-50% Intro price for the next 72 hours only!. Buy now →

Kambi stories

അച്ചുവിൻ്റെ അമ്മ എൻ്റെയും 3 [ദുഷ്യന്തൻ]

അച്ചുവിൻ്റെ അമ്മ എൻ്റെയും 3 Achuvinte Amma enteyum Part 3 | Author : Dushyanthan [ Previous Part ] [ www.kkstories.com]   എങ്കിലും രമ്യയുമായി നടന്നതൊക്കെ ഓർക്കുമ്പോ ഒരു അൽപ്പസന്തോഷം.. ഈ ലോകത്ത് നമുക്ക് നഷ്ടപ്പെടുമ്പോ സന്തോഷം തോന്നുന്ന സാധനം നമ്മുടെ ചാരിത്ര്യമാണ്. മണി പറഞ്ഞ ചാരിറ്റി …… പിന്നെ റൂമിൽ വന്ന് കാബോർഡിൻ്റെ മറവിൽ നിന്ന് ഒരു ബോക്സ് എടുത്തു. Brihan’s Nepolian… അതിലെ എഴുത്തിലൂടെ ഞാൻ വിരലോടിച്ചു. നേരെ […]

0
13

അച്ചുവിൻ്റെ അമ്മ എൻ്റെയും 3

Achuvinte Amma enteyum Part 3 | Author : Dushyanthan

[ Previous Part ] [ www.kkstories.com]


 

എങ്കിലും രമ്യയുമായി നടന്നതൊക്കെ ഓർക്കുമ്പോ ഒരു അൽപ്പസന്തോഷം.. ഈ ലോകത്ത് നമുക്ക് നഷ്ടപ്പെടുമ്പോ സന്തോഷം തോന്നുന്ന സാധനം നമ്മുടെ ചാരിത്ര്യമാണ്. മണി പറഞ്ഞ ചാരിറ്റി ……

പിന്നെ റൂമിൽ വന്ന് കാബോർഡിൻ്റെ മറവിൽ നിന്ന് ഒരു ബോക്സ് എടുത്തു. Brihan’s Nepolian… അതിലെ എഴുത്തിലൂടെ ഞാൻ വിരലോടിച്ചു.
നേരെ ബോക്സ് തുറന്ന് കുപ്പി പുറത്തെടുത്തു. ബ്രാൻഡി നിറഞ്ഞ ചില്ല് കുപ്പിയിൽ ഞാനൊന്ന് ചുംബിച്ചു.
ഇന്നലത്തെ പരിപാടിക്ക് വേണ്ടി വാങ്ങിയതാണ് . പക്ഷേ റാണി നോ പറഞ്ഞപ്പോ മണി വേണ്ടെന്ന് വെച്ചു. ഞാൻ അത്ര വലിയ കുടിയൻ ഒന്നുമല്ല. പണ്ട് പ്ലസ്ടു പടിക്കുമ്പോ കൂട്ടുകൂടി കിട്ടിയ ശീലം. കയ്യിൽ ഒരു ഗ്ലാസും ചുണ്ടിൽ ഒരു സിഗരറ്റും.

വലി ചേച്ചി പൊക്കിയതാണ്. അതും അപ്പുറത്തെ സിസിടിവി തള്ള പറഞ്ഞ് കൊടുത്തിട്ട്. ഭാഗ്യത്തിന് ചേച്ചി അമ്മയോട് പറഞ്ഞില്ല. എന്നെ കൊറെ വഴക്കും പറഞ്ഞ് കൊറെ സത്യവും ഇടീപ്പിച്ച് കൂടെ ഒരു തല്ലും തന്ന് വിട്ടു.
പിന്നെ സിഗററ്റ് വലിക്കുമ്പോ ചേച്ചിയുടെ മുഖം ഓർമ്മ വരും. എങ്കിലും ഞാൻ വലിക്കും.
കോളെജിൽ വന്നപ്പോ എല്ലാം മുട്ടി. പിന്നെ ഹോസ്റ്റൽ വിട്ടപ്പോ മണിയും കൂടെ ഷെയര് ഇട്ട് അടിയും വലിയുമായി.
വലി മിക്കവാറും ഉണ്ടെങ്കിലും അടി ഞങ്ങള് വല്ലപ്പോഴും ആക്കി. ആരോഗ്യം നോക്കണ്ട..

എങ്കിലും ഇന്ന് ഞാൻ കൊറച്ച് കുടിക്കും . എൻ്റെ ഒരു സന്തോഷത്തിന്.
മുന്നിലിരുന്ന കുപ്പി തുറന്ന് രണ്ട് പെഗ്ഗ് വീശി. ശുഭം. പിന്നെ അന്നത്തെ ദിവസം മുഴുവൻ ഞാൻ ഉറക്കത്തിന് വിട്ട് കൊടുത്തു. കൊറെ സ്വപ്നങ്ങൾ കണ്ടെങ്കിലും ഒന്നും തമ്മിൽ ഒരു ബന്ധവുമില്ല. എങ്കിലും കൂടുതലും രമ്യയെ തന്നെ. ഇത്രയും നാൾ ഒരു പെണ്ണിനോടും തോന്നാത്തതാണ്. എങ്കിലും ഒരു നോട്ടം കൊണ്ട് പോലും മൈൻഡ് തരാഞ്ഞ ഇവൾ എങ്ങനെ എനിക്ക് സ്വന്തമായി. എല്ലാം ഒരു സ്വപ്നം പോലെ…

വിശന്ന് കുടൽ കത്തിയപ്പോഴാണ് ഞാൻ എണീറ്റത്.ഉച്ചക്കൊന്നും കഴിച്ചില്ല. ഇപ്പൊ സമയം ഏഴര.. കയ്യിൽ കാശൊണ്ട് , പക്ഷെ പോകാൻ ഒരു മടി. തലയിൽ പോയ കിളി മുഴുവൻ തിരിച്ച് ചേക്കേറാത്തകൊണ്ട് എനിക്ക് മടി കൂടി. വിശപ്പ് മാത്രം സഹിക്കാനൊള്ള കഴിവ് എനിക്ക് ദൈവം തന്നില്ല. നിലത്ത് കിടന്ന മിനറൽ വാട്ടറിൻ്റെ കുപ്പിയിൽ ഉണ്ടാരുന്ന അവസാന തുള്ളികളും ഞാൻ വായിലേക്ക് കമിഴ്‌ത്തികൊണ്ട് കിടന്നു. കുറച്ച് കഴിഞ്ഞ് കതകിൽ ഒരു മുട്ട് കേട്ടു. കൂടെ ഒരു നേർത്ത ശബ്ദത്തിൽ ശ്രീകുട്ടാ… ന്ന് ഒരു വിളിയും.

എന്നെ ശ്രീക്കുട്ടാന്നു വിളിക്കുന്നത് എൻ്റെ ചേച്ചിയാണ്. പിന്നെ ഒള്ളത് ചേച്ചി വിളിക്കുന്നത് കേട്ട് വിളിക്കുന്ന രാജി ചേച്ചിയും. ചേച്ചി എന്തായാലും ഇവിടെ വരത്തില്ല. അപ്പോ പിന്നെ രാജി തന്നെ ..
തലയിൽ നിറഞ്ഞ് നിന്ന മന്ദതയിൽ ഞാൻ ഓരോന്ന് കണക്ക് കൂട്ടിയെടുത്തു .

വീണ്ടും മുട്ട് കേട്ടപ്പോ ഞാൻ പതിയെ എണീറ്റ് ചെന്ന് വാതിൽ തുറന്നു. തുറന്നപ്പോ കാണുന്നത് പിന്തിരിഞ്ഞ് നടന്ന ചേച്ചിയുടേ ചന്തി. ആഹാ… പോളി സാനം.

കത്തി കിടന്ന LED ബൾബിൻെറ വെളിച്ചത്തിൽ ഞാൻ അവരെ നോക്കിനിന്നു.

ടാ.. നീ ഉറക്കവായിരുന്നോ?? ഞാൻ എത്ര നേരമായിട്ട് വിളിക്കുവാ..
എൻ്റെ കലങ്ങിയ കണ്ണിലേക്ക് നോക്കി ചേച്ചി ചോദിച്ചു .

നീ ഉച്ചയ്ക്ക് വല്ലോം കഴിച്ചായിരുന്നോ..???

ഞാൻ ഇല്ലെന്ന് തലയാട്ടി..

വിശക്കുന്നോണ്ടേൽ വാ.. ഞാൻ ചോറ് തരാം..

തലക്ക് മുകളിൽ ദിവ്യ വെളിച്ചം നിറഞ്ഞു നിന്ന ചേച്ചിയെ ഞാൻ നോക്കി. വിശന്ന് പൊളിഞ്ഞ് നിന്ന എനിക്ക് ചേച്ചി ഒരു ദേവദ പോലെ തോന്നി. നല്ല ഇടിവെട്ട് ദേവദ.

പിന്നെ രാജി ചേച്ചിയോട് പറഞ്ഞിട്ട് ഒരു കുളിയും കഴിഞ്ഞ് ഞാൻ നേരെ ചേച്ചിയുടെ വീട്ടിൽ പോയി. കുളിച്ചില്ലേൽ എൻ്റെ സോമരസ സേവ എൻ്റെ ചേച്ചി അറിയും.ഈ രാജി മറ്റെ സി സി ടി വി തള്ളേടെ മോളല്ലേ.. ഊമ്പിക്കും.. തീർച്ച.

