അന്ധകാരം 5
Andhakaaram Part 5 | Author : RDX-M
[ Previous Part ] [ www.kkstories.com]
ഇങ്ങനെ ഒരു സ്റ്റോറി ഉള്ളത് തന്നെ പലരും മറന്നിട്ടുണ്ടാകും എന്ന് വിചരിക്കുന്നുന്നു…കാര്യ കാരണങ്ങൾ എല്ലാം ഈ സ്റ്റോറിയുടെ അവസാനം പറഞ്ഞേക്കാം…വായിക്കണം എന്ന് അപേക്ഷിക്കുന്നു..🙏
ഈ ഭാഗം വായിക്കുന്നവർ മുൻപത്തെ പാർട്ട് വച്ചിട്ട് വേണം ഇത് വായിക്കാൻ അല്ല എങ്കിൽ കൺഫ്യൂഷൻ ആവൻ സാധ്യത ഉണ്ട്….
******†
അത്താഴം കഴിച്ചു കിടക്കുമ്പോഴും അമ്മായിയുടെ അടുത്ത് നിന്നും രക്ഷപെട്ടത്തിനെ ഓർത്ത് സമാധനിക്കുക ആയിരുന്നു മഹി…
വിചാരിച്ച പോലെ തന്നെ ആകെ നനഞ്ഞു വിളറി വെളുത്തു വന്ന ഇരുവരെയും രേവതി കണ്ടിരുന്നു…
ഇരുട്ടിയപ്പോൾ എവിടെയും കയറി നിൽക്കാൻ മടിച്ച് ഓടി വന്നതാ…എന്ന് കള്ളത്തരവും പറഞ്ഞു അമ്മായിയുടെ അടുത്ത് നിന്നും രക്ഷപെട്ടതാണ്….
ഇവിടെ നടക്കുന്ന ചില കാര്യങ്ങൾ ഇടക്ക് അമ്മ പറയാർ ഉണ്ട് എങ്കിലും അതിൽ എത്രമാത്രം സത്യം ഉണ്ട് ഇന്ന് ഏകദേശം ബോധ്യപ്പെട്ടു…തൻ്റെ മുന്നിലേക്ക് വന്ന ആ കറുത്ത രൂപം ഇപ്പോഴും അതു തൻ്റെ മുന്നിൽ വിൽക്കുന്ന ആ കാഴ്ച….
അവൻ ഒന്ന് തല കുടഞ്ഞു…..ഇപ്പോഴും ആ രൂപം മനസിൽ നിന്നും മായുന്നില്ല….
ഇതിനു ഇടയിൽ പ്രിയയും നല്ല പോലെ പേടിച്ചു എന്നത് വ്യക്തം ആണ്…തന്നോട് ആ രൂപത്തെ കുറിച്ച് അവിടെ വച്ച് പറഞ്ഞതു നോക്കുമ്പോൾ അവള് ആ രൂപത്തെ മുൻപ് എപ്പോൾ എങ്കിലും കണ്ടിരിക്കണം…അല്ലങ്കിൽ അങ്ങനെ ഒരു ഒരു രൂപം ഉള്ള കാര്യം അവൾക്ക് നേരത്തെ അറിഞ്ഞിരിക്കണം….
അതിനെ കുറിച്ച് ആലോചിക്കല്ലേ അതു നമ്മുടെ പിന്നാലെ വരും…
എന്ന അവിടെ വച്ച് അവള് പറഞ്ഞ വാക്കുകൾ അവൻ്റെ ചെവിയിൽ മുഴങ്ങി കേട്ടു… അപ്പൊൾ അവൾക്ക് അറിയാം…. അവൻ മനസിൽ പറഞ്ഞു…
പിന്നീട് അവള് കഴിക്കുന്നതിനു ഇടയിൽ ഒന്ന് മിണ്ടുകയോ നോക്കുകയോ ചെയ്തിട്ടില്ല…. മുഴുവൻ സമയവും ഏതോ ആലോചിച്ചു കഴിക്കുക ആയിരുന്നു…
പ്രേതത്തെയും ഭൂതത്തെയും വിശ്വാസം ഇല്ല എന്ന് പറഞ്ഞു നടക്കാർ ഉണ്ട് എങ്കിലും ഉളളിൽ ചെറിയ പേടി പൊട്ടി മുളച്ചോ എന്ന് അവന് തോന്നി തുടങ്ങി….
അല്ലെങ്കിലും കൺമുന്നിൽ കണ്ടാലേ പലരും പല കാര്യങ്ങളും വിശ്വാസത്തിൽ എടുക്കു… ഈ കാര്യങ്ങളിൽ തൻ്റെ കൂട്ടുകാരോടോ മറ്റോ പറഞ്ഞാല് താൻ വെറുതെ തട്ടി വിടുന്നത് ആയിരിക്കും എന്നെ അവർക്ക് തോന്നു എന്നത് ഉറപ്പ് ആണ്….
എന്തൊക്കെ ആണ് എങ്കിലും രാവിലെ ഗ്രാമത്തിൻ്റെ പ്രകൃതി ഭംഗിയാലും മനോഹാരിത കൊണ്ടും തന്നെ മാടി വിളിക്കും എങ്കിലും…. ഈ ഗ്രാമത്തിൻ്റെ ഇരുട്ടിന് ഉളളിൽ ആരും ശ്രദ്ധിക്കാത്ത അല്ല എങ്കിൽ കണ്ടിട്ടും കാണാത്തത് പോലെ ഗ്രാമവാസികൾ കരുതുന്ന എന്തൊക്കെയോ നീറി പുകയുന്നുണ്ട് എന്ന് അവന് ബോധ്യം ആയി…
അവളും അമ്മായിയും അവനിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചു പിടിക്കുന്നുണ്ട്…അത് താൻ വന്ന ദിവസം തന്നെ ശ്രദ്ധിച്ചത് ആണ്…
…….
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്ര ദേവത തൻ്റെ അടുത്ത് പോലും വരാതെ മാറി നിൽക്കുക ആണ് എന്ന് അവന് തോന്നി…
ഉറക്കം വരാതെ അടുത്ത് ഇരുന്ന ഫോൺ എടുത്ത് നോക്കി…. വാട്സാപ്പിൽ ഒന്ന് രണ്ട് മെസ്സേജ് വന്ന് കിടപ്പുണ്ട്…
ബൈക്ക് ഡെലിവറി ആയി വന്നിട്ടുണ്ട് എന്ന് അതിൽ മെസ്സേജ് കണ്ടു…
ബൈക്ക് എടുക്കാൻ ഇനി പട്ടണത്തിൽ പോകണം എന്ന് അവന് മനസിലായി…
കുറച്ച് നേരം ഫോണിൽ നോക്കിയപ്പോൾ ഒരു വല്ലായ്മ പോലെ അവന് തോന്നി…
കണ്ണ് നല്ലപോലെ നീറുന്നുണ്ട്…. ഫോണിൽ നോക്കുമ്പോൾ തലക്ക് വല്ലാത്ത ഭാരം പോലെ…അവൻ സമയം നോക്കി പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്….
നാളെ ബൈക്ക് എടുക്കാൻ പോകേണ്ടത് ആണ് ആകെ ഒരു ക്ഷീണം പോലെ…കണ്ണുകൾക്ക് വല്ലാത്ത ബലം താനേ അടയുന്ന പോലെ….
മഹി ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വീണു….
*****
ഉറക്കത്തിൽ മഹി വായുവിലൂടെ എങ്ങോട്ട് എന്നില്ലാതെ പറന്നു ഉയരുകയാണ്…. അവൻ യാതൊരു നിയന്ത്രണവും ഇല്ലാതെ ഇല്ലാതെ ഒരു തോണിയെ പോലെ വായുവിലൂടെ എങ്ങോട്ടോ ഒഴുകി നീങ്ങി….
അവൻ അവസാനം വന്ന് എത്തിയത് ആകാശം തട്ടുന്ന രീതിയിൽ ഉയർന്ന് നിൽക്കുന്ന കണ്ടാൽ ഭീതി തോന്നിക്കുന്ന ഒരു വലിയ മലയുടെ അടുത്തായി ആണ്…. ആ മലയുടെ മുകളിലേക്ക് അവൻ്റെ കണ്ണ് എത്തുന്നുണ്ടായിരുന്നില്ല…എത്രത്തോളം ഉണ്ടായിരുന്നു അതിൻ്റെ ഉയരം…ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ഒരു ഭീകര ജീവിയെ പോലെ ആണ് ഒറ്റ നോട്ടത്തിൽ അവന് തോന്നിയത്….
അതിനു താഴെ ആയി ഒരു വലിയ ഗുഹ..ഗുഹയുടെ ഉള്ളിൽ നിന്നും നല്ല പ്രകാശം പുറത്തേക്ക് വരുന്നുണ്ട് കൂടെ ചെറിയ രീതിയിൽ ഉള്ള പുകയും….അതു പുറത്തേക്ക് വന്ന് വായുവിലേക്ക് ലയിക്കുന്നു…
അവൻ ചുറ്റും നോക്കി ….മുഴുവൻ ഇരുട്ട് കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷം ആണ്… ഒരു വസ്തു പോലും കാണുവാൻ സാധിക്കാൻ പറ്റാത്ത കട്ട പിടിച്ച ഇരുട്ട്…. ഗുഹയുടെ ഉള്ളിൽ നിന്നും വരുന്ന പ്രകാശം മാറ്റി നിർത്തിയാൽ വേറെ ഒന്നും കാണാൻ പറ്റാത്ത അവസ്ഥ….
അപ്പൊൾ ഗുഹക്ക് ഉളളിൽ ആരാണ് ഉള്ളത്…അവന് ആകാംക്ഷ ആയി….ഇങ്ങനെ ഉള്ള ഒരു പ്രദേശത്ത് കഴിയുന്നത് ആരാണ് എന്ന് ഓർത്ത് അവന് പേടിയും അതിയായ ആകാംക്ഷയും തോന്നി…
അവൻ്റെ മനസ്സ് വായിച്ച് അറിഞ്ഞത് പോലെ അവൻ പതിയെ ഗുഹാ കവാടത്തിലേക്ക് ഒഴുകി നീങ്ങി…. അവൻ നിലത്തേക്ക് നിൽക്കാൻ ശ്രമിച്ചു എങ്കിലും അവന് അതു സാധിച്ചില്ല….
ഗുഹയുടെ ഉളളിൽ നിന്നും ഏതൊക്കെയോ തിരിച്ചു അറിയാൻ പറ്റാത്ത പല ശബ്ദങ്ങളും ആ പ്രകാശത്തിനോട് ഒപ്പം ഉയർന്ന് കേൾക്കുന്നത് അവൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്….
വായുവിലൂടെ ഒഴുകി കവാടത്തിന് ഉളളിൽ കടന്നതും അതുവരെ വായുവിൽ ഉയർന്ന് നിന്ന മഹി വായുവിൻ്റെ പിടിയിൽ നിന്നും വിട്ട് നിലത്തേക്ക് ഇറങ്ങി….
പക്ഷേ അപ്പോഴും ആ പ്രകാശത്തിൻ്റെയും ശബ്ദവും ഉറവിടം അവന് അപ്പോഴും കാണുവാൻ കഴിഞ്ഞിരുന്നില്ല…
അവൻ മുന്നോട്ടെക്ക് നടന്നു… നീങ്ങുന്നത്തിന് അനുസരിച്ച് ഗുഹയ്ക്ക് ഉള്ളിലെ പ്രകാശവും ശബ്ദവും ഉയർന്ന് കൊണ്ട് ഇരുന്നു…
അവൻ ഗുഹയുടെ ഒരു വളവ് തിരിഞ്ഞതും…അവനെ ശ്രദ്ധിച്ചത് പോലെ ഒരു വലിയ പ്രകാശം അവിടെ ഉയർന്ന്…അതു അവൻ്റെ കണ്ണുകൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…
അവൻ വലതു കൈ കൊണ്ട് കൊണ്ട് കണ്ണുകൾ മറച്ചു…. പ്രകാശത്തെ തടഞ്ഞു….
പതിയെ അവൻ്റെ കണ്ണുകൾ ആ പ്രകാശത്തോട് പൊരുത്തപെട്ടു എന്ന് തോന്നിയതും അവൻ അവൻ്റെ കൈകൾ മാറ്റി…
അവൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ട് നിറഞ്ഞു…
അതു ഒരു തല മൂർച്ച ഉള്ള തിളങ്ങുന്ന സ്വർണ നിറത്തോട് കൂടിയ ഒരു വാൾ ആയിരുന്നു അത്….
ഇത്രെയും നേരേം അവന് മുന്നിൽ പ്രകാശിച്ചു നിന്നത് ഒരു വാൾ ആണ് എന്ന് മനസ്സിലാക്കിയതും അവന് അതിശയം തോന്നി….
ആ വാൾ ആരോ കല്ലിൽ കുത്തി നിർത്തിയത് പോലെ ആണ് ഇരിക്കുന്നത്…..
ആ വാളിൽ നിന്നും ശബ്ദവും പ്രകാശവും പുറത്തേക്ക് വന്ന് കൊണ്ട് ഇരിക്കുന്നത് ഒരു അൽഭുതത്തോടെ അവൻ നോക്കി നിന്ന്….
ഓരോ ശബ്ദം വരുമ്പോഴും വെള്ളത്തിൽ വരുന്ന ഓളങ്ങളെ പോലെ വാളിൽ നിന്നും അവ തുടങ്ങി വായുവിൽ അവ അലിഞ്ഞു ചേർന്നു കൊണ്ട് ഇരിക്കുന്നു…
ആ ശബ്ദത്തിൻ്റെ ഒരേ പ്രതിദ്വനിയും ഗുഹയുടെ ഉള്ളിൽ തട്ടി അവിടെ ആകെ മുഴങ്ങിക്കൊണ്ട് ഇരുന്നു….
ആ കല്ലിനു കീഴെ ആയി ഒരു വെളുത്ത മുത്തുകൾ കൊണ്ട് തീർത്ത മനോഹരം ആയ ഒരു മാല…ആ മാലയിൽ നിന്നും വാളിൽ എന്ന പോലെ പല നിറത്തിൽ ഉള്ള പ്രകാശം വരുന്നുണ്ട്…
വാളിൽ നിന്നും ശബ്ദം പുറത്തേക്ക് വരുന്നതിനോട് ഒപ്പം ആ മാലയില് ആരോ മുകളിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ അതു ഉയരാൻ ആയി ശ്രമിച്ചു കൊണ്ട് ഇരിക്കുന്നു…
എന്നാല് മാലയുടെ ഒരു വശം കല്ലിൻ്റെ അടിയിൽ ആയിരുന്നതിനാൽ ആ മാലയ്ക്ക് അവിടുന്ന് ഉയരാൻ സാധിക്കുമായിരുന്നില്ല…
സമയം പോകുന്നതിനോടൊപ്പം ആ വാളിൽ നിന്നും വരുന്ന പ്രകാശത്തിൻ്റെ തീവ്രത കുറഞ്ഞൂ….അതു പതിയെ പതിയെ ഇല്ലാതെ ആയി…അതോടെ ആ മാലയുടെ പ്രകാശവും പതിയെ ഇല്ലാതെ ആയി…ഉടനെ ആ മാല ചലനം നിലച്ചു കൊണ്ട് നിലത്തേക്ക് വീണു…
അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ ആ മാലയുടെയും വാളിൻ്റെയും പ്രകാശം അവിടുന്ന് ഇല്ലാതെ ആയി….അവിടെ ആകെ മുഴുവൻ ഇരുട്ട് വ്യാപിച്ചു…
പെട്ടന്ന് അവൻ്റെ ഉളളിൽ നിന്നും ആരോ വിളിക്കുന്നത് പോലെ അവന് തോന്നി…അതു ദൂരെ എവിടെ നിന്നോ മുഴങ്ങി കേട്ടു കൊണ്ട് ഇരുന്നു….
