ആരതി കല്യാണം 4
Aarathi Kallyanam Part 4 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
നിങ്ങൾ തരുന്ന സപ്പോർട്ടിനു നന്ദി… ഈ ഭാഗം എത്രത്തോളം നന്നായിയെന്ന് അറിയില്ല… എന്തായാലും നിങ്ങൾക് ഇഷ്ടപെടും എന്ന് വിചാരിക്കുന്നു….
നിങ്ങളുടെ അഭിപ്രായം കമന്റ്റിലൂടെ അറിയിക്കുക, എന്നാലേ കഥ നന്നാക്കാൻ പറ്റു…
ലൈക് ❤️ ആൻഡ് കമന്റ് പ്ലീസ്…!!
അവന്മാരെയെല്ലാം വീട്ടിലാക്കി ഞാൻ തിരിച്ചെന്റെ വീട്ടിലെത്തുമ്പോ ഉച്ച കഴിഞ്ഞിരുന്നു…! നാല് ദിവസം കുത്തിമറിഞ്ഞതിന്റെ ക്ഷീണം ചെറുതായിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാകാതെ വണ്ടിയും പോർച്ചിലിട്ട് അകത്തേക്ക് കേറി, മേലെ എത്തി എന്റെ റൂമിലോട്ട് കേറാൻ വേണ്ടി വാതിൽ തുറക്കാൻ പോയതും,
“”ഡാ…!!”” ന്നുള്ള ചേച്ചിയുടെ പാറപ്പുറത്ത് ചിരട്ടവെച്ചുരക്കുന്നത് പോലത്തെ ശബ്ദം കേട്ട് ഞാൻ ഞെട്ടി പോയി…!! ഈ പന്നിക്ക് വയ്യേ…?? എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞ ഞാൻ
“”എന്താ ചേച്ചി…!!”” എന്നെക്കൊണ്ടാവുന്നവിതം
നിഷ്കളകത അഭിനേയിച്ഛ് ചോദിച്ചതും ചേച്ചിയെന്നെ ചൂഴ്ന്നൊന്ന് നോക്കി…!!
“”എന്താടാ മുഖത്തൊരു കള്ളലക്ഷണം…!!”” ന്ന് ചോദിച്ച് ചേച്ചി എന്റെ അടുത്തേക്ക് വന്നപ്പോ ഇത് കള്ളലക്ഷണം അല്ല ചേച്ചി, നിഷ്കളങ്കതയാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ മോന്തായം മൊത്തം കൈകൊണ്ട് ഒന്ന് തുടച്ചു, ഇനി മുഖത്തെന്തെങ്കിലും ഉണ്ടെങ്കി അതങ്ങ് പൊക്കോട്ടെ…!!
“” എന്ത് കള്ളലക്ഷണം …?? “” ചേച്ചി അടുത്തേക്ക് വരുംതോറും ഞാൻ പിന്നോട്ട് അറിയാതെ വെച്ചുകൊണ്ട് ചോദിച്ചു…
“” വല്ലാതെ അഭിനയിക്കല്ലേ അഭി നീ…!! സത്യം പറയടാ, നിങ്ങളിത്രേം ദിവസം എവിടായിരുന്നു…?? “”
“”ഓ ഇതറിയാനാണോ ചേച്ചി ഒരുമാതിരി സേതുരാമായർ സിബിഐ കളിക്കണേ…? ഞങ്ങൾക്കൊരു ടൂർണമെന്റ് ഉണ്ടായിരുന്നു, അതിന് വേണ്ടി പോയതാ… ഞാൻ അമ്മയോടെക്കെ പറഞ്ഞിട്ടാണല്ലോ പോയെ…”” എല്ലാം കൈവിട്ട് പോവാനുള്ള സാധ്യത മുന്നിൽ കണ്ട ഞാൻ അത് പറയുന്നതിനൊപ്പം അവള്ടെ രണ്ടുകൈയും കൈപിടിയിൽ ഒതുക്കി…! ഇനി എങ്ങാനും എന്നെ തല്ലാൻ തോന്നിയാലോ..?? റിസ്ക് എടുക്കണ്ട…!!
“”ഓഹോ…!! കാസർഗോഡ് എന്നാടാ ഗോവയിലേക് മാറ്റിയെ…??”” ആ ഊമ്പി…!!! ഞാൻ ഓടാണ്ടിരിക്കാൻ വേണ്ടി അവളൊന്നുംകൂടി അടുത്തേക്ക് നിന്ന് നീ ഇനി ഓടുന്നതെനിക്കൊന്ന് കാണണം എന്ന മട്ടിൽ എന്നെ നോക്കി പുരികം പൊക്കികൊണ്ട് ചോദിച്ചതിന്,
“”ഗോവയോ…?? ഏത് ഗോവ..??”” അങ്ങനൊരു സ്ഥലം തന്നെ ഞാൻ ആദ്യായിട്ട കേൾക്കണേ, ഈ സ്ഥലം ഇന്ത്യയിലാണോ എന്ന് കൂടി ഒരു ബലത്തിനു വേണ്ടി ചോദിക്കണം എന്നുണ്ടായിരുന്നു…!! പക്ഷെ കിട്ടാബോണ അടിയുടെ എണ്ണം കൊറക്കാൻ വേണ്ടി ഞാൻ ചോദിച്ചില്ല…!! എന്നാലും ഇവളിതെങ്ങനെ അറിഞ്ഞു, ശരത്തേട്ടനെങ്ങാനും..?? ഏയ്യ്…!!!
“” നിനക്കറിയില്ലല്ലേ…!! ശെരിയാക്കിത്തരാ, അമ്മ ഇങ്ങ് വരട്ടെ…!!”” ചേച്ചി അത് പറഞ്ഞപ്പോ വേണ്ട ന്ന ഭാവത്തിൽ ഞാനവളെ ഒന്ന് നോക്കി… പക്ഷെ എന്റെ നോട്ടത്തെ നിഷ്ക്കൂർണ്ണം തള്ളിക്കളഞ്ഞ് ഞാൻ മറുപടിയൊന്നും പറയുന്നിലാന്ന് കണ്ട അവൾ തുടർന്നു,
“” സത്യം പറ അഭി, നിങ്ങള് ടൂർണമെന്റാണ് എന്നും പറഞ്ഞെങ്ങോട്ടാ പോയെ…?? “” പഴം വിഴുങ്ങിയപോലെ നിന്നെനോട് പിന്നെയും അവളത് ചോദിച്ചപ്പോ എല്ലാം കുറ്റവും ശരത്തേട്ടന്റെ മെലിട്ടാലോ എന്ന് ഞാൻ ആലോചിച്ചെങ്കിലും ജന്മനാ പൊട്ടനായ അങ്ങേർക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യാനുള്ള ബുദ്ധിപോലും ഇല്ലാന്നുള്ള തിരിച്ചറിവ് എന്നെ അതിൽ നിന്ന് വിലക്കി…!! കരഞ്ഞുകാലിൽ വീണ് അമ്മയോട് പറയല്ലേന്ന് പറഞ്ഞാലോ..?? തള്ള അറിഞ്ഞ പിന്നെ മോൻ പെഴച്ചുപോയി എന്നും പറഞ്ഞ് മോങ്ങിക്കൊണ്ടിരിക്കും… എന്ത് ചെയ്യാനാ പഴയെ ടീംസ് അല്ലെ, അതൊക്കെ പ്രതീക്ഷിക്കാം…!! പണ്ട് ആഷിഖ്ബനായ പാട്ട് ടീവിയിൽ വന്നപ്പോ അറിയാതെ ഒന്ന് കണ്ടെന് എനിക്കിങ്ങനൊരു മോനില്ലാന്ന് വരെ ആ തള്ള പറഞ്ഞിട്ടുണ്ട്…!!
“” എന്റെ പൊന്ന് ചേച്ചി, കാസർഗോടൊരു ടൂർണമെന്റ് കളിക്കാൻ പോയത് സത്യ…!! എന്തായാലും അത് വരെ പോയതല്ലേ, എന്ന പിന്നെ ഗോവ ഒന്ന് കണ്ടിട്ട് വരാം ന്ന് കരുതി.. അല്ലെങ്കിലും ഇതൊക്കെ ഇപ്പോഴല്ലേ പറ്റു, പിന്നെ പറ്റിയില്ലെങ്കിലോ..!! അടുത്ത പ്രാവിശ്യം പോവുമ്പോ ഞാൻ ചേച്ചിയേം കൊണ്ടോവാ…!! അമ്മയോട് പറയല്ലേ പ്ലീസ്… “” ഞാൻവൾടെ കൈചേർത്ത് പിടിച്ച് കെഞ്ചി പറഞ്ഞതും എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു പെട്ടന്നവൾടെ ചുണ്ടിൽ ഒരു ചിരി വന്നപോലെ തോന്നി…!! ഇത് തന്നെ പറ്റിയ അവസരം എന്ന് മനസിലാക്കിയ ഞാൻ എന്റെ പരമാവധി കെഞ്ചൽ പുറത്തെടുത്ത് അവളെ ഒരുവിതം പറഞ്ഞ് കോമ്പ്ളിമെന്റക്കി പറഞ്ഞുവിട്ടു…!!
അപ്പോഴും ചേച്ചിയെങ്ങനെ ഇതറിഞ്ഞു എന്നുള്ള ചിന്ത എന്റെയുള്ളിൽ നിറഞ്ഞിരുന്നു… എന്തായാലും വിച്ചു അത് പറയില്ലെന്നെനിക്ക് ഉറപ്പായിരുന്നു… പിന്നെ ഉള്ളത് ശരത്തേട്ടൻ, സംഭവം ആളൊരു മണ്ടനാണെങ്കിലും ഗോവക്ക് പോണകാര്യം ചേച്ചിയോട് പറയരുതെന്ന് മുൻപേ തന്നെ അങ്ങേരോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…!! പിന്നെ ആര്…??? ‘ആരതി’…!! അവളായിരിക്കോ…?? അവളാണെങ്കി അന്ന് ക്ലാസ്സിൽ വച്ചുണ്ടായതൊക്കെ അവൾ ചേച്ചിയോട് പറഞ്ഞിട്ടുണ്ടാവില്ലേ…?? ആങ്ങനെ വെച്ചുന്നോക്കുമ്പോ നേരത്തെ ചേച്ചി അതിനെ പറ്റി ചോദിക്കേണ്ടതുമാണ്…!! ആ എന്തേലും ആവട്ടെ മൈര്…!!!
ഓരോന്നാലോയിച്ചു കട്ടിലിൽ കെടന്ന് ഞാൻ കുറച്ച് നേരം ഇൻസ്റ്റയിൽ തോണ്ടി കളിച്ചോണ്ടിരിക്കെയാണ് ശരത്തേട്ടൻ എന്തോ സ്റ്റോറി ഇട്ടിരിക്കുന്നത് കണ്ടത്…! എന്തായിരിക്കും എന്നറിയാൻ അതോപ്പണാക്കിയ ഞാൻ തലയിൽ കൈവെച്ചുപോയി…!!! അങ്ങേരോരു പൊട്ടാനാന്ന് വീണ്ടും തെളിയിച്ചുകൊണ്ട് ഗോവയിൽ വെച്ചെടുത്ത ഫോട്ടോസ് എല്ലാം സ്റ്റോറി ഇട്ടിരിക്കുന്നു, പോരാത്തേന് ലൊക്കേഷനും കൊടുത്തിട്ടുണ്ട്…!! അപ്പൊ ഇത് കണ്ടാണ് ഇവളി ഷോ മൊത്തം കാണിച്ചേ…!! ഇങ്ങനൊരു ലോക മണ്ടനാണ് എന്റെ ചേച്ചിയെ കെട്ടാൻ പോണേന്നാലോയിച്ചപ്പോ ചേച്ചിയോടെനിക് സഹതാപം തോന്നാണ്ടിരുന്നില്ല, അവളുത്തന്നെ കണ്ടുപിടിച്ചതല്ലേ, അനുഭവിക്കട്ടെ…!!