രാജിയെ എനിക്ക് കൊച്ച്നാള് തൊട്ട് അറിയാം. ഒരു മണ്ടി പെണ്ണ്. ഈ നാട്ടിൽ ഒരുപാട് പേരെ രാജി സഹായിച്ചിട്ടുണ്ട്. പെണ്ണ് കിട്ടാണ്ട് നടന്നവന്മാർക്കെല്ലാം ചേച്ചി ലൈൻ കൊടുത്തിട്ടുണ്ട്. അവസാനം ഒരു വരുത്തനേ കെട്ടി. അങ്ങനെ ഇപ്പൊ മുന്നോട്ട് പോകുന്നു. അന്നൊന്നും രാജിക്ക് ഇത്രക്ക് ഒടമ്പ് ഇല്ലായിരുന്നു. ഇപ്പൊ കെട്ടിയോൻ്റെ കരവിരുത് ശെരിക്കും കാണാനുണ്ട്. പെറ്റിട്ട് ഒരുപാടാകാത്തകൊണ്ട് എല്ലാം തുളുമ്പി തെറിച്ച് നിൽക്കുവാൻ.
ഭഗവാന് എൻ്റെ കൺട്രോൾ സമർപ്പിച്ച് കൊണ്ടാണ് ഞാൻ അവിടെ ഇരുന്ന് ആഹാരം കഴിച്ചത്. ഇടക്ക് മുറിയിൽ നിന്ന് ഒരു കരച്ചിലും അത് കേട്ട് ഓടി തുളുമ്പിച്ച് പോകുന്ന ചേച്ചിയും തിരിച്ച് വരുമ്പോ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് വരുന്ന ഒരു കുഞ്ഞിനെയും ഒക്കെ ഞാൻ കണ്ടുകൊണ്ട് അവിടെയിരുന്ന്. കുഞ്ഞിനെ കണ്ടപ്പോഴും അതിൻ്റെ കരച്ചില് മാറ്റാൻ ആ ചേച്ചി പെടുന്ന പാട് കണ്ടപ്പോഴും എൻ്റെ മനസ്സിൽ വെള്ള പൂശി. ഒരു പെണ്ണ് അമ്മയായിക്കഴിഞ്ഞാൽ ഒള്ള കഷ്ടപ്പാടൊക്കെ ഞാൻ ഓർത്തു. ഹോ..
എൻ്റെ അമ്മയും ഇത്പോലെ കഷ്ടപ്പെട്ടതല്ലേ.. അതും എന്നെപോലൊരു മൈരൻ… ആ തള്ളക്ക് സ്വര്യം കൊടുത്ത് കാണത്തില്ല. ഇനി കാണുമ്പോ ഒരു സോറി പറയണം..

അവിടെ രാജി ചേച്ചിയോടും കൊറച്ച് നേരം പുരാണം പറഞ്ഞിട്ട് ഞാൻ നേരെ വീട്ടിൽ വന്നു. ചേച്ചി കൊറച്ച് ഫുട് ഒരു പാത്രത്തിൽ തന്നും വിട്ടിട്ടൊണ്ട്. അപ്പോ അത്താഴവും സെറ്റ്. അതിൻ്റെ ബെലത്തിൽ ഒരു വട്ടം കൂടി കമത്തി. പിന്നെ ഏതോ പതിരാക്കാ എണീറ്റത്.
ചെറിയ ഒരു വിശപ്പ് കൊണ്ട് തന്ന് വിട്ട ചോറ് നോക്കുമ്പോ നല്ല വൃത്തിക്ക് അവിഞ്ഞ് ഇരിക്കുന്നു. വല്ലാണ്ട് വെഷമം ആയിപ്പോയി. പിന്നെ എപ്പോഴോ ഉറങ്ങി… രാവിലെ എപ്പോഴോ എഴുന്നേറ്റു..
പയ്യെ റെഡി ആയി നേരെ അമ്മാവൻ്റെ വീട്ടിൽ പോയി.
അവിടെ അമ്മാവനും അമ്മായിയും രണ്ട് മക്കളും.. അടിപൊളിയാണ്.
അമ്മാവന് രണ്ട് പെൺമക്കളാണ്. മൂത്ത മോള് അനു. അനുപമ, . അവളെ എന്നിക്ക് കെട്ടിച്ച് തരാം എന്നൊക്കെ ഒരു ഗൂഢാലോചന പുകയുന്നത് കൊണ്ട് ഞാൻ അതിനോട് ഒരുപാട് അടുക്കാൻ പോയിട്ടില്ല. എങ്കിലും ശ്രീയേട്ടാ എന്നും പറഞ്ഞ് അവള് പിന്നാലെ വരും. പക്ഷേ ആ വിളിയിൽ ഉള്ള സ്നേഹത്തിൽ എനിക്ക് മറ്റൊരു വശം ഇതുവരെ തോന്നിയിട്ടില്ല.
ഇളയവൾ അതൊരു പൊട്ടാസ് ആണ്. ആരതി. ഞങ്ങള് തമ്മില് കണ്ടാൽ അടിയാണ്. എങ്കിലും എന്നെ വല്യ ഇഷ്ടമാണ് കേട്ടോ.. ഇളയ സന്തതി എന്ന പട്ടവും കൂടെ ഒള്ളത്കൊണ്ട് അതിൻ്റെ കൊറച്ച് കുറുമ്പും അഹങ്കാരവും ഒക്കെ അവൾക്ക് ഒണ്ട്.

ഒരു ബസ് കേറിയാൽ അമ്മാവൻ്റെ വീട്ടിൽ ചെല്ലാം. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോ മനസ്സിന് വല്ലാത്തൊരു ഉൻമേഷമ്മാണ്. എൻ്റെ ജീവിതത്തിൽ അമ്മാവനും അമ്മയിക്കും നല്ലൊരു വിഹിതം ഞാൻ അളന്ന് വെച്ചിട്ടുണ്ട്. പണ്ടൊക്കെ അമ്മയുടെ കയ്യിൽ തൂങ്ങി ഈ വഴിയിലൂടെ ഒക്കെ നടക്കുന്നത് ഞാൻ ഓർക്കുന്നു. അവിടെ വീടിന് മുന്നിൽ ചെന്ന് നിൽക്കുമ്പോ ഉളിൽ ഒരു കുളിരാണ്. വല്യ സ്നേഹമാണേലും ഒരുപ്പാട് ദൂരമില്ലേലും ഈ പടിക്കൽ വന്നിട്ട് കാലം കൊറെ ആയി. പ്ലസ്ടു തോറ്റ് വീണ്ടും സപ്ലി അടിച്ചതിൽ പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ടില്ല. പക്ഷേ എല്ലാരും അങ്ങോട്ടേക്ക് വന്നിട്ടുണ്ട്. ചേച്ചിയുടെ കല്യാണത്തിനും മറ്റും..
ഗേറ്റ് തുറന്ന് അകത്ത് കേറിയപ്പൊ.. ആരാ ഇത് എന്ന് ചോദിച്ച് വരുന്ന അമ്മാവനെ ഞാൻ പ്രതീക്ഷിച്ചു.. പക്ഷെ അതുണ്ടായില്ല. പകരം ഓടി വന്നത് ആരതിയാണ്. എൻ്റെ ശ്രീലക്ഷ്മി ചേച്ചീടെ അതേ ലുക്ക് ആണ്. അതെ കണ്ണ് അതേ മൂക്ക് അതേ ചുണ്ട്… പക്ഷേ സ്വഭാവം മാത്രം കിട്ടിയില്ല. എൻ്റെ ചേച്ചി ഒരിക്കലും എന്നെ ഇങ്ങനെ എടുത്ത് ഇടിച്ചു കാണില്ല. എനിക്ക് കിട്ടിയ ഇടികളിൽ ഞാൻ തിരിച്ച് കൊടുക്കാത്തത് ഇവൾക്ക് മാത്രമാണ്.

എൻ്റെ കയ്യിൽ തൂങ്ങിയാടികൊണ്ട് ആരതി കൊഞ്ചി.
“ എത്ര നാളായി ചേട്ടൻ ഇങ്ങോട്ട് വന്നിട്ട്?? ഞങ്ങളെയൊക്കെ മറന്നോ മിസ്റ്റർ?? ”

“ നിനക്ക് ഇന്ന് സ്കൂളില്ലേ.. പോടീ പഠിക്കാൻ പോ..”

