❤️അനന്തഭദ്രം 4❤️
Anandha Bhadram Part 4 | Author : Raja | Previous Part
ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ വൈഗയുടെ മുഖമാണ്…
ഇനിയും ഉൾകൊള്ളാനാവാത്ത ആ പാവം കുട്ടിയുടെ വിയോഗവാർത്ത അത്രമേൽ മനസ്സിനെ മുറിവേൽപ്പിച്ചിരിക്കുന്നു…
അവിടെ നിന്നും ഞാൻ നേരെ പോയത് വൈഗയെ അവസാനമായി ഒരു നോക്കു കാണാൻ ആണ്…
രാവിലെ മുതൽ നല്ല പനിയുണ്ടായിരുന്നു വൈഗയ്ക്ക്..പിന്നെ അവളുടെ ശരീരത്തിൽ കണ്ട മുറിവുകൾ മറ്റും body പോസ്റ്റ് മാർട്ടം ചെയ്യണമെന്ന ആവശ്യത്തെ ന്യായീകരിക്കുന്നതായിരുന്നു എല്ലാവരുടെയും കണ്ണിൽ…എന്നാൽ അവളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ, ആരെയും പഴി പറയാത്ത എല്ലാം കുറ്റങ്ങളും സ്വയം ഏറ്റെടുത്തു കൊണ്ടുള്ള ആത്മഹത്യകുറിപ്പും പോലീസിന്റെ പ്രാഥമിക അന്വേഷണവും ആ മരണത്തിൽ മറ്റുള്ളവർക്ക് ദുരൂഹതയൊന്നും ബാക്കി വച്ചില്ല…. റൂം പരിശോധിച്ച പോലീസ്നെ pregnancy confirm ചെയ്തു കൊണ്ടുള്ള ഹോസ്പിറ്റലിലെ പേപ്പേഴ്സ് കിട്ടിയിരുന്നു..
ഒപ്പം വിവരം അറിഞ്ഞു നാട്ടിൽ നിന്നും ഓടിപ്പിടഞ്ഞെത്തിയ വൈഗയുടെ അച്ഛന്റെ വാക്കുകളും…
കഴിഞ്ഞ ദിവസം രാത്രി വൈഗ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിരുന്നു എല്ലാം..
അവരിൽ നിന്നും ഒന്നും മറച്ചുവക്കാതെയാണ്
ആ കുട്ടി യാത്രയായതു.. അവൾ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല.. എല്ലാം കേട്ട ആ അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചിരുന്നു.. അച്ഛനും അമ്മയും അവളുടെ ഒപ്പം ഉണ്ടെന്ന് പറഞ്ഞു അവൾക്ക് ധൈര്യം പകരുകയാണ് ചെയ്തതു…
എന്നിട്ടും “അവരോടെല്ലാം തെറ്റ് ചെയ്തവൾ ആണ് താൻ” എന്ന ചിന്ത ആ പാവത്തിനെ വേട്ടയാടിയിരിക്കാം…ഉദരത്തിൽ നാമ്പിട്ട ജീവന്റെ തുടിപ്പിനു പോലും അവളെ പിന്തിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടാവില്ല…
താൻ ചെയ്ത തെറ്റിന്റെ പരിണിതഫലം ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഒന്നും അറിയാത്ത ആ കുഞ്ഞു ജീവനെയും കാത്തിരിക്കുന്നുണ്ടായിരിക്കും എന്ന ചിന്തയും അവളെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം..
മനുഷ്യനായാലും മൃഗമായാലും ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരമായ,,, ഏറ്റവും പവിത്രമായി കാണേണ്ട ലൈംഗികബന്ധം, വെറും താൽക്കാലികമായ ഭോഗസുഖവേഴ്ച്ഛകൾക്കുള്ള ഒരു ഉപാധി മാത്രമായി പ്രണയത്തിന്റെ ചതിക്കുഴികളിൽ മനുഷ്യൻ സ്ഥാനം കൊടുത്തപ്പോൾ അവിടെ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതു ഒന്നുമറിയാതെ ഭൂമിയിൽ പിറവി കൊള്ളുന്ന,,ഇത് പോലെ ഗർഭപാത്രത്തിൽ വച്ചു തന്നെ കുരുതി കൊടുക്കപ്പെടുന്ന ജീവനുകൾ തന്നെയാണ്..
ഇനിയും ഉത്തരമില്ലാത്ത നമ്മുടെ സമൂഹത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ചോദ്യം…. മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നതും ഇതൊക്ക തന്നെയാണ്….”അച്ഛനെയും അമ്മയെയും കാണാൻ ഇന്ന് വൈകുന്നേരം വീട്ടിലേക്കു വരും ” എന്ന് വാക്ക് നൽകിയ മകളെ കാത്തിരുന്ന ആ അച്ഛൻ ഇന്ന് മകളുടെ ചേതനയറ്റ ശരീരത്തിന്റെ അരികിൽ ഇരുന്നു പൊട്ടിക്കരയുകയാണ്…അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കുവാൻ പോലും ആകാതെ ഞാനും സഹപ്രവർത്തകരും വിഷമിച്ചു….
എല്ലാം പരസ്പരം പങ്കു വച്ചിരുന്ന ആത്മമിത്രത്തിന്റെ വിയോഗം നൽകിയ ആഘാതത്തിലാണ് കീർത്തന..
പനിച്ചു കിടന്നിരുന്ന വൈഗയുടെ മുഖമാണ് അവളെ രാവിലെ ഓഫീസിലേക്ക് യാത്രയാക്കിയത്..തിരികെ എത്തുമ്പോൾ തന്നെ കാത്തിരുന്ന വൈഗയുടെ ജീവനറ്റ മുഖം കൈക്കുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുംബിച്ചു ഏങ്ങലടിച്ചുകൊണ്ട് അവൾ അനുഭവിച്ചിരുന്ന വേദനകൾ എണ്ണിപ്പറഞ്ഞു കരയുകയാണ് കീർത്തന…pregnancy ഉൾപ്പെടെയുള്ള പല കാര്യങ്ങളും വൈഗയുടെ നിർബന്ധപ്രകാരമായിരുന്നു കീർത്തന എല്ലാവരിൽ നിന്നും മറച്ചു വച്ചതു..
ഒരു പക്ഷെ താൻ അവളെ തനിച്ചാക്കാതെ ഇന്ന് കൂടെ ഇരുന്നിരുന്നുവെങ്കിൽ വൈഗ ജീവനോടെ ഉണ്ടായേനെ എന്നു പറഞ്ഞ് ആ കുട്ടി പൊട്ടികരഞ്ഞു…മകളുടെ മരണത്തിനു കാരണക്കാരനായവനെ തേടിപ്പോകില്ല എന്നു അച്ഛൻ വൈഗക്ക് വാക്ക് കൊടുത്തിരുന്നു..അവൾ അതു ആഗ്രഹിച്ചിട്ടില്ല..അത്രമേൽ ഹരിയെ വെറുത്തു കഴിഞ്ഞിരുന്നു വൈഗ..എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്താണ് അവൾ യാത്രയായത്….
Formalities എല്ലാം കംപ്ലീറ്റ് ആക്കി അന്ന് രാത്രി തന്നെ ബോഡി ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ട് പോയി… സംസ്കാരം നാളെ ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകും എന്ന് അറിയിച്ചു…നാളെ ചടങ്ങുകൾക്ക് ഓഫീസിൽ നിന്നും അനുശോചനം അറിയിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ പോകാൻ മേലധികാരികൾ നിർദേശിച്ചുവെങ്കിലും മനസ്സ് ഇനിയും പാകപ്പെടാത്തതിനാൽ ഞാൻ ഒഴിഞ്ഞു മാറി….
ശ്രീലത മാഡത്തിന്റെയും സ്ഥിതി അതായിരുന്നു…
ജെയിംസും വേറെ രണ്ട് പേരും നാളെ പോകാം എന്ന് പറഞ്ഞു…ബാക്കി എല്ലാവരും അപ്പോൾ അവിടെ എത്തിയിരുന്നു വൈഗയെ അവസാനമായി ഒരു നോക്ക് കാണാൻ….
തണുത്തുറഞ്ഞ ചേതനയറ്റ വൈഗയുടെ ശരീരം ആശുപത്രികിടക്കയിൽ കണ്ട നിമിഷം മരവിച്ചു പോയിരുന്നു എന്റെ മനസ്സും ശരീരവും ഒരു പോലെ…
വൈഗ ആഗ്രഹിച്ചതുപോലെ അവളെ ഇപ്പോൾ മരണത്തിന്റെ ഗന്ധം പുൽകി ഉറക്കി യിരിക്കുന്നു..ആ ഗന്ധത്തിനോടുള്ള ആസക്തി അവളെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല…
തീരാത്ത വേദനകളുമായി ഇഹലോകവാസം വെടിഞ്ഞ ആ മാലാഖയുടെ ആത്മാവിനെ
സ്വർഗ്ഗവാതിൽക്കലിൽ ‘പ്രണയത്തിന്റെ കാവൽ മാലാഖമാർ സ്വീകരിക്കാനായി കാത്തിരിക്കുന്നുണ്ടാകും…ആ ലോകത്തു വച്ചു ഇനിയും കളങ്കപ്പെടാത്ത അവളുടെ പ്രണയം പൂവണിയും.. അവളുടെ പ്രണയത്തിനായ്,, ആ മാലാഖയുടെ കാമുകാനാകാൻ വേണ്ടി അവിടെയുള്ളവർ മത്സരിക്കും…വൈഗയുടെ പ്രണയം സത്യമാണ്..ആ പ്രണയം സ്വീകരിക്കാൻ അർഹതയുള്ളവർ ഒരു പക്ഷെ ആ ദൈവസന്നിധിയിൽ മാത്രമേ ഉണ്ടാകൂ..അതായിരിക്കും
പ്രണയത്തിന്റെ മാലാഖമാർ അവളെ അവരുടെ ലോകത്തേക്ക് ക്ഷണിച്ചത്…………”’
*****—————**————–*****
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു..പതിവിനു വിപരീതമായി പുറത്തേക്കൊന്നും പോകാതെ അന്ന് ഞാൻ വീട്ടിൽ തന്നെ ഇരുന്നു..
വൈഗയുടെ വിയോഗം എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നു അറിയാവുന്നതു കൊണ്ട് വീട്ടുകാരും അതു കാര്യമാക്കിയില്ല…
രാത്രി ഞാൻ ‘ഇന്നലെ ഭദ്രയെ കണ്ട കാര്യവും, എന്റെ ഇഷ്ട്ടം അറിയിച്ഛപ്പോഴുണ്ടായ അവളുടെ പ്രതികരണവും ഏട്ടനോടും ഏട്ടത്തിയോടും പറഞ്ഞു… എന്നെ അവൾക്കു ഇഷ്ട്ടമായിട്ടുണ്ടാകില്ല എന്നും അതു കൊണ്ടായിരിക്കാം അവൾ അപ്പോൾ അങ്ങനെ പെരുമാറിയാതെന്നും ഞാൻ ധരിച്ചു…എന്നാൽ എന്റെ ആ ധാരണ ചിലപ്പോൾ തെറ്റായിരിക്കാം എന്നും നമുക്ക് നേരിട്ട് തന്നെ വീട്ടുകാർ വഴി ഈ പ്രൊപോസലുമായി ചെല്ലാം എന്ന് ഏട്ടൻ പറഞ്ഞു…
അതിനു മുൻപ് മീനാക്ഷിയോട് ഈ കാര്യത്തെപ്പറ്റി സംസാരിച്ചു ഭദ്രയുടെ മനസ്സിൽ എന്താന്നു അറിയാം എന്ന് ഏട്ടത്തിയും എനിക്ക് വാക്ക് തന്നു..
ഏട്ടന്റെയും ഏട്ടത്തിയുടെയും വാക്കുകൾ എനിക്ക് കുറച്ചു ആശ്വാസം തന്നെങ്കിലും ‘ഒരു വേള ഭദ്രക്ക് എന്നെ ഇഷ്ട്ടമല്ലെങ്കിലോ’ എന്ന ചിന്ത എന്നെ അപ്പോഴും അലട്ടി
കൊണ്ടിരുന്നുണ്ടായിരുന്നു….
________________
അടുത്ത ദിവസം ഏട്ടത്തിക്ക് എന്നോട് പറയാൻ ഉണ്ടായിരുന്ന കാര്യം എന്റെ മനസ്സിലെ പ്രതീക്ഷകളെയെല്ലാം അസ്തമിപ്പിക്കുന്നതായിരുന്നു…
“ഭദ്രക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട്… ഇന്നലെ അവർ പെണ്ണ് കാണാൻ വന്നിരുന്നു…ഏകദേശം ഉറപ്പിച്ച പോലെയാണ്..
വീട്ടുകാർക്ക് പൂർണതാല്പര്യം..””
“ഭദ്രക്കോ…?? ”ഏട്ടത്തി ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് ചോദിക്കാൻ അത്രയെ ഉണ്ടായിരുന്നുള്ളൂ…
“അവൾക്കും താല്പര്യകുറവൊന്നുമില്ല എന്നാണ് അറിഞ്ഞത്… ” ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞുവെങ്കിലും ഒരു പുഞ്ചിരിയോടെ ഞാൻ കേട്ടിരുന്നു…
‘ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ കൊണ്ട് വന്ന പ്രൊപോസൽ ആയിരുന്നു അതു…സുദേവ് എന്നാണ് പയ്യന്റെ പേര് രേഷ്മയുടെ വിവാഹത്തിന്റെ അന്ന് ഭദ്രയെ കണ്ട് ഇഷ്ട്ടപ്പെട്ട സുദേവ് പരിചയക്കാരനായ നടേശനങ്കിളിനോട് കാര്യം അവതരിപ്പിക്കുകയായിരുന്നു… സുദേവ് IT
കഴിഞ്ഞ ആഴ്ച ഒരു ദിവസം അവർ അവിടെ വീട്ടിൽ വന്നു വിവാഹകാര്യം അവതരിപ്പിച്ചു… ഭദ്ര അന്നവിടെ ഇല്ലായിരുന്നു.. ഇന്നലെ ഞായറാഴ്ച സുദേവുമായി വന്നു അവർ ഭദ്രയെ പെണ്ണ് കണ്ട് പോയി….
അതിനു മുന്നേ തന്നെ ഭാനുമതി ആന്റി ഭദ്രയോടു ഈ ആലോചനയെപ്പറ്റി സംസാരിച്ഛ് അവളുടെ സമ്മതം വാങ്ങിയിരുന്നു…
ഒരു പക്ഷെ ഇത്രയും കാലം നോക്കിയതിന്റെയും വളർത്തിയതിന്റെയും കണക്ക് പറഞ്ഞ് ആ സ്ത്രീ അവളെകൊണ്ട് ആ വിവാഹത്തിനു സമ്മതിപ്പിച്ചു എന്ന് പറയുന്നതാകും ശരി…
എല്ലാം കൊണ്ടും നല്ല ആലോചനയാണ് എന്ന്
സുരേന്ദ്രനങ്കിളിനും ദിനേഷേട്ടനും തോന്നി.. സ്ത്രീധനം ആയിട്ട് ഒന്നും വേണ്ടാ എന്നും കാര്യമായ ബന്ധുജനങ്ങൾ ഒന്നും തന്റെ ഭാഗത്തു ഇല്ലാത്തതിനാൽ അടുത്ത വേണ്ടപ്പെട്ടവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം വളരെ ലളിതമായി നടത്തണം എന്നാണ് സുദേവ് ആവശ്യപ്പെട്ടിരിക്കുന്നത്…
അതും എത്രയും പെട്ടന്ന് തന്നെ…ഇതിലും നല്ലൊരു ബന്ധം ഭദ്രക്ക് വേറെ കിട്ടാൻ ഇല്ല എന്നു അവർക്കും തോന്നി കാണും..
എല്ലാവരും കൂടി അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കുക മാത്രമല്ലേ നിവർത്തിയുള്ളു..’
“ഈ ഒരു വിവാഹാലോചനക്ക് സമ്മതിച്ചതു കൊണ്ടായിരിക്കുമല്ലെ ഞാൻ ഇഷ്ട്ടമാണ് എന്നു പറഞ്ഞപ്പോൾ ഭദ്ര എന്നോട് അങ്ങനെ പെരുമാറിയത്….”‘
മനസ്സിലെ നീറ്റൽ മറച്ചു വച്ചും ഞാൻ ഏട്ടത്തിയോട് ചോദിച്ചു..
അതു മനസ്സിലായതു കൊണ്ടാണെന്നു തോന്നുന്നു ഏട്ടത്തി അരികിൽ വന്നു നിന്ന് എന്റെ തലമുടികളിൽ തഴുകി എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…
“”ആയിരിക്കും മോനെ.. ഒരു നിമിഷം നീ ഭദ്രയുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കിയാൽ അവളുടെ മാനസികാവസ്ഥ നിനക്ക് മനസ്സിലാകും…..എനിക്ക് ഉറപ്പുണ്ട്, ഒരിക്കലും പൂർണമനസ്സോടെ ആയിരിക്കില്ല
ഭദ്ര ഈ വിവാഹത്തിനു സമ്മതിച്ചിട്ടുണ്ടാവുക.. അവളുടെ സാഹചര്യം അതായത് കൊണ്ടാണ്… അല്ലെങ്കിലും അവളെപ്പോലെയുള്ള ഒരു പെൺകുട്ടിയുടെ ഇഷ്ട്ടങ്ങൾക്കും മോഹങ്ങൾക്കും ആരാണ് വില കല്പ്പിക്കുന്നതു.. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ വിധിക്കപ്പെട്ട ഒരു ജന്മമാണ് അവളുടെതു..
