ആരതി കല്യാണം 7
Aarathi Kallyanam Part 7 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
നമസ്കാരം ❤️❤️❤️ ജോലി തിരക്കായത് കൊണ്ടാണ് കഥ വൈകുന്നത്…! ക്ഷെമിക്കണം…! എന്തായാലും ഞാനീ കഥ മുഴുവനാക്കും…! നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം…! അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും…!
Anyways like ❤️ and comment 🙂🙂
പതിയെ കോളേജിൽ എല്ലാവരും എത്തി തുടങ്ങി…! ഞാൻ ആരതിക്കായി ഒരുക്കിയ പണി നല്ല രീതിയിൽ തന്നെ കേറി കൊളുത്തിട്ടുണ്ട്…! ഞാനീ പണികൊടുക്കുന്ന കാര്യം ഞങ്ങടെ കൂട്ടത്തിൽ വിച്ചൂവിനും യദുവിനും മാത്രേ അറിയൂ…! അതിൽ യദുവെനിക്ക് ഫുൾ സപ്പോർട്ടായി കൂടെനിന്നപ്പോ വിച്ചുവെന്നേ ഇതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു…!
ഒരു ഗോൾഡൻ ഡിസൈനോട് കൂടിയ എമറാൾഡ് ഗ്രീൻ ചുരിദാറും അതിനോട് ചേരുന്ന ഷാളും നെറ്റിയോലൊരു ചന്ദനകുറിയും ഇട്ടോണ്ട് കോളേജിന്റെ നോട്ടീസ് ബോർഡിന് മുന്നിൽ കൂടി നിന്ന ആളുകളെ തള്ളി മാറ്റി കേറി വന്ന ആരതി കാണുന്നത് അന്ന് ഞാൻ അവള്ടെ അമ്മേടെ ഫോണിൽ നിന്നും ചാമ്പിയ ഫോട്ടോസായിരുന്നു…! ഇതിലും കൂടുതൽ എവടന്നേലും കിട്ടോന്ന് അറിയാൻ വേണ്ടി ഞാനവളുടെ എഫ് ബി അക്കൗണ്ട് ചെകഞ്ഞു നോക്കിയെങ്കിലും അവളതൊക്കെ പണ്ടേക്ക് പണ്ടേ ഡിലീറ്റ് ആക്കിയിരുന്നു…! അത് കണ്ട ആരതി ഞെട്ടി തരിച്ച് നിന്നുപോയി…!
നോട്ടീസ് ബോർഡിൽ നിറഞ്ഞു നിന്ന അവളുടെ മൂഞ്ചിയ ഫോട്ടോസ് കണ്ട് എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു…! ചിലർ അതിലെഴുതിയ ഡയലോഗ് കൂടി വിളിച്ചുപറഞ്ഞതോടെ അവള്ടെ കണ്ണുനിറയാൻ തുടങ്ങി…! കോളേജിലെ റാണിയായി വിലസിയിരുന്ന ആരതിക്ക് അതൊരു അടിയായിരുന്നു…! ചുറ്റിലും നിന്ന് ഉയർന്ന കളിയാക്കലും കുക്കിവിളിയും സഹിക്കാൻ പറ്റാതെ വായും പൊത്തി തിരിച്ച് നടക്കാൻ നിന്ന അരതീടെ മുന്നിലേക്ക് ഞാനൊരു വിലങ്ങു തടിയായി കേറി നിന്നു…!
“” ആ ഇതാര്, ഡാഡിസ് പ്രിൻസസ്സോ…? ആരു ചേച്ചി സൺ കിസ്സ് വാങ്ങാൻ ഇറങ്ങിതാണോ രാവിലെ തന്നെ…? “” എവ്ടെന്നോ കിട്ടിയ കൂളിംഗ് ഗ്ലാസും വച്ച് ഒരു നെടുനീളൻ ചിരിയും പാസ്സാക്കി ഞാനവളോട് ചോദിച്ചതും അവളെന്നെയൊന്ന് തുറിച്ചു നോക്കി കടന്നുപോവാൻ ശ്രേമിച്ചു…! പക്ഷെ ഞാനുണ്ടോ വിടുന്നു…! ഞാനവൾടെ മുന്നിലേക്ക് ഒന്നുകൂടി കേറി നിന്നു…! ആ വായിൽ നിന്ന് മുത്തൊന്നും കൊഴിയുന്നില്ലാന്ന് കണ്ട ഞാൻ വീണ്ടും തുടർന്നു,
“” എന്നാലും ന്റെ ആരതി, നീയീ എഡിറ്റിങ്ങൊക്കേ എവടന്ന് പഠിച്ചു…? ഹോ…! ഭീകരം…! എന്നാലും ആ മൂലെലിരിക്കണ ഫോട്ടോലെ കണ്ണാട, അത് നിന്റെയാണോ അതോ നിന്റച്ഛൻ രാജീവന്റെയോ…? എന്തായാലും കൊള്ളാം, ഒർജിനലാന്ന് പറയെ ഇല്ല്യ അത്രക്ക് ആർട്ടിഫിഷ്യലായിട്ട്ണ്ട്…! “” ന്ന് നോട്ടീസ് ബോർഡിന്റെ ബോട്ടം റൈറ്റിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞതിന് ശേഷം യദുവിനെ നോക്കി മുഖംകൊണ്ട് ചിരിക്കാൻ ആംഗ്യ ഭാഷയിൽ കാണിച്ചതും അവൻ തല തല്ലി ചിരിക്കാൻ തുടങ്ങി…! അവന്റെ ചിരി കണ്ടിട്ടോ അതോ ആരതിയെ കളിയാക്കണത് കണ്ടിട്ടാണോന്ന് അറിയില്ല, കൂടി നിന്നവരും ഒറക്കെ ചിരിക്കാൻ തുടങ്ങിയതും ആരതിടെ കരച്ചിലിന്റെ ശക്തി കൂടി…! ഹരിയും അജയ്യുമൊക്കെ ഒന്നും മനസിലാവാതെ ഞങ്ങളെ നോക്കുന്നുണ്ട്…!
“” നീ വാ ആരു…!”” ന്നും പറഞ്ഞ് ഏതോ ഒരുത്തി അവളേം വലിച്ച് അവടെ നിന്നും പോയി…!
“” ആ എഡിറ്റിങ്ങൊന്ന് പഠിപ്പിച്ച് താ ചേച്ചി…! “” ന്നൊക്കെ കൂട്ടത്തിലരൊക്കെയോ വിളിച്ച് പറയുന്നുണ്ട്…!
പോവുന്നതിനിടക്ക് കരഞ്ഞു കലങ്ങിയ കണ്ണും തുടച്ച് ആരതി എന്നെയൊന്ന് നോക്കാനും മറന്നില്ല…! പക്ഷെ എനിക്കവളെ ഊക്കി മതിയായിട്ടില്ലായിരുന്നു…! ഞാൻ യദുവിനേം വിളിച്ചോണ്ട് അവർക്ക് പിന്നാലെ നടന്നു…! കോളേജിലെ വേറേം പിള്ളാര് ഇനിയെന്താ ഉണ്ടാവാൻ പോണെന്നറിയാൻ വേണ്ടി കൂടെയായി വരുന്നുണ്ട്…! ക്ലാസ്സിലേക്ക് കേറിയ ആരതിടെ അടുത്തേക്ക് ഞാൻ വീണ്ടും ചെന്നു…!
“” ഇതെന്തൊരു പോക്കാ ആരു ചേച്ചി…? ദേ നോക്ക്, ഞങ്ങളെല്ലാവരും നിന്റെ മോഡലിംഗിന്റെ രഹസ്യം അറിയാൻ വേണ്ടി കാത്ത് നിക്കുമ്പോ നീയിങ്ങനെ വയറ്റീന്ന് പോണപോലെ പോയ എങ്ങനെ ശെരിയാവും…?”” ഒരു ആരാധകൻ എന്നപോലെ അവളുടെ മുന്നിൽ ചെന്ന് നിന്ന എന്റെ ചോദ്യം കേട്ട് അവളുടെ മുഖമൊന്ന് ചുളിഞ്ഞു…! ശേഷം കൈയിൽ ചുരുട്ടിപിടിച്ചിരുന്ന വാഴയിലയിൽ പൊതിഞ്ഞ ചന്തനകുറി എന്റെ നേർക്ക് എറിഞ്ഞ് എന്നെ പല്ലുകടിച്ചു നോക്കി…! അപ്പൊ രാവിലെ അമ്പലത്തിലൊക്കെ പോയിട്ടുള്ള വരവാണ്…! ഞാൻ നിലത്ത് വീണ ആ വാഴയിലയിൽ പൊതിഞ്ഞ ചന്ദനം കയ്യിലെടുത്തു…! എന്നിട്ട് അതൊരു മൈക്‌പോലെ പിടിച്ചു,
“”ഈ മോഡലിംഗ് നിന്റെ രക്തത്തിൽ ഒള്ളതാണോ ആരു ചേച്ചി…? അതോ കൊല്ലങ്ങളായിട്ടുള്ള പരിശീലനത്തിനോടുവിൽ കൈവരിച്ചതോ…!? “” ആരാധകനിൽ നിന്നും ഒരു അവതാരകനായി മാറിയ എന്റെ വായിൽ നിന്നും അവരാതം മാത്രം വരുന്നത് കണ്ട ആദർശ് പെട്ടന്ന് ഞങ്ങളുടെ ഇടയിലേക്ക് കേറി നിന്നു, നീയെവടന്ന് വന്നു മരഭൂതമേ…!? അതിന് പിന്നാലെ ഹരിയും വിച്ചൂവും കൂടി വന്ന് എന്നെ പിന്നിലേക്ക് വലിക്കാൻ തുടങ്ങി…!
“” അഭി നിർത്ത്…! “” ന്നും പറഞ്ഞ് ആദർശ് ആരതിക്ക് നേരെ തിരിഞ്ഞു…!
“” സോറി ആരതി, അവന് വേണ്ടി ഞാൻ തന്നോട് ക്ഷമചോതിക്കുന്നു…! ഇനി തനിക്ക് അവന്റെയൊ ഞങ്ങള്ടെയോ ഭാഗത്ത് നിന്ന് ഒരു ശല്യവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം…! “” അഭമാന ഭാരത്തിൽ തല താഴ്ത്തി കരഞ്ഞിരുന്ന ആരതിടെ തോളിൽ കൈവച്ചു അവനത് പറഞ്ഞപ്പോ ഞാൻ യദുവിനെ ഒന്ന് നോക്കി…! അവനെ കണ്ടാലറിയാം ആദർശിന്റെ കാട്ടികൂട്ടൽ എന്നെപോലെതന്നെ അവനും ഇഷ്ടപ്പെട്ടിട്ടിലാന്നുള്ളത്…! ഒരു ഗ്യാപ് കിട്ടിയപ്പോ ഗോളടിക്കാൻ നോക്കാണല്ലേ മൈരേ നീ…! ഇതിപ്പോ ഞാനും യദുവും വില്ലനായ പോലെണ്ടല്ലോ…! ആ വില്ലെനെങ്കി വില്ലെൻ…! ഹരിയും അജയുംകൂടി കൂടി നിന്നവരെയെല്ലാം ഓടിച്ചുവിട്ട് അവസാനം എന്നേം അവടന്ന് പിടിച്ച് വലിച്ച് കൊണ്ടുപോവാൻ നോക്കിയതും ഞാൻ ഇപ്പൊ വരാന്നും പറഞ്ഞ് വീണ്ടും ആരതിടെ അടുത്തേക്ക് നടന്നു…!
“” മോളെ ആരതി…! ഇത്രേം ചെറിയ പണിക്ക് നീയിങ്ങനെ മോങ്ങിയ എങ്ങനെ ശെരിയാവും…! ഇനിയും എന്തോരം പണിവരാനുള്ളതാ…! “” കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിൽ നോക്കി ഞാൻ ഒരു സ്വകാര്യം പോലെ പറഞ്ഞ് അവടെ നിന്നും തിരിച്ചു നടന്നു…!
“” എന്തോ ഒന്ന് മറന്നല്ലോ…! “” ഞാൻ കൈയിലുണ്ടായിരുന്ന ചന്ദന കുറിയിൽ നിന്ന് കുറച്ച് വിരലുകൊണ്ട് തൊണ്ടിയെടുത്ത് അവളുടെ നെറ്റിയിൽ ഉണ്ടായിരുന്ന പരന്ന കുറി മായ്ച്ചതിന് ശേഷം അത് ചാർത്തി…!
