍ തന്നെ അല്ലെ…ആ ഭാവനക്ക് മുന്നില്‍ അണിമംഗലം അത്രയും മനോഹരമായി നിലക്കൊള്ളുന്നില്ലേ….പക്ഷെ അതിലെ കരിപുരണ്ട വിളക്കുപ്പോലെ ഞാന്‍ മാത്രം”
ഒരു ചെറു തേങ്ങലിന്റെ അകമ്പടിയോടെ അവളതു പറഞ്ഞു തീര്‍ക്കുമ്പോള്‍ വിനു അവളുടെ കൈകള്‍ മുറുകെ പിടിച്ചുകൊണ്ടു ആ കണ്ണുകളില്‍ നോക്കി….
“ഈ കവിത ഞാന്‍ രചിച്ചതെങ്കില്‍ അത് ഞാന്‍ പൂര്ത്തിയാക്കിയിരിക്കും….ഈ ചായാചിത്രം ഞാന്‍ എന്‍റെതു മാത്രമാക്കിയിരിക്കും….”
അവളുടെ വരച്ചു തീരാത്ത മുഖം കൈകള്‍ കൊണ്ട് കൊരിയെടുതുക്കൊണ്ട് ആ കണ്ണുകളിലേക്കു നോക്കി വിനു പറഞ്ഞു…അവളില്‍ അത് സന്തോഷവും അളവറ്റ സ്നേഹവും ഉണ്ടാക്കി എന്നത് അവളുടെ കണ്ണുകളില്‍ നിന്നും അവനു വ്യക്തമായി..
അവന്‍ അത്രയും പറഞ്ഞുകൊണ്ട് വീണ്ടു തനിക്കു മുന്നില്‍ അവനായി ഒരുക്കിയ കാഴ്ചകളെ നോക്കി….ചുവപ്പും വെളുപ്പും മഞ്ഞയും പച്ചയും അങ്ങനെ വര്‍ണങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന പൂക്കളുടെ വലിയ നിര….ഒരു വലിയ പൂന്തോട്ടം എന്ന് പറഞ്ഞാല്‍ മതിയാകാതെ വരും…
ഇവിടെ നിന്നായിരിക്കും നേരത്തെ ആ പുഷപ്പ ഗന്ധം വന്നത്തിയത്…പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ നടുവിലൂടെ ചെറു വഴികള്‍ ഉള്ള ആ പുഷപങ്ങളുടെ വലിയ നിര വിനുവിന് കാഴ്ച്ചയുടെ വലിയൊരു വസന്ത കാലം ഒരുക്കി നല്‍കി….അവന്‍ അവയെ എല്ലാം നോക്കി…മുട്ടുമടക്കി ഇരുന്നുക്കൊണ്ട് അവയിലെ ചില പുഷപങ്ങളെ കൈ കൊണ്ട് പതിയെ തഴുകി…
മഞ്ഞു തുള്ളി വീണു തണുത്തുറഞ്ഞു നിന്ന പുഷപങ്ങള്‍ അവന്‍റെ കരസ്പര്‍ശം ഏറ്റപ്പോള്‍ പക്ഷെ നാണത്താല്‍ കണ്ണടച്ചു,,,അതുകണ്ട് വിനു മന്ദഹസിച്ചു…എവിടെ നിന്നോ വന്ന്തിയ ആ ചെറു മന്ദമാരുതന്‍ അവന്‍റെ മുടിയിഴകളെ തലോടി കൊണ്ട് തഴുകി പോയപ്പോള്‍ ഒരു നിമിഷം അവന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു…
പെട്ടന്ന് അവന്‍റെ മനസില്‍ ചിത്രങ്ങള്‍ പലതും നിറഞ്ഞു…അവന്‍റെ മനസിലെ തിരശീലയില്‍ കാലം പുറകിലേക്ക് നടന്നു…പുറകിലേക്ക് ഓടുന്ന കുതിരകള്‍..അവയോടൊപ്പം പുറകിലെക്കായി ഓടി കൊണ്ടിരുന്ന രാജ ഭടന്മാര്‍….വീശിയകലുന്ന വാളുകള്‍ പോലും സഞ്ചരിക്കുന്നത് പുറകിലേക്കാണ്…മനോഹരമായ കൊട്ടാര സമുച്ചയം…അതാ ഒരുപാട് പേര്‍ വലുതും ചെറുതുമായ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു….അവരെല്ലാം സങ്കടത്തിലാണ്….
ശരങ്ങള്‍ എല്ലാം അമ്പുകളിലേക്ക് തന്നെ തിരിച്ചു പോകുന്നു….കാറ്റ് പോലും പുറകിലേക്ക് പോകുന്നു…അതാ അവിടെ ആ അരുവിക്കരികില്‍ സുന്ദരികള്‍…അയ്യോ അതിനടുത് നിന്നും പിന്നോട്ട് നടക്കുന്നത് ഞാന്‍ അല്ലെ…അതെ…ഞാന്‍ തന്നെ…
എനിക്ക് പിന്നിലായി…ദെ പ്രിന്‍സും രാജേഷും…ഇത്….അവരെങ്ങനെ അവിടെത്തി…അവരുടെ വേഷ വിധാനങ്ങള്‍ എല്ലാം തന്നെ മാറി മറഞ്ഞിരിക്കുന്നു…
അവിടെ ആ വലിയ കല്ലുക്കൊണ്ടുള്ള ശില്‍പ്പത്തില്‍ എന്തോ എഴുതി ചേര്‍ത്തിരിക്കുന്നു..എന്താണത്….വ്യക്തമാക്കാന്‍…ഇപ്പോള്‍ ആ അക്ഷരങ്ങള്‍ വ്യകതമാകുന്നുണ്ടോ..ഇല്ല….സ്വര്‍ണ ലിപിയിലാണ് എഴുതി ചേര്‍ത്തിരിക്കുന്നത്..പക്ഷെ….അതാ അതാ ആ അക്ഷരങ്ങള്‍ തെളിഞ്ഞു വരുന്നു…അത്..എന്താണത്….നൂറു കാതം…അതെ നൂറു കാതം എന്ന് തന്നെ ആണ് എഴുതി വച്ചിരിക്കുന്നത്….എവിടെക്കാണ് നൂറു കാതം…അതിനു മുകളിലായി എന്തോ എഴുതി ചേര്‍ത്തിട്ടുണ്ട്..
അണിമംഗലം കൊട്ടാരം…നൂറു കാതം…അതെവിടെ ആണ് ഈ അണിമംഗലം കൊട്ടാരം…ഇവളും പറഞ്ഞതും ആ പേര് തന്നെ അല്ലെ…അപ്പോള്‍ അണിമംഗലം…അവിടെ …അതാരാ ആ കല്ലുകള്‍ക്ക് മറവില്‍ നില്‍ക്കുന്നത് ..അതെ അതൊരു സ്ത്രീയും പുരുഷനും അല്ലെ…
അവര്‍ …അവര്‍ എന്താണ് അവിടെ ചെയ്യുന്നത് ….അതിലെ സ്ത്രീ നൃത്തം ചെയുകയാണോ…അതെ…നൃത്തം തന്നെ…വിനുവിന്‍റെ ചെവിയില്‍ സംഗീതം ഒഴുകിയെത്തി,,,അതിനു താളം പിടിച്ചുക്കൊണ്ടു അയാള്‍ നില്‍ക്കുന്നു…അവളിലെ സൗന്ദര്യം മനം മയക്കുന്നത് തന്നെ…ഈശ്വരാ അവളുടെ ഉടയാടകള്‍ ഓരോന്നായി അഴിഞ്ഞു വീഴുന്നു…
വെണ്ണ കല്ലില്‍ കൊത്തിയെടുത്ത അവളുടെ നഗ്ന രൂപം…അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ആ മുടിയിഴകള്‍ അവളുടെ മുഖ ഭംഗിയുടെ മാറ്റുക്കൂട്ടി…അവളിലേക്ക് അയാള്‍ നടന്നടുക്കുന്നുണ്ട്….അതാ അയാള്‍ അവളുടെ ചുമലില്‍ കൈകള്‍ വച്ചുക്കോണ്ട് അവളുടെ കണ്ണുകളില്‍ മാത്രം നോക്കി നില്‍ക്കുന്നു…എന്തൊരു ഭംഗിയാണ് അവളുടെ കണ്ണുകള്‍ക്ക്…
അവന്‍റെ ഒരു കൈ അവളുടെ അരക്കെട്ടില്‍ പതിഞ്ഞപ്പോള്‍ അവളില്‍ പൂത്തുലഞ്ഞ നാണം വിനുവില്‍ ചിരി പടര്‍ത്തി…അവളുടെ അധരങ്ങള്‍ പതിയെ അവന്‍ നുണഞ്ഞെടുക്കുന്നു …അവരില്‍ കാമം പതിയെ തിരി കൊളുത്തുകയാണ് …അതെ അവന്‍റെ കൈകള്‍ ആ മാറിടങ്ങളെ തൊട്ടു തലോടിക്കൊണ്ട് പതിയെ മാഞ്ഞുപോകുമ്പോള്‍ അവളില്‍ ശീല്‍ക്കാരങ്ങള്‍ ഉടലെടുക്കുന്നിലെ..