അല്ലാതെ ആ കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയും..എതിർത്താൽ നന്ദികെട്ടവളായി എല്ലാവരും കുറ്റപ്പെടുത്തില്ലേ…”
“എനിക്ക് മനസ്സിലാകും ഏട്ടത്തി… അവളെ.. ഭദ്രയേ…. ചുറ്റുമുള്ളവരെ വിഷമിപ്പിക്കുവാൻ ഒരിക്കലും അവൾക്ക് കഴിയില്ല… അതു കൊണ്ട് തന്നെയാണ് ആ കല്യാണത്തിന് അവൾ സമ്മതം മൂളിയത്…
ഞാൻ ചുമ്മാ വെറുതെ… ഓരോന്നു സ്വപ്നം കണ്ട്.. പെട്ടന്നവളെ അടുത്ത് ഒറ്റയ്ക്ക് കണ്ടപ്പോൾ തോന്നിയ എടുത്തു ചാട്ടത്തിന്
അങ്ങനെയൊക്കെ… അല്ലെ ഏട്ടത്തി…..””
വാക്കുകൾ മുഴുവുപ്പിക്കാൻ ആകാതെ ഇരുന്നു ഉരുകിയെങ്കിലും വേദന ഉള്ളിലൊതുക്കി ഞാൻ ഏട്ടത്തിയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു….
“നീ എന്തിനാടാ ചെക്കാ വിഷമിക്കുന്നത്.. നിന്റെ മനസ്സിൽ തോന്നിയ ഇഷ്ട്ടം നീ അവളോട് തുറന്നു പറഞ്ഞു..അതിൽ എന്താ കുഴപ്പം…പിന്നെ ഇങ്ങനെയൊക്കെ സംഭവിച്ചത് നിന്റെ തെറ്റ് കൊണ്ടൊന്നുമല്ലല്ലോ…
അതു കഴിഞ്ഞു.. നീ പതിയെ എല്ലാം മറക്കാൻ ശ്രമിക്ക്.. ഹല്ല പിന്നെ..എന്റെ മോന് നല്ലൊരു പെൺകുട്ടിയെ തന്നെ ഈ ഏട്ടത്തി കണ്ടെത്തി തരും നോക്കിക്കോ നീ..
അതല്ല ഇനി ഇതും പറഞ്ഞു വല്ല നിരാശ കാമുകന്റെ റോൾ ഇട്ടാലുണ്ടല്ലോ നിന്റെ പുറം ഞാൻ അടിച്ചു പൊളിക്കും.. കേട്ടോടാ ചെറുക്കാ… ഹ്മ്മ്.. “””
കപടഗൗരവത്തിന്റെ പുറത്തുള്ള ഒരു ചിരിയോടെ അങ്ങനെ പറഞ്ഞു കൊണ്ട് ഏട്ടത്തി എന്നെ ആശ്വസിപ്പിച്ചു..
“ഏയ് ഇല്ലാ ഏട്ടത്തി… ഞാൻ എല്ലാം വിട്ടു.. ഉറക്കത്തിൽ കണ്ട് മറന്ന ഒരു സ്വപ്നം പോലെ.. ഭദ്രയെ ഞാൻ അവസാനമായി ഒന്ന് പോയി കാണട്ടെ.. ഒരു സോറി പറയാൻ.. ഇതൊന്നും അറിയാതെ ആണ് ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞതെന്നു പറയണ്ടെ… “”
ഒരിക്കൽ കൂടി ഭദ്രയെ കണ്ടു സംസാരിക്കാനുള്ള മോഹമാണോ എന്തോ..,? എന്നെ കൊണ്ട് അങ്ങനെ ഏട്ടത്തിയോട് അങ്ങനെ ചോദിപ്പിച്ചത്….
“അതൊന്നും വേണ്ടടാ അവളോട് ഞാൻ സംസാരിചോളാം.. മീനാക്ഷിയും ഉണ്ടല്ലോ…
നിന്റെ കാര്യം പറഞ്ഞപ്പോൾ മീനാക്ഷിക്കും നല്ല താല്പര്യം ആയിരുന്നു നീയും ഭദ്രയുമായുള്ള കല്യാണത്തിന്.. ഇവിടെ അച്ഛനോട് അമ്മ കാര്യം അവതരിപ്പിച്ചപ്പോൾ അച്ഛനും സമ്മതമായിരുന്നു… പക്ഷെ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയി തീർന്നതിൽ എല്ലാർക്കും സങ്കടം ഉണ്ട്.. അതൊന്നും ഇനി സാരമില്ല..കഴിഞ്ഞതു കഴിഞ്ഞു…ഇനി നീ അതിനെപ്പറ്റി ഒന്നും ആലോചിക്കണ്ട…..കേട്ടല്ലോ..?? “”
“ഉവ്വ് ഏട്ടത്തി.. ഏട്ടത്തി പറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ… “”
ഞാൻ ചിരിച്ചു കൊണ്ട് എപ്പോഴും ഏട്ടത്തിയെ ദേഷ്യം പിടിപ്പിക്കാൻ ചെയ്യാറുള്ള പോലെ മൂപ്പരുടെ മുടിയിൽ പിടിച്ചു വലിച്ചു….
“”ഹാവു ചെക്കാ.. ടാ നിക്ക് വേദനിക്കുണ്.. വിടെടാ….””
എന്റെ കൈ പിടിച്ചു മാറ്റി എന്റെ തലക്കിട്ട് ഏട്ടത്തി കിഴുക്കി…
എന്നിട്ട് എന്നെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
“വാ വന്നേ വല്ലതും കഴിക്കാം.. എല്ലാരും നിന്നെ നോക്കി ഇരിക്കുവാ… വാ..”‘
“എനിക്കിപ്പോ വേണ്ട.. നിങ്ങളു കഴിച്ചോ… ഞാൻ കുറച്ചു കഴിഞ്ഞു വന്നു കഴിച്ചോളാം.. എനിക്ക് കുറച്ചു നേരം ഒന്ന് തനിച്ചിരിക്കണം…”
ഞാൻ വരാൻ കൂട്ടാക്കാതെ അവിടെ റൂമിൽ തന്നെ ഇരുന്നു…
“”ഹ്മ്മ്..തനിച്ചിരിക്കുന്നതൊക്കെ കൊള്ളാം.. അരമണിക്കൂർ കഴിഞ്ഞു ഞാൻ വന്നു വിളിക്കും.. അപ്പൊ മര്യാദക്ക് വന്നു ഭക്ഷണം
കഴിച്ചോളണം.. അല്ലാതെ ഇതിന്റെ പേരിൽ ഒന്നും തിന്നാതെയും കുടിക്കാതെയും നടന്നു ആരോഗ്യം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല… കേട്ടല്ലോ.. “”
ഏട്ടത്തി നല്ല ഗൗരവത്തിലായിരുന്നു..
“ഉവ്വ്,, ഉത്തരവ് ഏട്ടത്തിയമ്മേ… “”
അതും പറഞ്ഞു ഞാൻ കളിയാക്കി ചിരിച്ചപ്പോൾ എന്റെ നടുംപുറത്തിനിട്ട് വേദനിപ്പിക്കാതെ പയ്യെ ഒരു അടി തന്നിട്ട് ഏട്ടത്തി പോയി….
ഭദ്രയെ അത്ര എളുപ്പം മറക്കാൻ സാധിക്കുമോ എന്നെനിക്കറിയില്ല..എന്നാലും മറന്നല്ലേ പറ്റു…വേറെ ഒരുവന്റെ പെണ്ണ് ആകാൻ പോകുന്നവളെ ഇനിയും മനസ്സിൽ കൊണ്ട് നടന്നു മോഹിക്കുന്നത് ശരിയല്ല..
ഉറക്കത്തിൽ കണ്ട സ്വപ്നത്തിലെ ഒരു മുഖം എന്ന പോലെ,,, ഉണർന്നു കഴിഞ്ഞപ്പോൾ അതു വെറും ഒരു സ്വപ്നം ആയിരുന്നു എന്നു കരുതി മറക്കുവാൻ ശ്രമിക്കുകയാണ് ഞാൻ…
എന്നാൽ മറക്കാൻ ശ്രമിക്കുന്തോറും ഭദ്രയുടെ മുഖം അറിയാതെ ഓർത്തു പോകുകയാണ്…ആ മറവിയുടെ തോൽവിക്ക് കാരണം അവളോടുള്ള എന്റെ പ്രണയം തന്നെയാണ്…ഇനിയാ പ്രണയം സ്വീകരിക്കാൻ അവൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന സത്യം ഉൾകൊള്ളാൻ ഞാൻ തയ്യാറാകേണ്ടിയിരിക്കുന്നു…..
കുറച്ചു ദിവസങ്ങൾ കടന്നുപോയി..ഇതിനിടയിൽ ഏട്ടനും ഏട്ടത്തിയും ഭദ്രയെ കണ്ട് സംസാരിച്ചിരുന്നു…
എല്ലാം കൊണ്ടും വൈകിയ വേളയിലെ ആ കൂടികാഴ്ചയും സംസാരവും മൂലം വേറെ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ലങ്കിലും
എന്നെപ്പറ്റി ഭദ്രയുടെ മനസ്സിൽ ഒരു കരട് പോലും ഉണ്ടാകരുതന്നെ ഏട്ടനും ഏട്ടത്തിയും കരുതിയിരുന്നുള്ളൂ…
സമയമെടുത്തും അതിനോട് പൊരുത്തപ്പെടാൻ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തികൊണ്ടിരുന്നു….
*******———————-************
വൈഗയുടെ ഒഴിവിലേക്ക് പുതിയ ഒരാളെ കമ്പനി അപ്പോയ്ന്റ്മെന്റ് ചെയ്തു…
ട്രിവാൻഡറo ബ്രാഞ്ചിൽ നിന്നും ട്രാൻസ്ഫർ ആയി വന്നിട്ടുള്ളതാണ്…
പേര് സെലിൻ…സെലിൻ ജോർജ്…..
ആദ്യനാളുകളിലെ അപരിചിത്വത്തിന്റെ അകൽച്ച മാറിയപ്പോൾ ഓഫീസിലെ എല്ലാരുമായും സെലിൻ കൂട്ടായി….
പതിയെ ആണെങ്കിലും എന്റെ അടുത്തും സെലിൻ അടുപ്പം സ്ഥാപിച്ചു…ജോലിയിലും മറ്റും ഭദ്രയുടെ ഓർമ്മകൾ വേട്ടയാടിയിരുന്ന എനിക്ക് സെലിനുമായുള്ള സൗഹൃദം ഒരു relief ആയിരുന്നു….
എല്ലാരോടും എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പ്രകൃതം…കാര്യം കളിചിരിയും തമാശയും പറഞ്ഞു നടക്കുമെങ്കിലും ജോലിയുടെ കാര്യത്തിൽ she
is excellent… വളരെ efficient ആയ ഒരു എംപ്ലോയീ ആണ് സെലിൻ എന്നു വളരെ കുറച്ചു ദിവസം കൊണ്ട് എല്ലാർക്കും ബോധ്യമായി…അതും ഞാൻ സെലിനെ notice ചെയ്യാൻ ഒരു കാരണമായി….
സെലിൻ ഇടുക്കിക്കാരിയാണ്…പപ്പക്കും മമ്മക്കും ഒറ്റ മകൾ…ഇവിടെ തൃശ്ശൂർ പൂങ്കുന്നത്ത് സെലിന്റെ ഒരു ആന്റിയുണ്ട്..
അവരുടെ വീട്ടിൽ ആണ് സെലിൻ ഇപ്പോൾ താമസിക്കുന്നത്…കൂടെ സെലിന്റെ ഒരു ഫ്രണ്ട്ഉം അവിടെ താമസം ഉണ്ട്….. മായ എന്നാണ് പേര്.. ആ കുട്ടി നഴ്സ് ആണ്…ഓഫീസിലെ ഒഴിവു വേളകളിലെ സൗഹൃദസംഭാഷണത്തിൽ പരസ്പരം കുടുംബവിശേഷങ്ങൾ പങ്കുവച്ചപ്പോൾ അറിഞ്ഞതാണ് ഇതെല്ലാം…
വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ അടുത്തു… ഒരു subordinate എന്നതിനു അപ്പുറം now she is a good friend…
അങ്ങനെ ദിവസങ്ങൾ കടന്നു പോകവേ ഭദ്രയുടെ സുദേവുമായുള്ള വിവാഹത്തിന്റെ തീയതി നിശ്ചയിച്ച കാര്യം ഏട്ടത്തി പറഞ്ഞു ഞാൻ അറിഞ്ഞു…അടുത്ത മാസം 7-ആം തീയതി ആണ് വിവാഹം…അടഞ്ഞു പോയ ആ അധ്യായം പൂർണമായും മറക്കുവാൻ ശ്രമിക്കുന്ന എന്നെ ഇനിയും ഭദ്രയുടെ ഓർമ്മകൾ തേടിയെത്താതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു… എന്നിട്ടും ചില നിമിഷങ്ങളിൽ എന്റെ മനസ്സ് കൈവിട്ടു പോകുന്നുണ്ടായിരുന്നു…ഒരിക്കൽ
എന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു ഭദ്രയുടെ മുഖം… മറക്കാൻ ഇനിയും സമയം വേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് ഞാൻ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു…അതു കൊണ്ട് തന്നെ
എല്ലാ വിശേഷങ്ങളും പങ്കു വച്ചിരുന്ന സെലിനോട് ഭദ്രയുടെ കാര്യം ഞാൻ അതു വരെയും പറഞ്ഞിട്ടില്ലായിരുന്നു…
ഭദ്രയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്ത് ഞാൻ അതിനെപ്പറ്റി ജിതിനോട് സൂചിപ്പിച്ചിരുന്നു…ഏട്ടത്തി ഭദ്രയെപ്പറ്റി പറഞ്ഞ വിവരങ്ങളെല്ലാം അവന്റെ അമ്മ പറഞ്ഞു അവനും അറിയാമായിരുന്നു..എന്റെ ഇഷ്ട്ടത്തെ അവനും ഒരുപാട് സപ്പോർട്ട് ചെയ്തതാണ്…പക്ഷെ എല്ലാം ഇപ്പോൾ….
മറവി മനുഷ്യനു ചിലപ്പോൾ ഒരു അനുഗ്രഹം ആണെന്ന് പറയുന്നത് വളരെ ശരിയാണ്…
ജീവിതത്തിലെ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് അതു മനസ്സിലാകും….
അങ്ങനെയിരിക്കെ ആണ് പെട്ടെന്നൊരു ദിവസം മുതൽ ഓഫീസിൽ എല്ലാരുടെയും പെരുമാറ്റത്തിൽ ഒരു വ്യത്യാസം എന്റെ
എല്ലാവരും അവളിൽ നിന്നും ഒരു അകലം പാലിക്കുന്നത് പോലെ.. അവളോട് ഒന്നു മിണ്ടാൻ പോലും എല്ലാരും മടിക്കുന്നു..എന്നാലോ സെലിൻ കേൾക്കാതെ അവർ മാറി നിന്ന് എന്തൊക്കയോ അവളെപ്പറ്റി കമന്റ് അടിച്ചും മറ്റും പരിഹസിച്ചു ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു….സെലിൻ ആണെങ്കിൽ ഇതൊന്നും കാണാത്ത മട്ടിൽ തന്റെ ജോലിയിൽ മാത്രം മുഴുകി നടക്കുന്നു..
ഓഫീസിൽ എന്നോടും ശ്രീലത മാഡത്തിനോടും അല്ലാതെ അവൾ മിണ്ടുന്നുമില്ല…എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് മനസ്സിലായി…സെലിനോട് ഞാൻ ഇതിനെപ്പറ്റി ചോദിച്ചു എങ്കിലും അവൾ കൃത്യമായ ഒരു മറുപടി തരാതെ ഒഴിഞ്ഞു മാറി…രണ്ടാമത്തെ ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ കാര്യമെന്തെന്നു കണ്ട് പിടിക്കുവാൻ ഞാൻ തീരുമാനിച്ചു…..
ഓഫീസിലെ സകല ഗോസിപ്പുകളുടെയും പ്രഭവകേന്ദ്രമായ വനജ ചേച്ചിയെ ഞാൻ ക്യാബിനിലെക്ക് വിളിപ്പിച്ചു….വനജ ചേച്ചി ഓഫീസിലെ പ്രായത്തിൽ ഏറ്റവും മുതിർന്ന സ്റ്റാഫ് ആണ്…മൂപ്പർക്ക് ജോലി ചെയ്യുന്നതിനെക്കാൾ താല്പര്യം പരദൂഷണം പറഞ്ഞു പരത്തുന്നതിലാണന്നു മാത്രം…
മുൻപ് ഒരിക്കൽ വൈഗയും ഹരിയും തമ്മിലുള്ള അടുപ്പത്തെപ്പറ്റി ആളു എന്തോ ഗോസിപ്പ് അടിച്ചിറക്കി പറഞ്ഞു നടന്നിട്ട് അതിന്റെ പേരിൽ പിന്നെ വൈഗ പ്രശ്നമുണ്ടാക്കിയപ്പോൾ മാഡം അവരെ വാണിംഗ് ചെയ്തതായിരുന്നു…എന്നാൽ അവർ അന്ന് പറഞ്ഞതിൽ സത്യമുണ്ടായിരുന്നു എന്നു പിന്നീട് കാലം തെളിയിച്ചു…..