പിറ്റേദിവസം പതിവുപോലെ കോളേജിൽ എത്തിയ ഞങ്ങൾ ക്ലാസ്സിന് കേറണോ വേണ്ടയോ എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് ആദർശ് ഞങ്ങടെ അടുത്തേക്ക് വരുന്നത് കണ്ടത്…
“” നിങ്ങളൊക്കെ എവടായിരുന്നു ഇത്രേം ദിവസം…??? “” ഞങ്ങടെടുത്തെത്തിയ അവൻ വിച്ചൂന്റെ തൊള്ളിൽ കയ്യിട്ട് ചോദിച്ചു,
“” ഞങ്ങൾക്കൊരു ടൂർണമെന്റ് ണ്ടായിരുന്നു, ഒഴിവാക്കാൻ പറ്റാത്തോണ്ട് വരാൻ പറ്റിയില്ല… “” ട്രിപ്പ് പോയകാര്യം മനഃപൂർവ്വം അവനോട് ഞാൻ പറഞ്ഞില്ല, അവന് വേഷമായാലോ…!!
“” എന്തായാലും നിന്നെ തെരഞ്ഞ് ആ പെണ്ണ് വന്നിട്ടോണ്ടായിരുന്നു, എന്നിട്ടെന്നോട് നിങ്ങള്ടെവിടെന്നൊക്കെ ചോയ്ച്ചു…!!”” ആ പെണ്ണ് ആരാന്നുള്ള കാര്യം എനിക്കറിമായിരുന്നെങ്കിലും അതുറപ്പിക്കാൻ വേണ്ടി ഞാൻ അവനോട്,
“” ഏത് പെണ്ണ്…?? “” ന്ന് ചോദിച്ചതിന്,
“” എടാ അന്ന് വന്നില്ലേ, അവള്…!!””
“” ആര് ആരതിയോ…?? എന്നിട്ടവള് എന്ത് പറഞ്ഞു…?? “” അവളാണെന്ന് ഉറപ്പാക്കിയ ഞാൻ എന്ത് മൈരിന അവളെന്നെ തിരക്കി വന്നതെന്ന് ചോദിക്കാൻ നിന്നതാ, പക്ഷെ വേണ്ടാന്ന് വെച്ചു…
“” ആവോ…!! വന്നിട്ട് നീ എവടെന്നൊക്കെ അന്വേഷിച്ചു, എന്നോട് ചോദിച്ചപ്പോ എനിക്കറിയില്ലാന്നും പറഞ്ഞു…!!”” അവൾടെയീ കാട്ടിക്കൂട്ടലൊന്നും എനിക്ക് പിടിക്കുന്നുണ്ടാരുന്നില്ല, കാണാണ്ടാവുമ്പോ തെരക്കി വരാൻ അവളാര് എന്റെ കാമുകിയോ..?? കരിമ്പാറ പൊലയാടി മോള്…!! പോയി ചോദിച്ചാലോ..?? അല്ലെങ്കി വേണ്ട…!!
കൊറേ നേരം വായ്നോക്കി നടന്ന ഞങ്ങൾ ക്ലാസിനുകേറണോ എന്ന എറനേരത്തെ ആലോചനക്ക് ശേഷം കേറികളയാം എന്ന്തന്നെ തീരുമാനിച്ചു, ഇത്രേം ദേവസം കേറാതിരുന്നതല്ലേ ഇന്നൊന്ന് കേറിയേക്കാം…!!
ഉച്ചവരെ എങ്ങനൊക്കെയോ തള്ളിനീകി എന്തേലും ഞെണാൻ വേണ്ടി പുറത്തിറങ്ങുമ്പോഴാണ് ഉച്ചക്ക് ശേഷം ക്ലാസ്സില്ലാന്ന് കേട്ടത്…! വെള്ളിയാഴ്ച ഫ്രഷേഴ്‌സ് ഡേ ആയോണ്ട് എല്ലാരുമതിന്റെ പ്രാക്ടിസിന് വേണ്ടി പോവാണത്രെ…!! ഓരോ പ്രഹസനങ്ങളെ…!
ഇപ്പൊത്തന്നെ വീട്ടിപോവാൻ മൂഡിലാത്തോണ്ട് ഞങ്ങള് ഫുഡും കഴിച്ഛ് നേരെ സ്റ്റേജിന്റങ്ങോട്ട് വിട്ടു…!! അവടേം ഇവിടെയൊക്കെയായി കൊറേ പുള്ളാര് എന്തൊക്കെയോ കാണിക്കുന്നുണ്ട്, ഡാൻസ് ആണെന്ന് തോന്നുന്നു…!! ഇവരടെ ഡാൻസ് കണ്ട് മടുത്തപ്പോ ഞങ്ങൾ അവിടെന്ന് മാറി പുറത്താരും ഇരിക്കാത്തൊരു ആൽമരത്തിന്റെ ചോട് പിടിച്ചു…!! നല്ല സ്പോട്ട്…!
പുതിയതായി ഞങ്ങടെ ഒപ്പം കൂടിയ ആദർശിന്റെ തള്ള് കേട്ട് പണ്ടാറടങ്ങിരികുമ്പോഴാണ് അത് വഴി പോയ കുറച്ചു പെണ്ണുങ്ങളുടെ അടുത്തേക്ക് എന്റെ നോട്ടം പോയതും അതിലൊരുത്തി ഞങ്ങളെ ഇടക്ക് തിരിഞ്ഞുനോക്കുന്നതും കണ്ടത്…! ഇവളെ ഞാൻ എവടെയോ കണ്ടിട്ടുണ്ടല്ലോ… ഇത് ആരതിടെ കൂട്ടുകാരിയല്ലേ..? പേരെന്തോ കല്യാണോ വീട് പാർക്കലോ അങ്ങനെയെന്തോ ആണ്…!! ഈ പെഴച്ചവൾക് നേരെ നോക്കി നടന്നൂടെ, എന്ത് പറിക്കാനാ ഞങ്ങളെ നോക്കണേ…?
അവള്ടെ ആ നോട്ടം കണ്ട് രണ്ട് തെറിപറഞ്ഞാലോ എന്ന് ഞാൻ അലോയിച്ചതാ, പെണ്ണല്ലേ ന്ന് വിചാരിച്ചോണ്ട് മാത്രം ഞാൻ ഒന്നും പറഞ്ഞില്ല…!! അല്ലെങ്കിൽ കാണായിരുന്നു..!
അവളുപ്പോയി കുറച്ചുകഴിമ്പഴേക്കും ഞങ്ങളുപ്പിന്നേം കറങ്ങി നടക്കാൻ തീരുമാനിച്ചു… നടന്നു ഗ്രൗണ്ടിലേത്തിയപ്പോഴാണ് അവടെ ഒരു ഫുട്ബോൾ കെടക്കുന്നത് കണ്ടത്…
“”എടാ നമ്മക്ക് വൺ ടച്ച് കളിച്ചാലോ…??”” ബോൾ വെറുതെ തട്ടികൊണ്ട് ഞാനത് പറഞ്ഞതിന് എല്ലാരും സമ്മതം മൂളിയതും ഞാനും അവന്മാരും കളിതുടങ്ങി…!! ഹരിയും യദുവും അജയിയുമെല്ലാം വളരെ നന്നായി തന്നെ കളിക്കുന്നുണ്ട്… പക്ഷെ ആദർശിന് ഇതിനെ പറ്റി വലിയ ധാരണയിലാന്ന് അവന്റെ കളിക്കണ്ടപ്പോ തന്നെ മനസ്സിലായി…!!
അങ്ങനെ നല്ല രസത്തിൽ കളിച്ചോണ്ടിരിക്കുമ്പോഴാണ് മൂക്കിന്റെ മോളിൽ ബാൻഡ് എയ്ഡ് ഒട്ടിച്ചൊരുത്തനും വേറെ മൂന്നുപേരും ഗ്രൗണ്ടിലേക്ക് വരണ കണ്ടത്,
“”അളിയാ, ആ വരണ മോണ്ണേനെ കണ്ട… അവനാണ് ഞാൻ അന്ന് പറഞ്ഞ സന്ദീപ്…”” മൂക്കിൽ ബാൻഡ് എയ്ഡ് ഇട്ടവനെ ചൂണ്ടി യദു പറഞ്ഞതും ഞാൻ അവനെ തന്നെ നോക്കി നിന്നു… ഇനി പ്രതികാരം വീട്ടാൻ വരണതാവോ..??
ഞങ്ങളെ കണ്ടാൽ അവരിങ്ങോട്ട് വരും എന്ന് പ്രതീക്ഷിച്ചെങ്കിലും പക്ഷെ കുറച്ചുനേരം എന്നെയൊക്കെ ഒന്ന് നോക്കി അവന്മാരുതമ്മിൽ എന്തൊക്കെയോ പറഞ്ഞതല്ലാതെ ഞങ്ങടടുത്തേക്ക് വന്നില്ല… പേടിത്തൊണ്ടന്മാർ…!!
ഇനിയിപ്പോ ഇവിടെവച്ചൊരു പ്രശ്നം ഉണ്ടാവിലാന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ കാലമാടാൻ യദു സന്ദീപിന്റെ അടുത്തേക്ക് ചെല്ലുന്നത് കണ്ടത്… ഈശ്വര ഇവനിതെന്തിന്റെ കടിയാണാവോ… അവന്റെ പിന്നാലെ ഞങ്ങളും ചെന്നു… ഞങ്ങള് വരുന്നത് കണ്ടതോണ്ടാണെന്ന് തോന്നുന്നു തിരിച്ചുപോവാൻ നിന്ന അവന്മാരും ഞങ്ങക്ക് നേരെ വന്നത്…
“”അല്ലാരിത് സന്ദീപോ… എന്താ സന്ദീപേ മൂക്കിന് പറ്റിയെ…?? ആരോ നല്ല കുത്ത് കുത്തിയെ പോലണ്ടല്ലോ…!!”” അവനെ നോക്കി സൗണ്ട് തോമയിലെ ദിലീപിനെ പോലെ ശബ്ദം മാറ്റി യദു ചോദിച്ചതും ഞങ്ങക്ക് ചിരിപ്പൊട്ടി…
“” മോനെ യദൂട്ട, ഇപ്പൊ നീയൊക്കെ ഈ കാണിക്കണ പട്ടി ഷോണ്ടല്ലോ, അത് ഞാൻ മാറ്റിത്തരും… നോക്കിയിരുന്നോ നീ…!!”” ന്നുള്ള അവന്റെ ഭീഷണി കേട്ടതും എന്തോ പറയാൻ പോയ യദുവിനെ അജയ്യും ആദർശും കൂടി പിടിച്ചുവലിച്ചോണ്ടുപോയി…!! യദുവിനെ അജയ് കൊണ്ടുപോയെങ്കിലും ഞാനും വിച്ചൂവും ഹരിയും അവനെനോക്കി അവിടെത്തന്നെ നിന്നു… ഒന്നുകൂടി ഇവന്റെ മൂക്കിനിട്ടൊന്നു കൊടുത്താലോ… സന്ദീപാണെങ്കിൽ എന്നെയും വിച്ചൂനേം മാറി മാറി നോക്കുന്നുണ്ട്… അവനെന്തേലും പറഞ്ഞാൽ അണ്ണാക്കിൽ കൊടുക്കലോ എന്ന മൈൻഡ് ആയിരുന്നു എനിക്ക്…!! പറയടാ മൈരേ പറ, എന്തേലും പറ നീ…!!
