ALOOM Part 2
Author : Colleen Looser
[ Previous Part ] [ www.kambistories.com ]
മാഡത്തിന്റെ ഡോർ ഉറക്കെ അടച്ചു തന്റെ ചെയറിലേക്ക് നടക്കുന്ന ഗോകുലിനെ ഒരു നിമിഷം എല്ലാരും ഒന്ന് നോക്കി. തന്റെ ചെയറിൽ ഇരുന്നിട്ട് അല്പം സമയമെടുത്തു ഗോകുലിന്റെ കിതപ്പ് നിൽക്കാൻ. എതോ ശൂന്യതയിലേക്ക് തന്റെ തല ഉയർത്തി ഇവിടെ സംഭവിച്ചതെന്താണെന്ന് അവൻ വീണ്ടെടുക്കാൻ ശ്രമിച്ചു. പക്ഷെ താൻ പറഞ്ഞതിന്റെ ഗാഭീര്യദ കൊണ്ടാവാം തലക്ക് ഒരു മരവിപ്പ് തോന്നി. പതിയെ തന്റെ കൈ മേശയിൽ വെച്ച് മുഖം അതിൽ അമർത്തി അവൻ കിടന്നു. അജാസ് വന്നു തന്റെ ചുമലിൽ തട്ടുമ്പോഴാണ് തനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങുന്നത്.
“എന്താടാ എന്ത് പറ്റി, നീയും മേഡവും വല്ല വാക്ക് തർക്കമുണ്ടായോ ” അവൻ ആകാംഷയോടെ ചോദിച്ചു. “നിങ്ങൾ വല്ലതും കേട്ടോ ” അവൻ അല്പം അക്ഷമയോടെ അജാസിനോട് ചോദിച്ചു. “എന്തൊക്കെയോ ഗാഭീര്യത്തോടെ നീ പറയുന്നത് ആയി തോന്നി” അവൻ മറുപടി പറഞ്ഞു. മറ്റുള്ളവർ അതൊന്നും കെട്ടിട്ടില്ലെന്നു അജാസിന്റെ വാക്കിൽ നിന്നും മനസ്സിലായപ്പോൾ അവൻ കുറച്ചു സമാധാനം തോന്നി. പെട്ടന്നാണ് മെഡത്തിന്റെ വാതിൽ തുറക്കുന്നത് കണ്ടത്.
ദൃധിയിൽ വാതിൽ കടന്നു ശ്രീദേവി നടക്കുന്നു. വലതു കൈകൊണ്ട് തന്റെ മുഖം പൊത്തി പിടിച്ചിട്ടുണ്ട്.ഇടത് കയ്യിൽ പേഴ്സും പിടിച്ചിട്ടാണ് നടക്കുന്നത്. സുന്ദരമായ ആ വെളുത്ത മുഖം ചുവന്നു തുടുത്തിട്ടുമുണ്ട്. ശ്രീദേവിയുടെ കണ്ണ് മാത്രമാണ് ആകെ നല്ലപോലെ കാണാൻ കഴിയുന്നത്. അതാണെങ്കിൽ കലങ്ങിയ രീതിയിൽ ആണ് ഉള്ളത്. കേബിനിന്റെ വാതിലും തുറന്നു അവർ വേഗം പുറത്തേക്ക് നടന്നു.
കേബിനിന്റെ വാതിൽ അടഞ്ഞ പാടെ എല്ലാവരുടെയും നോട്ടം ഗോകുലിലേക്ക് മാറി. ഏതോ വലിയ കുറ്റത്തിന് തൂക്കിലേറ്റാൻ കൊണ്ട് പോകുന്ന കുറ്റവാളിയിലേക്ക് അയച്ചു വിടുന്ന നോട്ടമായിരുന്നു അത്. ആ നോട്ടം തന്നെ കൊത്തിപ്പറിക്കുന്നു എന്ന് തോന്നിയത് കൊണ്ടാകാം മൂഖമായ ചിന്തയോടെ മേശയിൽ ഇരിക്കുന്ന തന്റെ ബാഗുമെടുത്ത് ഗോകുലം പുറത്തേക്കിറങ്ങി. അജാസും ഗോകുലിനു പിന്നാലെ നടന്നു.
കട്ടിലിൽ മലർന്നു കിടന്നു ഫാനിനെ നോക്കികൊണ്ട് തന്നെ ന്യായീകരിക്കാനുള്ള പല കാരണങ്ങളും ഗോകുൽ മനസ്സിൽ കണ്ടു. ഒരു നിമിഷം തന്റെ മനസ്സിലൂടെ മേഡത്തിന്റെ മുഖം കടന്നു പോയപ്പോൾ അവന്റെ മനസ്സ് അറിയാതെ ഒന്ന് ഉലയുന്നത് പോലെ അവനു തോന്നി. “ഞാൻ അത്രയേറെ പറയേണ്ടതില്ലായിരുന്നു, ഇത് കുറച്ചു അധികമായിപ്പോയി അല്ലേലും ഞാൻ എന്തിനു അവിടെ പിശാചിനെക്കുറിച്ച് ഉപമിച്ചു.
