-50% Intro price for the next 72 hours only!. Buy now →

Kambi stories

അഖില ആനന്ദം 1 [Appunni Nair]

അഖില ആനന്ദം 1 Akhila Anandam Part 1 | Author : Appunni Nair   ഞാൻ നന്ദൻ.. നന്ദൻ നാരായണൻ. ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ഡ്രൈവ് ചെയ്യുകയാണ്. ശരിക്കും ഡൽഹിയിൽ നിന്നുള്ള വരവാണ് കോയമ്പത്തൂരിൽ വന്നിറങ്ങിയപ്പോൾ രാത്രിയായെങ്കിലും നല്ല ക്ഷീണമുണ്ടെങ്കിലും തിരക്ക്പിടിച്ചു വീട്ടിലേക്ക് മടങ്ങാൻ കാരണം എന്റെ അഖിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷം ഒന്ന് തികയുകയാണ് നാളെ. ചാന്ദ്നി ചൗക്കിൽ നിന്ന് അവൾക്കായി ഒരു കാശ്മീരി സാരി വാങ്ങിയിട്ടുണ്ട്. […]

0
1

അഖില ആനന്ദം 1

Akhila Anandam Part 1 | Author : Appunni Nair


 

ഞാൻ നന്ദൻ.. നന്ദൻ നാരായണൻ. ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ഡ്രൈവ് ചെയ്യുകയാണ്. ശരിക്കും ഡൽഹിയിൽ നിന്നുള്ള വരവാണ് കോയമ്പത്തൂരിൽ വന്നിറങ്ങിയപ്പോൾ രാത്രിയായെങ്കിലും നല്ല ക്ഷീണമുണ്ടെങ്കിലും തിരക്ക്പിടിച്ചു വീട്ടിലേക്ക് മടങ്ങാൻ കാരണം എന്റെ അഖിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷം ഒന്ന് തികയുകയാണ് നാളെ. ചാന്ദ്നി ചൗക്കിൽ നിന്ന് അവൾക്കായി ഒരു കാശ്മീരി സാരി വാങ്ങിയിട്ടുണ്ട്. അവളും എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും..

ഞാൻ അഖിയെ ആദ്യമായി കാണുന്നത് ഒന്നരവർഷം മുൻപ് എന്റെ ഇരുപത്തിനാലാം വയസ്സിലാണ്. ദൽഹിയിലെ ദീർഘകാല ഉദ്യോഗജീവിതത്തിന്റെ ഹാങ്ങോവർ തീർക്കാൻ അപ്പയും അമ്മയും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്ന സമയം. പ്രേമംപൊട്ടി ജോലിക്ക് പോവാതെ കള്ളുകുടിച്ച് നടന്ന ഞാൻ കൃത്യസമയത്ത് തന്നെ ബൈക്ക് കൊണ്ടുമറിച്ചിട്ട് കാലൊടിഞ്ഞുകിടപ്പിലായി. മദ്യപാൻമേറ്റ്സ് ആയിരുന്ന പഞ്ചാബി ഗലി ബോയ്സ് എന്നെ തിരിഞ്ഞുനോക്കാതായി. സ്വബോധത്തിലായപ്പോൾ പരിക്കിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ കണ്ണീരും ഉപദേശവുമായിരുന്നു. എണീറ്റ് നടക്കാൻ പകമായപ്പോഴേക്കും ഞാൻ അമ്മയുടെ ഇമോഷണൽ ബ്ളാക്ക്‌മെയ്‌ലിംഗിന് കീഴടങ്ങിയിരുന്നു. പിന്നീട് മൂന്ന് മാസം ലഹരിവിമോചന തെറാപ്പിയോക്കെ എടുത്ത് മാന്യനായി പാരന്റ്സിന്റെ കൂടെ നാട്ടിലേക്ക് കെട്ടിയെടുത്തു. നല്ലനടപ്പ് അവർക്ക് ബോധ്യപ്പെട്ടാൽ മാത്രം തിരിച്ചുവിടാം എന്നായിരുന്നു കണ്ടീഷൻ. ഞാൻ ചാടിപ്പോവാൻ നോക്കിയാൽ ‘അമ്മ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി വേറെ.

