-50% Intro price for the next 72 hours only!. Buy now →

Kambi stories

ദിവ്യാനുരാഗം 11 [Vadakkan Veettil Kochukunj]

ദിവ്യാനുരാഗം 11 Divyanuraagam Part 11 | Author : Vadakkan Veettil Kochukunj [ Previous Part ] വൈകിയതിന്റെ കാരണം ഞാൻ കഴിഞ്ഞ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു…എല്ലാവരും അയച്ച അഭിപ്രായങ്ങളും വായിച്ചു… പിന്നെ നേരം വൈകിയത് കൊണ്ട് മറുപടി ഒന്നും തരാൻ നിൽക്കാതെ വേഗം അടുത്ത ഭാഗം എഴുതാൻ തുടങ്ങി…എന്തായാലും ഒരുപാട് സ്നേഹത്തോടെ ഉള്ള നിങ്ങളുടെ വാക്കുകൾ ഏറെ ഇഷ്ട്ടപ്പെട്ടു… പിന്നെ എനിക്ക് പൂർണമായും എഴുതാൻ മനസ്സ് വഴങ്ങിയാലെ ഞാൻ എഴുതൂ…അല്ലാതെ മനഃപൂർവം വൈകിപ്പിക്കുന്നതല്ല… പിന്നെ ഇടയ്ക്ക് […]

0
1

ദിവ്യാനുരാഗം 11

Divyanuraagam Part 11 | Author : Vadakkan Veettil Kochukunj

Previous Part ]


വൈകിയതിന്റെ കാരണം ഞാൻ കഴിഞ്ഞ ഭാഗത്തിൽ തന്നെ പറഞ്ഞിരുന്നു…എല്ലാവരും അയച്ച അഭിപ്രായങ്ങളും വായിച്ചു… പിന്നെ നേരം വൈകിയത് കൊണ്ട് മറുപടി ഒന്നും തരാൻ നിൽക്കാതെ വേഗം അടുത്ത ഭാഗം എഴുതാൻ തുടങ്ങി…എന്തായാലും ഒരുപാട് സ്നേഹത്തോടെ ഉള്ള നിങ്ങളുടെ വാക്കുകൾ ഏറെ ഇഷ്ട്ടപ്പെട്ടു… പിന്നെ എനിക്ക് പൂർണമായും എഴുതാൻ മനസ്സ് വഴങ്ങിയാലെ ഞാൻ എഴുതൂ…അല്ലാതെ മനഃപൂർവം വൈകിപ്പിക്കുന്നതല്ല… പിന്നെ ഇടയ്ക്ക് നിർത്തിയോ എന്നൊന്നും ആരും ചോദിക്കേണ്ട…നിർത്താൻ ആണെങ്കിൽ ഞാൻ ഒരിക്കലും തുടങ്ങില്ല… തുടങ്ങിയാൽ അവസാനം കണ്ടേ മടങ്ങാവൂ…അതാണ് അതിന്റെ ശരി എന്നാണ് ഞാൻ വിശ്വസിക്കുന്നത്… പിന്നെ ഇച്ചിരി വൈകിയതുകൊണ്ട് അവസാന ഭാഗം ഒന്ന് ഓടിച്ചു നോക്കുന്നത് നല്ലതായിരിക്കും…

അപ്പൊ എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു… കൊറോണ മൂന്നാം തരംഗത്തിൽ നിന്ന് നമ്മൾ കരകയറും എന്ന പ്രതീക്ഷയിൽ ഒരുപാട് സ്നേഹത്തോടെ

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്…❤️


” എന്താ…എന്താ പറഞ്ഞേ… ”

അവളൊരു കള്ളഭാവത്തോടെ എന്നെ നോക്കി ചോദിച്ചതും ഞാനാകെ ചൂളിയ അവസ്ഥയിലായി…

” അത് പിന്നെ…. ഇയാളുടെ സ്വഭാവം അതാ ഞാൻ ഉദ്ദേശിച്ചത്… ”

ഞാൻ അതേ ചമ്മിയ മുഖഭാവത്തോടെ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…

“മ്മ്…”

അതിനൊന്ന് മൂളുകയല്ലാതെ അവളൊന്നും പറഞ്ഞില്ല…പക്ഷെ അവളുടെ മുഖത്തൊരു ചിരി ഞാൻ ശ്രദ്ധിച്ചു…ഇനി ന്വാമിനെ ഒരു കോഴി ആയി അവൾ മനസ്സിൽ ചിത്രീകരിച്ച് കാണുവോ…??ഹേയ് അങ്ങനെ വരാൻ വഴി ഇല്ല…

അങ്ങനെ ഓരൊന്നൊക്കെ ചിന്തിച്ച് കൂട്ടി കടലും നോക്കി കുറച്ചുനേരം ഇരുന്നു…

” അയ്യോ…സമയം വൈകി വാ നമ്മുക്ക് പോവാം… ”

പെട്ടന്നെന്തോ ഓർത്തപോലെ അവളെന്നെ നോക്കി പറഞ്ഞ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു…അതോടെ ഞാനും…

” എന്താ ഇന്ന് നേരത്തേ ഡ്യൂട്ടിക്ക് കേറണോ…അതോ തമ്പ്രാട്ടിക്ക് വേറെ വല്ല സ്ഥലത്തും പോണോ… “

ഞാൻ തിരിഞ്ഞു നടക്കുമ്പോൾ അവളെ നോക്കി ചോദിച്ചു

” ഡ്യൂട്ടി ഇനി മൂന്ന് ദിവസമില്ല… നൈറ്റ് ഓഫ് ആ…ഇത് വീട്ടിൽ പോയിട്ട് ആവിശ്യമുണ്ട്…. ”

അവൾ ചിരിയോടെ എനിക്ക് മറുപടി തന്നു…അതോടെ വണ്ടിയും എടുത്ത് ഞാൻ അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു….കുറച്ചു നേരത്തെ യാത്രയ്ക്കൊടുവിൽ അവളുടെ തറവാടിന് സമീപം എത്തി…

” അപ്പൊ ശരി മാഡം… ”

അവളിറങ്ങിയതും ഞാൻ ചിരിയോടെ പറഞ്ഞ് വണ്ടി തിരിക്കാനൊരുങ്ങി…അപ്പോഴാണ് അവൾ നന്ദിയും കൊണ്ട് വീണ്ടും വരുന്നത്…

” ഒരുപാട് താങ്ക്സ് അർജ്ജുൻ…ഇറ്റ് വോസ് എ സ്പെഷ്യൽ ഡേ… ”

അവള് ഇംഗ്ലീഷിൽ ഇച്ചിരി സ്നേഹം കലർത്തിയ പ്രയോഗം കാച്ചിയപ്പോൾ മനസ്സറിയാതെ ആ വാക്കുകൾക്കൊപ്പം അവളുടെ സൗന്ദര്യത്തിൽ വഴുതി വീണ് പോയി…ഒരു കുളിര് പോലെ…

” ഹേയ് ഞാൻ പറഞ്ഞല്ലോ അതിന്റെ ഒന്നും ആവശ്യമില്ല… പിന്നെ എന്നെ അന്ന് വിളിച്ചപോലെ അജ്ജൂന്ന് വിളിക്കുന്നതാ എനിക്കിഷ്ടം…അപ്പൊ ശരി കാണാം… ”

അവളെ നോക്കി ഒരു ചിരിയോടെ മറുപടി നൽകി ഞാൻ വണ്ടി തിരിച്ച് മുന്നോട്ടെടുത്തു…

” പക്ഷെ എനിക്കിഷ്ടം പെട്ടാകണ്ണാന്ന് വിളിക്കാനാട്ടോ… ”

പുറകീന്നൊരു അടക്കം പറച്ചില് പോലെ അവള് പറയുന്നത് കേട്ട് ഞാൻ വണ്ടി നിർത്തി തിരിഞ്ഞു നോക്കുമ്പാൾ എരിവ് വലിച്ച് കേറ്റും പോലുള്ള മുഖഭാവത്തോടെ അവൾ തിരിഞ്ഞൊരോട്ടം…അത് കണ്ടപ്പോൾ ചിരിയടക്കാൻ ഞാൻ പാടുപെട്ടു…പിന്നെ വണ്ടിയും എടുത്ത് നേരെ വീട്ടിലേക്ക് വച്ചു പിടിച്ചു…

വീട്ടിലെത്തി വണ്ടി പാർക്ക് ചെയ്യുമ്പാളായിരുന്നു രാവിലെ അമ്മയുടെ മുന്നിൽ വെച്ച് നടന്ന കോപ്രായങ്ങൾ ഓർമ്മ വന്നത്…അതോടെ ആകെ ഒരു ചളിപ്പായി…എന്താലും അമ്മ ചൊറിഞ്ഞിരിക്കും…അച്ഛനും കൂടി ഉണ്ടെങ്കിൽ സബാഷ്…അങ്ങനെ പാത്തും പതുങ്ങിയും മെല്ലെ ഉള്ളിലേക്ക് കയറി…

” ആ ഇതാര്…സന്തോഷ് സുബ്രഹ്മണ്യമം എത്തിയോ…എവിടെ ആയിരുന്നു തെണ്ടാൻ പോയത്… ”

ഉള്ളിലേക്ക് കാലെടുത്തുവെക്കേണ്ട താമസം ടീവിയുടെ മുന്നിൽ നിന്നും അമ്മയുടെ കളിയാക്കിയുള്ള സ്വരം ഉയർന്നു…

” അത് ഞാൻ പറഞ്ഞിലെ ഒരു ഫ്രണ്ടിനെ…”

ഞാൻ രാവിലെ പറഞ്ഞത് ഒന്നൂടെ വിവരിക്കാൻ നോക്കി…

” ഓ വിവരിക്കേണ്ട രാവിലെ പറഞ്ഞല്ലോ ചുമ്മാ ചോദിച്ചതാ… എന്നാ കഴിക്കാൻ വല്ലതും എടുക്കട്ടേ ഫ്രണ്ടേ… “

പുള്ളിക്കാരി എന്തൊക്കെയോ അർത്ഥം വച്ചിട്ട് പറയുംപോലെ തോന്നി…

” വേണ്ട ഞാൻ കഴിച്ചായിരുന്നു…”

” അത് പിന്നെ അങ്ങനെ ആണല്ലോ കൂടെ വന്ന ഫ്രണ്ടിന് വിശന്ന് കാണും അല്ലേ ഫ്രണ്ടേ… ”

പുള്ളിക്കാരി വിടാൻ ഒരു ഉദ്ദേശവുമില്ല…അതോടെ എനിയും നിന്നാൽ പന്തിയല്ലെന്ന് തോന്നിയ ഞാൻ മുഖത്തൊരു പുഞ്ചിരി ഫിറ്റാക്കി മുകളിലേക്ക് വച്ചു പിടിച്ചു… റൂമിൽ എത്തിയതും ചാടി കേറി കിടക്കയിലേക്ക് വീണു…അല്ലേലും കട്ടിലൊരു വീക്ക്നസ്സാണ് എനിക്ക്… തെറ്റ്ധരിക്കല്ലേ…ഉറക്കം ആണ് ഉദ്ദേശം…

അങ്ങനെ എത്ര സമയം കിടന്നുറങ്ങിയെന്നറിയില്ല…പതിവ് പോലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേറ്റത്…

” നിന്നോട് പുറത്ത് പോയി വന്നാ ഡ്രസ്സ് മാറീട്ടെ കിടക്കാൻ പാടുള്ളൂന്ന് പറഞ്ഞിട്ടില്ലേ… അതെങ്ങനെയാ അച്ഛൻ്റെ അല്ലെ മോൻ… ”

അടുത്തിരുന്ന് അമ്മ ചീറുന്നത് ഉറക്ക പിച്ചിലാണേലും ഞാൻ കേൾക്കുന്നുണ്ടായിരുന്നു…

” എഴുന്നേറ്റ് വാടാ കുംഭകർണാ…നേരം ഒരുപാടായി…ചെന്ന് ഫ്രഷായി താഴേക്ക് വാടാ… ”

ഞാൻ ഉറക്കം എഴുന്നേൽക്കില്ല എന്ന് കണ്ടപ്പൊ പുള്ളിക്കാരി എൻ്റെ താടിയിലും മുടിയിലും പിടിച്ച് ചെറുതായി വലിക്കാൻ തുടങ്ങി…

” അയ്യോ…ഓടി വായോ…ന്നെ കൊല്ലുന്നേ… ”

ഞാൻ വേദനയിൽ അലറി…പക്ഷെ അവിടുന്ന് ഒരു മയവുമില്ല…ഈ താടി പിടിച്ച് വലിക്കുമ്പോൾ ഉള്ള വേദനാ…അത് ഒന്ന് വേറെ തന്നെയാ…

” ഹാ വേദനിക്കട്ടെ അങ്ങനെ…എല്ലാം മര്യാദയ്ക്ക് വെട്ടി വൃത്തിയിൽ നടക്കാൻ പറഞ്ഞാൽ മോൻ കേൾക്കില്ലാലോ…അപ്പൊ ഞാൻ ഇങ്ങനൊക്കെ ചെയ്യും… ”

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…എന്നിട്ട് മെല്ലെ കൈ വിട്ടു…

” എന്തൊരു കഷ്ടാ ദൈവമേ… മനുഷ്യനെ മെനക്കെടുത്താൻ… ”

ഞാൻ താടിയും തടവിക്കൊണ്ട് എണീറ്റു…മറുപുറത്ത് ചിരി മാത്രം…

” ഈയെടയായി ശല്ല്യം കൂടുതൽ ആണ് കേട്ടോ ഡോക്ടറെ ഇങ്ങനെ ആണെ ഞാൻ എങ്ങോട്ടേലും എറങ്ങി പോവും നോക്കിക്കോ…. ”

ചുമ്മാ പുള്ളിക്കാരിയെ നോക്കി ഒരു കപട ദേഷ്യം കാണിച്ചതാ പക്ഷെ പെട്ടന്ന് അമ്മയുടെ മുഖം ഒക്കെ മാറി…ഒരു സങ്കടം കേറി വന്നു…ഫീലായി കാണും…

” സോറി അമ്മ ഒരു തമാശയ്ക്ക്… മോന് വേദനിച്ചോ… ”

നേർത്ത സ്വരത്തിൽ അത് പറയുമ്പോൾ അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ അറിഞ്ഞു…

” ദേ തൊടങ്ങി മനുഷ്യനൊരു തമാശ പറഞ്ഞൂടെ എൻ്റമോ…ഇങ്ങനൊരു പൊട്ടി പെണ്ണ്…അതെങ്ങനെയാ എൻ്റെ ഡോക്ടറമ്മയ്ക്ക് ഇപ്പോഴും ആ കോളേജ് പെണ്ണിൻ്റെ സ്വഭാവം അല്ലേ…എല്ലാം പെട്ടെന്ന് ഫീലാകും…അച്ഛനെ പറഞ്ഞാ മതി… ”

ഞാൻ അമ്മയെ ചേർത്ത് പിടിച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതോടെ പുള്ളിക്കാരിയുടെ മുഖം ഇത്തിരി തെളിഞ്ഞു…

” എന്നാലും എന്ത് വലിയാ ഡോക്ടറേ…എനിക്ക് നൊന്തു… ”

ഞാൻ ഒരു കപട ദേഷ്യത്തോടെ പറഞ്ഞു…

” സോറി ”

പുള്ളിക്കാരി കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…

” മ്മ് സോറി…അച്ഛനെങ്ങനെ ഈ സാധനത്തിനെ സഹിക്കുന്നോ എന്തോ… ”

അതിനും പുള്ളിക്കാരിയുടെ മുഖത്ത് ചിരി മാത്രം…

” സത്യം പറയ്…ഈ ചിരി കാണ്ടാണോ പുള്ളിക്കാരൻ വീണ് പോയത്…? ”

” എന്താ അങ്ങനെ ചോദിച്ചേ… ”

എൻ്റെ ചോദ്യം കേട്ട് അമ്മ ആകാംഷയോടെ പുരികമുയർത്തി…

” അല്ല എൻ്റെ ഡോക്ടറമ്മയുടെ ചിരിക്ക് വല്ലാത്തൊരു ലുക്കല്ലേ…പിന്നെ സൗന്ദര്യം ആണെങ്കിൽ പറേണ്ട…ശരിക്കും പുള്ളിക്കാരൻ ലക്കിയാ…പിന്നെ ഞാനും… ഇങ്ങനൊരു ചുന്ദരികോതയെ അമ്മയായി കിട്ടിയില്ലേ… ”

ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്തു…

” പോടാ മതി പൊക്കിയത്…ചെന്ന് ഫ്രഷാവ്… ”

അമ്മെ എൻ്റെ താടിക്കൊരു തട്ടും തട്ടിക്കൊണ്ട് താഴേക്ക് നടന്നു…പക്ഷെ ആ മുഖത്തെ സന്തോഷം എനിക്ക് കാണാമായിരുന്നു…ആ സന്തോഷമാണ് ഈ വീടിന്റെ ഐശ്വര്യവും…

അങ്ങനെ കുളിച്ച് ഫ്രഷായി ഞാൻ പതിവിലും നേരത്തെ ഹോസ്പിറ്റലിലേക്ക് തിരിക്കാൻ തീരുമാനിച്ചു…താഴെ അമ്മയുടെ വക എറങ്ങിയപ്പോൾ നല്ല ചൂട് പഴംപൊരിയും ചായയും റെഡി…അപ്പോഴായിരുന്നു അച്ഛനെ കണ്ടതും… നേരത്തെ വന്നപ്പൊ കണ്ടില്ല…അങ്ങനെ ചായ കുടിക്കുമ്പോൾ പുള്ളിയോട് കുറേ കത്തിയടിച്ചു… പിന്നെ പഴംപൊരി സൂപർ ആണെന്ന് കാണിച്ച് അമ്മയെ പുകഴ്ത്തി…പക്ഷെ അച്ഛൻ അത്ര പോരാന്ന് പറഞ്ഞു… അത് അമ്മയെ ചുമ്മാ ചൂടാക്കാൻ ആണെന്ന് എനിക്കും അതിലേറെ അമ്മയ്ക്കും നന്നായിട്ടറിയാം…അത് അങ്ങനെ ഒരു കമിതാക്കൾ…

അങ്ങനെ ചായയും തട്ടി കുറച്ചു നേരം കുടി വീട്ടിൽ ചെലവഴിച്ച് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു… വണ്ടിയും പാർക്ക് ചെയ്യ്തു നടക്കുമ്പോൾ ശ്രീ റിസപ്ഷനിലെ ഏതോ കൊച്ചുമായി കത്തി അടിക്കുന്നത് കണ്ടു…

” ഇങ്ങോട്ട് വാടാ ടർക്കി കോഴി… ”

ഞാൻ പുറകിലൂടെ ചെന്ന് അവൻ്റെ കഴുതിലൂടെ കൈയിട്ട് വലിച്ചു…

” ഓ നീ ആയിരുന്നോ…നാണം കെടുത്താതടേയ്….അപ്പൊ ശ്രുതി കാണാം ഞാൻ ഇവിടൊക്കെ കാണും… വിശദമായി പരിചയപ്പെടാം…പോട്ടെ… ”

അവൻ റിസപ്ഷനിലുള്ള പെണ്ണിനെ നോക്കി കൈവീശി പറഞ്ഞു…അതിനവളും തിരിച്ച് കൈ വീശി…അതോടെ മനസ്സില്ലാ മനസ്സോടെ അവനെന്റെ കൂടെ വന്നു…

” നീ ഏത് കാലിൻ്റെടേന്ന് കെട്ടിയെടുത്തതാ… മര്യാദയ്ക്ക് ആ കൊച്ചിനെ ഒന്ന് പരിചയപ്പെടാനും പറ്റിയില്ല… ”

റൂമിലേക്ക് നടക്കുമ്പോൾ അവനെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…അതിന് അവനെ നോക്കി എൻ്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഞാൻ ഇളിച്ചു… പിന്നെ പല്ല് മുപ്പത്തിരണ്ട് തന്നെ ഉണ്ട്…ഞാൻ എണ്ണിയതാ… അത് വേറെ കാര്യം…

” കിണിക്കല്ലേ… കിണിക്കല്ലേ… ”

അവനെന്നെ പിടിച്ച് മുന്നോട്ട് തള്ളി… അപ്പോഴേക്കും ഞങ്ങൾ റൂമിലേക്ക് എത്തിയിരുന്നു…

” ആ സാറിന്ന് നേരത്തെയാണല്ലോ… ”

റൂമിൽ കേറിയതും അതുവിൻ്റെ വക എനിക്കുള്ള ചോദ്യം കിട്ടി…

” ആൻ്റി തലവഴി വെള്ളം ഒഴിച്ച് കാണും…അതല്ലേലും അങ്ങനാണല്ലോ… ”

ഞാൻ എന്തേലും പറയും മുന്നെ നന്ദു ഇടയ്ക്ക് കേറി…അതിന് ഞാൻ അടുത്തുള്ള തലയണ എടുത്തവനെ എറിഞ്ഞു…

” അല്ല അഭി എവിടെ… ”

ഞാൻ അവനെ കാണത്തതുകൊണ്ട് തിരക്കി….