ഞാൻ എന്തിനു അവരെ കഴപ്പി എന്ന് വിളിച്ചു. ഞാൻ എന്തിനു അവരെ ആർക്കും ഇഷ്ടമില്ലെന്നു മുഖത്തു നോക്കി പറഞ്ഞു.താൻ എത്ര മോശമായിട്ടാണ് ഒരു സ്ത്രീയോട് സംസാരിച്ചത്. അല്ലേലും പങ്കാളിയില്ലാത്ത ഒരു സ്ത്രീയോട് പറയുന്ന വാക്കുകളാണോ ഞാൻ ഉപയോഗിച്ചത്. അവരുടെ ഭാഗത്തിരുന്നു നോക്കുമ്പോൾ എത്ര മാത്രം വേദനയായിരിക്കും അവർക്ക് അനുഭവപ്പെട്ടിട്ടുണ്ടാവുക” താൻ ഉപയോഗിച്ച വാക്കുകൾ തന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പോലെ ഗോകുലിനു തോന്നി. തന്റെ കുറ്റങ്ങൾ തന്റെ തലക്കകത്തു നിന്നു പുകഞ്ഞു. ഗോകുൽ തന്റെ തലയണ തലയുടെ മുകളിലൂടെ ചുരുട്ടി പിടിച്ചു തന്റെ ചെവികൾ രണ്ടും മൂടിക്കൊണ്ട് കാട്ടിലിലേക്ക് കമഴ്ന്നു കിടന്നു.
അടുത്ത രണ്ടു ദിവസങ്ങളിൽ ആയി അവനു ഓഫീസിലേക്ക് പോകാൻ മനസ്സ് വന്നില്ല. ഇടക്ക് അജാസ് വിളിച്ചു അവസ്ഥകൾ ഒക്കെ ചോദിച്ചെങ്കിലും അവൻ ഒന്നും വിട്ടു പറഞ്ഞില്ല. അങ്ങനെ ശൂന്യതയുടെ രണ്ടു ദിവസങ്ങൾ ഴിഞ്ഞു പോയി.
വ്യായാഴ്ച രാവിലെ കേബിനിന്റെ വാതിലും തുറന്നു അകത്തു കടക്കുമ്പോൾ സാധാരണ പോലെ എല്ലാവരും അവരവരുടെ പണികളിൽ മുഴുകിയിരിക്കുകയായിരുന്നു. ഗോകുൽ തന്റെ ചെയറിൽ ഇരുന്ന ഉടനെ അജാസ് തന്നെ തട്ടി വിളിച്ചു. “എടാ മാഡം രണ്ടു ദിവസമായി വന്നിട്ടില്ല, വിളിച്ചപ്പോൾ സുഖമില്ല റെസ്റ്റിൽ ആണെന്ന് പറഞ്ഞു, എന്താടാ എന്താ ഉണ്ടായത് ഒന്ന് തെളിച്ചു പറ” അജാസ് ഇപ്പോഴെങ്കിലും തന്നോട് എന്തെങ്കിലും പറയും എന്നുള്ള മട്ടിൽ മറുപടിക്കായി കാത്തു നിന്നു.
ഇനിയും തന്റെ ഉള്ളിൽ വിങ്ങി പൊട്ടുന്ന വേദന ആരോടോ പറഞ്ഞില്ലെങ്കിൽ അത് എരിയാൻ തുടങ്ങും എന്ന് പേടിച്ചു കൊണ്ട് നടന്ന സംഭവങ്ങൾ അവനു വിശദീകരിച്ചു. ഒരു അത്ഭുതമൂറുന്ന മുഖഭാവത്തോടെ അവൻ ഗോകുലിനെ നോക്കി. “അത്രക്കൊന്നും പറയേണ്ടി ഇല്ലായിരുന്നെടാ,
എന്തായാലും സാരമില്ല നടന്നത് നടന്നു എന്തേലും പരിഹാരം കാണാൻ പറ്റുമോ എന്ന് നോക്കാം ” സമാധാനിപ്പിക്കാൻ എന്നാ മട്ടിൽ അവൻ പറഞ്ഞു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്നു അവനു തോന്നി. “ഞാൻ ഒന്ന് പുറത്തു പോയി വരാം” എന്ന് പറഞ്ഞു ഗോകുൽ പുറത്തേക്ക് പോയി. അല്പം ദൃധിയിൽ നടന്നു പോകുന്ന ഗോകുലിനെ പിറകിൽ നിന്നും നോക്കികൊണ്ട് അജാസ് അല്പം അവിടെ നിന്നു. ശേഷം തന്റെ ജോലിയിലേക്ക് മടങ്ങി.
