-50% Intro price for the next 72 hours only!. Buy now →

Kambi stories

ആദിത്യഹൃദയം 6 [അഖിൽ]

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]

0
1

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..

പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് ,ക്യൂരി ബ്രോ,വായനക്കാരൻ പിന്നെ എന്നെ സപ്പോർട്ട് ചെയ്‌ത എല്ലവർക്കും ഞാൻ ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു …..

ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

ആദിത്യഹൃദയം 6

Aadithyahridayam Part 6 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

പെട്ടന്നാണ് …. ആമി തൻ്റെ മുൻപിൽ മൂടപ്പെട്ടിട്ടുള്ള ….
ഒരു വലിയ ഗര്‍ത്തിലേക്ക് കാലെടുത്തുവെച്ചത് …..
അടി തെറ്റിയ ആമി മൂടപ്പെട്ട നിലയിലുള്ള ആ വലിയ ഗര്‍തത്തിലേക്ക് വീണു …..
ആദി കൈയിൽ മുറുകെ പിടിച്ചിരുന്നു കാരണം …..
ആമി വീഴാതെ ആദിയുടെ കൈയിൽ താങ്ങി നിന്നു,…..
ആദി ആമിയെ വലിച്ചു കയറ്റുവാൻ നോക്കി പക്ഷെ പറ്റുന്നില്ല …..
ആദി തിരിഞ്ഞു നോക്കിയതും ….
ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും….
ആദിയുടെ നേരെ തീവ്രഗതിയിൽ വന്നുകൊണ്ടിരിക്കുന്നു ….
അത് മനസ്സിലാക്കിയതും ആമി സ്വമേധയാ….
ആദിയുടെ കൈയിൽനിന്നും തൻ്റെ പിടുത്തം വിടിയിപ്പിച്ചു ….
ആദി അങ്ങനെ ഒരു നീക്കം ആമിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല …..
അവൻ നോക്കിനിൽക്കെ ആമി ആ ഗര്‍ത്തിലേ ആഴത്തിലേക്ക് വീണു …..
ആദി ആമി തൻ്റെ കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു……
എന്നിട്ട് തൻ്റെ അടുത്തേക്ക് പാഞ്ഞുവരുന്നവരെയും നോക്കി ….
ആദി വീണ്ടും ആ ഗര്‍ത്തിലേക്ക് നോക്കി ….
പെട്ടന്ന് തന്നെ ആദിയും ആ വലിയ ഗര്‍ത്തിലേക്ക് എടുത്തുചാടി ……

പുറക്കെ ചാടുവാൻ ശ്രമിച്ച കറുത്തവസ്ത്രധാരിയെ ….
അവരുടെ കൂട്ടത്തിലെ പ്രധാനി തടഞ്ഞു ….
അയാളെയാണ് ആദി ബലിക്കല്ലിൽ തലയിടുപ്പിച്ചത് …..
അയാൾ തൻ്റെ കൂട്ടാളികളോട് ….. ചിരിച്ചുകൊണ്ട് … പറഞ്ഞു….

“””” അവർ കുറച്ചു നേരം കൂടെ സ്വസ്ഥമായി ഇരുന്നോട്ടെ …
ഇത്രയും നേരം ഇത് ഒരു തട്ടിക്കൊണ്ടുപോകൽ മാത്രമായിരുന്നു …..
ഇപ്പോഴാണ് കളി ഒന്ന് ഉഷാറായത് …….
അവൻ അവളെയും കൊണ്ട് എവിടം വരെ പോകുമെന്ന് നോക്കാം ….
അവൻ ഓടട്ടെ …. എന്നാലേ ഈ കളിക്ക് ഒരു ഹരം കിട്ടുള്ളു …..””””””

അയാൾ അയാളുടെ സഹായികളെ നോക്കി …. പൊട്ടിച്ചിരിച്ചു ….

എന്നിട്ട് ചിരിച്ചുകൊണ്ട് അവരോടായി വീണ്ടും പറഞ്ഞു…..

“” Let’s Hunt them down….. Its Hunting time…..””””
( നമുക്ക് അവരെ വേട്ടയാടാം ….)

അത് പറഞ്ഞു തീർന്നതും അയാൾ വീണ്ടും അട്ടഹസിച്ചു ചിരിച്ചുകൊണ്ടിരിന്നു…

പെട്ടന്നാണ് അയാളുടെ കൂട്ടത്തിലെ ഒരുത്തൻ ആ പ്രധാനിയോട് ചോദിച്ചു ….

” സർ,,,….

അവർ ഈ വലിയ ഗർത്തത്തിലേക്ക് അല്ലേ വീണത് ….
ഈ സമയം നിലം പതിച്ചു മരിച്ചിട്ടുണ്ടാവില്ലേ ….???”പ്രധാനി ചോദിച്ചവനെ നോക്കി …
എന്നിട്ട് പതിയെ എല്ലാവരോടുമായി പറഞ്ഞു ….

” അവർ മരിക്കുവാൻ സമയമായിട്ടില്ല …..”

അയാൾ അയാളുടെ വലത്തേ കൈ പാതി ഉയത്തികൊണ്ട് പറഞ്ഞു ….

” അവൻ്റെ മരണം എൻ്റെ ഈ കൈകൊണ്ടായിരിക്കും ….”

” അവളുടെ മരണം മാസ്റ്ററുടെ കൈകൊണ്ടും ….”

അയാളുടെ കൂട്ടാളികൾ എല്ലാവരും അയാളെ തന്നെ നോക്കി നിന്നു…

അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി …..

“ഞാൻ മനസിലാക്കിയടുത്തോളം ……..
ഇവിടെയുള്ള എല്ലാ ഗർത്തവും…..
താടകാ നദിയുമായി ബന്ധിക്കപ്പെട്ടിട്ടുള്ളതാണ് ….
അവർ അവിടെനിന്നും രക്ഷപെടും ….
അവർ താടകാ നടിയുടെ തീരത്ത് എത്തും …
അവിടം മുതൽ അവർ നമ്മുടെ നിരീക്ഷണത്തിലാവണം …..”

“നമ്മുക്ക് അധികം സമയം നഷ്ട്ടപെടുത്താനില്ലാ …..
സൂര്യോദയത്തിനു മുൻപ് തന്നെ അവൻ്റെ മരണവും …..
അവളുടെ തിരോധാനവും നടന്നിരിക്കണം …… ”

അത് പറഞ്ഞു തീർന്നതും …..
എല്ലാവരും കൂടെ അവരുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു …
അവിടെ എത്തിയതും കൂട്ടത്തിലെ പ്രധാനി….

“എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ ….”

അയാളുടെ ഒപ്പമുണ്ടായിരുന്നവർ എല്ലാം അയാളെ ശ്രദ്ധിച്ചു നോക്കി ….

“അവളുടെ ഒപ്പമുണ്ടായിരുന്ന ആ ചെക്കൻ ആരാണെന്ന് നമുക്ക് അറിയില്ല …..
എന്തായാലും എല്ലാവരും ഒന്ന് സൂക്ഷിക്കുക ….”

“മാസ്റ്റർ പറഞ്ഞത് …. നമ്മൾ തേടി കൊണ്ടിരിക്കുന്ന പുരുഷ രൂപം …
എപ്പോൾ വേണമെങ്കിലും നമ്മുടെ മുൻപിൽ പ്രതിഷപ്പെടാം എന്നാണ് ….”

ഇത് കേട്ടതും അയാളുടെ കൂട്ടാളികൾ ഓരോരുത്തരായി പറഞ്ഞു തുടങ്ങി ….

“ഇനി അവനായിരിക്കുമോ മാസ്റ്റർ അന്വേഷിക്കുന്ന പുരുഷ രൂപം …??”

“അവനാവാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല …”

“ശരിയാ ….നീ പറഞ്ഞത് …..
പറഞ്ഞു കേട്ടിടത്തോളം അയാൾ …
ഇവനെ പോലെ ഭീരു ആകുവാൻ സാധ്യതയില്ല …”

“നമ്മൾ ഇരുപതോളം പേരുണ്ട് …..
അവൻ ഒറ്റക്കും ….”

“ഇനിയിപ്പോ അവനാണെങ്കിലും ….
നമ്മുടെ എടുത്ത് അവന് പിടിച്ചുനിൽകുവാൻ പറ്റില്ല …

നമ്മുക്ക് കിട്ടിയ പരിശീലനം വെച്ച് അവനൊന്നും ഒരു ഇരയെ അല്ല …
ഇരുട്ടിൽ ജീവിക്കുന്ന നമ്മുക്ക് അവനെ പേടിക്കണ്ട കാര്യമുണ്ടോ …???””ഒരിക്കലുമില്ല …..
അവന്നൊന്നും ഒരു ഇരയെ അല്ല …”

അത് കേട്ടതോടെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു …..

ഇതെല്ലാം കേട്ടുനിന്ന കൂട്ടത്തിലെ പ്രധാനി….

അയാളുടെ നെറ്റിയിൽ നിന്നും ….
പൊടിഞ്ഞു വീഴുന്ന ചോര തുടച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു….

“എന്തായാലും സൂക്ഷിക്കുക …..
ഇവിടം മുതൽ നമ്മൾ പത്തുപേരടങ്ങുന്ന…..
രണ്ട് സംഘമായി പോയാൽ മതി ….”

അത് പറഞ്ഞു തീർന്നതും പെട്ടന്ന് തന്നെ അയാളുടെ കൂട്ടാളികൾ രണ്ട് സംഘങ്ങളായി വേർതിരിഞ്ഞു നിന്നു …

അതിനു ശേഷം പ്രധാനി…
അയാളുടെ എതിർവശത്ത് നിൽക്കുന്നവർക്ക് നിർദേശം നൽകി ……

“നിങ്ങൾ കിഴക്കേ ദിശയിലെ…
നദീതീരത്തെ ഗുഹാ മുഖത്തിലേക്ക് പോയിക്കോളൂ …
ഞങ്ങൾ പടിഞ്ഞാറേ ദിശയിലുള്ള ഗുഹാ മുഖത്തിലുണ്ടാവും ….
അവരെ നമ്മുക്ക് ഉള്ള കാട്ടിൽ വെച്ചു കൈകാര്യം ചെയ്യാം ….”

അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പെട്ടന്ന് തന്നെ എന്തോ ആലോചിച്ചെന്ന പോലെ …. എല്ലാവരോടുമായി പറഞ്ഞു …..

“പിന്നെ …. ആ ചെറുക്കനെ …
നിങ്ങളുടെ കൈയിലെങ്ങാനും കിട്ടിയാൽ….
അവനെ ജീവച്ഛവമായി എൻ്റെ മുൻപിൽ എത്തിക്കണം ….
എന്നിട്ട് വേണം എൻ്റെ കൈകൊണ്ട് അവൻ്റെ തല അറതെടുക്കുവാൻ …”

അത് പറഞ്ഞു തീർന്നതും ….
പ്രധാനിയും സംഘവും പടിഞ്ഞാറെ ദിശയിലേക്കും……
മറ്റുള്ളവർ കിഴക്കേ ദിശയിലേക്കും…
രണ്ട് സംഘങ്ങളായി വേഗം തന്നെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി….

കിഴക്കേ ദിശയിലേക്കി നീങ്ങിയ സംഘം….
തീവ്രഗതിയിൽ ഗുഹാ മുഖത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു…..

അവിടെക്ക് എത്തുവാൻ തങ്ങളുടെ വണ്ടികൾകൊണ്ട് കഴിയില്ല …..
താടകാ നദി മുറിച്ചു കടന്നാൽ മാത്രമേ അവിടേക്ക് എത്തുവാൻ സാധിക്കുകയുള്ളു….
അവർ അവിടെ എത്താറായതും….
അവരുടെ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി….
പതിയെ നദി തീരത്തേക്കുള്ള ഇറക്കത്തിലേക്ക്….
തങ്ങളുടെ വണ്ടിയുമായി നീങ്ങി …..
അവിടെ നിന്നും കുറച്ചു ദൂരെ കയറ്റത്തായി വലിയ മരം…
അതിനു ചുറ്റും ആറടിയോളം ഉയരമുള്ള പുല്ലുകൾ…
അവർ വേഗം തന്നെ ആ വലിയ മരത്തിന്റെ മറവിലേക്ക് അവരുടെ വണ്ടികൾ ഓടിച്ചു കയറ്റി…
എന്നിട്ട് ആർക്കും കാണുവാൻ പറ്റാത്ത രീതിയിൽ മറച്ചു വെച്ചു….
അതിനുശേഷം അവർ അവരുടെ മൂർച്ചയുള്ള ആയുധങ്ങളുമായി…
താടകാ നദിയുടെ തീരത്തേക്ക് നടന്നു….
കുത്തി ഒലിച്ചു ഒഴുക്കുന്ന നദി …..
അധികം ആഴമില്ല … അരയോളം വെള്ളമുണ്ടാവും
അവർ എല്ലാവരും കൂടെ കൈകൾ കോർത്തുപിടിച്ചു….
എന്നിട്ട് ശ്രദ്ധയോടെ ഓരോ ചുവടുംവെച്ച് …..

താടകാ നദി മുറിച്ചു കടന്നുകൊണ്ടിരുന്നു …..
നദി മുറിച്ചുകടന്നതിനു ശേഷം അവർ ….
തങ്ങളുടെ പ്രധാനിയുടെ നിർദേശാനുസരണം…
കിഴക്കേ ദിശയിലെ ഗുഹാ മുഖത്തേക്ക് നീങ്ങി….*****************************************

ഇതേ സമയം തന്നെ …

കാടിൻ്റെ മറുവശത്ത് …….

കാർലോസും , അഭിയും, വിഷ്ണുവും ,….
അവരുടെ കൂട്ടാളികളും ….
കൈയിലുള്ള ഫ്ലാഷ് ലൈറ്റിൻ്റെ സഹായത്തോടെ ….
ആമിക്ക് വേണ്ടി തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു……
കാടിൻ്റെ ഉള്ളിലേക്ക് നടക്കും തോറും …..
വലിയ മരങ്ങളും അതിൽ തൂങ്ങി നിൽക്കുന്ന വള്ളികളും …
അതേപോലെ … കൊഴിഞ്ഞു വീണുകിടക്കുന്ന ഇലയിലൂടെ നടക്കുമ്പോൾ ഉണ്ടാവുന്ന ശബ്‌ദങ്ങളും …..
പല സ്ഥലങ്ങളിൽ നിന്നും ….
വന്യജീവികൾ ഓരിയിടുന്ന ശബ്ദങ്ങളും ….
ഭയാനകമായ ഇരുട്ടും …..
എല്ലാം കൊണ്ടും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം ……
കാർലോസിനും വിഷ്ണുവിനും അഭിക്കും ഒഴിക്കെ…
എല്ലാവരുടെ ഉള്ളിലും ഭയം വന്ന് തുടങ്ങിയിരുന്നു ….
…..

കുറച്ചും കൂടെ മുൻപിലേക്ക് പോയതിനു ശേഷം …..
കാർലോസ് തൻ്റെ കൈകൊണ്ട്…
എല്ലാവരോടും നിൽക്കുവാനായി ആംഗ്യം കാണിച്ചു …
അത് കണ്ടതും എല്ലാവരും പെട്ടന്ന് തന്നെ നിന്നു ……
കാർലോസ് എല്ലാവരോടും തൻ്റെ അടുത്തേക്ക് വരുവാൻ ആംഗ്യം കാണിച്ചു ….
എല്ലാവരും പതിയെ കാർലോസിൻ്റെ അടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി …..
കാർലോസ് തൻ്റെ വലത് കൈയുടെ ചൂണ്ടവിരൽ തൻ്റെ ചുണ്ടിൽ വെച്ച് …
ആരോടും ശബ്ദമുണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു …..
ഇത് കണ്ടതോടെ അഭി കാർലോസിനെ തൻ്റെ കൈകൊണ്ട് തോണ്ടി ….
എന്താണ് നിൽക്കുവാൻ പറഞ്ഞതെന്ന് കൈകൊണ്ട് ചോദിച്ചു ….

കാർലോസ് എല്ലാവരോടുമായി …
തങ്ങളുടെ എതിർവശത്തേക്ക് നോക്കുവാൻ പറഞ്ഞു …
എല്ലാവരും ശബ്ദമുണ്ടാക്കാതെ അവിടേക്ക് നോക്കി …..
ആ കാഴ്ച്ച കണ്ടതും എല്ലാവരും പേടിച്ചു വിറച്ചു …..
വിഷ്‌ണു പതിയെ മന്ത്രിച്ചു ….”” ഒറ്റയാനാ “””

അവർ കുറച്ച് നേരം കൂടെ…..
അവിടെ തന്നെ ശബ്ദമുണ്ടാക്കാതെ നിന്നു….
കുറച്ചു സമയത്തിനു ശേഷം …..
കാർലോസ് നോക്കിയപ്പോൾ ആന പതിയെ….
അവരുടെ എതിർ ദിശയിലേക്ക് നടന്നു ….
അത് കണ്ടതും എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസം ….

പെട്ടന്ന് തന്നെ കാർലോസ് എല്ലാവരോടുമായി പതിയെ സംസാരിച്ചു തുടങ്ങി …..

“നമ്മൾ ഇങ്ങനെ പോയിട്ട് കാര്യമില്ല …..
നമ്മൾ പത്തുപേരുണ്ടല്ലോ …..
നമുക്ക് രണ്ട് സംഘമായി പിരിഞ്ഞ് …..
രണ്ടു ദിശയിലേക്ക് പോയി നോക്കാം …”

അഭി അത് കേട്ടതും ….
ആമിയെ കാണാത്ത സങ്കടത്തിലും ….

വേഗം തന്നെ വിഷ്ണുവിനെയും നാല് കൂട്ടാളികളെയും …
വിളിച്ചു മുൻപിലേക്ക് നടന്നു തുടങ്ങി ….പെട്ടന്ന് വിഷ്‌ണു അഭിയുടെ മുൻപിലേക്ക് കയറി നിന്നു….

എന്നിട്ട് അഭിയോട് ….

“അഭി …,,,,
അവിടെ നിന്നെ ….
എനിക്ക് നിൻ്റെ വിഷമം മനസിലാവും …
അതിന് നേരെ കേറി പോകുവല്ല വേണ്ടത് …”

“വിഷ്‌ണു ….
ആമിയെ കാണാതായിട്ട് ഇത്ര നേരമായില്ലേ ….
അവൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ …
പിന്നെ ,,,,, പിന്നെ ഞാൻ ജീവിച്ചിരിന്നിട്ട് എന്താ കാര്യം …””

അത് പറഞ്ഞു തീർന്നതും അഭിയുടെ കണ്ണിൽ നിന്നും ….
ചെറുതായി കണ്ണുനീർ ഒഴുകി ……
ഇത് കണ്ടതും വിഷ്‌ണു പതിയെ അഭിയെ കെട്ടിപിടിച്ചു …
എന്നിട്ട് അഭിയുടെ തോളിൽ തട്ടി ……
എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു ….

“നമ്മൾ ഒരുമിച്ചു തന്നെ നിൽക്കണം ….
പത്ത് മീറ്റർ അകലത്തിൽ …”

കാർലോസ് സംശയത്തോടെ വിഷ്ണുവിനോട് …

“അത് എന്തിനാ …???
രണ്ട് സംഘങ്ങളായി തിരഞ്ഞാൽ ….
വേഗം തന്നെ കണ്ടുപിടിക്കാൻ പറ്റില്ലേ …??”

അത് കേട്ടതും വിഷ്‌ണു….

“പറ്റുമായിരുന്നു … സിറ്റിയിൽ ആയിരുന്നെങ്കിൽ ….
പക്ഷെ ഇത്‌ കാടാണ് ….
കാടിനെ കുറിച്ച് എനിക്ക് നന്നായി അറിയാം …
ഇപ്പോൾ അത് പറഞ്ഞു മനസ്സിലാക്കുവാനുള്ള സമയമില്ല ….
നമ്മുക്ക് എത്രയും വേഗം ആമിയെ കണ്ടുപിടിക്കണം …”

എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കിനിന്നു…
അത് മനസ്സിലാക്കിയതും വിഷ്ണു വീണ്ടും സംസാരിച്ചു തുടങ്ങി …

“നമ്മൾ വന്ന വഴിയിൽ മൊത്തം…
ചെടികൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട് …..
അത് അവർ ഈ വഴിയേ പോയപ്പോൾ പറ്റിയ കേടുപാടുകളാണ് …..
നമ്മുക്ക് അവരുടെ പുറക്കെ തന്നെ പോകാം…
ഇനി സമയം ഒട്ടുംതന്നെ കളയാനില്ല….
നമ്മൾ നഷ്ട്ടപ്പെടുത്തുന്ന ഓരോ നിമിഷവും ….
ആമിയുടെ ജീവനു തന്നെ ആപത്താണ്…
വേഗം തന്നെ പോകാം…. ”

അത് പറഞ്ഞതും …..
എല്ലാവരും വിഷ്ണുവിൻ്റെ അഭിപ്രായത്തോട് യോജിച്ചു ….
വിഷ്ണു പതിയെ അഭിയുടെ അടുത്തേക്ക് നടന്നു…
എന്നിട്ട് അഭിയെ ചേർത്ത് പിടിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി

“അഭി,,,….
നീ ധൈര്യത്തോടെ നിൽക്കണം….
ഇവിടെ നീ തളർന്നു പോകരുത്……
ആമിയെ നമ്മൾ കണ്ടുപിടിക്കും…. ”

അഭി വിഷ്ണുവിനെ ദേഷ്യഭാവത്തോടെ നോക്കി….

എന്നിട്ട് വിഷ്ണുവിനോട്…..”വിഷ്ണു….,,,,
ഇത് ചെയ്തത് ആരാണെക്കിലും…
അവരെ ഞാൻ വെറുതെ വിടില്ല….
പച്ചക്ക് കത്തിച്ചിരിക്കും…. ”

ഇനി ഒട്ടും സമയം കളയരുത് എന്ന് മനസ്സിലാക്കിയതോടെ
അഭിയും കാർലോസും കൂട്ടാളികളും…
വിഷ്‌ണു പറഞ്ഞത് പോലെ എല്ലാവരും പത്തു മീറ്റർ അകലത്തിൽ ….
ആ കറുത്ത വസ്ത്രധാരികൾ പോയ വഴിയേ നടന്നു നീങ്ങി ….

മൂടിനിന്നിരുന്ന കാർമേഘങ്ങൾ നീങ്ങി ….
പതിയെ നിലാവിൻ്റെ വെളിച്ചം താടകാ വനത്തിനു മുകളിൽ പതിച്ചു തുടങ്ങി ….
എല്ലാവരും വിഷ്ണു പറഞ്ഞപോലെ…
ഉൾകാട്ടിലേക്ക് നടന്നു നീങ്ങി…
ഉള്ളിലേക്ക് പോകുംതോറും…
കാടിൻ്റെ സ്വഭാവം തന്നെ മാറി തുടങ്ങി …..
ആറടിക്ക് മേലെ ഉയരമുള്ള പുല്ലുകൾ …..
വന്യമൃഗങ്ങളുടെ ഓരയിടുന്ന ശബ്‌ദവും കൂടി തുടങ്ങി ……
ഭീതിപ്പെടുത്തുന്ന അന്തരീക്ഷം…

കുറച്ചു കൂടെ മുൻപോട്ട് പോയപ്പോൾ …..
മുൻപിൽ നടന്നിരുന്ന വിഷ്ണുവും,, അഭിയും ….
പെട്ടന്ന് തന്നെ ഒരു സംശയത്തോടെ നിന്നു…
ഇത് മനസ്സിലാക്കിയതും കാർലോസും കൂട്ടാളികളും…
വേഗംതന്നെ വിഷ്ണുവിൻ്റെയും അഭിയുടെയും അടുത്തേക്ക് നടന്നു …
അവരുടെ അടുത്ത് എത്തിയതും ….
അവർ സംശയിച്ചു നിന്നതിൻ്റെ കാരണം എല്ലാവർക്കും മനസിലായി ….
വണ്ടികൾ പോയ വഴി വ്യക്തമാവുന്നില്ല….
ഇടത്തേക്കും വലത്തേക്കും പോയതായി പാടുകൾ കാണുന്നു ….
വലതുവശത്തെ പാടുകൾ പുതിയതായി ഉണ്ടായതു പോലെ….
അവർ രണ്ടും കൽപിച്ച് വലതുവശത്തേക്ക് തന്നെ നടന്നു …..
കുറച്ചു ദൂരം കൂടെ മുൻപിലേക്ക് നടന്നപ്പോൾ…
ചെറിയ രീതിയിൽ വെള്ളം ഒഴുക്കുന്ന ശബ്‌ദം കേട്ട് തുടങ്ങി ….
എല്ലാവരും വേഗം തന്നെ അവിടേക്ക് നടന്നു ……
കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ താടകാ നദിയുടെ തീരത്ത് എത്തി …..
അവിടെ എത്തിയതും അവർക്ക് ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ …..
എല്ലാവരും വിഷ്ണുവിനെ തന്നെ നോക്കി …..
വിഷ്ണുവിനും അതെ അവസ്ഥ തന്നെ …..
ഇനി മുൻപോട്ട് പോകുവാൻ എന്ത് ചെയ്യും ……

പെട്ടന്നാണ് അഭി തങ്ങൾ നിൽക്കുന്ന സ്ഥലത്തുനിന്നും ആ കാഴ്ച്ച കണ്ടത് ……
അത് കണ്ടതും അഭി ദേഷ്യത്തിൽ തീവ്രഗതിയിൽ അവിടേക്ക് ഓടി …
അഭി തീരത്തുള്ള ചെറിയ കയറ്റിലേക്ക് ഓടുന്നത് കണ്ടതും …..
വിഷ്ണുവിനും കാർലോസിനും അഭി എന്ത് കണ്ടിട്ടാണ് ഓടുന്നതെന്നു മനസിലായില്ല ….
അവരും വേഗം തന്നെ അഭിയുടെ പിന്നാലെ ഓടി …..
അഭി കുറച്ചു ദൂരം ഓടിയതിനു ശേഷം ഒരു വലിയ മരത്തിൻ്റെ അരികിൽ നിന്നു …
പിന്നാലെ ഓടിയ വിഷ്‌ണുവും കാർലോസും കൂട്ടാളികളും …..
അഭിയുടെ അടുത്ത് എത്തിയതും അവരും ആ കാഴ്‌ച്ച കണ്ടു …..

ആമിയെ അപഹരിച്ച ആ കറുത്ത വസ്ത്രധാരികളുടെ വണ്ടി …..
അഞ്ചോളം വണ്ടികൾ ഒരു വലിയ മരത്തിൻ്റെ മറയിൽ ….
മൂടി വെച്ചിരിക്കുന്നത്‌ പോലെ …..
അത് കണ്ടതും എല്ലാവരിലും ഒരു പ്രതീക്ഷ വന്നു …..

പെട്ടന്ന് അഭി എല്ലാവരോടുമായി പറഞ്ഞു …”വിഷ്‌ണു…,,,,,
അവർ ഇവിടെ അടുത്ത് തന്നെയുണ്ട് …..
നമ്മുക്ക് എത്രയും വേഗം തന്നെ അവരെ കണ്ടുപിടിക്കണം ……”

അത് പറഞ്ഞു തീർന്നതും വിഷ്‌ണു ….

“കാർലോസെ …,,,,
ഇനി നമ്മുക്ക് രണ്ട്‌ സംഘമായി തിരയാം …..
അവർ അധിക ദൂരം പോകുവാൻ സമയമായിട്ടില്ല ….
ഒന്നിലെങ്കിൽ അവർ ഇവിടെ കാണും …
അല്ലെങ്കിൽ അവർ നദി മുറിച്ചു കടന്നിരിക്കണം ……
അല്ലാതെ അവർ ഇവിടെ വണ്ടി മറച്ചു വെക്കില്ല… ”

ഇത് കേട്ടതും കാർലോസ് ….

“നമ്മുക്ക് ഇരുവശത്തേക്കും കുറച്ചു ദൂരം പോയി നോക്കാം ….
അവരുടെ സാനിധ്യം ഒന്നും ഇവിടെ ഇല്ലെങ്കിൽ…
നമുക്ക് ഇവിടേക്ക് തന്നെ തിരിച്ചുവരാം ….
എന്നിട്ട് നദി മുറിച്ചു കടക്കാം…. .”

അത് പറഞ്ഞു തീർന്നതും …..
അവർ രണ്ട് സംഘങ്ങളായി പിരിഞ്ഞു …..
കാർലോസും നാലുപേരും കൂടെ വലത്തേക്കും ….
അഭിയും വിഷ്‌ണുവും ബാക്കിയുള്ള നാലുപേരും കൂടെ ഇടത്തേക്കും …
ആമിയെ തേടി വേഗത്തിൽ നീങ്ങി…….

**************************************

ആദി … ആ വലിയ ഗർതത്തിലൂടെ താഴേക്ക് വീണുക്കൊണ്ടിരുന്നു …..
ആദി തൻ്റെ മരണം മുഖാമുഖം കണ്ടതു പോലെ കണ്ണുകൾ കൂട്ടി അടച്ചുപിടിച്ചു …..
പെട്ടന്ന് തന്നെ ആദി വലിയ ശബ്ദത്തോടെ ഗർത്തത്തിലെ വെള്ളക്കെട്ടിലേക്ക് വീണു …
ആ വെള്ളക്കെട്ടിനു നല്ല ആഴമുണ്ടായിരുന്നു …..
വീഴ്ച്ചയുടെ ആഘാദത്തിൽ ആദി വെള്ളക്കെട്ടിലെ അടിത്തട്ടിലേക്ക് മുങ്ങി താഴ്ന്നു …..
നിമിഷ നേരത്തിനുള്ളിൽ തന്നെ ആദി വെള്ളക്കെട്ടിൻ്റെ…
അടിത്തട്ടിൽ എത്തി….
അടിത്തട്ടിൽ ചളിയോ അഴുക്കോ ഒന്നുംതന്നെയില്ലാ …
പാറകൾ മാത്രം ….
ആദി തൻ്റെ കാലുകൾ താഴെയുള്ള പാറയുടെ മുകളിൽ കുത്തി ….
ശക്തിയിൽ മുകളിലോട്ട് കുതിച്ചു …..
നിമിഷ നേരംകൊണ്ട് തന്നെ ആദി വെള്ളത്തിന്റെ മുകളിൽ എത്തി….
മുകളിൽ എത്തിയതും ആദി രണ്ടുമൂന്നു തവണ ദീർഘമായി ശ്വാസം എടുത്തു……
വീഴ്ച്ചയിൽ ഒന്നും പറ്റാത്ത ആശ്വാസവും ആദിയിൽ ഉണ്ടായിരുന്നു ….

പെട്ടന്നാണ് ആദിക്ക് ആമിയുടെ കാര്യം ഓർമവന്നത് ……
ആദി തനിക്ക് ചുറ്റും കണ്ണുകൾ പായിച്ചു …..
ഗർത്തത്തിലെ ഇരുട്ട് കാരണം ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല ….
ആദി ഒന്നും കൂടെ സൂക്ഷിച്ചു നോക്കി …..
പതിയെ ആദിയുടെ കണ്ണിലെ കൃഷ്ണമണി ചെറുതായി വികസിച്ചു തുടങ്ങി ….
പതിയെ പതിയെ … ആദിയുടെ കണ്ണിലേക്ക് വെളിച്ചം വരുന്നതുപോലെ ….
ആദിക്ക് ആ കുരാ കൂരിട്ടിലും ചെറുതായിട്ട് കാണുവാൻ സാധിക്കുന്നു …
ആദി വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ തനിക്ക് ചുറ്റും വീണ്ടും നോക്കി …
അപ്പോഴാണ് ആദി തൻ്റെ അടുത്തായി രണ്ട് കൈകൾ മുങ്ങി താഴുന്നത് കണ്ടത് ….
അത് കണ്ടതും ആദിക്ക് ആ കൈകൾ ആമിയുടെതാണ് എന്ന് മനസിലായി ….
പിന്നെ ഒട്ടും താമസിക്കാതെ ആദി വേഗം തന്നെ അവിടേക്ക് നീന്തി …..
അടുത്തെത്തിയതും പെട്ടന്ന് തന്നെ ആമിയെ തൻ്റെ കൈകൾകൊണ്ട് പിടിച്ചു …..
പെട്ടന്ന് നിൽകുവാനായി ഒരു നില കിട്ടിയതും ആമി ആദിയുടെ ദേഹത്തേക്ക് പിടിച്ചു കയറി കൊണ്ടിരിക്കുന്നു ….
ആമിയുടെ പരാക്രമം കാരണം ആദി പതിയെ വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങി …

ആദി വേഗം തന്നെ ആമിയെ തൻ്റെ മേലെ നിന്നും തള്ളി മാറ്റി …
തള്ളി മാറ്റിയതും നിലയില്ലാത്ത വെള്ളത്തിലേക്ക് ആമി വീണ്ടും മുങ്ങി താഴ്ന്നു….
ആദി വേഗം തന്നെ ആമിയുടെ മുടിയിൽ പിടിച്ചു പൊന്തിച്ചു…
എന്നിട്ട് മുൻപിലേക്ക് വേഗത്തിൽ നീന്തി….
കുറച്ച് മുൻപിലേക്ക് പോയതും… വെള്ളത്തിന്റെ ആഴം കുറഞ്ഞു വരുന്നത് ആദിക്ക് മനസിലായി…
പെട്ടന്ന് തന്നെ ആദിക്ക് കഴുത്തറ്റം വെള്ളത്തിൽ ചവുട്ടി നിൽക്കുവാൻ സാധിച്ചു…
അതോടെ ആമിയെ താങ്ങി കൊണ്ട് ആദി വെള്ളത്തിലൂടെ മുൻപിലേക്ക് നടന്നു….
മുൻപിലേക്ക് നടക്കും തോറും വെള്ളത്തിൻ്റെ ആഴം കുറഞ്ഞുകൊണ്ടിരിക്കുന്നു …
അതിൽനിന്നും ആദിക്ക്… ഇതൊരു ചരിവുള്ള സ്ഥലമാണ് എന്നും മധ്യഭാഗത്താണ് ആഴം കൂടുതലുള്ളത് എന്നും മനസിലായി…..
മുട്ടോളം വെള്ളം എത്തിയതും മുൻപിൽ തന്നെ കല്ലുകൾ കൊണ്ട് പണിതീർത്ത പടിത്തട്ടുകൾ….
ആദി വേഗം തന്നെ ആമിയെ ആ പടിത്തട്ടിൽ കെടുത്തി…..
എന്നിട്ട് ആമിയെ കവിളിൽ തട്ടി വിളിച്ചു….”ഹലോ കൊച്ചേ… !!!…
കൊച്ചേ….!!! ”

രണ്ട്മൂന്ന് തവണ തട്ടി വിളിച്ചപ്പോൾ ആമി പതിയെ കണ്ണുകൾ തുറന്നു…..
ഇരുട്ട് കാരണം ഒന്നും തന്നെ ആമിക്ക് കാണുവാൻ സാധിക്കുന്നില്ല….
ആമി പതിയെ ആ പടിത്തട്ടിൽ എഴുന്നേറ്റിരുന്നു….
വെള്ളത്തിൽ മുങ്ങി താഴന്നപ്പോൾ ആമിയുടെ ശിരസിൽ വെള്ളം ചെറുതായി കയറിയിരുന്നു….
അതുകാരണം ആമി ശക്തിയിൽ ചുമ്മച്ചുകൊണ്ടിരുന്നു…..
ആദി പതിയെ ആമിയെ കൈയിൽ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി….
തൻ്റെ ദേഹത്ത് ആരോ പിടിച്ചിരിക്കുന്നു എന്ന് ആമിക്ക് മനസിലായി….
പെട്ടന്ന് പേടിച്ചുപോയി ആമി അയാളെ ശക്തിയിൽ തള്ളി…..
ആമിയിൽ നിന്നും അങ്ങനെ ഒരു നീക്കം ആദി പ്രതീക്ഷിച്ചിരുന്നില്ല…..
അതുകൊണ്ട് പെട്ടന്നുള്ള ആക്രമണത്തിൽ ആദി വീണ്ടും ആ വെള്ളത്തിലേക്ക് വീണു…

പെട്ടന്ന് തന്നെ ആദി വെള്ളത്തിൽ നിന്നും എഴുന്നേറ്റു പടിത്തട്ടിലേക്ക് കയറി….
അത് മനസ്സിലാക്കിയതും ആമി വല്ലാതെ പേടിച്ചു….
പെട്ടന്ന് തന്നെ ആദി….

