ആരതി കല്യാണം 5
Aarathi Kallyanam Part 5 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
ഈ പാർട്ട് വൈകീയത്തിൽ ക്ഷേമചോദിക്കുന്നു…! ചില തിരക്കുകളിൽ പെട്ടുപോയി…! അക്ഷരതെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്, മാപ്പാക്കണം…! പിന്നെ കഴിഞ്ഞ പാർട്ടിൽ കിട്ടിയ ലൈക്കിൽ എനിക്കത്ര വിശ്വാസം പോര…!
Anyway like and comment ❤️
തിരിച്ച് വീട്ടിൽ പോവുന്ന വഴി ഞാനോ ശരത്തെട്ടനോ ഒന്നും മിണ്ടിയില്ല, ചെലപ്പോ സാഹചര്യം അനുകൂലമല്ലാത്തോണ്ടാവാം… എനിക്കാണെങ്കിൽ ആരതിയോട് ഇന്നേവരെ ആരോടും തോന്നീട്ടില്ലാത്ത ഒരുതരം ദേഷ്യവും സങ്കടവും വെറുപ്പും എല്ലാകൂടിയുള്ള ഒരു വികാരം മാത്രാണ് ഇപ്പൊ തോന്നണേ… ഇന്ന് ബസ്സ് സമരം ആണെന്ന് അറിഞ്ഞപ്പോ തന്നെ യദുവിനെ എങ്ങാനും വിളിച്ഛ് വീട്ടിലാക്കി തരാൻ പറഞ്ഞ മതിയാരുന്നു…
ഇതിപ്പോ അവള്ക്കാരണം എന്തൊക്കെ പ്രേശ്നകങ്ങള ഉണ്ടായിരിക്കണത്… ഏതൊക്കെയോ പെണ്ണുങ്ങളെ കൊറേ തെറിയും പറഞ്ഞതും പോരാഞ്ഞിട്ട് രണ്ടുപേരെ പിടിച്ചിടിക്കേം ചെയ്തു…! സത്യം പറഞ്ഞാൽ അവന്മാരെ ഇടിച്ച ഓരോ അടിയും ഞാൻ ആരതിയെ മനസ്സിൽ കണ്ടല്ലേ കൊടുത്തേ…?
അവളോടുള്ള ദേഷ്യം അല്ലെ ഞാൻ അവന്മാരോട് തീർത്തെ..? അല്ലെങ്കിലും ആ രണ്ടെണ്ണത്തിന് ഒരുമാതിരി ടിപ്പിക്കൽ പെങ്കോന്തൻ കാട്ടിക്കൂട്ടലാണ്… പെണ്ണുങ്ങൾടെ മൂഡ് മണപ്പിച്ചു നടക്കുന്ന കാട്ട് പൂറന്മാർ…
ഓരോന്ന് ആലോചിച്ചിരുന്ന് വീട്ടിലെത്തിയതറിഞ്ഞില്ല… എന്നെ വീട്ടിലാക്കി വണ്ടിയിൽ നിന്നിറങ്ങാതെ തിരിച്ച് പോവാൻ നിന്ന ശരത്തേട്ടനെ ഞാൻ വിളിച്ചു,
“” ശരത്തേട്ടൻ കേരണില്ലേ…? “” സാധാരണ ഇവടെ വരുമ്പോ അമ്മയെയും അച്ഛമ്മയെയും ശരത്തേട്ടൻ കേറി കാണുന്നതാണ്…
“”നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്… രണ്ടെണ്ണത്തിനെ തല്ലി ബോധല്ല്യാണ്ട് ആക്കിയേതും പോര, എന്നിട്ടവൻ…!! “” മുഴുവൻ പറയാതെ ഒന്ന് നിർത്തിയ ശരത്തേട്ടൻ എന്നെ ഒന്ന് കലിപ്പിച്ഛ് നോക്കി വീണ്ടും തുടർന്നു,
“”ഞാൻ അവന്മാരെ ഹോസ്പിറ്റലിൽ ചെന്നൊന്ന് കാണട്ടെ…! ചത്തൊന്ന് നോക്കണോലോ…! എന്തായാലും പോയി നോക്കിട്ട് വരാം…!!”” എന്നും പറഞ്ഞ് ശരത്തേട്ടൻ തിരിച്ചുപോയി…!! അങ്ങേര് അങ്ങനൊക്കെ പറഞ്ഞെങ്കിലും എനിക്ക് സങ്കടം ഒന്നും തോന്നിയില്ല… ഇതൊക്കെ മുന്പും ഞാൻ കൊറേ കണ്ടതാ…!!
അകത്ത് കേറി ആരേലും ഉണ്ടോന്ന് ചുറ്റുമോന്ന് നോക്കിയ ഞാൻ ആരേം കാണാത്തോണ്ട് മോളിലേക്ക് കേറി… ഒരു കണക്കിന് ആരും കാണാത്തത നല്ലത്, അല്ലെങ്കിൽ കാവിളിലെ പാട് എവിടുന്നാ എന്ത് പറ്റിയതാന്നൊക്കെ വിശതീകരിക്കേണ്ടി വന്നേനെ…!
റൂമിൽ ചെന്ന് ഡ്രെസ്സും കൂടി മാറാതെ കട്ടിലിൽ കമിഴ്ന്നത് മാത്രേ ഓർമയുള്ളു, പിന്നെ എത്രനേരം ഒറങ്ങീന്ന് ഒരുപിടിതോം ഉണ്ടായിരുന്നില്ല… അത്യാവിശ്യം തല്ല് വാങ്ങികൂട്ടിയതല്ലേ, നല്ല ക്ഷീണം…! പക്ഷെ ഒറക്കത്തിൽ പോലും ആ പിശാശ്ശെനിക്ക് സമാധാനം തന്നില്ല… അവൾടെയാ ഉണ്ടകണ്ണും ജാഡ നിറഞ്ഞ മോറും ദുസ്വപ്നം പോലെ കണ്ടതും ഞാൻ ഞെട്ടി എണീറ്റു… ഇത്രെയൊക്കെ ആയിട്ടും ഇവൾക്ക് മതിയായില്ലേ…? ഇനി ഒറക്കത്തിലും സമാധാനം തരില്ലാന്നുണ്ടോ…
എണീറ്റ ഞാൻ സമയം നോക്കുമ്പോ ഏഴുമണി ആയിട്ടുണ്ട്… പിന്നെയും കുറെ നേരം കട്ടിലിൽ ഓരോന്നാലോയിച്ഛ് കെടുക്കുമ്പഴാണ് വാതിലിൽ ശക്തിയായി മുട്ട് കേൾക്കുന്നത്… വാതിൽ തുറന്നതും വിച്ചൂവും ഹരിയും യദുവും കൂടി റൂമിന്റെ അകത്തു കേറി, പിന്നാലെ അജേയ്യും… ഇവനല്ലേ നാട്ടിൽ പോയി ന്ന് പറഞ്ഞെ…?
“” എന്താടാ അവടെ ഉണ്ടായേ…?? “” കട്ടിലിൽ കേറിയിരുന്ന് യദു അത് ചോദിക്കുമ്പോ വിച്ചു എന്റെ താടി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കവിളിലേ പാട് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു…!
“” അയിന് നിങ്ങളെങ്ങനെ അറിഞ്ഞു പ്രശ്നംണ്ടായ കാര്യം…?? “” വിചുനെ മാറ്റി കട്ടിലിന്റെ ഒരറ്റത് ഞാൻ കേറി ഇരുന്നു…
“” ശരത്തേട്ടൻ എന്നെ വിളിച്ഛ് കാര്യങ്ങളൊക്കെ പറഞ്ഞായിരുന്നു… എല്ലാം കേട്ടപ്പോ പിന്നെ അവടെ നിക്കാൻ തോന്നീല…ഞാൻ അമ്മയോട് ഒരത്യാവിശ്യം ഉണ്ടെന്നും പറഞ്ഞിങ്ങു പൊന്നു… ഇവന്മാരെ വിളിച്ഛ് കാര്യം പറഞ്ഞപ്പോ ഇവരും…!”” കട്ടിലിന്റെ അടുത്തുണ്ടായിരുന്ന ബീൻ ബാഗിൽ ഇരുന്ന് വിച്ചു എന്റെ മുഖത്തെ പാടിലേക്ക് നോക്കികൊണ്ട് പറഞ്ഞതും ഞാൻ അവന്മാരെ എല്ലാമോന്ന് നോക്കി ഇന്നുണ്ടായ സംഭവങ്ങളെല്ലാം വിസ്തരിച്ചു…!!
“”അയ്യേ…!!! അത്രേം നേരം അവളുമാര്ടെ ചെലപ്പ് കെട്ടിരുന്നിട്ട് അതിന്റെ ദേഷ്യം മൊത്തം അവന്മാരെ തല്ലി തീർത്തിരിക്കുന്നു…! ഊള…!!”” എല്ലാം കേട്ട് യദു എന്നെ ഇരുത്തി ഒന്ന് പുച്ഛിച്ചപ്പോ എനിക്കൊന്നും പറയാനുണ്ടായില്ല… അല്ലേലും അവൻ പറഞ്ഞത് ശെരിയല്ലേ…!
“” എന്റെ പൊന്ന് പൊട്ടാ…!! ആ സമയത്ത് നിന്റെ വായിലെന്തായിരുന്നു..? പഴോ…?? നിനക്ക് അപ്പൊ തന്നെ നാല് തെറിയും പറഞ്ഞ് ഇറങ്ങി പോരാർന്നില്ലേ…?? “” യദുവിനെ പിന്താങ്ങി ഹരിയും ഒപ്പം കൂടിയതോടെ ഞാൻ അവന്മാരെ ദൈനിയതയോടെ നോക്കിയെങ്കിലും അവരത് മൈന്റക്കിയില്ല…!! അതിന് പിന്നാലെ ഒരു മയവുമില്ലാതെ അജയ്യും എന്നെ ഊക്കിയപ്പോ ഇനി ഞാനൊന്നും പറഞ്ഞിട്ട് കാര്യല്ലന്നെനിക്ക് ബോധ്യമായി… മൈര്…! ഇതിനാണോ എല്ലാംകൂടി ഇങ്ങോട്ട് കെട്ടിയെടുത്തെ…!
