ആരതി 14
Aarathi Part 14 | Author : Sathan
[ Previous Part ] [ www.kkstories.com ]
ഈ ഭാഗത്തോടെ കഥ അവസാനിക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും അതിപ്പോൾ നടക്കുമെന്ന് തോന്നുന്നില്ല. വേറെ ഒരു വഴിതിരിവ് കഥയിലേക്ക് കൊണ്ടുവന്നാലോ എന്നൊരു ചിന്ത . പിന്നെ കുറെ നാൾ ആയല്ലോ ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലാതെ ആയിട്ട് അതുകൊണ്ട് കുറച്ചു എഴുതിയത് അയക്കുന്നു. 😊
❤️ആരതി 😈 ഭാഗം 14 by സാത്താൻ😈
സംഭവിച്ചു പോയതെല്ലാം ഹോട്ടലിൽ വെച്ചു തന്നെ പരസ്പരം മറന്നുകൊണ്ടാണ് ഞങ്ങൾ ഇരുവരും വീട്ടിലേക്കുള്ള യാത്ര തുടർന്നത്.
പതിവുപോലെ തന്നെ ആതി എന്തൊക്കെയോ വാ നിറയെ പറയുന്നുണ്ടായിരുന്നു. അവൾ പറയുന്നതിനൊക്കെ മറുപടിയും പറഞ്ഞുകൊണ്ട് ഞാൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
ഇന്നലെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് ഞങ്ങളിരുവരും ഞങ്ങളുടെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു എന്നും വേണമെങ്കിൽ പറയാം.
അതുകൊണ്ട് തന്നെയാവും ആ പഴയ കളിയും ചിരിയുമെല്ലാം ഞങ്ങൾക്കിടയിൽ വീണ്ടും വന്നു നിറഞ്ഞത്.
അങ്ങനെ യാത്ര തുടരുന്നതിനിടയിൽ സൂസന്റെ call വന്ന ശബ്ദം കേട്ടിട്ടാണ് ഞങ്ങളുടെ സംസാരം നിന്നത്.
ഞാൻ ഫോൺ അറ്റന്റ് ചെയ്ത് അവളോട് സംസാരിക്കുവാൻ തുടങ്ങി.
📲📲📲📲
“ഹലോ പൊന്നു പറ….”
“അജു… അജു.. നീ എവിടെയാ 😭”
കരഞ്ഞുകൊണ്ടുള്ള അവളുടെ ശബ്ദം അവനെ നന്നേ ഭയപ്പെടുത്തി കഴിഞ്ഞിരുന്നു.
ആ ഭയത്തെ മറച്ചു വെക്കാതെ തന്നെ അവൻ അവളോട് ചോദിക്കാൻ തുടങ്ങി.
” പൊന്നു എന്താ എന്താ പ്രശ്നം.?? എന്തിനാ നീ കരയുന്നെ? ”
“അജു… ഇവിടെ…. ഇവിടെ ആരൊക്കെയോ വന്നിട്ടുണ്ട്. നമ്മുടെ വീട്…. ആ………..”
ഒരു അലർച്ചയോടു കൂടെ ഫോൺ കട്ട് ആയി കഴിഞ്ഞിരുന്നു അപ്പോഴേക്കും.
“ഹലോ….. പൊന്നു….. ഹലോ…..”
എന്താണ് സംഭവിച്ചതെന്ന് അറിയാതെ തന്റെ ഉള്ളിൽ നിറയുന്ന ഭയത്തിന്റെ ശക്തികൊണ്ടാവണം അവന്റെ കാലുകൾ വണ്ടിയുടെ ആക്‌സിലേറ്ററിൽ അമർന്നത്.
അർജുന്റെ ഭയവും തിടുക്കവും കണ്ടിട്ട് എന്താ കാര്യമെന്ന് മനസ്സിലാകാതെ ആരതി അവനോടായി ചോദിച്ചു.
ആരതി : അജു എന്തുപറ്റി എന്തേലും പ്രശ്നമുണ്ടോ?
