അമ്മക്ക് അവിഹിതബന്ധം (NEWS)
അമ്മയുടെ അതിരുവിട്ട ലൈംഗിക കേളികള്‍ മകന്‍ കണ്ടതിനാല്‍ പിഞ്കുകുണ്ജിനെ അമ്മ കൊലപ്പെടുത്തി .ഭര്‍ത്താവിന്റെ അച്ഛനുമായുള്ള അമ്മയുടെ അവിഹിതബന്ധം കണ്ട എട്ടുവയസുകാരനെയാണ് അമ്മ കൊന്നത് ..ഇറ്റലിയിലെ സാന്റ ക്രോസിലാണ് സംഭവം. വെറോണിക്ക പാനറെല്ലോയാണ് കണ്ണില്‍ച്ചോരയില്ലാതെ മകന്‍ ലോറിസ് സ്റ്റിവാളിനെ കൊലപ്പെടുത്തിയത്.
തന്റെയും ഭര്‍തൃപിതാവ് ആന്ദ്രെ സ്റ്റിവാളിന്റെയും ലൈംഗിക കേളികള്‍ മകന്‍ കണ്ടുവെന്നതാണ് വെറോണിക്കയുടെ സമനില തെറ്റിച്ചത്. ഇലക്ട്രിക് കേബിളുകള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് വെറോണിക്ക മകനെ കൊലപ്പെടുത്തിയത്. അതിനുശേഷം തന്റെ മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പൊലീസില്‍ പരാതിനല്‍കുകയും ചെയ്തു.പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാന്റ ക്രോസിലെ തെരുവില്‍നിന്ന് ലോറിസിന്റെ മൃതദേഹം കണ്ടെത്തി.
താന്‍ മകനെക്കൂട്ടാന്‍ സ്‌കൂളിലെത്തിയപ്പോഴാണ് അവനെ കാണാനില്ലെന്ന വിവരം അറിഞ്ഞതെന്ന് വെറോണിക്ക പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, അന്നേദിവസം സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ വെറോണിക്കയുടെ ദൃശ്യം ഉണ്ടായിരുന്നില്ല.
തങ്ങളുടെ രഹസ്യ സമാഗമം പിടിച്ച മകനെ ഭര്‍ത്തൃപിതാവിന്റെ സഹായത്തോടെയാണ് ഇല്ലാതാക്കിയതെന്ന് വെറോണിക്ക പറഞ്ഞു.
Responses (0 )