അവളുടെ യോനി തടത്തിലെ ആ ചെറു കറുപ്പില്‍ അവന്‍റെ കൈകള്‍ ഇഴഞ്ഞു നടക്കുന്നു…എന്തിനെയും വെല്ലുന്ന നിതംബം അവളുടെ മാത്രം അഹങ്കാരമാണ് എന്ന് വിളിച്ചോതും പോലെ അവള്‍ ചരിഞ്ഞു നില്‍ക്കുമ്പോള്‍ അവനില്‍ ആളി പടരുന്ന കാമത്തിന്‍റെ ബാക്കി പത്രമാണ് അയാള്‍ അവളുടെ യോനി ദലങ്ങളില്‍ കാണിക്കുന്ന വേഗത…അവളുടെ കണ്ണുകള്‍ പാതിയും അടഞ്ഞു പോകുന്നു….
കൂര്‍ത്തു നില്‍ക്കുന്ന ആ മുല ഞെട്ടില്‍ അവന്‍ തൊട്ടപ്പോള്‍ അവളെക്കാള്‍ തരിച്ചു കയറിയത് വിനുവില്‍ ആയിരുന്നു….വീണമീട്ടും ലാഘവത്തോടെ അവളിലെ കാമ രസങ്ങള്‍ അവന്‍ നുകരുന്ന സമയം അത്രയും അവളിലെ കാമത്തിന്‍റെ വേലിയേറ്റങ്ങള്‍ അവളുടെ ശരീരത്തിലൂടെ അവള്‍ കാണിച്ചു കൊണ്ടേയിരുന്നു..
പമ്പ് മാളം തേടി കയറും പോലെ അവന്‍ അവളിലേക്ക് പടര്‍ന്നു കയറുമ്പോള്‍ ചുണ്ടുകള്‍ ചെറുതായി കടിച്ചു തലയിലൂടെ ഒരു കൈ ഓടിച്ചുകൊണ്ട് ഒന്ന് നിവര്‍ന്നു പൊങ്ങി കാമത്തിന്റെ കയത്തിലേക്ക് അവളും അവനും ഓരുമിച്ചു വീണു പോകുകയായിരുന്നു….ഇപ്പോള്‍ തനിക്കു ചുറ്റും കാണുന്ന കാഴ്ചകളും അനുഭവങ്ങളും എല്ലാം തന്നെ കാമം നിറഞ്ഞത് മാത്രമാണ്…അവരുടെ കാമ കേളിക്കു അവസാനം കുറിച്ചുകൊണ്ട് അവളുടെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന അവനെ കണ്ടപ്പോള്‍ വിനു മനസില്‍ ഓര്‍ത്തതാണ് അത്
പെട്ടന്ന് എന്തോ അവനു നേരെ പാഞ്ഞു വരുന്നതുപ്പോലെ തോന്നു വിനുവിന്..
വിനു പെട്ടന്ന് കണ്ണുകള്‍ തുറന്നു….അവനു മുന്നില്‍ കൂരിരുട്ടു മാത്രം…മുന്നില്‍ പുഷപങ്ങള്‍ ഇല്ല…എവിടെ അവള്‍ എവിടെ…വിനു ചുറ്റും നോക്കി…അവന്‍ ഒറ്റവിരലില്‍ നിന്നും കറങ്ങി..ഇല്ല….അവിടെങ്ങും അവളില്ല….അപ്പോള്‍ …അവള്‍ പോയിരിക്കുന്നു…വിനുവിന് സങ്കടം സഹിക്കാവുന്നതിലും അധികമായിരുന്നു..
അതല്ലന്കിലും ഒരുപാട് സ്നേഹം തരുന്നവര്‍ പെട്ടന്ന് അത് അവസാനിപ്പിച്ചു നമ്മുടെ ജീവിതത്തിലേക്ക് ആരുമാല്ലാതവരെ പോലെ നമ്മളെ തനിച്ചാക്കി പോകുമ്പോള്‍ അതിന്‍റെ വേദന അനുഭവിച്ചവര്‍ക്കെ അറിയൂ…
വിനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു…അവന്‍ അവിടെ തന്നെ നിലത്തിരുന്നു …ആ മുഖം പോലും കാണാന്‍ സാധിച്ചില്ല എങ്കിലും അവളോട് തോന്നിയ പ്രണയം…ആയിഷ അവന്‍റെ മനസിന്‍റെ ഒരു കോണില്‍ പോലും ഉണ്ടായിരുന്നില്ല അപ്പോള്‍…
അവന്‍റെ കണ്ണ് നീര്‍ തുള്ളികള്‍ കൊണ്ട് ആ മണ്‍ തരികള്‍ നനഞ്ഞു…അവനു അലറിക്കരയണം എന്നുപ്പോലും തോന്നിപ്പോയ നിമിഷങ്ങള്‍…അതിനു അനുവദിക്കാതെ അവനു മുന്നിലേക്ക് ആ ചെറു പ്രാവ് പറന്നു വന്നു അവനെ തന്നെ നോക്കി….ആ പ്രാവിന്‍റെ ചെറു കുറുകല്‍ അവന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു..വിനു ഒരു നിമിഷം അതിനെ നോക്കി…അതിന്‍റെ ചുവന്ന കണ്ണുകള്‍ അവനോടു എന്തൊക്കെയോ പറയുന്നത് പോലെ ..
അപ്പോളും പൂര്‍ണ ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍ തന്നെ മറഞ്ഞിരിക്കുകയായിരുന്നു….ആ പ്രാവ് വീണ്ടും കുറുകി കൊണ്ട് അവന്‍റെ അരികിലേക്ക് വന്നു….വിനു അതിനെ പതിയെ കൈകള്‍ കാണിച്ചപ്പോള്‍ ആ പ്രാവ് ഓടിവന്നു അവന്‍റെ കൈകളിലേക്ക് കയറി…അവന്‍ ചെറു പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ അതിനെ കൈയില്‍ എടുത്തു…
പ്രാവ് തന്‍റെ കൊക്ക് വച്ചു അവന്‍റെ കൈവെള്ളയില്‍ പതിയെ ചൊറിഞ്ഞു….വിനു തല ചെരിച്ചു കൊണ്ട് അതിനെ തന്നെ നോക്കി നിന്നു…ഒരു നിമിഷം അവനെ നോക്കിയാ പ്രാവ് അവനു നേരെ തിരിഞ്ഞു നിന്നു….ആ പ്രാവിന്‍ ചിറകിന്‍ അടിയിലായി അവന്‍ എന്തോ ചുരുട്ടി വച്ചത് പോലെ കണ്ടു വേഗത്തില്‍ തന്നെ അവനതു കൈകലാക്കി….
ചെറു കടലാസ് കഷണം ചുരുട്ടി വച്ചിരിക്കുന്നു…അവനതു നിവര്‍ത്തി നോക്കി…
“മുന്നിലേക്ക് നാല് ചുവടു ..അവിടെ നിന്നും വലതു ഭാഗം കാണും മഞ്ഞ പുഷ്പത്തിന്‍ ചുവട്ടില്‍ നാലടി ആഴത്തില്‍ കുഴിക്കു”
അത്രമാത്രം ആയിരുന്നു അതില്‍ എഴുതിയത് …അവന്‍ ആശ്ചര്യത്തോടെ ആ പ്രാവിനെ നോക്കി…ആ പ്രാവ് അവന്‍റെ കൈയില്‍ വീണ്ടും കൊക്കുകൊണ്ട് ഉരച്ചു…അവന്‍ ദൃതിയില്‍ എണീറ്റ് കൊണ്ട് മുന്നോട്ടു നാല് ചുവടു നടന്നു…ആ പ്രാവ് അപ്പോള്‍ അവന്‍റെ ചുമലില്‍ തന്നെ ഉണ്ടായിരുന്നു….