“” അപ്പൊ നിങ്ങൾക്കിത്രേം നേരായിട്ട് ഒന്നും മനസ്സിലായില്ലേ…??”” അത്രേം സമയം മിണ്ടാണ്ടിരുന്ന വിച്ചു എല്ലാവരേം നോക്കി അത് ചോദിച്ചപ്പോ അവന്റെ വായേന്ന് ഇനിയെന്താ വരാബോണേന്നുള്ള കാര്യം കത്തിയ ഞാൻ കണ്ണുകൊണ്ട് പറയെല്ലെന്ന് ആംഗ്യം കാണിച്ചെങ്കിലും ആ മൈരനത് കാര്യമാക്കാതെ ഇപ്പോ ശെരിയാക്കി തരാന്നമട്ടിൽ എന്നെയൊന്ന് നോക്കി…
“”എന്ത് മനസ്സിലായില്ലെന്ന്…?? ഇതെന്തോന്നെടാ കഥകളിയോ…?? “” ഞങ്ങൾടെ കോപ്രായം കണ്ട യദു നിന്ന് ചീറി…!!
“” നീയൊക്കെ എന്താ വിചാരിച്ചേ, ഇവനീ പെണ്ണുങ്ങളെ അടുപ്പിക്കാത്തത് വലിയ ചിഗ്മ ബോയി ആയോണ്ടാണ്ന്നാണോ…! “” അവൻ പറയുന്നത് കേട്ട് എല്ലാവരും എന്നേം അവനേം മാറി മാറി നോക്കിയപ്പോ ഞാൻ തല താഴ്ത്തി…!! ഈശ്വര..! നീയെന്നെ ഒന്ന് കൊന്നു തരോ…?
“” എടാ പൊട്ടന്മാരെ, ഇവന് പണ്ടുമുതലേ പെണ്ണുങ്ങളെ പേടിയാ… ശാസ്ത്രീയമായി പറഞ്ഞ ഗൈനോഫോബിയ…! സംശയം ഉണ്ടെങ്കി നിങ്ങളീ വാക്കൊന്ന് ഗൂഗിളിൽ അടിച്ചുനോക്ക്… അതോണ്ട് ആർക്കെങ്കിലും ഇവനൊരു പണികൊടുക്കണം എന്ന് തോന്നിയ ഏതേലും കുറച്ച് പെണ്ണുങ്ങളേം ഇവനേം കൂടി ഒരു റൂമിൽ പൂട്ടിയിട്ട മതി… പിറ്റേ ദിവസം ഇവൻ ചത്തിട്ടുണ്ടാവും…!!”” തുരു തുര വന്നിരുന്ന ഊക്കിന് പിന്നാലെ ഇതുംകൂടി ആയപ്പോ ആസനത്തിൽ ആപ്പ് വച്ച അവസ്ഥയായിരുന്നു എനിക്ക്… പിന്നാലെ അവന്റെയൊക്കെ ചിരികൂടി ആയപ്പോ ഞാനാകെ ഇല്ലാണ്ടായി…!
“” ഈ ഇവനാണോ അന്ന് അവടെ കെടന്ന് ഒരേയൊരു രാജാവേന്നൊക്കെ പറഞ്ഞ് കൊണയടിച്ചേ…!! “” എങ്ങനൊക്കെയോ ചിരി ഒതുക്കി അജയ്യ് അത് ചോദിച്ചതും ഞാൻ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി… ശേഷം ടേബിളിൽ ഇരുന്ന ജഗ് എടുത്ത് കുറച്ച് വെള്ളവും കുടിച്ചു തിരിച്ച് കട്ടിലിൽ തന്നെ കേറി ഇരുന്നു…!! നല്ല ദാഹം, അതോണ്ട…!!
വിച്ചു പറഞ്ഞതെല്ലാം ശെരിയാണ്… പക്ഷെ അതിനെല്ലാം ഒരു വ്യക്തമായ കാരണം കൂടി ഉണ്ട്…!!
ചെറുപ്പം മുതലേ ഭൂലോക കുരുത്തം കെട്ടവനായ ഞാൻ ഒന്നാം ക്ലാസ്സിലെല്ലാം ടീച്ചർമാർക് ഒരു തലവേദനയായിരുന്നു…! ക്ലാസ്സ് എടുക്കുമ്പോ അടുത്തിരിക്കുന്നവനെ ഒരു കാര്യോം ഇല്ലാതെ അടിക്കുക, വെറുതെ ക്ലാസ്സിലിരുന്ന് ബഹളം വെക്കുക, ടീച്ചർ ക്ലാസ്സിൽ ഉണ്ടെങ്കിലും അതൊന്നും മൈന്റ് ആക്കാതെ ഡെസ്കിൽ കേറി നിന്ന് അലമ്പുണ്ടാകുക, ഇതെല്ലാം എന്റെ വിനോദങ്ങളായിരുന്നു… അതോണ്ടൊക്കെ തന്നെ എന്റെ അമ്മ സ്കൂളിലെ ഒരു സ്ഥിരം സന്ദർശകയായി…! എന്നിട്ടും സ്വഭാവത്തിൽ ഒരു മാറ്റവും എനിക്കുണ്ടായില്ല എന്നത് മറ്റൊരു സത്യം…!! അവസാനം ഒരു വഴിയും മുന്നിൽ കാണാത്ത എന്റെ അന്നത്തെ ക്ലാസ്സ് ടീച്ചറായിരുന്ന ജലജ ടീച്ചർ എനിക്കെതിരെ ആ ബ്രഹ്മസ്ത്രം ഉപയോഗിച്ചു….!!! ഒരു ദിവസം ടീച്ചറോട് ചോദിക്കാതെ ഇറങ്ങി പോയി മൂത്രമൊഴിച്ചു തിരിച്ചുവന്നയെന്നെ ആ പെണ്ണുമ്പിള്ള പിടിച്ച് പെണ്ണുങ്ങളുടെ നടുകിരുത്തി…!! നടുകെന്ന് പറഞ്ഞ ഒത്ത നടുക്ക്… രണ്ട് വശത്തായി അഞ്ചു വിതം ബെഞ്ചുകളുണ്ടായിരുന്ന ക്ലാസ്സിൽ ഒരു സൈഡിൽ ആണുങ്ങളും മറ്റേ സൈഡിൽ പെണ്ണുങ്ങളും ആയിരുന്നു ഇരുന്നിരുന്നത്… അതിൽ പെണ്ണുങ്ങളുടെ സൈഡിലെ മൂന്നാമത്തെ ബെഞ്ചിൽ അവളുമാരുടെ നടുക്ക് കൊണ്ടോയി എന്നെ ഇരുത്തി…!! എന്റെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇതെല്ലാം ചിലപ്പോ ആസ്വദിച്ചേനെ, പക്ഷെ എന്റെ പിഞ്ചു മനസ്സിന് ഇതൊരു വലിയ ശിക്ഷയായിട്ടാണ് തോന്നിയത്… അല്ലെങ്കിൽ ടീച്ചർ ഈ ചതി ചെയ്യില്ലല്ലോ…!!
പിന്നെ ഇതൊരു പതിവായി… ഞാൻ എന്ത് ചെയ്താലും ആ തള്ള എന്നെ അപ്പൊ പിടിച്ച് അവളുമാരുടെ നടുക്കിരുത്തും…! ദിവസങ്ങൾ കഴിയും തോറും എന്റെയുള്ളിൽ പെണ്ണുങ്ങളോടുള്ള പേടി കൂടി കൂടി വന്നു…! പോരാത്തേന് അടുത്തിരുന്ന ഏതൊക്കെയോ പെണ്ണുങ്ങളെന്നോട് ചേർന്നിരിക്കാനും കളിയാക്കി ചിരിക്കാനുമൊക്കെ തുടങ്ങിയപ്പോ ആ പേടി അങ്ങു കൂടി…!! അവളുമാർക്ക് അതൊരു നേരമ്പോക്കായി തോന്നിക്കാണും…!!
വളർന്നു പോത്തുപോലെ ആയെങ്കിലും ഞാൻ പെണ്ണുങ്ങളോടുള്ള ഇന്ററേക്ഷൻ കഴിവതും കുറച്ചു, കാരണം എത്രെയൊക്കെ വളർന്നുന്ന് പറഞ്ഞാലും എനിക്ക് പെണ്ണുങ്ങളോടുള്ള പേടി കുറഞ്ഞിട്ടില്ലായിരുന്നു… …ആ കൂട്ടത്തിൽ എന്റെ അമ്മയും ചേച്ചിയുമൊന്നും പെടില്ല കേട്ടോ…!! ആ പേടി പുറത്ത് കാണിക്കാതിരിക്കാൻ വേണ്ടിയാണ് ഞാനീ സിഗ്മ മെയിൽ എന്ന മുഖം മൂടി എടുത്തിട്ടത്…!! അതാണെങ്കിൽ ഇന്ന് ഈ മൈരേൻ പൊളിക്കുവേം ചെയ്തു…!!
ഒരഞ്ചു മിനുട്ട് എന്നെ ഒന്ന് ഊക്കി ചിരിച്ചതിന് ശേഷം അവന്മാർ നോർമലായി… പിന്നെ ഇന്നത്തെ സംഭവ വികാസങ്ങളെ കുറിച്ചായി ചർച്ച… ആരതിക്ക് എങ്ങനെലുമൊരു പണി കൊടുക്കണം എന്ന ലെവലിലായിരുന്നു ഞാൻ… അതിന് വേണ്ടി ഏതറ്റം വരെയും പോവാൻ ഞാൻ തയാറായിരുന്നു… അവളെയങ്ങ് കൊന്നാലോ..? അല്ലെങ്കിൽ എന്നെ ഇന്ന് പീഡിപ്പിക്കാൻ നോക്കീന്നും പറഞ്ഞൊരു കേസ് കൊടുക്കാം… വെറും പീഡനമല്ല, കൂട്ടബലാത്സംഘം… അയിന് ആണുങ്ങളെ ബലാത്സംഘം ചെയ്തെന്നും പറഞ്ഞ് കേസ് കൊടുക്കാൻ പറ്റോ…? ഇനി അങ്ങനൊരു നിയമം ഉണ്ടോ…?
“” എടാ ഹരി…! ഞാൻ അവളുമ്മാരെന്നെ ബലാത്സംഘം ചെയ്യാൻ നോക്കീന്ന് പറഞ്ഞൊരു കേസ് കൊടുത്താലോ…?? “” കൂട്ടത്തിൽ കുറച്ചെങ്കിലും വിവരമുള്ളത് അവനായതോണ്ട് ഇതിലെ നിയമ സാധ്യത അറിയാൻ വേണ്ടി അവനോട് തന്നെ ഞാൻ ചോദിച്ചക്കാൻ തീരുമാനിച്ചു, പക്ഷെ എന്റെ ചോദ്യത്തിന് ഇത്രേം വലിയ ഐഡിയയും ആയിട്ട് നീ ഇനി വരരുതെന്നും പറഞ്ഞവനെന്നെ ആഞ്ഞൊരു ചവിട്ട് ചവിട്ടി…! അല്ലെങ്കിലും എന്നെ ആർക്കും തീരെ വിലയില്ലല്ലോ…!! ഈ സമൂഹം നശിച്ചുപോട്ടെ…!!
