അലയുന്നു ഞാൻ 2
Alayunna Njaan Part 2 | Author : Saran
[ Previous Part ] [ www.kkstories.com ]
കതക് തുറന്നപ്പോൾ അവിടെ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് കണ്ടത് ഏതോ ഒരു പെൺകുട്ടി മുഖം വ്യക്തമല്ല തിരിഞ്ഞ് നിന്നുകൊണ്ട് വസ്ത്രം മാറുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഇപ്പോൾ ആ പെൺകുട്ടി അരക്ക് മുകളിൽ നഗ്നതയാണ്
എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. എന്റെ ഉള്ളിൽ പേടിയും വിഭ്രാന്തിയും വന്നു. എന്റെ ശരീരം മരവിച്ചത് പോലെ എനിക്ക് തോന്നി.
എനിക്ക് അവിടെ നിന്നും നീങ്ങാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പെട്ടന്ന് ആ പെൺകുട്ടി തിരിഞ്ഞു എന്നേ കണ്ടു. അവളുടെ കണ്ണുകൾ എന്നേ പേടിയോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അവളുടെ കൈകളിൽ ഇരുന്ന തുണികൾ തന്റെ നഗ്നമായ മാറോടു ചേർത്ത് പിടിച്ചു… ഞാൻ ആ കുട്ടിയുടെ മുഖത്തു നോക്കി….. അതെ ഇത് ആ പെൺകുട്ടി തന്നെയാണ്. കുറച്ചു മുൻപ് അനന്തു നോക്കി നിന്ന ചുവന്ന കളർ ധാവാണി ധരിച്ച ആ പെൺകുട്ടി…..
“ആ…… അയ്യോ……..””
അവളുടെ നിലവിളി ശബ്ദം പുറത്തേക്ക് ഒഴുകി പൊയ്ക്കൊണ്ടിരിന്നു….. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല. എല്ലാം കഴിഞ്ഞു എന്റെ ജീവിതം ഇവിടെ വച്ച് തന്നെ അവസാനിക്കും എന്നാ തോന്നുന്നേ.എല്ലാം എന്റെ തല വിധി. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ ആ സ്ത്രീയെ കണ്ടത്. എന്തിനാണ് അവർ പറഞ്ഞത് മുഴുവൻ കേട്ട് അത് മുഴുവൻ തലയിൽ ഇട്ട് ആലോചിച് ഈ മുറിയിൽ വന്നത്.
വിധിയെ തടുക്കാൻ നമുക്കാർക്കും പറ്റില്ലല്ലോ. പുറത്ത് നിന്നും ഒരു പറ്റം ആളുകളുടെ ശബ്ദം കേൾക്കുന്നുണ്ട്.അവർ ഇങ്ങോട്ടേക്ക് വരുകയാണ്. ഞാൻ ആ പെൺകുട്ടിയെ നോക്കി അവൾ നിന്ന് കരയുകയാണ് കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. കരയാൻ മാത്രം ഞാൻ എന്താണ് അവളെ ചെയ്തത്. കയറി പിടിച്ചോ അതോ ഒളിഞ്ഞു നിന്ന് ഫോട്ടോ എടുത്തോ. എന്തിനാണ് ഒരു കാര്യവും ഇല്ലാതെ ഇവൾ കരയുന്നത്…
“കുട്ടി…. ഞ…..”
എനിക്ക് മുഴുവനും പറയാൻ സാധിച്ചില്ല അതിനകം തന്നെ ആളുകൾ ആ മുറിയിൽ നിറഞ്ഞിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല.ഇപ്പൊ തന്നെ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
“എന്താ…. എന്താ മോളെ പ്രശ്നം…”
ആ കൂട്ടത്തിലെ ഒരു വെക്തി ആ പെണ്ണിനോട് ചോദിച്ചു. പക്ഷെ അവൾ കരയുന്നതല്ലാതെ ഒന്നും തന്നെ മിണ്ടുന്നില്ല. എന്നേ നോക്കിയാണ് അവൾ കരയുന്നത്.
“എന്താടാ നീ ആ കുട്ടിയെ ചെയ്തത്….”
ആ വെക്തി എന്റെ ഷർട്ടിന്റെ ഹോളർ പിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു.ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് എനിക്ക് നല്ല ബോധിയം ഉണ്ട്.
“ഞാൻ ഒന്നും ചെയ്തില്ല. എനിക്ക് അതിന്റെ ആവിശ്യവും ഇല്ല ”
ഞാൻ പറഞ്ഞു.
“നീ ഒന്നും ചെയ്യാതെ ആണോ ആ കുട്ടി നിന്ന് കരയുന്നത്..””
ആ കൂട്ടത്തിൽ നിന്ന ഒരു സ്ത്രീ എന്നോട് ചോദിച്ചു അപ്പോൾ തന്നെ എന്റെ അമ്മയും അനന്ദുവും അവിടെ വന്നിരുന്നു…
“ഡാ… എന്തടാ പ്രശ്നം..””
അവൻ എന്നോട് ചോദിച്ചു.
“എടാ എനിക്ക് ഒന്നും അറിയില്ലെടാ.. ഞാൻ ഒന്ന് വിഷമിക്കാൻ വേണ്ടിയാ ഈ മുറിയിൽ വന്നത് പക്ഷെ ഇവിടെ ഈ കുട്ടി ഉണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു…””
ഞാൻ എന്റെ ഭാഗം വിശദമായി അവനോടു പറഞ്ഞു കൊടുത്തു അപ്പോഴും അവൻ കരച്ചിൽ നിർത്തിയിരുന്നില്ല അതിനുമാത്രം ഇവിടെ എന്താണ് സംഭവിച്ചത്. ഈ മുറിയിൽ ഇവൾ ഉണ്ടന്ന് അറിയാത്ത ഞാൻ ഒന്ന് കയറി പോയി അതിനാണോ ഈ പ്രേശ്നങ്ങൾ. ഞാൻ അവളെ കയറി പിടിച്ചൊന്നും ഇല്ലല്ലോ..
“ഒരു പെൺകുട്ടിയെ നശിപ്പിച്ചതും
പോരാഞ്ഞിട്ട് ഞായം പറയുന്നോ…”
അതിലെ ഒരു കിളവൻ അയാളുടെ കൈ ഓങ്ങി എന്റെ മുഖത്തു ആഞ്ഞടിച്ചു.
“ഡോ താൻ കണ്ടോ ഇവൻ അവളെ നശിപ്പിച്ചത്.. ഈ കുട്ടി പറയട്ടെ ഇവൻ എന്താ ചെയ്തത് എന്ന്… അല്ലാതെ കാണാത്ത കാര്യത്തിൽ കയറി ഇടപെടരുത്…””
അനന്തു ഇടയിൽ കയറി പറഞ്ഞു…
“പറ മോളെ… ഇവൻ വല്ലതും നിന്നെ ചെയ്തോ..””.
അമ്മ അവളെ അടുത്ത് നിർത്തി കൊണ്ട് ചോദിച്ചു.. അതെ അവൾ പറഞ്ഞാൽ തീരുമല്ലോ എല്ലാ പ്രേശ്നവും. ഞാൻ കുറ്റക്കാരൻ അല്ല എന്നും തെളിയും.
“പറ കുട്ടി “.
അനന്തു പറഞ്ഞു.അപ്പോഴും ആ കുട്ടി നിന്ന് വിതുമ്പുന്നുണ്ടായിരുന്നു. ഇതിനു മാത്രം കരയാൻ ഞാൻ ഇവളെ എന്താ ചെയ്തേ അറിയാതെ മുറിയിൽ ഒന്ന് കയറി അത്രേ അല്ലെ ഉള്ളു…
“അത്….. മ്….. ഞാ…ൻ….. തുണി മാറി…. കൊണ്ടി….രുന്നപ്പോൾ ഇയാൾ എന്നേ….കയറി പിടിച്ചു……
അവൾ വിക്കി വിക്കി എന്തൊക്കയോ പറഞ്ഞൊപ്പിച്ചു….
“ഡീ…. ഞാൻ എപ്പോഴാടി നിന്നെ കയറി പിടിച്ചത്…..””
ഞാൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.അമ്മയുടെ കരങ്ങൾ എന്റെ ഇടതു കവിളിൽ പതിഞ്ഞു.
അതെ എന്നേ അമ്മ തല്ലിയിരിക്കുന്നു. ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല അമ്മ എന്നെ തല്ലുമെന്ന്. അപ്പോൾ ഇത്രയും കാലം കണ്ട സ്വന്തം മോനെ അല്ല 10 മിനിറ്റ് മുൻപ് കണ്ട അവളെയായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്. എന്നെ ഒരിക്കലും അമ്മ തല്ലിയിട്ടില്ല.ഈ പെണ്ണ് കാരണം അമ്മ എന്നെ തല്ലിയിരിക്കുന്നു. എന്റെ കണ്ണിൽനിന്ന് ചൂട് കണ്ണുനീർ എന്റെ കവിളിൽ കൂടി ഒലിച്ചിറങ്ങുന്നുണ്ട്.
” മിണ്ടിപ്പോകരുത് നീ. നിന്നെക്കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല കരുതിയത്. എന്റെ മോൻ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ മാത്രം വളർന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
ചെ…….
” അമ്മേ ഞാൻ ഒന്നും…. “”
” വേണ്ട എന്നോട് നീ മിണ്ടിപ്പോകരുത്. നീ ഇത്രയും വൃത്തികെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല””…
അമ്മയുടെ വായിൽ നിന്ന് ഒരു വൃത്തികെട്ടവൻ, പെണ്ണുപിടിയൻ എന്നൊക്കെ വന്നപ്പോൾ ഞാൻ തകർന്നുപോയി. എപ്പോഴും വാത്സല്യമായി ‘ആദി’ എന്ന് വിളിച്ചിരുന്ന നാവിൽ നിന്നും അത്തരം വാക്കുകൾ കേട്ടപ്പോൾ തല ചുറ്റുന്നത് പോലെ തോന്നി. ഒരിക്കലും ഞാൻ കരുതിയിരുന്നില്ല അമ്മ അങ്ങനെ എന്നെ പറയുമെന്ന്….
“അപ്പൊ പിന്നെ. എങ്ങനെയാ…. പോലീസിനെ വിളിക്കാം അല്ലെ….””
ആ വെക്തി എന്നോടായി പറഞ്ഞു. അതിപ്പോ അങ്ങനെ ആണല്ലോ സ്ത്രീകൾക്ക് ആണ് ഈ സമൂഹത്തിൽ മുൻതൂക്കം കൂടുതൽ. അവർ എന്ത് പറഞ്ഞാലും അത് കണ്ണടച്ചു അങ്ങ് വിശ്വസിക്കും. ആരും നമ്മുടെ ഭാഗത്തു നിന്ന് ചിന്തിക്കില്ല ‘gender equality, എന്ന് പറയുന്ന സംഭവം ഉണ്ട്. പക്ഷെ അത് ആരും പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഒരു പേരിനു മാത്രം ആണ് അത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു….
“അത് എങ്ങനെയാ ശരിയാകും….. ഈ കുട്ടി വെറുത പറയുന്നതെങ്കിലോ…”
അനന്ദു പറഞ്ഞു.
“ഒരു സ്ത്രീ അവളെ ഒരാൾ നശിപ്പിച്ചു എന്ന് വെറുതെ പറയില്ല..”
ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു…
“എന്നാ പിന്നെ ഒരു കാര്യം ചെയ്യ്…. നീ ഇവളെ അങ്ങ് കല്യണം കഴിക്ക്…..”.
അയാൾ പറഞ്ഞു….
“അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ
എന്റെ കല്യണം എപ്പോ നടക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാനാ….””
ഞാൻ അയാളോട് പറഞ്ഞു….
“എന്നാ പിന്നെ പോലീസിനെ വിളിക്കാം…..ഒന്നുകിൽ നീ ഈ കുട്ടിയെ സ്വീകരിക്കണം ഇല്ലങ്കിൽ പോലീസ്…. ഏത് വേണമെന്ന് നീ തരുമാനിച്ചോ….””
അയാൾ പറഞ്ഞു…….
“ഡാ നീ ഒന്ന് ഇങ്ങ് വന്നേ……”
അനന്ദു എന്നെ വിളിച്ചു കൊണ്ട് അപ്പുറത്തോട്ട് പോയി….