“” ഹാപ്പി ബിർത്തഡേ…! “” അവള്ടെ മുഖത്ത് നോക്കിയൊന്ന് ഇളിച്ച് ഞാൻ തുടർന്നു,
“” നീയന്നേനെ കൊറേ ഊഞ്ഞാലാട്ടീതല്ലെടി…! അതിന്റെയൊരു സുഖം നീയുംകൂടി ഒന്ന് അറിയ്…! ഇനി നിനക്ക് ഈ കൊല്ലം വെച്ചടി വെച്ചടി കേറ്റായിരിക്കും…! “”
അതെ…! ഇന്നവൾടെ പിറന്നാളാണ്…! അന്നവളെ വീട്ടിലാക്കി തിരിച്ച് വന്നപ്പോ അമ്മ ചേച്ചിയോട് പറയുന്നത് ഞാൻ കേട്ടിരുന്നു…! അതുകൊണ്ട് തന്നെയാണ് അവൾക്കിന്ന് ഈ പണികൊടുക്കണം എന്ന് ഞാൻ വാശിപിടിച്ചത്…! ഈ പിറന്നാൾ ദിനം അവളൊരിക്കലും മറക്കരുത്…! എന്റെ ആ പ്രവർത്തി അവള്ടെ കരച്ചിലിന്റെ ആഴം കൂട്ടിയതല്ലാതെ കുറച്ചില്ല…!
“” പിന്നെ വേറൊരു കാര്യം കൂടി…! ഇതിന് പ്രതികാരം വീട്ടാൻ നിന്റെ ആ രണ്ട് കാമുകന്മാരെങ്ങാനും എന്റടുത്തു വന്ന…! “” ബാക്കി വന്ന ചന്തനം പൊതിഞ്ഞ ഇല ബലമായി അവള്ടെ കൈയിലേക്ക് വച്ച് ഒരു ഭീഷണിപ്പോലെ ഞാനവളോട് പറഞ്ഞതും അവൾ പല്ലുകടിച്ചെന്നെ നോക്കി…!
അവിടന്ന് നടന്ന് പുറത്തിറങ്ങുന്നതിനിടക്ക് സന്ദീപും ആൽബിയും കൂടി ഓടിപിടിച്ച് ക്ലാസ്സിലേക്ക് വന്നു…! എന്നെ തുറിച്ചുനോക്കിയ അവരെ ഒന്ന് പുച്ഛിച്ച് ഞാൻ നേരെ എന്റെ ക്ലാസ്സിലേക്ക് വിട്ടു…!
“” എന്തൊരാശ്വാസം…! അലോയ്ക്കുമ്പോ തന്നെ കുളിര് കോരണു…! ഹോ…! ഇന്നെനിക്ക് സുഖായിട്ടൊന്ന് ഒറങ്ങണം…! “” മുന്നിലെ ഡെസ്കിലേക്ക് കാലും കേറ്റിവച്ചു പിന്നിലേക്ക് ചാരിയിരുന്നോണ്ട് ഞാൻ പറഞ്ഞു…!
“” ഇത് കൊറച്ച് കൂടിപ്പോയഭി…! എന്തൊക്കെ പറഞ്ഞാലും അവളൊരു പെണ്ണല്ലേ…! “” ഇന്നത്തെ എന്റെ പ്രഹസനമൊന്നും ഇഷ്ടപ്പെടാതെ വിച്ചു എന്നോട് പറഞ്ഞു…!
“” ഹും പെണ്ണ്…! “” അതിന് ഞാനൊന്ന് പുച്ഛിച്ച് കണ്ണടച്ചു കിടന്നു…!
“” നിങ്ങളൊക്കെ കൂടിട്ടാ ഇവനെ ഇങ്ങനെ വഷളാക്കണേ…! ഞാൻ വന്നിലായർന്നെങ്കി കാണായിരുന്നു…! പാവം…! അതിന്റെ മുഖം കണ്ടപ്പോ സഹിക്കണില്ല…! “” വിച്ചൂന്റെ അടുത്തിരുന്ന ആദർശ് അത് പറഞ്ഞോണ്ട് അവിടന്ന് എണീറ്റു…!
“” ഡാ കോഴി മൈരേ…! നീ വലിയ ആളാവാതെ അവടെ ഇരി…! “” അവന്റെ പ്രഹസനം ഇഷ്ടപ്പെടാതെ യദു ബെഞ്ചിൽ നിന്ന് എണീറ്റ ആദർശിനെ നോക്കി വിരലുകൊണ്ട് ഇരിക്കാൻ പറഞ്ഞു…!
“” എന്നെ നിങ്ങള് കോഴീന്നൊ താറാവ് ന്നോ എന്ത് വേണേലും വിളിച്ചോ, പക്ഷെ നീയൊക്കെ ഇന്നീ ചെയ്തത് കുറച്ച് ഓവറായിപോയി…! “” ഒരു പൊടിക്കടങ്ങാതെ ആദർശ് വീണ്ടും നന്മമരമായി നിന്നതും എനിക്ക് പൊളിഞ്ഞോടങ്ങി…! പക്ഷെ പ്രതികരിക്കാതെ ഞാൻ അതെല്ലാം കെട്ടിരുന്നതെ ഒള്ളു…!
“” അല്ല മോനെ, എന്താ നിന്റുദേശം…? നിനക്കെന്താ ലഭാണോ…!? ഐ മീൻ പ്രണയം…!? “” അവന്റെ ചാട്ടമെങ്ങോട്ടാന്നു മനസ്സിലാക്കിയപോലെ അജയ്യ് അവനോടായി ചോദിച്ചു…! അത് കേട്ട് എനിക്ക് ചിരിവരാതിരുന്നില്ല…! വിച്ചൂനെ നോക്കിയപ്പോ അവനും ചിരി കടിച്ച് പിടിച്ച് നിക്കുന്നുണ്ട്…!
“” അങ്ങനെ ചോദിച്ച എനിക്കറിയില്ല…! പക്ഷെ അവളെ കാണുമ്പോ എന്റെ ഉള്ളിൽ എന്തോപോലെ…! എന്നെക്കാളും വയസ്സ് കൂടുതലല്ലേ, അതിന്റെയൊരു ചമ്മലുള്ളോണ്ട, അല്ലെങ്കി ഞാൻ നേരെ കേറി മുട്ടിയേനെ…! “‘ മുഖത്ത് വന്ന നാണം മറക്കാൻ വേണ്ടി തല താഴ്ത്തി അവൻ പറഞ്ഞു…!
“” വയസ്സൊന്നും കാര്യാക്കണ്ട…! നീയവളെ തന്നെ നോക്കിക്കോ, വളയും എനിക്കൊറപ്പാ…! “” ഏതൊരു കൂട്ടുകാരനേം പോലെ ഞാൻ അവന് പൂർണ പിന്തുണ പ്രഖ്യാപിച്ചു…! അവൻ പ്രണയിക്കട്ടെ…! പിന്നെ അവള്ടെ തന്തയിത് അറിഞ്ഞ് അവനെ കോട്ടെഷൻ കൊടുത്ത് കൊല്ലാൻ നോക്കുമ്പോ പഠിച്ചോളും…!
“” ആരതിയെ പ്രണയിക്കുന്നതൊക്കെ കൊള്ളാം, എന്നും പറഞ്ഞ് അവളെന്റെ മെക്കട്ട് കേറാൻ വന്ന ഞാൻ നോക്കിന്നിക്കില്ല…! ഇതിപ്പോ പറയാൻ കാരണം, നീ അവളെന്റെ പെണ്ണാന്നൊക്കെ കോണച്ചോണ്ട് അവളെ സപ്പോർട്ടേയ്ത് മുന്നിൽ വരാണ്ടിരിക്കാനാ…! വന്ന നിനക്കും കിട്ടും…! “” ഞാനൊരു മുന്നറിയിപ്പ് പോലെ പറഞ്ഞ് വീണ്ടും ചാരിയിരുന്നു…! പെട്ടന്നേതോ ഒരുത്തൻ ക്ലാസ്സിലേക്ക് കേറിവന്നു…! ഇവൻ അന്ന് ഞങ്ങടെ ടീമിൽ കളിച്ചവനല്ലേ…!? അത് മാത്രല്ല ഇവൻ ഹോസ്റ്റലിൽ അജയിടെ റൂം മേറ്റ് കൂടിയാണ്…!
“” എന്താടാ കണ്ണാ…!? സീനെന്താ…!? ഏഹ്…?”” ഓടിയതിന്റെ കിതപ്പിൽ മുട്ടിൽ കൈകുത്തി ശ്വാസമെടുത്തോണ്ടിരുന്ന അവനെ പിടിച്ച് നേരെ നിർത്തി അജയ് ചോദിച്ചതിന്,
“” എടാ തേർഡ് ഇയറിലെ പിള്ളാര് ഇവനെ തല്ലാൻ വേണ്ടി വരുന്നുണ്ട്…! അവര് ഒരുപാട് പേരുണ്ടട അളിയ…! നമ്മളെന്ത് ചെയ്യും…!? “” എന്നെ ചൂണ്ടി അവനത് പറഞ്ഞതും യദുവും ഹരിയുമെല്ലാം ബെഞ്ചിൽ നിന്ന് ചാടിയിറങ്ങി…! ശേഷം എന്നെയൊന്ന് നോക്കി…! പക്ഷെ എനിക്കത് കേട്ട് വലിയ പേടിയൊന്നും തോന്നിയില്ല, കാരണം ഞാനിത് പ്രതീക്ഷിച്ചിരുന്നു…! ക്ലാസ്സിൽ കൊറേ പെൺപിള്ളേരുള്ളതാ, അവരടെ മുന്നിൽ വച്ച് ഒരു പ്രശ്നം വേണ്ടാന്ന് തോന്നിയതും ഞാൻ എണീറ്റ് പുറത്തോട്ട് നടക്കാൻ തുടങ്ങി…! പക്ഷെ അതിന് മുന്നെത്തന്നെ സന്ദീപും ടീംസും ഞങ്ങൾടെ ക്ലാസ്സിലെത്തിയിരുന്നു…! മുന്നിലായി തന്നെയുണ്ടായിരുന്ന സന്ദീപ് ശടവേഗത്തിൽ എന്റെ കോളറിൽ പിടിച്ച് ചെമരിനോട് ചേർത്തു…! പെട്ടന്നുള്ള അവന്റെയാ പ്രവർത്തിയിൽ ഞാനൊന്ന് വച്ചുപോയി…!
“” നീ കൊറേയായി മൈരേ കെടന്ന് പോളക്കാൻ തൊടങ്ങീട്ട്, പോയി പോയി ഞങ്ങടെ ക്ലാസ്സിലെ പെൺപിള്ളേരോടായോ നിന്റെ കഴപ്പ്…! “” ന്നും പറഞ്ഞവൻ എന്റെ മോന്തക്കൊരു അടിയായിരുന്നു…! അത് കണ്ടതും വിച്ചൂവും യദുവും അവനെ തല്ലാനായി വന്നെങ്കിലും അവരുടെ കൂട്ടത്തിലെ കൊറേപ്പേര് വന്ന് അവന്മാരെ തടഞ്ഞു നിർത്തി തല്ലാൻ തുടങ്ങി…! എന്നെ തുടരെ തുടരെ തല്ലികൊണ്ടിരുന്ന സന്ദീപിന്റെകൂടെ ആൽബിയും കൂടിയതോടെ എനിക്ക് കിട്ടിക്കൊണ്ടിരുന്ന തല്ലിന്റെ എണ്ണം കൂടി…! ആൽബി വീണ്ടും എന്റെ മുഖം ചെമരിനോട് ചേർത്ത് പിടിച്ച് കൈ ചുരുട്ടി ഒരു ഇടി തന്നതും എന്റെ പിടിവിട്ടു…! ദേഷ്യം ഇരച്ചുകയറിയ ഞാൻ എനിക്ക് കിട്ടിക്കൊണ്ടിരുന്ന അടി വകവെക്കാതെ സന്ദീപിന്റെ തുട നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു…! ചവിട്ട് കൊണ്ട അവൻ ബാലൻസ് തെറ്റി പിന്നിലേക്ക് വീണു…! ഇപ്പൊ എന്റെ ദേഹത്ത് ആൽബിയുടെ പിടി മാത്രേ ഒള്ളുന്ന് മനസിലാക്കിയ ഞാൻ അവന്റെ മേൽ ചുണ്ട് നോക്കിയൊരു ഇടികൊടുത്തതും അവനാ പിടിവിട്ട് മുഖം പൊത്തി പിന്നിലേക്ക് മാറി…! പിന്നാലെ നെഞ്ചിന് ചാടിയൊരു ചവിട്ട് കൂടി കൊടുത്തതോടെ അവൻ മലർന്നടിച്ചു വീണു…! ഇതിനിടയിൽ ആദർശ് എല്ലാവരേം പിടിച്ച് മാറ്റാൻ നോക്കുന്നുണ്ട്…! എല്ലാവരും വളഞ്ഞിട്ട് തല്ലികൊണ്ടിരുന്ന വിച്ചൂവിനേം യദുവിനേം അജയ്യേം കണ്ടതും ഞാൻ അങ്ങോട്ടേക്ക് ചെന്നു, ശേഷം യദുവിനെ പൊതിഞ്ഞിരുന്ന മൂന്നുപേരിലെ ഒരുത്തനെ വലിച്ച് ഞാൻ നിലത്തിട്ട് ചവിട്ടി…! അതോടെ ഒന്ന് ഫ്രീയായ യദു അവനെ തല്ലിയ ഒരുത്തന്റെ പിൻകഴുത്തിൽ പിടിച്ച് നെറ്റിയിലൊരു ഇടി കൊടുത്തു…! പിന്നെ ആ സൈഡിലേക്ക് എനിക്ക് നോക്കേണ്ടി വന്നില്ല…! അത്പോലെ വിച്ചൂവിനേം അജയേം തല്ലിക്കൊണ്ടിരുന്നവന്മാരെ ഞാൻ ചവിട്ടിയും ഇടിച്ചും വീഴ്ത്തി…! ഹരിയെ നോക്കുമ്പോ അവൻ രണ്ട് പേരെ എയറിൽ കേറ്റി അടിക്കുന്നുണ്ട്…!