ചെറുപ്പത്തിൽ പ്രേമിച്ചു കല്യാണം കഴിച്ച് നാടുവിട്ടതാണ് അപ്പയും അമ്മയും. അപ്പാ തമിഴ് ബ്രാഹ്‌മിൻ ബോയ് + വിപ്ലവ വിദ്യാർത്ഥി രാഷ്ട്രീയക്കാരൻ. ‘അമ്മ മീനില്ലാതെ ചോർ ഇറങ്ങാത്ത നായർ ജുവതി.. അമ്മയുടെ ഫാമിലി പ്രബലരായ എതിർ രാഷ്ട്രീയക്കാർ.. പോരെ പൂരം. അടിപിടി, ഭീഷണി ഒക്കെയായി വലിയ കലാപത്തിന് ശേഷം വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന്റെ തലേന്നാണ് മമ്മി ഡാഡിയോടൊപ്പം മുങ്ങിയത്. ഒരു ദയയും ഇല്ലാതെ താത്ത(അപ്പൂപ്പൻ) മഠത്തിന്റെ വാതിൽ കൊട്ടിയടച്ചു പുറത്താക്കി. അന്ന് രണ്ടുപേരും കൂടി നാടുവിട്ടതാണ്. പിന്നെ ഡൽഹിയിൽ.. അവരുടെ പഠനം, ജീവിതം എല്ലാം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എങ്കിലും രണ്ടുപേരും നല്ല ജോലിയൊക്കെ സമ്പാദിച്ചു രക്ഷപ്പെട്ടു. ഞാനെന്ന ഒറ്റവാഴവെച്ചത് മാത്രമേ തെറ്റായി തോന്നിയിട്ടുണ്ടാവൂ.. (അതും ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ടാവും) ഏറെക്കാലത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ അപ്പക്കും അമ്മയ്ക്കും വലിയ താല്പര്യമായിരുന്നു. വല്ല നാടൻ വാറ്റും അടിക്കാം എന്നതിൽ കൂടുതൽ താല്പര്യമൊന്നും എനിക്ക് തോന്നിയില്ല.

നാട്ടിലെ അപ്പയുടെ പെങ്ങളുടെ കൈവശമുള്ള മഠത്തിൽ തന്നെയായിരുന്നു താമസം. പഴയ നാലുകെട്ട്, ചുറ്റും വിശാലമായ തൊടിയും കുളവും, അപ്പുറത്ത് ചെറിയൊരു അമ്പലവും.. അപ്പയുടെ സഹോദരിയും ഭർത്താവും ഇളയമകളും മാത്രമാണുള്ളത്. നാട്ടിലെത്തിയ ഉടനെ അപ്പ & ‘അമ്മ പഴയ കൂട്ടുകാരെ കാണാനുള്ള തീർത്ഥാടനം തുടങ്ങി. എന്നാലും എന്നെ തീരെ വിശ്വാസമില്ലാത്തകൊണ്ട് ഇടക്കിടക്ക് അമ്മയും അപ്പയും വിളിച്ചോണ്ടിരിക്കും. രണ്ടുമൂന്നു ദിവസം ആന്റി ഉണ്ടാക്കിതന്ന ഭക്ഷണമല്ലാതെ യാതൊരു എന്റെർറ്റൈന്മെന്റും ഇല്ലായിരുന്നു. ഡൽഹിയിലെ ബഹളം മാത്രം അനുഭവിച്ചു ശീലിച്ച ഇവിടുത്തെ പ്രകൃതി രമണിയും ആമ്പിയൻസും വീടിനകത്തെ തണുപ്പുമെല്ലാം പുതിയ അനുഭവമായിരുന്നു.
ചില്ല്ന്ന് രണ്ടെണ്ണം അടിക്കാൻ പൂതിയുണ്ടെങ്കിലും മാന്യനായി അഭിനയിച് അപ്പയുടെ കയ്യിന്ന് പൈസവാങ്ങി തിരിച്ചുപോവാനുള്ള പ്ലാൻ പൊളിക്കാൻ പറ്റില്ലല്ലോ.. മൂന്നാം ദിവസം സന്ധ്യക്ക് സെറ്റിയിൽ കിടന്നു ഫോണിൽ കളിചോണ്ടിരുന്നപ്പോൾ എന്തോ ചിൽ ചിൽ ശബ്ദം കേട്ട് തല ഉയർത്തി നോക്കിയതും എന്റെ മുഖത്തേക്ക് ഒരു കെട്ട് ചാർട്ടാണ് വന്നുവീണത്. ഞെട്ടിപിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോ ‘നീയേതാടാ നായെ’ എന്ന ഭാവത്തിൽ ഒരു തടിച്ചി ഉണ്ടക്കണ്ണി തല ഉയർത്തി നോക്കുന്നു. ഞാൻ പതിയെ എണീറ്റ് നിന്നപ്പോൾ തിരിഞ്ഞുനോക്കികൊണ്ട് പതിയെ അവൾ അടുക്കളയിലേക്ക് കയറിപ്പോയി. നാട്ടിലൊരു മുറപ്പെണ്ണ് ഉണ്ടെന്നു അമ്മ കളിയാക്കി പറയുമെന്നല്ലാതെ ഞാൻ ഇതിനെക്കുറിച്ചു ഒട്ടും ബോതേര്ഡ് അല്ലായിരുന്നു. ഇവൾ പട്ടാമ്പിയിലെക്ക് കല്യാണം കഴിച്ചുകൊടുത്ത അക്കാവോടെ അടുത്ത് നിന്ന് പഠിക്കുകയാണെന്നു ആന്റി പറഞ്ഞപ്പോഴും ‘അമ്മ എപ്പോഴോ ഫോണിൽ കാണിച്ചുതന്ന ചെറിയ കുട്ടിയായിരുന്നു മനസ്സിൽ..

