-50% Intro price for the next 72 hours only!. Buy now →

Kambi stories

ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ]

ആജൽ എന്ന അമ്മു 6 Aajal Enna Ammu Part  6 | Author : Archana Arjun | Previous Part   തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..വിവേക്……….  !!!!!!!! അവർ ചിരിച്ചോണ്ട് കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെയായിരുന്നു ആ ഫോട്ടോയിൽ….. പെരുവിരലിൽ നിന്നൊരു തരിപ്പുയർന്നു വന്നു….. അതെന്റെ തല വരെ കയറി….. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസ്സിലായിരുന്നു…… എനിക്കെതിരെ നേരിട്ട് അവനൊന്നും ചെയ്യാൻ പറ്റില്ല….. എന്നിൽ […]

0
1

ആജൽ എന്ന അമ്മു 6

Aajal Enna Ammu Part  6 | Author : Archana ArjunPrevious Part

 

തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..വിവേക്……….  !!!!!!!!

അവർ ചിരിച്ചോണ്ട് കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെയായിരുന്നു ആ ഫോട്ടോയിൽ….. പെരുവിരലിൽ നിന്നൊരു തരിപ്പുയർന്നു വന്നു….. അതെന്റെ തല വരെ കയറി….. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസ്സിലായിരുന്നു…… എനിക്കെതിരെ നേരിട്ട് അവനൊന്നും ചെയ്യാൻ പറ്റില്ല….. എന്നിൽ നിന്നും അവളെ അകറ്റുകയും അതേസമയം ഞങ്ങൾക്കെതിരെയുള്ള പ്രതികാരവും അതാണ് അവന്റെ ലക്ഷ്യം എന്നെനിക്ക് മനസിലായി……
എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത്….കാരണം  ശെരിക്കും വില്ലനാവേണ്ടിയിരുന്ന എന്നെ നായകൻ ആക്കിയതിൽ എനിക്ക് വിവേകിനോട് കടപ്പാടുണ്ട്…. എന്ന് കരുതി ആ തെണ്ടിയെ വെറുതെ വിടാൻ പാടില്ലല്ലോ……
എടാ മൈരന്മാരെ പ്ലാൻ ചെയ്തോളു പക്ഷെ എന്ത് എപ്പോ എങ്ങനെ നടപ്പാക്കണം എന്ന് ഞാൻ തീരുമാനിക്കും…….
ഈ നീരജ് നന്ദകുമാർ……… !!!!!!!!!!

************************

കുറച്ചു കഴിഞ്ഞു അമ്മുവിന്റെ കാൾ എനിക്ക് വന്നു…… ഞാൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു………….

”  പറയടാ…….. ”

”  ടാ അവൻ എന്നോട് ചോദിച്ചു മറ്റേ കാര്യം…….. ”

”   ഏഹ്ഹ്……. ഏത് കാര്യം………?  ”

കാര്യമെനിക്ക് പിടികിട്ടി എങ്കിലും ഞാൻ അത് ഭാവിച്ചില്ല………

” ഓഹ് എടാ പൊട്ടാ മറ്റേ ബീച്ചിലോട്ട് പോണത്…… ”

”  ഓ ഓ കറങ്ങാൻ…… നന്നായി എന്നിട്ട് നീയെന്ത് പറഞ്ഞു……..  ”

”  നീ പറഞ്ഞതുപോലെ തന്നെ……ആദ്യം ഒഴിഞ്ഞുമാറി  പിന്നെ സമ്മതിച്ചു ……ടാ എനിക്കെന്തോ ഒരു പേടി പോലെ……. ”

”  ശേ എന്തിനു നിന്റെ ചെറുക്കൻ അല്ലെ…. അയിന് പേടിക്കാൻ പാടുണ്ടോ…….  ആട്ടെ എന്ന് പോകാം എന്ന് പറഞ്ഞു……..?     ”

”  നാളേ……നാളെതന്നെയാ….. എന്താ മാറ്റണോ…….?   ‘

”  ഏയ്‌ വേണ്ട നാളെ തന്നെ പോകാം…. ടൈം പ്ലേസ്   ഒക്കെ നീ അറിയിച്ച മതി…..   ”

”  തീരുമാനിക്കാൻ വരട്ടെ അതിനു മുന്നേ ഒന്നുണ്ട്…. എടാ ഒരു കാര്യം പറഞ്ഞ വഴക്ക് പറയോ നീ……. ”

”  പറയെടി മാക്രി…. ”

”  പറ വഴക്ക് പറയില്ലാന്നു………”