അർജുൻ : ആതി അവിടെ വീട്ടിൽ എന്തോ സംഭവിച്ചിട്ടുണ്ട്. സൂസൻ ആണ് വിളിച്ചത് അവൾ നല്ലതുപോലെ ഭയപ്പെട്ടതുപോലെ. തിരിച്ചു വിളിച്ചിട്ട് ഒട്ട് കിട്ടുന്നതുമില്ല.
താൻ ഫോണിൽ കേട്ടത് മുഴുവനും പറഞ്ഞില്ല എങ്കിലും അവൻ അവളെ ഏകദേശം കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
ആരതി : നീ ടെൻഷൻ ആവണ്ട കുഴപ്പമൊന്നും സംഭവിക്കില്ല. നീ വണ്ടി വേഗം വീട്ടിലേക്ക് വിട്.
അവളുടെ ഉള്ളിലും ഭയം നിഴലിക്കുന്നുണ്ടായിരുന്നു എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അവനോടായി പറഞ്ഞു.
വീട്ടിലേക്ക് വണ്ടി പായിക്കുന്നതിനിടയിൽ തന്നെ അവൻ സൂസനെ പലതവണ വിളിച്ചു നോക്കിയിരുന്നു എങ്കിലും ഫോൺ കണക്ട് ആവുന്നുണ്ടായിരുന്നില്ല. അത് അവന്റെ ഭയത്തെ ഒന്നുകൂടി കൂട്ടി.
ഏകദേശം 3 മണിക്കൂർ സമയമെടുത്താണ് ഇരുവരും വീട്ടിലേക്ക് എത്തിയത്. മതിലിന്റെ ഉള്ളിലേക്ക് വണ്ടി കയറിയ ഉടനെ തന്നെ തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഭയത്തോട് കൂടെ തന്നെ അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി വീടിന്റെ അകത്തേക്ക് ഓടി.
“പൊന്നൂ…… പൊന്നൂ….. ”
അവൻ ആ വീടിനകത്തു മുഴുവനും ഉച്ചത്തിൽ അവളെ വിളിച്ചുകൊണ്ടു നടന്നു.
ആരതിയും അകത്തേക്ക് വന്നശേഷം സൂസനെയും ആമി മോളെയും വിളിക്കാൻ തുടങ്ങി പക്ഷെ അവർ രണ്ടാളുടെയും പൊടിപോലും ആ വീട്ടിൽ അവശേഴിച്ചിരുന്നില്ല.
പൊട്ടി തകർന്ന നിലയിൽ സൂസന്റെ ഫോൺ അർജുന് അവരുടെ മുറിക്കകത് നിന്നും ലഭിച്ചിരുന്നു പക്ഷെ അപ്പോഴും അവർക്ക് എന്താണ് സംഭവിച്ചത് എന്ന് മാത്രം അവന് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
“ആ……….. അജൂ……….”
ആകെ തകർന്ന് നിന്നിരുന്ന അർജുൻ തിരികെ സ്വബോധത്തിലേക്ക് എത്തിയത് ആരതിയുടെ ഭയന്നുള്ള നിലവിളി കെട്ടിട്ടായിരുന്നു.
അവൻ ഉടനെ തന്നെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി….
അവൻ നേരെ ചെന്നത് കുട്ടികളുടെ മുറിയിലേക്കായിരുന്നു.
ആ മുറിക്കകത്തെത്തിയ അർജുൻ കാണുന്നത് എന്തോ കണ്ട് ഭയന്നതുപോലെ കണ്ണുകൾ രണ്ടും കൈകൾ കൊണ്ട് മറച്ചുകൊണ്ട് നിലത്തിരിക്കുന്ന ആരതിയെ ആയിരുന്നു.
“ആതി….. എന്താ… എന്തുപറ്റി? ”
അവളുടെ ഇരുപ്പ് കണ്ട് എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ അവൻ അവളോടായി ചോദിച്ചു.
ഭയന്ന് വിറച്ചിരുന്ന അവൾ അവന്റെ ശബ്ദം കേട്ട ഉടനെ തന്നെ തന്റെ മുഖം പൊത്തി പിടിച്ചിരുന്ന കൈകൾ മാറ്റികൊണ്ട് അവളുടെ കൈ ഭീതിയുടെ നേരെ ചൂണ്ടി.