നിലത്തുകിടന്ന ചാർട്ടൊക്കെ പെറുക്കി മൂലക്ക് ഇട്ട് ഞാൻ വീണ്ടും സിറ്റിയിലേക്ക് ചാഞ്ഞിരുന്നു . അഞ്ചു മിനിറ്റ് തികഞ്ഞില്ല ആന്റി “അപ്പൂ” എന്ന് ഈണത്തിൽ വിളിച്ചുകൊണ്ട് അടുക്കളെന്ന് വന്നു. (ആന്റിയുടെ വിളിയും സംസാരവുമെല്ലാം നടി സുകുമാരിയെപ്പോലെ പ്രത്യേക ടോണിലാണ്) ടീപ്പോയിൽ അവൽ നനച്ചതും കാപ്പിയും കൊണ്ടുവെച്ച് ആന്റി അപ്പുറത്തെ സെറ്റിയിൽ ഇരുന്നു. ആന്റിയുടെ പിറകിൽ ഉണ്ടക്കണ്ണി സ്ഥാനം പിടിച്ചിട്ടുണ്ട്.

“അവൾ അപ്പൂനെ കണ്ടില്ല.. അറിയാതെ എറിഞ്ഞതാണ്”.. ആന്റി പറഞ്ഞു നിർത്തി
“സോറി” ഉണ്ടക്കണ്ണി ഒട്ടും ആത്മാർത്ഥയില്ലാതെ ലേശം പുച്ഛം കലർത്തികൊണ്ടു പറഞ്ഞു..

ആന്റി നിർബന്ധിച്ച് സോറി പറയിപ്പിച്ചതാണെന്നു വ്യക്തം. ലേശം വലിപ്പക്കൂടുതലുള്ള അവളുടെ ഉണ്ടക്കണ്ണുകളുടെ ബോർഡർ ലൈനിലുള്ള മഷിയൊക്കെ മുഖം കഴുകിയപ്പോൾ പരന്നിട്ടുണ്ട്. ചുരുണ്ടുനീണ്ട സമൃദ്ധമായ മുടി അതിന്റെ കെട്ടിൽനിന്നഴിഞ്ഞു വെള്ളച്ചാട്ടംപോലെ ഇടതുതോൾവഴി മുന്നോട്ട് വിരിഞ്ഞുകിടക്കുന്നു. ജനൽവഴി അകത്തേക്ക് കയറിവരുന്ന അസ്തമയസൂര്യന്റെ വെളിച്ചം അവളുടെ വട്ടമുഖത്തിനു തങ്കനിറം നൽകുന്നുണ്ട്. നീണ്ടുരുണ്ട മൂക്കിൽ ചെറിയൊരു പച്ചക്കല്ല് മൂക്കുത്തി, അതിനുതാഴെ തുടുത്തുവിടർന്ന ചുണ്ടുകൾക്ക് മുകളിലായി നനവുപറ്റിയ നനുത്ത സ്വർണ്ണരോമങ്ങളുടെ നിര.. ഇതിനെല്ലാം മേമ്പൊടിയായി ഇത്തിരി പുച്ഛവും. അത് മാത്രം, അതുമാത്രം എനിക്കത്ര പിടിക്കുന്നില്ല. ഇവിടെ നിക്കുന്ന അത്രേം കാലം ഇവളുമായി അങ്കം വെട്ടേണ്ടിവരുമെന്ന് ആ നിമിഷം എനിക്ക് തോന്നി..

അവൾ പുച്ഛം ഒട്ടും കുറക്കാതെ പതിയെ വന്ന് ഞാൻ പെറുക്കിക്കൂട്ടി വെച്ച ചാർട്ടുകൾ എടുത്ത് റൂമിലേക്ക് പോയി.