” ആ അവനെന്തൊ പരിപാടി ഉണ്ട്… ഫാമിലി ആയിട്ടെന്തോ… ”

നന്ദു അതിനുള്ള മറുപടി നൽകി…അതോടെ അങ്ങനെ സംസാരിച്ച് സമയം കടന്നു… പിന്നെ നീതു ഒന്നും ആരോടും പറഞ്ഞില്ല എന്ന് തോന്നുന്നു അല്ലെങ്കിൽ കയറിയപാടെ പെടലിക്ക് പിടിക്കുമായിരുന്നല്ലോ…

” ഡാ പിന്നെ ഒരു രണ്ട് മൂന്ന് ദിവസം കൊണ്ട് ഇവിടുത്തെ പൊറുതി മതിയാക്കാം എന്ന് ഡോക്ടർ ഇന്ന് പറഞ്ഞു… ”

പെട്ടന്ന് അതുവിൽ നിന്നും അങ്ങനെ ഒരു കാര്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി…എന്തിനാണെന്ന് എനിക്കറിയില്ല…ആ സമയം ദിവ്യയുടെ മുഖമായിരുന്നു എൻ്റെ മനസ്സിൽ തെളിഞ്ഞത്…

” ഹോ അത് ഏതായാലും നന്നായി…ഈ റൂമിലുള്ള ചടപ്പങ്ങ് മാറി കിട്ടും നിനക്ക്… ”

ശ്രീ അതിനെ കൂട്ടു പിടിച്ച് പോസിറ്റീവ് ആയി പറഞ്ഞു…

” ആ…പിന്നെ ആകെയുള്ള സങ്കടം ഈ ഹോസ്പിറ്റലിലെ തരുണി മണികളായ മാലാഖ കൊച്ചുങ്ങളെ കാണാൻ പറ്റാത്ത സങ്കടാ… ”

നന്ദു അവൻ്റെ മനസ്സിലുള്ളത് പറഞ്ഞപ്പോൾ ശരിക്കും ഞാനൊരു വല്ലാത്ത അവസ്ഥയിലേക്ക് മാറി…പക്ഷെ എന്തിനെന്ന് എനിക്കറിയില്ല…

” അതെ അത് പറഞ്ഞപ്പൊ അവൻ്റെ മുഖം കണ്ടോ…അവൻ്റെ ശൂർപ്പണഖയെ കാണാൻ പറ്റില്ല എന്നോർത്ത് കാണും… ”

എൻ്റെ മുഖഭാവം കണ്ട് നന്ദു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…പിള്ളേരും അതിനൊപ്പം കൂടി…

” ഒന്ന് പോടാ മൈരെ…എന്ന് കൊണ്ടൊന്നും പറയിക്കല്ലേ… ”

ഞാൻ അവനെ നോക്കി ഒരു കപട ദേഷ്യം കാണിച്ചു…പക്ഷെ എൻ്റെ ഉള്ളിന്റെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാൻ സാധിക്കുന്നില്ല…ഒരുപക്ഷെ അവൻ പറഞ്ഞത് പോലെ അവളെ എന്നും പിന്നെ കാണാൻ പറ്റില്ല എന്നറിഞ്ഞത് കൊണ്ടാണോ…??അങ്ങനെ ആണെങ്കിൽ തന്നെ എന്താ…അവളെ കാണാതിരിക്കാൻ എനിക്ക് പറ്റില്ലേ…ഇനി ഒരു പക്ഷെ ഇതാണോ പ്രണയം…?? അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് മനസ്സ് പ്രക്ഷുബ്ധമായിരുന്നു…പിന്നെ അത് പിള്ളാരുടെ മുന്നിൽ കാണിക്കാതെ ഞാൻ ശ്രദ്ധിച്ചു…ഒടുക്കം സാധരണ പോലെ കളിയും ചിരിയും ആയി ഭക്ഷണവും കഴിച്ച് കിടന്നു…

പതിവ് പോലെ പിള്ളാരുടെ തെറിയും കേട്ടാണ് എഴുന്നേറ്റത്… അതോടെ വേഗം ഫ്രഷായി കോളേജിലേക്ക് പോകാൻ ഇറങ്ങി…ഇന്ന് ആർട്ട്സിൻ്റെ എന്തോ പരിപാടി ആണ് ക്ലാസില്ല..അതോണ്ട് കലാപരമായ കലാലയ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് കള്ളുകുടിക്കാം…ആഹാ അന്തസ്സ്….

” ഡാ ഞാൻ ഇച്ചിരി നേരത്തെ എറങ്ങുവാ…അപ്പൊ കോളേജിൽ കാണാം… ”

അവന്മാരോട് യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങിയതും ചാടി കേറി നീതുവിന്റെ വായിൽ കേറി കൊടുത്തു…കൂടെ ഗിരിജാൻ്റിയും ഉണ്ടായിരുന്നു…ആൻ്റിയെ നൈസ് ആയിട്ടൊന്ന് വിഷ് ചെയ്യ്ത് മുങ്ങാൻ നോക്കിയ എന്നെ അവള് കൈയ്യോടെ പൊക്കി…അതോടെ ഞങ്ങളെ അവിടെ നിർത്തി ആൻ്റി റൂമിലേക്ക് കയറി…

” ഹാ അങ്ങനങ്ങ് പോയാലോ…. എന്തൊക്കെയുണ്ട് കാമുകാ വിശേഷം… ”

അവളെന്നോട് കള്ളനെ കവലയിൽ വെച്ചു കാണുന്ന പോലീസുകാരെ പോലെ ചോദിച്ചു…

” എന്തോന്നടീ…ഒന്ന് പതുക്കെ പിള്ളാരുണ്ട്… ”

ഞാൻ റൂമിലുള്ള അവന്മാരെ ഒന്ന് പാളി നോക്കിയ ശേഷം അവളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

” ഓ ഇയാൾക്ക് ഓരോന്ന് കാണിക്കാം…നമ്മള് പറഞ്ഞാ കുറ്റം…അതേ ഞാൻ ബാക്കിയുള്ളവരോട് പറയാനാ ഈ ഓടി കിതച്ച് വന്നത്…മാറങ്ങോട്ട്… “

അവളെന്നേം തള്ളി ഉള്ളി കേറാൻ ശ്രമിച്ചു…പക്ഷെ ഞാൻ വിട്ടില്ല…

” എൻ്റെ പൊന്നുമോളല്ലെ…നീ കരുതും പോലെ ഒന്നുമല്ല…അജ്ജുവേട്ടൻ പറയട്ടെ… ”

” ഒരു തേങ്ങയും പറയണ്ട…ഈയാളോട് ഇന്നലെ എന്നെ ഡ്രൊപ്പ് ചെയ്യാൻ പറഞ്ഞപ്പോ തിരക്കുള്ള പരിപാടി അല്ലേ…ഞാൻ കണ്ടു പരിപാടി…ഇതെപ്പൊ ഒപ്പിച്ചു…അല്ല അത് അവിടെ നിക്കട്ടെ…ഇന്നലെ കണ്ട പെണ്ണ് വന്നപ്പൊ നമ്മൾ ഔട്ടല്ലേ…ഇത് വിടാൻ ഉദ്ദേശമില്ല… ”

അവൾ വീണ്ടും പിടിച്ച് തള്ളാൻ നോക്കി ഞാൻ ചത്താലും സമ്മതിക്കില്ല എന്ന നിലയിൽ നിന്നു…കാരണം ഇവളെങ്ങാനും ഉള്ളിൽ കേറി പറഞ്ഞാൻ പിന്നെ ചാകേണ്ടി വരില്ല ലവന്മാര് കൊന്നോളും…

” നീതു നീ വിചാരിക്കും പോലല്ല സത്യായിട്ടും…ഞങ്ങൾ പ്രണയത്തിലൊന്നുമല്ല… നിനക്കെന്നെ വിശ്വാസമില്ലേ…അങ്ങനെ എന്തേലും ഉണ്ടേൽ നിങ്ങളൊക്കെ അറിയില്ലേ… ”

ഞാൻ അവളെ സത്യാവസ്ഥ ബോധിപ്പിക്കാൻ ശ്രമിച്ചു…അത് ഏതായാലും ഏറ്റു അവളൊന്ന് അയഞ്ഞു അതോടെ ഇതുവരെ നടന്നതൊക്കെ ഞാൻ അവളോട് പറഞ്ഞു…

” ഹേ അപ്പൊ ഒന്നൂല്ല്യേ… പിന്നെ അവരൊക്കെ അറിഞ്ഞാൽ എന്താ പ്രശ്നം… ”

പറഞ്ഞ് തീർന്നതും അവളുടെ സംശയമുയർന്നു….

” എടി അത് പിന്നെ ഇന്നലത്തെ കാര്യം അവന്മാർക്കറിയില്ല…അറിഞ്ഞാൽ എന്നെ കാളിയാക്കി നശിപ്പിക്കൂന്ന് നിനക്കറിയില്ലേ… ”

” പറഞ്ഞത് ശരിയാണ്… എന്നാലും… ശരിക്കും അജ്ജുവേട്ടന് ആ ചേച്ചിയോട് അങ്ങനൊന്നുമില്ലാ…? ”

എന്തൊക്കെ പറഞ്ഞിട്ടും വിശ്വാസം വരാത്ത പോലെയാണ് അവളുടെ മുഖഭാവം….

” എടി അങ്ങനൊക്കെ ചോദിച്ചാ…എനിക്കറിയില്ല…ഞങ്ങൾ റിലേഷനിലൊന്നുമല്ല…പക്ഷെ അവളെ അടുത്തറിഞ്ഞപ്പൊ അവളുടെ ക്യാരക്ടറും ഓക്കെ എന്തൊ എന്നെ വല്ലാതെ ആകർഷിക്കും പോലെ തോന്നുന്നു… നിനക്കറിയില്ലേ എന്നെ…എനിക്കിങ്ങനൊന്നും തോന്നാത്തതാ…പക്ഷെ അവളോട് സമയം ചിലവഴിക്കുമ്പൊ എന്തോ ഒരു ഇത്… ”

ഞാൻ ഒരു ചമ്മിയ മുഖഭാവത്തോടെ അവളെ നോക്കി പറഞ്ഞു…അതോടെ അവളെന്നെ നോക്കി ഒരാക്കിയ ചിരി മുഖത്ത് വരുത്തുന്നത് കണ്ടു…

” മോനെ ഇത് അതന്നെ…പ്രണയം….അപ്പൊ ഞാൻ പറഞ്ഞത് വെറുതെയല്ല… ”

അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല…പകരം സെയിം ചമ്മിയ മുഖഭാവത്തോടെ നിന്നു…

” മ്മ്…നടക്കട്ടെ… നടക്കട്ടെ…ഞാൻ ആരോടും പറയുന്നില്ല… ”

” ഓ വല്ല്യ ഉപകാരം തമ്പുരാട്ടി…എന്നാൽ ഞാൻ പൊക്കോട്ടെ… “

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങി…

” പിന്നെ അജ്ജുവേട്ടാ കാര്യം നടന്നാൽ ചിലവുണ്ട് കേട്ടോ…വെറൊന്നുമല്ല എന്തോ ഇന്നലെ നിങ്ങളെ രണ്ടാളേം കണ്ടപ്പൊ നല്ല മാച്ചായിരുന്നു… ഒരുമാതിരി ദൈവം അറിഞ്ഞ് ശ്രഷ്ഠിച്ചപോലെ… ”

പുറകീന്നുള്ള അവളുടെ പറച്ചില് കേട്ടതോടെ ഞാൻ തിരിഞ്ഞു നിന്ന് അവളെ ഒന്ന് നോക്കി…അപ്പൊ അവളെന്നെ നോക്കി ഇളിച്ച് നിക്കുന്നു…

” സത്യാ പറഞ്ഞത്…എനിക്കങ്ങനെ തോന്നി…പിന്നെ എൻ്റോടി ചെറുതായൊന്ന് പണി പാളിപ്പോയി…അത് അജ്ജുവേട്ടന് വഴിയെ കിട്ടും…ഇപ്പൊ പറഞ്ഞാൽ എനിക്കിട്ട് കിട്ടും എന്നുള്ളത് കൊണ്ട് പറയുന്നില്ല…അപ്പൊ ബൈ കാമുകാ… ”

അവളൊരു ചിരിയോടെ കാര്യവും പറഞ്ഞ് തിരിഞ്ഞ് നടന്നു…ഞാനും ഒരു ചിരിയോടെ പാർക്കിംഗിലേക്ക് വച്ചു പിടിച്ചു..അപ്പോളും അവള് പറഞ്ഞ പണിയെ പറ്റി എനിക്ക് ചിന്തിക്കാൻ തോന്നിയില്ല…കാരണം അതിന് മുന്നേ അവൾ പറഞ്ഞ വാക്കായിരുന്നു മനസ്സ് മുഴുവൻ…

” നിങ്ങൾ നല്ല മാച്ചാട്ടോ… ഒരുമാതിരി ദൈവം അറിഞ്ഞ് ശ്രഷ്ഠിച്ചപോലെ… ”

അത് മാത്രം മനസ്സിലിട്ടാലോജിച്ച് വണ്ടിയും എടുത്ത് വീട്ടിലേക്ക് വിട്ടു…വീടെത്തിയതും സ്ഥിരം പരിപാടികൾ തന്നെ…അമ്മയും അച്ഛനും പോയതിന് ശേഷം പരിപാടി ആയതിനാൽ നേരെത്തെ പോവേണ്ട എന്നുള്ളത് കൊണ്ടും കിടന്നുറങ്ങാൻ കട്ടിലിൽ കേറി…കൂടെ നീതുവിന്റെ വായിൽ നിന്ന് വീണ് കിട്ടിയ നല്ല അയവുള്ള വാക്കുകളുടെ ഓർമ്മകളും….

ഫോണ് പടപാന്ന് അടിക്കുന്നത് കേട്ടാണ് ഉറക്കം എഴുന്നേറ്റത്… ഉറക്കചടപ്പിൽ തന്നെ ഫോൺ എടുത്തു…

” ഏത് കുഴിയുടെ ആഴം അളക്കാൻ പോയേക്കുവാ മൈരേ നീ… ”

മറുഭാഗത്ത് നന്ദുവിൻ്റെ ചീറല് കേട്ടപ്പോൾ തന്നെ മനസ്സിലായി സമയം ഒരുപാട് വൈകീന്ന്…

” എടാ ഒറങ്ങിപോയി…ഇതാ വരുവാ… ”

” പഫാ…ഒണങ്ങിപോയി പോലും..എന്നെ കൊണ്ടൊന്നും പറയിക്കേണ്ടാ പെട്ടെന്ന് വാടാ… ”

” എന്തിനാടാ കെടന്ന് കാറുന്നെ ചുമ്മാ അവിടെ വന്ന് കള്ളുകുടിക്കാനല്ലേ… ”

” അതേടാ മൈരേ അതോണ്ടാ കെടന്ന് വിളിക്കുന്നേ…ഇവിടെ സാധനവും വാങ്ങി നിന്നേയും കാത്ത് കുറേ നേരായി ഇരിക്കാൻ തുടങ്ങീട്ട്…എൻ്റെ കല്ല്യാണത്തിന് നീ വന്നില്ലെങ്കിൽ പോലും ഞാൻ ചെലപ്പൊ ക്ഷമിച്ചെന്ന് വരും.. പക്ഷെ സാധനവും വാങ്ങി ഇങ്ങനെ പോസ്റ്റടിപ്പിച്ചാലുണ്ടല്ലോ…!! “

അവൻ്റെ വർത്താനം കേട്ട് ചിരി വരുന്നുണ്ടെങ്കിലും കടിച്ച് പിടിച്ചു…എന്നിട്ട് ഇനിയും വൈകി അവിടെത്തിയാൽ അവനെന്റെ തലമണ്ടയ്ക്ക് കുപ്പി എടുത്തടിക്കും എന്നുറപ്പുള്ളത് കൊണ്ട് കട്ടാക്കി വേഗം റെഡിയാവാൻ തീരുമാനിച്ചു…

അങ്ങനെ ഒരരമണിക്കൂറുകൊണ്ട് റെഡിയായി ഫുഡും തട്ടി കോളേജിലേക്ക് വച്ചുപിടിച്ചു…കോളേജിലെത്തിയതും ഇന്ന് ഒരു വെറൈറ്റിക്ക് ഞങ്ങടെ ബ്ലോക്കിലെ ലാസ്റ്റ് ക്ലാസിലിരുന്നായിരുന്നു മദ്യപാനം…കാരണം പരിപാടി ആയത് കൊണ്ട് അങ്ങോട്ട് ആരും വരില്ലായിരുന്നു… അങ്ങോട്ടേക്ക് വച്ചുപിടിച്ചു…സ്റ്റേജിൽ ഒരു മാർഗവും ഇല്ലാതെ ഏതോ പിള്ളാര് മാർഗം കളി കളിക്കുന്നുണ്ട്…നമ്മളതൊക്കെ ശ്രദ്ധിക്കുന്നതെന്തിനാ… ” വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്ര… ” എന്നാണല്ലോ…പെട്ടന്ന് ചെന്നിലെങ്കിൽ അതായിരിക്കും അവസ്ഥ….

” ഹാ ഏട്ടനെത്തി മക്കളെ… ”

റൂമിൽ കേറിയതും ഞാൻ പിള്ളാരെ നോക്കി ഇളിച്ചുകാട്ടി…നന്ദുവും ശ്രീയും അഭിയും… കൂടെ ഡിപ്പാർട്ട്മെന്റിലെ ദീപക് സാറും… പുള്ളിക്കാരൻ നമ്മുടെ ആളാ…ഇവർ നാലും മാത്രേ ഉണ്ടായിരുന്നുള്ളൂ…

” ഏട്ടൻ്റണ്ടി….എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…ഈ ഗ്ലാസ് കൊണ്ടൊരു ഏറ് തന്നാ കൊള്ളാന്നുണ്ട്…പക്ഷെ ഒന്നാമത് ഗ്ലാസില്ല ഇത് തന്നെ ആ സ്റ്റാഫ് റൂമിന്ന് ഇങ്ങേരെ കൊണ്ട് പൊക്കിച്ചതാ…അത് നിന്റെ ഭാഗ്യം…. ”

നന്ദു ദീപക് സാറെ ചൂണ്ടിക്കാട്ടി കൈയ്യിലിരുന്ന കുപ്പി ഗ്ലാസെൻ്റെ നേരെ എറിയും പോലാക്കി എന്നെ നോക്കി ചീറി…അതിനൊന്നും തിരിച്ച് പറയാതെ ഇളിച്ച് കാണിച്ചു…അതല്ലേലും അങ്ങനാണല്ലോ…ചില സമയത്ത് പുഞ്ചിര് ആരോഗ്യം സംരക്ഷിക്കും…

” എൻ്റെ പൊന്ന് അജ്ജുവേ ഒന്ന് നേരത്തേം കാലത്തേം വന്നൂടെ… ”

ഇത്തവണ ദീപക് സാറായിരുന്നു…

” ഒന്ന് പോ മനുഷ്യാ…പാടം എടുക്കാൻ പോലും ഇല്ലാത്ത ശുഷ്കാന്തിയാ ഇങ്ങേർക്കിപ്പൊ… ”

ഞാൻ അങ്ങേരെ നോക്കി കളിയാക്കി…അങ്ങനെ കളിയും ചിരിയും ഒക്കെ ആയി പരിപാടിയിലേക്ക് കടന്നു…രണ്ട് മൂന്നെണ്ണം ഉള്ളിലേക്കും കമത്തി…

” ഇതൊക്കെയാണ് ജീവിതം…ഇനി എത്ര ദിവസം ഉണ്ടാവുമെടാ ഈ സന്തോഷമൊക്കെ…ഈ കലാലയത്തെ വിട്ടുപിരിയാൻ സമയമായില്ലേ… ”

ഞാൻ കൈയ്യിലൊരു പെഗ്ഗും എടുത്ത് അവന്മാരെ നോക്കി ചോദിച്ചു…അതിന് മറുപടി ഒന്നും ഒരുത്തൻ്റേം വായിൽ നിന്ന് വന്നില്ല..കാരണം ആ സങ്കടം കലർന്ന മുഖങ്ങൾ മാത്രം മതിയായിരുന്നു അതിന്റെ മറുപടിയായി…അപ്പോഴായിരുന്നു വാതില് തുറക്കുന്ന ശബ്ദം ഞാൻ കേട്ടത്… പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ ആര്യമിസ്സ് കട്ട കലിപ്പ് ഭാവത്തിൽ ഞങ്ങളെ നോക്കി നിൽക്കുന്നു…എല്ലാരും ഞെട്ടി കിളിപാറി ഇരിപ്പായി…ദീപക് സാറായിരിന്നു അതില് പ്രധാനി…

” അത് പിന്നെ… മിസ്സെ രാവിലെ തിന്നത് ദഹിക്കാൻ ഇത്തി..രി… ഇത്തിരി സുലൈമാനി കുടിക്കുന്നതാ… ”

ഞാൻ വിക്കി വിക്കി പറഞ്ഞു…അത് കേട്ടതും തീക്കത്തിയ മുഖഭാവത്തോടെ എന്നെ രൂക്ഷമായൊന്ന് പുള്ളിക്കാരി നോക്കി…അതോടെ ഉറപ്പിച്ചു പണി പാലും വെള്ളത്തിൽ…അല്ല… ബ്രാണ്ടിം വെള്ളത്തിലും കിട്ടീന്ന്…

” അതേ അപ്പൊ സുലൈമാനി ഒക്കെ കുടിച്ച് പതുക്കെ അങ്ങ്  കാൻ്റിയിൽ സപ്ലൈ ചെയ്യാൻ വാ കേട്ടോ…എന്നാ ഞാൻ പോട്ടേ… ”

ദീപക് സാറ് നൈസ് ആയിട്ടൊന്ന് തടി തപ്പാൻ പ്ലാൻ ഇട്ടു…

” ഹാ എന്തെല്ലാ മിസ്സെ… ഞാൻ കാൻ്റീനിൽ ഡ്യൂട്ടിക്ക് വേണ്ടി ഇവന്മാരെ വിളിക്കാൻ വേണ്ടി ഇപ്പോൾ വന്നതേയുള്ളൂ…അപ്പൊ ശരി പോട്ടെ… ”

പുള്ളി മിസ്സിനോട് അതും പറഞ്ഞ് ഒരോട്ടം…നൈസ് ആയി ഇട്ടേച്ച് പോയീന്നർത്ഥം…മിസ്സാണെങ്കിൽ ആകെ കലിപ്പും

“സോ… സോറി മിസ്സേ… ”

ഞാൻ ക്ഷമാപണം നടത്തേണ്ട താമസം അത് ഇഷ്ടപ്പെടാതെ പോലെ മിസ്സ് തിരിഞ്ഞു നടന്നു… അപ്പോഴേക്കും എൻ്റെ ഫോണിൽ സൂര്യയുടെ കോളും വന്നു…

” എന്താടാ… ”

ഞാൻ ആകെ പെട്ടവസ്ഥയിൽ ഇച്ചിരി ശബ്ദത്തോടെ ആണ് സംസാരിച്ചത്…

” ഡാ നീ കോളേജിൽ തന്നെ ഉണ്ടോ…ആര്യയ്ക്ക് എന്തോ പ്രശ്നം ഉണ്ട് ആരൊക്കെയോ അവളോട് വൃത്തികെട്ട രീതിയിൽ പെരുമാറി പോലും… ഫോൺ വിളിച്ചാകെ കരച്ചിലും ബഹളവുമായിരുന്നു…ഞാൻ നിന്നെ കാണാൻ പറഞ്ഞിട്ടുണ്ട്…എന്താന്ന് ഒന്ന് നോക്കുവോടാ പ്ലീസ്… ”

ഫോണിലൂടെ സൂര്യ പറഞ്ഞത് കേട്ട് ഞാൻ ആകെ സ്തംഭിച്ചു പോയി…അപ്പൊ മിസ്സ് എന്തോ പ്രശ്നം പറയാൻ വന്നതാണോ….