“ ശനിയാഴ്ച നിൻ്റെ മറ്റവള് വെച്ചേക്കുന്നോ ക്ലാസ്?? ”

ഇതല്ല ഇതിനപ്പുറവും ഇവളിൽ നിന്നും പ്രതീക്ഷിക്കാവുന്ന കൊണ്ട് ഞാൻ പതറിയില്ല.. എങ്കിലും കൈ എടുത്തു ഒന്ന് ഓങ്ങി കൊടുത്തു.
വളരെ വിദഗ്ധമായി എൻ്റെ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് അവളെൻ്റെ ഇടുപിലൊരു ഇടിയും തന്ന് വരാന്തയിലേക്ക് ഓടിക്കയറി.
“ അമ്മേ.. ദേ ആരോ വന്നേക്കുന്നു ” എന്ന് അലറിക്കൊണ്ട് അവള് അകത്തേക്ക് ഓടി പോയി. താമസിയാതെ നനഞ്ഞ കൈ സരിയുടെ മുന്താണി യിൽ തോർത്തികൊണ്ട് അമ്മായി വന്നു. ഒരു തനി നാടൻ കുലസ്ത്രീ. അതാണ് ശോഭാമ്മായി. കെട്ടിയോൻ പറയുന്നതിന് അപ്പുറം മറ്റൊന്നില്ല പാവത്തിന്. പക്ഷേ അമ്മാവൻ രാമകൃഷ്ണൻ അമ്മായിയോട് ചോദിക്കാതെ ഒന്നും ചെയ്യില്ല. അതാണ് അവരുടെ സ്നേഹം. ഇപ്പോഴും ഇണക്കുരുവികളാണെന്ന വിചാരം.. അമ്മാവൻ നല്ല ലോങ് ട്രിപ്പ് ഒക്കെ ഓട്ടം പോകുന്ന ഡ്രൈവർ ആണ്. അത്യാവശ്യം സാമ്പത്തികം ഒക്കെ ഒണ്ടേലും അമ്മായിടെ എല്ലാം നിയത്രിച്ചുള്ള ഗൃഹഭരണത്തിൽ എല്ലാം പതിന്മടങ്ങ് ഭദ്രമാണ്. സത്യത്തിൽ ഈ അമ്മാവൻ്റെ കൂട്ടുകാരനായിരുന്നു എൻ്റെ അച്ഛൻ. അച്ഛനെ പണ്ടേ ചങ്ക് ബ്രോയുടെ പെങ്ങളെ കറക്കിയെടുത്ത വല്യ പുള്ളിയാണ്. പക്ഷേ ദൈവം ആയുസ്സ് മാത്രം കൊടുത്തില്ല.
അത് പോട്ടെ.. let’s come to the story..
………………….
ആരാ വന്നത് എന്ന് അറിയാനുള്ള ഈ ജിജ്ഞാസ എന്നെ കണ്ടപ്പോ ഒരു നിറഞ്ഞ പുഞ്ചിരിയായി. ആ മുഖത്ത് ഒരു പൂർണചന്ദ്രൻ്റെ തെളിച്ചമുണ്ട്. ആ അമ്മയെ ഒന്ന് കെട്ടിപിടിക്കാനായിട്ട് എൻ്റെ ഉള്ളം തുടിച്ചു. എൻ്റെ കാലുകൾ എൻ്റെ മനസ്സറിഞ്ഞ് പടികൾ ചാടിക്കയറി . മുന്നിൽ നിന്ന അമ്മായിയെ ഞാൻ കെട്ടിപിടിച്ചു. എൻ്റെ തല ഇരുകൈകൊണ്ടും താഴ്ത്തി നെറ്റിയിൽ ഒരു മുത്തം തന്നു.

“എന്താടാ.. ഈ വഴിയൊകെ മറന്നോ നീ?? എത്ര നാളായി നിന്നെ ഇങ്ങോട്ടോക്കെ കണ്ടിട്ട് ”
വാത്സത്യത്തിലും തികട്ടിവന്ന നീരാസത്തിൽ അമ്മായി ചോദിച്ചു.

ഒരു നൈസ് ചിരിയല്ലാതെ മറ്റൊരു ഉത്തരം എൻ്റെ കയ്യിൽ ഇല്ലായിരുന്നു.

അമ്മായിക്ക് എന്നെ ജീവനാണ്. മോളെ എനിക്ക് കെട്ടിച്ച് തരാനുള്ള ഒരു പൂതിക്ക് തിരി കൊടുത്തത് ഈ അമ്മായിയാണ്. എന്ത് ചെയ്യാനാ..??
ഞാൻ അത്രക്ക് നല്ലകുട്ടിയായി പോയില്ലേ..

അകത്തേക്ക് ഓടി പോയ പെണ്ണ് തിരിച്ച് വന്നത് അവൾടെ ചേച്ചിയെയും കൊണ്ടാണ്. സത്യത്തിൽ ഞാനൊന്ന് പകച്ച് പോയി. അനു ആളാകെ മാറിപോയി. അൽപ്പം തടിച്ചിട്ടുണ്ട്. പഴയ എല്ലൂമ്പിയ കോലമേ മാറിപ്പോയി. ഇപ്പൊ നല്ല കിടിലൻ…..!!!!
വേണ്ട… ഒന്നില്ലേലും എൻ്റെ അനിയത്തിയല്ലേ.
പെണ്ണിനൊരു ചന്തമൊക്കെയൊണ്ട്.

“ എന്തോന്നാ ഈ നോകുന്നെ..?? ഇതിനും മാത്രം നോക്കാൻ ഇവിടെ എന്തുവാ.. ’’ എൻ്റെ അനുവിലുള്ള നോട്ടം കയ്യോടെ പൊക്കി ആരതി ഒരു സംശയത്തോടെ ചോദിച്ചു.

ഒരു ഒലക്ക കിട്ടിയിരുന്നേൽ ആ ഇളയ സന്തതിയെ അങ്ങ് ഭൂമിയിലേക്ക് ഇടിച്ച് താത്താമായിരുന്നു. ഓരോന്ന് ഇങ്ങനെ ആലോചിച്ച് നിക്കുമ്പോഴാ അവൾടെ കോപ്പിലെ ചോദ്യം.. അതും എല്ലാരും കേക്കെ. മൈർ.. അമ്മായിയും അനുപമയും എന്ത് വിചാരിച്ച് കാണും.

“എന്തായാലും നിന്നെയല്ല.. നിന്നെയൊക്കെ ആര് നോക്കാനാ.. വെടലേ ’’
ഇങ്ങോട്ട് തന്നത് പോലെ ഒരെണ്ണം ഞാൻ അങ്ങോട്ടും വിട്ടു. .
പാവം ചമ്മിപോയി. .

“എങ്കിലും നീ അങ്ങ് മാറിപ്പോയി .അന്ന് കല്യാണത്തിന് കണ്ട പോലെയല്ല ഒരുപ്പാട് മാറിപ്പോയി.”
ഞാനെൻ്റെ ഭാഗം ക്ളിയർ ആക്കികൊണ്ട് അനുവിനോട് പറഞ്ഞു.

അനുപമ നാണം കുണുങ്ങി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

“ അതെങ്ങനാ.. വല്ലപ്പോഴും ഇങ്ങോട്ടൊകെ വരണം. കോളജ് അവധിക്കും നീ കണ്ടടത്ത് കറങ്ങി നടപ്പല്ലേ.?? ”

അടുക്കള വതിലിലിൽ നിന്നും കേട്ട പുരുഷശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടിത്തിരിഞ്ഞ് നോക്കി. അമ്മാവൻ… ഒരു കൈലി മാത്രം ഉടുത്കൊണ്ട് പ്രായത്തിൻ്റെ യാതൊരു കോട്ടവും പറ്റാത്ത ഉറച്ച ശരീരവുമായി നിൽക്കുന്ന അമ്മാവനെ ഞാൻ നോക്കി.

“ ഇവിടുണ്ടായിരുന്നോ??? ” ഞാൻ ഒരു പാതി ചത്ത നിലയിൽ നിന്ന് ചോദിച്ചു..

പുള്ളി വന്ന് എൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് എന്നെ സോഫയിൽ ഇരുത്തി. ആ കയ്യിൻ്റെ ബലം എൻ്റെ തോളിൽ അറിഞ്ഞു. പഴയ ജിമ്മൻ ആണ്. ഇപ്പോഴും ആഹാര രീതിയും വ്യായാമവും ഒക്കെ ചെയ്ത് പ്രായത്തെ കവച്ച് വെച്ച് പോകുന്നു.

“ എത്ര നാളായെടാ നീ ഇങ്ങോട്ടൊക്കെ വന്നിട്ട്.. പണ്ട് രഞ്ജിനിയുടെ കൂടെ ഇവിടെ വന്നാ തിരിച്ച് പോകാൻ ഇഷ്ടമില്ലാത്ത ചെക്കാനായിരുന്നു.. ഇപ്പൊ ഞങ്ങളെയൊക്കെ മറന്നോ.. അതോ.. അവിടെ എല്ലാരും അമേരിക്കയിലോട്ട് പറന്നപ്പോ ഞങ്ങളൊക്കെ അന്യരായോ.. ’’

പുള്ളി പറയുന്ന കേട്ട് സത്യത്തിൽ കുറ്റബോധവും ദേഷ്യവും വന്നു. അമ്മാവനെ എനിക്ക് അത്രക്ക് ഇഷ്ടമാണ്. അമ്മയുടെ രണ്ടാം കെട്ട് മൂഞ്ചിയതിൽ പിന്നെ കുറച്ച് നാൾ ഞങ്ങള് ഇവിടായിരുന്നു. അന്നെല്ലാം അമ്മാവനായിരുന്നു എൻ്റെ കൂട്ട്.

“ അങ്ങനൊന്നും പറയല്ലേ അമ്മാവാ… ഞങ്ങൾക്ക് നിങ്ങളൊക്കെയല്ലേ ഒള്ളൂ.. പിന്നെ ഞാനിങ്ങോട് വരാഞ്ഞത് നാണക്കേട് കൊണ്ടാ.. ”
എല്ലാരുടെയും നീരസം മാറ്റാൻ സത്യം അങ്ങ് പറയുക. അതല്ലാതെ വേറെ വഴിയില്ല.

“ നാണക്കേടോ..?? എന്തിനാ..?? ”
അമ്മായിയാണ് ചോയ്ച്ചത്. അമ്മാവനും എന്നെ സംശയത്തോടെ നോക്കി .