” യെസ് ഇതുതന്നെ” കൊട്ടാരം പോലെ ഉള്ള ഒരു വീടിന്റെ മുമ്പിൽ നിന്നുകൊണ്ട് ഗേറ്റിന്റെ ചുമരിൽ കല്ലിൽ കൊത്തിയിട്ട വാക്കുകൾ അവൻ വായിച്ചു. “ശ്രീദേവി പണിക്കർ ” ഗേറ്റ് തള്ളിതുറന്ന് ഇന്റർലോക് ഇട്ട വീടിന്റെ മുറ്റത്തേക്ക് അവൻ കാലെടുത്തു വെച്ച്. തന്റെ ഉള്ളിൽ വല്ലാത്ത ഒരു ഭയം മൂടിക്കെട്ടി കിടക്കുന്നുണ്ടായിരുന്നു. അവർ തന്നോട് എന്ത് പറയും എന്ന ചോദ്യം തന്റെ ഉള്ളിൽ ഉരുകിക്കൊണ്ടിരുന്നു. തന്നെ ആട്ടിയോടിക്കുമോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു. എന്തായാലും മനസ്സിന്റെ ഉള്ളിൽ ഏതോ ഒരു കോണിൽ നിന്നും ജ്വാലിച്ച ധൈര്യത്തിൽ അവൻ കാളിങ് ബെൽ അടിച്ചു. തുറന്നു വരുന്നതിന്റെ നേരെ മുമ്പിൽ അല്ലാതെ തൂണിനോട് അല്പം മറഞ്ഞു നിന്നു.
“എന്തൊരു ഗംഭീരമായ വീടാണ്, മേഡത്തെ പോലെ അതി മനോഹരമായത്. മുറ്റം ഏതാണ്ട് മുഴുവനായും പല തരം പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു” വീടിന്റെ ബംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് വാതിൽ തുറന്നു. തന്റെ ശ്രദ്ധ മുഴുവൻ വാതിലിനരികിലേക്ക് തിരിച്ചു. “ആ നീ ആയിരുന്നോ ” ചെറു പുഞ്ചിരിയോടെ ഗോകുലിനെ നോക്കി ശ്രീദേവി പറഞ്ഞു.” വാ കേറൂ, അവിടെ നിൽക്കാതെ “. അങ്ങനെ ഒരു ക്ഷണം സ്വപ്നത്തിൽ പോലും അവൻ കരുതിയിരുന്നില്ല. ഇത് മേടം തന്നെ അല്ലെ. അവൻ ഒന്ന് കൂടെ മിഴിച്ചു നോക്കി. അതെ ഇത് മേടം തന്നെയാണ്.
ഓഫീസിലെ മേഡത്തിന് എന്ത് പറ്റി. മേടം എന്നെ നോക്കി ചിരിച്ചു. അവൻ എന്തെന്നില്ലാത്ത ഒരു സന്തോഷം ഹൃദയത്തിൽ അലതല്ലി.മേഡത്തിന്റ മുഖത്തു കണ്ണിനു ചുറ്റും കുറെ കരഞ്ഞാൽ ഉണ്ടാകുന്ന വട്ടത്തിലുള്ള കറുത്ത പാടുകൾ കൂടിയിരുന്നു. വെളുത്ത മുഖത്തിൽ അത് എടുത്ത് കാണിച്ചു.ഗോകുലും മേഡത്തിന് പിന്നാലെ വീടിനകത്തേക്ക് കയറി. ഡൈനിംഗ് ഹാളിലക്കായിരുന്നു നേരെ കയറിയത്. അതിന്റ ഭംഗി കണ്ടു അവൻ അമ്പരന്നു. അത്രയും അലങ്കാരമായിട്ടായിരുന്നു ആ സ്ഥലം. ഗോകുൽ ആ ഹാളിലെ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു ആസ്വദിക്കുകയായിരുന്നു.
“കുടിക്കാനെന്താ ചായയോ കാപ്പിയോ ജ്യൂസോ ” ശ്രീദേവി അവനോട് ചോദിച്ചു. “എന്തായാലും കുഴപ്പമില്ല ” അവൻ മറുപടി പറഞ്ഞു. “എന്നാൽ ജ്യൂസ് എടുക്കാം അല്ലെ” എന്നും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി. അപ്പോഴാണ് അവൻ നല്ല പോലെ ഒന്ന് മേഡത്തെ കാണുന്നത്. പൂക്കളാൽ അലങ്കരിച്ചിരിക്കുന്ന നൈറ്റിയാണ് അവർ ധരിച്ചിരുന്നത്.
ആ നൈറ്റിയുടെ ഉള്ളിൽ അവരുടെ മീഡിയം സൈസ് മുലകൾ തെറിച്ചു നിൽക്കുന്നു. നൈറ്റിയുടെ മുമ്പിൽ മുലച്ചാൽ ചെറിയ പോലെ കാണാൻ പറ്റുന്ന തരത്തിലാണ് നൈറ്റി. അതികം ലൂസ് അല്ലാത്ത നൈറ്റി ആയത് കൊണ്ട് അവരുടെ വലിയ ചന്തികൾ എടുത്ത് കാണിക്കുന്നുണ്ട്. മേടം ഒന്ന് ആവശ്നായിട്ടുണ്ടോ എന്ന് അവൻ സംശയിച്ചു.