” ഡാ വാടാ എന്തോ പ്രശ്നം ഉണ്ട്… ”

ഞാൻ പെട്ടന്ന് തന്നെ ഫോണും കട്ടാക്കി അവന്മാരെ നോക്കി പറഞ്ഞതിന് ശേഷം മിസ്സ് പോയ വഴിയെ ഓടി… പുറകെ അവന്മാരും…ഭാഗ്യത്തിന് മിസ്സ് ആ വരാന്തയിൽ കൂടെ പോകുന്നുണ്ടായിരുന്നു…പക്ഷെ പുറകേന്ന് എത്ര വിളിച്ചിട്ടും നിൽക്കുന്നില്ല…ഒടുക്കം ഞാൻ ഓടി മുന്നിൽ വട്ടം നിന്നു…

” മുന്നീന്ന് മാറ് അർജ്ജുൻ… ”

മിസ്സ് ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു…

” സോറി ഞാൻ പറഞ്ഞല്ലോ മിസ്സേ…സൂര്യ വിളിച്ചിരുന്നു…എന്താ പ്രശ്നം എന്ന് പറ മിസ്സേ.. “

ഞാൻ കിതപ്പോടെ മിസ്സിനെ നോക്കി പറഞ്ഞു… അപ്പോഴേക്കും പിള്ളേരും ഓടി എത്തിയിരുന്നു…

” എനിക്കൊരു പ്രശ്നവുമില്ല…താൻ വഴി മാറുന്നുണ്ടോ… ”

മിസ്സെനേം കടന്ന് പോകാൻ നോക്കി…പക്ഷെ ഞാൻ വിട്ടില്ലാ…

” ഒരു പ്രശ്നവുമില്ലാണ്ട് മിസ്സ് എന്നെ കാണാൻ വരുവോ…പ്ലീസൊന്ന് പറ…അത് കഴിഞ്ഞ് വേണേൽ മിസ്സ് കണ്ടത് വെച്ച് ഞങ്ങളെ കംപ്ലൈന്റ് ചെയ്യ്തോ… പ്ലീസ് എനിയെങ്കിലും ഒന്ന് പറ… ”

ഞാൻ സങ്കടത്തോടെ മിസ്സിനെ നോക്കി പറഞ്ഞു….

” എന്തിന് എനിക്കൊരു പരാതിയുമില്ല… ഇതുപോലെ കള്ളും കുടിച്ച് അപ്പുറത്ത് നിന്ന് കുറേ അവന്മാർ മോശമായി പെരുമാറിയത് തൻ്റെ ചേട്ടനോട് വിഷമത്തിൽ പറഞ്ഞു പോയി…അപ്പോൾ അവനാ പറഞ്ഞത് പണ്ടത്തെ പോലെ അല്ലല്ലോ ഇപ്പൊ തനിക്കവിടെ ഒരനിയൻ ഇല്ലേ അവനോട് ചെന്ന് പറയാൻ…. ”

മിസ്സിൻ്റെ വാക്കുകൾ എൻ്റെ ഹൃദയത്തിൽ ആയിരുന്നു വന്നു പതിച്ചത്…

” അത്രയും മോശമായി ആ ജിതിനും മറ്റും പെരുമാറിയത് കൊണ്ടാ ഞാൻ വന്ന് പറയാമെന്ന് കരുതിയത്…കംപ്ലൈൻ്റ് ചെയ്യ്താൽ കൊല്ലും എന്ന ഭീഷണിയും…അതാ സങ്കടം സഹിക്കാൻ വയ്യാതെ ഇവിടെ വന്നെ അപ്പൊ  അവിടെ പോലെ തന്നെ ഇവിടേം…ഇതി കൂടുതൽ ഞാൻ ഇനി എന്ത് പറയാനാ… ”

മിസ്സ് കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞപ്പോൾ ഞാൻ ആ പഴയ അർജ്ജുനിലേക്ക് എത്തിപ്പെട്ടിരുന്നു…ഉള്ളിലാകെ കോപത്താൽ എരിയാൻ തുടങ്ങി…കുടിച്ച ലഹരി പോലും എന്നിൽ ക്രോധത്തിൻ്റെ തീവ്രതയായി മാറി…

” മിസ്സ് വാ… ”

ഞാൻ കത്തുന്ന ദേഷ്യത്തോടെ മിസ്സിനെ നോക്കി പറഞ്ഞു…പക്ഷെ പുള്ളിക്കാരി അത് വക വെക്കാതെ കണ്ണും ഒപ്പി എന്നെ കടന്ന് പോകാൻ ഒരുങ്ങി…

” ചേട്ടത്തി…………. ”

എൻ്റെ ശബ്ദം അവിടെ ആകെ നിറഞ്ഞു…ദേഷ്യത്താൽ ചെറുതായി ചുവന്ന കണ്ണുകളോടെ ഞാൻ ആ കൈകളിലേക്ക് പിടിച്ചു…എൻ്റെ വിളിയും ദേഷ്യവും കണ്ട് ആര്യമിസ്സ് അഥവാ എൻ്റെ ചേട്ടത്തി ഒരു നിമിഷം മരവിച്ച പോലെ നിന്നു…

” ഞാൻ ചേട്ടത്തിയോട് വരുവോന്ന് ചോദിച്ചതല്ല…വാ എന്ന് പറഞ്ഞാതാ… ”

ഞാൻ ഗാംഭീര്യം കലർന്ന ശബ്ദത്തിൽ ചേട്ടത്തിയെ നോക്കി പറഞ്ഞു….എൻ്റെ മാറ്റം ചേട്ടത്തിയെ ആകെ ഭീതിയിൽ ആക്കി…മറിച്ചവന്മാരെ അത് അത്ഭുതപെടുത്തിയില്ല… കാരണം അവർക്കറിയാം അവരുടെ പഴയ അജ്ജുവേ…

” നന്ദു… ശ്രീ…അഭീ…വാടാ…. ”

ഞാൻ അവന്മാരെ നോക്കി പറഞ്ഞ് ദേഷ്യത്തോടെ മിസ്സിന്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു…പുറകെ അവന്മാരും…തീക്കത്തിയ ദേഷ്യത്തോടെ ഞാൻ ചേട്ടത്തിയേം കൊണ്ട് ആ ജിത്തിൻ്റേം പിള്ളാരുടേം അടുത്തേക്ക് പോയി…അവന്മാർ ഇരിക്കുന്ന കോർണർ ഞങ്ങൾക്കറിയായിരുന്നു…അവിടെ എത്തിയതും പ്രതീക്ഷിച്ച പോലെ അവനും അവന്റെ പിള്ളാരും ഉണ്ടായിരുന്നു…

” ഓ ഇതാര് അപ്പോഴേക്കും ചോദിക്കാനും പറയാനും ആളേം കൂട്ടി വന്നോ… ”

മിസ്സിനേം ഞങ്ങളേം കണ്ടതും ആ ജിത്തിൻ ഇരുന്ന ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ചോദിച്ചു…

” അഭി ആ ഗ്രിൽസ്സങ്ങ് പൂട്ടിയേക്ക്…ഒറ്റൊരുത്തനും ഇങ്ങോട്ട് കയറുവേം വേണ്ടാ… ഇവിടുള്ള ഒരുത്തനും ഇറങ്ങുവേം വേണ്ട… ”

ഞാൻ അഭിയെ നോക്കി പറഞ്ഞു…അതോടെ അവൻ വേഗം പോയി ആ ഗ്രിൽസങ്ങ് പൂട്ടി…അത് കണ്ടതും ചേട്ടത്തിയാകെ പേടിയായി….

” വേണ്ട അർജ്ജുൻ…പ്ലീസ് പോകാം… ”

ഒരുപക്ഷെ പുള്ളിക്കാരി ഞങ്ങളുടെ ദേഷ്യവും പെരുമാറ്റവും ഇത്രയും ഉണ്ടാവുമെന്ന് കരുതി കാണില്ല…ഞാൻ എന്തായാലും അതിന് ചെവി കൊടുത്തില്ല…മിസ്സിൻ്റെ കൈപിടിച്ച് ഒരു സൈഡിൽ നിർത്തി…

” പേടിക്കേണ്ട മിസ്സേ…മിസ്സ് കണ്ടാ മതി…ഇത് ആ പഴയ ചാത്തൻസ്സിൻ്റെ രീതിയാ…. ”

നന്ദു മിസ്സിന്റെ പേടി കണ്ട് ചിരിയോടെ പറഞ്ഞു… അപ്പോഴേക്കും ആ ജിതിൻ ഞങ്ങളുടെ അടുത്തെത്തിയിരുന്നു…

” ഓ നീയൊക്കെയാണൊ ഇവളുടെ പേടി മാറ്റുന്ന ആൾക്കാർ…കൊള്ളാലോ…നിങ്ങളെ നാലാളെ ഓക്കെ ഇവളെ കൊണ്ട് താങ്ങുവോ… ”

ജിത്തിൻ്റെ വായിൽ നിന്ന് അത് വീണതും…ക്രോധത്താൽ ഉറഞ്ഞുകേറിയ എൻ്റെ ശരീരത്തിൻ്റെ പിടി വിട്ടിരുന്നു…രണ്ട് സ്റ്റെപ്പ് മുന്നോട്ട് വെച്ച് ഞാൻ തുള്ളി അവൻ്റെ നെഞ്ചും കൂട് നോക്കി ചവിട്ടി…ചവിട്ടിൻ്റെ ആഘാതത്തിൽ അവൻ പിന്നോട്ട് തെറിച്ചു വീണിരിന്നു…

” പെഴച്ച് പെറ്റുണ്ടായ നായിൻ്റെ മോനെ നീ എൻ്റെ ചേട്ടത്തിയെ കൊണ്ട് തോന്നിവാസം പറയും അല്ലേടാ… ”

ഞാൻ വീണ് കിടക്കുന്ന അവന് നേരെ ഓടിക്കോണ്ടലറി… അപ്പോഴേക്കും പിള്ളേരും ബാക്കിയുള്ള അവന്മാരുടെ അടുത്തേക്ക് എത്തിയിരുന്നു…ഇതൊക്കെ കണ്ട് ഞെട്ടി വിറങ്ങലിച്ച് മിസ്സ് ചുമരിലേക്ക് ചാരിയിരുന്നു…ദേഷ്യത്താൽ ഞാൻ ജിത്തിൻ്റെ മുഖത്ത് ആഞ്ഞാഞ്ഞ് അടിച്ചു…ചുണ്ട് പൊട്ടി ചോര വരാൻ തുടങ്ങി…എനിക്കെന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…പിള്ളാരും അതേ അവസ്ഥയിൽ…പക്ഷെ എൻ്റേത് ആരാലും തടുക്കാൻ പറ്റാത്ത പോലുള്ള കോപമായിരുന്നു… അപ്പോഴേക്കും പിള്ളേരുടെ കൈയ്യിൽ നിന്ന് തല്ലുവാങ്ങി ബാക്കിയൊക്കെ വീണിരുന്നു…മിസ്സ് പേടിച്ച് കരഞ്ഞ് വേണ്ടാന്ന് പറയുന്നുണ്ട്…അതൊക്കെ സ്റ്റേജിലെ പരിപാടിയുടെ ശബ്ദം കാരണം പുറത്തറിയുന്നുണ്ടായിരുന്നില്ല…പിന്നെ ആ ഭാഗത്തപ്പൊ പിള്ളേരും കുറവായിരുന്നു…ഞാൻ അവന്മാരിരുന്ന ഒരു മരത്തിന്റെ കസേര എടുത്ത് ജിതിൻ്റെ പുറം നോക്കി ശക്തിയിൽ അടിച്ചു…അത് കഷ്ണങ്ങളായി ചിതറി…എന്നിട്ടും ദേഷ്യം മാറാത്ത ഞാൻ അതിന്റെ പൊട്ടിയ ഒരു കാല് കൊണ്ടവനെ തല്ലാൻ ഒരുങ്ങി…അപ്പോഴേക്കും അഭി വന്നെന്നെ തടഞ്ഞു….

” അജ്ജു….വേണ്ടടാ മതി…അവൻ ചത്തു പോകും… ”

” വിടടാ എന്നെ…അവൻ ചാകണം…അവനെന്റെ ചേട്ടത്തിയെ കൊണ്ട് പറഞ്ഞത് നീ കേട്ടില്ലേ… ”

ഞാൻ അവനെ തള്ളി മാറ്റാൻ നോക്കി അപ്പോഴേക്കും ചേട്ടത്തിയും ഓടി വന്നെന്നെ പിടിച്ച് വലിക്കാൻ തുടങ്ങി…

” അർജ്ജുനേ വേണ്ടാ…എൻ്റെ അനിയൻ അല്ലേ…പ്ലീസ് വാ…പോകാം… ”

ചേട്ടത്തി എന്നെ പിടിച്ചു വലിച്ച് തേങ്ങിക്കോണ്ടിരുന്നു…അപ്പോഴേക്കും ശ്രീ എൻ്റെ കൈയ്യിൽ നിന്നും ആ മരകഷ്ണം പിടിച്ച് മാറ്റി…അതോടെ ഞാൻ ഒന്ന് ചേട്ടത്തിയേം പിടിച്ച് മുന്നോട്ട് നടന്നു…

” ഡാ നായിൻ്റെ മോനെ…ഇതാരാന്നറിയോ… എൻ്റെ ചേട്ടത്തിയാ…എന്നുവെച്ചാ ഈ അർജ്ജുൻ്റെ സ്വന്തം ചേച്ചി….നീ എന്താ പറഞ്ഞെ എൻ്റെ ചേട്ടത്തിയെ കൊലുമെന്നോ….അതിനുള്ള മുലപ്പാല് നീ കുടിച്ചിട്ടുണ്ടോ….”

ഞാൻ അവനെ നോക്കി അലറിക്കൊണ്ട് പറഞ്ഞു…

”  ഇനി എൻ്റെ ചേച്ചിയേ വാക്കുകൾ പോയിട്ട് ഒരു നോട്ടം കൊണ്ടെങ്ങാനും നീ ശല്ല്യം ചെയ്യ്താൽ…കൊന്ന് കുഴിച്ച് മൂടും ഞാൻ…നിന്നെ മാത്രമല്ല നിന്റെ മൊത്തം കുടുംബത്തേയും…നീ പറയും പോലെ വെറും വാക്ക് അർജ്ജുൻ പറയാറില്ല….ഓർത്തോ… ”

ഞാൻ ദേഷ്യത്തോടെ ജിതിന്നെ നോക്കി അലറി…എന്നിട്ട് ചേട്ടത്തിയേം കൂട്ടി പുറത്തേക്ക് നടന്നു…കൂടെ അവന്മാരും… അപ്പോഴേക്കും കുറച്ചു പിള്ളേരൊക്കെ പൂട്ടിയ ഗേറ്റിന് വെളിയിൽ ഉണ്ടായിരുന്നു…

” ഇവിടെ നടന്നതൊന്നും ഒറ്റ ഒരെണ്ണവും പുറത്ത് പറഞ്ഞ് പോകരുത്…പറഞ്ഞാൽ… ”

പേടിച്ചരണ്ട പിള്ളാരെ നോക്കി ഞാൻ ദേഷ്യത്തോടെ പറഞ്ഞതും പിള്ളേരില്ലാ എന്നർത്ഥത്തിൽ തലയാട്ടി… അതോടെ ഞാൻ വന്ന വഴി ഞങ്ങളിരുന്ന ക്ലാസിലേക്ക് വച്ച് പിടിച്ചു…കൂടെ എൻ്റെ ചേട്ടത്തിയും…

” ഹാ പേടിച്ച് പോയോ… ”

ക്ലാസ് റൂമിനടുത്തെത്തിയതും ഞാൻ ചേട്ടത്തിയെ നോക്കി ഒരു ചിരിയോടെ ചോദിച്ചു… പിന്നെ ഒന്നും പറയണ്ട കൊച്ചുപിള്ളാരെ പോലെ പുള്ളിക്കാരി എന്നെ തല്ലാൻ തുടങ്ങി…

” ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന്…അവർക്കൊക്കെ എന്തേലും പറ്റിയിരുന്നെങ്കിലോ…എന്തൊക്കെയാ കാണിച്ച് വച്ചത്… ”

ചേട്ടത്തിയെന്നെ ഓരോന്ന് പറഞ്ഞ് ഒരു ചേച്ചി സ്വന്തം അനിയനെ ശാസിക്കുമ്പോലെ തുടങ്ങി…ഇതൊക്കെ കണ്ട് പിള്ളാര് ചിരിക്കാൻ തുടങ്ങി…

” അപ്പൊ ചേച്ചിയും അനിയനും കൂടി ബാക്കി എന്താന്ന് വെച്ചാ ആക്കിക്കോ…നമ്മളീ നാട്ടുകാരല്ലേ… “

നന്ദു ഒരു ചിരിയോടെ പറഞ്ഞ് ഞങ്ങളേം കടന്ന് പോയി…പുറകേ അവന്മാരും…

” നിനക്കൊക്കെ ഞാൻ തരാം…എടാ എന്നാലും നിനക്കെന്താ ഇത്രയ്ക്ക് ദേഷ്യം ഒക്കെ…ഞാൻ എന്തോരം പേടിച്ചെന്നറിയോ…എന്താലും ഇത്രത്തോളം ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല…ഇങ്ങനാണേൽ ഞാൻ പറയില്ലായിരുന്നു… ”

ചേട്ടത്തി പരിഭവം പറയുംപോലെ എന്നെ നോക്കി…പക്ഷെ അപ്പോഴും അത് പറയുമ്പോൾ ആ മുഖത്ത് ഞാനൊരു ഭയം കണ്ടൂ…

” ആ അത് ഞാൻ ചെറുപ്പം മുതൽക്കേ അങ്ങനാ… ദേഷ്യം മാത്രം കണ്ട്രോൾ ചെയ്യാൻ പറ്റില്ല…അത് വേണ്ടപ്പെട്ടവർക്ക് വേണ്ടി ആണെങ്കിൽ പിന്നെ പറയേണ്ട… ”

ഞാൻ ഒരു ചിരിയോടെ മറുപടി നൽകി…അപ്പോഴായിരുന്നു ഫോണിലേക്ക് ഒരു കോൾ വരുന്നത്…ആതിരയായിരുന്നു…

” ഈ ശവം എന്തിനാ ഇപ്പൊ വിളിക്കുന്നെ… ”

ഞാൻ ഇഷ്ട്ടകേടോടെ ഫോണെടുത്ത് ചേട്ടത്തിയോട് മിണ്ടല്ലേ എന്നുള്ള ആക്ഷൻ കാണിച്ചു…

” ഹലോ അജ്ജു എവിടെയാ… ”

ഫോണിലൂടെ അവളുടെ സ്വരം ഉയർന്നു…

” ഞാൻ ഇവിടെ സി ബ്ലോക്കിലാ എന്താ… ”

” എനിക്കൊന്ന് കാണണമായിരുന്നു… ”

” എന്തിന്… ”

” അത് നേരിട്ട് പറയാം… ”

” ആ നോക്കാം…ഞാൻ വിളിക്കാം… ”

ഞാൻ കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ടാക്കി ഇതൊക്കെ ചേട്ടത്തി സൂക്ഷ്മതയോടെ നോക്കുന്നുണ്ടായിരുന്നു….

” ആരാടാ അത്… ”

ഫോൺ വെച്ചതും ചേട്ടത്തിയുടെ ചോദ്യം എത്തി…

” അത് ആ ആതിര ആണ്…അവൾക്കെന്നെ കാണണം പോലും…ശവം… ”

ഞാൻ ഒരു ഇഷ്ട്ടകേടോടെ മറുപടി പറഞ്ഞു…

” അതിനെന്തിനാടാ നിനക്കിത്ര മടി…എന്തോ ചുറ്റികളി ഉണ്ടല്ലോ… ”

ചേട്ടത്തി ഒരാക്കിയ ചിരിയോടെ ചോദിച്ചു…

” ചേട്ടത്തി വിചാരിക്കും പോലല്ല… ”

ഞാൻ പിന്നെ മറച്ചു വെക്കാതെ കാര്യം അങ്ങ് പറഞ്ഞു…

” അപ്പൊ അതാണ് ഈ മുഖത്തൊരു ഇഷ്ട്ടകേട് കണ്ടത്…അല്ല അതെന്താ നിനക്ക് വേറെ വല്ലവരോടും പ്രേമമാണോ… ”

ഇത്തവണ വീണ്ടും ഒരു കള്ളനോട്ടത്തോടെയാണ് ചേട്ടത്തി ചോദിച്ചത്…അത് കേട്ടതും ഞാൻ ഒന്ന് പതറി…അപ്പൊ എന്തോ എൻ്റെ മനസ്സിലേക്ക് അവളുടെ മുഖം ആയിരുന്നു വന്നത്…ദിവ്യയുടെ…

” ഏയ്…അങ്ങനെ…അങ്ങനൊന്നൂല്ല്യ…. “

വിക്കി വിക്കി ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു…അത് പുള്ളിക്കാരി നല്ലോണം ശ്രദ്ധിച്ചിട്ടുണ്ട്…

” ആഹാ…എന്നാ ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ… ”

ചേട്ടത്തിയുടെ ചോദ്യം കേട്ടതും ഞാൻ വീണ്ടും ഒന്ന് പതറി…ഇനി ദിവ്യയുടെ കാര്യം വല്ലതും ഇവർക്ക് ഡൗട്ടുണ്ടോ…

” ഹേ എന്താ ചേട്ടത്തി… ”

ഞാൻ ഒരു പരുങ്ങലോടെ കാര്യം തിരക്കി…

” അല്ലെങ്കിൽ വേണ്ടാ… കുറച്ചു കഴിയട്ടെ… അത് വിട്ടേക്ക്… ”

ചേട്ടത്തി പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ പറഞ്ഞു…അത് കൂടി കണ്ടപ്പൊ എൻ്റെ ടെൻഷൻ കൂടി…

” അല്ല അതു പോട്ടെ നിനക്ക് ആതിരയുടെ ശല്ല്യം നിർത്തണോ… ”

പുള്ളിക്കാരി ചോദ്യം ഭാവത്തിൽ പുരികം ഉയർത്തി…ഞാൻ അതിന് യാന്ത്രികമായി അതേയെന്ന് തലയാട്ടി…

” മ്മ്…ഒരു പണിയുണ്ട്…നീ ഒരു ഉച്ചയ്ക്ക് ഒരു മണിയോടെ അവളോട് കോളേജ് ഗ്രൗണ്ടിനടുത്ത് വരാൻ പറ… ”

ചേട്ടത്തി ഒരു ചിരിയോടെ പറഞ്ഞു…പക്ഷെ എനിക്കൊരു തേങ്ങയും മനസ്സിലായില്ല…

” എന്തിന്…?? ”

ഞാൻ എൻ്റെ സംശയം ഉന്നയിച്ചു…ഒന്നാമത് എനിക്കവളെ കാണാൻ താൽപര്യവും ഇല്ലായിരുന്നു…

” നീ പറയുന്നത് കേട്ടാൽ മതി… മിക്കവാറും ഇന്നത്തോടെ ഞാൻ അത് നിർത്തി തരാം… ”

ചേട്ടത്തിയുടെ വായിൽ നിന്നത് കേട്ടപ്പൊ ഒരു വശപിശക് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു…കാരണം ആ മാരണം എങ്ങനേലും ഒന്ന് തലേന്ന് ഒഴിഞ്ഞാ മതിയ്ന്നാണല്ലോ എനിക്ക്…

” ഹാ ഞാൻ നന്ദുവേം കൂട്ടി വരാം… ”