“”എനിക്കൊരു ഐഡിയ…!! “” യദു കൈ ഞൊടിച്ചുകൊണ്ട് ഐസക് ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിച്ചപോലെ ഞങ്ങളെ നോക്കിയതും അവൻ തുടർന്നു,
“” ഒരു ദിവസം നമ്മൾ ആരതിയെ തട്ടികൊണ്ട് പോയി ആരുമില്ലാത്തൊരു സ്ഥലത്ത് കൊണ്ടുപോയി ഇടുന്നു… അതിന് ശേഷം ഇവനെ കൊണ്ട് അവളെ പീഡിപ്പിച്ച് ഗർഭിണിയാക്കുന്നു… ഗർഭിണി ആയ വിവരം വീട്ടിലറിയുമ്പോ അവളെ സ്വാഭാവികമായും വീട്ടീന്ന് പുറത്താക്കും, അതോടെ ഇവന്റെ പ്രതികാരം വിജയിക്കുവേം ചെയ്യും…!!”” എന്തോ വലിയ സംഭവം പറഞ്ഞപോലെ അവൻ ഞങ്ങളെ അഭിമാനത്തോടെ നോക്കി അത് പറഞ്ഞപ്പോ എനിക്കങ്ങു പൊളിഞ്ഞുകേറി…
“” നിന്റെ അച്ഛനോട് പറയടാ മൈരേ പീഡിപ്പിക്കാൻ, അങ്ങേർക്കാവുമ്പോ നിന്നെപോലെ ഒന്നിനെ ഉണ്ടാക്കി എക്സ്പീരിയൻസും ഒള്ളതാ…!!”” അവനെ നോക്കി ഞാൻ ചീറിയതിന് തിരിച്ച് ഒരു ഓഞ്ഞ ചിരി ചിരിച്ചതല്ലാതെ അവൻ മറുത്തോന്നും പറഞ്ഞില്ല… പിന്നാലെ ഞാൻ ഹരിയെ ഒന്ന് നോക്കി… ഇതിനെക്കാളും എന്റെ ഐഡിയ ആയിരുന്നില്ലെടാ മൈരേ ബേധം…!!
അങ്ങനെ കൊടികുത്തിയ ചിന്തയിലിരിക്കുമ്പഴാണ് ശരത്തേട്ടൻ വാതിലും തള്ളിതുറന്ന് അകത്തേക്ക് വരുന്നത്…
“” നീയെന്ത് അടിയാടാ മൈരേ അവന്മാരെ അടിച്ചേ…?? “” ഓടിക്കേറി വന്നകിതപ്പിൽ അരയിൽ കൈവെച്ഛ് അങ്ങേരത് പറഞ്ഞപ്പോ ഞാൻ അടക്കം എല്ലാവരും മിഴിച്ചുനിന്ന് പോയി… ഇനി അവന്മാര് ചത്തുകാണോ…?
“” എന്ത് പറ്റി ശരത്തേട്ട…?? “” കാര്യം അറിയാൻ വേണ്ടി വിച്ചു അത് ചോദിച്ചതിന്,
“” എന്റെ പൊന്നു വിച്ചു നിനക്കോർമ്മയില്ലേ അന്ന് നമ്മൾ മൂക്കൊല പൂരത്തിന് പോയി അടിയുണ്ടായത്… അന്ന് ഇവൻ അവരടെ കൂട്ടത്തിലെ ആരെയൊക്കെയോ പിടിച്ചിടിച്ഛ് കേസ് ആയതൊക്കെ നിന്നോട് ഞാൻ പറയണ്ടല്ലോ… ആഹ്, ഇന്നും അത്പോലെ ആവണ്ടതായിരുന്നു… എന്റെ ഒരു കൂട്ടുകാരൻ എടപ്പെട്ടോണ്ട് മാത്രാണ് ഒഴിവായത്..!!”” പടച്ചോനെ അത്രക്കും സീൻ ആയോ…? ഒരു കൊല്ലം മുൻപ് ഞങ്ങളെല്ലാവരും കൂടി സച്ചിന്റെ ക്ഷേണം പ്രകാരം മൂക്കൊലപൂരത്തിന് പോയി, അവന്റെ അമ്മാവന്റെ വീട്ടിൽ ഞങ്ങക്ക് വിരുന്നൊരിക്കിരുന്നു…
അന്നവടെ വച്ച് അവന്റെ അമ്മാവന്റെ മോളോട് ഒരുത്തൻ കേറി എന്തോ പറഞ്ഞു… അത് ചോദിക്കാൻ പോയ സച്ചിനെ അവന്മാർ തല്ലിയതും കൂടി ആയപ്പോ പിന്നെ ആകെ പ്രേശ്നമായി… ഒരു ദുർബല സാഹചര്യത്തിൽ ഞാൻ രണ്ടെണ്ണത്തിന്റെ തല കല്ലുകൊണ്ട് തല്ലിപൊളിക്കേം ചെയ്തതോട് കൂടി കളി കൈയീന്ന് പോയി…
അങ്ങനെ പോലീസ് വന്ന് എന്നേം സച്ചിനേം പിന്നെ അവന്റെ അവടത്തെ ക്ലബ്ബിലുണ്ടായിരുന്ന വേറെ മൂന്നെണ്ണത്തിനേം എടുത്ത് വണ്ടിലിട്ട് കൊണ്ടുപോയി…!! പോലീസ് സ്റ്റേഷനിൽ വച്ച് എന്നെ നന്നായൊന്ന് പൊരിച്ചു…! പിന്നെ വധശ്രേമത്തിന് കേസെടുക്കും എന്നൊക്കെ പറഞ്ഞതോടുകൂടി ഞാൻ ജയിലിൽ പോവുന്നതും നരസിംഹത്തിലെ ലാലേട്ടനെപോലെ തിരിച്ചുവരുന്നതും മനസ്സിൽ കണ്ടെങ്കിലും അങ്ങനെയൊന്നും വേണ്ടി വന്നില്ല…
ചങ്ങരംകുളം എസ് ഐ എന്റെ അച്ഛന്റെ പരിചയകാരനായത്കൊണ്ടും ആ പെണ്ണിനോട് അവന്മാർ മോശായി പെരുമാറുന്നത്തിനു സാക്ഷികളുള്ളോണ്ടും ആ കേസ് ഒരുവിതത്തിൽ ഒഴിവായി…! പക്ഷെ പ്രശ്നം മൊത്തം എന്റെ വീട്ടിലായിരുന്നു, അതും എന്റെ സ്വന്തം തള്ള… തള്ള ഞാൻ ആരെയോ കൊല്ലാൻ നോക്കീന്നും പറഞ്ഞ് വീട്ടികെടന്ന് കൊറേ അലമ്പുണ്ടാക്കി, അവസാനം അത് എങ്ങനൊക്കെയോ ശെരിയാക്കിയെടുത്തു…!!
“” അവന്മാർക് സീരിയസ് ആണോ…!!”” വിച്ചു അത് ചോദിച്ചതും,
“” എന്തോ ഭാഗ്യത്തിന് വലിയ സീരിയസ് ഒന്നുമായിട്ടില്ല…! പക്ഷെ അതിലേതോ ഒരുത്തന്റെ മൂക്കിന് കാര്യായിട്ടെന്തോ പറ്റിട്ടോണ്ട്…!!”” ആ ഏതോ ഒരുത്തൻ സന്ദീപ് ആവും… ഹായ് നല്ല മനസുഖം…!!
പിന്നെയും കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നതിന് ശേഷം എല്ലാവരും പിരിഞ്ഞുപോയി…
സസ്പെന്ഷൻ കിട്ടിയതോണ്ട് ഒരാഴ്ച്ച വെറുതെ ഇരിക്കല്ലാതെ വേറെ വഴിയില്ല… ഈ ദിവസം മൊത്തം കോളേജിൽ പോവാതെ ഞാൻ വീട്ടിലിരിക്കുന്നത് കണ്ട അമ്മ ഇതിലെന്തോ പന്തികേടുണ്ടെന്ന് തോന്നിയതും അതിന്റെ കാര്യകാരണങ്ങൾ അറിയാൻവേണ്ടി തെന്റേതായ രീതിയിൽ അന്വേഷണം തുടങ്ങിയ കാര്യം ചാരന്മാര് വഴി ഞാൻ അറിയാനിടയായി…!
മനുഷ്യനായി ജനിച്ചിരുന്നില്ലെങ്കിൽ പോലീസ് നായയായി ജനിക്കേണ്ട എന്റെ മമ്മ ഏതാനും മണിക്കൂറുകളുടെ അന്വേഷണത്തിനോടുവിൽ ഞാൻ വീട്ടിലിരിക്കാനുള്ള കാരണം കണ്ടുപിടിച്ചു… ഇതിനിടയിൽ തെളിവ് നശിപിക്കാൻ ഞാൻ എന്നാലാവും വിതം ശ്രേമിച്ചിരുന്നു, അതിൽ ഏറെക്കുറെ ഞാൻ വിജയിക്കുവേം ചെയ്തങ്കിലും എല്ലാ തെളിവ് നശിപ്പിക്കണമെങ്കിൽ ശരത്തേട്ടനെ കൊല്ലേണ്ടിവരും എന്ന അവസ്ഥയായത്കൊണ്ട് പൂർണ വിജയം നേടാനെനിക്ക് ആയില്ല…!
അമ്മയുടെ വിജയത്തിൽ ചേച്ചിക്കുള്ള പങ്ക് വലിയ വലുതായിരുന്നു… ചേച്ചിയുടെ തുടരെ തുടരേയുള്ള ചോദ്യങ്ങളിൽ ശരത്തേട്ടന് പിടിച്ച് നിക്കാനായില്ല…! അങ്ങേര് ആരതിയുടെ വിഷയവും ഹോസ്പിറ്റൽ കേസും ഒഴികെ ബാക്കി എല്ലാം ചേച്ചിയോട് പറഞ്ഞു… ഒടുവിൽ സ്വയം മാപ്പ് സാക്ഷിയാവുകയും പോരാഞ്ഞിട്ട് എന്നെ പ്രതിയാക്കുകയും ചെയ്ത ശരത്തേട്ടനെ ഞാൻ മനസ്സിൽ കുറെ തെറിയും പറഞ്ഞ് അമ്മയുടെ വായിലിരിക്കുന്ന മഹത്വ വജനങ്ങളും കേട്ട് ഒരാഴ്ച്ച അതിസാഹസികമായി തള്ളി നീക്കി…!!