വൈഗ…….ഒരു മാസം ആകുന്നു..
അവൾ ജീവനോടെ ഇല്ലാ എന്ന സത്യം
ഇന്നും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്.. അന്ന് ഈ ക്യാബിനിൽ വച്ചു അവസാനമായി വൈഗയോട് സംസാരിച്ച് പിരിഞ്ഞ നിമിഷങ്ങൾ എനിക്ക് പെട്ടന്ന് ഓർമ്മ വന്നു…..
“Sir may I….”
ക്യാബിന്റെ വാതിൽക്കൽ വന്നു നിൽക്കുന്ന വനജ ചേച്ചിയുടെ ശബ്ദം ആണ് എന്നെ വൈഗയെപ്പറ്റിയുള്ള ചിന്തകളിൽ നിന്നും ഉണർത്തിയത്…
“Yes come in…sit.. ”
“എന്താ sir വരാൻ പറഞ്ഞതു…”
എന്റെ മുന്പിൽ ഇരുന്നു കൊണ്ട് അവർ ചോദിച്ചു….
“വേറെ ഒന്നുമല്ല.. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ എന്താണ് നടക്കുന്നതു…നിങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി…സെലിനുമായി എന്താ എല്ലാർക്കും പ്രോബ്ലെം….?? ”
വിളിപ്പിച്ച കാര്യമെന്തന്നു മനസ്സിലായത് കൊണ്ടാകാം വനജ ചേച്ചിയുടെ മുഖത്ത് ഒരു പരുങ്ങൽ ഞാൻ കണ്ടു…
“സർ അതു.. പിന്നെ…..”
അവർ മറുപടി പറയാൻ മടിച്ചു…
“എന്താണ് കാര്യമെങ്കിലും പറയു…ഈ ഓഫീസിൽ നമ്മൾ എല്ലാവരും ഒരു official relationship നുമപ്പുറം വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് പെരുമാറാറുള്ളതു…അതു പോലെ ഒരു അന്തരീഷം നമ്മൾ എല്ലാവരും ഇഷ്ട്ടപ്പെടുന്നു…എന്നിട്ടും നിങ്ങൾ എല്ലാവരും കൂടി ഒരാളെ മാത്രം ഇങ്ങനെ അകറ്റി നിർത്തുന്നത് എന്തു കൊണ്ടാന്നു എനിക്ക് മനസ്സിലാകുന്നില്ല…സെലിൻ ഇവിടെ വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല… വളരെ നല്ല രീതിയിൽ മുന്നോട്ട് പോയികൊണ്ടിരുന്ന നിങ്ങൾക്ക് ഇപ്പൊ എന്ത് പറ്റി…..?? ”
“അതു sir… വേറെ ഒന്നുമല്ല..ഞങ്ങൾ സെലിനെപ്പറ്റി ഒരു കാര്യം അറിഞ്ഞു…അതു ശരിയാണെന്ന് ഞങ്ങൾക്ക് പിന്നീട് മനസ്സിലായി…അതാ….””
“എന്തു കാര്യം.. നിങ്ങൾ അതു പറയൂ…””
“അതിപ്പോ എങ്ങനെയാ sir നോട് പറയുക..അതു മടിച്ചിട്ടാ ഞാൻ… “”
“എന്താന്നെങ്കിലും നിങ്ങൾ പറയൂ…”
പിന്നെയും മടിച്ചു നിൽക്കുന്ന അവരെ ഞാൻ നിർബന്ധിച്ചു….
“Sir.. ആ പെൺകൊച്ചു നമ്മൾ വിചാരിക്കുന്ന
പോലെ ഒന്നുമല്ലാ… ആ കുട്ടി മറ്റേ തരക്കാരിയാ…..””
“നിങ്ങൾ എന്താണ് പറഞ്ഞു വരുന്നതു…..എനിക്ക് മനസ്സിലായില്ലാ….””
അവർ എന്താണ് പറയാൻ പോകുന്നതെന്നറിയാനുള്ള എന്റെ ജിജ്ഞാസ കൂടി വന്നു…
“അതെ സാറേ… ഈ പെണ്ണുങ്ങളു തമ്മിലു പ്രേമിക്കുന്ന ആ ഏർപ്പാട് ഇല്ലേ…..?? അതു തന്നെ…ലെസ്ബിയൻ……””
വളരെ പതിയെ ശബ്ദം താഴ്ത്തി ആണ് അവർ അതു പറഞ്ഞത്…
“What…. നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞേ…”
അവർ സെലിനെപ്പറ്റി പറഞ്ഞ കാര്യം എന്നിൽ ഞെട്ടൽ ഉളവാക്കിയെങ്കിലും ഞാൻ അവരോടു ദേഷ്യത്തോടെ ചോദിച്ചു…..
“അതെ സാറെ…ഞാൻ പറഞ്ഞതു സത്യമാണ്…ഞങ്ങളോട് ഈ കാര്യം പറഞ്ഞതു നമ്മുടെ നീതുവാണ്….
ആ സെലിന്റെ ആന്റിയുടെ വീടിന്റെ അടുത്ത് താമസിക്കുന്നതു നീതുവിന്റെ ബന്ധുവീട്ടുകാരാ…അവരിൽ നിന്നാ നീതു ഈ കാര്യം അറിഞ്ഞതു…ആ വീട്ടിൽ സെലിനും അവളുടെ ഒരു കൂട്ടുകാരിയും മാത്രമേ ഇപ്പൊ താമസം ഉള്ളു .. ആ കൂട്ടുകാരി പെണ്ണ് ആണ് മറ്റേ കക്ഷി…….ആന്റി എന്നു പറയുന്ന ആ സ്ത്രീ വല്ലപ്പോഴെ അവിടെ വരാറുള്ളൂ…അവർ അവരുടെ മകളുടെ കൂടെയാണ് താമസിക്കുന്നത്…
സെലിനും ആ കൂട്ടുകാരി പെൺകൊച്ചുഉം മുൻപും അവിടെ ആ വീട്ടിൽ ഇടയ്ക്കിടെ വരികയും ഒരുമിച്ചു താമസിക്കാറും ഉണ്ടത്രേ…. ചുറ്റുവട്ടത്തുള്ളവർക്കൊക്കെ അന്നേ ഒരു സംശയം ഉണ്ടായിരുന്നു..കൂടുതൽ ഒന്നും എനിക്കറിയില്ല സാറേ,, എന്തായാലും സംഗതി ഉള്ളതാ…… “”
എന്തോ വലിയ ഒരു കാര്യം കണ്ടെത്തി വിവരിച്ച അഭിമാനത്തോടെ വനജ ചേച്ചി പറഞ്ഞു നിർത്തി…..
നീതു ഓഫീസിലെ സ്റ്റാഫ് ആണ്… വനജ ചേച്ചി പറഞ്ഞത് സത്യമാണോ എന്നു നീതുവിനോട് കൂടി ചോദിച്ചു ഞാൻ വ്യക്തമാക്കി…ഓഫീസിൽ എല്ലാവരും ഈ കാര്യം വിശ്വസിച്ച മട്ടാണ്.. അതാണ് അവരുടെ സെലിനോടുള്ള ഇപ്പോഴത്തെ ഈ പെരുമാറ്റത്തിന്റെ കാരണം…
ഇന്ന് ഈ കാര്യം വനജ ചേച്ചി മാഡത്തിനോടും സൂചിപ്പിച്ചിരുന്നു.. എന്നാൽ മാഡം അതു കാര്യമാക്കിയില്ല എന്നു എന്നോട് പറഞ്ഞു…..എന്തുണ്ടെങ്കിലും സെലിനുമായി സംസാരിച്ചു ക്ലിയർ ചെയ്യാനാണ് മാഡം ആവശ്യപ്പെട്ടത്….
As a friend ആ കുട്ടി എന്നോട് ചിലപ്പോൾ സത്യം പറഞ്ഞേക്കുമെന്നും, in case ഇനി നമ്മൾ അറിഞ്ഞത് സത്യം തന്നെ ആണെങ്കിൽ പോലും അതിന്റെ പേരിൽ ആ കുട്ടിയെ ആരും മോശം പറയാനോ ഒറ്റപ്പെടുത്താനോ പാടില്ല എന്നും മാഡം പറഞ്ഞു…
അല്ലേലും സ്വവർഗരതി എന്നു പറയുന്നത് ഒരു പാപം ഒന്നുമല്ലല്ലോ.. അതും നമ്മുടെ നാട്ടിൽ നിയമം അംഗീകരിച്ചിട്ടുള്ളതാണ്.. അങ്ങനെയുള്ളവരുടെതും കൂടി ആണ് ഈ ലോകം.. അവരെ അതിന്റെ പേരിൽ വേർതിരിച്ചു കാണുന്ന നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തോടു എനിക്കും യോജിപ്പില്ലാ…എന്തായാലും ഈ കാര്യം സെലിനോട് തന്നെ സംസാരിച്ചു ക്ലിയർ ചെയ്യാൻ ഞാൻ തീരുമാനിച്ചു..
അല്ലെങ്കിലും നമ്മുടെ സുഹൃത്തിനെപ്പറ്റി ഒരു കാര്യം നമ്മൾ അറിഞ്ഞാൽ മറ്റുള്ളവരോട് പാടി നടക്കാതെ അതിനെപ്പറ്റി ആ സുഹൃത്തിന്റെ അടുത്ത് തന്നെ ചോദിക്കുന്നതാണ് ശരി…
നല്ലൊരു സൗഹൃദത്തിൽ അതു തന്നെയാണ് വേണ്ടത് എന്നു ഞാൻ വിശ്വസിക്കുന്നു…
ഈ കാര്യം ഓഫീസിൽ വച്ചു സംസാരിക്കുന്നതിനെക്കാൾ നല്ലത് പുറത്തു വച്ചാകുന്നതാണെന്ന് എനിക്ക് തോന്നി….
പിറ്റേ ദിവസം ഓഫീസിൽ നിന്നും പോരുമ്പോൾ ഞാനും സെലിനും ഒരുമിച്ചായിരുന്നു…സെലിന്റെ ടു വീലർ സർവീസ്നു കൊടുത്തിരിക്കുന്നതിനാൽ ഞാൻ അന്ന് അവളെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു…മുൻപ് ഒന്നു രണ്ട് തവണയും ഞാൻ സെലിനെ ലിഫ്റ്റ് കൊടുത്തിരുന്നു…ഞങ്ങൾ തനിച്ചുള്ള ആ സന്ദർഭം തന്നെ എന്റെ മനസ്സിൽ ഉള്ളതെല്ലാം സെലിനോട് ചോദിക്കാൻ ഞാൻ തിരഞ്ഞെടുത്തു….
ശരിക്കും പറഞ്ഞാൽ ഒരു പതിനഞ്ചു മിനുട്ട് ഡ്രൈവ് മാത്രമേ ഉള്ളൂ ഓഫീസിൽ നിന്നും സെലിന്റെ വീട്ടിലേക്ക്…കാറിൽ കയറി വീട്ടിൽ എത്തുന്നതു വരെയും എന്നോട് ഓരോ വിശേഷങ്ങൾ അവൾ ചോദിച്ചു കൊണ്ടിരുന്നതിനാൽ എന്റെ മനസ്സിൽ ഉള്ളത് ചോദിക്കാൻ എനിക്കപ്പോൾ സാധിച്ചില്ലാ….
സെലിനെ വീടിനു മുന്നിൽ ഡ്രോപ്പ് ചെയ്തു പോകാൻ വിചാരിച്ചിരുന്ന എന്നെ വീട്ടിൽ കയറിയിട്ട് പോയാൽ മതിയെന്ന് സെലിൻ നിർബന്ധിച്ചു…
മുൻപ് അവിടെ അവളെ കൊണ്ട് ചെന്നാക്കിപ്പോന്നപ്പോൾ എല്ലാം സെലിൻ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുന്നുവെങ്കിലും ഞാൻ പിന്നീട് ഒരിക്കൽ ആകാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു…
എന്നാൽ ഇത്തവണ ഞാൻ അവളുടെ നിർബന്ധത്തിനു വഴങ്ങി…
മാത്രമല്ല എനിക്ക് സെലിനോട് സംസാരിക്കാൻ ആ അവസരം ഉപകരിക്കുമെന്നു ഞാൻ കണക്കുകൂട്ടി…
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ചെറുതായി ചാറി തുടങ്ങിയ മഴ പതിയെ ശക്തി പ്രാപിച്ചിരുന്നു അപ്പോഴേക്കും…
ബാഗിൽ നിന്നും കീ എടുത്തു സെലിൻ വാതിൽ തുറന്നു അകത്തു കയറി…പിന്നാലെ ഞാനും…ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു…
ബാഗ് ടേബിളിൽ വച്ചു കിച്ചണിലേക്ക് പോയ സെലിൻ തിരിച്ചു വന്നത് കയ്യിലൊരു ട്രെയിൽ 2 ഗ്ലാസ്സ് ജ്യൂസുമായിട്ടായിരുന്നു…
“അനന്തു ചായയും കാപ്പിയും കുടിക്കാത്തതു കൊണ്ടാട്ടോ ഞാൻ തണുപ്പ് ആയിട്ടും ജ്യൂസ് തന്നെ എടുത്തുതു…അല്ല അതാണല്ലോ അനന്തുവിനും ഇഷ്ട്ടം…””
എനിക്ക് മുമ്പിൽ ഉള്ള കസേരയിൽ ഇരുന്നു ഒരു ഗ്ലാസ്സ് ജ്യൂസ് എനിക്ക് നേരെ നീട്ടികൊണ്ട് സെലിൻ പറഞ്ഞു….ഓഫീസിനു പുറത്തു ഞങ്ങൾ മാത്രം ഉള്ള സന്ദർഭങ്ങളിൽ സെലിൻ എന്നെ പേര് വിളിക്കാറുണ്ട്….എന്നെക്കാൾ ഒരു വയസിനു മാത്രം ചെറുപ്പം ഉള്ള സെലിനുമായുള്ള സൗഹൃദത്തിൽ അങ്ങനെ വിളിക്കുന്നതു തന്നെയായിരുന്നു എനിക്കും comfortable ആയി തോന്നിയിരുന്നത്….
സെലിന്റെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി ഞാൻ അൽപ്പം കുടിച്ചു…
“സെലിന്റെ ആന്റി ഇപ്പൊ ഇവിടില്ലേ…. “”
“ഇല്ലാ, ആന്റി മോളുടെ കൂടെയാ ഇപ്പൊ കുറെ നാളായി….
ഇടയ്ക്കു വരും…മകളെ കോട്ടയത്തെക്കാ വിവാഹം കഴിപ്പിച്ചുകൊടുത്തിരിക്കുന്നെ….അങ്കിളിന്റെ മരണശേഷം ആന്റി ഇവിടെ തനിച്ചായപ്പോൾ മകൾ വന്നു കൂട്ടികൊണ്ട് പോയതാ….ഇവിടെ ഇപ്പോൾ ഞാനും മായയും മാത്രം…””
“മായ എവിടെപ്പോയി.. കണ്ടില്ലല്ലോ… “”
“അവളിപ്പോൾ വരും….കടയിൽ പോയതാ…”
“ഹ്മ്മ്…””
കയ്യിൽ ജ്യൂസ് ഗ്ലാസ്സുമായി ഞാൻ പതിയെ എഴുന്നേറ്റു…പുറത്തു മഴ തിമിർത്തു പെയ്യുകയാണ്..മനസ്സിൽ ഉള്ള കാര്യം സെലിനോട് എങ്ങനെ ചോദിക്കും എന്നോർത്ത് ഞാൻ ആകെ വിഷമിച്ചിരുന്നു അന്നേരം…….
“അനന്തുവിനു എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ…?? “”
ജനലഴികളിലൂടെ പുറത്തേ മഴയിലേക്ക് നോക്കി നിന്നിരുന്ന ഞാൻ ആ വാക്കുകൾ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്റെ തൊട്ട് പുറകിൽ ഒരു ചിരിയോടെ വന്നു നിൽക്കുന്ന സെലിനെയാണ്….
“സെലിൻ അതു പിന്നെ…. ഞാൻ “”
വാക്കുകൾ കിട്ടാതെ ഞാൻ സെലിന്റെ മുമ്പിൽ നിന്നും ഉഴറി….
“എന്തിനാ അനന്തു മടിക്കുന്നത്…മനസ്സിൽ ഉള്ളത് എന്താണങ്കിലും ചോദിച്ചോളു..
I have no problem…””
“ഞാൻ ഒരു കാര്യം അറിഞ്ഞു…അതു സത്യം ആണോ അല്ലയോ എന്ന് എനിക്ക് നിന്നിൽ നിന്നു തന്നെ അറിയണമെന്നുണ്ട്…””
“Oh why not… എന്താ അനന്തുവിന് അറിയേണ്ട… “”
വളരെ ബോൾഡ് ആയിട്ടായിരുന്നു സത്യം സെലിൻ സംസാരിച്ചത്….. അവളുടെ മുഖത്തു കണ്ട ആത്മധൈര്യത്തിനു മുമ്പിൽ അല്പം മടിച്ചു കൊണ്ടാണെങ്കിലും ഞാൻ അതു ചോദിക്കാൻ തന്നെ തീരുമാനിച്ചു….
