ആരതി കല്യാണം 💓 1
Aarathi Kallyanam Part 1 | Author : Abhimanyu
Hi… എന്റെ പേര് അഭിമന്യു… എന്റെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണോ!!??? എന്നാൽ ആണ്… ഈ ഒരു തീമിൽ വേറെ പല കഥകളുണ്ടെങ്കിലും എന്റെ ഈ കഥയിൽ അത്യാവശ്യം ചേഞ്ച് ഒക്കെയുണ്ട്… പിന്നെ ലൈക് ഉണ്ടെങ്കിൽ മാത്രമേ ഞാൻ കഥ തുടരൂ… ചെറിയവല്ല മിസ്റ്റേക്ക് ഉണ്ടെങ്കി പറഞ്ഞാൽ മതി മാറ്റിക്കോളാം… പിന്നെ ഞാൻ അർജുൻ ദേവ് ബ്രോയുടെ ഒരു വലിയ ആരാധകനാണ് കേട്ടോ 🙂🙂🙂 പറയണം ന്ന് തോന്നി പറഞ്ഞു ….
ആരതി കല്യാണം 💓 1
“” മോനെ ഡാ… എടപ്പാൾ ഇപ്പൊ എത്തും… അടുത്ത സ്റ്റോപ്പാണ്… “” ഏത് മൈരനാ ഒറങ്ങാൻ സമ്മതിക്കത്തെ എന്ന് കണ്ണുതോറന്ന് നോക്കിയപ്പോഴാ അത് കണ്ടക്ടറാന്ന് കണ്ടത്…. ഇത്രേം പെട്ടന്ന് എത്തിയോ കോപ്പ്…?? സംഭവം മൂന്നു നാല് മണ്ണിക്കൂർ മുന്പേ കേറിയേദാണെങ്കിലും പെട്ടന്ന് എത്തിയപോലെ തോന്ന….
.. ഞാൻ ആരാന്നല്ലേ..?? ഞാൻ ആണ് അഭിറാം വിശ്വാനാഥൻ… മനക്കൽ വിശ്വാനാഥന്റെയും രമ ദേവിയുടേം രണ്ടുമക്കളിൽ ഇളയത്… മൂത്തത് ആര്യ ദേവി വിശ്വാനാഥൻ, രണ്ടാമത്തേത് ഞാൻ… സുന്ദരൻ സുമുഖൻ വിദ്യാഭ്യാസസമ്പന്നൻ എന്നൊന്നും ഒരു മൈരനും എന്നെ പറ്റി പറയില്ല, പക്ഷെ ഒന്നോണ്ട്, ഈ നാട്ടിലോ പരിസരത്തോ എന്തേലും തല്ലും പ്രേശ്നങ്ങളൊക്കെ ഉണ്ടായാൽ ദൈവം സഹായിച്ചിട്ട് അതിന്റെ ഒക്കെ ഒരുഭാഗമാവാൻ പറ്റിട്ടുണ്ട്… എല്ലാം അവിടുത്തെ അനുഗ്രഹം അല്ലാണ്ടെന്താ പറയാ ….
ഇന്നലെ ചേച്ചി വിളിച്ചു നാട്ടിലോട്ട് വരാൻ പറഞ്ഞു… ആർടെയോ കല്യാണമാണ് പോലും… ഞാൻ വരണില്ല വർക്ക് ഒണ്ടെന്ന് കൊറേ പറഞ്ഞുനോക്കി, സമ്മതിച്ചില്ല….
അങ്ങനെ ബസ്സ്റ്റോപ്പിൽ ഇറങ്ങി ചുറ്റും ഒന്ന് നോക്കി… വിളിക്കാൻ വരാന്ന് പറഞ്ഞ നായിന്റെ മക്കളെയൊന്നും കാണാനില്ല… പെട്ടന്ന് ഫോൺ അടിച്ചു, നോക്കിയപ്പോ അഖിലാണ്… രാവിലെ തന്നെ പോസ്റ്റ് ആക്കിയെന് രണ്ടു തെറിപറയാൻ വന്നതും അവൻ,
“”” നീ എത്തിയോ…?? “”
“”നിന്നോട് ഞാൻ എട്ടുമണിക്ക് എത്തൂന്ന് പറഞ്ഞതല്ലേ…?? പിന്നെ നീ ഏത് കാലിന്റെടേലാ മൈരേ…?? ഹ്മ്മ്… കൂടുതലൊന്നും പറയണ്ണില്ല, ഞാൻ മൈ ജി ടെ മുമ്പിലൊണ്ട് വേഗം വാ…”” എന്നും പറഞ്ഞു അവന്റെ മറുപടിക്ക് മുന്നേ കട്ടാക്കി… അഞ്ചു മിനിറ്റിനുള്ളിൽ നാട്ടുകാരെ മൊത്തം പറയിപ്പിച്ചോണ്ട് ഒരിനോവ മുൻപി വന്നുനിന്ന്… ദോഷം പറയരുതല്ലോ ആ വരവുകണ്ടപ്പോ തന്നെ അത് ഏത് കുണ്ണകളാന്ന് മനസിലായി…
അഖിലിനെ മാത്രം പ്രതീക്ഷിച്ചു ഉള്ളിൽ നോക്കിയ എനിക്ക് തെറ്റി… കൂടെ വേറെ മൊണ്ണകളുമൊണ്ട്… സച്ചിനും ശ്രീയും പിന്നെ അനസ്സും…
“”ഇതെന്താടെ എല്ലാരും കൂടെ രാവിലെതന്നെ കെട്ടിയൊരുങ്ങി…??”” എല്ലാരേം കണ്ടപ്പോ ഞാൻ ചോദിച്ചതും…
“”സംസാരിച്ചുനിക്കാൻ സമയല്ല്യ മൈരേ… വേഗം കേറ്… നിന്നെ ഒരുക്കിട്ട് വേണം മണ്ഡപത്തിപോവാൻ…”” കൂളിംഗ് ഗ്ലാസും വെച്ച് ഡ്രൈവിംഗ് സീറ്റിലിരുന്നോണ്ട് അഖിൽ പറഞ്ഞു… അത് കേട്ടതും ഞാൻ വേഗം വണ്ടീൽ കേറി…
ഞാൻ കേറി ഉള്ളിൽ ചെന്നതും ബാക്കിലിരുന്ന ശ്രീയും സച്ചിനും കൂടി എന്നെ നടുക്ക് പിടിച്ചിരുത്തികൊണ്ട് എന്റെ തോളിൽ കയ്യിട്ടു…