അവൻ അവൾ ചൂണ്ടിയ ഭാഗത്തേക്ക് തന്റെ നോട്ടം മാറ്റിയതും അവന്റെ കണ്ണുകൾ തുറിച്ചുപോവും വിധം നോക്കി നിന്നുപോയി.
നിലത്താക്ക് തളം കെട്ടി കിടക്കുന്ന രക്തവും അതിൽ മുങ്ങി കിടക്കുന്ന അവന്റെ മോളുടെ ഒരു കളിപ്പാട്ടവും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തന്റെ കുഞ്ഞിന് എന്തേലും സംഭവിച്ചിരിക്കുമോ? സൂസൻ എവിടെ? അങ്ങനെ പല ചോദ്യങ്ങളും അവന്റെയുള്ളിൽ നിരന്ത്‌കൊണ്ടിരുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത് എന്ന് മനസിലാവാതെ അവൻ ഇരു കൈകളും തലയിൽ വെച്ചുകൊണ്ട് ആ തറയിലേക്ക് ഇരുന്നു. ഏതൊരു പ്രതിസന്ധിയിലും തളരാതെ എല്ലാം ധൈര്യപൂർവ്വം നേരിട്ടിരുന്ന അർജുൻ ഈ ഒരു സാഹചര്യത്തിൽ പൂർണമായും തളർന്നിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ ഒരു മാതിരി മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന അർജുൻ തന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് തല ഉയർത്തുന്നത്. ആരാണ് എന്ന് വ്യക്തമാവാതെ പ്രൈവറ്റ് നമ്പറിൽ നിന്നുമുള്ള ഫോൺ call കണ്ടപ്പോൾ തന്നെ ഇതിനൊക്കെ പിന്നിൽ ആരാണോ അവരാണ് വിളിക്കുന്നത് എന്നവന് വ്യക്തമായിരുന്നു.
ഫോൺ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ച അവൻ കേട്ടത് സൂസന്റെ ശബ്ദമായിരുന്നു.
“അജു…….”
“പൊന്നു നീ… നീ എവിടാ?”
സൂസന്റെ ശബ്ദം തിരിച്ചറിഞ്ഞ അവൻ വെപ്രാളത്തോട് കൂടെ അവളോട് ചോദിച്ചു.
“അറിയില്ല ആരോ ഞങ്ങളെ ഇങ്ങോട്ട് പിടിച്ചിട്ട് വന്നതാണ്, നമ്മുടെ സ്റ്റാഫുകളെയും കുറച്ചുപേരെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട് എനിക്ക്… എനിക്കാകെ പേടിയാവുന്നു അജു 😭”
എന്താണ് നടക്കുന്നത് എന്ന് പോലും മനസിലാവാതെ ഭയത്തോട് കൂടെ അവൾ കരഞ്ഞു.
“ആരാ ആരാ ഇതൊക്കെ ചെയ്തത്? ”
അവൻ അവളോട് വീണ്ടും ചോദിച്ചു. പക്ഷെ അതിന് മറുപടിക്ക് പകരം ഉറക്കെയുള്ള കാതടപ്പിക്കുന്ന അവളുടെ നിലവിളി ആയിരുന്നു അവൻ കേട്ടത്. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ അവൻ ഫോണിലൂടെ അവളെ കിളിച്ചുകൊണ്ടിരുന്നു.