ഒരാഴ്ച്ച കഴിഞ്ഞ് പതിവുപോലെ ഞാൻ രാവിലെ തന്നെ കോളേജിൽ ചെന്നു… എല്ലാവരും ഓരോ മരച്ചുവട്ടിലും ബെഞ്ചിലുമൊക്കെയായി സൊറപറഞ്ഞിരിക്കുന്നു… എന്നാലും ചിലരുടെ നോട്ടം എന്റേനേർക്ക് വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, ചെലപ്പോ അന്നത്തെ വിഷയം അവരറിഞ്ഞു കാണും…
സസ്പെന്ഷൻ കഴിഞ്ഞ് തിരിച്ചെത്തുമ്പോ പ്രിൻസിപ്പാലെ കണ്ടിട്ട് വേണം ക്ലാസ്സിൽ കേറാനെന്നുള്ള ഓർഡർ അന്ന് കിട്ടിയതോണ്ട് അയാളെ കാണാൻ ചെന്നതും സാധാരണ കണ്ടുവരുന്ന ക്ലിഷേ ഡയലോഗ് അവിടെയും ഉണ്ടായിരുന്നു… എല്ലാം കഴിഞ്ഞ് ഞാൻ തിരിച്ച് അവന്മാരുടെ അടുത്തേക്ക് നടന്നു…
ആരതി ഇന്ന് വന്നിട്ടുണ്ടോ ആവോ… എന്താണെന്നറിയില്ല, അവളെ കാണുന്നത് ഓർക്കുമ്പോ തന്നെ എന്തോ ഒരു അസ്വസ്ഥത പോലെ… അവസരം കിട്ടിമ്പോ അവൾക് നല്ലൊരു പണികൊടുക്കണം, അവളൊരിക്കലും മറക്കാത്തവിതത്തിലുള്ള ഒരു പണി…! എനിക്കാണെങ്കിൽ വയലൻസ് അല്ലാണ്ട് വേറൊന്നും മനസ്സില് വരുന്നുമില്ല… കോട്ടേഷൻ കൊടുത്ത് കൊന്നാലോ…? അല്ലെങ്കിൽ വല്ല മരുന്നും കുത്തിവെച്ഛ് കെടുപ്പിലാക്കാം… അതാവുമ്പോ ഒന്ന് അപ്പിടാൻ പോലും പറ്റാണ്ടവൾ കെടന്നോടത്തു തന്നെ തൂറേണ്ടിവരും…
അങ്ങനെ ഏതാനും ദിവസങ്ങളും ആഴ്ചകളും കടന്നുപോയി… ഈ ദിവസങ്ങളിലെല്ലാം ഞാനും ആരതിയും പല രീതിയിൽ കോർത്തെങ്കിലും കൂടെയുള്ളവരുടെ സന്തുലിതമായ ഇടപെടലിൽ അതൊന്നും അപകടകരമാവും വിതം മുന്നോട്ട് പോയ്യില്ല… ഇതിനിടയിൽ മറ്റൊരു കാര്യംകൂടി നടന്നു, ചേച്ചിയുടേം ശരത്തേട്ടന്റേം കല്യാണ തിയതി ഉറപ്പിച്ചു… എൻഗേജ്മെന്റ് മുന്പേ തന്നെ കഴിഞ്ഞിരുന്നു… ഒരേയൊരു അനിയൻ എന്ന നിലക്ക് ഞാനും അതിന്റേതായ തിരക്കിലായി… പന്തലുകാരേയും കാറ്ററിങ്ങും പൂവും പറിയും കല്യാണത്തിനുള്ള വണ്ടികളും എല്ലാം ഞാൻ തന്നെ ഏർപ്പാടാക്കി…
ഇന്ന് തിങ്കളാഴ്ച്ച… കോളേജിൽ പോവാൻ ഒരു മൂഡില്ലെങ്കിലും അറ്റന്റെൻസ് കിട്ടാൻ വേണ്ടി മാത്രം പോവാം… കോളേജിലെത്തി ക്ലാസ്സിന് കേറാൻ നിക്കുമ്പോഴാണ് അന്ന് മുൻപ് പരിചയപ്പെട്ട സീനിയർ ആയ കിരൺ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്…!
“” നിങ്ങള് ക്ലാസ്സിൽ കെറുവാണോ…? “” തൊള്ളിൽ ബൂട്ടിന്റെ കിറ്റും കയ്യിലൊരു വാട്ടർ ബോട്ടിലുമായി ഞങ്ങളുടെ അടുത്തെത്തിയ കിരൺ അത് ചോദിച്ചതും,
“” അതേലോ… എന്ത് പറ്റി…?? “” യദുവിന്റെ പോക്കറ്റിൽ ചില്ലറയെന്തോ തപ്പികൊണ്ട് അജയ് ചോദിച്ചതിന്,
“” ഞാൻ വിഷ്ണുവിനോട് പറഞ്ഞതാണല്ലോ ഇന്ന് ഇയർ ബേസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്ന കാര്യം… ഇവൻ നിങ്ങടെയെല്ലാം പേര് തന്നതുമാണ്…!!!”” ഈ മൈരേൻ… ഇങ്ങനെന്തെങ്കിലുംണ്ടെങ്കിൽ ഇവനിത് ആദ്യം തന്നെ പറഞ്ഞൂടെ… അല്ലെങ്കിലും തന്തേടെ പേര് ചോദിച്ച റേഷൻ കാർഡിൽ നോക്കി പറയണ ഇവനോടൊന്നും കൂട്ടുകൂടാനേ പാടില്ല…! എല്ലാം കേട്ടിട്ടുള്ള അവന്റെ നോട്ടം കണ്ടാലേ അറിയാം മറന്നുപോയതാന്ന്…!!
“” ഇപ്പൊ തന്നെ ഇറങ്ങണോ…?? അറ്റന്റൻസ് കൊടുത്തിട്ട് വന്നാപോരെ…?? “” ഫസ്റ്റ് പീരീടെങ്കിലും ക്ലാസ്സിൽ കേറണം എന്നുള്ളൊണ്ട് അത് കഴിഞ്ഞിട്ട് കേറിയാൽ പോരെ എന്നൊരു തോന്നലായിരുന്നു എനിക്ക്…
“” ഓ അത് മതി…! ഉച്ചക്ക് ശേഷമാണ് മാച്ചസ് എല്ലാം… ഞാൻ പിന്നെ നിങ്ങൾക് പ്രാക്ടീസ് വല്ലതും ചെയ്യാണോന്ന് അറിയാൻ വേണ്ടി ചോദിച്ചതാ… അപ്പോ ശെരി ഉച്ചക്ക് ശേഷം കാണാം…!!”” ന്നും പറഞ്ഞ് അവൻ പോയതും ഞാൻ വിച്ചുവിനെ ഒന്ന് കൂർപ്പിച്ഛ് നോക്കി അവന്മാരെയും വിളിച്ഛ് ക്ലാസ്സിൽ കേറി…! ക്ലാസ്സിലിരിക്കുമ്പോ ഇതിനെക്കാളും ബേധം പ്രാക്ടീസ് എന്നും പറഞ്ഞ് പുറത്തിരിക്കുന്നതാണെന്ന് തോന്നാതിരുന്നില്ല, ഇജ്ജാതി വെറുപ്പിക്കൽ…!
ഉച്ചവരെ കഷ്ടപ്പെട്ട് ക്ലാസ്സിലിരിക്കുവായിരുന്നു… ഒരുവിതത്തിലാണ് ഉറങ്ങാതെ പിടിച്ചിരുന്നതൊക്കെ…! പിന്നെ ക്യാന്റീനിൽ കേറി ചോറും കറിയുംമൊക്കെ പറഞ്ഞ് അവിടെയിരുന്നു…!! ഇന്ന് എങ്ങനേലും ടൂർണമെന്റ് ഫസ്റ്റടിക്കണം… എന്നാലേ കോളേജിലൊരു വിലയൊക്കെ ഉണ്ടാവു…! അല്ല…? കളിക്കാൻ ഇറങ്ങണേൽ ബൂട്ട് വേണ്ടേ…? അത് പോട്ടെ ഇടാൻ വേണ്ടി ജേഴ്‌സി വേണ്ടേ…? ഈ പൊട്ടൻ നേരത്തെ പറഞ്ഞിരുന്നേൽ വീട്ടീന്ന് വരുമ്പോ കൊണ്ടുവരാർന്നു… ഇതിപ്പോ ഇനി ഏത് പൂറ്റീന്ന് ഒപ്പിക്കാനാ…??
“” അളിയാ…!! ഇന്ന് കളിക്കാൻ നമ്മുക്ക് ബൂട്ടൊക്കെ വേണ്ടേ…?? “” എന്റെടുത്തിരുന്ന് ചോറിൽ കുഴിയുണ്ടാക്കി അതിന്റെ ചന്തം നോക്കിയിരുന്ന യദുവിനോട് ഞാൻ ചോദിച്ചതും അവനെന്നെയൊന്ന് നോക്കി എന്തോ ഒരു ചിരി ചിരിച്ചു…
“” നീയെന്നെ കുറിച്ചെന്താ വിചാരിച്ചേ… നീ മാനത്തു കാണുമ്പോ ഞാൻ അത് മനസ്സിൽ കാണും… അതോണ്ട് നേരത്തെ കിരൺ അത് പറഞ്ഞിട്ടുപോയപ്പോ തന്നെ ഞാൻ പിള്ളാരെ വിളിച്ഛ് അഞ്ച് ജേഴ്സിയും ബൂട്ടും കൊണ്ടുവരാൻ ഏർപ്പാടക്കിയിരുന്നു…!!”” സംഭവം മാസ്സ് ആക്കാൻ നോക്കി ഡയലോഗ് തെറ്റിച്ചെങ്കിലും അവന്റെ ആത്മാർത്ഥതയോട് എനിക്ക് ബഹുമാനം തോന്നി…!!