***********
പെട്ടെന്ന് മഹി ഉറക്കത്തിൽ നിന്നും എഴുനേറ്റു…. കുറച്ച് നേരം ഇരുന്നിട്ടും അവൻ ഉറക്കത്തിൽ കണ്ട സ്വപ്നം ഏതാണ് എന്ന് പോലും അവന് ഓർത്ത് എടുക്കാൻ കഴിയുമായിരുന്നില്ല….ആകെ അവക്തം അയ ചില കാഴ്ചകൾ മാത്രം അവൻ്റെ ഓർമയിൽ നിന്നിരുന്നുള്ളൂ…
അവൻ പതിയെ പതിയെ സ്വഭോധത്തിലേക്ക് വന്നു….
അവന് ആകെപ്പാടെ ഒരു വയ്യായ്മ ആയ പോലെ തലയിൽ എന്തോ കനം വച്ചത് പോലെ..മൂക് ഒരെണ്ണം അടഞ്ഞു ഇരുപ്പാണ്…തൊണ്ട വരണ്ടു കിടക്കുകയാണ്….നല്ല ക്ഷീണം… വീണ്ടും കിടക്കാൻ തോന്നുന്നു…
പനി പിടിച്ചോ ദൈവമേ…അവൻ നെറ്റിയിൽ തൊട്ടു നോക്കി…ചൂട് ഇല്ല…
ഇന്നലത്തെ ചാറ്റ മഴി പണി തന്നു എന്ന് മനസിലായി….ഇന്നാണ് ഇന്ന് തന്ന ലൊക്കേക്ഷനിലേക്ക് പോകേണ്ടത് ആണ്…ക്ഷീണത്തിൽ കിടന്നാൽ ഒട്ടും ശെരി ആകില്ല..
അവൻ അടുക്കളയിലേക്ക് ചെന്നു..പതിവ് പോലെ അമ്മായി അടുക്കളയിൽ ഉണ്ട്… അവൻ നോക്കി പ്രിയയുടെ മുറി ഇപ്പോഴും അടഞ്ഞു കിടപ്പാണ്….
ഇവൾ പോയില്ലേ ഇന്ന്… അവൻ ആലോചിച്ചു….
“ അമ്മായി അവള് എഴുന്നേറ്റില്ലേ ഇതുവരെ…” അവൻ രേവതിയോടു തിരക്കി….
“ അവൾക്ക് ചെറിയ പനി മോനെ രാവിലെ എഴുനേൽക്കാൻ സമയം ആയിട്ടും കാണാത്തത് കൊണ്ട് ഞാൻ പോയി നോക്കിയപ്പോൾ മൂടി പുതച്ച് ഉറക്കമാണ്…എന്തോ സംശയം തോന്നി തൊട്ട് നോക്കിയപ്പോൾ പനിക്കുന്നുണ്ട്…
ഇന്ന് കട തുറക്കണ്ട എന്ന് പറഞ്ഞിട്ടുണ്ട്…”
“ കുറച്ച് മുന്നേ എഴുന്നേൽപ്പിച്ച് ചൂട് വെള്ളം കൊടുത്തിട്ടുണ്ട് .. ഇപ്പൊൾ ആവി പിടിക്കുവായിരിക്കും…”
ഇന്നലത്തെ കാഴ്ച ആയിരിക്കും അവളുടെ ഈ പനിക്ക് കാരണം എന്ന് അവൻ ഓർത്തു…. പല തവണ ഈ സംഭവം അമ്മായിയോട് പറയാൻ തയ്യാർ ആയത് ആണ്…പക്ഷെ അവളെ ഓർത്താണ് പറയാതെ ഇരുന്നത്തും…
“ നീ എന്തോ ആലോചിച്ചു നിൽക്കുകയാ… പോയി പല്ല് തേച്ചിട്ട് വാ..ഞാൻ ചായ എടുത്ത് വെക്കാം…”
പല്ല് തേക്കാൻ ആയി പുറത്തേക്ക് ഇറങ്ങിയപ്പോൾ വല്ലാതെ കുളിരു വന്നൂ…അത്രയും ഉണ്ടായിരുന്നു തണുപ്പ്… പുറത്തെ തണുപ്പിനോട് പൊരുത്തപ്പെടാൻ അവൻ കുറച്ച് സമയം വേണ്ടി വന്നു…
“ എടാ നി ഇപ്പോഴാ തറവാട്ടിലേക്ക് പോണേ…” അകത്തേക്ക് കയറിയ മഹിയേ നോക്കി രേവതി ചോദിച്ചു..
“ ഇല്ല അമ്മായി ഇന്ന് പോകണ്ട എന്ന് വച്ചു…പിന്നെ ഒരിക്കൽ ആവാം…സമയം കിടക്കുവല്ലേ..ഇന്ന് വേറെ ഒരു സ്ഥലം വരെ അത്യാവശ്യം ആയി പോകേണ്ടത് ആയി ഉണ്ട്….”
അവൻ രാത്രി മെസ്സേജ് വന്നതിനെ കുറിച്ച് അവളോട് സൂചിപ്പിച്ചു….
“ അമ്മായി ഈ മായാപുരി എവിടെയാ…”
അവൻ രേവതിയുടെ മുഖത്തേക്ക് നോക്കി …
“ അതങ്ങ് നല്ല ദൂരം ഉണ്ടല്ലോ മോനെ ഇവിടുന്ന് മൂന്ന് ബസ് എങ്കിലും മാറി കയറണം…അവിടെ എന്താ…”
“ അവിടെ എനിക്ക് ഒരാളെ കാണാൻ ഉണ്ട്… പിന്നെ എത്രയും ദൂരം ബസിൽ പോകേണ്ടി വരില്ല…പട്ടണത്തിൽ എത്തിയാൽ എനിക്ക് എൻ്റെ ബൈക്ക് എടുക്കാം… പിന്നെ കുഴപ്പം ഇല്ലല്ലോ…”
അവൻ അതു പറഞ്ഞതും എന്നാല് ശെരി എന്ന അർത്ഥത്തിൽ അവള് തലകുലുക്കി സമ്മതിച്ചു….
“ പിന്നെ ഒരുകാര്യം പെട്ടന്ന് ഇങ്ങു വരാൻ നോക്കണം….ബൈക്ക് കിട്ടി എന്ന് വച്ച് അവിടെ എവിടെയും കറങ്ങി നിൽക്കരുത് കേട്ടോ…”
മുന്നോട്ട് നടക്കാൻ ഒരുങ്ങിയ രേവതി തിരിഞ്ഞു നിന്ന് അവനെ ഓർമിപ്പിക്കും പോലെ പറഞ്ഞു….
അവൻ അതിനു തലകുലുക്കി സമ്മതം അറിയിച്ചു…
“ അല്ല…ഇവിടുന്ന് ബസ് കാണുമോ അങ്ങോട്ടേക്ക് പോകാൻ…”
അവൻ എന്തോ ഓർത്തപോലെ രേവതിയ്യോട് ചോദിച്ചു….
“ അടിവാരത്ത് പോയാൽ അവിടുന്ന് ബസ് കിട്ടും… ഇപ്പൊൾ ബസ് സ്റ്റാൻഡിൽ എടുത്ത് കാണും ഒരു മണിക്കൂറിനു ഉളളിൽ ബസ് അടിവാരത്ത് വരും ഇപ്പൊൾ പോയാൽ ചിലപ്പോൾ കിട്ടും….”
രേവതി ക്ലോക്കിലേക്ക് നോക്കി പറഞ്ഞു കൊണ്ട് പണിയിൽ മുഴുകി…
“ അല്ല ഞാൻ അടിവാരത്തെക്ക് എങ്ങനെ പോകും ജീപ്പ് ഇപ്പൊൾ ഉണ്ടോ അങ്ങോട്ടേക്ക്…” അവൻ സംശയത്തോടെ രേവതി നോക്കി ..
“ ഇല്ലട…. ഇന്ന് ജീപ്പ് കാണുമോ എന്ന് അറിയില്ല.. ആ ഡ്രൈവർ ചെക്കൻ്റെ അമ്മ ഈ ഇടക്ക് മരിച്ചായിരുന്നു…കുളി എങ്ങാണ്ട് ആണ് ഇന്ന് …പോകണം…”
“ അല്ലങ്കിൽ നീ ഒരു കാര്യം ചെയ്യ് അവളുടെ സൈക്കിൾ എടുത്തുകൊണ്ട് പോ… കടക്ക് മുന്നിൽ ലോക് ചെയ്ത് വച്ചാൽ മതി…” അവള് ഒരു ഉപായം പോലെ പറഞ്ഞു…
അവനും അതാണ് നല്ലത് എന്ന് തോന്നി….
ഇന്ന് അവള് പോകുന്നില്ലാലോ… എപ്പോൾ കുഴപ്പം ഇല്ല….
കുറച്ച് കഴിഞ്ഞതും അവൻ രേവതിയോട് യാത്ര പറഞ്ഞു സൈക്കിൾ ആയി പുറപ്പെട്ടു…
കുറെ നാളുകൾക്ക് ശേഷം ആണ് സൈക്കിൾ ചവിട്ടുന്നത് അതിൻ്റേത് ആയ ചെറിയ ബുദ്ധിമുട്ടും അവന് തോന്നി…ചെറുതായി കുളിരുന്നുണ്ട്…പനികോൾ ആണോ എന്തോ….
പോകുന്ന വഴിയിൽ അവൻ കാവിനെ ഒരു നോക്ക് നോക്കി….മരിച്ച ആൾ കിടന്ന് സ്ഥലം എന്ന് പോലും പറയാത്ത വിധം അവിടെ മാറിയിരുന്നു…. എല്ലായിടവും ഇല കൊണ്ട് മൂടപെട്ടിരിക്കുന്നു…
കാവിൻ്റെ മുന്നിലൂടെ പോകുമ്പോൾ തന്നെ വല്ലാത്ത മൂകത ആണ് അനുഭവപ്പെടുന്നത്… ഒരു നെഗറ്റീവ് എനർജി വന്ന് മൂടുന്ന പോലെ…
അവൻ സൈക്കിൾ ചവിട്ടും തോറും ആ കാവ് അവനിൽ നിന്നും അകന്ന് പിന്നിലേക്ക് പോകുന്നത് അവൻ കണ്ണാടിയിൽ കൂടെ നോക്കി കൊണ്ട് ഇരുന്നു….
കാവ് കഴിഞ്ഞതും ഒരു ശക്തി അവനിലേക്ക് വന്ന് നിറയുന്നത് പോലെ അവന് തോന്നി… ചിലപ്പോൾ മനസിന് ആശ്വാസം തോന്നിയിട്ട് ആകാം…
അവൻ ജീപ്പിൽ ഗ്രാമത്തിലേക്ക് വന്ന വഴികൾ ഓർത്ത് എടുത്ത് കൊണ്ട് കുറച്ച് നിമിഷം കൊണ്ട് തന്നെ അവൻ അടിവാരത്ത് എത്തി ചേര്ന്ന്…സൈക്കിൾ ലോക് വച്ചതും അവന് പോകേണ്ട ബസ് പൊടി പറപ്പിച്ച് അവിടേക്ക് എത്തിയിരുന്നു…
സമയം കളയാതെ ബസിലേക്ക് ചാടി കയറി അവൻ പട്ടണത്തിലേക്ക് ടിക്കെറ്റ് എടുത്ത് സീറ്റിലേക്ക് ചാരി ഇരുന്നു…..
**********
അര മണിക്കൂർ കൊണ്ട് അവൻ പട്ടണത്തിലേക്ക് എത്തി….അവൻ ചുറ്റും നോക്കി ആകെ ബഹളമയം വണ്ടികൾ എല്ലാം തിരക്കിട്ട് ഓട്ടം…
ശാന്തതയുടെ കയ്യിൽ നിന്നും തന്നെ അശന്തതയുടെ മുന്നിലേക്ക് വലിച്ചു എറിഞ്ഞു എന്ന് അവന് തോന്നി…
“ ചേട്ടാ ഈ നഗ്യാടിയിലേക്ക് പോകേണ്ട ബസ്….” അവൻ അടുത്ത് കൂടെ പോയ ഒരു ചേട്ടനോട് ചോദിച്ചു….
അയാള് കുറച്ച് ദൂരെ ഉള്ള ഒരു ബസ്സ് സ്റ്റോപ്പ് ചൂണ്ടി കാണിച്ചു ധൃതിയിൽ കടന്ന് പോയി….
അവൻ അയാള് നോക്കി അങ്ങോട്ടേക്ക് നടന്നു… സ്റ്റോപ്പിൽ അധികം ആൾ ഇല്ല…
പോകണ്ട സ്ഥലത്തെ ബോർഡ് നോക്കി ഒരു ബസ് കണ്ട് പിടിച്ചു അതിലേക്ക് അതിലേക്ക് കയറി…
ബസിൽ കയറി ഇരുന്നതും അവൻ്റെ അടുത്ത് ഇരിക്കുന്ന ഏകദേശം ഒരു യുവാവ് അവൻ്റെ അടുത്തായി ഇരിക്കുന്ന യുവാവിനെ മഹി നോക്കി…
കാവി വസ്ത്രം ധരിച്ച ഒരാൾ…. ഏറിയാൽ ഇരുപത്തി എട്ട് ഒക്കെ തോന്നിക്കുന്ന ഒരു രൂപം… തലമൊട്ട അടിച്ചു വച്ചിട്ടുണ്ട് കാലിൽ തടി കൊണ്ട് നിർമ്മിച്ച ചെരുപ്പ്… കയ്യിൽ എന്തോ തടികൊണ്ട് നിർമ്മിച്ച മുത്തുകൾ എന്ന് തോന്നിക്കും വിധം ഉള്ള ഒരു മാല ജപിച്ച് കൊണ്ട് ഇരിക്കുന്നു…എന്തൊക്കെയോ ഉരുവിട്ടു കൊണ്ട് ഓരോ മുത്തുകളും പിന്നിലേക്ക് നീക്കി വിടുന്നത് അവൻ ഒരു കൗതുകത്തോടെ നോക്കി… ഒറ്റ നോട്ടത്തിൽ തന്നെ ഏതോ സന്യാസി ആണ് അവന് ബോധ്യപ്പെട്ടു…
ആ സന്യാസി യുവാവ് ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകൾ നോക്കി ഉരുവിട്ടു ഇരിക്കുന്ന തിരക്കിൽ ആണ്…
വണ്ടി കുറച്ച് മുന്നോട്ട് നീങ്ങിയതും മുൻപിൽ ഉണ്ടായിരുന്ന കണ്ടക്ടർ അവൻ്റെ അടുത്തേക്ക് എത്തി…..
കണ്ടക്ടർ വന്നതും പോകേണ്ട സ്ഥലവും പറഞ്ഞു ടിക്കെറ്റ് എടുത്ത് തിരിഞ്ഞതും അടുത്ത് ഇരിക്കുന്ന സന്യാസി തന്നെ ശ്രദ്ധിച്ചു ഇരിക്കുന്നത് എന്ന് അവൻ കാണുന്നത്…
മഹി അയാള് കണ്ടതും ഒന്ന് ചിരിച്ചു.എന്നാല് അയാള് അതു കണ്ടില്ല എന്ന് മട്ടിൽ പുറത്തേക്ക് നോക്കി…
അതു അവനിൽ ചെറിയ ക്ഷീണം ഉണ്ടാക്കി എങ്കിലും അവൻ ഒരു ദീർഘ നിശ്വാസം എടുത്ത് അതിനെ മറച്ചു….
“ പോകണ്ട ദൂരവും ലക്ഷ്യങ്ങളും ഒരുപാട് ഉണ്ട് …അതാണ് എങ്കിൽ മുഴുവൻ ഇരുട്ട് മൂടി കിടപ്പ് ആണ് അല്ലേ…”
അടുത്ത് ഇരുന്ന സന്യാസി അവനോട് ചോദിക്കും പോലെ വിദൂരതയിലേക്ക് നോക്കി അവനോട് ചോദിച്ചു…
മഹി ഒരു ആശ്ചര്യത്തോടെ അയാള് നോക്കി….
“ കുറച്ച് കടുപ്പം ആണ് കാര്യങ്ങള്,…ഒന്നിലും അധികം തല ഇടാതെ കണ്ട പല കാര്യങ്ങളും കണ്ണ് അടച്ച് ഇരുട്ട് ആകുക….പല കാര്യങ്ങളും മറക്കുക… അതാണ് നിനക്ക് നല്ലത്….”