ശേഷം ചുറ്റുമോന്ന് നോക്കി ഞാൻ സന്ദീപിന്റെ അടുത്തേക്ക് ചെന്നു, വീണിടത്തു നിന്ന് എണീറ്റ സന്ദീപിന്റെ വലത്തേ ഷോൾഡറിൽ ഞാനൊരു പൗഞ്ച് കൊടുത്തു, എന്നിട്ട് അവന്റെ പിന്നിലേക്ക് നിന്ന ഞാൻ അതെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചു, അതോടൊപ്പം കാൽമുട്ടിനു പിന്നിലായി ചെറുതായൊരു ചവിട്ട് കൊടുത്തതും അവൻ മുട്ടിലിരുന്നു, ഒരു കൈകൊണ്ട് അവന്റെ കഴുത്തിലും ചുറ്റി…! കൈ പിന്നിലായതിന്റെ വേദനയും അതിന്റെ കൂടെ ശ്വാസം കിട്ടാതെയുള്ള അവന്റെ പിടച്ചിലും എന്റെയുള്ളിൽ ഒരുതരം ലഹരിയുണർത്തുന്നുണ്ടായിരുന്നു…! അപ്പോഴേക്കും ഫസ്റ്റ് ഇയറിലെ തന്നെ വേറെയും പിള്ളാര് അവടെ എത്തി ഞങ്ങളുടെ കൂടെ കൂടിയിരുന്നു…! അവസാനം കളി കൈയീന്ന് പോവും എന്ന് തോന്നിയ ആരൊക്കെയോ ചേർന്നെന്നെ സന്ദീപിൽ നിന്നും ഒരുവിധത്തിൽ പിടിച്ച് മാറ്റുവായിരുന്നു…!
“” നാണം ഇല്ലേടാ മൈരേ ഇങ്ങനെ വന്ന് തല്ലുകൊള്ളാൻ, ഇതിപ്പോ കൊറേയായില്ലേ…! കൊള്ളുന്ന നിനക്കില്ലേലും തല്ലുന്ന എനിക്ക് തന്നെ എന്തോപോലെ…! “” നിലത്ത് കിടന്ന് ചുമച്ചോണ്ടിരുന്ന സന്ദീപിനെ നോക്കി ഞാൻ ചീറി…!
“” സ്റ്റോപ്പ് ഇറ്റ്…!! “” ക്ലാസ്സുമൊത്തം മുഴങ്ങുന്ന ശബ്ദത്തോടെ ഒരു പടുകെളവൻ അകത്തേക്ക് കേറിവന്ന് അലറി…! പ്രിൻസിപ്പൽ മൈരനാണ്…! ഇയാള് ചത്തില്ലേ…!
“” all of you, come to my office right now…! “” ന്നും പറഞ്ഞ് അങ്ങേരോരു ലോഡ് തുപ്പലങ്ങു തെറിപ്പിച്ചു…! മൈര്, ഒരു കൊട എടുക്കാർന്നു…! ശേഷം എന്നെയും നിലത്ത് കിടന്ന സന്ദീപിനേം ചൂഴ്ന്നൊന്ന് നോക്കി പുറത്തോട്ട് പോയി…!
പ്രിൻസിപ്പളിന്റെ ഓഫീസിൽ ഞാനും യദുവും വിച്ചൂവും ഹരിയും അജയ്യും കൂടാതെ സന്ദീപും ആൽബിയും പിന്നെ വേറെ എഴേട്ടുപേരും കൂടി ഉണ്ടായിരുന്നു…! പോരാത്തേന് കുറച്ച് സാറുമാരും ടീച്ചർമാരും കൂടിയതോടെ പരുപാടിയൊന്ന് കൊഴുത്തു…!
“” തനിക്കൊക്കെ എന്തും കാണിക്കാനുള്ള സ്ഥലമാണോടോ ഇത്…? ഏഹ്…! എന്റെ കാരിയറിൽ ഇത്രേം അലമ്പ് ബാച്ച് ഇതുവരെ ഉണ്ടായിട്ടില്ല…! “” ഔ ഫ്രഷ് ഫ്രഷ് ഫ്രഷ്…! ഞങ്ങളെ നോക്കി പ്രിൻസിപ്പൽ അത് പറഞ്ഞപ്പോ എനിക്കങ്ങനെയാണ് മനസ്സിൽ തോന്നിയത്…! ഇയാളിത് എത്രാമത്തെ പ്രാവിശ്യാണാവോ ഈ ഡയലോഗ് തന്നെ പറയണേ…!
“” താനാ ആര്യ ടെ ബ്രദർ അല്ലെ…? “” പ്രിൻസിപ്പളിന്റെ കൊണയൊന്ന് നിന്നതും കൂട്ടത്തിലെ സുന്ദരിയായൊരു മിസ്സ് ചുണ്ടത്തു വിരൽ വച്ച് തന്റെ സംശയം ചോദിച്ചതിന് ഞാൻ അതെന്ന് തലയാട്ടി…! എന്റെ ചേച്ചിയും ഇവിടെ തന്നെയാണ് പഠിച്ചത്…!
“” ആര്യ എന്ത് നല്ലൊരു സ്റ്റുഡന്റായിരുന്നു…! താൻ എന്താ ഇങ്ങനെ ആയെ…? Don’t you feel ashamed…? “”ന്ന് എന്നെ നോക്കി ആ സ്ത്രീ കേറുവോടെ പറഞ്ഞു…! നേരത്തെ സുന്ദരിയായ ടീച്ചർന്ന് ഞാൻ വെറുതെ പറഞ്ഞതാ, ആ മൈരത്തിനെ കാണാൻ അത്രക്ക് ഭംഗിയൊന്നൂല്യ…!
“” അതല്ലെങ്കിലും അങ്ങനെയാ ശാരി മിസ്സേ, എല്ലാ കുടുംബത്തിലും കാണോലോ പറയിക്കാനായിട്ടൊരു സന്താനം…! “” ഒരു വയ്യസ്സായ പെണ്ണുംപിള്ള കൊറേ പുച്ഛവും വാരിവിതറി മറ്റവളെ താങ്ങിക്കൊണ്ട് പറഞ്ഞതും എനിക്കങ്ങ് കേറി…!
“” ദേ സാറെ, വല്ല സസ്‌പെൻഷനോ ഡിസ്മിസ്സലോ തരാനാണ് വിളിച്ചതെങ്കി അത് നോക്കാം…! അല്ലാതെ ഈ പെണ്ണുമ്പിള്ളേടെ ചൊറി വർത്തമാനം കേൾപ്പിക്കാനാണെങ്കി അതൊന്ന് റെക്കോർടെയ്ത് അയച്ചു തന്ന മതി, ഞാൻ സൗകര്യംപോലെ കേട്ടോളാം…! “” ഉള്ളിലെ ദേഷ്യം ഞാൻ പരമാവധി ഒതുക്കി പ്രിൻസിയോട് പറഞ്ഞതും ആ തള്ളയെന്നെ ഒന്ന് കടുപ്പിച്ചു നോക്കി…!
പിന്നെ കൊറേ നേരത്തിനു അവിടെ നടന്ന സംഭവങ്ങളും അതിനുള്ള കാരണവുമൊക്കെ പ്രിൻസിപ്പൽ ചോദിച്ചറിഞ്ഞു…!
“” ഞങ്ങടെ ക്ലാസ്സിലെ പെൺകുട്ട്യോളെ ശല്ല്യം ചെയ്യലാണ് സാറേ ഇവന്റെ മെയിൻ പണി…! ഇന്ന് ഞങ്ങടെ ക്ലാസ്സിലെ ആരതിയോട് ഇവനെന്തോ വൃത്തികേട് പറഞ്ഞു, അത് ചോയ്ക്കാൻ ചെന്നപ്പഴാ ഇവന്മാര് ഞങ്ങളെ തല്ലിയെ…! “” എന്ന പച്ച കള്ളം സന്ദീപ് അവടെ നിരത്തിയതും ഞാൻ അവന്മാരെയൊന്ന് നോക്കി…! അവരടെ മുഖത്തും എന്റെയതെ ഞെട്ടലാണ്…! യദുവാണെങ്കി സന്ദീപിനെ കലിപ്പിച്ച് നോക്കുന്നുണ്ട്…!
“” ഇല്ല്യാത്തത് പറഞ്ഞ കണ്ണടിച്ച് ഞാൻ പൊളിക്കും പുന്നാര മോനെ…! “” കലികയറിയ ഞാൻ സന്ദീപിന് നേരെ പാഞ്ഞു ചെന്നെങ്കിലും അതിന് മുമ്പായി ഹരിയും വിച്ചൂവും കൂടി എന്നെ പിടിച്ചു വച്ചു…!
“” സൈലെൻസ്…! നിങ്ങളവേടെയാണ് നിക്കുന്നതെന്ന ബോധം വേണം…! Understand…! “” പ്രിൻസിപ്പൽ തന്റെ മുന്നിലെ ടേബിളിൽ അടിച്ച് പറഞ്ഞതും ഞങ്ങളൊന്ന് അടങ്ങി…! ശേഷം,
“” എന്തായാലും ആ കുട്ടിയോട് വരാൻ പറ…! “” ന്നും പറഞ്ഞു പ്രിൻസിപ്പൽ അവളെ വിളിക്കാനായി ഒരാളെ പറഞ്ഞുവിട്ടു…! ഏകദേശം ഒരു അഞ്ചു മിനിറ്റിന് ശേഷം ആരതിയും കൂടെ വേറൊരു പെണ്ണുംകൂടി അകത്തേക്ക് കേറി വന്നു…! കൊറേ കരഞ്ഞതിന് അടയാളമേന്നോണം അവളുടെ കവിളിൽ കണ്ണീരിന്റെ പാടുണ്ട്, പോരാത്തേന് കലങ്ങിയ കണ്ണും അടഞ്ഞ മൂക്കും കൂടിയായപ്പോ ഉഷാറായി…! തല താഴ്ത്തിയാണവൾടെ നിൽപ്…!
“” സന്ദീപ് പറയുന്നു ഇയാള് തന്നോട് എന്തോ വൃത്തികേട് പറഞ്ഞൂന്നൊക്കെ…! ശെരിയാണോ…!? “” എന്നെ ചൂണ്ടി ആരതിയോടായി പ്രിൻസിപ്പാലത് ചോദിച്ചതും ആരതിയെന്നെ തല ഉയർത്തി കടുപ്പിച്ചോന്ന് നോക്കി…! അതിന് മറുപടിയെന്നോണം ഞാൻ തിരിച്ചവളെ നോക്കി പല്ലുകടിച്ചു…! ഇല്ലാന്ന് പറയെടി നായിന്റെ മോളെ…!
“” മ്മ്…! “” ഒരു പൊട്ടികരച്ചിലോടെ ആരതി മൂളിയതും ഞാനടക്കം എന്റെകൂടെയുള്ളവരെല്ലാമോന്ന് ഞെട്ടി…! അവളെ സമാധാനിപ്പിക്കാനെന്നോണം രണ്ടുമൂന്നു ടീച്ചർമാർ അവളുടെ അടുത്തേക്ക് ചെന്നു…! പീഡനകേസിൽ അകത്തിട്ട പ്രതിയെപ്പോലെ ഞാനെല്ലവരടേം മുമ്പിൽ നിന്ന് വിയർത്തു…! മുമ്പ് ടീവിയിലും പേപ്പറിലും മാത്രം വായിച്ചറിഞ്ഞുട്ടുള്ള പല വ്യാജ പരാതികളുടെ വാർത്തയും എന്റെ മുന്നിലൂടെ കടന്ന് പോയി…! ഞാനും അതേപോലെയൊരു വാർത്തയിൽ ഇടംപിടിക്കാൻ പോകുന്നു…! ഈയൊരു സാഹചര്യത്തിൽ എനിക്കവളോട് തോന്നിയ വെറുപ്പിന് കൈയും കണക്കുമില്ലായിരുന്നു…! അവളുടെ ഈ കരച്ചില് പോലും ആളുകളെ കൈയിലെടുക്കാനുള്ള ഒരു അടവ് മാത്രമാണ്…! പുറത്ത് കരച്ചിലാണെങ്കിലും ഉള്ളിൽ അവൾ ചിരിക്കുന്നുണ്ടാവും…!
“” ഞാനവളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല…!! “” ഒരു വിധത്തിൽ ഞെട്ടലിൽ നിന്ന് വിട്ടുമാറിയ ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു സാറ് വന്നെന്റെ കൊള്ളറിൽ പിടിച്ചു,
“” പിന്നെ ആ കൊച്ചു വെറുതെ പറയുന്നതാണോടാ റാസ്ക്കൽ…! പോലീസിനെ വിളിക്ക് ശാരിമിസ്സേ, ഇവൻ കൊറേകാലം അകത്ത് കെടക്കട്ടെ…! “”
“” എന്താ സാറെ ഇത്…! സാറ് പിടിവിട്ടേ…! “” എന്റെമേൽ മുറുക്കിയിരുന്ന പിടി വീടിപ്പിച്ചോണ്ട് ഞങ്ങളുടെ സ്പോർട്സ് ന്റെ ഇൻചാർജ് ആയ സുരേഷ് സാർ പറഞ്ഞതും എനിക്കാതൊരു ആശ്വാസമായി തോന്നി…!
“” പോലീസിനെ ഒന്നും വിളിക്കണ്ട…! “” തേങ്ങി കരഞ്ഞോണ്ട് ആരതി എല്ലാവരോടും കൂടിയത് പറയുന്നത് കേട്ട് കൂടിനിന്നവർ അവൾക്ക് നേരെ തിരിഞ്ഞു…!
“” പിന്നെ വേറെന്താ വേണ്ടേ…! “” അവളുടെ തോളിൽ കൈവച്ച് ശാരിമിസ്സ് സൗമ്യമായി ചോദിച്ചു…!
“” തത്കാലം അവനെല്ലാവരടേം മുന്നിൽ വച്ച് സോറി പറഞ്ഞാമതി…! ഈ കാര്യം വീട്ടിലറിഞ്ഞ അവരെന്റെ പഠിപ്പ് നിർത്തും…! അതോണ്ട് ഇത് കേസാക്കരുത്…! “” ഒരു തൊഴുകൈയോടെ വീണ്ടും പൊട്ടിക്കരഞ്ഞ് അവളത് പറഞ്ഞു…! നല്ല വേൾഡ് ക്ലാസ്സ് ആക്ടിങ്…! കണ്ടു നിന്നവരെല്ലാം അവളുടെ അഭിനയത്തിന് മുന്നിൽ വീണിരിക്കുന്നു…! പീഡനത്തിനിരയായ അതിജീവിതയെ പോലെ അവളെയെല്ലാരും നോക്കികണ്ടപ്പോ എന്നെയൊരു തേർഡ് റേറ്റഡ് അസ്സ് ഹോൾ ആയിട്ടായിരുന്നു അവരെല്ലാം കണ്ടത്…! പോരാത്തേന് അവളിപ്പോ കേസ് ഇല്ലാന്ന് കൂടി പറഞ്ഞതോടെ അവളുടെ നല്ല ഔദാര്യംകൊണ്ട് മാത്രം രക്ഷപെട്ട വെറുമൊരു കുണ്ണ മാത്രമാണ് ഞാനിപ്പോ…!
“” കണ്ടോടോ…! ഈ കുട്ടീടെ നല്ല മനസ്സോണ്ട് മാത്രമാണ് താനിപ്പോ രക്ഷപെട്ടത്…! അല്ലായിരുന്നെങ്കി താൻ ജയിലും കോടതിയും കേറിയിറങ്ങിയേനെ…! എന്തായാലും താനൊരു സോറി പറഞ്ഞേക്ക്…! “” തന്റെ കണ്ണാട ഊരി കൈയിൽ പിടിച്ച് ആരതിയേം എന്നേം നോക്കി പ്രിൻസിപ്പാളത് പറഞ്ഞു നിർത്തി…! എനിക്ക് അയാളോട് വെറും പുച്ഛമാണ് തോന്നിയത്…! ഇവള്ടെ ഈ നാറിയ അഭിനയത്തിന് മുന്നിൽ മോന്തയും കുത്തി വീണ ഒരു ശുദ്ധ കോമാളി…! അവളോട് സോറി പറയാൻ എനിക്ക് മനസ്സില്ല…!
“” എന്റെ പൊന്ന് സാറെ ഞാനിവളോട് സോറിയും കോപ്പൊന്നും പറയാൻപോണില്ല…! നിങ്ങളിവൾടെ മൂഞ്ചിയ അഭിനയം കണ്ട് ഓരോന്ന് തീരുമാനിക്കല്ലേ…! ഞാനിവളോട് വൃത്തികേട് പറഞ്ഞൂന്നൊള്ളെന് എന്താ തെളിവ്…! ഇനി ഇവറ്റകളു പറയണ്ണത് കെട്ടിട്ടാണോ…!? “” എല്ലാം കേട്ട് ഒരു ഉണ്ണാക്കനെ പോലെ ഞാനവളോട് സോറി പറയൂന്ന് വിചാരിച്ച എല്ലാവരും ഒരു നിമിഷം സ്‌തംപ്പിച്ചു നിന്നു…! ഇങ്ങനെ ഒരു പ്രതികരണം അവരോട്ടും പ്രതീക്ഷിച്ചിട്ടില്ലായിരിക്കണം…! ആരതിയെന്നെ കണ്ണ്മിഴിച്ഛ് നോക്കുന്നുണ്ട്…!
“” ഞങ്ങളും ഇവരും തമ്മിൽ കോളേജ് തൊടങ്ങിയപ്പോ തൊട്ട് ഓരോ പ്രേശ്നങ്ങളാന്നുള്ള കാര്യം ഇവടെ എല്ലാർക്കും അറിയാവുന്നതാണ്…! ഞങ്ങളെ ശെരിക്ക് റാഗ് ചെയാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷൻ ഇവർക്കു നന്നായിട്ടുണ്ട്…! അതോണ്ട് എനിക്ക് പണിതരാൻ വേണ്ടി ഇവര് കാണിക്കുന്ന വെറുമൊരു ചീപ്പ് ഷോ മാത്രമാണിത്…! “” അവരോരുത്തരുടേം മുഖത്ത് ഒരു പുച്ഛത്തോടെ നോക്കി ഞാൻ പറഞ്ഞു തീർത്തു…!
“” അപ്പൊ പിന്നെ ഇതോ…! “” ആരതിയുടെ കൂടെ വന്ന പെണ്ണ് അവളുടെ ബാഗിൽ നിന്നും രാവിലെ ഞാൻ നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരുന്ന ഫോട്ടോസെല്ലാം പുറത്തെടുത്ത് വീണ്ടും തുടർന്നു…!
“” ഇത് നീ ഒട്ടിച്ചതല്ലേ, ഇവളെ മനപ്പൂർവം നാണംകെടുത്താൻ വേണ്ടി…! അല്ലെ…!? “” കൈയിലെ ഫോട്ടോസെല്ലാം കാണിച്ചെന്നോടവൾ ഒരു പ്രതിയോടെന്നപോലെ ചോദിച്ചതിന്,
“” ഇവളെ നാണങ്കെടുത്താനോ…!? അയിന് ഇവളെതാ…!? “” ഞാനൊരു പുച്ഛത്തോടേം വെറുപ്പോടേം ആരതിയെ നോക്കി പറഞ്ഞു…! ആരതിടെ മുഖത്തൊരു തുള്ളി ചോരപോലും കാണാനില്ല…! ശേഷം,
“” എന്തടിസ്ഥാനത്തില ഞാനാണ് ഇത് ഒട്ടിച്ചേന്ന് നീയൊക്കെ പറയണേ…! എന്ന നമ്മുക്കൊരു കാര്യം ചെയ്യാം ഇവടെ cctv ഉണ്ടല്ലോ, അതൊന്ന് ചെക്ക് ചെയ്ത് നോക്കാം…! “” ന്ന് ഞാൻ പറഞ്ഞു നിർത്തിയതും വിച്ചു ഇവനെന്ത് മൈര ഈ കാണിക്കാണെന്ന അർത്ഥത്തിൽ എന്നെ നോക്കി…! യദുന്റെ അവസ്ഥയും മറിച്ചല്ല…!
“” ഇയാള് പറഞ്ഞപോലെ അതൊന്ന് നോക്ക് സാറെ…! “” നേരത്തെ എന്റെ കോളറിൽ കേറി പിടിച്ച മൈരേൻ പ്രിൻസിപ്പളോടായി പറഞ്ഞു…!
“” ഞാൻ തന്നോട് പറയാൻ മറന്നു, ഇവടതെ ക്യാമറയും dvr ഉം ഒക്കെ അടിച്ചുപോയിട്ട് മാസങ്ങളായി…! ഇതൊന്ന് ശെരിയാക്കാൻ പറഞ്ഞിട്ട് ഇതുവരെ ആരും വന്നിട്ടുമില്ല…! “” ടേബിളിലെ മോണിറ്ററിലേക്ക് നോക്കി പ്രിൻസിപ്പൽ തന്റെ അമർഷം മൗസിൽ ഞെക്കി തീർത്തു…!
“” ശെയ്…! ഇനി നമ്മൾ ആളെ എങ്ങനെ പിടിക്കും…!? എനിക്കൊറപ്പാ സാറെ, ഇതിവന്മാരാരോ ചെയ്തിട്ട് എന്റെ തലേൽ ഇടാൻ നോക്കണതാ…! “” സന്ദീപിന് നേരെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞു…! ശേഷം ആരതിയെ ഒന്ന് നോക്കാനും മറന്നില്ല…! ഞാൻ പറയുന്നത് കേട്ട സന്ദീപ് എന്നെ തല്ലാനായി മുന്നോട്ട് വന്നതും എല്ലാവരും കൂടി അവനെ പിടിച്ചുവച്ചു…!
ഒടുവിൽ ഏറെ നേരത്തെ കലപിലക്ക് ശേഷം ഞങ്ങൾ പതിനഞ്ചു പേർക് സസ്‌പെൻഷൻ തരാൻ തീരുമാനമായി…! അതിൽ എനിക്കും സന്ദീപിനും ഒരു മാസമായിരുന്നു സസ്‌പെൻഷൻ, ബാക്കിയുള്ളവർക്ക് രണ്ടാഴ്ചയും…! എന്നെപോലെ തന്നെ ഇതൊരു പെണ്ണ് കേസ്സാവാതെ നോക്കേണ്ടത് കോളേജിന്റെ ആവിശ്യംകൂടിയാണെന്ന് എനിക്ക് തോന്നാതിരുന്നില്ല…! കാരണം ഇത് പെണ്ണ് കേസ്സായാൽ അത് കോളേജിന്റെ ഇമേജിനെ നല്ലപോലെ ബാധിക്കും…! അതുമാത്രല്ല, പ്രിൻസിപ്പൽ ഒരു ലോകപോട്ടനുമാണ്…! ഇനിയിത് കേസ്സായാൽ തന്നെ ബാക്കി വരുന്നോടത്ത് വച്ച് കാണാം എന്ന മൈന്റായിരുന്നു എനിക്ക്…!
ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ എന്റെ മുന്നിലായി കണ്ണ് നിറച്ച് നടന്നിരുന്ന ആരതിടെ അടുത്തേക്ക് ചെന്നു…!
“” ഒന്ന് നിന്നെടി…! “” പിന്നിൽ നിന്നും ഞാൻ വിളിക്കുന്നത് കേട്ട് അവളെന്നെ തിരിഞ്ഞു നോക്കിയതും ആ മുഖമൊന്ന് കറുത്തു…!
“” നീയെന്ത് വിചാരിച്ച്, അവടെ വന്ന് മൊതലക്കണ്ണീര് ഒഴുക്കിയ എല്ലാരും നീ പറയണത് അപ്പാടെ വിഴുങ്ങുംന്നാ…!? നീ ചെവീൽ നുള്ളിക്കോ, ഇതിനെക്കാളും വലിയ പണി നിനക്ക് ഞാൻ തന്നിരിക്കും…! “” കണ്മഷി പരന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞതും ദേഷ്യംകൊണ്ട് അവളുടെ മൂക്കിന്റെ തുമ്പിൽ രക്തം അരിച്ചെത്തുന്നത് ഞാൻ കണ്ടു…!
“” വേറൊരു കാര്യം കൂടി…! എന്തായാലും ഞാൻ നിന്നോട് വൃത്തികേട് പറഞ്ഞൂന്നല്ലേ നീയാവരോട് പറഞ്ഞെ…! ആ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം, ഇനി മേലാൽ നീ ഇമ്മാതിരി പരിപാടിയായിട്ട് എന്റടുത്ത് വന്ന നിന്റെ കഴപ്പ് ഞാനങ്ങു മാറ്റി തരും…! കേട്ടോടി…! “” അവളെയൊന്ന് അടിമുടി നോക്കി ഞാനത് പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു…! മതി…! എന്നും കുട്ടീടെ മൊത്ത് ഈ മ്ലേച്ചതാ കണ്ട മതി…!