“ അത് ഇവിടെ നിങ്ങൾടെ രണ്ട് മക്കളും full A+ വങ്ങിച്ചപ്പോ ഞാൻ അവിടെ പ്ലസ്ടു തോറ്റ് ഇരിക്കുവല്ലേ. അതും പറഞ്ഞ് നിങ്ങൾ എന്നെ കളിയാക്കും . അത്കൊണ്ട്.. ”

എൻ്റെ ഉത്തരം കേട്ട് എല്ലാവരും ഒന്ന് മൗനത്തിൽ ആണ്ടു. കാതടപ്പിക്കുന്ന ശബ്ദത്തിൽ അട്ടഹസിച്ചു കൊണ്ട് ആ മൗനത്തെ വെട്ടിപ്പൊളിച്ചത് ആരതിയാണ്. കൂടെ എല്ലാരും ചിരിച്ചപ്പോ എൻ്റെ മനസ്സിൽ ഒരു സുഖം.

“ എന്നാലുമെൻ്റെ ചെക്കാ..നീ വല്ലാത്തൊരു പരിപാടി തന്നെ കാണിച്ചത്. ”
മൂക്കത്ത് വിരൽ വെച്ചു കൊണ്ട് അമ്മായി പറഞ്ഞു.
എല്ലാരെയും നോക്കി ഒരു തൊലിഞ്ഞ ചിരി ചിരിച്ച് ഞാൻ എഴുന്നേറ്റു.
“ ഞാൻ ഇവിടെ കൊറച്ച് ദിവസം കാണും. മിക്കവാറും അമ്മയും ചേച്ചിയും കെട്ടിയോനും വരും. അപ്പോ നിങ്ങൾക്കുവേണ്ടി ഞാൻ അവരോട് ഇവിടെ തങ്ങാൻ അഭ്യർത്തിക്കുന്നതാണ്. ”

പെരുമ്പറ പോലെ ഞാൻ അവിടെനിന്ന് പ്രസ്താവിച്ചു.

എല്ലാരും ഒന്ന് ചിരിച്ചിട്ട് എൻ്റെയൊപ്പമിരുന്നു. വിശേഷങ്ങൾ തിരക്കാൻ എല്ലാരും തിടുക്കം കൂട്ടി. അതിനിടക്ക് അനു ഒരു ഗ്ലാസിൽ എന്തോ കലക്കികൊണ്ട് തന്നു. ഒരുമാതിരി പെണ്ണുകാണാൻ വന്ന ചെക്കന് ചയകൊടുത്തിട്ട് നാണിച്ച് മാറി നിക്കുന്ന പെണ്ണിനെപോലെ അനുവും അമ്മയുടെ പിന്നിൽ നിന്നു. ഞാനത് ശ്രേദിച്ചെങ്കിലും വല്യ കാര്യമാക്കിയില്ല. ആരതി എന്നെ ചുറ്റി പറ്റി തന്നെ നിന്നു. എൻ്റെ ബാഗ് കൊണ്ട് അവൾടെ റൂമിൽ വെച്ചു. കൂടെ ഒരു തലയിണയും പൊതപ്പും കൊണ്ട് അനുവിൻ്റെ റൂമിലേക്കും പോയി. പോകുന്ന വഴിക്ക് തൻ്റെ കിടപ്പാടം തട്ടിയെടുത്ത നീരസം അവളുടെ നോട്ടത്തിൽ ഞാൻ കണ്ടു. അനുപമ വല്യ മൈൻഡ് ഒന്നുമില്ല. എന്നെക്കാളും രണ്ട് വയസ്സ് ഇളയതാണ് അവൾ. ഇപ്പൊ ഡിഗ്രി എടുത്ത് മറിക്കുന്നു. കൂടുതൽ എടുത്ത് മറിക്കാൻ ഉള്ളക്കൊണ്ടാകും അകതിരുന്ന് പഠിക്കുവാണ്.
മൈരു.. ഈ കുശുമ്പ് കൊണ്ടാണ് രണ്ടുവർഷം ഊമ്പി തെറ്റി നടന്നത്. ഇപ്പൊ അവളും ഞാനും ഒരേ ഇയർ ആണ്.
എന്തൊക്കെ ആയാലും ഞാൻ ഒന്ന് ഡ്രസ് മാറിയ ഉടനെ അടുക്കളയിൽ ചെന്നു. അവിടെ എന്തൊക്കെയോ അരിഞ്ഞ് കൊണ്ട് ഇരുന്ന അമ്മായിടെ കൂടെ ഞാനും ഇരുപ്പുറപ്പിച്ചു. പിന്നെ അങ്ങ് പുരാണമായി. ഇത്രയും നാളത്തെ എല്ലാ കാര്യങ്ങളും അമ്മായി ചോദിച്ചു. ഇടക്ക് അരിഞ്ഞകൊണ്ടിരുന്ന എന്തൊക്കെയോ എൻ്റെ വയിലും വെച്ച് തന്നു. പുരാണത്തിൻ്റെ ഇടയിൽ അതൊക്കെ ആര് ശ്രദ്ധിക്കാൻ. എന്തായാലും അമ്മായി ഹാപ്പി ആണ്.
അമ്മാവൻ ഹാളിൽ ടിവിയും കണ്ട് ഇരിപ്പുണ്ട്. വിരിഞ്ഞ മാറിലെ നരച് തുടങ്ങിയ രോമങ്ങളിൽ തഴുകികൊണ്ട് പുള്ളി അവിടെയിരുന്നു.
എന്നെ കണ്ടയുടനെ സോഫയുടെ ഒരു സൈഡിലേക്ക് മാറിയിരുന്ന് എന്നെ അടുത്തേക്ക് ക്ഷണിച്ചു. കൂടെയിരുന്ന് രണ്ട് കൊച്ചുവർത്താനം പറഞ്ഞാ മതി. പിന്നെ ഞങ്ങള് വല്യ കമ്പനിയായിരിക്കും. ആ ഒരൊറപ്പിൽ ഞാൻ അവിടെ ഇരുന്നു.

“ പിന്നെയെന്തൊക്കെയുണ്ടെടോ വിശേഷങ്ങൾ..?? കോളേജൊക്കെ എങ്ങനെ പോകുന്നു. ”

“ സുഖം.. അങ്ങനെയൊക്കെ അങ്ങ് പോകുന്നു. ”

“ഉഴപ്പല്ലല്ലോ??”

“ഏയ്.. ഇതുവരെ ഒരു പേപ്പർ പോലും പൊട്ടിയിട്ടില്ല.”

“ഹൂം.. കൊള്ളാം..ഇത് കഴിഞ്ഞിട്ട് എന്താണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ??”

ചിരിച്ച് കൊണ്ട് കൈമലർത്തി കാണിക്കാനെ എനിക്ക് അറിയത്തുള്ളൂ. സത്യം പറഞ്ഞാ what’s next എന്നത് എനിക്കും അറിഞ്ഞൂട.

“ നീ വല്ലോം കഴിച്ചായിരുന്നോ??”

“ഹും.. വരുന്നവഴി വിശന്നപ്പോ ഒരു കടയിൽ കയറി കഴിച്ചായിരുന്നു.”

പിന്നെയും എന്തൊക്കെയോ ചോദിച്ച് അമ്മാവനും അതിനൊക്കെ ഉത്തരം പറഞ്ഞും തലയാട്ടിയൂം ഞാനും. അതിനിടക്ക് ആരതി വന്നു ഞൊണ്ടിയും പിച്ചിയും ഒക്കെ പോയി. അവസാനം അവള് എന്നെ കയ്യിൽ വലിച്ച് അവരുടെ മുറിയിലേക്ക് കൊണ്ടുപോയി.
എന്നെ കണ്ടയുടൻ അനു ഇരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റു. ബഹുമാനം… കൊള്ളാം കുട്ടിക്ക് മര്യാദ ഒക്കെയുണ്ട്.
ഞാൻ അവിടെ ബെഡ്ഡിൽ ഇരുന്നു. അനു എൻ്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതിന് ശേഷം അവള് മുന്നിലിരുന്ന ബുക്ക് അടച്ച് വെച്ചു. കണ്ടിട്ട് ഒരു text book പോലേ തോന്നാത്തത് കൊണ്ട് ഞാൻ അൽപ്പം ഒന്ന് എത്തി നോക്കി. ഒരു പെൺകുട്ടി മഞ്ഞപൂവുകൾ നിറഞ്ഞ ചെടികൾക്കിടയിൽ തൻ്റെ തലയിലിരിക്കുന്ന തൊപ്പിയിൽ പിടിച്ചിരിക്കുന്നതാണ് പുറംചട്ട. അതിന് മുകളിൽ എഴുതിയ അക്ഷരങ്ങളിലൂടെ എൻ്റെ കണ്ണുകൾ പാഞ്ഞു.
“ വുതറിംഗ് ഹൈറ്റ്സ് ” ആത്മഗതത്തിന് അൽപ്പം ശബ്ദം കൂടി ഞാൻ വായിച്ചു.

വായിച്ചിട്ടുണ്ടോ???

പെട്ടെന്ന് കേട്ട മധുര സ്വരത്തെ ഞാൻ ബുക്കിൽ നിന്നും ദൃഷ്ടി മാറ്റി നോക്കി. എന്നെ തന്നെ അതിശയത്തോടെ നോക്കി ഇരിക്കുന്ന ആ കണ്ണുകളിൽ എൻ്റെ നോട്ടം ഉടക്കി .
നിമിഷങ്ങൾക്കകം ഞാൻ സ്വബോധം വീണ്ടെടുത്ത് അവള് പറഞ്ഞത് എന്താണെന്ന് ചോദിച്ചു.

“അല്ലാ… ഈ നോവൽ വായിച്ചിട്ടുണ്ടോഎന്ന് ചോദിച്ചതാ ..”

