ആരതി കല്യാണം 8
Aarathi Kallyanam Part 8 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
ചില തിരക്കുകളിൽ പെട്ടുപോയി…! ഇനിയും വൈകിയാൽ ശെരിയാവില്ലാന്ന് തോന്നിയത് കൊണ്ടാണ് ഇപ്പൊ തന്നെ കഥയിട്ടത്…! പെട്ടെന്നെഴുതിയത് കൊണ്ട് പല തെറ്റുകളും കാണാം…! നിങ്ങളത് ക്ഷേമിക്കുമെന്ന് കരുതുന്നു…!
കഥ ഇഷ്ടപ്പെട്ടാൽ ദയവു ചെയ്ത് ലൈകും കമന്റും ചെയ്യുക… ❤️
കൊപ്പത്തിടെ കാലകത്തിയുള്ള നടപ്പ്കണ്ട് അമ്മയവളേ പൊക്കി…ഇനിയിപ്പോ ആളായി ബഹളായി തല്ലായി… എനിക്ക് ആലോയ്ക്കാൻകൂടി വയ്യ… പോലീസിപ്പോ വരും… പെങ്ങടെ കല്യാണത്തിന് അനിയനെ പീഡനകേസിന് പോക്കീന്ന് നാട്ടുകാരെല്ലാം പറഞ്ഞ് നടക്കേംചെയ്യും…!
ന്നെല്ലാം മനസ്സിൽ വിചാരിച്ച് ഞാൻ സ്ലോ മോഷനിൽ തിരിഞ്ഞ് നോക്കിയതും എന്റെ മുട്ടുകാല് കിടുകിടാ വിറച്ചു… അമ്മേടെ നോട്ടം അത്രക്കും ഭയാനകമായിരുന്നു… അതോടെ ബാക്കിയൊള്ളോരേ നോക്കാനെന്നെകൊണ്ട് പറ്റീല… ഇവർക്ക റൂമിലോട്ടേങ്ങാനും മാറിനിന്ന് വിളിച്ചൂടെ… ഇതിപ്പോ എന്നെയിവടന്ന് തല്ലിയിറക്കണ കാഴ്ച ഹാളിക്കൂടെനടക്കണോരെല്ലാരും കാണും…
“” നോക്കി നിക്കാണ്ട് വേഗം വാടാ…! “” അണ്ടിപോയ അണ്ണാന്റെ കുണ്ടിയിൽ ഗുണ്ടുവെച്ച് പൊട്ടിച്ചവസ്ഥയിൽ നിന്നയെന്നെ അമ്മ അലറിവിളിച്ചതും ഞാൻ വരാനുള്ളത് വരട്ടെന്നും പറഞ്ഞ് താഴോട്ട്ചെന്നു… ജയിലെങ്കി കോടതി…!
“” ഇവള് നിന്നോട് വീട്‌വരൊന്ന് കൂടെ ചെല്ലാൻ പറഞ്ഞിട്ട് നീയെന്താടാ ചെല്ലാത്തെ…? “” ന്താന്ന്…? അമ്മയൊരു ശകാരംപോലെ പറഞ്ഞത് കേട്ടിട്ട് ഒന്നും മനസിലാവാതെ ഞാനവളെയൊന്ന് നോക്കി… ന്നിട്ട്,
“” എപ്പോ പറഞ്ഞ്…? “” അങ്ങെനെയൊരു സംഭവമേ ഞാനറിഞ്ഞിട്ടില്ലാത്തതോണ്ട് അമ്മയെയും ആരതിയേം ഞാൻ മാറിമാറി നോക്കിയൊന്ന് ചോദിച്ചു…
“” ഞാൻ പറഞ്ഞില്ലേ ആന്റി ഇവനിങ്ങനെ പറയൂന്ന്…! “” ഒരു നിരാശനിറഞ്ഞ ശബ്ദത്തോടെ ആരതിയത് പറഞ്ഞപ്പോ ഡികാപ്രിയോപോലും തോറ്റുപോവുന്ന അവൾടെയാ മൂഞ്ചിയ അഭിനയം കണ്ട് നോക്കിന്നിക്കാനെ എനിക്കായൊള്ളു…!
“” നീ പേടിക്കണ്ട മോളെ, അവൻ വരും…! “” അവള്ടെ മുടിയിലൊന്ന് തലോടി എന്റെ തള്ള പറഞ്ഞു… മ്മ് നോക്കിയിരുന്നോ ഞാനിപ്പോപോവും…! ന്നും മനസ്സിൽ പറഞ്ഞ് ഞാനമ്മക്ക് നേരെ തിരിഞ്ഞു…
“” അത് ശെരിയാവുല്ല്യ… ഞാൻപോയ ഇവടത്തെ കാര്യങ്ങളൊക്കെയാര് നോക്കും…? അതോണ്ട് നിങ്ങള് വിച്ചൂനോട് വല്ലോം പറയ്യ്…! “” ഹാളിൽ നിന്ന് സംസാരിക്കണതോണ്ട് എനിക്ക് വല്ലാതെയൊന്നും ഒച്ചയിടാമ്പറ്റിയില്ല… പോരാത്തേന് അവക്കടെ തന്തേം തള്ളേം കൂടി മുമ്പിലൊണ്ട്… അതിനാൽതന്നെ എത്രെയൊക്കെ വിനയോം ആത്മാർത്ഥതേം മൊഖത്തു വരുത്താമ്പറ്റോ അത്രയൊക്കെ വരുത്തി ഞാനത് പറഞ്ഞതും ആരതി വീണ്ടും പ്രതീക്ഷയോടെ അമ്മയെ നോക്കി…
“” അതൊന്നും അലോയ്‌ച്ച് നീ പേടിക്കണ്ട… തത്കാലം ഇവടത്തെ കാര്യങ്ങളൊക്കെ വിച്ചു നോക്കിക്കോളും പോരാത്തേന് ഇനിയെന്താ ഇവടെ പണീള്ളെ…? “” ന്നായി തള്ള… പൊളിഞ്ഞുകേറീതെല്ലാം ഉള്ളിലൊതുക്കി ഞാനാരതിയെ നോക്കി… ശേഷം മറുപടിപറയാൻ വന്നയെന്നെ തടഞ്ഞുകൊണ്ട് അമ്മ,
“” ന്നാ ചാവി, നീ ഇവളേം കൂട്ടി വീട് വരെയൊന്ന് ചെല്ല്… പിന്നെ കൊച്ചിന് കാലിനെന്തോ വയ്യാന്ന്, അങ്ങനെ ഹോസ്പിറ്റലിലും കാണിച്ചിട്ട് വന്ന മതി…! “” അവള്ടെ കയ്യീന്ന് ചാവിയും വാങ്ങി എനിക്ക് നീട്ടിയതിന് പിന്നാലെ അമ്മയത് പറഞ്ഞു…! ഈ നശുലത്തിനെ ഇനി ഹോസ്പിറ്റലിലും പണ്ടാറടക്കണോ…? ഇതെന്തൊരു മേനെക്കെടാന്ന് നോക്കണേ…!
നല്ലൊരുദിവസായിട്ട് ഒന്നും എതിർത്തുപറയണ്ടല്ലോന്നും വിചാരിച്ച് ഞാൻ അവളേംകൊണ്ട് പുറത്തിറങ്ങാൻ തുടങ്ങി… ഇനി ഒരു വഴിയേയുള്ളു, ആദർശിനെ ഇവള്ടെ കൂടെ പറഞ്ഞുവിടാം… ആരതിടെ കൂടെ പോവാൻപറഞ്ഞ സ്വന്തം തന്തേടെ മരിപ്പ് വരെ മാറ്റിവക്കാൻ അവൻ മടിക്കില്ല… Brilliant…!! യെന്തൊരു ബുദ്ധിയായെനിക്ക്…! എത്ര പെട്ടന്നാണ് ഞാനോരോ പോംവഴികളൊക്കെ കണ്ടുപിടിക്കണേ ന്നുള്ള എന്റെ ചിന്തയിൽ ഞാൻ സ്വയം അഭിമാനം കൊള്ളാനും മറന്നില്ല…
അങ്ങനെയെല്ലാം മനസ്സിൽ കണക്ക്കൂട്ടി ഞാൻ പുറത്തിറങ്ങി, പിന്നാലെ അവളും ഉണ്ടായിരുന്നു… പക്ഷെ പുറത്തിറങ്ങി ചുറ്റും നോക്കിയെങ്കിലും അവന്മാര്ടെ പൊടിപോലും കണ്ടില്ല… ഈ മൈരന്മാരിതവടെ പോയി…? ഞാൻ പന്തലിലും പുറത്തുമെല്ലാം അവരെ നോക്കിനടന്നെങ്കിലും ഒറ്റേണ്ണത്തിനെ പോലും കണ്ടില്ല… പിന്നെയാണ് എനിക്കാ കാര്യം ഓർമവന്നത്, ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞ് റീസെപ്ഷന് മുന്നേ ഞങ്ങള്ക്ക് സാനമടിക്കാനുള്ള പ്ലാനുണ്ടായിരുന്നു…
എന്നെ കൂട്ടാതവര് ഒറ്റകടിക്കാൻ പോയോ…? എന്നെ കൂട്ടാതെ അവര് പോയീന്നോർത്തപ്പോ എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല… അല്ലെങ്കിലും കല്യാണപെണ്ണിന്റെ അനിയൻ അടിച്ച്കിറുങ്ങി നടന്ന അതിന്റെ മോശം കുടുംബത്തിനാ… ഞാനൊരു ബുദ്ധിമാൻ മാത്രല്ല നല്ലൊരു കുടുംബിനി കൂടിയാണ്… ഈ കുടുംബിനിന്ന് പെണ്ണുങ്ങൾക്കല്ലേ പറയാ…? അപ്പോ ആണുങ്ങൾക്ക് എന്തോ പറയും…? കുടുംബൻന്നോ…? അതോ കുടുംബിന്നോ…? തത്കാലം കുടുംബിന്ന് പറയാം…
തിരിച്ച് വണ്ടിയിടടുത്തേക്ക് നടക്കുമ്പോ അവനസാവട്ടമെന്നോണം ഞാനവന്മാരുണ്ടോന്ന് ചുറ്റുമോന്ന് നോക്കി… പക്ഷെ നിരാശയായിരുന്നു ഫലം… ഇനിയിപ്പോ വേറെ വഴിയില്ലാത്തോണ്ട് ഞാൻതന്നെയവളെ കൊണ്ടുവാൻ തീരുമാനിച്ചു… ഡ്രൈവിങ് സീറ്റിലേക്ക് കേറുമ്പോ അപ്പുറത്ത് കോ ഡ്രൈവർ സീറ്റിലേക്ക് കേറുന്ന ആരതിയെ നോക്കി ഞാനൊന്ന് പല്ലുകടിച്ചു, ഇവൾക്ക് പിന്നീല്ലെങ്ങാനും കേറീകൂടെ…? അല്ലെങ്കി വേണ്ട, ഞാനിവൾടെ ഡ്രൈവറാന്ന് ഇവൾക്ക് സ്വയമൊരു തോന്നല് വരും…
എത്രേം പെട്ടന്ന് ഇവളെ ആയിട്ടുള്ള എടപാട് തീർക്കാൻ വേണ്ടി ഞാൻ വണ്ടി തൊണ്ണൂറെ തോന്നുറ്റിപ്പത്തിൽ വെച്ച് പിടിച്ചു… ഇനി വണ്ടിയെങ്ങാനും തട്ടി ഇവള് ചാവാണെങ്കി ചാവട്ടെന്നെ… അങ്ങനെയാവുമ്പോ ഞാനും കൂടി ചാവാനുള്ള സാധ്യതയുണ്ട് എന്ന കാര്യം എനിക്കങ്ങ് കത്തീല…
“” നീയെന്നെ പേടിപ്പിക്കാൻ വേണ്ടിട്ടാണോ ഇങ്ങനെ സ്പീഡിൽ പോണേ…? “” ഞാൻ വണ്ടികൊണ്ട് അക്രമം കാണിക്കുന്നത് കണ്ട ആരതി ഒരു പുരികം പൊക്കി എന്നോടത് ചോദിച്ചതും ഞാനവളെ കലിപ്പിച്ചോന്ന് നോക്കി…
“” നിന്നെ പേടിപ്പിക്കാൻ നീയാരെടി ഉമ്മറത്ത് കേറികെടക്കണ പട്ടിയോ…? അവൾടെയൊരു ചോദ്യം… വണ്ടി ഞാൻ ഇഷ്ടോള്ളപോലെ ഓടിക്കും, പറ്റില്ലെങ്കി എറങ്ങി പോടീ…! “” ന്നായി ഞാൻ… എടുത്തടിച്ചപോലെയുള്ള എന്റെ മറുപടിക്കെട്ട് അവളൊന്ന് അടങ്ങുംന്ന് വിചാരിച്ചേനിക്ക് തെറ്റി…
“” എനിക്കറിയാ, നീ സ്പീടീ പോയ ‘ അയ്യോ അഭി മെല്ലെ പോടാ എനിക്ക് പേടിയവണട പ്ളീസ്ടാ ‘ എന്നൊക്കെ പറഞ്ഞ് ഞാൻ നിന്നോട് കേഞ്ചൂന്ന് നീ വിചാരിക്കാണുണ്ടെന്ന്…! പൊട്ടൻ…! “” പേടി അഭിനയിക്കണപോലെ അവളെന്നെയൊന്ന് ആക്കി… സത്യത്തിൽ അത് തന്നെയാണ് എന്റുദ്ദേശമെങ്കിലും അവളത് മനസിലാക്കിയ സ്ഥിതിക്ക് ഇനി വേറെ വല്ല വഴിയും നോക്കാൻ എന്നോണം ഞാൻ അവൾക്ക് മറുപടികൊടുക്കാതെ പിന്നേം വണ്ടിയൊടിക്കൽ തുടർന്നു…!