ആരതിയെന്നെ കടന്ന് പോയതും ഞാൻ കുറച്ച് നേരം അവളെ നോക്കി നിന്നു…! അവൾ വേണമെന്ന് വച്ച് എനിക്കെതിരെ തിരിഞ്ഞിരുന്നെങ്കി ഞാനിപ്പോ ജയിലിൽ കെടന്നേനെ…! അവളെ ഇന്ന് കൊറേ ഊക്കി എന്നല്ലാതെ വൃത്തികേട് പറഞ്ഞൊരു ഓർമ എനിക്കില്ല…! ഇനി വെറുതെ അങ്ങേയൊരൊന്നു പറഞ്ഞ തന്നെ എന്റെ കൂടെ വേറെയും പിള്ളേരുണ്ടായിരുന്നില്ലേ, അപ്പോ അവരെന്റെ ഒപ്പം നിക്കും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു…! പിന്നെ എല്ലാം വരുന്നോടത്തു വച്ച് കാണാം എന്ന തോന്നലും…!
“” നീയെന്ത് ധൈര്യത്തില പൂറ ആ cctv നോക്കാൻ പറഞ്ഞെ…? “” കോളേജിന് പുറത്തെ തട്ടുക്കടയിൽ നിന്ന് ഓരോ ചായ കുടിക്കുന്നതിനിടയിൽ വിച്ചു എന്നോട് ചോദിച്ചതും,
“” ചില രഹസ്യങ്ങൾ എന്റെയൊപ്പം ഇല്ലാതാവുന്നതാണ് നല്ലത്…! “” ഒരു സിപ് ചായ നുകർന്ന് ദൂരെ ഏകാന്തതയിലേക്ക് നോക്കി ഞാൻ സൗമ്യമായി അവരോട് പറഞ്ഞു…!
“” പ്ഫ…! നാടകം കളിക്കാതെ പറയടാ മൈരേ…! “” ന്ന് വിച്ചു എന്നെ നോക്കി ചീറിയതും കുടിച്ചോണ്ടിരുന്ന ചായ തരിപ്പി കേറി…! മൈരൻ…! പിന്നെ കൊറേ നേരം ചൊമ തന്നെയായിരുന്നു…! ഒരു വിധത്തിൽ ചൊമ നിർത്തി ഞാൻ പറഞ്ഞു,
“” എടാ അത്ണ്ടല്ലോ, നമ്മള് മുന്നേ കൊറേ പ്രാവിശ്യം അയാള്ടെ ഓഫീസിൽ കേറിയിട്ടില്ലേ…! അന്നൊക്കെ ഞാനാ cctv ടെ dvr ശ്രേദ്ധിച്ചിരുന്നു…! അത് ഇത്രേം കാലം കണക്റ്റഡ് ആയിരുന്നില്ല…! ഇനി അതെങ്ങാനും നേരാക്കിയോ എന്ന് അറിയാൻ വേണ്ടി ഇന്ന് രാവിലെ ഞാൻ നോട്ടീസ് ബോർഡിന്റെ മുന്നിലെ ക്യാമറ ശ്രേദ്ധിച്ച് നോക്കിയപ്പോ അതിന്റെ ആ ചോമല ലൈറ്റ് കാത്തുന്നുണ്ടായിരുന്നില്ല…! ഇന്നത്തെത് ഒരു വെൽ പ്ലാന്നഡ് എക്സിക്യൂഷൻ ആയിരുന്നു…! “” ബാങ്കിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റിയ കള്ളനെ പോലെ ഞാൻ പറഞ്ഞ് നിർത്തി അവന്മാരെ നോക്കി…! യദുന്റെ മോഖത്ത് മാത്രേ എന്നെക്കുറിച്ചൊർത്തുള്ള അഭിമാനം ഞാൻ കണ്ടോള്ളൂ, ബാക്കി മൂന്നുപേരും എന്നെ അവക്ന്യതയോടെ നോക്കുകയാണ് ചെയ്തത്…! നാറികൾ…!
സസ്‌പെൻഷൻ കിട്ടിയ ഞങ്ങൾ അധിക നേരം അവടെ ചുറ്റിപറ്റി നിക്കാതെ നേരെ വീട്ടിലേക്ക് തിരിച്ചു…! സന്ദീപിന് പണികൊടുക്കാൻ വേണ്ടി യദു നാട്ടിലെ ചേട്ടന്മാരെ വിളിക്കാൻ നിന്നതാണ്, പക്ഷെ കോളേജിലെ പ്രശ്നം കോളേജിൽ വച്ച് തന്നെ തീർക്കാം എന്ന് ഞങ്ങളെല്ലാവരും പറഞ്ഞതോടെ അവൻ അടങ്ങുകയായിരുന്നു…! ഒരു കണക്കിന് സസ്‌പെൻഷൻ കിട്ടിയത് നന്നായി, ചേച്ചിടെ കല്യാണത്തിന് ഇനി വേറെ ലീവ് എടുക്കണ്ടല്ലോ…! വീട്ടി ചോയ്ച്ച കല്യാണത്തിനോട് അനുഭന്തിച്ചു ലീവ് എടുത്തതാന്ന് പറയാലോ…!
കല്യാണത്തിന്റെ തലേന്ന്….!
“” നീ വണ്ടിയായിട്ട് ഏത് കാലിന്റെടേൽ പോയി കെടക്കാ മൈരേ…! “” രാവിലേ വണ്ടിയുമായിട്ട് പോയ വിച്ചൂനെ ഉച്ചയായിട്ടും കാണാത്തകാരണം ഞാൻ അവനെ ഫോണിൽ വിളിച്ച് ചോദിച്ചതും,
“” എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ മൈരേ നീ…! അമ്മായി നിന്നോട് രാവിലെ തൊട്ട് പറയണതല്ലെടെ കോഴി പോയി എടുത്തിട്ട് വരാൻ, അപ്പൊ നീ ഏത് കാലിന്റെടേലാരുന്നു…!? ഇതിപ്പോ നിന്നെ കാണാത്തോണ്ടല്ലേ ഞാനീ പണിക്ക് നിക്കണേ…! പൂറൻ പണിയെടുക്കൂല്ല്യ പണിയെടുക്കണോരെ പണിയെടുക്കാൻ സമ്മേയ്കേം ഇല്ല്യ…! “” മറുപടിയായി ഒറ്റശ്വാസത്തിൽ അവൻ നിന്ന് തെറിച്ചതും ഞാനൊന്ന് ചൂളിപ്പോയി…! വേണ്ടായിരുന്നു…!
“” ഓക്കേ ടാ…! മെല്ലെ വന്ന മതി, തെരക്കില്ല…! “” ന്നും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്ത് പുറത്തോട്ടിറങ്ങി…! പന്തലൊക്കെ ഇന്നലെ തന്നെ ഇട്ടിരുന്നു…! തലേദിവസം ആയോണ്ട് ആളുകളൊക്കെ എത്താൻ വൈകുംനേരം ആവും…! എന്നാലും നാട്ടിലെ കൊറേ ചേട്ടന്മാരും ചേച്ചിമാരും ഇപ്പൊ തന്നെ എത്തീട്ടുണ്ട്…! പക്ഷെ ഞാൻ നോക്കുന്നത് അതല്ല, അവന്മാര് വന്നിട്ടുണ്ടായിരുന്നല്ലോ, രാവിലെ ഞാൻ കണ്ടതുമാണ്, ഇവരിതേവടെ പോയി…! ഞാൻ വീടിന് ചുറ്റും നടന്ന് നോക്കിയെങ്കിലും അവന്മാരെ കണ്ടില്ല…! പെട്ടന്നാണ് മുറ്റത്തേക്ക് അച്ഛന്റെ ഇനോവ കേറി വരുന്നത്…! വിച്ചുവാണ്, കൂടെ അവന്മാരും ഉണ്ട്…!
“” കൊറച്ച് കോഴിയെടുക്കാനാണോടാ നിങ്ങളെല്ലാവരും കൂടി കെട്ടി എഴുന്നള്ളി പോയെ…? “” കാറിൽ നിന്ന് ഇറങ്ങിയ അവരെ നോക്കി ഞാൻ ചോദിച്ചുകൊണ്ട് കോഴി നിറച്ച കോട്ട ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി…!
“” ഇത്രേം സാനങ്ങള് ഇവൻ ഒറ്റക്കെങ്ങനെയാടാ വണ്ടിയിൽ കേറ്റി വെക്കാ…? അതോർത്തിട്ടാ ഞങ്ങള് പോയെ…! “” അജയ് പറഞ്ഞ് നിർത്തിയതും ഞാനവനെ ആദരവോടെ ഒന്ന് നോക്കി…! ഇവനൊരു വലിയ മനസ്സിന്റെ ഉടമയാണ്…!
അങ്ങനെയൊരോ പണിയിൽ പെട്ട് സമയം പോയതറിഞ്ഞില്ല…! നാട്ടിലെ പിള്ളാര് മിക്കവരും ശരത്തേട്ടന്റെ വീട്ടിലും ഇവിടെയും വന്നുപോയോണ്ടിരുന്നു…! അവന്മാരുള്ളൊണ്ട് വലിയ സീൻ ഉണ്ടായിരുന്നില്ല…! ഇരുട്ട് ആവുംതോറും ആളുകളുടെ എണ്ണം കൂടികൊണ്ടിരുന്നു…! അവരെയെല്ലാം സ്വീകരിക്കാനായി അച്ഛൻ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്…! ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്, കാരണം മറ്റന്നാൾ എക്സാം തുടങ്ങുന്നത് കാരണം ആരതി കല്യാണത്തിന് വരാൻ സാധ്യതയില്ല…! അവള്ടെ അമ്മ എന്റമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്, പഠിക്കാൻ കൊറേണ്ടത്രേ…! ആ പറിയത്തി ഇല്ല്യാത്തത് തന്നെയാണ് നല്ലത്…!
നേരം ഇരുട്ടിയതും അധികം താമസിക്കാതെ വിളമ്പൽ തൊടങ്ങി…! തലേ ദിവസമായോണ്ട് ഇന്ന് ചിക്കൻ കറിയും നെയ്‌ച്ചോറുമാണ് സ്പെഷ്യൽ, അതിന്റെ കൂടെ ചില്ലി ചിക്കനുമുണ്ട്…! ഏതൊരു കല്യാണപ്പന്തലിലേം പോലെ നാട്ടിലെ പിള്ളാരായ ഞങ്ങൾ തന്നെ വിളമ്പാൻ നിന്നു…! ഇടക്കൊരോ ചിക്കൻ പീസും അകത്താക്കാൻ ഞങ്ങളാരും മറന്നില്ല…! ചിലരൊക്കെ വന്ന് ആരോടോ ദേഷ്യമുള്ള പോലെ തിന്നുന്നത് കണ്ടപ്പോ അത്ഭുതം തോന്നി…! അതൊക്കെ പോട്ടെന്ന് വെക്കാം, ഞാൻ ഇതുവരെ കുടുംബത്തിൽ കാണാത്ത ഓരോ പാഴുകള് വന്ന് അവടെ വെള്ളമ്പട ഇവടെ വെള്ളമ്പട ന്നൊക്കെ പറയണകേൾക്കുമ്പോ ചെള്ള നോക്കി ഒന്ന് കൊടുക്കാൻ തോന്നും…! ഇവറ്റകളെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടാണാവോ…?
സമയം കഴിയുന്തോറും കഴിക്കാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞോണ്ടിരുന്നു…! പിന്നെ ഞങ്ങടെ വീട്ടുകാര് ഓരോരുത്തരായി ഇരിക്കാൻ തൊടങ്ങി…! കല്യാണപെണ്ണും കൂട്ടുകാരും കഴിക്കാനായി വന്നതും എന്നെ അവരെല്ലാം കൂടി നിർബന്ധിച്ച് ചേച്ചിടെ അടുത്ത് പിടിച്ചിരുത്തി…! അവൾക്ക് കരയണമെന്നൊക്കെണ്ട്, പക്ഷെ ആളുകൾടെ മുന്നിൽ ആളാവാൻ വേണ്ടി പിടിച്ചിരികണതാ…! ചോറും കറിയുമൊക്കെ വന്ന് ഞങ്ങളെല്ലാവരും കഴിക്കാൻ തൊടങ്ങി…!
“” അതെ, ഇതിവടത്തെ ലാസ്റ്റ് സപ്പറ…! നാളത്തെ സൂപ്പർഫാസ്റ്റിനു പൊക്കോണം…! മനസ്സിലായോ…!? “” ചിക്കൻ കാലിനെ ശാരീരികമായി പീഡിപ്പിച്ചോണ്ടിരുന്ന ചേച്ചിയോട് സ്വകാര്യം പോലെ ഞാൻ പറഞ്ഞതും അവളെന്റെ കയ്യിൽ മെല്ലെ തല്ലി, ശേഷം നിറഞ്ഞു വന്ന കണ്ണ് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി മുഖം സൈഡിലേക്ക് തിരിച്ചു…!
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു…! ഞാനും പിള്ളാരുമൊക്കെ എന്റെ മുറിയിൽ തന്നെയാണ് കെടന്നത്…! അവന്മാരെ ചവിട്ടി എണീപ്പിച്ച് ഒരുങ്ങാൻ പറഞ്ഞയച്ചു…! കുളിച്ചിറങ്ങിയ ഞാൻ നേരെ താഴെ ചെന്നു, അപ്പഴാണ് പെണ്ണുങ്ങൾക്കുള്ള പൂവ് വാങ്ങാനായി അമ്മ എന്നെ പറഞ്ഞയക്കുന്നത്…! പൂവിന് നേരത്തെ തന്നെ ഓർഡർ കൊടുത്തിട്ടൊള്ളൊണ്ട് വലിയ സീനില്ലാണ്ട് സാനം കിട്ടി…! തിരിച്ചെത്തിയ ഞാൻ കല്യാണത്തിന്റെതായ ബാക്കി തെരക്കുകളിൽ പെട്ടുപോയി…! അതുകൊണ്ട് തന്നെ സമയം പോവുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…!