“എന്താടാ “.
ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു…
“ഡാ ഞാൻ പറയുന്നത് കേൾക്ക്. ഇവിടെ ഇപ്പോൾ നീയാണ് തെറ്റുകാരൻ അതുകൊണ്ട് പോലീസ് വന്നാലും അവളോട് ചോദിക്കും.. അവൾ ഇത് പോലെ പറഞ്ഞാൽ പിന്നെ നീ അകത്താണ്….”
അവൻ വളരെ ഗൗരവത്തിൽ തന്നെ പറഞ്ഞു….
“അതുകൊണ്ട് നീ എന്താണ് പറഞ്ഞു വരുന്നത്….””
“നീ സമാധാനത്തോടെ കേൾക്ക്. ഇവിടെ ഇപ്പോൾ നിൻക്ക് ഒരു വഴി മാത്രമേ ഉള്ളു നീ അവളെ കല്യണം കഴിക്കുക.. അല്ലാതെ ഒന്നും നിനക്ക് ഇവിടെ ചെയ്യാൻ ഇല്ല…”
അവൻ എന്നോട് പറഞ്ഞു കല്യണം കഴിക്കാനോ അത് ഒരിക്കലും നടക്കില്ല കാരണം എന്റെ ജീവിതത്തിൽ കല്യണം എന്നൊരു ‘concept ‘ വേണ്ട എന്ന് തീരുമാനിച്ചതാണ് പിന്നെ എങ്ങനെ ഞാൻ അവളെ കെട്ടും. അല്ലെങ്കിൽ തന്നെ അവൾ എന്തിനാണ് ഞാൻ കയറി പിടിച്ചെന്ന് പറഞ്ഞത്. ഒന്നും മനസ്സിലാവുന്നില്ലല്ലോ….
“ഇല്ലടാ അത് ഒരിക്കലും നടക്കില്ല. ഞാൻ ഇവിടെ ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാ ഞാൻ അവളെ കല്യണം കഴിക്കണം ”
എന്റെ ഉള്ളിൽ തീ എരിഞ്ഞു കത്തുകയാണ്. ഒരിക്കലും ഞാൻ കരുതീയില്ല ഇത് ഇങ്ങനെ ആകും എന്ന്..
“എടാ. നീ ഇവിടെ തെറ്റുകാരൻ അല്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഇവിടെ അവൾ പറയുന്നതാണ് ആണ് ശരി നിയമവും നാട്ടുകാരും എല്ലാം അവളെ കൂടെ നിൽക്കോള്ളു. നീ ഒന്ന് ആലോചിച്ചു നോക്കിയേ ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ബാക്കിയെല്ലാം നിന്റെ ഇഷ്ട്ടം “”
അവൻ അത്രയും പറഞ്ഞു കൊണ്ട് അങ്ങോട്ടേക്ക് പോയി എല്ലാ കാര്യങ്ങളും വച്ച് നോക്കുമ്പോൾ അവൻ പറയുന്നതിലും കാര്യമുണ്ട് ഇപ്പോൾ എല്ലാവരും അവളുടെ കൂടെ മാത്രമേ നിൽക്കൂ. കണ്ടില്ലേ എന്റെ അമ്മ പോലും അവളുടെ വാക്കിൽ അലിഞ്ഞു പോയി. എന്തായാലും അവളെ കല്യാണം കഴിച്ചാൽ ജീവിതകാലം മൊത്തം നിൽക്കില്ലലോ. ഡിവോഴ്സ് എന്നൊരു സാധനം ഉണ്ടല്ലോ. കുറച്ചുദിവസം കഴിഞ്ഞ് ഡിവോഴ്സ് കുറച്ചു ദിവസം കഴിഞ്ഞു ഡിവോഴ്സ് ചെയ്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. ഇലയ്ക്കും മുള്ളിലും കേടില്ലാതെ രക്ഷപ്പെടാം. ഞാൻ എന്റെ മനസ്സിൽ ആ തീരുമാനമെടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു എല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്..
“എനിക്ക്….. കല്യാണത്തിന് സമ്മതം ആണ്… എന്റെ മാത്രം സമ്മതം പോരല്ലോ…”
ഞാൻ പറഞ്ഞു..
“എന്താണ് കുട്ടി നിന്റെ സമ്മതം. നിയമപരമായി നീങ്ങുന്നോ അതോ….”
അവിടെ നിന്ന ആ സ്ത്രീ അവളോട് ചോദിച്ചു…
“എനിക്കും… സമ്മതം ആണ് “…
അവൾ വളരെ പതുക്കെ മറുപടി പറഞ്ഞു.
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അമ്മയിൽ ഒരു പ്രതികരണവും ഞാൻ കണ്ടില്ല. അമ്മയുടെ മനസിൽ ഇപ്പോൾ എന്നെ കൊല്ലേണ്ട ദേഷ്യം ഉണ്ടന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഇപ്പോൾ അമ്മയുടെ അടുത്ത് പോകുന്നത് ശരിയല്ല…
“എന്നാ പിന്നെ ഇവിടെ വച്ച് തന്നെ താലി കെട്ടാം.. ആ പീഡത്തിലേക്ക് കയറി ഇരിക്ക് രണ്ടുപേരും.””
അയാൾ പറഞ്ഞു.ഞാൻ എന്റെ ചേട്ടൻ കുറച്ചു മുൻപ് ഇരുന്ന ആ പീഡത്തിൽ കയറി ഇരുന്നു. പിന്നാലെ ആ നശിച്ചവളും ഉണ്ട്. അവൾ വന്നു എന്റെ അടുത്ത് ഇരുന്നു. പൂജാരി മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. ഞാൻ അമ്മയെ അവിടെ നോക്കി നേരത്തെ നിന്ന സ്‌ഥലത്തു ഞാൻ അമ്മയെ കണ്ടില്ല. എവിടെ പോയിക്കാണും..
“ഇതാ കെട്ടിക്കൊള്ളൂ “”
പൂജാരി എന്റെ കയ്യിൽ പൂജിച്ച താലി നീട്ടി. ഞാൻ അത് വാങ്ങി അവളുടെ കഴുത്തിനു നേരെ കൊണ്ട് പോയി. അവൾ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി ആണ് ഇരിക്കുന്നത് njഞാൻ താലി അവളുടെ മുഖത്തു നോക്കാതെ എങ്ങനെയോ കെട്ടി ഉറപ്പിച്ചു.കേട്ട് കഴിഞ്ഞ് മൂന്ന് തവണ അഗ്നിയിൽ വലം വയ്ക്കണം. ഞാൻ അഗ്നിയുടെ ചുറ്റും നടക്കാൻ തുടങ്ങിയതും പൂജാരി പറഞ്ഞു.
“പെണ്ണിന്റെ കൈ പിടിച്ചു വേണം വലം വയ്ക്കാൻ””
നാശം ഇനി ഈ നശിച്ചവളെ കൈയും കൂടി പിടിക്കണമല്ലോ. ഞാൻ വലിയ താല്പര്യമില്ലാതെ അവളുടെ കയ്യിൽ പിടിച്ചു. എന്നാൽ അവൾ എന്റെ കൈ വളരെ ബലമായാണ് പിടിച്ചിരിക്കുന്നത്. അങ്ങനെ മൂന്നു തവണ വലം വച്ച് കഴിഞ്ഞിട്ടും എന്റെ കയ്യിൽ നിന്നും അവൾ പിടിവിടുന്നില്ല. ഇപ്പോഴും ബലമായി തന്നെ പിടിച്ചിരിക്കുകയാണ്. ഞാൻ എന്റെ കൈ അവളിൽ നിന്നും വിടുവിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ കൈ പിടിക്കുന്നത്. അങ്ങനെ എല്ലാം കഴിഞ്ഞ് തൊട്ടടുത്ത് രജിസ്റ്റർ ഓഫീസിൽ പോയി മേരേജ് രജിസ്റ്റർ ചെയ്തു. അങ്ങനെയെല്ലാം കഴിഞ്ഞ് ഞാൻ എന്റെ ബൈക്ക് എടുത്ത് പോകാൻ പോയപ്പോൾ അനന്ദു എന്നെ തടഞ്ഞു..
“നീ ഇത് എവിടെയാടാ പോകുന്നേ “”
അവൻ എന്നോട് ചോദിച്ചു
“എന്റെ വീട്ടിൽ പോകുന്നു “…
ഞാൻ മറുപടി പറഞ്ഞു
” അപ്പൊ അവളോ….. “”
അവനപ്പുറത്ത് മാറിനിന്ന അവളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു..
” അതൊന്നും എനിക്കറിയേണ്ട ആവശ്യമില്ല എവിടെയെങ്കിലും പോയി തുലയട്ടെ നാശം
പിടിച്ചവൾ “”
ഞാൻ ദേഷ്യത്തിൽ തന്നെ അവനോട് പറഞ്ഞു.
“പിന്നെ….. നിനക്ക് അറിയാതെ… നിന്റെ ഭാര്യ അല്ലേ അവൾ ഇനിമുതൽ അവളെ
നോക്കേണ്ടത് നീയാണ്…..ആ നീ ഇങ്ങനെ പറഞ്ഞാൽ””…..
അവൻ എന്നോട് പറഞ്ഞു എനിക്ക് അവനിട്ട് ഒന്നു പൊട്ടിക്കാനാണ് തോന്നിയത്.
” ഭാര്യയോ…. ആരെ.. ഇവൾ എന്റെ ആരുമല്ല. ”
ഞാൻ അവനോട് പറഞ്ഞു
” നീ ഇത് എന്തൊക്കെയാ പറയുന്നേ.ഇപ്പോൾ മുതൽ ഇത് നിന്റെ ഭാര്യയാണ്. എല്ലാരെ മുന്നിൽ വച്ച് നിന്റെ കല്യാണവും കഴിഞ്ഞു. രജിസ്റ്ററും ചെയ്തു ഇപ്പോൾ നിയമപരമായും ഇവൾ നിന്റെ ഭാര്യയാണ്…..””
അവൻ എന്നോട് പറഞ്ഞു. ഡിവോഴ്സ് എന്ന ഒരു ഓപ്ഷൻ ഇവിടെ ഉണ്ടല്ലോ പിന്നെന്തിനാ ഞാൻ പേടിക്കുന്നെ
” നീ എനിക്ക് ഡിവോഴ്സ് വാങ്ങിച്ചു തരണം ഇപ്പോൾ തന്നെ.. ”
ഞാൻ അവനോട് പറഞ്ഞു.
” ആ…..കൊള്ളാം…. കല്യാണം കഴിഞ്ഞ് 10 മിനിറ്റ് ആകുമ്പോൾ തന്നെ ഡിവോഴ്സ് കിട്ടിയ ആരൊക്കെ അറിയാം നിനക്ക്… എടാ ഡിവോഴ്സ് കിട്ടണമെങ്കിൽ മിനിമം ഒരു വർഷം കഴിയണം.. “””
അവൻ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെയായി ഒരു വർഷമോ അതുവരെ ഞാൻ എന്ത് ചെയ്യും..
” ഡാ..ഇപ്പോൾ ഞാൻ എന്ത് ചെയ്യും. “”
എന്റെ മുൻപിൽ വേറെ ഒരു വഴിയും തെളിഞ്ഞു കാണാത്തതുകൊണ്ട് ഞാൻ അവനോട് തന്നെ ചോദിച്ചു.
” ഇപ്പോൾ നിനക്ക് ഇവിടെ ഒന്നും തന്നെ ചെയ്യാനില്ല.അവളെയും വിളിച്ചുകൊണ്ട് നീ വീട്ടിലേക്ക് തന്നെ പോണം അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല… “”
അവൻ പറഞ്ഞു. അപ്പോൾ ഒരു വർഷം വരെ ഞാൻ ഇവളെ സഹിക്കണോ. ഇവൾക്ക് വീട്ടുകാരും ആരും ഇല്ലേ ഇവളെ ഞാൻ എവിടെ കൊണ്ട് ഏൽപ്പിക്കും. ഇവളെ അച്ഛനാര് അമ്മയാര് ഒന്നുമറിയില്ലല്ലോ. ഇനി ഇവൾ അനാഥ വല്ലതാണോ. എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഈ വിധി തന്നത്. അമ്മയെ കാണാനില്ല ചിലപ്പോൾ വീട്ടിൽ പോയിക്കാണും. അമ്മയുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും.