അവള്ടെ വീട്ടിലെത്തിയ ഞാൻ വണ്ടിയൊതുക്കി ശെരിക്കൊന്ന് ഊണ്ട് നിവർന്നു… രണ്ടുമൂന്നു മിനിറ്റ് അങ്ങനെയിരുന്നിട്ടും പുറത്തിറങ്ങാതെ വണ്ടിയിൽ തന്നെ ഇരുന്നു AC വെന്റ് അങ്ങോട്ടുമിങ്ങോട്ടും തിരിക്കണ ആരതിയെ കണ്ടതും എനിക്കങ്ങ് പൊളിഞ്ഞു…
“” ഏത് മറ്റവനെ കാത്തിരിക്കാണെടി നീ…? “” ഹാൻഡ് റെസ്റ്റിൽ ശക്തിയിൽ ഇടിച്ച് ഞാനിരുന്നു ചീറി… പക്ഷെ അത് കേട്ടിട്ടും അവളുടെഭാഗത്തു നിന്ന് വലിയ പ്രതികരണമൊന്നും ഇല്ലാന്ന് കണ്ടതും ഞാൻ,
“” നിന്നോടാ പറഞ്ഞെ എറങ്ങി പോവാൻ…! “”
“” നീ സിൽമേലൊക്കെ കണ്ടിട്ടില്ലേഭി ഈ ആൺപിള്ളാര് പെൺകുട്ട്യോൾക്ക് ഡോറ് തുറന്നു കൊടുക്കണതൊക്കെ…? “” എന്നെ പാളിനോക്കികൊണ്ട് അവൾ ചെറിയൊരുചിരിയോടെ പറഞ്ഞു… അവള്ടെ ചാട്ടമെങ്ങോട്ടാന്നു മനസിലാക്കിയ ഞാൻ പല്ല് കടിച്ച് വണ്ടിയിൽനിന്നിറങ്ങി നേരെ അവളുടെ ഡോറിന്റെ അടുത്തേക്ക് ചെന്നു… ശേഷം വാതില് തുറന്ന് അവളെ പിടിച്ച് വലിച്ച് പുറത്തിറക്കി… ഉള്ളിലെ ദേഷ്യം മൊത്തം ആ വലിയിൽ തീർത്തതിനാൽ അവളൊന്ന് വെച്ചു പോയിരുന്നു… ശെയ്യ്…! ശവം മോറുംകുത്തി വീണില്ല…!
“” ഇപ്പോ നിന്റെ ആഗ്രഹം തീർന്നില്ലേ…? ഇനി ചെല്ല്, പോയിട്ട് എന്ത് മലര ചെയാനുള്ളേച്ച അത് തീർത്തിട്ട് വാ… “” അവള്ടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ ഞാൻ തിരിച്ച് വണ്ടിയിലേക്ക് കേറിക്കൊണ്ട് പറഞ്ഞു…! പുറത്ത് നിന്ന് അവളെന്തോ പറഞ്ഞെങ്കിലും ഞാനത് ശെരിക്ക് കേട്ടില്ല… തന്തക്ക് വിളിച്ചതാന്ന് തോന്നണു… പിന്നേം കൊറേ നേരം പുറത്ത് ചുറ്റിതിരിഞ്ഞു നിന്ന ആരതി ഞാൻ മൈന്റ്അകുന്നിലാന്ന് കണ്ടതും എന്തൊക്കെയോ പിറുപിറുത്തോണ്ട് അകത്തേക്ക് പോയി…!
പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അവളെ കാണാത്തകാരണം ക്ഷേമ നശിച്ചഞാൻ വണ്ടിയും സ്റ്റാർട്ട് ചെയ്ത് പോവാനായി നിന്നു… പെട്ടന്ന് അവളുടെ വീടിന്റെ വാതിൽ തുറക്കുന്നത് ഞാൻ കണ്ടു… ഒരു റെഡ് വെൽവേറ്റ് സാരിയും കഴുത്തിൽ വെറുമൊരു ചെയിനും വലിയ ഡിസൈനൊന്നുമില്ലാത്ത ചെറിയ രണ്ട് കമ്മലുകളും ഇട്ട് ആരതി… ഞാൻ കാറുമായി പോവാൻ നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് ഇറങ്ങി വണ്ടിയുടെ അടുത്ത് വന്ന് അകത്ത് കേറി… ശേഷമെന്നെയൊന്ന് നോക്കി,
“” എങ്ങനേണ്ടഭി…? കൊള്ളാവോ…? “” സീറ്റിൽ ചെരിഞ്ഞിരുന്ന് എന്നോടത് ചോദിച്ചതും,
“” അടിപൊളി…! ഇനി രാത്രി ഒരു പന്ത്രണ്ടുമണിയാവുമ്പോ എടപ്പാള് സെന്ററിൽക്ക് എറങ്ങി നിന്നാമതി, നല്ല കളക്ഷൻ കിട്ടും…! “” നല്ലൊരുദിവസായിട്ട് മനുഷ്യനെ കെടന്ന് ഊഞ്ഞാലാട്ടിയതും പോര അവൾക്കിനി എന്റെ അഭിപ്രായംകൂടി വേണബോലും… പക്ഷെ അതവൾക്ക് തീരെ പിടിച്ചില്ലാന്ന് അവള്ടെ മുഖം മാറുന്നത് കണ്ടപ്പഴേ എനിക്ക് മനസ്സിലായി…
“” മര്യാദക്ക് സംസാരിച്ചില്ലെങ്കി എന്റെ കൈനിന്റെ മോന്തേലിരിക്കും…! “” എന്റെ മറുപടികെട്ടവൾ വിരല്ചൂണ്ടി ഒരലറാലായിരുന്നു… മുഖത്തേക്ക് രക്തമെല്ലാം ഇരച്ചുകേറി ഒരു പ്രാന്തിയെപ്പോലെ അവൾ വിറച്ചു… അവക്കടെ ശബ്ദമങ്ങു പൊങ്ങിയതും എനിക്ക് പെട്ടന്നൊരു തരിപ്പ് കേറി…! അതോടെ ഞാനവൾടെ കഴുത്തിനു പിന്നിൽ ബലമായി പിടിച്ച്,
“” ഡീ കോപ്പേ, നിന്റെ ശബ്ദമെങ്ങാനും പൊങ്ങിയ വണ്ടിലെ എയർബാഗ് നിന്റെയീ തിരുമോന്തേലും ഇരിക്കും…! ഓവർ ഷോ കാണിക്കാണ്ട് മിണ്ടാണ്ടിരിക്കണതാ നിനക്ക് നല്ലത്…! “” അവള്ടെ തല പിടിച്ച് ഡാഷ്ബോർഡിലേക്ക് ഇടിക്കുന്നത് പോലെ കാണിച്ച് പറഞ്ഞു… എന്റെയാ പ്രവർത്തിയിൽ ആരതിയോടുള്ള ദേഷ്യം മുഴുവനുമുണ്ടായിരുന്നു… ഞാൻ പിടിവിട്ടതും ആരതിയെന്നെ ദഹിപ്പികുന്നൊരു നോട്ടം നോക്കി… പക്ഷെ എന്റെയപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാനത് കാര്യമാക്കിയില്ല… ശേഷം വണ്ടിടെ ഗിയർ ശക്തിയായി വലിച്ചിട്ട് മുന്നോട്ടെടുത്തു…
ഇവളെയായിട്ട് ഹോസ്പിറ്റലിൽ പോവാനുള്ളൊണ്ട് വണ്ടി നേരെ മെയിൻ റോഡിലേക്കാണ് എടുത്തത്… പോവുന്ന വഴി കൂറേ നേരത്തിനു അവൾ ഒരക്ഷരം മിണ്ടിയിരുന്നില്ല… എന്തായാലും നേരത്തെ നടന്നത് അവൾക്ക് നന്നായി കൊണ്ടിട്ടുണ്ട്… മനസാക്ഷിയും മലരും നമ്മക്ക് പണ്ടേ കൊറവായൊണ്ട് ഒരു തരി കുറ്റബോധം പോലും അതിൽ എനിക്കില്ലാരുന്നു… പ്രേത്യേകിച്ച് ഇവളോട്…!
“” നീ നേരത്തെ പറഞ്ഞതും ചെയ്തതുമൊക്കെ ശെരിയാന്ന് തോന്നണുണ്ടോ അഭി നിനക്ക്…! “” ഏറെ നേരത്തെ നിശബ്ദതകൊടുവിൽ അവൾ എന്നോടായി ചോദിച്ചതും ഞാനവൾക് നേരെ തിരിഞ്ഞു… അന്നേരത്തെ ആരതിടെ മുഖഭാവം കണ്ടെനിക് തെല്ലൊരു പേടി തോന്നാതിരുന്നില്ല… രക്‌തമിരച്ചു കേറിയ അവള്ടെ മുഖം അത്രക്കും ഭയാനകമായിരുന്നു… കൂടാതെ അവള്ടെ കൈ ഡോർ ഹാൻഡിലിലും… സെൻട്രൽ ലോക്ക് കംപ്ലയിന്റ് ആയതുകൊണ്ട് ഇപ്പോഴത്തെ പുതിയ കാറുകളെ പോലെ ഓടിക്കൊണ്ടിരിക്കുമ്പോ ഡോർ ലോക്ക് ആയി ഇരിക്കുന്ന സിസ്റ്റം ഇതിൽ വർക്കിംഗ് അല്ലായിരുന്നു… ഒന്നും മിണ്ടാതെ ഞാൻ റോഡിലേക്കും അവളെയും മാറി മാറി നോക്കുന്നത് കണ്ടതും അവൾ ഉറക്കെ ചീറി,
“” ചോദിച്ചത് കേട്ടില്ലേ…? “” അവളുടെ മടിയിലേക്ക് തന്നെ നോക്കികൊണ്ട് ആരതി ഒരിക്കൽക്കൂടി ചോദ്യമുന്നയിച്ചു… ഞാനാണെങ്കിൽ ആരതിടെ മുഖമെല്ലാം കണ്ട് തരിച്ചിരിക്കുവായിരുന്നു… അതുകൊണ്ടാവണം ആ ഒരു സമയത്തെന്റെ വായിൽ നിന്നൊന്നും പുറത്ത് വന്നില്ല… അതോടെ ആരതി ഒന്നുംകൂടി വയലന്റായി…
“” അഭി ഞാൻ ചോദിച്ചത് കേട്ടിലേന്ന്…! “” ഒരലർച്ചയോടെയവൾ ഡോർ തുറക്കാൻ നോക്കുന്നത് കണ്ട ഞാൻ പെട്ടന്ന് എന്റെ ഇടത് ഭാഗത്ത്നിന്ന് ഉച്ചത്തിലൊരു ഹോണ് കേട്ടു…!!
ശേഷം മൊത്തമൊരു ഇരുട്ടായിരുന്നു…! ആരൊക്കെയോ സംസാരിക്കുന്നതും ആംബുലൻസിന്റെയെന്ന് തോന്നിക്കും വിതം ഒരു ശബ്ദമെല്ലാം ഞാൻ കേൾക്കുന്നുണ്ട്…
“” നല്ല സ്പീടില്ല ചെക്കൻ വന്നിരുന്നേ…! “”
“” ഏതോ വലിയ വീട്ടിലെ കൊച്ചിനേംകൊണ്ട് കറങ്ങാനേറങ്ങിയതാന്ന് തോന്നണ്ട്…! “”
ന്നെല്ലാം ആരൊക്കെയോ പറയുന്നതെല്ലാം എനിക്ക് കേൾക്കാം… ശേഷം കൊറേ നേരത്തിന് നിശബ്ദത മാത്രമായിരുന്നു…
“” ആരതി പറയണതവൻ അവളെ പേടിപ്പിക്കാൻ വേണ്ടി മനപ്പൂർവം സ്പീടീ പോയതാന്ന…! “” സ്വപ്നത്തിലെന്ന പോലെ ഞാൻ കെട്ടായാ ശബ്ദം എനിക്കാരുടേതാന്നറിയില്ല…! പക്ഷെ അതിന് തൊട്ടുപ്പിന്നാലേ കാതിലെത്തിയ ശബ്ദങ്ങളെല്ലാം എനിക്ക് പരിചിതമായിരുന്നു…
“” എന്റിശ്വരാ, ഇങ്ങനൊരു ശാഭം പിടിച്ച ജന്മം…! മുടിപ്പിക്കാനായിട്ട്…! “” ന്നും പറഞ്ഞ് കരയുന്നത് എന്റമ്മയാണെന്ന് മനസ്സിലാക്കാൻ എനിക്കതികം സമയം വന്നില്ല…!
”” രെമേ…!! “”
——————————————————————————
വർത്തമാന കാലം…
വല്ലാത്തൊരു ഞെട്ടലോടെ ഞാൻ ചാടിയേണീച്ചു… വല്ലാത്ത ദാഹം… തൊണ്ട നനക്കാൻ കുറച്ച് വെള്ളം കിട്ടൊന്നറിയാൻ ഞാൻ ചുറ്റുമോന്ന് നോക്കി… ഇന്നലെ രാത്രി ബാൽക്കണിയിൽ വന്ന് സമാധിയായ കാര്യമൊക്കെ ഞാൻ മറന്നിരുന്നു…!
ചേച്ചിടെ കല്യാണദിവസം നടന്ന ആ ആക്‌സിഡന്റ് സത്യത്തിൽ ഞാനും ആരതിയും തമ്മിലുള്ള പ്രേശ്നങ്ങളുടെ ചൂട് കൂട്ടാനൊരു വലിയപങ്ക് തന്നെ വഹിച്ചിട്ടുണ്ട്… അതിന് ശേഷം കോളേജിൽ വച്ച് ഞാൻ ചെയ്യാത്ത കുറ്റത്തിന് അനുഭവിച്ച നാണെകേടൊന്നും ഇപ്പോയെനിക്ക് ഓർക്കാൻ വയ്യ…
പാതിബോധത്തിലായിരുന്നെങ്കിലും അമ്മയന്ന് സ്വന്തം മോനായ എന്നെപ്പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടപ്പോ എനിക്ക് നല്ല ദേഷ്യോം സങ്കടോംമൊക്കെ തോന്നിയിരുന്നു…! ഈ കാരണംകൊണ്ട് കൊറേ കാലത്തിന് ഞാനമ്മയോട് ശെരിക്കൊന്ന് മിണ്ടിട്ടുണ്ടായിരുന്നില്ല…!