“ഹലോ മോളെ ഹലോ………മോളെ ”
“അവളെ വിളിക്കണ്ട അർജുൻ ഇനി അവൾ എണീക്കില്ല അവൾ ഉറങ്ങുകയാണ്. ഞാൻ പറയുന്നത് നീ കേട്ടില്ല എങ്കിൽ അവൾ ഇനിയും ഉറങ്ങും ഒരിക്കലും ഉണരാത്ത ഉറക്കം 🤣🤣🤣🤣”
അർജുൻ : ഡാ ആരാടാ നീ 😡😡😡😡
“ഞാൻ ഞാൻ ആരാ എന്ന് നിനക്കറിയില്ലേ അർജുൻ 🤣 നീ ആരെ തേടിയാണോ ദുബൈക്ക് പോവാൻ നിന്നത് അതെ ആൾ തന്നെയാണ് ഞാൻ. പിന്നെ നിന്നെ കാത്തുകൊണ്ട് തന്നെ രണ്ടാളുകൾ മോർച്ചറിയിലും കിടപ്പുണ്ട് പോയി കാണു 🤣🤣🤣🤣”
അർജുൻ : ഡാ നീ 😡😡😡😡😡😡😡
“വേണ്ട അർജുൻ നീ ഓരോ വട്ടം അലറുമ്പോഴും നിന്റെ കൂട്ടത്തിൽ ഉള്ള ഓരോ ആളുകൾ മരണപ്പെട്ടുകൊണ്ടേ ഇരിക്കും. എന്റെ കുടുംബം മുഴുവനും ചുട്ടു നശിപ്പിച്ചപ്പോൾ നീയൊന്നും അറിഞ്ഞിരുന്നില്ല ഇല്ലേ ഒരാൾ കൂടി ബാക്കിയുണ്ടെന്ന് 😡”
അർജുൻ : വേണ്ട….. നിനക്ക്… നിനക്ക് എന്താ വേണ്ടത്
“അതാണ് ഇപ്പോഴാണ് അർജുൻ നീ കാര്യത്തിലേക്ക് വന്നത്. ഞാൻ എല്ലാരേയും വിടാം പക്ഷെ നിങ്ങൾ നിങ്ങൾ മൂന്നാളും അല്ല നിങ്ങൾ നാലാളും ഒരു മണിക്കൂറിനുള്ളിൽ ഞാൻ പറയുന്നിടത് എത്തണം. നിങ്ങൾ വൈകുന്ന ഓരോ നിമിഷവും നിനക്കൊക്കെ വേണ്ടി പണിയെടുത്ത ഇവർ ഓരോരുത്തർ ആയിട്ട് മരിച്ചുകൊണ്ടേയിരിക്കും. ”
അർജുൻ : വേണ്ട ഞങ്ങൾ വരാം എവിടെ വരണം?
“അതൊക്കെ ഞാൻ അറിയിക്കും അർജുൻ. പിന്നെ ഒരു കാര്യം കൂടി അതിബുദ്ധി ഒന്നും കാണിക്കാൻ നിൽക്കണ്ട നിയൊക്കെ ചെകുത്താനും ആയിട്ടാണ് ഇപ്പോൾ ഡീൽ ചെയ്യുന്നത് yes this deal is with the devil the real DEVIL 🤣🤣🤣🤣”
അത്രയും പറഞ്ഞുകൊണ്ട് ആ ഫോൺ കാൾ അവിടെ കട്ട് ആയി. തന്റെ ഭാര്യക്കും എന്തിനും കൂടെ നിന്നവർക്കും ഒരു പോറൽ പോലും എൽക്കാതിരിക്കാൻ സ്വയം മരിക്കാനും ആ നിമിഷം അവൻ തയ്യാറായി കഴിഞ്ഞിരുന്നു.
“അജു ആരാ വിളിച്ചത്? ”
അർജുന്റെ മുഖഭാവവും ഇത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് മുഴുവനും കേട്ടുകൊണ്ടിരുന്ന ആരതി അവനോട് ചോദിച്ചു.
അർജുൻ : അതൊന്നും പറയാൻ ഇപ്പോൾ സമയമില്ല ആതി നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്. ഒന്ന് മാത്രം പറയാം ഇതൊക്കെ ചെയ്യുന്നവർക്ക് വേണ്ടത് നമ്മൾ നാലുപേരെയുമാണ്.
ആരതി : ഞാൻ തയ്യാറാണ് അജു പക്ഷെ നമ്മൾ കാരണം ആർക്കും ഒന്നും സംഭവിക്കരുത്, ജീവൻ പോയാലും അവരെയെല്ലാം നമുക്ക് രക്ഷിക്കണം.
