ആരതി കല്യാണം 9
Aarathi Kallyanam Part 9 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
മാന്യ സദസിന് വന്ദനം…! ഒരുപാട് വൈകീന്നറിയാം…! വർക്ക് പ്രഷർ ഒരുപാടുണ്ട്…! അതാണ് കാരണം…! ഈ പാർട്ട് എത്ര നാന്നായിട്ടുണ്ടെന്നറിയില്ല…! എന്നാലും വായിച്ചു നോക്ക്…! ചിലപ്പോ ഇഷ്ടപെട്ടാലോ…!
കഴിഞ്ഞ പാർട്ടിൽ ആക്‌സിഡന്റ് ഉണ്ടായ സീനിൽ കാറിന്റെ ലെഫ്റ്റ് സൈഡിൽ വണ്ടി വന്ന് തട്ടി എന്നാണ് എഴുതീട്ടുള്ളത്…! അത് വലത് ഭാഗത്താണ് ശെരിക്കും തട്ടിയത്…! ഞാൻ ദുബൈയിൽ വർക്ക് ചെയ്യുന്നത് കൊണ്ട് ആ ഒരു ഓർമയിൽ എഴുതി പോയതാണ്…! സോറി…!
Anyways…! Like and comment
“” നിങ്ങളോ…? “” അവരെ മൂന്നുപേരെയും ഒന്ന് നോക്കി ഞാൻ അമ്മയോടായി ചോദിച്ചു…! പക്ഷെ എന്നെ ചൂഴ്ന്നു നോക്കിയതല്ലാതെ അമ്മയൊന്നും പറഞ്ഞില്ല…! ശേഷം എന്നെയും കടന്നവർ അകത്തേക്ക് പോവുകയിരുന്നു…! തള്ളേടെ നാവ് വീട്ടീ വെച്ചിട്ടാണോ പൊന്നെ…? ന്നായിരുന്നു എന്റെ ചിന്ത…! അമ്മ അകത്തേക്ക് കയറിയതിന് പിന്നാലെ ഒരു ബാഗുമായി ചേച്ചിയും അകത്തേക്ക് കേറി…!
“” ഇതെന്താ സംഭവം…? “” എന്റെയും അജയ്ടെയും അടുത്തേക്ക് വന്ന ശരത്തേട്ടനോട് ഞാൻ കാര്യം തിരക്കി…!
“” നിക്ക്, ഞാൻ പറയാം…! “” ഇട്ടിരുന്ന ഷൂ അഴിക്കുന്നതിനിടക്ക് ശരത്തേട്ടൻ സ്വകാര്യം പോലെ പറഞ്ഞു…!
“” എടാ എന്ന ഞങ്ങളിറങ്ങാ…! “” ഇവടെ നടക്കുന്നതൊന്നും മനസിലാവാതെ അന്തംവിട്ടുനിന്നയെന്നെ തട്ടി വിളിച്ച് അജയ്യ് ഇറങ്ങനായി നിന്നതും,
“” ഏയ്യ് അത് പറ്റില്ല…! നീയിവടെ നിക്ക്…! അല്ലെങ്കി ഞാനൊറ്റക്കാവും…! “” ന്നും പറഞ്ഞ് ഞാനവനെ പോവ്വാൻ സമാധിക്കാതെ തൊളിൽ കൈയിട്ട് ചേർത്തു നിർത്തി…! ഇവനെ ഇപ്പോ വിട്ട ശെരിയാവില്ല…!
“” ഞാനോ…? ഒന്ന് പോയെടാ…! നീയായി നിന്റെ പാടായി…! ഞാൻ പോണ്…! “” എന്റെ കൈയെടുത്ത് മാറ്റിയവൻ കുറച്ച് വിട്ടുനിന്നു…!
“” അപ്പത്രോള്ളുലെ…! ആയ്കോട്ട്ര…! നിന്റെ തന്ത നിന്നെ വീട്ടിക്കേറ്റൂല്ലാന്ന് പറഞ്ഞപ്പോ ഞാൻ മാത്രേണ്ടായിരുന്നുള്ളൂട്ടാ…! അത് മറക്കണ്ട…! “” എന്നെയവൻ ഇവരടെ എടേലിട്ട് പോവൂന്നൊറാപ്പായതോടെ ഞാനവന്റെ വീക്നെസ്സിൽ കേറിപ്പിടിച്ചു…! അതോടെ അവനൊന്നടങ്ങി…! പക്ഷെ അപ്പഴും അവൻ ചാടിപോവാനുള്ള സാധ്യത മുന്നിൽ കണ്ട ഞാൻ നേരത്തെ പോലെ വീണ്ടും അവന്റെ തോളിൽ കൈയിട്ടു…!
“” ആഹ് നിങ്ങള് നേരത്തെത്തിയോ…? ഉച്ചയാവുന്നാണല്ലോ പറഞ്ഞെ…! “” അജയ്‌ടെ തോളിൽ തൂങ്ങി വെയ്റ്റുമൊത്തം അവന് കൊടുത്ത് നിക്കുമ്പഴാണ് അങ്ങനൊരു അവശബ്ദം ഞങ്ങളുകേക്കുന്നത്…! അതാരതിയായിരുന്നു…! നേരത്തെയിട്ടിരുന്ന ഡ്രസ്സ് മാറ്റി ഒരു മാക്സിയായിരുന്നു അവള്ടെ വേഷം…! എന്നാലെന്റെ ശ്രേദ്ധപോയത് കഴുത്തിൽ കിടക്കുന്ന താലിമാലയിലേക്കും നെറ്റിയിൽ ചൂടിയ സിന്ദൂരത്തിലേക്കുമാണ്…! ഇത്രേം നേരം ഇവൾടെമേല് ഞാനീസാധനങ്ങളൊന്നും കണ്ടില്ലല്ലോ…! ഇതമ്മേടെ മുന്നിൽ നല്ല പിള്ള ചമയാൻവേണ്ടി മാത്രം കാണിക്കുന്ന ഇവൾടെ പട്ടി ഷോയാണ്…! പേപ്പട്ടി ഷോ…! അത് കണ്ടെനിക്ക് എന്തെന്നില്ലാത്തൊരു പുച്ഛം അവളോട് തോന്നി…!
“” ഉച്ചയാവുമ്പോ എത്തണ രീതില് വരാനായിരുന്നു ഉദ്ദേശം…! മോളെ കാണാൻ കൊതിയായൊണ്ട് നേരത്തെയിങ്ങ് പൊന്നൂന്നെ ഒള്ളു…! “” ആരതിയോട് ചേർന്ന് നിന്ന് മുടിയിൽ തലോടി അമ്മ സ്നേഹം വാരിവിതറി…! ശേഷം,
“” ഇതെന്താ ഒരു പാട്…? “” അവളുടെ കവിളിലെ ഞാനിന്നലെ തല്ലിയ പാടിൽ തൊട്ടുനോക്കികൊണ്ട് അമ്മ അവളോടായി ആരാഞ്ഞു…! അതോടെ അവിടെ ഉണ്ടായിരുന്നവർടെ ശ്രെദ്ധമൊത്തം അവളിലേക്കായി…! അത് മനസ്സിലാക്കിയ ആരതി എന്നെ നോക്കിയ ശേഷം കണ്ണുനിറച്ച് അമ്മയുടെ തോളിലേക്ക് വീണു…! ഇവളിതെന്തോന്നാ…?
“” എന്താ മോളെ…? എന്ത് പറ്റി…! മോള് കരയാതെ കാര്യം പറ…! “‘” അമ്മയെ കെട്ടിപിടിച് കരഞ്ഞിരുന്ന ആരതിയെ നേരെ നിർത്താൻ ശ്രേമിക്കുന്നതിനിടക്ക് അമ്മ ചോദിച്ചു…!
“” അത്…! അത്…! അതിന്നലെ ഞാനറിയാതെ റൂമിന്റെ വാതില് ലോക്കാക്കി ഒറങ്ങിപ്പോയി…! ഞാൻ നല്ലൊറക്കത്തിലായിരുന്നോണ്ട് അഭി വന്ന് ഡോറി മുട്ടീപ്പോ കേട്ടില്ല…! അതിനവൻ…! അതിനവൻ ഡോറും ചവിവിട്ടിപൊളിച്ഛ് എന്നെ…! എന്നെ തല്ലി…! “” പറയുന്നത് മൊത്തം പുറത്ത് വരാത്ത രീതിയിൽ തേങ്ങികരഞ്ഞുകൊണ്ട് ആരതി പറഞ്ഞു നിർത്തി…! അത് കേട്ട ചേച്ചി ഡോറിന്റടുത്തേക്ക് ചെന്ന് പരിശോധിച്ചശേഷം അവള് പറയുന്നത് ശെരിവെക്കുമ്പോലെ എന്നെ നോക്കി ദഹിപ്പിച്ചു…! അവള്ടെ നാടകം കണ്ടെനിക്ക് കലിയാണ് വന്നത്…!
“” പുന്നാരമോളെ അതിനാണോടി ഞാൻ നിന്നെ തല്ലിയെ…? “” ന്നും പറഞ്ഞ് പൊളിഞ്ഞുകേറിയ ഞാൻ ചവിട്ടി തുള്ളി അവൾക്ക് നേരെ ചെന്നതും അമ്മയെന്റെ മുന്നിലേക്ക് കേറി നിന്നു…! ശേഷം എന്റെ മുഖത്തേക്കാഞ്ഞോരടിയായിരുന്നു…! അടി കിട്ടിയ കവിളും പൊത്തി ഞാൻ അമ്മയെ നോക്കി…!
“” മിണ്ടിപോവരുത് നീ…! പെണ്ണിനെ തല്ലി ആണത്തം കാണിക്കാൻ നിക്കണൊരു പെഴച്ച ജന്മം…! “” ദേഷ്യംകൊണ്ട് വിറച്ച അമ്മ എനിക്ക് നേരെ ചീറി…! അമ്മേടെ വാക്കുകൾക്ക് എന്നെ കീറി വലിക്കാനുള്ള മൂർച്ചയുണ്ടായിരുന്നു…! എന്റെ അവസ്ഥകണ്ട് അജയ്യും ശരത്തേട്ടനും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിക്കുന്നുണ്ട്…! അതെ സമയം അറിയാതെ എന്റെ ശ്രെദ്ധ ആരതിയിലേക്ക് പോയി…! അത് മനസ്സിലാക്കിയ അവള്ടെ ചുണ്ടിൽ തേങ്ങലിനിടക്ക് ഒരു പുച്ഛച്ചിരി മിന്നായം പോലെ മിന്നിമാഞ്ഞു…!
“” നിക്കുന്നത് കണ്ടില്ലേ ഒരു നാണോമില്ലാണ്ട്…! ഏത് നേരത്താണാവോ ഭഗവാനെ ഈ നാശംപിടിച്ചവനെകൊണ്ട് ഈ കൊച്ചിനെ കെട്ടിക്കാൻ തോന്നിയെ…! “” നെഞ്ചിൽ കൈവച്ച് മുകളിലേക്ക് നോക്കി അമ്മയത് പറഞ്ഞുനിർത്തിയ ആ നിമിഷം എന്റെ റിലേ തെറ്റി…!