കളിയുള്ളൊണ്ട് ഞങ്ങൾ അധികം വലിച്ചുവാരി തിന്നാൻ നിന്നിരുന്നില്ല… ക്യാന്റീനിൽ നിന്നിറങ്ങിയ യദു ഇപ്പൊ വരാന്നും പറഞ്ഞ് ബൂട്ടും ജേഴ്സിയും അവന്റെ കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങാൻ വേണ്ടി പുറത്തോട്ട് പോയി… ആ സമയം ഞങ്ങള് നേരെ ഗ്രൗണ്ടിലേക്കും വിട്ടു… ഫസ്റ്റ് ഇയറിലെ പിള്ളാർ സീനിയർസിനെ തോൽപ്പിക്കുന്നത് അത്രവലിയ സംഭവം അല്ലെങ്കിൽ കൂടി ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു, കാരണം ഇത് വരെ ഒരു ടീമായി കളിച്ചിട്ടില്ലാത്ത ഞങ്ങൾ ടീം സ്പിരിറ്റ് കിട്ടാൻ കുറച്ഛ് വിയർക്കും… സീനിയർസിനാവട്ടെ മുൻപേ കളിച്ചിട്ടുള്ളത്കൊണ്ട് ഓരോത്തൊരുമ ഉണ്ടാവേണ്ടതാണ്…! പക്ഷെ ഞാനും വിച്ചൂവും പണ്ടുമുതലേ ഒരുമിച്ച് കളിച്ചു വളർന്നതുകൊണ്ട് ഞങ്ങള് തമ്മിലൊരു സിനർജിയുണ്ട്…
ഗ്രൗണ്ടിലെത്തി കുറച്ചുനേരം യദുവിനെ കാത്തുനിന്നെങ്കിലും അധികം ലാഗ് അടിപ്പിക്കാതെ അവൻ പെട്ടന്നുതന്നെ എത്തി…!! വേഗം ജേഴ്സിയും ബൂട്ടും ഒക്കെ ഇട്ട് ഞങ്ങളെല്ലാവരും സെറ്റ് ആയി… ഞങ്ങൾ അഞ്ച് പേരല്ലാതെ ഫസ്റ്റ് ഇയറിലെ വേറെ ആറുപേരുംകൂടി ഉണ്ടായിരുന്നു… അതിൽ യദു ഡിഫെൻഡർ, ഹരി സെന്റർ ഫോർവേഡ്, വിച്ചു ലെഫ്റ്റ് ഫോർവേഡ്, അജയ് റൈറ്റ് ബാക്ക്, പിന്നെ ഞാൻ അറ്റാക്കിങ് മിഡ് ഫീൽഡ്റും ആയിരുന്നു… പിന്നെയുള്ളവർ ബാക്കിയുള്ള പൊസിഷനിലും സെറ്റ് ആയി… പോസ്സെഷനും അറ്റാക്കിങ്ങിനും ഒരുപോലെ എന്നാൽ അറ്റാക്കിങ്ങിനു ചെറുതായി പ്രധാന്യം കൊടുക്കുന്ന 4-2-3-1 എന്ന ഫോർമേഷനിൽ കളിക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ… വേണ്ടി വന്നാൽ 4-3-3 എന്ന ഫോർമേഷനിലും കളിക്കാൻ ഞങ്ങൾ തയാറായിരുന്നു, പക്ഷെ അങ്ങനെയാവുമ്പോ എനിക്ക് അറ്റാക്കിങ് മിഡ് ഫീൽഡറിൽ നിന്നും സെന്റർ മിഡ് ഫീൽഡ്റായി കളിക്കേണ്ടിവരുമെന്ന് മാത്രം…!! കളിക്കേണ്ട ഫോർമേഷൻ എല്ലാം സെറ്റ് ആക്കിയത് യദുവാണ്… ഈ ചെറിയൊരു ടൂർണമെന്റിന് വരെ എങ്ങനെ കളിക്കണം എന്നുള്ള അവന്റെ വിവരണം ഞങ്ങൾക്കെല്ലാവര്ക്കും നന്നായി ബോധിച്ചു… അതുകൊണ്ട് അവനെ ക്യാപ്റ്റൻ ആക്കാമെന്നുള്ള എന്റെ അഭിപ്രായത്തെ കൂടെയുള്ളവരെല്ലാം ഏറ്റുപിടിച്ചു…!
ചെറിയൊരു വാർമആപ്പിന് ശേഷം ഞങ്ങളെല്ലാവരും യദുവിനെ ഫിക്സചർ ന്റെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി കിരണിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു… ആകെമൊത്തം മൂന്ന് ടീമുകളാണ് ഉള്ളത്, അതിൽ ഓരോ ടീമും ഓരോ മത്സരം വച്ച് തമ്മിൽ തമ്മിൽ കളിക്കും… ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം ആയിരിക്കും ടൂർണമെന്റ് വിന്നർ…!! കോളേജിൽ എം ബി എ ബാച്ച് ഉണ്ടെങ്കിലും അവരെ ഈ ടൂർണമെന്റിൽ പങ്കെടുപ്പിച്ചില്ല…!! അതെന്താണാവോ…!!
ആദ്യത്തെ മത്സരം ഞങ്ങളും സെക്കന്റ് ഇയർസും തമ്മിലാണ്… കളികാരോട് ഗ്രൗണ്ടിലേക്കിറങ്ങാൻ പറഞ്ഞതും ഞങ്ങളെല്ലാവരും ഗ്രൗണ്ടിലേക്ക് നടന്നു… ചുറ്റും ഒരുപാട് പേരുണ്ട്… ഇതിൽ ആരൊക്കെ ഞങ്ങടെ ഇയറാണെന്ന് എനിക്കൊരുപിടിയുമില്ല…!! ഒരു ചെറിയ സ്റ്റേഡിയം സെറ്റപ്പ് ഒക്കെയുള്ള ഗ്രൗണ്ടാണ് ഞങ്ങളുടേത്… പടവുകളിലായി കൊറേ പിള്ളേർ ഇരിക്കുന്നു… ഒട്ടുമിക്കവരും ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്… ഒരു ഭാഗത്ത് ചെറിയ ഡഗ് ഔട്ട് സെറ്റ് അപ്പ് പോലെ രണ്ട് ടീമിന്റെയും സബ്സ്ടിട്യൂട്ട് പ്ലയെര്സ് ഒക്കെ ഇരിക്കുന്നത് കാണാം… എന്താലെ…!! അവരടെ ഡഗ് ഔട്ടിൽ പെണ്ണുങ്ങളൊക്കെയുണ്ട്… ചെലപ്പോ ചിയർ ഗേൾസ് ആയിരിക്കും… നമ്മുക്ക് പിന്നെ ചിയർ ബോയ്സാണുള്ളത്…!!
ഷു…..!!!
വിസിൽ മുഴങ്ങിയതും കളി സ്റ്റാർട്ടായി…. ആദ്യത്തെ കുറച്ചു സമയം ബോൾ അവരുടെ കൈയിലായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ കളി പിടിച്ചെടുത്തു… മുന്പേ ഒരുമിച്ച് കളിക്കാത്തത് കൊണ്ട് ഒരു ഒത്തൊരുമ കിട്ടാൻ സമയമെടുക്കും എന്ന് വിചാരിച്ചെങ്കിലും അത് തെറ്റി… വിചാരിച്ചതിലും മനോഹരമായിട്ടായിരുന്നു ഞങ്ങളുടെ ഓരോ നീക്കവും… ഡിഫെൻസിൽ യദുവിനെയും അജയ്യേയ്യും കടന്നുപോവാൻ അവരെത്രെ മുക്കി നോക്കിട്ടും പറ്റിയില്ല… അവരുടെ ഇന്റർസെപ്ഷനും ടാക്‌ളിങ്ങും അത്രക്ക് മികച്ചതായിരുന്നു…
ഫോർവേഡിൽ ആണെങ്കിൽ വിച്ചുവിന്റെ തുടരെ തുടരേയുള്ള ക്രോസ്സുകളിൽ എതിർ ടീമിന്റെ ഡിഫെൻസ് ഒന്ന് ആടിയുലഞ്ഞു… പോരാത്തേന് ഹരിയുടെ ഡ്രിബ്ബ്ലിങ് കൂടി ചേർന്നതോടെ അറ്റാക്കിങ് മനോഹരമായി… പിന്നെ മിഡിൽ കളി നിയന്തിരിച്ചിരുന്നത് ഞാനായിരുന്നു…! ചെറുപ്പം മുതലേ ഗോൾ അടിക്കുന്നതിലും കൂടുതൽ അടിപ്പിക്കുന്നതിനോടാണ് എനിക്ക് പ്രിയം…
അതുകൊണ്ട് തന്നെയാണ് ഞാൻ മിഡ് ഫീൽഡ് ചൂസ് ചെയ്യാൻ കാരണവും… ഞാൻ ഇട്ടുകൊടുക്കുന്ന ത്രൂ ബോൾ വളരെ നന്നായി തന്നെ ഹരിയും വിച്ചൂവും കോൺവെർട്ട് ചെയുന്നുണ്ടായിരുന്നു… അവസാനം ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും കഴിയുമ്പോ കളി ഞങ്ങൾ 4:0 എന്ന നിലയിൽ ജയിക്കുകയായിരുന്നു… അടുത്ത കളി പതിനഞ്ചു മിനുറ്റിന് ശേഷമാണ്… അതും സെക്കന്റ് ഇയർസും തേർഡ് ഇയർസും തമ്മിൽ…
കിരണിന്റെ ടീമിൽ ആൽബിയും സന്ദീപും കളിക്കുന്നുണ്ട്… ഇവന്മാരെപ്പോ ഡിസ്ചാർജ് ആയി ആവോ… സന്ദീപിന്റെ മൂക്കിൽ സ്റ്റിച്ചിന്റെ പാടൊക്കെയുണ്ട്… ആ തല്ലെല്ലാം കഴിഞ്ഞ് ഇപ്പൊ കൊറേ ദിവസമായില്ലേ അതായിരിക്കും കുറ്റീം പറിച്ഛ് പോന്നത്…
ആ കളി തേർഡ് ഇയർസ് 6:1 എന്ന നിലയിൽ വൻ വിജയം കരസ്തമാക്കി… തേർഡ് ഇയർസ് നന്നായി തന്നെ കളിച്ചു, അതിൽ കിരണും ആൽബിയും ഈരണ്ടു ഗോളും വേറെ രണ്ടുപേർ ഓരോ ഗോൾ വിതം അടിക്കുവേം ചെയ്തു… അവന്മാരുടെ ജയിച്ചതിലുള്ള ആഘോഷപ്രകടനങ്ങൾ കണ്ടാ തോന്നും ഇത് വേൾഡ് കപ്പാണെന്ന്… എന്തൊരു വിരോധാഭാസം…!! അതിൽ സന്ദീപ് എന്നെ നോക്കുന്നുണ്ടോന്നൊരു സംശയം…! ആരതിയെ കണ്ടില്ലല്ലോ ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഞങ്ങളെ നോക്കി കൂവുന്ന ഒരു കൂട്ടം പെഴച്ച യുവതികളെ കാണുന്നത്… ആ കൂട്ടത്തിൽ ആരതിയെ കണ്ടുപിടിക്കാൻ എനിക്ക് അധികം കഷ്ട്ടപെടേണ്ടി വന്നില്ല…
ഒരു റെഡ് ടി ഷർട്ടും ജീൻസും ആണ് അവളുടെ വേഷം, മുടി പോണി ടൈൽ ആയി കെട്ടിവെച്ചിട്ടുണ്ട്… എന്നെ മാത്രം നോക്കിയുള്ള അവളുടെ കൂവല് കാണുമ്പോ എനിക്ക് പൊളിഞ്ഞു വന്നെങ്കിലും ഇത്രേം പേരുടെ മുന്നിൽ വെറുതെ തെറിപറയണ്ടല്ലോന്ന് കരുതി…!! ഈ മൈരോള് എന്തിനാ ഞങ്ങളെ നോക്കി കൂവണേ…?? അയിന് ആ കൊണാപ്പന്മാര് ഞങ്ങളെയല്ല തോൽപിച്ചെന്ന് അവറ്റകളോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക്…!!! അവരുടെ കൂട്ടത്തിൽ കിരൺ മാത്രമാണ് കുറച്ച് ഡീസന്റായി നിക്കുന്നത്… അവന്റെ മുഖഭാവം കണ്ടാലറിയാം കൂടെയുള്ളവരുടെ കാട്ടിക്കൂട്ടലൊന്നും അവന് പിടിക്കുന്നിലാന്ന്…!!