അവനൊന്നും പറയാത്ത സ്ഥിതിക്ക് ഞാനായിട്ട് രണ്ട് പറയാൻ നാവെടുത്തു പുറത്തിട്ടതും നേരത്തെ കണ്ട പെണ്ണും അവള്ടെ പിന്നിലായി ഒരു ബ്ലാക്ക് സൈഡ് ഓപ്പൺ ആയിട്ടുള്ള ചുരിദാറും ഇട്ടോണ്ട് ആരതിയും അങ്ങോട്ട് വരുന്നത്… ശെയ്യ്…!! മൂഡ് പോയി…!!!
“” ആൽബി…!! ഇവന്മാര് പിന്നേം പ്രശ്നത്തിന് വന്നോ..!!”” ന്നുള്ള കല്യാണിടെ ചോദ്യം എനിക്കങ്ങ് പിടിച്ചില്ല…. മര്യാദക്ക് ഇവടെ ബോളും തട്ടിക്കൊണ്ടിരുന്ന ഞങ്ങൾക്കായോ ഇപ്പോ കുറ്റം..? ഇതെന്ത് പറി…!! അല്ലെങ്കിലും വന്നപാടെ ഇങ്ങനാണോ കാര്യം അന്വേഷിക്ക…?? രണ്ടുപേരുടേം ഭാഗം കേൾക്കണ്ടേ…! അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്നെയാണ്…!! ഇനിയിപ്പോ അങ്ങോട്ട് കേറി ചൊറിഞ്ഞത് ഞങ്ങളാണെങ്കി കൂടി…!!
“” അത് കാര്യാക്കണ്ട കല്ലുസ്സേ… ഇവർക്കുള്ള പരിപുവടേം ചായേം ഞങ്ങളുകൊടുക്കുന്നുണ്ട്… സമയാവ്വട്ടെ…!! “” അമ്പോ, ഏട്ടൻ മാസ്സ് തന്നെ…!! ഇപ്പൊ തന്നെ പോയി രണ്ട് ചൂട് പരിപ്പുവട വാങ്ങി ഇവന്റെ തൊള്ളേലങ്ങു തിരികീയാലോ..? വെണ്ണേൽ കുറച്ച് തേളച്ച ചായേം കൂടി അവന്റണ്ണാക്കിലോഴിച്ചോടുക്കാം, തൊണ്ട പൊള്ളി ചാവട്ടെ മൈരൻ…!! അല്ലെങ്കിലും ഈ മൈരനേതാ..?? ഇതെല്ലാം കേട്ട് ആരതി അടുത്തുതന്നെ ഉണ്ടെന്ന് കണ്ടപ്പോ എന്തെങ്കിലൊക്കെയങ്ങു പറയാണ്ടിരിക്കാൻ പറ്റിയില്ല…
“” മോളെ കക്കൂസേ, നീ നിന്റെ ബോയ്ഫ്രണ്ട്സിനെ വിളിച്ചോണ്ടോന്ന് പോയെ…പോവുമ്പോ നിന്റെ ഒപ്പം വന്ന എടുക്കാചരക്കിനേംകൊണ്ടുപൊക്കോ… ഇവടെ ഞങ്ങക്ക് ഫുട്ബോളു കളിക്കാനൊള്ളതാ…!!”” ന്ന് ഞാൻ പറഞ്ഞതും കല്യാണിക്കും ഒപ്പം വന്ന കൊപ്പത്തിക്കും അതത്ര സുഖിച്ചിലാന്ന് അവറ്റകൾടെ മോറുകണ്ടപ്പോ മനസ്സിലായി…!! പ്രേത്യേകിച്ഛ് എടുക്കാചരക്കിനെ എടുക്കാചാരക്കെന്ന് വിളിച്ചത്…!!
“” അങ്ങനെ നീ പറയുമ്പോ അങ്ങ് പോവാൻ ഞങ്ങളാരാടാ നിന്റെ അടിമയോ..? നിനക്കിവടത്തെ ചെക്കന്മാരെ അറിയതോണ്ടാ അഭി…! പിന്നെ നിനക്കൊരു തോന്നലുണ്ട് നീ ഈ കോളേജിലെ വല്ല്യ രാജാവാണെന്ന്, അതിവരടെ തല്ലു കിട്ടുമ്പോ അങ്ങ് മാറിക്കൊള്ളും…!!”” ദേഷ്യകൊണ്ട് നിറഞ്ഞുതുള്ളി ആരതിയത് പറഞ്ഞപ്പോ അവള്ടെ ചെള്ള നോക്കി ഒന്ന് കൊടുക്കാനാ തോന്നിയെ… എന്നാൽ കോണയെ കോണകൊണ്ട് നേരിടണം എന്നെനിക്ക് ഇപ്പൊ ഒരു വാശി…!!
“” വല്ല്യ ഡയലോഗ് അടിക്കാണ്ട് എഴീച്ഛ് പോടീ…!! അവൾടെയൊരു കോപ്പിലെ കൊണ…”” ആരതിക്ക് നേരെ എന്റെ ഒച്ചപ്പോങ്ങിയതും ഞങ്ങക്ക് ചുറ്റും പിള്ളാര് കൂടാൻ തുടങ്ങി… അത് കണ്ടപ്പോ ഞാനൊന്നുംകൂടിയങ്ങു ഉഷാറായി പിന്നേം തുടർന്നു,
“” പിന്നെ നീയെന്താടി പറഞ്ഞെ, എനിക്ക് ഞാനിവടത്തെ രാജാവാന്നുള്ള തോന്നലുണ്ടെന്നോ…?? എന്ന നീ കേട്ടോ, ആദ്യത്തെ ദിവസം തന്നെ നിന്റെയീ വാണങ്ങളെ ക്ലാസ്സിൽ കേറി, അതും നിന്റെ മുന്നിലിട്ടെനിക്ക് തല്ലാരുന്നെങ്കി നീ എഴുതി വെച്ചോ, ഞാൻ തന്നെയാണീ കോളേജിലെ രാജാവ്… ‘ഒരേയൊരു രാജാവ്വ്…!!!”” ആരതിയെ നോക്കി ഞാനത് പറയുമ്പോ എന്റെയുള്ളിൽ അവളോടുള്ള ദേഷ്യം കൂടി കൂടി വരുന്നുണ്ടായിരുന്നു…
ഇത്രെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്കെന്റെ കടിമാറില്ലായിരുന്നു…! ആരതിനേം സന്ദീപിനേം ആൽബിയെയും ഒക്കെ ഒന്നുകൂടി നോക്കിയശേഷം ഞാനവന്മാരെ വിളിച്ഛ് തിരിച്ചുനടന്നു… ചുറ്റും ഒരുപാട്പേർ കാര്യമറിയാൻ വേണ്ടി കൂടിട്ടുണ്ട്…!!
തിരിച്ചു നടക്കുമ്പോ പലരും ഞങ്ങളെ നോക്കുന്നത് ഞാൻ അറിഞ്ഞിരുന്നു… ആരതിയോട് ഞാൻ ഇവിടത്തെ രാജാവാണെന്ന് പറഞ്ഞത് അവള്ടെ അന്നേരത്തെ വർത്താനം കേട്ടോണ്ട് മാത്രമാണ്… അല്ലെങ്കിലും ഞാൻ എല്ലാരെക്കാളും വലിയവനാണെന്ന് എനികുതോന്നീട്ടില്ല, എന്തിന് പറയുന്നു ഞങ്ങളാറ് പേരടെ കൂട്ടത്തിൽപോലും ഞാൻ വലിയ സംഭവമാണെന്നെനിക്ക് തോന്നണില്ല…!!
കോളേജിന്റെ പുറത്തിറങ്ങി ഞങ്ങള് നേരെ ബസ്റ്റോപ്പിൽ ഇരുന്നു… വായന്നോട്ടംമാണ് അവരടെ ലക്ഷ്യമെങ്കിലും എന്റെ മനസ്സിൽ മൊത്തം ആരതിയെ എങ്ങനെ ഒതുക്കാമെന്നായിരുന്നു… കൊറേ മുമ്പുവരെ എനിക്കറിമായിരുന്ന ആരതി ഇങ്ങനെയൊന്നും ആരോടും പെരുമാറീട്ടില്ല, അവള്ടെ സംസാരവും ആളുകളോടുള്ള സമീപനവുമെല്ലാം ബാക്കിയുള്ളവരെ പോലെ എനിക്കും ഇഷ്ടായിരുന്നു… പക്ഷെ ഇപ്പൊ ഇവൾടെയീ കാട്ടിക്കൂട്ടൽ എനിക്കത്ര ദഹികണില്ല… അല്ലെങ്കിലും ചെലര് അങ്ങനെയാണ്, പുതിയ ആൾകാര് ജീവിതത്തിലേക്ക് വരുമ്പോ അവരുടെ സ്വഭാവം ഒക്കെയങ്ങുമാറും… എന്നുംപറഞ്ഞെന്റെ മേക്കെട്ടെങ്ങാനും കേറിയ അവള്ടെ നെറുംതല ഞാൻ പൊളിക്കും…!!
അന്ന് വൈകീട്ട് വരെ കോളേജ് ചുറ്റിപ്പറ്റി നേരംകളഞ്ഞു ഞങ്ങൾ തിരിച്ചുവീട്ടിലേക്ക് വിട്ടു… പിറ്റേന്നുള്ള രണ്ടുദിവസം കോളേജിൽ പറയാനും മാത്രം ഒന്നുമുണ്ടായില്ല…!
വെള്ളിയാഴ്ച കോളേജിലെത്തിയപ്പോഴാണ് ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണെന്നുള്ള ബോധമേനിക്കുണ്ടായത്… മൈര് വരണ്ടായിരുന്നു ന്ന് തോന്നണു… അത് റാഗിംഗ് കിട്ടോന്ന് പേടിച്ചിട്ടല്ല, ഡാൻസ്ന്നും പറഞ്ഞ് ഓരോ വാണത്തരങ്ങള് കാണണോലോന്നാലോയിക്കുമ്പോ ഒരു മടി…! അല്ലെങ്കിലും നമ്മക്കിനിയെന്ത് റാഗിംഗ്…!
കുറച്ചുനേരം അവന്മാരുടെ കൂടെ കോളേജുമൊത്തം ഒന്നുകറങ്ങിയ ശേഷം ഞങ്ങള് നേരെ സ്റ്റേജിനെടുത്തേക്ക് വിട്ടു…! എങ്ങും തരുണിമണികളും തരുണിമണന്മാരും മാത്രം…! വായ്നോക്കൽ എന്റെ എത്തിക്സിൽ ഇല്ലെങ്കിലും വിച്ചൂന്റേം ആദർശിന്റേം എത്തിക്സിൽ അതെ ഒള്ളു…!! എനിക്കാണേൽ ദാഹിച്ചിട്ടു വയ്യ…! പുറത്തുപോയി ഒരു ജ്യൂസ് വേടിച്ചുകൂടിച്ചാലോ…? എന്നാലങ്ങനെ ആവാം…!!
അവന്മാരെ ജ്യൂസ് കുടിക്കാൻ വിളിച്ചെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതകാരണം ആ നായിന്റെ മക്കള് വന്നില്ല…!! വേണെങ്കി വന്നമതീന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ പുറത്തോട്ട് നടന്നു…
കോളേജിന്റെ പുറത്തിറങ്ങിയ ഞാൻ തൊട്ടടുത്തായി കണ്ട നേഹൽ ബേക്കറിയിൽ കേറി കൂൾഡ്രിങ്ക് വെച്ച ഫ്രിഡ്ജ് തുറന്നൊന്നു പരതി…! പത്തുരുപടെ ഫ്രൂട്ടി ചെറുതായോ…? ഈ ബൂർഷകളുടെ ഒരു കാര്യം…! അപ്പോഴാണ് അവടെ ഡെയിനിങ് ഏരിയയിൽ നിന്ന് പരിജയം ഉള്ളൊരു ശബ്ദം കേൾക്കണേ…!!തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്റെ പിന്നിലായി തന്നെയുള്ള ഡെയിനിങ് ഏരിയയിൽ ആരതിയും കല്യാണിയും ഒപ്പം വേറെ ഒരു പെണ്ണും കൂടി ഇരുന്ന് ഷേക്ക് കൂടിക്കുന്നു…! കടേടെ മൊതലാളി ആണെന്ന് തോന്നിക്കുന്ന ഒരു പെട്ടത്തലയൻ അവളുമാരുമായി വൻ കുറുകലിലാണ്…! ഈ നായിന്റെ മോള് എല്ലാടത്തുണ്ടല്ലോ…! ഇവൾക്കുവല്ല വെള്ളോം വാങ്ങിക്കുടിച്ചപോരെ…!