നാലുച്ചുവട് വച്ചു വലതു വശം കണ്ട ആ പുഷപ്പത്തിന്‍ ചുവട്ടില്‍ അവന്‍ നാലടി കുഴുച്ചപ്പോള്‍ അവന്‍റെ കൈയില്‍ എന്തോ തടഞ്ഞു…
അത് മറ്റൊരു വലിയ കടലാസ് തന്നെ പക്ഷെ അത് തുണികൊണ്ടുള്ള കടലാസ് പോലെ…. ഒരു റോള്‍ പോലെ ചുരിട്ടി വച്ചിരിക്കുന്നു അത് അഴിഞ്ഞു പോകാതിരിക്കാന്‍ ഒരു ചെറു കെട്ടും ഉണ്ട്..
വിനു വേഗത്തില്‍ അത് അഴിച്ചെടുത്തു..പക്ഷെ അന്ധകാരം അവനെ തോല്‍പ്പിച്ചു….അവന്‍ പല ദിക്കിലേക്കു ആ കടലാസ് വച്ചു നോക്കി കണ്ണില്‍ കുത്തിയാല്‍ പോലും അറിയാത്ത ഇരുട്ടില്‍ അവനു ഒന്നും തന്നെ കാണാന്‍ സാദിച്ചില്ല…
അവനില്‍ വീണ്ടും നിരാശ പടര്‍ന്നു അവന്‍ മുകളിലേക്ക് നോക്കി പൊടുന്നനെ അവന്‍റെ ആ കടലാസില്‍ മാത്രം വെളിച്ചം വീശിക്കൊണ്ട് പൂര്‍ണ ചന്ദ്രന്‍ മേഘം വിട്ടു പുറത്തു വന്നു..അവന്‍ വേഗത്തില്‍ അതിന്‍റെ കെട്ടഴിച്ചു നോക്കി…
അത്യാവശ്യം വലിയൊരു കടലാസ് തന്നെ ആയിരുന്നു…അതില്‍ അവന്‍ സൂക്ഷിച്ചു നോക്കി…അവന്‍റെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു ഒപ്പം കണ്ണ് നീരും…
അവളുടെ ആ അപൂര്‍ണമായ ചിത്രം..താന്‍ എങ്ങനെ ആണോ അവളെ കണ്ടത് അതുപോലെ തന്നെ ആയിരുന്നു ആ ചിത്രവും…അവന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ ചെറു കണികകള്‍ വിടര്‍ന്നു….ആ ചിത്രത്തെ അല്‍പ സമയം അവന്‍ നോക്കി നിന്നു…പിന്നീട് പ്രകൃതിയെ പ്രതീക്ഷയോടെ നോക്കി…
“മുന്നോട്ടു പോകു”
അവളുടെ ശബ്ദം ..വിനു ചുറ്റും ഓടി നടന്നു നോക്കി..അപ്പോളും ആ പ്രാവ് അവന്‍റെ ചുമലില്‍ തന്നെ ആയിരുന്നു..
“എവിടെ ..എവിടെയാണ് നീ…..എന്തിനാ എനിക്ക് മറഞ്ഞു നില്‍ക്കുന്നത്…മറ നീക്കി മുന്നിലേക്ക് വരൂ…എനിക്ക് കാണാന്‍ തിടുക്കമായി…”
വിനു ആ കാട് മുഴുവന്‍ ഓടി നടന്നുക്കൊണ്ട് പറഞ്ഞു…അവന്‍റെ കണ്ണില്‍ പ്രതീക്ഷയും മനസില്‍ ഒരുപാട് പ്രണയവും പൂത്തു വിടര്‍ന്ന സമയം ആയിരുന്നു അപ്പോള്‍…
“ഇല്ല…ഇനി എനിക്കതിനു കഴിയില്ല…പക്ഷെ അങ്ങേക്ക് എന്നെ കണ്ടെത്താന്‍ എന്തായാലും കഴിയും”
“എങ്ങനെ…നീ എവിടെയാണ് എന്നെങ്കിലും പറയു..ഈ ലോകത്തില്‍ എവിടെ ആണെകിലും ഞാന്‍ വന്നെത്തും”
“ഉത്തരങ്ങള്‍ എല്ലാം അങ്ങ് തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു,,,ഇനിയും ഞാന്‍ എന്ത് പറയാന്‍….അങ്ങ് പാതി ജീവന്‍ തന്ന ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു …അങ്ങയുടെ കൈ കൊണ്ട് ആ ചായാചിത്രം പൂര്‍ത്തിയാക്കുന്ന ദിവസതിനായ്….അങ്ങ് രചിച്ച ആ കവിത അണിമംഗലത്തെ അങ്ങയുടെ പള്ളിയറയില്‍ വീണമീട്ടുന്നതിനായി ഞാന്‍ കാത്തിരിക്കാം …”
“പക്ഷെ എനിക്ക് അങ്ങോട്ടേക്ക് വഴി…അത്,,,”
“ചുമലില്‍ എല്ലാത്തിനും ഉള്ള ഉത്തരങ്ങള്‍…ചോദ്യങ്ങള്‍ അവളിലേക്ക് മാത്രം…അങ്ങയുടെ നൂറു കാതം…എനിക്കുള്ള പുതു ജീവന്‍റെ തുടുപ്പിനായി…ആ പ്രണയത്തിനായി…അതില്‍ ആവോളം ആസ്വദിച്ചു പുണരാന്‍ വെമ്പുന്ന മനസുമായി അപൂര്‍ണമായ കവിത പോലെ ഞാന്‍ അവിടെ ..”
അത്രയും പറഞ്ഞതും വീശിയടിച്ച വലിയ കാറ്റ് ആ ശബ്ദവും കൊണ്ട് പോയി…അവന്‍ വിധൂരതയിലേക്ക് തന്നെ കണ്ണും മീട്ടി ഇരുന്നു…ഞാന്‍ രചിച്ച ആ കവിത..എനിക്കായി നൂറു കാതം അപ്പുറം എന്‍റെ പ്രണയത്തിനായി കാത്തിരിക്കുന്നു …അവളെ സ്വന്ത്മാക്കിയെ അടങ്ങു…ചുമലില്‍ ഇരിക്കുന്ന പ്രാവിനെ അവന്‍ കൈയില്‍ എടുത്തു…തന്റെ കൈയില്‍ ഉള്ള ചിത്രവും അവന്‍ മാറി മാറി നോക്കി..
“എനിക്കുള്ള വഴിക്കട്ടിയാണ് നീ എങ്കില്‍ പറ…എനിക്കുള്ള വഴി പറ…എനിക്ക് നൂറു കാതം വേഗത്തില്‍ എത്തേണ്ടിയിരിക്കുന്നു….എന്‍റെ പ്രണയിനിക്ക് പൂര്‍ണത നല്‍കി അവളെ സ്വന്തമാക്കണം…”
വിനു ആ പ്രാവിന് നേരെ നോക്കി പറഞ്ഞു..ആ പ്രാവോന്നു കുറുകി…എനിട് അവന്‍റെ കണ്ണുകളിലേക്കു നോക്കി..
“എന്തെങ്കിലും ഒന്ന് പറയു…എനിക്കറിയാം നിനക്ക് എന്നെ കേള്‍ക്കാം എന്നെ മനസിലാക്കാം ..പറയു…എനിക്കിനി കളയാന്‍ സമയം ഇല്ല….”