“” ആർ യു എ ലെസ്ബിയൻ……??? “”
നിമിഷങ്ങൾക്കൊടുവിൽ മുഖമുയർത്തി ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അതു വരെയും പുഞ്ചിരി തെളിഞ്ഞു നിന്ന സെലിന്റെ മുഖം വിവർണമായി…
“”എന്താ അനന്തു ചോദിച്ചത്…??? “‘
സെലിന്റെ ആ നോട്ടം നേരിടാൻ ആകാതെ ഞാൻ ഒന്ന് പതറി…
കർചീഫെടുത്ത് നെറ്റിയിലെ വിയർപ്പു തുടക്കുന്ന സെലിന്റെ മുഖത്തു അതു വരെയും കാണാത്ത ഭാവമാറ്റം വകവയ്ക്കാതെ ഞാൻ സംസാരിക്കാൻ ശ്രമിച്ചു…
“താൻ എന്തിനാ ഇത്രക്കും വിറക്കുന്നത്… “”
ഞാൻ ജ്യൂസ് ഗ്ലാസ്സ് വീണ്ടും ചുണ്ടോടു ചേർത്തു…
ഒരു വരണ്ട ചിരി എനിക്ക് സമ്മാനിച്ച് സെലിൻ കയ്യിലെ ഗ്ലാസ്സിൽ നിന്നും അല്പം ജ്യൂസ് കൂടി കുടിച്ചു…
“പെട്ടന്ന് അനന്തു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് disturbed ആയി എന്നുള്ളത് സത്യം…അതു വേറെ ഒന്നും കൊണ്ടായിരുന്നില്ല…ഓഫീസിലെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞറിഞ്ഞ് നാളെ ഒരു പക്ഷെ അനന്തു ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു…അതു പോലെ തന്നെ സംഭവിച്ചപ്പോൾ ഒന്ന് വല്ലാണ്ട് ആയി.. അത്രേ ഉള്ളു…””
അവളുടെ തണുത്ത മറുപടിക്കു എന്തു പറയണമെന്നറിയാതെ ഞാൻ നിശബ്ദനായി നിന്നു….
“”സ്വവർഗാനുരാഗം കുറ്റമൊന്നുമല്ലല്ലോ…നമ്മുടെ നാട്ടിലെ നിയമത്തിനു എതിരുമല്ല…പിന്നെന്തിനാ ന്യൂക്ലിയർ ബോംബ് ഒളിപ്പിച്ചിട്ടുണ്ടോ?? എന്ന ശൈലിയിൽ ഒരു ചോദ്യം… “”
പെട്ടന്ന് സെലിന്റെ ആ ഉറച്ചവാക്കുകൾ അവിടെ മുഴങ്ങി കേട്ടു..
“”എനിക്ക് എന്റെതായ ഇഷ്ട്ടങ്ങൾ ഉണ്ട്…അതു തീർക്കുന്ന ചില അതിർ വരമ്പുകൾ ഉണ്ട്…അതിനപ്പുറത്തേക്ക് കടന്നു വരാൻ ഞാനാരെയും അനുവദിക്കില്ല… അനന്തുവിനെയും…..””
ചോദിച്ചത് അബദ്ധമായിപ്പോയോ എന്ന് കരുതി ഞാൻ സെലിനെ face ചെയ്യാൻ കഴിയാതെ അവളിൽ നിന്നും മുഖം തിരിച്ചു….
“ഒരു Physical relation നു എന്നെ ഫോഴ്സ് ചെയ്തതിന്റെ പേരിൽ ദീപകുമായി ഞാൻ ബ്രേക്ക് അപ്പ് ആയതും നിന്നെ സംശയിപ്പിച്ചിട്ടുണ്ടാകും അല്ലെ..?? “”
(ദീപക് സെലിന്റെ ബോയ്ഫ്രണ്ട് ആയിരുന്നു… മൂന്നു മാസം മുൻപ് ആണ് അവർ തമ്മിൽ ബ്രേക്അപ്പ് ആയത്…)
കത്തികയറുന്ന സെലിനോട് ഒന്നും പറയാനാകാതെ ഞാൻ പുറത്തു പെയ്യുന്ന മഴയിലേക്ക് കണ്ണും നട്ടു നിന്നു….
“അതാണ് കാര്യമെങ്കിൽ,, അതിപ്പോ ദീപക് എന്നല്ല ആരായിരുന്നാലും അവർ ആഗ്രഹിക്കുന്നത് കിട്ടാൻ പോണില്ല… ‘കാരണം എന്നെ സൂക്ഷിക്കേണ്ടത് ഞാൻ തന്നെയാണെന്ന’ ബോധം വ്യക്തമായുള്ള ഒരു പെണ്കുട്ടിയാണ് ഞാൻ……””
അതു പറയുമ്പോൾ പെട്ടെന്നുള്ള കോപവും സങ്കടവും കാരണം അവളുടെ അധരങ്ങളും കവിളുകളും വിറ കൊള്ളുന്നുണ്ടായിരുന്നു….
“”സെലിൻ നീ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാ…നിന്നെപ്പറ്റി ഒരു കാര്യം അറിഞ്ഞപ്പോൾ അതു നിന്നോട് തന്നെ ചോദിച്ചു ക്ലിയർ ചെയ്യണമെന്ന് എനിക്ക് തോന്നി…അല്ലാതെ താൻ മറക്കാൻ ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ വീണ്ടും ഓർമിപ്പിച്ചു നിന്നെ ഡിസ്റ്റർബ് ചെയ്യണം എന്നു ഞാൻ ഒരിക്കലും കരുതിയില്ല…
ഞാൻ ചോദിച്ചത് നിന്നെ വിഷമിപ്പിച്ചുവെങ്കിൽ ഐ ആം റിയലി സോറി… “”
ഞാൻ സെലിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…
“താൻ അങ്ങോട്ട് ഇരുന്നേ… “‘
അപ്പോഴും കോപം കൊണ്ട് വിറച്ചിരുന്ന സെലിന്റെ കയ്യിൽ പിടിച്ചു അവളെ ഞാൻ സോഫയിൽ ഇരുത്തി ഞാനും അവളുടെ അടുത്തിരുന്നു…
“തിരക്കില്ലങ്കിൽ കുറച്ചു നേരം കൂടി എന്റെ കൂടെ ഇരിക്കുമോ…. I have to talk to you…'”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സെലിൻ അതു പറയുമ്പോൾ എനിക്ക് നോ പറയാൻ സാധിച്ചില്ലാ..
ഒരു പക്ഷെ അവളുടെ മനസ്സിലെ വിഷമങ്ങളെല്ലാം എന്റെ അടുത്ത് തുറന്നു പറഞ്ഞാൽ അതു അവൾക്കൊരു ആശ്വാസമാകുമെന്ന് ഞാൻ കരുതി..
അവളിൽ നിന്നും പിൻവലിക്കുവാൻ ശ്രമിച്ച എന്റെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് തന്നെ സെലിൻ തുടർന്നു…
“അനന്തു,, you know one thing…ഞാനും ദീപക്കും പിരിയാൻ, മായയും ആയുള്ള എന്റെ അടുപ്പവും ഒരു കാരണമായിരുന്നു… ഞാനും മായയും തമ്മിലുള്ള ബന്ധത്തെകുറിച്ച് ഇങ്ങനെയൊക്കെ ആദ്യം എന്നോട് ചോദിച്ചതും അവൻ തന്നെയായിരുന്നു….അന്ന് ഞാൻ ഒരുപാട് വിഷമിച്ചിരുന്നു..എന്നാൽ എന്നെ മനസ്സിലാക്കാൻ സാധിക്കാത്ത ഒരാൾ എന്നെ വിട്ട് പോയതോർത്ത് ഞാൻ എന്തിനു വിഷമിക്കണം എന്ന് എനിക്ക് പിന്നീട് മനസ്സിലായി…
ഞാൻ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ അനന്തു.. എന്നെ നിനക്ക് ഇഷ്ട്ടപ്പെടാൻ കഴിയുന്നുണ്ടോ… “‘
നിഷ്കളങ്കമായി എന്റെ കണ്ണിൽ തന്നെ നോക്കി എന്നോട് ചേർന്ന് നിന്നു കൊണ്ട് അതു ചോദിച്ച സെലിനെ ഞാൻ മറുപടി നൽകിയത് ഒരു പുഞ്ചിരിയോടെ ആയിരുന്നു….
“നീ എന്ത് പണ്ടാരമായാലും എനിക്ക് ഒരു പുല്ലുമില്ല പെണ്ണേ.. you will be always my good friend….ആരെന്തു പറഞാലും അതു നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ഒരിക്കലും ബാധിക്കില്ല.. എന്താ പോരെ….. “”
അതും പറഞ്ഞു പൊട്ടിചിരിക്കുന്ന എന്നെ കണ്ടപ്പോൾ അതു വരെയും ഈറനണിഞ്ഞു കിടന്നിരുന്ന സെലിന്റെ മിഴികൾ പെട്ടന്ന് സജലമായി…
എന്നാൽ അവളുടെ അടുത്ത നീക്കം എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു… എന്റെ നെഞ്ചിൽ ദേഹമമർത്തി സെലിൻ എന്നെ പുണർന്നു…. അവളുടെ മാർക്കുടങ്ങൾ നെഞ്ചിൽ അമർന്നപ്പോളുണ്ടായ ഷോക്കിൽ നിന്നും മുക്തനാകും മുന്നേ പെണ്ണ് പെരുവിരലിൽ കുത്തിയുയർന്നു എന്റെ ഇടതു കവിളിൽ മുത്തമിട്ടിരുന്നു….അവളുടെ ആധരങ്ങളിലെ ഉമിനീർ പകർന്നു നൽകിയ ആ ചെറുചൂട് ഒരു മിന്നൽപ്പിണരു പോലെ ശരീരമാകമാനം വ്യാപിച്ചു… ഒരു പെൺകുട്ടിയിൽ നിന്നും ആദ്യമായി കിട്ടിയ ചുംബനം…അതിന്റെ ഒരു ഫീൽ…
എന്നെ വിട്ട് അകന്ന് മാറിയ സെലിൻ കാണുന്നതു അവളുടെ ആ അപ്രതീക്ഷിതനീക്കത്തിൽ ഞാൻ കിളി പോയ അവസ്ഥയിൽ നിൽക്കുന്നതായിരുന്നു…
അതു കണ്ട പെണ്ണിന് ചിരി അടക്കാനായില്ലാ….
“എന്ത് പണിയാ പെണ്ണേ നീ കാണിച്ചെ.. “”
“അതിൽ ഇപ്പൊ എന്താ…എനിക്ക് നിന്നെ ഉമ്മ വച്ചുകൂടെ…. ദീപക് ചോദിച്ചിട്ടും കൊടുക്കാത്തതാ… പക്ഷെ അവൻ ചോദിച്ചതു ഫ്രഞ്ച് ആയിരുന്നുട്ടോ…..””
സെലിന്റെ മുഖത്തു കുസൃതിചിരിയായിരുന്നു അപ്പോൾ…
“എന്നാലും…..”
ഞാൻ അവിടെ നിന്ന് ഉരുകി…
“ഏയ് come on അനന്തു… പെട്ടന്ന് എനിക്ക് എന്തോ അപ്പോഴത്തെ ഒരു ഫീലിൽ നിന്നെ ഒന്ന് കെട്ടിപ്പിടിക്കണമെന്നും കിസ്സ് ചെയ്യണമെന്നും തോന്നി.. that’s all…
You are my friend… there is nothing wrong അനന്തു… “”
“അതല്ല സെലിൻ…നീ പെട്ടന്നങ്ങനെ ചെയ്ത്പ്പോൾ ഞാൻ… അല്ലാതെ വേറെ ഒന്നുമില്ല.. I am all right… “”
എന്റെ അമ്പരപ്പു മറക്കുവാൻ ഞാൻ ശ്രമിച്ചു..
“എന്നാലും എന്ത് കിടിലം ബോഡിയാ നിന്റെ അനന്തു….എനിക്ക് ശരിക്കും ഫീൽ ചെയ്തുട്ടോ…..””
എന്റെ പതർച്ച ഇനിയും മാറിയിട്ടില്ല എന്ന് സെലിനു മനസ്സിലായിരുന്നു….
അവിടെ നിന്നും ചൂളാൻ തുടങ്ങിയതോടെ പോകുവാണ് എന്ന് പറഞ്ഞു ഇറങ്ങാൻ നിന്ന എന്നെ സെലിൻ വീണ്ടും തടഞ്ഞു…
“എവിടേക്കാ ഇത്ര ധൃതിയിൽ പോകുന്നെ…..
അവിടെയിരിക്ക്…പുറത്തു നല്ല മഴയാ…
മായ വരട്ടെ… അവളെ ഇത് വരെയും കണ്ടിട്ടില്ലല്ലോ നീ… പരിചയപ്പെട്ടിട്ടു പോകാം….””
അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവിടെ ഇരുന്നു… ഗ്ലാസ്സിലെ ജ്യൂസ് മുഴുവനും അവൾ എന്നെകൊണ്ട് നിർബന്ധിച്ചു കുടിപ്പിച്ചു….
“നിന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയോ അനന്തു… “”
മായയുമായുള്ള അവളുടെ റിലേഷനെപ്പറ്റിയുള്ള സംസാരത്തിലേക്ക് ഞങ്ങൾ വീണ്ടും മടങ്ങി വന്നു….
“നീ അതു മറന്നേക്ക്…ഞാൻ അതു അറിയാതെ… “”
“അതെ അനന്തു നിനക്ക് ഇനിയും അറിയില്ല… പക്ഷെ നീ അറിയണം…. മറ്റുള്ളവരെല്ലാവരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല…. ദീപക് പോലും എന്നെക്കുറിച്ചു മനസ്സിലാക്കാതെ പോയത്…
“”ഈ കോരിചൊരിയുന്ന മഴയത്ത് നമ്മൾ തണുത്ത ജ്യൂസ് കുടിക്കുന്നത് കാണുന്നവർക്ക് ഭ്രാന്തായി തോന്നാം…പക്ഷെ അതു നമ്മുടെ ഇഷ്ട്ടം. നമ്മുടെ തീരുമാനം…
രണ്ട് പെൺകുട്ടികൾക്ക് ഒന്നിച്ചു കൂട്ട്കൂടാൻ പാടില്ലേ,, ഒന്നിച്ചു നടക്കാൻ പാടില്ലേ,, ഒന്നിച്ചൊരു റൂമിൽ കഴിയാൻ പാടില്ലേ…??
‘ഇല്ലാ,,’ എന്നാണ് ഉത്തരം എങ്കിൽ മറ്റുള്ളവർ പറയുന്നതാണ് ശരി… ഞങ്ങൾ അതു തന്നെ…””
ടേബിളിൽ ഇരുന്നിരുന്ന flask ഇൽ നിന്നും ചായ ഒരു കപ്പിലേക്ക് പകർന്നു കൊണ്ട് സെലിൻ തുടർന്നു….എനിക്കും അവൾ ചായ എടുക്കാൻ തുനിഞ്ഞുവെങ്കിലും ഞാൻ വേണ്ട എന്നു പറഞ്ഞു…..
“‘സീരിയസ് ആയി സംസാരിക്കുമ്പോൾ ചായ ആണ് ഉത്തമം…..
ഒരാളുടെ ഇഷ്ട്ടങ്ങൾക്കൊപ്പം മറ്റേ ആൾ എതിർപ്പ് പ്രകടിപ്പിക്കാതെ മുന്നോട്ട് പോകുമ്പോൾ അല്ലേ ആ റിലേഷൻഷിപ്പ് വിജയിക്കുക… അല്ലെ അനന്തു…””
ചൂട് ചായ മൊത്തികുടിക്കുന്ന സെലിനെ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോൾ ആണ് പെട്ടെന്ന് പുറത്തു നിന്നും കയ്യിൽ രണ്ട് സഞ്ചിയിലും നിറച്ചു സാധനങ്ങളുമായി അങ്ങോട്ട് കയറി വന്ന പെൺകുട്ടിയിലേക്ക് എന്റെ നോട്ടം പോയത്…
സെലിൻ പറഞ്ഞു തന്നില്ലെങ്കിലും മായ ആയിരുന്നു അതെന്നു മനസ്സിലാക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല…. മായക്കും എന്നെപ്പറ്റി സെലിൻ പറഞ്ഞു നല്ല പരിചയം ഉണ്ടെന്ന്,, എന്നെ അവിടെ കണ്ടപ്പോൾ ഭാവഭേദമില്ലാതെ ഒരു പുഞ്ചിരിയോടെ എന്റെ പേര് പറഞ്ഞു വിഷ് ചെയ്തപ്പോൾ എനിക്കും മനസ്സിലായി….ഞാനും മായയെ തിരിച്ചു വിഷ് ചെയ്തു…..
“ഇപ്പൊ എത്തുംന്നു പറഞ്ഞിട്ട് എത്ര നേരമായടി….നീ കടയിൽ പോയിട്ട് അവിടെ എന്ത് എടുക്കുവായിരുന്നു….””
സെലിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് പൊടുന്നനെ അവളുടെ കവിളിണയിൽ ചുംബിച്ചു കൊണ്ടാണ് മായ മറുപടി പറഞ്ഞത്…
“സോറി ടാ കടയിൽ നല്ല തിരക്കായിരുന്നു…
അതാ ലേറ്റ് ആയെ…. “””
സെലിൻ മായയെ അടുത്ത് പിടിച്ചു ഇരുത്തി കുടിച്ചു കൊണ്ടിരുന്ന ചായകപ്പ് അവൾക്ക് നേരെ നീട്ടി.. മായ അതിൽ ബാക്കി ഉണ്ടായിരുന്ന ചായ കുടിച്ചു…..