********************

“അമ്മാ സാപ്പ്ട കൂപ്പ്ട്രാങ്കെ”.. രാത്രി വാതിലിൽ രണ്ട് അടിയടിച്ചിട്ട് ചിലങ്ക ശബ്ദം സ്റ്റെപ്പ് ഇറങ്ങിപ്പോവുന്നത് കേട്ടു. ടീഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും അവൾ ഒരു പ്ളേറ്റിൽ ചപ്പാത്തി എടുത്തുവെച്ച് തീറ്റ തുടങ്ങിയിരുന്നു. അങ്കിളിന്റെ ജുബ്ബയും പൈജാമയും ആണ് എടുത്തുടുത്തിരിക്കുന്നത്. തിന്നുകഴിഞ്ഞിട്ട് ഏതോ ട്രെയിൻ പിടിക്കാനുള്ളത് പോലെ കുത്തിനിറച്ചാണ് തീറ്റ. ഇടക്ക് കണ്ണ് തള്ളി ഓരോ നോട്ടവും. ഞാൻ അര ചപ്പാത്തി തിന്നുകഴിഞ്ഞപ്പോഴേക്കും അവൾ ഫിനിഷ് ചെയ്ത് വിരലുംനക്കി അടുക്കളയിലേക്ക് തിരിഞ്ഞുനടന്നു. അപ്പോഴാണ് ഇവളുടെ കണ്ണിന് മാത്രമല്ല വലുപ്പം എന്ന് മനസ്സിലായത്. ആകെമൊത്തത്തിൽ സാരിയിൽ കാണുമ്പോഴുള്ളത്ര തടിയും ഇല്ല. മിന്നുന്ന പൈജാമയിൽ സമൃദ്ധമായ നിതംബഭാരം തുളുമ്പുന്നത് പോലെ.. കണ്ണ് വലിക്കാതെ നോക്കികൊണ്ടിരിക്കുമ്പോഴാണ് ആന്റി ശ്രദ്ധ തെറ്റിക്കുന്നത്:

“അപ്പാവോടെ ഡ്രെസ്സാക്കും, നീ വന്തത്‌നാലേ ആത്ത് ലെ ഇനിമേ ടീഷർട് ഫ്രോക്ക് പോട്ട്ക്ക മാട്ടാളാ” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

*******************************************

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.. രാവിലെതന്നെ അങ്കിൾ വാതിലിൽ കൊട്ടി ഈണത്തിൽ വിളി തുടങ്ങി. ഞായറാഴ്ച്ച അമ്പലത്തിൽ തിരക്കാണ്. അമ്പി കൂടെ വരണം അതാണ് ആവശ്യം. ഭരണം എനിക്കിഷ്ടപെട്ടില്ലെങ്കിലും കുറച്ച് ആൾക്കാരെ കാണാമല്ലോ എന്ന് കരുതി കുളത്തിൽ മുങ്ങി കയറി അമ്പലത്തിലേക്ക് പോയി. മൂന്നാല് കേരള ആന്റീസ് മാത്രം ഉണ്ട്. അമ്പലത്തിനകത്തേക്ക് കയറിയതും “ഷർട്ട കഴട്ടു” അങ്കിൾ കണ്ണുരുട്ടി. ഞാൻ പതിയെ ഷർട്ട് അഴിച്ചപ്പോൾ അങ്കിൾ വീണ്ടും കണ്ണുരുട്ടുന്നു.. “പൂണൽ എങ്കെ”.. എനിക്ക് അടിമുടി ചൊറിഞ്ഞുവന്നു.. ആ മയിരൊന്നും എനിക്കില്ലാന്ന് പറയാനുണ്ടായ വെമ്പൽ കടിച്ചമർത്തി ഞാൻ ഇറങ്ങിപ്പോന്നു. അമ്മാ അപ്പാ മാനം കളയുന്നരീതിയിൽ പെരുമാറാൻ പാടില്ലല്ലോ.

രാവിലത്തെ ഭക്ഷണം കഴിക്കാൻ ഇറങ്ങിവന്നപ്പോൾ അങ്കിളും ആന്റിയും ശബ്ദം താഴ്ത്തി എന്തൊക്കെയോ ചർച്ച ചെയ്യുന്നു. ഉണ്ടക്കണ്ണി തീറ്റ പതുക്കെയാക്കി ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. എന്നെ കണ്ടതും ഡിസ്കഷൻ ഠപ്പേന്ന് നിന്നു. അവൾ തീറ്റയിലേക്ക് തിരിഞ്ഞു. ഞാൻ കഴിക്കുമ്പോൾ അവൾ ഇടക്കിടക്ക് ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഇന്നലത്തെ പോലെ നോട്ടത്തിൽ പുച്ഛമല്ല. പകരം കൗതുകമാണ്. ഞാൻ കഴിച്ചു എണീക്കാൻ ഒരുങ്ങിയതും ആന്റി അടുത്തുവന്നിരുന്നു തോളിൽ കൈവെച്ചു.