പത്തെകാലിനാണ് മൂഹൂർത്തം…! ഞാൻ കല്യാണപന്തലിലും വെപ്പുപെരേലുമൊക്കെയായി കറങ്ങി നടന്നു…! കല്യാണപെണ്ണിന്റെ അനിയൻ എന്ന നിലക്ക് ഞാൻ വലിയ പണിയൊന്നും എടുത്തിരുന്നില്ല, എല്ലാ പണികളും അവന്മാരാണ് ചെയ്തിരുന്നത്…! കൊറച്ച് കൊല്ലം കൂടി കഴിഞ്ഞ എന്റെ കല്യാണം ണ്ടാവൂലോ ഈശ്വര…! അലോയ്ക്കുമ്പോ തന്നെ നാണം വരുന്നു…!
വെറുതെ വായും പൊളിച്ച് നിക്കുമ്പഴാണ് വിച്ചു വന്ന് വെൽക്കം ഡ്രിങ്ക് സെറ്റ് ചെയ്യാൻ പറയുന്നത്…! ഞാൻ കല്യാണപെണ്ണിന്റെ അനിയാനാടാ എന്ന് അവനോട് പറഞ്ഞെങ്കിലും അയിന് ഞാൻ കുനിഞ്ഞിരിക്കണോ എന്ന അവന്റെ മറുപടിയിൽ ഞാൻ ഇളിഭ്യനായി…! പിന്നെ ഞാൻ തിരിച്ചൊന്നും പറയാതെ അവൻ പറഞ്ഞപോലെ പന്തലിനു മുന്നിൽ വെള്ളം കൊടുക്കാൻ നിന്നു, എന്റെ കൂടെയായി അജയ്യും ഉണ്ട്…! പെട്ടന്നാണ് മുറ്റത്തെ വഴിയിലായി ഒരു Q7 വന്ന് നിർത്തുന്നത് കണ്ടത്…! ആരതിടെ അച്ഛനും അമ്മയും ആവണം…!
“” കല്യാണപെണ്ണിന്റെ അനിയൻ ഇവടെ വെള്ളം കൊടുക്കാൻ നിൽക്കാണോ…! “” പിന്നിൽ നിന്ന് ആരോ പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയതും ആരതിടെ അമ്മയും അച്ഛനും എന്നെ നോക്കി ചിരിച്ച് നിൽക്കുന്നു…!
“” ആഹ് നിങ്ങളോ…! ഏഹ് നിങ്ങളോ…! അപ്പൊ അത്…? “” അവരെ കണ്ട ഞാൻ ഒന്നും മനസിലാവാതെ വിക്കി…! ഇവരിവടെ ആണെങ്കി അപ്പൊ അത്…? എന്റെ പൊട്ടൻകളി കണ്ട് അജയ്യ് എന്നെ വായും പൊളിച്ച് നോക്കുന്നുണ്ട്…! ആരതിടെ അച്ഛൻ പൊട്ടനായകാരണം അങ്ങേർക്കൊന്നും മനസിലായില്ല…! ഞാൻ തിരിച്ച് കാറിലേക്ക് നോക്കിയതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആരതി ഇറങ്ങി വന്നു…! വെള്ളയിൽ ഗോൾഡൻ ഡിസൈനുള്ള സാരിയും അതിനോട് ചേർന്ന ഗോൾഡൻ സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം, മുടി പിന്നിലേക്ക് കെട്ടിയൊതുക്കി നുണക്കുഴി കാണിച്ചുള്ള അവള്ടെ ചിരി കണ്ടതും പുറത്തായി നിന്നിരുന്ന എല്ലാവരും അവളെ വായും പൊളിച്ച് നോക്കി നിന്നു…! ഇവളെന്താ ഓണപരിപാടിക്ക് പോവാണോ…!? ഈ മൈരിന് നാളെ എക്സമിനു വല്ലതും ഇരുന്ന് പഠിച്ചൂടെ…! അവൾക്കൊപ്പം കോ ഡ്രൈവർ സീറ്റിൽ നിന്നും ആദർശ് ഇറങ്ങി വരുന്നത് കണ്ടതും ഞാൻ ഞെട്ടിപ്പോയി…! ഇവൻ ഇത്രേം പെട്ടന്ന് ഇവളെ വളച്ചോ…? അജയെ നോക്കിയപ്പോ അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…! ഞങ്ങള്ക്ക് നേരെ നടന്നു വന്ന ആരതി എന്നെ നോക്കാതെ അവള്ടെ അച്ഛന്റെ അടുത്തേക്ക് എത്തിയതും,
“” ആരാ മോളെ ഇത്…? “” ആദർശിനെ മനസിലാവാതെ അവള്ടെ അച്ഛൻ ചോദിച്ചു,
“” ഇതഭിടെ ഫ്രണ്ടാ അച്ഛാ, കോളേജിലുള്ളതാ…! വരണവഴിക്ക് കണ്ടപ്പോ ഇങ്ങ് കൊണ്ടുപോന്നു…! “” ഫാമിലിയിൽ എന്തോ ഫങ്ക്ഷൻ ഉള്ളോണ്ട് ആദർശ് ഇവന്മാര്ടൊപ്പം വന്നിരുന്നില്ല, പകരം കല്യാണത്തിന്റന്ന് എന്തായാലും എത്താന്ന് പറഞ്ഞിരുന്നു…! ആരതി അവള്ടെ അച്ഛനോട് പറഞ്ഞ് നേരെ അകത്തേക്ക് ചെന്നു…! ഇത്രേം നേരം അവളെന്നെ നോക്കിയത് പോലും ഇല്ല…! ഒരു കണക്കിന് നന്നായി, ഇവടെ വച്ച് ഒരു ഇഷ്യൂ ഉണ്ടാവില്ലല്ലോ…!
“” നീയെന്താ വൈകിയേ…? “” ആദർശിനെ കണ്ട അജയ്യ് അവന്റെ ബാഗ് വാങ്ങി ചോദിച്ചതിന്,
“” ഒന്നും പറയണ്ട അളിയ, ഞാൻ വരാനിരുന്ന ബസ് കിട്ടീല…! പിന്നെ വേറെ രണ്ട് ബസ്സ് മാറികേറിട്ട പൊന്നെ…! “” ശേഷം അവനെ അകത്തേക്ക് പറഞ്ഞയച്ച് ഞാൻ വെള്ളം കൊടുക്കലിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു…!
അധികം താമസിക്കാതെ കല്യാണചെക്കനും കൂട്ടരും എത്തി…! ഞാനപ്പഴേക്കും വെള്ളംകോടുകാനുള്ള ചുമതല അതിലെ ഓടി നടന്ന ഏതൊരു കുരുപ്പിന്റെ തലേൽ വച്ചുകൊടുത്തുകൊണ്ട് ആ ദൗത്യത്തിൽ നിന്ന് കൈകഴുകി…! ഇനി അവനായി അവന്റെ പാടായി…! ശേഷം അകത്തേക്ക് കയറിയ ഞാൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചു…! എല്ലാവരും നല്ല സന്തോഷത്തിലാണ്…! സ്റ്റേജിൽ ശരത്തേട്ടൻ ഇങ്ങോട്ട് നോക്കുന്നത് കണ്ട ഞാൻ അങ്ങേർക്കൊരു തമ്പ്സപ്പ് കൊടുത്തു…! ആദ്യായിട്ട് കല്യാണം കഴിക്കണെന്റെ എല്ലാ ടെൻഷനും മൂപരുടെ മുഖത്തുണ്ട്, പാവം…!
ഈ സമയത്തൊന്നും ഞാൻ ആരതിയെ കണ്ടില്ല, ചെലപ്പോ വല്ലോരും കൊന്ന് കുഴിച്ചുമൂടിക്കാണും…! സ്റ്റേജിന്റെ ഫ്രോന്റിൽ കുറച്ച് നേരം വായുംപൊളിച്ചു നിന്ന ഞാൻ വെറുതെയൊന്ന് ഭക്ഷണത്തിന്റെ പന്തലിലേക്ക് ചെന്നു…! അവടെ എല്ലാവരും മുഴുത്ത പണിയിലാണ്…!
“” ഇങ്ങനെ കൈയും കെട്ടി നോക്കി നിക്കാതെ പോയി ഗ്ലാസ്സെടുത്തിട്ട് വാടാ മൈരേ…! “” ന്നുള്ള വിച്ചൂന്റെ സരസമായ തെറി വിളികേട്ടതും ഞാൻ ആരേലും കേട്ടോ എന്നറിയാൻ ചുറ്റുമോന്ന് നോക്കി, ഭാഗ്യം തൊഴിലോറപ്പിന് പോണ ശാരധേച്ചി മാത്രേ കേട്ടൊള്ളു, ഇനി എല്ലാരും അറിഞ്ഞോളും…! അവന്റെ വായിൽ നിന്നും നല്ല വാക്ക് കേട്ട ഞാൻ വീടിന്റെ അകത്തേക്ക് പേപ്പർ ഗ്ലാസ് എടുക്കാൻ കേറി…! കല്യാണത്തിന്റെ ആവിശ്യത്തിന് വാങ്ങിയ മിക്ക സാധനങ്ങളും സ്റ്റോറുമിലാണ് ഇരിക്കണത്…! നേരെ സ്റ്റോറുമിന്റെ അകത്ത് കയറിയ ഞാൻ കൂട്ടിയിട്ട സാധനങ്ങൾക്കിടയിൽ പേപ്പർ ഗ്ലാസ് നോക്കുന്നതിനിടക്ക് ആരോ വാതിലടകണ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതും വാതിൽ കുറ്റിയിട്ട് തിരിയുന്ന ആരതിയെയാണ് കണ്ടത്…! അപ്രതീക്ഷിതമായി അവളെ കണ്ട ഞാൻ തെല്ലോന്ന് ഞെട്ടാതിരുന്നില്ല…! ഇത്രേം നേരം കാണാത്തവൾ ഇപ്പൊ ഇതാ എന്റെ മുന്നിൽ…! ഞാൻ നോക്കി നിക്കേ അവൾ അവളുടെ തോളിലായി കുത്തിയിരുന്ന സൂചി ഊരി സാരി മെല്ലെ മാറ്റാൻ തുടങ്ങിയതും,
“” ടി ടി…! എന്താടീത്…! “” അവൾടെയാ പ്രവർത്തിയിൽ ഒന്ന് പകച്ച ഞാൻ അവളോട് ചോദിച്ചതും,
“” അഭി സമയം തീരെ ഇല്ല്യാട്ടോ, ആരേലും വരണെന് മുന്നേ വേഗം തീർക്കാം…! “” ന്നും പറഞ്ഞവൾ മാറിൽ നിന്ന് സാരി മാറ്റി…! അവളുടെ കൊഴുത്ത മാമ്പഴങ്ങൾ ശ്വാസമെടുക്കുന്നതിന് അനുസരിച്ച് ഉയർന്നു താഴ്ന്നു…! പേടി ഉള്ളിൽ നിറഞ്ഞ ഞാൻ കാറ്റുപോലെ അവള്ടെ അടുത്തേക്ക് എത്തിയതും അവള്ടെ കൈയിൽ കേറി പിടിച്ചു…!
“” നിനക്കെന്താടി വയ്യേ…? “” അവളുടെ കൈയിലെ പിടിവിടാതെ വാതിലിനോട് ചേർത്ത് ഞാൻ ചോദിച്ചു,
“” ആഹ് എന്താ അഭി ഇത്…? നീയല്ലേ അന്ന് എന്റെ കഴപ്പ് മാറ്റിത്തരാന്നൊക്കെ പറഞ്ഞെ…! എനിക്കിപ്പോ കഴച്ചിട്ട് വയ്യട, അതൊന്ന് മാറ്റി താ…! “” എന്റെ മുഖത്തിനോട് മുഖം ചേർത്ത് ഒരു വശ്യതയോടെ അവളത് പറഞ്ഞതും എനിക്കങ്ങ് പെരുത്തുവന്നു…! കൈയിലെ പിടി വിട്ട് ഞാൻ നേരെ അവള്ടെ കഴുത്തിൽ കേറി പിടിച്ചു…!