“ടീ നമ്മളുടെ ബന്ധത്തെപ്പറ്റി അനന്തുവിനോട്
ഞാൻ പറയുന്നതിൽ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ… “”
ഒരു ചിരിയോടെ സെലിൻ മായയോട് ചോദിച്ചു…..
“എനിക്കെന്തു കുഴപ്പം സെലിൻ… ”
അതു പറയുമ്പോൾ മായയുടെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടു….
ഇടയ്ക്കു ഒന്ന് തോർന്നു എന്ന് തോന്നിപ്പിച്ച മഴ വീണ്ടും ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു….
മഴയിലേക്ക് കണ്ണും നട്ടിരുന്നു കൊണ്ട് സെലിൻ പറഞ്ഞു തുടങ്ങി…..
“ഇത് പോലെ മഴയുള്ള ഒരു ദിവസം ആണ് ഞാൻ മായയെ ആദ്യമായി കാണുന്നത്…
ഹോസ്റ്റലിന്റെ വരാന്തയിൽ നിന്ന് ചാറ്റൽ മഴ മുഖത്തടിക്കുന്നതറിയാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന മായയെ കണ്ടപ്പോൾ എന്നെപ്പോലെ മഴയെ ഇത്രെയുമധികം സ്നേഹിക്കുന്ന പെൺകുട്ടിയെ ഒന്ന് അടുത്തറിയാമല്ലോ എന്ന് കരുതി ഞാൻ അവളുടെ അരികിലേക്ക് ചെന്നു….”’
സെലിൻ അതു പറയുമ്പോൾ തല കുനിച്ചിരുന്നിരുന്ന മായയുടെ മുടിയിഴകളിൽ പതിയെ തലോടുന്നുണ്ടായിരുന്നു….
“അടുത്തേക് ചെന്ന ഞാൻ മായയുടെ കണ്ണുകളിൽ കണ്ടത് മഴയോടുള്ള പ്രണയമായിരുന്നില്ല,, മറിച്ച് ഭീതിയായിരുന്നു..
എല്ലാവരെയും ഭീതിയോടെ മാത്രം കാണുന്ന ഒരു പെൺകുട്ടി…അതായിരുന്നു ഞാൻ അന്ന് പരിചയപ്പെട്ട മായ….”
സെലിൻ പറഞ്ഞത് കേട്ട് ഞാൻ മായയെ നോക്കി… തല കുനിച്ചിരുന്ന് ഏതോ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് അവളെന്ന് എനിക്ക് തോന്നി….
“”ഞാൻ കുത്തി കുത്തി ചോദിച്ചപ്പോൾ ആണ് സ്വന്തം ദുരന്തകഥകൾ ഇവൾ എന്നോട് പറയുന്നത്….ഒരു മലയോരഗ്രാമത്തിലാണ് ഇവളുടെ വീട്…
ഒരു ഉരുൾ പൊട്ടലിൽ അച്ഛനെയും ചേട്ടനേയും നഷ്ട്ടപ്പെട്ടപ്പോഴാണ് ഇവളുടെ കഷ്ട്ടകാലം ആരംഭിക്കുന്നത്…. “”
പൊടുന്നനെ മായ എഴുന്നേറ്റു എന്നെയും സെലിനെയും നോക്കി…
“”സോറി ഞാനിപ്പോൾ വരാം…കടയിൽ നിന്ന് ബാലൻസ് വാങ്ങാൻ മറന്നു…””
കുടയെടുത്ത് അവൾ പോകാൻ തിരിഞ്ഞതും സെലിൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
‘”നല്ല മഴയും കാറ്റുമാ പെണ്ണേ….””
“”നീ എന്റെ കൂടെ ഉള്ളടത്തോളം കാലം ഒരു പേമാരിയെയും കൊടുങ്കാറ്റിനെയും എനിക്ക് പേടിയില്ല മോളെ…..””
അതും പറഞ്ഞ് മായ സെലിന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പുറത്തേക്കു പോയി…
“”ഓരോ വാക്കിനും ഓരോ ചുംബനം ആണല്ലോ…?? “‘
എന്റെ ചോദ്യം കേട്ടതും സെലിൻ എന്നെ ഒരു കുസൃതിചിരിയോടെ നോക്കി തണുത്തു തുടങ്ങിയ ചായ ഒരു കവിൾ കൂടി കുടിച്ചു കൊണ്ടാണ് അതിനു മറുപടി പറഞ്ഞത്….
“കുഞ്ഞുനാളു മുതലേ അവൾക്കൊരു ശീലമുണ്ടായിരുന്നു…രാവിലെ ഉണർന്നു കഴിഞ്ഞാലും രാത്രി ഉറങ്ങുന്നതിനു മുൻപും അച്ചനും ചേട്ടനും ഉമ്മ കൊടുക്കൽ…അവർ മരിച്ചതിനു ശേഷം അവൾ ആ കാര്യം പറഞ്ഞ് എപ്പോഴും കരയമായിരുന്നു….
എന്നെ അവരായി കണ്ടാൽ മതിയെന്നു പറഞ്ഞ് ഞാൻ അവളെ ആശ്വസിപ്പിക്കും…
അങ്ങനെ കിട്ടി തുടങ്ങിയ ഉമ്മകളാ….””
സെലിന്റെ കുസൃതി നിറഞ്ഞ മിഴികൾ പൊടുന്നനെ ഈറനണിഞ്ഞു…
“നിങ്ങൾ life long മുഴുവൻ ഒരുമിച്ചായിരിക്കുമോ…?? “”
ശരിക്കും ആകാംഷയോടെയായിരുന്നു എന്റെ ആ ചോദ്യം….
“അവൾക്കിനി എന്നെ വിട്ട് പോണമെന്ന് പറഞ്ഞാലും എനിക്ക് അതിനു സാധിക്കുമെന്ന് തോന്നുന്നില്ല….
പിന്നെ അനന്തു, പരസ്പരം പോരാടുന്നവർക്കല്ല ഈ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ അർഹത… പരസ്പരം സ്നേഹിക്കുന്നവർക്കാണ്….അതിന് ജാതിയുടെയോ മതത്തിന്റെയോ എന്തിന് ലിംഗത്തിന്റെ വേർതിരിവ് പോലും നോക്കേണ്ടതില്ല..”
ദൃഡനിശ്ചയത്തോടെയുള്ള ആ ഉത്തരം എന്റെ മനസ്സിൽ ചെറിയ ഒരു തീപ്പൊരി വീഴ്ത്തിയെങ്കിലും സെലിൻ തന്നെ അത് ആണച്ചു…
“എന്റെ വിവാഹം നടക്കണമെങ്കിൽ തന്നെ ആദ്യം അവളുടെ വിവാഹം കഴിയണം….
അങ്ങോട്ടേക്ക് പോയാൽ അവൾ നശിച്ചു പോകും….അച്ഛനും ചേട്ടനും മരിച്ചു ഒരു വർഷത്തിനുള്ളിൽ തന്നെ ആകെ സ്വന്തം എന്ന് പറയാനുണ്ടായിരുന്ന അമ്മ അവിടത്തെ എസ്റ്റേറ്റ് മുതലാളിയുടെ വെപ്പാട്ടിയായി മാറിയപ്പോൾ തീ തിന്നു തുടങ്ങിയത് മായ ആയിരുന്നു…”‘സെലിന്റെ ശബ്ദമിടറി തുടങ്ങിയപ്പോൾ അവളുടെ കരങ്ങളിൽ ഞാൻ പതിയെ എന്റെ കരതലമമർത്തി…
“”അമ്മയിൽ നിന്ന് മാറി അയാളുടെ കണ്ണുകൾ അവളിലേക്ക് നീണ്ടുതുടങ്ങിയെന്നറിഞ്ഞപ്പോഴാണ് ഓരോ വെക്കെഷനിലും അവളെ ഞാൻ അവിടെക്ക് പറഞ്ഞു വിടാതെ കൂടെ നിർത്തിയത്…”
“അയാളെ ഇങ്ങനെ പേടിച്ചു ജീവിക്കേണ്ട കാര്യം എന്താണ്…ഈ നാട്ടിൽ കോടതിയും പോലീസ്മൊക്കെ ഉള്ളതാണ്…അയാളെ നമുക്ക് കൈകാര്യം ചെയ്യാം…””
ഞാൻ പറഞ്ഞത് കേട്ട് സെലിൻ പുഞ്ചിരിച്ചു…
“അത് ചെയ്യാൻ എനിക്ക് അറിയാഞ്ഞിട്ടല്ലാ അനന്തു….. പക്ഷെ, ഇപ്പോഴും ആ മനുഷ്യൻ തിരിച്ചു വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരാളുണ്ട് എന്റെ വീട്ടിൽ…..എന്റെ മമ്മി…..”””
“”സെലിൻ…?? “”””
അമ്പരപ്പോടെ ഞാൻ വിളിച്ചത് അൽപ്പം ഉച്ചത്തിലായിപ്പോയി….
“അതെ അനന്തു….. തന്നിഷ്ട്ട പ്രകാരമുളള കുത്തഴിഞ്ഞ ജീവിതത്തിന് ഭാര്യയും മകളും ഒരു തടസ്സമാണെന്ന് കണ്ടപ്പോൾ അവരെ ഉപേക്ഷിച്ചു പോയ ആൾ…എന്റെ പപ്പ…ജോർജ് മാളിയേക്കൽ..””
കണ്ണനീർ തുടച്ചു കൊണ്ട് എഴുന്നേറ്റ സെലിനൊപ്പം ഞാനും എഴുന്നേറ്റു….
“ഇനി എന്താ നിന്റെ പ്ലാൻ…?? ”
അൽപ്പനേരത്തെ നിശബ്ദതയ്ക്കൊടുവിൽ ഞാൻ അതു ചോദിക്കുമ്പോൾ പെയ്തു തോർന്ന മഴയുടെ ശേഷിപ്പുകൾ എന്നോണം ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളിലേക്ക് നോക്കി നിൽക്കുകയായിരുന്നു സെലിൻ….
“പറഞ്ഞല്ലോ,, മായക്ക് ഒരു ജീവിതം കിട്ടിയിട്ട് മാത്രമേ സ്വന്തം കാര്യം പോലും ഞാൻ നോക്കു…വാക്ക് കൊടുത്തു കൂടെ കൂട്ടിയതാണ് അവളെ…. അത് മാറ്റാൻ പറ്റില്ല…..ദൈവം അനുഗ്രഹിച്ചാൽ ചിലപ്പോൾ ഈ വർഷം തന്നെ അത് സംഭവിച്ചെക്കും….
വിഷ്‌ണു….
നഴ്സിംഗ് നു മായയോടൊപ്പം പഠിച്ചതാ…ഇപ്പൊ ഡൽഹി Aims ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു… മായക്കും അവിടെ ജോലി ശരിയായിട്ടുണ്ട്… ലാസ്റ്റ് week ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തിരുന്നു… അടുത്ത മാസം അവൾ ജോയിൻ ചെയ്യും… മായയുടെ ഫാമിലി ബാക്ക്ഗ്രൗണ്ടിനെപ്പറ്റി അറിഞ്ഞപ്പോൾ ആദ്യം വിഷ്ണുവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പ് ഉണ്ടായിരുന്നു….പക്ഷെ എല്ലാം അവൻ സോൾവ് ചെയ്തു…അവർക്ക് മായയെ ഇഷ്ട്ടമാണ് ഒരുപാട്….””
“നിന്നെകുറിച്ച് ആലോചിക്കുമ്പോൾ ഒരു ഫ്രണ്ട് എന്ന നിലയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു സെലിൻ…പക്ഷെ നിന്റെ പപ്പയാണ് മറുതലയ്ക്കൽ എന്ന് നീ ഓർക്കണം…””
അവൾ പുഞ്ചിരിയോടെ തലയാട്ടി പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..
“നീ അത് കണ്ടോ അനന്തു..അവളുടെ ചിരി? ”
പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് റോഡിനുമപ്പുറം ക്രോസ്സ് ചെയ്തു വരുവാൻ വേണ്ടി കുടയും ചൂടി നിൽക്കുന്ന മായയെ ആണ് …
മഴനൂല്കൾക്കുമപ്പുറം കുടകീഴിൽ, ഒരു ചിരി എപ്പോഴും തെളിഞ്ഞു കിടക്കുന്ന മായയുടെ മുഖം…
“”വിഷാദത്തിലാണ്ടു പോയ അവളെ വളരെ കഷ്ട്ടപ്പെട്ടാണ് ഞാൻ ചിരിക്കാൻ പഠിപ്പിച്ചത്…ആ ചിരി മായ്ക്കാൻ ശ്രമിച്ചാൽ എന്റെ പപ്പയല്ല വേറെ ആരാണെങ്കിൽ കൂടി എനിക്ക് അതു സഹിക്കാനാവില്ല..ഞാനതിനു അനുവദിക്കുകയുമില്ല …അങ്ങനെ സംഭവിച്ചാൽ ആ നിമിഷം ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് പോലും പറയാനാവില്ല…”‘
മലവെള്ളപ്പാച്ചിൽ പോലെ ശക്തമായ വാക്കുകൾ അവളിൽ നിന്നും ഒഴുകി വന്നപ്പോൾ ഞാൻ പതിയെ അവളുടെ മുഖം എന്റെ കൈകുമ്പിളിൽ കോരിയെടുത്തു ആ നെറ്റിയിലേക്ക് ചുണ്ടുകൾ അമർത്തി പതിയെ മന്ത്രിച്ചു…
“”നീയാണ് പെണ്ണ്… നിന്നെപ്പോലുള്ളവർ ഒരു നൂറു പേര് ഉണ്ടായാൽ മതി നിങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെ തടയാൻ…”””
എന്റെ കൈകുമ്പിളിൽ മുഖമമർത്തി ഒരു മാടപ്രാവിനെ പോലെ മിഴികളടച്ചു നിന്നിരുന്ന
അവളിൽ നിന്ന് സന്തോഷത്തിന്റെ നീർത്തുള്ളികൾ പുറത്തു ചാടാൻ വെമ്പുകയായിരുന്നു അപ്പോൾ………
കുറച്ചു നേരം കഴിഞ്ഞു സെലിനോടും മായയോടും യാത്ര പറഞ്ഞ്, അയൽപ്പക്കങ്ങളിൽ നിന്നും എന്റെ നേരെ നീളുന്ന നോട്ടങ്ങളെയും അവഗണിച്ചു കൊണ്ട് ഞാൻ ഇറങ്ങുമ്പോൾ, അത്രയും നേരം ഇരുളടഞ്ഞു കിടന്നിരുന്ന മാനത്തെ കാർമേഘങ്ങളെ വകഞ്ഞു മാറ്റി അസ്തമയസൂര്യന്റെ രശ്മികൾ ഭൂമിദേവിയെ പുണരുന്നുണ്ടായിരുന്നു….
************—————**********
വീട്ടിലേക്കു ചെന്നു കയറുമ്പോൾ അവിടെ സുരേന്ദ്രനങ്കിളും ദിനേഷെട്ടനും മീനാക്ഷിയും ഉണ്ടായിരുന്നു….ഭദ്രയുടെ വിവാഹം ക്ഷണിക്കാൻ വന്നതാണ് അവർ…എന്നെ കൂടി കണ്ടു പറഞ്ഞിട്ട് ഇറങ്ങാം എന്നു കരുതി കാത്തുനിൽക്കുകയായിരുന്നു….
ഭദ്രയെ എനിക്ക് വേണ്ടി ആലോചിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിഞ്ഞപ്പോൾ അങ്കിളിനും ദിനേഷെട്ടനും അതിനു താല്പര്യകുറവൊന്നും ഉണ്ടായിരുന്നില്ലന്നും, എന്നാൽ അതിന് മുൻപ് സുദേവ്ന്റെ ആലോചന വന്നപ്പോൾ അത് എല്ലാം കൊണ്ടും നല്ലതെന്നു തോന്നി ഉറപ്പിച്ചതാണ്ന്നും അവർ പറഞ്ഞു…മാത്രമല്ല ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ കൊണ്ട് വന്ന ആലോചനയായത് കൊണ്ട് അവർക്ക് അങ്ങനെയങ്ങു ഒഴിവാക്കാനും പറ്റത്തില്ലായിരുന്നു….
“”അതിനിപ്പോ എന്താ… എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ഉറപ്പിച്ച ബന്ധമല്ലേ സുദേവിന്റെ… ആ പെൺകുട്ടിക്കും താല്പര്യം…വിവാഹം മംഗളകരമായി നടക്കട്ടെ…..””
അച്ഛൻ പറഞ്ഞു…..
സുദേവിന്റെ താല്പര്യപ്രകാരം വിവാഹം വളരെ ലളിതമായി നാട്ടിലെ ദേവിക്ഷേത്രത്തിൽ വച്ചു ചടങ്ങ് മാത്രമായി നടത്തുന്നതിനാൽ താലികെട്ടിനും അതു കഴിഞ്ഞുള്ള വിവാഹസൽക്കാരത്തിനും ഏറ്റവും അടുത്ത ആൾക്കാരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂത്രേ….
ക്ഷണിച്ചിട്ട് അവർ ഇറങ്ങി……
ദിവസങ്ങൾ കടന്നു പോയി… ഭദ്രയെ ഞാൻ മറക്കുവാൻ ശ്രമിച്ചു കൊണ്ടിരിന്നു…കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവൾ മറ്റൊരുത്തന്റെ പെണ്ണാകാൻ പോകുകയാണെന്ന സത്യം ഒരുപാട് വേദനയോടെ ആണെങ്കിലും ഉൾകൊള്ളുവാൻ ഞാൻ നിർബന്ധിതനായി തീർന്നിരിക്കുന്നു….