“ടി..,,,,
നീ എന്താ എന്നെ കൊല്ലുവാനുള്ള
ഉദേശം ആണോ..?? ”

പെട്ടന്ന് തന്നെ ആമി….

“ആ… ആരാ…ആരാ.. ഇത്…?? ”

“പേടിക്കണ്ട….
ഇത് ഞാൻ ആണ്…
കുറച്ചു നേരം മുൻപ് നിൻ്റെ ഒപ്പം
ഓടിയ ആൾ… മനസ്സിലായോ..?? ”

അത് കേട്ടതോടെ ആമിക്ക് ആശ്വാസമായി… അവൾ ആദിയോട്….

“ഓഹ് താൻ ആയിരുന്നോ…
ഞാൻ പെട്ടന്ന് പേടിച്ചുപോയി… ”

“പിന്നെ നീ ആരാണ് എന്നാ വിചാരിച്ചത്…?? ”

“ഞാൻ അവരാവും എന്നാ വിചാരിച്ചത്… ”

ആദി അതിനു മറുപടി പറയാതെ തനിക്ക് ചുറ്റും നോക്കി…..
ആമി ആണെങ്കിൽ ചെറിയ പേടിയോടെ ആ പടിത്തട്ടിൽ ഇരുന്നു…..

ആദി തൻ്റെ ചുറ്റും നോക്കി… എല്ലാം നല്ലപോലെ വീക്ഷിച്ചുകൊണ്ടിരുന്നു…
അതിൽനിന്നും അവന് താൻ നിൽക്കുന്ന സ്ഥലം ഒരു പാതി വൃത്തം കമഴ്ത്തി വെച്ചപോലെയുള്ള സ്ഥലമാണ് എന്ന് മനസിലായി….
ആദി പതിയെ മുകളിലേക്ക് നോക്കി…
അവിടെ ഒരു വലിയ ദ്വാരം… അതിലൂടെയാണ് തങ്ങൾ ഈ കാണുന്ന വെള്ളത്തിലേക്ക് വീണത് എന്നും ആദിക്ക് മനസിലാക്കി…..
ആദി ഒന്നുംകൂടെ തനിക്ക് ചുറ്റും സൂക്ഷിച്ചു നോക്കി…..
ആ ഗുഹപോലെയുള്ള സ്ഥലത്ത്നിന്നും രക്ഷപെടാൻ ഒരു സാധ്യതയും കാണുന്നില്ല…..
ആകെയുള്ള വഴി വെള്ളം നിറഞ്ഞുകഴിഞ്ഞാൽ മുകളിലുള്ള വലിയ ദ്വാരം അത് മാത്രം…
ആദി പതിയെ ആമിയെ നോക്കി…..
ആമി ഇരുട്ട് കാരണം ഒന്നും കാണുവാൻ പറ്റാതെ ചുറ്റും ഒരു ചെറിയ പേടിയോടെ നോക്കുന്നു…
ആദി പതിയെ ആമിയെ വിളിച്ചു….

“അതെ… കൊച്ചേ… ”

പെട്ടന്ന് ആ വിളി കേട്ടതും ആമി ഞെട്ടി… എന്നാലും അത് ആദിയുടേതാണ് എന്ന് മനസിലായതോടെ ആമി ആദിയുടെ വിളികേട്ടു….

“എന്താ…. ”

“എന്താ നിൻ്റെ പേര്..?? ”

“ആതിര… എന്താ ഇയാളുടെ പേര്… ”

“ആദിത്യൻ.. “….
ആദി പതിയെ പറഞ്ഞു…..

അത് കേട്ടതോടെ ആമി പതിയെ ആ പേര് മന്ത്രിച്ചു….

“ആദിത്യൻ…..
ഇയാള് പൂജാരി ആണോ…??? ”

“പൂജാരിയോ..???
മനസിലായില്ല…. എന്താ അങ്ങനെ ചോദിച്ചത്..?? ”

“അല്ല ഇയാള്…,,,
ആ അമ്പലത്തിൻ്റെ ഉള്ളിൽ നിന്നും..,,
അല്ലേ ഇറങ്ങി വന്നത്…
അതുകൊണ്ട് ചോദിച്ചതാ… ”

“ഓഹ്… അങ്ങനെ ലെ…!!!… ”

“അങ്ങനെ തന്നെ…
ഞാൻ ചോദിച്ചതിന് ഉത്തരം പറ… ”
ആമി ചിരിച്ചുകൊണ്ട് ചോദിച്ചു…..

“അതൊക്കെ പറയാം….
ആദ്യം ഞാൻ ഒരു കാര്യം ചോദിക്കട്ടെ….??? ”

“ഹ്മ്മ്… ചോദിക്ക്… ”

“ഇയാള് ഉല്ലാസ യാത്രക്ക് ആണോ…
അവരുടെ ഒപ്പം വന്നത്…. ”

അതു പറഞ്ഞു തീർന്നതും ആദി പതിയെ ചിരിച്ചു….

ആദി പതിയെ ആമിയെ നോക്കി…..
അവളുടെ മുഖം ആകെ വാടി തുടങ്ങി….
അവളുടെ മുഖത്ത് പേടിയുടെ പടലം തീർത്ത പോലെ…..
അത് കണ്ടതും ആദി പെട്ടന്ന് തന്നെ ആമിയോട്…

“ഏയ്യ്… ഞാൻ വെറുതെ പറഞ്ഞതാണ്…

ഇയാള് സീരിയസ് ആവല്ലേ….. “പെട്ടന്നാണ് ഒരു ചെറിയ വെളിച്ചം ആമിയും ആദിയും നിൽക്കുന്നതിൻ്റെ എത്തിവശത്തായി മിന്നി മിന്നി കത്തുന്നത് അവർ കണ്ടത്…..
അത് പതിയെ ആ പാറയുടെ ഉള്ളിലേക്ക് കയറി പോയി….
അത് കണ്ടതോടെ ആദി അവിടേക്ക് സൂക്ഷിച്ചു നോക്കി… എന്നിട്ട് ആമിയുടെ അടുത്തേക്ക് നീങ്ങി.. ആമിയുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു….
എന്നിട്ട് ആമിയോട്…

“ആതിര…. നീ ആ വെളിച്ചം കണ്ടില്ലേ..?? ”

“ഞാൻ കണ്ടു….
പക്ഷെ അത് എന്താണ് എന്ന് മനസിലായില്ല… ”

“നമുക്ക് അവിടം വരെ പോയി നോക്കിയാലോ…
ഇവിടെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലലോ….
ഈ ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങണ്ടേ… ”

“ഹ്മ്മ്….
എനിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ല…
മുഴുവൻ ഇരുട്ടല്ലേ…. ”

ആദി ആമിയുടെ കൈയിൽ തൻ്റെ കൈകൊണ്ട് പിടിച്ചു… എന്നിട്ട് ആമിയോട്…

“എൻ്റെ കൈയിൽ മുറുക്കി പിടിച്ചോ…
എനിക്ക് ചെറുതായിട്ട് കാണുവാൻ പറ്റുന്നുണ്ട്…
എൻ്റെ പിന്നാലെ നടന്നാൽ മതി… ”

അതും പറഞ്ഞുകൊണ്ട് അവർ രണ്ടുപേരും കൂടെ ആ പടിത്തട്ടിലൂടെ.… ഓരോ അടിയും ശ്രദ്ധിച്ചുകൊണ്ട് വെളിച്ചം കണ്ട സ്ഥലത്തേക്ക് അവർ നടന്നുനീങ്ങി ….

അവിടെ എത്തിയതും… ആദി ആമിയുടെ കൈയിൽ നിന്നും തൻ്റെ കൈ എടുത്തു… പെട്ടന്ന് തന്നെ ആമി ആദിയുടെ കൈയിൽ കയറി പിടിച്ചു… എന്നിട്ട് ആദിയോട്….

“ഇയാള് എങ്ങോട്ടാ പോകുന്നേ…??
എനിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞില്ലേ….
എനിക്ക് ചെയുതായിട്ട് പേടി ആവുന്നുണ്ട്….
ഇയാൾക്ക് മാത്രം എങ്ങനെയാണ് ഈ ഇരുട്ടത്ത് കാണുവാൻ പറ്റുന്നത്…?? ”

അത് കേട്ടതും ആദി ഒരു ചിരിയോടെ…..

“ആതിരേ..,,,
ഞാൻ എവിടേക്കും പോകുന്നില്ല….
നമ്മുക്ക് ജീവിതാവസാനം വരെ ഇവിടെ നിൽക്കുവാൻ പറ്റില്ലലോ….
ഞാൻ ആ വെളിച്ചം വന്നത് എവിടെ നിന്നാണ് എന്ന് നോക്കട്ടെ….. നീ കൈ വിട്ടേ… ”

“വേഗം നോക്ക്…”

അങ്ങനെ പറഞ്ഞുകൊണ്ട് ആമി മനസില്ലാമനസോടെ ആദിയുടെ കൈയിൽ നിന്നും പിടിവിട്ടു….
അതിനുശേഷം ആദി വെളിച്ചം കണ്ട പാറക്കല്ലിൽ മുഴുവൻ നോക്കി….
ആ കല്ലിൽ ഒരു വിള്ളൽ വീണത് പോലെ….
ആദി പതിയെ ആ കല്ലിന്റെ വിള്ളൽ വീണിരിക്കുന്നു ഭാഗത്ത്‌ തന്റെ രണ്ട് കൈകൊണ്ടും ശക്തിയിൽ അമർത്തി…..
ആ കല്ല് പതിയെ പിന്നിലേക്ക് നീങ്ങി തുടങ്ങി… അത് മനസ്സിലായതും ആദി ഒന്നുംകൂടെ ശക്തിയിൽ ആ കല്ല് തള്ളി നീക്കി….
ആ കല്ല് ഒരു വാതിലായിരുന്നു….. അത് മനസ്സിലായതും ആദിക്ക് സന്തോഷമായി…. കുറച്ചു നേരത്തിനുള്ളിൽ തന്നെ ആദി ആ കല്ലുകൊണ്ടുള്ള വാതിൽ തള്ളി തുറന്നു…..
അവിടെയും ഇരുട്ട് മാത്രം….
ആദി പതിയെ ആമിയുടെ കൈയിൽ പിടിച്ചുകൊണ്ട് ആ തുറന്ന വാതിലിലൂടെ ഉള്ളിലേക്ക് കയറി…

ഉള്ളിൽ കയറിയതും ചുറ്റും ഇരുട്ട് മാത്രം….

ആമിക്ക് ഇരുട്ടായതു കാരണം ഒന്നുംതന്നെ കാണുവാൻ സാധിക്കുന്നില്ല…
അവൾ ചെറിയ പേടിയോടെ ആദിയുടെ കൈയിൽ മുറുക്കെ പിടിച്ചുനിന്നു…..
ആദി പതിയെ തൻ്റെ ചുറ്റും നോക്കി…. അവരുടെ ഇടതുവശത്തായി ഒരു വലിയ തുരങ്കം….
അത് കണ്ടതും ആദിക്ക് ഒരേപോലെ പേടിയും സന്തോഷവും വന്നു…രക്ഷപെടാൻ സാധ്യത ഇല്ലാതെ സ്ഥലത്തുനിന്നും കല്ലുകൊണ്ടുള്ള വാതിൽ ഇപ്പോൾ തുരങ്കവും… ആദി അവന്റെ മനസ്സിൽ ആലോചിച്ചു…..

പെട്ടന്നാണ് മുകളിൽ നിന്നും ചെറിയ ഒരു പ്രകാശം താഴക്ക് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്…
അത് പതിയെ പതിയെ താഴേക്ക് വന്നുകൊണ്ടിരുന്നു…..
അതിനെ കണ്ടപ്പോൾ തന്നെ ആദിക്കും ആമിക്കും അത് മിന്നാമിനുങ്ങാണ് എന്ന് മനസിലായി….
അത് കണ്ടതും ആമി അവളുടെ കൈകൾ പതിയെ നീട്ടി പിടിച്ചു….
അടുത്തെത്തിയതും ആ പ്രാണി ആമിയുടെ കൈയിൽ തന്നെ വന്നിരുന്നു…..
പെട്ടന്ന് തന്നെ മുകളിൽ നിന്നും ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ താഴേക്ക് മിന്നിക്കൊണ്ട് പറന്നിറങ്ങി…
അവർ നിൽക്കുന്ന സ്ഥലം മുഴുവൻ മിന്നാമിന്നിങ്ങുകളുടെ പ്രകാശം കൊണ്ട് മിന്നി തിളങ്ങി… അതോടെ അവിടം ആകെ തെളിഞ്ഞു കാണുവാൻ തുടങ്ങി….
ആമി ഇത് കണ്ടതോടെ കൊച്ചുകുട്ടികളെ പോലെ… സന്തോഷം കൊണ്ട് ചുറ്റും നോക്കി കൊണ്ടിരുന്നു….
ആദിയും ഇതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു….

പതിയെ ആ മിന്നാമിനുങ്ങുകൾ ആദിയുടെയും ആമിയുടെയും ഇടതുവശത്തുള്ള തുരങ്കത്തിലേക്ക് മിന്നിക്കൊണ്ട് പറന്നു നീങ്ങി….
അതോടെ ആ തുരങ്കത്തിലുള്ള പാത തെളിഞ്ഞു കണ്ടുതുടങ്ങി….
പെട്ടന്ന് തന്നെ ആദി ആമിയെയും കൊണ്ട് ആ തുരങ്കത്തിലേക്ക് മിന്നാമിന്നിങ്ങിനൊപ്പം നടന്നു നീങ്ങി…..
അവർ കുറച്ചു ദൂരം അതിലൂടെ നടന്നു…
പതിയെ പതിയെ തുരങ്കത്തിന്റെ സ്വഭാവവും മാറി തുടങ്ങി…
ചില സ്ഥലങ്ങളിലൊക്കെ ഇടുങ്ങിയതും കൂർത്ത മുനയുള്ള കല്ലുകളും…
അങ്ങനെ പല തരത്തിലുള്ള അപകടം നിറഞ്ഞ തുരങ്കമായി മാറിക്കൊണ്ടിരുന്നു….

കുറച്ചു നേരം കൂടെ അവർ മുൻപിലേക്ക് നടന്നു നീങ്ങി… പോകും തോറും ചെറിയ രീതിയിൽ വെള്ളം ആ തുരങ്കത്തിൽ കെട്ടി കിടക്കുന്നു…
പതിയെ പതിയെ അത് മുട്ടോളം എത്തി….
ചെറിയ പേടിയോടെ തന്നെ ആമിയും ആദിയും മുൻപിലേക്ക് തന്നെ നടന്നു നീങ്ങി….

പെട്ടന്നാണ് അവർ അത് കണ്ടത്…. അവരുടെ മുൻപിൽ തന്നെ തുരങ്കം മൂന്നായി തിരിഞ്ഞിരിക്കുന്നു….
അവർ വേഗം തന്നെ അവിടേക്ക് നടന്നു….. അടുത്തെത്തിയതും ഇടത്തെയും വലത്തേയും തുരങ്കത്തിൽ ചെറിയ രീതിയിൽ വെള്ളം കെട്ടി നിൽക്കുന്നു…..
അവർക്ക് വഴികാട്ടിയായി വന്ന മിന്നാമിനുങ്ങുകൾ നടുവിലെ തുരങ്കത്തിലൂടെ പറന്നു പോയിക്കൊണ്ടിരുന്നു….
ആദി വേഗം തന്നെ ആമിയുടെ കൈപിടികൊണ്ട്…
മിന്നാമിനുങ്ങിൻ്റെ പുറക്കെ വേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു….
കുറച്ചു ദൂരം കൂടെ പോയതിനു ശേഷം ദൂരെ നിന്നും ആദി കണ്ടു…. ഒരു ചെറിയ ദ്വാരത്തിലൂടെ നിലാവിൻ്റെ പ്രകാശം…..
ആദി ആമിയെയും കൊണ്ട് അവിടേക്ക് ഓടി….. അടുത്തെത്തിയതും അവർ ആ ദ്വാരത്തിനരികിൽ നിന്നു….
അത് ഒരു ചെറിയ ഗുഹാമുഖമായിരുന്നു…. ചിതൽ പുറ്റ് കൊണ്ട് ആ കവാടം മുഴുവനും മൂടപ്പെട്ടിരുന്നു….
ആമിയും ആദിയും നോക്കി നിൽക്കെ ആ ചെറിയ ദ്വാരത്തിലൂടെ ആ മിന്നാമിനുങ്ങുകൾ പറന്ന് പുറത്തേക്ക് പോയി….

അത് കണ്ടതും ആദി ചുറ്റും നോക്കി…
തൊട്ടടുത്ത് തന്നെ ഒരു വലിയ കല്ല്… അത് കണ്ടതും… ആദി ആമിയെ പിടിച്ചു തൻ്റെ പുറകിലേക്ക് മാറ്റി നിറുത്തി…
എന്നിട്ട് ആ കല്ല് കൈകൾ കൊണ്ട് എടുത്തു…
ശക്തിയിൽ തന്നെ ചിതൽ പുറ്റിലേക്ക് ആ വലിയ കല്ല് വലിച്ചെറിഞ്ഞു….
ഒരു ചെറിയ ശബ്ദത്തോടെ ആ പുറ്റ് പൊളിഞ്ഞുപോയി ….
ആ കാഴ്ച്ച കണ്ടതും ആദിയും ആമിയും സന്തോഷിച്ചു….
ഒരിക്കലും രക്ഷപെടാൻ പറ്റില്ല എന്ന് വിചാരിച്ച സ്ഥലത്തുനിന്നും….
അവർ ആ ഗുഹാമുഖത്തിലൂടെ പുറത്തേക്ക് കടന്നു….എന്നാൽ അവർ കടന്നത് താടകാ വനത്തിലെ ഉൾകാട്ടിലേക്കായിരുന്നു ….
പുറ്റ് കൊണ്ട് മൂടപ്പെട്ടിരുന്ന ഗുഹ ആയതിന്നാൽ അവിടെ അങ്ങനെ ഒരു സ്ഥലം ഉള്ളതായി ആർക്കും തന്നെ അറിയില്ലായിരുന്നു….
ഗുഹയിൽ നിന്നും ആദിയും ആമിയും സന്തോഷത്തോടെ പുറത്തേക്കിറങ്ങി….

ചുറ്റും കൊടും കാട്…. ആ കൊടും കാട്ടിലും അവർ ആ കാഴ്ച്ച ആസ്വദിച്ചു നിന്നു….തങ്ങൾക്ക് വഴി കാണിച്ചു തന്ന മിന്നിമിനുങ്ങുകളുടെ കൂട്ടത്തെ… ആ പ്രാണികൾ മരങ്ങൾക്ക് ഇടയിലൂടെ മിന്നിക്കൊണ്ട് പറന്നു പോകുന്ന കാഴ്ച്ച….

ആ കാഴ്ച്ച മനസ്സുനിറയെ കണ്ടതിനുശേഷം അവർ ആ കാട്ടിലൂടെ നടന്നു നീങ്ങി…. പതിയെ ആദി ആമിയോട്….

“അതെ എങ്ങോട്ടാണ് പോകേണ്ടത്….???
എനിക്ക് വഴി ഒന്നും അറിയില്ല…. ”

“എനിക്കും അറിയില്ല..
എന്റെ അങ്കിളിന്റെ എസ്റ്റേറ്റിന് അടുത്തായി
ഒരു വെള്ളചാട്ടമുണ്ട്….
അവിടേക്ക് എത്തുവാൻ എന്തെങ്കിലും വഴിയുണ്ടോ..??? ”

“നമ്മൾ വന്നപ്പോൾ ചെറിയ വെള്ളകേട്ട് കണ്ടില്ലേ ഈ ഭാഗത്ത്‌ എവിടെയോ നദിയുണ്ട്..
നദിയുടെ അടുത്ത് എത്തിയാൽ അതിൻ്റെ ഒഴുക്ക് നോക്കി പോയാൽ നമുക്ക് വെള്ളച്ചാട്ടം കണ്ടുപിടിക്കാം….
ഇവിടെ നിന്നിട്ട് കാര്യമില്ലലോ വാ പോകാം… ”

“അതെ എനിക്ക് ഇരുട്ട് പേടിയാണ്….
തീരെ കാണുവാനും പറ്റുന്നില്ല….
പിന്നെ കാടിൻ്റെ ശബ്ദവും…
എനിക്ക് പേടിയാവുന്നു… ”

ആമി അത് പറഞ്ഞു തീർന്നതും…. ആദി ആദിയുടെ കൈ ആമിക്ക് നേരെ നീട്ടി….
അത് കണ്ടതും ആമി പതിയെ തന്റെ കൈ ആദിയുടെ കൈയിലേക്ക് വെച്ചു…
ആദി ആമിയുടെ കൈ മുറുകെ പിടിച്ചു….
എന്നിട്ട് അവർ രണ്ടുപേരും കൂടെ നദി ലക്ഷ്യമാക്കി നടന്നു നീങ്ങി…

************************************

ഇതേ സമയം സജീവിൻ്റെ എസ്റ്റേറ്റിൽ

എല്ലാവരും ആമിയെ കാണാതെ വിഷമത്തിൽ…
എസ്റ്റേറ്റിൻ്റെ പടിയിൽ തന്നെ ഗേറ്റിലേക്ക് നോക്കികൊണ്ടിരുന്നു ….
സുമിത്രമ്മയും മല്ലികയും നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു …..
ആമിയുടെ അസാന്നിധ്യം അവരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു ….
സൗഭാഗ്യയും കരച്ചിലിൻ്റെ വക്കിൽ തന്നെ …
പക്ഷെ താനുംകൂടെ കരഞ്ഞാൽ….ഏട്ടത്തിയെയും അമ്മയെയും ആര് സമാധാനിപ്പിച്ചുമെന്ന ചിന്ത സൗഭാഗ്യയുടെ കണ്ണുനീരിനെ പിടിച്ചുകെട്ടി …..

ചന്ദ്രശേഖറിൻ്റെ അവസ്ഥയും അതേപോലെ തന്നെ ….
എന്നാൽ താനും കൂടെ തളർന്നാൽ എല്ലാം ഇവിടെ തീരുമെന്ന …
ഉത്തമ ബോധ്യം അയാളെ കരുതനാക്കി …..

സജീവന് താൻ കരണമാണല്ലോ ഇതൊക്കെ …
ഇവിടെ സംഭവിച്ചത് എന്ന കുറ്റബോധം വേട്ടയാടിക്കൊണ്ടിരുന്നു ….
ഇതൊക്കെ ചന്ദ്രശേഖരൻ അറിഞ്ഞാലുള്ള ഭവിഷ്യത്ത് ….
എല്ലാംകൂടെ ഒരു യുദ്ധം തന്നെ സജീവിൻ്റെ മനസ്സിൽ നടന്നുകൊണ്ടിരുന്നു ….
ശേഖരനാണെങ്കിൽ താൻ വർഷങ്ങൾക്ക് മുൻപ് കൊടുത്ത ….
വാക്ക് തെറ്റിയതുകൊണ്ടാണോ എന്നുള്ള ചിന്തയും….
അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു ……
അമ്മയുടെയും ഏട്ടത്തിയുടെയും കരച്ചിൽ കണ്ടുകൊണ്ടിരുന്ന സജീവ്
പതിയെ അവരോട് പറഞ്ഞു ….സജീവ്- “ഏട്ടത്തി ,,, അമ്മേ ,,,
ആമിമോൾക്ക് ഒന്നും സംഭവിക്കില്ല …..
അവളെ വിഷ്‌ണു കൊണ്ടുവരും ….”

ചന്ദ്രശേഖർ -“ആമിക്ക് ഒന്നുംസംഭവിക്കില്ലാ …..
നിങ്ങൾ സംഥാനമായിരിക്ക് ….
അഭിയും കാർലോസും വിഷ്‌ണുവും പോയിട്ടുണ്ടല്ലോ …”

ശേഖരൻ സുമിത്രയെ പതിയെ തൻ്റെ തോളിലേക്ക് ചേർത്തു നിറുത്തി …..
എന്നിട്ട് ….പതിയെ പറഞ്ഞുകൊണ്ടിരുന്നു ….

“ആമിക്ക് ഒന്നും സംഭവിക്കില്ല ……”

സജീവും ചന്ദ്രശേഖരനും ശേഖരനും കൂടെ….
അവരെ ഒരുവിധത്തിൽ സമാധാനിപ്പിച്ചു അകത്തെ മുറിയിൽ കൊണ്ടുകിടത്തി ….
ശേഖരനെയും സൗഭാഗ്യയെയും അവരെ നോക്കുവാനെല്പിച്ച് ….
സജീവും ചന്ദ്രശേഖരനും കൂടെ എസ്റ്റേറ്റിൻ്റെ പുറത്തേക്ക് ഇറങ്ങി …..
ചന്ദ്രശേഖരൻ ആകെ അസ്വസ്ഥനായിരുന്നു …..
അത് മനസ്സിലാക്കിയതും സജീവ് പതിയെ സംസാരിച്ചു തുടങ്ങി

“ചന്ദ്രേട്ടാ ,,,
ആമിക്ക് ഒന്നും സംഭവിക്കില്ല ….
ചേട്ടൻ ഇങ്ങനെ തളരല്ലേ ….”

“എനിക്ക് കൈയും കാലും ….
വിറക്കുന്നു സജീവേ ….
എവിടെങ്കിലും ഒന്ന് ഇരിക്കണം …”

അത് പറഞ്ഞു തീർന്നതും ……
സജീവ് പതിയെ ചന്ദ്രശേഖരനെ തോളോട് ചേർത്ത് പിടിച്ചു …
എന്നിട്ട് പതിയെ ഉമ്മറപ്പടിയിൽ കൊണ്ടിരുത്തി ……

ചന്ദ്രശേഖർ പതിയെ സജീവിനെ നോക്കി എന്നിട്ട് പതിയെ സംസാരിച്ചു തുടങ്ങി …

“ഇത് ചെയ്തവരെ ഞാൻ വെറുതെ വിടില്ല ….
എനിക്ക് അറിയാം അവർ ആരാണെന്ന് …..
എൻ്റെ ആമിമോൾക്ക് എന്തെങ്കിലും സംഭവിച്ചാൽ …
എല്ലാത്തിനെയും പച്ചക്ക് കത്തിക്കും ഞാൻ ….”

അത് പറഞ്ഞു തീരുന്നത് വരെ സജീവ് ചന്ദ്രശേഖറിനെ നോക്കിനിന്നു ….
മുഷ്ട്ടിയെല്ലാം ചരുട്ടി ,,,, കോപം കൊണ്ട് ശരീരം മൊത്തം വിറച്ചുകൊണ്ടാണ് ….
ചന്ദ്രശേഖർ ഇതെല്ലാം പറഞ്ഞത് ……

സജീവ് പതിയെ ചന്ദ്രശേഖരൻ്റെ അടുത്ത് ഇരുന്നു …
എന്നിട്ട് തൻ്റെ കൈ പതിയെ ചന്ദ്രശേഖരൻ്റെ തോളിലേക്ക് വെച്ച്….
ചന്ദ്രശേഖരനെ ചേർത്തുനിർത്തികൊണ്ട് സജീവ് സംസാരിച്ചു തുടങ്ങി ….

“ചന്ദ്രേട്ടാ …,,,
എന്തിനും ഏതിനും …..
ഞാൻ കൂടെ തന്നെ ഉണ്ടാവും ….
അത് കൊല്ലനായാലും കത്തിക്കാനായാലും ….
ആദ്യം ആമിയെ കണ്ടുപിടിക്കണം ….
അതിനു ശേഷം ഇത് ചെയ്തത് ആരായാലും ….
അവർക്കുള്ള ശിക്ഷ നമ്മൾ വിധിക്കും ….”

അത് കേട്ടതും ചന്ദ്രശേഖർ സജീവിനെ ചേർത്തുപിടിച്ചു എന്നിട്ട് സജീവനോടെ പറഞ്ഞു …

“അത് മതി…..സജീവേ ..,,,,
എനിക്ക് ഉറപ്പുണ്ട് ….
അവർ ആമിയെ തിരികെ കൊണ്ടുവരും …..
അതിനുശേഷം … അവർക്ക് ….
ചന്ദ്രശേഖരൻ ആരാണെന്ന് കാണിച്ചുകൊടുക്കും ഞാൻ …..
ഇതിന് എണി എണി പകരം ചോദിച്ചിരിക്കും …”

അത് പറഞ്ഞുകൊണ്ട് അയാൾ തൻ്റെ പോക്കറ്റിൽ നിന്നും…
സിഗരറ്റിൻ്റെ ഒരു പാക്കറ്റ് എടുത്തു ….
അതിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ….
എന്നിട്ട് പാക്കറ്റ് പതിയെ സജീവിൻ്റെ നേരെ നീട്ടി ….
സജീവും ഒരെണ്ണം എടുത്തു ……
എന്നിട്ട് രണ്ടുപേരും കൂടെ സിഗരറ്റ് കത്തിച്ചു ……
ഉള്ളിലേക്ക് പുക ആഞ്ഞ് വലിച്ചു ….
പതിയെ പുറത്തേക്ക് ഊതി …..
ഈ സമയമെല്ലാം സജീവ് ചന്ദ്രശേഖറിനെ വീക്ഷിച്ചുകൊണ്ടിരുന്നു ….
ചന്ദ്രശേഖറിൻ്റെ തനിക്ക് മാത്രം കണ്ടുപരിചയമുള്ള മുഖഭാവം…..
അതായിരുന്നു സജീവ് ആ സമയത്ത് ചന്ദ്രശേഖരനിൽ കണ്ടത് ….

*********************************************

ഇതേസമയം

ആനയെ കണ്ടതും അവിനാഷും പഴനിയും രണ്ടു ഭാഗത്തേക്കും ഓടിയിരുന്നു …..
എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ ,,, കൂട്ടം തെറ്റിയാലോ …,,,
നേരെ ഫാം ഹൗസിലേക്ക് എത്തണം …എന്ന് …..
അവർ തമ്മിൽ മുൻപേ തന്നെ തീരുമാനം എടുത്തിട്ടുണ്ടായിരുന്നു …..
അതേപ്രകാരം അവിനാഷും പഴനിയും ഓടിയത് നേരെ ഫാം ഹൗസിലേക്കായിരുന്നു …..
ആദ്യം എത്തിയത് പഴനിയാണ് ……
കുറച്ചു സമയത്തിനു ശേഷം അവിനാഷും …..

പഴനിയെ കണ്ടതും അവിനാഷ് …

“പഴനി .,,,, ആദി എവിടെ …???”

“അറിയില്ല സർ ….
ആദി സർ ,,,,, കാട്ടിലേക്കാണ് ഓടിയത് …..”

“അവനെ കണ്ടുപിടിക്കണം …
അവന് എന്തെങ്കിലും പറ്റിയാൽ…
ജീവിച്ചിരിന്നിട്ട് കാര്യമില്ലാ ….
അവനെ വിളിച്ചു വരുത്തിയത് ഞാൻ ആണ് ….”

“സർ ,,,,
ഇവിടെ നിൽക്ക് …
ഞാൻ പണിക്കാരെ വിളിച്ചിട്ട് വരാം …
നമുക്ക് ആദി സാറിനെ കണ്ടുപിടിക്കാം ……”

അത് പറഞ്ഞുകൊണ്ട് പഴനി വേഗം തന്നെ പണിക്കാരെ വിളിച്ചു കൊണ്ടുവന്നു …..

അവിനാഷ് ഈ സമയംകൊണ്ട് തന്നെ വേട്ടക്കുള്ള തോക്കുമായി ഫാം ഹൗസിൻ്റെ മുൻപിൽ തന്നെ പഴനിയെ കാത്ത് നിന്നു….
പഴനിയും കൂട്ടരും എത്തിയതും …..
അവർ എല്ലാവരും കൂടെ ഇറങ്ങി …. താടകാ വനത്തിലേക്ക് ….
ആദിയെ തേടി ……

*************************************

താടകാ നദിയുടെ കിഴക്കേ ഗുഹാമുഖം …

ആമിയെ അപഹരിച്ച കറുത്ത വസ്ത്രധാരികളുടെ പ്രധാനിയുടെ നിർദേശം പ്രകാരം രണ്ടാമത്തെ സംഘം താടകാ നദി മുറിച്ചുകടന്ന് പതിയെ കിഴക്കേ ഗുഹാമുഖത്തിലേക്ക് നടന്നു നീങ്ങി…..
കാടിന്റെ ഭീകരതയിലും ഒട്ടും ഭയപ്പെടാതെ തന്നെ അവർ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു നീങ്ങിക്കൊണ്ടിരുന്നു….
നദിയുടെ തീരത്തുകൂടെ നടന്നു പോക്കുകയാണെങ്കിൽ അവരെ പെട്ടന്ന് തന്നെ കാണുവാൻ സാധിക്കും… അതേപോലെ തൊട്ടടുത്തു നിന്ന് ഗുഹാമുഖം നിരീക്ഷിച്ചാൽ ഗുഹയിൽ നിന്നും പുറത്തേക്ക് വരുന്നവർക്ക് തങ്ങളെ കാണുവാൻ സാധിക്കും….

ഇത് രണ്ടും ഒരേപോലെ ഒരേസമയത്ത് ആരും കാണാതെ ചെയ്യണമെങ്കിൽ ഉള്ളകാട്ടിൽ മറഞ്ഞിരിക്കണം എന്ന് മനസിലാക്കിയ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി… എല്ലാവരെയും കൂട്ടി പതിയെ കിഴക്കേ ഗുഹാമുഖത്തിനു എതിർവശതുള്ള കാട്ടിലേക്ക് നീങ്ങി….
അവിടേക്ക് നടക്കും തോറും.. വന്യമൃഗങ്ങളുടെ ചെറിയ ശബ്ദങ്ങളും ചീവിടിന്റെ ശബ്ദവും അതേപോലെ ഭയപെടുത്തുന്ന അന്ധകാരവും…. മൊത്തത്തിൽ ഭീതിപ്പെടുത്തുന്ന അന്തരീഷം….
ആവർ പത്തുപേരും ശബ്ദമുണ്ടാക്കാതെ ആ കൊടും കാട്ടിലേക്ക് കയറി…
ആവർ ഇരുട്ടിന്റെ മറയിൽ പതുങ്ങിയിരുന്നു…
ആദിയെയും ആമിയെയും വേട്ടയാടാൻ….

ആവർ കുറച്ചു നേരം കൂടെ അവിടെതന്നെ ആമിയെയും ആദിയെയും പ്രതീക്ഷിച്ചുകൊണ്ടിരുന്നു….
ഒരു പത്തുമിനിട്ടും കൂടെ കഴിഞ്ഞതിനു ശേഷം…
ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഇരുട്ടിന്റെ മറയിൽ നിന്നും എഴുന്നേറ്റു… എന്നിട്ട് തനിക്ക് ചുറ്റും വീക്ഷിച്ചു…..
എങ്ങും നിശബ്ദത മാത്രം…..
ആ നിശബ്ദതയിൽ നിന്നും ആ വ്യക്തിക്ക് ആമിയും ആദിയും ഇവിടെയുണ്ടാവാൻ സാധ്യതയില്ലാ എന്ന് മനസിലാക്കി….
ഒന്നിലെങ്കിൽ ആവർ രക്ഷപ്പെട്ടു അല്ലെങ്കിൽ ആവർ തങ്ങളുടെ പ്രധാനിയുടെ നീരീക്ഷണത്തിലുള്ള ഗുഹാമുഖത്തിലൂടെ ഈ സമയം പുറത്തേക്ക് വന്നിട്ടുണ്ടാവണം….