“ഏയ് എനിക്ക് ഇത്പോലെ മെനക്കെട്ട പരുപാടി ഒന്നും ഇഷ്ടമല്ല ”

“വായിക്കുന്നത് മേനക്കെടാണോ?? ”

“പിന്നല്ലാതെ.. ഞാൻ എന്തെങ്കിലും വായിക്കുമ്പോ എൻ്റെ ചിന്ത വേറെ എവിടേലും പോകും. അപ്പോ വയിച്ചത് ഒന്നും മനസ്സിലാകാതെ വീണ്ടും ആദ്യം തൊട്ട് വായിക്കും. അത് എന്നെ കൊണ്ട് പറ്റത്തില്ല. ”

“അപ്പോ ചുമ്മാതല്ല പ്ലസ്ടു തോറ്റത്. ഹ ഹ ഹ ”

. അട്ടഹസിച്ചുള്ള ആതിരയുടെ ചിരി എൻ്റെ ചെവിയിൽ തരഞ്ഞ് കേറി. വായിൽ നല്ല തെറി വന്നെങ്കിലും എല്ലാം ചുരുട്ടി ഉമിനീരിൻ്റെ കൂടെ വിഴുങ്ങി കൊണ്ട് ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
അപ്പോ ഇപ്പറേ നിന്ന് ഒരു അടക്കിയുളള ചിരി. എങ്കിലും ഞാൻ നോക്കുന്നത് കണ്ടപ്പോ അനു അത് നിർത്തി.

പക്ഷേ എൻ്റെ കണ്ണുകൾ അൽപനേരത്തേക്ക് ആ മുഖം പാതി താഴ്ത്തി ചിരിക്കുന്നത് കാണാൻ കൊതിച്ചെന്ന് എനിക്ക് മനസ്സിലായി. അന്നാദ്യമായി ഓൾടെ മൊഞ്ച് എന്നെ ഒന്ന് വലച്ചു.
കുഞ്ഞ് നാൾ തൊട്ട് ഞാൻ കേട്ട് തുടങ്ങിയതാണ് ഇത് നിൻ്റെ മുറപ്പെണ്ണാണെന്നും വലുതകുമ്പോ ഇവളെ നിനക്ക് കെട്ടിച്ച് തരുമെന്നും. വള്ളിനിക്കർ ഇട്ടോണ്ട് നടന്ന കാലത്ത് അത് ഞാനൊരു തമാശയായി മാത്രമേ കണ്ടോളൂ. പിന്നെ അങ്ങോട്ട് ഒരു നാണവും അത് കഴിഞ്ഞ് അത് ഒരു താൽപര്യമില്ലാത്ത അശരീരിയുമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇന്ന് ഈ നിമിഷം വരെ ബുദ്ധി ഉദിച്ച നാൾത്തോട്ട് അനു എനിക്ക് എൻ്റെ ലക്ഷ്മിയേച്ചി പോലെ തന്നെയാണ്.
പക്ഷേ ഈ നിമിഷത്തിൽ അവൾടെ ഈ കരിമിഴികളിൽ എന്തോ ഒരു ശക്തി. ചുണ്ടുകൾ ചിരിക്കുവേണ്ടി വഴിമാറുമ്പോ തെളിയുന്ന കുഞ്ഞരി പല്ലുകളും കെവിളിൽ തെളിയുന്ന നുണ കുഴിയും എല്ലാം എന്നെ ഒരു ചുഴി പോലെ അതിൻ്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന പോലെ. എൻ്റെ ഉള്ളിൽ ഹൃദയം ഒന്ന് പിടഞ്ഞു. തലയിലെവിഡോ ഒരു വെള്ളിടി. ഇന്നലെ എൻ്റെ കിടക്കയിൽ എനിക്കുവേണ്ടി കിടന്ന എൻ്റെ പെണ്ണിനെ ഞാൻ മറന്ന് പോയോ എന്നൊരു സങ്കോചം എൻ്റെ ഉള്ളിൽ കുമിഞ്ഞു കൂടി. ഇന്നലെ പോയതിൽ പിന്നെ ഒരു ഫോൺ കാൾ അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടായില്ല. പാൻ്റിൻ്റെ പോക്കെറ്റിൽ കൈ തിരുകി ഫോണെടുത്തു. അടുത്തിരുന്ന അശ്വതിയെ ഒന്ന് ചിരിച്ച് കാണിച്ചിട്ട് ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

“ ഇപ്പോഴാണോ ഒന്ന് വിളിക്കാൻ തോന്നിയത്?? ”

ഞാൻ വിളിച്ച ആദ്യ റിംഗിൽ തന്നെ കോൾ എടുത്ത രമ്യ അൽപ്പം പരിഭവത്തിൽ ചോദിച്ചു.

“നിന്നെ ഞാൻ മറന്നെന്ന് നിനക്ക് തോന്നുന്നുണ്ടോ??.. വിളിക്കാൻ പറ്റാത്ത ഒരു സഹചര്യമായിപ്പോയ്.”

“ മറന്നാ കൊല്ലും നിന്നെ ഞാൻ. അറിയാലോ എന്നെ.”

“പിന്നെ.. നന്നായിട്ട് അറിയാം ”

“പിന്നെ എന്താ അവിടെ ഇത്രവലിയ ബിസി??”

“ അത് ഞാൻ ഇപ്പൊ അമ്മാവൻ്റെ വീട്ടിലാ. ഇവിടെ എല്ലാരുടെയും കൂടെ ..”

“എപ്പോ പോയി നീ..?”

“ അത്..ഇന്നലെ നിങ്ങള് പോയി കഴിഞ്ഞ്. ”

എന്തോ.. അങ്ങനെയാണ് പറയാൻ തോന്നിയത്. അല്ലേൽ ഇന്നലെ അടിച്ച് കിണ്ടി ആയത് കൊണ്ടാണ് അവളെ വിളിക്കാൻ പറ്റാഞ്ഞത് എന്ന് പറയേണ്ടി വരും. അത് ഡേഞ്ചർ ആയത് കൊണ്ട് ഞാൻ മൊഴിഞ്ഞില്ല.

പിന്നീട് എന്തൊക്കെയോ സംസാരിച്ച് ഞങ്ങൾ ഫോണിലൂടെ ഹൃദയം കൈമാറികൊണ്ടിരുന്നു.
രമ്യ ഒരു പ്രതേക സ്വഭാവക്കാരിയാണ്. അധികം ആരോടും മിണ്ടില്ല. അവൾടെ ക്ലാസിൽ ആകെ കൂട്ട് റാണിയാണ്. ആമ്പിള്ളേരോടൊന്നും മിണ്ടാറില്ല. ആകെപ്പാടെ മിണ്ടുന്നത് പണ്ട് അവൾടെ പിന്നാലെ മണപ്പിച്ച് നടന്ന ഒരു വാണത്തിനോടാണ്. പേരും മൈരും ഒന്നും ഓർക്കുന്നില്ല. ലെവൻ എൻ്റെയും മണിയുടേയും കയ്യുടെ ചൂട് അറിഞ്ഞതിൽപിന്നെ രമ്യയ്ക്ക് പിന്നാലെ നടന്നിട്ടില്ല.
അവളോടും ഞങ്ങളോടും ഒക്കെ സോറി പറഞ്ഞിട്ട് ഇപ്പൊ ഒരു ഫ്രണ്ട് സെറ്റപ്പിൽ അവൾടെ കൂടെ ഒണ്ട്.

വിളിക്കാഞ്ഞതിലെ പരിഭവം പൂർണമായും അവൾടെ സംസാരത്തിൽ നിന്നും മാറുന്ന വരെ ഞങ്ങള് സംസാരം തുടർന്നു.

“ ശ്രീയേട്ടാ.. അമ്മ കഴിക്കാൻ വിളിക്കുന്നു. വാ..’’
ഫോൺ കട്ടായ ഉടനെ ആരതി എന്നെ വന്നു വിളിച്ചു.
അവിടെ തീൻ മേശക് ചുറ്റും എല്ലാരും ഇരുന്നു. അനുവിനും ആരതിക്കും മുഖാമുഖം ഞാൻ ഇരുന്നു. അമ്മാവനും എനിക്കും വിളമ്പിയതിന് ശേഷമാണ് അമ്മായി മക്കൾക്ക് വിളമ്പിയത്. അവസാനം സ്വന്തം പാത്രത്തിലും.
എൻ്റെ മുന്നിലിരിക്കുന്ന പാത്രത്തിലേക്ക് ഞാൻ നോക്കി. ഉയരുന്ന നീരാവിക്കൊപ്പം അതിൻ്റെ മണവും കൂടി ഞാൻ ആവാഹിച്ചെടുത്തു. ഹോട്ടൽ ഭക്ഷണം കഴിച്ച് മടുത്ത എനിക്ക് ഈ മണം തന്നെ മതിയായിരുന്നു. അമ്മായിടെ കൈപ്പുണ്യം പണ്ട് തൊട്ടേ എനിക്കറിയാവുന്നതാണ്. എൻ്റെ മനസ്സ് നിറച്ചുകൊണ്ട് ഞാൻ ആദ്യ ഉരുള കഴിച്ചു. എൻ്റെ മുഖത്തെ ഭാവങ്ങൾ മാത്രം മതിയായിരുന്നു അമ്മായിക്ക് സന്തോഷിക്കാൻ.
“ എങ്ങനൊണ്ട് കറിയൊക്കെ?? രുചിയുണ്ടോ? “

ഉത്തരം അനുകൂലമായി തന്നെ വരും എന്ന വിശ്വാസത്തിൽ അമ്മായി എന്നോട് ചോദിച്ചു.