“നീ കോവപ്പെട്ട് കളമ്പിട്ടാന്ന് സൊന്നാ, എന്നാച് അപ്പു “.. ഒട്ടും പ്രതീക്ഷിക്കാത്ത വാത്സല്യത്തോടെ ആന്റി ചോദിച്ചു.
“എനിക്ക് പൂണൽ ഇല്ല, അയാം നോട് എ ബ്രാഹ്മിൻ” അങ്കിളിനോടുള്ള ദേഷ്യംകൂടി ചേർത്ത് മുഖത്ത് നോക്കാതെ ഉറക്കെ മറുപടി കൊടുത്തു.
” വൈ ?? അപ്പ മാതിരി റെവല്യൂഷനറി ആക്കുമോ ” ആന്റി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു.. എന്റെ ദേഷ്യം കണ്ട് ആന്റി നിർത്തിപ്പോവുമെന്ന് കരുതിയ ഞാൻ ചെറുതായൊന്ന് ചമ്മി.. അവർ എന്നെ ചേർത്തുപിടിച്ചു നെറുകിൽ ഉമ്മവെച്ചു. “പെരിയ കോപക്കാരൻന്ന് അമ്മാ സൊന്നാ” ആന്റി വീണ്ടും ചിരിച്ചു.. ഉണ്ടക്കണ്ണിക്കും ചിരിപൊട്ടി.. ഞാൻ നോക്കിയപ്പോൾ അവൾ വാപൊത്തി എണീറ്റ് പോയി.

ഞാൻ പതിയെ എണീറ്റ് പ്ളേറ്റ് കഴുകിതുടങ്ങിയപ്പോഴേക്കും ആന്റി പിറകെ വന്ന് പ്ളേറ്റ് പിടിച്ചുവാങ്ങി.. നനഞ്ഞ കൈകൊണ്ട് എന്റെ താടിക്ക് പിടിച്ചു അവരുടെ മുഖത്തേക്ക് തിരിച്ചിട്ടു പറഞ്ഞു “ഉന്നോട അപ്പാ ഇപ്പടിയെതാ ഇരുന്താ.. ചുമ്മാ താത്താകിട്ടെ ഫൈറ്റ് പണിക്കിട്ടെയിരുപ്പാ ഉന്നോട ഏജ്‌ലെ.. താത്താക്കൂടെ ആംഗ്രി ബേർഡ് താ., രെണ്ട് പേരുമെ വിട്ടുകൊടുക്കമാട്ടാ” ആന്റി വീണ്ടും ചിരിച്ചു.

“ആനാ കടസ്സിയാ ഒര്തടവ് അവനെ പാർക്കമുടിയിലയെന്ന് തവിച്ചിട്ടുതാ ഇരന്താർ”.. അവരുടെ കണ്ണിൽ നനവ് പടരുന്നത് കണ്ട് എനിക്ക് വല്ലാതായി. എന്ത്പറയണമെന്നറിയാതെ ഞാൻ കുഴങ്ങിനിൽക്കുന്നത് കണ്ട് അവർ കണ്ണ് തുടച്ചു സ്വതസിദ്ധമായചിരിചിരിച്ചു.
“നീ ഡെസ്‌പാകവേണാ.. പോ” അവർ എന്നെ തള്ളിവിട്ടു.. ഞാൻ ഗോവണിയുടെ അടുത്തെത്തിയപ്പോഴേക്കും വീണ്ടും വിളിവന്നു. “കണ്ണാ”.. അപ്പു മാറിയതിൽ എനിക്ക് അത്ഭുതവും സന്തോഷവും തോന്നി. ആന്റി അടുക്കളയിൽ നിന്ന് പ്രത്യക്ഷപ്പെട്ടു.

“ഫ്രീയാ ഇരുന്താ അക്കി(അഖി) കൂട്ടീണ് പോയി കായ്കറി വാങ്ങിക്റ്റ്‌ വരിയാ ?? അങ്കിൾ ഈവനിംഗിലെതാ ടൗണുക്ക് പോവാ.. ഫ്രഷാ എതുമേ കെടക്കാത്”.. “സ്‌കൂട്ടർ എടുത്തുക്കൊ, കീ താത്താ ഫോട്ടോക്ക് കീഴെ ഇരുക്കും”