“”എത്ര കാലായട നിന്നെ ഒന്ന് കണ്ടിട്ട്… ഇപ്പൊ നമ്മളെ ഒന്നും വേണ്ടാല്ലേ…!!! അറ്റ്ലീസ്റ്റ് നിനക്കൊന്ന് മെസ്സേജായച്ചുടെടാ…???”” സൈഡിൽ ഇരുന്ന് സച്ചിനത് പറഞ്ഞതും അത് കേൾക്കേണ്ട താമസം ശ്രിയും അത് ഏറ്റുപിടിച്ചു…
“”അതേങ്ങനെയാടാ… അവനു അവടെ കൊറേ പിള്ളേരെ കിട്ടിക്കാണും… അതോണ്ട് നമ്മളെ വിളിക്കാനൊന്നും സമയണ്ടാവില്ല്യ…??”” അയ്ശേരി.. അപ്പോ രാവിലെ തന്നെ എന്നെ വാരാൻ വേണ്ടിട്ടാ എല്ലാംകൂടി കുറ്റീം പറിച്ചുപോന്നത്…. തന്ത്രപരമായി നീങ്ങിയില്ലേൽ ഇവന്മാർ ഒക്കെക്കൂടി എന്നെ എയറില്ല കേറ്റും, അത് വേണ്ട…
“”എന്താടാ നിങ്ങളീ പറയണേ… നിങ്ങക്കറിയോ..?? നിന്നെയൊക്കെ ഓർക്കാത്തൊരു ദേവസംപോലും ഈ എട്ടുമാസത്തിൽ ഉണ്ടായിട്ടില്ല… ആ എന്നോട്..?? “” കൊറച്ചു സെന്റി വാരിയെറിഞ്ഞുകൊണ്ട് ഞാൻ തലതാഴ്ത്തി…
“”മൈരേ നീ അങ്ങ് അഭിനേയിച്ചോണ്ടാക്കല്ലേ… നീ ഓർത്തിട്ടോണ്ടാവും, പക്ഷെ ഞങ്ങളെ കുറിച്ചല്ല… ആ മറ്റവളെ കുറിച്ഛ്… അവന്റൊരു അഭിനയം…”” അഖിലിന്റെ കയ്യിന്ന് ആട്ട് കേട്ടതും അതുവരെ മസ്സിലുപിടിച്ചിരുന്ന അനസ്സിന് ചിരിപ്പൊട്ടി… ഒപ്പം സച്ചിനും ശ്രിയും കൂടി ചേർന്നതോടെ ഞാൻ മിണ്ടാണ്ടിരിക്കാൻ തീരുമാനിച്ചു… ഇങ്ങനെ കൂട്ടുകാരെല്ലാം ഒരുമിച്ചിരിക്കുന്ന സമയത്ത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്ണിത്, ഈ ഏതെങ്കിലും ഒരുത്തനെ ടാർഗറ്റ് ചെയ്ത് ഊക്കുന്നതാണ് ഉദ്ദേശിച്ചത്… ഇനി അവർ നമ്മളെയാണ് ഊക്കാൻ പിടിച്ചത് എന്നറിഞ്ഞാൽ പിന്നെ നമ്മൾ അതികം സംസാരിക്കാൻ പാടില്ല, ഊക്കാൻ വേണ്ടിയവർ പല ശ്രേമങ്ങളും നടത്തും, അതിലൊന്നും നമ്മൾ തലവച്ചുകൊടുക്കരുത്…. എന്ത് ചോദിച്ചാലും ഒന്നോ രണ്ടോ വാക്കിൽ മാത്രം മറുപടി പറയുക…. അല്ലെങ്കി വിഷയം മാറ്റണം…
“”അല്ലടാ… നമ്മൾ നേരെ എങ്ങോട്ടാ??? എന്റെ വീട്ടിലേക്കാണോ??? അതോ മണ്ഡപത്തിലേക്കോ…??”” എന്റെ വീട്ടിലേക്കുള്ള വഴി എത്താറായപ്പോ ഞാൻ അവന്മാരോട് ചോദിച്ചു… പക്ഷെ എന്തോ വലിയലോചനയിൽ ആയിരുന്നു എല്ലാം… ഞാൻ സച്ചിനെ ഒന്ന് തോണ്ടി വീണ്ടും ചോതിച്ചു,
“”നമ്മളിപ്പോ എങ്ങോട്ടാ…???””
“”നിന്റെ വീട്ടിൽക്… പിന്നെ അവടെന്ന് ഒരുങ്ങി ഡ്രെസ്സൊക്കെ മാറ്റി നേരെ മണ്ഡപം…”” അപ്പോഴാണ് ആർക്കും തോന്നാവുന്ന ന്യായമായ സംശയം എനിക്കും തോന്നിയത്,
“”അല്ലളിയാ… ആർടെ കല്യാണത്തിനാ നമ്മളീ പോണേ…??”” പെട്ടന്ന് അഖിലിന്റെ കയ്യിന്ന് വണ്ടി ഒന്നുപാളി…
“”നോക്കി ഓടിക്ക് മൈരേ… അല്ലെങ്കി എല്ലാംകൂടി ഇപ്പൊ തീരും…”” വണ്ടിപാളിയാ ഞെട്ടെല്ലിൽ ഞാൻ അഖിലിനെ നോക്കി ചീറി…
“”എടാ അത്… അത് നമ്മടെ ആരതിയില്ലേ..?? അവള്ടെ ആണ് കല്യാണം… പത്തേ മുപ്പത്തിനാ താലിക്കെട്ട്… ഇപ്പൊ തന്നെ ഒൻപതാവാറായി , അതാ ഇങ്ങനെ ചവിട്ടി കേറ്റി പോണേ… ഇനി നിന്നെ കൊണ്ടോയി ഒരുക്കി എല്ലാം സെറ്റ് ആയിട്ട് വേണം അങ്ങോട്ട് പോവാൻ…”” തിരക്കിന്റെ പേരിൽ വണ്ടികൊണ്ടൊരു കുത്തികഴപ്പ് കാണിച്ചോണ്ട് അഖിൽ പറഞ്ഞതും,
“”എന്നെ ഒരുക്കേ…??? എന്തിനു..???””