വീണ്ടും ആ സന്യാസി യുവാവ് വിദൂരതയിലേക്ക് നോക്കി മഹിയോട് പറയും പോലെ പറഞ്ഞു….
“ എനിക്ക് ഒന്നും മനസിലാവുന്നില്ല നിങൾ എന്നോട് തന്നെ ആണോ ഈ പറയുന്നെ…” മഹി അയാള് നോക്കി ചോദിച്ചു….
അതു കേട്ടതും ആ യുവാവ് അവനെ നോക്കി…അയാളുടെ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞു….
“ ഈ സീറ്റിൽ ഞാനും താനും മാത്രം അല്ലേ ഉള്ളു…” യുവാവ് പറഞ്ഞു നിർത്തി…
“ നിൻ്റെ മുന്നോട്ട് ഉള്ള പല യാത്രയിൽ നി പലരെയും കണ്ട് മുട്ടും….ദുഷ്ട ശക്തികൾ നിൻ്റെ പിന്നാലെ തന്നെ ഉണ്ട്…നിൻ്റെ രൂപം അവരുടെ ദൃഷ്ടിയിൽ പതിഞ്ഞു കഴിഞ്ഞു…നിൻ്റെ യാത്ര ഇനിമുതൽ നിനക്ക് ഒരു പുതിയ അനുഭവം ആയിരിക്കും… അതിൽ ശെരിയും തെറ്റും ഉണ്ടാകും…. നല്ലതും ചീത്തയും ഉണ്ടാകും…”
“ ഇനി നിൻ്റെ മുന്നോട്ട് ഉള്ള പാത നി വിചരിച്ചതിനേക്കാൾ കഠിനം ആയി മാറും…അതിൽ നിന്നും നിനക്ക് പെട്ടന്ന് ഒരു മോചനം പ്രതീക്ഷിക്കുകയെ വേണ്ട… ഇപ്പൊൾ നല്ലപോലെ വിശ്രമിക്കൂ..ചിലപ്പോൾ നിനക്ക് മുന്നോട്ട് ഉള്ള യാത്രയിൽ അതു കിട്ടി എന്ന് വരില്ല…”
അയാള് പറഞ്ഞു നിർത്തി…. മഹിക്ക് ആ യുവാവ് പറയുന്നതിൻ്റെ പൊരുൾ എന്താണ് എന്ന് ഒരു തരി പോലും മനസിലാകുമായിരുന്നില്ല….
ബസ് ഒരു വളവ് തിരിഞ്ഞതും ആ യുവാവ് ഇറങ്ങാൻ സ്ഥലം എത്തി എന്ന രീതിയിൽ സീറ്റിൽ നിന്നും എഴുന്നേറ്റു….
“ നിങൾ എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് ഒന്നും മനസിലാവുന്നില്ല ….”
മഹിയെ കടന്ന് പോകുന്ന പോകുന്ന യുവാവിനെ നോക്കി അവൻ പറഞ്ഞു…ഇത്തവണ അവൻ്റെ സ്വരത്തിൽ ചെറിയ അമർഷം ഉണ്ടായിരുന്നു…
അത് ശ്രദ്ധിച്ചു ആ യുവാവ് ഒന്ന് നിന്ന് മഹീയെ തിരിഞ്ഞു നോക്കി….
“” ക്ഷമയോടെ ഇരിക്കുക ശെരിയായ നിമിഷത്തിൽ എല്ലാം നിന്നിലേക്ക് വന്ന് ചേരും..””
“ ഇത് ശ്രീബുദ്ധൻ്റെ വാകുകളാണ് ഓർമ വച്ചോളൂ….അതും പറഞ്ഞു ആ യുവാവിൻ്റെ കയ്യിൽ ഇരുന്ന മുത്തുകൾ ഉള്ള മാല അവൻ്റെ കയ്യിലേക്ക് ഏല്പിച്ചു ബസിൽ നിന്നും ഇറങ്ങി നടന്നു…..”
ബസ് നീങ്ങിയത്തും പിന്നിലെ ഗ്ലാസിൽ കൂടി അവൻ പുറത്തേക്ക് നോക്കി എങ്കിലും ആ യുവാവിനെ മഹിക്ക് കാണുവാൻ സാധിച്ചില്ല…അയാള് ഇങ്ങോട്ടേക്കോ പോയി മറഞ്ഞു….
അവൻ കയ്യിൽ ഇരിക്കുന്ന മാലയിലേക്ക് നോക്കി അതിൽ ചൈനീസ് എന്ന് തോന്നിക്കുന്ന വിധം ഉള്ള അക്ഷരങ്ങൾ ഓരോ മുത്തുകളിലും പത്തിച്ചിരിക്കുന്നു…ആ മാലയിലെ ഓരോ മുത്തുകളും പല കാര്യങ്ങളെ ആണ് എന്ന് അതിലെ എഴുത്തിൽ നിന്നും മനസിലാക്കാം…അവന് അതിൽ എന്തോ പ്രേതേകത ഉണ്ട് എന്ന് തോന്നി…അല്ല എങ്കിൽ അയാൾ തനിക്ക് ഇത് സമ്മാണിക്കുമായിരുന്നില്ല….
അവൻ ആ മാല എടുത്ത് അവൻ്റെ ബാഗിൻ്റെ അറയിലേക്ക് ഇട്ടു…. ആ മാല അവൻ്റെ ബാഗിൻ്റെ വശങ്ങളിൽ തട്ടി ബാഗിന് ഉള്ളിലെ ഇരുട്ടിൻ്റെ അറയിലേക്ക് പോയി വിശ്രമിച്ചു….
************
പാർസൽ കിട്ടിയ ബുള്ളറ്റും എടുത്ത് ടാർ ഇട്ട വഴിയിൽ കൂടി മഹി അവൻ്റെ ലക്ഷ്യവും മനസിൽ വച്ച് മുന്നോട്ട് പോയികൊണ്ട് ഇരുന്നു….
ഇവിടെ വന്നിട്ട് ഇപ്പൊൾ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…താൻ ചെയ്യാൻ ഉറപ്പിച്ചു വച്ച പല കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല…ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ…എല്ലാം അതിൻ്റേതായ സമയത്ത് നടന്നാൽ മതിയായിരുന്നു…
മഹി അവൻ്റെ മുന്നിൽ ഉള്ള റോഡിനെ നോക്കി…ചുറ്റും മരങ്ങൾ ഉണ്ട് എങ്കിലും നല്ല ചൂട് എടുക്കുന്നു…ചൂടിൻ്റെ കാഠിന്യം ഏത്ര ഉണ്ട് എന്ന് റോഡിൽ നിന്നും ഉയരുന്ന താപത്തിൽ നിന്നും മനസ്സിലാവുന്നത് ആണ്….
ബൈക്ക് എടുക്കാൻ കയറിയപ്പോൾ കഴിച്ച ഊണ് ഇപ്പൊൾ തന്നെ ഏതാണ്ട് ദഹിച്ച അവസ്ഥ ആണ്…
ഇപ്പൊൾ നല്ല കഴിഞ്ഞിരിക്കുന്നു…. എങ്കിൽ പോലും നല്ല ചൂട് ആണ്….ഗ്രാമത്തിൽ ഉള്ളപ്പോൾ ഇത്രയും ചൂട് വന്നിട്ടില്ലായിരുന്നു….ഹെൽമറ്റ് ഇല്ലാത്തത് കൊണ്ട് ചൂട് നേരെ തലയിലേക്ക് ആണ് വീഴുന്നത്…അവൻ്റെ നെറ്റിയിൽ നിന്നും മുഖത്തേക്ക് ഒഴുകി ഇറങ്ങിയ വിയർപ്പിനെ വിരൽകൊണ്ട് വടിച്ചു മാറ്റി അവൻ ആലോചിച്ചു..,
അപ്പോഴാണ് മുന്നിൽ കാട്ടുവളളി പിടിച്ചു പകുതി മറഞ്ഞു കിടക്കുന്ന ബോർഡിൽ അവൻ്റെ ശ്രദ്ധ പതിഞ്ഞത്…
സ്വാഗതം മായാപുരി എന്ന് കണ്ടതും അവൻ്റെ മുഖത്തേക്ക് ഒരു ചിരി ഓടി എത്തി… ആ ബോർഡ് അവനെ സ്വാഗതം ചെയ്യുന്നു എന്ന് അവന് തോന്നി…അവൻ ഒരു ചിരിയോടെ ബുള്ളറ്റിൻ്റെ ആക്സിലേറ്റർ ഞെരിച്ചു കൊണ്ട് അവൻ ഗ്രാമത്തിന് ഉള്ളിലേക്ക് പാഞ്ഞു….
….
മായാപുരി ഗ്രാമകവാടത്തിന് അകലെ കുറച്ച് മാറി ഉള്ള അത്യാവശ്യം ജനത്തിരക്ക് ഉള്ള ഒരു കവല….
കവലയുടെ ഒത്ത നടുവിലായി എല്ലാവരെയും സ്വാഗതം ചെയ്യാൻ എന്നപോലെ വലിയ ഒരു തണൽ മരം സ്ഥിതി ചെയ്യുന്നു…
കവല ആണ് എങ്കിൽ പോലും ഒരു വലിയ തിരക്ക് ഒന്നും അവിടെ കാണുവാൻ ഇല്ലായിരുന്നു…
കവലയിലെ പ്രധാന പാതയുടെ അരികിലുള്ള ഒരു ചായക്കട…
നാടിലെ തന്നെ ഏറ്റവും പേര് എടുത്ത രാമു ചേട്ടൻ്റെ ചായക്കട…ചായ കടയിൽ നിന്നും ചെറിയ രീതിയിൽ പുക ഉയരുന്നുണ്ട്…ചായക്കടയുടെ പുറത്തെ ബെഞ്ചിൽ ഇരുന്നു ചിലർ സംസാരിക്കുന്നു…അകത്തു രാമു ആർക്കോ വേണ്ടി ഉള്ള ചായ ആറ്റിക്കൊണ്ട് ഇരിക്കുക ആണ്…
“ അല്ല ജനാർദ്ദനൻ ചേട്ടാ…. ഈ പൂജയും മറ്റും നീണ്ടു പോയാൽ എങ്ങനെയാ ശെരി ആവുക…ഇപ്പൊ തന്നെ അക്കരെ കിഴക്കേ ഗ്രാമത്തിൽ നിന്നും ഒരുപാട് പ്രേശ്നങൾ തുടങ്ങി എന്നാ കേൾക്കണേ… “
രാമു ചായ നീട്ടി നീട്ടി മറ്റൊരു ഗ്ലാസിലേക്ക് പകർന്ന് കൊണ്ട് ജനാർദ്ദനൻ്റെ നേരെ നീട്ടി….
“ ഞാൻ എന്ത് ചെയ്യാനാ രാമു പിള്ളേ….ഓരോരോ മാരണങ്ങൾ…പൂർവികർ എന്തെങ്കിലും ചെയ്താൽ അനുഭവിക്കുന്നത് ബാക്കി ഉള്ളവർ ആണല്ലോ…തലവിധി അല്ലാതെ എന്ത് പറയാൻ…”
“ ഹ…..അങ്ങനെ ഒഴിവ് കഴിവ് പറഞ്ഞു മാറല്ലേ ചേട്ടാ…ഉടനെ എന്തെങ്കിലും പൂജ ചെയ്ത് ആ രക്ഷ ഒന്ന് ശക്തി പെടുത്തണം ആദ്യം…..അല്ല എങ്കിൽ നടക്കാൻ പോകുന്നത് ഓർക്കാൻ കൂടി വയ്യ…”
ഇത്തവണ മെമ്പർ രാഘവൻ ആണ് പറഞ്ഞത്…അയാളുടെ ഉള്ളിലും എന്ത് എന്ന് ഇല്ലാതെ ഭയം ഉരുണ്ട് കൂടിയിരുന്നു….
“ മ്മ്…. ഉടനെ എന്തെങ്കിലും പരിഹാരം കാണണം… മേപ്പടനെ പോയി ആദ്യം ഒന്ന് പ്രശ്നം വച്ച് നോക്കണം…”
ജനാർദ്ദനൻ നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് ചായ ഊതി കുടിച്ചു കൊണ്ട് പത്രത്തിലേക്ക് മുഖം താഴ്ത്തി….
“ ഏതാ…. ആ പയ്യൻ കുറെ നേരം ആയല്ലോ…”
രാമു ചായക്കടയുടെ അഴികളിലൂടെ പുറത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് സ്വയം ചോദിച്ചു….
അപ്പൊൾ ആണ് ബാക്കി ഉളളവർ റോഡിലേക്ക് ശ്രദ്ധിക്കുന്നത്…
ഒരു ചെറുപ്പക്കാരൻ ബൈക്കിൽ ഇരുന്നുകൊണ്ട് ഫോണിൽ എന്തോ ചെയ്യുന്നു…പിന്നീട് ചുറ്റും നോക്കുന്നു..പിന്നെയും ഫോണിലേക്ക്…ഫോൺ പല രീതിയിൽ തിരിച്ചു മറിച്ചും നോക്കുന്നു…
ചായക്കടയിൽ ഇരുന്നവരും അവൻ ചെയ്യുന്നത് ഒരു കൗതുകത്തോടെ നോക്കി കൊണ്ട് ഇരുന്നു…
അത് മഹി ആയിരുന്നു…പോകണ്ട വഴി എവിടെ എന്ന് അറിയാതെ ഗൂഗിൾ മാപ്പ് നോക്കുക ആയിരുന്നു….എന്നാല് ഗൂഗിൾ മാപ്പ് അങ്ങനെ ഒരു വഴിയെ ഈ ലോകത്ത് ഇല്ല ഇന്ന് ഉത്തരവും…
“ എയ്…ഇത് നമ്മുടെ നാട്ടിൽ ഉള്ള പയ്യമാർ ഒന്നും അല്ല…ഇത് പുറത്ത് നിന്ന ആരോ ആണ്…അവൻ്റെ വണ്ടി കണ്ടില്ലേ ഇതുപോലെ ഒരെണ്ണം ആകെ രണ്ട് പേർക്കല്ലേ നമ്മുടെ നാട്ടിൽ ഉള്ളൂ…..”
രാഘവൻ്റെ ആയിരുന്നു ആ മറുപടി…
അയ്യാൾ അതു പറഞ്ഞു തീർന്നതും വീണ്ടും അവരുടെ എല്ലാവരുടെയും ശ്രദ്ധ അവന് നേരെ നീണ്ടു…..
*******†******
മഹി ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു… ഇവിടെ വരെ ഗൂഗിൾ മാപ്പ് നോക്കി ആണ് വന്നത്…എന്നാല് ഇവിടുന്ന് മുന്നോട്ട് ഉള്ള വഴി മാപ്പിൽ കാണിക്കുന്നത് പോലും ഇല്ല….
ഇനി ആരോട് എങ്കിലും ചോദിക്കാനെ വഴി ഉള്ളു…
അതിനായി അവൻ ഫോണിൽ നിന്നും മുഖം മാറ്റി ചുറ്റും നോക്കി…
അപ്പോഴാണ് അടുത്തുള്ള ഒരു ചെറിയ ചായക്കട എന്ന് തോന്നിക്കും വിധം ഉള്ള ഒരു കടയിൽ നിന്നും ചിലർ അവനെ തന്നെ ശ്രദ്ധിക്കുന്നത് എന്ന് അവൻ മനസിലാക്കി…
ഇനി അവരോട് ചോദിക്കാം… അവൻ മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി….
നേരെ ചായക്കടയിലേക്ക് വച്ച് പിടിച്ചു….
“ ദാണ്ടേ…. ആ പയ്യൻ ഇങ്ങോട്ട വരുന്നെ…” രാമു കടയിലേക്ക് നടന്ന് വരുന്ന അവനെ നോക്കി പറഞ്ഞു..