”  മ്മ്മ് പ്രോമിസ് ന്റെ കൊച്ചിനെ ഞാൻ ഒന്നും പറയില്ല എന്താണേലും പറഞ്ഞോ…….. ”

”  എടാ അവനെ എനിക്ക് അങ്ങോട്ട് അക്‌സെപ്റ്റ് ചെയ്യാൻ എന്തോ ഒരു ഇത്….. ഈ മധുരിച്ചിട്ട് തുപ്പാനും….കയ്ച്ചിട്ട് ഇറക്കാനും വയ്യ അമ്മാതിരി ഒരു അവസ്ഥ…… ”

എനിക്ക് തുള്ളിച്ചാടാൻ തോന്നിപ്പോയി അപ്പൊ…..ഹോ കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങുന്നുണ്ട്….. എന്നാൽ ചിലതൊക്കെ അപ്രതീക്ഷിതമായും സംഭവിക്കും…… ദൈവമുണ്ടെടാ മോനെ എന്ന് മനസിൽ പറഞ്ഞുകൊണ്ട് സന്തോഷം മറച്ചു ഞാൻ അല്പം ഗൗരവം കലർത്തി അവളോട് ചോദിച്ചു……..

”  മ്മ് ന്തേ ഇപ്പോൾ അങ്ങനെ തോന്നാൻ കാരണം….അവൻ മോശമായി ന്തേലും പറയോ പെരുമാറുകയോ ചെയ്തോ……. ”

” അയ്യോ അതൊന്നും അല്ല……. ”

”  പിന്നെന്താടി നീയല്ലേ അവനെ അക്‌സെപ്റ് ചെയ്തേ എന്നിട്ടിപ്പോ……. ”

”  എടാ ഒരുപാട് കൗതുകം തോന്നിയ ഒരു സാധനം പക്ഷെ കൈയിൽ കിട്ടുമ്പോഴാവും അതിനോടുള്ള കൗതുകം അപ്പോഴേക്കും പോകും ….. അതുപോലെ….. ”

”  മനസിലാവുന്ന ഭാഷയിൽ പറയു മാക്രി….. ”

”  ഐ തിങ്ക് മൈ ഡിസിഷൻ വാസ് കംപ്ലീറ്റിലി റോങ്ങ്‌……..!  ”

”   വാട്ട്‌ യു മീൻ……… ”

”    അതൊരു വെറും ഇൻഫാക്ച്ചുവേഷൻ ആയിരുന്നു….ലവ് ആണെന്ന് ഞാൻ സ്വയം വിശ്വസിച്ചതാ ബട്ട്‌ ഐ വാസ് റോങ്ങ്‌…… ഇനി പറ ഞാൻ അവന്റെ കൂടെ പോണോ  ……. ഐ ജസ്റ്റ്‌ കാണ്ട് ടു ദാറ്റ്‌…….  ”

അവളുടെ ഓരോ വാക്കും എന്റെ ഉള്ളിലെ പ്രണയത്തിനെ കുറിച്ചുള്ള തീ ഒന്നൊന്നായി അണയ്ക്കുന്നവയായിരുന്നു   ……. സകല ദൈവൾക്കും ഞാനൊരു നേർച്ചയിട്ടു…..കൂട്ടത്തിൽ അവളെ എനിക്ക് തന്നെ തരണേ എന്നുള്ള പ്രാർത്ഥനയും…..പക്ഷെ അവനെ ഒഴിവാക്കാൻ ഡയറക്റ്റ് പറയുന്നത് ഉചിതമായിട്ട് എനിക്ക് തോന്നിയില്ല……അതുകൊണ്ട് വളരെ ആലോചിച്ചു ഞാൻ പറഞ്ഞു…. അതും നടക്കില്ല എന്ന് എനിക്ക് ഉറപ്പുള്ളൊരു കാര്യം ……..

”  ടാ നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യൂ…… പക്ഷെ ഈ യാത്ര അത് നീ വേണ്ടന്ന് വെയ്ക്കണ്ട ………. നീ കൂടുതലൊന്നും എന്നോട് ചോദിക്കരുത് എനിക്കും നിനക്കും ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നാളത്തെ യാത്രയിലൂടെ കിട്ടും……..നാളെ കാണാം നീ വെച്ചോ….. തിങ്ക് വെൽ ഡിയർ……ഗുഡ് നൈറ്റ്‌….”