അവളേം കൂടെയുള്ളോരേം മാറി മാറി ഞാൻ നോക്കികൊണ്ടിരിക്കുമ്പോ ആരതി പെട്ടന്നെനിക്കു നേരെ നോക്കി…! എന്നെ അവടെ കണ്ടതവൾക്ക് തീരെ പിടിച്ചിട്ടിലാന്നവൾടെ മുഖം കണ്ടാലറിയാം…! ആ ഉണ്ടക്കണ്ണ് തുറുപ്പിച്ചെന്നെ നോക്കിയപ്പോ തിരിച്ചൊന്നു പുച്ഛിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല…! എനിക്കാണേൽ നന്നായി ദാഹിന്നുമുണ്ട്… അവള്ടെ മുന്നിൽ ഈ ഫ്രൂട്ടി ആയിട്ടുപോയ നാണം കെടും… ഞാൻ ഫ്രിഡ്ജിന്റെയുള്ളിൽ തലയിട്ട് മുന്തിയ സാനം വല്ലോം ഉണ്ടോന്ന് നോക്കുമ്പോഴാണ് റെഡ്ബുൾ എന്റെ കണ്ണിൽ പെട്ടത്… ഒട്ടും കുറക്കണ്ട ഇത് തന്നെ ആവാം…! ഇതിന് അത്യാവിശ്യം വിലയുണ്ടെന്നുള്ള കാര്യം എനിക്കറിയ… പക്ഷെ കറക്റ്റ് അറിയാൻ വേണ്ടി അങ്ങേരോട് ചോദിക്കാം… അത് മാത്രല്ല, അയാളിതിന്റെ വില പറയുമ്പോ ആരതി അത് കേൾകുവേം ചെയ്യും…! കൊള്ളാം…! നല്ല ഐഡിയ…!
“”ചേട്ട… ഇതിനെത്രയാ റേറ്റ്…?”” അവള് കേൾക്കാൻ വേണ്ടി കുറച്ചുറക്കെ വിളിച്ചുപറഞ്ഞു ഞാൻ ആരതിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി… കക്ഷിയെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്… ആ നോക്കട്ടെ…!!
“”അതുമ്മേ ണ്ടാവോലോ റേറ്റ്…!!”” അവളുമാരോട് കുറുകിക്കൊണ്ടിരുന്ന അങ്ങേർക്ക് ഞാൻ വിളിച്ചതിഷ്ടപ്പെട്ടില്ലാന്ന് തോന്നണു… അതുപോലെയായിരുന്നു മറുപടി…! അത് കേട്ട് ആരതി എന്നെ നോക്കി ചിരികടിച്ചുപിടിച്ഛ് ഇരിക്കുന്നുണ്ട്…! ഇത് വരെ എന്നെ നോക്കിപേടിപ്പിച്ചിരുന്നവളാ… അതെനിക്ക് സഹിച്ചില്ല…
“” ഇതുമണ്ടെങ്കി ഇങ്ങളോട് ചോയ്ക്കോ…!!”” എന്റെ മറുപടിക്കെട്ട് അങ്ങേരോന്ന് ചൂളിയോ എന്നൊരു സംശയം…
“” ഈ വിചാരിച്ച സാനല്ല ട്ടാ… റെഡ്ബുൾ ആണത്…!!”” ഇതൊന്നും കുടിക്കാൻ മാത്രം നീ വളർന്നിട്ടിലാന്ന രീതിയിലുള്ള അങ്ങേരുടെ പറച്ചില് കേട്ടപ്പോ എനിക്കങ്ങ് കൊണ്ടു… ആരതികാണെങ്കി നല്ലോണം ചിരിവരുന്നുണ്ടെങ്കിലും അത് പുറത്തുവരാതിരിക്കാൻ നന്നായി ശ്രേമിക്കുന്നുണ്ട്…!
“”അതെന്ത റെഡ്ബുള്ള് ഇന്നേ പിടിച്ച് കടിക്കോ…!!”” ഞാനത് പറഞ്ഞുതീർന്നതും ആരതി ഒറ്റ ചിരിയായിരുന്നു… അവള്ടെ ചിരിക്കെട്ട് അടുത്ത ടേബിളിൽ ഇരുന്നവരോന്ന് ഞെട്ടി… എന്തിന് പറയുന്നു ഈ ഞാൻ തന്നെ ഞെട്ടി… അവളെ എല്ലാരും ശ്രെദ്ധിക്കുന്നുണ്ടെന്ന് അരിഞ്ഞതും പുന്നാരമോള് വായപൊത്തിപിടിച്ചു… എന്നിട്ടും അവൾക് ചിരി നിർത്താൻ പറ്റണില്ല… പോരാത്തേന് എന്നെ നോക്കിയാണവൾ ചിരിക്കുന്നതും… കണ്ണിൽ നിന്നൊക്കെ വെള്ളം വരുന്നുണ്ട്… അല്ലെങ്കി തന്നെ ഇത്രേം ചിരിക്കാൻ മാത്രം എന്ത് മൈര ഇവടെ ണ്ടായേ…!! അവളെന്നെ നോക്കി വീണ്ടും ചിരിച്ചതും ഇനി ഇവടെ നിന്ന ശെരിയാവില്ലാന്ന് പറഞ്ഞോണ്ട് ഞാനൊരു ഇരുന്നൂർ രൂപ കടക്കാരനുകൊടുത്തു ബാക്കി വാങ്ങാതെ തിരിച്ചുപോന്നു… ഇതിപ്പോ ആളാവാൻ നോക്കിട്ട് മൂഞ്ചനായ പോലെണ്ട്…!!
എനിക്കെന്തിന്റെ കേടായിരുന്നു… അല്ലെങ്കിലും വാ വിട്ട വാക്കും കുണ്ടി വിട്ട വളിയും പിടിച്ചാകിട്ടില്ലല്ലോ…!
“” ഡാ…!!”” ന്നുള്ള യദുവിന്റെ വിളിക്കെട്ട് അങ്ങോട്ട് നോക്കിയപ്പോ അവനും ഹരിയും കൂടി എന്റടുത്തേക്ക് വരുന്നു… വല്ല തല്ലും വാങ്ങിക്കുട്ടിയിട്ട് വരുന്നതാണാവോ…!
“” അളിയാ ഇന്ന് ആ ആരതിടെ ഡാൻസ് ഉണ്ടത്രേ …!! നീ കാണാൻ നിക്കണില്ലേ…? “” ഒരാക്കിയ രീതിയിൽ ഹരി എന്നോട് ചോദിച്ചപ്പോ ഞാനവനെ നോക്കി ഒന്ന് കണ്ണുരുട്ടി… ശേഷം,
“” പിന്നെ…!! അതിന്റെ ഡാൻസ് കഴിയണവരെ കാവലുന്നിക്കാൻ ഞാനാര അവള്ടെ തന്തയോ…! നിനക്ക് വേണെങ്കി നീ നിക്കടാ…!!”” അവനെ നോക്കി ഞാൻ ചീറിയെങ്കിലും രണ്ടെണ്ണോം എന്നെ നോക്കി വാ പൊത്തി ചിരിക്കല്ലാതെ വേറെയൊന്നും പറഞ്ഞില്ല…! ഇവരെല്ലാരും കൂടിയെന്നെ ഇനി പ്ലാനിട്ട് ഊക്കുന്നതാവോ…?
ഇന്നത്തെ ദിവസം തന്നെ ശെരിയല്ല… ഒരു രസത്തിന് വേണ്ടി ആരതിനെ പിടിച്ചിടിച്ചാലോ… അല്ലെങ്കി ഇവള്ടെ വീട്ടിൽ വിളിച്ഛ് മോള് പെഴച്ചുപോയീന്ന് പറയാം… അത് വേണ്ട, ആ കാര്യം അവർക്കറിയുന്നതാവും…!
അവന്മാരുടെ പിന്നാലെ നടന്നു സ്റ്റേജിന്റെ മുന്നിൽ എത്തിയതും ഒരു കസേര എടുത്ത് അതിലിരുന്നു… പരിപാടിയൊക്കെ നേരത്തെ തന്നെ തുടങ്ങി… ആരതിടെ ഡാൻസ് ഉണ്ടെന്നല്ലേ ഹരി പറഞ്ഞെ…? പക്ഷെ അവളയല്ലേ മുന്നേ ഞാൻ ബേക്കറിയിൽ വച്ചു കണ്ടത്…? അപ്പൊ അവൾക് റെഡി ആവണ്ടേ…? അല്ലെങ്കിലും ഞാനെന്തിനാ അതൊക്കെ അന്വേഷിക്കണത്…!
എന്തൊക്കെ പറഞ്ഞാലും ആരതിക്ക് ഡാൻസ് ഒക്കെ അറിയാം… അവളും എന്റെ ചേച്ചിയും ഒരേ ഡാൻസ് സ്കൂളിലാണ് പഠിച്ചത്… പിന്നെ രണ്ടുപേരുടേം അരങ്ങേറ്റവും കഴിഞ്ഞതാ… ആദ്യം എന്റെ ചേച്ചിടെ ആയിരുന്നു അരങ്ങേറ്റം, രണ്ടുകൊല്ലത്തിനു ശേഷം ആരതിടേം…!
ഏകദേശം ഒരു മുക്കാമണികുറിനുശേഷം ആരതിടേ ടീമിന്റെ പേര് വിളിച്ചു… ആരതി ഒറ്റക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കും എന്ന് കരുതിയിരുന്നയെനിക് തെറ്റി, കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു…!
സ്റ്റേജിലേക്ക് കേറിയ ആരതിയെ കണ്ട് എല്ലാവരും വായും പൊളിച്ചുനിന്നു… ഒരു ബ്ലാക്ക് ഷോർട് ക്രോപ് ടോപ്പും ജീൻസ് പാന്റുമാണ് അവരുടെയെല്ലാം വേഷം… പൊക്കിളും കാണിച്ചോള്ള അവളുടെയാ ആട്ടം എനിക്കങ്ങ് പിടിക്കുന്നില്ല…! അശ്ലീലം…! പലരും അവളെ നോട്ടംകൊണ്ട് കൊത്തിവലിക്കുമ്പോഴും എന്റെ കൂട്ടത്തിൽ ആദർശ് ഒഴികെ ബാക്കി ആരും അവളെ മൈൻഡ് പോലും ചെയ്തില്ല… അപ്പോഴെല്ലാം ആരതി സ്റ്റേജിൽ ആടി തിമിർക്കുന്നുണ്ട്…! എനിക്കതങ്ങു സഹിക്കണില്ല…! ഞാൻ അവന്മാരെ വിളിച്ഛ് കുറച്ചുമാറി നിന്നു എന്നിട്ട് ഞാൻ കൂവുമ്പോ എല്ലാരും ഒരുമിച്ചിരുന്നു കൂവണം എന്നൊക്കെ പറഞ്ഞു സെറ്റാക്കി…!! പക്ഷെ ഞങ്ങളുമാത്രം കൂവിയിട്ട് ആര് കേൾക്കാനാന്നുള്ള സംശയം എനിക്കുണ്ടായിരുന്നെങ്കിലും ഞങ്ങള് തുടങ്ങിയ ബാക്കി എല്ലാരും ഒപ്പംകൂടും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു… കുറച്ച് ചീഞ്ഞ മൊട്ട കൂടിവെണായിരുന്നു…!!