അർജുൻ : അത് തന്നെയാണ് ഞാനും ആലോചിക്കുന്നത് പക്ഷെ ഇപ്പോൾ ഏറ്റവും വലിയ ഒരു ടാസ്ക് നമുക്ക് മുന്നിലുണ്ട് അവർ തന്നിരിക്കുന്ന ഒരു മണിക്കൂറിൽ നമുക്ക് നാലുപേർക്കും എന്തായാലും എത്താൻ സാധിക്കില്ല പക്ഷെ ഒരുപാട് വൈകുവാനും കഴിയില്ല. ആദ്യം അവന്മാരെ വിവരമറിയിക്കണം. നീ കിച്ചുവിനെ വിളിച്ചു അർച്ചനയെയും മോനെയും കൂടെ കൂട്ടി എത്രയും വേഗം പോരാൻ പറ.
ആരതി : അഹ് ശെരി.
ഏകദേശം പത്തുമിനിറ്റുകൾ കൂടി കഴിഞ്ഞപ്പോൾ അർജുന്റെ ഫോണിലേക്ക് അവർ പ്രതീക്ഷിച്ചത് പോലെ തന്നെ കാൾ വന്നു.
“അർജുൻ എന്തായി തീരുമാനം? എല്ലാവരും എത്തിയോ അതോ വീണ്ടും എന്തെങ്കിലും ഉടായിപ്പും കാണിക്കാൻ ഇറങ്ങിയേക്കുവാണോ?
ആണങ്കിൽ പിന്നെ ഞാൻ ആയിരിക്കില്ല എന്റെ കയ്യിലിരിക്കുന്ന തോക്ക് ആയിരിക്കും നിനക്കുള്ള മറുപടിയായി ഇവിടെ ശബ്ദം ഉണ്ടാക്കുവാൻ പോവുന്നത്? അത് ഞാൻ പ്രത്യേകം പറഞ്ഞറിയിക്കണ്ടല്ലോ?”
ഫോൺ കാൾ ആൻസൻ ചെയ്ത ഉടനെ ഒരു ഭീഷണിയുടെയും അത്പോലെ തന്നെ ഒരു താക്കീതിന്റെയും ശബ്ദം ആയിരുന്നു അർജുന്റെ ചെവികളിലേക്ക് തറച്ചത്.
ഫോണിലൂടെ കേട്ട ശബ്ദത്തിന്റെ മറുപടിയായി തന്റെ ഉള്ളിൽ ഇരച്ചു കയറിയ ദേഷ്യവും അമർഷവും കടിച്ചമർത്തികൊണ്ട് തന്നെ താഴ്ന്ന ശബ്ദത്തോടെ അവൻ പറഞ്ഞു തുടങ്ങി.
” നീ പറഞ്ഞതൊക്കെ ഞങ്ങൾക്ക് സമ്മതമാണ് പക്ഷെ നിനക്കും അറിയാമല്ലോ ഈ ഒരു ചെറിയ സമയം കൊണ്ട് ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് നിനക്ക് അരികിലേക്ക് എത്താൻ സാധിക്കില്ല. ഇപ്പോൾ ഞാൻ നീ പറയുന്ന എവിടേക്ക് വേണമെങ്കിലും വരാൻ തയ്യാറാണ്. അവരും അത്പോലെ നാട്ടിൽ എത്തിയ ഉടനെ തന്നെ നീ പറയുന്ന സ്ഥലത്തേക്ക് എത്തിക്കോളും. “
അവൻ താഴ്മയുടെയും അല്പം ബഹുമാനം കലർന്ന ശബ്ദത്തോടെയും കൂടെ പറഞ്ഞു. പക്ഷെ അതിനു മറുപടി എന്നപോലെ ഒരു അലറിയുള്ള ചിരിയായിരുന്നു അവന് കേൾക്കാൻ സാധിച്ചത്.