അയാൾ പതിയെ തന്റെ കൂട്ടാളികളെ നോക്കി…
അതിൽ തന്റെ തൊട്ട് അടുത്ത് നിൽക്കുന്ന വ്യക്തിയെ ആയാൽ വീണ്ടും സൂക്ഷിച്ചു നോക്കി….
അത് മനസിലാക്കിയത് പോലെ അയാൾ തിരിച്ചും നോക്കി….
പെട്ടന്നാണ് ആ മേൽനോട്ടം വഹിക്കുന്ന വ്യക്തി തന്റെ അരയിലുള്ള കത്തി എടുത്ത് നിമിഷ നേരത്തിനുള്ളിൽ തന്നെ അയാളുടെ തലയുടെ ഭാഗത്തേക്ക് എറിഞ്ഞത്…..
അത് മനസ്സിലാക്കിയതും അയാൾ തന്റെ മരണത്തെ മുഖാമുഖം കണ്ടു…
അയാൾ തന്റെ കണ്ണുകൾ കൂട്ടിയടച്ചു…
കുറച്ച് നിമിഷത്തിനു ശേഷവും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കി ആ വ്യക്തി പതിയെ തന്റെ കണ്ണുകൾ തുറന്നു….
അയാളുടെ മുൻപിൽ തന്നെ ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി നിൽക്കുന്നു…
അയാൾ പതിയെ തിരിഞ്ഞു നോക്കി അപ്പോഴാണ് അയാൾ ആ കാഴ്ച്ച കണ്ടത്…
തന്റെ പുറകിലായി ഒരു വലിയ പാമ്പ്…
മേൽനോട്ടം വഹിക്കുന്ന വ്യക്തി എറിഞ്ഞ ആ മൂർച്ചയുള്ള കത്തി പാമ്പിന്റെ തലയറുത്ത് ആ മരത്തിൽ തറച്ചിരിക്കുന്നു….
അയാളുടെ മനസിലൊരാശ്വാസം….. അയാൾ പതിയെ അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് തന്റെ തല കുനിച്ച് തന്റെ ജീവൻ രക്ഷിച്ചതിനുള്ള നന്ദി പ്രകടമാക്കി…..

മേൽ നോട്ടം വഹിക്കുന്ന വ്യക്തി വീണ്ടും തന്റെ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു…
അയാൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള തന്റെ സാറ്റ്ലൈറ്റ് ഫോൺ എടുത്തു….
അതിൽ നിന്നും പ്രധാനിയെ വിളിച്ചു….

ബീപ്… ബീപ്.. ബീപ്… ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു….

കുറച്ചു നിമിഷത്തിനു ശേഷം….

മറുതലക്കൽ ഫോൺ കണക്ട് ആയി… കൂട്ടത്തിൽ പ്രധാനി സംസാരിച്ചു തുടങ്ങി….”യെസ്..,,, പറയു… ”

“സർ ഞങ്ങൾ ഇത്രയും നേരം…
ഇവിടെ നിരീക്ഷിച്ചിരുന്നു….
എന്നാൽ അവരുടെ ഒരു…
അടയാളം പോലും കണ്ടുപിടിക്കാനായില്ല… ”

“ഹ്മ്മ്…
ആവർ ഇവിടെയും വന്നിട്ടില്ല….
ആവർ വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു… ”

“സർ..,,,
ഇനി ഞങ്ങൾ എന്താണ് ചെയേണ്ടത്…?? ”

“അവിടെ നിന്നും…
ഒരാളെ ഗുഹയിലേക്ക് അയക്കു…
ഞാൻ ഇവിടെ നിന്നും ഒരാളെ അയക്കാം…
ആവർ ഗുഹയിലുണ്ടെങ്കിൽ നമ്മുക്ക് കണ്ടുപിടിക്കാമല്ലോ…,,, ”

“പക്ഷെ അവർ….
അവിടെ ഇല്ലെങ്കിൽ…. ”

“അതിനുള്ള വഴിയും….
ഞാൻ കണ്ടിട്ടുണ്ട്…..
അവർ രണ്ട് ഗുഹാമുഖത്തിലൂടെയും…
പുറത്തേക്ക് വന്നിട്ടില്ലെങ്കിൽ…
അതിന് രണ്ട് അർത്ഥമേയുള്ളു…
ഒന്നാമത്തെ അവർ ഇരുവരും ഈ സമയം മരിച്ചിട്ടുണ്ടാവും….
അല്ലെങ്കിൽ അവർ നമ്മൾ എത്തുന്നതിന് മുൻപേ രക്ഷപെട്ടിരിക്കണം…. ”

“സർ..,,,,
അവർ രക്ഷപെട്ടിട്ടുണ്ടെങ്കിൽ…?? ”

“അങ്ങനെ ആണെങ്കിൽ…
അവർ നമ്മൾ നിൽക്കുന്ന…
ഉള്ളകാട്ടിൽ നമ്മുടെ മധ്യഭാഗത്ത്…
ഈ സമയത്തിനുള്ളിൽ എത്തിയിട്ടുണ്ടാവും….
എന്റെ ഊഹം ശരിയാണെങ്കിൽ…..
അവർ നദിയുടെ ഒഴുക്ക് നോക്കി….
വെള്ളച്ചാട്ടമുള്ള ദിശയിലേക്ക് ആയിരിക്കും…
നടന്നു നീങ്ങുന്നത്….
അതുകൊണ്ട് ഒരാളെ ഗുഹയിലേക്ക് അയക്കു…
ബാക്കി എല്ലാവരും….
ഞങ്ങൾ നിൽക്കുന്ന ദിശയിലേക്ക്…
അവരെ അന്വേഷിച്ചു നടന്നു നീങ്ങിക്കോളൂ… ”

“ശരി സർ….
ഇപ്പോ തന്നെ…
ഞങ്ങൾ ഇവിടുന്നു ഇറങ്ങും… ”

“പിന്നെ..,,,
വളരെ അധികം സൂക്ഷിക്കണം….
നിങ്ങൾ നിൽക്കുന്ന സ്ഥലം പുലിപാറയിൽ ആണ്…
സമയം വളരെ വൈകിയിരിക്കുന്നു…..
എപ്പോഴും പുലി ഇറങ്ങുന്ന സ്ഥലമാണ്…
മനസിലായാലോ ഞാൻ പറഞ്ഞത്…??? ”

“യെസ് സർ…,,,
മനസിലായി ഞങ്ങൾ സൂക്ഷിച്ചോളാം…”

അത് പറഞ്ഞു തീർന്നതോടെ ഫോൺ കട്ട്‌ ആയി…
ആ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…
വേഗം തന്നെ എല്ലാവരെയും അടുത്തേക്ക് വിളിച്ചു…
അവർ എല്ലാവരും വേഗം തന്നെ ആ വ്യക്തിയുടെ അടുത്തേക്ക് ശബ്ദമുണ്ടാക്കാതെ നീങ്ങി….
അടുത്തെത്തിയതും അയാൾ അവരോടായി പതിയെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു…

“നമ്മൾ ഇവിടെ നിന്നും സർ ഉള്ള സ്ഥലത്തേക്ക് പോകണം…. അവരെ രണ്ടുപേരെയും അന്വേഷിച്ചുകൊണ്ട്…… ”

എന്നിട്ട് കൂട്ടത്തിലെ ഒരുത്തനെ ചൂണ്ടി…. അവനോടായി പറഞ്ഞു…

“നീ ഗുഹയിലൂടെ അവിടേക്ക് എത്തണം…
അവർ ഗുഹയിലുണ്ടെങ്കിൽ……
ഒരിക്കലും അവർ രെക്ഷപെടാൻ പാടില്ല …
മനസിലായല്ലോ…?? ”

അവൻ മനസിലായി എന്നും പറഞ്ഞു….

“എന്നാൽ..,,
ഒട്ടും വൈകിക്കേണ്ട….
ഇപ്പോ തന്നെ പൊയ്ക്കോളൂ… ”

അത് പറഞ്ഞു തീർന്നതും അവൻ തന്റെ ആയുധങ്ങളുമായി ആ ഗുഹ ലക്ഷ്യമാക്കി നീങ്ങി…

ആ മേൽ നോട്ടം വഹിക്കുന്ന വ്യക്തി…
ബാക്കിയുള്ളവരെ കൂട്ടി… ആദിയെയും ആമിയെയും വേട്ടയാടുവാൻ ആ കൊടും കാട്ടിലൂടെ നടന്നു നീങ്ങി……

ഇതേസമയം തന്നെ പ്രധാനിയുടെ സംഘത്തിൽ നിന്നും ഒരുത്തനെ അവരുടെ അടുത്തുള്ള ഗുഹയിലേക്ക് അയാളും അയച്ചു…

***************************************

ഇതേസമയം

വിഷ്ണുവും അഭിയും കൂട്ടാളികളും കൂടെ ആമിയെ അന്വേഷിച്ചു വനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു…
കുറച്ചു ദൂരം കൂടെ അവിടെ നോക്കിയതിനു ശേഷം കാർലോസ് പറഞ്ഞതുപോലെ അവർ അവിടെ വന്നതിന്റെ ഒരു ലക്ഷണവും കാണാത്തതുകൊണ്ട് വിഷ്‌ണുവും അഭിയും കൂട്ടാളികളും അവിടെ നിന്നും വിഷമത്തോടെ തിരിച്ചു നടന്നു….
അല്പസമയത്തിനുള്ളിൽ അവർ എവിടെനിന്നുമാണോ പിരിഞ്ഞത് അവിടെക്ക് തന്നെ തിരിച്ചെത്തി….
അധികം വൈകാതെ തന്നെ കാർലോസും കൂട്ടാളികളും തിരിച്ചെത്തി അവിടെയും നിരാശ മാത്രം….
വന്നപാടെ കാർലോസ്‌ വിഷ്ണുവിനോടും അഭിയോടും പറഞ്ഞു തുടങ്ങി…

“അഭി..,,
അവിടെ മുഴുവൻ ഞങ്ങൾ അന്വേഷിച്ചു…
ആമിമോൾ അവിടെ എത്തിയതിൻ്റെ ഒരു ലക്ഷണവും അവിടെ കാണുന്നില്ല… ”

പെട്ടന്ന് തന്നെ വിഷ്ണു പറഞ്ഞു…

“കാർലോസ് ചേട്ടാ…
അവിടെയും അങ്ങനെ തന്നെ….
എൻ്റെ ഊഹം ശരിയാണെങ്കിൽ ….
അവർ ഈ നദി മുറിച്ചു കടന്നിരിക്കണം….
നമ്മുക്ക് നഷ്ട്ടപെടുത്താൻ ഒട്ടും സമയമില്ല…
ഇപ്പോ തന്നെ നമുക്ക് നദി മുറിച്ചു കടക്കണം…. ”

അത് പറഞ്ഞു തീർന്നതും എല്ലാവരും വേഗം തന്നെ നദിയുടെ തീരത്തേക്ക് നടന്നു… അവിടെ എത്തിയതും കൂട്ടാളികൾ ഒറ്റക്ക് നദി മുറിച്ചു കടക്കുവാൻ തുടങ്ങിയതും വിഷ്ണു അവരെ വിലക്കി….. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു…

“നിങ്ങൾ ഈ നദി കണ്ടില്ലേ…

അതിൻ്റെ ഒഴുക്ക് കണ്ടില്ലേ….
ഒറ്റക്ക് കടക്കുവാൻ നോക്കിയാൽ ഒരാള്‍ പോലും മറുഭാഗത്ത് എത്തില്ല….
ഒരുമിച്ചു കടന്നാൽ നമ്മുക്ക് കടക്കുവാൻ സാധിക്കും… “പെട്ടന്ന് അഭി….

“വിഷ്ണു…
എങ്ങനെ ആയാലും കുഴപ്പമില്ല….
നമ്മുക്ക് എത്രയും വേഗം ആമിയുടെ അടുത്തെത്തണം…… ”

അത് കേട്ടതും വിഷ്ണു തനിക്ക് ചുറ്റും കണ്ണോടിച്ചു…. പെട്ടന്ന് തന്നെ അവരുടെ അടുത്തായി…. ഒടിഞ്ഞു കിടന്നിരുന്ന മര കൊമ്പിലേക്ക് വിഷ്ണുവിൻ്റെ കണ്ണെത്തി…
ചെറിയ കമ്പുകൾ അതിൻ്റെ ഇരുവശത്തായിട്ടുണ്ട്…
ഒന്ന് ചെത്തി എടുത്താൽ വടി പോലെ ഉപയോഗിക്കാം….

വിഷ്ണു വേഗം തന്നെ താഴെ നിന്നും അത് എടുത്തു… കൂട്ടാളികളുടെ കൈയിൽ നിന്നും കത്തി വാങ്ങി… വേഗം തന്നെ അതിൻ്റെ മറ്റു ചെറിയ കമ്പുകൾ എല്ലാം വെട്ടി കളഞ്ഞ് അത് ചെറിയ വടിയാക്കി മാറ്റി…. വിഷ്ണു പതിയെ അത് വീശി നോക്കി… നല്ല ബലവും വഴക്കവും….

വിഷ്ണു വേഗം തന്നെ അവരുടെ അടുത്തേക്ക് ചെന്നു…. എന്നിട്ട് എല്ലാവരോടും വരിയായി കൈകോർത്തു പിടിച്ച് തന്റെ പിന്നാലെ നടക്കുവാൻ പറഞ്ഞു… അവർ വളരെ ശ്രദ്ധയോടെ വേഗത്തിൽ തന്നെ താടകാ നദി മുറിച്ചു കടന്നു…

അതിനുശേഷം അവർ കൂട്ടത്തോടെ ഒരാൾ പത്തു മീറ്റർ അകലം പാലിച്ച്… ഉൾകാട്ടിലേക്ക് ആമിയെ അന്വേഷിച്ചു നടന്നു നീങ്ങി…

***************************

ഇതേസമയം

ആദിയും ആമിയും കൂടെ ചെറിയ പേടിയോടെ തന്നെ ആ കൊടും വനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു….
പോകും തോറും കാടിൻ്റെ ഭീകരത കൂടിക്കൊണ്ടിരുന്നു….
കുറച്ചു ദൂരം കൂടെ അവർ മുൻപിലേക്ക് നടന്നു…
പെട്ടന്ന് തന്നെ ആദി എന്തോ ശബ്ദം കേട്ടതുപോലെ നിന്നു..
ആദി പതിയെ ആമിയെ നോക്കി എന്നിട്ട് ആമിയോട്…

“ആതിര…,,,
നീ എന്തെങ്കിലും ശബ്ദം കേട്ടോ…??? ”

അത് കേട്ടതോടെ ആമി നല്ലപോലെ ശ്രദ്ധിച്ചു…
എന്നിട്ട് ആദിയോട്…

“ഇല്ലലോ….
ഞാൻ ഒന്നും കേട്ടില്ല…
ഇയാൾക്ക് തോന്നിയതാവും… ”

“സത്യം…,,,
ഇപ്പോഴും കേൾകുന്നുണ്ട്… ”

“എന്ത് ശബ്ദം….,,,
കേൾക്കുന്ന കാര്യമാ ഇയാള് പറയുന്നേ..?? ”

“വെള്ളം ഒഴുക്കുന്ന ശബ്ദം…. ”

ആദി മുൻപിലേക്ക് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു…

“ആ ഭാഗത്തുനിന്നുമാണ് കേൾക്കുന്നത്…
നീ വേഗം വാ… ”

അത് കേട്ട് ആതിര…. ചെറുതായിട്ട് കളിയാക്കി ചിരിച്ചു.. എന്നിട്ട് ആദിയോട്…

“അവിടെന്ന് ഒന്നും കേൾക്കുന്നില്ല…
ഇയാൾക്ക് എന്തോ പറ്റിയിട്ടുണ്ട്…
ഇവിടെ ചീവിടിൻ്റെ ശബ്ദം മാത്രമേയുളോ… ”

ആദി ചെറിയ കൃത്രിമ ദേഷ്യത്തോടെ ആമിയെ നോക്കി…. നിലാവിൻ്റെ വെളിച്ചത്തിൽ ആമി ആദിയുടെ മുഖം കണ്ടു… അവൾക്ക് അത് കണ്ടപ്പോൾ ചെറുതായി പേടി തോന്നി….
അത് മനസിലായതോടെ ആദി ആമിയോട്…

“അതെ…
അവിടം വരെ പോയി നോക്കുന്നത് കൊണ്ട്…
നിനക്ക് പ്രശ്നമൊന്നുമില്ലലോ…?? ”

ആമി ആദിയെ നോക്കി പതിയെ പറഞ്ഞു…

“ഏയ്യ് ഞാൻ…
വെറുതെ പറഞ്ഞതാ…. ”

പെട്ടന്ന് തന്നെ ആദി…. ചെറുതായി പുഞ്ചിരിച്ചു… അത് കണ്ടതും ആമിക്ക് ആശ്വാസമായി… എന്നിട്ട് ആദി ആമിയോട്…

“ഇയാള് ഇവിടെ നിന്ന്…
താളം ചവിട്ടാതെ…
വേഗം നടന്നെ….. ”

അത് പറഞ്ഞു തീർന്നതും… രണ്ടാളും കൂടെ പതിയെ ആദി ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു….

ശബ്ദം കേട്ട സ്ഥലത്തേക്ക് നടക്കും തോറും… ആദിക്ക് നന്നായി വെള്ളം ഒഴുക്കുന്നതിൻ്റെയും… ചെറുതായി കല്ലിൽ തട്ടി തെറിക്കുന്നതിൻ്റെയും ശബ്ദം കേൾക്കുവാൻ പറ്റുന്നുണ്ട്….
പെട്ടന്ന് തന്നെ ആമി ആദിയോട്…

“ദേ വെളളം ഒഴുക്കുന്ന ശബ്ദം…
ഇയാള് ഇത് എങ്ങനെ കേട്ടു… ”

“കേട്ടതുകൊണ്ടല്ലേ നിന്നോട് പറഞ്ഞത്…
അപ്പോ നിനക്ക് പുച്ഛം…. അല്ലേ..?? ”

“അപ്പോ ഞാൻ കേട്ടില്ല….
അതോണ്ടല്ലേ അങ്ങനെ പറഞ്ഞത്…. സോറി.. ”

ആദി പതിയെ ആമിയെ നോക്കി ചിരികൊണ്ട് അവളോടായി പറഞ്ഞു…

“ഹ്മ്മ് സോറി ഞാൻ സ്വീകരിച്ചിരിക്കുന്നു… ”

രണ്ടുംപേരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു… എന്നിട്ട് വേഗത്തിൽ തന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു നീങ്ങി….

ശബ്ദം കേട്ട സ്ഥലത്തേക്ക് എത്തിയതും അവർ രണ്ടുപേരും ആ കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ട് നിന്നു…
ചെറിയ ഒരു അരുവി അതിലെ വെള്ളം മലമുകളിൽ നിന്നും ഒഴുകിവരുന്നു…
അത് പതിയെ ചെറിയ വെള്ളച്ചാട്ടമായി താഴേക്ക് ഒഴുക്കുന്നു…. വെള്ളത്തിനു അധികം ഒഴുക്കോ ആഴമോ ഇല്ലാ…. മുട്ടോളം മാത്രമേ വെള്ളമുളോ…
ആ വെള്ളച്ചാട്ടത്തിൻ്റെ പ്രത്യേകത എന്തെന്നാൽ..
മൂന്ന് തട്ടുകളായിട്ടാണ് ആ വെള്ളചാട്ടമുള്ളത്…
അതിലൂടെ പതിയെ ചാടി ഒഴുക്കുന്ന വെള്ളം നിലാവിൻ്റെ വെളിച്ചത്തിൽ കാണാൻ അതിമനോഹരമാണ്….
ആമിയും ആദിയും ആ സൗന്ദര്യം കണ്ണിമവെട്ടാതെ നോക്കിനിന്നു….

അപ്പോഴാണ് ആദി താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ശ്രദ്ധിച്ചത്….
ഗുഹയിലെ ഇടുങ്ങിയ പാതയിൽ കൂടി നടന്നു വന്നതുകൊണ്ട് വസ്ത്രത്തിലെല്ലാം നല്ലപോലെ ചളി പിടിച്ചിരുന്നു….
ആദി പതിയെ ആമിയെ നോക്കി…
ഒരു വെളുത്ത ടോപ്പും ബ്ലൂ ജീൻസും വൈറ്റ് ഷൂസും… എന്നാൽ ഇപ്പോ ആ വൈറ്റ് കളർ മാറി എല്ലാം കാപ്പിപ്പൊടി കളർ ആയി….
അതെല്ലാം കണ്ട് ആദി പതിയെ ചിരിച്ചു….
ആദിയുടെ ചിരി കണ്ടിട്ട് ആമി പതിയെ ആദിയുടെ മുഖത്തേക്ക് നോക്കി… എന്നിട്ട് ആദിയോട്…

“എന്ത് പറ്റി….
ഇത്ര ചിരിക്കാനായിട്ട്…?? ”

ആദി ആ ചോദ്യം കേട്ടതും ആമിയുടെ ഷൂസിനു നേരെ കൈ ചൂണ്ടി….
ആമി തൻ്റെ വസ്ത്രവും ഷൂസും നോക്കി… എല്ലാം ചളി പറ്റിപ്പിടിച്ച് വൃത്തികേടായിരിക്കുന്നു….
അത് മനസ്സിലാക്കിയതും ആമി… ആദിയെ നോക്കി… പല്ല് കാട്ടി പതിയെ ഇളിച്ചു കാണിച്ചു…
അത് കണ്ട് ആദിയും പതിയെ പുഞ്ചിരിച്ചു…

ആദി പതിയെ മുൻപിലേക്ക് നടന്നു… എന്നിട്ട് തൻ്റെ ഷർട്ട്‌ ദേഹത്തുനിന്നും ഊരി…
ഉള്ളിൽ കറുത്ത ഹാഫ് സ്ലീവ് ടീഷർട് ധരിച്ചിരുന്നു…
അതിലേക്ക് ചളി ഒന്നും പിടിച്ചിട്ടില്ല…
ആദി ഊരിയ ഷർട്ട്‌ ആ അരുവിയിൽ മുക്കി… ചളിയെല്ലാം കഴുകി കളഞ്ഞു…
എന്നിട്ട് നല്ലപോലെ പിഴിഞ്ഞ് വെള്ളമെല്ലാം ഷർട്ടിൽ നിന്നും കളഞ്ഞു… അതിനുശേഷം വീശി കുടഞ്ഞു… എന്നിട്ട് അതെ ഷർട്ട്‌ തന്നെ ധരിച്ചു….
ഇതെല്ലാം ഒരു കൗതുകതോടെ….
ആമി നോക്കി നിന്നു……

ആദി വെള്ളത്തിൽ നിന്നും കേറി ആമിയുടെ അടുത്തേക്ക് വന്നു എന്നിട്ട് ആമിയോട്…

“ഹലോ…,,,
ഇതെന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ…???
ഇവിടെ തന്നെ കൂടാൻ തീരുമാനിച്ചോ..???
പോകണ്ടേ ഇവിടുന്നു…??? ”

പെട്ടന്ന് തന്നെ ആമി…

“ഹ്മ്മ്… വാ പോകാം… “…… എന്ന് പറഞ് വന്ന വഴിയേ തിരികെ നടന്നു….

അത് കണ്ട ആദി ആമിയോട്…

“ഇയാള് എങ്ങോട്ടാ പോകുന്നെ….
അതിലെ അല്ല ഇതിലെ… “…… ആദി അരുവിയുടെ ഒഴുക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….

പെട്ടന്ന് തന്നെ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ ആമി വേഗം തന്നെ ആദിയുടെ അരികിലേക്ക് നടുന്നു…
എന്നിട്ട് രണ്ടുപേരും കൂടി അരുവിയുടെ തീരത്തുകൂടെ നടന്നു നീങ്ങി…..

നടന്നുകൊണ്ടിരിക്കുമ്പോൾ ആമി പതിയെ ആദിയോട് സംസാരിച്ചു തുടങ്ങി…

“ഇയാള് ഞാൻ വിചാരിച്ചപോലെ അല്ലലോ…
അലക്കാനൊക്കെ അറിയാമല്ലേ…?? ”

“അതെന്താ നീ അങ്ങനെ ചോദിച്ചേ…???
ഇതൊക്കെ ജീവിതത്തിൻ്റെ ഒരു ഭാഗമല്ലേ…??
എനിക്ക് ചെയ്തു നല്ല ശീലമുണ്ട്…? “”

“എനിക്ക് എല്ലാം അമ്മ ചെയ്തു തരും…
ഇയാളുടെ അമ്മ ചെയ്തു തരില്ലേ…?? ”

“അമ്മ ചെയ്തു തരുമായിരുന്നു…
ഇപ്പോ ഞാൻ ഒറ്റക്ക് ചെയ്യും…. ”

“അതെന്താ…???
വീട്ടിൽ ആരൊക്കെയുണ്ട്…?? ”

“അത് അങ്ങനെയാണ്…
വീട്ടിൽ എല്ലാവരുമുണ്ട്…. ഇപ്പോ ആരുമില്ല… ”

“ഇയാള് വീട്ടിൽ തല്ലുകൂടി ഇറങ്ങിവന്നതാണോ…?? ”

ആമിയുടെ ചോദ്യം കേട്ട് ആദി ചിരിച്ചു എന്നിട്ട് ആമിയോട്….

“അവരെല്ലാം തിരിച്ചു വരാത്ത…
ഒരു യാത്ര പോയി…
അമ്മ എട്ടു വർഷം മുൻപും….
അച്ഛൻ ഒന്നര വർഷം മുൻപും പോയി…

ഇപ്പോ അവിടെ ഉണ്ടാവും.. “… ആദി ആകാശത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു…അത് കേട്ടതും ആമിക്ക് അങ്ങനെ ചോദിക്കേണ്ടിരുന്നില്ല എന്ന് തോന്നി…

പിന്നെ അവർ തമ്മിൽ നിശബ്ദത മാത്രമായി…. കുറച്ചു നേരം കൂടെ അവർ മുൻപിലേക്ക് നടന്നുകൊണ്ടിരിക്കുന്നു….
കുറച്ചു ദൂരം പിന്നിട്ട ശേഷം ആദി പതിയെ ആമിയോട് സംസാരിച്ചു തുടങ്ങി….

“അതെ…
ആതിരയുടെ വീട്ടിൽ…
ആരൊക്കെയുണ്ട്….??? ”

“എല്ലാവരുമുണ്ട്…. അച്ഛൻ അമ്മ ചേട്ടൻ പിന്നെ അങ്കിൾ ആന്റി അവരുടെ മകൻ വിഷ്ണുവേട്ടൻ…
പിന്നെ അച്ഛമ്മയും അച്ചാച്ചനും… ”

“അഹ് എല്ലാവരുമുണ്ടല്ലോ….
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…??? ”

“ചോദിച്ചോ… ”

“ആരായിരുന്നു…. അവർ…??
നമ്മൾ കണ്ടില്ലേ ആ പൊളിഞ്ഞ ക്ഷേത്രത്തിൻ്റെ അവിടെ വെച്ച്…..
എന്തിനാ നിന്നെ അവർ അവിടേക്ക് കൊണ്ടുവന്നത്…???
നീ എങ്ങനെ ഇവിടെ എത്തി…?? ”

ആമി ഒരു നിമിഷത്തേക്ക് നിന്നു… എന്നിട്ട് പതിയെ ആദിയോട് പറഞ്ഞു തുടങ്ങി….

“അവർ ആരാണെന്ന് എനിക്ക് അറിയില്ല…
ഞാൻ ഫാമിലിയോടൊപ്പം ഇവിടേക്ക് വന്നതാണ്…
എൻ്റെ അങ്കിളിന് ഇവിടെ ഒരു എസ്റ്റേറ്റുണ്ട്….
അവിടെ എന്റെ പിറന്നാൾ ആഘോഷിക്കുബോഴാണ് അവർ എന്നെ ബലമായി പിടിച്ചു അവിടേക്ക് കൊണ്ടുവന്നത്…. ”

“ഏഹ്… ഇത്രയും പേരുടെ മുൻപിൽ വെച്ചോ…?? ”

“അതെ ആദിയേട്ടാ…
എനിക്ക് ഇപ്പോഴും നല്ല പേടിയുണ്ട്…
അവർ ഇനിയും വന്നലോ..??? ”

“ഏയ്‌ അവർ ഇനി വരുമെന്ന് തോന്നുന്നില്ല…
അല്ല ആതിരേ അവർ എങ്ങനെ നിന്നെ എല്ലാവരുടെയും മുൻപിൽ വെച്ച് പിടിച്ചുകൊണ്ടുവന്നേ…??? ”

“എൻ്റെ പിറന്നാളിന് കേക്ക് മുറിച്ചുകഴിഞ്ഞപ്പോൾ..
പെട്ടന്ന് തന്നെ കറന്റ്‌ പോയി…
അവർ എങ്ങനെ അവിടേക്ക് വന്നു എന്ന് അറിയില്ല… ആദിയേട്ടാ….
പെട്ടന്ന് എൻ്റെ വായ അവർ പൊത്തി പിടിച്ചു…
ഞാൻ ശബ്ദമുണ്ടാക്കാൻ നോക്കി…
അപ്പോഴേക്കും അവർ എന്തോ സാധനം കൊണ്ട് എന്റെ വായ മുഴുവൻ ബന്ധിച്ചു… മുഖം എന്തോ തുണികൊണ്ട് മറച്ചു…
എന്നിട്ട് എന്നെ ഒരു ബെൽറ്റിൽ ലോക്ക് ചെയ്തു…
അപ്പോ തന്നെ ഞാൻ പേടിച്ചു… പിന്നെ അവർ എന്നേ ബൈക്കിൽ കയറ്റി അവിടേക്ക് കൊണ്ടുവന്നു… ഞാൻ എൻ്റെ മരണം മുൻപിൽ കണ്ടു പെട്ടന്ന് ആദിയേട്ടനെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്… “….

അത് പറഞ്ഞു തീർന്നപ്പോഴും ആമിയുടെ പക്കപ്പും പേടിയും അവളുടെ മുഖത്തുനിന്നും ആദി മനസിലാക്കിയിരുന്നു….

ആദി പതിയെ ആമിയോട്…

“ഏയ്യ്… അത് കഴിഞ്ഞില്ലേ….
ഇയാള് പേടിക്കാതെ….
ഇനി അവർ വരില്ല….
എന്നെ കണ്ടപ്പോൾ പേടി മാറി എന്നല്ലേ പറഞ്ഞത്…
ഇയാളെ വീട്ടുകാരുടെ അടുത്ത് ആകിയിട്ടേ ഞാൻ തിരിച്ചു പൊകുള്ളോ… പോരെ…??? ”

“ഹ്മ്മ്…
പെട്ടന്ന് എനിക്ക്…
ആരുമില്ല എന്ന് തോന്നിപോയി… ”

“എന്തിനാ അങ്ങനെ ഒക്കെ വിചാരിക്കുന്നെ…?
ഇയാൾക്ക് എല്ലാവരുമുണ്ടല്ലോ… ”

“ഹ്മ്മ്… ആദിയേട്ടന്….,,
ആരുമില്ല എന്ന് തോന്നിയിട്ടുണ്ടോ…?? ”

“അങ്ങനെ ചോദിച്ചാൽ….
ചില സമയത്ത്….
കൂടെ ആരുമില്ലാ എന്ന് തോന്നിയിട്ടുണ്ട്… ”

“അങ്ങനെ തോന്നിയിട്ട്…??? ”

“ആ തോന്നൽ ശരിയാണെന്ന്…
മനസിനെ പറഞ്ഞു പഠിപ്പിച്ച്…
തനിയെ നടന്നു തുടങ്ങി….. ”

പെട്ടന്നാണ് ആമി അത് കണ്ടത് കുറച്ചു ദൂരെ നിലാവിൻ്റെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ചെടികൾ….
അത് കണ്ടതും പെട്ടന്ന് തന്നെ ആമി ആദിയോട്…

“ആദിയേട്ടാ…
നോക്കിക്കേ അങ്ങോട്ട്…”…. ആമി കൈചൂണ്ടികൊണ്ട് ആദിയോടായി പറഞ്ഞു….

ആദി പതിയെ ആമി ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കി… നിലാവിൻ്റെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന പൂക്കൾ….

പെട്ടന്ന് തന്നെ ആമി ആദിയുടെ കൈപിടിച്ചുകൊണ്ട്…
അവിടേക്ക് വേഗത്തിൽ നടന്നു…..

അവിടെ എത്തിയതും അവർ രണ്ടുപേരും കൂടെ ആ പുഷ്പ്പത്തിൻ്റെ ഭംഗി ആസ്വദിച്ചു നിന്നു….
കുറച്ചു നിമിഷത്തിനു ശേഷം ആമി പതിയെ ആ പുഷ്പ്പങ്ങളുടെ ഇടയിലേക്ക് കയറി…
ആ പുഷ്പ്പത്തിൽ നിന്നും വരുന്ന സുഗന്ധം ആവോളം ആസ്വദിച്ചു…
ആദിയും അതേപോലെ തന്നെ ആ സുഗന്ധം ആസ്വദിച്ചുകൊണ്ടിരിന്നു….
എന്നിട്ട് പതിയെ ആമിയുടെ അടുത്തേക്ക് നടന്നു….
ആദിയെ കണ്ടതും ആമി….

“ആദിയേട്ടൻ…
ഇതേപോലത്തെ പുഷ്പം കണ്ടിട്ടുണ്ടോ…??? ”

“നേരിട്ട് കണ്ടിട്ടില്ല….
പക്ഷെ എവിടെയോ കണ്ടതുപോലെ…
ആതിര കണ്ടിട്ടുണ്ടോ..??? ”

“ഞാനും നേരിട്ട് കണ്ടിട്ടില്ല..
പക്ഷെ ഞാനും ഈ പുഷ്പം എവിടെയോ കണ്ടിട്ടുണ്ട്…
ഓർത്തെടുക്കാൻ പറ്റുന്നില്ല…. ”

അങ്ങനെ ആ സ്ഥലത്തിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ട് കുറച്ച് സമയംകൂടെ അവർ അവിടെ ചിലവഴിച്ചു…
പതിയെ നടക്കാൻ തുടങ്ങിയതും ചെറുതായിട്ട് ചാറ്റൽ മഴ പെയ്തുതുടങ്ങി….
പതിയെ മഴ ശക്തി പ്രാപിച്ചു തുടങ്ങി……

മഴ കൂടി തുടങ്ങിയതും… ആദിയും ആമിയും കൂടെ വേഗത്തിൽ തന്നെ അവിടെ നിന്നും നടന്നു നീങ്ങി…
കുറച്ചു ദൂരം കഴിഞ്ഞതും ആമിക്ക് നടന്നു വയ്യാതായി തുടങ്ങി…
ആമി പതിയെ ആദിയോട്…

“അതെ എനിക്ക് കുറച്ചു നേരം എവിടേലും ഇരിക്കണം….
കാൽ വേദനിച്ചു തുടങ്ങി… ”

അത് കേട്ടതും ആദി പതിയെ മൂളികൊണ്ട് തനിക്ക് ചുറ്റും നോക്കി….
കുറച്ച് ദൂരെ മാറി ഒരു വലിയ മരം ആദിയുടെ കണ്ണിൽ പെട്ടു….
ആദി പതിയെ ആമിയെയും കൊണ്ട് അവിടേക്ക് നടന്നു നീങ്ങി…
അവിടെ എത്തിയതും ആമിയും ആദിയും ആ വലിയ മരത്തിനു താഴെയിരുന്നു….
അവർ രണ്ടുപേരും കൂടെ കുറച്ചു നേരം ഇവിടെ ഇരുന്നതിന് ശേഷം വീണ്ടും നടന്നു നീങ്ങാം എന്ന് മനസ്സിലുറപ്പിച്ചു….