ഞാൻ സമ്മതിച്ചു….അപ്പോഴും പ്ലാൻ എന്താന്ന് പുള്ളിക്കാരി പറഞ്ഞു തന്നില്ല കേട്ടോ…

” അപ്പൊ ശരി ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടേ…അവിടെ എന്തായി ഒന്നും അറിയില്ലല്ലോ… ”

ചേട്ടത്തി ഒരു കപട ദേഷ്യം കാണിച്ച് പറഞ്ഞു…അങ്ങനെ ഓരോന്നാണല്ലോ കാണിച്ച് കൂട്ടിയത്…ഞാൻ അതിനൊന്ന് ചിരിച്ച് കാണിച്ചു…

” ഹേയ് അവന്മാര് കംപ്ലൈൻറ് ഒന്നും ചെയ്യില്ല… ചേട്ടത്തിയെ ശല്യം ചെയ്തതാണല്ലോ കേസ്… അപ്പൊ പരാതി കൊടുത്താ പണി അവന്മാർക്ക് തന്നെ കിട്ടും… ”

ഞാൻ നിസ്സാര ഭാവത്തിൽ പറഞ്ഞ് ചിരിച്ചു…അത് കേട്ടതും പെട്ടന്ന് ചേട്ടത്തി എൻ്റെ അടുത്തേക്ക് വന്നു…

” താങ്ക്സ്…എൻ്റെ അനിയനാ ഇത്…എന്നാലും ചേച്ചി പേടിച്ച് പോയി… ”

സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ തുളുമ്പുന്ന കണ്ണുമായി ചേട്ടത്തി അത് പറഞ്ഞപ്പൊ ഒരു നിമിഷം എൻ്റെ കണ്ണും ഒന്ന് നിറഞ്ഞു…കാരണം ഇതൊക്കെ എനിക്ക് ആദ്യമായൊരു അനുഭവം ആയിരുന്നു…ഒരു ചേച്ചിയുടെ വാത്സല്യമൊക്കെ…

” അയ്യേ…അനിയനോട് താങ്ക്സോ…ഒന്ന് പോയെ ചെല്ല്…എൻ്റെ ചേട്ടത്തിക്കൊരു പ്രശ്നം വന്നാൽ പിന്നെ ഞാൻ കൈയ്യും കെട്ടി നോക്കി നിൽക്കുവോ… ”

ഞാൻ ചിരിയോടെ ആ കണ്ണുകൾ ഒപ്പി…അത് കൂടി കേട്ടതും ചേട്ടത്തി സന്തോഷം കൊണ്ടെന്നെ കെട്ടി പിടിച്ചു…ഞാനും ചേട്ടത്തിയെ സമാധാനിപ്പിച്ചു…

” അത് പോട്ടെ നീ കോളേജിന്നെ കള്ള് കുടിക്കുമല്ലേ… ”

പെട്ടന്നെന്തോ ഓർത്തപോലെ പുള്ളിക്കാരി എൻ്റെ ചെവിട് പിടിച്ച് തിരിക്കാൻ തുടങ്ങി…

” അയ്യോ… വിട്….എനി ഇല്ല…സോറി…. ”

ഞാൻ കുതറിമാറാൻ ശ്രമിച്ചു പക്ഷെ പുള്ളിക്കാരി വിട്ടില്ല…ഒടുക്കം നല്ല ഒരു തിരി തിരിച്ച് വിട്ടു…

” ആ എൻ്റെ ചെവിട് പൊന്നായി… ”

” ഓ..നന്നായിപോയി…ഇനി മേലാൽ ആവർത്തിച്ചാ നല്ല അടി വാങ്ങും നീ… ”

ചേട്ടത്തി ഒരു ചിരിയോടെ അതിൽ ഇച്ചിരി ഭീഷണിയും ചാലിച്ച് പറഞ്ഞു…

” അപ്പൊ ഞാൻ പോട്ടെ… പിന്നെ മറ്റേത് ഉച്ചയ്ക്ക് ഞാൻ പറഞ്ഞപോലെ…ഓക്കെ ”

” ഓ ശരി എല്ലാം തമ്പുരാട്ടി പറയും പോലെ… ”

ഞാൻ കൈകൂപ്പി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് എൻ്റെ തലമണ്ടയ്കൊരു കൊട്ടും തന്ന് പുള്ളിക്കാരിയും ഒരു ചിരിയോടെ തിരിഞ്ഞു നടന്നു…ഒരു നിമിഷം ആ പോക്ക് ഞാൻ നോക്കി നിന്നു…അങ്ങനെ ഈയുള്ളവൻ്റെ ജീവിതത്തിലേക്ക് ഒരു പാവം ചേച്ചികുടി വന്നിരിക്കുന്നു…ഇത്രേം കാലം ഇച്ചിരി വെറുപ്പ് തോന്നിയ ഈ സാധനം ഇത്രയും പാവമാണെന്ന് അറിയാൻ വൈകിപ്പോയി…അങ്ങനെ അതും ആലോചിച്ച് ഞാൻ പിള്ളാരുടെ അടുത്തേക്ക് പോയി…

അങ്ങനെ സമയം പിള്ളേരുമൊത്ത് തള്ളിനീക്കി…അതിനിടയിൽ ആതിരയുടെ കാര്യവും ചേട്ടത്തി പറഞ്ഞതും ഓക്കെ ഞാൻ പിള്ളാരോട് പറഞ്ഞു…അത് കേട്ടതും അവന്മാർക്കും ആവേശം…എന്താണ് പുള്ളിക്കാരി കാട്ടാൻ പോകുന്നത് എന്നറിയൻ…അതിന് മുന്നേ ഞാൻ ആതിരയോട് ചേട്ടത്തി പറഞ്ഞ പോലെ വരാൻ പറഞ്ഞിരുന്നു…അങ്ങനെ പറഞ്ഞ സമയം ആയപ്പോൾ ഞാനും നന്ദുവും ഇറങ്ങി…ബാക്കി രണ്ടിനോടും വന്നിട്ട് പറയാം എന്ന് പറഞ്ഞു…

അങ്ങനെ ഞാനും നന്ദുവും ഗ്രൗണ്ടിന് സൈഡിലേക്ക് വിട്ടു… പ്രതീക്ഷിച്ച പോലെ അവിടെ ആതിര ഉണ്ടായിരുന്നു…അവളൊറ്റകായിരുന്നു…മോണ്സ്റ്റർ…. പക്ഷെ അവിടെ എങ്ങും ചേട്ടത്തിയുടെ പൊടി പോലും ഇല്ല…ഇനി പണി പറ്റിച്ചതാണോ…? അങ്ങനെ ഓരോന്ന് ചിന്തിച്ച് അവളുടെ അടുത്തെത്തി…

” ആ എന്താ നിനക്ക് പറയാൻ ഉള്ളേ… ”

അവളുടെ അടുത്തെത്തിയതും ഞാൻ ഒരു ഇഷ്ട്ടകേടോടെ ചോദിച്ചു…

” അത് പിന്നെ ഇച്ചിരി പേഴ്സണൽ ആ…നന്ദു ഒരു അഞ്ച് മിനിറ്റ് ഞങ്ങൾക്ക് തരുവോ… ”

അവളേന്നേയും നന്ദുവേയും മാറി മാറി നോക്കി പറഞ്ഞു…

” ഓ വല്ല്യ ആഭ്യന്തര ചർച്ച അല്ലേ… ”

നന്ദു ഒരു പുച്ഛം കലർന്ന ശബ്ദത്തിൽ പറഞ്ഞ് കുറച്ച് മാറി നിന്നു…

” എന്താന്ന് വെച്ചാ വേഗം പറ… ”

അവൻ മാറിയതും അവളെ നോക്കി ഇത്തിരി കടുപ്പത്തിൽ തന്നെ ഞാൻ ചോദിച്ചു…

” അത് പിന്നെ നീയും ആര്യ മിസ്സും തമ്മിലെന്താ ബന്ധം…എന്തോ അടി നടന്നതൊക്കെ പിള്ളാര് പറഞ്ഞു…നീയും മിസ്സും തമ്മിൽ ഇഷ്ട്ടത്തിലാണോ… ”

അവളെന്നെ നോക്കി ചോദ്യം ഉന്നയിച്ചതും എനിക്കങ്ങ് വിറഞ്ഞ് കേറി…

” ഡി പുല്ലേ…അത് എൻ്റെ ചേട്ടത്തിയാ…എൻ്റെ ചേട്ടൻ കെട്ടാൻ പോകുന്ന പെണ്ണ്… അനാവശ്യം പറഞ്ഞാ നിന്റെ സണ്ഷെയ്ഡ് വാർത്ത പോലുള്ള പല്ല് ഞാൻ അടിച്ച് കൈക്കും… ”

ഞാൻ അവളെ നോക്കി ചീറി…പക്ഷെ എൻ്റെ വാക്കുകൾ ഭീതിക്ക് പുറമെ ഒരു ആശ്വാസം പോലെയാണ് അവൾ ഉൾക്കൊണ്ടതെന്ന് ആ മുഖഭാവം കണ്ടപ്പൊ തോന്നി…

” ആണോ…സത്യായിട്ടും… സമാധാനം ആയി…പിള്ളാര് മിസ്സിനെ മറ്റെ ജിതിനൊക്കെ ശല്ല്യം ചെയ്യ്തു നീ പോയി അവന്മാരെ പോയി തല്ലി…നീയും മിസ്സും തമ്മിൽ എന്തോ റിലേഷൻ ഉണ്ടെന്നൊക്കെ പറഞ്ഞത് കേട്ടപ്പൊ ഞാൻ ആകെ പേടിച്ച് പോയി… ”

അവളൊരു ചിരിയോടെ എന്നെ നോക്കി പറഞ്ഞു…അത് കണ്ടപ്പൊ എനിക്ക് വരേണ്ടി ഇല്ലാന്ന് തോന്നിപ്പോയി…

” അയിന് നീ എന്തിനാ ഇത്ര പേടിക്കുന്നേ…നോക്ക് നിന്നോട് ഞാൻ പല ആവർത്തി പറഞ്ഞതാണ്…അത് നടക്കില്ലാ… ”

ഞാൻ അവളുടെ പോക്ക് മനസ്സിലാക്കി ആദ്യമേ കേറി പറഞ്ഞു…

” എന്തിനാ അജ്ജൂ എന്നോട് ഇങ്ങനെ പറയുന്നെ…കുറേ കാലമായില്ലെ ഞാൻ പുറകേ നടക്കാൻ തുടങ്ങിയിട്ട്…എൻ്റെ സ്നേഹം എന്താ നീ കണ്ടില്ലാന്ന് നടിക്കുന്നേ… കുറച്ചു ദിവസം മുന്നേ ഇഷ്ടം തുറന്നു പറഞ്ഞപ്പൊ ഒരു ഇല്ലാത്ത പ്രേമ കഥയുണ്ടാക്കി… ”

അവളുടെ വായ്യീന്ന് അത് പറഞ്ഞ് തീർന്നതും അജ്ജൂ…..എന്ന് പറകീന്നൊരു വിളിയായിരുന്നു…ഏറെ പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോൾ അവിടെ കണ്ടയാളെ കണ്ട് എൻ്റെ തലമണ്ടയുടെ റിലേ വരെ പോയി…അതേ ദിവ്യ… ദേഷ്യത്തോടെ ഞങ്ങളുടെ അടുത്തേക്ക് വരുന്നു…

” എന്താ നിനക്ക് ഞാൻ ഫോൺ വിളിച്ചാ എടുത്താൽ….എന്തേ നിനക്കെന്നോട് സംസാരിച്ചാ പറാ…. ”

അവളുടെ നാവിൽ നിന്നും ഉയർന്ന ശബ്ദം കേട്ട് എൻ്റെ ശരീരത്തിൽ ഒരു വെള്ളിടി വെട്ടി… അപ്പോഴേക്കും നന്ദുവും ഞെട്ടിത്തരിച്ച് അങ്ങോട്ടേക്ക് എത്തിയിരുന്നു…ആതിര ആണെങ്കിൽ എന്താ സംഭവം എന്നർത്ഥത്തിൽ കിളി പോയി നിൽകുന്നു…

” പറ…എന്താ നീ ഒന്നും മിണ്ടാത്തെ…നിനക്ക് വെറുപ്പായോ നിൻ്റെ കുഞ്ചുവോട്…പറാ… എന്നോട് പറയാൻ… ”

അവളെന്നെ നോക്കി ഓരോ തവണ ശബ്ദമുയർത്തുമ്പോഴും ഇടിമിന്നൽ ശരീരത്തിൽ ഏൽക്കും പോലെ ആയിരുന്നു എനിക്ക്…ഒരക്ഷരം വായിൽ നിന്ന് പുറത്ത് വരുന്നില്ല…

” ഹലോ ഇയാളാരാ… ”

പുറകീന്നുള്ള ആതിരയുടെ ശബ്ദമായിരുന്നു അത്…

” ഞാൻ ആരേലും ആയി കോട്ടേ… നീയേതാ… ”

അവളുടെ ചോദ്യം ഇഷ്ട്ടപെടാത്ത ദിവ്യ അവളെ നോക്കി ചീറി… അതോടെ ആതിര നിന്ന് പതറി…

” ഞാൻ…ഞാനിവരുടെ ക്ലാസിലാ…ഫ്ര…ഫ്രണ്ടാ.. ”

അവൾ വിക്കി വിക്കി പറഞ്ഞു…

” ഫ്രണ്ടല്ലേ…അല്ലാതെ ഇവനെ ആദ്യാക്ഷരം നിൻ്റെ മടിയിലിരുത്തി ഒന്നുമല്ലല്ലോ പറഞ്ഞുകൊടുത്തത്… ഇങ്ങോട്ട് മാറി നില്ലെടി… ”

ദിവ്യയുടെ ശബ്ദമുയർന്നതും ഓണ് ദ സപോട്ടിൽ ആതിരാ ചാടി ദിവ്യയുടെ ബാക്കിൽ മാറി നിന്നു… അതോടെ ദിവ്യ വീണ്ടും എൻ്റെ നേരെ തിരിഞ്ഞു… ഇപ്പൊ അവളുടെ മുഖഭാവം ആതിരക്ക് കാണാൻ പറ്റില്ല…അതോടെ ദിവ്യ എന്നെ നോക്കി ഒരു കണ്ണിറുക്കി… അപ്പോഴാണ് ഇതൊക്കെ എൻ്റെ പുന്നാര ചേട്ടത്തിയുടെ പണിയാണെന്ന് ഓർമ്മ വന്നത്…ഇവളുടെ പെർഫോമൻസിൽ അത് ചിന്തിക്കാൻ ഞാൻ മറന്നുപോയിരുന്നു എന്നതായിരുന്നു സത്യം….

” പറ നിനക്കെന്നോട് വെറുപ്പാണോ അജ്ജൂ…ഞാൻ സോറി പറഞ്ഞതല്ലെ പലവട്ടം…പിന്നെന്താ എന്നോട് മിണ്ടാത്തെ…. ”

ഇത്തവണ അവൾ പറയുമ്പോൾ മുഖത്തൊരു ചിരിയുണ്ടായിരുന്നു…കാരണം പുറകെയുള്ളവൾ ഇത് കാണില്ലല്ലോ…അത് കണ്ടപ്പൊ എനിക്കും ചെറുതായി ചിരി വന്നു പക്ഷെ കടിച്ചു പിടിച്ചു…ഇതൊക്കെ കണ്ട് നന്ദു കിളി പാറി നിൽപ്പുണ്ട്…

” എത്ര സങ്കടത്തോടെയാ ഞാൻ ഇരിക്കുന്നേന്നറിയോ… ഭക്ഷണം പോലും കഴിക്കാൻ തോന്നുന്നില്ല… അത്രമാത്രം ഇഷ്ടാ എൻ്റെ ഈ അജ്ജുവെ എനിക്ക്… ”

അവൾ വാക്കുകളിലൂടെ തകർത്തഭിനയിക്കുമ്പോൾ ഒരു നിമിഷം ഞാൻ ആ വാക്കുകളിൽ അലിഞ്ഞ് ചേർന്നു പോയി…അവൾ ശരിക്കും അതെന്നെ നോക്കി ഒന്ന് പറഞ്ഞെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി…

” ഇനിയും എന്നെ വിട്ട് അകലല്ലേ അജ്ജൂ…അത് അത് ചിലപ്പൊ എനിക്ക് താങ്ങാൻ പറ്റില്ലാ…ഞാൻ വല്ല കടും കൈയും ചെയ്യ്തു പോവും… ”

ഇത്തവണ അവൾ പറഞ്ഞതിന് ശേഷം കണ്ണിൽ നിന്ന് ഇത്തിരി വെള്ളം കൂടി വരുത്തി…തിരിഞ്ഞൊരൊറ്റ നടത്തം…ഇതൊക്കെ കണ്ട് ആതിര ആകെ ഫ്ലാറ്റ്…ദിവ്യയുടെ ആ അഭിനയം കണ്ട് ഓസ്കാർ മോഷ്ടിച്ചാണേലും അവൾക്ക് അത് നൽകണം എന്നെനിക്ക് തോന്നിപ്പോയി…

” കുഞ്ചു പോകല്ലേ…നിൽക്ക്… ”

അത്രയും നേരം മൗനത്തിൽ നിന്ന ഞാൻ അവളുടെ പോക്ക് കണ്ട് പുറകീന്ന് വിളിച്ചു…പക്ഷെ അവൾ തിരിഞ്ഞു നടക്കുക തന്നെയായിരുന്നു… അതോടെ ഞാനും പുറകെ നടന്നു…ആദ്യം പക്ഷെ ആതിരയുടെ മുന്നിൽ ഒന്ന് നിന്നു…

” കണ്ടല്ലോ…ഇതാ ഞാൻ നിന്നോട് വേണ്ടാ… വേണ്ടാന്ന് പറഞ്ഞത്…നീ കുറച്ച് മുന്നേ പറഞ്ഞല്ലോ ഇല്ലാത്ത പ്രേമ കഥ പറഞ്ഞെന്ന്…ആ ഇല്ലാത്ത പ്രേമ കഥയിലെ നായിക ആണ് ആ പോകുന്നത്…ദിവ്യ… ഈ അർജ്ജുൻ്റെ ദിവ്യ… മനസ്സിലായോ….”

ഞാൻ ആതിരെയെ നോക്കി ഒരു വിജയഭാവത്തിൽ പറഞ്ഞതും…അവൾ ഞെട്ടികൊണ്ട് തലയാട്ടി…അവളോട് പറഞ്ഞ വാക്കുകൾ എൻ്റെ ഉള്ളിൽ നിന്നും ആരോ പറയിച്ച പോലെ ആയിരുന്നു എനിക്ക് തോന്നിയത്…അതോടെ ഞാൻ അടുത്തുള്ള നന്ദുവേയും വിളിച്ച് ദിവ്യയുടെ പിന്നാലെ കോളേജിന് വെളിയിലേക്ക് നടന്നു…

കോളേജിന് പുറത്ത് ഞങ്ങളേയും കാത്ത് ചേട്ടത്തി ചിരിയോടെ ഉണ്ടായിരുന്നു…എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാതെ പോലെ നിൽക്കുവാ…മുന്നേ നടന്ന ദിവ്യ വേഗം പുള്ളിക്കാരിയുടെ പുറകെ കയറി നിന്നു…

” ഞാനൊന്നും അറിയില്ലേ…എല്ലാം എന്നെ കൊണ്ടീ പെണ്ണുംപിള്ള ചെയ്യിപ്പിച്ചതാണേ… ”

അവൾ ചേട്ടത്തീടെ പുറകിൽ മറഞ്ഞു നിന്ന് ചിരിയോടെ പറഞ്ഞു…അത് കേട്ട് ബാക്കി എല്ലാവരും ചിരിക്കാൻ തുടങ്ങി…

” എന്നാലും എൻ്റെ ചേട്ടത്തി ഇതൊരുമാതിരി മറ്റേടത്തെ പ്ലാൻ ആയിപ്പോയി…ഞാൻ ആകെ കിളി പോയ അവസ്ഥയിലായിരുന്നു…ഇങ്ങനൊന്നും ചെയ്യാൻ മാത്രമുള്ള ശല്ല്യം ഒന്നുമില്ലായിരുന്നു… ”

ഞാൻ ചേട്ടത്തിയെ നോക്കി കപട ദേഷ്യം കാണിച്ച് പറഞ്ഞു…

” ഹി ഹി ഹി…നിനക്ക് അത് തന്നെ വേണം…എന്നെ നേരത്തെ കുറേ തീ തീറ്റിച്ചതല്ലേ… അപ്പൊ എന്തേലുമൊക്കെ ഞാൻ തിരിച്ചു തരേണ്ടെ…ഇത് നിനക്കിട്ട് തന്ന് പണിയാ…പിന്നെ മറ്റേത് മുളയിലേ നുള്ളുന്നതാ നല്ലത് അല്ലേൽ പണിയാനും… ”

ചേട്ടത്തി ഒരു ചിരിയോടെ പറഞ്ഞ് ദിവ്യയെ പുറകിൽ നിന്ന് മുന്നിൽ പിടിച്ചു നിർത്തി…

” എന്നാലും ഈ സാധനം എന്തൊരു അഭിനയായിരുന്നു… മനുഷ്യൻ അങ്ങില്ലാണ്ടായി… ”

ഞാൻ ദിവ്യയെ നോക്കി ചെറുചിരിയോടെ പറഞ്ഞു…അതിനവളും ചിരിച്ചു നിന്നു…

” സത്യം…ഞാൻ ചുറ്റും വല്ല ക്യാമറയും ഉണ്ടോന്ന് നോക്കുവായിരുന്നു…ഇത് വല്ല ഷോർട്ട് ഫിലിമോ…പ്രാങ്കോ മറ്റോ ആണെന്ന് വരെ ചിന്തിച്ചു പോയി… ”

നന്ദുവും എൻ്റെ വാദത്തെ പിന്തുണച്ചു…

” അതല്ലേലും എൻ്റെ കുഞ്ചൂസ്സാരാ മോൾ…അതല്ലേ ഇതിനെ കളത്തിൽ ഇറക്കിയത്… ”

ചേട്ടത്തി അവളെ ഒന്ന് പൊക്കിയടിച്ച് പറഞ്ഞു…

” എന്താലും ഇന്നത്തോടെ ആ ശല്ല്യം ഫ്രീ ആയി ഒഴിവായി… ”

ഞാൻ ഒന്ന് നെടുവീർപ്പിട്ടു…

” ഫ്രീ ആയോ… പോയി വണ്ടി എടുത്ത് വാ മിസ്റ്റർ…എനിക്ക് അതിന്റേതായ ചിലവുണ്ട്… ”

പെട്ടന്ന് എൻ്റെ വാക്ക് കേട്ട് ദിവ്യ ഒരു ചിരിയോടെ മുന്നോട്ട് വന്ന് പറഞ്ഞു…

” എന്തോന്ന്…?? ”

ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി പുരികം ഉയർത്തി…

” പിന്നലാതെ മാറ്റിനിക്ക് പോകാൻ ചേച്ചിയെ കൂട്ടാൻ വന്നതാ…ഈ സാധനം ഒഴിവു കിഴിവ് ഇന്നലെ തൊട്ടേ പറയുന്നുണ്ട്…അപ്പോഴാ പരിഹാരം എന്നോണം എന്നെ ഇതും പറഞ്ഞ് കളത്തിൽ ഇറക്കിയത്…അതോണ്ട് മോൻ വേഗം വന്നേ… ”

അവളെന്നെ നോക്കി പറഞ്ഞതും ഞാൻ നേരെ ചേട്ടത്തിയിലേക്കാക്കി ശ്രദ്ധ…

” എന്നെ നോക്കണ്ടാ…എനിക്ക് പോകാൻ തീരെ വയ്യായിരുന്നു അപ്പോഴാ ഈ ഐഡിയ വന്നത്…നിന്റെ പ്രശ്നവും മാറും…ഇവളുടെ ശല്യവും ഉണ്ടാവില്ല…എപ്പടി… ”

ചേച്ചി കണ്ണിറുക്കി ഒരു ചിരിയോടെ പറഞ്ഞു…അപ്പോ നൈസായിട്ട് തടി തപ്പി കക്ഷി…

” മതി പുരാണം പറഞ്ഞത്…വേഗം വണ്ടി എടുത്ത് വാ…മാറ്റിനി ഇപ്പൊ തുടങ്ങും… ”

ദിവ്യ എന്നെ നോക്കി ധൃതി വെച്ചു…

” അയ്യെ എനിക്കൊന്നും വയ്യാ… ”

ഞാൻ നൈസായിട്ട് വലിയാൻ വേണ്ടി പറഞ്ഞു…

” ആഹാ…കാര്യം കഴിഞ്ഞപ്പൊ കാല് വരുന്നോ എല്ലാരും…എന്നാ ഇപ്പൊ ശരിയാക്കിത്തരാം…ഞാനാ പെണ്ണിനോട് പോയി എല്ലാം പറയാൻ പോവ്വാ… ”

അവളെന്നേം കടന്ന് മുന്നോട്ടേക്ക് കടക്കാൻ തുടങ്ങി…അത് കണ്ട് ഞാൻ ഒഴികെ ബാക്കി രണ്ടും ചിരി തുടങ്ങി…

” അത് ന്യായം പാവം കൊച്ചിനെ പറ്റിക്കല്ലെടാ… ”

നന്ദുവും എന്നെ നോക്കി അവളെ എരിവുകേറ്റി…

” ഓഹ്…ഞാൻ വരാം അവിടെ നില്ല്… ”

ഞാൻ ഒടുക്കം സമ്മതിച്ചു… അതോടെ പെണ്ണ് ചിരിയോടെ അവിടെ നിന്നു…ഞാൻ നന്ദുവേയും വലിച്ച് അവിടെ നിന്നും കോളേജിൻ്റെ ഉള്ളിലേക്ക് വണ്ടിയെടുക്കാൻ നടന്നു…

” ഡാ സത്യം പറയാലോ അവള് കൊള്ളാം കേട്ടോ… ”

വണ്ടിക്ക് അരികിലേക്ക് നടക്കുമ്പോൾ നന്ദു എന്നോട് പറഞ്ഞു…

” മ്മ്…എന്ത്യേ… ”

ഞാൻ അവനെ നോക്കി പുരികം ഉയർത്തി…

” അല്ല കിടിലം ക്യാരക്ടർ…ശരിക്കും നിനക്ക് നന്നായി ചേരുന്നുണ്ട്… ”

അവനൊരു ആക്കിയ ചിരിയോടെ പറഞ്ഞു…പക്ഷെ അത് കേട്ടതും എൻ്റെ ദേഹത്ത് കുളിരു കോരും പോലെ തോന്നി…

” ഒന്ന് പോടാ…ജസ്റ്റ് ഫ്രണ്ട്ഷിപ്പാ… ”

ഞാൻ അവനെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് വണ്ടിയിൽ കേറി ഇരുന്നു…

” ഒന്ന് പോടാ…നിന്നെ എനിക്കറിയാം…പിന്നെ അവളേയും എനിക്ക് സംശയമുണ്ട്…അവൾ ആതിരയുടെ മുന്നിൽ നിന്ന് ഇടറാതെ പറഞ്ഞ വാക്കുകൾ ഓരോന്നും അതിനൊരു തെളിവായാ ഞാൻ കാണുന്നേ… ”

അവനവന്റെ ഉള്ളിൽ തോന്നിയ കാര്യം പറഞ്ഞതും ഞാൻ ഒരു നിമിഷം സ്തംഭിച്ച് പോയി…ഇനി എനിക്കുള്ളത് പോലെ അവളുടെ ഉള്ളിലും വല്ലതും ഉണ്ടാവുമോ…??ഹേയ് വെറുതെ കാട് കയറേണ്ടാ…

” ഒന്ന് പോടാ… നിനക്ക് വട്ടാ…നീ പോയി പിള്ളേരം വിളിച്ച് വാ എന്താലും ഒരുമിച്ച് പോയി പടം കാണാം… ”

ഞാൻ അവൻ പറഞ്ഞത് തൽകാലം തള്ളിക്കളഞ്ഞു…

” ഓ വേണ്ട മോനെ… ഒറ്റയ്ക്ക് പോയാ മതി…ഞങ്ങളില്ലേ..അവള് നിന്നോടാ ചെല്ലാൻ പറഞ്ഞത്…അതോണ്ട് ആശാൻ വേഗം വണ്ടി സ്റ്റാർട്ടാക്കിക്കോ… ”

” ഡാ കളിക്കല്ലേ…പിള്ളേരറിഞ്ഞാ എന്നെ കളിയാക്കി കൊല്ലും… ”

” ഒരു തേങ്ങയും ഇല്ല…ഞാൻ എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുക്കും…നീ വണ്ടി വിട് മോനെ… ”

അവനെന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് പുറത്തൊരു തട്ട് തട്ടി…അതോടെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലായ ഞാൻ വണ്ടി പുറത്തേക്കെടുത്തു…എന്നിട്ട് നേരെ ചേട്ടത്തിയുടേം അവളുടേം അടുത്ത് നിർത്തി…അതോടെ പെണ്ണ് ചാടി കേറി വണ്ടിയിലിരുന്നു…

” ഇതാ ചേച്ചി സ്കൂട്ടിയുടെ കീ…അപ്പൊ ശരി ബൈ…വേഗം വിട് പടം ഇപ്പൊ തുടങ്ങും… ”

അവളെന്നോടും ചേച്ചിയോടും മാറി മാറി പറഞ്ഞ് തിരക്ക് കൂട്ടി…

” ഓ… തീയറ്റർ അവിടുന്ന് ബസ്സ് കേറി പോവില്ല…ഒന്ന് മിണ്ടാതിരി.. ”

ഞാൻ അവളുടെ തിരക്ക് കണ്ട് പറഞ്ഞു…

” അപ്പൊ ശരി രണ്ടാളും പോയി ഫിലിം ഒക്കെ കാണ്… ”

ചേട്ടത്തി ഞങ്ങളെ നോക്കി ഒരു ചിരിയോടെ പറഞ്ഞ് കോളേജിലേക്ക് തിരിഞ്ഞു നടന്നു…അതിന് തലയാട്ടിയതിന് ശേഷം ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

” അതേ ശരിക്കും എന്താ ആ കുട്ടിയെ ഇഷ്ട്ടെ.ലാത്തെ… ”

യാത്രയിൽ അവളെന്നോട് തിരക്കി…

” എനിക്കിഷ്ടല്ല അത്ര തന്നെ… ”

ഞാൻ അതിനൊരൊഴുക്കൻ മട്ടിൽ മറുപടി നൽകി…

” അതെന്താന്നല്ലെ ചോദിച്ചേ…വേറെ വല്ലവരും ഉണ്ടോ മനസ്സിൽ… ”

അവൾ വിടാൻ ഉദ്ദേശമില്ല…ആ ഉണ്ട് നീയാണെന്ന് പറയണം എന്നുണ്ടെങ്കിലും പറഞ്ഞില്ല…

” ആ ഉണ്ട് സിനിമാ നടി തമന്ന എന്ത്യേ…ശരിയാക്കി തരുവോ… ”

” ഹേയ് ഞാൻ ഒരിക്കലും തമന്നയോട് അങ്ങനൊരു പാപം ചെയ്യില്ല… ”

അവളെന്റെ മറുപടിക്ക് അതേ നാണയത്തിൽ തിരച്ചടി നൽകുന്നത് പതിവായത് കൊണ്ടും മൂർഖനെ ചവിട്ടി കടിവാങ്ങുന്നത് മണ്ടത്തരം ആണെന്നുള്ളത് കൊണ്ടും ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല…വേഗം വണ്ടി മുന്നോട്ടെടുത്തു… അതുകൊണ്ട് പെട്ടെന്ന് തീയ്യറ്ററിലെത്തി…വണ്ടിയും പാർക്ക് ചെയ്യ്ത് ഉള്ളിലേക്ക് കയറി…അവള് തന്നെ ഏതോ തമിഴ് പടത്തിന്റെ ടിക്കറ്റെടുത്തു…പുതുമുഖ നടനായിരിക്കണം…എനിക്ക് കണ്ടിട്ട് മനസ്സിലായില്ല…അങ്ങനെ പെട്ടന്ന് തന്നെ തീയറ്ററിൻ്റുള്ളിലേക്ക് കയറി…ഓഹോ എസിയുടെ ഒടുക്കത്തെ തണുപ്പായിരുന്നു…രണ്ടെണ്ണം അടിച്ചത് കൊണ്ട് ശരിക്കും അറിയുന്നുണ്ട്…അങ്ങനെ സീറ്റ് നമ്പറും നോക്കി വേഗം പോയിരുന്നു…അപ്പോഴേക്കും പടം തുടങ്ങിയിരുന്നു…പടത്തിന്റെ ആദ്യത്തെ ലാഗും സാധനത്തിന്റെ ചെറിയ കിക്കും ഒലക്കേമല തണുപ്പും കൂടി ആയപ്പൊ എൻ്റെ കണ്ണടയാൻ തുടങ്ങി…അങ്ങനെ ഞാൻ നൈസായിട്ട് ഒറങ്ങാൻ തുടങ്ങി…നേരെ അവളുടെ തോളിലേക്കാണ് കുറച്ചു കഴിഞ്ഞ് വീണത്… അതൊരു സൗകര്യം ആയി…അതോടെ വെടിപ്പായി ഉറങ്ങി…കുറേ സമയം കഴിഞ്ഞ് അവളുടെ തട്ട് കേട്ടാണ് പിന്നെ എണീറ്റത്…

” സോറി ഒറങ്ങി പോയി…എന്താ ഇൻ്റർവെല്ലാണോ… ”

ഞാൻ ഉറക്ക ചടപ്പിൽ അവളുടെ തോളിൽ നിന്നും തലയെടുത്ത് കണ്ണ് തിരുമ്മി ചോദിച്ചു…

” ഉണ്ട…എന്നെക്കൊണ്ടുന്നും പറയിക്കണ്ടാ…ഇൻ്റർവെൽ പോലും… പടം കഴിഞ്ഞു ബോധം ഇല്ലാത്തതെ…അതെങ്ങനാ അല്ലേലെ ബോധം ഇല്ല അതിന്റെ പൊറത്ത് കുടിക്കുവേം കൂടി ചെയ്യുക അല്ലേ…ഞാൻ പോവ്വാ… ”

അവളെന്നെ നോക്കി ദേഷ്യത്തോടെ പറഞ്ഞ് പുറത്തേക്ക് നടക്കാൻ ഒരുങ്ങി…അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്…പടം കഴിഞ്ഞ് എല്ലാവരും ഇറങ്ങുന്നു…അവളുടെ സംസാരം കേട്ട് കുറച്ചു പെമ്പിള്ളേര് എന്നെ നോക്കി ചിരിക്കുന്നുണ്ട്…അതോടെ ചമ്മിയ ഞാൻ വേഗം ആവളുടെ പിന്നാലെ വെച്ച് പിടിച്ചു…

” ദേ…സോറി…പടം ലാഗായോണ്ടാ…ക്ഷമി… ”

ഞാൻ അവളുടെ ഒപ്പം എത്തിയപ്പൊ ചുമ്മാ ഒന്ന് പറഞ്ഞു…

” ഓ…അല്ലാതെ ഓരോന്ന് മോന്തി കുടിച്ചതോണ്ടല്ല… ”

അവളെന്നെ രൂക്ഷമായൊന്ന് നോക്കി…അതോടെ ഞാൻ ചമ്മിയ മുഖഭാവത്തോടെ നിന്നുപോയി…പിന്നെ ഒന്നും പറയാതെ വണ്ടിയുടെ അടുത്തേക്ക് വിട്ടു…

” വാ നമ്മുക്ക് വല്ലതും കഴിക്കാം… ”

വണ്ടിയെടുക്കുമ്പോൾ ഞാൻ അവളുടെ ദേഷ്യം മാറ്റാൻ പറഞ്ഞു…അതിന് മറുപടി ഒന്നും പറയാതെ അവൾ വണ്ടിയിൽ കയറി…അതോടെ മൗനം സമ്മതം എന്ന് കണക്കാക്കി ഞാൻ നേരെ അടുത്തുള്ള നല്ല റെസ്റ്റോറന്റിലേക്ക് വിട്ടു…

വണ്ടിയും താഴെ അണ്ടർ ഗ്രൗണ്ടിൽ വെച്ച് നേരെ റസ്റ്റോറന്റിലേക്ക് കയറി…അവിടെ നിന്നും അത്യാവശ്യം ഫുഡ് തട്ടി…അവൾ കുറച്ചേ കഴിച്ചുള്ളൂ പെട്ടന്ന് തന്നെ കഴിച്ച് ഞാൻ വണ്ടിയുടെ അടുത്തുണ്ടാവും എന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി…ആള് അപ്പോഴും കലിപ്പിലായിരുന്നു…ഞാൻ പക്ഷെ വിശപ്പുള്ളത് കൊണ്ട് പതുക്കെ നല്ല രീതിയിൽ തട്ടാൻ തീരുമാനിച്ചു… പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ എന്തോ മനസ്സിനൊരു അസ്വസ്ഥത പോലെ അതോടെ ഞാൻ കഴിപ്പ് മതിയാക്കി ബില്ലും അടച്ച് വേഗം താഴേക്ക് പാർക്കിംഗിലേക്ക് വിട്ടു…അവിടെ എത്തി കണ്ട കാഴ്ച കണ്ട് എൻ്റെ ഉള്ളൊന്ന് നടുങ്ങി…രണ്ട് മൈരന്മാർ ദിവ്യയുടെ അടുത്ത് നിന്ന് എന്തൊക്കെയോ പറയുന്നു…കുറച്ച് അകലയായി വേറേം രണ്ടെണ്ണം…അവളാകെ പേടിച്ച് കരയുന്നു…അതോടെ ഞാൻ ഡാ… എന്ന് വിളിച്ച് വേഗം അങ്ങോട്ടേക്ക് ഓടി…

” ഓ അപ്പൊ ഇവനെയാണോ നീ കാത്ത് നിന്നത്… ഇവനെ കൊണ്ട് എന്താവാനാ മോളെ… നീ ഞങ്ങടെ കൂടെ വാ…ഞങ്ങള് നാല് പേരില്ലേ… അതാവുമ്പോ മോൾക്ക് സ്വർഗം കാണാം… “

ഞാൻ അടുത്തെത്തിയതും കൂട്ടത്തിലൊരുത്തൻ ദിവ്യയെ നോക്കി ഒരു വെടക്ക് ചിരിയോടെ പറഞ്ഞു…അത് കൂടെ കേട്ടപ്പോൾ എൻ്റെ രക്തം തെളക്കാൻ തുടങ്ങി…കണ്ണൊക്കെ ചുവന്ന് വരും പൊലെ തോന്നി….

” വാ നമ്മുക്ക് പോകാം… പ്ലീസ് എനിക്ക് പേടിയാവുന്നു… ”

ദിവ്യ പെട്ടെന്ന് ഓടി എൻ്റടുത്ത് വന്ന് എൻ്റെ കയ്യിൽ പിടിച്ച് പേടിയോടെ പറഞ്ഞു…

” അങ്ങോട്ട് മാറി നിക്കെടി… ”

ഞാൻ അവളെ നോക്കി പറഞ്ഞു…പക്ഷെ കാര്യം എന്താണെന്നർത്ഥത്തിൽ അവളെന്നെ തന്നെ നോക്കി നിന്നു…

” നിന്നോട് പറഞ്ഞ കേട്ടില്ലേ അങ്ങോട്ട് മാറി നിക്കാൻ… ”

ഇത്തവണ എൻ്റെ ശബ്ദം ഗാംഭീര്യ പൂർവം ഉയർന്നു…അതോടെ ദിവ്യ പേടിച്ച് കൈ വിട്ടു…എന്നിട്ട് ഞാൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് മാറി നിന്നു…എൻ്റെ മുഖവും ഭാവവും കണ്ട് അവളാകെ പേടിച്ചിരുന്നു…കൂട്ടത്തിൽ അവന്മാരും…അവൾ മാറി നിന്നതോടെ ഞാൻ അവന്മാർക്ക് നേരെ തിരിഞ്ഞു…

” അതിക സമയമില്ല… പെട്ടന്ന് തന്നെ തീർക്കണം അതുകൊണ്ട് സ്വർഗവും നരകവുമൊക്കെ നിനക്കൊക്കെ ഞാൻ ഒരുമിച്ചു തന്നെ കാണിച്ചു തരാം… ”

ഞാൻ തീക്കത്തി കയറിയ ദേഷ്യത്തിൽ മുന്നിലുള്ള ഒരുത്തൻ്റെ അടിവയറ് നോക്കി ആഞ്ഞൊരു കുത്ത് കുത്തി…അതോടെ വേദനയിൽ പുളഞ്ഞു കൊണ്ടവൻ നിലത്ത് വേച്ചുപോയി…ഞൊടി ഇടയിൽ അടുത്തുള്ളവൻ്റെ കരണം നോക്കി ഒന്ന് പൊട്ടിച്ച ശേഷം അവൻ്റെ തല പിടിച്ച് അടുത്തുള്ള ചുമരിനോട് ശക്തമായി അടിക്കാൻ തുടങ്ങി…ഇതൊക്കെ കണ്ട് ദിവ്യ പേടിച്ച് വിറച്ചിരുന്നു…പക്ഷെ ക്രോധം വന്നാൽ എൻ്റെ പ്രവർത്തികൾ എന്നിൽ ഒരു ലഹരി ആയിരുന്നു…ദൂരെ മാറി നിന്ന രണ്ടിൽ ഒരുവൻ ഒരു ഇരുമ്പ് വടിയെടുത്തെൻ്റെ നേരെ വീശിയതും…ദിവ്യ അലമുറ ഇട്ടു…അപ്പൊഴേക്കും ഒന്ന് രണ്ട് പേർ താഴേക്ക് വന്നിരുന്നു…അണ്ടർഗ്രൗണ്ട് ആയതിനാൽ അതിക പേരും അറിഞ്ഞിരുന്നില്ല…പക്ഷെ അടിക്കാൻ വന്നവനിൽ നിന്നും ഞാൻ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി തിരിഞ്ഞു വന്ന് അത് കൈകൊണ്ട് പിടിച്ചു…

” എൻ്റെടാ…ടൂൾസെടുത്ത് എൻ്റെ കൊച്ചിനെ പേടിപ്പിക്കല്ലേ…എന്താലും നീ ഫൗള് കാണിച്ചു…എന്നാ നിന്റെ ആഗ്രഹം പോലെ നടക്കട്ടെ… ”

ഞാൻ അവനെ നോക്കി പറഞ്ഞ് നേരെ ദിവ്യയുടെ അടുത്തേക്ക് തിരിഞ്ഞു…

” കണ്ണടക്കടി…. “

ഞാൻ അവളെ നോക്കി ശബ്ദത്തോടെ പറഞ്ഞു… അതോടെ പേടിച്ചവള് കണ്ണൊരൊറ്റ പൂട്ടൽ…പിന്നെ ഒന്നും നോക്കിയില്ല ആ വടി വെച്ച് അവന്മാരെ പൊതിരെ തല്ലാൻ തുടങ്ങി… അത്രത്തോളം ദേഷ്യമായിരുന്നു എനിക്ക്….കലി ഒട്ടടുങ്ങുന്നില്ല എന്നാൽ അല്ലേ തല്ല് നിർത്താൻ പറ്റൂ…ഇതിനിടയിൽ അവന്മാരി രണ്ടെണം ഓടിയിരുന്നു…പിന്നെ ആദ്യം അവളോട് മോശമായി സംസാരിച്ച രണ്ടിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു…അതോടെ ശബ്ദം കേട്ട് കണ്ണ് തുറന്ന അവൾ ഓടി എൻ്റെ അടുത്ത് വന്നെന്നെ പുറകീന്ന് കെട്ടിപിടിച്ചു…ഒരു നിമിഷം എൻ്റെ സകല ദേഷ്യങ്ങളും ഈല്ലാതവും പോലെ…. ഞാൻ പോലും അറിയാതെ ഞാൻ ശാന്തനാവും പോലെ…

പ്ലീസ് മതി…വാ പോകാം…എ..നി എനിക്ക്…. പേടി…പേടിയായിട്ടാ…എൻ്റെ പൊട്ടക്കണനല്ലേ…ഞാൻ പറഞ്ഞാൽ കേൾക്കില്ലേ…പ്ലീസ്…. പ്ലീസ്….

അവളേങ്ങലടിച്ച് പുറകിൽ നിന്ന് പറയുന്നത് കേട്ട് ഒരു നിമിഷം എൻ്റെ കൈയ്യിൽ നിന്നും ആ ഇരുമ്പ് വടി താഴേക്ക് വീണു.. കുറച്ചു സമയം ഞാൻ അങ്ങനെ തന്നെ നിന്നു….ഒടുക്കം ഞാൻ അവളെ പുറകിൽ നിന്നും വലിച്ച് എന്നോട് ചേർത്ത് നിർത്തി….