ഞാൻ ഫോണെടുത്ത് സമയംനോക്കി… രാവിലെ ആറര കഴിഞ്ഞിരിക്കുന്നു… പെട്ടന്നാണ് ഞാനാരതിടെ വീട്ടിലാന്നുള്ള ബോധമെനിക്കുണ്ടാവുന്നത്… കോപ്പ്…!! ഇന്നലെ രണ്ടുങ്കല്പിച്ച് അവളെ കേട്ടമ്പറ്റില്ലാന്ന് പറഞ്ഞാമതിയായിരുന്നു…! ഇനിയിവടെ നിന്ന ശെരിയാവില്ല, ഇന്ന് തന്നെ തിരിച്ച് എറണാകുളം പോണം…! ന്നും മനസ്സിൽ വിചാരിച്ച് ഞാൻ മൂടും തട്ടിയെണീറ്റു… അകത്തേക്കുള്ള വാതില് തുറന്ന് ഞാൻ ആരതിടെ മുറിയുടെ അടുത്തേക്ക് ചെന്നു…! ഒന്ന് കുളിക്കണം, അത് കഴിഞ്ഞ് എന്തെലൊക്കെ പറഞ്ഞ് രാവിലെ തന്നെ എസ്‌കേപ്പ് ആവനാണ് പ്ലാൻ…!
മുറിയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അകത്തുനിന്ന് കുറ്റിയിട്ടതിനാൽ പറ്റിയില്ല… പന്നീടെ മോള്… ചവിട്ടി പോളിച്ചാലോ…? അല്ലെങ്കി വേണ്ട…! അതോടെ കുളിക്കാനുള്ള എന്റെ ശ്രേമം ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു…! പിന്നെ അതികം അവിടെ നിന്ന് താളം ചുറ്റാതെ നേരെ താഴോട്ട് ചെന്നു… നേരത്തെ ആയോണ്ട് അധികമാരും എണീറ്റുകാണില്ലാന്ന് വിചാരിചരിച്ചേനിക്ക് തെറ്റി,
അത്യാവിശ്യം സ്ത്രീ ജനങ്ങളൊക്കെ രാവിലെ തന്നെ എന്നീറ്റു നടക്കുന്നുണ്ട്… ഇവർക്കൊക്കെ കൊറച്ച് കഴിഞ്ഞേണീറ്റ പോരെ…? കോണിപടിയിലെ കൈപിടിയിൽ താങ്ങിനിന്ന് ഹാളുമൊത്തം നിരീക്ഷിച്ചു നിന്ന എന്നെ സോഫയിലിരുന്ന് പച്ചക്കറിയെന്തോ അരിഞ്ഞോണ്ടിരുന്ന സ്ത്രീകളിലൊരുത്തി കണ്ടതും അടിമുടിയൊന്ന് നോക്കി, ശേഷം,
“” ആ ഇതാര്…! എന്താ ഇത്രേ നേരത്തെ…? ക്ഷീണൊക്കെ കാണില്ലേ മോനെ…! കൊറച്ചുകൂടി ഒറങ്ങാർന്നില്ലേ…! “” പച്ചക്കറി അരിയുന്നത് നിർത്തി അവരത് പറഞ്ഞതും അടുത്തിരുന്നവരത് കേട്ട് എന്നെ നോക്കി ഒരാക്കിയ ചിരി ചിരിച്ചു… കോപ്പ്…! ബാൽക്കണിന്ന് നേരെ എടുത്ത് ചാടിയാമതിയാർന്നു…! രാവിലെ തന്നെ നന്നായൊന്ന് ചീഞ്ഞ ഞാൻ അവരെ നോക്കിയൊന്ന് ഇളിച്ച് അടുക്കള ലക്ഷ്യം വച്ച് നടന്നു… എങ്ങനേലും അവൾടമ്മെ കണ്ട് കാര്യം പറഞ്ഞ് എസ്‌കേപ്പ് ആവണം…
“” ലക്ഷ്മിയമ്മ എവടെ…? “” അടുക്കളയിൽ അവരുണ്ടാവൊന്ന് ഒറപ്പില്ലാത്ത കാരണം ഞാൻ സോഫെലിരുന്നിരുന്ന ചേച്ചിയോടായി ചോദിച്ചുതും അവര് അടുക്കള നോക്കി ലക്ഷ്മി ന്നൊരു നീട്ടിവിളിയായിരുന്നു…! അതിന് തൊട്ടു പിന്നാലെ ലക്ഷ്മിയമ്മ കൈ സാരിതലപ്പിൽ തൊടച്ചോണ്ട് അവിടേക്ക് വന്നു… അതോടെ ഞാൻ അവരെ വിളിച്ച് ഉമ്മറത്തേക്ക് നടന്നു…!
“” എന്താ മോനെ…? “” ആരേലും കാണുന്നുണ്ടോ ഇടക്കിടക്ക് പിന്നിലേക്ക് നോക്കുന്ന എന്നെ കണ്ട് ലക്ഷ്മിയമ്മ ചോദിച്ചു…
“” ഓഫീസിന്ന് വിളിച്ചിരുന്നു, എനിക്ക് ഇന്ന് തന്നെ അവടെ എത്തണം…! “” വേറെയാരും കാണുന്നില്ലാന്ന് ഉറപ്പുവരുത്തി അതിക്കാം വളച്ചുകെട്ടില്ലാതെ ഞാൻ അവരോട് കാര്യം പറഞ്ഞു…
“” മോനെ അഭി, അത്…! കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ…! “” ഞാൻ പറയുന്നത് കേട്ട് ഒരാശങ്കയോടെ അവരെന്നെ നോക്കി… പക്ഷെ എന്ത് വന്നാലും പോണമെന്ന് തീരുമാനിച്ചതോണ്ട് ഞാനത് കാര്യമാക്കിയില്ല…
“” പോയേപറ്റു ലക്ഷ്മിയമ്മേ…! ഞാനവടെ ലീവൊന്നും പറഞ്ഞിരുന്നില്ലല്ലോ…! പോരാത്തേന് ഈ കല്യാണൊക്കെ പെട്ടന്ന്ണ്ടായതല്ലേ…! ഒരുപാട് വർക്ക് പെൻഡിങ്ങിലായോണ്ട് ലീവ് ചോദിച്ച കിട്ടൂല്ല്യ…! “” ലീവ് ചോദിച്ചൂടെന്നുള്ളൊരു ചോദ്യം മുന്നിൽ കണ്ട ഞാൻ ഒരു പ്രികൊഷെനിട്ടുകൊണ്ട് പറഞ്ഞതോടെ അവരൊന്നയഞ്ഞു…! എന്നാലും അവസാന ശ്രേമമെന്നോണം അവർ,
“” ഒന്നൂടി അലോയിച്ചിട്ട് പോരെ മോനെ…! “”
“” എനിക്കും സങ്കടണ്ട് ലക്ഷ്മിയമ്മേ, പക്ഷെ പോയെ പറ്റു…! ജോലിയായി പോയില്ലേ…! “” എന്നെക്കൊണ്ടാവുന്നവിതം സങ്കടമാഭിനയിച്ച് ഞാനവരെ നോക്കി പറഞ്ഞു…!
“” സമയല്ല്യ…! ഇപ്പോ എറങ്ങിയാലേ ഉച്ചയാവുമ്പക്കും അവടെത്താമ്പറ്റു…! തത്കാലം ഏതേലൊരു വണ്ടികിട്ടോ…! വീട്ടിപോവാനാണെ, ഡ്രെസ്സൊക്കെ എടുത്തിട്ട് വേണം തിരിച്ച് പോവാൻ…! “” ഇനിയും ലഗാക്കിയ അവരെന്തേലൊക്കെ പറയൂന്ന് വിചാരിച്ച് ഞാനവരെ ഉന്തിത്തള്ളി അകത്തേക്കയച്ചു…! പെട്ടന്ന് തന്നെ അവരോരു കാറിന്റെ ചാവിയുമായി വന്ന് എനിക്ക് തന്നു…! പിന്നെയൊന്നും നോക്കീല, ചാവിക്കിട്ടിയതും ഞാൻ നേരെ പുറത്തോട്ടിറങ്ങി… അവൾടെച്ഛന്റെ കാർ ആണ്… അതുമെടുത്ത് അവരെ തിരിഞ്ഞുപോലും നോക്കാതെ ഞാൻ വേഗം വണ്ടിവിട്ടു…!
വീട്ടിലെത്തിയതും ഉമ്മറത്തൊന്നും ആരേം കണ്ടില്ല… വണ്ടി മുറ്റത്ത് തന്നെ ഇട്ട് ഞാൻ അകത്തേക്ക് കേറി… ഉമ്മറത്താളില്ലേലും അകത്താളുണ്ടായിരുന്നു… അതും ഹാളിൽ തന്നെ…!
“” നീയെന്താ ഇവടെ…! “” ഹാളിലൊരു ചൂലുമായി നിന്നിരുന്ന ചേച്ചിയെന്നെ കണ്ടതും അത്ഭുതമോ ഞെട്ടാലോന്നൊന്നും മനസ്സില്ലാവാത്ത പോലെ ചോദിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിലേക്ക് പോയി…! അവൾടെയൊരു ചോദ്യം…! മനിഷ്യനെ കുണ്ടില് ചാടിച്ചതും പോര…! ഇവളെ കെട്ടിച്ച് വിട്ടതല്ലേ…? പിന്നെന്തിനാ എടക്കെടക്ക് ഇങ്ങോട്ട് കെട്ടിയേടകണതാവോ…!
റൂമിലെത്തി വാതിലടച്ച് ഞാൻ നേരെ ബാത്റൂമിൽ ചെന്ന് പല്ലൊക്കെ തേച് മോഖങ്കൂടിയൊന്ന് കഴുകി പുറത്തിറങ്ങി… പിന്നെയൊരു ഡ്രെസ്സുമെടുത്തിട്ട് ഇന്നലെ ഞാൻ കൊണ്ടുവന്ന ബാഗും കൈയിലെടുത്ത് താഴോട്ടിറങ്ങിയതും മോളിലേക്ക് കേറാൻ നിക്കുന്ന അമ്മേം ശരത്തേട്ടനേം ചേച്ചിയെമാണ് കണ്ടത്…!
“” എന്താഭി…? നീയെങ്ങട്ടാ ഇതൊക്കെ എടുത്ത്…? “” എന്നെ തടഞ്ഞു നിർത്തി ദേഷ്യത്തോടെ അമ്മ ചോദിച്ചു… പക്ഷെ സ്വന്തം മോനായ എന്നെ ഇതുവരെ മനസ്സിലാക്കാത്ത ഇവരോട് ഇനി താഴ്ന്നുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു…! പോരാത്തേന് ദുസ്വപ്നം പോലെ ഉള്ളിൽ പുകഞ്ഞോണ്ടിരിക്കുന്ന പഴേ ഓർമകളും…!
“” എനിക്ക് തിരിച്ച് എറണാകുളം പോണം…! ഒന്ന് മാറി നിക്ക്…! “” അമ്മയുടെ കൈ തട്ടി മാറ്റി ഞാൻ പുറത്തേക്ക് നടന്നു…! ഇന്നലെവരെ ഇത്രേം ബലമ്പിടുത്തമൊന്നും ഇല്ലാതിരുന്ന എന്റെ ഇന്നത്തെ പെരുമാറ്റം കണ്ട് ചേച്ചിയും ശരത്തേട്ടനും കണ്ണുംമിഴിച് നോക്കുന്നുണ്ട്…!
“” അഭി…! “” വീണ്ടും അമ്മ പിന്നിൽ നിന്ന് ഒച്ചവച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല…! അമ്മയോട് അധികം സംസാരിക്കാണ്ടിരിക്കുന്നതാ നല്ലത്… അല്ലെങ്കി ഒരു മകന്റെ വായേൽ നിന്ന് വരാൻ പാടാത്ത പലതും ഇന്ന് പുറത്തുവന്നെന്നിരിക്കും…!
“” പറ്റുവാണെങ്കി എന്നെയൊന്ന് ബസ്റ്റാന്റിൽക്ക് ആക്കിത്തരണം…! “” മുറ്റത്തേക്കിറങ്ങിയ ഞാൻ എന്റെ പിന്നാലെ വന്ന് ഉമ്മറത്ത് നിന്നിരുന്ന ശരത്തേട്ടനെ നോക്കി ഒരപേക്ഷപോലെ പറഞ്ഞു… അത് കേട്ട ശരത്തേട്ടൻ ചേച്ചിയെ ഒന്ന് നോക്കി അകത്തേക്ക് പോയി… ആ സമയം അടുത്തായി നിന്നിരുന്ന അമ്മയേം ചേച്ചിയേം നോക്കാനും ഞാൻ മറന്നില്ല…! അമ്മേടെ കണ്ണ് ദേഷ്യംകൊണ്ട് നിറഞ്ഞിട്ടുണ്ട്… ചേച്ചിയാണെങ്കി എന്ത് ചെയ്യണം ന്ന് അറിയാത്തൊരവസ്ഥയിലും…!
ചാവിയെടുത്തു വന്ന ശരത്തേട്ടൻ എന്റെ കൈയിലെ ബാഗും വാങ്ങിക്കൊണ്ട് കാറിന്റെ ഉള്ളിലേക്ക് കേറി, പിന്നാലെ ഞാനും… പോവുന്ന വഴി ഞാനോ അളിയനോ (ശരത്തേട്ടൻ) ഒന്നും മിണ്ടിയില്ല… അതിനുള്ള മൂടിലായിരുന്നില്ല ഞാനെന്ന് അങ്ങേര് മനസ്സിലാക്കിയിരിക്കണം… അച്ഛൻ വീട്ടിലില്ലായിരുന്നെന്ന് തോന്നുന്നു… അല്ലെങ്കി അവടെ കാണണ്ടതല്ലേ… ഒരുകണക്കിനത് നന്നായി…!