അപ്പോഴേക്കും അവൻ കടയുടെ അടുത്ത് എത്തിയിരുന്നു…
“ ചേട്ടാ….ഒരു ചായ…”. അകത്ത് നിന്നും ഒരാള് ചായ അടിക്കുന്നത് കണ്ടിട്ട് അവൻ വിളിച്ചു പറഞ്ഞു അവിടുത്തെ ബെഞ്ചിലേക്ക് ഇരുന്നു…
“ എവിടുന്നാ മോനെ…നിന്നെ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ…” ജനാർദ്ദനൻ്റെ ആയിരുന്നു ആ ചോദ്യം…
“ ഞാൻ ഇവിടെ ആദ്യ,ഞാൻ കരിങ്കൽ കുന്നിലേയ്ക്ക് പോകുക ആയിരുന്നു…പക്ഷെ വഴി ഗൂഗിളിൽ കാണിക്കുന്നില്ല..”
അവൻ രാമുവിൻ്റെ കയ്യിൽ നിന്നും ചായ വാങ്ങി കൊണ്ട് പറഞ്ഞു..
“ ദാ…ഈ വഴി നേരെ പോയി ഇടത്തേക്കുള്ള വഴി കഴിഞ്ഞാൽ രണ്ടാമത്തെ കുന്ന്..അവിടെയാണ് താൻ പറഞ്ഞ സ്ഥലം…”
സ്ഥലം മനസിലായതും മഹി ചായ പെട്ടെന്ന് കുടിച്ചു തീർത്തു കൊണ്ട് ഗ്ലാസ് അയാൾക്ക് തന്നെ തിരികെ കൊടുത്തു…
“ ഒരുപാട് നന്ദി ഉണ്ട് ചേട്ടമാരെ…എന്നാല് ഞാൻ ഇറങ്ങട്ടെ…”
മഹി പോകുവാൻ ധൃതി കാട്ടി എഴുന്നേറ്റു….
“ മോൻ അങ്ങോട്ട് ആണോ…ഒറ്റക്ക് അല്ലേ ദാ..ഇദ്ദേഹത്തെ കൂടി അങ്ങോട്ട് കൊണ്ട് പോകുമോ…”
രാമു ജനാർദ്ദനൻ്റെ നേരെ ചൂണ്ടി…
“ അതെ മോൻ അങ്ങോട്ട് ആണ് എങ്കിൽ ഞാനും വരട്ടെ അതിനു അടുത്ത് എന്നെ ഇറക്കിയാൽ മതി…”
ഇത്തവണ ജനാർദ്ദനൻ ആണ് ചോദിച്ചത്…
മഹീക്കും അതു നല്ലത് ആണ് എന്ന് തോന്നി അറിയാത്ത വഴി ആണ് ഒരാള് ഉണ്ട് എങ്കിൽ പിന്നെ കുഴപ്പം ഇല്ലല്ലോ…
മഹി ശെരി കൂടെ വന്നാൽ മതി എന്ന് അർത്ഥത്തിൽ സമ്മതം അറിയിച്ചു….
ഇരുവരും ബൈക്കിന് അടുത്തേക്ക് നടന്നു…..
*………………….*
“ മോൻ ഇപ്പൊൾ എന്തിനാ അങ്ങോട്ട് പോകുന്നെ…ഫോട്ടോ എടുക്കാൻ വല്ലതും ആണോ…അങ്ങനെ കുറെ പേര് വരാറ് ഉണ്ടേ അതു കൊണ്ടാ ചോദിച്ചേ….”
ജനാർദ്ദനൻ പോകവേ അവനോട് തിരക്കി…
“ കുറച്ച് ഭംഗി ആസ്വദിക്കാൻ തന്നെയാ…പിന്നെ അവിടെ ആ കുന്നിൻ്റെ മുകളിൽ ഒരു അമ്പലം ഇല്ലേ അവിടെയും കയറണം…”
അവൻ പറഞ്ഞു നിർത്തിയതും അയാള് അവനെ സംശയത്തോടെ നോക്കി…
“ അവിടെ അങ്ങനെ ഒരു അമ്പലം ഉണ്ട് എന്ന് തനിക്ക് എങ്ങനെ അറിയാം…”
ജനാർദ്ദനൻ്റെ സ്വരം ആകാംക്ഷയിൽ ആയിരുന്നു….
“ എൻ്റെ അമ്മയുടെ നാട് ഇവിടെയാ…അമ്മ ഒരുപാട് ഈ നാടിനെ കുറിച്ചും ഈ അമ്പലത്തെ കുറിച്ചും ഒരുപാട് പറഞ്ഞിട്ടുണ്ട്….അവിടെ ഇപ്പോഴും രക്താർചന ഒക്കെ ഉണ്ടോ….?”
അവൻ മുന്നോട്ട് നോക്കി പറഞ്ഞു….
“ ഹൊ..അങ്ങനെ ആണ് അല്ലേ അതാ ഞാനും ആലോചിച്ചത് പുറത്ത് നിന്നുള്ള ആളുകൾക്ക് അങ്ങിനെ അറിയില്ല അതാ….”
മഹി അതിനു മറുപടി ആയി ഒന്ന് ചിരിച്ചതെ ഉള്ളൂ….
“ മോൻ ഞങ്ങളുടെ തറവാടിൻ്റെ കുറിച്ച് കേട്ടിട്ടുണ്ടോ…ചന്ദ്രോത്ത് എന്നാ ഞങ്ങളുടെ തറവാടിൻ്റെ പേര് അറിയുമോ…”
അതു പറഞ്ഞതും മഹീയുടെ കയ്യിൽ നിന്നും വണ്ടി ചെറുതായി ഒന്ന് പാളി..എങ്കിലും അവൻ പെട്ടന്ന് ബൈക്ക് നേരെ നിർത്തി….
“ പിന്നെ കേട്ടിട്ടുണ്ട് …ഈ നാട്ടിലെ വലിയ കുടുംബം അല്ലേ…. എൻ്റെ അമ്മ പറഞ്ഞിട്ടുണ്ട്…”
“ ആണ് അല്ലേ…അതു ആരും പറയാതെ ഇരിക്കില്ല…ഇപ്പോഴും അതേ പ്രൗഢി ഓടെ ആ തറവാട് അവിടെ ഉണ്ട് കേട്ടോ….”
“ ദാ ഇവിടെ നിർത്തിക്കോ… “ മഹിയുടെ തോളിൽ തട്ടിക്കൊണ്ട് രാഘവൻ പറഞ്ഞു….
“ ഇവിടുന്ന് ഈ വഴി നേരെ വിട്ടാൽ മതി നേരെ ആ കുന്നിലേക്ക് ആണ് പോകുന്നത്…”
“ ഒരുപാട് നന്ദി ഉണ്ട് അങ്കിളെ…”
മഹി നന്ദി സൂചകം എന്നോണം അയാളോട് പറഞ്ഞു….
“ വണ്ടി പകുതി വരെ പോകുള്ളൂ…പിന്നെ അങ്ങോട്ട് നടക്കാൻ കുറച്ച് ഉള്ളു…ആ പിന്നെ കുന്നിനു പടിഞ്ഞാറെ വശത്ത് നിന്നും താഴേക്ക് നോക്കിയാൽ എൻ്റെ തറവാട് കാണുവാൻ പറ്റും….”
ജനാർദ്ദനൻ അവനെ ഓർമിപ്പിക്കും പോലെ അവനോട് പറഞ്ഞു…
അവൻ അതിനു എല്ലാം തല കുലുക്കിയ ശേഷം ആ ഇടവഴിയിലെ ബൈക്ക് തിരിച്ചു….
മഹി മുന്നോട്ട് പോയതും ജനാർദ്ദനൻ ഒരു ചിന്തയോടെ അവനെ നോക്കി നിന്നു…അയാളുടെ ഉളളിൽ എന്തോ ഭാരം കയറ്റി വച്ചപോലെ ഒരു തോന്നൽ…അവൻ അയാളുടെ കണ്ണിൽ നിന്നും മറഞ്ഞതും ഒരു ചിന്തയോടെ ആയാൾ ആ മൺപാതയിലൂടെ മുന്നോട്ട് നടന്നു പോയി….
+++++++++
വഴുക്കൽ നിറഞ്ഞ മൻപാതയിലൂടെ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് ഇടക്ക് ഇടെ വണ്ടി കയ്യിൽ നിന്നും പാളുന്നുണ്ടായിരുന്നു …
മുന്നോട്ട് പോയി കൂടുതൽ പ്രശ്നം വരുത്തി വയ്ക്കണ്ട എന്ന് കരുതി മഹി വണ്ടി അടുത്തുള്ള ഒരു മരത്തിനു കീഴെ ആയി കൊണ്ട് വച്ചു…
അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി ഇരു വശവും ഒരാള് പൊക്കത്തിൽ വലിയ പുല്ലുകൾ ആണ്…അതിനു അപ്പുറം എന്താണ് എന്ന് കാണുവാൻ സാധിക്കുന്നില്ല. കുഴി ആയിരിക്കണം…
എവിടുന്നോ ഉറവ പൊട്ടി വഴിയിലേക്ക് ഒഴുക്കുന്നുണ്ട്..ചിലപ്പോൾ അതായിരിക്കും വഴുക്കാൻ കാരണം…ഈ വഴി അധികം ആരും പോകാറ് ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസിലാകുന്നു… അവൻ മുകളിലേക്ക് കയറുവാൻ തുടങ്ങി…
മുകളിലേക്ക് പോകുംതോറും മരങ്ങളുടെ എണ്ണവും വല്ലാതെ കൂടി കൊണ്ട് ഇരുന്നു…പുല്ലുകൾ മാറി ആ ഇടങ്ങളിൽ മരങ്ങൾ കാണുവാൻ തുടങ്ങി…
കിളകളുടെയും എന്തോ ഒന്ന് നീട്ടി കരയുന്ന ശബ്ദവും ഒഴിച്ചാൽ വേറെ ഒരു ശബ്ദവും ഇല്ല…
ഇനി എനിക്ക് വഴിതെറ്റിയോ…അവൻ ഒന്ന് ശങ്കിച്ച ശേഷം അവിടെ നിന്ന് തിരിഞ്ഞു നോക്കി….
അപ്പൊൾ ആണ് കുറച്ച് അകലെയായി ഒരു വലിയ ആൽമരം കാണുന്നത്…അതു ഒരു വശത്തേക്ക് മാറി ആണ് നിൽക്കുന്നത്…അവിടുന്ന് മാറി നടക്കുന്ന വഴിയിൽ പിന്നീട് അങ്ങോട്ട് കല്ലുകൾ പാകി ഇരിക്കുന്നു…
അതോടെ അവന് വിശ്വാസം ആയി ഇത് തന്നെ വഴി…
അവൻ മുന്നൊട്ടേക്ക് നടന്നുകൊണ്ട് ഇരുന്നു….
************
വലിയ ആൽമരത്തിൻ്റെ ചുവട്ടിൽ കണ്ണുകൾ അടച്ച് ധ്യാനത്തിൽ എന്ന പോലെ ഒരു വൃദ്ധൻ ഇരുന്നിരുന്നു…. ചുണ്ട് വിരലും തള്ള വിരലും കൂട്ടി വച്ച് അദ്ദേഹം ഓരോ മന്ത്രങ്ങൾ ഉരുവിട്ടു….
പെട്ടന്ന് എന്തോ ഉൾവിളി പോലെ അയാള് കണ്ണുകൾ തുറന്നു…
വഴിയിലൂടെ ഒരു യുവാവ് നടന്നു പോകുന്നതാണ്…
അവനെ കണ്ടെത്തും അയാളുടെ കണ്ണുകൾ തിളങ്ങി…. ആ വൃദ്ധൻ അറിയാതെ തന്നെ അയാളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി കടന്ന് വന്നൂ…
സ്വതവേ ചിരിക്കാത്ത ഗൗരവകാരൻ ആയ അദ്ദേഹത്തിൻ്റെ ചിരിയെ പ്രകൃതി പോലും ആശ്ചര്യത്തോടെ ആണ് നോക്കിയത്…
“ അവസാനം നി വന്നൂ അല്ലേ….കാലം നിന്നെ ഇവിടെ കൊണ്ട് എത്തിച്ചു….സ്വാഗതം….ഞങ്ങളുടെ ഗ്രാമത്തിലെ നിനക്ക് സുസ്വാഗതം….”
അയാളുടെ മനസ്സ് അവനെ നോക്കി പറഞ്ഞു..
********
വഴിയരികിൽ നിന്നിരുന്ന ആൽമരത്തിൻ്റെ ഭംഗി ആസ്വദിക്കുക ആയിരുന്നു മഹി…ആൽ മരത്തിൻ്റെ ചുവട്ടിലെ നോട്ടം എത്തിയതും അവൻ ഒന്ന് ഞെട്ടി…
അങ്ങിനെ ഒരു അന്തരീക്ഷത്തിൽ അവൻ ഒന്ന് ഞെട്ടി എങ്കിലും അതൊരു മനുഷ്യൻ ആണ് എന്ന് മനസിലായതോടെ അവന് കൗതുകം ആയി…
അതൊരു സന്യാസി ആണ് എന്ന് തോന്നുന്നു…അവൻ്റെ മനസ് അവനോട് തന്നെ പറഞ്ഞു..
ഇങ്ങനെ ഉള്ള ഈ സ്ഥലത്ത് ഇയ്യാൾ എന്ത് ചെയ്യുക ആണ്…
അയാളെ നോക്കി കടന്ന് പോകവേ ആ സന്യാസി പതുക്കെ കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു…
പെട്ടന്ന് ഒരാള് അവനെ നോക്കി ചിരിച്ചതും മഹി തിരികെ ചിരിക്കാൻ ശ്രമിച്ചു എന്നാല് അതിനു മുൻപേ തന്നെ അയ്യാൾ പഴയപോലെ കണ്ണുകൾ അടച്ചിരുന്നു…
അവന് അതു കണ്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ മുകളിലേക്ക് കയറി….
ഇപ്പൊൾ കല്ലുകൾ പാകിയ വഴിയിലൂടെ ആണ് അവൻ്റെ നടത്തം…
കുറച്ച് മുന്നോട്ട് നടന്നതും ചെറിയ കോവിൽ പോലെ ഒരു നിർമിതി…അപ്പൊൾ ഇതായിരിക്കും അവൻ ആ കോവിലിൻ്റെ അടുത്തേക്ക് നടന്ന് എത്തി…
അവൻ ചുറ്റും നോക്കി… അവിടേം ആകെ പൊടി പിടിച്ചു കിടപ്പ് ആണ്…
കോവിലിന് ഒത്ത നടുവിലായി ഒരു കൽവിളക്ക് ഉയർന്ന് നില്പുണ്ട്…അതിൽ ആകെപ്പാടെ ചിലന്തി വലയും,പായലും പിടിച്ചു കിടക്കുന്നു…
ഇതിൽ ഇനി തിരി തെളിയിക്കണം… അവൻ ചുറ്റും നോക്കി…. അടുത്തായി ചെറിയ ഒരു കുളം കാണുന്നുണ്ട്…അവൻ അങ്ങോട്ടേക്ക് നടന്നു…
അധികം ഇല്ലാത്ത ചെറിയ ഒരു കുളം ആയിരുന്നു അതു…മൂന്നു മൂന്നര മീറ്റർ നീളവും ഏകദേശം അതേ വീതിയുമുള്ള ഒരു ചെറിയ കുളം.
കുളത്തിനു ചുറ്റും ആകെ കരിയിലകൾ വീണു കിടക്കുന്നു…. കുളത്തിൻ്റെ മുൻ ഭാഗം ഒഴികെ ഉള്ള ബാക്കി എല്ലാവശവും അത്യാവശ്യം പുല്ലുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു…
മുകളിലെ കാട്ടിൽ നിന്നെവിടെയോ നിന്ന് വരുന്ന വെള്ളം ഒരു കൈ വഴി പോലെ കെട്ടി കുളത്തിലേക്ക് എത്തിക്കുന്നുണ്ട്. ആ പതിയെ കുളത്തിലേക്ക് വന്നൂ കൊണ്ടേ ഇരിക്കുന്നു.
അതിനു കണക്കാക്കി ഓവർഫ്ലോ പോലെ പുറത്തേക്കും ഒരു കൈ വഴി ഇട്ടിട്ടുണ്ട്. അത് കൊണ്ട് കുളത്തിൽ കരിയിലകളോ മറ്റു മാലിന്യങ്ങളോ കെട്ടി കെട്ടി നിൽക്കാത്തത്….ചിലപ്പോൾ ഈ പുറത്തേക്ക് ഒഴുകി പോകുന്ന വെള്ളം ആയിരിക്കും താഴെ വഴിയിലേക്ക് എത്തുന്നത്….