“”അതൊന്നൂല്യ… കല്യാണല്ലേ അപ്പൊ നമ്മള് നാട്ടിലെ ചെക്കന്മാർക്ക് എല്ലാർക്കും കോസ്റ്റും ഒക്കെ ണ്ട്… അപ്പൊ..”” പറഞ്ഞുതീരും മുന്പേ അഖിലിന്റെ ഫോൺ അടിച്ചു… അവൻ ഞങ്ങളെത്താറയെന്നും ഇപ്പൊ എത്തൂന്നൊക്കെ പറയണൊണ്ട്… കാൾ കട്ടായതും എന്റെ വീട്ടിലെത്യേതും ഒരുമിച്ചായിരുന്നു….
“”ഇതാ ചാവി… വേഗം പോയി റെഡിയായി വാ…. സമയല്ല്യ…”” ശ്രി എന്റെ കൈയിൽ ചാവിയും തന്ന് ഉന്തി തള്ളിക്കൊണ്ടിരുന്നു… ഞാൻ നേരെ വാതിലും തുറന്നു അകത്തു കേറി മോളിലെ എന്റെ റൂമിലേക്ക് പോയി… പിന്നെ ബാത്രൂം ചെന്ന് ഷവർ ഓണാക്കി അടിയിൽ നിന്നു….
എന്തൊക്കെയാ നടക്കണേ… ഇന്നലെ വൈകീട്ട് ചേച്ചി വിളിച് വേഗം വീട്ടിൽ വരാൻ ഒക്കെ പറയാ… ആദ്യം പറഞ്ഞു കല്യാണം ണ്ടെന്ന്… പിന്നെ പറഞ്ഞു അച്ഛമ്മക്ക് എന്നെ കാണണം എന്ന് പറഞ്ഞെന്നൊക്കെ… ചെലപ്പോ കല്യാണം കൂടാനാവില്ല്യ, അച്ഛമ്മക്ക് എന്നെ കാണണം എന്ന് പറഞ്ഞോണ്ടാവും… കുറ്റം പറയാൻ പറ്റില്ല, എട്ടുമാസം എങ്ങാണ്ടായി അച്ഛമ്മ എന്നെ ഒന്ന് കണ്ടിട്ട്… വയസ്സായില്ലേ എന്താ ചെയ്യാ, ഹ്മ്മ്…. അങ്ങനെ ഓരോന്നാലോയിച്ചപ്പോഴാണ് അഖില് പറഞ്ഞ ആ കാര്യം പെട്ടന്ന് കത്തിയത്, ‘ആരതിടെ കല്യാണം ‘…. ആരതി!!! ഈ നായിന്റെ മോൾടെ കല്യാണം ഊമ്പാനാണോ എന്നെ ഇങ്ങോട്ട് പണ്ടാറടക്കിയെത്… ഇവള്ടെ കല്യാണമാണ് എന്നറിഞ്ഞിരുന്നെങ്കി രണ്ട് ദേവസം മുന്പേ തന്നെ വരായിരുന്നു… എന്തെങ്കിലും ഊമ്പത്തരം കാട്ടി ഇവള്ടെ കല്യാണം മൊടക്കാനുള്ള ചാൻസ് മിസ്സായി… ഛേ… സത്യംപറഞ്ഞ ഈ പൂറിമോൾടെ പേര് കേൾക്കുമ്പോ തന്നെ അവള്ടെ മോന്ത പിടിച്ച് റോട്ടിലൊരാക്കാൻ തോന്നും… മൈരത്തി…
വിസ്തരിച്ച കുളിയും തേവാരോം ഒക്കെ കഴിഞ്ഞ് ഒരു തോർത്തുമുടുത്തു താഴെ ചെന്നു…
“”എടാ അഖിലേ നീ പറഞ്ഞ കോസ്റ്റും എവടെ???”” താഴെ സോഫയിലിരുന്ന അഖിലിനോടായി ചോദിച്ചു,
“”അതൊക്കെ അവടെ പോയി ഇടാം… നീ ആദ്യം പോയി എന്തേലും എടുത്തിട്… വേഗം വേണം…”” ന്നും പറഞ്ഞവൻ കാർ തിരിച്ചിടാൻ പോയി…. ഞാൻ വേഗം പോയി കയ്യിൽകിട്ടിയ ഒരു ബ്ലാക്ക് ഷർട്ടും ഗ്രെ കാർഗോ പാന്റും എടുത്തിട്ട് അവന്മാരുടെ അടുത്തേക്ക് പോയി… എന്റെ വീട്ടീന്ന് ഒരു മൂന്നു കിലുമിറ്റർ ഒണ്ട് മണ്ഡമ്പത്തിലോട്ട്…. പോണവഴി ആരും ഒന്നും മിണ്ടുന്നുണ്ടായില്ല… എനിക്കണേൽ ആകെ ഒരു മരവിച്ചവസ്ഥയും, എന്താണെന്നറിയില്ല… വണ്ടിയിൽ ചെറിയ സൗണ്ടിൽ ഏതോ പാട്ട് പ്ലേ ആവുന്നുണ്ട്… ആ പാട്ട് നമ്മുടെ ലാലേട്ടന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ആയിരുന്നു… അതിലെ ” ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം” എന്ന വരി എന്നെ വല്ലാതെ അസ്വസ്ഥാനക്കി… മൈര് പോയി പോയി ഒരു പാട്ടുപോലും ആസ്വാതിക്കാൻ പറ്റാത്തവസ്ഥയായി… അങ്ങാനോരോന്ന് ആലോചിച് മണ്ഡപം എത്തിയതറിഞ്ഞില്ല…
കാറീന്ന് പൊറത്തിറങ്ങി ചുറ്റും ഒന്ന് നോക്കി… കൊറേ അടിപൊളി കാറൊക്കെ വന്നിട്ടോണ്ട്…
“” ശ്രി!!! നീ ഇവനേം കൊണ്ട് ഉള്ളിലോട്ട് ചെല്ല്… ഞാൻ ഇപ്പൊ വരാം… “” ന്നും പറഞ്ഞ് അഖിൽ കാറുമായി പോയി…
ഞാനും ശ്രിയും കൂടി അകത്തേക്കു ചെല്ലുമ്പോ എന്റെയോരേഒരു അളിയൻ എന്തോ ആലോചിച്ചു തേക്കുവടക്ക് നടക്കുന്നതുകണ്ട് ഞാൻ ഒന്ന് നിന്നു…
“”എടാ അളിയാ “” എന്നും വിളിച്ഛ് ഞാൻ അങ്ങരുടെ അടുത്ത് ചെന്ന്, എന്നെക്കണ്ടതും അളിയൻ എന്നെ വന്ന് കെട്ടിപിടിച്ചു…
“”എന്താ ശരത്തേട്ട… എന്താ സീൻ…?? ചേച്ചിക്ക് വല്ലതും…??””