അധിക്കാം താമസിക്കാതെ തന്നെ ഞങ്ങൾ ബസ്റ്റാന്റിലെത്തി… ബാഗുമെടുത്ത് ഞാൻ നേരെ ബസ്റ്റോപ്പിലേക്ക് കേറി നിന്നു… കൂടെ അളിയനും… അങ്ങേർക്ക് എന്നോടെന്തോ പറയാനുണ്ട്, ഞാനെങ്ങനെ പ്രതികരിക്കും എന്നറിയാത്തതോണ്ട് മിണ്ടാണ്ടിരിക്കുന്നതാണ്…! പക്ഷെ അധികനേരമൊന്നും അത് മുന്നോട്ടുപോയില്ല…!
“” എനിക്കൊന്നും അറിയില്ലായിര്ന്നടാ…! എന്നോട് ആര്യ ഇന്നലെ രാവിലെയാണ് കാര്യങ്ങളൊക്കെ പറയണേ…! ഞാൻ ഇത് നടക്കില്ല നീ സമ്മതിക്കില്ലന്നൊക്കെ കൊറേ പറഞ്ഞതാ, പക്ഷെ ലക്ഷ്മിയേച്ചി കരഞ്ഞു പറഞ്ഞപ്പോ…!”” അടുത്ത കടയിൽ നിന്ന് രണ്ട് സിഗരറ്റ് വാങ്ങി ഒന്നെനിക്ക് നീട്ടി കൊണ്ട് പറഞ്ഞു…! ഞാനത് വാങ്ങാതെ നിക്കുന്നത് കണ്ട് വീണ്ടും തുടർന്നു…
“” എനിക്ക് വേറെ വഴിയില്ലായിരുന്നു…! പ്ലീസ് “”
“” മ്മ്…! “” ഞാൻ വലിയ താല്പര്യമൊന്നുമില്ലാത്ത മട്ടിൽ മൂളി…!
“” പ്ഫാ, പിടിക്കഡ മൈരേ…! “” ന്നൊരലർച്ചയായിരുന്നു…! ഹ്മ്മ് പേടിപ്പിക്കാൻ നിക്കുന്നു…! അതും നമ്മളെ…! അതോടെ ഞാനാ സിഗററ്റും വാങ്ങി കത്തിച്ച് ആഞ്ഞൊരു വലിവലിച്ചു…! ഒപ്പം അങ്ങേരെ നോക്കി നന്നായൊന്ന് ഇളിക്കേം ചെയ്തു…! ഇങ്ങേർക്കിതിലൊരു പങ്കൂല്യന്ന് എനിക്കറിയാം, എന്നാലും എല്ലാരോടും ജാഡകാണിക്കണ കൂട്ടത്തിൽ മൂപ്പരോടും കാണിച്ചെന്നെ ഒള്ളു…!
“” ഇനീന്താ നിന്റെ പ്ലാൻ…? “” എരിഞ്ഞിറങ്ങുന്ന സിഗേരറ്റിൽ നിന്ന് ഒരുപുകയെടുത്ത് അളിയൻ എന്നോട് തിരക്കി…!
“” ഒന്നും തീരുമാനിച്ചിട്ടില്ല…! ആദ്യം റൂമിലെത്തട്ടെ…! “” എന്നായിരുന്നെന്റെ മറുപടി… വേറെയെന്ത് പറയണംന്നോ ചെയ്യണംന്നോന്നുള്ള ഒരഐഡിയയും എനിക്കുണ്ടായിരുന്നില്ല… എല്ലാമൊരു പുകമായമായിരുന്നു… ചെലപ്പോ ഈ സിഗേരറ്റിന്റെ ആയിരിക്കും…!
ബസ് വന്ന് അതിൽ കേറുമ്പോ ഞാൻ ശരത്തേട്ടനെ നോക്കിയൊരു സലാം പറഞ്ഞു… അതിന് മറുപടിയായി അങ്ങേര് കൈപൊക്കി കാണിച്ചതും ഞാൻ ഒഴിഞ്ഞുകെടന്നൊരു സീറ്റിൽ പോയിരുന്നു…
ബസിലിരുന്ന് എന്റെ ചിന്തമൊത്തം ഇനിയെന്തന്നായിരുന്നു… ജീവിതം നായന്നക്കിന്നൊക്കെ പറയണപോലെ എന്റെ ജീവിതം ആരതി നക്കിന്ന് പറയേണ്ടിവരും… ഇനിയിപ്പോ കുറച്ച് കാലത്തിന് അവളെക്കൊണ്ട് വലിയ ശല്യമൊന്നുംണ്ടാവില്ല… അതിനാണല്ലോ രാവിലെ തന്നെ ഞാൻ പെട്ടീം കേടക്കേമെടുത്തു ഇങ്ങ് പോന്നത്… അവളെപ്പോലെ അവൾടമ്മക്കും വലിയ ബുദ്ധിയില്ലാത്തത് നന്നായി… വേറെ വല്ലോരും ആയിരുന്നെങ്കി എനിക്ക് പോണംന്ന് പറഞ്ഞപ്പോ തന്നെ എല്ലാരേം വിളിച്ചുകൂട്ടിയേനെ…!
ഓരോന്നാലോയിച്ചുകൂട്ടി ഞാൻ സീറ്റിലിരുന്ന് ഒറങ്ങിപ്പോയി… ഏറെ നേരത്തെ ഒറക്കത്തിന് ശേഷം കണ്ണുതുറന്ന് നോക്കുമ്പോ എനിക്കിറങ്ങേണ്ട സ്ഥലം എത്തിയിരുന്നു… അവിടന്നൊരു ടാക്സിയും വിളിച്ച് ഞാൻ എന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി… ഞാൻ ഇവടെ താമസിക്കുന്നതൊരു അത്യാവിശ്യം വലിയൊരു 2bhk സെറ്റപ്പിലാണ്… സത്യമ്പറഞ്ഞാൽ ഇതെന്റെതല്ല, ശരത്തേട്ടൻ എറണാകുളത്ത് എന്തേലും ആവിശ്യത്തിന് വരുമ്പോ താമസിക്കാൻ വേണ്ടി വാങ്ങിച്ചിട്ടതാണ്…
ഞാനവടെ കേറി ഒരുളുപ്പില്ലാതെ താമസിക്കുന്നൂന്ന് മാത്രം… ഇനി ഏറക്കി വിട്ടാലും ഞാൻപോവില്ല്യ… പക്ഷെ എനിക്കാദ്യം പോവണ്ടതെന്റെ അപാർട്മെന്റിലെക്കല്ല…! തൊട്ടപുറത്തു തന്നെ അജയ്യും അവന്റെ ഭാര്യയും താമസിക്കുണ്ട്… അതെ, അവന്റെ കല്യാണവും കഴിഞ്ഞു… ആ കഥ പിന്നെ പറയാം…! അവന്റടുത്ത് എനിക്ക് വേണ്ടപ്പെട്ട രണ്ടുപേരെ ആക്കിട്ടാ ഞാൻ നാട്ടി പോയെ…!
അവൻ താമസിക്കുന്നതിന്റെ മുന്നിലെത്തിയ ഞാൻ കാളിങ് ബെൽ അടിച്ചതും അജയ് വന്ന് വാതില് തുറന്നു…!
“” നീയോ…? കല്യാണങ്കഴിഞ്ഞ് പിറ്റേന്നന്നെ ചാടിപൊന്നോ മൈരേ നീ…! “” എന്നെ കണ്ടപാടേ ഊഞ്ഞാലാട്ടാനുള്ള അവന്റെയാ കണ്ണിച്ചോരയില്ലാത്ത മനസാക്ഷിയെ ഞാൻ മനസ്സിൽ തന്തക്ക് പറഞ്ഞോണ്ട് കടുപ്പിച്ചോന്ന് നോക്കി… എന്നാലും ഇവനിതെങ്ങനറിഞ്ഞു…?
“” ഞാനെങ്ങനറിഞ്ഞൂന്നാവും…? വിച്ചു വിളിച്ചായിരുന്നു…! അവനാ എല്ലാംബറഞ്ഞെ…! “” എന്റെ സംശയാസ്പദമായ നോട്ടം കണ്ടിട്ടാണെന്ന് തോന്നണു അവൻ എന്നെയൊന്ന് സഹതാപംത്തോടെ നോക്കികൊണ്ട് പറഞ്ഞു…!
“” അവന്മാരെവടെ…! “” ന്ന് ചോദിച്ചതും രണ്ടെണം ഓടിവന്നെന്റെ മേലേക്ക് ചാടി… ഇവരാണ് ഞാൻ പറഞ്ഞ വേണ്ടപ്പെട്ട രണ്ടുപേർ… ടോമിയെന്ന റൊട്ട്വീലറും സിമ്പയെന്ന ഗോൾഡൻ റിട്രീവറും…!
“” മൊതലാളി വന്നൂടാ മക്കളെ…! “” ന്നും പറഞ്ഞ് ഞാനവർടെ തലയിൽ താലോടി… അജയ്യോട് കുറച്ച്നേരംകൂടി സംസാരിച്ച് ഞാൻ രണ്ടെണ്ണത്തിനേം കൂട്ടി എന്റെ ഫ്ലാറ്റിലേക്ക് പോയി… അകം മൊത്തം അലങ്കോലായി കേടാക്കാണ്… വൃത്തിയാക്കാനൊന്നും ഇപ്പെനിക്ക് വയ്യ… ടോമിക്കും സിംബക്കും കഴിക്കാനുള്ളത് വെച്ചുകൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി ഫ്രഷായി… പിന്നൊരു ഒറക്കായിരുന്നു…!
പിന്നെ ഒറക്കമേണീച്ചത് നാലുമണിക്കാണ്… പ്രേത്യേകിച്ച് വേറെ പണിയൊന്നുമില്ലാത്ത കാരണം ഞാൻ ഫ്ലാറ്റും പൂട്ടി പൊറത്തോട്ടിറങ്ങി… കൂടെ അജയ്യും ഉണ്ടായിരുന്നു…
“” നല്ല ആൽക്കഹോളിക് വെദർ ലെ…! “” ആൽക്കഹോളിക് പോയിട്ട് പൊറത്തെറങ്ങാൻ പോലും തോന്നാത്തതരത്തിലുള്ള വെദറായിരുന്നിട്ടും രണ്ടെണം വീശാനുള്ള മൂടിലായിരുന്നോണ്ട് ഞാനവനെ പാളിനോക്കി ചോദിച്ചു…!
“” സത്യാളിയെ, ഞാനത് പറയാൻവരായിരുന്നു…! രണ്ടെണം വീശ്യാലോ…? “” ന്നായി അവൻ… കള്ള പന്നി ഇവന് വേണ്ടാന്ന് പറഞ്ഞൂടെ…! ആരേലും എന്തേലും ചോയ്ക്കാൻ കാത്തിരിക്ക…! കള്ളുകുടിയൻ…!
അവന് കുടിക്കണംന്ന് പറഞ്ഞോണ്ട് മാത്രം ഞാനവന്റെ കൂടെ ബാറിലേക്ക് വിട്ടു… അല്ലാതെ എനിക്ക് താല്പര്യൊന്നൂല്യ…! ബാറി കേറി ഈരണ്ടു ബീറും വേറേതോ പേരറിയാത്ത സാമാനൊക്കെ ഒരുമയോമില്ലാതെ വലിച്ച് കേറ്റി…
“” എന്റെ ജീവിതം പോയടളിയ…! ഇതിനുമാത്രം ഞാനെന്ത് തെറ്റാ ചെയ്തേ…? നീ പറ…! “” അടിച്ചസാനം പണിതുടങ്ങിയതും ഫോൺ തിരിച്ചുപിടിച്ച് സമയംനോക്കികൊണ്ടിരുന്ന അജയ്യിയെ തോണ്ടി ഞാൻ ആരാഞ്ഞു…!
“” നീ ടെൻഷനാവാതിരി…! ഇതിലും വലുതെന്തോ വരാനിരുന്നതാ…! ഇതിപ്പൊത്രേയല്ലേ ണ്ടായുള്ളു…! “”
“” ഇതിലും വലുതാ…? ഇതിലും വലുതിനിയെന്ത് വരാനാ…! “” അവന്റെ മറുപടികെട്ട ഞാൻ തലക്ക് കൈകൊടുത്തു പറഞ്ഞു… അലെങ്കിലും ഇവനോടൊന്നും ചോയ്ച്ചിട്ടൊരുകാര്യോല്ല്യ…
ബാക്കി വന്ന സാനോം ടച്ചിങ്‌സും അകത്താക്കി ഞങ്ങൾ നേരെ ഫ്ലാറ്റിലോട്ട് വച്ചുപിടിച്ചു… രണ്ടുപേർക്കും വെളിവും വെളിചോം ഒന്നും ഇല്ലാത്തോണ്ട് വലിയ സീനില്ലായിരുന്നു…
തിരിച്ച് റൂമിലെത്തുമ്പോ സമയം പത്തുമണി കഴിഞ്ഞിരുന്നു… ഒരുവിതത്തിൽ ലിഫ്റ്റികേറി ഫ്ലോറിന്റെ നമ്പറിടിച്ചു… അങ്ങനെയവനേ പറഞ്ഞുവിട്ട് ഞാൻ വാതില് തുറക്കാനായി ചാവി തപ്പിയതും അകത്തുനിന്ന് ആരോ അത് തുറന്നു…
“” സോറി റൂമുമാറിപ്പോയി…! “” മുഖത്ത് തുണിചുറ്റി ചൂലും കൈയിൽ പിടിച്ചുന്നിന്ന അയാളെ നോക്കി ഞാൻ ക്ഷമാപണം നടത്തി തിരിച്ചു നടക്കാൻ നോക്കുമ്പഴാണ് ഫ്ലാറ്റിന്റെ നമ്പർ ഞാൻ ശ്രേദ്ധിക്കുന്നത്… ഇത് തന്നെയാണല്ലോ എന്റെ ഫ്ലാറ്റ്…! അപ്പൊ ഇതാരാ…?