ഈ മന്തിക്കുന്താണിയെ എഴുന്നള്ളിച്ചു കൊണ്ടുപോവാൻ വലിയ താല്പര്യമൊന്നും ഇല്ലെങ്കിലും എനിക്ക് ആന്റിയോട് നോ പറയാൻ പറ്റാത്ത അടുപ്പം തോന്നിത്തുടങ്ങിയിരുന്നു.. പക്ഷെ കയ്യിൽ കാശ് വേണ്ടേ. ചാവി എടുത്ത് ഞാനങ്ങനെ പരുങ്ങി നിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ആന്റി വീണ്ടും പ്രത്യക്ഷപ്പെടുന്നത്.. ആന്റി വേഗം റൂമിലേക്ക് പോയി തിരിച്ചുവന്നു.. പിറകെ ഉണ്ടക്കണ്ണിയും. അപ്പന്റെ കളസം ഊരിവെച്ചു ചുരിദാറിൽ കേറിക്കൂടിയിട്ടുണ്ട്. ലൈറ്റ് ചുവപ്പ് ചുരിദാർ, നെറ്റിയിലൊരു ചന്ദനക്കുറി. മുഖത്ത് ചെറിയ പുച്ഛം റീസ്റ്റോർ ചെയ്തിട്ടുണ്ട്. ഒര് സ്ലിങ് ബാഗും കയ്യിലുണ്ട്. ഇവളിതെങ്ങോട്ട് കെട്ടിപുറപ്പെട്ട് പോവുന്നതെന്ന് മനസ്സിലായില്ല.

പുറത്തിറങ്ങി സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ എന്റെ കയ്യീന്ന് അവൾ ചാവി പിടിച്ചുവാങ്ങി. ബാഗും ഷാളും ക്രോസ്സായി ഇട്ടു സ്‌കൂട്ടറിൽ കേറി സ്റ്റാർട്ട് ചെയ്തു.. എനിക്കത് അപമാനമായി എന്ന് പ്രത്യേകം പറയണ്ടല്ലോ.. ഞാൻ പ്രതീക്ഷയോടെ അകത്തേക്ക് നോക്കി..
“അമ്മാ എല്ലാം വരമാട്ടാ നീ യേറ്” അവൾ ഹെൽമെറ്റ് എടുത്തു തലയിൽ വെച്ചുകൊണ്ട് പറഞ്ഞു.
രണ്ടു സെക്കന്റിനു ശേഷം വീണ്ടും എന്നെ നോക്കി “ഭയമാ??” അവൾ ചോദിച്ചു..
പിന്നൊന്നും ആലോചിക്കാതെ ഫോൺ പോക്കറ്റിലിട്ട് ഞാൻ പിറകിൽ കേറി ഇരുന്നു.. ആക്ടിവാ കുറച്ചുദൂരം ഓടി ഗേറ്റിനു മുന്നിൽ നിന്നു. “ഗെയ്റ്റ തൊറ” അവൾ എന്നെ നോക്കാതെ പറഞ്ഞു.. ഞാൻ മിണ്ടാതെ ഇറങ്ങി ഗെയ്റ്റ് തുറന്നു. പുറത്തേക്കിറങ്ങിയ വണ്ടിയിൽ കയറാൻ പോയപ്പോൾ വീണ്ടും “ഗെയ്റ്റ് അടച്ക്ക.. “.. മൈരത്തിയെ ഒറ്റ ചവിട്ടിനു വണ്ടിസഹിതം ചാലിൽ ഇടാൻ തോന്നിയെങ്കിലും രാവിലെ രണ്ടെണ്ണം അടിക്കാത്തതിന്റെ ധൈര്യക്കുറവ് കാരണം മിണ്ടാതെ ഗെയ്റ്റടച്ചു വണ്ടിയിൽ കേറി അവളിൽനിന്ന് പരമാവധി അകന്നിരുന്നു.. കുറച്ചു കുണ്ടും കുഴിയുമൊക്കെ ചാടി മെയിൻ റോഡിൽ കേറിയപ്പോൾ അവൾ പറപ്പിച്ചുവിട്ടു. പട്ടിഷോ കാണിച്ച് വല്ല തോട്ടിലും കൊണ്ട് മറിക്കുമോ എന്നുപേടിച്ച് ഗ്രാബ് റെയിലിൽ അള്ളിപിടിച്ചിരിക്കുകയായിരുന്നു. കുറച്ചുകൂടി മുന്നോട്ട് പോയി അവൾ വണ്ടി സൈഡാക്കി എന്നെ നോക്കി.