അവൻ എന്തോ ഓർത്ത പോലെ അവിടെ ആകെ പരതി എവിടുന്നോ ഒരു പകുതി ചുളുങ്ങിയ ഒരു അലൂമിനിയം കലം കൊണ്ട് വന്നു അതു കുളത്തിലേക്ക് ഇട്ടു വെള്ളം കോരി എടുത്തു….
വെള്ളം നല്ലപോലെ പുറത്തേക്ക് ഒഴുകി പോകുന്നുണ്ട്…കലത്തിൻ്റെ കാലപ്പഴക്കം മൂലം അതു പൊട്ടി പോകുമോ ഇന്ന് വരെ അവൻ ഭയപ്പെട്ടു…
എങ്ങനെയോ വേഗത്തിൽ ഓടി അവൻ വെള്ളം കൽവിളക്കിലേക്ക് ഒഴിച്ച് നനച്ചു… വിളക്ക് നല്ലപോലെ നനഞ്ഞു എന്ന് ഉറപ്പ് ആയതും അവൻ ഒരു വശത്ത് നിന്നും ആ വിളക്ക് വൃത്തി ആക്കുവാൻ തുടങ്ങി…
ഏറെ നേരത്തെ കഷ്ടപാടിന് ഒടുവിൽ അവൻ അവിടം വൃത്തി ആകി എടുത്തു…കോവിലകം ഇപ്പോഴും അടഞ്ഞതാണ്..അവൻ അതു തുറക്കാൻ ആയി പണിപ്പെട്ടില്ല….
അതിനു സമയം ആയിട്ടില്ല എന്ന് മനസ് പറയുന്നത് പോലെ….
അവൻ വൃത്തി ആക്കിയ ക്ഷീണത്തിൽ നല്ലപോലെ ഒന്ന് നടു നിവർത്തി…
എന്തോ ആലോചിച്ചു അവൻ അവൻ്റെ ബാഗിൽ നിന്നും കയ്യിൽ കരുതിയിരുന്ന എണ്ണയും തിരിയും പുറത്തേക്ക് എടുത്ത്…
അവൻ ദൈവത്തെ മനസിൽ കൊണ്ട് വന്ന് ഓരോ വിളക്കിലും എണ്ണയും തിരിയും ഇട്ടു..
മുഴുവൻ ചെയ്ത് കഴിഞ്ഞതും അവൻ കയ്യിൽ ഉള്ള തീപ്പെട്ടി എടുത്ത് അതു കത്തിച്ചു തിരിക്ക് അരികിലേക്ക് കൊണ്ട് പോയി….
എന്നാല് പെട്ടന്ന് അവിടെ ആകെ ഒരു കൊടുങ്കാറ്റ് വീശി അടിക്കുവാൻ തുടങ്ങി…തീകമ്പിലെ തീ അവിടെ വച്ച് തന്നെ കെട്ട് പോയി…
അവൻ ഒന്ന് ഞെട്ടി…പിന്നീട് പല തവണ ഇത് ആവർത്തിച്ചു കൊണ്ട് ഇരുന്നു… അവന് ഒരു വിളക്ക് പോലും അവിടെ തെളിയിക്കാൻ സാധിച്ചിട്ടില്ല…
എന്താണ് ഇത്…താൻ ഇത് ചെയ്യുന്നതിൽ നിന്നും ആരാണ് തന്നെ വിലക്കുന്നത്…താൻ ചെയ്തതിൽ എന്തെങ്കിലും തെറ്റ് പറ്റിയോ എന്ന് അവന് തോന്നി…
ഈ പ്രകൃതി പോലും തനിക്ക് എതിരെ നിൽക്കുക ആണെല്ലോ എന്ന് അവന് തോന്നി….
പെട്ടന്ന് ആണ് ഒരു മിന്നൽ പോലെ അവൻ്റെ മനസിലേക്ക് അവൻ്റെ അമ്മയുടെ വാക്കുകൾ ഓടി എത്തിയത്….
അവിടെ ഒരു ചെറു ദീപം തെളിയിക്കണം എങ്കിൽ ആദ്യം പ്രകൃതിയോട് അനുവാദം ചോദിക്കണം…
അവൻ പതിയെ അവൻ്റെ കണ്ണുകൾ അടച്ചു…അമ്മ തനിക്ക് ചൊല്ലി തന്ന മത്രങ്ങൾ അവൻ ഉരുവിട്ടു കൊണ്ട് ഇരുന്നു…
അവൻ്റെ മന്ത്രങ്ങൾ ശ്രവിച്ച മാത്രയിൽ കാറ്റുകൾ നിന്നൂ…ചെടികളും മരങ്ങളും എല്ലാം അവൻ്റെ മന്ത്രോചരണത്തിൽ കാതോർത്തു നിന്നു…
ശ്ലോകം ചൊല്ലി കഴിഞ്ഞതും ഒരു ചിരിയോടെ അവൻ കൽ വിളക്കിലേക്ക് ദീപം തെളിയിച്ചു….
അവൻ വിചാരിച്ച പോലെ തന്നെ യാതൊരു പ്രേശ്നവും കൂടാതെ തന്നെ അതു കൂടുതൽ തിളക്കത്തോടെ പ്രകാശിച്ചു…
അവസാനത്തെ ദീപവും തെളിയിച്ചു കഴിഞ്ഞതും അവിടെ ആകെ ഒരു പോസിറ്റീവ് എനർജി രൂപ പെടുന്നത് പോലെ അവന് അനുഭവപ്പെട്ടു…
അവിടെ ആകെ പ്രകാശം പകരുന്നത് ആയി അവന് തോന്നി…കാടിനു ഉളളിൽ വിളക്കിൻ്റെ പ്രകാശം നിറയുന്നത് ശ്രദ്ധിച്ചത് പോലെ അവൻ ചുറ്റും ഒന്നു നോക്കി…
നേരം ചെറുതായി ഇരുട്ടി വരുന്നു…അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി…നേരം ആറ് മണി കഴിഞ്ഞിരുന്നു…
അവൻ ഞെട്ടി കൊണ്ട് അവൻ ബാഗ് എല്ലാം എടുത്ത് മല ഇറങ്ങുവാൻ തുടങ്ങി…
പോകുന്ന വാക്കിൽ അവൻ മരത്തിനു കീഴെ ഇരുന്ന വൃദ്ധനെ നോക്കി എങ്കിലും ആ ഇടം ശൂന്യം ആയിരുന്നു…
അവൻ അതു കാര്യം ആക്കാതെ ബൈക്കിന് അടുത്തേക്ക് ഓടി അടുത്തു….
*********†********†******
“ അവസാനം അവൻ വന്നു ഇവിടേം തിരി തെളിയിച്ചു….ഇനി ആണ് എല്ലാം തുടങ്ങുവാൻ പോകുന്നത്….”
മഹി പോയതും ഇതെല്ലാം കണ്ട് കൊണ്ട് നിന്നിരുന്ന വൃദ്ധൻ കോവിലിൻ്റെ അടുത്തേക്ക് എത്തി….
“ അമ്മേ….നിനക്ക് എൻ്റെ പ്രണാമം…”
അയ്യാൾ കോവിലകത്തേക്ക് നോക്കി കൈ കൂപിക്കൊണ്ട് നിന്നു….
അയാള് പതിയെ നടന്ന് കുന്നിൻ്റെ കൈ വരിയിലേക്ക് എത്തി താഴേക്ക് നോക്കി…
അയ്യാൾ കാണുന്നത് മഹി ബൈക്കുമായി തിരികെ പോകുന്നത് ആണ്….
അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു….
“ നീ ഇപ്പൊൾ പോകുന്നത് ഒരു പുതിയ കൂടി കാഴ്ചയിലേക്ക് ആണ് എന്ന് എനിക്ക് അറിയാം…. എന്നാല് അതിനു ഇനിയും ഒരുപാട് സമയങ്ങൾ കിടപ്പുണ്ട്…”
“ ഇപ്പൊൾ നീ നിൻ്റെ പ്രേശ്നങളിൽ മാത്രം സ്വയം ശ്രദ്ധ ചെലുത്തേണ്ട സമയം ആണ്.,….”
അയ്യാൾ ചിരിയോടെ അയാളുടെ കയ്യിൽ ഇരുന്ന വടി നിലത്തേക്ക് ഇടിച്ചു…..
പൊടുന്നനെ അതൊരു വലിയ കൊടുങ്കാറ്റ് ആയി മാറി മഹിക്കു മുന്നേ കടന്ന് പോയി….
*******
ചന്ദ്രോത് തറവാട്….
തറവാടിൻ്റെ മുന്നിൽ ഇട്ടിരുന്ന ചാരുകസേരയിൽ ഇരുന്ന് എന്തോ ആലോചിച്ചു ഇരിക്കുക ആണ് ജനാർദ്ദനൻ…
അയാളുടെ തലയിൽ മഹി പറഞ്ഞ വാക്കുകൾ മുഴങ്ങി കെട്ട് കൊണ്ട് ഇരുന്നു…
“ അവിടെ ഇപ്പോഴും രക്തർചന ഒക്കെ ഉണ്ടോ “
അവിടെ അർച്ചന നടത്തിയിരുന്ന കാര്യം അവന് ഇങ്ങനെ അറിയാം…കുടുംബ രഹസ്യം ആയ കാര്യം അവൻ ഇങ്ങനെ മനസ്സിലാക്കി…
“”””””
“ അച്ഛാ….നമ്മുടെ മോളെ ശല്യം ചെയ്യുന്ന പയ്യൻ ഇല്ലേ…അവൻ്റെ എല്ലാ അഹങ്കാരവും ഇന്നത്തോടെ തീരും…..”
മകൻ വിശ്വൻ്റെ ആ വാക്കുകൾ കേട്ട് ആണ് ജനാർദ്ദനൻ ചിന്തയിൽ നിന്നും വിട്ട് അയാളെ സംശയത്തോടെ നോക്കി…
“ ഞാൻ ശേഖരനെ വിളിച്ചിരുന്നു…അവനും അവൻ്റെ പയ്യന്മാരും തയ്യാർ ആണ് എന്ന പറഞ്ഞത്…ഏറിയാൽ ഇന്ന് തന്നെ അവൻ്റെ ശല്യം തീർക്കണം…”
വിശ്വൻ കൂർമ്മ ബുദ്ധിയോടെ ദൂരേക്ക് നോക്കി പറഞ്ഞു….
“ അതു വേണോ വിശ്വാ…അവനെ ഒന്നു പേടിപ്പിച്ച് വിട്ടാൽ പോരെ എന്തിനാ വലിയ പ്രശ്നങ്ങൾ വിളിച്ചു കൊണ്ട് വരുന്നത്….”
വിശ്വൻ്റെ ആ സംസാരം ഇഷ്ടപ്പെടാതെ ജനാർദ്ദനൻ അവനെ നോക്കി പറഞ്ഞു…
“ എൻ്റെ മോള് ആ കോളജിൽ ഏതങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ അതിന് കാരണക്കാരൻ അവന് ആണ്…അവനെ കൊല്ലാൻ ഒന്നും ഞാൻ പറഞ്ഞില്ല….അവൻ ഇനി നമ്മുടെ മകളുടെ പിറകെ വരരുത്….”
അതും പറഞ്ഞു മറുപടിക്ക് ആയി ജനാർദ്ദനൻ്റെ മുഖത്തേക്ക് നോക്കി….
മറുപടി ആയി ജനാർദ്ദനൻ ഒന്നും പറഞ്ഞില്ല….വിശ്വാൻ്റെ വാക്കുകളിൽ ഒരു അച്ഛന് മകളോട് ഉള്ള കരുതൽ ആവണം അയാളെ മൗനി ആക്കിയത്….
മ്മ്….എന്ന് മൂളുക മാത്രം ചെയ്തു…..
*******
ഇതെല്ലാം കേട്ടുകൊണ്ട് വാതിലിനു പിന്നിൽ ആയി…ഒരാള് ഉണ്ടായിരുന്നു….അവളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വന്നൂ…തൻ്റെ വാക്കിൽ അച്ഛൻ വീണിരിക്കുന്നു എന്ന് അവൾക്ക് മനസിലായി…
അപ്പൂപ്പൻ എതിർ നിൽക്കുമോ എന്നായിരുന്നു അവളുടെ സംശയം….ഇപ്പൊൾ അതും മാറി കിട്ടിയിരിക്കുന്നു….
തൻ്റെ മുന്നിലെ ഏക തടസ്സം അവൻ ആണ് അവൻ പോയാൽ കോളജ് ഇനി ഞാൻ ഭരിക്കും….
അവള് ഒരു ചിരിയോടെ തുള്ളി ചാടി ഗോവണി കയറി മുകളിലേക്ക് പോയി….
********
“ വിശ്വാ….ഒരു നിമിഷം…..”
ആളുകളോട് തയ്യാർ ആകുവാൻ പറഞ്ഞു പൂമുഖത്ത് നിന്നും അകത്തേക്ക് പോകുവാൻ തുടങ്ങിയ വിശ്വനെ അയാള് വിളിച്ചു നിർത്തി….
“ ആ പയ്യൻ ഏതു വംശത്തിൽ പെട്ടത് ആണ് എന്ന് ഓർമ ഉണ്ടായാൽ നിനക്ക് കൊള്ളാം…നിൻ്റെ പദ്ധതി ചെറുതായി ഒന്ന് പിഴച്ചാൽ അവരുടെ ദൈവം അവതരിച്ച പോലെ ആണ് പിന്നീട് ഒന്നും ബാക്കി വെച്ചേക്കില്ല…..”
ജനാഥനൻ്റെ വാക്കുകൾ വിശ്വൻറെ ഉളളിൽ തീ കോരി ഇട്ട പോലെ ആയി….അയാളുടെ മുഖത്തും ഒരു ചെറു പരിഭ്രമമം നിഴലിച്ചു….
“ ഏയി….അങ്ങനെ ഒന്നും ഉണ്ടാകില്ല അച്ഛാ ഞാൻ നോക്കി ചെയ്ത് കൊള്ളാം….”
വിശ്വൻെറ മറുപടിക്ക് ഒരു മൂളൽ മാത്രം മറുപടി ആയി ജനാർദ്ദനൻ നൽകികൊണ്ട് അയാള് ചാരു കസേരയിലേക്ക് കിടന്നു……
*****”********
സമയം ഒരു ആറ് അരയോടെ അടുത്ത് കൊണ്ട് ഇരിക്കുന്നു.
ഒഴിഞ്ഞ ഒരു പ്രദേശം ആണ്, വഴിവിളക്കുകൾ ഒക്കെ കുറവാണ്, അന്നത്തെ പതിവ് കാലാവസ്ഥയുടെ മാറ്റത്തിൽ നേരത്തെ തന്നെ നല്ലപോലെ ഇരുട്ടിയിരുന്നു.
വഴിയുടെ വശത്ത് ആയി ഉയർന്നു നിൽക്കുന്ന മരത്തിനു കീഴെ ജീപ്പ് നിർത്തിയിരുന്നു….
ജീപ്പിനു ഉളളിൽ ഇരുന്ന ഒരാൾ മുന്നിൽ ഉള്ള വഴിയിൽ തന്നെ കണ്ണ് എടുക്കാതെ തന്നെ ഉറ്റു നോക്കി ഇരിക്കുക ആണ്….
അയാളുടെ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റ് കയ്യിലേക്ക് എടുത്തതും അയാളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു…
അതു ഓപ്പൺ ചെയ്തതും അയാള് ഒരു ചിരിയോടെ മുന്നോട്ടേക്ക് നോക്കി….
അതെ നിമിഷം തന്നെ അയാളുടെ ജീപ്പിനെ കടന്ന് ഒരു യുവാവ് വേഗത്തിൽ സ്‌കൂട്ടി ഓടിച്ചു കടന്ന് പോയി….
അതു കണ്ടതും അയാള് ജീപ്പ് സ്റ്റാർട്ട് ചെയ്ത് കൊണ്ട് ആ യുവാവിനെ ലക്ഷ്യം വച്ച് മുന്നോട്ട് കുതിച്ചു…..