പക്ഷെ അപ്പോളും ആ പ്രാവ കുറുകുവാണ് ചെയ്തത്,,,ഒന്നും മനസിലാകാതെ വിനു വീണ്ടും അതിനെ തന്നെ നിസഹയാവസ്തയോടെ നോക്കി…
“അപ്പോള്‍ നിനക്ക് എന്നോടൊന്നും തന്നെ പറയാന്‍ കഴിയില്ല അല്ലെ…പിന്നെ എന്തിനാണ് നീ ആണ് എന്‍റെ വഴി കട്ടി എന്ന് പറഞ്ഞത്”
അല്‍പ്പം ദേഷ്യത്തോടെ വിനു ആ പ്രാവിനെ പറത്തി വിട്ടു….പക്ഷെ വായുവിലെക്കെറിഞ്ഞ ആ പ്രാവ് അതിനേക്കാള്‍ ശക്തിയായി താഴേക്കു പതിച്ചു…അവനു സങ്കടം വന്നു…ഓടി അതിനടുത്തു എത്തി..പൊടുന്നനെ പുകമറഞ്ഞുകൊണ്ട് അവന്‍റെ കണ്ണുകള്‍ അടഞ്ഞു…അവന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ മുന്നിലെ കാഴ്ച കണ്ടു ഒന്ന് ഞെട്ടി…
മുന്നില്‍ ഒറ്റ മുണ്ട് മാത്രം ധരിച്ചു തലയില്‍ മധ്യഭാഗത്ത് മാത്രം മുടിയോടുകൂടിയ ഒരാള്‍ നില്‍ക്കുന്നു……..
“മനുഷ്യനെ കൊല്ലാന്‍ നോക്കുവാണല്ലേ”
അയാളുടെ ശബ്ദം കേട്ട് വിനു അമ്പരന്നു..അവന്‍ ചുറ്റും നോക്കി…
“ആരാ ..ആരാ നിങ്ങള്‍…സത്യം പറ..”
“ആഹ ഇത് നല്ല കൂത്ത്..വഴിപറയാന്‍ വന്നപ്പോള്‍ എടുത്തു എറിഞ്ഞിട്ടു ചോദിക്കുന്നു ഞാന്‍ ആരാന്നു…”
“അല്ല അപ്പോള്‍ ആ പ്രാവ്…പിന്നെ..”
“പക്ഷി രൂപത്തില്‍ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ ആരാ അമാനുഷികനോ?”
പിന്നെ ഈ കാട്ടി കൂട്ടുന്നതൊക്കെ സാദാരണ കാര്യം ആണല്ലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു ….പക്ഷെ വിനു മൌനം പാലിച്ചു…
“എന്നാ പോകാം….നടക്കാന്‍ കുറെ ഉണ്ട്…സമയം കുറവും…ഉത്സവത്തിനു മുന്നേ അങ്ങ് എത്തണം..”
അത് പറഞ്ഞുക്കൊണ്ട് അയാള്‍ മുന്നോട്ടു നടന്നു….ഒരു നിമിഷം നടക്കണോ അയാള്‍ക്ക് പുറകില്‍ എന്ന് അവന്‍ ചിന്തിച്ചു….വേണം..അവളെ കാണണം..എന്‍റെ ജീവിതത്തിലെ അവളുടെ സ്ഥാനം അറിയണം…ഞാന്‍ കണ്ട കാഴ്ചകളുടെ എല്ലാം നിജസ്ഥിതി അറിയണം….
വിനു അയാള്‍ക്ക് പിന്നിലായി നടക്കാന്‍ തുടങ്ങി..
“അല്ല ഇത്രയും ആഡംബര വസ്ത്രം ധരിചാണോ ഈ കാട്ടിലൂടെയും മലയും താണ്ടി നടക്കാന്‍ പോകുന്നത്..തളര്‍ന്നു പോകും അതിന്‍റെ ഭാരം കാരണം…ഒറ്റമുണ്ട് മതി…”
അയാള്‍ അത് പറയുമ്പോള്‍ വിനു അല്‍പ്പം ഒന്ന് മടിച്ചു..അയാള്‍ വിനുവിനെ തുറിച്ചു നോക്കി…അവന്‍ വേഗത്തില്‍ ഉടയാടകള്‍ അഴിച്ചു കളഞ്ഞു…അയാള്‍ അല്‍പ്പം കൂടി മുന്നോട്ടു നടന്നു ചെറു മരത്തിന്‍റെ ശിഖിരത്തില്‍ തൂക്കിയിട്ട വല്യൊരു തുണി ഭാണ്ടക്കെട്ട് തുറന്നു അതില്‍ നിന്നും ഒരു ഒറ്റമുണ്ട് അവനു നേരെ നീട്ടി..
അവന്‍ അതും ഉടുത്തുക്കൊണ്ട് അയാള്‍ക്കൊപ്പം നടന്നു….അയാള്‍ അത്യാവശ്യം വേഗതയില്‍ ആണ് നടക്കുന്നത്..അയാള്‍ക്കൊപ്പം നടക്കാന്‍ അവന്‍ നന്നേ ബുദ്ധിമുട്ടി…ഇത്രയും സമയത്തെ സംഭവങ്ങള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചിരുന്നു…വായില്‍ ഉമിനീരിന്റെ ഒരു ചെറു രേഖ പോലുമില്ല…ദാഹം കൊണ്ട് അവന്‍ ഒരിറ്റു വെള്ളത്തിനായി ചുറ്റും നോക്കി..ചാന്ദ്ര വെളിച്ചത്തില്‍ അവര്‍ മുന്നോട്ടു നടന്നു…
“അല്ല..പേരെന്താ”
അല്‍പ്പം കൂടി നടന്നപ്പോള്‍ വിനു അയാളോട് ചോദിച്ചു..
“കൊശവന്‍ “
അത് കേട്ടതും വിനുവില്‍ ചിരിപ്പോട്ടി ..അവന്‍ അയാള്‍ കാണാതെ ആ ചിരി അടക്കി നിര്‍ത്താന്‍ പാടുപ്പെട്ടു ..
“എന്താ ഇത്ര ചിരിക്കാന്‍ ഉള്ളത് ?”
പ്രത്യക ഭാവത്തില്‍ പുരികം മുകളിലേക്ക് ചരിച്ചു പിടിച്ചുക്കൊണ്ടു അയാള്‍ ചോദിച്ചു..
“അല്ല ഞാന്‍ കേശവന്‍ എന്നത് കൊശവന്‍ എന്നാ കേട്ടത്..”
“കേട്ടത് തെറ്റൊന്നുമില്ല…എന്‍റെ പേര് കൊശവന്‍ എന്ന് തന്നെ ആണ്…അതിനു താന്‍ ഉദേശിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്….”
അല്‍പ്പം ഈര്‍ഷയോടെ ആണ് അയാള്‍ അത് അവനെ നോക്കി പറഞ്ഞതു..വേണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി വിനുവിന്…വീണ്ടും അവരില്‍ മൗനം മാത്രം ബാക്കിയായി..കാട്ടിലൂടെ ആണ് നടക്കുന്നത്..ചാന്ദ്ര വെളിച്ചം മാത്രമാണു വഴിയില്‍ ഉള്ളത്….എങ്ങും കൊടും വനം മാത്രം…എത്ര സമയം ആയി കാണും ഇപ്പോള്‍..നേരം വെളുക്കറായി കാണുമോ…ഈ ഒറ്റമുണ്ടില്‍ ഇങ്ങനെ പോകുമ്പോള്‍ തണുപ്പ് അസഹനീയം തന്നെ…ഒരു മേല്‍മുണ്ടെങ്കിലും എടുക്കമായിരിരുന്നു…
“ക്ഷേമിക്കണം…ഞാന്‍ വേറെ ഒന്നും ഉദേശിച്ചു ചിരിച്ചതല്ല…പെട്ടന്ന് കേട്ടപ്പോള്‍.”’
കൊശവന് നേരെ ഇച്ചിരി കൂടി അടുത്ത് നടന്നുക്കൊണ്ട് വിനു പറഞ്ഞു…അയാള്‍ ഇരുത്തി ഒന്ന് മൂളുക മാത്രമാണ് ചെയ്തത്..
“എന്താ തന്‍റെ പേര്?”
അവനെ നോക്കാതെ മുന്നില്‍ വീണുകിടന്ന ചെറിയൊരു ചുള്ളി കമ്പ് കാലുകൊണ്ട് തട്ടി തെറിപ്പിച്ചു അയാള്‍ ചോദിച്ചു.
“വിനു..വിനോദ്”
അത് കേട്ടതും അയാള്‍ പൊട്ടിച്ചിരിച്ചു…വിനു അയാളെ ഒന്നും മനസിലകാകത്തവനെ പോലെ കൊശവനെ നോക്കി..