“ഇങ്ങനെ ഇരുന്നാൽ ബാലൻസ് കിട്ടില്ല കേറി ഇരി”.. പുറത്തിറങ്ങിയതും തമിഴ് പേച്ച് സ്വിച്ചിട്ടതുപോലെ മലയാളമായി!!
അവളെ തൊടാത്ത തരത്തിൽ ഞാൻ ഇച്ചിരികൂടി കേറിയിരുന്നു.. വണ്ടി മുന്നോട്ട് നീങ്ങി..
“എപ്പോ തിരിച്ചുപോവും?”.. അവൾ തിരിഞ്ഞുനോക്കികൊണ്ട് ചോദിച്ചു. ഞാൻ മറുപടി കൊടുത്തില്ല..
“ഇയാൾ മിണ്ടില്ലേ?” മിറർ അഡ്ജസ്റ്റ് ചെയ്ത് എന്റെ മുഖം കാണാവുന്നപോലെ വെച്ചിട്ട് വീണ്ടും ചോദിച്ചു. “തീരുമാനിച്ചില്ല” അവളെ മൈൻഡ് ചെയ്യാതെ മറുപടി കൊടുത്തു.
“ഇവിടെയാണ് ബിവറേജ് നാളെ വന്നാമതി” കുറച്ചുനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മിണ്ടിത്തുടങ്ങി..
ഞാൻ മിണ്ടിയില്ല.
“കേരളത്തിലെ കള്ള് കുടിക്കില്ലേ” വീണ്ടും ചോദ്യം വന്നു.. ഇവൾ എന്നെപ്പറ്റി എന്തൊക്കെയോ അറിഞ്ഞുവെച്ചാണ് ചൊറിയുന്നതെന്ന് മനസ്സിലായി. അങ്ങനെ മിണ്ടാതിരുന്നാൽ പറ്റില്ലല്ലോ.
“ഇവിടെ ഒന്നും നന്നല്ല” ഞാൻ മറുപടി പറഞ്ഞപ്പോൾ അവൾ പുരികം ഉയർത്തി ചുണ്ടുകൂർപ്പിച്ച് ഒരു എക്സ്പ്രഷൻ ഇട്ട് സൈലന്റായി..

പത്തുമിനിറ്റ് കൂടി ഓടി ഞങ്ങൾ മാർക്കറ്റിൽ എത്തി.. ആകെ ബഹളമയമാണ്.. റോഡ് നിറയെ പച്ചക്കറി, തേങ്ങാ, വാഴക്കുല രാവിലത്തെ കച്ചവടം പൊടിപൊടിക്കുകയാണ്. ഉണ്ടക്കണ്ണി കച്ചവടക്കാരോട് വിലപേശിയും തർക്കിച്ചും ഓരോന്ന് വാങ്ങി എന്റെ കയ്യിലുള്ള വലിയ സഞ്ചിയിലേക്ക് നിറച്ചുകൊണ്ടിരുന്നു.. അരമണിക്കൂറത്തെ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോ എന്റെ കയ്യിൽ ഒരു സഞ്ചി പച്ചക്കറിയും ഒരു ചെറിയ ചക്കയും ഉണ്ടായിരുന്നു..

“ചിക്കൻ ഇവിടെ കിട്ടില്ല” വണ്ടി എടുത്തതോടെ ചൊറി പുനരാരംഭിച്ചു.. ഞാൻ മിണ്ടിയില്ല. മദ്യം ഒഴിവാക്കിയതോടെ എന്റെ ദേഷ്യം കണ്ട്രോളിൽ ആയിട്ടുണ്ടെന്നു തോന്നുന്നു. തിരിച്ചുവരുന്ന വഴിക്ക് ഒരു കടക്ക് മുന്നിൽ അവൾ വണ്ടി ഒതുക്കി. ഞാൻ ചക്ക വീഴാതെ ഇറങ്ങാൻ പാടുപെടുന്നത് കണ്ട് അവൾക്ക് ചിരിവരുന്നുണ്ട്.. “വെള്ളം കുടിക്കണം” അവൾ കടയിലേക്ക് കേറി..

“ഒരു നാരങ്ങാസോഡാ” അവൾ വിളിച്ചുപറഞ്ഞു.. എന്നിട്ട് അവിടെ തൂങ്ങിക്കിടന്ന പഴക്കുലയിൽ നിന്ന് ഒരു പൂവമ്പഴം പിഴുതെടുത് തീറ്റ തുടങ്ങി. “സോഡാ വേണോ” പഴം വിഴുങ്ങുന്നതിനിടക്ക് എന്നെ നോക്കി ചോദിച്ചു. “മ്ച്ചും” ഞാൻ ചുമൽ കുലുക്കി.