അധികം ലേഗാകാതെ ആരതിടെ ഡാൻസ് പകുതി ആയതും ഞാൻ കൂവലിന് തുടക്കമിട്ടു…!! അപ്പോ തന്നെ അവന്മാരും എന്റെകൂടെ കൂടി, ഒപ്പം അവടെ കൂടി നിന്ന എല്ലാവരും അങ്ങ് കൂവിയതോടെ ഞാൻ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല… എനിക്കിത്രേം പിന്തുണയോ…? അതോ ഇവൾക്കിനി ഞാനല്ലാതെ വേറെയും ശത്രുകളുണ്ടോ…? സ്റ്റേജിലേക്ക് നോക്കുമ്പോ ആരതിടെ മുഖമെല്ലാം മാറിട്ടുണ്ട്, എന്നാലും ഡാൻസ് അവളുമാര് നിർത്തിയില്ല… പെട്ടന്നെന്തോ ഒന്ന് സ്റ്റേജിലേക്ക് വീഴുന്നത് കണ്ടു… എന്താത് ജൂസിന്റെ കുപ്പിയോ…? എന്നാലോയിച്ചു നിക്കുമ്പോഴാണ് വേറെയും എന്തൊക്കെയോ സ്റ്റേജിലേക്ക് എറിയുന്നത് കണ്ടത്…! ഭാഗ്യത്തിന് ആരും ഇതുവരെ കല്ലൊന്നും എറിഞ്ഞിട്ടില്ല, കുപ്പികളും പെന്നും പേപ്പറുമാത്രേ ഞാൻ കണ്ടോള്ളൂ… അവന്മാരെ നോക്കിയപ്പോ അവരും അതെല്ലാം കണ്ടു ഞെട്ടിത്തരിച്ചു നിൽക്കുന്നുണ്ട്… പിന്നെയും കൂവലും അതിന്റെ കൂടെ സ്റ്റേജിലേക്ക് ഓരോന്നെറിയലും തുടർന്നുകൊണ്ടിരുന്നത് കാരണം അധികം താമസിക്കാതെ അവർക്ക് ഡാൻസ് നിർത്തേണ്ടി വന്നു… സ്റ്റേജിൽ നിന്നിറങ്ങാതെ അവര് എല്ലാരേം ഒന്ന് സസൂഷ്മം വീക്ഷിച്ചു… അതിലൊരുത്തി ഞാൻ കൂവലിന് തുടക്കമിട്ടത് എന്തായാലും കണ്ടിട്ടുണ്ട്… അപ്പൊ ഞാൻ കാരണമാണ് നാണംകെടേണ്ടി വന്നതെന്ന് ആരതി എന്തായാലും അറിയും…
അവൾ ആണെങ്കി ഇപ്പൊ കരയും എന്നവസ്ഥയിലായി… അത്യായിട്ടാണെന്ന് തോന്നുന്നു ബൂട്ടിക്വീനിനു എല്ലാരുടേം മുമ്പിൽ ഇങ്ങനെ നാണംകെടേണ്ടി വന്നത്…!! നന്ദി ദൈവങ്ങളെ നന്ദി…!!
ഡാൻസ് നിർത്തിയിട്ടും ആരും കൂവല് നിർത്തിയില്ല…! ആരൊക്കെയോ ഇറങ്ങിപ്പൊടി ന്നൊക്കെ പറയുന്നുണ്ട്… ഇത്രേം ആയപ്പോ ആരതിക്ക് പിടിച്ചു നില്കാനായില്ല… കണ്ണെല്ലാം നിറഞ്ഞുവന്നു അവസാനം വായും പൊത്തിപിടിച്ഛ് സ്റ്റേജിൽ നിന്ന് വേഗം ഇറങ്ങിപ്പോയി…! നീ നേരത്തെ അവടകിടന്ന് കിണിച്ചപ്പോതൊട്ട് ഞാൻ ഓങ്ങിവച്ചതാ…ആണുങ്ങളോട് കളിച്ചാൽ ഇങ്ങനിരികൂടി നായിന്റെ മോളെ… ഇനി ഇന്നെനിക്ക് സമാധാനയൊന്ന് ഒറങ്ങാം…!!
ആരതിയെ നാണംകെടുത്തിയ സന്തോഷം നന്നായിട്ടുണ്ടെങ്കിലും അവള്ടെ ആ കരഞ്ഞുകലങ്ങിയ മോന്ത കാണാനൊരു കൊതി… പിന്നൊന്നും നോക്കാതെ യദുനേം വിളിച്ഛ് ഞാൻ ആരതിടെ ക്ലാസ്സിന്റെ അടുത്തോട്ടു നടന്നു… ക്ലാസ്സിൽ കേറിച്ചെന്ന് കാണണം എന്നൊന്നും എനിക്കില്ല, പക്ഷെ ദൂരെനിന്നാണെങ്കിലും ഒന്ന് കണ്ടാമതി…!! ക്ലാസ്സിന്റെ മുന്നിലെത്തിയ ഞാൻ അകത്തേക്ക് നോക്കിയപ്പോ കൊറേ പേര് ആരതിടെ ചുറ്റുമായി നിൽക്കുന്നത് കണ്ടു… എല്ലാരുംകൂടി അതിനെ ഇങ്ങനെ സമാധാനിപ്പിക്കല്ലേ, പാവത്തിനെ ഒന്ന് കരയാൻ സമ്മതിക്ക്…! ആരതിടെ മുഖം എനിക്ക് ശെരിക്കുകാണാൻ പറ്റുന്നുണ്ട്… അവള്ടെ തൊട്ടാൽ ചോരപൊടിയണ മുഖമെല്ലാം ചുവന്നിട്ടുണ്ട്… കണ്മഷിയെല്ലാം പരന്നു കിടക്കുന്നു… ഇപ്പോഴും ചെറിയ തേങ്ങലുണ്ടവൾക്… അങ്ങ് കേറി ചെന്നാലോ…? ഞാൻ അടുത്ത് നിക്കണ യദുവിനെ ഒന്ന് നോക്കി,
“” അളിയ, നമ്മുക്ക് അകത്തേക്ക് കേറിയാലോ…? അവളെയൊന്ന് അടുത്ത് കാണാനാ…!!”” ന്ന് പറഞ്ഞതും അവൻ എന്നെയൊന്നു നോക്കിട്ട്,
“”യെസ് വൈ നോട്ട്…!!”” അവന്റെ ഭാഗത്ത് നിന്ന് പച്ചകോടി കിട്ടിയതോടെ ഞങ്ങള് രണ്ടും കൂടി അകത്തേക്ക് കേറി…
“”അഭിയേട്ടൻ വന്നു…!! “” എന്റെ ശബ്ദം കേട്ട് ആരതി ഉൾപ്പടെ എല്ലാരും എന്റെ നേരെ നോക്കി… അവിടെയാണേൽ ആൽബിയും സന്ദീപും കല്യാണിയും അങ്ങനെ കൊറേപ്പേരുണ്ടായിരുന്നു… എന്നെ കണ്ട ആരതിടെ മുഖം ദേഷ്യം കൊണ്ടു വിറച്ചു…! എന്നാൽ ഞാനതിനു പട്ടിവിലകൊടുത്തു…
“”എന്താ വാവേ കരയണേ…? ആൾകാരടെ മുന്നിൽ ചമ്മി നാറി പണ്ടാറടങ്ങിയോണ്ടാണോ…? മതി സാരല്യ, കരയണ്ട… ബാക്കി പിന്നെ കരയാം…!!”” ന്നും പറഞ്ഞ് അവളെയങ്ങു താങ്ങിയതും ആരതിയെന്നെ ഒന്ന് തുറിച്ചു നോക്കി… ആ കരഞ്ഞുകലങ്ങിയ കണ്ണുകൊണ്ട് എന്നെ അവൾ വലിച്ചുകിറുന്നത് എനിക്ക് കാണാം…!
ഒന്നുകൂടി ഊക്കാൻ വേണ്ടി നിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് ഏതോ ഒരു മിസ്സ് കേറിവരുന്നത്… ആരതിയെ കാണാൻ വേണ്ടി വന്നതാന്ന് തോന്നുന്നു… ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല മുങ്ങി കളയാം…!!
പുറത്തിറങ്ങി ഞങ്ങള് വിച്ചൂനെയെല്ലാം തിരക്കി കുറച്ചു നടന്നു… കോളേജിൽ ഇപ്പഴും പരിപാടി നടക്കുന്നുണ്ട്… അതൊന്നും കാണാൻ മൂഡിലാത്തോണ്ട് ഞാൻ വിച്ചൂനേം വിളിച്ഛ് വണ്ടിയുമെടുത്ത് വീട്ടിലേക്ക് വിട്ടു…!!
വീട്ടിലെത്തി പതിവുപോലെ ജിമ്മിലും പോയി ശേഷം തിരിച്ചു വന്ന് ഫുഡും കഴിച്ഛ് കിടന്നു… എന്നാലും അവളെന്താവും കോളേജിലെ കാര്യങ്ങളൊന്നും വീട്ടി പറയാത്തെ…?
ആഹ്..! എന്തേലും മലരാവട്ടെ…!!
പിന്നെ രണ്ടുമൂന്നു ദിവസങ്ങളിൽ പ്രേത്യേകിച്ചൊന്നും സംഭവിക്കാതെ പോയെങ്കിലും കോളേജിൽ ഓരോ നിമിഷവും ഞാൻ ജാഗരൂതനായിരുന്നു…!! എപ്പഴാ പണികിട്ടാന്നു പറയാൻ പറ്റില്ല… ശത്രുക്കളുടെ എണ്ണം ദിനംപ്രതി വർധിച്ചോണ്ടിരിക്കുവാണേ… ഈ ദിവസമൊന്നും ഞാൻ ആരതിയെ കണ്ടിരുന്നില്ല… ചെലപ്പോ ചമ്മലായൊണ്ട് വന്നുകാണില്ല…
ആരതിയെ ഊക്കാൻ പറ്റാത്ത വിഷമത്തിലിരികുമ്പഴാണ് കോളേജിൽ ഇയർ ബേസ് ഫുട്ബോൾ ടൂർണമെന്റ് നടത്താൻപോണ കാര്യം ഞങ്ങളെയൊരു സൂപ്പർ സീനിയർ അറിയിക്കുന്നത്…അങ്ങേരെ പരിചയപ്പെടാനും ഞങ്ങൾ മറന്നില്ല… പേര് കിരൺ, സ്ഥലം ഞാൻ മറന്നോയി… തേർഡ് ഇയർ ആണെങ്കിലും ആളൊരു പാവം ആണ്… ഞങ്ങടെ കോളേജിന്റെ ഫുട്ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് പുള്ളി…!!
ഒരു ദിവസം വിച്ചൂന്റെ ഫോൺ വിളി കേട്ടാണ് ഞാൻ എണീക്കുന്നത്… സമയം നോക്കുമ്പോ നാലുമണി…
“”എന്താടാ മൈരേ നിന്റെ തന്ത ചത്തോ…”” ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യം തെറി രൂപത്തിൽ അവനെ അറിയിക്കാൻ ഞാൻ മറന്നില്ല…
“” ഒരു വഴിക്കുപോവാൻ നിക്കുമ്പോ അസഭ്യം പറയല്ലേ എന്റെ പൊന്നു പൂറാ… “”
“”അയിന് നീ എങ്ങോട്ടാ പോണേ…?? “” ന്ന് ഞാൻ കാര്യം അറിയാൻവേണ്ടി ചോദിച്ചതും അവൻ,
“”ഞാൻ അമ്മേനെ ആയിട്ട് വല്യച്ഛന്റെ വീട് വരെ ഒന്നുപോവ…! അപ്പൊ ഇന്ന് ഞാൻ കോളേജിലേക്കില്ല…!!”” അവൻ പറയുന്നത് കേട്ട് ഞാൻ ആകെ ആശയകൊഴപ്പത്തിലായി… ഇവനില്ലാതെ ഒറ്റക്ക് ഞാൻ കോളേജിലെങ്ങനെ പോവും…? എന്റേലാണേൽ വേറെ വണ്ടിയും ഇല്ല…
“”പിന്നെ ഞാനെങ്ങനെ പോവും…!!””