”  ഹ്മ്മ് ഗൂഡ്‌നെറ്……”

ഞാൻ ഫോൺ വെച്ച് നേരെ കണ്ണാടിയുടെ മുന്നിലേക്കാണ് പോയത്….. സ്വന്തം പ്രതിബിംബം കണ്ടു ഞാനൊരു വില്ലനെ പോലെ ചിരിച്ചു…..

യെസ് ദി ഗെയിം ഈസ്‌ എബൌട്ട്‌ ടു സ്റ്റാർട്ട്‌……….. !!!!!!

*******************************

രാവിലെ പത്തുമണിക്കാണ് കോളേജിന് അപ്പുറത്തെ ജംഗ്ഷനിൽ അമ്മു എത്താൻ പറഞ്ഞത്…….ദൂരെ നിന്നേ അവളെ ഞാൻ കണ്ടു അവളെന്നേയും …… ബൈക്ക് അവളിൽ നിന്നും അകലെയും എന്നാൽ അവളെ കാണാൻ പാകത്തിനും ഞാൻ ഒരിടത്ത് ഒതുക്കി നിർത്തി……….എന്റെ ബൈക്ക് ആയിരുന്നില്ല ഞാൻ എടുത്തത്…… എങ്ങാനും ഫോളോ ചെയ്യുന്നു എന്നവന് തോന്നിയാലും അവനു മനസിലാവരുത്…. അതുകൊണ്ട് ഗെറ്റപ്പും ബൈക്കും മൊത്തത്തിൽ മാറ്റിയാണ് ഞാൻ പോയത്…….
പത്തു മിനിറ്റ് കഴിഞ്ഞു കാണില്ല അവൻ ബൈക്കിലെത്തി അവളുടെ അടുക്കൽ നിർത്തി  …….. അവരെന്തോ സംസാരിക്കുന്നതും ശേഷം അവനവൾക്ക് ഹെൽമെറ്റ്‌ കൊടുക്കുന്നതും ഞാൻ കണ്ടു….. ആ ബൈക്കിൽ കയറുന്നതിനു മുൻപ് അവളെന്നെ നോക്കി….. ഞാൻ തംബ്സ് അപ്പ്‌ കാണിച്ചു…….. അവൾ കയറിയതും അസ്ത്രം കണക്കെ ആ ബൈക്ക് പാഞ്ഞു….. ഞാൻ ഒട്ടും വൈകിച്ചില്ല…….. അവൻ പോയതുപോലെ ഞാൻ അവന്റെ പുറകെ പോയി എന്നാൽ അല്പം ഡിസ്റ്റൻസ് ഇട്ടാണ് പോയതെന്ന് മാത്രം……..

പോയി പോയി അതിന്റെ അവസാനം ബീച്ചിൽ ആണ് നിന്നത്……മനോഹരമായ ബീച്…. പക്ഷേ അധികം ആൾ തിരക്ക് ഇല്ലാത്ത തീരമായിരുന്നു അത്……. അവൻ ബൈക്ക് നിർത്തിയിടത്തു  നിന്നും കുറച്ചകലെ ഞാനും ബൈക്ക് പാർക്ക്‌ ചെയ്തു…… ബൈകിൽനിന്നുമിറങ്ങിയപ്പോൾ അവളെന്നെ ഒന്ന് പാളി നോക്കി……കൂടെ പൊയ്ക്കോ ഞാനുണ്ട് കൂടെ എന്ന് കാണിച്ചു…..

അവർ തീരത്തൂടെ നടക്കാൻ തുടങ്ങി….ഞാൻ ആണേൽ പുറകെയും….. തിരിഞ്ഞു നോക്കിയാൽ തന്നെ ഞാൻ ആണെന്ന് അവൻ അല്ല അവന്റെ തന്തയ്ക്ക് പോലും മനസിലാകില്ല……അതിനും മാത്രമാണ് ഞാൻ ഒരുങ്ങിയത്… മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടും ഒരു തൊപ്പിയും കണ്ണടയും…. ഇനി എങ്ങാനും തിരിഞ്ഞു നോക്കി സംശയം തോന്നാതിരിക്കാൻ കുറച്ചു കപ്പലണ്ടി കൈയിൽ കരുതിയിരുന്നു….. അതും തിന്നാണ് എന്റെ നടത്തം………