” ഇനി നീയെങ്ങാനും ഏതേലും പെണ്ണിൻ്റെ മാനത്തിന് വിലപറഞ്ഞാൽ ഇവിടം കൊണ്ട് ഞാൻ നിർത്തില്ല…ഓർത്തോ… ”

അവന്മാരെ നോക്കി അലറിയതിന് ശേഷം ഞാൻ അവളേയും കൊണ്ട് വണ്ടികരികിലേക്ക് നീങ്ങി…പെട്ടെന്ന് തന്നെ വണ്ടിയെടുത്തു…അവള് പുറകിൽ കേറിയതും ഒരിക്കൽ കൂടി അവന്മാരെ ഒന്ന് നോക്കിയതിന് ശേഷം വണ്ടി മുന്നോട്ടെടുത്തു…

പിന്നെ യാത്രയിൽ കുറേ നേരം മൗനമായിരുന്നും…ഒടുക്കം ഞാൻ അതിന് വിരാമം ഇടാൻ തീരുമാനിച്ചു…

” അതേ…. ”

ഞാൻ മിററിലൂടെ നോക്കി വിളിച്ചു…അവിടെ നിന്നും നോ റസ്പോണ്സ്….

” ഞാൻ ദേഷ്യം വന്നാൽ അങ്ങനാ…എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല…സോറീ… ”

ഞാൻ വീണ്ടും ഒന്ന് മുട്ടി നോക്കി… എവിടുന്ന് ഒരു രക്ഷയുമില്ല…ഒരു മൂളല് പോലും കേൾക്കുന്നില്ല…അതോടെ പിന്നെ ഞാനൊന്നും പറയാൻ പോയില്ല നേരെ വണ്ടി അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു…

” വണ്ടി നിർത്ത്…എനിക്കാ ക്ഷേത്രത്തിൽ ഒന്ന് തൊഴണം… ”

കുറച്ചു മുന്നോട്ട് പോയതും ഒരു ദേവി ക്ഷേത്രം കണ്ടവൾ പുറകീന്ന് പറഞ്ഞു…അത് കേട്ടതും എനിക്ക് സമാധാനമായി ഒന്ന് സംസാരിച്ച് കിട്ടിയല്ലോ…ഞാൻ വേഗം ആ ക്ഷേത്രത്തിന് സൈഡിലായി നിർത്തി…അവളിറങ്ങി കുറച്ചു മുന്നോട്ട് നടന്ന് പെട്ടന്ന് നിന്നു എന്നിട്ടെന്നെ തിരിഞ്ഞു നോക്കി… ” എന്തേ വരുന്നില്ലേ… ” എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം എന്നെനിക്ക് മനസ്സിലായി…

” ഇല്ല ഞാനില്ല…താൻ പോയിട്ട് വാ…ഞാൻ അങ്ങനെ എപ്പോഴും അമ്പലത്തിൽ ഒന്നും പോകാറില്ല…പോരാത്തേന് ലേശം ”

ഞാൻ ചമ്മിയ ഭാവത്തോടെ കൈകൊണ്ട് വെള്ളം അടിച്ചുപോയീന്ന് കാണിച്ചു…

” അതെങ്ങനാ ദൈവ വിചാരം ഒന്നുമില്ലാലോ…കള്ളുകുടിക്കണം മുന്നും പിന്നും നോക്കാതെ തല്ല് കൂടണം…ഇതൊക്കെ അല്ലേ വേണ്ടത്…വല്ല്യ ഗുണ്ടയാണെന്നാ വിചാരം… ”

ഞാൻ പറഞ്ഞ് തീർന്നതും ചൂരിദാറിൻ്റെ ഷാളിൽ കൈകോർത്ത് പിറുപിറുത്തുകൊണ്ട് ദേഷ്യത്തിൽ അവൾ അമ്പലത്തിനുള്ളിലേക്ക് കയറി…അവളുടെ ആ ദേഷ്യം കാണാൻ ഒരു പ്രത്യേക രസമായിരുന്നു…വല്ലാത്ത ഒരു ലഹരിയിലേക്ക് അവളെന്നെ കൊണ്ട് പോകും പോലെ തോന്നി… അപ്പോഴേക്കും നേരം സന്ധ്യ ആവാറായിരുന്നു…പോയി കുറച്ചു നേരം കഴിഞ്ഞ് അവൾ തിരിച്ചു വന്നു…അതോടെ വണ്ടി എടുത്ത് നേരെ അവളുടെ തറവാട് ലക്ഷ്യമാക്കി വിട്ടു…യാത്രയിൽ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയിരുന്നില്ല… അതുകൊണ്ട് തന്നെ പെട്ടന്ന് തന്നെ അവിടെ എത്തി…വണ്ടി നിർത്തിയതും

” ഞാൻ പോവ്വാ… ”

എന്ന് പറഞ്ഞവൾ ഒരോറ്റ നടത്തം…പെണ്ണിന്റെ ദേഷ്യം കണ്ട് ചിരിപൊട്ടിയെങ്കിലും അടുക്കിവെച്ചു…അങ്ങനെ അവളുടെ പോക്കും നോക്കി നിന്നതിന് ശേഷം തൽക്കാലം വണ്ടി വളച്ച് വീട്ടിലേക്ക് വിട്ടു…

അവിടുന്ന് നേരെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മയും അച്ഛനും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു…

” എന്താ പൊന്നുമോനിന്ന് വൈകിയത്… ”

ഒരു മുഖവരയോടെ അമ്മ ചോദിച്ചു… അതിന് ഒന്നൂല്ല്യാന്ന് പറഞ്ഞ് ഉള്ളിലേക്ക് വലിയാൻ നോക്കി…

” ഡാ ഇനി ഏതായാലും ഇന്ന് ഹോസ്പിറ്റലിൽ പോവേണ്ടാ നാളെ നമ്മുക്കെല്ലാവർക്കും സൂര്യയുടെ പെണ്ണിന്റെ തറവാട്ടിൽ പോകണം… ”

ഉള്ളിലേക്ക് കയറാൻ തുടങ്ങിയ എന്നെ തേടി അച്ഛൻ്റെ വാക്കുകൾ എത്തി…

” എന്തിന്…? ”

ഞാൻ ഒരു നിമിഷം അവിടെ നിന്ന ശേഷം കാര്യം എന്താണെന്നറിയാൻ പുരികം ഉയർത്തി…

” നാളെ അവിടെ വച്ചൊരു ചടങ്ങുണ്ട്…ഒരു വാക്കുകൊടുക്കൽ പോലെ…അതിന് ശേഷം നിശ്ചയ തീയതി കൂടി തീരുമാനിക്കും… ”

പുള്ളിക്കാരൻ കാര്യം വിശദീകരിച്ചത് പോലെ പറഞ്ഞൊന്ന് നെടുവീർപ്പിട്ടു…

” ഹേ അതിനെന്തിനാ എല്ലാവരും… പോരാത്തതിന് ചേട്ടത്തി ഇന്ന് കോളേജിൽ നിന്നൊന്നും പറഞ്ഞില്ലല്ലോ… ”

ഞാൻ എൻ്റെ സംശയമുന്നയിച്ചു…

” ചേട്ടത്തിയോ ഇതെപ്പൊ മുതൽ… ഇന്നലെവരെ മിസ്സായിരുന്നല്ലോ… ”

ഞാൻ പറഞ്ഞു തീർന്നതും പൊടുന്നനെ അമ്മയുടെ ഒരു ചോദ്യം…

” ഹാ അതൊക്കെ ആയി…അതല്ല ഇവിടുത്തെ വിഷയം…ഈ പറഞ്ഞ കാര്യത്തിനൊക്കെ കാരണവന്മാർ അല്ലേ ഉണ്ടാവേണ്ടത്…ഈ പൈതൽ എന്തിനാ… ”

” ഓ ഒരു പൈതൽ…നീ പറയുന്നത് കേട്ടാൽ മതി…അങ്ങനെ മുതിർന്നവർ കുട്ടികൾ എന്നൊന്നുമില്ല… നമ്മുടേം അവരുടേം കുറച്ച് ബന്ധുക്കളുള്ള ഒരു ചടങ്ങ്…അത്രെന്നെ… ”

” മ്മ്…. ”

കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു…അതോടെ ഞാൻ മൂളിക്കോണ്ട് അകത്ത് കയറി… പിന്നെ പതിവ് പോലെ ഫ്രഷായി ചായയും കുടിച്ച് രണ്ടാളോടും സമയം ചിലവഴിച്ചു…ഒരുക്കം അത്താഴവും തട്ടി റൂമിലേക്ക് വിട്ടു…ഫോണെടുത്ത് നൈസ് ആയിട്ടവൾക്കൊരു മെസേജ് അയക്കാൻ തീരുമാനിച്ചു…

” അതേ… സോറി കുറേ പറഞ്ഞു കേട്ടോ… ”

ഞാൻ സെൻ്റ് ചെയ്യ്തു… കുറച്ചു കഴിഞ്ഞ് മെസേജ് കണ്ടെങ്കിലും നോ റിപ്ലൈ…

” താൻ അവിടുന്ന് പെട്ടെന്ന് പോയത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ…കഴിഞ്ഞത് കഴിഞ്ഞില്ലേ…ഒന്ന് മിണ്ടടോ ശൂർപ്പണഖേ… ”

ഞാൻ ഒന്നൂടെ എറിഞ്ഞു നോക്കി.. ചിലപ്പൊ ബിരിയാണി കിട്ടിയാലോ…പക്ഷെ കിട്ടി ഒരു പാട് ചുവന്ന് തുടുത്ത ദേഷ്യത്തിൻ്റെ സ്മൈലി…അതോടെ നൈസ് ആയിട്ട് ആ ഉദ്യമം ഉപേക്ഷിച്ചു… പിന്നെ നന്ദുവിന് മെസേജയച്ചു…അവന്മാരൊക്കെ എന്നെ കാണാൻ ഇരിക്കുവാണെന്നവൻ മെസേജ് അയച്ചു… പിന്നെ സൂര്യയുടെ കോൾ വന്നു.. സംഭവം എല്ലാം അറിഞ്ഞപ്പോൾ തന്നെ അവൻ എന്നെ വിളിക്കുന്നുണ്ട്… തിരക്കിനിടയിൽ എടുക്കാൻ പറ്റിയില്ല…പിന്നെ അവനോട് നടന്നതിനെ കൊണ്ടൊക്കെ സംസാരിച്ചു… പിന്നെ നാളെ മുങ്ങരുതെന്നും അവൻ ഓർമ്മിപ്പിച്ചു…അങ്ങനെ ഒടുക്കം എപ്പോഴോ  ഉറക്കത്തിലേക്ക് വഴുതി വീണു…

പിറ്റേന്ന് പതിവ് പോലെ അമ്മയുടെ തെറിയും കേട്ട് എഴുന്നേൽക്കുന്നു… പിന്നെ ആസ് യൂഷ്വൽ… ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച് ഒടുക്കം മൂന്ന് കാറിലായി…ഞങ്ങൾ ഇറങ്ങാനൊരുങ്ങി…

ഒരു വണ്ടിയിൽ ഞാനും കുടുംബവും…മറ്റേതിൽ സൂര്യയുടെ ഫാമിലി… പിന്നെയുള്ള കാറിൽ ബാക്കി ഉള്ള ബന്ധുക്കൾ…അത്രയ്ക്ക് ആളുകൾ ഒന്നുമില്ല…എന്നാലും ഇതൊക്കെ ഒരു ഫോർമാലിറ്റി ചടങ്ങുകൾ അല്ലേ…നമ്മൾ ന്യൂ ജൻ പിള്ളേർക്ക് ദഹിക്കുവോ…പക്ഷെ ചില കണ്ണാപ്പികളെ പോലെ വയസ്സ് പോലും തെളിയാതെ രാവിലെ ഏതേലും അമ്പലത്തിൻ്റെ മുന്നിൽ പോയി എള്ളോളം തരി ഇട്ടുണ്ടാക്കുന്നതിനേക്കാൾ ബെറ്റർ ഇത് തന്നെയാണ് കേട്ടോ…അത് വേറെ കാര്യം…അങ്ങനെ വീട്ടിൽ നിന്നും യാത്രതിരിച്ചു…

” ഡാ നീയെങ്ങോട്ടാ വഴിയൊന്നും അറിയാതെ ഈ വെച്ച് കീറുന്നത്… ”

യാത്രയിൽ എൻ്റെ പോക്ക് കണ്ട് മുന്നിലിരിക്കുന്ന അച്ഛൻ ചോദിച്ചു…പുവർ ഡാഡി…ഇങ്ങേർക്കറിയില്ലല്ലോ നമ്മൾ ഈ റൂട്ടിലെ സ്ഥിരം കസ്റ്റമർ ആണെന്ന്…

” ഹോ…അത് ചേട്ടത്തി പറഞ്ഞ് തന്നിട്ടുണ്ട്… ”

ഞാൻ തൽകാലം ദിവ്യ കുട്ടിയുടെ കാര്യം മറച്ചുവച്ചു… അതിന് അങ്ങേരൊന്ന് മൂളി…അതോടെ വേഗം വണ്ടി പറപ്പിച്ചു… കുറച്ചു നേരത്തിനു ശേഷം വണ്ടി അവിടേക്ക് കയറി…സാധരണ ആ പൊട്ടിക്കാളി ഇറങ്ങുന്ന വഴിയിൽ നിന്നും മാറിയുള്ള വഴിയെ അച്ഛൻ എന്നോട് എടുക്കാൻ പറഞ്ഞു…അപ്പോഴാണ് മനസ്സിലായത് അത് വഴിയെ വണ്ടി പോകൂന്ന്…അങ്ങനെ അവളുടെ തറവാട്ടിൽ ആദ്യമായി ഞാൻ കാല് കുത്തി… സിനിമയിലൊക്കെ കാണുന്നതുപോലെ കൊള്ളാം…. അപ്പോഴേക്കും മറ്റ് വണ്ടികളും എത്തിയിരുന്നു… തറവാടിന്റെ ഉമ്മറത്ത് തന്നെ ഞങ്ങളെ സ്വീകരിക്കാൻ ചേട്ടത്തിയുടെ ബന്ധുക്കളും ഉണ്ടായിരുന്നു…അങ്ങനെ ഉള്ളിൽ കേറി പിന്നെ ഓരോ ചടങ്ങുകൾ ആയിരുന്നു…ചേട്ടത്തിയേയും സൂര്യയേയും അടുത്തിരുത്തി ഓരോന്നൊക്കെ കാരണവന്മാർ സംസാരിക്കുന്നുണ്ട്… ദിവ്യയെ ആണെങ്കിൽ കാണുന്നുമില്ല…മടുപ്പ് പിടിച്ച് ഞാൻ കുറച്ചു നേരം കഴിഞ്ഞപ്പോൾ പുറത്തേക്കിറങ്ങി…

കുറച്ചു നേരം കഴിഞ്ഞ് തറവാടിൻ്റെ മുറ്റത്തിൽ ഫോണും പിടിച്ച് നടക്കുമ്പോഴാണ് ചേട്ടത്തി അങ്ങോട്ട് വരുന്നത്…

” എന്താ മോനെ മാറി നിക്കുന്നെ…ഒരു സ്റ്റേഷൻ കിട്ടാത്ത പോലുണ്ടല്ലോ… ”

എൻ്റെ അടുത്തെത്തിയതും ഒരു ചിരിയോടെ ചേട്ടത്തി ചോദിച്ചു…അതിന് ഒന്നൂല്ല്യാന്നുള്ളർത്ഥത്തിൽ ഞാൻ തലയാട്ടി…

” അല്ല ചടങ്ങൊക്കെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ ചേട്ടത്തി… ”

” ഇല്ലെടാ…ഇനി നിശ്ചയത്തിൻ്റെ തീയതിയെ പറ്റി സംസാരിക്കുന്നുണ്ട്…അത് ആണുങ്ങൾ സംസാരിക്കുന്നതല്ലേ…അപ്പൊ നീയിവിടെ പോസ്റ്റായിരിക്കുന്നത് കണ്ടപ്പൊ ഇങ്ങോട്ട് പോന്നു… ”

ചേട്ടത്തി ഒരു ചിരിയോടെ കാര്യം പറഞ്ഞു… പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചിരിന്നു… ദിവ്യയെ പറ്റി ചോദിക്കണം എന്നുണ്ട് പക്ഷെ ചെറിയോരു മടി… അതോണ്ട് വേണ്ടാന്ന് വെച്ചു…

” അല്ല അത് പോട്ടെ ഇന്നലെ സിനിമയ്ക്ക് പോയ വിശേഷമൊക്കെ ഇവിടൊരാൾ വന്ന് പറഞ്ഞു…അല്ല ചെറുക്കാ നിനക്കിത് തന്നെയാണോ പണി…ആ പെണ്ണ് ശരിക്കും പേടിച്ചു…ഇന്നലെ തൊട്ടേ മുഖം ദേഷ്യം കൊണ്ട് രണ്ട് കൊട്ടയുണ്ട്… ”

പെട്ടന്ന് രോഗി ഇച്ചിച്ചതും വൈദ്യൻ കൽപിച്ചതും മിൽമ എന്ന് പറയും പോലെ ചേച്ചി അവളുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷയായി…

” അത് പിന്നെ പെട്ടന്നുള്ള ദേഷ്യത്തിൽ…അത്രയ്ക്ക് വല്ല്യ കൊഴപ്പം ഒന്നുമില്ലായിരുന്നു… ”

ഞാൻ ഒരു ചിരിയോടെ മറുപടി നൽകി..

“മ്മ് പിന്നേ… നിന്റെ കാര്യം ഞാനും ഇന്നലെ കണ്ടതാണല്ലോ…അതോണ്ട് കൂടുതൽ ന്യായികരണം ഒന്നും വേണ്ട…നിനക്കെവിടുന്നാ ഇത്രയ്ക്ക് ദേഷ്യം… ”

ചേച്ചി എന്നെ നോക്കി ഒരു കപട ദേഷ്യത്തോടെ ചോദിച്ചു…അതിന് തമ്പുരാനറിയാം എന്നർത്ഥത്തിൽ ഞാൻ കൈ മലർത്തി…

” മ്മ് ആ പെണ്ണ് ദേഷ്യത്തിലാ…അതാ നിന്നെ കാണാനൊന്നും വരാത്തെ… ”

” ഞാൻ സോറി ഒക്കെ പറഞ്ഞു പക്ഷെ ആള് കലിപ്പിലിണെന്നെനിക്കറിയാം…എന്താ ഒരു വഴി ചേട്ടത്തി ആ കലിപ്പ് മാറ്റാൻ… ”

” നിനക്കൊരു പ്രശ്നം പോകാൻ പറഞ്ഞ വഴിയാണ് ഇപ്പൊ അതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയായത്… ”

ചേച്ചി ഒരു ചിരിയോടെ എൻ്റെ കൈയ്യിലൊരു തല്ല് വെച്ചു തന്നു…

” ഹേയ് എനിയങ്ങനെ ഒന്നും ഉണ്ടാവില്ല…ഒരു വഴി പറഞ്ഞു താടോ… ”

ഞാൻ ചെറിയ കുട്ടിയെ പോലെ വാശിപിടിച്ചു…

” വഴി….മ്മ് ഒരു കാര്യമുണ്ട്…അതിൽ ചെലപ്പൊ കക്ഷി വീഴും… ”

ചേച്ചി എന്നെ നോക്കി ഒരു ചിരിയോടെ പറഞ്ഞു…അതിന് ഞാൻ എന്താ അതെന്ന് ചോദിച്ചു…

” അവളെന്നോട് കുറച്ചു ദിവസ്സമായി ഇവിടെ കുറച്ചു മാറിയുള്ള ഒരു ഗൗരിശങ്കര ക്ഷേത്രമുണ്ട്… അവിടെ പോകണം എന്ന് പറയുന്നു…അവളുടെ ഇഷ്ടപെട്ട സ്ഥലം ആണത്… ഒരുപാട് തവണ പോയിട്ടുണ്ട് പക്ഷെ അവൾക്ക് ഇടയ്ക്കിടയ്ക്ക് അവിടെ പോകണം…ആള് വല്ല്യ മഹാദേവ ഭക്തയാ…നീ അവളെ അവിടെ കൂട്ടി പോ…നമ്മുക്കത് വച്ചൊന്ന് നോക്കാം… ”

ചേച്ചി എന്നെ നോക്കി കാര്യം പറഞ്ഞു…ആദ്യം സ്ഥലം മനസ്സിലാകാത്തപ്പോൾ ചേച്ചിയോട് കൂടുതൽ ചോദിച്ചപ്പോൾ എനിക്കും അവിടം മനസ്സിലായി….വല്ല്യ പ്രശ്നമില്ല…ഞാനും ആ ക്ഷേത്രത്തെ പറ്റി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്…ഒരു കുന്നിൻ്റെ താഴാവരയിൽ ഉള്ള ഒരു ക്ഷേത്രം….കാണാൻ മനോഹരമാണെന്നാ അമ്മ പറഞ്ഞത്…

” എനിക്ക് പ്രശ്നമൊന്നുമില്ല…പക്ഷെ അവള് വരുമൊന്നുമില്ല…ഇന്നലെ ഒപ്പം വന്ന് തന്നെ മതിയായി കാണും… ”

ഞാൻ ഒരു ചമ്മിയ ചിരിയൊടെ പറഞ്ഞു…അത് കേട്ടിട്ട് ചേച്ചിക്കും ചെറുതായി ചിരി വന്നു…

” ഹേയ്…അവിടെ അവൾ എന്താലും വരും…ശംശയമുണ്ടേൽ ഇപ്പൊ ശരിയാക്കിത്തരാം…”

എന്നിട്ട് ചേച്ചി ഫോണെടുത്ത് അവളെ വിളിച്ചു…അതോടെ അത്ര നേരം എന്നിൽ നിന്നും മറഞ്ഞു നിന്ന ദിവ്യ അകത്ത് നിന്നും മുറ്റത്തേക്ക് വന്നു…ഒരു പിങ്ക് ചൂരിദാറിൽ…കണ്ണൊക്കെ എഴുതി…മുടിയൊക്കെ ഒരു വശത്തേക്ക് മാറ്റി ഒരു കുഞ്ഞ് പൊട്ടും അതിന് മേലെ ചന്ദനകുറിയും…കുഞ്ഞ് മൂക്കുത്തിയും… ഓ….ഇവളെന്താ അപ്സരസ്സോ…ഞാൻ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു നിന്നുപോയി…ഇതൊക്കെ ചേട്ടത്തി ശ്രദ്ധിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല എന്നത് മറ്റൊരു സത്യം… അപ്പോഴേക്കും അവളടുത്തെത്തിയിരുന്നു…

” നീയെന്താടി അകത്ത് തന്നെ ഇരിക്കുന്നെ…ഇവിടെ ഇവരൊക്കെ വന്നത് കണ്ടില്ലേ… ”

ചേട്ടത്തി അടുത്ത് വന്ന അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു…അതിനവൾ വല്യ താൽപ്പര്യം ഇല്ലാത്ത പോലെ എന്നെ നോക്കിയതിന് ശേഷം വീണ്ടും മുഖം ചേട്ടത്തിയുടെ നേർക്ക് തിരിച്ചു…

” ചേച്ചി എന്നെ എന്തിനാ വിളിച്ചെ പറാ… ”

അവൾ എന്താണെന്ന് ചേട്ടത്തിയോട് കാര്യം തിരക്കി…

” അത് പിന്നെ നീ ഇവനോടൊപ്പം ഒരു സ്ഥലം വരെ പോകുമോ… ”

” ഇല്ല……. ”

ചേച്ചി മുഴുവിപ്പിക്കും മുന്നേ അവളുടെ വായിൽ നിന്നും ശബ്ദമുയർന്നു…അത് പക്ഷെ ഞങ്ങൾ രണ്ട് പേരും പ്രതീക്ഷിച്ചതാണ്…

” എടി അവൻ സോറി പറഞ്ഞില്ലേ…അവനങ്ങോട്ടേക്കുള്ള വഴി അറിയാത്തോണ്ടല്ലേ… ഒന്ന് ചെല്ലെടി… ”

ചേച്ചി എന്നെ ഒന്ന് പാളി നോക്കിയ ശേഷം പതിവ് ചിരിയോടെ വീണ്ടും അവളോട് ചോദിച്ചു…

” ഇല്ലാന്ന് പറഞ്ഞില്ലേ…ചേച്ചിക്ക് വേറെ വല്ലതും പറയാൻ ഉണ്ടോ… ഇല്ലെങ്കിൽ ഞാൻ പോവ്വാ… ഇന്നലെ പോയതിന്റെ ക്ഷീണം മാറിയില്ല അപ്പോഴാ…കണ്ണികണ്ടവരോട് തല്ല് പിടിക്കുന്നവരോട് എനിക്കെങ്ങോട്ടും പോകാൻ സൗകര്യമില്ല… ”

അവളെന്നെ കടുപ്പത്തിൽ ഒന്ന് നോക്കി ദഹിപ്പിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങി…ഞാൻ വല്ല്യ കാര്യവുമുണ്ടായിരുന്നോ എന്ന രീതിയിൽ ചേട്ടത്തിയെ നോക്കി…അപ്പൊ പുള്ളിക്കാരി ഇപ്പൊ ശരിയാക്കിത്തരാം എന്നർത്ഥത്തിൽ കണ്ണിറുക്കി കാണിച്ച് അവളെ വിളിച്ചു…

” ഓ നിനക്ക് വയ്യെങ്കിൽ വേണ്ട…ഗൗരിശങ്കര ക്ഷേത്രത്തിൽ പോകാനായിരുന്നു…നീ പറഞ്ഞിരുന്നില്ലേ പോകണം എന്ന്…അതാ ചോദിച്ചത്… സാരമില്ല അവനെങ്ങനയേലും പൊക്കോളും… ”

ചേച്ചി സംഭവം പറയേണ്ട താമസം ആള് സ്വിച്ചിട്ടപോലെ ഒരു നിൽപ്പ്…അത് കണ്ട് ചേച്ചി എന്നെ നോക്കി ” കണ്ടോടാ പോത്തേ എന്ന മുഖഭാവത്തോടെ അവളെ ചൂണ്ടിക്കാട്ടി…ഞാനും അത് നോക്കി നിന്നു… ഒരു നിമിഷം ആലോചിച്ച ശേഷം അവളൊന്ന് തിരിഞ്ഞു…

” അതേ… എനിക്ക് പോകുന്നത് കൊണ്ട് പ്രശ്നമില്ല…കേട്ടോ… ”

അവളൊരു ചമ്മിയ മുഖഭാവത്തോടെ ചേച്ചിയെ നോക്കി പറഞ്ഞു…അപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നില്ല….