“” ആരാടാ നീ…! തനിക്കെന്തായി ഈ വീട്ടി കാര്യം…? “” എന്നെത്തന്നെ നോക്കി നിന്ന അയാളോടായി ഞാൻ ചോദിച്ചെങ്കിലും അയാൾ മറുപടിയൊന്നും പറഞ്ഞില്ല… പക്ഷെ ഈ കണ്ണ് ഞാനെവടയോ കണ്ടിട്ട്ണ്ടല്ലോ… ഏഹ്…! ഇതവൾടെ കണ്ണല്ലേ…! ഇതെന്താ ഇയാൾടെല്…? ഞാനയാളെ അടിമുടിയൊന്ന് നോക്കി… താഴെ രണ്ട് വീർപ്പ്…! ഇതെന്താ ഇങ്ങനെ…? ഇനി നെഞ്ചത്ത് നീര് വച്ചതാവോ…? പറയാൻ മാത്രം ബോധമില്ലാതിരുന്നെനിക്ക് ഇങ്ങനെയൊക്കെയാണ് തോന്നിയത്…!
“” സത്യമ്പറയാടാ…! ആരാ നീ…? “” വീണ്ടുമതെ ചോദ്യം ഞാനവർത്തിച്ചെങ്കിലും അതിന് മറുപടിപറയാതെയവൻ അകത്തേക്ക് പോയി… ഇവനിത്രേം ധൈര്യോ…? ഇവടെ ഞാൻ രണ്ട് നായിന്റെ മക്കളെ വളർത്തിയിരുന്നല്ലോ… അവറ്റകളെവടെപോയി…? അകത്തേക്കുപോയ അവന്റെ പിന്നാലെ ഞാൻ വച്ചുപിടിച്ചു… അപ്പോഴേക്കും എന്റെ ബോധം ഏറെക്കുറെ പോയിരുന്നു… ഒരു സഹസത്തിനൊന്നുമുള്ള ബോധമേനിക്കുണ്ടായിരുന്നില്ല… അതോടെ അവന്റെ പിന്നാലേയുള്ളപൊക്ക് ഉപേക്ഷിച്ച് ഞാൻ നേരെ ഹാളിലെ സോഫയില്ലെക്ക് വീണു…!
“” കള്ളനാണെങ്കിയെന്റെ രണ്ട് പിള്ളാരെയവടെ വച്ചിട്ട് വേറെന്തുവേണേലും കൊണ്ടോയ്ക്കോ…! “” കുഴഞ്ഞുമറിഞ്ഞ നാവുകൊണ്ട് ഒരുവിതത്തിൽ പറഞ്ഞൊപ്പിച്ചതും ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു…!
രാവിലെ എന്തോ തട്ടും മുട്ടുമൊക്കെ കേട്ടാണ് എണീറ്റത്… ഇന്നലെ അടിച്ചസാനം എന്റെ തലപൊളിക്കുന്നുണ്ടായിരുന്നു… വേണ്ടായിരുന്നു…! എനിക്കാണേൽ കണ്ണ് ശെരിക്ക് പിടിക്കണൂല്യ… എങ്ങനൊക്കെയോ സോഫൽ നിന്നെണീറ്റ ഞാൻ വെള്ളകുടിക്കാനായി കിച്ചനീലേക്ക് ചെന്നതും ആരോഒരാളെന്നെ കടന്നുപോയി… ഇതാരപ്പോപോയെന്നും മനസ്സിൽ പറഞ്ഞു തിരിച്ച് ഹാളിലേക്ക് ചെന്ന ഞാൻ ഞെട്ടി തരിച്ച് നിന്നുപോയി… ടേബിളിൽ ആരതിയിരുന്ന് ഉപ്പുമാവ് തിന്നുന്നു…! ഇതെന്താ ഈശ്വര സ്വപ്‌നോ… ഇന്നലെയാ കാലമാടൻ ഏത് ചാത്തന എനിക്ക് മൂഞ്ചാൻ തന്നതാവോ…! ഞാൻ രണ്ട് കണ്ണും തിരുമ്മി ഒന്നുങ്കൂടി നോക്കി… ഇതവളെന്നെ…!
“” ഡീ…! “” ഉപ്പുമാവ് കെട്ടുന്ന അവള്ടെ അടുത്ത് ചെന്ന് ടേബിളിൽ ശക്തിയായടിച്ഛ് ഞാൻ ചീറി… അതിനവളെന്നെയൊന്ന് നോക്കിയൊന്ന് പുച്ഛിച്ചതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല…!
“” നിനക്ക് ചെവി കേട്ടൂഡ്രി…! “” ന്ന് പറഞ്ഞ് നാവെടുത്തകത്തിട്ടതും എന്റെ ഫോൺ ബെല്ലടിച്ചു…! ഞാൻ അരിശത്തിൽ ഫോണെടുത്ത് നോക്കി… അച്ഛൻ…! സ്‌ക്രീനിൽ തെളിഞ്ഞ പേരുകണ്ടെന്റെ ഉള്ളൊന്ന് കാളി… അമ്മയായിരുന്നെങ്കി പോട്ടെന്ന് വെക്കായിരുന്നു, പക്ഷെ ഇതങ്ങനെ പറ്റില്ല…! ഞാൻ വേറെയലോടെ ഫോൺ അറ്റൻഡ് ചെയ്തു,
“” ഹലോ…! അച്ഛാ…! “” അച്ഛനോടുള്ള പേടിയും ബഹുമാനൊക്കെ ചേർത്ത് ഞാൻ മൊഴിഞ്ഞു…!
“” നീയെന്താ ഇന്നലെ പറയാതെ പോയെ മോനെ…! “” അങ്ങേതലക്ക് നിന്നും അച്ഛൻ തന്റെ ശാന്തവും എന്നാൽ ഗാഭീര്യവുമായ ശബ്ദത്തിൽ ചോദിച്ചു…!
“” അതച്ഛ…! ഞാൻ…! ഞാൻ ഇന്നലെ വീട്ടി വന്നപ്പോ കണ്ടില്ല…! അതാ പറയാമ്പറ്റാഞ്ഞേ…! “” അച്ഛന്റെ ചോദ്യത്തിനെന്ത് മറുപടിപറയണമെന്നെനിക്കറിയില്ലായിരുന്നു…! എങ്കിലും ഒരുവിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു…!
“” മ്മ് അത് സാരല്യ…! മോളവടെ എത്തിയില്ലേ…! “” മോളോ…? യേത് മോള്…? ഈ നായിന്റെ മോളെയാണോ അച്ഛൻ മോളെന്ന് വിളിച്ചേ…? പക്ഷെയങ്ങനെ നേരിട്ട് ചോദിക്കാൻ മാത്രോള്ള ഉറപ്പൊന്നും എന്റെ അണ്ടിക്കില്ലായിരുന്നു…!
“” ആ…! “” ഞാൻ മറുപടി നൽകി…!
“” അത് നന്നായി…! പിന്നെ മോനെ…! സംഭവിക്കാള്ളതൊക്കെ സംഭവിച്ചു…! ഇനിയത് പറഞ്ഞിട്ട് കാര്യല്ല്യ…! അതോണ്ടിനി മക്കള് നല്ലമ്പോലെ സഹകരിച്ച് മുന്നോട്ട് പോണം…! ട്ടോ…! “” ഒരു ഉപദേശമന്നപോലെ അച്ഛനത് പറഞ്ഞു…! ഇതിനോടെനിക്ക് യോജിക്കാൻ പറ്റില്ലെങ്കിലും എതിർത്തുപറയാൻ ശേഷിയില്ലാത്ത കാരണം ഞാൻ സമ്മതമെന്ന കണക്കെ മൂളി…!
“” അപ്പോ ശെരി…! സമയം കിട്ടുമ്പോ വീട്ടിക്കൊക്കെ വിളിക്ക്…! “” ന്നും പറഞ്ഞ് ഫോൺ വച്ചു…! അച്ഛൻ അവസാനം പറഞ്ഞെതെനിക്ക് നന്നായി കൊണ്ടു…! പൊതുവെ ഞാനും അച്ഛനും സംസാരൊക്കെ കൊറവാണ്…! അത് ഇഷ്ടല്യാത്തൊണ്ടോന്നും അല്ല… പക്ഷെയെന്തോ ഒരു പേടി…! അച്ഛനെന്നെ ജീവിതത്തിലിതുവരെ തല്ലീട്ടില്ല… എന്തിന് പറയുന്നു, ഒന്ന് ചീത്തപോലും പറഞ്ഞിട്ടില്ല…! എപ്പഴും എന്നോട് സ്നേഹത്തോടെ മാത്രേ സംസാരിച്ചിട്ടുള്ളു…! അത് ഞാനെന്ത് തല്ലുകൊള്ളിത്തരം കാണിച്ചാ പോലും…! ഞാൻ ജീവിതത്തിൽ ഏറ്റവും ബഹുമാനിക്കുന്നതെന്റെ അച്ഛനെയാണ്…! അതുകൊണ്ടൊക്കെയാവും ഞാൻ അച്ഛനോട് ഒരു ഗ്യാപ്പിട്ട് നിന്നതൊക്കെ… ഇനി പെട്ടന്നൊരു ദിവസം എന്നോട് ദേഷ്യപ്പെട്ട എനിക്കത് സഹിക്കാൻ പറ്റിയില്ലെങ്കിലോ…!
അച്ഛന് ഞാൻ ഇവളെയായി സഹകരിക്കാന്നുള്ള രീതിയിൽ മറുപടി നൽകിയെങ്കിലും അതൊന്നും ഞാൻ പാലിക്കാൻ പോണില്ല… ഇവളെയായിട്ടന്റെ പട്ടി സഹകരിക്കും…! ഫോൺ വെച്ചതും ഞാൻ തിരിഞ്ഞ് ടേബിളിൽ നോക്കി… അവളവടെ ഉണ്ടായിരുന്നില്ല… ഇവളീ ഉപ്പ്മാവൊക്കെ ഒറ്റയടിക്ക് മിണിങ്ങിയ…?
റൂമിന്റെ വാതില് തുറന്ന് ഒരു ബ്ലാക്ക് ഫോർമൽ ഡ്രെസ്സുമിട്ട് ആരതി ഇറങ്ങി വന്നു… മുടി പിന്നിലേക്ക് കെട്ടിവച്ച് കാതിൽ ചെറിയൊരു കമ്മലും കഴുത്തിൽ നേർത്തൊരു മാലയും… അപ്പഴാണൊരു കാര്യം ശ്രേദ്ധിച്ചത്, അവള്ടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയില്ല, നെറുകയിൽ സിന്ദൂരവും…! ഒരുകണക്കിനത് നന്നായി… ഇവളെ അല്ലാതെ കാണുമ്പോ തന്നെ എനിക്ക് പൊളിയും, അതിന്റെകൂടെ ആ താലിമാലേം സിന്ദൂരോം കൂടി കണ്ട എനിക്ക് ചെലപ്പോ പ്രഷർ കേറാനുള്ള വലിയ സാധ്യതയുണ്ട്…!
“” യെടി…! നിന്നോ…! “” അവളോട് രണ്ട് വർത്താനം പറയാൻ നിന്നതും വീണ്ടും ഫോണടിച്ചു… ഇവര് മനുഷ്യനൊരു ഡയലോഗ് മുഴുവനാക്കാൻ സമ്മതിക്കില്ലേ…? ഫോൺ നോക്കുമ്പോ ശരത്തേട്ടനാണ്…!
“” ഹലോൺ…! “” ഫോണെടുത്ത വഴിക്കെ അവളെയൊന്ന് നോക്കി ഞാൻ അരിശത്തോടെ ചോദിച്ചു…!
“” അച്ഛൻ വിളിച്ചിരുന്നൂലെ…? “” വീട്ടീന്ന് വിളിച്ച കാര്യമറിഞ്ഞിട്ടാവും ഈ തിരക്കൽ…!
“” ആ…! “”
“” ഞാനറിഞ്ഞു…! ഞാനാ റൂമിന്റെ ചാവി കൊടുത്തേ…! ആരതിനെ അങ്ങട്ടാക്കാൻ എല്ലാരുങ്കൂടി വരാൻ നിന്നതാ…! അച്ഛനാ പറഞ്ഞെ വേണ്ട അവളൊറ്റക്ക് പോട്ടെന്ന്…! “”
“” എന്തിന്…? ഇവളേന്തിനാ ഇങ്ങട്ട് കെട്ടിയെടുപ്പിച്ചേ…? “” ഞാൻ അവക്ന്യതയോടെ ചോദിച്ചു…!
“” അവൾക്കവടെല്ലേ ജോലി…! ഏതോ ഐ ട്ടി കമ്പനിലാന്നാ പറഞ്ഞെ…! കൂടുതലൊന്നും എനിക്കും അറിയാൻവയ്യ…! “” അവളിങ്ങോട്ട് വന്നതിന്റെ ദേഷ്യം കൊറെയൊക്കെ ഞാൻ ശരത്തേട്ടന്റെ മേൽ തീർത്തു…! കുറച്ച് നേരം കൂടി സംസാരിചിട്ടാണ് ഞാൻ ഫോൺ വച്ചത്…!
ഇവൾക്ക് വേറെ വല്ലോടത്തും പോയി നിന്നൂടെ… മനുഷ്യനെ മെനകെടത്താൻ… വീണ്ടും ഞാനവളെ തെറിപറയാൻ വേണ്ടി തിരിഞ്ഞതും ആരതിയെ കണ്ടില്ല… പോയീന്ന് തോന്നണു…! എല്ലാങ്കഴിഞ്ഞിങ്ങ് വരട്ടെ… സൽക്കരിക്കുന്നുണ്ട് ഞാനവളെ…!