ഇതേസമയം തന്നെ ആമിയെയും ആദിയെയും അന്വേഷിച്ചിറങ്ങിയ ആ കറുത്ത വസ്ത്രധാരികൾ അവരുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു…

ഇതൊന്നും അറിയാതെ ആമിയും ആദിയും ആ വലിയ മരച്ചുവട്ടിൽ വിശ്രമിച്ചുകൊണ്ടിരുന്നു…

************************************

കാർലോസും അഭിയും വിഷ്ണുവും അവരുടെ കൂട്ടാളികളും കൂടെ പതിയെ ആമിയെ അന്വേഷിച്ചു നടന്നുകൊണ്ടിരിക്കുന്നു….
പെട്ടന്നാണ് ദൂരെയുള്ള ഗുഹാമുഖം അഭിയുടെ കണ്ണിൽ പെട്ടത്….
അഭി വേഗം തന്നെ അവിടേക്ക് എത്തിച്ചു നോക്കി…
പതിയെ വിഷ്ണുവിനെയും കാർലോസിനെയും വിളിച്ചു കാണിച്ചുകൊടുത്തു…..
വിഷ്ണു പതിയെ അവിടേക്ക് നടന്നു… കൂടെ അവരുടെ കൂട്ടാളിയും….
വിഷ്ണുവിന്റെ ഒപ്പം നടന്ന കൂട്ടാളിക്ക് തൻ്റെ കാലിൽ എന്തോ ഇഴയുന്നത് പോലെ തോന്നി… അയാൾ ഫ്ലാഷ് ലൈറ്റിന്റെ സഹായത്തോടെ പതിയെ താഴേക്ക് നോക്കി…
ആ കാഴ്ച്ച കണ്ടതും അയാൾ ശക്തിയിൽ അലറിക്കൊണ്ട് തൻ്റെ കാലുകുടഞ്ഞു…
അയാളുടെ ശബ്ദം കൂടിയതും പിന്നിലുണ്ടായിരുന്ന അഭി വേഗം തന്നെ അയാളുടെ വായ പൊത്തിപിടിച്ചു….
അപ്പോഴേക്കും കാർലോസും മറ്റു കൂട്ടാളികളും അവിടേക്ക് എത്തിയിരുന്നു….
കാർലോസ് പതിയെ അയാളുടെ കാലിലേക്ക് നോക്കി… വിഷ്ണുവും കാർലോസിനൊപ്പം ചേർന്നു….
ആ കാഴ്ച്ച കണ്ടതും കാർലോസും വിഷ്ണുവും ചെറുതായിട്ടൊന്ന് ഞെട്ടി….
തലയില്ലാതെ പിടയുന്ന ഒരു വലിയ പാമ്പ്….
വിഷ്ണു പതിയെ ആ പാമ്പിനെ അയാളുടെ കാലിൽ നിന്നും വേർപെടുത്തി….
കാലിൽ നിന്നും പാമ്പിനെ എടുത്തതോടെ അയാൾക്ക് പാതി ജീവൻ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു….

വിഷ്ണു പതിയെ ആ പാമ്പിനെ നിരീക്ഷിച്ചു തുടങ്ങി….
ഇപ്പോഴും ചെറുതായി ചോര ഒലിച്ചിറങ്ങുന്നു…
അതിനർത്ഥം ഈ പാമ്പിനെ കുറച്ച് മുൻപാണ് കൊന്നിരിക്കുന്നത്….
പെട്ടന്ന് തന്നെ വിഷ്ണു സാഹിയികളുടെ കൈയിൽ നിന്നും ഫ്ലാഷ് ലൈറ്റു വാങ്ങി ചുറ്റും നോക്കി…
തൊട്ടടുത്തുനിന്നും തന്നെ വിഷ്ണുവിന് ആ പാമ്പിൻ്റെ തല കണ്ടുപിടിക്കുവാൻ സാധിച്ചു…
വിഷ്ണു പതിയെ ആ തല കിടക്കുന്ന സ്ഥലത്തേക്ക് നീങ്ങി നിന്നു…
എന്നിട്ട് വീണ്ടും ആ തല കിടക്കുന്നത്തിൻ്റെ പിന്നിലുള്ള മരത്തിലേക്കും നോക്കി…
പെട്ടന്ന് തന്നെ മരത്തിൽ വീണിരുന്ന കത്തികൊണ്ടുള്ള വെട്ടിൻ്റെ ഭാഗം വിഷ്ണുവിൻ്റെ കണ്ണിൽ പെട്ടു…
ഇതെല്ലാം വീക്ഷിച്ചുകൊണ്ട് കാർലോസും അഭിയും കൂട്ടാളികളും വിഷ്ണുവിൻ്റെ പിന്നിൽത്തന്നെ ഉണ്ടായിരുന്നു…
വിഷ്ണു പതിയെ എഴുന്നേറ്റു എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ അഭിയോട്…

“അഭി..,,,
ആമി ഇവിടെ അടുത്ത് തന്നെയുണ്ട്….
നീ ഈ കിടക്കുന്ന പാമ്പിനെ കണ്ടോ …
ഇത് ഫ്രഷ് കിൽ ആണ്….
എന്നുവെച്ചാൽ ഈ കാണുന്ന പാമ്പിനെ കൊന്നിട്ട് അധിക സമയം ആയിട്ടില്ല…
അതുകൊണ്ട് അവർ അടുത്ത് തന്നെയുണ്ട്… ”

അതുകേട്ടതും എല്ലാവർക്കും സന്തോഷമായി… അഭി എല്ലാവരോടുമായി പറഞ്ഞു…

“ഇനി നമുക്ക് സമയം പാഴാക്കാനില്ല…
വേഗം തന്നെ ആമിയെ കണ്ടുപിടിക്കണം….

കാർലോസെ… ഗൺ ലോഡ് ചെയ്തു വെച്ചേക്ക്…
അവന്മാരെ കിട്ടിയാൽ ചോദ്യം പറച്ചിലൊന്നുമില്ല…
തോക്ക് ചൂണ്ടി കാഞ്ചി വലിച്ചെക്കണം… “”അതൊക്കെ കാർലോസ് നോക്കിക്കോളാം… മോനെ… ”

പെട്ടന്ന് തന്നെ വിഷ്ണു….

“ഇനിയുള്ള ഓരോ ചുവടും
ശ്രദ്ധിച്ചു തന്നെ മുൻപോട്ട് പോകണം….
ആമിയെ എത്രയും വേഗം കണ്ടുപിടിക്കണം..
മനസിലായല്ലോ എല്ലാവർക്കും…”..

അത് പറഞ്ഞു തീർന്നതും എല്ലാവരും വളരെ സൂക്ഷിച്ചു മുൻപിലേക്ക് നടന്നു നീങ്ങി…

കുറച്ച് ദൂരം കൂടെ മുൻപിലേക്ക് നടന്നു നീങ്ങിയ ശേഷം….

പെട്ടന്ന് തന്നെ വിഷ്ണു എന്തോ കേട്ടത് പോലെ നിന്നു…
അഭിക്കും കാർലോസിനും കൂട്ടാളികൾക്കും വിഷ്ണു എന്തിന്നാണ് നിന്നത് എന്ന് മനസിലായില്ല….
അഭി ചോദിക്കാൻ നോക്കിയതും വിഷ്ണു അവനെ കൈകൊണ്ട് വിലക്കി….
എന്നിട്ട് വിഷ്ണു വേഗം തന്നെ അഭിയെ പിടിച്ചു വലിച്ചുകൊണ്ട് അടുത്തുള്ള മരത്തിൻ്റെ മറവിലേക്ക് നീങ്ങി….
എന്നിട്ട് കാർലോസിനും കൂട്ടാളികൾക്കും മരത്തിൻ്റെ മറയിലേക്ക് മാറുവാൻ കൈകൊണ്ട് നിർദേശവും നൽകി….
എല്ലാവരും വിഷ്ണു പറഞ്ഞത് പോലെ മരത്തിൻ്റെ മറയിലേക്ക് കയറി നിന്നു…..

പതിയെ പതിയെ കിളികളുടെ കലപില ശബ്ദം കൂടിക്കൊണ്ടിരുന്നു…..
കുരങ്ങമാരുടെ കരച്ചിലും അവർ മരത്തിലൂടെ ഓടിമറയുന്ന ശബ്ദവും അവിടെ പ്രതിഫലിച്ചു നിന്നു….
കുറച്ച് നിമിഷത്തിനു ശേഷം വിഷ്ണു പതിയെ മരത്തിൻ്റെ മറയിൽ നിന്നും പിൻഭാഗത്തിലേക്ക് പതിയെ ശബ്ദമുണ്ടാക്കാതെ നോക്കി….
പെട്ടന്നാണ് അവർ എല്ലാവരും അത് കേട്ടത്…
ഭയാനകമായ ഒരു അലർച്ച….
എല്ലാവരും ശബ്ദമുണ്ടാക്കാതെ പതിയെ അവിടേക്ക് നോക്കി…
അവരുടെ പിൻഭാഗത്ത്… ഒരു അസാമാന്യ വലിപ്പമുള്ള..”” വരയൻ പുലി””….

പുലിയെ കണ്ടതും എല്ലാവരും നല്ല പോലെ പേടിച്ചിരുന്നു….
പുലി പതിയെ അവിടെ നിന്നും മുൻപിലേക്ക് നടന്നു തുടങ്ങി… ഗർജ്ജിച്ചുകൊണ്ട്….
നടക്കുമ്പോഴും പുലി ഇരുവശത്തേക്കും നോകുന്നുണ്ട്….
അത് കണ്ടതോടെ എല്ലാവരും ശബ്ദമുണ്ടാക്കാതെ മരത്തിൻ്റെ മറവിൽ പതുങ്ങിയിരുന്നു…
പുലി അവരുടെ അടുത്തേക്ക് നടന്നടുക്കും തോറും…
അവർ എല്ലാവരും പുലിയുടെ കണ്ണിൽ പെടാതെ പതിയെ മരത്തിൻ്റെ വശത്തേക്ക് പതിയെ ശബ്ദമുണ്ടാക്കാതെ നീങ്ങികൊണ്ടിരുന്നു..
പെട്ടന്നാണ് അതിലെ ഒരുത്തൻ…
താഴെ വീണുകിടന്നിരുന്ന ഉണങ്ങിയ ഇലയിൽ ചവുട്ടിയത്….
അതോടെ ആ നിശബ്ദമായ സ്ഥലത്ത് ആ ഉണങ്ങിയ ഇലയുടെ ശബ്ദം മാത്രം പ്രതിഫലിച്ചുനിന്നു….
ആ ശബ്ദം കേട്ടതും നടന്നു പോയിക്കൊണ്ടിരുന്ന വരയൻ പുലി പതിയെ നിന്ന നില്പിൽ തന്നെ പതുങ്ങി…
എന്നിട്ട് പതിയെ ശബ്ദം കേട്ട സ്ഥലത്തേക്ക് ഒറ്റ കുതിപ്പ്…
പുലിയുടെ കുതിപ്പ് കണ്ടതും അവരുടെ കൂട്ടാളികളിലെ അഞ്ചുപേരും പേടികൊണ്ട് അവിടെ നിന്നും ഓടി….
അവർ ഓടുന്നത് കണ്ടതും കാർലോസിൻ്റെ ഒപ്പമുള്ള രണ്ട് സഹായികളും അവരോടൊപ്പം ഓടാൻ തുടങ്ങിയതും പെട്ടന്ന് തന്നെ കാർലോസ് അവരെ തടഞ്ഞു…..
അവർ ഓടുന്നത് കണ്ടതും പുലി ഗർജിച്ചുകൊണ്ട് അവരുടെ പിന്നാലെ ഓടി….

അവർ ഓടി തുടങ്ങും മുൻപ് തന്നെ പുലി അവരുടെ അടുത്തെത്തിയിരുന്നു….

പെട്ടന്ന് തന്നെ പിന്നിൽ ഓടുന്നവൻ്റെ പുറത്തേക്ക് പുലി ചാടി വീണു നിമിഷനേരത്തിനുള്ളിൽ തന്നെ അവൻ്റെ കഴുത്തിൽ പുലിയുടെ പല്ലുകൾ അമർന്നു…
അത് കണ്ടതും അഭിയും വിഷ്ണുവും കാർലോസും ബാക്കിയുള്ള രണ്ട് കൂട്ടാളികളും നന്നായി പേടിച്ചു മരണത്തെ മുഖാമുഖം കണ്ടു….പുലി അവൻ്റെ കഴുത്തിൽ നിന്നും പല്ല് എടുത്തു പുലിയുടെ മുഖത്തെല്ലാം അയാളുടെ ചോര പറ്റിപിടിച്ചിരിന്നിരുന്നു…
ബാക്കിയുള്ള നാലുപേരുടെ അടുത്തേക്കും പുലി പാഞ്ഞടുത്തു മുന്നിൽ ഓടുന്നവൻ്റെ കാലിൽ തന്നെ പുലി കൈകൊണ്ട് അടിച്ചു…
അടികൊണ്ടതും അവൻ താഴേക്ക് വീണു വീണപാടെ അവൻ്റെ കഴുത്തിലും പുലിയുടെ കടി വീണിരുന്നു…പുലി വീണ്ടും ബാക്കിയുള്ള മൂന്നുപേരുടെയും അടുത്തേക്ക് കുതിച്ചു….
അവർ അവരുടെ ജീവനു വേണ്ടി ഓടാൻ പറ്റുന്ന വേഗത്തിൽ തന്നെ ഓടി….
പക്ഷെ അപ്പോഴേക്കും പുലി അവരുടെ അടുത്തേക്ക് എത്തിയിരുന്നു… എല്ലാവരുടെ ദേഹത്തും പുലിയുടെ പല്ലുകൾ കേറിയിറങ്ങിയിരുന്നു….

പുലി ആ മരിച്ചു കിടക്കുന്നവരുടെ അടുത്ത് തന്നെ നിന്നുകൊണ്ട് ഗർജ്ജിച്ചു….
ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും അഭിയും കാർലോസും അവരുടെ രണ്ട് സഹായികളും ആ മരത്തിൻ്റെ മറയിൽ തന്നെ നിന്നു….
കാർലോസ് പതിയെ അഭിയെയും വിഷ്ണുവിനെയും നോക്കി അവർ തിരിച്ചും…
കാർലോസ് പതിയെ തൻ്റെ കൈലുള്ള ഗൺ എടുത്തു എന്നിട്ട് പതിയെ മരത്തിൻ്റെ മറയിൽ നിന്നും പുലിയെ നോക്കി….
എന്നിട്ട് പുലിയുടെ നേരെ ഉന്നം പിടിച്ചുകൊണ്ടു കാഞ്ചിവലിച്ചു…
എന്നാൽ അതിനുള്ളിൽ തന്നെ പുലി അവിടെനിന്നും മാറിയിരുന്നു….
വെടിവെച്ച ശബ്ദം കേട്ടതും പുലി ആ ഭാഗത്തേക്ക് നോക്കി കാർലോസിനെയും കൂട്ടാളികളെയും കണ്ടതും പുലി അവിടേക്ക് പാഞ്ഞു…
തങ്ങളുടെ നേരെ വരുന്ന പുലിയെ കണ്ടതും അവർ വേഗം തന്നെ ഓടി… പിന്നാലെ പുലിയും അതിവേഗത്തിൽ തന്നെ അവരുടെ അടുത്തേക്ക് ഓടി അടുത്തിരുന്നു….

അടുത്തേക്ക് ഓടിയടുക്കുന്ന പുലിയെ കണ്ടതും ഇനി പ്രതികരിച്ചില്ലെങ്കിൽ കാർലോസും കൂട്ടാളികളും മരിക്കുമെന്ന് വിഷ്ണുവിനും അഭിക്കും മനസിലായി…
അഭി പതിയെ തൻ്റെ കൈയിലുള്ള കത്തി കൈയിൽ എടുത്തു പിടിച്ചു….
അപ്പോഴേക്കും പുലി കൂട്ടാളികളിലെ ഒരുത്തനെ പിടിച്ചിരുന്നു അവൻ്റെയും കഴുത്ത് നോക്കി തന്നെ കടിച്ചു…
അഭിയുടെ കൈയിൽ കത്തി കണ്ടതും വിഷ്ണു വേഗം തന്നെ ആ കത്തി പിടിച്ചു വാങ്ങി…
ആയോധന കലയിൽ പ്രാബല്യം ഉള്ളതിനാൽ പിടിച്ചു വാങ്ങിയ കത്തി നിമിഷ നേരത്തിൽ തന്നെ വിഷ്ണു പുലിയുടെ കണ്ണിലേക്ക് എറിഞ്ഞു….
കത്തി നേരെ പുലിയുടെ വലത്തേ കണ്ണിൽ തന്നെ തറച്ചു…
കത്തി കണ്ണിൽ കുത്തി കയറിയതും പുലി വേദനയോടെ അലറി ഗർജ്ജിച്ചു… പതിയെ നടന്നു നീങ്ങി താഴേക്ക് വീണു…..
പുലി വീണതോടെ അഭിക്കും വിഷ്ണുവിനും കാർലോസിനും അവരോടൊപ്പമുള്ള അവസാന കൂട്ടാളിക്കും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം…

നിലത്തു വീണുകിടക്കുന്ന സഹായിൽ നിന്നും ചെറിയ ഞെരക്കം കേൾക്കുന്നുണ്ട്…
എല്ലാവരും വേഗം തന്നെ അയാളുടെ അടുത്തേക്ക് ഓടി അടുത്തെത്തിയതും അവർ അയാളുടെ അവസ്ഥ കണ്ടു….
പുലിയുടെ പല്ല് കൊണ്ട് പാടും കടിച്ചു വലിച്ച കഴുത്തും അതിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയു ദയനീയമായ അവസ്ഥ….
അവർക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല… നിമിഷനേരത്തിനുള്ളിൽ തന്നെ അയാളും മരണത്തിനു കീഴടങ്ങി….
എല്ലാവരും ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും പതിഞ്ഞ മുരൾച്ച കേട്ടത്…..
എല്ലാവരും പതിയെ തിരിഞ്ഞു നോക്കി…

ആ കാഴ്ച്ച കണ്ടതും എല്ലാവരും ഒരേപോലെ ഞെട്ടി… കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുമായി ഒരു മുരൾച്ചയോടെ നിൽക്കുന്ന പുലി…
അവർ പുലിയെ നോക്കിയതും പുലി അലറി ഗർജ്ജിച്ചു ഭയാനകമായ ഗർജനം…
അത് കേട്ടതും അവർ എല്ലാവരും ഒട്ടും താമസിക്കാതെ ആമിയും ആദിയും ഇരിക്കുന്നു ദിശയുടെ എതിർ ദിശയിലേക്ക് ഓടി….
പിന്നാലെ നരഭോജിയായ വരയൻ പുലിയും…
പുലി ഓടി അടുക്കുന്നത് അഭിയുടെ പിന്നാലെയാണ് അത് മനസ്സിലാക്കിയതും അഭി വേഗത്തിൽ തന്നെ മരങ്ങളുടെ ഇടയിലൂടെ ഓടി… പിന്നാലെ പുലിയും
പെട്ടന്നാണ് അഭിയുടെ മുൻപിൽ ഒരു വലിയ മരം വീണു കിടക്കുന്നത് അഭി കണ്ടത് ആ വലിയ മരം ചാടി കടക്കാൻ പറ്റില്ല എന്ന് അഭിക്ക് മാമാസിലായി… പെട്ടന്ന് അഭി മരത്തിൻ്റെ താഴേക്ക് നോക്കി അവിടെ ഒരാൾക്ക് കടന്നു പോകുവാൻ പറ്റാവുന്ന വിടവുണ്ട് മരം മുഴുവനായും നിലം പതിച്ചിട്ടില്ല…
അഭി ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ പുലി അടുത്ത് എത്താറായിരിക്കുന്നു….
അഭി വേഗം തന്നെ നിരങ്ങി കൊണ്ട് ആ മരത്തിനടിയിലൂടെ നീങ്ങി തൊട്ട് അടുത്തുള്ള മരത്തിൻ്റെ ചെറിയ തടിയും ആ മരത്തിൻ്റെ അടിയിലൂടെ നിരങ്ങുമ്പോൾ അഭി കരസ്ഥമാക്കി…
പിന്നിലൂടെ പാഞ്ഞു വന്ന പുലി അഭിയെ ലക്ഷ്യമാക്കി ആ മരത്തിൻ്റെ മുകളിലൂടെ ചാടി അഭിയുടെ മുഖം നോക്കി കടിക്കുവാൻ ശ്രമിച്ചു…
അതെ സമയം തന്നെ അഭി ആ ചെറിയ മര തടി കടിക്കുവാൻ വന്ന പുലിയുടെ നേരെ വെച്ചു…
കടി കൊണ്ടത് മരത്തിന്…. പിന്നെയും കടിക്കുവാൻ നോക്കിയതും വീണ്ടും അഭി ആ മര തടികൊണ്ട് പുലിയെ തടഞ്ഞുകൊണ്ടിരുന്നു…ഇതെല്ലാം കണ്ട വിഷ്ണുവും കാർലോസും കൂട്ടാളിയും അഭിയുടെ അടുത്തേക്ക് വേഗത്തിൽ ഓടി…
ഓടുന്നുതിനിടയിൽ കൂട്ടാളിയുടെ കൈയിൽ കണ്ട കത്തി വിഷ്ണു നിമിഷ നേരത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കരസ്ഥമാക്കി…
ഒട്ടും താമസിക്കാതെ തന്നെ ആ കത്തി പുലിയുടെ ഇടത്തെ കണ്ണ് ലക്ഷ്യമാക്കി വിഷ്ണു എറിഞ്ഞു…
എന്നാൽ ഈ പ്രാവിശ്യം പുലി അഭിയുമായി മൽപിടിത്തം നടത്തുന്നതുകൊണ്ട് വിഷ്ണു എറിഞ്ഞ കത്തി ലക്ഷ്യം മാറി പുലിയുടെ ദേഹത്ത് തറച്ചു കേറി….
കത്തി കൊണ്ടതും പുലി അഭിയുടെ ദേഹത്തു നിന്നും മാറി വിഷ്ണുവിനെ നോക്കി….
വിഷ്ണുവിനെ കണ്ടതും പുലി വിഷ്ണുവിൻ്റെ നേരെ ഗർജിച്ചുകൊണ്ട് പാഞ്ഞു…
അത് മനസ്സിലാക്കിയതും വിഷ്ണു തിരിഞ്ഞോടുവാൻ നിന്ന കാർലോസിൻ്റെ കൈയിൽ നിന്നും ഗൺ വാങ്ങി അലറികൊണ്ട് പുലിയുടെ നേരെ പാഞ്ഞു….
കാർലോസും അഭിയും കൂട്ടാളിയും വിഷ്ണുവിനെ തന്നെ നോക്കി നിന്നും….
പുലി അടുത്തെത്താറായതും വിഷ്ണു ചാടുന്നത് പോലെ കാണിച്ച് താഴെ മണ്ണിലൂടെ നിരങ്ങി…
വിഷ്ണു ചാടുവാൻ ശ്രമിച്ചത് കണ്ട് പുലി നേരെ വിഷ്ണുവിൻ്റെ മുഖം നോക്കി ചാടി….
പുലി വിഷ്ണുവിൻ്റെ നേരെ മുകളിൽ എത്തിയതും വിഷ്ണു കൈയിലുള്ള തോക്ക് കൊണ്ട് നിമിഷനേരത്തിൽ തന്നെ ഷൂട്ട്‌ ചെയ്ത് അഞ്ചു ബുള്ളറ്റ് പുലിയുടെ ദേഹത്തേക്ക് കയറ്റി….
ചാടി താഴെ നിന്ന പുലി ചെറിയ ഞെരക്കത്തോടെ താഴേക്ക് വീണു…
വിഷ്ണു പതിയെ എഴുന്നേറ്റു എന്നിട്ട് വേഗത്തിൽ തന്നെ പുലിയുടെ അടുത്തേക്ക് ഓടി…
പുലിയുടെ ദേഹത്ത് തറച്ചിരുന്ന കത്തി വേഗത്തിൽ തന്നെ വലിച്ചൂരി പുലിയുടെ ദേഹത്ത് വീണ്ടും വീണ്ടും കുത്തി….
പുലി മരിച്ചതോടെ വിഷ്ണു കുത്തിയ കത്തി വലിച്ചൂരി….
പതിയെ വീണു കിടക്കുന്ന മരത്തിനെ ലക്ഷമാക്കി നടന്നു… അവിടെ എത്തിയതും വിഷ്ണു പതിയെ മരത്തിൻ്റെ താഴെ അഭിയുടെ അടുത്തായി ഇരുന്നു…
കാർലോസും കൂട്ടാളിയും വേഗം തന്നെ വിഷ്ണുവിൻ്റെയും അഭിയുടെയും അടുത്തേക്ക് ഓടി ചെന്നു….
അടുത്ത് എത്തിയതും എല്ലാവരും വിഷ്ണുവിനെ അത്ഭുതത്തോടെ നോക്കി നിന്നു…
എല്ലാവർക്കും ഒരേ സംശയം…

“””കാടിനെ കുറിച്ച് നല്ലപോലെ അറിയാം…
വിഷ്ണുവിൻ്റെ ബുദ്ധിയും ശക്തിയും കരുത്തും ഇപ്പോൾ നേരിട്ട് കണ്ടു…
ഇതൊക്കെ എങ്ങനെ…??… “”””

അഭി പതിയെ ഒരു സംശയത്തോടെയും ആശ്ചര്യത്തോടെയും വിഷ്ണുവിനോട്….

“വിഷ്ണു…
ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം…?? ”

ആ ചോദ്യം കേട്ടതും വിഷ്ണു പതിയെ എല്ലാവരെയും നോക്കി….

“ഇപ്പോ അതുനുള്ള സമയമല്ല…
ഞാൻ പറയാം…
നമുക്ക് എത്രയും വേഗം ആമിയെ കണ്ടുപിടിക്കണം….
സമയം വളരെ കുറവാണ്…”

വിഷ്ണു പതിയെ ഇരിക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേറ്റു എന്നിട്ട് കാർലോസിനോട്…

“കാർലോസെ….
ആരെങ്കിലും ജീവനോടെയുണ്ടോ …?? ”

“ഇല്ല…
ജീവനോടെ ഉണ്ടാവാൻ സാധ്യതയില്ലാ.. ”

അത് കേട്ടതോട്കൂടി എല്ലാവർക്കും ചെറിയ വിഷമമായി… കുറച്ചു നേരത്തേക്ക് നിശബ്ദത…

പെട്ടന്ന് വിഷ്ണു….

“ഇത് കാടാണ്…
ഇവിടെ ഇങ്ങനെയാണ്…
ഇനിയും വൈകിയാൽ നമ്മൾക്കും ഇതേ അവസ്ഥ തന്നെയാവും….
എത്രയും വേഗം ആമിയെ കണ്ടുപിടിക്കണം…
ഇപ്പോൾ നമ്മൾ എവിടെയാണ് എന്ന്പോലും നമുക്ക് അറിയില്ല….
ദിശയെല്ലാം മാറിയിരിക്കുന്നു…
നമ്മുക്ക് എത്രയും വേഗം എസ്റ്റേറ്റിൻ്റെ പിന്നിലുള്ള വെള്ളച്ചാട്ടത്തിൻ്റെ ശ്രോദസായ നദിയുടെ അടുത്ത് എത്തണം…
എൻ്റെ ഊഹം ശരിയാന്നെങ്കിൽ അവർ അവിടേക്ക് എത്തുവാൻ സാധ്യതയുണ്ട്…”

ഇത് കേട്ട കാർലോസ്…

“നമ്മൾ ഒരു നദി വരുമ്പോൾ മുറിച്ചു കടന്നില്ലേ…
ആ നദിയിലെ വെള്ളമാണ് അവിടെ വെള്ളചാട്ടമായി ഒഴുക്കുന്നത്… ”

പെട്ടന്ന് അഭി…

“അങ്ങനെയെങ്കിൽ നമ്മുക്ക് വേഗം തന്നെ അവിടേക്ക് എത്തണം… ”

അത് പറഞ്ഞു തീർന്നതും അവർ വേഗം തന്നെ നദി ലക്ഷ്യമാക്കി നടന്നു നീങ്ങി…
എന്നാൽ അവർ നടുന്നു പോയത് നദി തീരത്തേക്കല്ല…
മറിച്ച് ആമിയും ആദിയുമുള്ള ദിശയിലേക്കായിരുന്നു….

***********************************

അവിനാഷും പഴനിയും കൂട്ടാളികളും കൂടെ ആദിയെ അന്വേഷിച്ചു കാട്ടിലൂടെ നടന്നു നീങ്ങി….
അവർ ആദ്യം പോയത് എറുമാടത്തിലേക്കായിരുന്നു….
അവിടെ എത്തിയതും എല്ലാവരും കൈയിൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ ചുറ്റും നോക്കി…
ആനയുടെ ആക്രമണത്തിൽ എറുമാടം മുഴുവനും തകർന്നിരുന്നു….
അവിടെയെല്ലാം നല്ലപോലെ നിരീക്ഷിച്ചത്തിനു ശേഷം അവിനാഷ് പഴനിയോട്…

“പഴനി..,,,

ആദി എവിടേക്ക് ഓടിയെന്നാ…
നി പറഞ്ഞത്…???.. “പഴനി ഉൾകാട്ടിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട്

“സർ…
ആദി സർ… ഉൾകാട്ടിലേക്കാണ് ഓടിയത്….
ഞാൻ ആനയെ കണ്ടിട്ട് ഓടിമ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതാ… ”

“എന്നാ വാ….
വേഗം പോയി നോക്കാം….
അവൻ വഴി അറിയാതെ അവിടെ അവിടെയെങ്കിലും ഉണ്ടാവും… ”

അത് പറഞ്ഞു തീർന്നതും അവർ ഉൾകാട്ടിലേക്ക് നടന്നു നീങ്ങി…
കുറച്ചു ദൂരം കൂടെ നടന്നതിനു ശേഷം അവർ താടകാ വനത്തിലെ പൊട്ടി പൊളിഞ്ഞ ആ വീരഭദ്ര ക്ഷേത്രത്തിൻ്റെ അടുത്തേക്ക് എത്തി…
അവിടെയും അവർ ചുറ്റും നോക്കി…. ഒന്നും തന്നെ കണ്ടുപിടിക്കാനായില്ല….
പെട്ടന്നാണ് ക്ഷേത്രത്തിൻ്റെ മുൻപിലുള്ള ബലിക്കല്ല് പഴനിയുടെ കണ്ണിൽ പെട്ടത്….
പഴനി പതിയെ അവിടേക്ക് നടന്നു…
ടോർച്ചിന്റെ വെളിച്ചത്തിൽ നോക്കിയതും ബലിക്കല്ലിൽ രക്തത്തിൻ്റെ പാട്….
പെട്ടന്ന് തന്നെ പഴനി ഉറക്കെ അവിനാഷിനെ വിളിച്ചു…
വിളികേട്ടതും എല്ലാവരും വേഗം തന്നെ പഴനിയുടെ അടുത്തേക്ക് എത്തി….
അടുത്തെത്തിയതും പഴനി എല്ലാവർക്കും ബലിക്കല്ലിൽ പറ്റിപ്പിടിച്ചു കിടക്കുന്ന രക്തകറ കാണിച്ചു കൊടുത്തു….
എന്നിട്ട് പതിയെ അവിനാഷിനോട്‌…

“സർ…,,,
ഞാൻ പറഞ്ഞില്ലേ….
ഇവിടെ പ്രേതം ഉണ്ടെന്ന്…
ഇത് പ്രേതത്തിൻ്റെ പണിയാണ്… ”

“പ്രേതം മണ്ണാങ്കെട്ട….
ഒറ്റ അടി തന്നാലുണ്ടല്ലോ…. ”

“സർ..,,,
ആദി സർനെ പ്രേതം പിടിച്ചിട്ടുണ്ടാവും…
അതിൻ്റെ സൂചനയാണ് ഈ ചോര…
പഴമക്കാർ പറഞ്ഞുള്ളു അറിവാ.. ”

പഴനി അത് പറഞ്ഞതും ഒപ്പമുണ്ടായിരുന്നു കൂയിട്ടാളികളും പഴനിയുടെ വാദം അംഗീകരിച്ചു…

വീണ്ടും പഴനി തമിഴും മലയാളവും കലർന്ന ഭാഷയിൽ അവിനാഷിനോട്…

“സർ..,,,
ആദി ഉങ്കളുടെ ഫ്രണ്ട് മട്ടും താനേ…???
തമ്പി ഒന്നും അല്ലലോ….
വിടുങേ സർ….
അവരെ തപ്പി കാട്ടിലേക്ക് പോയിട്ടാ…
നമ്മളെയും പ്രേതം പിടിച്ചിടും….
തിരുമ്പി പോലം…. ”

കൂട്ടാളികളെല്ലാം പഴനിയുടെ ഒപ്പം നിന്നു….
പെട്ടനാണ് പഴനിയുടെ ചെവിക്കല്ല പൊളിയണ അടി അവൻ്റെ കവിളിൽ വീണത്….
പഴനി അടികിട്ടിയതും താഴേക്ക് ചെവി പോത്തികൊണ്ട് വീണു….
പഴനി തന്റെ മുന്നിലേക്ക് നോക്കിയതും ദേഷ്യത്തിൽ തന്നെ തല്ലാൻ വരുന്ന അവിനാഷിനെയാണ് കണ്ടത്…. അത് കണ്ടതും പഴനി വേഗം തന്നെ പറഞ്ഞു…

“ആയ്യോാ…,,,

സാറേ ഇനി എന്നെ തല്ലല്ലേ…. “അത് കേട്ടതും അവിനാഷ് പഴനിയെ ചവിട്ടുവാൻ വേണ്ടി ഉയർത്തിയ കാൽ പിൻവലിച്ചു എന്നിട്ട് പഴനിയോട്…

“ആദി ഫ്രണ്ട് മാത്രം അല്ലടാ…
എന്റെ സഹോദരൻ ആണ്….
മനസിലായോടാ പന്ന… മോനെ.. !!!….”

പഴനിയും കൂട്ടാളികളും അവിനാഷിൻ്റെ ഭാവ മാറ്റം കണ്ടതും ശരിക്കും പേടിച്ചു പോയി…
ഇത്രയും നാൾ അവിനാഷിൻ്റെ ഒപ്പം നിന്നിട്ടും ഇങ്ങനെ ഒരു സ്വഭാവം അവർ ആദ്യമായിട്ടാണ് കാണുന്നത്…..

പെട്ടന്ന് തന്നെ അവിനാഷ് പഴനിയോട്…

“ഇവിടെ പ്രേതം ഉണ്ടോടാ…???
പറയടാ പന്നി….. ”

“ഇല്ല… സർ
പ്രേതം ഇല്ലാ… ”

“പിന്നെ എന്തിനാടാ…
ഇപ്പോ ഇതൊക്കെ എഴുന്നുള്ളിക്കുന്നത്…
നിൻ്റെ നാവ് ഇറങ്ങി പോയോ… പറയടാ… ”

“സാറേ…. സോറി
തെറ്റ് പറ്റിപ്പോയി….
ഇനി ഉണ്ടാവില്ല….
ആദി സാറിനെ നമ്മുക്ക് കണ്ടുപിടിക്കാം… ”

അതും പറഞ്ഞുകൊണ്ട് പഴനി വീണുകിടന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു….
എന്നിട്ട് അവിനാഷിനോട്….

“സർ..,,,
പുലി ഇറങ്ങുന്ന സമയമാണ്….
അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്… ”

“ഹ്മ്മ്… പോട്ടെ….
ഞാൻ എനിക്ക് വന്ന ദേഷ്യത്തിൽ തല്ലിയതാ….
ആദിയെ ഇനി എവിടെ പോയി കണ്ടുപിടിക്കും…???
ഞാൻ വിളിച്ചിട്ടാ അവൻ…
ഞാൻ അർജുനേട്ടനോട് എന്ത് പറയും…
പഴനി ആദിയെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കണം…. ”

“സർ..,,,
എൻ്റെ ഊഹത്തിൽ ആദി സർ…
നദി കടന്ന് വെള്ളച്ചാട്ടം വഴി വരുന്നുണ്ടാവും…
അതിനെ സാധ്യതയുള്ളു….
കാട്ടിൽ കേറി നോക്കിയിട്ട് കാര്യമില്ല
ഈ വിസ്തരിച്ചു കിടക്കുന്ന കാട്ടിൽ നമ്മൾ എവിടെ പോയി നോക്കുവാനാണ്…..
നമുക്ക് തൂക്ക് പാലം വഴി കയറി നോക്കാം….
ഇപ്പോ സമയം ആറു മണിയായി….
ഒരു ഒന്നര മണിക്കൂറിൽ നമുക്ക് അവിടെ എത്താം…
വേഗം അവിടേക്ക് പോയാലോ…?? ”

“നി പറഞ്ഞതും ശരിയാണ്…
എന്നാൽ ഇനി സമയം കളയണ്ട….
തൂക്ക് പാലത്തിലേക് പോകാം… ”

അത് പറഞ്ഞു തീർന്നതും… അവർ എല്ലാവരും കൂടെ വീണ്ടും ഫാം ഹൗസിലേക്ക് നടന്നു….