എന്ത് പറയാൻ. എച്ചി വാ ആയിപ്പോയി അല്ലായിരുന്നേൽ കെട്ടിപിടിച്ചു ഒരു മുത്തം കൊടുക്കായിരുന്നു.
……………………………………………….
പിന്നങ്ങോട്ട് ഒരു മൂന്നാല് ദിവസം അടിപൊളിയായിരുന്നു. അവധി ഇല്ലാത്ത ദിവസങ്ങളിൽ അനുവും ആരതിയും പഠിക്കാൻ പോകും. ആരതി എൻ്റെ കൂടെ നടക്കാൻ വേണ്ടി ലീവ് എടുക്കാൻ ഇരുന്നെങ്കിലും അമ്മായി സമ്മതിച്ചില്ല. അവരില്ലാതിരുന്നപ്പോഴെല്ലാം എനിക്ക് കൂട്ട് അമ്മാവൻ തന്നെയാണ്. പുറത്തേക്ക് ഒക്കെ നടക്കാനും കൃഷിക്ക് വെള്ളമൊഴിക്കാനും തൊട്ടിൽ പോയി ചൂണ്ടയിടാനും എല്ലാം. ഇവരുടെ ഒക്കെ സ്നേഹം കണ്ട് പഠിപ്പ് നിർത്തി ഇൻവിടങ്ങ് പൊറുതി ആയാലോഎന്നായി എൻ്റെ ചിന്ത. അത് കഴിഞ്ഞ് ചേച്ചിയും അമ്മയും വന്നു. അളിയന് ലീവ് കിട്ടിയില്ലെന്നാണ് പറഞ്ഞത്. അമ്മയെ കണ്ടപ്പോ ശെരിക്കും എൻ്റെ കണ്ണുനിറഞ്ഞു പോയി. കണ്ടിട്ട് കൊറെ ആയില്ലേ.
ജിതിൻ ചേട്ടൻ ഇല്ലാഞ്ഞതിൽ ചേച്ചിക്ക് വല്യ വിഷമമായിരുന്നു. അമ്മക്കും അത്പോലെയൊകെ തന്നെ. മരുമോനെ പറ്റി പറയുമ്പോ നൂറ് നണ്.
എല്ലാരും കൂടിയപ്പോ ഞങ്ങള് മക്കൾ എല്ലാം പഴേപടി അടിച്ച് പൊളിക്കാൻ തീരുമാനിച്ചു. കുട്ടിക്കാലത്തെ കുസൃതികളും അടിയും എല്ലാം ഞങ്ങള് റീ ക്രിയേറ്റ് ചെയ്യാൻ തുടങ്ങി. കൂട്ടത്തിലെ ഒരു ആൺതരിയാണെന്ന് ചിന്തപോലുമില്ലാണ്ട് മൂന്ന് പെണ്ണുങ്ങളും കൂടെ എന്നെ ഇട്ട് കുടഞ്ഞു. ……..

*****************

ഓർമകൾ എവിടെയോ മുറിഞ്ഞുപോയി. ഓർക്കാൻ ആഗ്രഹിക്കാത്ത ഒരുപ്പാട് ഓർമകൾ. എന്നെ കരയിച്ചവരും ഞാൻ കാരണം കരഞ്ഞവരും മാത്രമേ അക്കാലത്ത് എനിക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ. ഉള്ളിലെ ദേഷ്യവും വിഷമവും എല്ലാം ഞാൻ തീർത്തത് പല സ്ത്രീകളുടെയും കിടപ്പറയിലാണ്. ഓരോ തവണയും എൻ്റെ ബീജം അവരുടെ നാളങ്ങളിൽ നിറക്കുമ്പോഴും എൻ്റെ മനസ്സിന് ചെറിയൊരു ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. എനിക്കുവേണ്ടി കരഞ്ഞ പെണ്ണിനെ അതിനിടയിൽ ഞാൻ കണ്ടില്ല. അവളുടെ കണ്ണീരിനു ഉത്തരം നൽകാനോ അതൊന്ന് തുടച്ച് മാറ്റാനോ എനിക്ക് കഴിഞ്ഞില്ല. ഓരോ ദിവസവും തെറ്റുകളുടെ ത്രാസ് താണ് വന്നു. അതൊരിക്കലും പഴേ പടി ആവില്ല. എങ്കിലും അത് വീണ്ടും താഴാതിരിക്കാൻ എനിക്കൊപ്പം നിന്നത് എൻ്റെ ജിതിൻ ചേട്ടനാണ്.
ഒരു മുഴം കയറിൽ നിന്നോ , അല്ലെങ്കിൽ ഒരു കുപ്പി വിഷത്തിൽ നിന്നോ ഒക്കെയാണ് അയാളെന്നെ വലിച്ച്കേറ്റിയത്..
മാപ്പർഹിച്ചിരുന്നില്ലെകിലും എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ പോയി. ഇവിടെ… ഈ നാട്ടിൽ. പുതിയൊരു മനുഷ്യനാകാൻ, ജീവിതം ഒന്നേന്ന് തുടങ്ങാൻ .
അതിനിടയിൽ ഞാൻ കണ്ടുമുട്ടിയതാണ് അച്ചൂനെയും രേവതി ആൻ്റിയെയും.
അന്ന് ആദ്യമായി സാരി ഉടുത്ത സന്തോഷത്തിൽ എല്ലാരേയും കാണിക്കാൻ ഓടി വന്ന അശ്വതിയെ ഇന്നും എനിക്ക് ഓർമ്മയുണ്ട്. ആദ്യം കണ്ടപ്പോ തോന്നിയ ഒരു വികാരം എന്താണെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പിന്നെ കൂടുതൽ അറിഞ്ഞപ്പോ അതൊരു വാൽസല്യവും സൗഹൃദവും ഒക്കെയായി. പതിയെ പതിയെ അതൊരു ഇഷ്ടമോ പ്രണയമോ എല്ലാമായി.. എന്തോ ഒന്നും അറിയില്ല.
നിന്നെ ഞാൻ കെട്ടട്ടെ എന്ന് ചോദിച്ചപ്പോ നാണം കുണുങ്ങി നിന്ന് ചിരിച്ചല്ലാതെ അവളൊന്നും പറഞ്ഞില്ല. എൻ്റെ ചോദ്യത്തിനുള്ള മറുപടി നൽകാനുള്ള വേവേകമൊന്നും ദൈവം അവൾക്ക് കൊടുത്തിട്ടുണ്ടാകില്ല.
ജിതിൻ ചേട്ടൻ്റെ കെയർ ഓഫിൽ കിട്ടിയ ജോലി വക വന്നതാണ് ഞാൻ ഇവിടെ. ജോലിക്ക് കേറി കുറച്ച് നാൾ പാട്‌പെട്ടെങ്കിലും പുതിയൊരു ജീവിതത്തിലേക്ക് പതിയെ ഞാൻ സെറ്റായി വന്നു. എല്ലാം പതിയെ ഒഴിവാക്കിയെങ്കിലും ദിവസവും ഒരു പുക , അതിൽമാത്രമായി എല്ലാം ഞാൻ ഒതുക്കി. വാടക വീടിന് അടുത്ത് ഒരു കടയുണ്ട്. അവിടുന്നായി പിന്നുള്ള വലിയും കുടിയും എല്ലാം. കുടി എന്ന് പറഞ്ഞാല് ചായ. വീശിയടിച്ച നല്ല നുരഞ്ഞ് പൊങ്ങിയ ചായ കാണുമ്പോഴെല്ലാം പണ്ട് കോളേജിലെ ക്യാൻ്റീൻ ഓർമ്മവരും.
അതിൻ്റെ ഒരു നൊസ്റ്റാൾജിയ കൂടെ ഒണ്ട് ഈ ചയകുടിക്ക്. അതെ പോലൊരു ഞായറാഴ്ചയാണ് അവളെ ഞാൻ കാണുന്നത്. കയ്യിലെ ആവിപറക്കുന്ന ചായയിൽ നിന്നും പത മാത്രം ഊറ്റിയെടുത്ത് കുടിക്കുമ്പോ കടയിലേക്ക് ചാടി തുള്ളി വന്ന അശ്വതി.

“ ലതാമ്മേ.. ദേ കണ്ടോ സാരി. അമ്മ ഉടുപ്പിച്ചതാ കൊള്ളാമോ..”
അൽപ്പം കുട്ടിത്തത്തോടെ അവള് കടയിലെ ചേച്ചിയോട് ചോദിച്ചു. അത് കണ്ട് ലത ചേച്ചി പുറത്തേക്ക് ഇറങ്ങി. അസ്സലായിട്ടുണ്ടെന്ന് അഭിപ്രായവും നൽകി. അത്‌ കേട്ടപ്പോ പെണ്ണിൻ്റെ മുഖത്ത് ഒരു പൂത്തിരി കത്തിയതിൻ്റെ തെളിച്ചം. പിന്നെ ചേച്ചിയുടെ ഭർത്താവിനെയും കൊച്ചിനെയും എല്ലാരേയും ആളാംവീതം തൻ്റെ സൗന്ദര്യത്തെ പറ്റി തിരക്കി. കൂടെ എന്നോടും !!!. ഇതിന് മുമ്പ് യാതൊരു പരിചയവുമില്ലാത്ത എന്നോട് ആ ചോദ്യം വന്നപ്പോ ശെരിക്കും ഞാനൊന്ന് പകച്ചു. ചുറ്റും നോക്കിയപ്പോ ലതചേച്ചി ഒന്ന് കണ്ണിറുക്കി കാട്ടി.സത്യത്തിൽ പെണ്ണിനെ കാണാൻ ഒക്കെ കൊള്ളാം. ശരിയാ.. ഇതിനുമുമ്പ് ഞാൻ ഇവളെ കണ്ടിട്ടുണ്ട് ഈ കടയിൽ വെച്ച് തന്നെ. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒന്ന് പിന്നിലേക്ക് ഓർത്തപ്പോ എനിക്ക് പിടികിട്ടി. പക്ഷേ മട്ടും സംസാരവും ഒക്കെ കേട്ടിട്ട് ഒരു പിരി ലൂസാണോ ന്നൊരു സംശയം. അല്ലേലൊരു സാരിയുടുത്തത്തിന് ഇത്രയുമൊക്കെ ഷോ വേണോ. എൻ്റെ ചേച്ചി അന്ന് ഇങ്ങനൊന്നും കാണിച്ചതയിട്ട് ഒരു ഓർമയും ഇല്ല.