ഇവിടെ ഇരുന്നിട്ടൊരു സമാധാനോം കിട്ടണില്ല… ഉണ്ടായിരുന്നതൊക്കെ ഒരുത്തി വന്നപ്പോ പോയി… പൊറത്തേക്കൊക്കെയൊന്ന് പോയ കുറച്ച് ആശ്വാസം കിട്ടൂന്ന് തോന്നിയതും ഞാൻ ടോമിക്കും സിംബക്കും കഴിക്കാനുള്ളത് ഓട്ടോമാറ്റിക് ഫീഡിങ് മെഷീനിൽ ഇട്ടുകൊടുത്ത് ഇറങ്ങി…!
രാത്രിവരെ ജോലി ആവിശ്യത്തിനും അല്ലാതെയുമൊക്കെയായി അലച്ചില് തന്നെയായിരുന്നു… അതിന്റെ ക്ഷീണം മാറ്റാൻ വരുന്നവഴി ബാറിൽ കേറി രണ്ട് ബീറും അടിച്ചു… ബിയറ് മാത്രയൊണ്ട് ഇന്നലത്തെയത്ര സീനൊന്നും ഉണ്ടായിരുന്നില്ല… അതിനാൽത്തന്നെ അത്യാവശ്യത്തിനൊക്കെയുള്ള ബോധമേനിക്കുണ്ടായിരുന്നു…
തിരിച്ച് എത്തുമ്പോ അകത്ത് ആരതിയുണ്ടാവുമെന്നുള്ള ഓർമ്മയൊന്നും എനിക്കില്ലായിരുന്നു… അകത്ത് കേറിയ ഞാൻ കാണുന്നത് ടീവിയും ഓണാക്കി ഹാളിലെ സോഫെലിരുന്ന് ലെയ്സ് കെട്ടുന്ന ആരതിയെയാണ്… പിന്നെ ഞാൻ വീടോ…? നേരെ ചെന്ന് ടിവി ഓഫാക്കി…! ശേഷം സോഫെലിരുന്ന അവളെ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു…
“” എന്താടി നിന്റുദേശം…? ഏഹ്…? ആരോട് ചോയ്ച്ചിട്ടാടി നീ ഇങ്ങോട്ട് കെട്ടിയെടുത്തെ…? “” കലികയറിയ ഞാൻ അവള്ടെ കൈയിലെ പിടി മുറുക്കി ചോദിച്ചു… ആദ്യമൊന്ന് ഞെട്ടിയ അവൾ എന്റെ ചോദ്യം കേട്ടതും മുഖം മാറി…!
“” കൈയീന്ന് വിഡ്ര…! “” കണ്ണെല്ലാം ചുവ്വന്നുവന്നവൾ കൈ വിടുവിക്കാൻ ശ്രേമിച്ചുകൊണ്ട് എനിക്ക് നേരെ ചീറി…!
“” വീട്ടില്ലെങ്കി നീയെന്നെയങ്ങ് വലിച്ചു കേറ്റും…! “” അവള്ടെ ഭീഷണിക്ക് പുല്ല് വിലകൊടുത്ത് ഞാൻ പറഞ്ഞതും അവൾ എന്നെ ശക്തിയായി തള്ളി…! അതോടെ ഒന്ന് വച്ചുപോയ ഞാൻ കൈയിലെ പിടിവിട്ടു…!
“” കള്ളുംകൂടിച്ചു വന്ന് എന്റെ മെക്കട്ട് കേറാൻ വന്ന ഈ ആരതിയാരാന്ന് നീയറിയും…! “” എനിക്ക് നേരെ വിരൽ ചൂണ്ടി അവളുനിന്ന് ചാടി… ശേഷം വീണ്ടും തുടർന്നു,
“” നിനക്കെന്താ അറിയണ്ടേ… എന്റുദേശം ന്താന്നല്ലേ…? എന്ന നീ കേട്ടോ…! നിന്നെ ഞാൻ നരകിപ്പിക്കും അഭി…! അന്ന് കോളേജിൽ വച്ച് നാണംകെടുത്തിയ പോലെ പിന്നേം ഞാൻ നിന്നെ എല്ലാർടേം മുന്നിലിട്ട് നാറ്റിക്കും…! കരയിപ്പിക്കും…! “” എന്തോ മനസ്സില് വച്ചു പറയുന്നത് പോലെ അവൾ എന്നെ നോക്കി പറഞ്ഞു… അവൾക്കെന്നോടുള്ള ദേഷ്യവും വെറുപ്പുമെല്ലാം അവളുടെ മുഖത്ത് ഞാൻ കണ്ടു… ഞാനൊരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അരതീ ഇപ്പൊ പറഞ്ഞത്… ഒരു നിമിഷം അന്ന് നടന്നതെല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി…! അതോടെയെന്റെ ടെമ്പറ് തെറ്റി…! “” പ്ടെ “” അവളുടെ ചിറി നോക്കി ഞാനൊന്ന് കൊടുത്തു…! അടികൊണ്ടവൾ പിന്നിലെ സോഫയിലേക്ക് കുണ്ടിയും കുത്തി വീണ് കവിള് പൊത്തിയെന്നെ നോക്കിയതും ഞാൻ,
“” ഇനിയാ കാര്യം നീ മിണ്ടിയ…! “” പിന്നെയെനിക്കവടെ നിക്കാൻ തോന്നിയില്ല… ഞാൻ നേരെ റൂമ് തുറന്നകത്തുകേറി… ടോമിയും സിമ്പയും ഇതൊന്നുമറിയാതെ കട്ടിലിനു സൈഡിലായി കെടക്കുന്നുണ്ട്… അതെനിക്ക് പിടിച്ചില്ല… ഞാൻ രണ്ടിനേം തട്ടി വിളിച്ച് ലീഷ് കെട്ടി പുറത്തോട്ടിറക്കി… ആരതി സോഫയിൽ മുഖവും പൊത്തി കരയുന്നുണ്ട്… കൊറച്ചെരം കരയട്ടെ…! ശവം…!
ഇവന്മാരെ ഇടക്കൊക്കെ രാത്രി നടക്കാൻ ഇറക്കാറുണ്ട്… എന്തേലും ടെൻഷനോ സംങ്കടോ തോന്നിയ ഞാൻ ഇവരെയായി ഇങ്ങനെ നടക്കും… എന്നാലും എന്തൊരു ജീവിതമാണ് എന്റെ… ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ടൊക്കെ എത്രകാലായി… കൊറേ കാലത്തിന് ശേഷം എല്ലാമൊന്ന് സെറ്റായി വരായിരുന്നു, അതിന്റെടക്കാണ് ഈ പിശാശ് പാണ്ടിലോറിപോലെ ഇടിച്ചുകെറി വന്നത്…!
കൊറേ നേരം രണ്ടെണ്ണത്തിനെയുമായി തെക്കും വടക്കും നടന്നു… കുടിച്ചകേട്ടല്ലാം ഇറങ്ങിയിരുന്നു… ഇനിപ്പോ ബാറിപോവ്വാന്ന് വച്ച അതടച്ചിട്ടുണ്ടാവും… ഞാൻ രണ്ടെണ്ണത്തിനേം കൂട്ടി ഫ്ലാറ്റിലേക്ക് തിരിച്ചു… എറണാംകുളമായോണ്ട് തന്നെ നേരോം കാലോമില്ലാതെ കൊറേയെണ്ണം ഏതൊക്കെയോ പെൺകുട്ട്യോളെ ബൈക്കി കേറ്റി പോവുന്നുണ്ട്… ഇവർക്കൊക്കെ വീട്ടി പോയിരുന്നൂടെ…വഴീക്കൂടെ പോണോരെയെല്ലാം അതുമിതുമൊക്കെ പറഞ്ഞ് ഞാൻ അനന്തനിർവൃത്തി കൊണ്ടെങ്കിലും എനിക്കെന്തോ ഒരു ആസ്വസ്ഥതപോലെ തോന്നുന്നുണ്ട്… അജയ്യേ വിളിച്ചാലോ…? വിളിച്ചേക്കാം…! അങ്ങനെ ഞാൻ ഫോണെടുത്ത് അജയ്യേ വിളിച്ച് ഉണ്ടായതൊക്കെ അവനോട് വിളമ്പി…!
“” എന്നാലും അവളെ തല്ലണ്ടായിരുന്നു…! “” എല്ലാം കേട്ടവൻ തെല്ലൊരു നീരസത്തോടെ പറഞ്ഞു… ഇപ്പങ്ങനായോ…?
“” അയ്ശേരി…! അവളങ്ങനൊക്കെ പറഞ്ഞോണ്ടല്ലേ ഞാൻ തല്ല്യേ…! എന്നിട്ടിപ്പോ…! “” അവനും കാലുമാറുന്നുണ്ടോന്ന് തോന്നിയതും ഞാനാകെ വല്ലാണ്ടായി…! അതവന് മനസ്സിലായിന്ന് തോന്നണു… ശേഷം,
“” എടാ ഞാൻ നിന്നെ തളർത്താൻ വേണ്ടി പറഞ്ഞതല്ല…! ശെരിയാണ് അവള് നിന്നെ കോളേജിലിട്ട് നാണംകെടുത്തിയതൊക്കെ നമ്മക്കങ്ങനെ മറക്കാനൊന്നും പറ്റില്ല, പക്ഷെ അതിന്റെ പേരിൽ നീ കുടിച് വന്ന് തല്ലിന്നൊക്കെ ആരേലും അറിഞ്ഞന്തായിരിക്കും സ്ഥിതി…! അതും പോട്ടെ, നിനക്കവൾടെ സ്വഭാവറിയണതല്ലേ…? ആ പെണ്ണ് വല്ല കടുംകൈയ്യും ചെയ്താലോ…? “” അത് കേട്ടതും എനിക്ക് ചെറുതായി പേടി കേറാൻ തുടങ്ങി…! ഇനി ഇവൻ പറഞ്ഞപോലെ അവള് കേറി തൂങ്ങോ…!
“” ഇനീപ്പെന്താ ചെയ്യാ…? “”
“” മ്മ്…! തൽകാലം നീയവളോടൊരു സോറി പറ…! “” കുറച്ച് നേരം ഒന്നാലോചിച്ചിച്ചവൻ എനിക്കുത്തരം തന്നു… പക്ഷെ അതെനിക്കങ്ങ് അക്‌സെപ്റ്റു ചെയ്യാൻ പറ്റുന്നതായിരുന്നില്ല…!
“” അയ്യടി മോനെ…! സോറീം പറിയൊക്കെ നീ പോയങ്ങ് പറഞ്ഞാ മതി…! അവൾടമ്മേടൊരു സോറി…!”” എന്നെ വല്ല വണ്ടിയും വന്നിങ്ങോട്ട് തട്ടിട്ട് ഞാനവരോട് സോറി പറയണംന്ന് പറഞ്ഞ ഞാൻ ചെലപ്പോ ചെയ്‌തെന്നിരിക്കും പക്ഷെ ഇവളോട്… ബുദ്ധിമുട്ടാണ്…!
“” എന്റെ പൊന്ന് പൊട്ടാ നീ വലിയ ആത്മാർത്ഥത നിറഞ്ഞ സോറിയൊന്നും പറയണ്ട…! പേരിനൊരു സോറി, അത്രേം മതി…! “”
“” പറ്റില്ലാന്ന് പറഞ്ഞ പറ്റില്ല…! “” ഞാനമ്പിനും വില്ലിനും വിട്ടുകൊടുക്കാതെ അവനോട് പറഞ്ഞു…
“” പറ്റില്ലെങ്കി വേണ്ട, വെച്ചിട്ട് പോടാ മൈരേ…! “” ഒരു മനസ്സമാധാനം കിട്ടാൻ വിളിച്ചവൻ ഓരോന്ന് പറഞ്ഞ് ഒള്ളത് കളഞ്ഞതും ഫോൺ കട്ടാക്കി…! അതോണ്ടൊന്നും ഞാൻ തളർന്നില്ല…! ഞാൻ പിന്നേം അവനെ വിളിച്ചു…!
“” ആട അത്രേ ഒള്ളു ലെ…! “” ഫോണെടുത്തവഴിക്കെ ഞാൻ കുറച്ച് സെന്റി കലർത്തി…!
“” എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്…! ഞാൻ ഫോൺ വെക്ക…! “”
“” അങ്ങനെ പറയല്ലേ…! എടാ അവളോട് സോറി പറയാന്നൊക്കെ പറഞ്ഞ…! എനിക്കത് പറ്റൂന്ന് തോന്നണില്ല…! വേറെ വല്ല വഴി ണ്ടെങ്കി പറയ്യ്…! “”
“” എന്റേലിപ്പോ ഈ ഒരു ഐഡിയ മാത്രേ ഒള്ളു…! “” ന്ന് പറഞ്ഞവൻ പിന്നേം ഫോൺ വച്ചു…! അവള് കാരണം ഇത്രേം കാലം കൂടെന്നിന്നവൻ വരെ എന്നെ ഒഴിവാക്കാൻ തൊടങ്ങീന്ന് മനസ്സിലായലപ്പോ എനിക്ക് കുറച്ച് വെഷമം തോന്നി…! അല്ലെങ്കിലും അവസാനം നമ്മക്ക് നമ്മള് മാത്രേണ്ടാവു…!
എല്ലാരും കയ്യൊഴിഞ്ഞതോടെ ഞാൻ നേരെ ഫ്ലാറ്റിലേക്ക് നടന്നു… അവൻ പറഞ്ഞപോലെ ആരതിയിനി വല്ല കടുംകൈയ്യും ചെയ്യോ…? ഏയ്യ്…! അവൾക്കത്രക്ക് ധൈര്യൊന്നുംണ്ടാവാൻ സാധ്യതയില്ല…! ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ വാതില് തുറന്നു… അകത്ത് കേറിയ ഞാൻ ഹാളിൽ ആരതിയെ നോക്കിയെങ്കിലും കണ്ടില്ല… ഇനി ബെഡ്‌റൂമിലെങ്ങാനും കാണോന്നറിയാൻ റൂമിന്റടുത്തേക്ക് ചെന്ന് തുറക്കാൻ നോക്കി… പക്ഷെ ലോക്കാണ്…
“” ആരതി വാതില് തൊറക്ക്…! “” ഞാൻ ഡോറിൽ മുട്ടി അവളെ വിളിച്ചു… തുറക്കുന്നില്ലാന്ന് കണ്ടതും രണ്ട് മൂന്ന് പ്രാവിശ്യം കൂടി തട്ടി നോക്കി… പെട്ടന്നാണ് സിമ്പയും ടോമിയും റൂമിന്റെ ഡോറിലേക്ക് നോക്കി കുരച്ചത്…! അതോടെയെനിക്ക് പേടിയായി… ഇനിയവള് ശെരിക്കും കേറി തൂങ്ങ്യ…? ഇവന്മാരാണെങ്കി കോര നിർത്താണൂല്ല്യ…!