“ഡാ… ഇവളെയും കൊണ്ട് ഞാൻ ബൈക്കിൽ എങ്ങനെ പോകും….””
ഞാൻ അവനോട് പറഞ്ഞു.
” എടാ എന്റെ ഒരു ഫ്രണ്ട് ഇവിടെ അടുത്ത വർക്ക് ചെയ്യുന്നത് ഞാൻ കുറച്ചു മുമ്പ് പുറത്തുപോയപ്പോൾ അവനെ കണ്ടിരുന്നു അവന്റെ കാർ ഞാൻ ചോദിച്ചു അവൻ പറഞ്ഞു കൊണ്ട് പോകാൻ. നമ്മുക്ക് അതിൽ പോകാം….””
അവൻ എന്നോട് പറഞ്ഞു. കാർ തൊട്ടു മുൻപിൽ തന്നെ കിടക്കുന്നു ‘shift’ കാർ ആണ്. അവൻ അവളെ വിളിച്ചു കൊണ്ട് കാറിൽ കയറ്റി. ഞാൻ മുൻപിൽ കയറിയിരുന്നു.
” ഡാ നീ ഇവിടെയാണോ ഇരിക്കുന്നത്… അവളെ കൂടെ പിന്നിൽ അല്ലെ ഇരിക്കേണ്ടത് “”
അവൻ എന്നോട് പറഞ്ഞു. എനിക്ക് അവനെ കൊല്ലേണ്ട ദേഷ്യമുണ്ട്. പക്ഷേ ഈയൊരു സാഹചര്യത്തിൽ ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രം…
“പിന്നെ……. എല്ലാരുടെയും സമ്മതത്തോടെ നടന്ന കല്യാണമാണല്ലോ അവളെ കൂടെ ഇരിക്കാൻ…. നീയൊന്നു വണ്ടിയെടുത്തെ.. ഒന്നാമത് തലയ്ക്ക് ഭ്രാന്ത് എടുത്ത് ഇരിക്കാന്. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കാതെ….””
പിന്നെ അവൻ എന്നോട് ഒന്നും പറയാൻ പോയില്ല പറഞ്ഞാലും ഞാനത് അനുസരിക്കില്ല എന്ന് അവനു അറിയാം.
അങ്ങനെ വണ്ടി NH കൂടി എന്റെ വീട് ലക്ഷ്യമാക്കി ഓടിത്തുടങ്ങി. തൊട്ടു പിറകിൽ എന്റെ കാലനായിട്ട് ജനിച്ച ആ നാശവും ഉണ്ട്. ആ എന്ത് ചെയ്യാനാണ് ഇതൊക്കെ നടക്കണമെന്ന് എന്റെ ജീവിതത്തിൽ പറഞ്ഞിട്ടുണ്ടാകും. ഇപ്പോൾ നടന്ന ഇത്രയും സംഭവങ്ങൾ എനിക്കൊരു ദുസ്വപ്നമായിട്ടാണ് തോന്നുന്നത്. ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി. ഒന്നും അറിയാത്തവളെ പോലെ. പുറത്തെ കാഴ്ചകൾ കണ്ടു ആസ്വദിക്കുകയാണ്. ഈ മാരണം എന്ന് എന്റെ തലയിൽനിന്ന് ഒഴിഞ്ഞു പോകുമോ എന്തോ ഈശ്വരന് തന്നെ അറിയാം. എത്ര പെട്ടെന്നാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ഒരു നിമിഷം കൊണ്ടോ? അതോ അഞ്ചു നിമിഷം കൊണ്ട്… അറിയില്ല. വണ്ടി എന്റെ വീടിന്റെ ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് കയറി. അപ്പോൾ തന്നെ അമ്മ കതക് തുറന്നു പുറത്തേക്ക് വന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..
“ഡാ…. നീയും കൂടെ ഒന്ന് വാടാ…””
ഞാൻ അവനെ നോക്കി ചോദിച്ചു. എന്തോ എനിക്ക് പേടിയായിരുന്നു ഓഡിറ്റോറിയത്തിൽ വച്ച് അമ്മ എന്നോട് പെരുമാറിയ രീതി. ഇവിടെയും കാണിക്കുമോ എന്ന് എന്റെ ഉൾ മനസ്സ് പറയുന്നു. അമ്മ ഞങ്ങളെ നോക്കി തന്നെ പുറത്തേക്ക് വന്നു….
” എങ്ങോട്ടൊക്കെ ഈ കയറി വരുന്നത്…. “”
അമ്മ ഞങ്ങളെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു.
” ആന്റി ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ. അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പരിഹാരവും അവൻ തന്നെ കണ്ടെത്തിയല്ലോ. പിന്നെന്താ പ്രശ്നം….. “”
അവൻ മുന്നിലേക്ക് കയറി വന്നു കൊണ്ട് അമ്മയോട് പറഞ്ഞു. എനിക്ക് അവിടെ ഒന്നും തന്നെ പറയാൻ സാധിച്ചില്ല ഞാൻ കാരണം ഞാൻ തെറ്റുകാരനല്ല എന്ന് എനിക്കറിയാം പക്ഷേ അമ്മയ്ക്കും മറ്റുള്ളവർക്കും അറിയില്ലല്ലോ. അവർ എന്നെ തെറ്റുകാരൻ ആയിട്ടല്ലേ കാണുള്ളൂ. അതെ….. അവരുടെ മുൻപിൽ ഇപ്പോഴും ഞാൻ വെറും ഒരു അപാസൻ., പെണ്ണുപിടിയൻ, വൃത്തികെട്ടവൻ. ഒരു നിമിഷം കൊണ്ട് എന്തൊക്കെ പട്ടങ്ങളാണ് എനിക്ക് കിട്ടിയത്.
“അമ്മേ….. എനിക്ക് പറയേണ്ടത് ഒന്ന് കേൾക്ക്..””
ഞാൻ അമ്മയോട് പറഞ്ഞു. പക്ഷേ അമ്മയുടെ ഉള്ളിൽ ഇപ്പോഴും എന്നോടുള്ള ദേഷ്യം പോയിട്ടില്ല. എന്നെനിക്കറിയാം…
“നീ ഇനി ഒന്നും പറയണ്ട നീ കാണിച്ചതൊക്കെ ഞാൻ അവിടെ വച്ച് കണ്ടു ഇനി നീ പറഞ്ഞു ബുദ്ധിമുട്ടണ്ട… കെട്ടിയ പെണ്ണിനേയും വിളിച്ചുകൊണ്ടു ഇപ്പൊ ഇവിടന്ന് ഇറങ്ങണും. എനിക്ക് ഇനി നിന്നെ കാണണ്ട….,”””
അമ്മ ഇത്രയും പറഞ്ഞു കൊണ്ട് കതക് വലിച്ചെടച്ചു. എന്തോ എന്റെ മുഖത്ത് അമ്മ അടിച്ചത് പോലെയായിരുന്നു എനിക്ക്
തോന്നിയത്. ഞാൻ തിരിഞ്ഞ് അവനെ നോക്കി അവനും ഒന്നും പറയാൻ ഇല്ലായിരുന്നു
ഇനി എവിടെ പോകുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ മാത്രം ആയിരുന്നെങ്കിൽ എനിക്ക് പ്രേശ്നമില്ല. പക്ഷെ എന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ട്. ഞാൻ എന്ത് ചെയ്യും….
“ഡാ ഞാൻ ഒന്നും കൂടെ ആന്റിയോടെ പറഞ്ഞു നോക്കാം “”
അവൻ പറഞ്ഞു….
“വേണ്ട ഡാ ഇനി പറഞ്ഞിട്ട് കാര്യയം ഇല്ല. അമ്മക്ക് അത്ര ദേഷ്യം ഉണ്ട് എന്നോട്…””
ഞാൻ പറഞ്ഞു. എന്റെ ഭാഗത്തും തെറ്റുണ്ട് ഞാൻ ആ മുറിയിൽ പോയത്. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ആ സ്ത്രീ പറഞ്ഞതിൽ കാര്യയം ഉണ്ട് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. അവൾ അവിടെ തന്നെ നിൽക്കുന്നുണ്ട്..
“ഇപ്പോൾ നിനക്ക് സമാധാനം അയ്യോടി. ഒരു തെറ്റും ചെയ്യാത്തെ എന്റെ ജീവിതം നശിപ്പിച്ചപ്പോൾ.””
ഞാൻ കൈ നീട്ടി അവളെ അടിക്കാൻ പോയ്യി. അപ്പോഴേക്കും അനന്തു വന്നു എന്നെ പിടിച്ചു മാറ്റി. അവൻ എന്നെ പിടിച്ചില്ലായിരുന്നങ്കിൽ ഇന്ന് അവളുടെ കരണം പുകയും ആയിരുന്നു എന്റെ അടി കൊണ്ട്…
“ഡാ നീ ഒന്ന് വെറുത ഇരി.അവളെ തല്ലിയാൽ നിന്റെ എല്ലാ പ്രേശ്നവും തീരോ….””
അവൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു.
“എടാ.. ഞാൻ എങ്ങനെ വെറുത മിണ്ടാതെ ഇരിക്കും. കണ്ടില്ലേ നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും ഞാൻ തെറ്റുകാരൻ. നാട്ടിലുള്ളവർ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. പക്ഷെ എന്റെ അമ്മ തന്നെ ഇവളെ വാക്ക് കേട്ട് എന്നെ തള്ളിപ്പറഞ്ഞതിൽ ആണ് എനിക്ക് വിഷമം. എല്ലാം ഇവൾ കരണം അല്ലെ ഇവൾക്ക് എന്തിനാ ഞാൻ ചെയ്യാത്തെ കാര്യം ചെയ്തു എന്ന് പറഞ്ഞത്….”
ഞാൻ എന്റെ ഉള്ളിലെ അടങ്ങാത്തെ ദേശിയവും, സങ്കടവും എല്ലാംകൂടി പുറത്തു വന്നു. അവളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്ന് കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. കരയട്ടെ നാശം….
” എടാ തൽക്കാലം ഈ പ്രേശ്നങ്ങൾ ഒക്കെ ഒന്ന് മാറുന്ന വരെ ഒരു ഫാൾട്ടിലോട്ട് മാറാം.. “”
അവൻ പറഞ്ഞു. അവൻ പറഞ്ഞതിലും കാര്യം ഉണ്ടന്ന് എനിക്ക് തോന്നി..അങ്ങനെ ഞങ്ങൾ എന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു. തിരുവനന്തപുരം എന്ന വലിയ നഗരത്തിൽ ഞങ്ങൾക്ക് താമസിക്കാൻ ഒരു ഫ്ലാറ്റ് കിട്ടാതിരുന്നില്ല. ആദ്യമാണ് ഞാൻ എന്റെ വീട്ടിൽ നിന്ന് മറ്റൊരു സഥലത്തോട്ട് താമസം മാറുന്നത്. അങ്ങനെ ഞങ്ങൾ ആ വലിയ കെട്ടിടത്തിന്റെ പത്താമത്തെ നിലയിൽ എത്തി അവിടെയായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്.
” ഡാ നീ വല്ലതും കഴിച്ചായിരുന്നോ “”
അകത്തേക്ക് കയറുന്നതിനിടയിൽ അവൻ എന്നോട് ചോദിച്ചു.
” എവിടുന്ന് കഴിക്കാൻ നീ നടന്ന സംഭവങ്ങളൊക്കെ കണ്ടല്ലോ പിന്നെങ്ങനെയാ””
ഞാൻ പറഞ്ഞു. സമയം നോക്കിയപ്പോൾ വൈകുന്നേരം 4 മണിയായി. രാവിലെ വീട്ടീന്ന് കഴിച്ചതാണ് പിന്നെ ഇതുവരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഗതികേട്
” എന്നാൽ നീ അകത്തേക്ക് കയറിക്കോ ഞാൻ കഴിക്കാൻ വല്ലതും വാങ്ങിയിട്ട് വരാം. “”
അവനതും പറഞ്ഞുകൊണ്ട് താഴേക്ക് പോയി. ഞാൻ അകത്തേക്ക് കയറി പുറകെ ആ മാരണവും ഉണ്ട്. ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥ ആണ് എന്റേത്. പറഞ്ഞിട്ട് കാര്യയം ഇല്ല. ഫ്ലാറ്റ് മുഴുവനും ഇന്ന് ചുറ്റിക്കറങ്ങി. രണ്ട് ബെഡ്റൂമുകൾ ഉണ്ട് പിന്നെ ബാൽക്കണിയും കിച്ചനും അങ്ങനെ..