5 മിനിറ്റ് കഴിഞ്ഞ് ഒരു നല്ല ബാംഗിയുള്ള ഗ്ലാസിൽ നല്ല മുന്തിരി ജ്യൂസുമായി മേടം വന്നു. അത് ഗോകുലിനരികിലേക്ക് നീട്ടി. “അല്ല നീ ഇത് വരെ ഇരുന്നില്ലേ. ആ സോഫയിലേക്ക് ഇരിക്ക് ” അതും പറഞ്ഞു സോഫയിലേക്ക് കൈ ചൂണ്ടി.അവൻ അ ആഡംബരമായ മുറിയിലെ ആഡംബരമായ സോഫയിലേക്ക് ഇരുന്നു.
എന്തോ ഒരു വല്ലാത്ത സുഖം അതിൽ ഇരുന്നപ്പോൾ അവനു അനുഭവപ്പെട്ടു. ആ പതഞ സോഫയിൽ ഇരുന്ന് കൊണ്ട് അവൻ തന്റെ ജ്യൂസിൽ നിന്നു അല്പം കുടിച്ചു. ആ സമയം തന്റെ ഇടതു വശത്തു കുറച്ചു നീട്ടിയിട്ട ഒരു സോഫയിലായി മേടവും ഇരുന്നു. മേടം താൻ ജ്യൂസ് കുടിക്കുന്നത് ഇടക്ക് ഇടക്ക് നോക്കുന്നുണ്ടെങ്കിലും അവനു അവരുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ഒരു കുറ്റബോധം തോന്നി.
” സോറി മേടം, സോറി ” പെട്ടെന്ന് തന്റെ മുഖം ശ്രീദേവിക്ക് നേരെ തിരിച്ചു കൊണ്ട് അവൻ പറഞ്ഞു. എവിടുന്നാണ് ആ ധൈര്യം വന്നതെന്ന് അവനറിയില്ലായിരുന്നു.അതുകേട്ട ഉടനെ ഒരു ഏറ്റുവാങ്ങൾ എന്നാ പോലെ ശ്രീദേവി അവനെ ഒന്ന് നോക്കി. “അത് സാരമില്ലെടാ, ജോലിയിൽ അതൊക്കെ സർവ സാധാരണമാ ഞാൻ അങ്ങനെ കണ്ടിട്ടുള്ളു ” അവർ മറുപടി പറഞ്ഞു. “മേഡത്തിന്റെ മുഖം കണ്ടിട്ട് എനിക്ക് അങ്ങനെ അല്ലല്ലോ തോന്നുന്നത്. അറിഞ്ഞു കൊണ്ട് പറഞ്ഞതല്ല മേടം ആ സമയത്തെ ഏതോ ദേഷ്യത്തിന് പറഞ്ഞു പോയതാണ് “.
അവൻ വീണ്ടും ഒരു നിരപരാതിയെന്ന പോലെ അവരോട് പറഞ്ഞു. “നീ സോറി ഒന്ന് പറയേണ്ട എടാ, നീ പറഞ്ഞതെല്ലാം സത്യമല്ലേ, ഞാൻ അങ്ങനെ ആണ്. നീ പറഞ്ഞ എല്ലാം സത്യമാ എല്ലാം എന്റെ പ്രശ്‌നമ നീ മാപ്പൊന്നും പറയേണ്ട” അവർ വീണ്ടും ചെറു പുഞ്ചിരിയോടെ അവനോട് പറഞ്ഞു. പക്ഷേ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ അറിയാതെ കവിളിലേക്ക് ഒലിച്ചിരുന്നു.അവളുടെ ശബ്ദം അവളെറിയാതെ ഇടറി. അടുത്ത ഒരു വാക്ക് പറയാൻ തന്റെ വായ തുറന്നപ്പോഴേക്കും കണ്ണിൽ നിന്നും വീണ്ടും കണ്ണ് നീർ നിർത്താതെ ഒലിച്ചു കൊണ്ടിരുന്നു.
ആ കാഴ്ച ഗോകുലിന്റെ ഉള്ളിൽ വല്ലാതെ ഒരു ഇഡറലിനു കാരണമായി. താൻ എന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവും അവനില്ലായിരുന്നു. ശ്രീദേവി കണ്ണ് നീർ തന്റെ കൈകൊണ്ട് തുടക്കുമ്പോഴും അവരുടെ ഏങ്ങൽ ആ വീടാകേ അലയടിച്ചു. “എന്താണ് മേടം ചെറിയ കുട്ടികളെ പോലെ കരയുന്നു, അയ്യേ ” എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത നിമിഷം അവരുടെ വായിൽ നിന്നും പുറത്തു വന്ന വാചകം അവനെ എതോ ഒരു മായാജലത്തേക്ക് കൊണ്ട് പോയി. “എനിക്കാരുമില്ലെടാ, എനിക്ക് ആരുമില്ല “. ആ വാചകം അവർ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ താനിരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റ് അവൻ മെല്ലെ ശ്രീദേവിയുടെ അടുത്തിരുന്നു അവരെ തന്റെ ചുമലിലേക്ക് കിടത്തി. അവർ അപ്പോഴും തേങ്ങി തേങ്ങി കരയുകയായിരുന്നു.മെല്ലെ തന്റെ കൈകൾ കൊണ്ട് അവരെ പുറത്ത് തലോടിക്കൊണ്ട് ” നിങ്ങൾക്ക് ഞങ്ങൾ ഒക്കെ ഇല്ലേ, ഞങ്ങളെല്ലാം എപ്പോഴും നിങ്ങടെ കൂടെ കാണില്ലേ” എന്ന് മന്ത്രിച്ചു അവൻ അവരെ സമാധാനിപ്പിക്കാൻ നോക്കി.