“ആളുകള്‍ കാര്യങ്ങള്‍ വിസ്മരിക്കുന്നത് സ്വാഭാവികം മാത്രം പക്ഷെ സ്വന്തം പേര് പോലും മറന്നു പോകുന്ന ആളുകള്‍ ഉണ്ടാകുവോ..ശിവ..ശിവ..”
അയാള്‍ അത്രയും പറഞ്ഞുകൊണ്ട് മുകളിലേക്ക് നോക്കി പൊട്ടിച്ചിരിച്ചപ്പോള്‍ വിനു അയാളെയും ആകാശവും മാറി മാറി നോക്കി..
“അതെ..നിങ്ങള്ക്ക് അറിയുമോ എന്നെ..അല്ല എന്‍റെ ആദ്യകാലം…അറിയുമെങ്കില്‍ എനിക്ക് പറഞ്ഞു തരു…:
വിനു യാചനാ ഭാവത്തില്‍ അയാളോട് ചോദിച്ചു…
“എനിക്ക് അറിയാമെങ്കില്‍ ഞാന്‍ നിങ്ങളുടെ പേര് ചോദിക്കുമോ …എന്ത് ബുദ്ധി ആണ് താങ്കളുടേത്….എനിക്ക് നിങ്ങള്ക്ക് വഴി കാട്ടി ആകുക എന്നത് മാത്രമാണ് ജോലി..മറ്റൊന്നും തന്നെ എനിക്കറിയില്ല”
അത്രയും പറഞ്ഞു തന്‍റെ ബാണ്ടത്തില്‍ നിന്നും ഒരു ചെറു കുടം അവനു നേരെ നീട്ടി കൊശവന്‍ അവനെ നോക്കി ചിരിച്ചു…വിനു അത് നോക്കിയപ്പോള്‍ വെള്ളമാണ്….ആക്രാന്തത്തോടെ അവന്‍ അത് മുഴുവന്‍ വലിച്ചു കുടിച്ചു….നന്നേ ദാഹം പൂണ്ടിരുന്ന വിനുവിന് ആ ജലം അമൃതിനു തുല്ല്യമായി തോന്നി…
ആ കുടം അയാള്‍ക്ക് നേരെ നീട്ടുമ്പോള്‍ വിനുവിന്‍റെ മുഖം മുഴുവന്‍ അയാളോടുള്ള നന്ദിയും കടപ്പാടും മാത്രമായിരുന്നു…
കുറച്ചുകൂടെ മുന്നോട്ടു നടന്നപ്പോള്‍ വിനു കൊശവനോപ്പം നടക്കാന്‍ തുടങ്ങി..
“നേരം വെളുക്കനായോ”
“സമയം ആയി വരുന്നേ ഉള്ളു”
“ഇനിയും ഒരുപാട് നേരം നടക്കാന്‍ ഉണ്ടോ?”
“ആറു മലയും നാല് കാടും നാല് നദിയും പിന്നിട്ടു എട്ടു പടികള്‍ കയറിയാല്‍ അണിമംഗലം അതിരില്‍ എത്താം..അതുകൊണ്ടാണ് വേഗം നടക്കാന്‍ പറയുന്നത്…ഉത്സവത്തിനു മുന്നേ എനിക്ക് എത്തിയെ പറ്റു അവിടെ “
അയാള്‍ വീണ്ടും ദൃതിയില്‍ നടക്കാന്‍ തുടങ്ങി…വിനു അയാള്‍ക്കൊപ്പം എത്താന്‍ വീണ്ടും നടത്തത്തിന്റെ വേഗത് കൂട്ടി…
“അല്ല അത്രയും ദൂരം…ഏതു അമ്പലത്തിലെ ഉത്സവമാണ് അവിടെ നടക്കാന്‍ പോകുന്നതു?”
വിനുവിന്‍റെ ചോദ്യങ്ങള്‍ കൂടി വരുന്നു എന്നത് സൂചിപ്പിക്കും പോലെ അയാള്‍ ഒന്ന് നിന്നു വീണ്ടും അവനെ ഒന്നിരുത്തി നോക്കി കൊണ്ട് അയാള്‍ നടത്തം തുടര്‍ന്ന്…
പെട്ടന്ന് വലിയൊരു ശബ്ദം കേട്ട് വിനു അയാള്‍ക്ക് പിന്നിലേക്ക് നീങ്ങി നിന്നു…വലിയൊരു പക്ഷി അവര്‍ക്ക് മുകളിലൂടെ പറന്നു പോയതാണ് അതെന്നു അയാള്‍ അവനു പറഞ്ഞുകൊടുത്തപ്പോള്‍ അതെന്തു പക്ഷി ആണെന്ന ചോദ്യത്തിനും അയാളില്‍ ഉത്തരം ചിരി മാത്രമായിരുന്നു..
“ദയവു ചെയ്തു എന്നെ ഇങ്ങനെ കളിയാക്കാതിരിക്കു…മറവി എന്നത് ആരുടേയും കുറ്റം അല്ല….അത് ആര്‍ക്കും സംഭവിക്കാം…ഇപ്പോള്‍ വഴികള്‍ എല്ലാം തന്നെ അറിയാം എന്ന് പറയുന്ന നിങ്ങള്ക്ക് പെട്ടന്ന് എല്ലാം മറന്നുപ്പോയാലോ എന്ത് സംഭവിക്കും അങ്ങനെ വന്നാല്‍..”
അത് കേട്ടതും അയാള്‍ പെട്ടന്ന് നിന്നു എന്നിട്ട് അവനെ സൂക്ഷിച്ചു നോക്കി..പണി പാളിയോ ..അങ്ങനെ പറയണ്ടായിരുന്നു എന്ന് വിനുവിനു തോന്നി…
“മറവി ഒന്നിന്‍റെയും ഒടുക്കമല്ല…ഓര്‍മ്മകള്‍ വഴി മദ്ധ്യേ വന്നുകൊള്ളും…സൂചനകള്‍ അങ്ങനെ ആണ് പറയുന്നത്….അരികില്‍ ഒരു അരുവിയുണ്ട് …ക്ഷീണം അല്പം അകറ്റിയതിനു ശേഷം യാത്ര തുടരാം”
അത്രയും പറഞ്ഞുകൊണ്ട് നടന്നു വന്നിരുന്ന ദിശയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞു കൊണ്ട് കൊശവന്‍ നടന്നു..പിറകിലായി വിനുവും….എന്താണ് സൂചനകള്‍…എന്താണ് അയാള്‍ പറഞ്ഞതിന് അര്‍ഥം….ചോദ്യങ്ങള്‍ വീണ്ടും അവനെ വേട്ടയാടി…അല്‍പ്പം നടന്നപ്പോള്‍ വെള്ളത്തിന്‍റെ ശബ്ദം കേട്ട വിനുവിന് സന്തോഷമായി…തണുപ്പെങ്കിലും അവിടെ കുറച്ചു നേരം ഇരിക്കുന്നത് എന്തുകൊണ്ട് ക്ഷീണം അകറ്റാന്‍ നല്ലതാണ്…
പുഴ കൂടി കണ്ടതോടെ അവനു അതിലേറെ സന്തോഷമായി….ആ പൂര്‍ണ ചന്ദ്രന്‍റെ വെളിച്ചത്തില്‍ ആ പുഴുയുടെ അടിത്തട്ടു പോലും കാണാമായിരുന്നു …വെള്ളത്തിന് നീല നിറം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു…ഇപ്പോള്‍ നേരിട്ട് കണ്ടു..അവന്‍ മനസില്‍ പറഞ്ഞു,,
പുഴുയുടെ മറു വശം കൊടും കാടാണു…തങ്ങള്‍ വന്നു നിന്ന സ്ഥലം പുല്ലുകള്‍ കൊണ്ട് സമൃദ്ധവും…പരവതാനിയില്‍ ചവിട്ടി നില്‍ക്കുന്ന പോലെ ആണ് അവനു അനുഭവപ്പെട്ടത്..