“” ഞാൻ പറഞ്ഞോ തള്ളേ നിങ്ങളോടെന്നെ കെട്ടിക്കാൻ…? ഏഹ്…? “” നിയന്ത്രണം നഷ്ടപെട്ടപോലെ ഞാൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചു…! ആരും പ്രതീക്ഷിക്കാതെയുള്ള എന്റെ പ്രതീകരണം ഹാളിലെമ്പാടും നിശബ്ദത നിറച്ചു…! ശേഷം,
“” നിങ്ങളോടൊക്കെ ഞാൻ കെഞ്ചി പറഞ്ഞതല്ലേ എനിക്കിവളെ കെട്ടാൻ താല്പര്യല്ല്യാന്ന്…! ഞാൻ നിങ്ങടെ കാല് പിടിച്ചതല്ലേ…! എന്നിട്ടും നിങ്ങള് കേട്ടോ…? “” ഞാൻ പറയുന്നതെല്ലാം കേട്ട് അമ്മ തരിച്ച് നിന്നു…! മുഖത്തെ ചോരയെല്ലാം വറ്റി ഒരേ നിൽപ്പ് നിന്ന അവരെ ഞാൻ ഒരു ദയയുമില്ലാതെ നോക്കി…! അപ്പോഴത്തെ എന്റെ മനസ്സികാവസ്ഥയിൽ കൂടെയുണ്ടായിരുന്നവരടെയൊന്നും പ്രേത്യേകിച്ച് ആരതിയുടെയൊന്നും ഭാവമെന്താണെന്നെനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, ഞാൻ അതിന് ശ്രേമിച്ചില്ലെന്നതാണ് സത്യം…! ദേഷ്യത്തിന്റെ ആളവൊരു തരിപൊലും കുറയാതെവന്നതോടെ ഞാനവർക്ക് നേരെ വിരലുചൂണ്ടി,
“” ആദ്യം സ്വന്തം മക്കള് പറയണത് കേക്കാൻ പടിക്ക് തള്ളേ…! “” ന്നും പറഞ്ഞോന്ന് നിർത്തിയ ഞാൻ വീണ്ടും തുടർന്നു,
“” ഇനി മേലാൽ…! ഇനി മേലാൽ മോനെ തേനെന്നും പറഞ്ഞെന്റടുത് വന്ന…! പെറ്റ തള്ളയാനൊന്നും ഞാൻ നോക്കില്ല…! “”
“” അഭി…! “” അമ്മക്കെതിരെ ഞാൻ അതിരുവിടുന്നത് കണ്ട ചേച്ചി ഒരു താക്കീത് പോലെ ഒച്ചയ്യിട്ടതും ഞാൻ അവൾക് എതിരെ തിരിഞ്ഞു…!
“” മിണ്ടരുത് നീ…! നിന്റെയൊച്ഛയെങ്ങാനും പൊന്തിയ ഈ നിക്കണ നിന്റെ കെട്ട്യോന്റെ മുന്നിലിട്ട് നിന്നെ ഞാൻ തല്ലും…! അറിയാലോ എന്നെ…? “” ന്ന് ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി…! പക്ഷെയെനിക്കിനിയും മതിയായിരുന്നില്ല…! എന്റെയുള്ളിൽ കെട്ടിനിർത്തിയതെല്ലാം വീണ്ടും പുറത്തോട്ട് വന്നു…!
“” നിങ്ങളെയൊന്നും കാണാണ്ടിരിക്കാനാ ഞാനിവടെ വന്ന് നിക്കണേ…! മനുഷ്യന് കൊറച്ച് സമാധാനം കിട്ടാൻ വേണ്ടി…! ന്നിട്ടും ന്തിനാ മനുഷ്യനെ ദ്രോഹിക്കാനായിട്ട് പിന്നാലേയിങ്ങനെ വരണേ…? “” ചേച്ചിക്കും അമ്മക്കുമേതിരെ ഞാൻ വാക്കുകൾകൊണ്ട് നിറയൊഴിച്ചു…! അതോടെ ചേച്ചിയുമാകെ വല്ലാതെയായി…! കണ്ണെല്ലാം നിറഞ്ഞ് കണ്ണിരോരു അരുവിക്കണക്കെ ഒഴുകിയിറങ്ങി…! അമ്മേടെ അവസ്ഥയും മറിച്ചല്ലായിരുന്നു…! ഇനിയും പറയണമെന്നെനിക്കുണ്ട്, പക്ഷെ അത് താങ്ങാനുള്ള ശേഷിയവർക്കുണ്ടാവൂന്ന് തോന്നണില്ല…! അത് മനസ്സിലാക്കിയ ഞാൻ അവരെ എല്ലാരേയുമൊന്ന് നോക്കി പുറത്തോട്ടിറങ്ങാനായി തിരിഞ്ഞു…! എന്നാൽ വാതിലിനടുത്തേക്ക് നീങ്ങിയ എന്റെ കൈയിൽ ശരത്തേട്ടൻ കയറി പിടിച്ചു…!
“” അഭി നീയെങ്ങട്ടാ…! “” എന്റെ പോക്കെങ്ങോട്ടാണെന്ന് മനസിലാവാതെ അങ്ങേര് ചോദിച്ചതും ഞാനാ കൈ തട്ടി മാറ്റി പുറത്തോട്ടിറങ്ങി…!
“” ഇപ്പേല്ലാർക്കും സമാധാനായല്ലോ…! “” ദേഷ്യത്തിൽ വാതില് ശക്തിയിൽ വലിച്ചടച്ചതിന് പിന്നാലെ ശരത്തേട്ടന്റെ ശബ്ദം ഉയരുന്നത് ഞാൻ കേട്ടു…! അതിന് ശേഷമുള്ള സംഭാഷണങ്ങളെന്താണെന്നറിയാനൊ വകവെക്കാനൊ താല്പര്യമെനിക്കുണ്ടായിരുന്നില്ല…!
പുറത്തോട്ടിറങ്ങി ഞാൻ എന്റെ 1988 ബുള്ളറ്റുമെടുത്തു എങ്ങോട്ടെന്നില്ലാതെ നീങ്ങി…!
അത് ചെന്നവസാനിച്ചത് ബീച്ചിലായിരുന്നു…! അവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് ബെഞ്ചിൽ സ്ഥാനം പിടിക്കുമ്പോ പോലും എന്റെ മനസ്സെന്തെന്നില്ലാതെ നീറികൊണ്ടിരുന്നു…!
പണ്ടാരോ പറയുന്നത് കേട്ട ഒരു വരിയാണെനിക്ക് എനിക്കോർമ്മ വരുന്നത്…! too close yet too far…! എന്റെ തോൽവി ജീവിതം ഒന്ന് മാറാനായി എന്തോ ഒന്ന് എപ്പോഴും എന്റെ അടുത്ത് തന്നെയുണ്ട്, പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അത് കൈയ്യെത്താ ദൂരത്താണെന്നപോലൊരു തോന്നൽ…!
പൊരിവെയിലത്ത് ബീച്ചിലിരുന്ന് ഒരേ താളത്തിൽ വന്നുകൊണ്ടിരുന്ന തിരകളിലേക്ക് കണ്ണുംന്നട്ടിരികവ്വേ എന്റെ ഫോണിലേക്കൊരു കോളു വന്നു…! സേവ്ആക്കാത്ത നമ്പറാണല്ലോ…! കാൾ എടുത്ത് ചെവിയിൽ വച്ച ഞാൻ ആദ്യം കേൾക്കുന്നത് വെള്ളം വിഴുന്ന ശബ്ദമാണ്…!
“” ആരാ…? “” ഏട്ടുപത്ത് സെക്കന്റ് കഴിഞ്ഞിട്ടും മറുതലക്കിൽ നിന്ന് പ്രതികരണമൊന്നും കേൾക്കാതെ വന്നതോടെ ഞാൻ ചോദിച്ചു…! അതിന് മറുപടിയായി വന്നതൊരു കുണുങ്ങിച്ചിരിയായിരുന്നു…! ശേഷം,
“” ഇപ്പേങ്ങനണ്ടഭി…? ഞാൻ ഇന്നലേ പറഞ്ഞതല്ലേ…! “” ആരതി…! ഇതവളാണ്…! ഇന്ന് ഞാനിവടെ ഇങ്ങനെയിരിക്കാനുള്ള കാരണകാരി…!
“” എന്താന്നും മിണ്ടാത്തെ…! “” വീണ്ടുമതെ കുണുങ്ങിചിരിയോടെ അവൾ ചോദിച്ചെങ്കിലും ദേഷ്യംകൊണ്ട് വെന്തുനിന്ന ഞാൻ മറുപടിയൊന്നും പറഞ്ഞില്ല…!
“” നല്ല ദേഷ്യം വരുന്നുണ്ടല്ലേ…? ഇതിനൊക്കെ ഇങ്ങനെ ദേഷ്യപ്പെട്ട എങ്ങനാ…! ഇനീം എന്തൊക്കെ കാണാങ്കെടക്കുന്നു…! “” ന്നും പറഞ്ഞവളെന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു…! ഇത്രേം ചെയ്തുവച്ചിട്ട് അവള്ടെ ഈ തന്തയില്ലാത്ത പരിപാടിയെന്റെ അവശേഷിച്ച ക്ഷമയിൽ കനലുവാരിയിടുന്നപോലെയാണ് എനിക്ക് തോന്നിയത്…! അതോടെ ഞാൻ മറുത്തൊന്നും പറയാതെ തന്നെ കാള് കട്ട് ചെയ്യുവായിരുന്നു…! പിന്നേം അവള് വിളിച്ചെങ്കിലും ഞാൻ എടുത്തില്ല…!
വീണ്ടും ഞാനാ ബെഞ്ചിൽ ഫോണും കൈയിൽ പിടിച്ചൊരെ ഇരിപ്പീരുന്നു…! അങ്ങനെ കൊറേ നേരം ഇരിക്കുമ്പോഴാണ് രണ്ടുപേരെന്റെ ഇരുവശങ്ങളിലായി വന്നിരിക്കുന്നത്…! അവരാണെന്ന് മനസ്സിലായെങ്കിലും ഞാൻ ഒന്നും മിണ്ടാൻ പോയില്ല…! അതുകൊണ്ടാവണം ശരത്തേട്ടൻ കൈയെടുത്തെന്റെ തോളിൽ വച്ചു…! ശേഷം,
“” അഭി…! നീയും ആരതിയും തമ്മിൽ നടന്നതൊക്കെ ഇവനെന്നോട് പറഞ്ഞു…! “” അതിന് മറുപടിയായി എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല…! അതിനെന്ത് മറുപടി പറയണമെന്നെനിക്കറിയിലായിരുന്നു എന്നതാണ് സത്യം…!
“” നീയും അവളും കോളേജിൽ പഠിക്കുന്നത് തൊട്ടേ എന്തൊക്കെയോ ഉണ്ടായിട്ടുണ്ടെന്നെനിക്കറിയാം…! മൊത്തമായിട്ടല്ലെങ്കിലും കൊറച്ചൊക്കെ…! പക്ഷെ…! “” ഒന്ന് നിർത്തിയ ശരത്തേട്ടൻ അജയ്യേ ഒന്ന് തലയെത്തിച്ചു നോക്കി വീണ്ടുമാ നോട്ടം പറിച്ചേനിക്കുനേരെയിട്ടു…!
“” എനിക്കിപ്പോ അതെല്ലാം ശെരിക്കും അറിയണംന്നുണ്ട്…! നീയലെങ്കി ഇവൻ എന്നോടതൊന്ന് പറയണം…! “” ഒരപേക്ഷപോലെ ശരത്തേട്ടൻ എന്നെയും അജയ്യും നോക്കി അത് പറഞ്ഞു…! കുറച്ച് മുന്നെത്തന്നെ തോളിലിരുന്ന ശരത്തേട്ടന്റെ കൈ എന്റെ കൈ കൂട്ടിപിടിച്ചിരുന്നു…!
ഞാനും ആരതിയും തമ്മിൽ നടന്ന എല്ലാ വിഷയങ്ങളും ശരത്തേട്ടന് ഏറെ കുറെ അറിയാമായിരുന്നെങ്കിലും അതിൽ ഒരുപാട് വ്യക്തതയൊന്നും അങ്ങേർക്കന്നു കിട്ടിക്കാണില്ല…! അന്നത്തെ എന്റെ അവസ്ഥ മനസിലാക്കിയൊണ്ടാവണം അന്ന് ശരത്തേട്ടൻ അതൊന്നും ചൂഴ്ന്നറിയാൻ ശ്രേമിച്ചിരുന്നുമില്ല…! അങ്ങേരും അതറിയണം എന്നെനിക്ക് തോന്നുന്നു…! തോന്നലല്ല…! അങ്ങേരത് അറിയണം…! അത് തന്നെയാണതിന്റെ ശരി…!
“” എടാ അജയ്യ്…! നീയെങ്കിലും അതെന്നോടൊന്ന് പറ…! “”
“” വേണ്ട…! ഞാൻ തന്നെ പറയാം…! “” ഞാനൊന്നും മിണ്ടിലാന്ന് തോന്നിയ ശരത്തേട്ടൻ അജയ്യോട് കാര്യങ്ങളെല്ലാം പറയാൻ ആവിശ്യ പെടുന്നതിനിടക്ക് ഞാനിടയിൽ കേറി പറഞ്ഞു…! ശേഷം വീണ്ടും ദൂരേക്ക് നോക്കി ഞാൻ പഴേകാര്യങ്ങൾ ഓർത്തെടുത്തു…!