ഒരു 10 മിനിറ്റ് ഓളം ഗോകുലിന്റെ ചുമലിൽ കിടന്ന് അവർ കരഞ്ഞു. അത് കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് അവർ തന്റെ മുഖം കഴുകാനായി വാഷ് ബേസിലേക്ക് പോയി. കൂടെ ഗോകുലം ചെന്ന്. മുഖം കഴുകി തുടച്ചു അവർ വീണ്ടും സോഫയിലേക്ക് ഇരുന്നു. അൽപ സമയം ആ ഹാൾ മുഴുവൻ നിശബ്ദതയാൽ അലങ്കരിച്ചു. പിന്നെ ശ്രീദേവിയെ നോക്കികൊണ്ട് ഗോകുൽ പറഞ്ഞു.
“മേടം എനിക്കറിയാം മേഡത്തിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു, എന്നോട് പറയു, മനസ്സിൽ ഒളിപ്പിച്ചു വെച്ച് ഇതിന്റെ ഭാരം കൂടുകയല്ലാതെ ഒന്നും ഇല്ലേ, മേഡത്തിന് എന്നെ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ മേടം എന്ത് തന്നെ പറഞ്ഞാലും ഞാൻ ആരോടും പറയില്ലെന്ന് വാക്ക് തരുന്നു.” അതും പറഞ്ഞു അവരുടെ മറുപടിക്കായി അവൻ കാത്തു. ” എനിക്ക് അവനായിരുന്നെടാ എന്റെ ലോകം, എന്റെ മോൻ, ഞാൻ അവനു വേണ്ടിയാ ജീവിച്ചത, ഇപ്പോഴും അവനു വേണ്ടി തന്നെയാ സാമ്പാധിക്കുന്നത്, അയാൾ പോയതിൽ എനിക്ക് വിഷമം ഒന്നും ഇല്ല” അതും പറഞ്ഞു അവർ ഒന്ന് നിന്നു.
ഗോകുൽ അവരെ ഒന്ന് സമാധാനം നൽകാൻ എന്നാ പോലെ അവരുടെ കൈകൾ തന്റെ രണ്ടു കൈകളിലായി പിടിച്ചു. “മകൻ എവിടെയാ ഉള്ളത്” ഗോകുൽ അവരോട് ചോദിച്ചു. “അവനെ അയാൾ അമേരിക്കക്ക് കൊണ്ട് പോയി, അവിടെ അയാളുടെ കൂടെ നിർത്തിയതാ. എന്റെ കൂടെ അവൻ വരുമെന്ന് ഞാൻ കുറെ ആശിച്ചു. പക്ഷെ കോടതിയിൽ എന്നേക്കാൾ ഒരല്പം സ്നേഹം അയാളോട് അവൻ കാണിച്ചു, അപ്പാടെ കൂടെ പോയാൽ മതി എന്ന് പറഞ്ഞു പിന്നെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഇടക്ക് അവനെ ഫോണിൽ വിളിക്കും, അതും ആഴ്ചയിൽ രണ്ടു ദിവസം മാത്രം,
ഞാൻ എപ്പോഴും കാത്തിരിക്കുന്നത് ആ ഒരു സമയം ആവാൻ വേണ്ടിയാണ്.” അതു പറയുമ്പോഴും തന്റെ കണ്ണിൽ നിന്നും വെള്ളം അറിയാതെ കവിളിലേക്ക് ഒലിക്കുന്നുണ്ടായിരുന്നു. “നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചത്” ആകാംഷയോടെ ഗോകുൽ ചോദിച്ചു. “അങ്ങേരും ഞാനും mba ക്ക് പരിചയപ്പെട്ടതാണ്. അങ്ങനെ പ്രേമത്തിലായി, വിവാഹം കഴിച്ചു, ഉടനെ കുട്ടി ഉണ്ടായി അവനിപ്പോൾ 12 വയസ്സ് ഉണ്ട്. ജീവിതത്തിൽ ഞങ്ങൾ പരസ്പരം മത്സരത്തിൽ ആയിരുന്നു. ഞാൻ എന്റെ നിലക്ക് ഒരു കമ്പനി തുടങ്ങി, അയാൾ അയാൾക്കും.