*********††********
ജീപ്പ് മുന്നോട്ട് പോയി കുറച്ച് കഴിഞ്ഞതും ഒരു ശക്തമായ ഒരു കൊടുങ്കാറ്റ് അവിടെ ആകെ വീശി അടിച്ചു…. ആ കാറ്റിൽ പിടിച്ചു നിൽക്കാൻ പറ്റാതെ പല മരങ്ങളും ആടി ഉലഞ്ഞു…വാഹനങ്ങൾ പോകുന്ന വഴിക്ക് അരികിൽ നിന്നിരുന്ന മരം കാറ്റിൽ ആടി ഉലഞ്ഞു കൊണ്ട് ഒരു വലിയ ശബ്ദത്തോടെ കടപുഴകി വഴിക്ക് കുറുകെ ആയി വന്ന് പതിച്ചു….
“”””””””””””””””””””””
ഒരു സ്‌കൂട്ടിയിൽ ഏറിയാൽ ഒരു ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ചെറിയ ഇരുട്ട് നിറഞ്ഞ മൺപാതയിലൂടെ വേഗത്തിൽ ഓടിച്ചു കൊണ്ട് ഇരിക്കുക ആണ്….
അവൻ്റെ പോക്കറ്റിൽ ഇരുന്ന ഫോണിൽ നിന്നും കാൾ വന്ന് കൊണ്ട് ഇരിക്കുന്ന ശബ്ദം പുറത്തേക്ക് കേൾക്കാം..
എന്തോ തിരക്ക് ഉള്ളത് പോലെ അവൻ ഇടക്ക് കയ്യിലെ വാചിലേക്ക് നോക്കി വണ്ടിയുടെ വേഗത കൂട്ടി….
അപ്പോഴാണ് സൈഡിലെ മിറർ ഗ്ലാസിൽ നിന്നും അതിൽ നിന്നും അവൻ്റെ മുഖത്തേക്ക് പ്രകാശം വീണപ്പോൾ ആണ്….. പിറകിൽ ഒരു ജീപ്പ് ഉള്ള കാര്യം അവൻ അപ്പൊൾ ആണ് ശ്രദ്ധിക്കുന്നത്…
അവൻ ആ ജീപ്പ് കടന്ന് പോകാൻ അവൻ്റെ വണ്ടി ചെറുതായി ഒതുക്കി വഴി കൊടുത്തു ,
പക്ഷെ ആ ജീപ്പ് മുന്നോട്ടു പോകാൻ താൽപര്യം ഇല്ലാത്തത് പോലെ അവൻ്റെ പിന്നിൽ ആയി പോയി കൊണ്ട് ഇരുന്നു….
അവൻ്റെ തിരക്കിൽ അവൻ അത് ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടു സ്‌കൂടി ഓടിച്ചു പോയി , ഇപ്പോഴും ആ ജീപ്പ് അവൻ്റെ പിന്നിലായി എന്തിനോ വേണ്ടി അവൻ്റെ പിന്നാലെ ഉണ്ട്…
അവൻ അതു മനസ്സിലാക്കി വണ്ടി കുറച്ചു സ്പീഡ് ആക്കി ഓടിക്കുവാൻ തുടങ്ങി…
നല്ല വേഗതയിൽ അവൻ സ്കൂട്ടിയെ പറപ്പിച്ചു വിട്ടൂ….അവൻ സൈഡ് ഗ്ലാസിലൂടെ പിറകിലേക്ക് നോക്കി…
ആ ജീപ്പും തനിക്ക് ഒപ്പം സ്പീഡ് കൂട്ടുകയാണ് …
അവന് ചെറുതായി ഒരു സംശയം തോന്നി തുടങ്ങി…
രക്ഷക്ക് അടുത്ത് എങ്ങും ഒരു വീട് പോലും ഇല്ലാത്ത സ്ഥിതി ആണ്…എന്തങ്കിലും പറ്റിയാൽ ആര് ഓടി വരാൻ ആണ്…. അവൻ്റെ ചിന്ത അവന് മുന്നേ കാട് കയറാന് തുടങ്ങി….
ആ വണ്ടിയുടെ പിന്തുടർച്ചയിൽ തനിക്ക് എന്തോ വള്ളിക്കെട്ട് പണി വരുക ആണ് എന്ന് അവന് അപ്പൊൾ തന്നെ ഏകദേശം ബോധ്യം ആയി തുടങ്ങിയിരുന്നു….
ഒരുപ്പാട് പ്രേശ്നങ്ങളിൽ പോയി തല ഇടുന്നത് കൊണ്ട് ഇത് ഏതു വഴിയാണ് വരുന്നത് എന്ന് അവന് ഒരു പിടിയും കിട്ടിയില്ല…
അവൻ ചിന്തയിലേക്ക് പോയതും പെട്ടെന്നു അവൻ്റെ സ്‌കൂട്ടിയെ ബ്ലോക്ക് ചെയ്യും വിധം ഇടവഴിയിൽ നിന്നും മറ്റൊരു ജീപ്പ് മുന്നിലേക്ക് കയറി വന്നു….
പെട്ടന്ന് ഉള്ള പ്രവർത്തി ആയത് കൊണ്ടും വണ്ടിയുടെ വേഗത കൊണ്ടും അവന് സ്‌കൂട്ടിയെ പിടിച്ചു നിർത്താൻ ആയില്ല…
പെട്ടന്ന് വണ്ടി വെട്ടിച്ചു എങ്കിലും ജീപ്പിൻ്റെ മുൻവശത്തെ ഓരത്ത് തട്ടി ഒരു വലിയ ശബ്ദത്തോടെ അവൻ തെറിച്ചു പോയി…
********†**************†
മഹി നല്ല വേഗത്തിൽ വഴിയിലൂടെ വേഗത്തിൽ ബൈക്ക് പായിക്കുക ആയിരുന്നു…
സമയം നല്ലതുപോലെ ഇരുട്ടും എന്ന് അവൻ കരുതിയിരുന്നില്ല….അമ്മായിയുടെ വായിൽ നിന്നും ഇന്ന് നല്ലതുപോലെ കേൾക്കും എന്നതിൽ ഒരു സംശയവും ഇല്ല….
പെട്ടന്നാണ് വഴിക്ക് കുറുകെ ഒരു മരം പുഴുത് വീണു കിടക്കുന്നത് മഹി ശ്രദ്ധിച്ചത്….
പെട്ടന്ന് അവൻ ബൈക്ക് ബ്രേക്ക് ചെയ്ത് നിർത്തി…
ബൈക്ക് മരത്തിൽ ഇടിക്കാതെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ബ്രേക്ക് ചെയ്ത് നിന്നു…
അവൻ ബൈക്കിൽ നിന്നും ഇറങ്ങി നോക്ക് നോക്കി അപ്പുറം കടക്കാൻ ഒരു രക്ഷയും ഇല്ല…ഇനി എന്ത് ചെയ്യും….
അവൻ ആകെ വല്ലാതെ ദർമസങ്കടത്തിൽ ആയി…
അപ്പോഴാണ് അതു വഴി ഒരാള് നടന്നു വന്നത് അതു കണ്ടതും മഹി അയാൾക്ക് അരികിലേക്ക് എത്തി…
“ ചേട്ടാ ഇവിടുന്ന് സിറ്റിയിൽ പോകാൻ ഇത് അല്ലാതെ വേറെ വഴി ഉണ്ടോ…”
അവൻ അതു ചോദിച്ചതും അയാള് അവനെ നോക്കി ദൂരേക്ക് കൈ ചൂണ്ടി….
“ ആ കാണുന്ന വഴിയിൽ കുറച്ച് മുന്നോട്ട് പോയാൽ ഇടത് വശത്ത് ആയി ഒരു ചെറിയ വഴി കാണും അതിൽ കൂടി കുറെ മുന്നോട്ട് പോയാൽ നേരെ കയറുക മെയിൻ റോഡിലേക്ക് ആണ് പോകുന്നത്…പിന്നെ സൂക്ഷിച്ച് പോകണം…വഴിയിൽ ചെറുതായി വെള്ളം വയറി കിടക്കുക ആണ്…”
അയ്യാൾ അതു പറഞ്ഞു തീർന്നതും അയാൾക്ക് ഒരു നന്ദിയും പറഞ്ഞു കൊണ്ട് അയാള് പറഞ്ഞ വഴിയിൽ കൂടി അവൻ തിരികെ പോയി…
അവൻ കണ്ണിൽ നിന്നും മറഞ്ഞതും അയാളുടെ വേഷം മാറി…അതൊരു സന്യാസി ആയി മാറി….മല മുകളിൽ ഇരുന്ന സന്യാസി ആയിരുന്നു അത്….
അയ്യാൾ ഒരു ചിരിയോടെ അവൻ പോകുന്നതും നോക്കി നിന്നു…
അയ്യാൾ തിരികെ നിന്ന് ഒടിഞ്ഞു വീണ മരത്തിലേക്ക് നോക്കി അയാളുടെ വടി വീശിയതും ആ മരം അവിടുന്ന് അപ്രത്ക്ഷം ആയി…
********
“ ചെറിയ ചെറിയ പ്രശനങ്ങൾ ആദ്യം ഒറ്റക്ക് തീർക്കണം…കൂടി കാഴ്ചകൾക്ക് ഇനിയും സമയങ്ങൾ വന്ന് കൊണ്ടേ ഇരിക്ക്…..തീർച്ചയായും വന്ന് കൊണ്ട് ഇരിക്കും….”
അതു പറഞ്ഞു അയ്യാൾ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കരിങ്കൽ മലയെ ലക്ഷ്യം ആകി നടന്നു…..
*********
“””””
ആ ഇടിയുടെ ആഘാതത്തിൽ ആ പയ്യൻ സ്കൂട്ടിയിൽ നിന്നും തെറിച്ചു റോഡിലേക്ക് വീണിരുന്നു.
അവൻ തെറിച്ചു ഒരു വശത്ത് ആയി വളർന്നു നിൽക്കുന്ന കാട്ടു പുല്ലിന് ഇടയിലേക്കും പോയി വീണു…
അപ്പോളേക്കും ആവനു പിറകിലായി വന്നിരുന്ന ജീപ്പും ഇതിനകം അവിടെ എത്തിയിരുന്നു….
പുറകെ ജീപ്പിൽ ആയി പുറകിൽ വന്ന സംഘവും. മറ്റൊരു ജീപ്പിൽ വേറെ കുറെ ആളുകളും…
അവൻ റോഡിൽ കിടന്നു കൊണ്ട് ഒറ്റ നോട്ടത്തിൽ അവൻ ഇതെല്ലാം ഒപ്പി എടുത്തു…
ജീപ്പിനു ഉളളിൽ ഇരുന്ന എല്ലാവരും ഒരേ സമയം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നിരുന്നു ,
വടിയും കമ്പിയും മറ്റും ഉണ്ട് അവരുടെ കയ്യിൽ ,ഒരു ജീപ്പിൽ നിന്നും നാല് വീതം ആകെ ഒരു എട്ട് പേർ.
അവനെ പിന്തുടർന്ന് വന്ന ജീപ്പിൽ നിന്നും അവരുടെ നേതാവ് എന്ന് തോന്നിക്കും വിധം ഉള്ള ആൾ കൈ അടിച്ചു ചിരിച്ചു കൊണ്ട് മുന്നിലേക്ക് വന്നൂ….
അവൻ ഈ സമയം നിലത്തു നിന്നും കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കുക ആയിരുന്നു…എന്നാല് വീണ വീഴ്ചയുടെ ആഘാതം ആണോ എന്ന് അറിയില്ല അവൻ്റെ കണ്ണുകൾ സ്ഥിരത വന്നിരുന്നില്ല…. അവൻ തല ഒന്ന് കുടഞ്ഞു അവിടെ നിന്നും എഴുന്നേറ്റു…
“ പൊന്നു മോനേ മാമനോട് ഒന്നും തോന്നരുത് ഒരു ചെറിയ കൊട്ടേഷൻ ആണ്…നിന്നെ ഒന്ന് കിടത്തണം അത്രയേ വേണ്ടൂ ഒന്ന് സഹകരിക്കണം….”
അവരുടെ നേതാവ് ഒരു ചിരിയോടെ ആകും വിധം അവനെ നോക്കി പറഞ്ഞു…അതു കെട്ടു കൂട്ടത്തിൽ ഉള്ളവരും ചിരിച്ചു…
അവൻ ഒരു ചിരിയോടെ കയ്യിലെയും ഉടുപ്പിന് മുന്നിൽ പറ്റിയ മണ്ണിനെ തട്ടി മാറ്റി കൊണ്ട് അയാളെ നോക്കി….
“ പിന്നെ എന്താ നല്ലപോലെ സഹകരികാം…പിന്നേ പെട്ടന്ന് തീർക്കണം പോയിട്ട് എനിക്ക് നല്ല ദൃതി ഉണ്ടെ…”
ഇത്രയും പെർ അവനെ ചുറ്റി വളഞ്ഞു നിന്നിട്ടും കൊട്ടേഷൻ ആണ് എന്ന് പറഞ്ഞിട്ട് പോലും യാതൊരു വിധ പേടിയോ വെപ്രാളമോ കൂസാത്ത അവൻ്റെ ഭാവം കണ്ട് അവർ ദേഷ്യം കടിച്ച് അമർത്തി….
“ പിന്നെ ആയിക്കോട്ടെ മോനെ…”
ഒരു പുച്ഛ ചിരിയോടെ അയാള് അവനെ നോക്കി….
“ മോനെ…മോളെ എന്ന് ഒന്നും വിളിക്കേണ്ട….. എനിയ്ക്ക് ഒരു പേര് ഉണ്ട് അതു വിളിച്ചാൽ മതി…എനിക്ക് അതു കേൾക്കുമ്പോഴേ തല്ലാൻ ഒക്കെ ഒരു മൂഡ് ഒക്കെ വരൂ…”
അവൻ പകുതി ദേഷ്യത്തോടെ ഒരു അടിക്ക് തയ്യാർ എന്ന പോലെ കൈ ഒക്കെ കുടഞ്ഞു അയാളോട് പറഞ്ഞു നിർത്തി…
“ ആട്ടെ…. മോൻ്റെ പേരന്താ….എനിക്ക് കൊട്ടേഷൻ തന്ന ആൾ ഒരു ഫോട്ടോ മാത്രമേ തന്നുള്ളൂ….മോൻ്റെ സ്ഥലവും പേരും എനിക്ക് അറിയിലേയി….”
വീണ്ടും അവനെ കളിയാക്കി കൊണ്ട് ചോദിച്ചു….
ഒരു ചിരിയോടെ ആകാശത്തിലേക്ക് നോക്കി…അവൻ്റെ ചിരിക്ക് വല്ലാത്ത അർത്ഥങ്ങൾ ഉണ്ടായിരുന്നു…. ആകാശത്ത് ചന്ദ്രൻ ഉണ്ടായിരുന്നില്ല…അതേ അമാവാസി…
അവൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി…അവൻ്റെ ഒരു കണ്ണുകളിലും ഒരു വല്ലാത്ത ക്രൗര്യം നിറഞ്ഞിരുന്നു….അവൻ അയ്യാൾ നോക്കി പറഞ്ഞു…
“” പേര് സൂര്യൻ….സൂര്യകർണൻ….””
സ്ഥലം ദേശം ഗ്രാമം””
……………
മഹി ബൈക്കിൽ തിരികെ പോകുക ആയിരുന്നു…
വഴി മാറി വന്നതോടെ നല്ലപോലെ വയ്‌കിയിരുന്നു…ഏകദേശം ഒൻപതു മണിയോട് അടുപ്പിച്ചിരുന്നു…
വഴി നല്ലപോലെ തന്നെ ചുറ്റിച്ചിരുന്നു…പിന്നീട് മെയിൻ റോഡ് കണ്ടപ്പോൾ ആണ് ഒരു ആശ്വാസം തോന്നിയത്….
പിന്നീട് ക്ഷീണം കാരണം വേഗത്തിൽ ബൈക്ക് ഓടിക്കാനും നിന്നില്ല…അതൊരു വൻ അബദ്ധം ആയി മാറി….നല്ലപോലെ ഇരുട്ടുകയും ചെയ്തു…..