“മുങ്ങി കുളിച്ചോ..ക്ഷീണം മാറിക്കിട്ടും…അവനു നേരെ മറ്റൊരു മുണ്ട് നീട്ടിക്കൊണ്ടു അയാള്‍ പറഞ്ഞു..ശേഷം പുഴയിലേക്ക് എടുത്തു ചാടി…ഈ നേരത്ത് ഒരു കുളിയുടെ ആവശ്യം ഉണ്ടോ…തണുപ്പ് അസഹനീയമാണ്…പക്ഷെ ക്ഷീണം മാറുമെങ്കില്‍…കുളിചെക്കാം…അവസാനം തണുപ്പിന്‍റെ കാടിന്യത്തെ കീറിമുറിക്കാന്‍ എന്നോണം വിനു കൈകള്‍ ഒന്ന് കറക്കി വീശി…
എന്നിട്ട് കണ്ണുകള്‍ മുറുകെ അടച്ചുകൊണ്ട് അവന്‍ വെള്ളത്തിലേക്ക് എടുത്തു ചാടി..ഐസിലേക്കു വീണപ്പോലെ ആയിരുന്നു അവനു അനുഭവപ്പെട്ട തണുപ്പ്…ഒന്ന് വിറച്ചപ്പോള്‍ അവന്‍ മുഴ്വനെ മുങ്ങാന്‍ മടിച്ചു നിന്നു…അതുകണ്ട കൊശവന്‍ ചിരിച്ചു…
“മുങ്ങിക്കോ തണുപ്പ് മാറും….ഓര്‍മ്മകള്‍ തെളിയാന്‍ തല നല്ലപ്പോലെ തണുക്കുന്നത് നല്ലതാ…”
അത് കേട്ടപ്പോള്‍ മറ്റൊന്നും നോക്കാതെ വിനു പുഴയില്‍ മുഴുവനെ മുങ്ങി….മുങ്ങി നിവര്‍ന്നു അവന്‍ ഒന്ന് ചിന്തിച്ചു…എന്തെങ്കിലും ഓര്മ വരുന്നുണ്ടോ..ഇല്ല…അവന്‍റെ മുഖഭാവം കണ്ട കൊശവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു..അയാള്‍ തന്നെ പറ്റിച്ചതാണു എന്നത് അവനു ഉറപ്പായി…അവന്‍ തെല്ലരിശത്തോടെ കൊശവനെ നോക്കി…
“നീന്താന്‍ അറിയുവോ”
കുരുതി മലക്കാവ് കാട്ടില്‍ വളര്‍ന്ന എന്നോട്…അവന്‍ പുചിച്ചു ചിരിച്ചു..
“എങ്കില്‍ പുറകില്‍ നീന്തിക്കോ”
അത് പറഞ്ഞു കൊശവന്‍ നീന്താന്‍ തുടങ്ങിയപ്പോള്‍ വിനു വേഗത്തില്‍ അയാള്‍ക്കൊപ്പം നീന്താന്‍ തുടങ്ങി..അല്പം വേഗത് കൂട്ടി അവന്‍ കൊശവന് മുന്നിലായി നീന്തി…കൊശവന്‍ അവനെ തന്നെ സസൂക്ഷം നോക്കി…ഒന്നുകൂടി മുങ്ങാ കുഴി ഇട്ടു നിവര്‍ന്ന വിനു അത്ഭുതത്തോടെ കൊശവന് നേരെ തിരിഞ്ഞു നോക്കി..
അത് പ്രതീക്ഷിച്ചപ്പോലെ കൊശവന്‍ വിനുവിനെ നോക്കി..
“കണ്ടത് വീണ്ടും കാണണം എങ്കില്‍ വീണ്ടും മുങ്ങണം”
അത് പറഞ്ഞതും വിനു വീണ്ടും മുങ്ങാ കുഴി ഇട്ടു …അവന്‍ ആ നീല ജലത്തില്‍ കണ്ണുകള്‍ തുറന്നു പിടിച്ചു..അപ്പോളേക്കും കൊശവനും അവനൊപ്പം മുങ്ങാ കുഴി ഇട്ടു വന്നു..അവനു നേരെ നോക്കി ചിരിച്ചു…
വിനുവിന്‍റെ കാഴ്ചകള്‍ കണ്ണുകളെ സന്തോഷഭാരിതമാക്കി ….ചുവന്ന പവിഴപ്പുറ്റുകള്‍…അതില്‍ നിന്നും നിറയെ മത്സ്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു…ഇടയ്ക്കിടയ്ക്ക് ആ പവിഴ പുറ്റുകളില്‍ നിന്നും എന്തെല്ലാമോ ഉയര്‍ന്നു പൊങ്ങുന്നു…ആ പവിഴ പുറ്റുകള്‍ക്കിടയില്‍ പച്ച നിറത്തില്‍ തിളങ്ങുന്ന കല്ലുകള്‍ കണ്ടപ്പോള്‍ വിനു കൊശവനെ നോക്കി…പെറുക്കി എടുക്കാന്‍ പറയുന്നപ്പോലെ കൊശവന്‍ ആഗ്യം കാണിച്ചു…വിനു അത് പോലെ ചെയ്തു…പെറുക്കി എടുത്ത കല്ലുകള്‍ അവന്‍ മുണ്ടിന്‍റെ തലക്കല്‍ കെട്ടി വച്ചു…
ശ്വാസം നന്നേ എടുക്കാന്‍ പ്രയാസം തോന്നിയപ്പോള്‍ അവന്‍ മുങ്ങി നിവര്‍ന്നു..അപ്പോളേക്കും കൊശവന്‍ കരക്കു കയറി ഇരുന്നിരുന്നു…അവനെ കൊശവനെ നോക്കിയപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു..
“ആദ്യ പരീക്ഷണം വിജയിച്ചു..പെറുക്കി എടുത്തത് വലിച്ചെറിഞ്ഞുകൊള്ളൂ അത് വെറും കല്ലുകള്‍ മാത്രമാണ്..”
വിനു താന്‍ പെറുക്കിയെടുത്ത കല്ലുകള്‍ വിശദമായി നോക്കി ശരിയാണ് അത് വെറും കല്ലുകള്‍ മാത്രമാണ്…അവന്‍ അത് ദേഷ്യത്തോടെ പുഴയിലേക്കെറിഞ്ഞു…കൊശവന് നേരെ ചെന്ന്..
“പറ…ഇതെനിക്കുള്ള പരീക്ഷണം ആണെന്ന് നിങ്ങള്ക്ക് എങ്ങനെ അറിയാം…അപ്പോള്‍ നിങ്ങള്ക്ക് എന്തൊക്കെയോ അറിയാം..പറ…”
ശബ്ദം അല്‍പ്പം കനപ്പിച്ചാണ് വിനു അത് പറഞ്ഞത്…കാട്ടിലും ഓളങ്ങളിലും അവന്‍റെ ശബ്ദം പ്രകമ്പനം കൊണ്ടു….കാറ്റൊന്നു വീശിയകന്നു…കൊശവന്‍ ചുറ്റും നോക്കി.
“സംസാരം പതുക്കെയാക്കു…കാടാണ്…നിയമം എല്ലാവര്ക്കും ബാധകമാണ്..മാത്രമല്ല ആപത്തുകള്‍ പതുങ്ങി ഇരിപ്പുണ്ട്…പരീക്ഷണങ്ങളും …എനിക്ക് പറയാന്‍ ആയി ഒന്നുമില്ല…അറിയേണ്ടത് അണിമംഗലത്തെ കുറിച്ചാണെങ്കില്‍ എനിക്കത് പറയാന്‍ കഴിയില്ല പകരം കാഴ്ചകള്‍ നിങ്ങള്ക്ക് വ്യക്തമാക്കി തരും അതെല്ലാം”
അയാളുടെ ശബ്ധത്തില്‍ ഭയം കലര്‍ന്നിരുന്നു …ഈ വഴി തന്നെ ആണ് അയാളെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ നല്ലത് എന്നത് വിനുവിന് മനസിലായി…
“ശെരി എങ്കില്‍ കാഴ്ചകള്‍ കാണിച്ചു തരു..അറിയട്ടെ ഞാന്‍ അണിമങ്ങലത്തെ കുറിച്ച്…”
വിനു വീണ്ടും ശബ്ദം കനപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു…
“അയ്യോ പതുക്കെ പറയു..കാടാണ് ഞാന്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു…”
കൊശവന്‍ ചുറ്റും നോക്കി..വിനുവില്‍ ഭയം ഉണ്ടെങ്കിലും അവന്‍ അത് മുഖത്ത് കാണിച്ചില്ല..
“കാഴ്ചകള്‍ എന്തെല്ലാം ആണ് എന്നത് എനിക്കും അറിയില്ല..പക്ഷെ…ചില നിബന്ധനകള്‍ ഉണ്ട്..”