അങ്ങനെ ആണ് ഒരു 1 കൊല്ലം മുമ്പ് ഏതോ ഒരു മോഡലിനെ കണ്ടു അയാളുടെ ഉള്ളിൽ പ്രാന്ത് കയറിയത്. പിന്നെ എന്നെ വേണ്ടാതെ ആയി. മനുഷ്യനല്ലേ പ്രേമമെന്ന പിശാച് ആരിൽ എങ്ങനെ കേറുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ലല്ലോ. കയറി കഴിഞ്ഞ പിന്നെ സാക്ഷാൽ ഡെസ്തയുസ്‌കിക്ക് പോലും രക്ഷപ്പെടാൻ പറ്റിയില്ലല്ലോ.പിന്നെ ഈ പ്രായം ചെന്ന കിളവിയുടെ കൂടെ നടക്കുന്നതിനേക്കാൾ ഒരു സുഖം അയാൾ ആ ചെറുപ്പക്കാരിയിൽ കണ്ട് എന്നെ വേണ്ടാതെ ആയി” അതും പറഞ്ഞു അവർ നിർത്തി . “ആര് പറഞ്ഞു കിളവിയാണെന്ന് ഞാൻ കണ്ട സുന്ദരിമാരിൽ ഏറ്റവും സുന്ദരിയല്ലേ മേടം ” ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു.
അതു കേട്ടു അവർ ചെറുതായോന്ന് ചിരിച്ചു. കുറെ സമയങ്ങൾക്ക് ശേഷം ആ മുഖത്തു ആ പുഞ്ചിരി അൽപ നേരത്തേക്കെങ്കിലും ആടി ഉലഞ്ഞു. അന്തരീക്ഷം ഏകദേശം സമാധാനപരമായി മൗനത്തിലേക്ക് കടന്നു. ആരും ഒന്നും പറയാതെ അവിടെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ മേഡത്തോട് ഇനി എന്ത് സഹായത്തിനു വിളിച്ചോളൂ ഞാൻ ഇറങ്ങുവാണെന്ന് പറയാൻ മനസ്സിൽ കരുതി അവൻ മെല്ലെ ആ സോഫയിൽ നിന്നും എഴുന്നേറ്റു. പെട്ടെന്ന് നിൽക്കുന്ന അവനെ നോക്കി “ആ ഞാൻ പറയാൻ മറന്നു നീ അന്ന് ചെയ്ത വർക് ന്റെ റിവ്യൂ അവർ അയച്ചിട്ടുണ്ട്. അവർക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു, ഒരു കൊല്ലം കൂടി നമ്മക്ക് തന്നെയാ അവരുടെ എല്ലാ വർക്കും കൂടി തന്നേക്കുന്നത്, എന്തായാലും കോൺഗ്രഗുലേഷൻ.”
അവൾ ഒരു നെറു ചിരിയോടെ പറഞ്ഞു. മറുപടി എന്ത് പറയണമെന്ന് അറിയാത്ത പോലെ അവൻ അവരെ നോക്കികൊണ്ട് ചിരിച്ചു നിന്നു. “എന്താഡോ, ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ ” ഒരു തമാശയെന്നോണം അവർ പറഞ്ഞു. “താങ്ക്സ്”അവൻ ആ ഒരു സന്തോഷത്തിന്റെ ചിരി മുഖത്തു നിർത്തി അവരോട് പറഞ്ഞു. “എന്തായാലും സമയം കുറച്ചായില്ലേ മെടാ ഞാൻ മെല്ലെ ഇറങ്ങട്ടെ, ഇനിയും വല്ലാതെ ആയെന്നോ ഒറ്റക്കാണെന്നോ തോന്നിയാൽ ഒരു വിളി ഞാൻ ഇവിടെ എത്തിക്കോളും ” ആ വാക്കുകൾ അവർക്ക് സമാധാനത്തിന്റെ ഒരു വള്ളി നിർമ്മിക്കും എന്നാ ഉത്തമ ബോധം ഉള്ളത് കൊണ്ട് അവൻ നന്നേ ധൈര്യത്തോടെ പറഞ്ഞു. “ഒകെ ഡാ, ഞാൻ വിളിക്കും” ജീവിതത്തിൽ എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവർ അവനെ നോക്കി.
ആ ഒരു സമയത്തെ അവന്റെ സാന്നിധ്യം ഈ ഒരു കാലയളവിൽ അവർ ആസ്വദിച്ചു എന്തിനെക്കാളും വിലയുള്ളതായി അവർക്ക് തോന്നി. ഇറങ്ങി വീടിന്റെ സ്റെപിൽ തിരിഞ്ഞു നിന്നു “അപ്പൊ നാളെ കാണാം” എന്ന് പറഞ്ഞു അവൻ തിരിഞ്ഞ ആ കണ്ണുകളിൽ തന്നിലേക്ക് അവരുമായി എന്തോ ഒന്ന് ബന്ധിച്ചിരിക്കുന്നതായി അവനു തോന്നി.
കുറച്ചു കൂടി ആ ദയ മനസ്കയോട് സംസാരിക്കമായിരുന്നെന്നു ആവനു തോന്നി. തന്റെ കാലുകൾ ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ അവൻ അറിയാതെ തന്നിൽ ഒരു ആത്മാവ് ചലിക്കുന്നത് പോലെ തോന്നി.ഓരോരോ കാര്യങ്ങൾ അവന്റെ മനസ്സിലൂടെ ഓടിയകന്നു. ശുദ്ധമായ വായുവും ശ്വസിച്ചു ആ വഴികൾ പിന്നിടുമ്പോഴും ആ ഒരു സ്ത്രീയെക്കുറിച്ചായിരുന്നു താൻ ചിന്തിക്കുന്നതെന്നു ബോധം അവനു തിരിച്ചറിവ് നൽകി.