“” ആരതി…! ആരതി…! “” ടെൻഷൻ കേറിയ ഞാൻ വീണ്ടും തട്ടി വിളിച്ചു… ഇല്ല തുറക്കണില്ല… ഞാൻ തലയിൽ കൈവച്ചു പോയി… എന്ത് ചെയ്യണന്നൊരഐഡിയല്ല… ആകെ തകർന്ന് സോഫെലിരിക്കാനായി തിരിഞ്ഞ ഞാൻ ടേബിളിലിരിക്കുന്ന ഒരു കവറുകണ്ടു…! അതിനുള്ളിലെന്താണെന്നറിയാൻ തുറന്നുനോക്കാൻ വേണ്ടി കൈയിലെടുത്തതും അതിൽ നിന്ന് എന്തോ ഒന്ന് നിലത്തേക്ക് വീണു…! അതൊരുകെട്ട് കയറായിരുന്നു…! കാര്യങ്ങൾക്കെറെ കുറെ വ്യക്തത വന്നതും ഈ ഭൂമിപിള്ളർന്ന ഞാനില്ലാണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി…! ഒന്നും വേണ്ടായിരുന്നു…! ഞാൻ കാരണം ആരതി…! ഞാനിനി വീട്ടുകാരോടെന്ത് പറയും…! ഇനി ചെലപ്പോ അവൾക്ക് കുറച്ച് ജീവനുംകൂടി ബാക്കി ഉണ്ടെങ്കിലോ…? വാതില് ചവിട്ടി പൊളിക്കാം…! അതെ…! അത് തന്നെ ഇനി വഴിയൊള്ളു…! ന്നെല്ലാം മനസ്സിലുറപ്പിച്ചു ഞാൻ വാതില് ചവിട്ടി പൊളിക്കാൻ വേണ്ടി തയാറെടുത്തു…! അങ്ങനെ രണ്ടുങ്കല്പിച്ച് ഞാൻ എനിക്കാവുന്ന ശക്തിയിൽ വാതിലിന്റെ ലോക്കിലേക്ക് ചാടി ചവിട്ടിയതും അത് പൊട്ടി ഞാൻ റൂമിന്റാകത്തേക്ക് വീണതും ഒരുമിച്ചായിരുന്നു…!
“” ആഹ്…! “” നിലത്തുകിടന്ന ഞാൻ തൂങ്ങിയാടുന്ന ആരതിയെ കാണാൻ വേണ്ടി ഫാനിലേക്ക് നോക്കിയതും കട്ടിലിൽ നിന്നൊരു ചീറല് കേട്ടു…! ഇതാരാ അങ്ങനൊരു ഹോയ് വിട്ടത്…? ന്ന് സ്വയം ചോദിച്ച് ഞാൻ തല ഉയർത്തി കട്ടിലിലേക്ക് നോക്കി…! ദേ ആരതി ചെവിയിൽ ഹെഡ്‍ഫോണും വച്ച് തലയിണ കെട്ടിപിടിച്ചിരിക്കുന്നു… ഈ സാമാനം ചെവീല് കേറ്റിവച് കെടന്നോണ്ടാ വിളിച്ചിട്ട് കേക്കാഞ്ഞേ…! അവളാകെ പേടിച് വിറക്കുന്നുണ്ട്… കവിളിൽ ഞാൻ കൊടുത്ത അടിയുടെ പാടുണ്ടായിരുന്നു… എന്നെ കണ്ട അവള്ടെ മുഖത്ത് പേടിമാറി ദേഷ്യമായി…!
“” ഏതാടാ പട്ടി നിനക്ക് പ്രാന്തായോ…? “” തലയിണ കട്ടിലേക്കിട്ട് ചാടിയെണീറ്റ ആരതി ഫാനിലേക്കും അവളേം മാറി മാറി നോക്കുന്ന എന്നോടായി അലറി…!
“” അപ്പൊ…! നീ…! നീ ചത്തില്ലേ…? “” വീണിടത്ത് നിന്നെണീക്കാതെ മൊത്തം കൺഫ്യൂഷനടിച്ചിരുന്ന ഞാൻ അവളെ അടിമുടിയൊന്ന് നോക്കി ചോദിച്ചു…!
“” ഓഹോ…! അപ്പൊ എന്നെ കൊല്ലാൻ വേണ്ടിട്ടാണല്ലേ നീയീ വാതിലും പൊളിച്ച് കേറി വന്നത്…! നാശംപിക്കാൻ…! “” ചന്തിവരെയുള്ളവളുടെ നീണ്ട കാർകുന്തൽ വാരിക്കട്ടി ഞാൻ ചവിട്ടിപൊളിച്ച വാതിലിന്റെ ലോക്കിലേക്ക് ചൂണ്ടിയവൾ നിന്ന് തുള്ളി…!
“” അല്ലതിപ്പ…! അല്ല ഞാൻ…! പിന്നെ…! “” എന്ത് പറയണംന്നറിയാതെ ഞാൻ കുഴഞ്ഞു… അവള് കേറി തൂങ്ങിന്ന് വിചാരിച്ചിട്ട ഞാൻ വാതില് പൊളിച്ച് വന്നെന്ന് എനിക്ക് പറയാമ്പറ്റില്ലാലോ…! അതോടെ ഞാൻ ട്രാക്ക് മാറ്റി ചാടിയേണീറ്റു…!
“” ആരോട് ചോയ്ച്ചിട്ടാടി നീ എന്റെ കട്ടിലികേറി കെടന്നേ…? “” ഉള്ളിലെ ചമ്മല് പുറത്തുകാണിക്കാതെ ഞാൻ അവൾക്ക് നേരെ ഒച്ചയിട്ടു… അല്ലെങ്കിലും എന്റെ ചോദ്യം ന്യായാമാണല്ലോ…!
“” നിന്റെ കട്ടിലൊക്കെ പണ്ട്…! ഇനിയിതെന്റെ കട്ടിലുങ്കൂടിയ…! “” കേറിവന്നിട്ട് രണ്ടുദിവസങ്കൂടി ആയിട്ടില്ല, അപ്പഴേക്കും എന്റെ കട്ടിലിനു വേണ്ടിയുള്ള അവള്ടെ അവകാശവാതം എനിക്ക് ഇഷ്ടപ്പെട്ടില്ല…!
“” അത് നീയോറ്റക്കങ്ങു തീരുമാനിച്ച മതിയ…? ഇതെന്റെ ഫ്ലാറ്റ…! ഇതെന്റെ റൂമും…! “” ഞാൻ വിട്ടുകൊടുക്കാതെ കട്ടിലില്ലേക്ക് ചാടി കെടന്ന് പറഞ്ഞു…!
“” നിന്റെ ഫ്ലാറ്റോ…! ഇതേ ആര്യേച്ചിടെ പേരിലുള്ള ഫ്ലാറ്റ…! നിനക്കുള്ളപോലെ ഇപ്പൊ എനിക്കും ഇതിൽ അവകാശണ്ട്…! “” എനിക്കുപിന്നാലേ അവളും കട്ടിലേക്ക് കേറി കിടന്ന് പറഞ്ഞതും ഞാൻ പൂച്ച വെള്ളത്തിൽ വീണപോലെ ചാടിയേണീറ്റവളെ നോക്കി…! അത് ശെരി അപ്പൊ എല്ലാം അറിഞ്ഞിട്ടാണല്ലേ…? അവള് പറഞ്ഞപോലെ ഇതെന്റെ പേരിലുള്ള ഫ്ലാറ്റല്ല…! എറണാകുളത്ത് എന്തേലും ബിസിനസ് ആവിശ്യത്തിന് വരുമ്പോ നിക്കാൻ ചേച്ചിടെ പേരിൽ ശരത്തേട്ടൻ എടുത്ത ഫ്ലാറ്റാണ്…!
“” വെണ്ണേലീ മൂലേലെവേടേലും കേറി കെടന്നോ…! “” അവള്ടെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു നിന്ന എന്നോട് ഒരു തലയിണ എടുത്ത് നടുവ്വിൽ വച്ച് ബെഡിന്റൊരു മൂല ചൂണ്ടിയവൾ പറഞ്ഞു…! ഇവളത്രക്കായോ…!
“” നിന്റെകൂടെന്റെ പട്ടി കെടക്കും…! “”ന്നും പറഞ്ഞ് ഞാൻ നേരെ കട്ടിലിൽ കെടന്നൊരു തലയിണ എടുത്ത് കൈയിൽ പിടിച്ചു… ശേഷം ഒരു ലോഡ് പുച്ഛത്തോടെ അവളെ നോക്കി… പക്ഷെ അവളാണെങ്കി ഞാൻ നോക്കിയതിനേക്കാളും പത്തിരട്ടി പുച്ഛം മുഖത്ത് ഫിറ്റുചെയ്ത് എന്നെ തിരിച്ചും നോക്കുന്നുണ്ട്… പിന്നെ ഞാനവടെ നിന്നില്ല, നേരെ റൂമിന്റെ പുറത്തിറങ്ങി സോഫെല് കേറി കെടന്നു… അവള്ടെ കൂടെ കെടക്കണേലും ബേധം ഇവടെ കെടക്കണതാണ്…! ശവം…!
എന്താണെന്നറിയില്ല, രാവിലെ ഞാൻ നേരത്തെ എണീറ്റു… ഒറക്കമൊന്നും ശെരിയാവാത്തപോലെ… എണീറ്റപാടെ ഞാൻ കണ്ടത് നിലത്ത് കിടക്കുന്നിരുന്ന കയറാണ്… എന്നാലും ചാവാനല്ലെങ്കി പിന്നെന്തിനാ ഇവളീ കയറുവാങ്ങ്യെ…? അപ്പഴാണ് ഞാനാ കാര്യം ഓർക്കണേ… ഇതവള് വാങ്ങിയ കയറല്ല… ഞാൻ തന്നെ വാങ്ങിയതാണ്… അതും ബാൽക്കണിയിൽ അഴല കെട്ടാൻ… ശെയ്യ്…! ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…!
നേരത്തെ എണീറ്റ് വെറുതെയിരിക്കണ്ടല്ലോന്ന് വിചാരിച്ച ഞാൻ പഴേപോലെ ജിമ്മിൽ പോവ്വാൻ തീരുമാനിച്ചു… ഇവടെ വന്നതിന് ശേഷം ഇത്രേം കാലം ഞാൻ ജിമ്മിൽ പോയിരുന്നു… പക്ഷെ ഒന്ന് രണ്ടാഴ്ചയായി പാലക്കാരണങ്ങൾകൊണ്ടും അത് മുടങ്ങുകയായിരുന്നു… അങ്ങനെ ജിമ്മിൽ പോവാൻ തന്നെ ഉറപ്പിച്ചു ഞാൻ നേരെ ഒരു ട്ടവിലും മുൻപേ വാങ്ങിവച്ച ക്രീയേറ്റിനും എടുത്തിറങ്ങി…
കുറച്ച് ദിവസം പോവാത്തതോണ്ട് തന്നെ ഇന്നത്തെ ദിവസം ബോഡി നല്ല ട്ടയേർഡ് ആയിരുന്നു… ഇനി ചാവാറായതാണാന്ന് പോലും എനിക്ക് തോന്നാതിരുന്നില്ല… എന്നിരുന്നാലും പണ്ടും ജിമ്മിൽ പോവാറുണ്ടായിരുന്നത് കാരണം ഇപ്പഴും അതിന്റെഒരിത് എന്റെ ബോഡിയിൽ കാണാമായിരുന്നു… എനിക്കാണേൽ പറയാൻ ഇത് മാത്രേ ഒള്ളു…
തിരിച്ച് ഫ്ലാറ്റിൽ പോവുന്ന വഴി ഞാൻ അജയ്യേ വിളിച്ച് ഇന്നലെ നടന്നതൊക്കെ പറഞ്ഞു… ഞാൻ പറയുന്നതെല്ലാം കേട്ട് അവൻ തലമറന്ന് ചിരിച്ചതല്ലാതെ എന്റെ ദുഃഖത്തിൽ അവൻ പങ്കുചേർന്നില്ല… കള്ള നായിന്റ മോൻ…! ഫ്ലാറ്റിലെത്തി അകത്ത് കേറിയ ഞാൻ എന്റെ കൈയിലെ ട്ടവിലും വലിച്ചെറിഞ്ഞ് സോഫെലിരുന്നു… കിച്ചണിൽ എന്തോ ശബ്ദമൊക്കെ കേൾക്കുന്നുണ്ട്… ഇവള് പോയില്ലേ…? ഇന്നിനി ഞായറാഴ്ച വല്ലതുമാണോ…? ആഹ് എന്തെലാവാട്ടെ…! കൊറച്ചുനേരംകൂടി ഇരുന്ന് ഞാൻ നേരെ ബാത്റൂമിൽ കേറി… ശേഷം ഫ്രഷായിറങ്ങിയതും കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു…
ആരാ രാവിലെതന്നെന്ന് ചിന്തിച്ച് വാതില് തുറന്നതും അജയ് പുറത്ത് ഇളിച് നിക്കുന്നു… കൂടെ അവന്റെ ഭാര്യ നിമ്മിയും ഉണ്ട്…! ഞാനാ കാര്യം വിട്ടുപോയി…! ഏകദെശം എട്ടുമാസം മുൻപ് അജയ്‌ടേം കല്യാണം കഴിഞ്ഞതാണ്…! ഭാര്യടെ പേര് നിമ്മി ലുക്ക…! ഞങ്ങൾ തേർഡ് ഇയർ പഠിക്കുന്ന സമയത്താണ് ഇവര് തമ്മിൽ കാണുന്നതും ഇഷ്ടത്തിലാവുന്നതും… നിമ്മി അന്ന് ഫസ്റ്റ് ഇയറായിരുന്നു…
ഒരുദിവസം ഞങ്ങൾ ക്യാന്റീനിൽ ചായ കുടിക്കാൻ വേണ്ടി കേറി ചെല്ലുമ്പഴാണ് ഒരു പെണ്ണ് ഓടി വന്ന് അജയ്‌ടെ ദേഹത്ത് തട്ടി വീഴുന്നത്… ഇങ്ങോട്ട് വന്നിടിച്ച പെണ്ണിനെ അവൻ രണ്ട് തെറി പറയാൻ നിന്നതും ഞങ്ങള് കാണുന്നത് നിലത്തു കിടന്ന് വേറക്കുന്ന നിമ്മിയെയാണ്… ഫിറ്റ്സോ അഭസ്മരോ അങ്ങനെയെന്തോ ആയിരുന്നത്രെ… അതോടെ അജയ്‌ടെ ഗ്യാസ്പോയി, ഞങ്ങടേം…
ശേഷം അവളെ ഹോസ്പിറ്റലിൽ കൊണ്ടൊവുന്നു ചികിൽസിക്കുന്നു ഫ്രൂട്ട് വാങ്ങി കൊടുന്നു അങ്ങനെന്തൊക്കെയായിരുന്നു പുകില്… പിന്നെ അവര് തമ്മിൽ കാണാലായി സംസാരിക്കലായി മെല്ലെ ആ പെണ്ണിവന്റെ തലേലും ആയി… വേറെ വേറെ മതമായോണ്ട് രണ്ടുപേർടേം വീട്ടില് സീനായി… പ്രേത്യേകിച്ച് അജയ്‌ടെ… അതോടെയവൻ വീട് വീട്ടിറങ്ങി എന്റെ തൊട്ടടുത്ത ഫ്ലാറ്റ് എടുത്ത് അവളേം കൂട്ടി പൊറുതീം തൊടങ്ങി…!