അടുത്ത മാച്ച് തുടങ്ങാൻ ഇനി കുറച്ചു സമയം മാത്രേ ഒള്ളു… എന്നെപോലെ തന്നെ കൂട്ടത്തിലെ പലർക്കും അവറ്റകളുടെ സെലിബ്രേഷൻ ഒന്നും അത്രക്ക് ദഹിച്ചിട്ടില്ല… അതോണ്ടാണെന്ന് തോന്നുന്നു യദു കാര്യമായിട്ട് എങ്ങനെ കളിക്കണം എന്നൊക്കെ പറയുന്നുണ്ട്… എനിക്കാണേൽ ഇപ്പഴും എന്നെ തന്നെ നോക്കിയുള്ള ആരതിയുടെ ആക്കിയ ചിരികാണുമ്പോ അവൻ പറയുന്നതും ശ്രേദ്ധിക്കാൻ പറ്റുന്നില്ല…! ഇവളേം കൂടി കളിക്കാൻ ഇറക്കാൻ പറ്റോ…? പറ്റിയിരുന്നേൽ രണ്ട് ഫൗൾ വെക്കാമായിരുന്നു…!
ഗ്രൗണ്ടിലേക്കിറങ്ങി ഒരു ഷോർട് ചാറ്റിനു ശേഷം എല്ലാവരും അവരവരുടെ പൊസിഷനിൽ നിന്നതും അധികം ലേഗക്കാതെ കളിതുടങ്ങി… എങ്ങനേലും കളി ജയിക്കണമെന്നുള്ള വാശി എന്റെ ടീമിലെ എല്ലാവർക്കുമുണ്ടെങ്കിലും ഒന്നും വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല… അവരുടെ ടീമിൽ ഡിഫെൻഡറായി കളിച്ച സന്ദീപും പിന്നെ ആദ്യ ദിവസം യദു വിരട്ടിവിട്ട തടിയനും ഞങ്ങളെ നന്നായി തന്നെ മാർക്ക് ചെയ്യുന്നുണ്ടായിരുന്നു… പോരാത്തതിന് അവന്മാരെല്ലാം ഒരു ദയയും ഇല്ലാതെ ഞങ്ങളെ ഫൗൾ വെക്കാനും കൂടി തുടങ്ങിയതോടെ കളിയിൽ ഞങ്ങൾക്കുണ്ടായിരുന്ന റിതം നഷ്ടപ്പെട്ടു…!
അവരുടെ മുന്നേറ്റം തടഞ്ഞ് യദു ബോൾ എനിക്കുനേരെ ഇട്ടതും ഗാലറിയിൽ നിന്ന് നല്ല രീതിയിലുള്ള കൂവൽ കേൾക്കാമായിരുന്നു… പുല്ല്…! ഗാലറി നമ്മുക്കെതിരാണല്ലോ…!
ഒരുത്തനെ മറികടന്ന് മുന്നോട്ട് പോയ ഞാൻ നല്ലൊരു ഗ്യാപ് കിട്ടിയതും അതിലുടെ ഒരു ത്രൂ ബോൾ ഹരിക്ക് നൽകാൻ ശ്രേമിച്ചെങ്കിലും സന്ദീപിന്റെയും തടിയന്റെയും ഇടയിൽ ആയത്കൊണ്ട് അവനത് വേണ്ട രീതിയിൽ മുതലാകാൻ പറ്റിയില്ല… പിന്നെയും ബോളിന്റെ നിയന്ത്രണം അവരുടെ കയ്യിലായതും അതുമായി അവർ മുന്നോട്ട് നീങ്ങി… എന്ത് വന്നാലും നിന്നെയൊന്നും ഗോൾ അടിക്കാൻ സമ്മതിക്കല്ല എന്നും പറഞ്ഞ് അവന്മാരുടെ ആ മുന്നേറ്റം യദുവും അജയ്യും കൂടി നിഷ്പ്രഭമാക്കി…
ഹാഫ് ടൈം ആവാൻ മൂന്നോ നാലോ മിനിറ്റ് ബാക്കി നിൽക്കേ ഞങ്ങൾക്കൊരു കോർണർ കിട്ടിയതും അതെടുക്കാൻ വേണ്ടി വിച്ചുവിന് യദുവിന്റെ നിർദേശം കിട്ടി… സെറ്റ് പീസിൽ നിന്നും ഗോൾ അടിക്കാനുള്ള ചാൻസ് നഷ്ടപ്പെടാണ്ടിരിക്കാൻ വേണ്ടി ഡിഫെൻസിലെ യദുവും വേറൊരുത്തനും ഒഴികെ ബാക്കി എല്ലാവരും അവരുടെ ബോക്സിൽ സ്ഥാനം പിടിച്ചിരുന്നു…
ബോക്സിൽ എന്നെ തന്നെ മാർക്ക് ചെയ്തുകൊണ്ട് ആൽബിയും സന്ദീപും എന്റെ അടുത്ത് തന്നെയുണ്ടായിരുന്നു… എന്നോട് ഒട്ടിച്ചേർന്നുള്ള അവരുടെ നിൽപ്പിൽ എനിക്കെന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല… റെഫെറീയുടെ വിസ്സിൽ കേട്ടതും വിച്ചു ബോൾ നല്ല രീതിക്ക് തന്നെ ഉയർത്തി എന്റെ നേരെ അടിച്ചത് കണ്ട ഞാൻ അത് ഹെഡ് ചെയാൻ വേണ്ടി ചാടിയത് മാത്രമേ ഓർമ്മയുള്ളൂ, സന്ദീപിന്റെയാണോ അതോ ആൽബിന്റെയാണോന്ന് അറിയില്ല,
ഏതോ ഒരുത്തന്റെ എൽബോ എന്റെ മൂക്കിൽ തെരക്കേടില്ലാത്ത രീതിയിൽ കൊണ്ടിരുന്നു… കുത്ത് കിട്ടിയ ഞാൻ മൂക്കും പൊത്തി നിലത്ത് വീണുപോയി… മൂക്കീന്ന് എന്തോ ഒഴുകണ പോലെ, മൂക്കളയാവണെ ഈശ്വര… ന്നും മനസ്സിൽ പറഞ്ഞ് നോക്കിയ ഞാൻ കണ്ടത് കൈയിൽ പറ്റിയിരുന്ന ചോരയാണ്…! പകരം വീട്ടിയതാണല്ലേടാ നായിന്റെ മക്കളെ…!
ഫൗൾ കിട്ടി ഞാൻ നിലത്തു വീണതും രണ്ടു ടീമിലെയും പ്ലയെര്സ് എനിക്ക് ചുറ്റും കൂടി… പിന്നെ അത് ഉന്തും തള്ളുമാവാൻ അധികം സമയം വേണ്ടിവന്നില്ല…! സന്ദീപും ആൽബിയും ഞാനൊന്നും കണ്ടില്ലേ രാമ നാരായണ എന്നും പറഞ്ഞ് റെഫെരീയെ നോക്കുന്നുണ്ട്…! പെട്ടന്നാണ് ഏതോ ഒരുത്തൻ ചാടി വന്ന് സന്ദീപിന്റെ ഞെഞ്ചിൽ ചവിട്ടുന്നത്…!
ചവിട്ടുകൊണ്ട സന്ദീപ് നേരെ ഗോൾ പോസ്റ്റിന്റെ ഉള്ളിലേക്ക് വീണു…! ഇതൊരു ഗോൾ ആയി കണ്ട് ഞങ്ങളെ വിജയിപ്പിക്കണമെന്ന് റെഫെറീയോട് പറയണമെന്നുണ്ടെങ്കിലും മൂക്കും പൊത്തി നിലത്തുകിടക്കുന്ന ഞാനെങ്ങനെ പറയാനാണ്…! എന്നാലും ഏത് മഹാനാണ് അവനെ ചവിട്ടിയതെന്ന് നോക്കുമ്പോഴാണ് റെഫെറീയുടെ കയ്യിൽനിന്നും റെഡ് കാർഡ് വാങ്ങുന്ന യദുവിനെ ഞാൻ കാണുന്നത്…!
അടിപൊളി…! ഇവനല്ലേ കളി തുടങ്ങുന്നതിന് മുന്നേ ആരും അനാവശ്യമായി കാർഡൊന്നും വാങ്ങരുതെന്നൊക്കെ പറഞ്ഞെ…! അപ്പൊ കാർന്നോർക്ക് അടുപ്പിലും ആവാലെ…? ഞങ്ങളുടെ പ്രതിരോധ ഭടൻ പോയതും ഇനി പത്തുപേരുമായി ബാക്കി കളിക്കേണ്ടിവരും…? പിന്നെ ആരൊക്കെയോ വന്നെന്റെ മൂക്കിൽ പഞ്ഞിയും തിരുകിവെച്ച് ഇനി കളിക്കണ്ടാന്നൊക്കെ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല…! ഞാനും മെസ്സിയുമൊക്കെ ഇതെത്ര കണ്ടതാ…!