“”പ്ഫാ മൈരേ “” എന്നൊരാട്ടായിരുന്നു… ഇതെന്റെ അളിയൻ ശരത്ത്… എനിക്കൊർമ വച്ചകാലം തൊട്ട് ഇങ്ങേരെ അറിയാം… എന്നെക്കാളും ഒരു അറോ എഴോ വയസ്സ് മൂത്തതാ… എന്നാലും ഞങ്ങൾ എടാ പോടാ എടപ്പാടാണ്… പിന്നെ എന്റെയൊരു അകന്ന ബന്ധുആയിവരും… എന്റെ ഒപ്പം നടന്നു എന്റെ ചേച്ചിയെയും വളച്ച മൈരനാണ്ണിയാൽ… ഇങേര് ഒമ്പത്തിലും എന്റെ ചേച്ചി എട്ടിലും പഠിക്കുമ്പോത്തോട്ട് ഇവർ തമ്മിൽ ഇഷ്ടത്തില… അന്ന് ഞാൻ മൂന്നാം ക്ലാസ്സിലെന്തോ ആയിരുന്നു… പക്ഷെ ഇവരുടെ ബന്ധം അറിഞ്ഞത് പ്ലസ്ടു പഠിക്കിമ്പോഴായിരുന്നു… അതും എന്റെ ചേച്ചിടെ നാവീന്ന് … ഏതൊരങ്ങളേം പോലെ ആദ്യം കേട്ടപ്പോ എനിക്ക് ദഹിച്ചില്ല… അതു ചോദിക്കാൻ വേണ്ടി പോയ എന്നെ ഇങേർ കെട്ടിപിടിച്ചു കരഞ്ഞു മെഴുക്കി… എന്നിട്ട്,
“”എടാ… നിന്നോട് പറയണം ന്ന് കൊറേ വിചാരിച്ചതാ പക്ഷെ ഞങ്ങക്ക് പേടിയായിരുന്നടാ… നീ എങ്ങനെ ഇദ്ദേടുക്കും എന്ന് ആലോചിച്… ഞാൻ നിന്നെ മോതലാക്കി എന്ന് വിചാരിക്കും എന്നൊക്കെ ആലോചിച്ചോണ്ടാ ഇത്രേം വൈകിയെ… എനികിവളെ ചെറുപ്പം തൊട്ടേ ഇഷ്ടാടാ.. നീ.. നീ എന്നോട് ക്ഷെമിക്കണം… “” ഇടറിയ ശബ്ദത്തോടെ അളിയൻ അത് പറഞ്ഞപ്പോ എനിക്കാകെ എന്തൊപോലായി…
“” ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാട… പ്ലീസ്… “” എന്നൊക്കെ പറഞ്ഞത് രംഗമാകെ ഇമോഷണൽ ആക്കി… ഒരുതരത്തിൽ എനിക്കിവിടെ ഏറ്റവും വിശ്വാസം ഇങ്ങേരെ തന്നെ ആയിരുന്നു… എന്റെ ചേച്ചി ശരത്തേട്ടന്റെ കയ്യിൽ സേഫ് ആയിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു … പക്ഷെ ജീവിതകാലം മുഴുവൻ എന്റെ ചേച്ചി മൂപരുടെ തലേൽ ആവും എന്നൊരു സങ്കടം മാത്രേ എനിക്കങേരോട് തോന്നിയുള്ളു… പിന്നെ സഹതാപവും…
അതൊക്കെ പോട്ടെ, നമ്മുക്ക് വർത്തമാന കാലത്തേക്ക് വരാം…
“” താൻ എന്താ തൂറാൻ മുട്ടിയ പോലെ നടക്കണേ… “” അളിയനിട്ട് ഒന്ന് താങ്ങികൊണ്ട് ഞാൻ ചോദിച്ചതും പിന്നിൽ നിന്ന് സച്ചിൻ എനിക്കിടാനുള്ള ഡ്രസ്സ് കൊണ്ടുവന്നു…
“”എടാ നീ വേഗം വാ… അവടെ അച്ഛനും അമ്മേം ചേച്ചിയൊക്കെ കാത്തിരിക്ക, ഇനി സമയല്ല്യ…”” ഇയാളിത് എന്ത് മൈരാ പറയണേ… അളിയനെന്റെ കയ്യും വലിച്ചു കൊണ്ടുപോണെനിടക്ക് ഞാൻ അവടെ ഇരുന്ന എല്ലാരേം ഒന്നുനോക്കി… എല്ലാരുടേം മുഖത്ത് ഒരേകാന്തമൂക്കത….