അങ്ങനെയിരിക്കെ ആണ് തികച്ചും അപ്രതീക്ഷിതമായി കമ്പനിയുടെ Internal Auditing ന്റെ വർക്കിൽ പങ്കെടുക്കുവാൻ രണ്ടു ദിവസത്തേക്ക് എനിക്ക് കൊച്ചിയിലെ ബ്രാഞ്ച് ഓഫീസിലേക്ക് പോകേണ്ടി വന്നത്…എല്ലാ ബ്രാഞ്ചിൽ നിന്നുമുള്ള സ്റ്റാഫ്‌സ് വരുന്നുണ്ട്..ബട്ട് എല്ലാവർക്കും ഒരേ ദിവസമല്ല ഡ്യൂട്ടി….ഞങ്ങളുടെ ബ്രാഞ്ചിൽ നിന്നും വരുന്നവർക്ക് 4, 5തീയതികളിലാണ് ഡ്യൂട്ടി assign ചെയ്തിട്ടുള്ളത്… തൊട്ടടുത്ത ദിവസം കൂടി കഴിഞ്ഞാൽ ഭദ്രയുടെ കല്യാണം ആണ്….
ഇവിടെ നിന്നും ശ്രീലതാ മാഡവും സെലിനുമാണ് ഓഡിറ്റിംഗ് വർക്കിന് പോകേണ്ടിയിരുന്നത്….എന്നാൽ അവിചാരിതമായി മാഡത്തിന്റെ അച്ഛൻ അത്യാസന്ന നിലയിൽ hospitalized ആയപ്പോൾ മാഡത്തിന് ലീവ് എടുത്ത് നാട്ടിലേക്ക് പോകേണ്ടി വന്നു…മാഡത്തിന്റെ റിക്വസ്റ്റ് പ്രകാരം പകരം ഞാൻ ആണ് സെലിന്റെ ഒപ്പം പോകേണ്ടി വന്നത്….
ട്രെയിനിൽ ആയിരുന്നു യാത്ര…. ഞാനും സെലിനും 4-ആം തീയതി ഏർലി മോർണിംഗ് തൃശ്ശൂരിൽ നിന്നും പുറപ്പെട്ടു…..
അവിടെ എത്തി,, കമ്പനി ഗസ്റ്റ് ഹൌസിൽ ചെന്നു ഫ്രഷ് ആയി ഞങ്ങൾ ഓഫീസിൽ ഡ്യൂട്ടിക്ക് കയറി…..
രാത്രി 8 മണിയോടെയാണ് ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞു ഗസ്റ്റ് ഹൌസിൽ തിരിച്ചെത്തിയത്….
ഓഫീസിന്റെ അടുത്ത് തന്നെയാണ് ഗസ്റ്റ് ഹൌസ്….നടന്നു പോകാവുന്ന ദൂരമേയുള്ളൂ….
മുകളിലത്തേ ഫ്ലോറിലെ രണ്ടു ബാത്ത് അറ്റാച്ഡ് മുറികൾ ഞങ്ങൾക്ക് വേണ്ടി റെഡി ആക്കിയിരുന്നു….
കുക്കിംഗ്‌നും മറ്റുമായി ഒരാളെ കമ്പനി ഏർപ്പാട് ആക്കിയിട്ടുണ്ട്…
രാത്രിയിലെ ഭക്ഷണം റെഡി ആക്കിയതിനു ശേഷം നാളെ നേരത്തെ എത്താം എന്ന് പറഞ്ഞു അയാൾ വീട്ടിൽ പോയി…പിന്നെ അവിടെ ഒരു വാച്ച്മാൻ കൂടിയുണ്ട്… താഴെയുള്ള ഫ്ലോറിലെ റൂമുകളിൽ വേറെ പല ബ്രാഞ്ചിൽ നിന്നും വന്ന സ്റ്റാഫ്‌സും ഉണ്ടായിരുന്നു…മുകളിലത്തേ നിലയിൽ ഞാനും സെലിനും മാത്രം….
കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം കിടക്കുവാൻ ഞാനും സെലിനും ഞങ്ങളുടെ റൂമുകളിലേക്ക് പോയി…. രണ്ട് പേരും നല്ല tired ആയിരുന്നു, രാവിലത്തെ യാത്രയും പകലു ഓഫീസിലെ ജോലിയും മറ്റുമായി…പോരാത്തതിനു നാളെ കൂടിയും ഇവിടെ ഡ്യൂട്ടി ഉണ്ട്…നാളത്തെ ഡ്യൂട്ടി കഴിഞ്ഞു ഇവിടെ സ്റ്റേ ചെയ്യാതെ രാത്രിയിലെ ട്രെയിനു തന്നെ തൃശ്ശൂരിലേക്ക് തിരിക്കാം എന്ന് സെലിൻ പറഞ്ഞു….
മായ അവിടെ തനിച്ചായതിന്റെ ടെൻഷൻ ആണ് അവൾക്ക്…അതറിയാകുന്ന ഞാൻ നാളെ തന്നെ തിരിച്ചു പോകാമെന്നു സമ്മതിച്ചു…
റൂം lock ചെയ്തു വന്ന ഞാൻ ടീ ഷർട്ടിന്റെ ഒപ്പം ഇട്ടിരുന്ന ട്രാക്ക് പാന്റ് മാറ്റി ഒരു ഷോർട്ട്സു എടുത്തിട്ട് ലൈറ്റ് അണച്ച് ബെഡിൽ കേറി കിടന്നു… ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി….
കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…സമയം നോക്കിയപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു…. ലൈറ്റ് ഇട്ട് വാതിൽ തുറന്ന ഞാൻ കാണുന്നതു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന സെലിനെ ആണ്…. നല്ല ഇറക്കമുള്ള ബ്ലൂ കളർ ടീ ഷർട്ടും ഓഫ് വൈറ്റ് ലെഗ്ഗിൻസുമായിരുന്നു അവളുടെ വേഷം…
“എന്തു പറ്റി സെലിൻ…നീ എന്താ കരഞ്ഞോ…?? “”
റൂമിന്റെ അകത്തേക്കു കയറി എന്റെ നെഞ്ചിലേക്ക് തല ചാരി നിന്നു കൊണ്ടുള്ള ഒരു പൊട്ടികരച്ചിൽ ആയിരുന്നു അതിനുള്ള അവളുടെ ഉത്തരം…എന്തോ കാര്യമായ വിഷമം അവൾക്ക് ഉണ്ടായിട്ടുണ്ടന്നു മനസ്സിലായ ഞാൻ അവളുടെ തലമുടിയിഴകളിൽ തലോടി അശ്വസിപ്പിക്കുവാൻ ശ്രമിച്ചു…
എന്നിൽ നിന്നും വിട്ടു മാറാതെ പൊട്ടി കരയുകയാണ് പെണ്ണ്….
ഞങ്ങളുടെ ആ നിൽപ്പ് ആരെങ്കിലും കണ്ടു വന്നാൽ പ്രശ്നമാകും എന്ന് തോന്നിയ ഞാൻ door ലോക്ക് ചെയ്തു…
കുറച്ചുനേരത്തെ കരച്ചിലിനു ശേഷം എന്നിൽ നിന്നും അടർന്നു മാറിയപ്പോളാണ് ഞാൻ സെലിന്റെ കയ്യിലെ ബിയർ ബോട്ടിലുകൾ കണ്ടത്….
ഒരെണ്ണം പൊട്ടിച്ചിട്ടില്ല..മറ്റേതു അവൾ പകുതിയാക്കിയിട്ടുണ്ട്….സെലിൻ ബിയർ കഴിക്കുമെന്ന് എനിക്ക് അറിയാവുന്ന കാര്യം ആയിരുന്നു..അവൾ പറഞ്ഞിട്ടുണ്ട് എന്നോട്…ബട്ട് ആദ്യമായിട്ടാണ് ഞാൻ അത് നേരിട്ട് കാണുന്നത് എന്നു മാത്രം….
“”അത് ശരി കള്ളും കുടിച്ച് ബോധമില്ലാതെ വന്നു മോങ്ങിയിട്ട് ബാക്കി ഉള്ളവന്റെ ഉറക്കം കളയാനാണോ മോളുടെ ഉദ്ദേശം…..??? “”
കളിയാക്കി കൊണ്ട് ഞാനത് പറഞ്ഞപ്പോഴും
അവളുടെ മുഖത്തെ കരച്ചിൽ അടങ്ങിയിരുന്നില്ല…
അപ്പോൾ പ്രശ്നം സീരിയസ് ആണെന്ന് ഞാൻ ഉറപ്പിച്ചു…ഞാൻ സെലിനെ പിടിച്ചു ബെഡിൽ ഇരുത്തി ഞാനും അവളുടെ അടുത്തിരുന്നു….
തല കുനിച്ചിരുന്ന അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ആ മുഖം എന്റെ നേരെ തിരിച്ചു ….കവിളിണയിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണ്നീര് തുടച്ചു മാറ്റി കൊണ്ട് ഞാൻ ചോദിച്ചു…
“”എന്ത് പറ്റിടി നിനക്ക് ഇങ്ങനെ കരയാൻ ഇപ്പൊ….എന്നോട് പറയ്യ്…എന്താ കാര്യം…
കുറച്ചു മുന്നേ കിടക്കാൻ പോകുമ്പോൾ ഒരു കുഴപ്പോഉം ഉണ്ടായിരുന്നില്ലല്ലോ….””
എന്റെ ചോദ്യം കേട്ടു കരഞ്ഞു കലങ്ങിയ മിഴികളോടെ എന്നെ അൽപനേരം നോക്കിയിരുന്നവൾ കയ്യിലെ ബിയർ ബോട്ടിൽ താഴെ വച്ചു എന്റെ നേരെ തിരിഞ്ഞു ബെഡിൽ കാൽ മടക്കി എന്റെ രണ്ടു കൈകളും കൂട്ടിപിടിച്ചു ഇരുന്നു…..
“”മമ്മി വിളിച്ചിരുന്നു എന്നെ കുറച്ചു മുൻപ്….കുറെ കരഞ്ഞു…അയാൾ ഇന്ന് വീട്ടിൽ വന്നിരുന്നുത്രേ….കുടിച്ചു ബോധമില്ലാതെയാ വന്നത്…മമ്മിയെ കുറെ വഴക്ക് പറഞ്ഞു…ഉപദ്രവിക്കാൻ ശ്രമിച്ചു….മമ്മിയുടെ കരച്ചിൽ കേട്ടു അയല്പക്കത്തുള്ളവർ ഓടി വന്നു പ്രശ്നമുണ്ടാക്കിയപ്പോഴാ അയാൾ പോയത്…. “”
എന്റെ മുഖത്തേക്ക് നോക്കാതെ ഒരു ചെറിയ ഏങ്ങലടിയോടെയാണ് സെലിൻ അത് പറഞ്ഞത്……
“നിന്റെ പപ്പ….??? “”
“”മ്മ്മ്…..””
“”അയാൾക്കിപ്പോ എന്താ വേണ്ടത്…..??? “”
രോഷത്തോടെ ഞാൻ ചോദിച്ചു….
“” ആ വീടും സ്ഥലവും മമ്മിയുടെ പേരിലാ…അത് അയാൾക്ക് എഴുതി കൊടുക്കണം പോലും…. എത്രയൊക്കെ തല്ലിച്ചതച്ചാലും അത് കൊടുക്കില്ലന്ന വാശിയിലാ മമ്മി…മമ്മിയുടെ കാലശേഷം അത് എനിക്കാ കിട്ടുക….അത് കൊണ്ട് അയാൾക്ക് എന്നെയും കണ്ടു കൂടാ….””
സെലിൻ പിന്നെയും പൊട്ടികരയുവാൻ തുടങ്ങി….
ഞാൻ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് അതിനു സാധിക്കുന്നുണ്ടായിരുന്നില്ല….
“എന്റെ മമ്മി പാവമാ അനന്തു…പണത്തിനും സ്വത്തിനും വേണ്ടി അയാൾ എന്റെ മമ്മിയെ ഇനിയും ദ്രോഹിക്കും… ഫോണിലൂടെ മമ്മിയുടെ കരച്ചിൽ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടാ ….””
സെലിൻ എന്റെ തോളിൽ തല ചായ്ച്ചിരുന്നു കരഞ്ഞു….
“”ഏയ് തന്റെ മമ്മിക്കൊന്നും സംഭവിക്കത്തില്ല…. മമ്മി തനിച്ചാന്നോ വീട്ടിൽ…?? “”
ഞാൻ സെലിന്റെ തലയിൽ തലോടി….
“”മ്മ്മ്…മമ്മിയുടെ ഒരു അനിയനും ഫാമിലിയും അടുത്ത് തന്നെയാണ് താമസിക്കുന്നത്…ഇടയ്ക്ക് അവർ കൂടെ വന്നു നിൽക്കാറുണ്ട്…””
അവൾ നേരെയിരുന്നു പറഞ്ഞു…
“”ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല..
ഇനിയും അയാൾ പ്രശ്നമുണ്ടാക്കാൻ വന്നാൽ പോലീസിൽ കംപ്ലയിന്റ് കൊടുക്കണം… ഇന്നത്തെ സംഭവം തന്നെ നമുക്ക് വേണേൽ കേസ് ആക്കാം….””
“വേണ്ടാ അനന്തു… എനിക്ക് പേടിയാ അയാളെ… പോലീസിൽ കേസ് കൊടുത്താൽ അയാൾ അതിന്റെ പേരിൽ പിന്നെയും പ്രശ്നം ഉണ്ടാക്കും….””
“”ഹ്മ്മ് നമുക്ക് നോക്കാം…..അയാൾ ഇപ്പൊ തിരിച്ചു പോയില്ലേ….താൻ കരയണ്ടാ… പേടിക്കുന്ന പോലെയൊന്നും സംഭവിക്കത്തില്ല…..”””
ഞാൻ അവളുടെ കൈകൾ എന്റെ കൈയിൽ ഒന്നൂടെ അമർത്തി കൊണ്ട് പറഞ്ഞു…..
“”ഈ പേരും പറഞ്ഞു വെള്ളമടിച്ചു നേരം വെളുപ്പിക്കാനാന്നോ മോളുടെ ഉദ്ദേശം….അറിയാൻ പാടില്ലാണ്ട് ചോദിക്കുവാ… “”
കരഞ്ഞു ജലദോഷം വന്ന പോലെ ചുവന്ന അവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ കളിയാക്കി ചോദിച്ചു…
“”പോ അവിടുന്ന്.. ”
എന്റെ കവിളിൽ പിടിച്ചു പിച്ചി പെണ്ണ് ചിണ്ങ്ങി…കണ്ണീർ വറ്റിതുടങ്ങിയ മിഴികളിൽ പതിയെ ഞാൻ പുഞ്ചിരി തെളിയുന്നതു കണ്ടു…
“”മമ്മി പറഞ്ഞത് കേട്ടു സങ്കടം സഹിച്ചില്ല എനിക്ക്…കുറെ നേരം കരഞ്ഞു….അവിടെ തനിച്ചു കിടന്നു ഉറങ്ങാനും പറ്റാതെ ഇരുപ്പുറക്കാണ്ടായപ്പോൾ നിന്റെ അടുത്തോട്ട് വന്നതാ…ശല്യം ആയെൽ പറഞ്ഞോ…ഞാൻ പൊക്കോളാം…മാറങ്ങോട്ട്…””
അതും പറഞ്ഞു കെറുവിച്ച് എന്റെ നെഞ്ചിൽ പിടിച്ചു തള്ളി എഴുന്നെറ്റ് പോകാൻ നോക്കിയ സെലിനെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ ബെഡിൽ തന്നെ ഇരുത്താൻ നോക്കി….പക്ഷെ പ്രതീക്ഷിക്കാതെ അവളും ബലം പിടിച്ചതോടെ രണ്ടാളും കട്ടിലിനു താഴെ മൂട് കുത്തി വീണ പോലെ ഇരുന്നു പോയി….
പെട്ടന്നുള്ള ആ വീഴ്ചയിൽ രണ്ടാളുടെയും നടുവ് നല്ലോണം വേദനിച്ചു എങ്കിലും അത് പരസ്പരം ഉള്ള ഒരു പൊട്ടിച്ചിരിയിലാണ് കലാശിച്ചത്….
കരഞ്ഞു തളർന്ന കവിളിണകളിൽ കണ്ട ആ പുഞ്ചിരിയിൽ അവൾ ഒരുപാട് സുന്ദരിയായി എനിക്ക് തോന്നി….അപ്പോഴും ഞങ്ങൾ രണ്ടാളും നിലത്തു ആ ഇരിപ്പ് തന്നെയായിരുന്നു….
“”അല്ലേടി നിനക്ക് ഇതെവിടുന്നാ ബിയർ…??”
“അത് നീ കിടക്കാൻ പോയതിനു ശേഷം ഞാൻ ആ വാച്ച്മാനെ വിട്ട് വാങ്ങിപ്പിച്ചതാ….
നീ കണ്ടാൽ സമ്മതിക്കത്തില്ലല്ലോ…..
കള്ളും കുടിക്കില്ല,, സിഗരറ്റും വലിക്കില്ല….
നല്ലവനായ ഉണ്ണി….””
എന്റെ കവിളിൽ തലോടി കൊണ്ടവൾ പറഞ്ഞു….പൊട്ടിച്ച ബോട്ടിലിൽ ബാക്കി ഉണ്ടായിരുന്നത് കൂടി അവൾ ഫിനിഷ് ചെയ്തു….