“” എന്താണാളിയ ടെൻഷനോക്കെ മാറിയ…? “” കേറിവന്നപാടെ എന്നിക്കിട്ടൊന്ന് താങ്ങി അവൻ ചോദിച്ചു… അതിനവനെയൊന്ന് ചൂഴ്ന്നു നോക്കിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല… സ്വന്തം ഭർത്താവിനെ തെറിവിളിച്ച ആ കൊച്ചിനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ…!
“” നിങ്ങള് വാ…! “” സാധാരണ എന്നോട് ചോയ്ക്കാതെയാണ് അവൻ കേറിവരാറ്… പക്ഷെ ഇന്ന് അകത്ത് കേറാതെ പുറത്ത് തന്നെ നിന്ന അവനെ ഞാൻ അകത്തേക്ക് വിളിച്ചു… ആരാ വന്നെന്നറിയാൻ കിച്ചണിൽ നിന്ന് ആരതി ഒരു കൈലും പിടിച്ച് ഹാളിലേക്ക് വന്നതും അജയ്,
“” ആ ആരതി മാഡം, നമ്മളെയൊക്കെ അറിയോ…? “” പെട്ടന്ന് അജയെ കണ്ട ആരതി അവനെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു… ശേഷം അജയ്‌ടെ പിന്നിൽ നിന്നിരുന്ന നിമ്മിയെ സംശയത്തോടെ നോക്കി…
“” ഇതെന്റെ ഭാര്യ, നിമ്മി…! നിമ്മി, ഇതിവന്റെ ഭാര്യ ആരതി…! ആരതി ചേച്ചി കോളേജിൽ ഞങ്ങടെ സീനിയറായിരുന്നു…! നീ ചെലപ്പോ കണ്ടുകാണും”” നിമ്മിയെ പരിചപ്പെടുത്തിയതിന് പിന്നാലെ ആരതിയെ നിമ്മിക്ക് എന്റെ ഭാര്യ എന്ന് പറഞ്ഞ് പരിചയപെടുത്തിയതും പോരാഞ്ഞിട്ട് അവളെന്റെ സീനിയറായിരുന്നുന്ന് കൂടി പറഞ്ഞ അജയ്യേ നോക്കി ഞാൻ പല്ലുകടിച്ചു… ആരതിയാണെങ്കി ചമ്മിനാറി നിക്കുന്നുണ്ട്…! ഈ മൈരനിത് എന്തിന്റെ കേടാ…?
“” നീയെന്ന ആരതിടെ കൂടെ ചെല്ല്…! ഞങ്ങൾക്ക് കൊറച്ച് സംസാരിക്കാനുണ്ട്…! “” അത് കേട്ടതും നിമ്മി ആരതിയേം കൂട്ടി കിച്ചണിലേക്ക് കേറി… പോവുന്നെന് മുന്നേ ആരതിയെന്നെ നോക്കി കണ്ണുരുട്ടാനും മറന്നില്ല… ഇതെന്ത് മൈര്…?
“” നിനക്കെന്താ മൈരേ വയ്യേ…? രാവിലെതന്നെ മനുഷ്യനെ നാണങ്കെടുത്താൻ കുറ്റീം പറിച്ചെറങ്ങിക്കോളും ശവം…! “” അവന്റെ ഷോ കണ്ട് ഇളിക്കേറിയ ഞാൻ അവനെ തെറിയും പറഞ്ഞ് സോഫെലിരുന്നു…
“” എന്നെക്കൊണ്ടിത്രൊക്കെ പറ്റു…! നീയത് വിട്, നമ്മടെ വൈൻ എവടെ…? “” അവൻ സ്വകാര്യം പറയുമ്പോലെ ശബ്ദം താഴ്ത്തി ചോദിച്ചു… ഒരു ഒന്നര മാസം മുന്നേ ഞങ്ങള് കുറച്ച് മുന്തിരി പിഴിഞ്ഞ് വൈൻ ആക്കാൻ വേണ്ടി സെറ്റ് ആക്കി വച്ചിരുന്നു… ഒരു മൂന്ന് മാസെങ്കിലും വച്ചാലെ ഒരു ഫീലുകിട്ടൂന്ന് ഞാനീ കാലനോട് പറഞ്ഞതാ… പക്ഷെ എന്നെ എപ്പോ കണ്ടാലും ഇവനിത് ചോയ്ച്ചോണ്ടിരിക്കും… അതിന്
“” ഇനിയീ കാര്യം ചോയ്ച്ചിങ്ങോട്ട് വന്ന വൊക്കെക്കൂടി ഞാൻ നിന്റണ്ണാക്കില് കേറ്റും…! പറഞ്ഞില്ലാന്ന് വേണ്ട…! “” ന്നായിരുന്നെന്റെ മറുപടി… പിന്നെയവനതിനെ പറ്റി മിണ്ടിയില്ല…
കുറച്ച് നേരം ഞങ്ങള് കൊടികുത്തിയ സംസാരത്തിലായിരുന്നു… അതിൽ പല പല ടോപിക്കും വന്നുപോയി… അവസാനം എത്തിയത് ഇല്ലുമിനാറ്റീലും… ഇലുമിനാറ്റി തൊടങ്ങിയത് ടിപ്പു സുൽത്താനാണെന്ന് അവനും അല്ല അത് ഗാന്ധിജിയാണെന്ന് ഞാനും… ഞാനാണ് ശെരിയെങ്കിൽ അവൻ മൊട്ടയടിക്കൂന്നും അവനാണ് ശെരിയെങ്കി ഞാൻ മൊട്ടയടികൂന്നും ഉള്ള കരാറിൽ ഞങ്ങളെർപ്പെട്ടു…
അതോടെ പ്രശ്നം വഷളായി… ഇതിലൊരു വ്യക്തത വരാൻ വേണ്ടി ഗൂഗിളിനോട് ചോദിക്കാൻ നിന്നെങ്കിലും അവനത് നിരസിച്ചു… ഗൂഗിള് നൊണേ പറയൂത്രെ… ആ ശ്രമം ഉപേക്ഷിച്ച ഞങ്ങൾ നേരെ യദുവിനെ ഫോൺ വിളിച്ചു… പക്ഷേ അവന്റെ ഉത്തരത്തിനോട് ഞങ്ങൾക്ക് യോജിക്കാൻ പറ്റിയില്ല…
ഇലുമിനാറ്റി കണ്ടുപിടിച്ചത് കുഞ്ഞാലി മരക്കാരാണ് പോലും… പൊട്ടൻ…! കൊറേ തപ്പിട്ടും ഉത്തരം കിട്ടാതിരുന്ന ഞങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആ ചർച്ച അവസാനിപ്പുകയായിരുന്നു… ഇനിയും ഇതുപോലെ വേറെ ചർച്ചയിൽ ഏർപെട്ടാൽ ഒന്നെങ്കിൽ ഞാൻ അല്ലെങ്കി അവൻ ഇതിലേതെലും ഒരാളെ ജീവനോടെണ്ടാവു… ആ തിരിച്ചറിവ് ഞങ്ങളെ ലുഡോ കളിക്കാൻ പ്രേരിപ്പുക്കുകായായിരുന്നു…
അങ്ങനെ ലുഡോ കളിച്ചിരിക്കുമ്പഴാണ് കിച്ചണിൽ നിന്ന് ഉറക്കെയുള്ള അട്ടഹാസം കേൾക്കുന്നത്… അതാരതിടെ ചിരിയല്ലേ…? ഇവൾക്ക് ഭ്രാന്തായോ…? എന്താ സംഭവന്നറിയാൻ ഞാനും അജയ്യും കിച്ചണിലേക്ക് ചെന്നു…
“” എന്താ…? എന്താണ്ടായേ…? “” അവർടടുത്തെത്തിയതും അജയ്യ് നിമ്മിയോടായി ചോദിച്ചു… ആരതിയാണെങ്കിൽ എന്നെ നോക്കി ചിരി പുറത്ത് വരാതിരിക്കാൻ ചുണ്ട് കടിപ്പിച്ചു നിക്കുന്നുണ്ട്, കയ്യിലൊരു കത്തിയും…!
“” അത് ഇച്ചായൻ എന്നോട് അഭിയേട്ടൻ ഇന്നലെ ചെയ്ത് കൂട്ടിയെതൊക്കെ പറഞ്ഞില്ലേ…? അത് ഞാൻ ചേച്ചിയോട് പറയായിരുന്നു…! “” ഒരു കൂസലുമില്ലാതെ നിമ്മിയത് പറഞ്ഞു നിർത്തീതും ആരതി പിന്നേം ചിരി തുടങ്ങി… ചിരിച് ചിരിച്ചവൾടെ കണ്ണീന്ന് വരെ വെള്ളം വരുന്നുണ്ടായിരുന്നു…
എന്റവസ്ഥ പിന്നെ പറയണ്ടല്ലോ… കാലൻ ഇപ്പൊ വണ്ടിയുമായി വന്ന ഞാൻ സ്പോട്ടില് കേറിപോവും… അത്രക്കും ഞാനിവടെ നിന്ന് ചീഞ്ഞു… ഇതിനെല്ലാം കാരണകാരനായ ആ നായിന്റെ മോനെ ഞാൻ തിരിഞ്ഞുനോക്കിയെങ്കിലും അവന്റെ പൊടിപോലും കണ്ടില്ല… ഹാളിൽ ചെന്ന് നോക്കുമ്പണ്ട് ഒരുത്തൻ പതുങ്ങി പതുങ്ങി പുറത്തേക്കുള്ള വാതിലിന്റടുത്തേക്ക് നടക്കുന്നു…
ആരേലും ഉണ്ടോന്ന് നോക്കാൻ പിന്നിലേക്ക് തിരിഞ്ഞ അവൻ കാണുന്നത് അവനെ തന്നെ നോക്കി കണ്ണുരുട്ടുന്ന എന്നെയാണ്… അതോടെ അതുവരെ നടന്നിരുന്ന അവൻ ഓടാൻ നിന്നതും ഞാൻ,
“” ഓടരുത്…! “” അവന്റെ പിന്നാലെ പാഞ്ഞു ഞാൻ പറഞ്ഞു… ശേഷം അവനെ കൈയിൽ കിട്ടിയ ഞാൻ അവന്റെ പെടലിക്ക് പിടിച്ചു…!
“” നിനക്കോ ബുദ്ധിയില്ല…! നിന്റെ ഭാര്യക്കും അതില്ലാന്ന് ഒരു വാക്ക് നിനക്കെന്നോട് പറയുന്നില്ലെടെ നാറി…! “” ന്നും പറഞ്ഞവനെ ഞാൻ കൊല്ലാൻ നിന്നതും വീണ്ടും കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു…! ഇതാരാ ദൈവോ…? ഇനി ഇവനെ രക്ഷിക്കാനെങ്ങാനും…? അവനെ വിട്ട് വാതില് തുറന്ന ഞാൻ പുറത്ത് നിൽക്കുന്ന ആളെ കണ്ട് നിന്നുപോയി…! ‘ അമ്മ ‘…! പിന്നിലായി ചേച്ചിയും അളിയനും…!
തുടരും…!
ഫ്ലാഷ് ബാക്ക് തീർന്നിട്ടില്ല…! ഇടക്ക് കഥയുടെ പോക്കനുസരിച് ഫ്ലാഷ് ബാക്കും പറയുന്നതാണ്…!
ഈ കഥ വായിക്കുന്നവർ അഭിയുടെ character മനസ്സിലാക്കിയാൽ നന്നായിരിക്കും…! എന്നാലേ കഥ വായിക്കുമ്പോ ചില കാര്യങ്ങളിൽ നിങ്ങൾക്ക് കൺഫ്യൂഷൻ ഒഴിവാക്കാൻ പറ്റു…!
അഭിമന്യു ❤️
Responses (0 )