“” നായിന്റെ മോളെ…! നീയീ കാണിക്കണ ഷോ മൊത്തം ഈ കല്യാണം മൂഞ്ചിക്കാൻ വേണ്ടിട്ടാന്ന് എനിക്കറിയാടി…! അങ്ങനെ വല്ലതും സംഭവിച്ച നിന്നെ ഞാൻ കൊന്ന് കുഴിച്ചുമൂടും, പന്നി…! “” കഴുത്തിലെ പിടി മുറുക്കി ഞാൻ അവൾക്ക് നേരെ ചാടി…! പിടി വിടാൻ വേണ്ടി അവളെന്റെ കൈയ്യിൽ ശക്തിയായി വലിക്കുന്നുണ്ടായിരുന്നു…! ആ വെപ്രാളത്തിൽ അവളുടെ സാരിയുടെ തുമ്പിൽ ഇണ്ടായിരുന്ന പിടി വിട്ടതും കുറച്ചുഭാഗം താഴേക്ക് ഞാന്നു…! ഇനി വീട്ടിലെങ്കി അവൾ ചത്തുപോവുമെന്ന് മനസിലാക്കിയ ഞാൻ അവള്ടെ കഴുത്തിൽ നിന്ന് കൈമാറ്റി…! പൊക്കിളിനെ കഷ്ടിച്ച് മാത്രം മറച്ചിട്ടുള്ള അവള്ടെ സാരിയുടെ ഒരു ഭാഗം നിലത്ത് കിടക്കുന്നുണ്ട്…!
“” മര്യാദക്ക് ഈ സാരിയെല്ലാം നേരെയാക്കി നീ ഇവടന്ന് എറങ്ങി പൊക്കോ…! “” എന്നെ നോക്കി ആഞ്ഞു ശ്വാസമെടുക്കുന്ന ആരതിയോട് ഞാൻ പറഞ്ഞു…! പക്ഷെ അതൊന്നും അവളിൽ ഒരുമാറ്റവും ഉണ്ടാക്കിയില്ല…!
“” നീ നേരത്തെ എന്താ പറഞ്ഞെ…? ഞാനീ കല്യാണം മൊടക്കാൻ നോക്കാണെന്നോ…? “” ന്ന് പറഞ്ഞവൾ ഉറക്കെ ചിരിച്ചു…! ശേഷം,
“” അഭി, ഈ ആഘോഷങ്ങളൊക്കെ നിർത്താൻ ഞാനിപ്പോ ഒന്ന് ഒച്ച വെച്ചാ മതി…! അത് തന്നെയാണ് എന്റുദേശവും…! കാണണോ…!? “” ന്ന് ഒരു കത്തുന്ന നോട്ടത്തോടെ അവൾ പറഞ്ഞതും ഞാനൊന്ന് പകച്ചു…! വേറെ എന്തെങ്കിലും സാഹചര്യത്തിലായിരുന്നെങ്കിൽ ഞാനൊരു പരീക്ഷണത്തിന് മുതിർന്നേനെ…! പക്ഷെ ഇപ്പൊ അങ്ങെനെ വല്ലതും നടന്നാൽ ഇത്രേം പേരടെ മുന്നിൽ എന്റെ കുടുംബം മൊത്തം നാറും…!
“” നിനക്കിപ്പോ എന്താ വേണ്ടേ…? “” തല്കാലത്തിന് ഇവള്ടെ ശല്യമൊന്ന് ഒതുങ്ങാൻ വേണ്ടി അരയിൽ കൈകുത്തി ഞാൻ ചോദിച്ചു,
“” അങ്ങനെ വഴിക്ക് വാ…! തത്കാലം മോനിപ്പോ ഒന്നും ചെയ്യണ്ട, ഇന്ന് സമയം ഒരുപാടുണ്ടല്ലോ ഞാൻ പറയാം…! “” സാരി നേരെയാക്കി കൊണ്ടവൾ പറഞ്ഞതും ഞാൻ നേരെ തിരിഞ്ഞ് ഒരു വിധത്തിൽ ആ മൈര് ഗ്ലാസ് തപ്പിയെടുത്ത് പുറത്തേക്ക് ഇറങ്ങാൻ നോക്കി…!
“” അതെ…! ഇവടെ തന്നെ കാണണം ട്ടോ…! “” ശബ്ദം ഇണ്ടാകാതെ ഞാൻ വാതില് തുറക്കാൻ നോക്കവേ ആരതി എന്റെ ഷർട്ടിനു പിന്നിൽ വലിച്ചുകൊണ്ട് പറഞ്ഞു…! ശേഷം പിന്നേം,
“” അതെ ഒരു കാര്യംകൂടെ, ഇപ്പൊ ഞാനിവിടന്ന് ഇറങ്ങുമ്പോ കൊറേ ക്ഷീണമൊക്കെ അഭിനയിക്കും, ചെലപ്പോ കാലൊക്കെ അകത്തി വച്ച് നടക്കേം ചെയ്യും…! അതൊക്കെ എന്തിനാന്ന് അറിയ്യോ…? “” അവളൊരു ചോദ്യഭാവനെ എന്നെ നോക്കിയതും ഞാൻ ഇല്ലാന്ന് തലയാട്ടി,
“” നമ്മളിതിന്റുള്ളിൽ കേറിയെത് ആരേലും കണ്ടാലേ, അവര് നീയെന്നെ എന്തോ ചെയ്തൂന്ന് വിചാരിക്കാൻ വേണ്ടിട്ടാ…! ചുമ്മ ഒരു രസത്തിന്…! “” എന്റെ ഷിർട്ടിന്റെ ബട്ടണിൽ തിരിപ്പിടിച്ചോണ്ട് അവളത് പറഞ്ഞെന്നെ ചെറിയ നാണത്തോടെ നോക്കി കണ്ണിറുക്കി…! പന്നീടെ മോള്, രണ്ടും കല്പിച്ചാണല്ലേ…! എന്റെ ഷർട്ടിൽ പിടിച്ചിരുന്ന അവള്ടെ കൈ തട്ടിമാറ്റി ഞാൻ പുറത്തോട്ടിറങ്ങി…! ഭാഗ്യത്തിന് ആരും കണ്ടില്ല…!
ഗ്ലാസ് കൊടുത്ത് ഞാൻ തിരിച്ച് സ്റ്റേജിന്റെ അവിടെ വായും പൊളിച്ച് അങ്ങട്ടും ഇങ്ങട്ടും നടക്കാൻ തൊടങ്ങി…! താലികെട്ടിന് സമയമായതും വലിയ പെൺപടയോട് കൂടി ചേച്ചി സ്റ്റേജിലേക്ക് വന്നു…! അമ്മയും അച്ഛനും വിളിച്ചതനുസരിച്ച് ഞാനും അങ്ങോട്ട് കേറി, പിന്നാലെ വിച്ചൂവും…! പെൺപടയുടെ കൂടെയുണ്ടായിരുന്ന ആരതി എന്നെ കണ്ടതും എനിക്ക് അരികിലേക്കായി വന്ന് നിന്നു…! നായിന്റെ മോള് പറഞ്ഞപോലെ കാലകത്തിട്ടാണ് നടക്കണേ…! ഈശ്വര ഇന്നെല്ലാം പൊളിയും…! എന്നെ ദേഷ്യമ്പിടിപ്പിക്കാൻ അവൾ തോട്ടൊരുമികൊണ്ടിരുന്നു…! അങ്ങനെ വെന്തുരുകി നിൽകുമ്പഴാണ് പൂജ ചെയ്യണ ചെങ്ങായി ശരത്തേട്ടനോട് താലികേട്ടാൻ പറയണത്…! സിഗ്നല് കിട്ടിയതും ശരത്തേട്ടൻ വെറച്ച് വെറച്ച് താലി ചേച്ചിടെ കഴുത്തിനോടടുപ്പിച്ചു…! ഇയാളിത് എന്ത് മൈരാ ഈ കാണിക്കണേ, അങ്ങട്ട് കെട്ടികൂഡ്രോ…! അങ്ങനെ മേളങ്ങളോടുകൂടി ശരത്തേട്ടൻ ചേച്ചിടെ കഴുത്തിൽ താലികെട്ടി…! ഇനി എനിക്ക് മനഃസമാധാനമായി കണ്ണടക്കാം…!
അടുത്തത് ഫോട്ടോ എടുക്കലാണ്…! തുടക്കം തന്നെ പെണ്ണിന്റെ വീട്ടുകാരായ ഞങ്ങളിൽ നിന്നായിരുന്നു…! അച്ഛനും അമ്മയും മുത്തശ്ശിയും വിച്ചൂവും അവന്റെ അച്ഛനും അമ്മയും പിന്നെ ഞാനുമായി ഫോട്ടോയെടുത്തു…! ശേഷം പെണ്ണിന്റെ ഒരേയൊരു അനിയനായ ഞാൻ നടുക്ക് നിന്ന് വേറെയൊരു ഫോട്ടോയും എടുത്തു…! സ്റ്റേജിൽ നിന്നിറങ്ങിയ ഞാൻ ആരതിടെ ശൂ ശൂ വിളിയിൽ തിരഞ്ഞവളെ നോക്കി…! ഈ മൈരിന് എന്താന്ന് മനസ്സിൽ പറഞ്ഞു നോക്കിയതും നാട്ടിലെ പെൺപിള്ളേരുടെ കൂട്ടത്തിൽ നിന്ന അവൾ കൈകൊണ്ട് പോവല്ലേ എന്ന് കാണിക്കുന്നതാണ് കണ്ടത്…! ഇവള്ടെ തന്തയെവടെ, പെൺകുട്ട്യോളെ ഇങ്ങനെയാണോ വളർത്ത…? ആസത്ത്…! എത്രെയും പെട്ടന്ന് ഈ ദെവസം ഒന്ന് കഴിഞ്ഞ് കിട്ടിയ മതീന്നായി…! വേറെ ആരടോക്കെയോ ഫോട്ടോ എടുപ്പ് കഴിഞ്ഞതും അവൾ സ്റ്റേജിലേക്ക് കേറി എന്നോട് വരാൻ ആംഗ്യം കാണിച്ചു…! ഇനി എന്നെ തന്നെയാണോന്ന് അറിയാൻ വേണ്ടി ഞാൻ പിന്നിലേക്ക് നോക്കി…! ആരൂല ആരൂല…! അപ്പൊ എന്നെ തന്നെ…! വേറെയൊരു നിവർത്തിയും ഇല്ലാതെ ഞാൻ സ്റ്റേജിലേക്ക് ചെന്നു…! ഒരു ധൈര്യത്തിന് വേണ്ടി വിച്ചൂനെ വിളിക്കാനാണെങ്കി ആ മൈരനെ ഇവടെ കാണാനുമില്ല…!
“” എന്താടി…! എന്തേലും ണ്ടെങ്കി വേഗം പറ, എനിക്ക് വെളമ്പാൻ പോണം…! “” അവൾടെയടുത്തെത്തിയ പാടെ ഞാൻ പല്ല് കടിച്ച് പറഞ്ഞു…!
“” നീയില്ലേലും അവടെ വേളമ്പല് നടന്നോളും…! “” ന്നും പറഞ്ഞവളെന്നെ വലിച്ച് ചെക്കന്റെയും പെണ്ണിന്റെയും അടുത്തേക്ക് കൊണ്ടുപോയി…! എന്നിട്ട് അവരുടെ കൂടെ ഞാനും അവളും മാത്രായിട്ട് ഒരു ഫോട്ടോയെടുത്തു…!
“” കഴിഞ്ഞില്ലേ…! ഇനി ഞാൻ പോണ്…! “” കാര്യം കഴിഞ്ഞ ഞാൻ അവള്ടെ കൈയും തട്ടിമാറ്റി തിരിഞ്ഞ് നോക്കാതെ നേരെ വെളമ്പാൻ ചെന്നു…! പിന്നിൽ നിന്ന് അവൾ ചിരിക്കണ ശബ്ദം ഞാൻ കേട്ടെങ്കിലും കാര്യാക്കിയില്ല…!
എന്നെ കണ്ടപാടേ യദു എന്റെ കൈയിൽ സാമ്പാറിന്റെ പാത്രം വച്ചു തന്ന് വെളമ്പാൻ പറഞ്ഞു…! പിന്നൊന്നും നോക്കീല, ഞാൻ ഫുൾ ആക്ടിവായി വെളമ്പാൻ തൊടങ്ങി…! ഞാൻ അപ്പഴേ അമ്മയോട് പറഞ്ഞതാ ബിരിയാണി മതീന്ന്, തള്ള സമ്മതിച്ചില്ല…! നല്ല വൃത്തിയായിട്ട് വെളമ്പിയ കാരണം ഒരു തുള്ളി സാമ്പാറ് പോലും നെലത്തു പോവാതെ ഒക്കെ ഞാൻ മുണ്ടുകൊണ്ട് തടഞ്ഞ് വച്ചു…! ആരേലും കണ്ട മുണ്ടിൽ അപ്പി ആയീന്നെ പറയു, അതെ കളറ്…!