*****************************************

ആദിയും ആമിയും ആ വലിയ മരച്ചുവട്ടിൽ ദൂരെയുള്ള പുഷ്പത്തിൻ്റെ സൗന്ദര്യവും,,,മറഞ്ഞ് അകലുന്ന ചന്ദ്രനെയും നോക്കി ഇരിക്കുന്നു…

പതിയെ ആമി ആദിയോട്….

“അതെ… ആദിയേട്ടാ…
എന്നെ മുൻപ് എവിടെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ..??

ആമിയുടെ ചോദ്യം കേട്ട് പെട്ടന്ന് ആദി ഒന്ന് പതറി..
അത് പുറത്ത് കാണിക്കാതെ ആദി ആമിയോട്…

“ഞാനോ…???
ഏയ്യ് ഇല്ലലോ… !!!!
എന്താ അങ്ങനെ ചോദിച്ചത്..?? ”

“നുണ കല്ല് വെച്ച നുണ…
ഞാൻ കണ്ടതാണല്ലോ അന്ന് രാമപുരത്തു വെച്ച്…
അതും രണ്ട് വട്ടം…. ”

“ആഹ്ഹ് നീ കണ്ടിരുന്നോ…
ഞാൻ നിനക്ക് ഓർമയുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്തതല്ലേ…. ”

“ഹ്മ്മ് ഉവ്വ്…
ഇനി വീണോടത് കിടന്ന് ഉരുളണ്ട… ”

“സത്യം വേണമെങ്കിൽ വിശ്വസിച്ചാൽ മതി..
അല്ലപിന്നെ… ”

ആദി വെറുതെ കൃത്രിമ ദേഷ്യത്തിൽ ആമിയോട് പറഞ്ഞു…..

“ശരി ശരി… വിശ്വസിച്ചു….
ഒരു കാര്യം കൂടെ…
അന്ന് അഭിയേട്ടനും വിഷ്ണുവേട്ടനും കൂടെ എന്നെ ശല്യം ചെയ്തപ്പോൾ ഒരുത്തനെ ഇടിച്ചില്ലേ…
അപ്പോഴും ഞാൻ കണ്ടല്ലോ അവിടെ…
എന്നെ കണ്ടപ്പോൾ പിന്നിലോട്ട് പോയി…. ”

“അതും ഓർമ്മയുണ്ടോ..???
ശരിക്കും നിന്നെ കണ്ടിട്ടല്ല എനിക്ക് അടി ഇടി ഓക്കെ ചെറിയ പേടിയാണ്..
ആൾക്കൂട്ടം കണ്ടപ്പോൾ അവിടേക്ക് വന്നതാണ്..
അപ്പോഴാണ് അവിടെ മുഴുവൻ ഇടി മയം…
ഞാൻ പോകുവാൻ നിന്നപോഴാണ് നീ എന്നെ കണ്ടത്…
വെറുതെ എന്തിനാ നിന്റെ ചേട്ടന്മാരുടെ അടുത്തുനിന്ന് ഇടി വാങ്ങിക്കുന്നെ…
അത് കാരണം അവിടെന്ന് മുങ്ങിയതാണ്… ”

“അയ്യേ….
ഞാൻ വിചാരിച്ചു അത്യാവശ്യം ധൈര്യം ഓക്കെ ഉണ്ടാവുമെന്ന്….
നല്ല പേടിയാണല്ലേ… !!!…”

“പേടി.. ആർക്കാണ് എന്ന് ഞാൻ കണ്ടു…
കുറച്ചു നേരത്തെ…. ”

അത് പറഞ്ഞ് ആദി പതിയെ ആമിയെ നോക്കി ചിരിച്ചു…..
ആദിയുടെ ചിരി കണ്ടതും ആമി വേഗം തന്നെ ആദിയുടെ കൈയിൽ കടിച്ചു… എന്നിട്ട് ആദിയുടെ കൈയിൽ ഒറ്റയടി….
ആദി വേഗം തന്നെ ആമിയെ പിടിച്ചു മാറ്റി എന്നിട്ട് പതിയെ കടികിട്ടിയ ഭാഗത്ത് ഉഴിഞ്ഞു…
എന്നിട്ട് ആമിയോട്…

“നിനക്ക് എന്നെ കൊല്ലാനുള്ള ഉദേശം എന്തെങ്കിലും ഉണ്ടോ…???….
ഓഹ് എന്ത്‌ കടി ആണ് കടിച്ചത്…
ഒറ്റ അടി തന്നാലുണ്ടല്ലോ… ”

“ഇനി എന്നെ കളിയാക്കിയാൽ…
വീണ്ടും കടിക്കും ഞാൻ… ”

ആമിയുടെ കൊഞ്ചികൊണ്ടുള്ള സംസാരവും അവളുടെ മുഖഭാവവും കണ്ട ആദി അവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു… എന്നിട്ട് ആമിയോട്..

“ആയ്യോാ… ഇല്ല..
കളിയാക്കുന്നില്ല പോരെ… ”

അത് കേട്ട് ആമിയും പതിയെ ചിരിച്ചു….
ആമി വീണ്ടും ആദിയോട്…

“അന്ന് ഞാൻ ഡാൻസ് കളിച്ചപ്പോൾ കരയുന്നുണ്ടായിരുന്നല്ലോ…
എന്തിനാ കരഞ്ഞത്…?? ”

“നീ അതും കണ്ടോ…??
എന്നിട്ടാണോ നിനക്ക് ഇരുട്ടത്ത്…
കണ്ണ് കാണില്ല എന്ന് പറഞ്ഞത്… ”

“അന്ന് ആദിയേട്ടൻ…
എന്റെ ഫാമിലി ഇരിക്കുന്ന സീറ്റിൻ്റെ പിന്നിലായിരുന്നു..
ഞാൻ അവരെ നോക്കിയപ്പോൾ കണ്ടതാ…
ഞാൻ ചോദിച്ചതിന് ഉത്തരം പറ…
എന്തിനാ കരഞ്ഞത്…??? ”

“അത് ആ പാട്ട് കേട്ടിട്ടാ…
എന്ത് ഫീലുള്ള പാട്ടായിരുന്നു….
പിന്നെ ഡാൻസും കൊള്ളാം…
നന്നായി കളിച്ചു… ഡാൻസ് പഠിച്ചിട്ടുണ്ടോ…?? ”

“ഡാൻസ് പഠിച്ചിട്ടുണ്ട്…
ചെറുപ്പം തൊട്ട് പഠിക്കുന്നതാണ്….
കോളേജിൽ ഓക്കെ കളിക്കും പിന്നെ ഏകദേശിക്ക് ഓക്കെ ക്ഷേത്രത്തിൽ കളിക്കും… ”

“കൊള്ളാലോ…
അപ്പോ എവിടെയാണ് പഠിക്കുന്നേ…?? ”

“ഡാൻസ് ബാംഗ്ലരിലുള്ള ഇന്സ്ടിട്യൂട്ടിൽ… ”

“അപ്പോ കോളേജ്…?? ”

“ഡാൻസ് ആഴ്ചയിൽ രണ്ട് ദിവസം മാത്രം…
കോളേജ് ബാംഗ്ലൂർ തന്നെ…
അവിടെ സൈക്കോളജി ആയിരുന്നു സബ്ജെക്ട്..
ഇപ്പോ അവസാന വർഷ പരീക്ഷ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്നു… ”

“നിങ്ങളൊക്കെ ബാംഗ്ലൂർ ബേസ്ഡ് ആണല്ലേ… ”

“അതെ…
ബാംഗ്ലൂർ ആണ്…
പക്ഷെ എനിക്ക് രാമപുരം ആണ് ഇഷ്ട്ടം…
അവിടെ അച്ഛമ്മ അച്ചാച്ചൻ അങ്ങനെ എല്ലാവരുമുണ്ട്…
എപ്പോഴും എന്നെ ആമി ആമി എന്ന് വിളിച്ചു പിന്നാലെ നടക്കും ഭയങ്കര സ്നേഹമാണ് എന്നോട്… ”

“ആമിയോ…??
വീട്ടിൽ വിളിക്കുന്ന പേര് ആണോ..?? ”

“എന്നെ എല്ലാവരും….
ആമി എന്നാ വിളിക്കുന്നെ…
വീട്ടിലും കോളേജിലും ആമി എന്നാണ്.. ”

“ആമി… നല്ല പേര്…
ഞാൻ ഒരു കാര്യം പറയട്ടെ…. ”

ആമി ആകാംഷയോടെ ആദിയുടെ മുഖത്തേക്ക് നോക്കി എന്നിട്ട് ആദിയോട്

“എന്താ ആദിയേട്ടാ…???.. ”

“പ്രത്യേകിച്ച് ഒന്നും ഇല്ലാ…
പക്ഷെ നിന്നോട് ഞാൻ ആദ്യമായിട്ടല്ലേ സംസാരിക്കുന്നെ….

എനിക്ക് നമ്മൾ കുറെ വർഷത്തെ പരിചയം ഉള്ളതുപോലെ തോന്നുന്നു… “”അഹ് ആടിയേട്ടനും അങ്ങനെ തോന്നിയോ…
എന്നിക്കും അതേപോലെ തോന്നി…
എനിക്ക് ഇഷ്ട്ടമായി ആദിയേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ… ”

“ആണോ…???
ശരിക്കും…???
എന്തിനാണ് ആമി ഇങ്ങനെ വെറുതെ നുണ തട്ടി വിടുന്നെ… ”

“ശേ…
കളിയാക്കിയതാന്ന് മനസിലായല്ലേ…. ”

അതും പറഞ്ഞ് രണ്ടുപേരും കൂടെ ഉറക്കെ ചിരിച്ചു…
അവർ ഇരിക്കുന്നത് കാട്ടിലാണ് എന്ന് പോലും അവർ മറന്നുപോയി…..

ഇതേ സമയം തന്നെ ആ കറുത്ത വസ്ത്രധാരികൾ ആദിയെയും ആമിയെയും അന്വേഷിച്ചുകൊണ്ട് തീവ്രഗതിയിൽ അവർ ഇരിക്കുന്ന ദിശയിലേക്ക് അടുത്തുകൊണ്ടിരുന്നു….
കുറച്ച് ദൂരം കൂടെ മുൻപിലേക്ക് എത്തിയതും അവരുടെ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഓടുന്ന വേഗത കുറച്ചുകൊണ്ടുവന്നു….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ അയാൾ പതിയെ നിന്നു…
അയാളുടെ കൂട്ടാളികളും അയാളോടൊപ്പം തന്നെ അവരുടെ വേഗതയും കുറച്ച് നിന്നു….
മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ തന്റെ ചുറ്റും നീരീക്ഷിച്ചുകൊണ്ടിരുന്നു…..
പതിയെ അയാളുടെ കർണത്തിലേക്ക് വെള്ളം ഒഴുക്കുന്നതിൻ്റെയും,, കല്ലിൽ തട്ടി തെറിക്കുന്നതിൻ്റെയും ശബ്ദങ്ങൾ ചെറിയ രീതിയിൽ തന്നെ ആഴ്ഞ്ഞിറങ്ങി….
പെട്ടന്ന് തന്നെ അയാൾ ശബ്ദം കേൾക്കുന്ന ദിശയിലേക്ക് നോക്കി….
എന്നിട്ട് വേഗത്തിൽ തന്നെ അവിടേക്ക് പാഞ്ഞു,, അയാളുടെ പിന്നാലെ അയാളുടെ കൂട്ടാളികളും….

ശബ്ദം കേട്ട സ്ഥലത്തെത്തിയതും അവരും ആ അതിമനോഹരമായ കാഴ്ച്ച കണ്ടു…
മൂന്നു തട്ടുകളിലായി ഒഴുക്കുന്ന വെള്ളചാട്ടം അവരും അതിൻ്റെ സൗന്ദര്യം കുറച്ചു നേരം ആസ്വദിച്ച് നിന്നു…
പെട്ടന്ന് കൂട്ടാളികളിൽ ഒരുത്തൻ മേൽനോട്ടം വഹിക്കുന്ന വ്യക്തിയോട്…

“സർ..,,,
അവർ ഇവിടെ വന്നതിൻ്റെ…
ഒരു ലക്ഷണം പോലുമില്ലലോ…
ഇനി അവർ രക്ഷപ്പെട്ടു കാണുമോ…?? ”

അത് കേട്ടതും കൂട്ടാളികളിൽ വേറെ ഒരുത്തൻ…

“അവർ രക്ഷപെടാൻ ഒരു വഴിയും കാണുന്നില്ല…
ഒന്നിലെങ്കിൽ അവർ ആ ഗർത്തത്തിൽ വീണപ്പോൾ തന്നെ മരിച്ചിട്ടുണ്ടാവും . .
അല്ലെങ്കിൽ ഈ സമയം പടിഞ്ഞാറെ ഗുഹാമുഖത്തിൽ എത്തിയിട്ടുണ്ടാവും….
അതുമല്ലെങ്കിൽ ഗുഹയിലേക്ക് പോയിയിരിക്കുന്ന നമ്മുടെ കൂട്ടാളികളുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടാവും…. ”

ഇതെല്ലാം കേട്ട് നിന്ന ആ വ്യക്തി എല്ലാവരോടുമായി പറഞ്ഞു…

“അവർ ഇവിടെ തന്നെയുണ്ടാവും….
നമുക്ക് എത്രയും വേഗം തന്നെ കിഴക്കേ ദിശയിലേക്ക് പോകണം….
പോകുന്നു വഴിക്ക് അവളെയും അവനെയും നമ്മുടെ കൈയിൽ തന്നെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു….. ”

അത് പറഞ്ഞു തീർന്നതും പെട്ടന്ന് തന്നെ ദൂരെയുള്ള തിളങ്ങുന്ന പുഷ്പത്തിലേക്ക് അയാളുടെ കണ്ണുകൾ ഉടക്കി…
ആ പുഷ്പങ്ങൾ കണ്ടതും അയാളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു….
അയാൾ പതിയെ തന്റെ കൈ അവിടേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു…

“അവർ എവിടെ ഉണ്ടാവുമെന്ന് എനിക്ക് നന്നായി അറിയാം…
ദേ ആ കാണുന്ന സ്ഥലത്ത് അവർ ഉണ്ടാവും….
അതാണ് ”’സോൾ ഫ്ലവർ””….
ആകർഷണ പുഷ്പ്പം എന്നും പഴമ്മക്കാർ പറയും…
അവർ ഇതുവഴി പോയിട്ടുണ്ടെങ്കിൽ അവർ അവിടെ തന്നെ ഉണ്ടാവും…. ”

അത് പറഞ്ഞു തീർന്നതും അവർ എല്ലാവരും കൂടെ പതിയെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് വേഗത്തിൽ നടന്നു നീങ്ങി…

ആ വലിയ മരത്തിൻ്റെ താഴെ ആദിയും ആമിയും സംസാരിച്ചുകൊണ്ടിരിക്കുന്നു…..
പെട്ടന്ന് തന്നെ ആദി തന്റെ വാച്ചിലേക്ക് നോക്കി…
സമയം ആറുമണി ആയിരിക്കുന്നു….
ആദി പതിയെ ആമിയോട്..

“ആമി…,,,
കുറെ നേരമായിലെ നമ്മൾ ഇവിടെ ഇരിക്കുന്നെ..
പോകണ്ടേ ഇവിടെനിന്നും…???… ”

“എനിക്ക് വയ്യ ആദിയേട്ടാ…
ഉറക്കം വരുന്നു….
ഇവിടെ തന്നെ കിടന്നു ഉറങ്ങിയാലോ…
എന്ന് ആലോചിച്ചുകൊണ്ടിരിക്കാണ്….. ”

ആദി പതിയെ അവിടെനിന്നും എഴുന്നേറ്റു എന്നിട്ട് ആമിയോട്…

“ആമി എഴുന്നേൽക്ക്….
ഇത് കാടാണ് വീടല്ല…..
എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടു…
നമ്മുക്ക് വേഗം തന്നെ എസ്റ്റേട്ടിലേക്ക് എത്തണം….
നി എഴുന്നേറ്റെ കളിക്കാതെ… ”

അത് പറഞ്ഞുകൊണ്ട് ആദി പതിയെ ആദിയുടെ കൈ ആമിയുടെ അടുത്തേക്ക് നീട്ടി…
ആമി ആദിയെ നോക്കി ചിരിച്ചു…
എന്നിട്ട് പതിയെ ആദിയുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു….

ഇതേസമയം തന്നെയാണ് ആ കറുത്ത വസ്ത്രധാരിക്കൾ അവിടേക്ക് നടന്നടുത്തത്….
ആ തിളങ്ങി നിൽക്കുന്ന പുഷ്പങ്ങൾക്ക് ഇടയിലൂടെ അവർ ആമിയെയും ആദിയെയും കണ്ടു….
അവരെ കണ്ടതും കൂട്ടാളികളിൽ ഒരുത്തൻ അവരുടെ അടുത്തേക്ക് ഓടുവാൻ തുടങ്ങിയതും അവരുടെ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവനെ തടഞ്ഞു….
എന്നിട്ട് അവനോട്…..

“അന്വേഷിച്ചു കണ്ടുപിടിച്ച നിധിയല്ലേ അവർ…
പെട്ടന്ന് പോയി അവരെ പിടിച്ചാൽ എന്താണ് കിട്ടുന്നത്…. ഒന്നും കിട്ടില്ല…
അവരെ വേട്ടയാടി പിടികൂടണം…
അവരെ ഭയത്താൽ കീഴ്പ്പെടുത്തണം….. അവരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിട്ട് വേണം അവരെ പിടികൂടുവാൻ… ”

അത് പറഞ്ഞു തീർന്നതും അയാൾ പറഞ്ഞതിന്റെ പൊരുൾ എല്ലാവർക്കും മനസിലായി…
ഒട്ടും താമസിക്കാതെ തന്നെ കൂട്ടത്തിലെ ഒരുത്തൻ അവരുടെ നേരെ തൻ്റെ കൈയിലുള്ള ഏറുകത്തി എടുത്തു അവരുടെ പിന്നിലുള്ള മരത്തെ ലക്ഷ്യമാക്കി അവൻ ആ കത്തി എറിഞ്ഞു….

ആമി ആദിയുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു… എന്നിട്ട് ആദിയോട് സംസാരിക്കാൻ തുടങ്ങിയതും….
പെട്ടന്ന് തന്നെ അവരുടെ രണ്ടുപേയുടെയും മുഖത്തിൻ്റെ നടുവിലൂടെ അയാൾ എറിഞ്ഞ കത്തി വേഗത്തിൽ കടന്നു പിന്നിലുള്ള മരത്തിൽ കുത്തി കയറി…..

പെട്ടന്ന് എന്തോ തങ്ങളുടെ അടുത്തുകൂടെ കടന്നു പോയി എന്ന് മനസിലായതോടെ..
ആമിയും ആദിയും അത് എന്താണ് എന്ന് നോക്കുവാൻ വേണ്ടി തൊട്ട് പുറക്കിലുള്ള വലിയ മരത്തിലേക്ക് നോക്കി…
മരത്തിലേക്ക് നോക്കിയ ആമിയും ആദിയും തങ്ങളുടെ അടുത്തുള്ള ഏറുകത്തി കണ്ടതും ഒരേപോലെ ഞെട്ടി…
അവർ ആ കത്തി വന്ന വഴി നോക്കിയതും ആ കാഴ്ച്ച കണ്ട് ആമിയും ആദിയും ശരിക്കും പേടിച്ചു…
ഒൻപത് കറുത്ത വസ്ത്രധാരികൾ കുറച്ചു ദൂരെ നിന്നും അവരെ തന്നെ നോക്കി നിൽക്കുന്നു…

ആ കാഴ്ച്ച കണ്ടതും ഒട്ടും താമസിക്കാതെ ആദി ആമിയുടെ കൈയിൽ പിടിച്ചു…
എന്നിട്ട് അവളെയും കൊണ്ട് അവരുടെ എതിർ ദിശയിലേക്ക് വേഗത്തിൽ ഓടി…..
അവർ ഓടുന്നത് കണ്ടതും ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും ഒരേപോലെ ചിരിച്ചു….
പ്രാണരക്ഷാർത്ഥം ഓടുന്ന ആമിയെയും ആദിയെയും അവർ ഒരു നിമിഷം നോക്കി നിന്നു…
എന്നിട്ട് അവരും പതിയെ അവരുടെ പിന്നാലെ ഓടി…
വേട്ടമൃഗത്തെ വേട്ടയാടുന്ന പോലെ അവർ ആമിയെയും ആദിയെയും വേട്ടയാടികൊണ്ടിരുന്നു…

ആദിയും ആമിയും അവർക്ക് കഴിയാവുന്ന അത്രയും വേഗത്തിൽ ഓടിക്കൊണ്ടിരുന്നു….
ആദി വേഗത്തിൽ ഓടുന്നതിനിടക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആ കറുത്ത വസ്ത്രധാരിക്കൾ അവരുടെ പിന്നാലെ തന്നെ തീവ്രഗതിയിൽ അടുത്തുകൊണ്ടിരിക്കുന്നു….
പിന്നെയും കുറച്ചു ദൂരം കൂടെ ആമിയും ആധിയും ഓടി….
ആ കറുത്ത വസ്ത്രധാരികൾ ഈ സമയം ആമിയെയും ആദിയെയും പിടിക്കുവാനായി അവരുടെ ഇരു വശത്ത് കൂടെ വേഗത്തിൽ ഓടിതുടങ്ങി….

പെട്ടനാണ് ഓടുന്നതിനിടക്ക് താഴെ കിടക്കുന്ന മര തടിയിൽ കാൽ തട്ടി ആമി താഴെ വീണത്….
ആമി വീണതും അവളുടെ കൈയിൽ മുറുകെ പിടിച്ചിരുന്നത് കൊണ്ട് ആദിയും പെട്ടന്ന് അടി തെറ്റി താഴെ വീണു….
ആദി വീണു കിടന്നിരുന്ന സ്ഥലത്ത് നിന്നും വേഗം തന്നെ പിന്നിൽ കൈ കുത്തി ചാടി എഴുന്നേറ്റു…
നിമിഷ നേരത്തിൽ തന്നെ ആമിയുടെ അടുത്തേക്ക് എത്തി വേഗം തന്നെ ആമിയെ പിടിച്ചു എഴുനേൽപ്പിച്ചു…
അപ്പോഴേക്കും കറുത്ത വസ്ത്രധാരികളിലെ രണ്ട് പേർ അവരുടെ അടുത്തേക്ക് എത്തിയിരുന്നു….
ആദി തിരിഞ്ഞു നോക്കിയപ്പോൾ ആ രണ്ടുപേരും വേഗത്തിൽ ആദിയുടെ അടുത്തേക്ക് വരുന്നതാണ് കണ്ടത്….

ആദി ചുറ്റും ഒന്ന് ശ്രദ്ധിച്ചു… ബാക്കിയുള്ളവർ അടുത്തേക്ക് എത്തുന്നതേയുള്ളു….
അത് മനസിലാക്കിയതും ആദി വേഗം തന്നെ ആ രണ്ടും പേരുടെയും അടുത്തേക്ക് ഓടി ആദ്യം മുന്നിൽ വന്നവൻ ആദിയുടെ നേരെ കൈ ഓങ്ങി…
ആദി നിമിഷം നേരം കൊണ്ട് അവന്റെ കൈ തണ്ടയിലും തോളിലും തന്റെ ഇരു കൈകൊണ്ടും പിടിച്ചു…
എന്നിട്ട് പിന്നിൽ ഓടി വരുന്നവനെ തന്റെ വലത്തേ കാലുകൊണ്ട് ചവുട്ടി അവൻ അത് പ്രതീക്ഷിചിരുന്നില്ല പെട്ടന്നുള്ള ചവുട്ടിൽ അവൻ താഴേക്ക് വീണു…
ആദി വേഗം തന്നെ ആദ്യം വന്നവന്റെ കൈ തന്റെ തോളിലേക്ക് വച്ച് അവനെ മലർത്തി അടിച്ചു…
അവർ രണ്ടാളും ആദിയിൽ നിന്നും ഇങ്ങനെ ഒരു നീക്കം പ്രതിഷിച്ചില്ല അതുകൊണ്ട് പെട്ടന്നുള്ള ആക്രമണത്തിൽ രണ്ടാളും താഴെ വീണു…
അവർ വീണതും ആദി വേഗം തന്നെ ആമിയുടെ അടുത്തേക്ക് ഓടി പെട്ടന്ന് തന്നെ അവളുടെ കൈ പിടിച്ച് അവിടെ നിന്നും ഓടി മറഞ്ഞു….
പിന്നാലെ ആ കറുത്ത വസ്ത്രധാരിക്കളും….
താഴെ വീണവർ വേഗം തന്നെ ചാടി എഴുന്നേറ്റു ആദിയിൽ നിന്നും അടി കിട്ടിയത് അവരെ മാനസികമായി പിടിച്ചുലച്ചു….
അവരും വേഗം തന്നെ കൂട്ടാളികളുടെ ഒപ്പം തീവ്രഗതിയിൽ ആദിയുടെ പിന്നാലെ ഓടി മനസ്സിൽ കത്തി എരിയുന്ന പകയുമായി…

ആദി ആമിയെയും കൊണ്ട് താടകാ വനത്തിലെ കൊടും കാട്ടിലൂടെ അവരിൽ നിന്നും രക്ഷപെടാൻ പരമാവധി വേഗത്തിൽ തന്നെ ഓടി കൊണ്ടിരുന്നു…
ആമി പതിയെ പതിയെ ഭയത്തിന് കീഴ്പ്പെട്ടുതുടങ്ങി…..

ആദി ഓടുന്നതിനിടയിൽ വേഗത്തിൽ ഇരുവശത്തേക്കും നോക്കി തന്റെ ഒപ്പത്തിനൊപ്പം അവരും എത്തികൊണ്ടിരിക്കുന്ന കാര്യം ആദിക്ക് മനസിലായി…
പെട്ടന്നാണ് ആദിയുടെ കാലിൽ ഒരു വലിയ സിലമ്പം പോലത്തെ ഇരുമ്പ് വടി കൊണ്ടത്….
അടി തെറ്റിയ ആദി പെട്ടന്ന് തന്നെ ആമിയുടെ കൈ വിട്ടു നില തെറ്റി താഴേക്ക് ഉരുണ്ട് വീണു…
അപ്പോഴേക്കും ആ കറുത്ത വസ്ത്രധാരികൾ ആമിയെയും ആദിയെയും വൃത്താകൃതിയിൽ വളഞ്ഞു…
എല്ലാവരുടെ മുഖത്തു പുച്ഛം നിറഞ്ഞ ചിരി…. അവർ മുഖം മറച്ചത്കൊണ്ട് ആമിക്കും ആദിക്കും അത് കാണുവാൻ സാധിക്കുന്നില്ല..
ആദി വേഗം എഴുന്നേറ്റു ആമിയെ പിടിച്ച് തന്റെ പിന്നിൽ നിറുത്തി എന്നിട്ട് ചുറ്റും നിൽക്കുന്ന ആ കറുത്ത വസ്ത്രധാരികളെ നോക്കി നിന്നു….ആ ഒൻപത് കറുത്ത വസ്ത്രധാരികളും ആദിയെയും ആമിയെയും നോക്കി അവരുടെ ചുറ്റും നിന്നു….
പെട്ടന്ന് തന്നെ ഒരുത്തൻ ആദിയുടെ നേരെ ഓടി വന്നു പെട്ടന്ന് തന്നെ ആദി ആമിയുടെ കൈ വിട്ടു ആമിയാണെങ്കിൽ പേടിച്ചുകൊണ്ട് കണ്ണുകൾ കൂട്ടി അടച്ചു അവൻ അടുത്തെത്തിയതും ആദി അവന്റെ താടിയിൽ തന്നെ തന്റെ കൈകൊണ്ട് ഇടിച്ചു..
എന്നിട്ട് അവന്റെ തുണിയിൽ പിടിച്ച് മുന്നിൽ നിൽക്കുന്ന രണ്ടുപേരുടെ നേർക്ക് വലിച്ചെറിഞ്ഞു അതോടെ അവരും പെട്ടന്ന് വീണു…
പിന്നെയും ആ കൂട്ടത്തിലെ രണ്ട് പേർ ആദിയുടെ നേരെ ഓടി അടുത്തു…
അത് കണ്ടതും ആദി അവർക്ക് നേരെ ഓടി അടുത്ത് തന്റെ രണ്ട് കാലും ശക്തിയിൽ താഴെ കുത്തി മുകളിലേക്ക് ചാടികൊണ്ട് അവരുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി, ചവിട്ടിന്റെ ആഘാതത്തിൽ രണ്ടുപേരും പിന്നിലേക്ക് തെറിച്ചു വീണു….
ആദിയുടെ ഈ പ്രകടനം കണ്ട് ആരും പേടിച്ചിരുന്നില്ല എല്ലാവരുടെ മുഖത്ത് പുഞ്ചിരി മാത്രം….
ആദിയുടെ കൈയിൽ നിന്നും ഇടി കിട്ടിയ എല്ലാവരും വേഗം തന്നെ എഴുന്നേറ്റു…
എല്ലാവരും അവരുടെ സംഘത്തിന്റെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയെ നോക്കി….
പെട്ടന്ന് തന്നെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു…
കൂട്ടത്തിലെ ഒരുത്തൻ….

“ഇതാണോ ആ വീരശൂര പരാക്രമി….
ഞാൻ കുറച്ചുംകൂടെ പ്രതീക്ഷിച്ചു…. ”

അതുംകൂടെ പറഞ്ഞതോടെ വീണ്ടും അവിടെ കൂട്ടച്ചിരിയായി….

പെട്ടന്ന് തന്നെ ആ സംഘത്തിലെ പ്രധാനി ആദിയോട്

“ടാ കൊച്ചുചേർക്കാ നീ ആരാണ് എന്നാ നിന്റെ വിചാരം ഇവിടെയുള്ള ഒരുത്തന്റെ കൈക്കില്ല നീ.. കാണാണോ നിനക്ക്… ”

അതും പറഞ്ഞു കൊണ്ട് അയാൾ കൂട്ടത്തിലെ രണ്ടുപേരെ നോക്കി അത് നേരത്തെ ആദിയുടെ കൈയിൽ നിന്നും അടി കിട്ടിയവർ ആയിരുന്നു…
അവർ രണ്ടുപേരും കൂടെ ആദിയുടെ അടുത്തേക്ക് നടന്നു… അടുത്ത് എത്താറായതും അവർ പതിയെ നിന്നു എന്നിട്ട് അവരുടെ കൈയിലുള്ള ദൈ വാൾ ആദിയുടെ നേരെ എറിഞ്ഞു…
ആ ദൈ വാൾ ആദിയുടെ കാലിന്റെ അടുത്ത് കുത്തി നിന്നു…..
ആദിയെയും ഭയം കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു….
ആദി പതിയെ തന്റെ അടുത്തുള്ള ദൈ വാൾ എടുത്തു എന്നിട്ട് മുന്നിൽ നിൽക്കുന്ന രണ്ടുപേരെയും നോക്കി….
അതിനുശേഷം ആമിയെ നോക്കി…..
ആമി ഭയത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു…
അതുംകൂടെ കണ്ടപ്പോൾ ആദിയും തളർന്നു എന്നാൽ ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപെടണം എന്ന ചിന്ത മനസ്സിൽ കയറി തുടങ്ങി…
ആദി പതിയെ ആമിയിൽ നിന്നും അകന്നു മാറി ആദിയുടെ ചുറ്റും നിൽക്കുന്നവരുടെ മദ്യഭാഗത്തിൽ ചെന്നുനിന്നു….
എന്നിട്ട് തന്റെ കൈയിലുള്ള വാളിൽ ബലമായി പിടിമുറുക്കി എന്തിനും തയ്യാറെന്ന പോലെ അവരെ മാത്രം നോക്കികൊണ്ട് നിന്നു…

ആദിയുടെ മുന്നിലേക്ക് അവരും കയറി നിന്നു….

പെട്ടന്ന് തന്നെ ആ രണ്ടുപേരിലെ ഒരാൾ ആദിയുടെ നേരെ ഓടി അടുത്തു അവൻ അവന്റെ ഇടത്തെ കൈയിലുള്ള വാൾ കൊണ്ട് ആദിയുടെ തല ലക്ഷ്യമാക്കി വീശി ആദി തന്ത്രപൂർവം അതിൽ നിന്നും ഒഴിഞ്ഞു മാറി എന്നിട്ട് പിന്നിൽ നിൽക്കുന്നവനെ ആഞ്ഞു ചവിട്ടി അയാൾ ആദിയുടെ ചവിട്ടിൽ നിന്നും ഒഴിഞ്ഞു മാറി…
ആദി വീണ്ടും അവർക്ക് നേരെ തിരിഞ്ഞു അവർ ആദിയെ കൊല്ലാനുള്ള ദേഷ്യത്തോടെ ആദിയുടെ നേരെ പാഞ്ഞടുത്തു…..അവർ അതി വേഗത്തിൽ തന്നെ അവരുടെ കൈയിലുള്ള വാളുകൊണ്ട് ആദിയുടെ നേരെ വീശിക്കൊണ്ടിരുന്നു…
ആദിയാണെങ്കിൽ അതെല്ലാം ഒഴിഞ്ഞു മാറിയും തടഞ്ഞു പ്രതിരോധം തീർത്തുകൊണ്ട് അവരോടൊപ്പം പിടിച്ച് നിന്നു….
സമയം പോകും തോറും ആദിക്ക് അവരുടെ വേഗതക്ക് മുൻപിൽ ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല….
ആദ്യം ആദിയെ ആക്രമിക്കുവാൻ ശ്രമിച്ചവൻ ശക്ത്തിൽ ആദിയുടെ നെഞ്ചിനു നേരെ വാൾ വീശി ആദി തന്റെ കൈയിലുള്ള വാളുകൊണ്ട് തടഞ്ഞതും അയാളുടെ വീശലിന്റെ ശക്തിയിൽ ആദിയുടെ കൈയിൽ നിന്നും വാൾ തെറിച്ചു വീണു….

ആദി നിരായുധനായതും അവർ ആദിയുടെ നേരെ വേഗത്തിൽ പാഞ്ഞടുത്തു….
ആദി വേഗം തന്നെ തിരിഞ്ഞു ആമിയെ നോക്കി അവൾ ഇതെല്ലാം കണ്ട് കരഞ്ഞുകൊണ്ടിരിക്കുന്നു….
ആദി തനിക്ക് നേരെ വരുന്നവരെയും നോക്കി പെട്ടന്ന് തന്നെ ആദി മുന്നിൽ വന്നവന്റെ കഴുത്ത് നോക്കി ആഞ്ഞിടിച്ചു അവൻ പെട്ടന്ന് തന്നെ ഇടിയുടെ ആഘാദത്തിൽ താഴേക്ക് ഇരുന്നു…
പിന്നിൽ വരുന്നവൻ തന്റെ കൈയിലുള്ള വാൾ ആദിയുടെ തല നോക്കി വീശി ആദി അത് മനസ്സിലാക്കിയതും വേഗം തന്നെ കുനിഞ്ഞു എന്നിട്ട് തന്റെ ഇരു കൈകൾകൊണ്ടും അയാളെ ആഞ്ഞു തള്ളി അയാൾ തെറിച്ചു പിന്നിലേക്ക് പോയി ആദി വേഗം തന്നെ അയാളുടെ നേരെ ഓടി മുകളിലേക്ക് ഉയർന്നു തന്റെ മുട്ടുകാൽ കൊണ്ട് അയാളുടെ നെഞ്ചിൽ ചവുട്ടി…
അയാൾ ചവുട്ടിന്റെ ആഘാദത്തിൽ പിന്നിലേക്ക് വീണു….
ആദി വേഗം തന്നെ അയാളുടെ നെഞ്ചിലേക്ക് കയറിയിരുന്നു എന്നിട്ട് അയാളുടെ നെഞ്ചിലെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ബെൽറ്റിൽ നിന്നും കത്തി എടുത്ത് അയാളുടെ മുഖത്തിനു നേരെ ആഞ്ഞു കുത്തിവാൻ ഒരുങ്ങി…
ആ ഒരു നിമിഷം എല്ലാവരും ഭയപ്പെട്ടു അയാളുടെ മരണം എല്ലാവരും മുന്നിൽ കണ്ടു…
എന്നാൽ ആദി ആ കത്തി അയാളുടെ നെറ്റിയുടെ തൊട്ട് മുകളിൽ കൊണ്ടുവന്ന് നിറുത്തി….
ആദിക്ക് അയാളെ കൊല്ലുവാൻ പറ്റുന്നില്ല….
ആദിയുടെ കൈകൾ വിറച്ചു തുടങ്ങി…….
ആദി വീണ്ടും ആഞ്ഞു കുത്തുവാൻ ശ്രമിച്ചു….
ഇല്ലാ ആദിക്ക് പറ്റുന്നില്ല… ആദിയുടെ കണ്ണിൽ നിന്നും ചെറുതായി കണ്ണുനീർ വന്നു തുടങ്ങി…..
പതിയെ ആദി കരയുവാൻ തുടങ്ങി…. ആദിയുടെ കണ്ണുനീർ അവന്റെ കവിളിലൂടെ ധാരയായി ഒഴിക്കികൊണ്ടിരുന്നു….