“”അല്ലളിയ… നിങ്ങടെ കോസ്റ്റും എവടെ… “” ഞാൻ എന്റെ സംശയം ചോദിച്ചതും അതിന്,
“”കോസ്റ്റുമോ..?? ഏത് കോസ്റ്റും..?? “”
“”ദേ ഈ കയ്യിലിരിക്കണ കോസ്റ്റും…”” ഞാൻ അളിയന്റെ കയ്യിലുള്ള ഡ്രസ്സ് ചൂണ്ടി പറഞ്ഞു…
“”ഓ അത്… അതിടാം.. ആദ്യം നീ വാ…”” അങ്ങനെ ഞങ്ങൾ സ്റ്റേജിന്റെ പിന്നിലെ മുറിയിൽ എത്തി… അവടെ അമ്മേം അച്ഛനും ആര്യേച്ചിയും അച്ഛമ്മേം എല്ലാം ഉണ്ട്… ഞാൻ നേരെ അച്ഛമ്മേടെ അടുത്തേക്ക് പോയി…
“”ആ ഇതാര്..??? അമ്മിണി തള്ളയോ… പല്ലൊക്കെ പോയല്ലോ… “” ഞാൻ അച്ഛമ്മയെ കൊഞ്ചിക്കുന്നതിനിടക്ക് അമ്മേം ചേച്ചിയും എന്റെ അടുത്തേക്ക് വന്നു…
“”ഇവൻ വന്നോ…. ഇനി ഇപ്പോ എന്താ ചെയ്യാനുള്ളത്ച്ചാ വേഗം ചെയ്തോളാ … ഞാൻ പോയി രാജീവിനോട് പറഞ്ഞിട്ട് വരാം… “” എന്നും പറഞ്ഞ് അച്ഛൻ പൊറത്തേക്ക് പോയി…
“”മോനെ ശരത്തെ… നീ ഇവനെ ഒന്ന് വേഗം ഒരുക്ക്…. വേഗാവട്ടെ… മുഹൂർത്തവാറായി…”” അപ്പൊ തന്നെ ശരത്തേട്ടൻ എന്നെ നേരെ നിർത്തി രണ്ട് തോളിലും കൈ വച്ച് എന്നെ അടിമുടി ഒന്ന് നോക്കി… ചേച്ചി കുറച്ച് മാറി നേഖവും കടിച്ഛ് എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്… എന്നിട്ടളിയൻ,
“”അഭി… ഇന്ന് നിന്റെ ‘കല്യാണമാണ്’… “”
“”ഓ അയ്ശേരി… ഏഹ്…. !!!??? എന്താ… !!!???”” കാര്യം മനസിലായ ഞാൻ അളിയന്റെ രണ്ട് കയ്യും തട്ടി മാറ്റി ഒന്ന് പൊറകോട്ടുവെച്ചു…
“”അവൻ പറഞ്ഞത് കേട്ടില്ലേ… ഇന്ന് നിന്റെ കല്യാണം ആണെന്ന്…”” അമ്മ എന്റെ അടുത്ത് വന്നത് പറഞ്ഞതും എന്റെ തല ഒക്കെ കറങ്ങാൻ തൊടങ്ങി…
“”നിങ്ങളെന്താ തള്ളേ കളിക്കുന്നോ… ഇതെന്താ വല്ല പ്രാങ്കോ വല്ലോം ആണ…??? ഏഹ്..?? ഇനി ഏപ്രിൽ ഫൂൾ നേരത്തെയാണോ…??”” എന്നും പറഞ്ഞു ഞാൻ വാതിലിന്റെ അവടെ നിന്ന് പൊറത്തോട്ട് നോക്കി… എന്റെ പിന്നാലെ അളിയനും വന്നു….
“”ആ പൊറത്തു ക്യാമെറയോക്കെണ്ട്… അപ്പൊ പ്രാങ്ക് തന്നെ…””
“”എടാ പൊട്ടാ അത് കല്യാണത്തിന്റെ ആൽബം പിടിക്കാൻ വന്നതാ…”” എന്റെ കളിക്കണ്ട ചേച്ചി പറഞ്ഞു… എനിക്കൊന്നും മനസിലാവണില്ലല്ലോ… എന്ത് പറിയ ഇവടെ നടക്കണേ… അയ്യോ ആകെ മൊത്തം മൂഞ്ചിയ അവസ്ഥയാണല്ലോ… എല്ലാംകൂടി വയ്യാതെ ഞാൻ നിലത്തിരുന്ന് പോയി….
“”എടാ നീ ഞാൻ പറയണേ കേൾക്ക്… നമ്മടെ ആരതിടെ ചെക്കനെ ഇന്നലെ രാവിലെ തൊട്ട് കാണാനില്ല… അന്വേഷിച്ചു ചെന്നപ്പോ അവൻ അവന്റെ കാമുകിടെ കൂടെ നാടുവിട്ടു ന്നാ കേട്ടത്… ഈ പെണ്ണിനാണെങ്കി ജാധകത്തിലെന്തോ ദോഷോ ശാപോ ഏതാണ്ടൊക്കെ ണ്ടെന്ന്…”” അളിയൻ എന്റടുത്തു പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ ഇടയിൽ കേറി,
“”അയിന് ഞാൻ എന്തോ വേണം… ആ ശാപം ഒക്കെ കൂടി എന്റെ തലേൽ വെക്കണോ… “”
“”നീ ഞാൻ പറയണ്ണത് മുഴുവൻ കേൾക്… ഇതറിഞ്ഞു ഇന്നലെ തന്നെ ഇവടെ എല്ലാവരും പറ്റിയ ജാധകം നോക്കി ഇറങ്ങി… കൊറേ നോക്കിട്ടും ചേരുന്നതൊന്നും കിട്ടീല… അപ്പഴാ ആര്യ പറഞ്ഞെ നിന്റെ ജാഥകം ഒന്ന് നോക്കാൻ… നിങ്ങടെ രണ്ടുപേരടേം ജാധകം പണികരുടെ അടുത്ത് കൊടുത്ത് നോക്കിയപ്പോ പത്തിൽ പത്താന്ന പറഞ്ഞെ…””” എന്തോ വല്ല്യേ കാര്യം പോലെ അളിയൻ പറഞ്ഞുതീർത്തതും ഞാൻ,
“”പത്തിൽ പത്തോ..?? ഇത് കൊള്ളാം… ഇവരിപ്പോ ജാഥകത്തിനു മാർക്കും ഇട്ടുതുടങ്ങ്യ..??”” ഞാൻ ന്യായമായ എന്റെ സംശയം അവരോട് ഉന്നയിച്ചു…