“”കഴിക്കണ്ടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല…. ഓവർ ആകരുത് അത്രയെ ഉള്ളൂ….ഇതൊന്നും ആരോഗ്യം നന്നാക്കുവല്ലല്ലോ…അതോർമ്മ ഉണ്ടായാൽ മതി….””
“ഇല്ലടാ ബിയർ മാത്രം… ഇപ്പൊ മൂന്ന് കൊല്ലമായി ഈ ശീലം തുടങ്ങിയിട്ട്…ഇന്ന് വരെയും ഇതിനപ്പുറം പോയിട്ടില്ല…ഇത് തന്നെ വല്ലപ്പോളും മാത്രം… എന്റെ മമ്മിക്കും മായക്കും ഇപ്പൊ നിനക്കും ഞാൻ തരുന്ന വാക്കാ…എന്താ പോരെ… “”
എന്റെ വലതു കയ്യിൽ അടിച്ചവൾ അത് സത്യം ചെയ്യുമ്പോൾ അവളുടെ നാക്ക് കുഴഞ്ഞ് തുടങ്ങിയിരുന്നു….
“”ഡീ നീ ഒക്കെ ആണോ.. ഇപ്പൊ എത്ര ബോട്ടിൽ കഴിച്ചു….””
“രണ്ട്…. ഒരെണ്ണം അടിച്ചു സ്വസ്ഥമായി ഇരിക്കുമ്പോളാ മമ്മിയുടെ call വരുന്നത്…
പിന്നെ ആകെ കയ്യിന്ന് പോയ പോലെയായി..രണ്ടു ബോട്ടിൽ ആണ് എന്റെ മാക്സിമം…പക്ഷെ ഇന്ന് ഇത് കൂടെ തീർക്കണം “”
അവൾ അടുത്ത ബോട്ടിൽ കൂടി പൊട്ടിച്ചു….
”ടീ മതി കഴിച്ചത്… നിർത്തിയേ നീ.. “”
“”പ്ലീസ് അനന്തു…let me finish this more…
വല്ലപ്പോഴുമല്ലേ…. പ്ലീസ് ടാ…. ”
ബോട്ടിൽ പിടിച്ചു വാങ്ങാൻ നോക്കിയ എന്റെ കയ്യിൽ പിടിച്ചു അവൾ കെഞ്ചി…..
ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി….അവളെ വിട്ട് ഞാൻ എഴുന്നേറ്റു….
“”ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ നിനക്ക് ഫീൽ ചെയ്യുമോ…?? ”
അവൾ എന്റെ കയ്യിൽ പിടിച്ചു ചിണ്ങ്ങി…
“എന്താ….?? “”
“”ഞാൻ ഇപ്പൊ തന്നെ റിലേ പോയി നിൽക്കുവാ…..ഇനി ഇതും കൂടി അകത്തോട്ട് ചെന്നാൽ എന്റെ കംപ്ലീറ്റ് ബോധവും പോകും…. അങ്ങനെ എന്നെ പോലെ സുന്ദരിയായ ഒരു പെൺകുട്ടി തനിച്ചു നിന്റെ മുന്നിൽ വെളിവ് കെട്ട് കിടന്നാൽ നീയെന്നെ വല്ലതും ചെയ്യോടാ കള്ളാ….”
ഒരു കുസൃതിചിരിയോടെ ആണ് അവൾ അത് പറഞ്ഞത്…..
“”പിന്നല്ല…നിന്റെ ബോധം പോയിട്ട് വേണം എനിക്ക് നിന്നെ റേപ്പ് ചെയ്യാൻ…എന്താ വല്ല സംശയവും ഉണ്ടോ നിനക്ക്…..?? “‘
ഞാനത് പറഞ്ഞു പൊട്ടിചിരിച്ചു…..
“”Ohh റിയലി…..””
മൂന്നാമത്തെ ബോട്ടിലും ഫിനിഷ് ചെയ്തു
റൂമിൽ നിന്നും ബാൽകണിയിലെക്കുള്ള എൻട്രൻസ് door തുറന്നു പുറത്തോട്ട് ഇറങ്ങിയ എന്റെ പിന്നാലെ സെലിനും എഴുന്നേറ്റു വന്നു….
എന്റെ മുന്നിൽ വന്നു നിന്ന് ഇരുകൈകളും എന്റെ തോളിലൂടെ ഇട്ട് അവൾ എന്റെ കഴുത്തിൽ തൂങ്ങി….
“”Come on man,, come on, please rape me…. Iam enforcing the complete permission to you…
Come on…. “”
പെണ്ണ് നിന്ന് തുള്ളുകയാണ് വെളിവില്ലാതെ….
“”ടി ദേ നോക്കിയെ ചുമ്മാ വെളിവില്ലാതെ ഓരോന്നു വിളിച്ചു കൂവാതെ പോയി കിടന്നുറങ്ങിയെ നീ….””
ഞാൻ അവളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു….തൊട്ടടുത്ത നിമിഷം എന്റെ കഴുത്തിൽ നിന്ന് കയ്യേടുത്തു അവൾ എന്നെ കെട്ടിപ്പുണർന്നു…. ശരീരങ്ങൾക്കിടയിൽ ഒരു തരി ഗ്യാപ് പോലും ഇല്ലാതെ അവൾ എന്നെ മുറുകെ പൂണ്ടു…. എന്റെ നെഞ്ചിൽ അമർന്ന അവളുടെ മാർകുടങ്ങളുടെ മൃദുലത ഞാൻ വീണ്ടും അറിഞ്ഞു…. മുറുകെ കെട്ടിപ്പിടിച്ചു നിന്നിരുന്ന അവളുടെ അരക്കെട്ടിൽ നിന്നുമുള്ള ചൂട് എന്റെ ശരീരത്തിലേക്ക് വമിക്കുവാൻ തുടങ്ങിയ ആ നിമിഷം ഞാൻ അവളെ എന്നിൽ നിന്നും തള്ളി മാറ്റിയിരുന്നു…..
“”Are you nervous അനന്തു….??? “”
തലകുമ്പിട്ട് നിന്നിരുന്ന എന്റെ താടിയിൽ പിടിച്ചുയർത്തിയ അവൾ എന്റെ കണ്ണിൽ നോക്കി കുഴഞ്ഞു തുടങ്ങിയ നാക്കു കൊണ്ട് അത് ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല….
“”ജന്മം തന്ന തന്തയെക്കാൾ വിശ്വാസം ആണ് അനന്തു എനിക്ക് നിന്നെ…. അതും ഈ കാര്യത്തിൽ പോലും….മകൾ വളരുന്നതിനൊപ്പം അവളുടെ ഉടലും വളർന്നപ്പോൾ അയാളുടെ കണ്ണിൽ ഞാൻ കണ്ടത് ഇരയെ കണ്ട വെറി പിടിച്ച ഒരു വേട്ട നായയുടെ തീക്ഷണതയെ പോലും തോൽപ്പിക്കുന്ന കത്തുന്ന കാമം ആയിരുന്നു… അയാൾ വീട്ടിൽ ഉള്ളപ്പോൾ എന്നെ അയാളുടെ ഒപ്പം തനിച്ചാക്കി പുറത്തു പോകാൻ പോലും എന്റെ മമ്മി ഭയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു അനന്തു… ഇന്നും ആ പേടി എന്റെ മമ്മിക്കുണ്ട്……”‘
കരയാൻ വെമ്പിയ അവളുടെ കണ്ണുകളെ തുടക്കുവാൻ ഉയർത്തിയ എന്റെ കരതലങ്ങളിൽ മുഖമമർത്തി അവൾ കുറച്ചു നേരം നിന്നു….
പെട്ടന്ന് എന്തോ അസ്വസ്ഥത തോന്നിയ അവൾ എന്നെ വിട്ട് മാറി… വായ പൊത്തി ഓടാൻ തുടങ്ങിയപ്പോഴേക്കും വായിൽ നിന്നും മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും അവശിഷട്ടങ്ങൾ അവളുടെ വസ്ത്രത്തിൽ ആയിരുന്നു….
പിന്നാലെ ഞാൻ ചെല്ലുമ്പോൾ അവൾ ബാത്ത്റൂമിലെ വാഷ് ബേസ്നിലേക്ക് കുനിഞ്ഞു നിന്ന് ശർദിക്കുവാണ്….
ഞാൻ അവളുടെ പുറം തടവി കൊടുത്തു….വായയും കഴുകി വന്ന അവൾക്കു ഞാൻ കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ ആണ് അവളുടെ ടീ ഷർട്ട് എല്ലാം ചീത്തയായിരിക്കുന്നത് ഞാൻ കണ്ടത്…. ഞാൻ അവളുടെ റൂമിൽ പോയി ബാഗ് എടുത്തു കൊടുന്നു…..അവൾ അത് വാങ്ങി ഒരു ഓഫ് വൈറ്റ് കളർ ബനിയൻ എടുത്തു….തൊട്ടടുത്ത നിമിഷം അവിടെ നിന്ന് കൊണ്ട് തന്നെ അവൾ ഇട്ടിരുന്ന ടീ ഷർട്ട് ഉയർത്തി…. പെട്ടന്ന് തന്നെ ഞാൻ തിരിഞ്ഞു നിന്നുവെങ്കിലും അവളുടെ അഴകൊത്ത വയറും പൊക്കിൾ ചുഴിയും ഞാൻ കണ്ടിരുന്നു…..
“നീ തിരിഞ്ഞു നിൽക്കുവോന്നും വേണ്ടാ…നിന്റെ മുന്നിൽ ഒരു തുണി പോലുമില്ലാതെ നിന്നാലും നീ എന്നെ ഒന്നും ചെയ്യില്ലാന്നു എനിക്ക് വിശ്വാസമുണ്ട്…..””
എന്റെ തോളിൽ പിടിച്ചു അവൾക്ക് നേരെ തിരിച്ചു നിർത്തി അത് പറയുമ്പോൾ അവൾ ഡ്രസ്സ് എടുത്തിടാതെ നിൽക്കുകയായിരുന്നു….ക്രീം കളർ ബ്രായിലും വെള്ള ലെഗ്ഗിൻസ്ഇലും അവൾ യാതൊരു ഭാവഭേദവും കൂടാതെ എന്നെ തന്നെ നോക്കി നിന്നു…വലതു കയ്യ് ഇടുപ്പിൽ കുത്തി ഇടത് കയ്യിൽ മാറിയിടാനുമുള്ള ബനിയനുമായാണ് പുള്ളിക്കാരിത്തിയുടെ നിൽപ്പ്…
“നീ തന്നെ എന്നെ ഇത് ഇടീപ്പിച്ചു താ…”
ഡ്രസ്സ് എന്റെ കയ്യിൽ തന്നു കൊണ്ട് പെണ്ണ് കൊഞ്ചി….
ആദ്യം ഒന്ന് മടിച്ചുവെങ്കിലും ഞാൻ തന്നെ അവൾക്ക് ഡ്രസ്സ് ഇട്ട് കൊടുത്തു…ബനിയൻ കയ്യിലൂടെ ഇട്ട് താഴെക്ക് വലിക്കുമ്പോൾ അവളുടെ മുയൽകുഞ്ഞുങ്ങളെ അറിയാതെ ആണേലും എന്റെ വിരലുകൾ തൊട്ട് തലോടി…. അപ്പോഴും യാതൊരു കൂസലും കൂടാതെ
എന്റെ കണ്ണിൽ തന്നെ നോക്കിയുള്ള ആ നിൽപ്പ് അവൾക്ക് എന്നിലുള്ള വിശ്വാസമായിരുന്നു എന്നോട് പറയാതെ പറഞ്ഞത്….അവൾ വീണ്ടും ബാത്ത്റൂമിൽ പോയി ഇട്ടിരുന്ന് ടീ ഷർട്ട് കഴുകി വിരിച്ചു… മുഖവും കഴുകി ഫ്രഷ് ആയി അഴിഞ്ഞു കിടന്നിരുന്ന മുടി കെട്ടി വച്ചു എന്റെ അരികിലേക്ക് വന്നു…..
“ഞാൻ ഇവിടെ നിന്റെ കൂടെ കിടന്നോട്ടെ അനന്തു… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…. “‘
ബെഡിൽ കയറി ഇരുന്നു കൊണ്ടാണ് സെലിൻ അത് ചോദിച്ചത്….
“എന്ത് കുഴപ്പം… നീ ധൈര്യമായി കിടന്നോ പെണ്ണേ…””
അത് കേട്ടതും അവൾ നീണ്ടു മലർന്നു ഒറ്റ കിടത്തം…. നന്നായി ശർദിചെങ്കിലും ബിയർന്റെ കെട്ട് പെണ്ണിനെ ശരിക്കും വിട്ടിട്ടൊന്നുമില്ലായിരുന്നു….
ബാൽകണിയിലെക്കുള്ള വാതിൽ അടച്ചു കുറ്റിയിട്ട് ലൈറ്റ് ഓഫ് ആക്കി ബെഡിൽ അവളുടെ വലതു ഭാഗത്തായി ഞാനും കിടന്നു…..
ഞാൻ കിടന്നതോടെ എന്റെ നേരെ ചെരിഞ്ഞു കിടന്ന് അവൾ എന്റെ ദേഹത്തേക്ക് കൂടി പുതപ്പ് വലിച്ചിട്ടു തന്നു…
എന്നെ തന്നെ നോക്കി കിടന്നിരുന്ന സെലിനോട് ‘എന്തേ’ എന്നു ഞാൻ കണ്ണു കൊണ്ട് ചോദിചെങ്കിലും ‘ഒന്നുമില്ല’ന്ന് അവൾ ചുമൽ കൂച്ചി…തൊട്ടടുത്ത നിമിഷം സെലിൻ ഇടത് കൈ എന്റെ നെഞ്ചിൽ അമർത്തികൊണ്ട് അവളുടെ മുഖം എന്റെ മുഖത്തോടു അടുപ്പിച്ചു… അവളുടെ ആ നീക്കത്തിൽ അനങ്ങാൻ പറ്റാതെ കിടന്ന എന്റെ മുഖത്തു അവളുടെ നാസികയിൽ നിന്നുമുള്ള ചുടുനിശ്വാസം അടിക്കുന്നുണ്ടായിരുന്നു…
എന്റെ നെറ്റിയിലും പിന്നെ ഇരു കവിളിണയിലും നനുത്ത ഓരോ ചുംബനം മാറി മാറി നൽകി കൊണ്ട് അവൾ പതിയെ പറഞ്ഞു….
“”ഗുഡ് നൈറ്റ്… “”
കുസൃതിചിരി മിന്നിതെളിഞ്ഞ മുഖത്തോടെ എന്റെ നേരെ തന്നെ തിരിഞ്ഞു കിടന്ന അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് ഞാൻ അറിഞ്ഞു… എന്റെ ഇടതു കൈമുട്ടിനു മുകളിലായി അവളുടെ ഇടതു കൈപ്പത്തി കൊണ്ട് പിടിച്ചാണ് പെണ്ണിന്റെ ഉറക്കം…പുറകിൽ കെട്ടി വച്ച മുടിയിൽ നിന്നും ഒന്ന് രണ്ടു ഇഴകൾ അവളുടെ മുഖത്തേക്ക് പാറി വീണു കിടപ്പുണ്ട്…മദ്യത്തിന്റെ ആലസ്യത്തിനുമപ്പുറം ഒരുപാട് കരഞ്ഞതിന്റെ ക്ഷീണം അവളുടെ മുഖത്ത് പ്രകടമായിരുന്നു… ഇടയ്ക്കൊന്ന് വിറ കൊണ്ട അധരങ്ങൾ നാക്ക് കൊണ്ട് നുണഞ്ഞ് തളർന്നുറങ്ങുന്ന അവളെ തന്നെ നോക്കി കിടന്ന എന്നെയും എപ്പോഴോ നിദ്ര പുൽകി….
————————————–
രാവിലെ എഴുന്നേൽക്കാൻ ലേറ്റ് ആയ എന്നെ വിളിച്ചെഴുന്നേൽപ്പിച്ചതു സെലിനായിരുന്നു…..
ഇന്നലെ രാത്രി കരഞ്ഞു ക്ഷീണിച്ചും,, കുടിച്ചു വെളിവില്ലാതെ എന്നെ ഉമ്മയും തന്നുറക്കിയവളാണ് ഇന്ന് നിറഞ്ഞ പുഞ്ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്നത്…
കുളിയൊക്കെ കഴിഞ്ഞു ഒരു ബ്ലൂ കളർ ചുരിദാറും ഇട്ട് ഓഫീസിൽ പോകാൻ ഒരുങ്ങി നിൽപ്പാണ് കക്ഷി….
ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ടര ആവാറായിരിക്കുന്നു….
അവളെന്നെ ബെഡിൽ നിന്നും കുത്തിഎഴുന്നേൽപ്പിച്ചു ടവൽ എടുത്തു തന്നു ബാത്‌റൂമിലേക്ക് തള്ളി വിട്ടു….
പ്രഭാതകർമ്മങ്ങളൊക്കെ പെട്ടന്ന് തീർത്ത് ഡ്രസ്സ് മാറി ഞാൻ അരമണിക്കൂറിൽ തന്നെ
റെഡി ആയി താഴെ എത്തി….ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ സെലിൻ എനിക്ക് വേണ്ടി വെയിറ്റ്
ചെയ്തിരിക്കുവായിരുന്നു…ഞങ്ങൾ വേഗം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങി…
പോകും വഴി സെലിൻ മമ്മിയെ വിളിച്ചു ഫോണിൽ സംസാരിക്കുമ്പോൾ ഫോൺ വാങ്ങി ഞാനും മമ്മിയോട് സംസാരിച്ഛ് അവരെ ആശ്വസിപ്പിച്ചിരുന്നു….