“” എന്റിശ്വരാ, ഇങ്ങനൊരു ശാഭം പിടിച്ച ജന്മം…! മുടിപ്പിക്കാനായിട്ട്…! “” ന്നും പറഞ്ഞ് കരയുന്നത് എന്റമ്മയാണെന്ന് മനസ്സിലാക്കാൻ എനിക്കതികം സമയം വന്നില്ല…!
“” രമേ…! “” അമ്മ എനിക്ക് നേരെ പറഞ്ഞ കുത്തുവാക്കുകൾക്ക് പിന്നാലെ അവിടെ ഉയർന്നുകേട്ടത് അച്ഛന്റെ ശബ്ദമാണ്…! അതോടെ എന്റെ ബോധം മൊത്തമായി പോയി…!
ബോധംവന്ന ഞാൻ കണ്ണുതുറന്ന് നോക്കുമ്പോ കണ്ടത് എതോരോളെയും പോലെ മോളിലെ സിലിംഗ് തന്നെയാണ്…! Ac റൂം ആയത്കൊണ്ടാണെന്നു തോന്നണു ഫാനൊന്നും കണ്ടില്ല…!
പെട്ടന്ന് അടുത്തുനിന്നാരോ ശക്തിയിൽ ശാസമെടുക്കുന്നത് കേട്ടതും ഞാൻ തിരിഞ്ഞു നോക്കി…! ചേച്ചി നെഞ്ചത്തും കൈവച്ചെന്നെ നോക്കുന്നു…! പിന്നെ പൊറത്തേക്കൊരോട്ടമായിരുന്നു…!
“” ശരത്തേട്ട…! വേഗോന്ന് വന്നേ…! “” ഹോസ്പിറ്റൽ റൂമിന്റെ പുറത്ത് നിന്ന് ഉറക്കെ ശരത്തേട്ടനെ വിളിച്ച ചേച്ചി പോയതിനേക്കാളും സ്പീഡിൽ എന്റടുത്ത് വന്ന് ഞാൻ കെടന്നിരുന്ന ബെഡിന്റെ ഒരുവശത്തേക്കിരുന്നു…!
“” അഭി…! മോനെ…! “” നിറഞ്ഞൊഴുകിയ കണ്ണുനീർ ഒന്ന് തുടക്കപോലും ചെയാതെ ചേച്ചിയെന്റെ കവിളിൽ തൊട്ട് സ്നേഹത്തോടെ വിളിച്ചു…! സ്ഥിതിഗതികൾ മൊത്തമായി മനസ്സിലായില്ലെങ്കിലും കാര്യമായെന്തൊരു പ്രേശ്നമുണ്ട് എന്നെനിക്ക് തോന്നി തുടങ്ങി…! അല്ലാതെ ഞാനീ ഹോസ്പിറ്റലിലിങ്ങനെ വന്ന് കെടക്കൂലല്ലോ…! അതൊക്കെ മനസ്സിലാക്കാനുള്ള ബോധവും ബുദ്ധിയുമൊക്കെ എനിക്കുണ്ട്താനും …!
അപ്പോഴാണ് ശരത്തേട്ടൻ റൂമിലേക്ക് കേറി വരുന്നത്…! പിന്നാലെ യദുവും വിച്ചൂവും ഹരിയുമൊക്കെയുണ്ട്…! ഒരു മൈരനും കൂടി ണ്ടല്ലോ അവനെവടേന്ന് ആലോചിച്ഛ് നിന്നതും,
“” ചത്ത് ചത്ത് ചത്ത് ചത്ത് ചത്ത്…! “” ന്നും പറഞ്ഞാ നായിന്റെ മോൻ റൂമിലേക്ക് ഓടി പെടച്ചു കേറിവന്നു…!
“” ന്റെ പൊന്ന് മൈ…! “” അവന്റെയാ വരവ് കണ്ട് പൊട്ടിവന്ന തെറി കടിച്ചുപിടിച്ചു യദു അജയ്‌ടെ കൈപിടിച്ച് വലിച്ച് അടുത്ത് നിർത്തി…! ഒന്നും മനസ്സിലാവാതെ അജയ്യ് ചുറ്റുമോന്ന് കണ്ണോടിച്ചു…! പ്രതീക്ഷിച്ചെന്നപോലെ അവന്റെ നോട്ടം എനിക്ക് നേരെ വന്നതും അവന്റെ ഭാവം മാറി ഇവൻ ചത്തില്ലേന്ന മട്ടായി…!
“” നിനക്ക് ഞങ്ങളെ മനസ്സിലായോ…? “” എന്റെ അടുത്ത് വന്ന് ശരത്തേട്ടൻ ടെൻഷനോടെ ചോദിച്ചു…! ഇയാളിതെന്ത് മൈരാ ഈ ചോയ്ക്കണേ…? ന്നാണ് എനിക്കപ്പൊ തോന്നിയത്…!
“” നിങ്ങക്ക് വയ്യേ…! “” ന്നുള്ള എന്റെ മറുപടികെട്ട ശരത്തേട്ടന്റെ മുഖത്ത് ഒരാശ്വാസത്തിന്റെ ചിരി നിറഞ്ഞു…! അതെ അവസ്ഥയായിരുന്നു ബാക്കിയുള്ളോർക്കും…!
അതിന് ശേഷം എന്റെ അടുത്തിരുന്ന് എല്ലാം ചോയ്ച്ചറിയേം എന്നെ സമാധാനിപ്പികേം ഒക്കെ ചെയ്യല്ലായിരുന്നു അവരുടെയെല്ലാം പരിപാടി…!
എനിക്ക് ബോധംവന്നൂന്ന് അറിഞ്ഞ ഡോക്ടർ സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് ഭയങ്കര സെറ്റപ്പിൽ രണ്ട് നഴ്സുമാരുമായി എന്റെ സുഗവിവരമെല്ലാം അന്വേഷിച്ച് ഒരു ലോഡുകണക്കിനു മരുന്നും എഴുതിത്തന്നു പോയി…! പോണേനു മുന്നേ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്റ്റാർജ് ആക്കാംന്നൊക്കെ പറയണ കേട്ടു…!
അങ്ങനെ കൂടെ നിന്ന നായിന്റെ മക്കള് എനിക്ക് കൊണ്ടുവന്ന അപ്പിളും മുന്തിരുമൊക്കെ തിന്നണ നോക്കിനില്കേയാണ് അച്ഛനും അമ്മയും കേറിവരുന്നത്…! എന്നെ കണ്ടപാടേ രണ്ടുപേരും എന്റെടുത്ത് വന്നു…! അടുത്തിരുന്ന സ്റ്റൂളുവലിച്ചിട്ട് അച്ഛനതിൽ ഇരുന്നപ്പോ അമ്മ എനിക്കടുത്തു ബെഡിൽ കേറിയിരിക്കുകയായിരുന്നു…!
ഈ തള്ളയല്ലേ ഞാനവളെ കൊല്ലാൻനോക്കിന്നൊക്കെ പറഞ്ഞെന്നെ പ്രാഗ്യെത്…? ഇനി സ്വപ്നം വല്ലതും കണ്ടതാവോ…? മനസ്സിൽ അങ്ങനെ തോന്നിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവരെ തന്നെ നോക്കി കിടന്നു…!
ഹോസ്പിറ്റലിൽ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ഡിസ്റ്റാർജ് ആയി…! ആക്‌സിഡന്റിൽ എന്റെ കൈയിന്റെ ഷോൾഡർ ചെറുതായൊന്നു ഊരിപോയിരുന്നത് കൊണ്ടും വലത്തേ തുടയിലും താഴെയുമെല്ലാം ചെറിയ ചതവൊക്കെ ഉള്ളത്കൊണ്ടും കൊറേ ദിവസത്തിനു മേലനങ്ങാനൊക്കെ അത്യാവിശ്യം നല്ല ബുദ്ധിമുട്ടായിയിരുന്നു…! യെന്ത് ചെയ്യാൻ വിട്ട വളി പിടിച്ച കിട്ടൂല്ലല്ലോ…!
ഒന്നര മാസം കഴിയും എല്ലാം ശെരിയായി വരാൻന്നൊക്കെ ഡോക്ടർ ഡിസ്ചാർജ് ആയ അന്ന് തന്നെ അറിയിച്ചിരുന്നു…! അതും പോരാഞ്ഞിട്ട് കൈയിന്റെ ഷോൾഡറിന് സാരമായ പരിക്കുപറ്റിട്ടുണ്ട് ഇനി ഫുട്ബോളൊന്നും കളിക്കാൻ പറ്റില്ലാന്നൊക്കെ വിധിയെഴുതി…! അതൊക്കെ പള്ളിപോയി പറഞ്ഞാമതി…!
വീട്ടിലെത്തി പിറ്റേദിവസം ശരത്തേട്ടനും വിച്ചൂവുംകൂടി എന്റടുത്ത് വന്നു…!
“” എടാ നിന്റെ രണ്ടോപ്പ് വേണം…! “” വന്ന് കേറിയ പാടെ വിച്ചു എനിക്കച്ഛൻ ഞെക്കികളിക്കാൻ വാങ്ങിത്തന്ന സ്പോൺജിന്റെ ബോളും കയ്യിലെടുത്തു വളരെ സീരിയസായിട്ടേനോട് പറഞ്ഞു…! അതിന് ഞാൻ,
“” യെന്തിന്…? “” ന്ന് ചോദിച്ചതും അവൻ,
“” വികലാംഗ പെൻഷന് അപേക്ഷിക്കാനാ…! “” ന്നും പറഞ്ഞോരൊറ്റച്ചിരിയായിരുന്നു…! വലിയെ എന്തോ കോമഡി പറഞ്ഞപോലെ സ്വയം ചിരിച് ശരത്തേട്ടനെ നോക്കിയ അവൻ കാണുന്നത് അറപ്പോടെ തിരിച്ചു നോക്കുന്ന അങ്ങേരെയാണ്…! അതോടെ അവന്റെ മുഖത്തുണ്ടായിരുന്ന ചിരി അവനെ മൈന്റ്‌പോലും ചെയ്യാതെ ഇറങ്ങിയെങ്ങോട്ടോ ഓടി…!
“” നീ ഇപ്പൊ പറഞ്ഞയീ കോമെഡിയില്ലേ, ഞാനൊന്ന് നേരെ നിക്കാൻ തൊടങ്ങുമ്പോ ഒന്നുങ്കൂടി പറയണേ…! അപ്പൊ ഞാൻ നല്ല വൃത്തിക്ക് ചിരിച്ചേരാം…! “” അവനെയൊന്ന് പുച്ഛിച്ച് ഞാൻ നേരെ ശരത്തേട്ടന് നേരെ തിരിഞ്ഞു…!
“” നിങ്ങളെന്തിനാ ഇപ്പ ഇവനീങ്കൂട്ടി ഇങ്ങ് പൊന്നെ…? “”
“” അയിന് ഞാനിവനെ വിളിച്ചോട്ടൊന്നുല്ല്യ…! ഞാൻ ആര്യേം കൂട്ടി വരുമ്പൻഡ് ഇവൻ ഇവടെ വീടിന്റുമ്മറത്ത് നിക്കണ്…! ഞാൻ കേറി വരുമ്പോ എന്റെ കൂടെ കേറിവന്നതാ…! “” അവനെയൊന്ന് അവക്ന്യതയോടെ നോക്കി ശരത്തേട്ടൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരിപ്പൊട്ടിയെങ്കിലും ഞാനത് കടിപിടിച്ചു…! അല്ലെങ്കി അവന് ഫീലായാലോ…!
“” എന്നട്ട് ചേച്ചിയെവടെ…? “”
“” അവള് താഴെണ്ട്, ഇപ്പവരും…! “” ന്ന് പറഞ്ഞ് നിർത്തിയതും വാതിലും തുറന്ന് ആര്യേച്ചി കേറിവന്നു…! കൈയിലൊരു പാത്രത്തിൽ മുന്തിരിയുമുണ്ട്…! റൂമില് ഉണ്ടായിരുന്ന ബാക്കിരണ്ടുപേരെ മൈന്റ്‌പോലും ചെയ്യാതെ എന്റെ കട്ടിലിൽ കേറിയിരുന്നവൾ എന്നെ വാത്സല്യത്തോടെ നോക്കികൊണ്ട് മുടിയിലൂടെ വിരലോടിച്ചു…!