ഓരോരുത്തര് കഴിക്കാനായി വന്ന് പോയി കൊണ്ടിരുന്നു…! പ്രൊഫഷണൽ കാറ്ററിംഗ്കാരെ പോലും വെല്ലുന്ന തരത്തിലുള്ള എന്റെ വേളമ്പല് കണ്ട് എനിക്ക് തന്നെ എന്നോട് തന്നെ അഭിമാനം തോന്നാതിരുന്നില്ല…! അങ്ങനെ സ്വയം അഭിമാനിച്ചോണ്ടിരുക്കുമ്പഴാണ് ചെക്കനും പെണ്ണും ഒപ്പം എന്റെ വീട്ടുകാരും ഭക്ഷണം കഴിക്കാൻ വരുന്നത്…! കൂടെ ആരതിയും നാട്ടിലെ പെൺപിള്ളാരുമുണ്ട്…! ആരതിയെ കണ്ടതും വെളമ്പാൻ നിന്നിരുന്ന നാട്ടിലെ തല മൂത്ത കോഴികൾ ഇതുവരെ കാണിക്കാത്ത ആത്മാർത്ഥതയോടെ പണിയെടുക്കുന്നത് കണ്ട് ഞാൻ വായും പൊളിച്ച് നിന്നു…! കോഴിത്തരം അറ്റ് ഇറ്റ്സ് പീക്ക്…! ഇനി ഇവള് പോയിട്ട് വെളമ്പാൻ നിക്കാം എന്ന് വിചാരിച്ച് ഞാൻ ചോറ് ഇട്ടുക്കൊണ്ടിരുന്ന വിച്ചൂന്റെ അടുത്തേക്ക് ചെന്ന്,
“” എടാ, ഈ സാമ്പാറ് ഇനി വേറാരൊടെങ്കിലും വേളമ്പാൻ പറ, ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ…! “”
“” പൊക്കോണം…! ഇവടെ മനുഷ്യന് ശ്വാസം വിടാൻ സമയം കിട്ടീട്ടില്ല, അപ്പഴാ അവന്റെയൊരു റസ്റ്റ്…! പോയി പണിയെടുക്കട മൈരേ…! “” അവന്റെ വായിൽ നിന്ന് പുളിച്ച ആട്ട് കേട്ടതും ഞാൻ പിന്നൊന്നും മിണ്ടാൻ പോയില്ല, മാമന്റെ മോൻ തല്ലീന്ന് നാട്ടുകാരറിഞ്ഞ നാണക്കേടാ…!
വേറൊരു വഴിയും ഇല്ലാത്തോണ്ട് ഞാൻ തന്നെ വെളമ്പി തൊടങ്ങി…! എല്ലാ സൈഡിലും വെളമ്പിയ ഞാൻ ആരതിടെ സൈഡ് മനഃപൂർവം ഒഴിവാക്കി…! അവടെ വേറാരെങ്കിലും നോക്കിക്കോളും, ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഒരു തന്ത വന്ന് ആ കുട്ട്യോൾക്ക് വേലമ്പികൊടുക്കടന്ന് പറഞ്ഞ് എന്നെ അങ്ങോട്ട് വിളിക്കണത്…! അതെന്താ ഞാൻ മാത്രേ സാമ്പാറ് കൊടുക്കണോള്ളൂ…? ചെമ്പില് കൊറേ ഇരികിണ്ടല്ലോ, ഒരു ഗ്ലാസിലു കോരി ഒഴിച്ച് കൊടുത്തൂടെ…! മറ്റു മാർഗമൊന്നും മുന്നിൽ കാണാത്ത ഞാൻ നേരെ ആരതിടെ ഭാഗത്തോട്ട് ചെന്നു…! അവടെ ആരതിയെ മണപ്പിച്ചോണ്ട് വെള്ളത്തിന്റെ ജഗ്ഗും പിടിച്ച് ആദർശ് നിൽക്കുന്നുണ്ട്…!
ടേബിളിന്റെ ഒരറ്റത്തുന്ന് ഞാൻ വിളമ്പി തുടങ്ങി…! ഞാൻ അടുത്തെത്തുന്നത് കണ്ട ആദർശ് എന്നെ നോക്കി വാ പൊത്തി ചിരിച്ചു,
“” നീയെന്താടാ സമ്പാറുകൊണ്ട് പൈയ്ന്റടിച്ചാ…! “” ന്നും പറഞ്ഞവൻ എന്റെ മുണ്ടിലേക്ക് ചൂണ്ടി ഒറക്കെ ചിരിച്ചതും അത് കേട്ട് ആരതിയുൾപ്പടെ പെണ്ണുങ്ങളെല്ലാം ചിരിക്കാൻ തുടങ്ങി…! അല്ലടാ മൈരേ, സാമ്പാറ്കൊണ്ട് ഞാൻ പൂക്കളം ഇട്ട്…! അവനെയൊന്ന് നോക്കി പേടിപ്പിച്ച് ഞാൻ വീണ്ടും പണി തൊടങ്ങി…!
“” ഇന്ന് അടിയൊന്നുംണ്ടാക്കാൻ പോയില്ലേ അഭിയേട്ട…! “” മൊത്തത്തിൽ നാറി നാറാണക്കല്ലായി നിന്നിരുന്ന എന്നോടായി ഞണ്ണികൊണ്ടിരുന്ന നാട്ടിലെ ആറിലോ എഴിലോ മറ്റൊ പഠിക്കണ പെഴച്ചൊരു കുരിപ്പ് ചോദിച്ചതും അവളുമാരെല്ലാം നെഞ്ചും തല്ലി ചിരിച്ചു…! ഈ നത്ത് ആരതി പറഞ്ഞിട്ട് ചോയ്ക്കണതാവും…!
“” മിണ്ടാണ്ടിരുന്നില്ലെങ്കി നിന്റച്ഛനെ ഞാൻ കൊല്ലും…! പിന്നെ അഭിയേട്ടനെന്തിനാ എന്റെ അച്ഛനെ കൊന്നെന്നും ചോയ്ച്ചോണ്ട് വരരുത്…! “” പൊളിഞ്ഞു വന്ന ഞാൻ ആ കുരിപ്പിനോടായി പറഞ്ഞത് കേട്ട് അവരെല്ലാം പിന്നേം ചിരിക്കാൻ തൊടങ്ങി…! ആരതികാണെങ്കി ചിരിച്ചിട്ട് വായിലുള്ളത് ഏറക്കാനും പറ്റണില്ല…! ഈശ്വര ഇങ്ങനേലും ഇവള് തരിപ്പിക്കേറി ഒന്ന് ചത്ത മതിയായിരുന്നു…! വികാരങ്ങളൊക്കെ അടക്കിവച്ച് ഞാൻ വീണ്ടും വിളമ്പി ഒരു കരക്കെത്തിച്ച് മാറിനിന്നു…! പക്ഷെ ആരതി എന്നെ വിടാൻ ഒരുകായിരുന്നില്ല…! സാമ്പാറ് വേളമ്പിക്കൊണ്ടിരുന്ന എന്നെകൊണ്ടവൾ വെള്ളം വരെ കൊടുപ്പിച്ചു…! അതിന് വേണ്ടി അവൾ ആദർശിനോട് പറഞ്ഞ് എന്റെ സാമ്പാർ അവനും അവന്റെ വെള്ളം എനിക്കും എക്സ്ചേഞ്ച് അടിപ്പിച്ചു…! ഇതാവുമ്പോ അവക്കെന്നെ അടുത്ത് കിട്ടോലോ…! അതുമാത്രല്ല, അവളെന്നെ വേറെയാർക്കും വെള്ളം കൊടുക്കാൻ സമ്മതിച്ചില്ലന്നെ…! ഇങ്ങനേംണ്ടാവോ ആളുകള്…! എല്ലാം വെറുമൊരു പെണ്ണിന്റെ ഭീഷണിയിൽ എന്ന് ചിന്തിച്ചപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…! ഇവളെ ശെരിക്കും അങ്ങട്ട് പീഡിപ്പിച്ചാലോ…! അയ്യേ, അത് വേണ്ട, അലോയ്ക്കുമ്പോ തന്നെ ശർദ്ധിക്കാൻ വരണു…! ഇവള് കാരണം എനിക്കെന്റെ ചേച്ചിക്ക് കൊറച്ച് വെള്ളംപോലും കൊടുക്കാൻ പറ്റീല…! ഇത്രേം ഗതികെട്ടവൻ വേറാരെങ്കിലുംണ്ടാവോ ദൈവമേ ന്നും മനസ്സിൽ പറഞ്ഞ് ഞാൻ ചുറ്റുമോന്ന് നോക്കിയതും കുറച്ചപ്പുറത്തായി ഭക്ഷണം കഴിച്ചോണ്ടിരുന്ന ആരതിടെ അച്ഛനെ കണ്ടു…! അപ്പൊ കമ്പനിക്ക് ആളുണ്ട്…!
അവള്ടെ കഴിപ്പ് കഴിഞ്ഞു പോയതും ഞാനൊന്ന് നേരെ ശ്വാസമെടുത്തു…! പിന്നെയെല്ലാം പെട്ടന്നായിരുന്നു…! ഞങ്ങളും ഭക്ഷണം കഴിച്ച് നേരെ പുറത്തോട്ട് വച്ചുപിടിച്ചു…! അവടെ ചേച്ചിയും അളിയനും ഇറങ്ങാൻ നിക്കുന്നുണ്ടായിരുന്നു…! ഞാനും വിച്ചൂവും നേരെ ചേച്ചിടെ അടുത്തേക്ക് ചെന്നു…! അമ്മേം അച്ഛനെയുംമൊക്കെ കെട്ടിപ്പിച്ച് കരഞ്ഞ ചേച്ചി എന്നെ കണ്ടതും അവളെന്നെ ശക്തിയിൽ വാരിപ്പുണർന്നു, ഞാൻ തിരിച്ചും…! ഈ നിമിഷം എന്റെയുള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല…! ചേച്ചിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതലിഷ്ടം എന്നെയാണെന്ന് ശരത്തേട്ടൻ ഒരു പ്രാവിശ്യം പറഞ്ഞിട്ടുണ്ട്…! അത് സത്യമാണെന്ന് എനിക്കുമറിയാം…! പണ്ട് അമ്മയെന്നെ തല്ലാൻ വരുമ്പോ മുന്നിലേക്ക് കേറി നിന്നിരുന്ന ചേച്ചിയെ എനിക്കൊർമയുണ്ട്…! എനിക്ക് എന്തേലും വയ്യായിക വന്ന ചേച്ചിക്ക് ആ ദിവസം ഒറക്കംണ്ടാവില്ല, അത് മാറണ വരെ എന്നെ ചുറ്റിപറ്റി നിക്കും…! ഇതൊക്കെ കാരണമാണ് ചേച്ചിയെന്നെ എന്ത് പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയാതെ കേട്ടുനിക്കുന്നത്…! അവളുടെ കണ്ണുനീർ എന്റെ നെഞ്ചിൽ പടരുന്നത് ഞാൻ അറിഞ്ഞു, ഒപ്പം അവളുടെ തേങ്ങലും…! അവളെ സമാധാനിപ്പിക്കാൻ എന്നോണം ഞാൻ അവളുടെ മുടിയിൽ തലോടി…! ശെരിക്കും ഇവളെന്തിനാ കരയണേ…? ശരത്തേട്ടന്റെ വീട്ടീന്ന് രണ്ടടി വച്ച ഇങ്ങോട്ടേത്തും, അതും പോരാഞ്ഞിട്ട് ഇവളിന്ന് തന്നെ ഇങ്ങോട്ട് വരുവേം ചെയ്യും, പിന്നെ രണ്ട് ദിവസം നിന്നിട്ടൊക്കെയല്ലേ പോവൊള്ളൂ…? അതല്ലേ നാട്ടുന്നടപ്പ്…!
ഒരു വിധത്തിൽ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി…! ഇപ്പഴും അവളിൽ ചെറിയൊരു തേങ്ങലുണ്ട്…! അതൊന്നും കാര്യമാക്കാതെ ഞാനവളെ ശരത്തേട്ടന്റെ കൈയിൽ ഏല്പിച്ചു…! അവരെ പറഞ്ഞയച്ച് ഞാൻ നേരെ ഡ്രസ്സ് മാറാനായി അകത്തേക്ക് ചെന്നു…! റീസെപ്ഷന് ഇടാൻ വേണ്ടി വാങ്ങിയ ഡ്രെസ്സുമിട്ട് താഴെ ചെന്നതും ഹാളിലായി എന്റെ അമ്മയും അച്ഛനും കൂടെ രാജീവ് മാമനും ലക്ഷ്മിയമ്മയും ആരതിയെ വളഞ്ഞു നിൽക്കുന്നു…! എന്നെ കണ്ട അമ്മയുടെ നോട്ടം കണ്ട ഞാൻ ഇതത്ര പന്തിയല്ല എന്ന് തോന്നിയതും തിരിച്ച് കേറാൻ നോക്കി…!
“” ഡാ…!! “” ന്നുള്ള അമ്മയുടെ കാറിച്ച കേട്ട് ഞാനവടെ പ്രതിമപോലെ നിന്നു…! എന്റെ നെഞ്ചേല്ലാം ശക്തിയിൽ ഇടിക്കാൻ തുടങ്ങി…! തലയെല്ലാം കറങ്ങുന്നപോലെ….!
“” ഇവടെ വാടാ…! “”
തുടരും….
അടുത്ത പാർട്ടോട് കൂടി ഫ്ലാഷ് ബാക്ക് അവസാനിക്കുന്നതാണ്…! ❤️❤️
Responses (0 )