ഞാൻ അവരെ നോക്കിക്കൊണ്ടേ ഇരുന്നു……..നടക്കാൻ തുടങ്ങി ഏകദേശം അഞ്ചു മിനിറ്റ് ആയിക്കാണും…..അപ്പോഴാണ് ഞാൻ ആ തീരം വീക്ഷിക്കുന്നത്…. അവിടം ഏറെ കുറെ വിജനമായി കഴിഞ്ഞിരുന്നു….. ഇനി അവൻ തിരിഞ്ഞുനോക്കിയാൽ പണി കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് സൈഡിൽ വളർന്നു നിന്ന തെങ്ങുകളുടെ  മറവിലാണ് ഞാൻ പിന്നെ നടന്നുകൊണ്ടിരുന്നത്……. പെട്ടെന്നാണ് അവൻ അവളെ അവിടെയുള്ള ഒരു ചെറിയ ഇടവഴിയിലേക്ക് കൊണ്ടു പോകുന്നത് ഞാൻ കണ്ടത്……. ഞാനും അവരുടെ പുറകെ വച്ചുപിടിച്ചു….. ആ വഴി ചെന്നവസാനിച്ചത് മനോഹരമായ ഒരു വീട്ടിലായിരുന്നു……….  നാല് ചുറ്റിനും കോമ്പൗണ്ട് ഒക്കെയുള്ള മനോഹരമായ ഒരു ബീച് ഹൗസ്…….
അവൻ പെട്ടെന്ന് കാണാതിരിക്കാൻ ഞാൻ അല്പം ദൂരം മാറിയാണ് നടന്നത്….. അവൻ ഗേറ്റ് തുറന്നു അവളെ അകത്തേക്ക് ക്ഷണിച്ചു…………..

അമ്മുനോട് ഞാൻ ഇന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അവൻ എന്തു പറഞ്ഞാലും എതിർക്കാതെ അവന്റെ കൂടെ പോകണമെന്ന്…. ഞാൻ അങ്ങനെ പറഞ്ഞതിനാലും  ഞാൻ പുറകിൽ തന്നെ ഉണ്ട് എന്നുള്ള  ധൈര്യത്തിലും അവൾ മനോഹരമായ  അവൻ ക്ഷണിച്ച ആ വീടിന്റെ കോമ്പോണ്ടിൽ  പ്രവേശിച്ചു…….
അവൻ ഗേറ്റ് അടയ്ക്കുന്നത് അല്പം മാറി ഒളിഞ്ഞു നിന്നു കണ്ടു……..എന്റെ ഊഹം ശെരിയാണെങ്കിൽ അവൾക്ക് ഇതിനകം ഇതൊരു ട്രാപ്പാണെന്ന് മനസിലായി കാണണം…….അവർ വീട്ടിനുള്ളിലേക്ക് കടന്നു അകത്തു കടന്നു കഴിഞ്ഞു അവൻ  വാതിലടയ്ക്കുകയും ചെയ്തു…..

ഞാൻ ആ വലിയ വീടിന്റെ മതിൽ ചാടി കടന്നു കോമ്പൗണ്ടിനുള്ളിലെത്തി……ഞാൻ ചുറ്റുപാടും വീക്ഷിച്ചു… വേറെ ഒരാൾ അവിടെ ഉള്ള ലക്ഷണമൊന്നും കണ്ടില്ല…….ഞാൻ നടന്നു വീടിന്റെ വരാന്തയ്ക്കു അടുത്തുള്ള സൈഡിൽ മാറി നിന്നു…….എന്റെ ഫോൺ എടുത്തു രണ്ടു മൂന്ന് പേർക്ക് ലൊക്കേഷൻ ഷെയർ ചെയ്ത് തിരിച്ചു പോക്കറ്റിലേക്കിട്ടു……
അപ്പോഴാണ് ഒരു ചുവന്ന സ്വിഫ്റ്റ് കാർ ഒഴുകിയെന്ന പോലെ അങ്ങോട്ട് വരുന്നത് കണ്ടത്……..അത് വന്നു ഗേറ്റിന് പുറത്ത് നിന്നു……..എന്റെ പ്രതീക്ഷ  തെറ്റിയില്ല കാർ തുറന്നു ഇറങ്ങി വന്ന ആൾ മറ്റാരുമായിരുന്നില്ല അത് വിവേകായിരുന്നു……ഞാൻ അല്പം കൂടി മാറി നിന്നു….അവൻ  ഗേറ്റ് തുറന്ന് കാർ അകത്തേക്ക് കയറ്റി…… തിരികെ ഗേറ്റ് ലോക്ക് ചെയ്ത് വരാന്തയിലേക്ക് കടന്നു……..എന്തോ ഒരു എക്സൈറ്റ്മെന്റ് അവന്റെ മുഖത്തു കണ്ടിരുന്നു……..മൈരൻ……….
ഇനി ഒട്ടും സമയം കളയാനില്ലെന്ന ചിന്ത എന്നിലുണ്ടായി…..