“അർജുൻ കൗശലാകാരനായ ഒരു ചെന്നായ ആണ് നീ എത്രയൊക്കെ വിനയം നീ സംസാരത്തിൽ കൊണ്ടുവന്നാലും എനിക്ക് അറിയാം നിന്റെ ഉള്ളിൽ എന്താണന്നു. ഞാൻ പറഞ്ഞില്ലേ അർജുൻ തന്നിരിക്കുന്ന സമയത്തിനുള്ളിൽ നിങ്ങൾ നാലാളും ഞാൻ പറയുന്ന സ്ഥലത്ത് എത്തിയിരിക്കണം ഇല്ലങ്കിൽ ഓരോ മണിക്കൂർ കഴിയുമ്പോഴും ഓരോ ജീവനുകൾ നിന്റെ പേരിൽ ഞാൻ ബലി കൊടുത്തിരിക്കും അവസാനം നിന്റെ ഭാര്യയും ദേ ഈ പിള്ളേരും എന്താ വേണോ? വേണമെങ്കിൽ ദേ ഞാൻ പറഞ്ഞ സമയത്തിനുള്ളിൽ എല്ലാം എത്തണം ഞാൻ പറയുന്നിടത്തു ഇല്ലങ്കിൽ ഇവരെ എല്ലാം നീ അങ്ങ് മറന്നേക്ക് അതിപ്പോൾ നിന്റെ മകൾ ആണങ്കിൽ പോലും ”
അർജുൻ തന്നോട് യാചിക്കുന്നത് വീണ്ടും കേൾക്കാൻ കൊതിച്ചുകൊണ്ട് അപ്പുറത്ത് നിന്നും അയാളുടെ ശബ്ദം അവന്റെ കാതുകളിൽ കേട്ടു. പക്ഷെ അർജുന്റെ യജന കേൾക്കാൻ കൊതിച്ചവനും അവന്റെ അടുത്തുനിന്ന ആരതിപോലും ഞെട്ടിയ പ്രതികരണം ആയിരുന്നു അടുത്ത നിമിഷം തന്നെ അവനിൽ നിന്നും ഉണ്ടായത്.
“എന്നാ നീ അങ്ങ് കൊല്ല്….. എനിക്കും എന്റെ കൂടെയുള്ളവർക്കും അങ്ങോട്ട് വരാൻ മനസ്സില്ല നീ എന്ത് വേണമെങ്കിലും ചെയ്യ് കേട്ടോടാ പന്ന കഴിവേറിടമകനെ 😡 ”
അർജുനിൽ നിന്നും പെട്ടന്ന് ഇങ്ങനെ ഒരു ഭാവമാറ്റമുണ്ടായത് അവനിൽ ഒരു ഞെട്ടൽ ഉളവാക്കി എങ്കിലും അത് ഒന്നും തോന്നാത്ത വിധം തന്നെ വീണ്ടും ഫോണിലൂടെ ആ ശബ്ദം മുഴങ്ങി……
“അർജുൻ ഈ പറഞ്ഞതിനുള്ള മറുപടി with in hours ഞാൻ പാർസൽ ആയിട്ട് അങ്ങ് അയച്ചു തരാം കണ്ടു നീ ആഘോഷിക്ക് നിന്റെ മോളുടെ തല 😈”
എങ്ങനെയും പ്രതികാരം ചെയ്യണം എന്ന് മാത്രം മനസ്സിലുണ്ടായിരുന്ന അവന്റെ ഏറ്റവും ശക്തമായ ഇര ആ കുഞ്ഞു തന്നെ ആണെന്ന് അവന് അറിയാമായിരുന്നു. ഈ ഭീഷണിയിൽ അർജുൻ മുട്ടുകുത്തിയിരിക്കും എന്നും അവന് ഉറപ്പായിരുന്നു. കൊല കത്തിയുമായി ആ കുഞ്ഞിനരികിലേക്ക് നീങ്ങാൻ അവന്റെ മനസ്സും ശരീരവും തയ്യാറായിരുന്നു അർജുൻ തിരിച്ചു പറഞ്ഞ വാക്കുകൾ കേൾക്കുന്നത് വരെ മാത്രം.
” നീ കൊല്ലുവോ എന്നാ കൊല്ല് ഞാനും അങ്ങ് കൊടുത്തയക്കാം നിന്റെ തന്ത പാട്രിക്കിന്റെ കൂടെ കിടന്ന് നിനക്ക് ജന്മം നൽകിയ നിന്റെ തള്ളയുടെ തല 😈. നീ എന്താ കരുതിയത് നീയൊക്കെ വന്ന് കുടുംബത്തെ തൊട്ട് കളിക്കാൻ തയ്യാറായി കഴിയുമ്പോൾ ഞാൻ മുട്ടുകുത്തി നിൽക്കും എന്നോ അതോ നിന്റെ കാൽകീഴിൽ കിടന്ന് കരയുമെന്നോ. മോനെ എഡ്ഗർ കഴുവേറി നീ കളിച്ചത് ആരോടാണെന്ന് നിന്റെ തന്തയോട് ആദ്യം ഒന്ന് അന്വേക്ഷിക്കാംമായിരുന്നു ഓ sorry ആ തായോളിയെ ഞാൻ നേരത്തെ തന്നെ പറഞ്ഞയച്ചത് ഞാൻ മറന്നു.