അവൾ കഷ്ടപ്പെട്ട് ഗോഷ്ടികാണിച്ചുകൊണ്ട് സോഡാ കുടിക്കുന്നതിനിടക്ക് “ഒരു സിഗരറ്റ്” എന്നുകൂടി വിളിച്ചു പറഞ്ഞു. ഞാൻ അവളെയും അവൾ എന്നെയും ഒരേസമയം നോക്കി. “ഏതാ” കടക്കാരൻ പുറത്തേക്ക് എത്തിനോക്കികൊണ്ട് ചോദിച്ചു. “ഏതാ” അവൾ എന്നെ നോക്കി ചോദ്യം ആവർത്തിച്ചു.. “മിനി വിൽസ്” ഞാൻ നിസംഗതയോടെ സിഗരറ്റ് വാങ്ങി പോക്കറ്റിലിട്ടു.

അവൾ ചക്ക വാങ്ങി സീറ്റിനടിയിൽ വെച്ച് വണ്ടിയെടുത്തു. പത്തിരുപത് മിനിറ്റിൽ ടൗൺ വിട്ട് ഞങ്ങൾ വയലുകൾ മാത്രമുള്ള സ്ഥലത്തെത്തിയപ്പോൾ ഒരു മരത്തിനുകീഴിൽ വണ്ടി നിന്നു. “വലിക്കണ്ടേ?” രണ്ടുവിരല്കൊണ്ട് ആംഗ്യം കാണിച്ച് അവൾ വണ്ടിയുടെ സ്റ്റാൻഡ് ഇട്ടു. “അപ്പാ ഇടക്ക് സിഗരറ്റ് വലിക്കും” അവൾ ഫ്രണ്ട് ലോക്കർ തുറന്ന് ലൈറ്റർ എടുത്തുനീട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ പച്ചക്കറി അവളുടെ കയ്യിൽ കൊടുത്തശേഷം സിഗരറ്റ് എടുത്തു കൊളുത്തി.. രണ്ട് പഫ് ആക്രാന്തത്തോടെ ശ്വാസകോശത്തിന്റെ ബി നിലവറവരെ നിറയുന്ന തരത്തിൽ വലിച്ചുകേറ്റിവിട്ടു.

“ഇങ്ങനല്ല വലിക്യ, തല അജിത് വലിക്കണപോലെ നൈസായി വലിക്കണം” അവൾ താടി ഉയർത്തി പുച്ഛഭാവത്തിൽ പറഞ്ഞു.. ഞാൻ ആക്രാന്തം വെടിഞ് പതിയെ വലിച്ചുതുടങ്ങി.. അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. ഞാൻ ചാടിപ്പോയോ എന്നറിയാൻ അമ്മയുടെ വിളി. ഞാൻ സിഗരറ്റ് കളഞ്ഞ് വണ്ടിയെടുക്കാൻ ആംഗ്യം കാണിച്ച്‌ ഫോണെടുത്തു. വീട്ടിലുള്ള ആരോടും ചൂടാവരുത് എന്ന ഉപദേശത്തോടെയാണ് ‘അമ്മ ഫോൺ വെച്ചത്.. ആന്റി വിളിച്ചുകാണും. എന്തായാലും എനിക്കവരോട് ദേഷ്യം തോന്നുന്നില്ല.

“ചക്ക ഇഷ്ടമാണെന്ന് ആന്റി പറഞ്ഞു”.. അവൾ വീണ്ടും സംസാരിച്ചുതുടങ്ങി.. എന്റെ ഫുൾ സ്റ്റോറി ഇവൾക്ക് വിളമ്പിക്കൊടുത്തത് അമ്മയാണെന്ന് ഉറപ്പായി.
” നോൺവെജ് വേണേൽ ഹോട്ടലിന്ന് കഴിച്ചോ, മഠത്തിൽ കേറ്റില്ല” അടുത്തകമെന്റ് വന്നു.. ഞാൻ ഒന്ന് മൂളി. അവൾക്ക് ചിരിവരുന്നുണ്ട്. ഇടത്തെ കവിളിൽ ചെറിയ നുണക്കുഴി വിരിയുന്നു. മുഖത്തേക്ക് വീണ ചെമ്പൻ രാശിയുള്ള മുടിയിഴകൾ ഒരുകൈകൊണ്ട് മാടിയൊതുക്കുന്നു. ആളൊരു ചൊറികേസാണെങ്കിലും സൗന്ദര്യമൊക്കെയുണ്ട്..

വണ്ടി ഗെയ്റ്റിനുമുന്നിൽ പെട്ടെന്ന് ബ്രെക്ക് ചെയ്തപ്പോൾ അവളുടെ ചുമലിൽ ചെന്നിടിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. എപ്പോഴോ ഞങ്ങൾക്കിടയിൽ ഞാൻ വെച്ച സേഫ്റ്റി ഗ്യാപ് ഇല്ലാതായിരുന്നു.
…………………..
തുടരും..

a
WRITTEN BY

admin

Responses (0 )



















Related posts