“” ന്റെ കുട്ടിക്കിപ്പേങ്ങനണ്ട്…! വയ്യായിക്ക വല്ലതും തോന്നണുണ്ടോ…? “” കൊച്ചുകുട്ടിയോടെന്നപോലെ അവളത് ചോദിച്ചപ്പോ മറുപടിയൊന്നും പറയാതെ ഞാൻ ഇല്ലെന്ന് തലയാട്ടിയതെ ഒള്ളു…! അപ്പഴും ചെറിയൊരു ചളിപ്പ് തോന്നാതിരുന്നില്ല…!
കുറേനേരം അടുത്തിരുന്ന് ഓരോന്ന് ചോയ്ച്ചറിഞ്ഞതിനു ശേഷം ഒരുമ്മയും തന്ന് ചേച്ചി താഴോട്ട് ചെന്നു…!
“” ഞാനൊരു കാര്യം ചോയ്ക്കാൻ വിട്ടുപോയി…! “” എനിക്ക് ചേച്ചി കൊണ്ടുതന്ന മുന്തിരി ഒരുളുപ്പുമില്ലാതെ കേറ്റികൊണ്ടിരുന്ന അവരെ രണ്ടെപേരേം നോക്കി ഞാൻ തുടർന്നു…!
“” എനിക്കെത്രെ ദിവസം കഴിഞ്ഞ ബോധംമന്നെ…? “” ഞാൻ വളരെ കാര്യായിട്ടാണത് ചോദിച്ചതെങ്കിലും അതവർക്ക് മനസ്സിലായില്ലാന്ന് തോന്നണു…!
“” ഇയ്യോ…! അയിന് നിനക്കത്രക്ക് വലിയ സീരിയസൊന്നും ആയിരിന്നില്ല കൊറേ കാലം ബോധല്ല്യാണ്ട് കെടക്കാൻ…! ഹോസ്പിറ്റലീ കേറ്റി പിറ്റേ ദെവസം തന്നെ നീയെണീറ്റു…! “” രണ്ട് സെക്കന്റ് അണ്ണാക്കിലേക്ക് മുന്തിരിയെറിയുന്നത് നിർത്തി വിച്ചു എന്നെ വൃത്തിലൊന്ന് താങ്ങി…!
“” ഞാൻ ചോയ്ച്ചൂന്നെ ഒള്ളു…! അപ്പൊ മറ്റവളോ…? “” ആ പുന്നാര മോൾടെ കാര്യം ആരും ഇതുവരെ പറയണ കേക്കാത്തതൊണ്ടും ഇനിയവള് ചത്തൊന്നറിയാനുള്ള ആകാംഷകൊണ്ടും ഞാനവനോട് ചോദിച്ചു…!
“” ഓ, അവള് നിന്നെക്കാളും ഫാസ്റ്റ…! കൊണ്ടന്ന് കൊറച്ച് കഴിഞ്ഞപ്പോ തന്നെ അവള് എണീറ്റിരുന്നു…! “” അത് കേട്ട എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി…! ചത്തില്ലെങ്കിലും അതിന്റെ കൈയും കാലെങ്കിലും ഒന്നൊടിക്കായിരുന്നില്ലേ ഈശ്വര…? ഇതിപ്പോ ഞാൻ മാത്രം കെടുപ്പിലായി…!
അവൾക്കൊന്നും പറ്റിലാന്നറിഞ്ഞ ഞാൻ ആകെ മൂഡോഫായി…! ഇവിടിടന്നൊന്ന് എണീറ്റിട്ട് വേണം അവൾക്കിട്ട് പണിയാൻ…!
വിച്ചൂവും ശരത്തേട്ടനും കൊറേനേരം കഴിഞ്ഞപ്പോ പൊടിയുംതട്ടി പോയി…! വീണ്ടും എങ്കാന്തത എന്നെ അപ്പാടെ വിഴുങ്ങിയതോടെ ഞാൻ കണ്ണടച്ചങ്ങു കിടന്നോറങ്ങുവായിരുന്നു…!
ദിവസങ്ങളങ്ങനെ കടന്നുപോയി…! കാലിലെ പ്രേശ്നങ്ങളെല്ലാം കുറഞ്ഞു വന്നതും ഞാൻ എണീറ്റ് നടക്കാനൊക്കെ തുടങ്ങിയിരുന്നു…! ഇതിനിടയിൽ അമ്മ അന്ന് പറഞ്ഞതൊന്നും സ്വപ്നമെല്ലാന്ന് ഞാൻ ശരത്തേട്ടൻ വഴി അറിയുകയുണ്ടായി…! പിന്നെ പറയണോ…? തൊടങ്ങീലെ ഞാൻ ഉപരോധം…! തെളിച്ച് പറഞ്ഞ ഞാൻ അമ്മയോട് അധികം മിണ്ടാതെയായി, അത് മാത്രല്ല മൈന്റ്‌പോലും ചെയ്യുന്നത് കുറച്ചു…! എന്നാലും പെറ്റ തള്ളയാന്നുള്ള പരിഗണനയൊക്കെ ഞാൻ കൊടുത്തിരുന്നു കേട്ടോ…!
അങ്ങനെയിരിക്കെയാണ് കോളേജിൽ സേം എക്സാം തുടങ്ങുന്നത്…! സസ്‌പെൻഷനിൽ ആയിരുന്നതോണ്ട് ആക്‌സിഡന്റ് ആയപ്പോ ലീവൊന്നും ചോയ്ക്കേണ്ടി വന്നില്ല…! ഭാഗ്യം…!
പിന്നെ എക്സാം…! ആത്മാർത്ഥതയുടെ നിറകുടമായ ഞാൻ എക്സാം അറ്റെന്റു ചെയ്യാനുള്ള കൊതികാരണം കൈയിലെ കേട്ടുപോലും വകവെക്കാതെ കോളേജിലേക്ക് വിട്ടു…!
ഞാനും വിച്ചൂവും കോളേജിലെത്തുന്നതിനു മുന്നെത്തന്നെ അവന്മാര് എത്തിയിരുന്നു…! ഞങ്ങളുടെ സ്ഥിരം സ്പോട്ടായ വാകെടെ ചോട്ടിലിരുന്ന് തലമറിഞ്ഞു ചിരിക്കുന്ന അജയ്യേ കണ്ടതും കാര്യമറിയാൻ വേണ്ടി ഹരീടെയും അജയ്‌ടെയും നടുക്ക് ശോകമടിച്ചിരിക്കുന്ന യദുവിനെ നോക്കി ഞാൻ,
“” എന്ത്ര…? എന്ത്ര പ്രശ്നം…? “” ന്ന് ചോദിച്ചതും
“” ഇവൻ എക്സാമിന് പൊട്ടൂടാ…! “” ഒരു വിധത്തിൽ ചിരിയൊതുക്കിയ അജയ്യ് എനിക്ക് മറുപടി തന്ന് വീണ്ടും കിണി തുടങ്ങി…! എന്നിട്ടും ഞാനും വിച്ചൂവും കാര്യം മനസിലാവാതെ നിന്നതും,
“” എടാ സംഭവം വേറൊന്നുല്ല്യ…! എക്സാമിന് ഇവന്റെ ക്ലാസ്സില് ആണുങ്ങളാകെ രണ്ടുപേരെ ഒള്ളു…! ബാക്കി മൊത്തം പെണ്ണുങ്ങള…! അതും പോരാഞ്ഞിട്ട് ബെഞ്ചില് ഒറ്റക്കും…! “” ഇരിക്കുന്നിടത്തുന്നു എന്നീറ്റ് തിരിഞ്ഞു മൂട്ടിലെ പൊടിതട്ടുന്നതിനിടക്ക് ഹരി സംഭവം വ്യക്തമാക്കി തന്നു…!
പിന്നെ വേറെന്തെലും വേണോ…! ഞാനും അജയ്യ്ക്ക് പിന്നാലെ ഒടിഞ്ഞ കൈയും തൂക്കി അവനെ കളിയാക്കി ചിരിക്കാൻ തൊടങ്ങി…!
“” നീയെന്തിനാ മൈരേ കിണിക്കണേ…! നീ ഫസ്റ്റു ബെഞ്ചില…! അതും വാതിലിന്റടുത്ത്…! “” എന്റെ ചിരിക്കണ്ട യദു ചാടിഎണീറ്റ് എനിക്കുനേരെ ചീറികൊണ്ട് പറഞ്ഞതും എന്റെ വായടഞ്ഞു…!
ഫസ്റ്റു ബെഞ്ചില…? മൂഞ്ചിലോ ദേവി…! ന്നും മനസ്സിൽ പറഞ്ഞു ഞാൻ തലയിൽ കൈവച്ചുപോയി…!
“” ഹ ഹ ഹ…! “” എന്റെ സൈഡിൽ നിന്നൊരു വൃത്തികെട്ട ചിരി കേട്ടപാടെ ഞാൻ തിരിഞ്ഞു നോക്കുമ്പോ കണ്ടത് എന്നെയും യദുവിനെയും നോക്കി പൊട്ടിവന്ന ചിരി കടിച്ചുപിടിക്കുന്ന വിച്ചൂനെയാണ്…!
“” മൈരേ നീയും കിണിക്കണ്ട…! നമ്മള് ഒരേ ക്ലാസ്സിലാ…! ക്ലാസ്സില് ആണുങ്ങളായിട്ട് നമ്മള് രണ്ടുപേരെ ഒള്ളു…! “” വിച്ചൂന് നേരേം യദു ഊക്ക് തൊടുത്തു വിട്ടു…! അതോടെ അവന്റെ കിണിയും നിന്നു…!
അങ്ങനെ കൂട്ടത്തിൽ തേഞ്ഞിരിക്കുന്ന ഞങ്ങള് മൂന്നുപേര് മാത്രമായി…!
ആൽഫബറ്റ് ഓർഡറു നോക്കുമ്പോ ഞാനാണ് ഫസ്റ്റ്…! യദു ലാസ്റ്റും…!
അതിലൊന്നും ഞാൻ തളർന്നില്ല…! അവന്മാര് കൊണ്ടുവന്ന തുണ്ടുകളിൽ ഏതൊക്കെയോ തട്ടിപ്പറിച്ചു ഞാൻ പോക്കറ്റിലിട്ടു…! ശേഷം സ്റ്റാഫ് റൂമില് ചെന്ന് ഹാൾ ടിക്കറ്റും വാങ്ങി നേരെ എക്സാം ഹാളിലേക്ക് ചെന്നു…!
കൈയില് ചോദ്യപേപ്പറു കിട്ടിയ പാടെ എന്റെ കണ്ണ് നിറഞ്ഞുപോയി…! ഇതെന്താത് അറബിയോ…? പോക്കറ്റില് തുണ്ടിരിപ്പുണ്ടെങ്കിലും അതിലേതൊക്കെ ചോദ്യത്തിന് ഏതെടുത്തെഴുതണംന്നൊരു ഐഡിയയും എനിക്കില്ലന്നുള്ളത് മറ്റൊരു സത്യം…!
എങ്ങനേലും അടുത്തിരുന്നെഴുതുന്നവൾടെ പേപ്പറില് നോക്കാന്നു വിചാരിച്ച് തിരിഞ്ഞു നോക്കിയെങ്കിലും അമ്മേനെ കെട്ടിക്കാനായിട്ട് അവള് അതിന്റെ മോളില് കേറികെടന്നിട്ടൊക്കെയാണ് എഴുതണേ…! എനിക്കാണെങ്കി വല്ലാണ്ടങ്ങട്ട് ചൂഴ്ന്ന് നോക്കാനും പറ്റില്ല…! ചെലപ്പോ അവള്ടെ മൊല നോക്കാണ്ന്ന് തെറ്റിതരിച്ചാലോ…!
പിന്നെയാനണെനിക്ക് ആദർശിനെ ഓർമ വന്നേ…! എന്റെ ഒരു ബെഞ്ച് പിന്നിലിരുന്ന അവനെ ഞാൻ നോക്കുന്നത് കുണ്ടികൊണ്ട് പോലും ആ നാറി മൈന്റ് ചെയ്തില്ല…!അമ്മാതിരി എഴുത്ത്…! നിന്റെ പേപ്പറു കാണാണ്ടാവൂടാ തൈരെ…!