ഞാൻ അതിൽ ഒരു റൂമിൽ കയറി വാതിൽ അടച്ച് കുറച്ചുനേരം അതിനകത്ത് കിടന്നു. ഏതാനും മണിക്കൂറുകൾ കൊണ്ട് എന്റെ കല്യണം അതിസാഹസികമായി നടന്നു എന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. അമ്മ ഇനി എന്നോട് വല്ലതും സംസാരിക്കുമോ. അമ്മയുടെ മുഖത്ത് ഞാൻ ഇന്ന് കണ്ട ദേഷ്യം ഓർക്കുമ്പോൾ എന്തോ പേടിയാണ്. ഞാൻ ഒരിക്കലും ആ ഭാവം അമ്മയിൽ കണ്ടിട്ടില്ല. ‘വരാനുള്ളത് വഴിയിൽ നിൽക്കില്ല ‘ എന്നല്ലേ പഴമക്കാർ പറയുന്നത്. അതുതന്നെ എനിക്കും സംഭവിച്ചു കുറച്ചുനേരം അങ്ങനെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. അവൻ വന്ന് എന്നെ വിളിച്ചപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. നോക്കിയപ്പോൾ ഡ്രെസ്സും ഭക്ഷണവും എല്ലാം വാങ്ങി കൊണ്ട് വന്നിരിക്കുന്നു അവൻ.
“ഡാ നീ എന്തിനാ ഡ്രസ്സ് ഒക്കെ വാങ്ങിയത്.””
ഞാൻ അവനോട് ചോദിച്ചു.
“പിന്നെ….. നിനക്ക് വല്ലതും മാറി ഉടുക്കണ്ടേ നിന്റെ കയ്യിൽ വേറെ തുണി ഒന്നുമില്ലല്ലോ അതുകൊണ്ടാ ഡ്രെസ്സും കൂടെ വാങ്ങിയത്.””
അവൻ എന്നോട് പറഞ്ഞുകൊണ്ട് അവന്റെ കൈയിലെ കവറുകൾ എനിക്ക് തന്നു. ഞാൻ നോക്കിയപ്പോൾ രണ്ട് കവറുകൾ ഉണ്ട് ഒരു കവർ തുറന്ന് നോക്കിയപ്പോൾ അതിൽ ചുരിദാറാണ് ഉണ്ടായിരുന്നത്.
“ഡാ ഇതാർക്ക്…”
ഞാൻ കവറുകൾ അവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..
” നിന്നെ കൂടാതെ ഇവിടെ ആരാണ് ഇപ്പോഴുള്ളത് അവർക്ക് തന്നെ…. ”
അവൻ പറഞ്ഞു…
” നീയല്ലേ വാങ്ങിയത് വേണമെങ്കിൽ കൊണ്ട് കൊടുത്താൽ മതി… “”
ഞാൻ അവനിരിക്കുന്ന സോഫയുടെ അടുത്ത് അവളുടെ ഡ്രസ്സ് ഇരിക്കുന്ന കവറുകൾ കൊണ്ട് വച്ചിട്ട് ഞാൻ എന്റെ മുറിയിലെ ബാത്റൂമിൽ കയറി ഒരു കുളി അങ്ങ് കുളിച്ചു. ഇപ്പോൾ ആണ് ഒരു ആശ്വാസമായത്. ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തേക്ക് വന്നു. ഞാൻ നോക്കിയപ്പോൾ അവൾ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നു. എന്നെ കണ്ടപ്പോൾ പെട്ടെന്ന് മതിയാക്കി എണീറ്റ് കിച്ചണിൽ പോയി.അവൻ സോഫയിൽ ഇരുന്ന് tv കാണുന്നു…
“ഡാ നീ വല്ലതും കഴിച്ചോ “.
ഞാൻ അവനോടു ചോദിച്ചു…
“ഞാൻ നേരത്തെ സാധനം വാങ്ങാൻ പോയപ്പോ കഴിച്ചിട്ട വന്നത്.. എടാ എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ രാവിലെ വീട്ടീന്ന് ഇറങ്ങിയതാ. നാളെ വരാം ഞാൻ..””
അവൻ എന്നോട് പറഞ്ഞു…
“ഡാ നാളെ പോയ പോരെ…””
ഞാൻ അവനോടു ചോദിച്ചു….
“പോടാ….. വീട്ടീന്ന് അച്ഛനും അമ്മയും എന്റെ ഫോണിൽ വിളിച്ചോണ്ടിരിക്ക. നിന്റെ കാര്യമെല്ലാം അവർ അറിഞ്ഞു. അതുകൊണ്ട് ഞാൻ പോയി എല്ലാം വിശദമായി പറഞ്ഞു കൊടുക്കട്ടെ. അല്ലെങ്കിൽ നീ എന്നെങ്കിലും വീട്ടിൽ വരുമ്പോൾ അമ്മ നിന്നെ ചൂലെടുത്തു അടിക്കും…..അത് കൊണ്ട് ഞാൻ പോയി ഒന്ന് set ചെയ്യട്ടെ….. അപ്പൊ പോട്ടെ മോനെ ദിനേശാ….. First night ആഘോഷിക്കൂ……..””
അവൻ ഒരു തമാശ രീതിയിൽ അതും പറഞ്ഞുകൊണ്ട് പോയി… പാവം എന്റെ കൂടെ എന്നെ വിശ്വസിച്ച് കൂടെ നിന്നത് ഇവൻ മാത്രമാണ്. എന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടാണ് ഇവൻ. എന്റെ എല്ലാ കാര്യങ്ങളും ഇവനറിയാം. എന്റെ സ്വഭാവം ഉൾപ്പടെ അതുകൊണ്ട് അവനറിയാം ഞാൻ ഈ തരത്തിലുള്ള ഒരു തെറ്റും ചെയ്യില്ല എന്ന്. അങ്ങനെ ഈയൊരു വലിയ ഫ്ലാറ്റിൽ. ഞാനും ആ മാരണവും തനിച്ചായി. ഞാൻ അവൻ വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം കഴിക്കാനിരുന്നു. എന്തോ രാവിലെ വീട്ടീന്ന് കഴിഞ്ഞിട്ട് പിന്നെ ഒരു തുള്ളി വെള്ളം പോലും കുടിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു. ഞാൻ വാരിവലിച്ച് എല്ലാം അകത്താക്കി. വെള്ളം കുടിക്കാൻ നോക്കിയപ്പോ ടേബിളിൽ ഒരു തുള്ളി വെള്ളം പോലും ഇല്ല ഭക്ഷണമെല്ലാം എന്റെ തൊണ്ടയിൽ കുടുങ്ങിഎനിക്ക് വല്ലാതെ വന്നു. അപ്പോഴാണ് അവൾ പെട്ടെന്ന് വന്ന് വെള്ളം കൊണ്ട് ടേബിളിൽ വച്ചിട്ട് പെട്ടെന്ന് തന്നെ കിച്ചണിൽ പോയി. ഇതെന്താ റോക്കറ്റോ ഞാൻ മനസ്സിൽ പറഞ്ഞു വന്നതും കണ്ടില്ല പോയതും കണ്ടില്ല. ഞാൻ വെള്ളമെടുത്ത് കുടിച്ച് കൈയും കഴുകി സോഫയിൽ പോയിരുന്നു. അപ്പോഴാണ് അകത്തുനിന്നും ഒരു അലർച്ച കേട്ടത്. ആരാണ് വിളിച്ചതെന്ന് എനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല നേരെ ഓടി കിച്ചണിലേക്ക് പോയി നോക്കിയപ്പോഴാണ് ചുമരിൽ ഒരു പാറ്റയെ കണ്ട് പേടിച്ചു നിൽക്കുകയാണ് അവൾ. എനിക്ക് ചിരിയും ദേഷ്യവും എല്ലാം കൂടി ഒരുമിച്ച് വന്നു…
“ദേ….. ഒരു പാ…. റ്റ…”
അവൾ എന്റെ മുഖത്തുനോക്കി വിക്കി വിക്കി പറഞ്ഞു.. ഇത്ര ലോല മനസ്സുള്ള ഇവളാണോ കുറച്ചു മണിക്കൂറുകൾ മുമ്പ് സാഹസികമായി എന്നെ വരുതീയിൽ ആക്കിയത്. ആ പിന്നെ ഒരു പെണ്ണ് തുനിഞ്ഞിറങ്ങിയാൽ എന്തുവേണമെങ്കിലും നടത്തിയെടുക്കുമല്ലോ . അവിടെ നമുക്ക് ഒരു പ്രതിമ കണക്ക് നിൽക്കാനേ കഴിയുള്ളൂ. ഞാൻ പിന്നെ അവിടെ നിന്നില്ല പുറത്തേക്ക് വന്നു. കുറച്ചുനേരം പുറത്തേ കാഴ്ചകൾ കണ്ടു നിൽക്കാം എന്ന് കരുതി. ഇവിടെ നിന്നും നോക്കിയാൽ പാളയം പള്ളി അടിപൊളിയായി കാണാം പിന്നെ കേരള യൂണിവേഴ്സിറ്റി കോളേജും. ഞാൻ കെട്ടിട താഴെ ഇറങ്ങി. ഫുട്പാത്ത് വഴി സ്ട്രീറ്റുകൾ നോക്കി ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴാണ് ഞാൻ അവരെ അപ്രത്യക്ഷമായി കണ്ടത്. രാവിലെ എന്റെ അടുത്ത് വന്ന ആ മധ്യവയസ്കയായ സ്ത്രീ പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അവരെ കണ്ടുമുട്ടാൻ കഴിഞ്ഞില്ല അതിനുമുമ്പ് അവർ ബസ്സിൽ കയറി പോയി. കുഴപ്പമില്ല സമയം ഉണ്ടല്ലോ കണ്ടുപിടിക്കാം…. സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു ഒരു ചായ കുടിക്കാം എന്ന് കരുതി ഞാൻ അവിടെ ഒരു കടയിലേക്ക് കയറി..
” ചേട്ടാ ഒരു ചായ…””
ഞാൻ കടക്കാരനോട് പറഞ്ഞു…
” ആദി…. ”
പെട്ടെന്ന് ആരോ എന്നെ വിളിച്ചു. ഞാൻ തിരിഞ്ഞുനോക്കി എന്റെ കൂടെ കോളേജിൽ പഠിച്ച കുട്ടിയായിരുന്നു അത്…
“ഗൗരി….”
ഞാൻ അവളെ നോക്കി ചോദിച്ചു. കുറച്ചു വർഷത്തിലധികമായി ഞാൻ അവളെ കണ്ടിട്ട് കോളേജ് ഒക്കെ കഴിഞ്ഞതിൽ പിന്നെ എല്ലാവരും ഓരോ വഴിക്കായി തിരിഞ്ഞു….
“ആഹാ…. നമ്മളെ ഓർമയൊക്കെ ഉണ്ടോ സാറിനു…..”
അവൾ എന്റെ മുഖത്തുനോക്കി കളിയാക്കി കൊണ്ടുപറഞ്ഞു… ശരിയാണ് കോളേജ് കഴിഞ്ഞതിൽ പിന്നെ ഞാനിവളെ വിളിക്കുകയോ കാണുകയോ ഒന്നും ചെയ്തിട്ടില്ല….
“നീയെന്താ ഇവിടെ…””…
ഞാൻ അവളോട് ചോദിച്ചു..
” എടാ ഞാൻ ചെന്നൈയിലെ ജോലി മതിയാക്കി.. ഇപ്പോൾ ഇവിടെ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി കിട്ടി ഇന്നലെ ജോയിൻ ചെയ്തേ ഉള്ളു…””
അവൾ പറഞ്ഞു….