ഇനി നീ പറ നീ കൊണ്ടുപോയവരെ ഒക്കെ വിടുന്നോ അതോ സ്വന്തം തള്ളയെ തല ഇല്ലാതെ കാണണോ? 😈”
ഇത്രയും നേരം താൻ ആരാ എന്ന് അർജുന് മനസ്സിലായിട്ടില്ല എന്ന് അടിയുറച്ചു വിശ്വസിച്ച എഡ്ഗറിന്റെ ഉള്ള കിളികളെല്ലാം പറത്തിയ ഒരു ചോദ്യം ആയിരുന്നു അർജുനിൽ നിന്നും അവന്റെ കാതുകളിലേക്ക് മുഴങ്ങി കേട്ടത്. പക്ഷെ ആർക്കും പെട്ടന്ന് കണ്ടെത്താൻ കഴിയാത്തത്ര സുരക്ഷിതമായി തന്റെ എല്ലാം എല്ലാമായ അമ്മയെ ഒളിപ്പിച്ചിരുന്ന അവനിൽ അപ്പോഴും സംശയങ്ങൾ ബാക്കി ആയിരുന്നു. ഒരുപക്ഷെ കൗശലത്തിന് ഒട്ടും പിന്നിലാല്ലാത്ത അർജുൻ ഈ പറഞ്ഞതും ഒരു അടവല്ല എന്ന് വിശ്വസിക്കാൻ അവന് കഴിയാത്തത് കൊണ്ടാവാം.
അതുകൊണ്ട് ഒന്നുകൂടെ ധൈര്യം സംഭരിച്ചുകൊണ്ട് അവൻ അർജുനോടായി പറഞ്ഞു.
“അർജുൻ മതി നീ ഞാൻ ആരാണെന്ന് കണ്ടെത്തി അത് എനിക്ക് ഒരു വിഷയമല്ല പക്ഷെ എന്റെ അമ്മയെ നീ പൊക്കി എന്ന് പറഞ്ഞത് 😂 ഒരിക്കലും സാധിക്കാത്ത കാര്യം നിനക്കെന്നല്ല പെട്ടന്ന് ആർക്കും കണ്ടെത്താൻ കഴിയാത്ത അത്രയും തന്നെ സുരക്ഷിതമായ സ്ഥലത്താണ് അമ്മ ഉള്ളത്. അതുകൊണ്ട് ഈ കള്ളം പറച്ചിൽ കൊണ്ടൊന്നും ഇവർ ആരും രക്ഷപെടും എന്ന് നീ കരുതണ്ട. ”
അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു അർജുന്റെ ചുണ്ടിൽ വിരിഞ്ഞത്. അവന്റെ എല്ലാ പ്ലാനും പൊളിഞ്ഞു എന്ന് അവനെ തന്നെ ബോധ്യമാക്കും വിധം ശക്തമായി തന്നെ ആണ് അർജുൻ അടുത്ത മറുപടി പറഞ്ഞതും.
“അങ്ങനെ ആണോ. ഈ സന്യാസ ആശ്രമം ഒക്കെ എന്ന് മുതൽ ആട മൈരേ ഏറ്റവും സുരക്ഷിതമായ സ്ഥലം ആയത്. ഇനി ഇതും പറഞ്ഞിട്ട് നിനക്ക് വിശ്വാസം ആയില്ലേൽ നീ കൊണ്ടുപോയവരെ ഒക്കെ അങ്ങ് നീ കൊല്ല് എന്റെ ഭാര്യയെയും മോളെയും ബാക്കിയുള്ള എല്ലാവരെയും. പക്ഷെ അതിനു മുൻപ് നീ ആ whatsapp ഒന്ന് എടുത്തു നോക്കിയേക്ക്. എനിക്ക് നിന്നോട് ഇനി ഒന്നും പറയാനില്ല കൊന്ന് കഴിഞ്ഞിട്ട് എപ്പോൾ ബോഡി ഞാൻ എടുക്കാൻ വരണം എന്ന് പറഞ്ഞാൽ മതി നിന്റെ തള്ളയുടെ തല ഞാൻ അപ്പോൾ കൊണ്ടുവന്നേക്കാം കേട്ടോ.”