“”എന്തായാലും ഞാൻ ഇതിന് സമ്മതിക്കില്ല… അല്ലെങ്കിലും ഒന്നാലോചിച്ചു നോക്ക്യേ, എന്നെകാളും മൂത്തതല്ലേ അവള്… അപ്പൊ ഇദ്ദേങ്ങനെ ശെരിയാവും…””
“”ആ അതൊക്കെ ശെരിയാവും… നീ പറയണ്ണത് അനുസരിക്ക് … പോയി ഒരുങ്ങി വാ… ശരത്തെ നീ ഇവനെ വേഗം ഒരുക്കി അങ്ങോട്ട് വാ…”” ഞാനിവിടെ കെടന്ന് തൊള്ളകാറി ഓരോന്ന് പറയാണെന്ന് എന്റെ തള്ള പുല്ലു പോലെ തള്ളിക്കളഞ്ഞു കൊണ്ട് പറഞ്ഞതും എനിക്ക് അങ്ങ് പൊളിഞ്ഞുകേറി … ഇന്നിവിടെ എന്റെ ശവം വീഴും നോക്കിക്കോ…
“” അമ്മേ ഞാൻ സീരിയസ് ആയിട്ട പറയണേ, ഇത് നടക്കില്ല… എന്റെ ലൈഫ് വച്ഛ് കളിക്കാൻ ഞാൻ സമ്മതിക്കില്ല… “”
“” എന്നാ ഞാനും സീരിയസ് ആയിട്ട് ഒരു കാര്യം പറയാം, നീ ഇവിടെ എന്തൊക്കെ കാണിച്ചുകൂട്ടിയാലും ഈ കല്യാണം നടക്കും….ഞാൻ നടത്തിയിരിക്കും…. “” അമ്മ എന്നെ നോക്കി ചിറിയതും ഞാൻ അവിടെ നിന്നുപോയി… ശേഷം,
“” അമ്മേ പ്ലീസ്, എനിക്ക് പറ്റില്ല… ഞാൻ… “”
“” നീ!!?? പറ…??? നീ പിന്നെ എന്താ വിചാരിച്ചിരിക്കണേ, ഏതോ ഒരു പെണ്ണിനേം ആലോചിച്ചിരിക്കാന്നാണോ…!!?? നീ ഇപ്പൊ ഞാൻ പറയുന്നത് കേട്ട മതി… നീ അവളെ കെട്ടും… “” അമ്മ ഈ പറഞ്ഞത് കേട്ട് ഞാൻ ആകെ വല്ലാതെയായി… എന്തൊക്കെയോ തിരിച്ച് പറയണം എന്നുണ്ട് പക്ഷെ പറ്റണില്ല…
പെട്ടന്ന് ഞങ്ങടെ അടുത്തേക്ക് അവളുടെ അച്ഛൻ രാജീവൻ മാമനും അമ്മ ലക്ഷ്മി അമ്മയും പിന്നെ എന്റെ അച്ഛനും വന്നു… എന്നെ കണ്ടതും ലക്ഷ്മി അമ്മ അടുത്തേക്ക് വന്നു… മൈര് ഊമ്പി….!! അവരുടെ മുഖം കണ്ടിട്ട് പാവം തോന്നി, കണ്ടാലറിയാം, കൊറേ കരഞ്ഞിട്ടുണ്ട്….
“” മോനെ… മോനു ബുദ്ധിമുട്ടായി എന്നറിയാം, പക്ഷെ ഇന്നി കല്യാണം നടന്നില്ലേൽ അവളുടെ ജീവിതം തന്നെ കഷ്ടത്തിലാവും … മോൻ ഈ കല്യാണത്തിന് സമ്മതിക്കണം…വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ…. അമ്മ കാലുപിടിക്കാം… “” എന്നും പറഞ്ഞു അവരെന്റെ കാലുപിടിക്കാൻ താഴ്ന്നതും,
“” അമ്മ എന്താ ഈ കാണിക്കണേ… “” ചുറ്റുമോന്ന് നോക്കിയശേഷം ഞാൻ,
“” നിങ്ങടെ അവസ്ഥ എനിക്ക് മനസിലാവും… പക്ഷെ എനിക്ക് സമ്മതമാണ് എന്നിരിക്കട്ടെ, അവൾക് ഇതിനു സമ്മതമല്ലെങ്കിലോ… “”
“”അവൾക് സമ്മതമാണ്… മോൻ അതാലോജിച് പേടിക്കണ്ട… “” പേടിയോ എനിക്കെന്ത് പേടി… ഹല്ലേ ഇതുകൊള്ളാം… പെട്ടന്നാണ് ഡോറിന്റെടുത് രണ്ട് പെൺകുട്ടികളെ കണ്ടത്…. ഞാൻ നോക്കുന്നത് മനസിലായതും അവർ വേഗം തന്നെ പോയി…
“” ശെരി ഞാൻ അവളെ കെട്ടാം… അവൾക് സമ്മതമാണെന്ന് അവള്ടെ വായീന്ന് തന്നെ എനിക്ക് കേൾക്കണം, എന്നാലേ ഇത് നടക്കു… വാ അളിയാ… “”” ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എന്നെ കെട്ടിലെന്നെനിക് ഉറപ്പായിരുന്നു …. ഞാൻ അളിയനേം വിളിച് നേരെ പുറത്തിറങ്ങി അവള്ടെ റൂമിലേക്ക് ലക്ഷ്യം വച്ചു… പുറത്ത് കൊറേ പേര് ഞാൻ വരുന്നതും കണ്ടെന്നേ തന്നെ നോക്കുന്നുണ്ട്… ഞാൻ മൈൻഡ് ആകാൻ നിന്നില്ല, അല്ല പിന്നെ…
അളിയൻ എന്നേം കൊണ്ട് അവള്ടെ റൂമിലേക്ക് പോയി… ഉള്ളിൽ എത്തിയ ഞാൻ ചുറ്റുമോന്ന് നോക്കിപ്പൊ ദോണ്ടേ ഇരിക്കാണ് പൂറി… ഒരു മൂലെല്ല് തലേം താഴ്ത്തി ഇരിക്കാ അവൾ… കൂടെ വേറെ ഏതൊക്കെയോ പെണ്ണുങ്ങളും ഉണ്ട്…. ഞാൻ അവടെ എങ്ങനെലും ഇത് മുടക്കാൻ നോക്കുമ്പോ നീ ഇവിടെ ചൊറിയും കുത്തി ഇരിക്കാണല്ലെടി….