” നിനക്കെന്നെ കണ്ടിട്ട് മനസിലായോ കുറെ വർഷമായില്ലേ കണ്ടിട്ട്…. “”
ഞാൻ ചോദിച്ചു..
“ആദ്യ കണ്ടപ്പോൾ മനസ്സിലായില്ല. പിന്നെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് നീയാണെന്ന് മനസിലായത്. പിന്നെ നിന്റെ ഭാര്യ എവിടെ.സുഖമായിരിക്കുന്നു….””
അവൾ എന്നോട് പറഞ്ഞു. ഞാൻ ഒന്ന് ഞെട്ടി എന്റെ കല്യാണം കഴിഞ്ഞത് ഇവൾ എങ്ങനെയാ അറിഞ്ഞത്. ഇനിയാ തെണ്ടി എങ്ങാനും പറഞ്ഞു കാണുമോ.ഏയ്യ് അവൻ പറയാൻ വഴിയില്ല. അവൻ ഇത്രനേരം എന്റെ കൂടെയല്ലേ ഉണ്ടായിരുന്നത് പിന്നെ ഇവൾ എങ്ങനെ അറിഞ്ഞു അവളോട് തന്നെ ചോദിക്കാം….
” അത് നീ എങ്ങനെ അറിഞ്ഞു….””
ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.
” അപ്പോൾ നിന്റെ കല്യാണം കഴിഞ്ഞത് സത്യം തന്നെ അല്ലെ…. ”
അവൾ എന്നോട് ചോദിച്ചു.
” നിന്നോട് ഈ കാര്യം ആരാ പറഞ്ഞത്.. ”
ഞാൻ ചോദിച്ചു.
” ഞാനിന്ന് ഉച്ചക്ക് ഊണ് കഴിക്കാൻ ഇവിടെ അടുത്ത് ഹോട്ടലിൽ വന്നതാണ്. അപ്പോഴാണ് ഞാൻ അനന്തുവിനെ കണ്ടത്. അവനാ എന്നോട് പറഞ്ഞത് നിന്റെ കല്യണം കഴിഞു എന്ന്.. നിന്റെ കല്യാണത്തിന് നീ എന്നെ ഒരു വാക്ക് വിളിച്ചില്ലല്ലോ….. “
അവൾ നടന്ന കാര്യം പറഞ്ഞു. തെണ്ടി ഉച്ചയ്ക്ക് അവൻ റോഡിൽ എന്തോ പോയെന്ന് പറഞ്ഞതാണ് പക്ഷേ ഈ കാര്യം പറഞ്ഞില്ല ചെറ്റ….ഇനി അവൻ കല്യണം ഏത് രീതിയിലാണ് നടന്നത് എന്ന് പറഞ്ഞു കാണുമോ..?
“എടി പെട്ടന്ന് ഉള്ള കലിയണം ആയിരുന്നു അതാ ആരെയും വിളിക്കാതെ ഇരുന്നത്. Sorry
“”….
ഞാൻ അവളോട് പറഞ്ഞു…
“എടാ അതിനൊന്നും കുഴപ്പമില്ല. ഞാൻ പറഞ്ഞു എന്നെ ഉള്ളു…”
അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു…
” എടി അവൻ വേറെ വല്ലതും പറഞ്ഞിരുന്നോ””
ഞാൻ ചോദിച്ചു. കാരണം അത് അറിയേണ്ടത് എന്റെ ആവിശ്യം കൂടി ആണല്ലോ…
” വേറെ എന്തു പറയാൻ….. ഒന്നും പറഞ്ഞില്ല. “”
അവൾ പറഞ്ഞു. ഹോ ഭാഗ്യം കല്യാണം ഏത് രീതിയിലാണ് നടന്നത് പറഞ്ഞില്ല അവൻ…
“നീ വാ തൊട്ടപ്പുറത്താണ് എന്റെ ഫ്ലാറ്റ് കേറിയിട്ട് പോകാം…”
ഞാൻ അവളെ ഒരു അതിഥി എന്ന നിലയിൽ ക്ഷണിച്ചു. കാരണം അത് ഇപ്പോൾ എന്റെ കടമ ആണല്ലോ ……
“ഇല്ലടാ പിന്നെ ഒരു ദിവസം വരാം. ഇപ്പോൾ കുറച്ചു തിരക്കുണ്ട്. പിന്നെ ഞാൻ ഇനി ചെന്നൈയിൽ ഒന്നും പോകുന്നില്ല ഇവിടെത്തന്നെ ആണല്ലോ. അപ്പോ എപ്പോ വേണമെങ്കിലും എനിക്ക് വരാല്ലോ. എന്നാൽ ശരി.അല്ല ഞാൻ ചോദിക്കാൻ മറന്നു നിന്റെ ഭാര്യയുടെ പേരെന്താ…..””
അവൾ തിരിഞ്ഞു പോകുന്നതിനിടയിൽ എന്നോട് ചോദിച്ചു. ഈശ്വര പെട്ടല്ലോ എനിക്ക് ആ മാരണത്തിന്റെ പേര് പോലും അറിയില്ല. ഇനിയിപ്പോൾ എന്തു ചെയ്യും. എന്തു പറയും ഇവളോട്. എനിക്ക് പേര് അറിയില്ല എന്നോ. സ്വന്തം ഭാര്യയുടെ പേര് അറിയാത്ത ഭർത്താവ് ലോകത്തിൽ ഞാൻ മാത്രമേ കാണൂ…..
” അത് നീ നേരിട്ട് കാണുമ്പോൾ ചോദിച്ചാൽ മതി. ഞാൻ പറയുന്നതിലും നല്ലത് അവൾ പറയുന്നത് അല്ലെ….””
ഞാൻ അവളോട് പറഞ്ഞു ഒന്നും മനസ്സിലാവാത്ത പോലെ എന്നെ നോക്കിക്കൊണ്ട് അവൾ നിൽക്കുകയാണ്. ഞാൻ അതും പറഞ്ഞു തിരിച്ച് ഫ്ലാറ്റിലേക്ക് പോയി.എന്റെ ഭാര്യ എന്ന പട്ടം ലഭിച്ച ഒരുത്തി വാതിലിന്റെ അടുത്ത് നിൽക്കുന്നുണ്ട്….
“എവിടെ… പോയത…..””
അവൾ എന്നോട് ചോദിച്ചു.
” ഞാൻ എവിടെ പോയാലും നിനക്കെന്താ…””
ഞാൻ ദേഷ്യത്തോടെ തന്നെയാണ് പറഞ്ഞത്. എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്റെ കല്യാണം കഴിഞ്ഞു എന്ന്. ഇവൾ ആരാണ്. ഇവളുടെ വീട് എവിടെയാണ്. ഇവളുടെ പേര് എന്താണ് അങ്ങനെ ചോദ്യങ്ങൾ നിറയെ പക്ഷേ ഉത്തരം മാത്രം ഇല്ല…
” ഇവിടെ ഒരിടത്തും കണ്ടില്ല. അതുകൊണ്ട….. ചോദിച്ചത്..ഞാൻ….””
അവൾ പതിയെ ഇടറിയ ശബ്ദത്തോടെ എന്നോട് പറഞ്ഞു…. അങ്ങനെ അന്നത്തെ രാത്രി ശെരിക്ക് ഒന്ന് ഉറങ്ങാൻ കഴിയാതെ എങ്ങനെയോ കടന്നുപോയി. രാവിലെ ഇത്തിരി സമയം താമസിച്ചാണ് ഞാൻ എണീറ്റത്. ഏകദേശം 9 മണിയാകും എണീറ്റ് ഹാളിൽ വന്നു. അപ്പോൾ ഡൈനിങ് ടേബിളിൽ തലവച്ചു അവൾ കിടന്നുറങ്ങുന്നു. രാത്രി മുഴുവൻ ഇവൾ ഇവിടെയാണോ കിടന്നത്.. അതൊക്കെ എന്തിനാ ഞാൻ അറിയുന്നത് എവിടെയെങ്കിലും കിടക്കട്ടെ. ഞാൻ കതക് തുറന്ന ശബ്ദം കേട്ട് കൊണ്ടാവണം അവൾ അവിടെ നിന്നും എണീറ്റു . അവളുടെ കണ്ണുകൾ ചുവന്ന കലങ്ങിയിരിക്കുന്നു. അപ്പോൾ കരയുകയായിരുന്നു. കുറ്റബോധം കൊണ്ടായിരിക്കാം ഒരു പയ്യന്റെ ജീവിതം നശിപ്പിച്ചതിനുള്ള കുറ്റബോധം. കരയട്ടെ….
അല്ല ഇന്നലെ പോലീസിനെ വിളിക്കണോ അതോ കല്യാണം കഴിക്കണോ എന്ന് ചോദിച്ചപ്പോൾ. ഇവളെന്തിനാ കല്യാണം മതി എന്ന് പറഞ്ഞത്. അതിന് ഞാൻ ഇവളെ ഒന്നും ചെയ്തില്ല എന്നത് ഇവൾക്കും അറിയാം എനിക്ക് അറിയാം. പിന്നെന്തിനാ ഇവൾ അങ്ങനെ ചെയ്തത്. അതും ഒന്ന് കണ്ടു പോലും പരിചയമില്ലാത്ത എന്നെ ഇവൾക്ക് എന്റെ പേര് പോലും അറിഞ്ഞുകൂടാ. അത് തിരിച്ചും അങ്ങനെയാണ്. പിന്നെ പുറത്തുപോയി ഞാൻ അവൾക്കും എനിക്കും കഴിക്കാനുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. അന്നത്തെ പ്രഭാത ഭക്ഷണം അങ്ങനെ കഴിഞ്ഞുപോയി. ഞാൻ അവിടെ സോഫയിൽ ഇരിക്കുകയായിരുന്നു.അപ്പോഴാണ് അവൾ എന്റെ അടുത്ത് വന്നത്…
“സാധനങ്ങൾ വാങ്ങിച്ചു തന്നാൽ നിക്ക് പാചകം ചെയ്യാൻ അറിയാം…..””
അവൾ എന്നോടായി പറഞ്ഞു….
” അതൊന്നും വേണ്ട പുറത്തുനിന്ന് വാങ്ങാം… ”
ഞാൻ ഒട്ടും ആവേശം ഇല്ലാത്ത മട്ടിൽ മറുപടി പറഞ്ഞു. ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ അകത്തേക്ക് കയറി പോയി. പിന്നെ കുറച്ചു നേരം ഇരുന്ന് ചിന്തിച്ചപ്പോഴാണ് അവൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് മനസ്സിലായത്. എപ്പോഴും പുറത്തു നിന്ന് വാങ്ങാൻ പറ്റില്ല എന്റെ അക്കൗണ്ടിൽ ഇപ്പോൾ പൈസയും കുറവാണ്. ഇവിടെ വച്ച് ഉണ്ടാക്കുന്നതായിരിക്കും നല്ലത്. ഞാൻ നേരെ കിച്ചണിലേക്ക് പോയി കരണം അവൾ അധികം പുറത്തു വരാറില്ല. കിച്ചണിൽ ഒന്നും ചെയ്യാൻ ഇല്ലെങ്കിലും അവൾ അവിടെ തന്നെ നിൽക്കുള്ളു….
” എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് വച്ചാൽ. ഒരു ലിസ്റ്റ് എഴുതി തന്നോ ഞാൻ വാങ്ങിയിട്ട് വരാം… ”
ഞാൻ അതും പറഞ്ഞു പുറത്തേക്ക് വന്നു. കുറച്ചുനേരം പുറത്തെ കാറ്റും കൊണ്ട് റോഡിലെ കാഴ്ചകൾ നോക്കി അങ്ങനെ നിന്നു. റോഡിൽ എങ്ങും നിറയെ തിരക്കുകൾ മാത്രം. അങ്ങനെ റോഡിൽ ഓരോ കാഴ്ചകളും കണ്ട് നിന്നപ്പോഴാണ് അവൾ സാധനങ്ങളുടെ ലിസ്റ്റും ആയ്യി വന്നത്…
ലിസ്റ്റിൽ ഉപ്പുതൊട്ടു കർപ്പൂരം വരെ ഉണ്ട്. ഞാൻ അതുമായി നേരെ കടയിലോട്ട് വിട്ടു. ഇനിയെന്റെ കയ്യിലോ അക്കൗണ്ടിലോ അഞ്ചിന്റെ പൈസയില്ല. ഇനി വല്ലതും വാങ്ങണമെങ്കിൽ ജോലിക്ക് തന്നെ പോണം..