അടുത്ത ദിവസം കേബിനിന്റെ വാതിൽ തുറന്നു അകത്തു കടന്ന ശ്രീദേവിയെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. റോസ് നിറത്തിലുള്ള ആ സിൽക് സാരിയിൽ അവൾ അപ്സരസിനെ പോലെ തോന്നിച്ചു. കാലങ്ങൾക്ക് ശേഷം താൻ ഒളിച്ചു വെച്ച സൗന്ദര്യം പോടി തട്ടിയെടുത്ത പോലെ ആയിരുന്നു ആ കാഴ്ച. വാതിൽ അടച്ചു ഉള്ളിൽ കയറിയ ഉടനെ തന്നെ അവർ ഒന്ന് നേരെ നിന്നു. ശേഷം നല്ല ഉച്ചത്തിൽ “ഗുഡ് മോർണിംഗ് ” എന്ന് പറഞ്ഞു. വാതിൽ തുറന്നത് പോലും ശ്രദ്ധിക്കാതെ നിന്നവർ പോലും ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. നുണക്കുഴി കാണിചുള്ള തന്റെ മനോഹരമായ ചിരിയുമായി ശ്രീദേവിയെ കണ്ട പലരും അത്ഭുധത്തോടെ നിന്നു.
ആരും ഗുഡ്മോർണിംഗ് തിരിച്ചു പറയാൻ പാകത്തിനുള്ള അവസ്ഥയിൽ അല്ലാത്തത് കൊണ്ട് മറുപടി ഒന്നും ഉയർന്നില്ല. “ഗുഡ് മോർണിംഗ് ” തന്റെ മൃദുലമായ ശബ്ദത്തിൽ അവർ ഒന്ന് കൂടി പറഞ്ഞു. പിന്നെ എല്ലാവരും അവരെ നോക്കികൊണ്ട് ഗുഡ് മോർണിംഗ് തിരിച്ചു പറഞ്ഞു. എല്ലാവരും തിരിച്ചു പറഞ്ഞെന്നുറപ്പാക്കിയ ഉടനെ തന്റെ വലതു കയ്യിലെ ഒരു ബോക്സ് തുറന്നു ലഡു ഓരോരുത്തരുടെയും അടുത്ത ചെന്ന് നീട്ടി. ആ സമയം ഭൂമി കറങ്ങുന്നുണ്ടോ എന്ന് നിശ്ചയമില്ലാത്ത പോലെ മുഖഭാവങ്ങളുമായാണ് പലരുടെയും നിൽപ്പ്. ” മേടം, എന്താ വിശേഷിച്ചു ഒരു മധുര വിതരണം ഒക്കെ ” ആരോ വിളിച്ചു ചോദിച്ചു. “വെറുതെ ഒരു സന്തോഷത്തിനു
” എന്ന് മറുപടി അവർ മറുപടി പറഞ്ഞു. ആ മറുപടി പലർക്കും ദയിച്ചിട്ടില്ല എന്ന മാട്ടിലായിരുന്നു പലരുടെയും നോട്ടം. എല്ലാവർക്കും ലഡു നൽകി അവർ തന്റെ റൂമിലേക്ക് കയറി. വാതിൽ അടഞ്ഞ ഉടനെ പലരും അന്തളിച്ചു പരസ്പരം നോക്കി. “എന്താപ്പോ വ്ടെ ണ്ടായേ ” കൂട്ടത്തിൽ നിന്നും ഒരാൾ കമെന്റ് അടിച്ചു. ഫലമായി ആ ഹാൾ നിറയെ ചിരിയായിരുന്നു.
കൂട്ടത്തിൽ എല്ലാം കണ്ടു സന്തോഷിച്ച നിൽക്കുകയായിരുന്നു ഗോകുലും. താൻ ഏതോ പഴഴെ ശവത്തെ ജീവൻ വെപ്പിച്ചു എന്നായിരുന്നു ഒരു നിമിഷം അവൻ ചിന്തിച്ചത്. എന്തായാലും മേഡത്തിനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി അവൻ റൂമിലേക്ക് കയറി. മെയ് ഐ കമിൻ എന്നാ വാക്കിനു ആ ഒരു സമയം അവൻ പ്രസക്തി ഒന്നും കണ്ടില്ല. വാതിൽ തുറന്നു അകത്തു കയറിയ അവനെ കമ്പ്യൂട്ടറിൽ നിന്നും കണ്ണെടുത്തു ശ്രീദേവി നോക്കി. “ഹായ് ഗോകുൽ “
ഒരു കൊഞ്ചൽ എന്ന പോലെ അവർ പറഞ്ഞു. “ഹായ് മേടം ” അതുപോലെ തന്നെ അവനും മറുപടി നൽകി. ആ മറുപടിയിൽ മനസ്സ് നിറച്ചു ശ്രീദേവി ചിരിച്ചു. ആ ചിരി കണ്ട് അവനും ചിരി വന്നു. ” എന്താ മേടം ഇന്ന് നല്ല സുന്ദരിയായിട്ടാണല്ലോ, ഇതൊക്കെ എവിടെ ആയിരുന്നു ഇത്രയും കാലം ” നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിന്റെ സ്വഭാവം മായാതിരിക്കാൻ അല്പം കുസൃതിയോടെ അവൻ ചോദിച്ചു. “ഞാൻ അങ്ങ് നന്നാവാൻ തീരുമാനിച്ചെന്നെ ” അവർ മറുപടി നൽകി. “ഓ ആയിക്കോട്ടെ ” തിരിച്ചു അവനും പറഞ്ഞു. പിന്നെ അവർ പല കാര്യങ്ങളും സംസാരിച്ചു. അവർ അറിയാതെ അ രണ്ടു ഹൃദയങ്ങളിൽ എത്രയോ അടുത്ത പോയിരുന്നു.