“”വേഗം ചെന്ന് ചോദിക്ക്… മുഹൂർത്തം ആവാറായി…”” ന്നും പറഞ്ഞു പിന്നാലെ വന്ന എന്റെ തള്ള എന്നെ പിനീന്ന് ഉന്തികൊണ്ട് പറഞ്ഞു… ബാക്കി കൂട്ടങ്ങളും പിന്നിൽ തന്നെ ഉണ്ട്… എന്താണെന്നറിയില്ല ഇവിടെത്തിയപ്പോ ധൈര്യം ഒക്കെ ചോർന്നപോലെ…
“”ലക്ഷ്മിയമ്മേ ഞാൻ ഒരു കാര്യം പറയട്ടെ!!??? അമ്മ ഞങ്ങളെ രണ്ടുപേരേം ഒന്നുനോക്കിയേ, എന്തേലും ചേർച്ചയുണ്ടോ… പറ… “” ഞാൻ പറഞ്ഞു തീർന്നതും ഒരു കൈ എന്റെ മുഖത്തിന് നേരെ വരുന്നത് കണ്ടു… അപ്പൊ തന്നെ ഞാൻ കണ്ണടകേം ചെയ്തു… രണ്ടു സെക്കന്റ് കഴിഞ്ഞിട്ടും അടികിട്ടാത്തോണ്ട് ഞാൻ തുറന്നോക്കി… ചേച്ചിടെ കൈ അളിയൻ പിടിച്ചു വെച്ചിരിക്കുന്നു… അവളുടെ കണ്ണെല്ലാം ചുവന്നിട്ടുണ്ട്…. മുഖം ദേഷ്യംകൊണ്ട് കത്തിന്നിക്കുന്നു…
“” നീ ഇപ്പൊ പറഞ്ഞത് പറഞ്ഞു, ഇനി മേലാൽ അങ്ങനെ വല്ലതും പറഞ്ഞ… “” വേറെന്തൊക്കെയോ പറയാൻ വരുന്നതിനു മുന്പേ അവളെ അളിയൻ പിടിച്ച് പിന്നിലേക്ക് കൊണ്ടുപോയി…. അല്ലെങ്കി ഞാൻ ഇന്ന് കൊറേ കൊണ്ടെനെ….
“”നീയെന്തൊക്കെയാ അഭി ഈ പറയണേ… നിനക്കെന്താ ഒരു കുറവ്വ്… കുറച്ച് നിറം കുറഞ്ഞതാണോ… മോനെ ചേർച്ച വേണ്ടത് ശരീരങ്ങൾ തമ്മിലല്ല, രണ്ട് പേരുടേം മനസ്സുകൾ തമ്മിലാണ്…”” എന്തോ വലിയ സംഭവം പറഞ്ഞപോലെ അവരെന്നെ നോക്കിയെപ്പോ, ഉഫ് മാസ്സ് തന്നെ!!! എന്ന് ഞാൻ പറയാൻ വന്നതാ, അപ്പോഴേക്കും ചേച്ചിയെ സമാധാനിപ്പിച്ചു അളിയൻ പിന്നേം എന്റടുത്തേക് വന്നു…. പിന്നെ എന്നേം വലിച്ചോണ്ട് കൂടി നിന്ന എല്ലാവരേം തട്ടിമാറ്റി,
“”നിനക്ക് ചോദിക്കാൻ ഉള്ളത് ചോദിക്ക്…”” ന്നും പറഞ്ഞെന്നെ അവളുടെ മുമ്പിൽ കൊണ്ടുവന്നു നിറുത്തി… ആദ്യം ഒന്ന് പകച്ചെങ്കിലും ഞാൻ പിടിച്ചുനിന്നു… എന്തായാലും എന്റെ മോന്തകണ്ട അവള് ഇത് സമ്മതിക്കില്ല എന്നാ നല്ല വിശ്വാസം എനിക്കുണ്ടായിരുന്നു… പിന്നെ ഒന്നും നോക്കീല… തല താഴ്ത്തി കസേരയിലിരിക്കുന്ന അവളോട് ഞാൻ,
“”ആരതി… നീ ഇവര് പറയുന്നതൊന്നും നോക്കണ്ട… നിനക്കി കല്യാണത്തിന് സമ്മതമല്ലല്ലോ…???”” എന്ന് പറഞ്ഞു ഇപ്പൊ കേട്ടോ എന്നാ മട്ടിൽ ഞാൻ ചുറ്റും നിന്ന എല്ലാവരേം ഒന്നുനോക്കി…
“”സമ്മതമാണ്….!!!! “”
“”ഏഹ് എന്താ???”” അവള് പറഞ്ഞത് ഞാൻ ശെരിക്കും കേട്ടെങ്കിലും അപ്പോഴത്തെ ഞെട്ടലിൽ ഞാൻ ഒന്നും കൂടി ചോദിച്ചു…
“”എനിക്ക് സമ്മതമാണ്…”” അങ്ങനെപറഞ്ഞ എങ്ങനാ… ഞാൻ കേട്ടത് തന്നെയാണോ എല്ലാരും കേട്ടത് എന്നറിയാൻ ഞാൻ അളിയനെ ഒന്ന് നോക്കിയപ്പോ കരയണോ ചിരിക്കണോ എന്ന ഭാവായിരുന്നു കണ്ടത്… തിരിച്ച് ആരതിയെ നോക്കിയപ്പോ അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നു, ആ മുഖത്ത് ദേഷ്യമാണോ സങ്കടമാണോ എന്ന് മനസിലാവുന്നില്ല… എന്തായാലും സന്തോഷമല്ല, ഒരുതരം നിർവികാരതാ….
പിന്നെ എല്ലാം പെട്ടന്നായിരുന്നു… എന്നെ വേറെ മുറിയിൽ കൊണ്ടുപോയതും ഒരു മുണ്ടെടുത്ത പാന്റിന്റെ മോളിലൂടെ ചുറ്റി നേരെ മണ്ഡഭത്തിൽ ചെന്നിരുത്തി… നേരത്തെ എന്റെ ഷർട്ട് മാറ്റാൻ നോക്കിയെങ്കിലും ഞാൻ സഹകരിക്കാത്തൊണ്ട് നടന്നില്ല… മുമ്പിലിരിക്കുന്ന ചിലർ ഏതാ ഈ മൈരൻ എന്ന രീതിയിൽ എന്നെ നോക്കിയപ്പോ പോയിനെടാ മയിരുകളെ എന്ന മട്ടിൽ ഞാൻ തിരിച്ചും നോക്കി…
കാര്യേങ്ങളെല്ലാം കൈ വിട്ടു പോയല്ലോ ഈശ്വര… ഇത് മുടക്കാൻ ഞാൻ ആവുന്നതും നോക്കിയതാ, പക്ഷെ വിജയിച്ചില്ല… ഞാൻ ഒരു ആഭാസൻ ആണ് ന്ന് പറഞ്ഞാലോ… എനിക്ക് പലസ്ത്രീ ബന്ധമുണ്ടെന്നൊക്കെ അങ്ങ് പറയാം, അല്ലെങ്കി വേണ്ട എന്റെ തള്ള എന്നേം കൊന്ന് ജയിലിൽ പോവും… തലേടെ മേളിൽ പൂവും പറിയും ഒക്കെ വീഴുന്നത് കണ്ട് സൈഡിൽ നോക്കിയെപ്പോ പൂജാരി എന്തോ രഹസ്യം പറയുന്നുണ്ട്… അടുത്ത് ചെന്നു നോക്കിയെപ്പോഴാ അത് രഹസ്യം പറയുന്നതല്ല മന്ത്രങ്ങൾ ചൊല്ലുന്നതാന്ന് മനസ്സിലായത്…
“”കുട്ടിയോട് വരാൻ പറഞ്ഞോളു “” ന്ന് പൂജാരി പറഞ്ഞപ്പോ അത് വേണ്ട അവളവിടെ തന്നെ ഇരുന്നോട്ടെ എന്ന് പറയണം എന്നുണ്ടായിരുന്നു, അങ്ങേര്ടെ വായെലിരിക്കണത് കേൾക്കണ്ടാന്ന് വിചാരിച്ച് മിണ്ടാണ്ടിരുന്നു….