ഒന്നും എഴുതാണ്ട് പോവ്വാൻ മനസ്സ് വരാത്തോണ്ട് ഞാൻ ഉള്ളിൽ എല്ലാ യൂണിവേഴ്സിറ്റി ദൈവങ്ങളേം മനസ്സിൽ ദ്യാനിച് അങ്ങട്ട് എഴുതാൻ തൊടങ്ങി…!
വലത്തേ കൈയിൽ കേട്ടുള്ളത്കൊണ്ട് എഴുതാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്…! എങ്കിലും ഹരി വിരല്കൊണ്ട് കാണിച്ചു തന്ന വൺ വേർഡ് ആൻസറും പിന്നെ കഷ്ടപ്പെട്ട് ഓരോന്ന് തുണ്ടുനോക്കിയെഴുതിയും ഞാനൊരുവിധത്തിൽ എക്സാം ഹാളിൽ നിന്നും പുറത്തിറങ്ങി…!
ഇനിയെല്ലാം പേപ്പറു നോക്കുന്ന ആളുടെ സ്വഭാവം പോലിരിക്കും…!
എല്ലാവരും എഴുതി കഴിഞ്ഞ് വാകെടെ ചോട്ടില് തന്നെ ഒത്തുകൂടി…!
“” എങ്ങനേണ്ടായിരുന്നടാ…? “” ഞങ്ങളുടെടുത്തേക്ക് വന്ന ആദർശിനെ പിടിച്ച് എല്ലാർടേം നടുക്കിരുത്തി അജയ് ചോദിച്ചതിന്,
“” ഞാൻ പൊട്ടൂടാ…! ഒന്നും എഴുതാൻ പറ്റീല…! “” നിരാശ നിറഞ്ഞ ശബ്ദത്തോടെ ആദർശ് പറഞ്ഞതുകേട്ട ഞാൻ വായും പൊളിച്ചവനെ നോക്കിനിന്നു…! പിന്നിവന്റച്ഛന്റെ കുണ്ടില് തിരികാനാണ ഇവനാഞ്ചാറു പേപ്പറു വാങ്ങിയെ…? പൂറൻ…!
വായെല് വന്ന തെറി വിഴുങ്ങിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല…!
അന്നത്തെ അങ്കം കഴിഞ്ഞു ഞങ്ങള് അധികം നിന്നുതിരിയാതെ വെക്കം വീട്ടിലേക്ക് വലിഞ്ഞു…!
ആദർശിന്റെ ഞാനൊന്നും എഴുതീല്ലെടാ ഞാനൊന്നും പഠിച്ചില്ലെടാ ന്നുള്ള തൊലിഞ്ഞ ഷോ ഒഴികെ വേറെ പ്രേശ്നങ്ങളൊന്നും ഇല്ലാതെ ഞങ്ങളങ്ങനെ പരീക്ഷകളെല്ലാം മൂഞ്ചിതെറ്റി തള്ളിനീക്കി…!
എക്സാമെല്ലാം കഴിഞ്ഞ് പതിവുപോലെ കോളേജിലെത്തി…! ഈ ദിവസമത്രെയും ആരതിടെ പൊടിപോലും ഞാൻ കണ്ടില്ല…! എനിക്ക് തോന്നണത് അന്ന് ആക്‌സിഡന്റ് ദിവസം തന്നെ ആരതി ചത്തൂന്ന…! എനിക്ക് കുറ്റബോധമൊന്നും തോന്നാണ്ടിരിക്കാൻ എന്നെ അറിക്കാഞ്ഞതാവും…! അല്ലെങ്കി ഇവടെവടെങ്കിലും കാണണ്ടതല്ലേ…!
വിച്ചൂന്റെ പിന്നാലെ ഞങ്ങടെ സ്പോട്ടിലേക്ക് നടക്കുബോ എന്റെ മനസ്സ് മൊത്തം ഈ ചിന്തായായിരുന്നു…!
കൈ കെട്ടിത്തൂക്കി ഇട്ടോണ്ടാന്ന് തോന്നണു പലർടേം നോട്ടം എന്റെ നേർക്കാണ്…! ഇനിയെന്നെ ഈ കോലത്തില് സന്ദീപും ടീംസും കണ്ട വളഞ്ഞിട്ട് തല്ലോ…? പറയമ്പറ്റില്ല…! ചെലപ്പോ കിട്ടിയ ഗ്യാപ്പില് അരതീം തല്ലീന്നിരിക്കും…!
ചിന്തകൾ കാട് കേറി ഞങ്ങളങ്ങനെ സ്ഥിരം സ്ഥലത്തിയതും പതിവുപോലെ അവിടെ വായുംപൊളിച്ചിരിക്കുന്ന അവന്മാരെ കണ്ടു…!
അവിടന്നങ്ങനെ അവന്മാരേം കൂട്ടി ക്ലാസ്സിലേക്ക് നടക്കുമ്പഴാണ് ദൂരെ ഏതോ പെണ്ണിനെയായിട്ട് കൊഞ്ചിക്കൊണ്ടിരിക്കുന്ന ആദർശിനെ കാണുന്നത്…! അടുത്തേക്ക് ചെല്ലുന്തോറും അവൻ സംസാരിച്ചിരുന്ന പെണ്ണിന്റെ മുഖം വ്യക്തമായി കണ്ടതും എന്റെ തൂക്കിയിട്ട കൈയിലൊരു തരിപ്പടിച്ചു…! ആരതി…!
ആദർശിനെയായിട്ട് കളിച്ചുചിരിച്ചു സംസാരിക്കുന്ന ആരതിയെ കണ്ട എനിക്കങ്ങു ചൊറിഞ്ഞു വന്നതായിരുന്നു…! പക്ഷെ സാഹചര്യം എനിക്കെതിരാണല്ലോ, അതോണ്ട് മാത്രം അക്രമണത്തിനൊന്നും നിന്നില്ല…!
എന്നിരുന്നാലും അവരിലേക്കുള്ള നോട്ടം ഞാൻ മാറ്റിയില്ല…!
“” ഞാൻ നോക്കണോടത്തിക്കല്ലേ അളിയ നീയും നോക്കണേ…! “” എന്റെ അടുത്ത് വന്നു നിന്ന് ചെവിയിലൊരു സ്വകാര്യമ്പോലെ യദു ചോദിച്ചു…!
“” അയിന് നീയെതിന്റെടേക്ക നോക്കണേ…! “” അവനെ നോക്കാതെ അവരിലേക്കുള്ള നോട്ടം തുടർന്നുകൊണ്ട് ഞാൻ തിരിച്ചു ചോദിച്ചതും,
“” നീ നോക്കാണെന്റെടേക്ക് തന്നെ…! “” ന്ന് അവൻ തിരിച്ചു പറഞ്ഞെങ്കിലും ഞാൻ മറുപടിയൊന്നും കൊടുക്കാതെ നോട്ടം തുടർന്നു…! പിന്നെയാണ് അവര് നിക്കുന്നത് എന്റെ ക്ലാസ്സിന്റെ ഫ്രണ്ടിലാന്നുള്ള ബോധമെനിക്കുണ്ടായത്…! അതും ക്ലാസ്സിന്റെ തൊട്ടടുത്തെത്തിയപ്പോ മാത്രം…!
“” ദേ, നിങ്ങക്ക് കാണണ്ട ആളെത്തിയേലോ…! “” എന്നെ കണ്ടപാടെ ആദർശ് ആരതിയോടും കൂടെ നിക്കുന്ന അവള്ടെ കൂട്ടുകാരികളോടും കൂടിയത് പറഞ്ഞതും അവരുടെയെല്ലാം നോട്ടം എനിക്ക് നേരെയായി…!
എന്നെയും എന്റെ തൂക്കിയിട്ട കൈയിലേക്കും മാറി മാറി നോക്കുന്ന ആരതിടെ മുഖത്ത് ഞാനൊരു പുച്ഛത്തിന്റെ നിഴില് കണ്ടു…! നീ കാരണാടി പെഴച്ചവളെ ഇതിങ്ങനായെ…!
“” മച്ചാ…! നീയെതായാലും കറക്റ്റ് സമയത്താ വന്നേ…! ദേ ഇവര് നിന്നെ കാണാനായിട്ട് കൊറേനേരമായി കാത്ത് നിക്കണു…! “” ഞാനും ആരതിയും കണ്ണുകൊണ്ട് തെറിപറഞ്ഞിരിക്കെ ആദർശ് അത് പറഞ്ഞു നിർത്തി…! അതോടെ അവളിൽ നിന്നും നോട്ടം മാറ്റിയ ഞാൻ ആദർശിനേ ഒന്ന് നോക്കിയ ശേഷം എന്റെ സൈഡിലായി നിന്നിരുന്ന യദുവിനെ നോക്കിയതും അവന് കാര്യം മനസ്സിലായി…!
“” അല്ല ആദർശേ, നിനക്ക് ഇവൾടെയൊക്കെ മൂടും താങ്ങിയിങ്ങനെ നിക്കാൻ ഉള്ളുപ്പില്ലേ അളിയ…? “” അവനെ അടിമുടി വീക്ഷിച്ച ശേഷം യദു ആദർശിനെ വൃത്തിക്കൊന്ന് താങ്ങി…! അത് കൊള്ളണ്ടവന് കൊള്ളണ്ട പോലെ കൊണ്ടു…! എന്നാലും,
“” അയിന് ഞാനിപ്പെന്ത് ചെയ്ത്…? ആരു ഒക്കെ വന്ന് ഇവനെവടെ ഇവനെപ്പോ വരും ന്നൊക്കെ ചോയ്ച്ച് നിക്കുമ്പഴാണ് നിങ്ങള് വരണേ…! അല്ലാതെ നീ ഇത്രേം പറയാൻ മാത്രോന്നൂല്ല…! “” നിന്ന് ചീഞ്ഞതിന്റെ നാറ്റമൊന്നും മുഖത്ത് കാണിക്കാതെ അവൻ പറഞ്ഞു…! പക്ഷെ ഞാൻ ശ്രേദ്ധിച്ചത് അതല്ല…! അവൻ ആരതിക്ക് ആരൂന്ന് പറഞ്ഞതാണ്…! ഈ പറിയൻ അവളെ അങ്ങനെവിളിക്കാൻ മാത്രം കമ്പനിയായോ…?
“” ഇപ്പെന്താണാവോ ഇവനെ കാണാൻ ഇവളുമാർക്കൊക്കെ ഇത്രേ കൊതി…? “” ആദർശിനെ സൈഡിലേക്ക് മാറ്റിനിർത്തി യദു മുന്നിലേക്ക് കേറിനിന്ന് ചോദിച്ചതും അതിന് മറുപടിവരും മുന്നേ അവിടേക്ക് ആരതിടെ കാമുക്കന്മാരെത്തി…! സന്ദീപും ആൽബിയും പിന്നെ വേറെ കൊറേ കുണ്ണകളും…!
“” നോക്കടാളിയാ, നമ്മടെ നടൻ…! നീ ചത്തൂന്നാണല്ലോ ഞങ്ങള് കേട്ടെ…! “” എന്നെനോക്കി പരിഹാസ്സത്തോടെ സന്ദീപത് പറഞ്ഞപ്പോ കൂടിനിന്നവരത് കേട്ട് ചിരിക്കാൻ തുടങ്ങി…!
“” ഓ എന്നാപറയാനാഡോവ്വേ…! ചെല പെഴച്ചോറ്റകള് കാരണം ചാവാണ്ടതായിരുന്നു…! എന്തോ ഭാഗ്യത്തിന് ചത്തില്ല…! “” അത് വരെ അപ്പം വിഴുങ്ങിയപോലെ നിന്ന ഞാൻ പെട്ടെന്ന് ആരതിക്കിട്ടൊന്ന് തോണ്ടി പറഞ്ഞു…! അതവൾക്ക് കോണ്ടൂന്ന് തോന്നിക്കും വിതം ആരതിടെ മുഖം മാറി…! ഹാവൂ…! സന്തോഷം…!