“”നീ ശരത്തേട്ടനോട് ആക്കി തരാൻ പറ…”” എന്നും പറഞ്ഞവൻ ഫോൺ വച്ചതും ഞാൻ നേരെ ശരത്തേട്ടനെ വിളിച്ചു കാര്യം അറിയിച്ചു…
പിന്നെ കുറച്ചുനേരംകൂടി കിടന്നേനുശേഷം വീണ്ടും എഴുനേറ്റ് പ്രഭാതകർമങ്ങളും തീർത്ത് താഴോട്ട് ചെന്നു… പതിവിലും വിപരീതമായി ഇന്ന് തള്ളേടെ കൈയീന്ന് തെറിയൊന്നും കേട്ടില്ല… ഇനി ഞാൻ നന്നായോ ആവോ…!! തീറ്റയും കുടിയുമൊക്കെ തീർത്ത് ഞാൻ ശരത്തേട്ടനെ വിളിച്ഛ് വരാൻ പറഞ്ഞു…
കോളേജിലേക്ക് പോയികൊണ്ടിരിക്കുമ്പോഴും സാധാരണപോലെ റോഡിലൊന്നും വലിയ തിരക്ക് കണ്ടില്ല… അങ്ങനെ മനസ്സിൽ ബുദ്ധിക്ക് താങ്ങാൻ പറ്റാത്തോരോന്ന് ചിന്തിച്ഛ് കോളേജിലെത്തിയത് ഞാൻ അറിഞ്ഞില്ല… എന്നെ അവിടെ ആക്കി എറണാകുളം പോവാനുണ്ടെന്നും പറഞ്ഞ് അങ്ങേരുപോയി…!!
കോളേജിലൊന്നും അധികം പിള്ളേരില്ലല്ലോ… ഇനി വല്ല ഹർത്താലും ആയിരിക്കോ..? ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു രണ്ടു റിങ്ങായതും അവൻ എടുത്തു, അവനോട് കാര്യം ഒക്കെ ചോയ്ച്ചപ്പോഴാണ് ഇന്ന് ബസ്സ് സമരം ഉണ്ടെന്നുള്ള കാര്യം ഞാൻ അറിയുന്നത്… ഇനിയിപ്പോ എന്ത് മൈര് ചെയ്യാനാ…!? പിന്നെ അജയ് ഹോസ്റ്റലിൽ ഉണ്ടാവുമെന്ന് കരുതി അവനെ വിളിച്ചുന്നോക്കിയെങ്കിലും ബസ്സ് സമരം ആയോണ്ട് അവൻ ഇന്നലെ തന്നെ വീട്ടിൽ പോയിരുന്നു…! തിരിച്ച് പോവാനാണെങ്കിൽ എന്റെ കയ്യിൽ വണ്ടിയുമില്ല… ശരത്തേട്ടൻ എറണാംകുളം പോയി തിരിച്ചു വരുമ്പോ പിക്ക് ചെയ്യാന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു…
ആരെങ്കിലുമൊക്കെ ക്ലാസ്സിൽ ഉണ്ടാവുമെന്ന് കരുതി അകത്തുകേറിയപ്പോ എട്ടൊൻപത് പെൺകുട്ടികളല്ലാതെ ഒരൊറ്റ ആൺതരിയെ പോലും ഞാൻ കണ്ടില്ല…! ഈ കോളേജിന്റെ തൊട്ടടുത്തുള്ളവർക്കെങ്കിലും ഒന്ന് വന്നൂടെ…? ആത്മാർത്ഥത ഇല്ലാത്ത നാറികൾ…!
നേരമ്പോവാൻ എന്ത് മൈരുചെയ്യും എന്നാലൊയിച്ചിട്ട് ഒരു പിടിയും കിട്ടാത്തോണ്ട് ഫോണും തോണ്ടി കൊറേ നേരമങ്ങനെ ഇരുന്നു… അങ്ങനെ ഇരിക്കുമ്പോഴാണ് പെട്ടന്ന് ക്ലാസ്സിലേക്ക് ഒരു പെണ്ണ് കേറി വരുന്നത് കണ്ടത്…
“”അതെ…! നിങ്ങളൊക്കെയൊന്ന് പുറത്തോട്ട് പോയെ…!!”” എന്റെ ക്ലാസ്സിലെ പെൺകുട്ടികളെ നോക്കി അവളത് പറയേണ്ട താമസം അവളുമാരൊക്കെ ഇറങ്ങി പോയി… നീയാരാടി മൈരേ എന്റെ ക്ലാസ്സിലെ പിള്ളേരോട് ഓർഡറിടാൻ എന്ന് ചോയ്ക്കുമ്പോഴേക്കും ക്ലാസ്സിലേക്ക് ഒരു ഇരുപത് പെണ്ണുങ്ങളോളം കേറി വന്നു…! ഒരു പതിമൂന്നെണ്ണം വരെ ഞാനെണ്ണി… ഇതെന്താ ഇങ്ങനെ…??
നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വ്യക്തത വരാത്തോണ്ട് ഒന്നും കൂടി അവരെയെല്ലാം ചൂഴ്നോക്കുമ്പോ ധോണ്ടടാ ആരതി എന്നെ നോക്കി ചിരിച്ച് നിൽക്കുന്നു…! ഇവളെപ്പ അകത്ത് കേറി…? രണ്ടുപറയാൻ വേണ്ടി ഞാൻ എണീച്ചതും അവരിലൊരുത്തി ക്ലാസ്സിന്റെ വാതിലടച്ചു…! അത് കണ്ട അത്രേം നേരം മസ്സില് പിടിച്ചുന്നിന്ന എന്റെ ഗ്യാസ്പോയി…! ഇതിപ്പോ ഇറങ്ങി ഓടാനും പറ്റാത്തവസ്ഥയായി…! നെഞ്ചിടിപ്പ് വല്ലാണ്ട് കൂടിയപ്പോ ഞാൻ അറിയാതെ തന്നെ ബെഞ്ചിൽ ഇരുന്നു…! ഇവളുമാരെന്നെ ഇതിനുള്ളിലിട്ട് കൊല്ലോ…?
ബെഞ്ചിൽ തലതാഴ്ത്തി ഇരുന്ന ഞാൻ ആരോ എന്റെ നേരെയുള്ള ഡസ്കിൽ വന്നിരുന്നപ്പോ തല ഉയർത്തിനോക്കി…! ആരതിയാണ്… അവൾക്കു പിന്നാലെ ബാക്കി എല്ലാരും എന്റെ ഫ്രോന്റിലും ബാക്കിലും സൈഡിലുമൊക്കെയായി വന്നിരുന്നു…! കുറച്ചുപേർ ബെഞ്ചിലാണെങ്കി ബാക്കി പലരും ഡെസ്കിലാണ് ഇരുന്നത്…!! എനിക്കാണേൽ ഇത്രേം പെണ്ണുങ്ങളുടെ നടുക്കിരുന്ന് തലയും കറങ്ങുന്നുണ്ട്…! പോരാത്തേന് ഓരോന്നിന്റെ അടക്കിപിടിച്ചുള്ള ചിരിയും കൂടി ആയപ്പോ പെട്രോൾ കാറിൽ ഡീസലടിച്ച അവസ്ഥയായി…!
വീരശൂര പരാക്രമിയായ അഭിറാമെന്ന ഞാൻ കുറച്ചുപെണ്ണുങ്ങളുടെ മുന്നിൽ അപ്പം വിഴുങ്ങിയപോലെ ഇരിക്കുന്നു…! എന്തൊരു വിരോധാഭാസമാണ്…! എന്റെ കൂടെ ഒരുത്തനെങ്കിലും ഉണ്ടായിരുന്നെങ്കി ഞാൻ കാണിച്ചു തന്നേനെ, പക്ഷെ ഇത് ന്നോം ഒറ്റക്കായി പോയില്ലേ…!
തലപൊക്കി എല്ലാരേം നോക്കണ്ണമെന്നുണ്ടെങ്കിലും പറ്റണില്ല… ആരോ കഴുത്തു പിടിച്ചുവച്ചപോലെ… എന്നാലും എങ്ങനൊക്കെയോ ആരതിയെ നോക്കിയ ഞാൻ കണ്ടത് ഷാളും കൈകൊണ്ട് വട്ടത്തിൽ വീശി ചുണ്ടിന്റെ കോണിൽ ചിരിയും ഒളിപ്പിച്ചെന്നെ നോക്കുന്ന അവളെയാണ്…!
“” എന്താ അഭിയേട്ട വല്ലാതെയിരിക്കുന്നേ…? വയ്യായിക വല്ലതും തോന്നണുണ്ടോ…?”” എന്റെ തൊട്ടടുത്തിരുന്നോരുതി നിശബ്ദധ കിറിമുറിച്ചോണ്ടത് ചോദിച്ചതും ബാക്കി അവളുമാരെല്ലാം ചിരിക്കാൻ തുടങ്ങി… ഇത്രേം നീലവാരമില്ലാത്ത കോമെഡിക്കൊക്കെ എങ്ങനെ ചിരിക്കാൻ തോന്നണേ… അല്ലെങ്കി തന്നെ അതൊരു കോമഡി ആണോ…?
“”ഏയ്യ് കൊഴപ്പൊന്നൂല്ലടി…! നി വെറുതെ ഓരോന്ന് പറയല്ലേ… അല്ലെങ്കിൽ തന്നെ അഭിയേട്ടന് എന്ത് പറ്റാന…!!”” പിന്നിൽ നിന്നോരുത്തിയത് വിളിച്ചു പറഞ്ഞതും അവര് പിന്നേം ചിരിക്കാൻ തുടങ്ങി… ഈ അഭിയേട്ടൻ വിളി എനിക്കങ്ങ് പിടിക്കുന്നില്ല…!
“” അത് ശെരിയാ… ദേ മസ്സിലൊക്കെ കണ്ടില്ലേ…!!”” എന്റെ ഇടതുഭാഗത്തിരുന്നവൾ ബൈസെപ്സിൽ ഞെക്കികൊണ്ട് പറഞ്ഞതും വേറെ ഒരുത്തി അത് ശെരിവയ്ക്കുമ്പോലെ എന്റെ നെഞ്ചിലും കയ്യ് വെച്ചമർത്തികൊണ്ട് അതിനെ പിന്താങ്ങി…! വലതുഭാഗത്തിരുന്നവൾ എന്റെ തുടയിൽ കൈവച്ചതും ഞാനാ കൈ തട്ടിമാറ്റി, അത് ആരതിയും അവള്ടെ കൂടെ ഉള്ളവള്മാരൊക്കെ കണ്ണുവേം ചെയ്തു…! ഇപ്പഴും അറിയാതെ ഞാൻ വിറക്കുന്നുണ്ട്…!!
“” ദേ ടി…! അഭിയേട്ടൻ പേടിച്ഛ് വേറക്കുന്നത് നോക്ക്…!!”” ന്നും പറഞ്ഞ് ഒരുത്തിയെന്നെ താങ്ങിയതും കൂട്ടത്തിലേ ചിലയെണ്ണം തലതല്ലി ചിരിക്കാൻ തുടങ്ങി…!