ആരൊക്കെയോ ചേർന്ന് ആരതിയെ എന്റടുത്തു ഇരുത്തി… തിരിഞ്ഞു നോക്കണ്ടിരിക്കാൻ ഞാൻ ആവുന്നത് നോക്കി എങ്കിലും വിജയിച്ചില്ല… ഇപ്പഴും തല താഴ്ത്തി തന്നെയാണ് ഇരിപ്പ്… ആ തിരുമോന്ത ഒന്ന് ശെരിക്ക് കണ്ടിരുന്നെങ്കി ആഞ്ഞൊരു ചവിട്ടുകൊടുക്കാമായിരുന്നു… എന്തൊക്കെ പറഞ്ഞാലും ഇപ്പൊ ഞങ്ങളെ ഒരുമിച്ചു കണ്ടാൽ നിലവിളകിനടുത്തു കരിവിളക്കിരിക്കണ പോലെണ്ട്…
ആരതിടെ അടുത്ത് ഇരിക്കും തോറും എന്റെ ഉള്ളിൽ മുമ്പത്തെ കാര്യങ്ങൾ അലയടിക്കാൻ തുടങ്ങി… ഇവൾ കാരണം ഞാൻ അനുഭവിച്ച നാണക്കേടും പരിഹാസവും എല്ലാം… എനിക്കുറപ്പാണ് ആരതി ഈ കല്യാണത്തിന് സമ്മതിച്ചത് അവൾക് താല്പര്യം ഉണ്ടായിട്ടല്ല… ഇനി ആണെങ്കിൽ തന്നെ അത് എന്റെ കൂടെ സുഖിച്ചു ജീവിക്കാൻ അല്ല മാറിച്ഛ് പകപോകാൻ ആയിരിക്കും…
അല്ലെങ്കിലും പകപോകേണ്ടതും പ്രതീകാരം ചെയ്യണ്ടേതെല്ലാം ഞാൻ അല്ലെ… അവൾ കാരണം എല്ലാവരുടേം മുമ്പിൽ തല കുനിച്ചു നിന്നത് ഞാൻ അല്ലെ… ചെറിയ ചെറിയ പ്രേശ്നങ്ങൾ ഊതിപ്പെരുപ്പിച്ഛ് വഷളാക്കിയേത് മൊത്തം ഇവളല്ലേ??? ആരതി രാജീവൻ!!! പക്ഷെ ഒന്നും വേണ്ട അവൾക് അവളുടെ വഴി എനിക്കെന്റെ വഴിയേന്നും പറഞ്ഞു ഒഴിഞ്ഞുമാറി ഞാൻ നിന്നതല്ലേ ….??? എന്റെ ജീവിതം വെച്ച് കളിക്കാൻ മാത്രം എന്ത് തെറ്റാണ് ഞാൻ ചെയ്തേ??? അറിയില്ല… ഒന്നും….
ഓരോന്നാലോചിച്ഛ് ഇരിക്കുന്നതിനിടെ എന്തോ പറയുന്നത് കേട്ടാണ് ഞാൻ പൂജാരിയെ നോക്കിയത്… പൂജാരി എനിക്ക് നേരെ താലി നീട്ടിയിരിക്കുന്നു… ഒന്ന് മടിച്ച ശേഷം ഞാനാ താലി കയ്യിലെടുത്തു, കൈ നന്നായി വിറക്കുന്നുണ്ട്…
“”കെട്ടികൊള്ളു “” എന്ന് പറഞ്ഞതും എങ്ങാനൊക്കെയോ ഞാൻ താലി അവളുടെ കഴുത്തിനു നേരെ നീട്ടി…ആരതി എന്നെ നോക്കുന്നു, ആ കണ്ണിൽ എന്നോടുള്ള വെറുപ്പും ദേഷ്യവും എല്ലാമുണ്ട്, അതിന് പോടീ പൂറി എന്ന ലുക്ക് ഞാൻ തിരിച്ചും കൊടുത്തു ..പിന്നെ ഒന്നും നോക്കീല രണ്ടും കല്പിച്ഛ് ഒരു കെട്ടായിരുന്നു, കെട്ടാൻ എളുപ്പത്തിന് വേണ്ടി ആര്യേച്ചി അവളുടെ മുടിപൊക്കി പിടിച്ചുതരുവേം ഒപ്പം വേറെന്തോ ഒന്ന് ചെയുവേം ചെയ്തു…. പക്ഷെ ഇതിനിടക്ക് എന്നെ ഞെട്ടിച്ചത് താലികെട്ടുമ്പോ കണ്ണടച്ചു പ്രാർത്ഥിക്കുന്ന ആരതിയാണ്… എന്തിനാ ഇവളി ഷോ കാണിക്കണേ…
താലികെട്ടി സിന്ദൂരം ചാർത്തലും കൈ പിടിച്ച് വലംവക്കലും ഓക്കേ ചെയ്യുമ്പോ എന്റെ ഉള്ളിലേക്ക് പഴയ ഓർമ്മകൾ കുത്തി തുളച്ചു കേറുന്നുണ്ടായിരുന്നു….
തുടരും…..
Responses (0 )