ഓഫീസ് ൽ നിന്നും വീട്ടിൽ എത്തി ചായ കുടി കഴിഞ്ഞ് ഗോകുൽ ഫോണും നോക്കിയിരുന്നു. ഓട് മേഞ്ഞ ചെറിയ ഒരു വീടിലായായിരുന്നു അവന്റെ താമസം. കമ്പനിയിൽ നിന്നും നാല് കിലോമീറ്റർ അകലെ അവനും അവന്റെ മറ്റൊരു സുഹൃത്തും വരുണും കൂടി വാടകക്ക് എടുത്ത് വീടായിരുന്നു അത്. ഫോണിൽ റീൽസും കണ്ടിരിക്കുന്നു സമയത്താണ് ഒരു നമ്പറിൽ നിന്നും കാൾ വന്നത്. മാഡത്തിന്റെ നമ്പറിൽ നിന്നുമാണ്. മേടം എന്തിനാണ് എന്നെ ഈ സമയത്ത് വിളിക്കുന്നത്, ഇനി മേഡത്തിന് എന്തെങ്കിലും പറ്റിയോ അവൻ ചിന്തിച്ചു. വേഗം കാൾ അറ്റൻഡ് ചെയ്തു.
“ഗോകുൽ ഇത് ഞാനാണ്” അവർ പറഞ്ഞു. “മനസ്സിലായി, എന്താ മേഡം ഇപ്പൊ വിളിച്ചേ” അവൻ അന്വേഷിച്ചു. “നീ നൈറ്റ് ഫ്രീ ആണോ, നമുക്ക് ഒരു ഡിന്നറിനു പോയാലോ” ശ്രീദേവി ചോദിച്ചു. ഒരു നിമിഷം അവനൊന്നു സ്ഥപ്ധനായി.എന്നെ മേടം ഡിന്നറിനു വിളിക്കുന്നു, എന്റെ ദൈവമേ ഇന്നാണെങ്കിൽ രാത്രി ഞാൻ സിനിമക്ക് പോകാൻ വരുണിനോട് പറഞ്ഞതാണല്ലോ. ഇനി എന്ത് ചെയ്യും മാടത്തോടാണെങ്കിൽ എന്ത് സഹായത്തിനും വിളിക്കാൻ പറഞ്ഞു ആദ്യ വിളിക്ക് തന്നെ മുടക്കു പറയാനോ. അവനു എന്ത് പറയണം എന്ന് അവൻ ഒരു നിശ്ചയവുമില്ലായിരുന്നു.
“ഹലോ” ഫോൺ വീണ്ടും ശബ്ധിച്ചു. “ഓക്കേ മം ഞാൻ ഫ്രീ ആണ് ” ഒരു തോക്കിൽ നിന്നും വെടിയുണ്ട പായുന്ന പോലെ മറുപടി പോയി. അത് ഒരു റിഫ്ളക്സ് പ്രവർത്തനം പോലെ അവനു തോന്നി. “നിനക്ക് കാറുണ്ടല്ലെ, വരുമ്പോ അതും എടുത്തോ ” ഫോൺ വെക്കുന്നതിനു മുമ്പേ അവർ പറഞ്ഞു. “ഓക്കേ മാം, സമയം ” അവൻ പരുങ്ങായോടെ ചോദിച്ചു. “നീ ഒരു 8 ന് എത്തിക്കോ ” ഉടൻ മറുപടി വന്നു. ഓക്കേ മേടം എന്നും പറഞ്ഞു അവൻ ഫോൺ വെച്ച്. തനിക്ക് വലിയ ഏതോ ലോട്ടറി അടിച്ച പോലെ ആയിരുന്നു. ഉടൻ തന്നെ വരുണിന്നെ വിളിച്ചു സിനിമ ക്യാൻസൽ ചെയ്തു. തന്റെ ഉളിൽ എന്തോ ഒന്ന് ആലിക്കതുന്നത് പോലെ അവനു തോന്നി.
(തുടരും)
(ഇനിയാണ് യഥാർത്ഥ കഥ ആരംഭിക്കുന്നത്)
Responses (0 )