“” നീയൊക്കെ അവന്റെ അവടേം ഇവടെമൊക്കെ തൊട്ടാൽ പിന്നെ എങ്ങനെ വിറകാതിരിക്കും…!!”” വീണ്ടും വീണ്ടും അവരെന്നെ ഇട്ടു തളിച്ചുകൊണ്ടിരുന്നു…
“” എടി നമ്മുടെ ഹോസ്റ്റലിൽ അല്ലെ പണ്ടൊരു ഫസ്റ്റ് ഇയറിൽ പഠിക്കുന്ന പയ്യനെ തേർഡ് ഇയറിലെ പെണ്ണുങ്ങൾ റേപ്പ് ചെയ്ത് കൊന്നത്…!!??”” ഒരുത്തി അത് പറഞ്ഞപ്പോ ഞാനിപ്പോ ചാവൂന്ന് തോന്നി…!
ഇവരെന്നെ പറ്റിക്കണത… അങ്ങനെ ആണ്പിള്ളേരെ റേപ്പ് ഒന്നും ചെയ്ത് കൊല്ലാൻ പറ്റില്ല… എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ സ്വയം ആശ്വസിക്കാൻ ശ്രേമിച്ചെങ്കിലും അവളുമാരുടെ അടുത്ത ഡയലോഗിൽ അത് നിഷ്പ്രപമായി…
“”അതെങ്ങനെയാടി ആൺപിള്ളേരെ റേപ്പ് ചെയ്ത് കൊല്ലുന്നേ…? വെറുതെ ഓരോന്ന് പറയല്ലേ…!!”” ഒരുത്തി ചോദിച്ചതും
“” പത്തുപതിനഞ്ചേണ്ണം ഒരു സാമാനത്തിൽ കേറി ആടിയപ്പോ അത് മുറിഞ്ഞൊയി… പിന്നെ അവന്റെ ശരീരത്തിൽ പലയിടത്തും കടിച്ചു പറിച്ച പാടുണ്ടായിരുന്നത്രെ… എന്തിന് പറയുന്നു, പറയാൻ പറ്റാത്ത സ്ഥലത്ത് വരെ അവര് കടിക്കേം മുറിവാക്കേം ഒക്കെ ചെയ്തുന്നാ കേട്ടെ… പിന്നെ എങ്ങനെ ചാവാണ്ടിരിക്കും!!”” സംഭവം ഒരുത്തി വിശതികരിച്ചു പറഞ്ഞപ്പോ എന്റെ കണ്ണിൽ ഇരുട്ട് കേറുന്നത്പോലെ തോന്നി… ഇനി ഇവരെങ്ങാനും എന്നെ പിടിപ്പിച്ചു കൊല്ലോ…?? അങ്ങനെയെങ്ങാനും കൊന്ന പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല്യ… സത്യായിട്ടും ഞാൻ ചത്തുകളയും…!!
മരണം മുന്നിൽ കണ്ട ഞാൻ എങ്ങനെക്കൊയോ തല ഉയർത്തി ആരതിയെ നോക്കിയപ്പോ ഞാൻ കാണുന്നത് അടുത്തിരിക്കുന്നവളുടെ ഷോൾഡറിൽ താടിയും വച്ച് ചിരി പുറത്തുവരാതിരിക്കാൻ ചുണ്ടും കടിച്ചെന്നെ നോക്കുന്ന അവളെയാണ്…!
കൊറേ നേരം ആവരാരും ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു…! ഈശ്വര… എത്ര സ്ഥലത്ത് ഒരാവിശ്യവും ഇല്ലാണ്ട് ഭൂമികുലുങ്ങുന്നു, നിനക്ക് ഇവടേം ഒന്ന് കുലുക്കികൂടെ… അങ്ങനേലും ഇതൊന്ന് അവസാനികോലോ…!!
ഇവരെല്ലാം കൂടിയെന്നെ എടുത്തിട്ടുകൂന്നത് ആരതി നന്നായി കണ്ടസ്വാതിക്കുന്നുണ്ട്…! അതവൾടെ മുഖത്തെ പ്രസരിപ്പ് കണ്ടാ തന്നെ അറിയാൻ പറ്റും…!
“” നീതു…!! നീ ഇവന് കൊടുക്കാൻ വേണ്ടി ഒരു ലവ് ലെറ്റർ എഴുതിയില്ലെടി…? അതിങ്ങെടുത്തെ…!! “” ഇപ്രാവശ്യം ആ ശബ്ദത്തിന്റെ ഉടമയെ എനിക്ക് മനസിലായി…! വേറാരുമല്ല, കല്യാണിയാണ്…!! അവൾടെമ്മേടെ ഒരു ലവ് ലെറ്ററ്…! പോയി നിന്റച്ഛന് കോഡ്രി…!
“” അത് വേണ്ടടി, എനിക്ക് നാണാ…!! “” എന്നും പറഞ്ഞൊരുത്തി മുഖം പൊത്തി…! അയ്യേ…!! ഇതെന്ത് മൈര്…?
“” കൊഞ്ചാതെ അതിങ്ങ് എടുക്കെടി…!!”” കൂട്ടത്തിൽ ഏതോ ഒരു പെണ്ണ് അവള്ടെ പോക്കറ്റിൽ നിന്ന് ഒരു ലെറ്റർ വലിച്ചെടുത്തതും അത് വായിക്കാൻ തുടങ്ങി…!
“” എല്ലാരും കേട്ടോ ഞാൻ വായിക്കാൻ പോവാണേ…!!”” ന്ന് പറഞ്ഞവൾ വീണ്ടും തുടർന്നു…!
“”….എന്റെ പ്രിയപ്പെട്ട അഭിയേട്ടന്…!! നീയും ഞാനും മാത്രമുള്ള രാത്രികളിൽ കൈകൾക്കൊർത്ത് ഇടനെഞ്ചിൽ തല ചായ്ച്ച് നിന്റെ ഹൃദയമിടിപ്പിന്റെ താളത്തിൽ അലിഞ്ഞു ചേരണം…! നിലാവെളിച്ചത്തിൽ നിന്റെ കണ്ണുകളിലെ പ്രണയം കൊതി തിരുവോളം കാണണം…! നക്ഷത്രങ്ങൾക് കൂട്ടായി വരുന്ന മിന്നാമിനുങ്ങിനോട് നമ്മുടെ പ്രണയ കഥകൾ പറയണം…! എന്റെ പ്രണയമാകുന്ന വേനലിൽ നീ മഴയായി പെയ്യുന്നതും കാത്ത് ഞാനിരിക്കും…!! എന്ന് അഭിയേട്ടന്റെ സ്വന്തം നീതു…!!”” ഇവൾക്കിപ്പോ എന്റെകൂടെ കേടക്കണം എന്നല്ലേ ഈ പറഞ്ഞതിന്റെയെല്ലാം അർത്ഥം…!? ശെയ്യ്…! എത്ര അരോചകമാണ്.
“”എന്താ ഈ അഭിയേട്ടൻ ഒന്നും മിണ്ടാത്തെ…!! എന്തേലും പറ അഭിയേട്ട…! നീതുനെ ഇഷ്ടായീന്ന് പറ…!! “” മുന്നിലെ ഡസ്കിലിരുന്ന ഒരുത്തി അവള്ടെ കാലുകൊണ്ടെന്റെ ഷോൾഡറിൽ കേറ്റി വെച്ച് പറഞ്ഞതും എനിക്കങ്ങ് പൊളിഞ്ഞുകേറി… വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലേക്കേറി ഗോഷ്ടികാണിക്കുന്നോ…!!
“”കാലേഡ്രി നായിന്റെ മോളെ…!! അവൾടെമ്മേടെയൊരു പ്രേമലേഖനം…!! ആരാടി മൈരേ നിന്റെ അഭിയേട്ടൻ…? മുതുക്കി…!!”” അതുവരെ ഒന്നും മിണ്ടാതിരുന്ന ഞാൻ ഒരവസരം കിട്ടീതും ഉള്ളിലുണ്ടായിരുന്ന എല്ലാ കലിപ്പും അങ്ങ് തൂറിയേറിയാൻ തീരുമാനിച്ചു…!
“” ഏത് കാട്ട് പന്നിക്കുണ്ടായവളാണീ അവരാതം എഴുതിവെച്ച…? ഏഹ്..? നിനക്കെന്റെ കൂടെ കെടക്കാൻ അത്ര മുട്ടലാണെങ്കി വാടി…! ഇവടെ കാലും വിരിച്ഛ് ഇരി, ഞാൻ വന്ന് ഒണ്ടാക്കിത്തരാം…!!”” ഞാൻ നിന്ന് കത്തിയതും അവളുമാരുടെയെല്ലാം ചെലപ്പിനൊരു വിലങ്ങുവീണു…!! എല്ലാത്തിന്റെയും മുഖം വിളറിവെളുത്തു…!
“”എന്താടി നിന്റെയൊക്കെ അണ്ണാക്കിൽ സാമാനം കേറിയപോലെ മിണ്ടാണ്ടിരിക്കണേ…! എന്തെ..? ഇപ്പൊ ആർക്കും എന്നെ പ്രണയിക്കണ്ടേ…?? “” എല്ലാ എണ്ണത്തിനേം നോക്കി ഞാനത് ചോദിച്ചെങ്കിലും ഒരൊറ്റണം പോലും വായ തൊറന്നില്ല…! തൊറന്നാൾ ഞാൻ വായിൽ അടിച്ചൊഴിക്കുമെന്ന് അവർക്കറിയാം…! അപ്പഴാണ് എന്റെ സംസ്കാരത്തിന്റെ മഹത്വം എത്രയുണ്ടെന്ന് അറിഞ്ഞ ആരതി എന്നെ ഞെട്ടി കണ്ണുംതുറുപ്പിച്ചു നോക്കുന്നത് ഞാൻ കണ്ടത്…!
“”എടി പെഴച്ച പട്ടിക്കുണ്ടായ കഴുവേറിടെ മോളെ…! ഇതിന്റെയെല്ലാം കോണാണ്ടറ് നീ ആണെന്നെനിക്കറിയാടി…!! ഇതിനൊക്കെ നിന്നോട് ഞാൻ പകരം ചോദിച്ചിരിക്കും… ഇല്ലെങ്കി എന്റെ പേര് നിന്റെ മറ്റവനിട്ടോ…!! കേട്ടോടി…!?”” ആരതിക്ക് നേരെ വിരല്ചൂണ്ടി ഞാൻ പറഞ്ഞു…! തന്റെ കാളികൂട്ടുകാരന്റെ വായിൽ നിന്ന് ഇതുപോലെ മ്ലേച്ഛമായ വാക്കുകൾ ഒരിക്കലും അവള് പ്രതീക്ഷിച്ചു കാണില്ല…!!
ജീവിതത്തിൽ ആദ്യായിട്ട് ഇത്രേം തെറികെട്ട ആരതിയുടെ മുഖം ചുവന്നു തുടുത്ത് ചാമ്പക്കപോലെയായി…! കണ്ണെല്ലാം നിറച്ച് എന്നെനോക്കുന്ന ആരതിയെ കാണുമ്പോ എനിക്ക് പിടിച്ച് ചുവരിലിട്ട് ഒരക്കാന തോന്നിയെ…!! കണ്ണീരെല്ലാം കാണുമ്പോ തോന്നും ഞാൻ ആണ് ഇതൊക്കെ തൊടങ്ങി വച്ചതെന്ന്…!