നേരിട്ട് കണ്ടിട്ടില്ലെങ്കിലും സെലിൻ പറഞ്ഞു അവളുടെ മമ്മിക്ക് എന്നെ നല്ലത് പോലെ അറിയാമായിരുന്നു….മായയെ പറ്റിയുള്ള സത്യങ്ങളെല്ലാം സെലിൻ പറഞ്ഞു മനസ്സിലാക്കിയ മമ്മിയുടെ തീരുമാനമായിരുന്നു മായയെ സെലിന്റെ കൂടെ നിർത്തുക എന്നത്…..
മമ്മിയോട് സംസാരിച്ചു ഫോൺ തിരികെ നൽകുമ്പോൾ ഞാൻ കാണുന്നത് നിറമിഴികളോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന സെലിനെയായിരുന്നു…
ഞാൻ മമ്മിയോട് സംസാരിച്ചു ധൈര്യം കൊടുത്തതും അവരെ
എന്റെ ഇടതു കയ്യിൽ മുറുകെ പിടിച്ചു തോളിൽ ഒരു നിമിഷം അവൾ തല ചാരി നിന്നു…റോഡിൽ ആണ് നിൽക്കുന്നതെന്ന് അവളെ ഞാൻ ഓർമപ്പെടുത്തിയപ്പോൾ പരിസരബോധം വന്ന സെലിൻ എന്നെ പെട്ടന്ന് വിട്ട് മാറി കണ്ണ് തുടച്ചു…അന്നേരം അവളെ കളിയാക്കി ചിരിച്ച എന്റെ കൈത്തണ്ടയിൽ പതിയെ തല്ലി പെണ്ണ് കെറുവിച്ചു നടന്നു….
അന്ന് ഡ്യൂട്ടി കഴിഞ്ഞു നേരത്തെ ഞങ്ങൾ തീരുമാനിച്ചതു പോലെ തന്നെ ഓഫീസിൽ നിന്നും ഗസ്റ്റ് ഹൌസിൽ വന്ന് കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു തൃശ്ശൂരിലേക്ക് മടങ്ങാൻ ഇറങ്ങി….
രാത്രി പത്തരക്കായിരുന്നു ട്രെയിൻ….റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ട്രെയിൻ അരമണിക്കൂർ ലേറ്റ് ആണെന്ന് അറിഞ്ഞത്…
ഒരു ബോട്ടിൽ വെള്ളവും വാങ്ങി ഞങ്ങൾ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരുന്നു….
താരതമേന്യ തിരക്ക് കുറവായിരുന്നു സ്റ്റേഷനിൽ…..ഇടയ്ക്ക് എന്നെ വീട്ടിൽ നിന്നും സെലിനെ മായയും ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു….
അങ്ങനെ ട്രെയിൻ വരുന്നതും നോക്കി ഓരോന്നും മിണ്ടിയും പറഞ്ഞും പരസ്പരം കളിയാക്കിചിരിച്ചും ഇരിക്കുമ്പോൾ ആണ് സെലിൻ അത് ചോദിച്ചതു…..
“”സത്യം പറ അനന്തു….നിനക്ക് ഇന്നേ വരെ ഒരു പെൺകുട്ടിയോടും പ്രണയം തോന്നിയിട്ടില്ലേ……??? “”
മുൻപ് ഒരിക്കൽ സെലിൻ അത് ചോദിച്ചപ്പോൾ ഞാൻ ഇല്ലന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞു മാറിയതാണ്… അന്ന് ഞാൻ പറഞ്ഞത് സെലിൻ വിശ്വസിച്ചിട്ടില്ലെന്ന് എനിക്ക് അറിയാമായിരുന്നു….
കള്ളം പറഞ്ഞതു മറ്റൊന്നും കൊണ്ടല്ല… മനസ്സിന്റെ കോണിൽ എവിടെയോ ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ലാത്ത ഭദ്രയെപ്പറ്റിയുള്ള ഓർമ്മകളെ തൊട്ടുണർത്തുന്ന ആ ചോദ്യത്തിൽ നിന്നും ഞാൻ മനപൂർവ്വം ഒളിച്ചോടുന്നതാണ്….
മറക്കുവാൻ ഓരോ നിമിഷവും എത്രയൊക്കെ ശ്രമിച്ചിട്ടും ഞാൻ തോറ്റു പോയത് ഇന്നും ആ മുഖം എന്റെ മനസ്സിൽ മായാതെ കിടക്കുന്നതിനാലാണ്….
നാളത്തെ ദിവസവും കൂടി കഴിഞ്ഞു നേരം പുലരുന്നത് അവൾ വേറെ ഒരുത്തന്റെ സ്വന്തമാകുന്ന മുഹൂർത്തം സമ്മാനിച്ചു കൊണ്ടാണന്ന സത്യം ഇനിയും ഉൾകൊള്ളാൻ എന്റെ മനസ്സിനു കഴിയാത്തതന്തെ എന്ന് എനിക്ക് ഇനിയും അറിയില്ല….അത്ര മേൽ ഞാനവളെ സ്നേഹിച്ചിരുന്നുവോ..?? അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവോ…??
“അതെ” എന്ന് തന്നെയായിരിക്കും ഉത്തരം….
യാഥാർത്ഥ്യങ്ങൾക് നടുവിൽ നിൽക്കുമ്പോഴും അറിയാതെയെങ്കിലും എന്റെ മനസ്സ് അവളെ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നത് സത്യമാണ്…
എന്റെ മുഖത്തെ ഭാവമാറ്റം തിരിച്ചറിഞ്ഞ സെലിന്റെ കണ്ണിൽ നോക്കി ഇനിയും ഒരു കള്ളം പറയാൻ എനിക്ക് സാധിക്കില്ലന്ന് ബോധ്യപ്പെട്ടതിനാലാകാം ഭദ്രയെക്കുറിച്ചു എനിക്ക് അവളോട് പറയെണ്ടി വന്നു…ഒപ്പം നാളെ കഴിഞ്ഞു മറ്റന്നാൾ ഭദ്രയുടെ വിവാഹം ആണെന്ന സത്യവും…..
നിനച്ചിരിക്കാതെ എപ്പോഴോ തേടിയെത്തി, തളിരിടും മുന്നേ പൊലിഞ്ഞു പോയ ആദ്യപ്രണയത്തിന്റെ നഷ്ട്ടബോധം എന്നിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ
എന്റെ മുഖത്ത് നിന്നും സെലിൻ വായിച്ചെടുത്തിരിക്കാം….
തല കുമ്പിട്ടിരുന്ന എന്റെ അരികിലേക്ക് അവൾ നീങ്ങി ഇരുന്നു എന്റെ വലതു കൈ അവളുടെ മടിയിലെക്കു എടുത്തു വച്ചു മുറുകെ പിടിച്ചു കൊണ്ട് അവളെന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു…
“”കഴിഞ്ഞു പോയതിനെപ്പറ്റി ഇനിയും ചിന്തിച്ചു വിഷമിക്കരുത്
അവളോടുള്ള നിന്റെ പ്രണയം ഇനിയും നീ മനസ്സിൽ സൂക്ഷിച്ചാലും അത് സ്വീകരിക്കാൻ അവൾ നിന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നതല്ലേ സത്യം….ആ തിരിച്ചറിവ് നിന്നെ ഇനിയും വേദനിപ്പിച്ചു കൊണ്ടേയിരിക്കും…
So come out,,, past is past…you have to move on ….
അങ്ങനത്തെ ഒരു അനന്തുവിനെയാണ് എനിക്ക് ഇഷ്ട്ടം..ആ അനന്തുവിനെയാണ് എനിക്ക് ഇനി കാണെണ്ടത്….ഭദ്രയുടെ വിവാഹത്തിനു നീ തീർച്ചയായും പോകണം…അവൾക്ക് നല്ലൊരു വിവാഹംജീവിതം കിട്ടാൻ പ്രാർത്ഥിക്കണം…
ഭദ്ര മറ്റൊരാളുടെ ഭാര്യയായി മാറുന്ന ആ നിമിഷത്തോടെ അവളെപ്പറ്റിയുള്ള ഓർമ്മകളും നിന്റെ മനസ്സിൽ നിന്നും പടിയിറങ്ങണം…എന്നന്നേക്കുമായി…..””അത്രയും പറഞ്ഞു എന്നെ സമാധാനിപ്പിക്കുവാൻ ശ്രമിക്കുന്ന സെലിനെ നോക്കി എന്റെ കയ്യിൽ ഇരുന്ന അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ…..
********************
തൃശ്ശൂരിൽ ട്രെയിൻ ഇറങ്ങി ഞങ്ങൾ ഒരു ടാക്സി വിളിച്ചു….സെലിനെ വീട്ടിലാക്കി,, അവളോടും മായയോടും യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു….
പുലർച്ചെ വന്നു കിടന്നതിനാൽ ഞാൻ എഴുന്നേറ്റപ്പോൾ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു….അമ്മ വന്നു എനിക്കുള്ള ഗ്രീൻ ടീയും തന്ന് പോയി…..
ദേവൂട്ടിയെ നഴ്സറിയിൽ വിട്ട് ചേട്ടനും ചേട്ടത്തിയും ഓഫീസിൽ പോയിരുന്നു….
പാടത്തും പറമ്പിലും പണിക്കാർ ഉള്ളതിനാൽ അച്ഛൻ അങ്ങോട്ടേക്ക് പോയെന്ന് അമ്മ പറഞ്ഞു…..അന്ന് എനിക്കും സെലിനും ഓഫീസിൽ ലീവ് അനുവദിച്ചിരുന്നു….
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു അമ്മയോടോപ്പം സൂപ്പർ മാർക്കറ്റിൽ പോയി അത്യാവശ്യം വീട്ടുസാധനങ്ങലും പലചരക്ക് ഐറ്റംസും വാങ്ങി വരുന്ന വഴി ദേവൂട്ടിയെയും കൂട്ടി കൊണ്ട് വന്നു….വീടിനടുത്തു തന്നെയാണ് നഴ്സറി…ഉച്ച കഴിഞ്ഞ് അമ്മയോ അച്ഛനോ പോയി കൂട്ടി കൊണ്ട് വരാറാണ് പതിവ്….
രാത്രി എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നപ്പോഴും നാളത്തെ കല്യാണത്തിന്
പോകുന്നതിനു പറ്റിയായിരുന്നു സംസാരം… സൺഡേ ആയതോണ്ട് ഞാനും ചേട്ടനും കൂട്ടകാരോടോത്തു കറങ്ങി നടക്കാൻ വേണ്ടി മുങ്ങാൻ സാധ്യത ഉള്ളതിനാൽ അച്ഛൻ നേരത്തെ തന്നെ അത് വിലക്കിയിരുന്നു….
എല്ലാവരും കല്യാണത്തിനു വരണം എന്നും അച്ഛൻ നിർബന്ധം പറഞ്ഞു….അത് പറയുമ്പോൾ ഏട്ടനും ഏട്ടത്തിയും എന്നെ തന്നെ നോക്കിയത് ഞാൻ ശ്രദ്ധിച്ചു…
ഭക്ഷണം ഇടയ്ക്കു വച്ചു എഴുന്നേറ്റു പോകാൻ നോക്കിയ എന്നെ ഏട്ടത്തി കണ്ണ് കൊണ്ട് വിലക്കി അവിടെ ഇരുന്നു മുഴുവനും കഴിക്കാൻ ആവശ്യപ്പെട്ടു….
ആളെ ധിക്കാരിച്ചു ശീലമില്ലാത്തതിനാൽ മുഴുവനും കഴിച്ചു കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത്…..
ഉറങ്ങുന്നതിനു മുൻപ് സെലിൻ വിളിച്ചിരുന്നു…അവളും മായയും മമ്മിയെ കാണാൻ നാട്ടിലോട്ട് പോന്നിരിക്കുവാണന്നും ചൊവ്വാഴ്ചയെ ഓഫീസിൽ വരൂ എന്നും പറഞ്ഞു….ഭദ്രയുടെ കല്യാണത്തിന് എന്തായാലും പോകണമെന്നും അവൾ പറഞ്ഞു….. താഴെ നിന്നും മുറിയിലേക്ക് പോരുമ്പോൾ കഴിഞ്ഞ ദിവസം സെലിൻ പറഞ്ഞത് തന്നെയാണ് ഏട്ടത്തിക്കും എന്നോട് പറയാൻ ഉണ്ടായിരുന്നത്….ജിതിനും വിളിച്ചിരുന്നു കുറച്ചു കഴിഞ്ഞു…ഭദ്രയുടെ കല്യാണത്തിന് നാളെ അവനും വരുന്നുണ്ടെന്നും അവിടെ വച്ചു കാണാമെന്നും പറഞ്ഞ് അവൻ ഫോൺ വച്ചു….കുറച്ചു നേരം കിടന്നുവെങ്കിലും ഉറക്കം വരാഞ്ഞതിനാൽ ഞാൻ ഫോണുമെടുത്ത് ബാൽകണിയിലെ സിറ്റ് ഔട്ടിൽ പോയി ഇരുന്നു….സമയം പത്തു മണി കഴിഞ്ഞിട്ടെ ഉണ്ടായിരുന്നള്ളൂ….ശരത്തിനെയും വിനുവിനെയും വിളിച്ചു കുറച്ചു നേരം സംസാരിച്ചു…കുറച്ചു നാളായി അവന്മാരെ കണ്ടിട്ട്…ജോലിത്തിരക്കും മറ്റും കാരണം ഫോണിൽ കൂടി പോലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നില്ല….
ഏതൊരു റിലേഷനുമപ്പുറം ഫ്രണ്ട്ഷിപ്നു മാത്രം ഉള്ള ആ ഒരു ശക്തിയും അത് തന്നെയാണല്ലോ….❤️❤️
അതു വരെയും ഭദ്രയുടെ ഓർമ്മകൾ അസ്വസ്ഥമാക്കിയ ആക്കിയ ആ രാത്രിയിൽ നന്നായി ഉറങ്ങുവാൻ പിന്നെ എനിക്ക് സാധിച്ചു…..****************
രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നെറ്റു….ജോഗ്ഗിങ് കഴിഞ്ഞു വന്നു കുളിച്ചു റെഡിയായി കല്യാണത്തിന് പോകാൻ ഇറങ്ങി…
ഒരു ലൈറ്റ് റെഡ് കളർ പാറ്റേൺലുള്ള ഷർട്ടും സെയിം കളർ കരയുമുള്ള വെള്ളമുണ്ടും ആയിരുന്നു എന്റെ വേഷം…..
ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം എല്ലാവരും കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങി….ഏട്ടന്റെ കാറിലാണ് പോയത്….
ഞാൻ ഡ്രൈവ് ചെയ്തു…നേരെ താലികെട്ട് നടക്കുന്ന അമ്പലത്തിലേക്കാണ് ഞങ്ങൾ പോയത്…അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ തന്നെയാണ് അതു കഴിഞ്ഞുള്ള ചടങ്ങുകളും സത്ക്കാരവും ഏർപ്പാടാക്കിയിരിക്കുന്നത്….
യാത്രക്കിടയിൽ ബാക്കി എല്ലാവരും പരസ്പരം ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നെങ്കിലും ഞാൻ സൈലന്റ് ആയിരുന്നു….എന്റെ മാനസികവസ്ഥ അറിയാവുന്നതു കൊണ്ട് അവരും ഒന്നും ചോദിക്കാൻ നിന്നില്ല…..
അമ്പലത്തിലേക്ക് എത്താറായപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് ഞാൻ അറിഞ്ഞു….
സ്വന്തം പാതിയാകണം എന്ന് മോഹിച്ച പെണ്ണ് മറ്റൊരുത്തന്റെ താലി കഴുത്തിൽ അണിയുന്ന ആ കാഴ്ച കാണാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി മുഖത്തു ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് കാർ പാർക്ക് ചെയ്ത് ഇറങ്ങി.. എല്ലാവരും നേരെ അമ്പലത്തിലേക്ക് നടന്നു……
അമ്പലത്തിനു മുൻപിലായി വിവാഹം കൂടാൻ വന്നിരുന്ന കുറച്ചു പേർ നിൽക്കുന്നത് ഞങ്ങൾ കണ്ടു….. മുഹൂർത്തത്തിന്റെ സമയമാകാറായിട്ടും കല്യാണപെണ്ണിനെയും ചെറുക്കനെയും വീട്ടുകാരെയൊന്നും അമ്പലത്തിൽ കാണാതിരുന്നതിനാൽ അവിടെ കണ്ട ഒരു പരിചയക്കാരനോട് അച്ഛൻ കാര്യം തിരക്കിയപ്പോൾ,,,
അവരെല്ലാം ഓഡിറ്റോറിയത്തിൽ തന്നെയാണെന്നും ഇത് വരെയും അമ്പലത്തിലേക്ക് വന്നിട്ടില്ല എന്നാണ് അയാൾ മറുപടി പറഞ്ഞത്….എന്താ കാര്യമെന്ന് അവർക്കും അറിയില്ലായിരുന്നു…
എന്ത് സംഭവിച്ചു എന്ന് മനസ്സിലാകാതെ നിന്ന ഞങ്ങൾ അവിടെ നിന്നും ഓഡിറ്റോറിയത്തിലേക്ക് നടന്നു….
(തുടരും….)
__*********===========**********__
Responses (0 )