വരാന്തയിൽ കയറി ഡോർ ബെൽ അടിക്കാൻ തുനിഞ്ഞതും വരാന്തയിലെ ഗ്ലാസ്‌ കൈവരി ചാടി അവന്റെ മുഖത്ത് ചവിട്ടിയതും ഒരുമിച്ച് കഴിഞ്ഞു………….
വരാന്തയുടെ പുറത്ത് തെറിച്ചു വീണ അവന്റെ മേലെ ചാടി ഞാനിരുന്നു…..
അപ്പോഴാണ് അവൻ ആളെ ശെരിക്ക് കണ്ടത്…..
അവന്റെ മുഖത്ത് ഞെട്ടലും നിസ്സഹായതയും ഒരുമിച്ച് കണ്ടു…..

”  പൊലയാടി മോനെ നീയും നിന്റെ മറ്റവനും തമ്മിലുള്ള ബന്ധം ഞാൻ അറിയില്ല എന്ന് കരുതിയോ…… മൈരേ….എന്നേം അവളേം അങ്ങ് ഒലത്തികളയാം എന്ന് വെച്ച നീ….. നിനക്ക് തെറ്റി നിന്നേം നിന്റെ മറ്റവനേം ഇവിടെ എത്തിച്ചത് വരെ എന്റെ പ്ലാനിങ് ആട….. ഒച്ച വെക്കാതെ മര്യാദക്ക് ചെന്ന് ബെൽ അടിച്ചോ അവനും വേണ്ടേ ഒരു സർപ്രൈസ്……ഇനിഎങ്ങാനും നിനക്ക് ഒച്ച വെയ്ക്കാൻ തോന്നിയ ഞാൻ കൊല്ലും…..

എന്നെ ശെരിക്ക് അറിഞ്ഞിട്ടും മൈരേ നീ എനിക്കിട്ട് ഉണ്ടാക്കാൻ നിന്നല്ലേ…. വഴിയേ നമുക്ക് കാണാം…. ചെന്ന് ബെല്ലടിക്ക് ആദ്യം….. ”

മൈരന്  കവിളടക്കം രണ്ടടികൂടി കൊടുത്ത് അവന്റെ മേലെ നിന്നും ഞാൻ എഴുനേറ്റു…… സത്യത്തിൽ അവൻ ആകെ ദുർബലനായിപോയിരുന്നു…… ഒന്നും ചെയ്യാനില്ലല്ലോ….. കളി ഞാൻ ഏറ്റെടുത്തല്ലോ….. കഴുത്തിനു കുത്തി പിടിച്ചവനെ ഞാൻ എഴുന്നേൽപ്പിച്ചു വാതിലിനടുത് കൊണ്ടുനിർത്തി……. ശേഷം ഞാൻ തന്നെ ബെൽ അടിച്ചു വാതിലിനു സൈഡിലോട്ട് മാറി നിന്നു…..
ഡോർ തുറക്കപ്പെട്ടു…….
വിവേക് പാവ പോലെ നിശ്ചലനായി നിൽക്കുവാണ്‌…….

”  എന്താ മൈരേ ലേറ്റ്… പെട്ടന്ന് പോണൊന്നു അറിഞ്ഞുടെ……കക്ഷി അകത്തുണ്ട് വാ…… ”

വിശാഖിന്റെ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞു……. ദേഷ്യമിരച്ചു കയറി  …….. വിശാഖ് തിരിഞ്ഞതും വിവേകിന്റെ മുതുകത്തു എന്റെ കാൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു……..
വിവേക് ചെന്ന് അകത്തുള്ള സോഫയോടെ മറിഞ്ഞു വീണു…….

വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു……. ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി……… അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു  ……. എന്റെ അമ്മു……ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……. വിജയിച്ചവരുടെ  ചിരി………

(  തുടരും….. )

പേജ് കുറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു…..  ഇത് വലിച്ചു നീട്ടി എഴുതിയാൽ ബോർ ആകും എന്നതിനാലാണ് അങ്ങനെ എഴുതാത്തത്……. പേജ് കൂട്ടിയാൽ പെട്ടന് തീരുകയും ചെയ്യും……അതിനാലാണ് ഇങ്ങനെ എഴുതുന്നത്….. അടുത്ത രണ്ട് പാർട്ടോടു കൂടി തീരും….. അത് തീർച്ചയായും പേജ് കൂട്ടി ഇടുന്നതായിരിക്കും….

അർച്ചന അർജുൻ

a
WRITTEN BY

admin

Responses (0 )



















Related posts