പെട്ടന്ന് തന്നെ ആദിയുടെ തോൾ ഭാഗത്ത്‌ ശക്തമായി ഇരുമ്പ് വടി കൊണ്ട് പ്രഹരമേറ്റു…
ആദിയുടെ ചവിട്ട് കൊണ്ട് താഴെ വീണവനാണ് ആദിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചത്…
അടി കിട്ടിയതും അയാളുടെ ദേഹത്ത് നിന്നും ആദി തെറിച്ചു വീണു……
ആദി വീണതും ആദിയെ പ്രഹരിച്ചവൻ താഴെ വീണു കിടവനു നേരെ അയാളുടെ കൈകൾ നീട്ടി….
അയാൾ ആ കൈയിൽ പിടിച്ച് അവിടെ നിന്നും എഴുന്നേറ്റു ….
എന്നിട്ട് ആദിയുടെ നേരെ ഓടി..

വീണു കിടന്നിരുന്ന ആദിയെ അവർ വളുകൊണ്ട് കൊല്ലുവാൻ പോയതും അവരുടെ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി അവരെ തടഞ്ഞു… എന്നിട്ട് അവരോട്….”അവനെ കൊല്ലരുത്…
സർ നമ്മളോട് പറഞ്ഞത് ഓർമയില്ലേ…… ”

പെട്ടന്ന് തന്നെ അവർക്ക് അയാൾ പറഞ്ഞത് ഓർമയിൽ വന്നു…
“”ജീവച്ഛവമായി ആദിയെ വേണമെന്ന് പറഞ്ഞത് “”

അതോടെ അവർ ആദിയെ കൊല്ലുന്നതിൽ നിന്നും പിന്മാറി….
പെട്ടന്ന് തന്നെ ആമി ആദിയുടെ അടുത്തേക്ക് ഓടുവാൻ തുടങ്ങി അത് കണ്ടതും അവളെ അവരുടെ രണ്ട് കൂട്ടാളികൾ ബലമായി പിടികൂടി…..
ആദി ഇതെല്ലാം കണ്ട് പതിയെ അവിടെ നിന്നും എഴുനേൽക്കുവാൻ തുടങ്ങി….
അത് കണ്ടതും അവർക്ക് ആടിയോടുള്ള ദേഷ്യം ഇരട്ടിച്ചു….
ആദി എഴുന്നേറ്റത് കണ്ടതും പെട്ടന്ന് തന്നെ അവരെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവരോടായി…

“അവനെ കൊല്ലണ്ട എന്നെ പറഞ്ഞിട്ടുള്ളു…. ”

അത് കേട്ടതും ആ ഇരുമ്പ് വടി പിടിച്ച് നിൽക്കുന്നവൻ വേഗം തന്നെ ആദിയുടെ അരിക്കിലേക്ക് ഓടി എന്നിട്ട് ആ ഇരുമ്പ് വടി കൊണ്ട് ആടിയുടെ വയറ്റിൽ ആഞ്ഞടിച്ചു….
അടി കിട്ടിയതും ആദി താഴേക്ക് വീണു…
പിന്നെയും ആ രണ്ടുപേരും ആദിയെ പിടിച്ചെഴുനേൽപ്പിച്ചു എന്നിട്ട് ആദിയുടെ നെഞ്ചിലും വയറിലും പുറകിലും ശക്തമായി തന്നെ മർദിച്ചുകൊണ്ടിരുന്നു…
ആദിക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല… ഇതെല്ലാം കണ്ട് കൊണ്ട് ആമി അലറി കരഞ്ഞുകൊണ്ടിരുന്നു….
എന്നാൽ ആ കരച്ചിലോക്ക് അവർക്ക് ആദിയെ അടിക്കുവാനുള്ള ആനന്ദം മാത്രമായി മാറി….
അവസാനം ആദിയെ ഒരുത്തൻ ചവിട്ടിയതും ആദി തെറിച്ചു നേരെത്തെ അവന്റെ കൈയിൽ നിന്നും തെറിച്ചു വീണ ദൈ വാളിന്റെ അടുത്ത് വന്നു വീണു…
പിന്നെയും ആദിയെ അവർ മർദിക്കാൻ പോയതും ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവരെ തടഞ്ഞു എന്നിട്ട് അവരോടായി പറഞ്ഞു..

“ഇനി തല്ലിയാൽ അവൻ ചത്തു പോകും…
മതി ഇനി അവന്റെ കാര്യം സർ നോക്കിക്കോളും…
ഞാൻ സാറിനെ വിളിക്കട്ടെ…. ”

അതും പറഞ്ഞ് അയാൾ അയാളുടെ സാറ്റ് ലൈറ്റ് ഫോൺ എടുത്തു അതിൽ ആദ്യം കിടക്കുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു ആദ്യ റിങ്ങിൽ തന്നെ മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു…

“ഹലോ സർ …,,,
അവരെ രണ്ടാളെയും കിട്ടി …
ഇനി എന്താണ് ചെയേണ്ടത് ..??”

“ഹഹഹ …
അവളെ എൻ്റെ അടുത്തേക്ക് കൊണ്ടുവന്നോളൂ …
അവനെ എനിക്ക് ഒറ്റക്ക് കാണണം …
അതുകൊണ്ട് അവനെ നമ്മുടെ സ്ഥലത്തേക്ക് കൊണ്ടുപോകണം …
അവന് ഈ ഭൂമിയിലുള്ള നരകയാതന മുഴുവനും എനിക്ക് സമ്മാനമായി നൽകണം …..
പിന്നെ …. അവൻ നമ്മുടെ കൂട്ടാളികളുടെ ആരുടെയെങ്കിലും ദേഹത്തു തൊട്ടിട്ടുണ്ടെങ്കിൽ …
അവൻ്റെ വലത്തേ കൈ അറത്തേക്ക് ……
ബാക്കിയൊക്കെ അവിടെ എത്തിയിട്ട് കൊടുക്കാം …..
എന്നാലേ എൻ്റെ നെഞ്ചിൽ വീണ തീ അണയുള്ളു …”

“ശരി സർ ..,,,
ഞങ്ങൾ ഇപ്പോൾ തന്നെ ….
അവളെയും കൂട്ടി അവിടേക്ക് വരാം …”

“വേഗം ഇറങ്ങിക്കോളൂ …”

അത് പറഞ്ഞുകൊണ്ട് ഫോൺ കട്ടായി ….
ആ മേൽനോട്ടം വഹിക്കുന്ന വ്യക്തി അവരോടായി പറഞ്ഞു …..

“ഇവനെ സാറിന് ഒറ്റക്ക് വേണമെന്ന് …..

പിന്നെ അവന് ബോധം വരുമ്പോൾ അവൻ്റെ വലത്തേ കൈ അറുത്തെക്ക് …..
സർ അതിനുള്ള അനുവാദം തന്നിട്ടുണ്ട് …..
ഞാൻ ഇവളെയും കൊണ്ട് സാറിൻ്റെ അടുത്തേക്ക് പോകുന്നു …
മനസിലായാലോ ഞാൻ പറഞ്ഞത് …???…”അത് പറഞ്ഞു കഴിഞ്ഞതും എല്ലാവരും ഒരേ സ്വരത്തിൽ മനസ്സലായി എന്ന് പറഞ്ഞു ….
അതിനുശേഷം ആ വ്യക്തിയും രണ്ട് കൂട്ടാളികളും ആമിയെ വലിച്ചഴച്ചു നടന്നു നീങ്ങി …
ആമി അലറി കരഞ്ഞുകൊണ്ടിരുന്നു … ആ വ്യക്തിയുടെ വാക്കുകൾ കേട്ടിട്ട് …..
ആദിയെ ഒന്നും ചെയ്യരുത് എന്ന് ആമി അവരോട് തന്നെ വലിച്ചിഴക്കുമ്പോൾ കെഞ്ചി പറഞ്ഞു …
എന്നാൽ ആമിയുടെ യാചന ഒന്നും തന്നെ അവരുടെ മുൻപിൽ വില പോയില്ല ….
ആമിയുടെ അലറിയുള്ള കരച്ചിൽ അവർക്ക് സന്തോഷം മാത്രം നൽകിക്കൊണ്ടിരുന്നു …
അവർ പടിഞ്ഞാറേ ഗുഹാമുഖത്ത് നിൽക്കുന്ന പ്രധാനിയുടെ അടുത്തേക്ക് നടന്നു നീങ്ങി….

****************************************

ഇതേസമയം ഇരു ഗുഹാമുഖത്തിലൂടെ ആദിയെയും ആമിയെയും അന്വേഷിച്ചു പോയിരുന്ന ഇരു സംഘത്തിലെയും കൂട്ടാളികൾ ഗുഹ മൂന്നു തുരങ്കവുമായി തിരിയുന്ന സ്ഥലത്ത് വെച്ച് കണ്ടുമുട്ടി…. അവർ ഇരുവരും ആമിയും ആദിയും ഗുഹയിൽ ഇല്ലാ എന്ന് മനസിലാക്കിയതോടെ നേരെ തുരങ്കതിലൂടെ അവരുടെ കൂട്ടത്തിലെ പ്രധാനിയെ
വിവരമറിയിക്കാൻ അവിടെനിന്നും വേഗത്തിൽ തന്നെ നടന്നു നീങ്ങി…..

*****************************************

ആദി ആ കറുത്ത വസ്ത്രധാരികളുടെ അടികൊണ്ട് താഴെ വീണു കിടക്കുന്നു….
ആദിയുടെ ആ ദുരവസ്ഥ…… അങ്ങ് ദൂരെ കിലോമീറ്ററുകൾക്കപ്പുറം ഇരുമ്പ് ചങ്ങലയയിൽ ബന്ധിച്ചിരിക്കുന്ന ജരാനരകൾ ബാധിച്ച വ്യക്തിയും അറിഞ്ഞിരുന്നു….

ദീർഘ നിദ്രയിലായിരുന്ന അയാൾ ആദി വീണതും പെട്ടന്ന് തന്നെ പേടിച്ചുകൊണ്ട് എഴുന്നേറ്റു….
അയാൾക്ക് ദേഹം മുഴുവൻ വേദന അനുഭവപ്പെട്ടു…
അയാൾ തന്റെ അസഹനീയമായ വേദന കടിച്ചമർത്തി താഴെ നിന്നും എഴുന്നേറ്റു….
എന്നിട്ട് ആ ഇരുമ്പ് കരാഗ്രഹത്തിൽ നിന്നും ചന്ദ്രനെ നോക്കി നിന്നും…..
എന്നിട്ട് പതിയെ മന്ത്രിച്ചു…

“””സൂര്യനും, ചന്ദ്രനും, സത്യവും…. ഒരിക്കലും മറക്കയുവാൻ കഴിയില്ല…. അങ്ങനെ മറക്കയുവാൻ ശ്രമിച്ചാൽ അത് ഒരുനാൾ മറ നീക്കി പുറത്ത് വരുക തന്നെ ചെയ്യും… “””

അയാൾ തന്റെ മുൻപിലുള്ള ഇരുമ്പ് വാതിലിൽ ശ്രദ്ധിച്ചു നോക്കി…
എന്നിട്ട് തനിക്ക് പറ്റാവുന്ന അത്ര ബലത്തിൽ അലറി കൊണ്ട് ആ കട്ടിയുള്ള ചങ്ങലയുടെ പൂട്ട് ആയാൾ പൊട്ടിച്ചു….
അതിനുശേഷം അയാൾ തന്റെ ഇരു മുഷ്ട്ടിയും ചുരുട്ടി പിടിച്ചു എന്നിട്ട് ആ ഇരുമ്പ് വാതിലിൽ ശക്തിയിൽ ഇടിച്ചു കൊണ്ടിരിന്നു….
അയാളുടെ കൈയിൽ നിന്നും രക്തം ഒഴുകുന്നത് വരെ അയാൾ ആ പ്രവർത്തി ചെയ്തുകൊണ്ടിരിന്നു…

രക്തം വന്നതും അയാൾ ആ പ്രവർത്തി നിറുത്തി…
എന്നിട്ട് തന്റെ കഴുത്തിലുള്ള മാല അയാൾ എടുത്തു…
അതിന്റെ അറ്റത്ത് ഇട്ടിരിക്കുന്നത് ഒരു ചെറിയ കുടത്തിന്റെ ആകൃതിയിലുള്ള ലോക്കറ്റാണ്…
അയാൾ പതിയെ ആ ലോക്കറ്റ് കൈയിലേക്ക് എടുത്തു എന്നിട്ട് ആ കുടത്തിന്റെ മൂടി പോലുള്ള വസ്തു തുറന്നു….
അത് തുറന്നതും ചുറ്റും ചുവന്ന പ്രകാശം…..
ആ പ്രകാശം വരുന്നത് ആ ലോക്കറ്റ് പോലെയുള്ള കുടത്തിലെ ആറ് തുള്ളി വെള്ളത്തിൽ നിന്നും….
അയാൾ ആ വെള്ളം തന്റെ വായിലേക്ക് ഒഴിച്ചു….

പെട്ടന്ന് തന്നെ അയാളിലേക്ക് ശക്തി കൂടി വരുന്നത് പോലെ….. അയാളിലെ നരകൾ എല്ലാം കുറഞ്ഞു വരുന്നു….
അയാൾ മുകളിലേക്ക് നോക്കി ശക്തിയിൽ അലറി… വീണ്ടും നരകൾ അയാളുടെ മുടിയിലേക്ക് കയറി വന്നു….
അയാളുടെ അലർച്ച നിന്നതും അയാൾ ബോധം നഷ്ട്ടപ്പെട്ട് താഴേക്ക് കുഴഞ്ഞു വീണു……******************************************

വീണു കിടന്നിരുന്ന ആദിയുടെ മനസ്സ് ആകെ തകർന്നിരുന്നു…
താൻ കാരണമാണല്ലോ ഇതെല്ലാം സംഭവിച്ചത് എന്ന ചിന്ത ആദിയുടെ മനസിനെ വല്ലാതെ നോവിച്ചുതുടങ്ങി…
അവർ ആമിയെ പിടിച്ചുകൊണ്ടുപോയതും തന്റെ വലത്തേ കൈ അറുത്തുമാറ്റുവാൻ കൂട്ടാളികളോട് പറഞ്ഞതെല്ലാം ആദി കേട്ടിരുന്നു….
എന്നാൽ ഒന്നും ചെയ്യാനാവാതെ തന്റെ മരണവും കാത്ത് ആദി അവിടെ കണ്ണടച്ച് കിടന്നു…
പെട്ടന്ന് തന്നെ ആദി പോലും അറിയാതെ അവന്റെ ശരീരവും മനസും പതിയെ സ്വപനത്തിലേക്കും വഴുതി വീണു….

ആദി പതിയെ കണ്ണുകൾ തുറന്നു..,,ചുറ്റും ഇരുട്ട്….
പതിയെ ആദിയുടെ കണ്ണിലേക്ക് വെളിച്ചം വന്നു തുടങ്ങി…
വീണ്ടും അതെ കുളിത്തോട്ടി അതിൽ നിറഞ്ഞു നിൽക്കുന്ന കറുത്ത ദ്രാവകം…
പെട്ടന്ന് തന്നെ ആദി ആ കുളിത്തോട്ടിയിലെ കറുത്ത ദ്രാവാക്കത്തിലേക്ക് വീണു….

വീണ്ടും ഇരുട്ട് മാത്രം….
ആദി പെട്ടന്ന് തന്നെ തന്റെ കണ്ണുകൾ തുറന്നു ചുറ്റും നോക്കി…
എല്ലാം മൂടൽ മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുന്നു….
പതിയെ കാറ്റിന്റെ ദിശയിലേക്ക് ആ കോട മഞ്ഞ് ഭൂമിയിലൂടെ ഒഴുകി നീങ്ങി….
മഞ്ഞു മാറിയതും ആദിക്ക് താൻ നിൽക്കുന്നത് ഒരു പുൽമൈതാന്നത്ത് ആണ് എന്ന് മനസിലായി…

പെട്ടന്നാണ് ആദി ആ കാഴ്ച്ച കണ്ടത്…..
ദൂരെ നിന്നും കറുത്ത വസ്ത്രത്തിൽ ഒരാൾ തീവ്രഗതിയിൽ ആദിയുടെ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു….
അയാൾ അടുത്തെത്തിയതും അയാൾ ആദിയെ കുറച്ചു നേരം നോക്കി നിന്നു…
ആദിയും അയാളെ തന്നെ നോക്കി നിന്നു… അയാളുടെ കണ്ണുകൾ മാത്രമേ ആദിക്ക് കാണുവാൻ സാധിക്കുന്നുള്ളൂ..
ബാക്കി എല്ലാ ഭാഗവും കറുത്ത വസ്ത്രത്തിൽ മറച്ചിരിക്കുന്നു….
അയാളുടെ പിന്നിൽ തന്നെ വലിയ വാൾ അതിന്റെ ഉറയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു…..
ആദി അയാളെ തന്നെ സൂക്ഷിച്ചു നോക്കി….
അയാൾ പതിയെ തന്റെ മുഖം മറച്ചിരിക്കുന്ന മുഖമൂടി അഴിച്ചു മാറ്റി…
അയാളുടെ മുഖം കണ്ടതും ആദി ഞെട്ടി…
ആദി വീണ്ടും അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… അതെ ആ കറുത്ത വസ്ത്രത്തിൽ വന്നത് താൻ തന്നെ….
ആദി നോക്കുന്നത് കണ്ടതും അയാൾ സ്വയം പരിചയപ്പെടുത്തി….

“””””ഞാൻ ആദിത്യൻ… !!!!!”””””

കറുത്ത വസ്ത്രത്തിൽ വന്ന ആദിത്യൻ ആദിയോട് സംസാരിച്ചു തുടങ്ങി….

“ആദി…,,,,,
ഞാൻ തന്നെയാണ് നീ….
നീ തന്നെയാണ് ഞാനും…..
ഇത് ഒരു സങ്കല്പിക്ക ലോകമാണ് ആദി…,,,,,
നിന്റെ മനസിലുള്ള ലോകം….
ഇവിടെ കുറെ നാളായിട്ട് ഞാൻ വസിക്കുന്നു…
നീ വന്ന സ്ഥിതിക്ക് എനിക്ക് ഇവിടെ നിന്നും പുറത്ത് കടക്കുവാൻ സമയമായി…. ”

പെട്ടന്ന് തന്നെ ആദി….

” നിങ്ങൾ ആരാണ്…??? ”

കറുത്ത വസ്ത്രത്തിലുള്ള ആദിത്യൻ……

“ഈ ചോദ്യം നീ നിന്നോട് തന്നെ ചോദിക്ക് ആദി…
നീ ആരാണെന്ന്…
നീയും അത് തന്നെയല്ലേ തേടികൊണ്ടിരിക്കുന്നത്…
ഒരു കാര്യം നീ മാനസിലാക്കണം ആദി….
എല്ലാ ചോദ്യവും ഉത്തരവും നിന്റെ പക്കിലുണ്ട്…
അത് നീ മനസിലാക്കുന്നില്ല….
അത് നീ എന്ന് മനസിലാക്കുന്നുവോ അന്ന് നിനക്ക് ഇവിടെ നിന്നും പോവാം… ”

ഇതെല്ലാം കേട്ട് നിന്ന ആദി…

“ഞാൻ എന്ത് മനസിലാക്കണം എന്നാണ് നിങ്ങൾ പറയുന്നത്….??… ”

“നീ ചെയേണ്ട കർമങ്ങൾ….
അത് നീ ചെയ്യുന്നില്ല അത് എനിക്ക് മാത്രമേ ചെയ്യുവാൻ സാധിക്കുള്ളു…..
അതുകൊണ്ട്… നിന്റെ കർമങ്ങൾ എന്ന് നിനക്ക് ഒറ്റക്ക് ചെയ്യുവാൻ സാധിക്കുന്നുവോ അന്ന് നിനക്ക് ഈ മായാ ലോകത്ത് നിന്നും പോവാം… ”

“എന്റെ കർമങ്ങൾ ഞാൻ ചെയുന്നുണ്ട്….
അത് നീ എന്നെ പഠിപ്പിക്കേണ്ട….
എനിക്ക് തിരിച്ചു പോകണം…. ”

“നിനക്ക് തിരിച്ചു പോകണമെങ്കിൽ….
നീ എന്നെ കൊല്ലണം….
അതിന് നിനക്ക് കഴിയില്ലെങ്കിൽ….
നീന്റെ ശരീരം ജീവിത കാലം മുഴുവൻ ഞാൻ കൊണ്ട് നടക്കും…..
പറ എന്നെ കൊല്ലുവാൻ നിനക്ക് സാധിക്കുമോ…???.. ”

ഇത് കേട്ട ആദിക്ക് ആദിത്യൻ ചോദിച്ചതിനുള്ള ഉത്തരമില്ല….
ആദി നിശബ്ദനായി നിന്നു….

പെട്ടന്നാണ് ആദിത്യൻ ആദിയെ തന്റെ കൈയിലുള്ള വാൾ ഉപയോഗിച്ച് വയറിൽ കുത്തിയത്…..
കുത്ത് കിട്ടിയതും “അമ്മേ” എന്ന് നിലവിളിച്ചുകൊണ്ട് ആദി താഴേക്ക് വീണു…. പതിയെ ആദി ആ മുറിവും വെച്ച് എഴുന്നേറ്റുനിന്നു…

ആദിത്യൻ വീണ്ടും ആദിയോട് ചോദിച്ചു…
നിനക്ക് എന്നെ കൊല്ലുവാൻ പറ്റുമോ…???

ആ ചോദ്യം വീണ്ടും കേട്ടതും ആദിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടിരിക്കുന്നു….
ആദി ഉറക്കെ അലറിക്കൊണ്ട്

“ഇല്ലാ… എനിക്ക് ആരെയും കൊല്ലുവാൻ സാധിക്കില്ല….. “….
അതും പറഞ്ഞുകൊണ്ട് ആദി താഴെ മുട്ട് കുത്തി എന്നിട്ട് തന്റെ ചോര പറ്റിപ്പിടിച്ച കൈകൾ കൊണ്ട് മുഖം പൊത്തിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു…

ആദി വീണ്ടും വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നു….

“എനിക്ക് ആരെയും കൊല്ലുവാൻ സാധിക്കില്ല.. ”

പെട്ടനാണ് ആദി തന്റെ പുറകിൽ നിന്നും തന്റെ പേര് അലറിവിളിച്ചുകൊണ്ടുള്ള ഒരു ശബ്ദം കേട്ടത്….

“ആദിയേട്ടാ….. !!!!!!….”

അത് കേട്ടതും ആദി വേഗം തിരിഞ്ഞു നോക്കി…
ആദി പതിയെ പറഞ്ഞു…. “”ആതിര.. ആമി… “…

ആമി ആദിയുടെ നേരെ ഓടി വരുന്നു… പെട്ടന്ന് തന്നെ അവളുടെ മുൻപിൽ കറുത്ത വസ്ത്രം ധരിച്ച ആദിത്യൻ പ്രത്യക്ഷപ്പെട്ടു…..
ആമി ആദിത്യനെ നോക്കി…
ആദിത്യൻ പതിയെ ആമിയുടെ അടുത്തേക്ക് നടന്നു…
എന്നിട്ട് ആദിയോട്…..

“നിനക്ക് ആമിയെ രക്ഷിക്കണോ ആദി…???
ആമിയെ നിനക്ക് രക്ഷിക്കണമെങ്കിൽ നീ നിന്റെ കർമം ചെയ്തേ മതിയാവു…
എന്നെ നീ കൊല്ലണം ആദി…. “…

അത് പറഞ്ഞു തീർന്നതും ആമിയുടെ കഴുത്തിലേക്ക് ആദിത്യന്റെ വാൾ തുളച്ചു കയറി അതോടെ ആമി ജീവനറ്റ് നിലത്തേക്ക് വീണു…
അതോടെ ആദിത്യൻ അവിടെ നിന്നും മാഞ്ഞു…

ആദി ആ കാഴ്ച്ച കണ്ടട്ടും പ്രതികരിക്കാനാകാതെ…. ഒരു മരവിപ്പോടെ ആമിയുടെ മരണത്തിന് സാക്ഷിയായി…

പെട്ടന്ന് തന്നെ ആദിയുടെ പിന്നിൽ നിന്നും സമീറിന്റെ ശബ്ദം….

“ആദി… !!!!!!….”

ആദി തിരിഞ്ഞു നോക്കിയതും സമീർ ആദിയുടെ നേരെ ഓടി വരുന്നു….
പെട്ടന്ന് തന്നെ സമീറിന്റെ മുൻപിലേക്കും ആദിത്യൻ പ്രത്യക്ഷപെട്ടു….
അത് കണ്ടതും ആദി അലറി കൊണ്ട് സമീറിനോട്….

“സമീറെ….. !!!!!
അത് ഞാൻ അല്ല….. !!!!!!
അവൻ നിന്നെ കൊല്ലും…. ഓട്…. !!!!!…….”

ആദി അത് പറഞ്ഞു തീർന്നതും ചിരിച്ചുകൊണ്ട് നിൽക്കുന്ന സമീറിന്റെ മുഖം മാറി….
അത് കണ്ടതും ആദി സൂക്ഷിച്ചു നോക്കി….
ആ കാഴ്ച്ച കണ്ടതും ആദി ആകെ തളർന്നു പോയി…
സമീറിന്റെ പുറകിൽ നിന്നും ആദിത്യൻ അവന്റെ വാൾ സമീറിന്റെ പിന്നിലൂടെ കുത്തിയിറക്കിയിരിക്കുന്നു ….
ആദിത്യൻ സമീറിന്റെ പിന്നിൽ നിന്നും ആദിയെ നോക്കി ചിരിക്കുന്നു…
പെട്ടന്ന് തന്നെ ആദിത്യൻ അവിടെ നിന്നും മാഞ്ഞു…
ആദി നോക്കി നിൽക്കേ സമീറും ജീവനറ്റ് നിലത്തേക്ക് വീണു…..

അതിനുശേഷം ആദിയുടെ പരിചയത്തിലുള്ള എല്ലാവരെയും ആദിത്യൻ കൊന്നൊടുക്കി…

ആദി പൂർണമായും തകർന്നിരുന്നു…. ആദിയുടെ കൈയും കാലും ചലിക്കുന്നത് പോലുമില്ല….
ആദിയുടെ മനസ്സ് ചിന്നഭിന്നമായി ചിതറി തെറിച്ചു….

പെട്ടന്ന് തന്നെ ആദിത്യൻ ആദിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു….
എന്നിട്ട് മുട്ട് കുത്തിയിരിക്കുന്ന ആദിയെ പിടിച്ച് എഴുന്നേൽപ്പിച്ചു…..
പതിയെ ആദിയോട്…

“ആദി…,,,,
ഞാൻ ആദ്യമേ നിന്നോട് പറഞ്ഞതല്ലെ….
നീ നിന്റെ കർമങ്ങൾ ചെയ്യണമെന്ന്….
അത് നീ ചെയ്യാത്തത് കൊണ്ടല്ലേ നിന്റെ പ്രിയപ്പെട്ടവർ എന്റെ വാളിന്റെ മൂർച്ച അറിഞ്ഞത്…
അതുകൊണ്ട് നല്ലകുട്ടിയായി ആദി ഇവിടെ നിൽക്ക്…
പുറത്തെ കാര്യങ്ങളൊക്കെ ഈ ആദിത്യൻ നോക്കിക്കോളാം…. ”

ആദിത്യൻ ഇത്രയും പറഞ്ഞിട്ട് ആദിയിൽ ഒരു മാറ്റവും സംഭവിച്ചില്ല….
ആദി മരവിച്ച പോലെ തന്നെ നിന്നു…
ആദിത്യൻ പറഞ്ഞതിനു മൗനസമ്മതം നൽകിയത് പോലെ…..
അത് കണ്ടതും ആദിത്യൻ ആദിയോട്…

“നല്ലകുട്ടി… ഇതെ പോലെ എന്നും ഇവിടെ നിന്നോളോ… ഇനി ആദിത്യൻ നോക്കിക്കോളാം… ”

അത് പറഞ്ഞു തീർന്നതും ആദിത്യൻ തന്റെ കൈയിലുള്ള വാൾ ആദിയുടെ വയറിലേക്ക് ആഞ്ഞു കുത്തി….
എന്നാൽ ആദിത്യന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് കുത്തുവാൻ വന്ന വാളിൽ ആദി തന്റെ കൈ കൊണ്ട് അമർത്തി പിടിച്ചു….
ആ മൂർച്ചയുള്ള വാളിൽ പിടിച്ചപ്പോൾ ആദിയുടെ കൈ മുറിഞ്ഞ് രക്തം ആ വാളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി….
അത് കണ്ടതും ആദിത്യൻ ആ വാൾ ശക്ത്തിയിൽ ആദിയുടെ കൈയിൽ നിന്നും വലിക്കുവാൻ ശ്രമിച്ചു…
എന്നാൽ ആദിയുടെ പിടുത്തത്തിൽ നിന്നും ഒരടി പോലും ആ വാൾ അനങ്ങിക്കിയില്ല….

അത് മനസ്സിലാക്കിയതും ആദിത്യൻ തന്റെ ഇടത്തെ കൈകൊണ്ട് ആദിയുടെ മുഖത്ത് അടിക്കുവാൻ ശ്രമിച്ചു…
പെട്ടന്ന് തന്നെ ആദി ആദിത്യന്റെ കൈയിൽ കയറി പിടിച്ചു….
ആദിത്യൻ പതിയെ ആദിയുടെ മുഖത്തേക്ക് നോക്കി അത് കണ്ടതും ആദിത്യൻ ഭയം കൊണ്ട് വിറച്ചു….
ആദിയുടെ കണ്ണിലെ കൃഷ്ണമണി ചുവന്ന കളറിൽ… ആ തീവ്ര ദൃഷ്ട്ടിയിലേക്ക് നോക്കുവാൻ പോലും ആദിത്യനു പറ്റുന്നില്ല….
പെട്ടന്ന് തന്നെ ആദി തന്റെ നെറ്റികൊണ്ട് ആദിത്യന്റെ മുഖത്ത് ശക്തിയിൽ ഇടിച്ചു…. ഇടിയുടെ ആഘാദത്തിൽ ആദിത്യൻ പിന്നിലേക്ക് തെറിച്ചു വീണു…..ആദി പതിയെ കൈയിലുള്ള വാൾ നേരെയാക്കി പിടിച്ചു…
എന്നിട്ട് പതിയെ ആദിത്യന്റെ അടുത്തേക്ക് നടന്നു…
അടുത്തെത്തിയതും ആദിത്യനോട്…

“ആദിത്യാ…,,, !!!!
ഞാൻ ആരുടേയും അദീനതയിൽ അല്ല…
ഞാൻ ആരുടേയും അദീനതയിൽ അകപെടുകയുമില്ല…
ഇനി ആദിയും ആദിത്യനും ഞാൻ തന്നെ…
എനിക്ക് മനസിലായി ഞാൻ ചെയേണ്ട കർമം എന്താണ് എന്ന് ….
അത് എന്റെ മാത്രം കർമമാണ്….
ഞാൻ എന്റെ മനസ് പറയുന്ന കർമം തീർച്ചയായും ചെയ്തിരിക്കും….
നീ എന്റെ പ്രിയപെട്ടവരുടെ അടുത്തേക്ക് എത്തിയത് ഞാൻ ചെയേണ്ട കർമം ചെയ്യാത്തതുകൊണ്ടാണ്…..
ആ തെറ്റ് ഞാൻ ഇപ്പോ തിരുത്തും….
നീ എന്ന മിഥ്യ ഇനി എന്റെ മനസിൽ വേണ്ടാ….. “”

അത് പറഞ്ഞു തീർന്നതും ആദിയുടെ ദേഹത്ത് പച്ചകുത്തിയിട്ടുള്ള എല്ലാ ചിന്നങ്ങളും ചുവന്ന പ്രകാശത്താൽ കത്തി ജ്വലിച്ചു….
പെട്ടന്ന് തന്നെ ആദി തന്റെ കൈയിലുള്ള വാൾ ആദിത്യന്റെ നെഞ്ചിൽ കുത്തിയിറക്കി…
ആദിത്യൻ പ്രാണ വേദനയാൽ നിലത്ത് വീണു… പതിയെ വലിയ ഒരു പ്രകാശം ആദിത്യന്റെ ദേഹത്ത് നിന്നും ആകാശത്തിലേക്ക് പൊന്തി….
ആ പ്രകാശം മേഘങ്ങളിൽ മുട്ടിയതും…
മുകളിൽ നിന്നും വലിയ തീ ഗോളം താഴേക്ക് അതിവേഗത്തിൽ വന്നുകൊണ്ടിരുന്നു…
എന്നാൽ ആദിയിൽ ഒരു മാറ്റവും സംഭവിച്ചില്ല…
ആദി ആദിത്യന്റെ പ്രാണൻ പോകുന്നതും നോക്കി നിന്നു….
പെട്ടന്ന് തന്നെ ആ തീ ഗോളം ആദി നിൽക്കുന്ന പ്രദേശത്തെ വിഴുങ്ങി….

ആദി പതിയെ സ്വപ്നത്തിൽ നിന്നും കണ്ണ് തുറന്നു….
ആദിയുടെ കണ്ണ് തുറന്നതും ആ തീ ഗോളം ആദിയുടെ കണ്ണിലേക്ക് കയറി… പതിയെ ആദിയുടെ കണ്ണിൽ തന്നെ അലിഞ്ഞു ചേർന്നു….

ആദി കണ്ണ് തുറന്നതും വേഗം തന്നെ ചുറ്റും നോക്കി….
തന്റെ അടുത്തുനിന്നും കുറച്ചകലെ ആറ് കറുത്ത വസ്ത്രധാരികൾ അവർ എന്തോ പറഞ്ഞ് പതിയെ ചിരിക്കുന്നുണ്ട്…..
ആദി വലതു വശത്തേക്ക് നോക്കിയതും തന്റെ ആരികിലായി നേരെത്തെ തെറിച്ചു പോയ ദൈ വാൾ കിടക്കുന്നു….
ആദിക്ക് പെട്ടന്ന് തന്നെ ശരീരത്തിലുള്ള വേദന കുറയുന്നത് പോലെ അതോടൊപ്പം തന്റെ ശരീരത്തിൽ ശക്തി നിറയുന്നത് പോലെ തോന്നി തുടങ്ങി…
ആരോ തനിക്ക് ശക്തി പ്രദാനം ചെയ്യുന്നത് പോലെ…

കിഴക്കു നിന്നും സൂര്യൻ ഉദിച്ചു തുടങ്ങി,, എങ്ങും സൂര്യൻ ഉദിച്ചു പൊങ്ങുന്നതിന്റെ ചുവന്ന പ്രകാശം…..
ആ പ്രകാശ കിരണങ്ങൾ പതിയെ ആദിയുടെ മുഖത്തേക്ക് വീണു തുടങ്ങി….