“” ഇപ്പഴും നിന്റെ കൊണക്കൊരു കൊറവും ഇല്ലല്ലോടാ…! “” സന്ദീപ് വീണ്ടുമെന്നേ ചൊറിഞ്ഞുകൊണ്ട് പറഞ്ഞതും ഞാനിടക്ക് കേറി,
“” പൊന്നു സന്ദീപേ, നിനക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ പിന്നേം പിന്നേം ഇങ്ങനെ എരന്നൊണ്ട് വരണേ…! നാണാവണില്ലേ നിനക്കൊക്കെ…! ഒന്നൂല്ലെങ്കിലും നീയൊക്കെ എന്നെക്കാളും മൂത്തതല്ലേ…! “” ഇപ്പോര് അടിപൊട്ടിയ എന്റെ അണ്ഡകടാഹം വരെ പൊളിയൂന്ന് പൂർണമാബോധ്യമുണ്ടായിട്ടും ഞാൻ വീണ്ടും എരിത്തിയിലേക്ക് എണ്ണയൊഴിച്ചു…! അതിന് മറുപടിയായി സന്ദീപും ആൽബിയും തമ്മിൽ തമ്മിൽ നോക്കിയൊന്ന് ചിരിച്ച ശേഷം,
“”മോനെ അഭിറാമേ…! നിന്നിപ്പോ ഇവടിട്ട് ചാമ്പാൻ ഞക്കറിയാഞ്ഞിട്ടല്ല…! ആദ്യം നിന്റെയീ കൈയൊക്കെയോന്ന് ശെരിയാവട്ടെ…! എന്നിട്ട് നമ്മക്കൊന്ന് മുട്ടാം…! “” ന്ന് കൂടി പറഞ്ഞു നിർത്തി…! അത് കേട്ടപ്പോ ചെറുതായിട്ടൊരു ആശ്വാസം തോന്നാതിരുന്നില്ല…! ഇവനൊരു മാന്യനായ മൈരൻ തന്നെ…! തന്തയില്ലാത്തവൻ…!
“” നീയത്രക്കങ്ങോട്ട് ഒണ്ടാകണമെന്നില്ല…! അതിന് മാത്രം ഒറപ്പ് നിന്റെ സാമാനത്തിനൊണ്ടെങ്കി ഇപ്പൊ വാ…! “” തത്കാലത്തിനു അടിയൊന്നും പൊട്ടാൻ സാധ്യതയില്ലാന്ന് ആശ്വസിച്ചിരിക്കുമ്പഴാണ് യദു ഇടക്ക് കേറി അത് പറഞ്ഞത്…! നായിന്റെ മോൻ കാരണം എന്റെ മറ്റേ കൈയും ഒടിയൂന്ന തോന്നണേ…!
യദുന്റെ ഡയലോഗ് കേട്ട് ഇപ്പോ അടിപൊട്ടൂന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഞങ്ങൾടെ ഇടയിലേക്ക് ഒരു സാറും ഒരു ടീച്ചറും കേറിവരുന്നത്…!
“” സസ്‌പെൻഷൻ കഴിഞ്ഞ് കേറീട്ടില്ല, അപ്പഴക്കും തൊടങ്ങിയോ എല്ലാരും കൂടി…! ഇടിയറ്റ്സ്…! “” ഞങ്ങടെ നടുക്ക് നിന്ന് ആ പെണ്ണുമ്പിള്ള ഇംഗ്ലീഷില് തെറിപറഞ്ഞതും മറുപടിയായി ആൽബി,
“” അതിന് ഇവിടൊന്നും ഇണ്ടായില്ലല്ലോ മിസ്സ്…! ഞങ്ങള് വെറ്തെ സംസാരിച്ച് നിക്കുവായിരുന്നു…! “” ന്ന് പറഞ്ഞതും എല്ലാവരും അതേറ്റുപിടിച്ചു…! അല്ലായിരുന്നെങ്കി പിന്നേം സസ്‌പെൻഷൻ കിട്ടിയേനെ…! അതോടെ അവര് പിന്നേം ഇംഗ്ലീഷിലെന്തൊക്കെയോ തുപ്പിയതും ഞങ്ങള് ക്ലാസ്സിൽ കേറി…! കേറുന്നതിനു മുന്നേ അവറ്റകളെയൊന്ന് തിരിഞ്ഞു നോക്കിയ ഞാൻ ആദ്യം കാണുന്നത് എന്നെ നോക്കി കണ്ണുരുട്ടി നിക്കണ ആരതിയെയാണ്…! അതോട്ടും ഇഷ്ടപ്പെടാതെ ഞാൻ,
“” എന്ത്രി…? “” ന്ന് ആംഗ്യം കാണിച്ചത് കണ്ട് അവളെന്നെ നോക്കി പോടാന്നും പറഞ്ഞ് തിരിഞ്ഞ് നടന്നു…! പുന്നാരമോൾടെ അഹങ്കാരം ഞാൻ തീർത്തുകൊടുക്കുന്നുണ്ട്…! മനസ്സിൽ അങ്ങനെ പറഞ്ഞുറപ്പിച്ച ശേഷം ഞാൻ എന്റെ പരിപാടിയിലേക്ക് കടന്നു…!
അന്നത്തെ ദിവസ്സവും അതിന് പിന്നാലേയുള്ള ദിവസവും പ്രേത്യേകിച്ച് അലമ്പൊന്നുമില്ലാതെ കടന്നുപോയി…! കൈയിൽ കെട്ടും പിന്നെ ചെറിയ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടായിരുന്നോണ്ട് ആ ദിവസങ്ങളിൽ ഞാൻ ഒതുങ്ങി തന്നെയാണ് നടന്നിരുന്നത്…!
ആക്സിഡന്റിന്റന്നു ആരതി എല്ലാ കുറ്റവും എന്റെ മണ്ടേലിട്ട് തലയൂരിയത് അലോയ്ക്കുമ്പോ എന്നിക്ക് വല്ലാണ്ടങ്ങു പൊളിഞ്ഞുകേറുന്നുണ്ടായിരുന്നു…! അതിന്റെ കൂടെ സ്വന്തം തള്ളേടെ പ്രാക്കും…!
ഏകദേശം അഞ്ചുമാസം കഴിഞ്ഞ് എല്ലാം നോർമലായി തുടങ്ങി…! എന്റെ കൈയിലെ കെട്ടഴിച്ചു…! ബോഡിയിലെ പെയിനും ഏകദെശം മാറിന്നും പറയാം…! പുലി പതുങ്ങുന്നത് മൂഞ്ചാനല്ല ചാമ്പാനാണ്ന്ന് പറയണപോലെ ഞാനിത്രേം കാലം ഒതുങ്ങി നടന്നത് ഒന്നും മറന്നിട്ടല്ല, ആരതിക്ക് നല്ലൊരു പണികൊടുക്കാൻ വേണ്ടി തന്നെയാണ്…!
പക്ഷെ ഒരു പ്രേശ്നമുണ്ട്…! ഒരു മാസങ്കൂടി കഴിഞ്ഞ ആരതിടെ ഇവടത്തെ പഠിപ്പ് കഴിയും…! ഒരുത്തരത്തിൽ അതിലെനിക്ക് നല്ല സന്തോഷമുണ്ടെങ്കിലും അതിന് മുന്നേ അവൾക്ക് മുട്ടനൊരു പണികൊടുക്കണമെന്ന് വാശിയുള്ളൊണ്ട് ചെറിയൊരു സമ്മർദ്ധവും എന്നിക്കുണ്ട് താനും…!
ഇതിന്റെടേക്ക് വേറൊരു സംഭവവും നടന്നു…! സിഗ്മ കളിച്ചുനടന്നെനിക്ക് ഒരു കുട്ടി സെറ്റായി…! പേര് വൃന്ദ…! ഞങ്ങടെ കോളേജിൽ തന്നെ ബി കോമിന് പഠിക്കുന്നു…! ഇവടെ അടുത്ത് തന്നെയാണ് സ്ഥലം…!
പാലിന്റെ നിറമാണെന്നൊന്നും ഞാൻ പറയുന്നില്ല…! സാധാരണപോലെ വെളുത്തിട്ടുള്ളൊരു കുട്ടി…! ചെറുതായി നീണ്ട മൂക്കും അതിലൊരു മൂക്കുത്തിയും…! അതിലാണ് ഞാൻ വീണുപോയത്…! പിന്നെ അവള് ചിരിക്കുമ്പോൾ കാണുന്ന നിരയാർന്ന മുല്ലപ്പു പല്ലുകളും…! എന്റെയത്രെയില്ലെങ്കിലും നീണ്ട് അതിനൊത്ത ഷേപ്പും…! ഒരു സുന്ദരികുട്ടി…! എന്റെ വൃന്ദ…!
ഒരു ദിവസം കോളേജില് സാധാരണ പോലെ ഞങ്ങള് വെറുതെയിരുന്നു കൊണയടിച്ച് അത് പെണ്ണുവിഷയത്തിലെത്തി…! പറഞ്ഞ് പറഞ്ഞ് അവസാനം എന്റെ മാമന്റെ മോനായ നായിന്റെ മോൻ വിച്ചു എനിക്കൊരു വെല്ലുവിളിയും അങ്ങ് വച്ചു തന്നു…! ” ധൈര്യണ്ടെങ്കി ഒരു പെണ്ണിനെ വളച്ചു കാണിക്കടാന്ന്…! “”
ആ വെല്ലുവിളി അപ്പഴത്തെ മാനസികാവസ്ത്തെല് ഞാൻ ഏറ്റെടുക്കേം ചെയ്തു…! അങ്ങനെയാണ് ഞാനിവളെ കാണുന്നത്…! അതും അജയ്യ് ചൂണ്ടികാണിച്ചു തന്നതാണ് കേട്ടോ…!
ശേഷം എങ്ങനേലും അവളെ വള്ളക്കാൻവേണ്ടി ഞാൻ പിന്നാലെ നടക്കാൻ തുടങ്ങി…! കോളേജിൽ അത്യാവിശ്യം കുപ്രസിദ്ധന്നായ എന്നെ അവൾക്ക് മുന്നെത്തന്നെ അറിയാർന്നു…! ഭാഗ്യം…!
എന്നേക്കാണാൻ ഒടുക്കത്തെ ലൂക്കായോണ്ട് ഞാൻ തന്നെ അവളോട് കേറി ഇഷ്ടാന്ന് പറഞ്ഞു…! ആദ്യം അവള് ഒന്നും പറഞ്ഞില്ല…! ഇനിയെന്റെ മൂഞ്ചിയ മോന്തകണ്ടു അവൾക്കിഷ്ടപ്പെട്ടില്ലാന്ന ചിന്തയിലായി ഞാൻ…! പക്ഷെ ഏതൊരു പെണ്ണിനേം പോലെ അവള് കുറച്ചിട്ട് കളിപ്പിക്കുന്നതാന്ന് ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്…!
തോറ്റുകൊടുക്കാതെ ഞാൻ പിന്നേം പിന്നേം ട്രൈ ചെയ്തുകൊണ്ടേയിരുന്നു…! അവസാനം എന്റെ ട്രൈ കണ്ട് എനിക്ക് മോന്തേം കുത്തി വീണുതരുകയായിരുന്നു അവൾ…! അല്ല പിന്നെ…! ഞാനാരാ മോൻ…!
വൃദ്ധയോടുള്ള പ്രണയം ഒരു സൈഡിൽ, ആരതിയോടുള്ള ദേഷ്യം മറ്റൊരു സൈഡിലും വച്ച് ഞാൻ മുന്നോട്ട് പോയി…!
ഇനി നമ്മടെ സീനിലേക്ക് വരാം…!
എല്ലാം സെറ്റായി പതിവുപോലെ ഞങ്ങള് കോളേജിലേക്ക് കെട്ടിയെടുത്തു…! ഇനി കുറച്ച് ദിവസംകൂടിയേ ആരതിക്ക് പണികൊടുക്കാനൊള്ളു…!
“” എടാ അവൾക്ക് എന്ത് പണിയകൊടുക്ക…? എനിക്കാണെ ആക്ക്രമം മാത്രേ തലേല് വരണോള്ളൂ…! “” ഇന്റർവെലിനു ശേഷം ക്ലാസ്സിന് കേറാതെ പുറത്ത് അട്ടം നോക്കി നടക്കുന്നതിനിടക്ക് ഞാൻ യദുനോട് തിരക്കി…!