കറക്റ്റ് ഗ്രാമത്തിന് ഉളളിൽ കടന്ന് കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞതും അവനെ പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി….
മഹി അവൻ്റെ ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി നിർത്തി തിരിഞ്ഞു നോക്കി…
എന്നാല് പിന്നിൽ വിജനം ആയ വഴിയും അല്ലാതെ വേറെ ഒന്നും കണ്ടില്ല..ചീവിടുകളുടെ ശബ്ദം അല്ലാതെ വേറെ ശബ്ദം ഒന്നും കേൾക്കാനും ഇല്ല…
അവൻ ഒന്ന് ശങ്കിച്ച് ബൈക്ക് മുന്നോട്ട് എടുത്തു….എന്നാല് വീണ്ടും അവനെ പിന്നിൽ നിന്നും ആരോ വിളിച്ചു…അതൊരു സ്ത്രീ ശബ്ദം ആയിരുന്നു…
എന്നാല് ഇത്തവണ ആ വിളി നാല് ദിക്കിൽ നിന്നും മുഴങ്ങി കേൾക്കുന്നത് പോലെ അവന് തോന്നി…
അവന് എന്തോ പോലെ തോന്നുവാൻ തുടങ്ങി…
വഴി വിളക്കുകൾക്ക് പിന്നിലെ ഇരുട്ടിൽ നിന്നുകൊണ്ട് ആരൊക്കെയോ ഇടക്ക് ഇടേ അവനെ വീക്ഷിക്കും പോലെ അവന് തോന്നാൻ തുടങ്ങി…
പെട്ടന്ന് അവനെ കൂടുതൽ തളർത്തി കൊണ്ട് വഴി വിളക്കുകൾ മിന്നി അണയുവാൻ തുടങ്ങി…അതും കൂടി ആയത്തോട് കൂടി അവൻ നല്ലപോലെ വിയർത്തു…
പൊടുന്നനെ അവനെ ഞെട്ടിച്ചു കൊണ്ട് അവൻ്റെ മുന്നിലെയും പിന്നിലെയും വഴി വിളക്കുകൾ ഒരു വല്ലാത്ത ശബ്ദത്തോടെ ഒരേ സമയം കെട്ടു പോയി…
ചുറ്റും അന്ധകാരം മാത്രം…വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് താൻ എറിയപെട്ടു എന്ന് അവന് ബോധ്യം ആയി….
അവൻ്റെ ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ഒഴികെ അവന് വെളിച്ചതിനായി വേറെ ഒന്നും ഇല്ല…
അവൻ ചുറ്റും നോക്കി…ഇരുട്ട്…. ഇരുട്ട് മാത്രം…. ഇരുട്ട്…. ഏതു നിമിഷവും തന്നെ വിഴുങ്ങാൻ കാത്ത് നിൽക്കുന്ന ഒരു സത്വത്തെ പോലെ അവന് തോന്നി…
തൻ്റെ ചുറ്റും ആരൊക്കെയോ ഓടി മാറുന്നത് പോലെ അവന് തോന്നാൻ തുടങ്ങി….
അവൻ്റെ മനസിലേക്ക് ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഓരോന്ന് ആയി തികട്ടി വന്ന് കൊണ്ടേ ഇരുന്നു….
അവൻ ചുറ്റും നോക്കി കൊണ്ട് ബൈക്കിൻ്റെ അക്കിലേറ്റർ ഞെരിച്ചു..അതിൻ്റെ ഭലം ആയി ഹെഡ്‌ലൈറ്റ് കൂടുതൽ പ്രകാശിച്ചു …ആ വെട്ടത്തിലും അവന് അവൻ്റെ ചുറ്റും നടക്കുന്നത് എന്താണ് എന്ന് തിരിച്ചറിയാൻ ഒന്നും സാധിച്ചില്ല….
ഇനി ഇവിടെ നിൽക്കുന്നത് ഒട്ടും ബുദ്ധി അല്ലാത്ത കാര്യം ആണ്.. എത്രയും വേഗം ഇവിടുന്ന് കടക്കണം…
അതു ചിന്തിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തതും അവൻ്റെ പ്രതീക്ഷകളുടെ പുൽനാമ്പുകളെ ഏരിയിച്ചു കൊണ്ട് അവൻ്റെ ബൈക്ക് ഓഫ് ആയി…അതൊടപ്പം ഹെഡ്‌ലൈറ്റ് ഓഫ് ആയി….
അതോടെ അവൻ്റെ രക്ഷക്ക് ആയി ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും അവസരിച്ചു….
ചുറ്റും ഇരുട്ട് മാത്രം…ഒന്നും മനസ്സിലാകാത്ത അവസ്ഥ…
പെട്ടന്ന് അവന് മുന്നിൽ ഒരു അമ്പത് അടി അകലെ ചെറിയ ഒരു തീനാളം പ്രത്യക്ഷ പെട്ടു…
ചുറ്റും ഇരുട്ട് മൂടി നിൽക്കുന്നത് കൊണ്ട് അവൻ്റെ നോട്ടം പെട്ടന്ന് അതിലേക്ക് നീണ്ടു….
മഹിയും ആയി നല്ല ദൂരം ആ വെളിച്ചത്തിന് ഉണ്ടായിരുന്നു…
അതൊരു റാന്തൽ ആണോ എന്ന് അവന് തോന്നി..അതു നിലത്ത് വച്ചിരിക്കുക ആണ് ….
അതിനു തൊട്ട് അടുത്തായി എന്തോ കരുത്ത് ഇരുണ്ട് ഇരിക്കുന്നത് പോലെ അവന് തോന്നി…
അതു കൃത്യം ആയി എന്താണ് എന്ന് മനസിലാക്കാൻ അവൻ്റെ കാഴ്ചയുടെ പരിമിതി അവനെ അനുവദിച്ചില്ല….
പെട്ടന്ന് അതു ആരോ എടുത്ത് ഉയർത്തിയത് പോലെ ആ റാന്തൽ ചെറുതായി ഉയർന്ന് പൊങ്ങി കൂടെ ആ രൂപവും…
അതോടെ മഹിക്ക് ചെറിയ ആശ്വാസം തോന്നി ആരോ ഉണ്ടല്ലോ എന്ന്…അവൻ്റെ ചുണ്ടി ഒരു സമാധാന ചിരി വിരിഞ്ഞു…
എന്നാല് അവൻ്റെ ചിരി മാറാൻ അധിക നേരം എടുത്തില്ല…റാന്തൽ ആരോ ആട്ടി കളിക്കുന്ന പോലെ U ഷേപ്പിൽ മുകളിലേക്കും താഴേക്കും ഉയർന്ന് പൊങ്ങി കൊണ്ട് ഇരുന്നു…
അതു അവിടെ തന്നെ നിന്ന് ചുറ്റും കറങ്ങുക ആണ്….
പെട്ടന്ന് അതു നിന്നു… ഇരുട്ടിൽ നിൽക്കുന്ന മഹിയേ അതു കണ്ടത് പോലെ…
പിന്നീട് ആ രൂപം അവന് എതിരായി തിരിഞ്ഞു…പതിയെ അതു അവൻ്റെ അടുത്തേക്ക് നടന്ന് വരുന്നുണ്ട് എന്ന് അവന് തോന്നി തുടങ്ങി…
അത്രയും നേരം അണഞ്ഞു നിന്നിരുന്ന വഴി വിളക്കുകൾ അവൻ്റെ പേടി കൂട്ടാൻ എന്ന പോലെ ഓരോന്നായി ഒരു വല്ലാത്ത ശബ്ദത്തിൽ അണഞ്ഞും കത്തികൊണ്ടും ഇരുന്നു….
ആ വെളിച്ചത്തിൽ അവൻ്റെ കാഴ്ച അവൻ്റെ സകല നാടികളലെയും തളർത്തി കളഞ്ഞു..ഭയം എന്ന അവൻ്റെ ഉള്ളറകളിൽ പൂട്ടി വച്ചിരുന്ന നിധി അവൻ്റെ പരിധി വിട്ട് പുറത്തേക്ക് വന്ന്…
ആ വെളിച്ചത്തിൽ റന്തലും പിടിച്ചു വന്നിരുന്നത് ഒരു സ്ത്രീ ആയിരുന്നു…അവളുടെ മുഖം എല്ലാം മുടിയാൽ മറഞ്ഞിരുന്നു.. ആ രൂപം നിലത്തിലൂടെ ഒഴുകി അവൻ്റെ അരികിലേക്ക് പതിയെ വന്ന് കൊണ്ട് ഇരുന്നു….
എന്നാല് അവനെ ഏറ്റവും കൂടുതൽ ഭയപെടുത്തിയത് അതായിരുന്നില്ല…ഓരോ വിളക്കുകൾ കത്തി അണയുന്നതിനോട് ഒപ്പം അവള് വേഗത്തിൽ അവന് അരികിലേക്ക് നടന്ന് അടുക്കുന്നത് പോലെ അവന് തോന്നുന്നു…
വിളക്കുകൾ മിന്നുന്നത്തിന് അനുസരിച്ച് ആ രൂപത്തിൻ്റെ വേഗത കൂടി കൊണ്ട് ഇരുന്നു…
അവളുടെ ശരീരത്തിൻ്റെ നീളവും അവൻ്റെ അരികിലേക്ക് വരുംതോറും വല്ലാതെ കൂടി കൊണ്ട് ഇരുന്നു…
ഒരു മനം മടുപ്പിക്കുന്ന ദുർഗന്ധവും അവിടെ ആകെ പരന്നു…അതു അവൻ്റെ മൂകിലേക്ക് ആകമാനം തുളഞ്ഞു കയറി…
ഇതെല്ലാം ഒറ്റ നിമിഷം അനുഭവിച്ചതോടെ അവൻ്റെ കാലുകൾക്ക് ബലം കുറയുന്നത് പോലെ അവന് തോന്നി…എന്നാല് ഒരടി പോലും അവന് മുന്നോട്ടോ പിന്നോട്ടോ പോകാൻ അവന് കഴിയുമായിരുന്നില്ല… ആരോ കാലുകൾ പിടിച്ചു വച്ചത് പോലെ…
തൻ്റെ അവസാനം അടുത്ത് എന്ന് അവന് ഏകദേശം ബോധ്യപ്പെട്ടിരുന്നു….
*************†**********†
“ ടോ..…. താൻ ഇത് എന്തോ നോക്കി നില്ക്കുകയാ….”
പെട്ടെന്ന് പിന്നിൽ നിന്നും ഒരു പുരുഷൻ്റെ ശബ്ദം ഉയർന്നതും മഹി ഞെട്ടികൊണ്ട് ഒരു അലർച്ചയോടെ തിരിഞ്ഞു നോക്കി….
അവൻ്റെ ഞെട്ടലും അലർച്ചയും കണ്ടിട്ട് ആണോ എന്തോ അയാള് ഭയങ്കര ചിരി…
ചിരി എന്ന് പറഞ്ഞാല് ഒരുമാതിരി നടകങ്ങളിൽ രാജാവ് ഒക്കെ ചിരിക്കും പോലെ ഉള്ള ചിരി…
അതു കേട്ട് മഹിക്കും വല്ലാത്ത പേടി തോന്നി അവൻ്റെ കാലും ഏകദേശം മരവിച്ച അവസ്ഥ ആയിരുന്നു… തൻ്റെ മുന്നിൽ നിൽക്കുന്നത് ആരാണ് എന്ന് അറിയില്ല….
നേരെത്തെ തൻ്റെ മുന്നിൽ ഉണ്ടായിരുന്ന രൂപം ആണോ എന്ന് അവൻ ചെറുതായി ഭയപ്പെട്ടു…എന്നാല് നേർത്തെ പോലെ മിന്നി കത്തുന്ന വഴി വിളക്കുകൾ അല്ല… എല്ലാം നല്ലപോലെ പ്രകാശിച്ചു തന്നെ നിൽക്കുക ആണ്….ഇത് എന്ത് മറിമായം ആണ് ഇവിടെ സംഭവിച്ചത്….
“എന്തോന്നാഡോ എങ്ങനെ നോക്കുന്നത് ഞാൻ പ്രേതം ആണോ എന്ന് ആണോ…”
അയാളുടെ ആ സംസാരത്തിൽ തന്നെ ഒരു തമാശ ഉണ്ടായിരുന്നു…ചിലപ്പോൾ പേടിച്ച് നിലവിളിച്ചത് കൊണ്ട് ആയിരിക്കും…
ഇപ്പോഴും അയാള് അവനെ തന്നെ നോക്കി നിൽക്കുക ആണ്..
മഹി അയാളെ മുഴുവനായും ശ്രദ്ധിക്കാൻ തുടങ്ങി… അല്പം പ്രായം തോന്നിക്കുന്ന തരത്തിൽ ഉള്ള മുഖം ആയിരുന്നു അയ്യാളുടേത്…
ദേഹത്ത് വസ്ത്രം ആയി ഒന്നും ഉണ്ടായിരുന്നില്ല.. ഇടതു തോളിൽ എന്തോ തോർത്ത് പോലുള്ള് തുണി മടക്കി ഇട്ടിരിക്കുന്നു…അരയിൽ ഒരു മുണ്ട് ഉടുത്തിരിക്കുന്നു…അതും വളരെ മനോഹരം ആയി…
പിന്നീട് അവൻ എന്തോ തോന്നി അയാളുടെ താഴേക്ക് നോക്കി…കാലുകൾ നിലത്ത് മുട്ടുന്നോ എന്ന് ആയിരിക്കണം ആ നോട്ടത്തിൻ്റെ അർത്ഥം…. എന്നാല് മുണ്ട് മറഞ്ഞു കിടക്കുന്നത് കൊണ്ട് അവന് അതു കാണുവാൻ കഴിഞ്ഞില്ല…
“ ഡോ….ഞാൻ ചോദിച്ചത് കേട്ടില്ലേ എന്നുണ്ടോ…താൻ ഇത് എങ്ങോട്ടാ നോക്കുന്നത്…”
അതു കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി….
“ അല്ല….ഞാൻ ഈ വഴി പോയപ്പോൾ അവിടെ ആരോ നിന്ന് ഇങ്ങോട്ടും നടക്കുന്നത്…അപ്പൊൾ…നിങൾ വിളിച്ചപ്പോൾ…”
“ എടോ ഞാൻ വന്നപ്പോൾ താൻ അങ്ങോട്ട് നോക്കി നിൽക്കുക ആയിരുന്നു…ഞാൻ നോക്കിയിട്ട് അവിടെ ഒന്നും കണ്ടതും ഇല്ല….അതാണ് തന്നെ ഞാൻ വിളിച്ചതും…”. അയ്യാൾ മുൻപ് നടന്ന് കാര്യങ്ങളെ ഓർത്ത് കൊണ്ട് പറഞ്ഞു…
“ അല്ല ഇങ്ങനെ അന്തിച്ചു നോക്കി നിൽക്കാൻ താൻ അവിടെ എന്ത് കാഴ്ചയ കണ്ടെ….’
അയാളുടെ ആ ചോദ്യത്തിന് മഹി മറുപടി പറയാൻ കുറച്ച് ബുദ്ധിമുട്ടി…
“ മ്മ്….താൻ ബുദ്ധിമുട്ടണ്ട..താൻ എങ്ങോട്ടാ മുന്നോട്ട് ആണോ…’
“ ഈ കുന്ത്രാണ്ടം വർക്ക് ആവുമോ.. താൻ ഇതിനെയും പിടിച്ചു ഇങ്ങനെ നിൽക്കുന്നത് കണ്ട് ചോദിച്ചതാണ്….”
മഹിയുടേ അടുത്ത് നിർത്തിയിരുന്ന ബൈക്കിനെ ചൂണ്ടി അയ്യാൾ ചോദിച്ചു…
“ ഞാൻ നോക്കി പക്ഷേ ഇവിടെ എത്തിയപ്പോൾ എന്താണ് എന്ന് അറിയില്ല ഓഫ് ആയി പോയി….”