ആദി പതിയെ കയ്യെത്തിച്ച് തന്റെ അരികിലുള്ള വാൾ കരസ്ഥമാക്കി..
എന്നിട്ട് പതിയെ വീണു കിടക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു അതിനുശേഷം തനിക്ക് ചുറ്റും നിൽക്കുന്ന ആറ് കറുത്ത വസ്ത്രധാരികളെ തീവ്ര ദൃഷ്ടിയോടെ നോക്കി നിന്നു….

പെട്ടന്നാണ് ആ കറുത്ത വസ്ത്രധാരികളിലെ ഒരുത്തൻ ആദി എഴുന്നേറ്റു നിൽക്കുന്നത് കണ്ടത്…
അവൻ വേഗം തന്നെ മറ്റുള്ളവർക്ക് ആദി എഴുന്നേറ്റ് നിൽക്കുന്നത് കാണിച്ച് കൊടുത്തു…

അത് കണ്ടതും നേരത്തെ ആദിയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയവൻ….

“ഇവിന് കിട്ടിയതൊന്നും പോരെ…
സർ പറഞ്ഞത് പോലെ അവന്റെ വലത്തേ കൈ അറത്തു മറ്റുവാനുള്ള സമയമായി…. ”

അതു പറഞ്ഞു തീർന്നതും അവൻ ആദിയുടെ അടുത്തേക്ക് നടക്കുവാൻ തുടങ്ങിയതും മറ്റുള്ളവർ അവനെ തടഞ്ഞു… എന്നിട്ട് അവനോട്…

“നേരെത്തെ നിങ്ങൾ അല്ലേ അവനെ അടിച്ചു വീഴ്ത്തിയത് ഇനി ഞങ്ങൾക്കുള്ള അവസരമാണ്… ”

അത് പറഞ്ഞ് തീർന്നതും ആ ആറു പേരിലെ മൂന്ന് പേർ ആദിയുടെ നേരെ വാളുമായി നടന്നു….

അടുത്തെത്തിയതും അതിലെ ഒരുത്തൻ ആദിയുടെ വലത്തേ കൈ ലക്ഷ്യമാക്കി അവന്റെ വാൾ വീശി….
പെട്ടന്നാണ് അവിടെ നിന്നിരുന്ന രണ്ടും പേരുടെ മുഖത്തേക്കും രക്തം തെറിച്ചത്….
ആ കാഴ്ച്ച കണ്ടതും ഇരുട്ടിൽ ജീവിക്കുന്ന അവർ പോലും പേടിച്ചു പോയി….

ആദി തന്റെ കൈ അറത്തു മാറ്റുവാൻ ലക്ഷ്യമാക്കി വീശിയ വാൾ നിമിഷ നേരത്തിനുള്ളിൽ തന്നെ തന്റെ കൈയിലുള്ള വാളുകൊണ്ട് തടഞ്ഞു….
എന്നിട്ട് ശക്തിയിൽ ആ വാൾ തട്ടി തെറിപ്പിച്ചു അതോടൊപ്പം തന്നെ അവന്റെ അടിവയറ്റിലൂടെ ആദിയുടെ കൈയിലുള്ള വാൾ കുത്തി കയറിയിരുന്നു….
അവന്റെ വേദന കൊണ്ടുള്ള കരച്ചിൽ കേട്ടപ്പോഴാണ് ബാക്കിയുള്ള അഞ്ചു പേർ ആദിയെയും അവന്റെ വാളിന്റെ മൂർച്ചയറിഞ്ഞ അവരുടെ കൂട്ടാളിയെയും നോക്കിയത്…
അവർ നോക്കി നിൽക്കെ ആദി തന്റെ വാൾ അവന്റെ അടിവയറ്റിൽ നിന്നും വലിച്ചൂരി… എന്നിട്ട് അവന്റെ വായയിലൂടെ ആ വാൾ കുത്തി കഴുത്തിലൂടെ പുറത്തേക്ക് ഇറക്കി……
എന്നിട്ട് ആ വാൾ ഊരി എടുക്കാതെ തന്നെ തിരിച്ചുകൊണ്ട് മുൻപിലേക്ക് വലിച്ചതും അവന്റെ തലയൊട്ടി തകർത്ത് ആ വാൾ പുറത്തേക്ക് വന്നു അതോടൊപ്പം തന്നെ അവന്റെ പിന്നിലുണ്ടായിരുന്ന കൂട്ടാളികളുടെ മുഖത്തേക്ക് അവന്റെ രക്തവും തെറിച്ചു വീണു……
ഇതെല്ലാം നിമിഷ നേരത്തിൽ തന്നെ ആദി ചെയ്തു തീർത്തു….

എല്ലാവരും ആദിയെ തന്നെ നോക്കി നിന്നു എന്നാൽ ആദിക്ക് ഒരു ഭാവമാറ്റാവുമില്ല….
ആദി നേരെത്തെ തന്നെ ഇരുമ്പ് വടികൊണ്ട് അടിച്ചു വീഴ്ത്തിയവനെ മാത്രം നോക്കി നിൽക്കുന്നു….

പെട്ടന്നാണ് ആദിയുടെ അടുത്ത് നിൽക്കുന്ന രണ്ടു പേരിൽ ഒരുത്തൻ ആദിയെ കഴുത്ത് നോക്കി ഏറു കത്തി എറിഞ്ഞത്…
എല്ലാവരും നോക്കി നിൽക്കെ ആദി തന്റെ നേരെ പാഞ്ഞു വന്ന ഏറു കത്തി നിഷ്പ്രയാസം കൈകൊണ്ട് പിടിച്ചെടുത്തു…
എന്നിട്ട് ആ കത്തി എറിഞ്ഞവനെ പതിയെ നോക്കി…
അത് കണ്ടതും ആ രണ്ടുപേരും ആദിയുടെ നേരെ അവനെ കൊല്ലുവാനുള്ള ദേഷ്യത്തിൽ ഓടി അടുത്തു….
പെട്ടന്ന് തന്നെ ആദി തന്റെ കൈയിലുള്ള കത്തി ഓടി വരുന്ന ഒരുത്തന്റെ കാലിലേക്ക് എറിഞ്ഞു…
ആ കത്തി അവന്റെ കാലിലേക്ക് തുളഞ്ഞു കയറി….
പെട്ടന്ന് തന്നെ ആദിയുടെ മുന്നിലേക്ക് വാളുമായി വന്നവൻ ആദിയുടെ തല നോക്കി വാൾ വീശി ആദി വേഗം തന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറി അവന്റെ പിന്നിലേക്ക് വന്നു എന്നിട്ട് കാലിൽ കത്തികൊണ്ട് താഴെ മുട്ട് കുത്തിയവനെ ആദി തന്റെ വലത്തേ കാലുകൊണ്ട് ആഞ്ഞു ചവുട്ടി…
ചവിട്ടിന്റെ ആഘാദത്തിൽ അവൻ പിന്നിലേക്ക് മലർന്നടിച്ചു വീണു….
പെട്ടന്ന് തന്നെ ആദിക്ക് തന്റെ പിന്നിൽ നിന്നും ഒരുത്തൻ വാളുമായി വരുന്നുണ്ടെന്ന് മനസിലായി…
ആദി വേഗം തന്നെ തന്റെ വാൾ തിരിഞ്ഞു നോക്കാതെ പിന്നിലേക്ക് തന്റെ ഇടത്തെ ഭാഗത്തുകൂടെ ശക്തിയിൽ കുത്തി….
ആ വാൾ പിന്നിൽ വന്നവന്റെ വയറിൽ തുളഞ്ഞു കയറി…. വേഗം തന്നെ ആദി കുത്തിയ വാൾ വലിച്ചൂരി എന്നിട്ട് വേഗം തന്നെ അവന്റെ നേരെ തിരിഞ്ഞു എന്നിട്ട് വീണ്ടും അവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു കുത്തി… അവൻ ജീവനറ്റ്
നിലത്തേക്ക് വീണു….

ആദി തിരിഞ്ഞു നോക്കിയപ്പോൾ കാലിൽ കത്തി കൊണ്ടവൻ എഴുനേൽക്കാൻ ശ്രമിക്കുന്ന അത് കണ്ടതും ആദി നിമിഷ നേരത്തിൽ തന്നെ അവന്റെ അടുത്തെത്തി അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ ആദിയുടെ വാൾ അവന്റെ കഴുത്തിലൂടെ കയറി ഇറങ്ങി….അതോടെ ആറു പേരിൽ മൂന്നു പേരും മരണത്തിന് കീഴടങ്ങിയിരുന്നു….
ബാക്കിയുള്ള മൂന്നു പേരും ചെറിയ പേടിയോടെയും അതേപോലെ കൊല്ലുവാനുള്ള ദേഷ്യത്തോടെയും കൂടെ ആദിയെ നോക്കിനിന്നു….
എന്നാൽ ആദിയുടെ ദൃഷ്ടി പതിഞ്ഞത് തന്നെ ഇരുമ്പ് വടികൊണ്ട് അടിച്ചു വീഴ്തിയവന്റെ മേലെയാണ്….
അത് മനസ്സിലാക്കിയതും അയാൾ അലറി കൊണ്ട് അയാളുടെ കൂട്ടാളികളോട് പറഞ്ഞു…

“കൊല്ലാടാ അവനെ…. !!…”

അത് കേട്ടതും അയാളുടെ കൂട്ടാളികൾ രണ്ടും പേരും അവരുടെ ആയുധങ്ങളും കൈയിലെന്തി ആദിയുടെ നേരെ പാഞ്ഞടുത്തു…

ആദ്യം വന്നവൻ ആദിയുടെ നേരെ വാൾ വീശി ആദി അതിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ പിന്നിൽ വന്നവന്റെ കാലിലേക്ക് വാൾ വീശി വാളുകൊണ്ട് വെട്ട് കിട്ടിയതും അവൻ അടി തെറ്റി താഴേക്ക് വീണു…
പെട്ടന്ന് തന്നെ ആദി തന്നെ ഇരുമ്പ് വടി കൊണ്ട് അടിച്ചവനെ നോക്കി…. അവനും ആദിയുടെ അടുത്തേക്ക് ഓടി അടുത്തു… ആദിയും അവന്റെ നേരെ ഓടി അടുത്തെത്തിയതും ആദി തന്റെ കാൽ താഴെ കുത്തി മുകളിലേക്ക് ചാടി തന്റെ വലത്തേ കാലുകൊണ്ട് അവന്റെ നെഞ്ചിൽ ചവുട്ടി അതോടൊപ്പം തന്നെ ഇടത്തെ കാലുകൊണ്ട് അവന്റെ താടിയിലും ചവുട്ടി ബാക്ക് ഫ്ളിപ് ചെയ്ത് താഴെ ഒരു മുട്ട് കുത്തി നിന്നു… ചവുട്ട് കിട്ടിയതും അവൻ പിന്നിലേക്ക് തെറിച്ചു വീണു….

ആദി വേഗം തന്നെ തന്റെ പിന്നിലേക്ക് നോക്കി ആ രണ്ടുപേരും ആദിയുടെ നേരെ ഇരുവശത്ത് കൂടെ ഓടി വരുന്നു….
ആദ്യം വന്നവൻ ആദിയുടെ തല നോക്കി വാൾ വീശി ആദി വേഗം തന്നെ അവന്റെ കൈ തന്റെ വലത്തേ കൈകൊണ്ട് പിടിച്ചു എന്നിട്ട് അവന്റെ കൈയിലുള്ള വാൾ കൊണ്ട് അവന്റെ പിന്നിൽ നിന്നും ഓടി വരുന്നവന്റെ കഴുത്തിലേക്ക് കുത്തി…
കുത്ത് കിട്ടിയതും അവൻ പിടഞ്ഞുകൊണ്ട് താഴെ വീണു…
പെട്ടന്ന് തന്നെ ആദി തന്റെ കൈയിലുള്ള വാൾ കൊണ്ട് തന്റെ തലക്ക് നേരെ വാൾ വീശിയവന്റെ വലത്തേ കൈക്ക് നേരെ വാൾ വീശി അതോടെ അവന്റെ കൈ വലത്തേ കൈ താഴേക്ക് അറ്റ് വീണു വേഗം തന്നെ ആദി അവന്റെ കഴുത്തിലേക്ക് ആദിയുടെ കൈയിലുള്ള വാൾ കുത്തിയിറക്കി…
അതോടെ അവനും മരണത്തിനു കീഴടങ്ങി…

ആ അഞ്ചുപേർ മരിച്ചതും… ആദി വേഗം തന്നെ പിന്നിലേക്ക് നോക്കി ..
തന്നെ ഇരുമ്പ് വടികൊണ്ട് നേരത്തെ അടിച്ചു വീഴ്ത്തിയവൻ ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്നു….
ആദിയും അവനെ തന്നെ നോക്കികൊണ്ട് നിന്നു…..
അയാൾ വേഗത്തിൽ തന്നെ ആദിയുടെ നേരെ ഓടി അടുത്തു… ആദിയും അയാളുടെ നേരെ ഓടി…
അടുത്തെത്തിത്തും അയാൾ ആദിയുടെ നെഞ്ചിലേക്ക് വാൾ വീശി ആദി പെട്ടന്ന് തന്നെ അതിൽ നിന്നും ഒഴിഞ്ഞു മാറി…
വീണ്ടും അയാൾ ആദിയുടെ തല നോക്കി വീശി ആദി വേഗം തന്നെ അത് വാളുകൊണ്ട് തടഞ്ഞു…
എന്നിട്ട് തന്റെ വലത്തേ കാലുകൊണ്ട് അയാളുടെ മുട്ടിൽ ആഞ്ഞു ചവുട്ടി…
ചവുട്ട് കിട്ടിയതും അയാൾ മുട്ട് മടക്കി താഴെ വീണു….
പെട്ടന്ന് തന്നെ അയാൾ കുറച്ച് മുൻപ് ആദിയുടെ വലത്തേ കൈ അറക്കുവാൻ പറഞ്ഞത് ഓർമ വന്നു…..
അയാൾ മുട്ടിൽ നിന്നുകൊണ്ട് തന്നെ ആദിയുടെ നേരെ വീണ്ടും വാൾ വീശി…
ആദി ശക്തിയിൽ തന്നെ തന്റെ കയ്യിലുള്ള വാളും അയാളുടെ വാളിനു നേരെ വീശി പെട്ടെന്ന് തന്നെ അയാളുടെ കൈയിലുള്ള വാൾ തെറിച്ചു ദൂരേക്ക് വീണു….

അത് കണ്ടതും ആദിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു…
നിമിഷ നേരത്തിൽ തന്നെ ആദി അയാളുടെ വലത്തേ കൈ തന്റെ ഇടത്തേ കൈകൊണ്ട് പിടിച്ച് തന്റെ കയ്യിലുള്ള വാളുകൊണ്ട് അയാളുടെ വലത്തേ കൈ അറുത്തുമാറ്റി….
അയാൾ നിലവിളിക്കും മുൻപ് തന്നെ ആദി തന്റെ കൈയിലുള്ള വാലുകൊണ്ട് അയാളുടെ കഴുത്തിലൂടെ മുകളിലേക്ക് വാൾ കുത്തിയിറക്കി എന്നിട്ട് ശക്തിയിൽ മുകളിലേക്ക് വാൾ വലിച്ചതും അയാളുടെ തല അറുത്തു കൊണ്ട് ആ വാൾ ആദി ഊരി എടുത്തു അപ്പോഴും അയാളുടെ തല വാളിൽ തന്നെ ഇരിക്കുന്നു… അത് കണ്ടതും ആദി വാൾ മുകളിലേക്ക് ഉയർത്തി താഴേക്ക് വീശിയതും അയാളുടെ തല വാളിൽ നിന്നും വേർപെട്ട് താഴേക്ക് തെറിച്ചു വീണു….ആദി പതിയെ തനിക്ക് ചുറ്റും നോക്കി എല്ലാവരും മരണത്തിനു കീഴടങ്ങിയിരുന്നു….
ആദിക്ക് അപ്പോഴും അടക്കുവാൻ പറ്റാത്ത അത്രയും ദേഷ്യം…
ആദി വേഗം തന്നെ തന്റെ രണ്ട് കൈയും താഴേക്ക് വിടർത്തി പിടിച്ച് എന്നിട്ട് ഉദിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കി എന്നിട്ട് തന്റെ കണ്ണിലേക്കു കയറി പോയ തീ ഗോളത്തെ മനസ്സിൽ ആലോചിക്കൊണ്ട് സൂര്യനെ നോക്കി അലറി…… “”ആ.. ആ.. ആ… ”
ഭയാനകമായ താടകാ വനം പോലും ആദിയുടെ അലർച്ചയിൽ പേടിച്ചു വിറച്ചു….

ആദി പതിയെ ചുറ്റും നോക്കി പതിയെ തന്റെ കൈയിലുള്ള വാൾ താഴേ കുത്തി നിറുത്തി…
എന്നിട്ട് തന്റെ ഇരു കൈകളിലേക്കും നോക്കി…
രണ്ട് കൈകളിലും അവരുടെ രക്തം അത് കണ്ടതും ആദി ശക്തിയിൽ തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു…
പതിയെ തന്റെ കണ്ണുകളടച്ചു ശ്വാസം ഉള്ളിലേക്ക് എടുത്തു പതിയെ പുറത്തേക്ക് വിട്ടു…

ആദിക്ക് അന്ന് മീര ഡോക്ടറുടെ ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായിരുന്ന അതേ അനുഭൂതി…
ആദി പതിയെ കണ്ണുകൾ തുറന്നു തന്റെ കണ്ണുകൾക്ക് എല്ലാം വ്യക്തമായി കാണുവാൻ സാധിക്കുന്നു….
കാട്ടിലെ ഓരോ ശബ്ദങ്ങളും വ്യക്തമായി കേൾക്കുവാൻ സാധിക്കുന്നു…
വിവിധ തരത്തിലുള്ള ഗന്ധങ്ങളും ഒരേസമയം മൂക്കിലേക്ക് കേറി പോകുന്നത് പോലെ…. എന്നാലും ആ ഗന്ധം ഏതെന്ന് മനസ്സിലാക്കുവാൻ ആദിക്ക് സാധിക്കുന്നു…

പെട്ടന്നാണ് ആദിക്ക് ആമിയുടെ ഓർമ്മകൾ മനസിലേക്ക് കടന്നു വന്നത്
ആദിയുടെ കണ്ണുകളെല്ലാം ചുവ്വന്നു.. പേശികളെല്ലാം വലിഞ്ഞു മുറുകി….
ആദി വേഗത്തിൽ തന്നെ താഴെ നിന്നും വാളെടുത്തു….
തീവ്രഗതിയിൽ ആദി ആമിയെ തേടി അവിടെ നിന്നും അതിവേഗത്തിൽ ഓടി….

ഇതേസമയം …..

സംഘത്തിനെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും
കൂട്ടാളികളായ രണ്ടു പേരും കൂടെ ആമിയെ ആ കൊടും കാട്ടിലൂടെ വലിച്ചെഴച്ചു …..
ആമി കരഞ്ഞുകൊണ്ട് തനിക്ക് കഴിയുന്നതുപോലെ ….
പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിന്നു ….
എന്നാൽ അവരുടെ ശക്തിയുടെ മുൻപിൽ ആമിക്ക് ഒന്നിനും പറ്റുന്നില്ല …
കുറച്ചു ദൂരം മുൻപിലേക്ക് പോയതിനുശേഷം ….
അവർ അതിഭയങ്കരമായ ഒരു അലർച്ചകേട്ടു …..
അവർ മൂന്നുപേരും അത് കേട്ടതും ആമിയെ നോക്കി ചിരിച്ചു …..
അവർ പെട്ടന് അവിടെ നിന്നു ആമിയെ പിടിച്ചെഴുനേൽപ്പിച്ചു …..
എന്നിട്ട് അവളോട്….

“””നിൻ്റെ മറ്റവൻ്റെ അലർച്ചയാടി ഇപ്പോ തന്നെ കേട്ടത് ….
അവൻ അവരുടെ വാളിൻ്റെ മൂർച്ച ഇപ്പോ അറിഞ്ഞിട്ടുണ്ടാകും ….””””

അവർ മൂന്നുപേരും വീണ്ടും അട്ടഹസിച്ചു ചിരിച്ചു ……
അത് കണ്ടതും … ആമി ആകെ തളർന്നിരുന്നു ……
ധൈര്യമെല്ലാം ചോർന്നു പോയതുപോലെ …..

പെട്ടന്ന് എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ ….
താഴെ കിടന്നിരുന്ന…..കൈപ്പിടിയിൽ ഒതുങ്ങുന്ന കല്ല് എടുത്ത് ആമി അവരുടെ ദേഹത്തേക്ക് എറിഞ്ഞു …..
പെട്ടന്നുള്ള ആമിയുടെ ആ പ്രവർത്തിയിൽ അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല ….
ആ മൂന്നുപേരിൽ ഒരുത്തൻ്റെ നെറ്റിയിൽ തന്നെ ആ കല്ല് കൊണ്ടു ….
കല്ലുകൊണ്ടതും അവൻ നെറ്റി പൊത്തി പിടിച്ചു ….. അവൻ കൈ തൻ്റെ നെറ്റിയിൽ നിന്നും എടുത്തതും … നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങി ……അവൻ ദേഷ്യത്തിൽ ആമിയുടെ അടുത്തേക്ക് പാഞ്ഞു ….
അവളെ പിടിച്ച് അവളുടെ കവിളിൽ ശക്തിയിൽ അടിച്ചു ….അടി കിട്ടിയതും ആമി നിലത്തേക്ക് വീണു …..
അവളെ വീണ്ടും അവർ പിടിച്ചു എഴുന്നേൽപ്പിച്ചു …. വീണ്ടും അവളെ അടിക്കുവ്വാൻ കൈ ഓങ്ങിയതും …..
അവരുടെ പിന്നിൽ നിന്നും വീണ്ടും അതെ ഭയങ്കരമായ അലർച്ച …… ആ ശബ്‌ദം കേട്ടതും…
ആമിയും അവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി …..
ആ കാഴ്ച്ച കണ്ടതും അവർ ഭയന്നു വിറച്ചു ……
രക്തത്തിൽ കുളിച്ച പോലെ ആദി ….
അതിവേഗത്തിൽ അവരുടെ അടുത്തേക്ക് പാഞ്ഞു വരുന്നു ……ആ മൂന്നുപേരും എന്തെങ്കിലും ചെയുവാൻ തുടങ്ങുന്നതിനു മുൻപേ ആദി അവരുടെ അടുത്തേക്ക് എത്തിയിരുന്നു…
അവരുടെ അടുത്ത് എത്തിയതും ആമിയെ ഉപദ്രവിച്ചവനെ ആദി തന്റെ രണ്ട് കൈകൊണ്ടും അവന്റെ നെഞ്ചിൽ അമർത്തി പിടിച്ചുകൊണ്ടു പൊന്തിച്ചു എന്നിട്ട് അവരുടെ പിന്നിലുള്ള മരത്തിന്റെ ഒടിഞ്ഞു നിൽക്കുന്ന കൂർത്ത കൊമ്പിൽ കൊണ്ട് അവന്റെ പുറം കുത്തി….
ആ കൊമ്പ് അവന്റെ പുറം തുളച്ചു കേറി നെഞ്ചിലൂടെ പുറത്തേക്ക് വന്നു….
അവൻ ദയനീയ ഭാവത്തോടെ ആദിയെയും ബാക്കി ഉള്ളവരെയും നോക്കി നിന്നു…. പതിയെ മരണത്തിനു കീഴടങ്ങി….

ആദി തന്റെ രൗദ്ര ഭാവത്തോടെ ബാക്കിയുള്ള രണ്ടുപേരെയും നോക്കി അതിലെ ഒരുത്തൻ ആദിയുടെ അടുത്തേക്ക് ഓടിയതും അവനും ആദിയുടെ വാളിന്റെ മൂർച്ചയറിഞ്ഞു നിമിഷ നേരത്തിൽ തന്നെ ആദി തന്റെ വാൾ തലങ്ങും വിലങ്ങും വീശി അടുത്ത നിമിഷത്തിൽ തന്നെ അവന്റെ കൈയും കാലും അറുത്ത് മുറിഞ്ഞു താഴെ വീണു.. പെട്ടന്ന് തന്നെ ആദി അവന്റെ ഹൃദയത്തിൽ വാൾ കുത്തിയിറക്കി…അവനും മരണത്തിന് കീഴടങ്ങി….

ആദി വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞു അവരുടെ സംഘത്തെ മേൽ നോട്ടം വഹിച്ചിരുന്ന വ്യക്തി…
ആദിയുടെ ഈ ഭാവമാറ്റം കണ്ട് അയാളും പേടിച്ചിരുന്നു….
അയാൾ ആദിയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി ആദിയെ കണ്ണിലെ കൃഷ്ണമണി പോലും ചലിക്കുന്നില്ല അവൻ എന്താണ് ഇനി ചെയ്യുവാൻ പോകുന്നത് എന്ന് പോലും മനസിലാക്കുവാൻ സാധിക്കുന്നില്ല….
പെട്ടന്ന് തന്നെ ആ വ്യക്തി ആദിയുടെ നേരെ കൈ ഉയർത്തി ആ ഉയർന്ന കൈ നിമിഷ നേരംകൊണ്ട് തന്നെ ആദി വെട്ടി മാറ്റി….
അയാൾ തന്റെ കൈയിലേക്ക് നോക്കി അലറി… പിന്നെ ആദിയുടെ അടുത്തേക്ക് നീങ്ങിയത്തും ആദി അയാളുടെ കൈ പിടിച്ചു തിരിച്ചു എന്നിട്ട് അയാളുടെ ആ കൈയും തന്റെ വാളുകൊണ്ട് അറുത്തു മാറ്റി….
അയാൾ വേദന കൊണ്ട് നിലവിളിച്ചുകൊണ്ടിരുരുന്നു….
ആദി പെട്ടന്ന് തന്നെ അയാളുടെ മുഖം നോക്കി തന്റെ കൈകൊണ്ട് ഇടിച്ചു ഇടിയുടെ ആഘാദത്തിൽ അയാൾ പിന്നിലേക്ക് മലർന്നടിച്ചു താഴേക്ക് വീണു….
ആദി വേഗം തന്നെ അയാളുടെ അടുത്തേക്ക് എത്തി എന്നിട്ട് അയാളുടെ കഴുത്ത് ലക്ഷമാക്കി വാൾ വീശി അയാൾ പതിയെ തന്റെ കണ്ണുകളടച്ചു തന്റെ മരണത്തെയും കാത്ത്…
എന്നാൽ കഴുത്തിന്റെ അടുത്തെത്തിയതും ആദി തന്റെ വാൾ പിന്നവലിച്ചു…..
എന്നിട്ട് അയാളുടെ അടുത്ത് മുട്ടിലിരുന്ന് അയാളുടെ മുടി കൂട്ടിപിടിച്ച് അയാളുടെ തല താഴെ നിന്നും പൊന്തിച്ചു…
എന്നിട്ട് അയാളോട്…

“ബാക്കി ഉള്ളവർ എവിടെ…?? ”

ആ ചോദ്യം കേട്ടതും അയാൾ…

“അവർ ഇവിടെ തന്നെയുണ്ട്…
ഈ താടകാ വനത്തിൽ നിന്നും നിങ്ങൾ ഒരിക്കലും രക്ഷപെടില്ല….
സർ നിങ്ങളെ വേട്ടയാടി കൊന്നിരിക്കും….. ”

അത് കേട്ടതും ആദി പതിയെ അവന്റെ ചെവിയിൽ അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു

” I will hunt… those who want to hunt us…”

അത് പറഞ്ഞ് തീർന്നതും ആദി അയാളുടെ കഴുത്തിലേക്ക് തന്റെ കൈയിലുള്ള വാൾ കുത്തിയിറക്കി…..
അതോടെ അയാളും മരണത്തിന് കീഴടങ്ങി….

ആദി പതിയെ അയാളുടെ അടുത്ത് നിന്നും എഴുന്നേറ്റു എന്നിട്ട് പതിയെ ആമിയെ നോക്കി…
ആമി ഇതെല്ലാം കണ്ട് ആകെ പേടിച്ചിരുന്നു….
ആദി ആമിയുടെ അടുത്തേക്ക് നീങ്ങിയതും ആമി പേടികൊണ്ട് പിന്നിലേക്ക് നീങ്ങി….
എന്നിട്ട് ആദിയെ തൊഴുതുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു….

“എന്നെ വെറുതെ വിടണം…
എനിക്ക് മരിക്കാൻ പേടിയാണ്….
എന്നെ കൊല്ലരുത്…. “..

അത് പറഞ്ഞ് കൊണ്ട് ആമി മുഖം പോത്തിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു…

ആദി പതിയെ ആമിയുടെ തോളിൽ കൈ വെച്ചു…
ആദിയുടെ സ്പർശനം അരിഞ്ഞതും ആമി ആകെ പേടിച്ചു വിറച്ചു…. ആടിയോടുള്ള സ്നേഹം ഭയത്തിനു വഴിമാറി…..

ആദി പതിയെ ആമിയുടെ തോൾ കുലിക്കികൊണ്ട് അവളോട് ചോദിച്ചു….

“ആമി നിനക്ക് ജീവിക്കണോ…???
പറ നിനക്ക് ജീവിക്കണോ…???… ”

അത് കേട്ടതും ആമി കരഞ്ഞുകൊണ്ട്…

“എനിക്ക് ജീവിക്കണം….
എന്നെ എന്നെ.. കൊല്ലരുത്….. ”

അത് കേട്ടതും ആദിയുടെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു…. ആദി പതിയെ ആമിയോട്…

“നിനക്ക് ജീവിക്കണമെങ്കിൽ….
തിരിഞ്ഞു നോക്കാതെ ആ കാണുന്ന ദിശയിലേക്ക് ഓടിക്കോ….
എന്നാൽ നിനക്ക് ജീവിക്കാം….. “…. വെള്ളച്ചാട്ടമുള്ള ദിശയിലേക്ക് കൈചൂണ്ടി കൊണ്ട് ആദി പറഞ്ഞു…

ആമി ആദിയെ വിശ്വാസം വരാത്തത് പോലെ നോക്കി… എന്നിട്ട് പതിയെ അവിടെ നിന്നും പിന്നിലേക്ക് നീങ്ങി ആദിയും അവിടെ നിന്ന് പിന്നിലേക്ക് രണ്ടടിയോളം മാറി നിന്നു….

“നിന്നോടല്ലേ ഓടുവാൻ പറഞ്ഞത്…. ഓടടി… “…..ആദി ആമിയോട് ദേഷ്യത്തിൽ അലറി….

അത് കേട്ടതും ആമി അവിടെന്നിന്നും ആദി പറഞ്ഞ ദിശയിലേക്ക് അവളെ കൊണ്ട് ഓടുവാൻ പറ്റുന്ന വേഗത്തിൽ തന്നെ ഓടി….

ആദി ആമി ഓടി മറയുന്നതും നോക്കി അവിടെ തന്നെ നിന്നു….
അതിനുശേഷം ആദി താഴെ മരിച്ചുകിടക്കുന്ന വ്യക്തിയെ നോക്കി പതിയെ അവന്റെ അടുത്തേക്ക് നടന്നു എന്നിട്ട് അവന്റെ കണ്ണുകൾ മാത്രം കാണുവാൻ പറ്റുന്ന തുണികൊണ്ടുള്ള മുഖമൂടിയും അതേപോലെ വാളിന്റെ ബെൽറ്റും അവനിൽ നിന്നും ആദി ഊരിയടുത്തു…പതിയെ ആദി അതെല്ലാം സ്വയം ധരിച്ചു…..

എന്നിട്ട് ആദി ആലോചിച്ചു അന്ന് മീരയുടെ ഹോസ്പിറ്റലിൽ വെച്ചാണ് തനിക്ക് ആദ്യമായി വ്യക്തമായി കേൾകുവാനും,, കാണുവാനും,, ഗന്ധങ്ങൾ അകലെനിന്നും തിരിച്ചറിയാനുള്ള ശേഷി അനുഭവപ്പെട്ടത്….
അതിനുശേഷം താൻ തന്റെ കൈകൾ താഴെ തറയിൽ കുത്തിയപ്പോൾ അനുഭവപ്പെട്ട വൈബ്രേഷൻ….
ആ വൈബ്രേഷനിൽ നിന്നും തന്റെ അടുത്തേക്ക് ആരോ വരുന്നത് പോലെ അനുഭവപ്പെതും ആദിയുടെ മനസിലൂടെ മിന്നി മറഞ്ഞു…

ആദി പതിയെ തന്റെ കണ്ണുകൾ അടച്ചു എന്നിട്ട് പതിയെ തന്റെ കൈകൾ താഴെ മണ്ണിൽ കുത്തി…
അതിനുശേഷം ആദി തന്റെ മനസ്സ് ഏകാഗ്രമാക്കി…
പതിയെ പതിയെ ആദിക്ക് എല്ലാ ശബ്ദങ്ങളും വൈബ്രേഷൻ മനസ്സിലായികൊണ്ടിരുന്നു…
അതിൽ നിന്നും ആമിയുടെ കാൽ ഭൂമിയിൽ പതിക്കുന്ന വൈബ്രേഷനും ആദിക്ക് മനസിലായി…
പെട്ടന്ന് തന്നെ കുറച്ച് അകലെ നിന്നും അതിവേഗത്തിൽ വരുന്ന വൈബ്രേഷൻ….
കുറെ ആളുകൾ ഒരുമിച്ച് ഓടുന്നത് പോലെ…
അത് മനസിലാക്കിയതും ആദി തന്റെ കണ്ണുകൾ തുറന്നു….
എന്നിട്ട് അവരെ ലക്ഷമാക്കി അവരുടെ പിന്നാലെ ആദിയും ഓടി അവരെ വേട്ടയാടാൻ….

******************************************

ഇതേ സമയം

അഭിയും വിഷ്ണുവും കാർലോസും അവരുടെ കൂട്ടാളിയും കൂടെ ആമിയും ആദിയും ഉണ്ടായിരുന്ന ദിശയിലേക്ക് നടന്നു കൊണ്ടിരുന്നു….
കുറച്ചു ദൂരം കൂടി നടന്നതിനുശേഷം അവർ മൂന്ന് തട്ടുള്ള വെള്ളച്ചാട്ടവും അതു കഴിഞ്ഞിട്ടുള്ള ആ മനോഹരമായ പുഷ്പവും കൺകുളിർക്കെ കണ്ടു നടന്ന നീങ്ങിക്കൊണ്ടിരുന്നു….
പെട്ടെന്നാണ് അവരെല്ലാവരും ആ കാഴ്ച കണ്ടത്
ചോരയിൽ കുളിച്ചു കിടക്കുന്ന ശവശരീരങ്ങൾ..
അവർ വേഗം തന്നെ അവിടേക്ക് നടന്നു നീങ്ങി.
അവിടെ എത്തിയതും അവർ ആ ഭയാനകമായ കാഴ്ച കണ്ടു..
മരിച്ചു കിടക്കുന്ന അവരുടെ കാലുകളും കൈകളും അറുത്തുമാറ്റിയ പോലെ ചിന്നഭിന്നമായി കിടക്കുന്നു…
അത് കണ്ടതും പെട്ടെന്ന് വിഷ്ണു എല്ലാവരോടുമായി..

“അഭി…,,,
ഇവരാണ് ഇവർതന്നെയാണ് ആമിയെ കിഡ്നാപ് ചെയ്തത്…. ”

പെട്ടെന്ന് അതുകേട്ടതും അഭി….

“വിഷ്ണു….,,,
ആമി എവിടെ….
എന്താണ് ഇവിടെ നടക്കുന്നത്….. ”

അഭിയുടെ വാക്കുകൾ കേട്ടതും പെട്ടെന്ന് തന്നെ വിഷ്ണു എല്ലാവരോടുമായി പറഞ്ഞു…

“ഇത് വന്യമൃഗങ്ങളുടെ ആക്രമണം ഒന്നും അല്ല…
ഇവിടെ ഇനി നിന്നുകൂടാ എത്രയും വേഗം നമുക്ക് കാട്ടി ഇറങ്ങണം..
എന്റെ ബലമായ സംശയം അവർ ഈ സമയത്തിനുള്ളിൽ തന്നെ കാട്ടിൽ നിന്നും ഇറങ്ങിയിട്ട് ഉണ്ടാവണം
ഇനിയും ഒട്ടും സമയം കളയാനില്ല…
എത്രയും വേഗം എസ്റ്റേറ്റിലേക്ക് എത്തണം..”