“എന്താണ് നിബന്ധന”
ആ സമയം എന്ത് നിബന്ധനകള്‍ അംഗീകരിക്കാനും വിനു ഒരുക്കമായിരുന്നു..
“ഒന്ന് ..കാഴ്ച്ചയുടെ മദ്ധ്യേ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല’
“ഇല്ല ചോദിക്കില്ല “
‘”രണ്ടു ..കാഴ്ചകളില്‍ കാണുന്നതെന്തും സ്വീകരിക്കണം…അവിടെ നടക്കുന്നതൊന്നും തന്നെ പുറത്ത് പറയാന്‍ പാടില്ല”
“നൂറുവട്ടം സമ്മതം”
“മൂന്നു….കാഴ്ച്ചയുടെ അവസാനം എന്‍റെ ഒരു ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കണം അല്ലാത്തപക്ഷം പിന്നീട് അണിമംഗലം എത്തും വരെ മൌനം മാത്രം ആയിരിക്കും നമുക്കിടയില്‍”
“ശെരി സമ്മതിച്ചിരിക്കുന്നു”
“ആലോചിച്ചു മാത്രമേ സമ്മതിച്ചാല്‍ മതി…എല്ലാം സമ്മതിച്ചു പിന്നീട് ഖേദിക്കേണ്ടി വരരുത്”
“ഇല്ല എനിക്കെല്ലാം സമ്മതം”
ആ സമയം എങ്ങനെയും എല്ലാ കാര്യങ്ങളും അറിയണം എന്ന് മാത്രമേ വിനു ചിന്തിച്ചത്….
“മറ്റൊരു പ്രധാന നിബന്ധന കൂടെ ഉണ്ട് “
ഇയാള്‍ എന്താ വിക്രമാദ്യത്യന്റെ വെതളമാണോ ഒരുപാട് നിബന്ധനകള്‍ വച്ചുക്കൊണ്ട് കഥ പറയാന്‍…
“എന്താണ് അത് “
മനസില്‍ തോന്നിയ കാര്യം മനസില്‍ തന്നെ അവസാനിപ്പിച്ചുക്കൊണ്ട് വിനു ചോദിച്ചു..
“എന്‍റെ ചോദ്യത്തിന് തെറ്റായ ഉത്തരം ആണ് നല്‍കുന്നത് എങ്കില്‍ നിനക്ക് ആ ചായ ചിത്രം പൂര്‍ത്തീകരിക്കാന്‍ വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും..”
ആ നിബന്ധന പറഞ്ഞപ്പോള്‍ വിനു ഒരു നിമിഷം ഒന്ന് ചിന്തിച്ചു..എന്ത് വേണം…അവളെ കാണുക അവളുടെ പൂര്‍ണരൂപം കാണുക അത് മാത്രമാണ് ഇന്ന് തന്‍റെ മുന്നിലെ ലക്‌ഷ്യം…അണിമംഗലം വരെ അതിനു പോകണം എന്നത് മാറ്റി വക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് അവന്‍ സമ്മതിച്ചത് തന്നെ പക്ഷെ ഇയാള്‍ എന്താണ് കാണിക്കാന്‍ പോകുന്നത്…എന്താണ് തന്നോട് ചോദിക്കാന്‍ പോകുന്ന ചോദ്യം എന്നൊന്നും അറിയുകയില്ല..പിന്നെ എങ്ങനെ…അത് തെറ്റിയാല്‍ അവളെ കാണാന്‍ വീണ്ടും കാത്തിരിക്കണം വര്‍ഷങ്ങള്‍ എന്നതും അവനെ സങ്കടതിലാഴ്തി..
വല്ലാത്തൊരു സ്നേഹമാണ് മുഖം വ്യക്ത്മലാത്ത ആ രൂപത്തിനോട്….ഇന്ന് ആകാശവും മേഘങ്ങളും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം അവള്‍ തന്നെ…ഭൂതകാലം മുഴുവനെ മറന്നുക്കൊണ്ട് മറ്റൊരു ഭൂതകാലത്തിലേക്ക് നടന്നടുക്കുകയാണ് വിനു ഇപ്പോള്‍ എന്നത് അവനു തന്നെ അറിയാത്ത സത്യം മാത്രം…
“എന്ത് പറ്റി നിബന്ധന കേട്ടപ്പോള്‍ ഈ ഉദ്യമം വേണ്ടെന്നു വച്ചോ”
അല്‍പ്പം പുച്ച ഭാവത്തോടെ കൊശവന്‍ ചോദിച്ചു…വിനു ചിന്തകളുടെ പടിക്കെട്ടുകള്‍ പതിയെ ഇറങ്ങി വന്നു…
“ഇല്ല..നിബന്ധനയ്ക്ക് ഞാന്‍ തയ്യാര്‍..”
“ശെരി..പണ്ട് ചൂത് കളിച്ചു തൊറ്റതു പോലെ ആകരുത് ഇത്…ചിന്തിക്കണം ..”
“തോല്‍ക്കില്ല…എന്‍റെ പ്രണയം സത്യമാണ്…അവളെ ഞാന്‍ കാണുക തന്നെ ചെയ്യും…അവളിലെ അപൂര്‍ണത മാറ്റാന്‍ എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ അത് ചെയ്തിരിക്കും”
വിനുവിന്‍റെ ദൃഡ നിശ്ചയം പക്ഷെ കൊശവനില്‍ പ്രത്യകിച്ചു കുലുക്കങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയില്ല..
“രാജ്യവും രാജഭരണവും ഉള്ളപ്പോള്‍ തോറ്റ്പോയതാണ്..ഇന്ന് കൈയില്‍ ഒന്നും തന്നെ ഇല്ല…ഒരു ആയുധം പോലും..എനിട്ടാണോ ഇത്രയും വലിയ വെല്ലുവിളി”
കൊശവനെ അന്തം വിട്ടുക്കൊണ്ട് വിനു നോക്കി…രാജാവോ…ആയുധം..ഇയാള്‍ക്കെന്താ..
“മനസിലാകില്ല..സമയം ആകുമ്പോള്‍ മനസിലാകും…”’
“മതി സമയം ആകുമ്പോള്‍ മനസിലായാല്‍ മതി…എന്‍റെ പ്രണയം അതാണ് എന്‍റെ ആയുധം..എന്‍റെ മനസിലെ അവളെ കാണാന്‍ ഉള്ള ആഗ്രഹം അതാണ് എന്‍റെ ശക്തി..”
“ഹാവൂ…എന്താ ആ വാക്കുകളുടെ ഒരു ശക്തി..ഇന്നും നിങ്ങള്‍ ജീവന്‍ കൊടുക്കാന്‍ കാത്തു നില്‍ക്കുന്ന ആ ശില്‍പ്പം അതിനു നിങ്ങളോടുള്ള പ്രണയത്തോളം വരില്ല ഈ വാക്കുകളിലെ ശൌര്യം…വര്‍ഷങ്ങള്‍,, കാതങ്ങള്‍…മാറി വന്ന വസന്തങ്ങള്‍…പുതു തലമുറയുടെ വികൃതികള്‍ എല്ലാം സഹിച്ചില്ലേ..അതിനോളം വരില്ല നിങ്ങളുടെ ഒരു ആഗ്രഹങ്ങളുടെയും ശക്തി…”
അത്രയും പറയുമ്പോള്‍ പലപ്പോളായി കൊശവന്റെ ശബ്ദം ഇടറിക്കൊണ്ടിരുന്നു…അയാളുടെ കണ്ണുകള്‍ ചെറുതായി ഒന്ന് നിറഞ്ഞുവോ എന്നതും വിനുവിന് സംശയം മാത്രമായി മനസില്‍ കിടന്നു..