“” എനിക്കും അതൊക്കെ തന്നെ വരണോള്ളൂ…! എന്തായാലും ഞാനൊന്നലോയിക്കട്ടെ…! “”
“” അലോയ്ക്കാനൊന്നും സമയല്ല്യ…! നീ വെഗേന്തെങ്കിലൊരു വഴിപറ…! “” അവന്റെ മറുപടി കേട്ട് ഒട്ടും ക്ഷേമയില്ലാത്ത ഞാൻ വീണ്ടും വാശിപിടിച്ചതും,
“” പൊന്ന് മൈരേ നീയൊന്നടങ്ങ്…! നമ്മക്കെന്തെലൊരു പണികൊടുക്കാം…! “” എന്റെ ശല്ല്യം സഹിക്കാതെ അവൻ തലയിൽ കൈവച്ചുപോയി…!
ഈ മൈരന്റെ ഐഡിയക്ക് കാത്ത് നിന്ന അവള് പഠിപ്പും കഴിഞ്ഞ് ചെക്കനേം കെട്ടി നാടുവിടും…! ഞാൻ തന്നെ എന്തെലൊന്ന് കണ്ട് പിടിക്കണതാ നല്ലത്…!
ക്ലാസ്സിൽ കേറാൻ മൂഡില്ലാത്തോണ്ടും ചെയ്യാൻ പ്രേത്യേകിച്ച് വേറെ പരിപാടിയൊന്നും ഇല്ലാത്തൊണ്ടും ഒരു കൗതുകത്തിന്റെ പുറത്ത് ഞങ്ങള് ലൈബ്രറിലോട്ട് നടന്നു…!
ലൈബ്രറിടെ അകത്തേക്ക് കടന്ന ഞങ്ങളെ അവടെ മുന്നില് തന്നെയിരുന്നൊരു തള്ള അന്യഗ്രഹ ജീവികളെ കണ്ട പോലെ തുറിച്ച് നോക്കി…!
“” ഈ പെണ്ണുമ്പിള്ള എന്ത്ര നമ്മളെ ഇങ്ങനെ നോക്കണേ…! ഇനി നീയെങ്ങാനും അവരടെ വേണ്ടാത്തോടത് വല്ലതും നോക്കിയ…? “” ആ തള്ളേടെ വല്ലാത്ത നോട്ടം കണ്ട് യദു എന്നോട് സ്വകാര്യം പോലെ ചോദിച്ചതും,
“” ഫ മൈരേ…! ഇജ്ജാതി എക്സ്പൈറായ സാമാനൊക്കെ നോക്കാൻ ഞാനാര് നിന്റെ തന്തേ…? “” ഞാൻ അവനെ നോക്കി അറപ്പോടെ പറഞ്ഞു…! അതിന് മറുപടിയായി അവനൊന്ന് ഇളിച്ചതല്ലാതെ തിരിച്ചൊന്നും തുപ്പിയില്ല…!
“” മ്മ്…? എന്ത് വേണം…! “” മുക്കിന്റെ തുമ്പത്തിരുന്ന കണ്ണാടിടെ മോളിലൂടെ ഞങ്ങളെ ചൂഴ്ന്ന് നോക്കി അവര് തിരക്കി…!
“” ബഷീറിന്റെ ചൊമര്ണ്ട…? “” എന്തെങ്കിലൊന്ന് ചോദിക്കണോലോന്ന് വിചാരിച്ച് വായെല് വന്ന ഒരു പുസ്തകം ഞാൻ ചോദിച്ചതും,
“” ചൊമരല്ല മൈയിരേ…! മതില്…! “” ഏതായീ വാണപിള്ളാര്ന്ന മട്ടിൽ എന്നേം അവനേം മാറി മാറി നോക്കുന്ന ആ സ്ത്രിയെ കണ്ട യദു എന്നെ നുള്ളി ചെവിയിൽ പറഞ്ഞു…! ഇവൻ മണ്ടനാട്ടോ…! രണ്ടും ഒന്നല്ലേ…! പിന്നെന്താ പ്രശ്നം…!
“” നിങ്ങക്ക് എന്താ വേണ്ടേ കുട്ട്യോളെ…? “” ഞങ്ങടെ കാട്ടിക്കൂട്ടല് കണ്ട് ഒന്നും മനസിലാവാതെ അവര് പിന്നേം ചോദിച്ചതും യദു,
“” ഞങ്ങള് ഒരു പുസ്തകം തപ്പി വന്നതാ…! അതിവടെണ്ടോന്ന് നോക്കിട്ട് വരാം…! “” ന്നും പറഞ്ഞ് എന്നെ വലിച്ചോണ്ട് ഷെൽഫിന്റെ ഇടയിലോട്ട് നടന്നു…! ശേഷം അവൻ ഷെൾഫുമൊത്തം പരതാൻ തുടങ്ങി…!
“” നീയെന്ത നോക്കണേ…? “” അവനെ തോളിൽ വലിച്ചു നേരെനിർത്തികൊണ്ട് ഞാൻ ചോദിച്ചു…!
“” എന്തായാലും വന്നതല്ലേ, വല്ല കാമസൂത്രയോ അങ്ങനെ വല്ലതും കാണോന്ന് നോക്കാ…! “” ന്ന് പറഞ്ഞ് ഫുൾസ്റ്റോപ്പിട്ടതും എന്റെ പിന്നിലേക്ക് ഷെൽഫിൽ വച്ച ബുക്കുകൾക്കിടയിലൂടെ നോക്കി ഒരേ നിൽപ് നിന്നതും,
“” എന്താ…? ഏഹ്…? എന്താടാ പറ്റ്യേ…? വല്ല അറ്റാക്കാണോ…? “” അവന്റയാ നിൽപ്പ് കണ്ട് ഞാനറിയാതെ ചോദിച്ചുപോയി…!
“” നിനക്ക് കാണണ്ടൊരാള് പിന്നിലുണ്ട്…! “” ആളോ…? ഏതാള്…? ന്നും മനസ്സിലിൽ ചോദിച്ചോണ്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോ ആദ്യം കാണുന്നത് ബുക്കുകൾ വച്ച ഷെൽഫാണ്…!
“” എവിട്ര മൈരേ ആള്…? “” ഇവനിനി വല്ല പിച്ചുപെയ്യും പറയണതാണോന്ന് വിചാരിച്ച് ഞാൻ അവന് നേരെ ചീറിയതും,
“” ശെരിക്ക് നോക്കട വെങ്കിളി മോറ…! “”ന്നും പറഞ്ഞവനെന്റെ തല പിടിച്ച് പിന്നിലേക്ക് തിരിച്ചു…! മൈരൻ കൊല്ലാൻ നോക്കാണോ…!
ഇപ്രാവശ്യം തിരിഞ്ഞ ഞാൻ പിന്നിലെ ഷെൽഫിൽ വച്ച ബുക്കുകൾക്കിടയിലൂടെ നോക്കിയപ്പോ കണ്ടത് അവിടെ ബെഞ്ചിൽ ഒരു ലാപ്പും കുറച്ച് പേപ്പറും ബുക്‌സുമായി ഇരിക്കുന്ന ആരതിയേം കല്യാണിയേം ആയിരുന്നു…!
“” എനിക്ക് തോന്നണത് അവര് അവരടെ പ്രോജെക്ടിന്റെ അവസാനഘട്ട പരിപാടിലാന്ന…! “” അവരെ നോക്കി ഞാൻ നിക്കുന്നതിനിടക്ക് യദു എന്റെ ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു…!
“” അയിന് അത് വക്കണ്ട ടൈം കഴിഞ്ഞില്ലേ…? “” സാധാരണ കോളേജില് പ്രൊജെക്റ്റോക്കെ ലാസ്റ്റ് സേം എക്സാമിന്റെ കുറച്ച് മുന്നെയാണല്ലോ വക്കണ്ടേന്നുള്ള സംശയം എനിക്കുള്ളതോണ്ട് ഞാൻ ചോദിച്ചു…!
“” ഇപ്രാവശ്യം യൂണിവേഴ്സിറ്റിലും നമ്മടെ കോളേജിലും എന്തൊക്കെയോ ഇഷ്യൂ ഇണ്ടായീന്ന കേട്ടെ…! അത് കാരണം പ്രൊജക്റ്റ് വെക്കാനുള്ള ടോപിക്കോക്കെ കിട്ടാൻ ലേറ്റ് ആയി…! “”
“” അത് നിനക്കെങ്ങെനെ അറിയാ…? “”
“” എന്നോട് കിരൺ പറഞ്ഞതാ…! “” ആരതിയിൽ നിന്ന് നോട്ടം മാറ്റാതെ അവൻ പറയുന്നതെല്ലാം കേട്ട് ഞാൻ അങ്ങനെ നിന്നു…!
ലാപ്പില് ആഞ്ഞു കുത്തി പണിയെടുക്കണ കണ്ട ഗൂഗിളിന് പുതിയ ആപ്പ് കണ്ടുപിടിക്കണത് അവളാന്ന് തോന്നും…! പൊലയാടി മോള്…!
അവളെ നോക്കി കളിപ്പിച്ചു നിക്കണ സമയത്താണ് എന്റെ തലേലൊരു ബൾബ് കത്തിയത്…!
“” പ്രൊജക്റ്റ് വെക്കാൻ ഇനിയെത്ര ദിവസണ്ട്ന്ന പറഞ്ഞെ…? “” എന്റെകൂടെ ഒളിഞ്ഞു നോക്കിനിന്ന യദുവിനെ തോണ്ടി ഞാൻ തിരക്കി…!
“” നാളെയാന്നു തോന്നണു ലാസ്റ്റ് ഡേറ്റ്…! “”
“” പ്രൊജക്റ്റ് വച്ചില്ലെങ്കി എക്സാമെഴുതാൻ പറ്റോ…? “” എന്റെ ചോദ്യത്തിലെന്തോ പന്തിക്കേട് മണത്ത അവൻ പേരടി മെല്ലെ തിരിച്ച് എന്നെ നോക്കി ഇല്ലാന്ന് തലയാട്ടി…!
അതറിഞ്ഞ എന്റെ ചുണ്ടിലൊരു ചിരിവിരിഞ്ഞു…! അത് കണ്ടിട്ടാവണം യദു എന്നെ വല്ലാത്തൊരു നോട്ടം…!
“” എടാ…! ഇത് വേണോ…? “” എന്റെ ഉദ്ദേശമെന്താണെന്ന് കറക്റ്റ് മനസ്സിലാക്കിയ അവൻ എന്നോട് സംശയത്തോടെ ചോദിച്ചതും,
“” വേണം…! “” ന്നും പറഞ്ഞ് ഇനിയെന്ത് ചെയ്യണമെന്ന പ്ലാൻ അവന് പറഞ്ഞുകൊടുത്തു…! ആദ്യം അവനൊന്ന് ശങ്കിച്ചെങ്കിലും വലിയ ബലംപിടുത്തമില്ലാൻഡ് തന്നെ കൂടെ നിക്കാന്ന് ഏറ്റു…! അതോടെ ഞാനവനേം വിളിച്ചോണ്ട് ആരതിടെ മുന്നിലേക്ക് ചെന്നു…!
ഗ്രേപ്പ് കളറ് ചുരിദാറും അതെ നിറത്തിലുള്ള ലെഗ്ഗിങ്‌സും വല പോലുള്ള ഷാളുമാണ് വേഷം, പിന്നെ ചുരിദാറിന്റെ കളറിനോട് ചേർന്ന കമ്മലും നെറ്റിയിൽ കുഞ്ഞൊരു പൊട്ടും…! മുഖത്തേക്ക് വീണുകിടക്കുന്ന അനുസരണയില്ലാത്ത മുടിയിഴയെ ഇടിക്കിടക്ക് പിന്നിലേക്ക് ഒതുക്കികൊണ്ട് ലാപ്പിൽ മരിച്ചു കുത്തുന്ന ആരതിടെ മുന്നിലേക്ക് ഞാൻ ചെന്ന് നിന്നു…!
“” മ്മ്ഹും മ്മ്ഹും…! “” മുന്നില് വന്ന് നിന്ന എന്നെ അവള് കണ്ടില്ലന്നു തോന്നിയപ്പോ ഞാൻ ചുമക്കുന്ന ശബ്‍മുണ്ടാക്കി അവളെ നോക്കി…! പക്ഷെ ആരതിക്ക് പകരം തലയുയർത്തി നോക്കിയത് കല്യാണിയാണ്…!