അത് പറഞ്ഞു തീർന്നതും..
ആമിയെ കണ്ടുപിടിക്കാനാവാത്ത വിഷമത്തിൽ അവർ വേഗത്തിൽ തന്നെ എസ്റ്റേറ്റിലേക്ക് നടന്നു നീങ്ങി..

*******************************************

ഇതേ സമയം തന്നെ

ആമിയും ആദിയെയും അന്വേഷിച്ചുകൊണ്ട് ഗുഹയിലേക്ക് പോയിരുന്ന ഇരു സംഘത്തിലെയും കൂട്ടാളികൾ പടിഞ്ഞാറെ ദിശയിലുള്ള ഗുഹാ മുഖത്തിലൂടെ പുറത്തേക്ക് വന്നു..
അവിടെയെത്തും അവരുടെ സംഘത്തിലെ പ്രധാനിയെയും കൂട്ടാളികളെയും നോക്കി…
അവർ മുൻപ് നിന്നിരുന്ന സ്ഥലത്ത് അവരെ കാണുവാനില്ല…
അവർ ഉൾക്കാട്ടിലേക്ക് പോയിട്ട് ഉണ്ടാവണം എന്ന് വിചാരിച്ചു കൊണ്ട് അവരും ഉൾക്കാട്ടിലേക്ക് നടന്നു നീങ്ങി…..

******************************************

ഇതേ സമയം തന്നെ

ആദി ശബ്ദം കേട്ട സ്ഥലത്തേക്ക് തീവ്രതയിൽ ഓടിക്കൊണ്ടിരുന്നു..
കുറച്ചുദൂരം കൂടെ ഓടിയതിനുശേഷം ആദി അവരെ കണ്ടു…
ഒമ്പതോളം കറുത്ത വസ്ത്രധാരികൾ.. അവർ ആമിയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു…

ആമി ആ കറുത്ത വസ്ത്ര ധാരികൾ തന്റെ പിന്നാലെയുണ്ടെന്ന് അറിയാതെ തനിക്ക് ഓടുവാൻ സാധിക്കുന്ന വേഗത്തിൽ തന്നെ ഓടിക്കൊണ്ടിരുന്നു….
പെട്ടെന്ന് ചെറിയ ശബ്ദം കേട്ടതും ആമി ഓടുന്നതിനിടയിൽ പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി…
പിന്നിലെ കാഴ്ച കണ്ടതും ആമി പേടിച്ചു വിറച്ചു തന്നെ എസ്റ്റേറ്റിൽ നിന്നും പിടിച്ചു കൊണ്ടു വന്ന അതേ വ്യക്തികൾ തന്റെ പിന്നാലെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു….
ആമിയുടെ ധൈര്യമെല്ലാം ചോർന്നു പോയത് പോലെ എന്നാലും എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ആമി വീണ്ടും കരഞ്ഞുകൊണ്ട് ഓടി…
ഇതെല്ലാം കണ്ടുനിന്ന ആദി അതിവേഗത്തിൽ തന്നെ ആ കറുത്ത വസ്ത്രധാരികളെ വേട്ടയാടാൻ അവരുടെ പിന്നാലെ കുതിച്ചു പാഞ്ഞു….

ആദി വേഗം തന്നെ അവരുടെ പിന്നിൽ എത്തി…
ആദിയുടെ മുൻപിൽ തന്നെ ഒരുത്തൻ ഓടിക്കൊണ്ടിരിക്കുന്നു….
പെട്ടെന്നാണ് അവന് തന്റെ പിന്നിൽ ആരോ ഓടുന്നതു പോലെ തോന്നിയത് അവൻ തിരിഞ്ഞു നോക്കിയതും പിന്നിൽ കറുത്ത തുണികൊണ്ട് മുഖം മൂടിയ ഒരു വ്യക്തി അയാളുടെ കണ്ണുകൾ കണ്ടതും അവൻ പേടിച്ചു വിറച്ചു
ആദി അവൻ തിരിഞ്ഞു നോക്കിയതും പെട്ടെന്ന് തന്നെ അവന്റെ വായപൊത്തി കൊണ്ട് തൊട്ടടുത്തുള്ള മരത്തിന്മേൽ ചാരി നിർത്തി എന്നിട്ട് അവന്റെ നെഞ്ചിലുള്ള ബെൽറ്റിലേ ഏറു കത്തി ആദി വലിച്ചൂരി അവന്റെ കഴുത്തിൽ കുത്തിയിറക്കി…. ആ നിമിഷം അവൻ മനസ്സിലാക്കി തങ്ങളല്ല വേട്ടയാടുന്നത് തങ്ങളെയാണ് വേട്ടയാടുന്നത് എന്ന സത്യം…..അതോടെ അവൻ ജീവനറ്റ് നിലത്തേക്ക് വീണു….

പിന്നെയും ആദി അവരുടെ പിന്നാലെ ഓടികൊണ്ട് അവരിലൊരാളായി ഓരോരുത്തരെയും കൊന്നൊടുക്കി….അവസാനം അവരുടെ കൂട്ടത്തിലെ പ്രധാനിയും ഒരു സഹായിയും മാത്രം….
ഈ സമയംകൊണ്ട് തന്നെ ആമി വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തിയിരുന്നു…..
അവിടെ എത്തിയതും ഇനി എവിടേക്കും ഓടുവാൻ സാധിക്കില്ല എന്ന സത്യം ആമി മനസിലാക്കി…
ആമി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വേഗത്തിൽ ആമിയുടെ അടുത്തേക്ക് ഓടികൊണ്ടിരിക്കുന്നു…
അത് കണ്ടതോടു കൂടി ആമി തന്റെ മരണം ഉറപ്പിച്ചിരുന്നു അവൾ പതിയെ തന്നെ കണ്ണുകളടച്ച് താഴെ മുട്ടുകുത്തി കരഞ്ഞുകൊണ്ടിരുന്നു…

പെട്ടന്ന് ഒരു അലർച്ച….
അലർച്ച കേട്ടതും ആമി വേഗം തന്നെ തന്റെ കണ്ണ് തുറന്നു….
ആ കാഴ്ച കണ്ടതും ആമി പേടിച്ചു വിറച്ചു…
തന്റെ മുന്നിലുള്ള രണ്ടു കറുത്തവസ്ത്രധാരികളിലെ ഒരുത്തന്റെ കഴുത്തിൽ വാൾ കുത്തികയറിരിക്കുന്നു….
പെട്ടന്ന് തന്നെ കുത്തിയ വാൾ വലിച്ചൂരിയതും അയാൾ ജീവനറ്റ് താഴേക്ക് വീണു… അതോടെ അയാളെ വാളുകൊണ്ട് കുത്തിയ ആളെ ആമി കണ്ടു…. മുഖം മറച്ചിട്ടുണ്ടെങ്കിലും അയാളുടെ വസ്ത്രം കണ്ടതും ആമി അയാളെ തിരിച്ചറിഞ്ഞു.. “ആദിത്യൻ… ”

ആമിയും അതേപോലെ ആ കറുത്തവസ്ത്രധാരികളിലെ പ്രധാനിയും ഒരേപോലെ ആദിയെ ഭയത്തോടെ നോക്കി നിന്നു….

പെട്ടന്ന് തന്നെ മനോധൈര്യം വീണ്ടെടുത്ത് ആ വ്യക്തി തന്റെ ബെൽറ്റിൽ ഘടിപ്പിച്ചിട്ടുള്ള ഏറു കത്തി വേഗത്തിൽ തന്നെ ആദിയുടെ കഴുത്ത് ലക്ഷ്യമാക്കി എറിഞ്ഞു…
ഏറു കത്തി അടുത്തെത്താറായതും ആദി നിമിഷനേരം കൊണ്ട് തന്നെ ആ കത്തി കൈകൊണ്ട് പിടിച്ചു….
എന്നിട്ട് ആ കത്തി താഴേക്ക് എറിഞ്ഞു…

പതിയെ ഓരോ ചുവടും മുൻപിലേക്ക് വെച്ച് ആദി അയാളുടെ അടുത്തേക്ക് നടന്നു നീങ്ങി…
അടുത്തെത്താറായതും അയാൾ തന്റെ കൈയിലുള്ള വാൾ എടുത്തു എന്നിട്ട് വേഗം തന്നെ ആദിയുടെ നേരെ ഓടി….
ആദിയാന്നെങ്കിൽ കൈയിലുള്ള വാൾ നേരെ തന്റെ പിന്നിലുള്ള ഉറയിലേക്ക് തിരിക്കെ വെച്ച് നിരായുധനായി അയാളുടെ അടുത്തേക്ക് ഓടി…
അടുത്തെത്തിയതും ആയാൽ ആദിയുടെ തല ലക്ഷ്യമായി വാൾ വീശി ആദി തന്ത്രപൂർവ്വം അതിൽ നിന്നും ഒഴുഞ്ഞു മാറി…
അയാൾ നിന്നനില്പിൽ തന്നെ പിന്നിലേക്കും ആ വാൾ വീശി അത് മനസ്സിലാക്കിയതും ആദി വേഗം തന്നെ കുനിഞ്ഞു കൊണ്ട് അയാളുടെ അടുത്തേക്ക് നീങ്ങി എന്നിട്ട് തന്റെ ഇടത്തെ കൈ കൊണ്ട് ശക്തിയിൽ അയാളുടെ താടിയിൽ ഇടിച്ചു പെട്ടന്ന് തന്നെ അയാളുടെ ഇരു തോളിലും വാരിയെല്ലിലും ആദി ഇടിച്ചുകൊണ്ടിരുന്നു…… അതിനുശേഷം ആദി വേഗം തന്നെ പിന്നിലേക്ക് തിരിഞ്ഞ് അയാളുടെ മുഖം നോക്കി മുകളിലേക്ക് ചാടി ടോർണാഡോ കിക്കും ചെയ്തു…. അടി കിട്ടിയതും അയാൾ തെറിച്ചു താഴേക്ക് വീണു….ആമി ഇതെല്ലാം കണ്ട് നല്ലപോലെ പേടിച്ചിരുന്നു….
അവൾ ആദ്യമായാണ് ഇങ്ങനെയെല്ലാം നേരിൽ കാണുന്നത്….
പെട്ടന്ന് തന്നെ വീണുകിടന്നിരുന്ന അയാൾ എഴുന്നേറ്റു തന്റെ കൈയിലുള്ള വാൾ പിന്നിലേക്ക് നീട്ടി പിടിച്ചുകൊണ്ട് ആദിയുടെ നേരെ പാഞ്ഞു…
അത് കണ്ടതും ആദിയും തന്റെ ഉറയിലുള്ള വാൾ എടുത്ത് അയാളുടെ നേരെ ഓടി അടുത്തെത്തിയതും അയാൾ ആദിയുടെ നെഞ്ചിലേക്ക് വാൾ കുത്തിയിറക്കാൻ നോക്കി ആദി വേഗം തന്നെ വാളുകൊണ്ട് അത് തടഞ്ഞ് അയാളുടെ വലത്തേ കൈ അറുത്തു അതിനു ശേഷം തിരിഞ്ഞു ചാടികൊണ്ട് മുകളിലേക്ക് ഉയർന്ന് അയാളുടെ തോളിലേക്ക് തന്റെ കൈയിലുള്ള വാൾ കുത്തിയിറക്കി……
വാൾ കുത്തി കയറിയതും അയാൾ പതിയെ മുട്ടുകുത്തി താഴെയിരുന്നു…
ആദി പതിയെ ആമിയെയും അയാളെയും മാറി മാറി നോക്കി എന്നിട്ട് കുത്തിയിറക്കിയ വാൾ അയാളുടെ തോളിൽ ചവിട്ടി വലിച്ചൂരി….
അതിനുശേഷം വാൾ തന്റെ തോളിന്റെ പിന്നിലേക്ക് കൊണ്ട് വന്ന് അയാളുടെ തല ലക്ഷ്യമാക്കി വീശി….
അയാൾ തലയും ഉടലും വേവേറെയായി നിലത്തേക്ക് വീണു….

ആമി ഒരു നിലവിളിയുടെയാണ് ആ കാഴ്ച്ച കണ്ടത് അവൾ അയാളുടെ തല ദേഹത്ത് നിന്ന് അറ്റ് വീഴുന്നത് നിലവിളിച്ചുകൊണ്ട് നോക്കി നിന്നു…
ആദ്യമായി ഇതെല്ലാം കാണുന്നതുകൊണ്ടും രാത്രി മുഴുവൻ ഉറങ്ങാതെയുള്ള ഓട്ടവും അതിന്റെ ക്ഷീണവും ആമിയെ നല്ലപോലെ ബാധിച്ചിരുന്നു…
അതിന്റെ കൂടെ ആദി അയാളുടെ തല അറുത്തതും കൂടെ നേരിൽ കണ്ടപ്പോൾ ആമിക്ക് അത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു….

ആദി പതിയെ തന്റെ വാൾ തിരികെ ഉറയിലേക്ക് വെച്ചു എന്നിട്ട് വേഗം തന്നെ ആമിയുടെ അടുത്തേക്ക് നീങ്ങി….
ആദി തന്റെ നേരെ വരുന്നത് കണ്ടതും ആമിക്ക് ചെറുതായി തല കറങ്ങുന്നത് പോലെ ആദി അടുത്തെത്താറായതും ആമി ബോധം നഷ്ട്ടപെട്ട് താഴേക്ക് വീണു……
അത് കണ്ടതും ആദി വേഗം തന്നെ ആമിയുടെ അടുത്തേക്ക് ഓടി…. അവളെ പതിയെ തട്ടി വിളിച്ചു ആമിയിൽ നിന്നും ചെറിയ മൂളലും ഞെരക്കവും മാത്രം…..
ആദി വേഗം തന്നെ ആമിയെ എടുത്ത് തന്റെ തോളിലേക്ക് വെച്ചു… എന്നിട്ട് വെള്ളച്ചാട്ടത്തിന്റെ മുറുഭാഗത്തേക്ക് നോക്കി….
അവിടെ മൂടൽ മഞ്ഞിന്റെ മറ നീങ്ങിയതും ആദി കണ്ടു ആമി പറഞ്ഞ അവളുടെ അങ്കിൾ സജീവിന്റെ എസ്റ്റേറ്റ്….
ആദി വെള്ളച്ചാട്ടത്തിന്റെ വലത്തേ ഭാഗത്തേക്ക് നോക്കി കുത്തനെയുള്ള ഇറക്കം അതിലെ പതിയെ ഇറങ്ങിയാൽ മറുഭാഗത്തേക്ക് നടക്കുവാൻ സാധിക്കും താഴെ എത്തിയാൽ പുഴ മുറിച്ചു കടക്കുവാൻ മുളകൊണ്ട് പണിതീർത്ത ചെറു പാലവും ആദി കണ്ടു….

അൽപ്പം ബുദ്ധിമുട്ടുടെങ്കിലും വേഗത്തിൽ തന്നെ എസ്റ്റേറ്റിന്റെ പിന്നിലേക്ക് എത്തുവാൻ സാധിക്കും…
ആദി ഒട്ടു സമയം കളയാതെ ആ കുത്തനെയുള്ള ഇറക്കത്തിലൂടെ അവിടേക്ക് നടന്നു നീങ്ങി….ഇതെല്ലാം കണ്ടുകൊണ്ട് ആ പ്രധാനിയുടെ രണ്ട് സഹായിക്കൾ വെള്ളച്ചാട്ടത്തിന്റെ അടുത്ത് മറഞ്ഞിരുന്നു…..
ഗുഹയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ രണ്ടാളും… അവരുടെ സംഘത്തെ അന്വേഷിച്ച് കാട്ടിലൂടെ നടന്നു നീങ്ങുമ്പോഴാണ് അവരുടെ കൂട്ടാളികളുടെ ശവശരീരങ്ങൾ കണ്ടത്….
ആ കാഴ്ച്ച കണ്ടതും പേടിയോടെ അവർ ശവശരീരങ്ങൾ പിന്തുടർന്ന് വന്നപ്പോഴാണ് അവരുടെ പ്രധാനിയെ ആദി ക്രൂരമായി വധിക്കുന്നത് കണ്ടത്…..
അത് കണ്ടതും അവർ പേടിയോടെ കാട്ടിൽ തന്നെ മറഞ്ഞിരുന്നു….
അവർക്ക് മുൻപേ തന്നെ നിർദേശം കിട്ടിയിരുന്നു എന്തെങ്കിലും കാരണത്താൽ അപകടം സംഭവിക്കുയനെങ്കിൽ അവരുടെ കൈയിലുള്ള സാറ്റ് ലൈറ്റ് ഫോൺ നശിപ്പിക്കണമെന്ന്….
ആ നിർദേശം പാലിക്കുവാനായി അവർ ആദി അവിടെ നിന്നും ആമിയെ കൊണ്ട് നടന്നു പോകുന്നത് വരെ കാത്തു നിന്നു….
ആദി നടന്നു നീങ്ങിയതിനു ശേഷം അവർ രണ്ടാളും പ്രധാനിയുടെ ശരീരത്തിൽ നിന്നും ഫോൺ കരസ്ഥമാക്കി എന്നിട്ട് അടുത്ത ഫോണിന്റെ ലൊക്കേഷൻ അതിൽ നിന്നും കണ്ടെത്തി ആ ഫോണും കൂടെ കരസ്ഥമാക്കുവാൻ വേണ്ടി അവിടെ നിന്നും വേഗത്തിൽ നീങ്ങി…..

**************************************

ഇതേ സമയം തന്നെ

കാർലോസും അഭിയും വിഷ്ണുവും കൂട്ടാളിയും ചേർന്ന് കാട്ടിലൂടെ ഓടി കൊണ്ടിരുന്നു…
ദിശ ഏതെന്ന് അറിയാതെ അവർ ചെന്നു പെട്ടത് താടകാ നദിയുടെ തീരത്ത്….
വേഗം തന്നെ അവർ കൂട്ടത്തോടെ നദി മുറിച്ചു കടന്നു….
അവർ ചെന്നു കയറിയത് അവർ ആദ്യം നടന്നുപോയ വഴിലേക്കാണ് എന്ന് അവർ തിരിച്ചറിഞ്ഞു….
അവർ വേഗം തന്നെ അവരുടെ വാഹനം ലക്ഷ്യമാക്കി നീങ്ങി….
വണ്ടിയുടെ അടുത്തെത്തിയതും അവർ വേഗം തന്നെ സജീവിന്റെ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി…

<<<<<<()>>>>>>

അവിനാഷും പഴനിയും അവരുടെ കൂട്ടാളികളും ഇതേ സമയം ഫാം ഹൗസിൽ എത്തിയിരുന്നു…
അവർ വേഗം തന്നെ അവിടെ നിന്നും കുറച്ചക്കലെയുള്ള തൂക്ക് പാലം ലക്ഷ്യമാക്കി നടന്നു നീങ്ങി…. ആദിയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെ…..

<<<<<<<()>>>>>>

ആദി വേഗം തന്നെ ആമിയെയും കൊണ്ട് ആ ഇറക്കവും പാലവും കടന്ന് സജീവിന്റെ എസ്റ്റേറ്റിലേക്ക് നടന്നു നീങ്ങി….
കുറച്ച് നിമിഷത്തിനുള്ളിൽ തന്നെ ആദി ആമിയെയും കൊണ്ട് എസ്റ്റേറ്റിന്റെ പിന്നിലുള്ള ചെറിയ ഗേറ്റിന്റെ അരികിലേക്ക് എത്തി…
അവിടെ ആ ചെറിയ ഗേറ്റ് പൂട്ട് കൊണ്ട് പൂട്ടിയിരിക്കുന്നു…
ആദി പതിയെ തന്റെ വാൾ എടുത്ത് പൂട്ടിന്റെ ഉള്ളിലേക്ക് വാൾ ഇറക്കി എന്നിട്ട് ശക്തിയിൽ തിരിച്ചതും ആ പൂട്ട് പൊളിഞ്ഞു വേഗം തന്നെ ആദി ആമിയെയും കൊണ്ട് എസ്റ്റേറ്റിന്റെ പിന്നിലേക്ക് നടന്നു….
ആദിയുടെ മുൻപിൽ തന്നെ മുളകൊണ്ട് പണി തീർത്ത പന്തൽ അവിടെ മുളകൊണ്ടുള്ള ടേബിൾ പൊളിഞ്ഞു കിടക്കുന്നു…
താഴെ നല്ല വില്ലപിടിപ്പുള്ള പുല്ല്‌ നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു….
ആദി വേഗം തന്നെ ആമിയെ താഴെയുള്ള പുല്ലിൽ കിടത്തി എന്നിട്ട് പതിയെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു…
ആമി പാതി മയക്കത്തിൽ മൂളുക മാത്രം ചെയ്തു…
ആദിക്ക് എന്താ ചെയ്യണ്ടേ എന്ന് അറിയുന്നില്ല….

പെട്ടന്നാണ് ചീറി പാഞ്ഞു കൊണ്ട് ഒരു വണ്ടി എസ്റ്റേറ്റിലേക്ക് കയറിയത് ആ വണ്ടി നേരെ കാർപോർച്ചിലേക്ക് ഓടിച്ചു കയറ്റി….
എസ്റ്റേറ്റിന്റെ മുൻപിലെ പടിത്തട്ടിൽ തന്നെ സജീവും ചന്ദ്രശേഖരനും ഇരിക്കുന്നുണ്ടായിരുന്നു തന്റെ മകളെ അവർ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ…

ആ വണ്ടി വന്ന് നിന്നതും സജീവും ചന്ദ്രശേഖരനും വേഗം തന്നെ എഴുന്നേറ്റു…
വണ്ടിയിൽ നിന്നും തല കുനിച്ചുകൊണ്ട് അഭിയും വിഷ്ണുവും കാർലോസും പിന്നെ അവരുടെ കൂട്ടാളിയും ഇറങ്ങി….
ചന്ദ്രശേഖരൻ പ്രതീക്ഷയോടെ കാറിന്റെ അരികിലേക്ക് ഓടി… എന്നാൽ ആമി കാറിൽ ഉണ്ടായിരുന്നില്ല…..
ചന്ദ്രശേഖരന്റെ കണ്ണുകൾ നിറഞ്ഞു…. പതിയെ കരഞ്ഞു കൊണ്ട് അയാൾ താഴെക്കിരുന്നു….
അഭി വേഗം തന്നെ അച്ഛന്റെ അടുത്തേക്ക് ചെന്നു അച്ഛനെ കെട്ടിപിടിച്ചു… പതിയെ അഭിയും കരഞ്ഞു…. ഇതൊന്നും അറിയാതെ മല്ലിക്കയും സുമിത്രമ്മയും,, സൗഭാഗ്യയും, ശേഖരനും എസ്റ്റേറ്റിന്റെ അകത്ത് തന്നെ ഉണ്ടായിരുന്നു…

വിഷ്ണുവിന് എന്തൊക്കയോ സംശയങ്ങൾ ഉണ്ടായിരുന്നു അത് തീർക്കുവാനായി ചന്ദ്രശേഖരന്റെ അടുത്ത് നിൽക്കുന്ന സജീവിനെ വിഷ്ണു എസ്റ്റേറ്റിന്റെ ഇടതുവശത്തേക്ക് മാറ്റി നിറുത്തി…
വിഷ്ണു സജീവിനോട് സംസാരിക്കാൻ തുടങ്ങുമ്പോഴാണ് വിഷ്ണു ആ കാഴ്ച്ച കണ്ടത്…
മുള പന്തലിന്റെ അടുത്ത് തന്നെ ആമി താഴെയുള്ള പുല്ലിൽ കിടക്കുന്നു അവളോടൊപ്പം മുഖം മറച്ചിരിക്കുന്ന ഒരുത്തനും…….

അത് കണ്ടപാടെ വിഷ്ണു “”അഭി…. !!””…. എന്ന് നീട്ടി വിളിച്ചു…
വിഷ്ണുവിന്റെ വിളിയിൽ എന്തോ പന്തികേട് ഉള്ളത് പോലെ തോന്നിയിട്ട് അഭി വേഗം തന്നെ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു….വേഗം തന്നെ ചന്ദ്രശേഖരനും കാർലോസും ആ കൂട്ടാളിയും വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു അവർ എല്ലാവരും ആ കാഴ്ച്ച കണ്ടു….

വിഷ്ണു അഭിയെ വിളിച്ചപ്പോൾ തന്നെ ആദിയും അത് കേട്ടിരുന്നു….
ആദി അവരെ നോക്കി… അവരെ കണ്ടതും ആദിക്ക് സമാധാനമായി…
ആദി പതിയെ അവിടെ നിന്നും എഴുന്നേറ്റു അവരോട് കാര്യങ്ങൾ പറയുവാനായി അവരുടെ അടുത്തേക്ക് നടന്നു നീങ്ങി….
പെട്ടന്നാണ് ചന്ദ്രശേഖരൻ അഭി നോക്കി അലറിയത്…

“””കൊല്ലടാ അവനെ… “”””

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….
ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…
എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….
പിന്നിൽ വന്ന കാർലോസിനെ ആദി കഴുത്തിൽ പിടിച്ചു താഴെ കുത്തി…. അതോടെ കാർലോസും താഴെ വീണു കിടന്നു….

കാർലോസിന്റെ പിന്നിൽ വന്ന അഭി തന്റെ കൈയിലുള്ള കത്തികൊണ്ട് ആദിയെ കുത്തുവാൻ നോക്കി പെട്ടന്ന് തന്നെ ആദി അതിൽ നിന്നും ഒഴുന്നു മാറി….
പെട്ടന്ന് തന്നെ അഭി ആദിയുടെ പിന്നിൽ കത്തികൊണ്ട് വരഞ്ഞു എന്നാൽ അഭി വരഞ്ഞത് ആദിയുടെ ഷർട്ടിലും ടീഷർട്ടിലും മാത്രമാണ് കൊണ്ടത്….
പിന്നെയും കത്തി കൊണ്ട് തന്നെ ആക്രമിക്കുവാൻ വന്ന അഭിയെ ആദി തന്റെ കൈകൊണ്ട് അവന്റെ കൈ തടഞ്ഞ് അഭിയെ കഴുത്തിൽ പിടിച്ച് മലർത്തി അടിച്ചു….

പെട്ടന്ന് തന്നെ ആദിയുടെ നെഞ്ചിൽ വിഷ്ണുവിന്റെ ശക്തിയിലുള്ള ചവുട്ട് കൊണ്ടത് …
ചവിട്ട് കിട്ടിയതും ആദി തെറിച്ചു ആമിയുടെ അടുത്തേക്ക് വീണു…
ആമിയുടെഅടുത്തേക്ക് വീണ ആദി പതിയെ ആമിയെ നോക്കി… അവളുടെ അവസ്ഥ കണ്ടതും…
ആദിയുടെ സകല നിയത്രണവും ആ സമയം കൈവിട്ടിരുന്നു…. ആദി വേഗം തന്നെ ചാടി എഴുന്നേറ്റ്‌ തന്നെ ചവിട്ടിയവനെ നോക്കി…വിഷ്ണു വേഗം തന്നെ ആദിയുടെ നേരെ പാഞ്ഞു വന്ന് ആദിയുടെ മുഖത്ത് തന്നെ ഇടിച്ചു…. ആദിയുടെ മുഖം ഒന്ന് ചെറുതായി അനങ്ങിയതല്ലാതെ ആദിക്ക് ഒന്നും സംഭവിക്കുന്നില്ല..
വിഷ്ണു വീണ്ടും ആദിയെ ശക്തിയിൽ അടിച്ചു അപ്പോഴും ആദിക്ക് ഒരു ഭാവമാറ്റവുമില്ലാതെ തന്നെ നിൽക്കുന്നു…. പെട്ടന്ന് തന്നെ വിഷ്ണു ആദിയുടെ നെഞ്ചില്ലുള്ള ബെൽറ്റ്‌ അഴിച്ചു അതിൽ നിന്നും കത്തി എടുത്ത് ആദിയുടെ നെഞ്ചിൽ തന്നെ കുത്തുവാൻ ശ്രമിച്ചു….
വിഷ്ണുവിൽ നിന്നും അങ്ങനെയൊരു നീക്കം ആദി പ്രതീക്ഷിച്ചില്ല…. എന്നാലും അതിവേഗത്തിൽ തന്നെ ആദി അവനിൽ നിന്നും ഒഴിഞ്ഞു മാറി… എന്നിട്ട് ആദി വേഗം തന്നെ അവന്റെ കൈയിൽ പിടിച്ചു… വിഷ്ണുവും ആദിയുടെ ഷർട്ടും ടീഷർട്ടും കൂടെ കൂട്ടി പിടിച്ചു…. രണ്ടും പേരും പരസ്പരം നെഞ്ചിൽ ആഞ്ഞു ചവുട്ടി എന്നാൽ ചവുട്ടിന്റെ ആഘാദത്തിൽ വിഷ്ണു പിന്നിലേക്ക് ആദിയുടെ ഷർട്ടും ടീഷർട്ടും കീറികൊണ്ട് തെറിച്ചു വീണു…
പതിയെ ആദിയുടെ ശരീരത്തിൽ പച്ച കുത്തിയിരിക്കുന്നത് തെളിഞ്ഞു വന്നു…

വിഷ്ണു വീണ സ്ഥലത്തുനിന്നും എഴുന്നേൽക്കുവാൻ ശ്രമിച്ചു….
പെട്ടന്നാണ് വിഷ്ണു ആദിയുടെ നെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന ചിഹ്നം കണ്ടത്…
അത് കണ്ടതും വിഷ്ണുവിന്റെ ഭയം ഇരട്ടിച്ചു… വിഷ്ണു ഭയത്തിനു കീഴ്പ്പെട്ടു…
വിഷ്ണുവിന്റെ കണ്ണിലൂടെ മൂന്ന് മാസങ്ങൾക്ക് മുൻപ് ലണ്ടനിൽ നടന്ന സംഭവങ്ങൾ മിന്നി മറഞ്ഞു…

“””ലണ്ടനിലെ “ഫ്രഡ്‌ഡി മോറൻ” എന്ന വലിയ ഗാങ്സ്റ്റർ അയാൾക്ക് ലോകം മുഴുവൻ ഡ്രഗ് കാർട്ടർ, വുമൺ ട്രാഫികിങ്, അങ്ങനെ പലതരത്തിലുള്ള നോട്ടോറിയസ് ബസ്സിനെസ്സുകൾ…
എന്നാൽ അയാളും അയാളുടെ നൂറോളം കൂട്ടാളികളും,,, അയാളുടെ മാന്ഷനിൽ മൂന്ന് മാസങ്ങൾ മുൻപ് മൃഗീയമായി കൊല്ലപ്പെട്ടിരുന്നു…
ആന്ന് CCTVൽ പതിഞ്ഞ വ്യക്തി,,
അയാൾക്കും ഇതേ മുഖം മൂടിയും ആദിയുടെ നെഞ്ചിലുള്ള അതെ ടാറ്റുവും ഉണ്ടായിരുന്നു..
ഈ ലോകത്ത് ഒരാൾക്ക് പോലും അങ്ങനെ ഒരു ടാറ്റൂ ഇല്ലാ എന്നാണ് പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റുകൾ പോലും പറഞ്ഞത്….
അവനെയാണ് ഇപ്പോഴും ഇന്റർപ്പോൾ വരെ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്…..
അവൻ ആരെയോ അന്വേഷിച്ചാണ് ലണ്ടനിൽ വന്നത്… ഇത്രയുമാണ് അന്ന് അവനെ കുറിച്ച് തന്നോട് ഇന്റർപ്പോൾ ഓഫീസർ പറഞ്ഞത്…
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അവൻ ഒറ്റയ്ക്കാണ് ഇവരെയെല്ലാം കൊന്നൊടുക്കിയത്….”The Real Devil”… “””

വിഷ്ണു ആദിയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിഞ്ഞു…. വിഷ്ണു ഭയത്തിന് കീഴ്പ്പെട്ടു ഒന്ന് ചലിക്കുവാൻ പോലും പറ്റുന്നില്ല…

വിഷ്ണു പതിയെ മനസിൽ ആലോചിച്ചു…..
ഇവൻ എങ്ങനെ ഇവിടെ… അതും ആമിയോടൊപ്പം….
ഇവന് ആമിയെ എങ്ങനെ അറിയാം…
പെട്ടന്നാണ് ഒരു വാൾ വിഷ്ണുവിന്റെ മുൻപിൽ വന്ന് കുത്തിയത്….

വാൾ വിഷ്ണുവിന്റെ അരികിൽ കുത്തി നിന്നതും എല്ലാവരും ആദിയെ തന്നെ പേടിയോടെ നോക്കി നിന്നു…
അപ്പോഴാണ് പതിയെ തന്റെ മയക്കത്തിൽ നിന്നും ആമി പതിയെ എഴുന്നേറ്റത്…
അവൾ നോക്കിയപ്പോൾ തന്റെ മുൻപിൽ തന്നെ ആദി… ആദിയുടെ മുൻപിൽ അഭിയും കാർലോസും പിന്നെ ഒരാളും വീണു കിടക്കുന്നു….
തൊട്ട് അപ്പുറത് വിഷ്ണുവും… കുറച്ച് ദൂരെ മാറി ചന്ദ്രശേഖരനും സജീവും….
ഈ ശബ്ദങ്ങൾ എല്ലാം കേട്ടുകൊണ്ട് അകത്ത് ഇരിന്നിരുന്ന എല്ലാവരും പുറത്തേക്ക് വന്നു ആമിയെ കണ്ടതും അവർക്കെല്ലാം സന്തോഷമായി….
പെട്ടന്ന് ആമിയുടെ അടുത്ത് ആദിയെ കണ്ടതും ആ സന്തോഷം ഭയത്തിലേക്ക് വഴിമാറി…

ആദി ആമി എഴുന്നേറ്റത് കണ്ടതും പതിയെ ആമിയുടെ അരിക്കിലേക്ക് നടന്നു…
അടുത്തെത്തിയതും പതിയെ ആമിയുടെ കവിളിൽ തലോടി എന്നിട്ട് ആമിയോട്…

“ആമി..,,,,
നീ പറഞ്ഞത് പോലെ തന്നെ…
നിന്നെ സുരക്ഷിതമായിട്ട് നിന്റെ ഫാമിലിയുടെ അടുത്ത് ഞാൻ എത്തിച്ചു….
ഞാൻ എന്റെ വാക്ക് പാലിച്ചു….
ഭൂമി ഉരുണ്ടതല്ലേ ഭാഗയമുണ്ടെങ്കിൽ ഇനിയും നമ്മൾ കണ്ടുമുട്ടും…. ”

അത് പറഞ്ഞു തീർന്നതും ആദി പതിയെ എഴുന്നേറ്റു…
എന്നിട്ട് എല്ലാവരും നോക്കിനിൽക്കേ മുൻപിലുള്ള കമ്പി വേലിയുടെ തൂണിലേക്ക് ചാടി നിന്നു….
തൂണിൽ നിന്നതും ആദി പതിയെ തന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കി…
എല്ലാവരും ആദിയെ തന്നെ നോക്കി നിൽക്കുന്നു…
അത് കണ്ടതും പെട്ടന്ന് തന്നെ ആദി ആ വെള്ളച്ചാട്ടത്തിനു താഴെ കുത്തി ഒലിച്ചോഴുക്കുന്ന നദിയിലേക്ക് എടുത്തു ചാടി…

***************************************************

തുടരും……….
കഥ ഇഷ്ട്ടമായെങ്കിൽ സപ്പോർട്ട് ചെയ്യുക്ക … അഭിപ്രായം അറിയിക്കുക …..
അടുത്ത ഭാഗം വേഗം തന്നെ തരാൻ ശ്രമിക്കാം …..

കോറോണയാണ് … അറിയാം …
എന്നാലും ഹാപ്പി ഓണം ….

സ്നേഹത്തോടെ
അഖിൽ

a
WRITTEN BY

admin

Responses (0 )