അത്രയും പറഞ്ഞുകൊണ്ട് അർജുൻ ഫോൺ കട്ട് ചെയ്തു. ഇത്രയും നേരം താൻ ജയിച്ചു എന്ന് അടിയുറച്ചു വിശ്വസിച്ച എഡ്ഗറിന് എല്ലാം പാളി ഇവിടെയും താൻ പരാജയപ്പെട്ടു എന്ന് മനസ്സിലാക്കി കൊടുക്കാൻ അർജുന്റെ മറുപടി തന്നെ ധാരാളം ആയിരുന്നു. പെട്ടന്ന് ആരുടേയും കണ്ണ് പെടാതെ അമ്മയെ താൻ ഒളിപ്പിച്ച ആശ്രമത്തിന്റെ കാര്യം പോലും അറിഞ്ഞ സ്ഥിതിക്ക് അവൻ പറഞ്ഞത് ശെരിയാണ് എന്ന് എഡ്ഗറിന് മനസ്സിലായിരുന്നു. അത് ഒന്ന് കൂടി ഉറപ്പിക്കാൻ തന്റെ ഫോണിൽ ഏതോ ഒരു unknown നമ്പറിൽ നിന്നും വന്ന ഒരു വീഡിയോ ക്ലിപ്പ് കൂടെ ആയപ്പോൾ അവന് എല്ലാം കൈവിട്ട് പോയി എന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. തന്റെ അമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്ന മുഖം മൂടി കാരായ കുറച്ചാൾക്കാരുടെ വീഡിയോ ആയിരുന്നു അവന് ലഭിച്ചത്
പക്ഷെ അവനിൽ നിറഞ്ഞു തുടങ്ങിയ ഭയം ഒറ്റയടിക്ക് പരമൊന്നതിയിൽ എത്തിക്കാൻ ആ വിഡിയോയിൽ തന്റെ അമ്മയുടെ കഴുത്തിൽ കത്തി വെച്ച് നിൽക്കുന്നവരുടെ മാസ്ക് തന്നെ ധാരാളം ആയിരുന്നു. അവൻ അറിയാതെ തന്നെ ആ പേര് പറയത്തക്ക വിധം അവന്റെ മനസ്സിലേക്ക് ഭയം നിറക്കാൻ പോന്ന ആ പേര്
“ഡാർക്ക്‌ഡെവിൾസ് ”
(ഒരിക്കൽ ജീവൻ രക്ഷിച്ചതിലൂടെ രണ്ട് ഹീറോ കൾ കൂടെ ഇതിലേക്ക് കടന്നു വരുകയാണ് സുഹൃത്തുക്കളെ )
അപ്പോൾ എങ്ങനാ കുറച്ചുപേർക്കൊക്കെ എന്തെങ്കിലും ഒക്കെ മനസ്സിലായി കാണും അല്ലെ?
ഇനി മനസ്സിലായില്ല എങ്കിൽ ആ സഖിയും യോദ്ധവും ഒന്ന് വായിച്ചാൽ മതി കേട്ടോ 😊
AND FINALLY ARJUN AND ARATHI JOINTS TO THE UNIVERSE OF LOVE ❤️😈
പിന്നെ മിസ്റ്റേക്കുകൾ ഒരുപാട് ഉണ്ട് ക്ഷമിക്കുക അല്ലാതെ വേറെ വഴിയില്ല 😊. ഈ ഒരു collapse, ഇഷ്ടം ആയില്ല എങ്കിൽ കമന്റ് ചെയ്യണം നമുക്ക് ആരതി ഒരു സ്റ്റാൻഡ് അലോൺ സ്റ്റോറി ആക്കി തന്നെ തീർത്തേക്കാം 🙂 അപ്പോൾ പാക്കലാം 🙂
Responses (0 )