എന്തായാലും എൻ്റെ മറുപടിക്കായിട്ട് നോക്കിനിന്നവളോട് “ കൊള്ളാം നന്നായിട്ടുണ്ട് ”എന്ന് ഒരു ഒഴുക്കൻ മട്ടിൽ ഞാൻ അങ്ങ് പറഞ്ഞു. സത്യം അതായത് കൊണ്ട് വല്യ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഞാൻ പറഞ്ഞത് കേട്ടിട്ട് അവൾക്ക് സന്തോഷമായെന്ന് ആ മുഖത്ത് നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
കടമുറിയോട് ചേർന്നുള്ള ആ വീട്ടിലേക്ക് കയറാൻ തുടങ്ങുന്നതിനു തൊട്ട് മുമ്പ് അച്ചൂ… ന്നൊരു വിളി കേട്ടു. ഞാനുൾപ്പെടെ എല്ലാരും അവിടേക്ക് നോക്കി പോയി.
സെറ്റ് സാരിയോക്കെ ഉടുത്ത് അശ്വതിക്ക് വേണ്ടി കാത്തുനിൽക്കുന്ന ഒരു സ്ത്രീ.

“ ദേ അച്ചൂൻ്റെ അമ്മ വിളിക്കുന്നു. വേഗം ചെല്ല്. ”

മേശപ്പുറത്തിരുന്ന മിഠായി ഭരണികൾ ക്രമപ്പെടുത്തികൊണ്ട് രഘവേട്ടൻ പറഞ്ഞു. അതാണ് ഇവളുടെ അമ്മയെന്ന് ഞാൻ മനസ്സിലാക്കുന്നത് ഒരു ആശ്ചര്യത്തോടെയാണ്. മകളുടെ സൗന്ദര്യത്തിൻ്റെ രഹസ്യം എന്തെന്ന് ഇനിയാരും ചോദിക്കില്ല. സത്യത്തിൽ ലക്ഷ്മി ദേവിയെ പോലെ. ഇത്രയും വലിയൊരു മോളുണ്ടെന്ന് ആരും പറയില്ല. എണ്ണ തേച്ച് മിനുക്കിയ മുടിയിൽ വെയിൽ തട്ടുമ്പോ അതിങ്ങനെ സ്വർണമോ വെള്ളിയോ ഒക്കെപോലെ തോന്നും. ഉടുത്തിരുന്ന സെറ്റ് സാരിയിൽ ഒരു ഓടിവൊ ചുളുവോ ഒന്നും കാണാനില്ല. കയ്യിലൊരു വാഴയിലയിൽ എന്തോ ഒന്ന് പൊതിഞ്ഞ് പിടിച്ചിട്ടുണ്ട്. കേരള സ്ത്രീത്വത്തിൻ്റെ അംബാസിഡർ വേണേൽ ആക്കാം. അത്രക്ക് ഉണ്ട് .

അമ്മയെ കണ്ടയുടനെ എല്ലാരോടും യാത്ര പറഞ്ഞ് അച്ചുവിറങ്ങി. സാരിയെപറ്റി എന്നോട് ചോദിച്ചെങ്കിലും യാത്ര പറച്ചിലിൽ എന്നെ ഉൾപെടുത്തിയില്ല. കടയിൽ നിന്നും ഓടി അവള് അമ്മയ്ക്കൊപ്പം നടന്നു. അമ്മയോടൊപ്പം നിന്നാൽ ചേച്ചിയും അനിയത്തിയും അത്രേ പറയൂ.

“ പാവം.. കാണാൻ ചന്തമൊക്കെ ഒണ്ടേലും ദൈവം അതിന് ബുദ്ധി കൊടുത്തില്ലല്ലോ.”
എൻ്റെ നോട്ടത്തിൽ നിന്നും ചിന്തകളിൽനിന്നും ഒക്കെ ഉണർത്തിയത് ലതചേച്ചിയുടെ സഹതാപ വാക്കുകളാണ്.

ഒരു ചോദ്യ ഭാവത്തിൽ ഞാൻ ചേച്ചിയെ നോക്കി. ഒന്നുരണ്ട് ആഴ്ചത്തെ പരിചയത്തിൽ അവർക്ക് എന്നോട് അതിനെക്കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യം ഞാൻ ഈ കടയിൽ നേടിയെടുത്തിട്ടുണ്ട്.
എങ്കിലും ഞാനായിട്ട് തന്നെ ചോദിച്ചു.
“ ആ പെണ്ണിന് എന്തേലും പ്രശ്നമുണ്ടോ ”
ഒരു മയത്തിലാണ് ഞാൻ ചോദിച്ചത്.

“ ഓ കാഴ്ചേൽ കുഴപ്പമൊന്നും ഇല്ലെന്ന് തോന്നും. പക്ഷേ അതിന് കൊറച്ച് മാനസിക പ്രശ്നം ഒള്ളതാ. ഡോക്ടർ മാർ എന്തൊക്കെയോ വല്യ പേര് പറയും. സത്യത്തില് മന്ദബുദ്ധി.. അത് തന്നെ. ”
വല്യ ഭാവ വ്യത്യാസമൊന്നും ഇല്ലണ്ട് രാഘവൻ പറഞ്ഞ് മുഴുവിച്ചു. ഭാര്യ ലതയും അത് സത്യമാണെന്ന രീതിയിൽ തലയാട്ടി. പക്ഷേ ആ മുഖത്ത് ഒരു ചെറിയ സിംപതിയും വിഷമവും തളം കെട്ടിക്കിടന്നു..

“ ചുമ്മാ ഓരോ അനാവശ്യം പറയാതെ.. അച്ചുവേച്ചി മന്ദബുദ്ധിയൊന്നും അല്ല. ”. അതുവരെ മിണ്ടാതെ ചില്ലുകൂട്ടിൽ ഓരോ പലഹാരങ്ങൾ അടുക്കിവെച്ചുകൊണ്ടിരുന്ന അമ്മു ഒച്ചവെച്ചു. രഘവൻ്റെയും ലതയുടെയും മകളാണ് അമ്മു. ഒൻപതിലോ മറ്റോ ആണ് പഠിക്കുന്നത്. അവൾടെ ഏറ്റവും അടുത്ത കൂട്ടാണ് അശ്വതി.

“ ചേച്ചിക്ക് അത്ര വലിയ പ്രശ്നമൊന്നുമില്ല. പക്വത കൊറച്ച് കുറവാണെന്നെ ഉള്ളൂ. എന്തോ immature personality എന്നെന്തോവാണ്. അല്ലാണ്ട് ഇവര് പറയുന്നപോലെയൊന്നുമല്ല. അത് കൊറച്ച് നാള് കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിയുമ്പോ ശരിയായിക്കോളും. ” തൻ്റെ സുഹൃത്തിനെ രക്ഷിക്കാനായി അമ്മു നിന്ന് ന്യായീകരിച്ചു.

“ ഇതൊക്കെ നിന്നോടാരാ പറഞ്ഞേ. കേറിപ്പോടീ അകത്ത്. അവള് ചെറിയ വായിൽ വല്യ വർത്താനാം പറയാൻ വന്നെക്കുന്നു. ”
അമ്മുവിൻ്റെ സംസാരത്തിൽ ഇഷ്ടപ്പെടാണ്ട് ലതേച്ചി നിന്ന് തെറിച്ചു.

“ ചേട്ടാ. ഇവർ പറയുന്നതൊന്നും കേൾക്കല്ല് കേട്ടോ. ” കയ്യിലിരുന്ന പാത്രം മുവനോടെ ചിൽക്കൂട്ടിലേക്ക് ഇട്ടിട്ട് അകത്തേക്ക് പോകുന്നതിനു മുമ്പ് അമ്മു പറഞ്ഞു.
അവരെക്കുറിച്ച് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അത്കൊണ്ട്തന്നെ. ലതയും ഒന്നും പറഞ്ഞില്ല. ഒരുപാട് വൈകാതെ തന്നെ ഞാൻ വീട്ടിലേക്ക് പോയ്. അവിടെ ചെന്നിട്ട് വല്യ പണിയൊന്നുമില്ലാത്തകൊണ്ട് ബൈക്ക് എടുത്ത് നേരെ ഒന്ന് പുറത്തേക്ക് പോയി. പോകുന്നവഴി അമ്പലത്തിൽനിന്ന് വരുന്ന അശ്വതിയെയും അമ്മയെയും കണ്ടു. ഞാൻ ഹെൽമറ്റ് വെക്കാത്ത കൊണ്ട് അവള് എന്നെയും കണ്ടു. നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മയുടെ ചെവിയിലേക്ക് എന്തോ സ്വകാര്യം പറഞ്ഞു. പെട്ടെന്ന് അവരും എന്നെ ഒന്ന് നോക്കി. എന്നെപറ്റിയാകും പറഞ്ഞിട്ടുണ്ടാകുക എന്ന ഉറപ്പിൽ ഞാൻ വല്യ മൈൻഡ് ചെയ്യാൻ പോയില്ല.
പിന്നീട് പല ദിവസങ്ങളിലും ഞാൻ അശ്വതിയെ കടയിൽ വെച്ച് കാണും. അമ്മുവിനൊപ്പമായിരിക്കും എപ്പോഴും.