യദുവിന് റെഡ് കാർഡ് കിട്ടിയെങ്കിൽ സന്ദീപിനും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു യെല്ലോ കാർഡിൽ ഒതുക്കുകയായിരുന്നു…! അതെന്താ മൈരേ അങ്ങനെന്നും ചോദിച്ച് റെഫെറീടെ അടുത്തേക്ക് ചെന്നതും എനിക്ക് തന്ന എൽബോ ഇന്റെൻഷനലി ആയിരുന്നില്ലപോലും…! ഇയാളിനി കോഴ വല്ലതും വാങ്ങിട്ടുണ്ടാവോ ആവോ…! അല്ലെങ്കിലും ഈ റെഫെറീ മൈരൻ തേർഡ് ഇയരല്ലേ, അപ്പൊ ഇതൊക്കെ പ്രതീക്ഷിച്ച മതി…
എന്റെ മൂക്ക് പോളിഞ്ഞെങ്കിലെന്താ, പകരം ഒരു പെനാൽറ്റി കിട്ടി …! സന്തോഷം…! പെനാൽറ്റി എടുക്കാൻ നിന്നത് ഞാനായിരുന്നു…ബോക്സിൽ എത്തി ബോൾ പൊസിഷനിൽവച്ചതും ഗാലറിയിൽ നിന്ന് കൊറേ പേര് കൂവുന്നുണ്ടായിരുന്നു…! കൂവട കൂവ്, ഇത് ഗോളാക്കുമ്പളും എല്ലാവരും ഇതുപോലെ തന്നെ കൂവണട്ട…!! ഓരോ നിമിഷം കഴിയുന്തോറും കൂവലിന്റെ ശക്തി കൂടി കൂടി വന്നു… അതോടെ എനിക്ക് വാശിയായി… ഇതാണ് പറ്റിയ അവസരം, മിസ്സ് ആക്കിയാൽ പിന്നെ ഈ കളി ജയിക്കുക എന്നത് അത്രക്ക് എളുപ്പാവില്ല…! ഞങ്ങടെ ടീമിന്റെ വിജയം അഭിറാം എന്ന എന്റെ ചുമലിൽ ആണെന്നുള്ള തിരിച്ചറിവ് എനിക്കൊരു ബൂസ്റ്റ് തന്നെയായിരുന്നു…
പെനാൽറ്റി അടിക്കാനുള്ള റെഫെറീയുടെ വിസിൽ കേട്ടതും കിക്ക് എടുക്കാൻ വേണ്ടി ഞാൻ മുന്നോട്ട് ചെന്ന് ഗോൾ പോസ്റ്റിന്റെ ടോപ് കോർണേരിലേക്ക് ബോൾ പായിച്ചതും അത് ബാറിൽ തട്ടി പുറത്തോട്ട് പോയി… ആ മൈര്, അടിപൊളി…! വേറെ വല്ലോരേം കൊണ്ട് എടുപ്പിച്ചാ മതിയായിരുന്നു…!! ഗ്രഹണി പിടിച്ച പിള്ളാർക്ക് ചക്കക്കൂട്ടാൻ കിട്ടിയ പോലെയായി ഗാലറിയിലെ അവസ്ഥ… എല്ലാരും കൂടെ എന്നെ നന്നായി കൂവിവിട്ടു…! അറിയാതെ ആണേലും അവരുടെ ഡഗ് ഔട്ടിലേക്ക് നോക്കിയ ഞാൻ കാണുന്നത് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ആരതിയെയും കൂട്ടുകാരികളേം ആയിരുന്നു…! ഇതൊക്കെയൊരു സ്വപ്നമാവണേ പടച്ചോനെ…!!
പെനാൽറ്റിക്ക് തോട്ടുപിന്നാലെ ഹാഫ് ടൈം ആയി… നല്ലൊരു ചാൻസ് മിസ്സാക്കിയ കുറ്റബോധം എന്റെ ആത്മവിശ്വാസത്തിന്റെ അണ്ടിയിൽ ബ്ലേഡ് വച്ച് മുറിച്ച് അവടെ മുളകുപൊടി തേച്ചപോലത്തെ അവസ്ഥയായി…! ഇനിയിത് പൊന്തൂന്ന് തോന്നണില്ല…!
“” നീയിങ്ങനെ ഡൾ ആവല്ലേ…! നമ്മുക്ക് കളി പിടിക്കാൻ ഇനിയും ടൈമുണ്ട്…! “” എന്നും പറഞ്ഞ് ഹരിയും യദുവുമൊക്കെ എന്റെ തോളിൽ കൈയിട്ട് എന്നെ സമാധാനിപ്പിക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു…!
അതിന് ശേഷം ഇനിയെങ്ങനെ കളിപ്പിടിക്കാം എന്നായിരുന്നു ഞങ്ങടെ ഡിസ്കഷൻ മൊത്തം… പത്തുപേരായി ചുരുങ്ങിയ ഞങ്ങൾക്ക് ഇനി 4-2-3-1 എന്ന ഫോർമേഷനിൽ കളിക്കുന്നത് പ്രയോഗികമല്ല എന്ന് തോന്നിയതും ഞാൻ അറ്റാക്കിങ് മിഡ് ഫീൽഡറിൽ നിന്നും സെന്റർ മിഡ് ഫീൽഡ്റായി കളിക്കാൻ തീരുമാനിച്ചു…
സെക്കന്റ് ഹാഫ് തുടങ്ങി അധികം താമസിക്കാതെ ഞങ്ങളുടെ മേൽ നല്ല രീതിക്ക് തന്നെ അവർ അധിപത്യം പുലർത്തി…! ബോൾ കൂടുതൽ സമയവും ഞങ്ങടെ ഹാഫിൽ തന്നെയായിരുന്നു… എനിക്കൊന്നും ബോൾ തൊടാൻ പറ്റാത്ത അവസ്ഥ…! നാട്ടിൽ ഇതിലും മൂഞ്ചിയ സിറ്റുവേഷനിലും ഞങ്ങൾ വിജയം നേടിട്ടുണ്ടെങ്കിലും ഞങ്ങടെ ഈ ടീമിന് ഇപ്പോഴും ഒരു സിനർജിയുടെ കുറവുണ്ട്…! അങ്ങനെയിരിക്കെയാണ് അവർക്കൊരു കോർണർ കിട്ടുന്നത്… അവരുടെ മിക്ക പ്ലയേഴ്‌സും ഞങ്ങടെ ബോക്സിലുണ്ട്… കിക്ക് എടുത്തതും പൊന്തിവന്ന ബോൾ ആൽബി ഹെഡ് ചെയ്ത് വലയിലാക്കി… കളി ഇപ്പൊ 1:0… ഇങ്ങനെപോയാൽ ഞങ്ങൾ കളി തോൽക്കും… ഞാൻ ആരതിടെ മുന്നിൽ നല്ല വൃത്തിക്ക് നാറുവേം ചെയ്യും…!
പിന്നെയും കളി പുനരാരംഭിച്ചു… അറ്റാക്ക് ഈസ് ദി ബെസ്റ്റ് ഫോം ഓഫ് ഡിഫെൻസ് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്… ഇനി അത് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ… ഒരുവിതത്തിൽ ബോൾ പിടിച്ചെടുത്ത് ഞങ്ങൾ നല്ലൊരു മുന്നേറ്റത്തിന് ശ്രേമിച്ചുകൊണ്ടിരുന്നു… കളി അവസാനിക്കാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം… അങ്ങനെയിരിക്കെയാണ് അജയ്യ് ബോൾ എനിക്ക് നേരെ നീട്ടുന്നത്… അതുമായി ഞാൻ മുന്നിലുള്ളവനെ മറികടന്നു വേഗത്തിൽ കുതിച്ചു…
എനിക്ക് ഇടതു വശത്തായി ബോൾ സ്വീകരിക്കാൻ പാകത്തിന് വിച്ചുവിനെ കണ്ടതും ഞാൻ അവന് ബോൾ നീട്ടി, കൃത്യമായി തന്നെ അത് പിടിച്ചെടുത്ത വിച്ചു ലെഫ്റ്റിലൂടെ മുന്നോട്ട് വേഗത്തിൽ പാഞ്ഞുകൊണ്ട് നല്ലൊരു ഗ്രൗണ്ട് പാസ്സ് എന്റെ കുറച്ച് മുന്നിൽ ഇടതു ഭാഗത്തായി ഉണ്ടായിരുന്ന ഹരിക്ക് നൽകിയെങ്കിലും അവനത് അടിക്കാതെ ഒരു ഫേക്ക് ഇട്ടതും ആ ബോൾ എന്റെ നേർക്ക് വന്നു…
നല്ലൊരു അവസരം മുന്നിൽ കണ്ട ഞാൻ ഒരു ഒന്നാന്തരം ഷോട്ട് ടോപ് റൈറ്റ് കോർണേരിലേക്ക് തുരുത്തതും അത് കണ്ട ഗോൾ കീപ്പർ അതിന് നേരെ കൃത്യമായി ഉയർന്നു ചാടിയെങ്കിലും ബോൾ അതിന് മുന്പേ തന്നെ തടിയന്റെ ദേഹത്ത് തട്ടി ഡിഫ്ലെക്റ്റായി ടോപ് റൈറ്റിലേക്ക് പോവണ്ട ബോൾ സെന്ററിലേക്ക് പോവുകയും ചെയ്തതോടെ ആത് എല്ലാവരേം ഊമ്പിച്ഛ് പോസ്റ്റിലേക്ക് കേറി…!