” വേണ്ടെടി നിനക്ക് ബുദ്ധിമുട്ടല്ലേ…അവൻ ചോദിച്ചു ചോദിച്ചു പൊക്കോളും… ”

ചേച്ചി നൈസായിട്ട് അവളെ ഒന്നിളക്കാൻ പറഞ്ഞു…

” ഇല്ലാന്നെ… എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല…ഭഗവാൻ്റെ കാര്യമല്ലേ…വഴിതെറ്റരുതല്ലോ…ഞാൻ പോവാം… ”

അവൾ ശബ്ദതാഴ്ത്തി ചേച്ചിയോട് പറഞ്ഞു..അത് കണ്ട് എനിക്ക് നന്നായി ചിരി പൊട്ടുന്നുണ്ടായിരുന്നു… ചേച്ചിയുടെ അവസ്ഥയും മറിച്ചല്ല…

” ഓ എനിക്കറിയാൻ പാടില്ല നീ അവനോട് ചോദിച്ചു നോക്ക്… ”

ചേട്ടത്തി നൈസായി പ്ലേറ്റ് തിരിച്ചു…അതോടെ അവളാകെ പരുങ്ങിയ അവസ്ഥയായിരുന്നു…ഇത്രനേരം കഷ്ട്ടപ്പെടുണ്ടാക്കിയ ബിൽഡപ്പ് ഓർത്ത് കാണണം….അപ്പോഴായിരുന്നു ഒരു ചോട്ട വന്ന് ചേട്ടത്തിയെ അവിടെ വിളിക്കുന്നു എന്ന് പറഞ്ഞത്…അതോടെ പുള്ളിക്കാരി ഞങ്ങളെ നോക്കി ഒരു ചിരിയോടെ രംഗം ഒഴിഞ്ഞു…അതോടെ ഞാനും ദിവ്യ കുട്ടിയും മാത്രം….

” അതേ… ”

കുറച്ചു നേരത്തെ മൗനത്തിന് തിരശീല ഇട്ടുകൊണ്ട് അവളുടെ കിളി നാദം ചെറിയ ശബ്ദത്തിൽ പുറത്തു വന്നു…പക്ഷെ ഞാൻ അതിനെ അറിഞ്ഞോണ്ട് മൈൻ്റ് ചെയ്യ്തില്ല…നമ്മളെ ഇന്നലെ തൊട്ടേ പൊട്ടനാക്കിയതല്ലേ…ഇരിക്കട്ടെ ഒരു വെയിറ്റ്…

” അതേ……. ”

എൻ്റെ മിണ്ടാട്ടം കണ്ട് അവളിത്തവണ ഇച്ചിരി ശബ്ദം ഉയർത്തി വിളിച്ചു…

” മ്മ്….. ”

ഞാൻ കൈയ്യിലുള്ള ഫോണിൽ നിന്ന് മുഖമുയർത്താതെ മൂളി…

” ന്നെ…എന്നെ… കൂടി കൂട്ടുവോ…. ക്ഷേത്രത്തിലേക്ക്…. ”

അവൾ വിക്കി വിക്കി പറയുന്നത് കേട്ട് വന്ന ചിരി എങ്ങനെ കടിച്ചു പിടിച്ചു എന്ന് എനിക്ക് മാത്രം അറിയാം….പക്ഷെ ഞാൻ വെയിറ്റിട്ട് നിന്നു…

” ഓ വേണമെന്നില്ല…നമ്മള് ഗുണ്ടയല്ലേ….ഇയാള് ബുദ്ധിമുട്ടേണ്ടാ…ഞാൻ എങ്ങനെയേലും പോയികോളാം… ”

ഞാൻ ഉള്ളിലെ ചിരി കടിച്ചമർത്തി അവളുടെ ഇന്നലത്തെ ഗുണ്ട പദവും ചേർത്ത് ഒന്നിളക്കി…ഞാൻ കരുതി അത് കേട്ട് അവളാകെ വിളറി ചമ്മി വിഷമത്തോടെ മുഖം കുനിക്കുമെന്ന് പക്ഷെ നടന്നത് മറ്റൊന്നായിരുന്നു…പെട്ടന്ന് എൻ്റെ കൈയ്യിലെ ഫോണവൾ പിടിച്ചു വാങ്ങി…ഞാൻ എന്തെന്നർത്തത്ഥിൽ അവളെ നോക്കി…

” മര്യാദയ്ക്ക് എന്നെ കൂട്ടിക്കോ… ഇല്ലെങ്കിൽ ഇത് ഞാൻ ഇപ്പൊ താഴെ എറിഞ്ഞ് പൊട്ടിക്കും… “

അവളെന്റെ ഫോണ് കയ്യിലിട്ട് കറക്കി പറഞ്ഞു…എന്തേലും തിരിച്ച് പറയാൻ ഒരുങ്ങിയ എന്നെ അതിന് സമ്മതിക്കാതെ അവൾ തുടർന്നു…

” ഇന്നലെ ഞാൻ വല്ലാതെ പേടിച്ച് പോയി…എന്തേലും പറ്റിയിരുന്നെങ്കിലോ…അതാ എനിക്ക് ദേഷ്യം വന്നേ…അതാ ഞാൻ മിണ്ടാത്തതും മെസേജിന് റിപ്ലൈ തരാത്തതും… ”

അവളെന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തന്നെ പറഞ്ഞു…അവളുടെ കുട്ടികളുടെ പോലുള്ള ഈ ചേഷ്ടകൾ കണ്ട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നുന്നുണ്ട്…പക്ഷെ ഞാൻ അത് പുറത്ത് കാണിക്കാതെ അവളെ നോക്കി പറഞ്ഞു…

” എൻ്റെ ഫോണിങ്ങ് താ… ”

” ഇല്ല തരില്ല…എന്നെ കൊണ്ടോവാന്ന് വാക്ക് താ…എന്നാ തരാം… ”

അവൾ അമ്പിനും വില്ലിനും അടങ്ങില്ല എന്ന് രീതിയിൽ വാശി പിടിച്ചു…

” എന്നോട് വരാൻ ഇഷ്ട്ടമില്ലാത്തവരെ കൂട്ടി പോകുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്… ”

” വരാൻ ഇഷ്ട്ടമല്ലെങ്കിൽ ഞാൻ കെടന്നിങ്ങനെ തുള്ളുവോ പൊട്ടകണ്ണാ… മര്യാദയ്ക്ക് എന്നെ കൂട്ടാന്ന് പറ… ”

അവളുടെ വായിൽ നിന്നു വന്നാ ആ വാക്കുകൾ മാത്രം മതിയായിരുന്നു എനിക്ക്…എൻ്റുള്ളിൽ ലോക്ഡൗണിൽ ഒരായിരം ബെവ്ക്കോ ഔട്ട്‌ലെറ്റുകൾ തുറന്നാൽ ഉണ്ടാവുന്ന അവസ്ഥയായിരുന്നു… അത്രയ്ക്ക് സന്തോഷം…

” ആ… കൂട്ടാം… ”

ഞാൻ അവളെ നോക്കി സമ്മതം മൂളി…പക്ഷെ അവൾക്കത് മതിയായിരുന്നില്ല…

” ആഹാ… അത് പോരാ…സത്യം ഇട് മോനെ… ”

അവളെന്റെ മുന്നിലേക്ക് ഒരു കൈപ്പത്തി നീട്ടി…ഞാൻ ചിരിയോടെ എൻ്റെ കൈയ്യും അതിൻ മേലെ വച്ചു…അവളുടെ എൻ്റേയും കൈകൾ തമ്മിൽ ഒന്നായപ്പോൾ എൻ്റുള്ളിലേക്ക് ഒരു വ്യതുതി പ്രവാഹം പോലെ എന്തോ കടന്നു പോയത് പോലെ എനിക്ക് തോന്നി… വല്ലാത്തൊരനുഭൂതി….

” സത്യം….പോരെ…എനി എൻ്റെ ഫോണിങ്ങ് താ… ”

ഞാൻ എൻ്റെ കൈപിൻവലിച്ച് ഫോണിന് വേണ്ടി നീട്ടി…അതോടെ ചിരിച്ചുകൊണ്ട് അവളെന്റെ കൈയിലേക്ക് ഫോണ് വെച്ചു…

” അപ്പൊ ശരി നാളെ രാവിലെ 6 മണിക്ക് പോവാം…എന്നെ കൂട്ടാൻ വരണം… ”

അവൾ കാര്യം വിവരിക്കാൻ എന്നോണം തുടങ്ങി

” 6 മണിക്കോ…നോ…നന്തിംങ് ഡൂയിങ്ങ്… ”

ഞാൻ അവൾ പറഞ്ഞ സമയം കേട്ട് അന്തംവിട്ടു…ആറുമണിയേ…എൻ്റെ ശരീരത്തിലെ ഒരു രോമം പോലും അപ്പൊ എണീക്കില്ല…അപ്പോഴാ 6 മണിക്ക് കുളിച്ചമ്പലത്തില്…നടന്നത് തന്നെ…

” പിന്നെ അമ്പലത്തിൽ നട്ടുച്ചയ്കാണോ പോകുവാ മിസ്റ്റർ… ”

അവളെന്റെ മുടക്ക് കണ്ട് ഒടക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു….

” അതിനെന്തിനാ 6 മണി…നമ്മുക്ക് ഒരു 9 – 10 അങ്ങനെ പോവാം… ”

ഞാൻ എൻ്റെ പദ്ധതി മുന്നോട്ട് വച്ചു…

” ഇല്ല…ഇല്ല…6 മണിക്ക് തന്നെ പോകണം…അപ്പോഴെ ആ ക്ലൈമെറ്റ് ആസ്വദിച്ച് പോകാൻ പറ്റൂ… ”

അവൾ ഞാൻ എന്ത് പറഞ്ഞാലും 6 മണി അല്ലാതൊരു സമയത്ത് പോകില്ലാ എന്ന രീതിയിൽ വാശിപിടിച്ചു…ഒരു മാതിരി അവളെ രാവിലെ 6-ന് പെറ്റിട്ട പോലെ…

” എടോ താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല…ഞാൻ എഴുന്നേൽക്കില്ല… ”

ഞാൻ എൻ്റെ അവസ്ഥ അവൾക്കു മുന്നിൽ തുറന്നു കാട്ടി…

” ആഹാ…എനിക്ക് സത്യം ചെയ്യ്ത് തന്നിട്ട് പറ്റിക്കുന്നോ…എന്നാ കാണിച്ച് തരാം…നാളെ ഇയാൾക്ക് കോളേജില്ലേ… ”

അവൾ എന്നെ നോക്കി ഒരു പ്രത്യേക ഭാവത്തിൽ ചിരിച്ചു…

” ആ ഉണ്ടെങ്കിൽ… ”

ഞാൻ സംശയഭാവത്തിൽ അവളെ നോക്കി…

” ആ…എന്നാൽ എനിക്കൊന്നവിടെ വരണം…ഒരു കുട്ടിയെ കാണാനുണ്ട്…ഇന്നലെ അവളുടെ മുന്നിൽ ഒരു നാടകം കളിക്കേണ്ടി വന്നു…അതിന് മാപ്പ് പറഞ്ഞ് ആ കാല് കഴുകണം…എന്നിട്ടാ കാല് കഴുകിയ വെള്ളം അവിടുള്ള ഒരുത്തൻ്റെ മോന്തയ്ക്ക് ഒഴിക്കണം… ”

അവളൊരു ആക്കിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി…ഇവളാരുടെ കാര്യമാണെന്ന് പറയുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലല്ലോ…ഈ ശവം ആണെങ്കിൽ പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യും… അങ്ങനെ നടന്നാൽ ആ പീറ ആതിരയുടെ മുന്നിൽ നടകം കളിച്ചത് പോലെ ആവില്ലേ…

” എൻ്റമ്മോ….6 മണി ഫിക്സ്സ്…അങ്ങൊട്ടുമില്ല ഇങ്ങോട്ടുമില്ല… ”

ഞാൻ പെട്ടന്ന് കാര്യങ്ങൾ ആ അവസ്ഥ ഓർത്തപ്പോൾ ചാടി കേറി പറഞ്ഞു…

” എന്തേ… അപ്പോൾ നേരത്തെ പറഞ്ഞതോ… ഉറക്കം എഴുന്നേൽക്കുമോ ചേട്ടൻ… ”

അവളതെ ആക്കിയ ചിരിയോടെ എന്നെ വീണ്ടും ഒന്ന് കൊട്ടി…

” അതിന് ഞാൻ ഉറങ്ങുന്നേ ഇല്ല…പിന്നെന്തിനാ ഉറക്കം എഴുന്നേൽക്കുന്നത്… ”

ഞാൻ അവളെ നോക്കി കൈകൂപ്പി പറഞ്ഞു…അത് കണ്ടതും അവള് കെടന്ന് ചിരിക്കാൻ തുടങ്ങി…അപ്പോഴായിരുന്നു അമ്മയും ചേട്ടത്തിയും ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടത്…അതോടെ പെട്ടന്ന് ആ പൊട്ടികാളി ചിരി നിർത്തി…

” ഹാ എന്താ രണ്ടാളും കൂടെ പരിപാടി…എന്താ മോളെ ഇവൻ വീണ്ടും വല്ലതും ഒപ്പിച്ചോ… ”

എൻ്റെ മാതാശ്രീ പുള്ളിക്കാരിയുടെ പ്രിയ പുത്രിയായി കണക്കാക്കിയ ദിവ്യയോട് ചോദിച്ചു…

” ഹേയ് ഇല്ല മാഡം… ”

അവളമ്മയെ നോക്കി പുഞ്ചിരിയോടെ മറുപടി നൽകി…

” ഇതേ പെണ്ണേ ഒരെണ്ണം ഞാൻ അങ്ങ് തരും…മാഡവും കുന്തവും ഓക്കെ അങ്ങ് ഹോസ്പിറ്റലിൽ…അല്ലാത്തപ്പൊ നിന്നോട് ഞാൻ വിളിക്കാൻ പറഞ്ഞത് നിനക്കറിയില്ലേ.. നീ അത് വിളിക്കുന്നതാണ് എനിക്കിഷ്ടം… ”

അമ്മ അവളുടെ താടി തുമ്പ് പിടിച്ച് അവളെ നോക്കി വാത്സല്യത്തോടെ പറയുന്നത് കേട്ട് ഞാനും ചേട്ടത്തിയും എന്താണത് എന്ന് കേൾക്കാൻ കാതോർത്തു…

” ശരി അമ്മേ….. ”

അത് കേട്ടതും ഞാനൊന്ന് ഞെട്ടി… ഇത്രയേറെ അമ്മ ഇവളെ സ്നേഹിക്കുന്നുണ്ടോ…അവളത് ചിരിയോടെ പറഞ്ഞതും…അമ്മയവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു…അത് കണ്ട് ചേട്ടത്തിക്ക് സന്തോഷകൊണ്ട് ഒരുപാട് ഫീലായി…എൻ്റെ കാര്യം പറയണോ… ഇച്ചിരി കുശുമ്പ് തോന്നി…അത് പിന്നെ എൻ്റെ മാതാശ്രീ അല്ലേ…ഒന്നുമില്ലേലും ന്വാമും മനുഷ്യൻ അല്ലേ പുള്ളേ….

” അപ്പൊ എല്ലാവരും വാ…ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്… ”

അമ്മ അതും പറഞ്ഞ് ദിവ്യയുടെ കൈ പിടിച്ച് മുന്നോട്ട് നടന്നു…ചേട്ടത്തിയും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം അവരുടെ പുറകേ പോകാൻ ഒരുങ്ങി…പക്ഷെ ഞാൻ കൈയ്യിൽ കേറി പിടിച്ചു….

” നിൽക്ക് മോളെ…എന്നോട് ഈ ചതി വേണ്ടായിരുന്നു…ഇങ്ങനെ പണി തരാൻ ഞാൻ എന്ത് തെറ്റാ ചെയ്യ്തേ… ”

ഞാൻ ചേട്ടത്തിയെ നോക്കി ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു…

” എന്താടാ…ഞാൻ എന്തോ ചെയ്യ്തെന്നാ… ”

പുള്ളിക്കാരി കാര്യം മനസ്സിലാകാതെ നിന്ന് ചിണുങ്ങി…

” തേങ്ങ….രാവിലെ 6 മണിക്ക് അമ്പലത്തിൽ പോണം പോലും…ഞാൻ 6 മണി അവസാനം കണ്ടത് എൻ്റെ ആറാം വയസ്സിലായിരിക്കും…അല്ലെങ്കിൽ അത്രയും പ്രധാനപ്പെട്ട വല്ല കാര്യവും ഉണ്ടാവണം… ആ എന്നോട് ഈ ചതി വേണ്ടായിരുന്നു… ”

ഞാൻ അവൾ പറഞ്ഞത് മൊത്തവും  പുള്ളിക്കാരിയോട് വിവരിച്ചു..അതോടെ അവരെന്നെ എന്നെ നോക്കി ഒന്നും പറയാതെ ചിരിക്കാൻ തുടങ്ങി…

” നിനക്ക് അത് തന്നെ വേണം…അപ്പൊ നാളെ 6 മണിക്ക് റെഡി ആയിക്കോ…അല്ലെങ്കിൽ പറഞ്ഞത് പോലെ നീ കോളേജിൽ എത്തുന്നതിന് മുന്നേ അവൾ കോളേജിൽ എത്തും… “

അതും പറഞ്ഞ് ചേച്ചി ഒരു ചിരിയോടെ തിരിഞ്ഞു നടന്നു…ഒരു വഴിയും ഇല്ലല്ലോ…പിന്നെന്ത് ചെയ്യാനാ… പിന്നെ വയറ് കെടന്ന് തെറിവിളിക്കുന്നത് കൊണ്ട് ഞാനും പിന്നാലെ ചെന്നു…അപ്പോഴേക്കും ഉമ്മറത്ത് അച്ഛനും അമ്മയും ദിവ്യയും ഉണ്ടായിരുന്നു…പുറകേ ഞാനും ചേട്ടത്തിയും കേറി…അപ്പോഴായിരുന്നു പണ്ട് ഒരുപാട് തവണ അച്ഛനൊപ്പം കണ്ട അച്ഛൻ്റെ ചങ്ങാതിയേയും അവിടെ കണ്ടത്…ഇനി ഇങ്ങേര് ചേട്ടത്തിയുടെ റിലേറ്റിവാണൊ…

” മോള് വല്ലാതെ ക്ഷീണിച്ചല്ലൊ… ”

ഉമ്മറത്തുള്ള ദിവ്യയുടെ താടിക്ക് കൈ പിടിച്ച് കുലുക്കി അച്ഛൻ ചോദിച്ചു…അതിനവൾ പുഞ്ചിരിച്ച് തലയാട്ടി…ഇങ്ങേർക്കെങ്ങനെ ഇവളെ അറിയാം…ചെലപ്പൊ അമ്മ പറഞ്ഞു കൊടുത്തു കാണും…

” അവളല്ലേലും ഒന്നും മര്യാദയ്ക്ക് കഴിക്കില്ലടാ…എന്തേലും പറഞ്ഞാൽ നമ്മളെ ചാടിക്കടികും… ”

അച്ഛൻ്റെ കൂട്ടുകാരനായിരുന്നു ആ ശബ്ദത്തിന്റെ ഉടമ…അതോടെ ഞാൻ നിന്ന് പരുങ്ങി…ഇനി ഇത് ഇങ്ങേരുടെ സന്താനം ആണോ… ”

” അത് പിന്നെ അങ്ങനല്ലേടാ വിനൂ… നിന്റെ സ്വഭാവം കണ്ടല്ലേ അവള് പഠിക്കുക… ”