“അങ്ങ് പറയുന്നത് എന്താണെന്ന് എനിക്ക് ഒരുപാടൊന്നും മനസിലാകുന്നില്ല,,പക്ഷെ ഒന്നറിയാം അവള്‍ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്….ഞാന്‍ ഈണം കൊടുക്കാന്‍ നില്‍ക്കുന്ന എന്‍റെ തന്നെ അപൂര്‍ണമായ ആ കവിതയുടെ ബാക്കി പത്രം ഞാന്‍ തന്നെ എഴുതിചെര്‍ക്കും…മറന്നുപ്പോയത് എന്‍റെ തെറ്റാണോ”
“അതെ അത് നിന്‍റെ തെറ്റ് തന്നെ,….കാമം പ്രണയത്തെ തോല്‍പ്പിച്ചപ്പോള്‍ നീ മറന്നുപ്പോയ ശില്‍പ്പം പക്ഷെ നിന്നെ പ്രണയിച്ചത് നീ വിസ്മരിച്ചു കൂടാരുന്നു..ഈ ജന്മത്തിലും അതെ തെറ്റുകള്‍ നീ വീണ്ടും ആവര്‍ത്തിച്ചു ..ഇല്ലേ….കാമം നിനക്ക് മുന്നില്‍ നിറഞ്ഞാടിയപ്പോള്‍ നീ മറന്നത പലതാണ്…..അതില്‍ മുറിഞ്ഞ മനസും അതിന്‍റെ അജഞ്ചലമായ സ്നേഹവും അതും മാത്രമാണ് നിന്‍റെ രക്ഷാ കവചം…”
അല്‍പ്പം ഗൌരവതിലും അതിലേറെ കോപത്തിലും കൊശവന്‍ അത് പറഞ്ഞപ്പോള്‍ പുഴയിലെ ഓളങ്ങള്‍ ശക്തിയായി കരയില്‍ വന്നടിച്ചു…മൃഗങ്ങളുടെ കലപില ശബ്ദങ്ങള്‍ അവന്‍ കേട്ടു….വിനുവില്‍ ചെറുതായി ഭയം നിറഞ്ഞു….അവന്‍ കൊശവനെ ഭയത്തോടെ നോക്കി..
“ഭയം വേണ്ട..ശകാരിക്കാന്‍ അനുവാദമില്ല…എങ്കിലും രാമനെ ലക്ഷമണന്‍ ശകാരിച്ച സമയം ഉണ്ടായിട്ടില്ലേ,,അങ്ങനെ കണ്ടാല്‍ മതി”
അത് പറയുമ്പോള്‍ കൊശവന്റെ ശബ്ദം ഗൗരവം വിട്ടൊഴിഞ്ഞിരുന്നു….പ്രകൃതി അതിന്‍റെ സ്ഥായീ ഭാവം വീണ്ടെടുത്തിരുന്നു ,..
“എന്നോട് ക്ഷേമിക്ക്…അറിഞ്ഞോ അറിയാതെയോ ഞാന്‍ തെറ്റുകള്‍ ചെയ്തിരിക്കാം ..പക്ഷെ ഒന്ന് ഞാന്‍ പറയാം..എനിക്കവളെ വേണം…അവളെ സ്വന്തമാക്കണം…അവളോടൊത് ഒരുപാട് കാലം ജീവിക്കണം”
“എളുപ്പമല്ല ഈ പറഞ്ഞതൊന്നും…എതിരിടാന ഉള്ളത് അങ്ങനുള്ള ആളുകളുമായി ആകുമ്പോള്‍ ഭയം വേണ്ട പക്ഷെ സൂക്ഷ്മത വേണം…കളിക്കുന്നത് കരി നാഗതിനേക്കാള്‍ വിഷവിത്തുക്കളോടാണ് എന്നത് ഓര്‍മയില്‍ ഇരിക്കട്ടെ”
വിനുവിന് പകുതിയും മനസിലായില്ല…എങ്കിലും അവന്‍ കൊശവന് നേരെ തലകുലുക്കി കാണിച്ചു…വീണ്ടും വലിയ് ശബ്ദത്തോടെ ആ പക്ഷി അവര്‍ക്ക് മുകളിലായി പറന്നു പോയി…കൊശവന്‍ മുകളിലേക്ക് നോക്കി കൊണ്ട് പതിയെ മന്ദഹസിച്ചു…
“ഏതാണ് ആ പക്ഷി?”
“മാരിചന്‍”
“അതാരാ”
അതിനുത്തരം വലിയൊരു ചിരി ആയിരുന്നു കൊശവനില്‍ നിന്നും വന്നതു..എന്നോട് പതിയെ സംസാരിക്കാന്‍ പറഞ്ഞിട്ട് ഇയാള്‍ക്ക് എന്ത് ആകാം..അപ്പോള്‍ കാടും നിയമങ്ങളും ഒന്നും ഇല്ലേ..വിനു മനസില്‍ അത് പറഞ്ഞപ്പോള്‍ പെട്ടന്ന് ചിരി നിര്‍ത്തി കൊശവന്‍ വിനുവിനെ കടുപ്പിച്ചു നോക്കി…കോപ്പ് ഇയാള്‍ക്ക് ഇതൊക്കെ കേള്‍ക്കാവോ?…ആ ഇത്രയൊക്കെ നടക്കുന്നില്ലേ..പിന്നെ ഇത് മാത്രം എന്താലെ…
പോടുനന്നെ ആരുടെയോ സംസാരം കേട്ടു തുടങ്ങി…വിനു അല്‍പ്പം ഭയപ്പാടോടെ കൊശവനെ നോക്കി…കൊശവന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…എന്നിട്ട് പതിയെ ചിരിച്ചു കൊണ്ട് തന്‍റെ കൈയിലെ ഭാണ്ഡത്തില്‍ നിന്നും ഒരു പൊതി എടുത്തു തുറന്നു.,,,അതില്‍ നിന്നും അല്‍പ്പം പുഷ്പം എടുത്തു മുകളിലേക്ക് കാണിച്ചു കൊണ്ട് എന്തൊക്കെയോ മന്ത്രങ്ങള്‍ എന്ന് തോന്നിക്കും പോലെ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടു ആ പുഷപങ്ങള്‍ വായുവിലെക്കെറിഞ്ഞു….
ശേഷം മറ്റൊരു പൊതി കൂടി ഭാണ്ഡം തുറന്നെടുത്തു…അത് സ്വര്‍ണം കൊണ്ടുള്ള ഒരു ചിലങ്ക ആയിരുന്നു…ആ ചിലങ്കയില്‍ അയാള്‍ നിസഹമായി ഒന്ന് നോക്കി…അത് വിനുവിന് നേരെ നീട്ടി അയാള്‍ അവനെ നോക്കി..വിനു അത് വാങ്ങിച്ചു അതിലേക്കു നോക്കി..
“അവളുടെ ജീവ വായുവും പ്രണയവും എല്ലാം അതായിരുന്നില്ലേ..കൈമാറാന്‍ ഉള്ള സമയം ആയി..ചെയ്തു…ഇനി സൂക്ഷിച്ചുവച്ചോ….”
വിനു അതിലേക്കു നോക്കി…അവളുടെ കാലുകളില്‍ ഇത് ഞാന്‍ അണിയിക്കും..മനസില്‍ ഇരുന്നു ആരോ അവനോടു പറഞ്ഞപ്പോലെ…
“അങ്ങ് കാഴ്ചകള്‍ കണ്ടു തുടങ്ങുകയാണു ,,നിബന്ധനകള്‍ മറക്കാതിരിക്കു ….ഒപ്പം കാണുന്ന കാഴ്ചകളെ മനസ്സില്‍ പകര്‍ത്താന്‍ മറക്കണ്ട….കലാകാരനല്ലേ…അത് പറഞ്ഞു തരണ്ട കാര്യമില്ല എന്ന് അറിയാം എന്നാലും…”
വിനുവിന് എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് ആ ചിലങ്ക കൈയില്‍ വച്ചു നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതു..അതുകൊണ്ട് തന്നെ കൊശവന്റെ വാക്കുകള്‍ എല്ലാം തന്നെ അവനില്‍ വികാര മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല…
“മുന്നോട്ടു നടക്കാം…ഇതുവരെഉള്ള ഭൂതക്കലാത്തെ വിസ്മരിക്കാന്‍ സമയം ആയി..അണിമംഗലത്തിന്‍റെ രാജകുമാരന് അണിമംഗലത്തേക്ക് സ്വാഗതം…”
അത്രയും പറഞ്ഞുകൊണ്ട് കൊശവന്‍ മുന്നേ നടന്നു…
അണിമംഗലത്തെയും അവിടെ അപൂര്‍ണമായ തന്‍റെ പ്രണയത്തെയും മനസില്‍ കണ്ടുകൊണ്ടു വിനു അയാള്‍ക്കൊപ്പം ചുവടു വച്ചു…
തുടരും…
Responses (0 )