ഓഫീസിലുള്ള എല്ലാപേരും അറിഞ്ഞു കാണും എന്റെ കല്യാണം കഴിഞ്ഞത്. അവർ അറിഞ്ഞില്ലല്ലോ എന്റെ കല്യാണം ഏത് രീതിയിലാണ് നടന്നതെന്ന്. ഇനി അവരെ കല്യാണം വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് പരാതി പറയും. ഞാനിനി എന്ത് ചെയ്യും.. ഞാൻ വാങ്ങിച്ച് സാധനങ്ങളുമായി നേരെ ഫ്ലാറ്റിലേക്ക് പോയി എല്ലാം കിച്ചണിലേക്ക് കൊണ്ടുവച്ചു. കുറച്ചുനേരം കഴിഞ്ഞതും അനന്ദു കയറി വന്നു അവന്റെ കൈയിൽ കുറച്ച് സാധനങ്ങൾ ഉണ്ട്.
” ഡാ എന്തൊക്കെയാ ഇത്… “”
ഞാൻ അവനോട് ചോദിച്ചു അവൻ അതു മുഴുവനും ആ മേശ പുറത്തു വച്ചിട്ട് സോഫയിലോട്ട് ഇരുന്നു.
” ഇതൊക്കെ നിന്റെ സർട്ടിഫിക്കറ്റ് ഡോക്കുമെന്റ്സും പിന്നെ നിന്റെ കുറച്ച് തുണികളും… ”
അവൻ പറഞ്ഞു…
” നീ വീട്ടിൽ പോയിരുന്നോ…. “”
ഞാൻ ചോദിച്ചു..
” ആ…… പോയി നിന്റെ അമ്മയുടെ ദേഷ്യം ഇപ്പോഴും കുറഞ്ഞിട്ടില്ല….. “”
അവൻ പറഞ്ഞു. എങ്ങനെ ദേഷ്യം മാറും അങ്ങനെയുള്ള ഒരു പ്രവർത്തിയല്ലേ ഞാൻ ചെയ്തത്. ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും അമ്മയുടെ മുൻപിൽ ഞാൻ ഇപ്പോഴും തെറ്റ്കാരനാണ്. അതുകൊണ്ട് അത്ര എളുപ്പമൊന്നും അമ്മയ്ക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്നത് എനിക്കറിയാം.
അവൻ അങ്ങനെ കുറച്ചുനേരം എന്റെ കൂടെ ഇരുന്നിട്ട് എന്തോ തിരക്ക് ഉണ്ടെന്നും പറഞ്ഞു പോയി. ഞാൻ കുറച്ചു നേരം മുറിയിൽ പോയി കിടന്നു എന്തൊക്കെയോ ആലോചിച്ചു ഉറങ്ങിപ്പോയി. പിന്നെ അവൾ വിളിക്കുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്…
” അതെ…. അതെ….. “”
അവൾ എന്നെ തട്ടി വിളിക്കുകയാണ്. നാശം ഒന്നുറങ്ങാൻ സമ്മതിക്കില്ല ഇവൾക്ക് ഇപ്പോൾ എന്താ വേണ്ടത്.
“എന്താ……””
ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു.
” കഴിക്കാൻ…….വിളിക്കാൻ വന്നതാ……””
അവൾ പേടിയോടെ പറഞ്ഞു…. “”
” ഞാൻ വന്നോളാം. ഒന്ന് പോയി തരുവോ…. “മാരണം “”
അവൾ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തേക്ക് പോയി. ഞാനൊന്ന് ഫ്രഷായി പുറത്തേക്ക് ഇറങ്ങി ടേബിളിൽ അവൾ വച്ചുണ്ടാക്കിയ സാധനങ്ങൾ ഇരിപ്പുണ്ട്. ഞാൻ ചെന്ന് ഓരോന്നായി നോക്കി. ചോറ്,സാമ്പാർ അവിയൽ,തോരൻ പിന്നെ ഒരു ഭംഗിക്ക് നാരങ്ങ അച്ചാറും ഉണ്ട്. ഇതൊക്കെ വായിൽ വയ്ക്കാൻ കൊള്ളാമോ എന്തോ. ഞാൻ എന്നോട് തന്നെ ആത്മഗതം പറഞ്ഞുകൊണ്ട് കഴിക്കാൻ ഇരുന്നു. ചോറും സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചു. എന്റെ പൊന്നോ അടിപൊളി സാമ്പാർ ഒന്നും പറയാനില്ല വീട്ടിൽ അമ്മ ഉണ്ടാക്കുന്നതിനെ കാട്ടി മികച്ചതായിരുന്നു ഇത്. അതുപോലെതന്നെ ബാക്കി കറികളും എല്ലാം അടിപൊളി രുചിയായിരുന്നു. അപ്പോൾ ഇവൾക്ക് കൈപ്പുണ്യം എന്നൊരു സാധനം ഉണ്ട്. ഇത്രയും രുചികരമായ ഭക്ഷണം ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. ഇപ്പോഴത്തെ കാലത്ത് ഒരു ചായ ഇടാൻ പോലും അറിയാത്ത പെൺകുട്ടികൾ ഉണ്ട്. പക്ഷേ ഇവൾ അതിൽ പെടില്ല. ഞാൻ കിച്ചണിൽ നിൽക്കുന്ന അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാൻ കഴിക്കുന്നത് നോക്കി നിൽക്കുകയാണ് അവൾ. എനിക്ക് ഭക്ഷണം ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അവൾക്ക് പേടി ഉണ്ടാകും അതുകൊണ്ടായിരിക്കാം എന്നെ തന്നെ നോക്കി നിൽക്കുന്നത്. ഞാൻ എല്ലാം പെട്ടെന്ന് തന്നെ കഴിച്ച് എണീറ്റ് പുറത്തേക്ക് പോയി. തിരുവനന്തപുരം നഗരത്തിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാരാ നടന്നു. അതിനിടയിൽ ഞാൻ കുറെ കാഴ്ചകളും ആ നഗരത്തിൽ ശ്രദ്ധിച്ചിരുന്നു. വഴിയോര കച്ചവടക്കാർ, ഭിക്ഷക്കാർ, അന്യ നാട്ടിൽ നിന്നും സ്വന്തം കുടുംബത്തിന്റെ മുഴുവൻ ചുമതലയും തലയിലേറ്റി ഇവിടെ വന്ന് പണിയെടുക്കുന്ന ഹിന്ദിക്കാർ. ഇതൊക്കെ കാണുമ്പോൾ നമ്മൾ ഇവരെ ഒരു നിമിഷമെങ്കിലും ബഹുമാനിക്കണം. കാരണം അവരോളം വരില്ലേ നമ്മൾ. അങ്ങനെ അവിടുത്തെ ചുറ്റുപാടുകളിൽ ഉള്ള കാഴ്ചകളും കണ്ട് തിരിച്ചു നേരെ ഫ്ലാറ്റിലേക്ക് തന്നെ മടങ്ങി. പോകുന്ന വഴിയിൽ ഞാൻ എന്റെ മനസ്സിൽ ആ തീരുമാനമെടുത്തു. ഇന്ന് എന്തായാലും അവളുട പേര് ചോദിക്കണം. എന്റെ ഭാര്യ എന്ന പദവി ഏറ്റെടുത്ത അവളുടെ പേര് പോലും അറിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ ശരിയാകും. അങ്ങനെ ഫ്ലാറ്റിന്റെ അകത്തു കയറി ഞാൻ അവളെ തിരഞ്ഞു ഇന്നെന്തായാലും ചോദിക്കണം. പേര് പോലും അറിയാതെ എങ്ങനെ ഒരാളെ കൂടെ ജീവിക്കുന്നത്. അവിടെ മുഴുവൻ തിരക്കി നടന്നു അവളെ ഞാൻ കണ്ടില്ല. സാധാരണ കിച്ചണിലായിരിക്കും ഉണ്ടാവുക ഇപ്പോൾ അവിടെയും കാണാനില്ല. ഇതെവിടെ പോയി തുലഞ്ഞു നാശം. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ഇറങ്ങിക്കോളും. ഇവിടെ വന്നിട്ട് ഇതുവരെ അവൾ പുറത്തേക്ക് പോയിട്ടില്ല പിന്നെ ഇതെവിടെ പോയി. അവൾ എവിടെപ്പോയാലും എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ ഇപ്പോൾ അവൾ നിയമപരമായി എന്റെ ഭാര്യയാണ്. അപ്പോൾ അവളെ കാര്യം നോക്കേണ്ടത് എന്റെ കടമയാണ്. ഞാൻ പുറത്തേക്ക് ഒന്ന് ഇറങ്ങി നോക്കി. ഒന്ന് രണ്ട് ഫ്ളാറ്റിനപ്പുറത്ത് ആരോ സംസാരിക്കുന്ന ശബ്ദം പോലെ കേൾക്കുന്നുണ്ട്. ഞാൻ ആ ശബ്ദം ശ്രദ്ധിച്ചു കേട്ടുകൊണ്ട് അങ്ങോട്ടേക്ക് നടന്നു. അതെ ഇത് അവളുടെ ശബ്ദം ആണ് അവൾ ആരുടെ കൂടെയോ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്. ആരാണെന്ന് അറിയില്ല ഒരു സ്ത്രീ ശബ്ദമാണ് കേൾക്കുന്നത്. ഞാൻ ആ ശബ്ദം കേട്ട ഫ്ലാറ്റിന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് ഹോണിങ് ബെൽ അടിച്ചു. കുറച്ചുനേരം കഴിഞ്ഞ് ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. അവരെ കണ്ടാൽ നല്ല പ്രായം തോന്നിക്കും ആയിരുന്നു. നല്ല വെളുത്തിട്ട് ഉയരമുള്ള ഒരു സ്ത്രീ. സാരിയായിരുന്നു അവർ ധരിച്ചിരുന്നത് ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്നു നോക്കി. കണ്ണിൽ ഒരു ചതുര കണ്ണാടി വച്ചിട്ടുണ്ട്. മുൻപ് കണ്ട പരിചയം ഇല്ല ഒരു പുതുമുഖമായിരുന്നു.
” ആരായ്യി….. “”
അവർ പുറത്ത് നിൽക്കുന്ന എന്നെ നോക്കി കൊണ്ട് ചോദിച്ചു. ഞാനെന്തു പറയും എന്റെ ഭാര്യ അകത്തുണ്ടോ എന്നോ. അതോ എന്റെ ഭാര്യ എന്ന് പറയുന്ന ആ സ്ത്രീയെ നിങ്ങൾ കണ്ടോ എന്നോ. ഭാര്യയുടെ പേര് ചോദിച്ചാൽ ഞാൻ എന്തു പറയും അറിയില്ലെന്നോ അതോ ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല എന്നോ. അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിനുള്ളിൽ മിന്നി മാഞ്ഞു പോയി…
” ചോയ്ച്ചത് കേട്ടില്ലേ ആരാണ് എന്ന്….. “”
ആ എന്നോട് വീണ്ടും ചോദിച്ചു.
” അത്….. എന്റെ ഭാര്യ അകത്തുണ്ടോ അവളുടെ ശബ്ദം ഇവിടുന്ന് കേട്ടു… അതാ ഞാൻ…… “”
എനിക്കവിടെ മുന്നിൽ പറയാൻ വാക്കുകൾ കിട്ടിയിരുന്നില്ല. എന്തോ ആ പ്രൗഢയായ സ്ത്രീയെ കണ്ടപ്പോൾ വാക്കുകളെല്ലാം മുറിഞ്ഞു പോകുന്ന പോലെ തോന്നി. എന്തോ ഒരു ഭയം.എനിക്ക് അവരുടെ വാക്കുകളുടെ കാഠിന്യം കേട്ടപ്പോൾ തോന്നി. ഞാനെന്തിനാണ് ഈ സ്ത്രീയെ കണ്ടു ഭയക്കുന്നത്. ഞാനും സ്ത്രീയുമായിട്ട് ഒരു ബന്ധവും ഇല്ലല്ലോ. അവർ എന്നോട് എന്തോ സംസാരിക്കാൻ വന്നപ്പോൾ ആ മാരണം അകത്തുനിന്ന് വരുന്നത് ഞാൻ കണ്ടു. എന്റെ ശബ്ദം കേട്ടിട്ടാകണം അവൾ ഞാനാണ് എന്ന് മനസ്സിലാക്കിയത്.