അവളുമാരെ എല്ലാം ഒന്നും കൂടി നോക്കി ഞാൻ വാതിലിന്റെ അടുത്തേക്ക് നടന്നു…!! വാതില് തുറന്നു പുറത്തുകടക്കുന്നതിന് മുന്നേ ഞാനൊന്നും കൂടി അവർക്കുനേരെ തിരിഞ്ഞു… അത് കണ്ട് ആരതിയടക്കം എല്ലാവരും ഒന്ന് പേടിച്ചു…
“” നീയൊക്കെ ആ കത്തിൽ എന്താടി അവസാനം എഴുതിവച്ചിട്ടൊള്ളെ…? ഞാൻ മഴയായി പെയ്യുന്നതും കാത്തിരിക്കാണെന്നോ…?? അങ്ങനെ മഴയായി പെയ്യുന്നതും കാത്തിരിക്കാൻ നീയൊക്കെ എന്താടി തവളക്കുണ്ടായതോ…?? “” ന്നും പറഞ്ഞ് ഞാൻ പുറത്തോട്ടിറങ്ങുമ്പോഴും എന്റെ ഉള്ളിലെ ദേഷ്യം ഒരു തരിപൊലും അടങ്ങിയിരുന്നില്ല…!
ക്ലാസ്സിന്റെ പുറത്തിറങ്ങിയ ഞാൻ കാണുന്നത് അവളുമാർക്ക് കാവലുനിൽകുമ്പോലെ വാതിലിലേക്ക് നോക്കി നിന്നിരുന്ന സന്ദീപിനേം ആൽബിനേം ആണ്…!! നുരഞ്ഞുപൊങ്ങി ഇപ്പൊ പൊട്ടും എന്നപോലെ എന്റെയുള്ളിലെ കലി ഞാനെങ്ങനെയൊക്കെയോ കണ്ട്രോൾ ചെയ്ത് നിന്നു…!! പക്ഷെ അവന്മാരെ പാസ്സ് ചെയ്തുപോവാൻ നിന്ന എന്റെ മുന്നിൽ സന്ദീപ് വിലങ്ങുതടിയായി നിന്നതും പോരാഞ്ഞിട്ട് അവനെന്റെ ഷോൾഡറിൽ കൈവെച്ച് എന്നെ നോക്കി പരഹസിച്ഛ് ചിരിച്ചതും എന്റെ കൈയീന്ന് പോയി…!
“”കൈയെട്ര പൊലയാടിമോനെ…!!”” ന്നും പറഞ്ഞ് ഞാൻ സന്ദീപിന്റെ താടി നോക്കി ഒന്ന് കൊടുത്തു… അത് കണ്ട ആൽബിന്റെ കൈ എനിക്കുനേരെ വന്നതും ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അതിനുമുന്നേ തന്നെ ആ ഇടിയെന്റെ കവിളിൽ വീണിരുന്നു…! അത്യാവശ്യം പവറിൽ തന്നെ ഇടികിട്ടിയതോണ്ട് എന്റെ ഉൾ കവിൾ പൊട്ടി വായിൽ ചോരയുടെ രുചി നിറഞ്ഞു…!
ആ അടികിട്ടിയതും എനിക്ക് പ്രാന്തുപിടിച്ചപോലെയായി… ഒന്ന് വെച്ചുപോയ ഞാൻ സ്വയംഭോധം വീണ്ടെടുത്ത് ആൽബിയുടെ ഇടന്നെഞ്ച് നോക്കി ഒരു ഇടികൊടുത്തു, അതിൽ അവന് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുന്നത് കണ്ട ഞാൻ കുനിഞ്ഞു നിന്ന അവന്റെ തലക്കും ഷോൾഡറിനും ഇടയിലുള്ള കഴുത്തിന്റെ വലതു സൈഡിലായി ഒരു ചിവ്വിട്ടുകൊടുത്തു…
ചവിട്ട് കിട്ടിയ ആൽബി നിലത്തു വീണത്തിന് പിന്നാലെ ഞാൻ അവന്റെ മേലു കേറിയിരുന്ന് മുഖത്തേക്ക് തുടർച്ചയായി ഇടിച്ചുകൊണ്ടിരുന്നു…
പെട്ടന്ന് പിന്നിൽ നിന്ന് സന്ദീപ് എന്നെ ചവിട്ടി വീഴ്ത്തി… വീണിടത്തുനിന്ന് എണീക്കാൻ നോക്കിയെങ്കിലും അവൻ വീണ്ടും തലക്ക് ആഞ്ഞു ചവിട്ടിയതുകൊണ്ട് പറ്റിയില്ല… അവൻ എന്റെ അടുത്ത് വന്ന് കാലുകൊണ്ട് കവിൾ നിലത്തിട്ട് ചവിട്ടി ഞെരിച്ചു, നേരത്തെ കിട്ടിയ അടിയിൽ തന്നെ കവിള് പൊട്ടിയതുകൊണ്ട് അതെ സ്ഥലത്ത് വീണ്ടും സന്ദീപിന്റെ ചവിട്ട് കിട്ടിയതും എന്റെ വായിലൂടെ ചോര ഒലിക്കാൻ തുടങ്ങി…!
അവന്റെ കാലുപിടിച്ച് മാറ്റാൻ നോക്കിയെങ്കിലും അത്യാവിശ്യം ആരോഗ്യമുള്ള സന്ദീപിനെ ആ കിടന്നക്കിടപ്പിൽ എനിക്കൊന്നും ചെയാൻ പറ്റാത്ത അവസ്ഥയായി…! എന്നാൽ രണ്ടും കല്പിച്ഛ് ഞാൻ അവന്റെ മുട്ടുകാലിനു കൈയെത്തിച്ചൊരു ഇടികൊടുത്തതും അവൻ കാലെടുത്ത് ഒന്ന് വച്ചുപോയി… ഇനി കുറെ നേരത്തിനു അവന്റെ ആ കാലിന് ബലം കിട്ടില്ലാന്ന് മനസിലാക്കിയ ഞാൻ സന്ദീപിന്റെ കഴുത്ത് നോക്കി ഒരൊന്നൊന്നര കുത്ത് കൊടുത്തതും അവൻ കഴുത്തും പൊത്തി വേദനകൊണ്ട് പുളഞ്ഞു… ഇത് തന്നെ പറ്റിയ അവസരം എന്ന് തോന്നിയതും ഞാൻ ഫൈറ്റിങ് സ്റ്റാൻസിൽ നിന്ന് സന്ദീപിന് നേരെ ഒരു അപ്പർകട്ട് പായിച്ചതും കഴുത്തുപോത്തി ചെറുതായി കുനിഞ്ഞുനിന്നിരുന്ന അവന്റെ താടിക്ക് അടി കിട്ടുന്നതിന് പകരം അടി കിട്ടിയത് അവന്റെ മൂക്കിനായിരുന്നു… ഇതിൽ അവന്റെ മൂക്കിന്റെ പാലം പൊളിഞ്ഞിട്ടുണ്ടാവും എന്ന് ഉറപ്പാണ്… അടി കിട്ടി മലർന്നുവീണ സന്ദീപിന്റെ മേലുകേറി ഇരുന്ന ഞാൻ നേരത്തെ ആൽബിയെ ഇടിച്ചത് പോലെ അവനെയും ഇടിക്കാൻ തുടങ്ങി… ദേഷ്യം ഒട്ടും കുറയാത്ത ഞാൻ വീണ്ടും വീണ്ടും ഇടിച്ചുകൊണ്ടിരുന്നു… ഇങ്ങനെ പോയാൽ അവൻ ചാവുമെന്ന് ഉറപ്പാണ്, പക്ഷെ എന്നിട്ടും എനിക്ക് നിർത്താൻ തോന്നുന്നുണ്ടായിരുന്നില്ല…
ഒടുവിൽ ഏതൊക്കെയോ സാറുമാരും ടീച്ചറുമാരും വന്നേനെ പിടിച്ചു മാറ്റുകയായിരുന്നു… അവര് പിടിച്ചുമാറ്റാൻ നോക്കുമ്പോഴും ഞാൻ കുതറിമാറാൻ ശ്രേമിച്ചെങ്കിലും മൂന്ന്നാലു സാറുമ്മാരുണ്ടായൊണ്ട് നടന്നില്ല… ചുറ്റും നോക്കിയപ്പോ കണ്ടത് അധികമൊന്നും ഇല്ലെങ്കിലും ഏതാനും പിള്ളാരും ടീച്ചർമാരും എന്നെ നോക്കി നിൽക്കുന്നതാണ്, കൂടെ ആരതിയും ബാക്കി വാണങ്ങളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു… അവളുടെ മുഖം കാണുമ്പോ എനിക്ക് പിന്നേം പൊളിഞ്ഞു കേറിയെങ്കിലും നന്നായി ക്ഷീണിച്ച ഞാൻ സംയമനം പാലിച്ചു…! ഞെട്ടി കണ്ണുംതുറുപ്പിച്ച് നിന്നിരുന്ന ആരതിയെ വായിൽ നിറഞ്ഞ ചോര കാർക്കിച്ഛ് തുപ്പിക്കൊണ്ട് ഞാൻ നോക്കിയതും അവൾ മുഖം മാറ്റി കളഞ്ഞു…!
സന്ദീപിനും ആൽബിക്കും അത്യാവിശ്യം പരിക്കുകളുണ്ട്… പോരാത്തേന് രണ്ടുപേർക്കും ബോധവുമില്ല…! ഒരു വണ്ടിവിളിച്ഛ് അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, പക്ഷെ എന്നെ കൊണ്ടുപോയത് വൈസ് പ്രിൻസിപ്പലൂടെ റൂമിലേക്കായിരുന്നു… പ്രിൻസി ലീവ് ആയിരുന്നത്രെ…
അവിടെവച്ചവരെന്നെ പുറത്താകൂന്നും പോലീസിൽ കേസ്സ് കോടൂക്കുന്നൊക്കെ പറഞ്ഞതും ഞാൻ ശരത്തേട്ടനെ വിളിച്ചു… സംഭവമെല്ലാം കേട്ട ശരത്തേട്ടൻ കോളേജിന്റെ അടുത്തുള്ള അങ്ങേരുടെ കൂട്ടുകാരെ വിളിച്ഛ് കാര്യം പറഞ്ഞതും അര മണിക്കൂറിനുള്ളിൽ അവർ കോളേജിലെത്തി…!
ശരത്തേട്ടന്റെ കൂട്ടുകാര് സാറുമാരോട് കാര്യങ്ങൾ ചോദിച്ചപ്പോ എന്നോട് പറഞ്ഞപോലെ കേസുകൊടുക്കും പുറത്താക്കൂന്നൊക്കെ ഭീഷണിപ്പെടുത്തിയെങ്കിലും അതിലൊരു ചേട്ടൻ വക്കീലാന്നുള്ള കാര്യം അവർക്കറിയില്ലായിരുന്നു…!
ഇത് കേസ് ആക്കിയാൽ നേരെ തിരിച്ച് റാഗിങ്ങിനു ഞങ്ങളും ഒരു കേസ് കൊടുക്കും എന്ന് പറഞ്ഞതും സാറുമാരോന്ന് അടങ്ങി… കാരണം ഒരുത്തൻ ചെന്ന് രണ്ടുപേരെ തല്ലിന്ന് പറയുന്നതിനേക്കാൾ രണ്ടുപേര് ചേർന്ന് ഒരുത്തനെതല്ലിന്ന് പറയുന്നതാണ് കേസിനു ബലം… പോരാത്തേന് ഞാൻ ജൂനിയറും…!!
അവസാനം എല്ലാം രണ്ട് ആഴ്ച്ചത്തെ സസ്‌പെൻഷനിൽ ഒതുക്കി ഞങ്ങള് കോളേജിന്റെ പുറത്തേക്കിറങ്ങി…! വൈകീട്ടെ വരൂന്ന് പറഞ്ഞ ശരത്തേട്ടൻ ഇങ്ങനൊരു പ്രശ്നം ഒള്ളൊണ്ട് നേരത്തെ വന്ന് എന്നേം കൂട്ടി വീട്ടിലേക്ക് വിട്ടു…!!
തുടരും…
Responses (0 )