നീയല്ല…! അവള്…! അവള്…! അവളെവിളിയെടി…!
മുന്നില് വടി പോലെ നിക്കണ ഞങ്ങളെ കണ്ട കല്യാണി ആദ്യമൊന്ന് പകച്ചു…! ശേഷം അടുത്തിരുന്ന ആരതിയെ തട്ടി വിളിച്ചതും,
“” എന്താടി…? “” ലാപ്പിൽ നിന്നും തലപൊക്കാതെ അവള് കാര്യം തിരക്കി…!
“” ദേ മുന്നില്…! “” ന്നും പറഞ്ഞ് കല്യാണി ആരതിടെ തലപിടിച്ചുയർത്തിയതും അവള് കാണുന്നത് അവളെ നോക്കി ഇളിച്ചുനിക്കുന്ന എന്നെയാണ്…! എന്നെക്കണ്ടപാടേ അവളൊന്ന് വൃത്തിക്ക് ഞെട്ടി…! ഇനി ഞാൻ പ്രതീകാരം വീട്ടാൻ വന്നതാന്ന് മനസ്സിലായിട്ടുണ്ടാവോ…?
“” എന്താ ആരുചേച്ചി ചെയ്യണേ…? “” മുഖത്തെ ചിരിമാറ്റാതെ ഞാനവളോട് ചോദിച്ചെങ്കിലും അതിന് അവളെന്നെ കലിപ്പിച് നോക്കിയതല്ലാതെ വേറൊന്നും പറഞ്ഞില്ലേ…! അതെനിക്ക് ഫീലായി…! ഞാൻ നേരെ ബെഞ്ചിന്റെ അറ്റത്തായിരുന്നിരുന്ന അവളെ കുണ്ടികൊണ്ട് തള്ളി ബെഞ്ചിന്റെ മറ്റേ അറ്റത്തേക്ക് നീക്കിയിരുത്തി…! കൂടെ കല്യാണിയും നീങ്ങി…! അതോടെ എനിക്കും യദുനും ഇരിക്കാൻ സ്ഥലായി…!
ആരതി എന്താ നടക്കാണെന്ന് മനസ്സിലാവാതെ എന്നെ പകച്ച് നോക്കുന്നുണ്ട്…!
ലാപ്ടോപ് ഇരിക്കുന്നിടത്തേക്ക് കൈയെത്തിച്ചു അതെടുക്കാൻ നോക്കുന്ന ആരതിയെ തടഞ്ഞുകൊണ്ട് ഞാനവൾടെ കൈ എന്റെ കൈയിലൊതുക്കി…!
“” ആരു…! “” വളരെ നേർത്ത ശബ്ദത്തിൽ ഞാനവളെ സ്നേഹത്തോടെ വിളിച്ചു…! കണ്ടാൽ കടിച്ചുകീറാൻ നിന്നിരുന്ന എന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു സമീപനം അവൾ പ്രതീക്ഷിച്ചിരുന്നില്ലാന്ന് തോന്നിക്കും വിതം ആരതിടെ മുഖത്ത് എന്തോ ഒരു ഭാവം ഞാൻ കണ്ടു…!
“” അന്ന് ഞാൻ…! അന്ന് ഞാനങ്ങനൊന്നും പറയാൻപാടില്ലായിരുന്നു…! അപ്പഴത്തെ ദേഷ്യത്തില് ഞാൻ അറിയാതെ പറഞ്ഞുപോയതാണ്…! “” അവളുടെ പൂച്ചകണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു…! തിരിച്ചൊന്നും പറയാതെ ആരതി എന്നെ തന്നെ നോക്കിയിരുന്നു…!
പുറത്തുനിന്നും ലൈബ്രറിയിലേക്ക് ഇരചേത്തുന്ന സൂര്യകിരണങ്ങൾ അവളുടെ തെന്നികളിക്കുന്ന മുടിയിഴകളെയും ചുവന്നുതുടുത്ത ചുണ്ടുകളെയും തൊട്ടുരുമ്മി നിൽക്കുന്നത് ഒരു നിമിഷം ഞാൻ നോക്കിയിരുന്നുപോയി…! മേൽ ചുണ്ടിൽ പൊടിഞ്ഞിറങ്ങി വരാൻ വെമ്പിനിൽക്കുന്ന വിയർപ്പുകണങ്ങളെ തുടച്ചുമാറ്റാതെ എനിക്ക് നേരെ അവളെറിയുന്ന നോട്ടം…! അത് വല്ലാത്തൊരു നോട്ടമാണ്…!
നീ ലക്ഷ്യത്തിൽ നിന്ന് തെന്നിമാറുന്നുണ്ട് മൈരേ…! ന്നും പറഞ്ഞ് മനസ്സെന്നെ കടുംഞാണിട്ട് വലിച്ചപ്പോഴാണ് ഞാൻ സോബോധത്തിലേക്ക് വന്നത്…!
“” എനിക്കറിയില്ല ആരു ഞാനെന്താ ഇങ്ങനായീ പോയേന്ന്…! “” ഒന്ന് നിർത്തിയ ഞാൻ പുറത്തേക്ക് നോട്ടമ്പായിച്ചു വീണ്ടും അവളെ നോക്കി…!
“” ഞായിപ്പോ വന്നത് എല്ലാത്തിനും സോറി പറയാനാണ്…! സോറി…! ഇതുവരെ ഞാൻ ചെയ്ത് കൂട്ടിയേനെല്ലാം…! “” നിഷ്കളങ്കമായി ഞാൻ പറഞ്ഞു…!
“” പോട്ടെ…! സാരല്ല…! “” ഇതുവരെ കമാന്നൊരക്ഷരം മിണ്ടാതിരുന്ന ആരതി കുറച്ചുനേരം എന്നെ നോക്കിയിരുന്ന ശേഷം എന്റെ കൈ മുറുകെ പിടിച്ച് സൗമ്യമായി പറഞ്ഞു…! മുഖത്തൊരു ചിരിയുമുണ്ട്…! ചിരിയോടൊപ്പം എഴുതിവന്ന കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു…! അപ്പഴാണ് പിന്നിൽ നിന്ന് യദു ആരും കാണാതെയെന്നെ തോണ്ടുന്നത്…!
“” മതി…! അത്രേം മതി…! ഇനി ഞാനൊന്നിനും വരില്ല…! ഇപ്പൊ പഴേപോലെയല്ല, എനിക്കൊരു കുട്ടിയൊക്കെ സെറ്റായി…! അപ്പൊ ആവിശ്യല്ല്യാത്ത അലമ്പൊന്നും വേണ്ടാന്ന് വച്ചു…! അതാ വന്ന് സോറി പറഞ്ഞത്…! എന്ന ശെരി…! ഞാൻ പോട്ടെ…! “” ന്നും പറഞ്ഞ് അവള്ടെ മറുപടിക്ക് മുന്നേ യദുനേം കുട്ടി പുറത്തിറങ്ങി…!
അവൾക്ക് വല്ല്യ ബുദ്ധിയൊന്നും ഇല്ലാത്തത് നന്നായി…! അല്ലെങ്കി മൂഞ്ചിപോയേനെ…!
“” എന്തായി…? എല്ലാം ഡിലീറ്റ് ആക്കിയ…? “” ലൈബ്രറിയിൽ നിന്ന് വെപ്രാളപെട്ട് നടന്നുന്നീങ്ങുന്നതിനിടക്ക് ഞാൻ ചോദിച്ചു…!
“” അതൊക്കെ ആക്കി…! ഇനിയവള് എങ്ങനെ മെനക്കെട്ടിരുന്നു നോക്കിയാലും അത് കിട്ടൂല…! “”
“” അത് കേട്ടാ മതി…! ഹോ…! “” ഒരു നെടുവീർപ്പിട്ട് ഞാൻ അവന്റെ കൂടെ നടന്നു…! ഏത് വിദേനേം ആരതിടെ ശ്രെദ്ധ തെറ്റിച്ഛ് അവള്ടെ ലാപ്ടോപ്പിൽന്ന് ഇത് വരെ ചെയ്തുവച്ച പ്രൊജക്റ്റ് ഡിലീറ്റ് ആക്കാനായിരുന്നു എന്റെ പ്ലാൻ…! ഡിലീറ്റ് ആക്കാൻ ഞാൻ യദുവിനെ ഏൽപ്പിച്ചെങ്കിലും അത് ചെയ്യുന്ന സമയത്ത് ആരതിയോ കല്യാണിയോ കാണോന്നൊരു പേടി എനിക്കുണ്ടായിരുന്നു…! കാണാണ്ടിരിക്കാൻ ഞാൻ എന്റെ ഒരു കൈ ബെഞ്ചിലേക്ക് കേറ്റി പിന്നിലിരിക്കുന്ന യദുവിനേം പിന്നെ ലാപ്ടോപ്പും പരമാവതി മറച്ചാണ് ഇരുന്നിരുന്നത്…!
“” നമ്മള് ചെയ്തത് മോശായോന്നൊരു തോന്നല്…! “” ആരതിക്കിട്ട് ആദ്യത്തെ പണി കൊടുത്തതിന്റെ സന്തോഷത്തിൽ സ്വയം പുളകം കൊള്ളുന്നതിനിടക്ക് അവന്റെ വായിൽ നിന്ന് വീണു…!
“” അതെന്ത്…? അതെന്ത് ഇപ്പങ്ങനെ തോന്നാൻ…? “” അവൻ പറഞ്ഞതോട്ടും ഇഷ്ടപ്പെടാതെ ഞാൻ മുഖം ചുളിച്ചു…!
“” വേറൊന്നുവല്ല…! ആ പ്രൊജക്റ്റ് കൊറേണ്ടായിരുന്നു…! പോരാത്തേന് അവളതിന്റെ അവസാനഘട്ട പരിപാടിലായിരുന്നുന്ന തോന്നണേ…! “” അത് പറയുമ്പോ അവന്റെ മുഖത്ത് അവളോടുള്ള സഹതാപം ഞാൻ കണ്ടു…! പക്ഷെ അത് കേട്ടെനിക്ക് സഹതാപം പോയിട്ട് ഒരു മൈരുപോലും തോന്നീല, മറിച്ച് വല്ലാത്തൊരു കുളിരങ്ങു കേറി…!
“” അത് തന്നെയാടാ എനിക്കും വേണ്ടേ…! അവള് കഷ്ട്ടപെട്ട് ചെയ്തതൊക്കെ അങ്ങട്ട് ഇല്ലാണ്ടാകണം…! “” പ്രതീകാരത്തിന്റെ സാമ്പിള് കണ്ടിട്ട് ഇവൻ ഇങ്ങനെ ആണേൽ ഇനി വരാൻപോണത് കണ്ട ഇവനെന്ത് പറയും…!
“” പിന്നെ അത് മാത്രല്ല…! “” എന്തോ പറയാൻ വന്ന അവൻ അത് മുഴുപ്പിക്കാതെ നിർത്തിയതും,
“” പിന്നെ…? “”
“” പിന്നെ ഒന്നുല്ല്യ…! “”
ഒന്നൂല്ല്യേങ്കി വേണ്ടാന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു…!
നടന്ന് വാകെടെ ചോട്ടിൽ എത്തിയതും അവിടെ അവന്മാരുണ്ടായിരുന്നു…!
“” നിങ്ങള് ക്ലാസ്സികേറാതെ ഏത് കാലിന്റെടേൽ പോയി കെടക്കാരുന്നടാ…? “” ഞങ്ങളെ കണ്ടപാടേ ഹരീടെ തോളിൽ തൂങ്ങി നിന്നിരുന്ന അജയ്യ് ചാടിവീണ് ചോദിച്ചതും,
“” ആർടെ കാലിന്റെടേല് കെടന്നാലും നിനക്കെന്താടാ മൈരേ…! “” ന്നും പറഞ്ഞ് യദു അവന്റെ കഴുത്തിലൂടെ കൈയിട്ട് ഞെരിച്ചു…!
പെട്ടന്നാണ് പിന്നിൽ നിന്നൊരു അലർച്ച കേൾക്കുന്നത്…!
“” അഭി…! “” ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കിയതും ഞങ്ങള് കണ്ടത് ഭദ്രക്കാളിയെ പോലെ വിറഞ്ഞുതുള്ളിവരുന്ന ആരതിയെയാണ്….!
തുടരും…!❤️
Responses (0 )