” ഇത്താത്ത ഇത് എന്റെ ഭർത്താവാണ്… ”
അവൾ എന്നെ നോക്കിക്കൊണ്ട് ആ സ്ത്രീക്ക് പറഞ്ഞു കൊടുത്തു. ഇത്താത്തയോ അപ്പോൾ ഇവർ മുസ്ലിം ആയിരിക്കും. അല്ല ഇവളും ഇവരും തമ്മിൽ എന്താണ് ബന്ധം ഇവളുടെ ആരാണ് ഈ സ്ത്രീ. എനിക്ക് ആകെ മൊത്തത്തിൽ സംശയങ്ങൾ രൂപപ്പെട്ടു.
” ഓ ഇതാ ഇന്റെ പുതിയാപ്ല. എന്താ അന്റെ പേര്… “”
ആ സ്ത്രീ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു. അപ്പോൾ ഇവരുടെ അടുത്ത് ഇവൾ എന്റെ പേര് പറഞ്ഞു കൊടുത്തിട്ടില്ല. കാരണം ഇവൾക്ക് എന്റെ പേര് പോലും അറിയില്ലല്ലോ പിന്നെങ്ങനെ പറയും.
” ആദിശങ്കർ… ”
ഞാൻ പറഞ്ഞു അപ്പോൾ അവൾ എന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളുടെ തീക്ഷണമായ നോട്ടം എനിക്ക് എന്തോ സങ്കോചം ഉളവാക്കി. എന്നെ ഇതുവരെ ഒരു പെണ്ണും ഇങ്ങനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നെ നോക്കിയിട്ടുമില്ല. ഒരു പെണ്ണിന്റെ കണ്ണുകളിൽ ഒരു പുരുഷനെ തന്റെ വരുതിയിൽ കൊണ്ടുവരാനുള്ള ശക്തിയുണ്ടെന്ന് എനിക്ക് മനസ്സിലായി. അവളുടെ കണ്ണുകളിലേക്ക് ഞാൻ വീണ്ടും നോക്കി. ഇളം പച്ചകൃഷ്ണമണിയായിരുന്ന അവൾക്ക് ചിലർ അതിനെ പൂച്ചക്കണ്ണി എന്ന് പറയും.ഞാനിതുവരെ ഒരു പെണ്ണിനും ഇങ്ങനത്തെ കണ്ണുകൾ കണ്ടിട്ടില്ല ഇത് ആദ്യമായിരുന്നു. ആ ഇളം പച്ചകൃഷ്ണ മണികൾ തന്നെയായിരുന്നു അവളുടെ മുഖത്തിന് ഏറ്റവും കൂടുതൽ അഴക് സൃഷ്ടിക്കുന്നത്…
“എന്റെ പേര് ആഷിന അഷ്റഫ്….””
ആ സ്ത്രീ തന്റെ പേര് പറഞ്ഞു.ഇവിടെ താമസിക്കാൻ വന്നിട്ട് ഞാൻ ഇതുവരെ ഈ സ്ത്രീയെ കണ്ടിട്ടില്ല…
” ഇവിടെ ഇന്ന് താമസിന് വന്നതാ ഞാൻ. അപ്പോൾ ഇവൾ അവിടെ ആരെയോ നോക്കി നിൽക്കുന്നത് കണ്ടു അങ്ങനെയാ ഞാൻ ഇവളുമായിട്ട് പരിചയമായത്… “”
ഞാൻ സംശയത്തോടെ നിൽക്കുന്നത് കണ്ട് അവർ എന്നോട് പറഞ്ഞു. അപ്പോൾ ഇവർ അയൽവാസിയാണ്. ഞാൻ കരുതി ഇവളുടെ കുടുംബത്തിൽ ആരെങ്കിലും ആകുമെന്ന്…
” എന്നാൽ ഞാൻ പോട്ടെ ഇത്താത്ത പിന്നെ വരാം.. “”
അവൾ അവരുടയായി പറഞ്ഞുകൊണ്ട് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ വന്നു. ഇവൾ പെട്ടെന്ന് എല്ലാരുടെ അടുത്തും കമ്പിനിയാകും എന്ന് എനിക്ക് മനസിലായി. ഇപ്പോൾ ഇവൾക്ക് എന്റെ പേരറിയാം പക്ഷെ തിരിച്ചങ്ങനെയല്ലല്ലോ. ഞാൻ നേരെ അവളുടെ പിന്നാലെ കിച്ചണിലേക്ക് പോയി. എന്റെ സാന്നിധ്യം അറിഞ്ഞതു കൊണ്ടായിരിക്കണം അവൾ തിരിഞ്ഞു ഒന്ന് നോക്കി.
“എന്താ നിന്റെ പേര്……..””
ഞാൻ അല്പം കനത്തിൽ തന്നെ ചോദിച്ചു. പക്ഷേ അവൾ ഒന്നും എന്നോട് പറഞ്ഞില്ല തിരിച്ച് അവൾ ചെയ്തു കൊണ്ട് നിന്ന ജോലിയിൽ ഏർപ്പെട്ടു.
“ചോദിച്ചത് കേട്ടില്ലേ…..””
ഞാൻ വീണ്ടും അല്പം ശബ്ദത്തിൽ തന്നെ ചോദിച്ചു.
” എന്തിനാ ഇപ്പ ന്റെ പേരറിയണ… ”
അവൾ തിരിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു. ആ കണ്ണുകളിലെ തീക്ഷണമായ നോട്ടം എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.
” നീ എവിടെയെങ്കിലും ഇറങ്ങി പോയാലോ അല്ലെങ്കിൽ എന്തെങ്കിലും നിനക്ക് സംഭവിച്ചാലോ ഉത്തരവാദിത്വം പറയേണ്ടത് ഞാനല്ലേ അപ്പോൾ എനിക്ക് നിന്റെ പേര് അറിഞ്ഞല്ലെ പറ്റു……”
ഞാൻ പറഞ്ഞു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വീണ്ടും നോക്കുകയാണ്. അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ നിന്ന് തിളങ്ങുന്നത് ഞാൻ കണ്ടു…
” മധുരിമ…… ”
അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെയാണ് പറഞ്ഞത്. ആ പേരിനു എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി. എന്റെ പേര് അവൾക്ക് നേരത്തെ തന്നെ അറിയാവുന്നതുകൊണ്ട് ഞാൻ എന്റെ പേര് പറയാൻ നിന്നില്ല. പുറത്ത് സോഫയിൽ വന്നിരുന്നു. ഇവളുടെ വീട് എവിടെയാണ്? ഇവൾക്ക് വീട്ടുകാർ ഒന്നുമില്ലേ. ഇതുവരെ ആരും ഇവളെ തിരക്കി വന്നിട്ടില്ല. ചിലപ്പോൾ ഇവൾ അനാഥ വല്ലതും ആയിരിക്കുമോ. എന്റെ മനസ്സിൽ പലചോദ്യങ്ങളും വന്നുകൊണ്ടിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അവളോട് ചോദിച്ചാൽ എല്ലാം അറിയാം പക്ഷേ ഞാൻ ചോദിക്കില്ല. എന്റെ ജീവിതം നശിപ്പിച്ചവള കാര്യങ്ങൾ അറിയാൻ എനിക്ക് കഴിയില്ല. നാളെ തൊട്ട് ഓഫീസിൽ പോകണം എന്തായാലും നാണം കെടും. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല. ജോലി ചെയ്താൽ മാത്രമേ ഇനി അങ്ങോട്ടുള്ള ചിലവുകൾ നടന്നു പോകുകയുള്ളൂ. ഞാൻ എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു. സൂര്യൻ തീജ്വാല പോലെ അങ്ങ് ദൂരെ മാഞ്ഞുപോകുന്നു. റോഡിൽ ചിലർ ജോലികൾ
കഴിഞ്ഞ് അവരുടെ വീടുകളിൽ പോയിക്കൊണ്ടിരിക്കുന്നു. രാത്രികാല തട്ടുകടകൾ തുറന്ന് സാധനങ്ങൾ വച്ച് കൊണ്ടിരിക്കുന്നു. അങ്ങനെ അങ്ങനെ ഓരോരോ കാഴ്ചകൾ തലസ്ഥാനനഗരിയിൽ ഞാൻ കണ്ടു.
വലിയ കുഴപ്പങ്ങൾ ഇല്ലാതെ തന്നെ അന്നത്തെ ദിവസം കഴിഞ്ഞു പോയി. പിറ്റേദിവസം രാവിലെ ഞാൻ അലാറം കേട്ടായിരുന്നു എണീറ്റത്. ഇന്ന് ഓഫീസിൽ പോയി തുടങ്ങണം എന്ന ചിന്തയിൽ ഞാൻ എണീറ്റ് സമയം ആറുമണി. ഞാൻ എന്റെ രാവിലത്തെ പ്രഭാത കാര്യങ്ങളെല്ലാം ഭംഗിയായി നിർവഹിച്ചു പുറത്തേക്ക് വന്നു. സമയം 7 അര കഴിഞ്ഞിരിക്കുന്നു. ഇനി നിൽക്കാൻ സമയമില്ല വേഗം ഓഫീസിൽ എത്തണം. താഴെ എന്റെ ബൈക്ക് ഇന്നലെ തന്നെ അനന്തു കൊണ്ടു വച്ചിരുന്നു അതുകൊണ്ട് ഓഫീസിൽ എത്താൻ വലിയ കുഴപ്പമില്ല. പോകുന്ന കാര്യം അവളോട് പറയണോ ഞാൻ ഒന്ന് ആലോചിച്ചു. ഹാളിൽ ഞാൻ അവളെ കണ്ടില്ല ചിലപ്പോൾ മുറിയിൽ ആയിരിക്കും. എന്തിന് ഞാൻ പോകുന്ന കാര്യം അവളോട് പറയണം അതിന്റെ ആവശ്യം എനിക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ ഞാൻ എന്റെ ബൈക്ക് എടുത്ത് പെട്ടെന്ന് ഓഫീസിലേക്ക് വിട്ടു. വർക്കിംഗ് ഡേ ആയതുകൊണ്ട് അത്യാവശ്യം തിരക്ക് തന്നെ റോഡിൽ ഉണ്ടായിരുന്നു. അരമണിക്കൂർ കൊണ്ട് വലിയ ട്രാഫിക് ഇല്ലാതെ തന്നെ ഞാൻ ഓഫീസിൽ എത്തി. ഒരു ദിവസത്തെ ലീവാണ് ഞാൻ എംഡി യോട് കേട്ട് വാങ്ങിച്ചത്. ഇന്നിപ്പോൾ മൂന്നുദിവസമായി. ഞാൻ നേരെ എംടിയുടെ ക്യാബിനകത്തേക്ക് പോയി. പോകുന്ന വഴി എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് കല്യാണം ഏത് രീതിയിലാണ് നടന്നത് എന്ന് ഇവർക്ക് മനസ്സിലായിക്കാണും എന്ന് തോന്നുന്നു.
” may I coming sir….. “”
ഞാൻ വാതിൽ തുറന്നു കൊണ്ട് എംഡിയോട് ചോദിച്ചു…
“Yes coming. എവിടെയായിരുന്നു ആദി ആരെയോ കല്യാണത്തിന് പോകുന്നു എന്ന് പറഞ്ഞിട്ട് താനാണല്ലോ കല്യാണം കഴിച്ചത്…””
ഞാൻ അകത്തേക്ക് കയറുന്നതിനിടെ വാസുദേവൻ മേനോൻ (MD) എന്നോട് ചോദിച്ചു. അപ്പോൾ ഇവിടെയുള്ള എല്ലാവരും അറിഞ്ഞു എന്നത് ഉറപ്പാണ്..
” അത് സാർ അപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഒന്ന് പറ്റിപ്പോയി…. “
ഞാൻ പറഞ്ഞു..