ഒരു ദിവസം എപ്പോഴത്തെയും പോലെ ചായക്ക് ശേഷം ചുണ്ടിലെരുഞ്ഞു കൊണ്ടിരുന്ന സിഗരറ്റിൻ്റെ അവസാന ശ്വാസം വലിച്ചെടുത്തുകൊണ്ടിരുന്ന എന്നെ രണ്ട് കണ്ണുകൾ വല്ലാത്തൊരു നോട്ടം നോക്കുന്നത് ഞാൻ കണ്ടു. ആ കണ്ണുകളിൽ നിന്നും മനസ്സിനെ വായിക്കാൻ അത്ര എളുപ്പമായിരുന്നില്ല. എൻ്റെ നോട്ടം കണ്ട് അശ്വതി ദൃഷ്ടി മാറ്റിയെങ്കിലും വീണ്ടും എന്നിൽ തന്നെ ആ കണ്ണുകളുടക്കി. ഞാൻ പുരികമുയർത്തി എന്താന്ന് കാട്ടി.
ഒന്നുമില്ലെന്ന് ചുമല്കൂച്ചിയതല്ലാതെ ഒന്നും മിണ്ടിയില്ല. എങ്കിലും ഞാൻ വിട്ടില്ല. കൈയാട്ടി വിളിച്ചു. ഒരു ഞെട്ടലോടെ എന്നെ നോക്കിയിട്ട് കൂടെയിരുന്ന അമ്മുവിനെ നോക്കി.
“ കുഴപ്പമില്ല… ചേട്ടൻ ഒന്നും ചെയ്യില്ല.. ” അമ്മു ചിരിച്ചുകൊണ്ട് പറഞ്ഞെങ്കിലും അശ്വതിക്ക് എൻ്റെയടുത്തേക്ക് വരാൻ വല്ലാത്തൊരു മടി പോലെ. എങ്കിലും ഞാൻ ഒന്നുകൂടി വിളിച്ചു. ഇപ്രാവശ്യവും അമ്മുവിനെ നോക്കിഎങ്കിലും അമ്മു യാതൊരു മൈൻഡും ഇല്ലാതെ കയ്യിലെ ബുക്കിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു. വേറെ വഴിയില്ലാതെ പതിയെ മടിച്ച് മടിച്ച് അവളെൻ്റെ അടുത്തേക്ക് നടന്നുവന്നു്. ഒരുമാതിരി വടിയും കൊണ്ട് തല്ലാൻ നിൽക്കുന്ന സാറിൻ്റെ അടുത്തേക്ക് വരുമ്പോലെ.
അടുത്തേക്ക് വന്നിട്ടും ഞാനൊന്നും ചോദിക്കാഞ്ഞകൊണ്ട് താഴ്തിയിരുന്ന തല മെല്ലെയെൻ്റെ മുഖത്തേക്ക് ഉയർത്തി നോക്കി.

“ പേരെന്താ.. ”

“ അച്ചു.. ”

“ അച്ചൂന്നാണോ ശെരിക്കുമുള്ള പേര്. ”

“ അല്ല. അമ്മ വിളിക്കുന്നതാ അച്ചൂന്ന്. ശരിക്കുമുള്ള പേര് ആശ്വതീന്നാ ”

“ ഹാ.. ആശ്വതിയെന്തിനാ എന്നെ തന്നെ നോക്കി നിന്നെ?? ”

“ അത്.. ഞാനോ . ഏയ് ഞാനൊന്നും നോക്കിയില്ല. ”

“ അത് ചുമ്മാ. കള്ളം. ഞാൻ കണ്ടല്ലോ ഇയാള് എന്നെ തന്നെ നോക്കുന്നത്. ”

കള്ളിവെളിച്ചത്തായെന്ന പോലെ അശ്വതി നിന്ന് പരുങ്ങി. ഇടക്ക് അവളുടെ കണ്ണുകൾ എൻ്റെ കയ്യിലെ എരിഞ്ഞ് തീരാറായ സിഗരറ്റിലേക്ക് പാളി വീണു.

“ എന്തേ വേണോ.. ഒരു പഫ്..?? ”
അവളുടെ നോട്ടം കണ്ട് ഞാൻ സിഗററ്റ് അവൾക്ക് നേരെ നീട്ടി.

“ അമ്മേ..!! എനിക്കൊന്നും വേണ്ട.. ഇതൊക്കെ വലിച്ചാ ചത്തുപോകും.”
മുഖത്തേക്ക് പടർന്ന പുകയെ കൈകൊണ്ട് വളരെ പാട്‌പെട്ട് അവള് വീശി മാറ്റി.

“ എന്നാര് പറഞ്ഞു. ?? ”
അശ്വതിയുടെ അറിവിൽ അൽപ്പം ചിരിപൊട്ടികൊണ്ട് ഞാൻ ചോദിച്ചു.

“ അമ്മ പറഞ്ഞല്ലോ. പിന്നെ എടക്ക് ടിവിയിലും കാണിക്കുമല്ലോ..”
അവളുടെ നിഷ്കളങ്കമായ ഉത്തരത്തിൽ ഞാൻ ശെരിക്കും പൊട്ടിച്ചിരിച്ച്പോയ്. ചിരിച്ചത് അൽപ്പം ഉച്ചത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോ പെട്ടെന്ന് ഞാൻ കൈകൊണ്ട് വായ മൂടി. എങ്കിലും അമ്മുവിൻ്റെയും ലതേച്ചിയുടെയും കണ്ണുകൾ ഞങ്ങളിൽ വീണിരുന്നു. ലതേച്ചിയെ നൈസായിട്ട് ഒഴിവാക്കിയെങ്കിലും അമ്മു.. അതൊരു വിളഞ്ഞ വിത്താണ്. അവൾടെ നോട്ടത്തിലെ വശപ്പിശക് എന്നെയങ്ങ് നശിപ്പിച്ച് വിട്ടു.
അമ്മുവിനോട് സംസാരിക്കുമ്പോളെല്ലാം എനിക്ക് ആരതിയെ ഓർമ്മ വരും. അതേ വളവളാനുള്ള സംസാരവും കുറുമ്പും.. എല്ലാം.. ആതരിയെ പോലെതന്നെ.

അശ്വതി അതുകഴിഞ്ഞും എന്തൊക്കെയോ പറഞ്ഞു. കൂടുതലും ഒരു കൊച്ചുകുട്ടി ഇരുന്ന് പുരാണം പറയുന്നപോലെ . അമ്മുവും കൂടെ വന്നതോട് സമസാരം ഒരുപ്പാട് നേരം നീണ്ടു. അന്ന് വളരെ താമസിച്ചാണ് ഞാൻ പോയത്. പിന്നെയും പല ദിവസങ്ങളിലും ഞങ്ങള് മൂന്ന് പെരും അന്താരാഷ്ട്ര ചർച്ചകളിൽ മുഴുകി. അമ്മുവിൻ്റെ പക്വത പോലും അശ്വതിയുടെ സംസാരത്തിലില്ല. അത് കൊണ്ട് തന്നെ പലപ്പോഴും പൊട്ടിച്ചിരികൾ തുടർന്നുകൊണ്ടിരുന്നു. എൻ്റെ വീടുകാരെകുറിച്ചും നാടിനെകുറിച്ചും ഒക്കെ അറിയാൻ രണ്ട് പേരും വളരെ ഉത്സാഹം കാണിച്ചു. എങ്കിലും പലതും എനിക്ക് അവരിൽ നിന്നും മറക്കേണ്ടി വന്ന്. അല്ലേൽ തന്നെ ഇവരോട് പറഞ്ഞിട്ട് എന്ത്കാര്യം. ഒരാൾക്ക് അതൊന്നും മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല. വേറൊരാൾക്ക് അതിനുള്ള വെളിവും ഇല്ല.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. എൻ്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം എനിക്കു പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. പണ്ട് പെങ്ങന്മാരോടൊപ്പം കളിപറഞ്ഞും ഇടികൊണ്ടും നടന്ന ശ്രീ , ദാ ഇപ്പൊ ആ സന്തോഷം അനുഭവിക്കുന്നത് നാളുകൾക്ക് ശേഷമാണ്. ജോലിസ്ഥലത്തെ മുഷിച്ചിലും ഉറക്കമില്ലാത്ത രാത്രികളും പതിയെ പതിയെ എന്നെ സ്വതന്ത്രനാക്കി.
കടയിൽ സ്ഥിരം ചായ കുടിക്കാനും മറ്റും വരുന്നവർ എൻ്റെ പരിച്ചയക്കാരായി. ആദ്യമൊക്കെ റോഡിലൂടെ പോകുന്ന പല യുവത്വം തുളുമ്പുന്ന സ്ത്രീ ജനങ്ങളും വായിനോക്കി എന്ന ലെവലിൽ നിന്നും കണ്ടാൽ ചിരിക്കുന്ന നിലയിലേക്ക് മാറിത്തുടങ്ങി. എല്ലാം കൊണ്ടും എനിക്ക് ഇവിടമങ്ങ് വല്ലാണ്ട് ബോദിച്ചു തുടങ്ങി. കൂടെ എപ്പോഴോ അച്ചൂനേയും…….

തുടരും……….

a
WRITTEN BY

admin

Responses (0 )