ഗാലറി നിശബ്ദം… ഫസ്റ്റ് ഇയറിലെ ഏതാനും പിള്ളേർ ആഘോഷിക്കുന്ന ശബ്ദം മാത്രം അവിടെ മുഴങ്ങി കേട്ടു… ഗോൾ ആണെന്ന് കണ്ടതും ഞാൻ നേരെ അവരുടെ ഡഗ് ഔട്ടിന്റെ മുന്നിലേക്ക് ഓടിയ ശേഷം കുറച്ചു കൊല്ലങ്ങൾക് മുന്നേയുള്ള ഒരു ചാമ്പ്യൻസ് ലീഗിൽ ജുവന്റേസും അറ്റ്ലീറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടിയപ്പോൾ അന്ന് ക്രിസ്ത്യനോക്ക് എതിരെ ഡിയാഗോ സിമിയോണി ഇട്ടൊരു സെലിബ്രേഷനുണ്ട്,
അതേ സാനം ഞാൻ നേരെ ആരതിയുടെ മുന്നിൽ പോയി ഇട്ടുകൊടുത്തു… ഇന്നാടി മൈരേ കാണ്…!! അത് കണ്ട ആരതി എന്നെയൊന്ന് പല്ലുകടിച്ചു നോക്കി… ആ ഉണ്ടകണ്ണും തുറുപ്പിച്ചുള്ള നോട്ടം എനിക്ക് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു… എന്നും ഇവളുടെയി മൂഞ്ചിയ മോന്ത കാണാനുള്ള ഭാഗ്യം ണ്ടാവണേ ഈശ്വര…!!
പിന്നെയും കളി തുടങ്ങി… ഒരു ഗോൾ നേടിയതിന്റെ കോൺഫിഡൻസ് ഞങ്ങൾക്ക് നന്നായി തന്നെ ഉണ്ടായിരുന്നു… പിന്നീടുള്ള കളി മൊത്തം ഞങ്ങളുടെ കയ്യിലായി… ഒരാൾ കുറവാണെന്നുള്ളത് ഒരുതരത്തിലും ഞങ്ങളെ ബാധികാത്ത അവസ്ഥ… എന്നാലും ഞങ്ങളുടെ നിക്കങ്ങൾ അവരെങ്ങനെയൊക്കെയോ തടയുന്നുണ്ട്… സെക്കന്റ് ഹാഫ് അവസാനിക്കാറായി എന്ന് കണ്ട ഞങ്ങൾ അവസാന ശ്രേമമെന്നോണം ഒരു മുന്നേറ്റം നടത്തിയെങ്കിലും ഹരി തുടുത്തുവിട്ട ഷോട്ട് അവരുടെ ഗോളി ഒരു വിധത്തിൽ സേവ് ചെയ്യുകയായിരുന്നു…
സമയം അധികം നീണ്ടുന്നിന്നില്ല, അതിന് മുന്പേ തന്നെ റെഫെറീ വിസിൽ മുഴുക്കിയിരുന്നു… ഇനി പെനാൽറ്റിയാവും അതിൽ പിടിക്കാം എന്ന് വിചാരിക്കുമ്പോഴാണ് അവന്മാരുടെ ആഘോഷം കാണുന്നത്…! ഇതെന്ത് പറി…? കളി കഴിഞ്ഞിട്ടില്ല, ഇനിമുണ്ടെന്ന് വിചാരിച്ച ഞങ്ങള്ക്ക് തെറ്റി… അവർ ഗോൾ ഡിഫറെൻസിൽ വിജയിച്ചുപോലും… അതെന്ത് ഏർപ്പാടാ…?? ആദ്യത്തെ കളി ഞങ്ങൾ 4:0 എന്ന രീതിയിൽ ജയിച്ചപ്പോ അവർ 6:1 എന്ന നിലയിൽ ജയിച്ചിരുന്നു… അതോടെ പോയ്ന്റ്സ് ടേബിൾ എടുത്താൽ അവർക്ക് ഒരു ഗോളിന്റെ മുൻതൂക്കമുണ്ട്…!! ശെരിയാണ്… ഞങ്ങൾ തോറ്റിരിക്കുന്നു…! ഈ കളി സമനിലക്ക് പകരം ഒരു ഗോൾകൂടി അടിക്കുകയായിരുന്നെങ്കിൽ ഞങ്ങൾ ജയിച്ചേനെ…! ഇങ്ങനെയൊരു കാര്യമുള്ളത് ഞാൻ ഓർത്തുകൂടിയില്ല…!
തോറ്റതിലും വിഷമം അവരുടെ ആഹ്ലാതെ പ്രകടനങ്ങൾ കാണുമ്പോഴാണ്… എന്തൊരു പ്രഹസനം…!! ആരതിയാണെങ്കിൽ എരട്ട പെറ്റപോലെ തുള്ളിച്ചാടുന്നുണ്ട്… പിന്നെയും അവിടെത്തന്നെ നിക്കാൻ തോന്നിയില്ല… അവിടന്നിറങ്ങി ഞങ്ങളുനേരെ കോളേജിന്റെ ഫ്രണ്ടിലുള്ള വാകെടെ ചുവട്ടിലേക്ക് നടന്നു…!
“” അളിയാ….!! എന്നാലും ഇന്ന് ഗ്രൗണ്ടിൽ നമ്മടെ പിള്ളാരെയൊന്നും കണ്ടില്ലാലോ…!!”” ബൂട്ടഴിച്ചു സ്വന്തം കാല് പരിശോധിച്ചോണ്ടിരുന്ന യദുവിനെ തോണ്ടി ഞാൻ ചോദിച്ചു…
“”അത് ഞാനും ശ്രേദ്ധിച്ചതാ…! അതുമാത്രല്ല, ഇന്ന് നമ്മടെ കളി മാത്രം ആ നായിന്റെ മക്കളെന്ത് കൂവലായിരുന്നു…! “” അവൻ പറഞ്ഞത് ശരിവച്ച് ഞാനും എന്റെ ബൂട്ടഴിക്കാൻ തുടങ്ങി… എന്റെ അടുത്ത് തന്നെയായി ഹരിയും വിച്ചൂവും അജയ്യുമൊക്കെ ഉണ്ടായിരുന്നു… അവരും ആകെ ശോകമടിച്ചിരിപ്പാണ്… ഒരു പെനാൽറ്റി മൂഞ്ചിച്ചതോണ്ട് എനിക്കവന്മാരെ മോട്ടിവേറ്റ് ചെയ്യാനുള്ള വോയ്‌സില്ല…! ചെലപ്പോ എന്നെ പിടിച്ച് തല്ലിയാലോ…!!
കുറച്ച് നേരംകൂടി അവിടെയിരുന്നേന് ശേഷം ഞങ്ങള് മെല്ലെ വലിയാൻ തീരുമാനിച്ചതും നേരെ പാർക്കിങ്ങിലോട്ട് നടന്നു…! അവിടെ ചെന്ന് ഞങ്ങളെല്ലാവരും വണ്ടിയെടുത്ത് പുറത്തിറങ്ങാൻ നിൽകുമ്പഴാണ് ആരതിയും നേരത്തെ ഞങ്ങൾക്കെതിരെ കളിച്ച കിരൺ ഒഴികെ ബാക്കിയെല്ലാവരും പിന്നെ തേർഡ് ഇയറിലെ വേറെയും പിള്ളാരൊക്കെ കൂടി ആർപ്പും വിളിച്ചോണ്ട് ഞങ്ങൾക്കുനേരെ വരുന്നത്, കയ്യിലൊരു ചെറിയ ട്രോഫിയുമുണ്ട്…! ഇതും പൊക്കിപിടിച്ചു വരാൻ ഇവർക്ക് ഉളുപ്പില്ലേ…? ഇതിനെക്കാളും വലുപ്പം എന്റെ ചുണ്ണാണിക്കുണ്ടല്ലോ…!! അടുത്തെത്തിയ അവർ ഞങ്ങളെ വണ്ടിയോടക്കനെ വളഞ്ഞു…!
“” ദേടാ നോക്കിയേ, തോറ്റു തുന്നമ്പാടി നിൽക്കുന്നു നമ്മുടെ അഭിയേട്ടൻ…!!”” ഏതോ ഒരുത്തി എന്റെ അടുത്തുവന്നത് പറഞ്ഞതിനുപിന്നാലേ എല്ലാരും എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി…!
“” ഒന്ന് പൊടിയവടന്ന്…! അഭിയേട്ടൻ തൊറ്റതൊന്നുവല്ല, തോറ്റപോലെ അഭിനയിച്ചതാ…! അല്ലെ അഭി…? “” ഇപ്രാവശ്യം കളത്തിലിറങ്ങിയത് ആരതിയായിരുന്നു…! എന്റെ മുഖത്തിന് നേരെ മുഖം കൊണ്ടുവന്നതിനുപിന്നാലേ കവിളിൽ നുള്ളികൊണ്ടവൾ പറഞ്ഞതും ഞാനവളുടെ കൈ തട്ടിമാറ്റി…! ഇപ്പഴും അവളുടെ മുഖം ഒരു ചിരിയോടെ എനിക്ക് നേരെ തന്നെയാണ്…! നന്നായി ദേഷ്യം വരുന്നുണ്ടെങ്കിലും ഞാനൊന്നും മിണ്ടിയില്ല…! അല്ലെങ്കിലും എന്ത് മിണ്ടാന…? ഒന്നുകൂടി സീരിയസ് ആയി കളിക്കേണ്ടതായിരുന്നു…!!
എത്രത്തോളം ഇവിടെ നിക്കുന്നോ അത്രത്തോളം ഞങ്ങൾ നാണംകെടുവേ ഒള്ളു… അതോണ്ട് വേഗം എസ്‌കേപ്പ് അടിക്കണം എന്ന് തോന്നിയതും എങ്ങനെയൊക്കെയോ ഞങ്ങളവടെ നിന്നും വലിഞ്ഞു…!
“” നീ ചെവിയിൽ നുള്ളിക്കോ, ഇതിനൊക്കെ നിന്നെ ഞാൻ പണിഞ്ഞിരിക്കും മോളെ…!! അഭിറാമ ഈ പറയണേ…!!”” വണ്ടിയുമായി മുന്നോട്ട് പോകവേ കണ്ണാടിയിലൂടെ അപ്പഴും ഒരു ചിരിയുമായി നിന്ന ആരതിയെ നോക്കി ഞാൻ സ്വയം പറഞ്ഞു…!! ചേച്ചിടെ കല്യാണം ഒന്ന് കഴിയട്ടെ… അത് വരെ നിനക്ക് സമയണ്ട്, അത് കഴിഞ്ഞാൽ നിന്നെ ഞാൻ തൊരത്തി തൊരത്തി അടിക്കും…!!
തുടരും….
ഫ്ലാഷ് ബാക്ക് ചെറുതാക്കണം എന്ന് ഒരുപാട് പേര് കമന്റ് ഇട്ടിരുന്നു… അതുകൊണ്ടാണ് ഇതിൽ ചില സീൻ വലിച്ചു നീട്ടാതിരുന്നത്….
Responses (0 )