” എനിക്ക് തന്റെ അവസ്ഥ മനസ്സിലായി താൻ ഇവിടെ ഒരു sign ചെയ്തിട്ട് duty ക്ക് കയറിക്കോ…. “”
വാസുദേവൻ മേനോൻ എന്റെ മുന്നിൽ ഒരു ഫയൽ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ അതിൽ sign ചെയ്തു എന്റെ ക്യാബിനിൽ പോയിരുന്നു. രണ്ട് ദിവസത്തെ പ്രൊജക്റ്റ് വർക്കുകളും, കോൺഡ്രാക്ട് വർക്കുകളും നിറയെ തന്നെ ഉണ്ട്. ഇനിയൊരു രണ്ടു ദിവസത്തേക്ക് റസ്റ്റ് ഇല്ല എന്ന് ഉറപ്പായി. അങ്ങനെ ഞാൻ ഓരോന്ന് ചെയ്തു തുടങ്ങി.
“Sir…..””
പെട്ടെന്ന് തന്നെ ക്യാബിൻ തുറന്നുകൊണ്ട് ആരോ എന്നെ വിളിച്ചു ഞാൻ നോക്കിയപ്പോഴാണ് ആളെ മനസ്സിലായത് എന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയായിരുന്നു സാന്ദ്ര ..
“കയറി വാടോ…””
ഞാൻ പറഞ്ഞു….
” അല്ല സാറിന്റെ കല്യാണം വിളിച്ചില്ലല്ലോ…. “”
അപ്പോൾ ഇവളും അറിഞ്ഞു ഈ പരിസരത്ത് ഇനി ഈ കാര്യം അറിയാൻ ആരുമില്ല…
” എടാ അത് പെട്ടെന്നായിരുന്നു ആരെയും വിളിക്കാൻ പറ്റിയില്ല….. “”
ഒരു പെൺകുട്ടി ഡ്രസ്സ് മാറിക്കൊണ്ടിരുന്നപ്പോൾ ആ മുറിയിൽ കയറി പോയി പെൺകുട്ടി നിലവിളിച്ചു നാട്ടുകാർ എല്ലാവരും കൂടി അടിച്ചു കെട്ടിച്ചതാണെന്ന് പറയാൻ പറ്റുമോ. ഇല്ല. അതുകൊണ്ടായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത് ഇനി ഇവിടെ ആരെങ്കിലും അറിഞ്ഞു കാണുമോ എന്റെ കല്യാണം ഏത് രീതിയിലാണ് നടന്നതെന്ന്.
” അതെന്താ സർ പെട്ടെന്ന് ഒരു കല്യാണം…. “”
അവൾ വീണ്ടും വീണ്ടും ഓരോന്ന് ചികഞ്ഞു കണ്ടുപിടിക്കാൻ നോക്കുകയാണ് എന്തോ എനിക്ക് അസ്വസ്ഥത പോലെ തോന്നി.
” തനിക്ക് വേറെ ഒന്നും പറയാനില്ലേ…. “”
ഞാൻ അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു..
” അത്…… ഇല്ല സർ…””
” എങ്കിൽ പൊയ്ക്കോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം…. “”
മുൻപ് പല തവണ എന്റെ പുറകെ നടന്ന ആള ഞാൻ അവളുടെ മയക്കത്തിൽ വിഴില്ല എന്ന് കണ്ടപ്പോൾ വേറെ പല രീതിയിലും എന്നെ ആകർഷിക്കാൻ നോക്കി. രണ്ടുദിവസം മുന്പും അവൾ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് പെട്ടെന്ന് എന്റെ കല്യാണം ഞാൻ പോലും അറിയാതെ നടക്കുന്നത്.അതിൽ അവൾക്ക് അതിയായ ആമർശം ഉണ്ടെന്ന് അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് വ്യക്തമായി തന്നെ മനസിലായി. അങ്ങനെ ഒന്ന് രണ്ട് വർക്കുകൾ തീർത്ത് ഉച്ചയ്ക്ക് കഴിക്കാൻ പുറത്തേക്കിറങ്ങി. മുൻപ് ഒരിക്കലും എനിക്ക് പുറത്ത് നിന്ന് കഴിക്കേണ്ട ആവശ്യമില്ലായിരുന്നു എപ്പോഴും ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം അമ്മ രാവിലെ തന്നെ തന്നു വിടുമായിരുന്നു. അമ്മയ്ക്ക് ഇപ്പോഴും എന്നോട് നല്ല ദേഷ്യം ഉണ്ടായിരിക്കും അതുകൊണ്ടാണ് ഇതുവരെയും എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്. ഇനിയെത്ര നാൾ ഇങ്ങനെ കഴിയേണ്ടി വരും ഒരു എത്തുമ്പിടിയും കിട്ടുന്നില്ല. എന്റെ കൂടെ ഇപ്പോൾ നിൽക്കുന്നവൾ ആരാണ്? എന്താണ് എന്ന് പോലും എനിക്കറിയില്ല. എന്തിനുവേണ്ടി ഈ നാടകം കളിക്കുന്നത് എന്നും എനിക്കറിയില്ല. സത്യം പറഞ്ഞാൽ ഇപ്പോൾ അവളെ കാര്യം ഒന്നും എനിക്കറിയില്ല പേരൊഴിച്ച്. പേര് ഇന്നലെ ഞാൻ ചോദിച്ചില്ലെങ്കിൽ അവൾ അതും പറയുക പോലും ഇല്ലായിരുന്നു. ഇനി എന്തൊക്കെ പ്രശ്നങ്ങൾ വരുമോ എന്തോ. ദൈവത്തിന് അറിയാം അങ്ങനെ ഞാൻ പല കാര്യങ്ങൾ ആലോചിച്ചു കാന്റീൻ നിന്ന് കഴിച്ചിട്ട് ഇറങ്ങി. തിരിച്ച് ഓഫീസില് പോയി ബാക്കിവെച്ച ജോലികളും തീർത്തും നാലുമണിക്ക് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി. ഫ്ലാറ്റിൽ പോകുമ്പോൾ ആണ് ബസിൽ വച്ച് അന്ന് കല്യാണത്തിന് കണ്ട മധ്യവയസായ സ്ത്രീയെ ഞാൻ വീണ്ടും കണ്ടു. പക്ഷേ ട്രാഫിക് കാരണം എനിക്ക് ബസ്സിന്റെ പുറകെ പോകാൻ സാധിച്ചില്ല. ആരാണ് അവർക്ക് എങ്ങനെ എന്നെയും എന്റെ അച്ഛനെയും അറിയാം. ഇതൊക്കെ എനിക്കറിഞ്ഞേ പറ്റൂ. അതിനി ഒരു വഴിയേ ഉള്ളൂ അവർ അന്ന് എനിക്ക് തന്ന അഡ്രസ്സിൽ പോയി കാണണം. അങ്ങനെ ട്രാഫിക്കെല്ലാം കഴിഞ്ഞ് ഒരു വിധത്തിൽ ഞാൻ ഫ്ലാറ്റിൽ വന്നെത്തി. പുറത്ത് നിന്ന് മൂന്ന് നാലു പ്രാവശ്യം ഹോണിങ് ബെൽ അടിച്ചിട്ടും അവൾ വാതിൽ തുറക്കുന്നില്ല. ഇനി ഇന്നലെ കണ്ട അപ്പുറത്തെ ഫ്ലാറ്റിൽ അവരുടെ അടുത്ത് പോയി കാണുമോ. എന്തായാലും രണ്ട് ബെല്ലും കൂടെ അടിച്ചു ഞാൻ അവരുടെ ഫ്ലാറ്റിലേക്ക് നടന്നു. അവരുടെ ഫ്ലാറ്റിന്റെ മുന്നിൽ നിന്നുകൊണ്ട് ഞാൻ ഹോണിങ് ബെൽ അടിച്ചു അപ്പോൾ തന്നെ വാതിൽ തുറന്നു.
“മധുരിമേ….. ഇതാ ഓൻ വന്നു….””
ആ സ്ത്രീ അകത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു അപ്പോഴേക്കും അവൾ പെട്ടെന്ന് ഓടി പുറത്തേക്ക് വന്നു..
” മോനെ ഇന്ന് രാവിലെ തൊട്ട് കണ്ടില്ല എന്ന് പറഞ്ഞ് ഇവിടെ വന്നിരുന്നത ഇവൾ… ”
ഞാൻ പിന്നെ ഒന്നും തന്നെ അവരോട് പറയാൻ നിന്നില്ല തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ വന്നു.
“എവിടേക്യ പോയിരുന്നേ… ഞാൻ പേടിച്ചുപോയി……”
അവളുടെ മുഖത്തെ നേരിയ ഭയം ഞാൻ കണ്ടിരുന്നു.
” ഇവിടെ വെറുതെ ഇരുന്നാൽ തിന്നാൻ ആരും കൊണ്ട് തരില്ല…. ”
പിന്നെ അവൾ തിരിച്ച് എന്നോട് ഒന്നും ചോദിച്ചില്ല. അവൾക്ക് മനസ്സിലായിക്കാണും ഞാൻ ജോലിക്ക് ആണ് പോയിരുന്നത് എന്ന്. ചിലപ്പോൾ എന്നെ രാവിലെ മുതൽ കാണാത്തതുകൊണ്ട് പേടിച്ചു പോയിക്കാണും. ഞാൻ എന്റെ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി ഇറങ്ങി. അനന്തു കൊണ്ട് വന്ന ബാഗ് തുറന്നു നോക്കി വീട്ടിലുണ്ടായിരുന്ന എല്ലാ തുണികളും അതിലുണ്ടായിരുന്നു. ഞാൻ കല്യാണത്തിന് ഇട്ട ഡ്രസ്സ് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. അതിൽ അന്ന് കണ്ട സ്ത്രീ തന്ന അഡ്രസ്സും ഉണ്ടായിരുന്നു. ഞാൻ അത് തുറന്നു നോക്കി.’ഭാർഗവി ഭവൻ തടത്തരികത്ത് വീട് പുഞ്ചക്കരി ‘ എന്നായിരുന്നു അപ്പോൾ അവരുടെ വീട് പുഞ്ചക്കരിയാണ് എന്നായിരുന്നു. അപ്പോൾ അവരുടെ വീട് പുഞ്ചക്കരിയിലാണ്. എന്തായാലും ആ സ്ത്രീയെ പോയി ഒന്ന് കണ്ടു നോക്കണം എന്തോ ദുരൂഹതകൾ അവരുടെ പിന്നിൽ ഒളിഞ്ഞു കിടക്കുന്നുണ്ടന്ന് എനിക്ക് തോന്നുന്നു. കരണം അവർ അന്ന് പറഞ്ഞ പോലെ തന്നെ സംഭവിച്ചു. എന്റെ സമയം ശരിയല്ല എന്തുവേണമെങ്കിലും നടക്കും എന്നത് അതുപോലെതന്നെ നടന്നു.ഇവൾ എന്റെ തലയിൽ ആകുകയും ചെയ്തു. അഡ്രസ് ഇരുന്ന പേപ്പർ മാറ്റിവെച്ച് ഞാൻ റൂമിന് പുറത്തിറങ്ങി സോഫയിൽ പോയിരുന്നു.
“ചായ…..””
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ കട്ടൻ ചായയുമായി അവൾ നിൽക്കുന്നു രാവിലെ മുതൽ ജോലി ചെയ്തത് കൊണ്ട് ആകാം തല വീട്ടിപ്പുളക്കുന്ന വേദന ആയിരുന്നു ഞാൻ അവൾ തന്ന ചായ വാങ്ങി. നല്ല ചൂട് അതിനു ഉണ്ടായിരുന്നു. ഞാൻ അത് കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ എന്റടുത്തു വന്നു….
“നിക്ക് ഒന്ന്….. സംസാരിക്കണം…..”””
അവൾ അത്രയും പറഞ്ഞു ബാൽക്കണിയിൽ പോയി നിന്നു. അവൾക്ക് എന്ത് സംസാരിക്കാനാ ഏറ്റെടുത്തു. എന്തോ കാര്യമായിട്ടുണ്ടെന്ന് എനിക്ക് തോന്നി. ഞാനും അവളെ പിന്നാലെ ബാൽക്കണിയിലോട്ട് നടന്നു….××××××××××××××××××××××××××××
തുടരും……….
Responses (0 )