അതു പറഞ്ഞുകൊണ്ട് തന്നെ അവൻ ബൈക്കിനെ സ്റ്റാൻഡിൽ നിന്നും എടുത്ത് കിക്കർ അടിച്ചു എങ്കിലും അതു സ്റ്റാർട്ട് ആയില്ല…
അപ്പോഴാണ് അവൻ്റെ ഉളളിൽ ഒരു ചോദ്യം വന്നത്…
“” അല്ല … നിങൾ ആരാ…നിങൾ എന്തിനാ ഒറ്റക്ക് ഈ വഴിക്ക്..””
“ ആഹാ…ഇപ്പോഴാണോ തനിക്ക് ഇത് ചോദിക്കാൻ തോന്നിയത്…എന്നാല് കേട്ടോ ഇത് എൻ്റെ നാടാണ്..പിന്നെ ഞാൻ ഒറ്റക്ക് ആണോ എന്ന്..അപ്പൊൾ താൻ ഇതുവരെ എൻ്റെ പിന്നിൽ നിൽക്കുന്ന ഈ വീരനെ കണ്ടില്ലേ…”
അയ്യാൾ പിന്നിലേക്ക് ചൂണ്ടി…
അപ്പോഴാണ് അവൻ അയാളുടെ പിന്നിലേക്ക് നോക്കിയത്…
പിന്നിലെ കാഴ്ച കണ്ട് അവനൊന്ന് വിറച്ചു…. അവൻ്റെ ദേഹം തളരുന്നപോലെ പോലെ തോന്നി…
great dane ഇന്ന ഇനത്തിൽ എന്ന് തോന്നിക്കുന്ന ഒരു നായ് ആയിരുന്നു അയാളുടെ പിന്നിൽ നിന്നിരുന്നത് ..എന്നാല് ആ നായ അല്ലാതാനും..ഏതോ ഒരു നായക്ക് ക്രോസ് ബ്രെഡിൽ ഉണ്ടായത് പോലെ ആണ്… നിറയെ രോമത്തോട് കൂടിയ ഒരെണ്ണം…
“ എന്താ താൻ പേടിച്ച് പോയോ…അവൻ എന്തോ അവന് നിന്നെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു… തന്നെ കണ്ടപ്പോൾ തോട്ട് ഇങ്ങനെ തന്നെ അടങ്ങി നിൽക്കുക ആയിരുന്നു…സാധാരണ ആരെങ്കിലും എനിക്ക് വഴിമുടക്കിയാൽ ഇവൻ വെറുതെ ഇരികില്ല…
ഇവൻ എടുത്ത് കുടയും അത്രക്ക് കെയറിങ് ആണ്…”
അയ്യാൾ അതും പറഞ്ഞു അതിൻ്റെ തലയിൽ തലോടി…അതാണ് എങ്കിൽ യജമാനിൽ നിന്നും കിട്ടിയ തലോടൽ ആസ്വദിച്ചു നിൽക്കുക ആണ്…
“ എന്നാ വായോ…നമുക്ക് നടക്കാം താൻ അതും ഉരുട്ടി പിടിച്ചു വായോ…”
അതു പറഞ്ഞു അയ്യാൾ മുന്നോട്ട് നടന്നു..അയാൾക്ക് പിന്നാലെ നായയും..അതു ഒരു നിമിഷം നോക്കി അവനും ബൈക്ക് ഉരുട്ടി പിറകെ ചെന്നു….
“ അല്ല തന്നെ ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ…അയ്യാൾ മുന്നോട്ട് നോക്കി നടന്നു കൊണ്ട് പറഞ്ഞു…”
“ ഇവിടെ മുൻപ് വന്നിട്ടുണ്ട്…ചെറുപ്പത്തിൽ…പിന്നെ ഞാൻ ഒരു അധ്യാപകൻ ആയി ജോലിക്ക് ഇവിടെ ചേർന്ന്..ഇവിടെ ഒരു ബന്ധു ഉണ്ട്…”
മ്മ്…അതിന് മറുപടി ആയി അയ്യാൾ ഒന്ന് മൂളി…
“ ഈ ഗ്രാമത്തിൽ പലരും പുറത്ത് നിന്നും വരാറ് ഉണ്ട്..പക്ഷെ വരുന്ന അതേ പോലെ ആയിരുന്നില്ല അവരുടെയൊക്കെ തിരിച്ചു പോക്ക്…തനിക്ക് അറിയായിരിക്കും അല്ലേ….”
അയാളുടെ ആ എടുത്ത് അടിച്ചു ഉള്ള പറച്ചിലിൽ അവൻ ഒന്ന് വിരണ്ടു…പൊടുന്നനെ അവൻ്റെ നടത്തം നിന്നു…ഒന്നു ആലോചിച്ചു എങ്കിലും അവൻ പിന്നാലെ നടന്നു…
അപ്പോഴേക്കും മഹി നേരത്തെ കണ്ട രൂപം നിന്ന സ്ഥലം കഴിഞ്ഞു പോയിരുന്നു…അവിടെ ആകെ പരതി നോക്കി എങ്കിലും അവന് ഒന്നും കാണുവാൻ സാധിച്ചില്ല….
“ പിന്നെ ഈ നേരത്ത് ഇങ്ങോട്ട് ഒക്കെ യാത്ര നിരോധിച്ച കാര്യം തനിക്ക് അറിയില്ലേ…ഈ സമയം അത്ര നല്ലത് അല്ല…ഇനി ഇങ്ങ്നെ ആവർത്തിക്കരുത്..തനിക്ക് തന്നെ ആണ് അതിൻ്റെ ദോഷം…”
അയാളുടെ ആ പറച്ചിലിൽ ഒരു ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു…അവൻ അറിയാതെ തന്നെ അവൻ തല ആട്ടി….
“ അല്ല തനിക്ക് എങ്ങോട്ടാ പോകേണ്ട…അയ്യാൾ അവനോട് ചോദിച്ചു…”
അപ്പോഴേക്കും അവൻ രാവിലെ ഗ്രാമത്തിൽ നിന്നും ബസ് കയറിയ സ്ഥലത്ത് വന്നിരുന്നു… ഇത്രയും വേഗം ഇങ്ങു എത്തിയോ എന്ന് അവൻ അതിശയപെട്ടു…
“ മുകളിലേക്ക് ആണ് മേവുംപടം..അവൻ മുകളിലേക്ക് കിടക്കുന്ന വഴിയിലേക്ക് ചൂണ്ടി…”
“ ദോ…ആ വഴിയെ പോയാൽ മതി പെട്ടന്ന് അവിടെ എത്തും ….”
അപ്പുറത്ത് മാറി നിൽക്കുന്ന വഴിയിലേക്ക് ചൂണ്ടി..
“ ഞാൻ നേരെ ആണ്…ഞാൻ പോകട്ടെ തന്നോട് ഓരോന്ന് പറഞ്ഞു നടന്ന് ഞാൻ വൈകി…അപ്പൊൾ ശെരി…”
അതും പറഞ്ഞു അവൻ്റെ മറുപടിക്ക് നിൽക്കാതെ അയാള് ഓടി…പിന്നാലെ നായയും…
അയാളുടെ ഓട്ടത്തിന് വല്ലാത്ത വേഗത ഉണ്ടായിരുന്നു എന്ന് അവന് തോന്നി…ഏത്ര പെട്ടന്ന് ആണ് അയ്യാൾ ഓടി അകലുന്നത്..എന്നിരുന്നാലും അയാളുടെ ധൈര്യത്തെ സമ്മതിച്ചേ പറ്റുള്ളൂ ..
അപ്പൊൾ ആണ് അയാള് പറഞ്ഞ വഴിയിൽ അവൻ നോക്കിയത്..അയ്യാൾ പറഞ്ഞു തന്ന വഴി അല്ലേ..പോയി നോക്കാം… കുറച്ച് നേരം കൊണ്ട് തന്നെ അയാളെ തനിക്ക് വിശ്വാസം ആയി എന്ന് ഓർത്ത് അവന് അൽഭുതം തോന്നി….
അവൻ അയാളെ കാണുവാൻ വഴിയിലേക്ക് നോക്കി എങ്കിലും അവൻ്റെ കാഴ്ചക്ക് അപ്പുറം അയാള് പോയിരുന്നു….
അവൻ ആ വഴിയിലേക്ക് വണ്ടിയും ആയി നീങ്ങി…
അൽഭുതം എന്നോണം രണ്ട് വളവ് തിരിഞ്ഞതും അവൻ ഇന്നലെ പ്രിയയും ആയി ഓടി എത്തിയ വഴിയിലേക്ക് വന്ന് ഇറങ്ങി…
അവന് അതൊരു വല്ലാത്ത ആശ്വാസം ഉണ്ടായി.. അവിടുന്ന് നോക്കിയാൽ അമ്മായിയുടെ വീട് കാണുവാൻ പറ്റുമായിരുന്നു… അവൻ ബൈക്ക് തള്ളി വീട് ലക്ഷ്യം വച്ച് നടന്നു..
അവൻ എന്തോ ഓർത്ത പോലെ ഒരു ദീർഘ ശ്വാസം വിട്ടു…ആ കാവിനെ കടന്ന് വരണമല്ലോ എന്ന് ഓർത്ത് ചെറിയ പേടി ഉണ്ടായിരുന്നു…അതു മാറി കിട്ടിയല്ലോ ആശ്വാസം… താനും ഇപ്പൊൾ ഇത്തരം കാര്യങ്ങളിൽ ഭയപ്പെടുന്നു എന്ന് ഓർത്ത് അവന് അവനോട് തന്നെ ചെറിയ ലജ്ജ തോന്നി….
അവൻ ഒരു മിനിറ്റ് നടന്നപ്പോൾ തന്നെ വീടിനു താഴെ ആയി എത്തി..വണ്ടി നല്ല സ്ഥലം നോക്കി പാർക്ക് ചെയ്ത് മുകളിലേക്ക് കയറി…
“ അവൻ ആണോടി ആ അവന്നത്….രേവതിയുടെ ആ ചോദ്യത്തിന് ആണ് എന്ന് തോന്നുന്നു..”
എന്ന് മറുപടി പറയുന്നതും മഹി താഴെ നിന്ന് കെട്ടു….
അവൻ കയറി വരുന്നതും കാത്ത് രേവതിയും പ്രിയയും വാതിൽ പടിയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…
പ്രിയയുടെ മുഖത്ത് പനിയുടെ നല്ല ക്ഷീണം ഉണ്ടായിരുന്നു…എങ്കിലും അവനെ കണ്ടപാടെ അവള് ഒരു നനഞ്ഞ ചിരി ചിരിച്ചു…
അവനെ കണ്ടതും രേവതി അവിടെ നിന്നും എഴുന്നേറ്റു..രേവതി അവൻ്റെ അടുക്കൽ ചെന്ന് എന്തോ അവന് ചുറ്റും ഉഴിഞ്ഞു എടുത്ത്…അതുമായി വീടിനു കുറച്ച് മാറി അതു കത്തിച്ചു കളയുകയും ചെയ്തു…
അതു എന്താണ് എന്ന് അവന് മനസിലായില്ല ..
“ മോനെ ഇത്രയും നേരം എവിടെ ആയിരുന്നു..കാണാതെ വന്നപ്പോൾ ഞാനും അവളും നല്ലതുപോലെ പേടിച്ചു….”
“ വണ്ടി കുറച്ച് പണി തന്നു അമ്മായി…അതാ..”
“എന്തായാലും നന്നായി ….എന്ന് വെള്ളി ആയിരുന്നു മോനെ ഞാൻ അതു വിട്ടും പോയി…”
“അതെന്താ അമ്മായി അങ്ങനെ…വെള്ളി ആഴ്ചക്ക് എന്താ കുഴപ്പം…”
“ അതൊന്നും ഇല്ല മോനെ ഗ്രാമത്തിലെ ഓരോ വിശ്വാസങ്ങൾ ഉണ്ട് അതാ…അമാവാസി ദിവസങ്ങളിൽ ആരും അസമയത്ത് ഗ്രാമത്തിന് പുറത്തേക്ക് ഇറങ്ങി നടക്കാറ് ഇല്ല മോനേ…”
പെട്ടന്ന് രേവതി ഒന്ന് പരുങ്ങി എങ്കിലും എന്തൊക്കെയോ അവള് പറഞ്ഞു ഒപ്പിച്ചു…
“ എന്തായാലും വന്നല്ലോ….ഇപ്പോഴാണ് ഒന്ന് സമാധാനം ആയത് എന്തായാലും തേവര് മുത്തപ്പൻ കാത്ത്…”
അതും പറഞ്ഞു വാതിക്കൽ തുക്കിയിരുന്ന ഫോട്ടോയിൽ തൊഴുത്ത് അകത്തേക്ക് കയറി പോയി….പിന്നാലെ അവളും….
“ നീ കയറി വാ…യാത്ര ചെയ്ത് വന്നത് അല്ലേ ഞാൻ വെള്ളം ചൂടാക്കി വെയ്ക്കാം…”
പോകുന്ന പോക്കിൽ മഹീയോട് രേവതി വിളിച്ചു പറഞ്ഞു…
രേവതിയുടെ പറച്ചിലിൽ തന്നെ തന്നോട് ഉള്ള കരുതൽ വ്യക്തം ആയിരുന്നു….എന്നാലും വീണ്ടും അമ്മായി തൻ്റെ ചോദ്യത്തിന് മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയത് ആണ് എന്ന് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു…
മഹി അതൊക്കെ ചിന്തിച്ചു നിൽക്കെ അവൻ അറിയാതെ തന്നെ അവൻ്റെ നോട്ടം ആ ഫോട്ടോയിലേക്ക് വീണു..
അതു കണ്ടതും മഹി ഇടി വെട്ടിയത് പോലെ നിന്ന് പോയി…
ഫോട്ടോയിൽ നായയോട് ഒപ്പം നിൽക്കുന്ന ഒരാള് ആയിരുന്നു ഉണ്ടായിരുന്നത്…
അവൻ്റെ കയ്യും കാലും വിറക്കാൻ തുടങ്ങി…കുറച്ച് മുന്നേ ഞാൻ കണ്ട രൂപം…അയാൾക്ക് കാവൽ ആയി നിന്നത് ആ നായ…അപ്പൊൾ ആ വന്നത്….തന്നെ രക്ഷിക്കാൻ ആയിരുന്നോ…
എന്തൊക്കെ ആണ് ദൈവമേ ഈ നാട്ടിൽ നടക്കുന്നത്…അവന് ആകെ തല പേരുക്കുന്നത് പോലെ തോന്നി…..
തുടരും……
ഒരുപാട് മാസങ്ങൾക്ക് ശേഷം ആണ് ഞാൻ ഈ ഭാഗം ഇടുന്നത് എന്ന് അറിയാം…അവസാനം ഇട്ടത് കഴിഞ്ഞ സെപ്തംബർ ആണ് എന്നാണ് എൻ്റെ ഓർമ….ഓണത്തിൻ്റെ ജോലി തിരക്കിന് ഇടയിൽ എടുത്ത ഒരു ഗ്യാപ് ആണ്.സ്റ്റോറി വരാൻ വൈകിയത്…ആ എടുത്ത ഗ്യാപ്പ് ഏറ്റവും വലിയ ഒരു മണ്ടത്തരം ആയി മാറി…സ്റ്റോറി മുട്ടോട്ട് എഴുതാൻ ഉള്ള ഒരു ടച്ച് തന്നെ ഇല്ലാതെ ആയി..തിരിച്ചു ആ പവർ തിരികെ വരാൻ ഇത്രയും സമയം എടുക്കേണ്ടി വന്നൂ…ഏത്ര മാത്രം ശെരി ആയി എന്ന് അറിയില്ല..തിരക്കുകൾ കാരണം ചില്ലപോൾ ഇവിടെ ഇടുന്ന കമൻ്റിനു മറുപടി ഇടാൻ സാധിക്കാതെ വന്നേക്കാം…ഏതങ്കിലും വിധത്തിൽ ഉള്ള അഭിപ്രായങ്ങൾ/റെക്കമൻറ് ഉണ്ട് എങ്കിൽ എൻ്റെ ട്വിറ്റെർ rdxmboy ഐഡിയിലേക്ക് മെസ്സേജ് ഇടാവുന്നത് ആണ്…ഞാൻ മറുപടി തരാം ശ്രമിക്കാം….
Responses (0 )