അച്ഛൻ്റെ വായിൽ നിന്ന് വീണത് കേട്ട് എൻ്റെ കിളി പാറി…അപ്പൊ ഇങ്ങേരുടെ കൂട്ടുകാരൻ്റെ മോളാണോ ഈ സാധനം….അന്നിവളുടെ ഐഡൻറിറ്റി കാർഡ് നോക്കി തെറി വിളിച്ചത് ഓർമ്മയുണ്ട് ദിവ്യ വിനോദ് അപ്പൊ വിനു മീൻസ് വിനോദ്….. ഞാൻ മനസ്സിൽ കണക്ക്കൂട്ടി ദിവ്യയെ ഒന്ന് പാളി നോക്കി…അപ്പൊ പിന്നെ ഇവളെ ഞാൻ എന്താ ഇതിന് മുന്നേ ഒന്നും കാണാതെ പോയെ…അമ്മയും ഇതൊന്നും അന്ന് പറഞ്ഞില്ലല്ലോ…

” അല്ല മോനെന്താ ആലോചിക്കുന്നെ.. എന്നെ അറിയോ നിനക്ക്… ”

എൻ്റെ ആലോചന കണ്ട് അങ്ങേര് ചിരിച്ചുകൊണ്ട് ചോദിച്ചു…

” ഹാ കുറച്ചു തവണ അച്ഛനൊപ്പം കണ്ട ഓർമ്മയുണ്ട്…അച്ഛൻ്റെ കൂട്ടുകാരനല്ലേ… ”

ഞാനും തിരിച്ചൊരു ചിരിയോടെ മറുപടി നൽകി…

” ആ അത് തന്നെ അങ്ങനെ സംഭവിച്ചു പോയി… പിന്നെ കുറച്ചായി നാട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല അതാ കാണാഞ്ഞത്…. ”

അങ്ങേരെന്നെ നോക്കി സൗഹൃദം പങ്കുവെക്കുപോലെ വിശേഷങ്ങൾ പറഞ്ഞു…അതൊക്കെ ഞാൻ കേട്ടിരുന്നു…അപ്പൊ നാട്ടിൽ ഇല്ലായിരുന്നു അതാ പുള്ളിക്കാരനെ കാണാതിരുന്നത്…

” പിന്നെ മോനെ പറ്റി ഇവളും…ആര്യയും ഓക്കെ പറയാറുണ്ടായിരുന്നു… ”

അങ്ങേര് ദിവ്യയെ നോക്കി പറഞ്ഞതും…ഇവളെന്നെ കൊണ്ട് എന്ത് തേങ്ങയാണ് പറയൽ എന്നായിരുന്നു എൻ്റെ ചിന്ത…അങ്ങനെ അല്പം സംസാരമൊക്കെ ആയപ്പോഴേക്കും സമയം കടന്നു പോയി…സൂര്യയുടെ വായിൽ നിന്ന് ഉള്ളിൽ കയറിയപ്പോൾ നല്ല തെറി കേട്ടു പോസ്റ്റാക്കിയതിന്… അല്ലേലും രാഹുവും കേതുവും കൂട്ടി കീഴിക്കുന്നെടുക്കെ നമ്മുക്കെന്ത് കാര്യം…അതല്ലേ മുങ്ങിയത്… പിന്നെ ഭക്ഷണവും കഴിച്ച് അവസാനം പോകാൻ ഒരുങ്ങി…എല്ലാവരും പരസ്പരം യാത്രപറഞ്ഞു… നിശ്ചയം രണ്ടാഴ്ച കഴിഞ്ഞ് നടത്താനായിരുന്നു തീരുമാനിച്ചത്…അത് പറയാൻ മറന്നു…അങ്ങനെ ഇറങ്ങാൻ നേരം ദിവ്യ നാളെത്തെ കാര്യം മറക്കരുതെന്ന് ഓർമ്മപെടുത്തിയിരുന്നു…അതിന് ഞാൻ ഇല്ലാ എന്ന് തലയാട്ടിയിറങ്ങി…

” അമ്മേ ദിവ്യ അങ്ങേരുടെ മോളാണെന്ന് എന്നോടെന്താ പറയാഞ്ഞെ… ”

കാറിൽ കേറുമ്പൊ തക്കം കിട്ടിയപ്പൊ ഞാൻ നൈസായി അമ്മയോട് ചോദിച്ചു…

” അതിന് നിനക്ക് വിനുവിനെ ഓർമ്മയുണ്ടെന്ന് എനിക്കെങ്ങനെ അറിയാനാ… അല്ലെങ്കിൽ തന്നെ ഇതൊക്കെ നിന്നോടെന്തിനാ പറയുന്നേ…നീയാരാ നാട്ടുരാജാവോ…ഒന്ന് പോടാ ചെക്കാ… ”

പുള്ളിക്കാരി എൻ്റെ തലക്കൊരു കൊട്ടും തന്ന് കാറിൽ കേറി…അതോടെ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് പുറകെ ഞാനും അച്ഛനും കുടെ കയറി അതോടെ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…വരുന്ന വഴിയാണ് അറിഞ്ഞത് ശരിക്കും അച്ഛനും ദിവ്യയുടെ അച്ഛനും കൂടിയായിരുന്നു കാര്യങ്ങൾ ഒക്കെ ഇതുവരെ എത്തിച്ചതെന്ന്… ചേട്ടത്തിയുടെ ഇളയച്ഛൻ ആണ് ദിവ്യയുടെ അച്ഛൻ…

അങ്ങനെ വീട്ടിലെത്തിയതും ആകെ ക്ഷീണിച്ചിരുന്നു…അതോടെ നൈസ് ആയി ഒന്ന് മയങ്ങാൻ തീരുമാനിച്ചു… അല്ലെങ്കിലും ബിരിയാണി കഴിച്ചാൽ ഉറക്കം വരുന്നത് ഒരു സത്യമായ കാര്യമല്ലേ….അവളുടെ വീട്ടീന്ന് തട്ടിയ ബിരിയാണിയുടെ കാര്യമാണ് പറഞ്ഞത്…അങ്ങനെ കുറച്ചു നേരം കിടക്കാമെന്ന് കരുതിയ എനിക്ക് പാടെ തെറ്റി… അമ്മ വന്ന് ചവിട്ടി എഴുന്നേൽപ്പിച്ചപ്പൊളായിരുന്നു സമയം രാത്രി ആയെന്ന് മനസ്സിലായത്…

” എന്തോന്നെടാ ഇത്… വൈകിട്ട് ചായ കുടിക്കാൻ വിളിച്ചത് പോലും അറിഞ്ഞില്ല…നേരം രാത്രിയായി… എഴുന്നേറ്റ് വല്ലതും കഴിച്ചിട്ട് കെടക്കടാ… ”

ഉറക്കം പിച്ചിൽ കണ്ണ് തുറന്ന എന്നെ നോക്കി അമ്മ പറഞ്ഞു… അതോടെ ഒന്ന് കണ്ണ് തിരുമ്മി എഴുന്നേറ്റ് ഞാൻ പുള്ളികാരിയോടൊപ്പം താഴേക്കിറങ്ങി…

അമ്മയും ഞാനും മാത്രമേ കഴിക്കാനുള്ളു…അച്ഛൻ ചപ്പാത്തിയാണ് പുള്ളിക്കാരൻ അത് നേരത്തെ കഴിച്ച് ന്യൂസ് കണ്ട് ടിവിക്ക് മുന്നിൽ ഉണ്ട്….അങ്ങനെ അമ്മയോടൊപ്പം അത്താഴം കഴിക്കുമ്പോഴായിരുന്നു… നാളെ രാവിലെ അവളോടൊപ്പം പോകുന്ന കാര്യം ഓർമ്മ വന്നത്…

” അമ്മേ എന്നെ നാളെ പുലർച്ചെ അഞ്ച് മണിക്ക് വീളിക്കണം… ”

ഞാൻ തൊട്ടടുത്തിരുന്ന് എൻ്റൊപ്പം കഴിക്കുന്ന അമ്മയെ നോക്കി പറഞ്ഞു

” എന്താടാ ഫുട്ബോൾ മേച്ചാണോ…അതോ വിജയിയുടെ വല്ല പടവും റിലീസുണ്ടോ… ”

പുള്ളിക്കാരി എന്നെ നോക്കി ഒരു ചിരിയോടെ ചോദിച്ചു…

” അല്ല എനിക്കൊരു അമ്പലത്തിൽ പോണം… ”

ഞാൻ നിസ്സാര ഭാവത്തിൽ പറഞ്ഞതും പെട്ടെന്ന് അമ്മയ്ക്ക് കഴിക്കുന്നത് തൊണ്ടയിൽ കിട്ടി…

” എന്തോന്ന്… ”

പുള്ളിക്കാരി വിശ്വാസം വരാതെ എന്നെ നോക്കി…

” എനിക്ക് ഒരു അമ്പലത്തിൽ പോവാനുണ്ട്…എന്തേ… ”

ഞാൻ പറഞ്ഞ് തീർന്നതും അതേ ഞെട്ടലോടെ എന്നെ മിഴിച്ചു നോക്കുകയാണ് അമ്മ ചെയ്തത്…പതിവില്ലാത്തതും ഞാൻ ഒട്ടും താല്പര്യം കാണിക്കാത്ത ഒരു സംഭവം ആണ് അമ്പലത്തിൽ പോക്ക്… വല്ല ഉത്സവങ്ങൾക്കും തിറകൾക്കു പിള്ളേരുടെ ഒപ്പം തെണ്ടി തിരിയുക എന്നല്ലാതെ രാവിലെ എണീറ്റ് അമ്പലത്തിൽ പോകുന്നത് അപൂർവങ്ങളിലും അപുർവ്വമാണ്…അതും അമ്മ നിർബന്ധിച്ചാൽ മാത്രം…അങ്ങനെ ഉള്ള എൻ്റെ നാവിന്ന് ഇത് കേട്ടാൽ പിന്നെ അമ്മയുടെ ഭാവം ഇതല്ല ഇതിലപ്പുറവും ഉണ്ടാവണം…

” നീ ഉറക്ക പിച്ചിലാണോ… ”

അമ്മ വിശ്വാസം വരാത്ത പോലെ എന്നോട് ചോദിച്ചു…

” അല്ല ഡോക്ടറേ വിളിക്കണം കേട്ടോ…ഞാൻ എന്നാ നേരത്തെ കിടക്കുവാ… ”

ഞാൻ എഴുന്നേറ്റ് പാത്രം അടുക്കളയിൽ വെച്ച് കൈയും കഴുകി മുകളിലേക്ക് കയറി…പോകും മുന്നേ അച്ഛനോടും കാര്യം പറഞ്ഞിരുന്നു…അവിടെ അമ്മെയെക്കാൾ ഡബിൾ പവറിൽ ഞെട്ടലുണ്ടായിരുന്നു…എന്ത് ചെയ്യാം സർവ്വം ഇല്ലുമിനാണ്ടി മയം….അങ്ങനെ റൂമിലെത്തി ചുമ്മാ ഒന്ന് ഫോണെടുത്തപ്പോൾ ദിവ്യയുടെ മെസ്സേജ് ഉണ്ടായിരുന്നു…

” ഇതാ എന്നെ പറ്റിക്കരുത്…ഞാൻ റെഡിയായി നിൽക്കും ”

” പറ്റിച്ചാൽ ഞാൻ പറഞ്ഞ പോലെ ചെയ്യുവേ… ”

” പറ്റിക്കില്ലാന്നറിയാം എന്നാലും പറഞ്ഞെന്നേ ഉള്ളു… അപ്പൊ ഗുഡ് നൈറ്റ്… ”

അങ്ങനെ മൂന്ന് നാല് മെസേജ്…അതിന് മറുപടി ഒന്നും കൊടുക്കാതെ ഞാൻ കിടന്നു…

പിറ്റേന്ന് പറഞ്ഞ പോലെ അമ്മ വിളിച്ചിരുന്നു…ഒടുക്കത്തെ തണുപ്പായിരുന്നു നേരം 5:15 ആവാറായിരിന്നു… പുള്ളിക്കാരിക്കപ്പോഴും വിശ്വാസം വന്നിട്ടില്ല…

” ഡാ സത്യം പറ…നീ അമ്പലത്തിലേക്ക് തന്നെയാണോ… ”

” അല്ലാതെ ഞാൻ ഈ വെളുപ്പാങ്കാലത്ത് റമ്പറിന് കുഴി വെട്ടാൻ പൊവുമോ… ”

ഞാൻ പുള്ളിക്കാരിയുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി നൽകി…

” അല്ല എങ്ങോട്ടാ..ഏത് ക്ഷേത്രത്തിലാ… ”

” അമ്മ പറയാറുള്ള അതേ ഗൗരിശങ്കര ക്ഷേത്രത്തിൽ…. ”

” ആണോ… പിള്ളേരെല്ലാരുമുണ്ടോ…?? അത് നല്ല ഒരു സ്ഥലാ…കാണാൻ നല്ല രസായിരിക്കും ഇപ്പൊ… നിന്നോട് ഞാൻ പണ്ടേ പറയാറില്ലേ… “

” അതേല്ലോ…അതാണല്ലോ ഒന്ന് പോയി നോക്കാം എന്ന് ഞാനും കരുതിയത്… ”

ഞാൻ അമ്മയുടെ താടി തുമ്പ് പിടിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു…

” ആ അങ്ങനെ നല്ല കാര്യങ്ങൾ ചെയ്യ്…എന്നാ പെട്ടെന്ന് പോവാൻ നോക്ക്…പുലർച്ചെ അവിടെ പോകുന്നതാ നല്ലത്…വെറെ തന്നെ ഒരു രസാ… ”

പുള്ളിക്കാരി അനുഭവം പങ്കുവയ്ക്കും പോലെ പറഞ്ഞു… എന്നിട്ട് താഴത്തേക്ക് നടന്നു… അപ്പോഴായിരുന്നു ദിവ്യയും പുലർച്ചെ തന്നെ പോണം എന്ന് വാശിപിടിച്ചത് ഞാൻ ഓർത്തത്…അങ്ങനെ അതികം ചിന്തിച്ച് നിൽക്കാതെ പെട്ടന്ന് തന്നെ ഫ്രഷായി ഒരു നീല ഷർട്ടും വെള്ള മുണ്ടും എടുത്തുടുത്തു… അല്ലെങ്കിലും അമ്പലത്തിൽ പോകുമ്പോൾ ഞാൻ മുണ്ടാണ് ഉടുക്കാറ്…അങ്ങനെ പെട്ടന്ന് തന്നെ ഒരുങ്ങി ഞാൻ താഴേക്കിറങ്ങി അപ്പൊ എൻ്റെ വേഷം കണ്ട് അമ്മ അടിപൊളി എന്നൊരു കമൻ്റും തന്നു…അങ്ങനെ അമ്മ തന്ന ഒരു ചുക്ക് കാപ്പിയും കുടിച്ച് വേഗം വണ്ടി അവളുടെ തറവാടിന് മുന്നിലേക്കെടുത്തു…

പുലർച്ചെ ആയോണ്ട് വാഹനം ഒന്നുമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ എത്തി…അപ്പോൾ ഗേറ്റിനടുത്ത് ഒരു സെറ്റ് സാരിയിൽ എന്നേയും കാത്ത് അവളുണ്ടായിരുന്നു…വെട്ടം അത്രയ്ക്കങ്ങ് വീണിറ്റില്ല…ഞാൻ വണ്ടി ഗേറ്റിന് മുന്നിലായി നിർത്തിയതും പെണ്ണ് വേഗം ചാടി കേറി…

” പെട്ടെന്ന് വിട്…ആരും കാണണ്ടാ….അവരൊക്കെ ഉറക്കാ… ”

പുറകീന്ന് അവൾ തിടുക്കം കൂട്ടി…

” എന്തോന്നെടി അതിന് ഇതെന്താ ഒളിച്ചോട്ടവൊ… ”

ഞാൻ മിററിലൂടെ അവളെ നോക്കി ചോദിച്ചു…

” പിന്നെ ഇത്ര രാവിലെ എന്നേം കൂട്ടി അമ്പലത്തിൽ പോകാൻ ഇയാളാരാ എൻ്റെ ഭർത്താവോ…ഞാൻ കൂട്ടുകാരിയുടെ ഒപ്പം പോന്നെന്നാ ഇന്നലെ പറഞ്ഞത്… അതോണ്ട് പുരാണം പറഞ്ഞ് അവരെ ഉണർത്താതെ വണ്ടി വിട് മോനെ ദിനേശാ… ”

അവള് ചുറ്റും നോക്കിയതിന് ശേഷം പറഞ്ഞു…അതോടെ കാര്യം ഏതാണ്ട് എനിക്കും കത്തി…പറഞ്ഞത് ശരിയല്ലേ…അതോടെ ഞാൻ വേഗം വണ്ടി മുന്നോട്ടെടുത്തു…

” മ്മ് എന്താലും…ഒരു ഒളിച്ചോട്ടത്തിൻ്റെ വൈബുണ്ട്…പുലർകാലം… അതും വീട്ടുകാരറിയാതെ…ഒപ്പം സെറ്റ് സാരി… ഇനി ഒരു താലിയുടെ കുറവ് കൂടെ ഉള്ളു… ”

ഞാൻ വണ്ടിയോടിക്കുമ്പോൾ ആരോടെന്നില്ലാതെ പറഞ്ഞു…അത് കേട്ട് പുറകീന്ന് അവൾ കുണുങ്ങി ചിരിക്കുന്നത് കേട്ടു…

പിന്നെ ഒന്നും രണ്ടും സംസാരിച്ച് വണ്ടി മുന്നോട്ടെടുത്തു… യാത്രയിലെ വഴികളും ഒക്കെ മനോഹരമായിരുന്നു…കുന്നുകളും മറ്റും…ആ കാഴ്ചകൾ കണ്ട് വണ്ടി ഓടിക്കുമ്പോൾ തണുപ്പ് പോലും നമ്മൾ മറന്ന് പോകും…അവസാനം ലക്ഷ്യസ്ഥാനമായ ക്ഷേത്രത്തിനടുത്തെത്തി…അതോടെ വണ്ടിയും പാർക്ക് ചെയ്യ്തിറങ്ങി…അപ്പോൾ വെട്ടം നന്നായി ഉണ്ടായിരുന്നു….സെറ്റ്സാരിയിലെ അവളുടെ സൗന്ദര്യം കണ്ടെൻ്റെ ഹൃദയമിടിപ്പ് വർധിക്കുന്നത് ഞാൻ അറിഞ്ഞു…അത് കണ്ടെനെ നോക്കി അവൾ എന്താ എന്നർത്ഥത്തിൽ പുരികം ഉയർത്തിയതും പെട്ടെന്ന് സ്വബോധം വന്ന ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി…അതോടെ ഞാനും അവളും ഉള്ളിലേക്ക് കയറി…

പുറത്ത് നിന്ന് ഉള്ളിലേക്ക് നോക്കി പ്രാർത്ഥിച്ചതിനുശേഷം പുറത്തൂടെ അമ്പലത്തെ വലം വെക്കാൻ തുടങ്ങി…

” അതേ ഇയാളുടെ നക്ഷത്രം ഏതാ… ”

വലം വെക്കുമ്പോൾ വഴിപാട് കൗണ്ടറ് കണ്ട് അവൾ ചോദിച്ചു…

” അരിവാൾ ചുറ്റിക നക്ഷത്രം…എന്തേ…എടോ എനിക്ക് ഇതിന്റെ ആവിശ്യം ഒന്നുമില്ല… ”

ഞാൻ അവളുടെ ഉദ്ദേശം മനസ്സിലാക്കി പറഞ്ഞു…

” അത് ഇയാൾ അല്ല തീരുമാനിക്കുന്നത്… മര്യാദയ്ക്ക് പറാ… ”

അവളെൻ്റെ മറുപടി കേട്ട് ദേഷ്യപ്പെട്ടു…

” എൻ്റമ്മോ… എനിക്കറിയാൻ പാടില്ല…എന്തോ തിരുവാതിരയോ തിരുവോണോ അങ്ങനെ എന്തോ ആണ്… ”

ഞാൻ ഇഷ്ട്ടകേടോടെ മറുപടി കൊടുത്തു…

” ഇതിപ്പൊ ഇതിലേതാ… ”

അവളാകെ ധർമ്മ സങ്കടത്തിലായി…

” എൻ്റെടോ ഇതിനൊക്കെ എന്തിനാ ഇത്ര ടെൻഷൻ അടിക്കാൻ…നീ ഈ വിരലിൽ ഏതേലും ഒന്നിൽ ഒന്ന് തൊട്… ”

ഞാൻ അവൾക്ക് നേരെ രണ്ട് വിരൽ നീട്ടി…അതോടെ അവൾ എൻ്റെ ചൂണ്ട് വിരലിൽ തൊട്ടു…

” ആ തിരുവാതിര ഫിക്സ്… ”

ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു…ശരിക്കും ഇതിലേതാന്ന് എനിക്ക് അറിയില്ല കേട്ടോ…അവൾ തൊട്ടത് ഞാൻ തിരുവാതിര മനസ്സിൽ വെച്ച വിരലാണ്…അതോടെ അവൾ മനസ്സില്ലാ മനസോടെ പോയി എന്തൊക്കെയോ വഴിപാട് കഴിപ്പിക്കുന്നത് കണ്ടൂ…അല്ലേലും നക്ഷത്രത്തിൽ ഒക്കെ വല്ല കാര്യവുമുണ്ടോ… ഇതിനോട് എനിക്ക് വല്യ താൽപ്പര്യം ഇല്ല…

അങ്ങനെ അതും കഴിഞ്ഞ് ബാക്കി പ്രദക്ഷിണം ചെയാൻ തുടങ്ങി…

” അല്ല ഇയാൾക്ക് ദൈവത്തിൽ ഒന്നും വിശ്വാസമില്ലേ… ”

നടക്കുമ്പോൾ അവളെന്നെ നോക്കി ചോദിച്ചു…

” അങ്ങനൊന്നൂല്ല…പക്ഷെ അന്തമായുള്ള വിശ്വാസമില്ല…പിന്നെ എൻ്റെ അമ്മ ഒരു ശിവ ഭക്തയാണ്…ചിലപ്പൊ എൻ്റെ സ്വഭാവവും ദേഷ്യവും കണ്ടാ പറയും എനിക്ക് ശിവൻ്റെ സ്വഭാവം ആണെന്ന്…അത് കേട്ട്.. കേട്ട്.. പുള്ളികാരനോട് ഒരു ഇഷ്ട്ടമൊക്കെയുണ്ട്…നമ്മളെ പോലെ ദേഷ്യകാരൻ ആണല്ലോ… ”

ഞാൻ ഒരു ചിരിയോടെ മറുപടി നൽകി…

” ദേഷ്യത്തിൻ്റെ കാര്യത്തിൽ അത് നേരാ …പക്ഷെ മഹാദേവൻ വെറും ദേഷ്യക്കാരൻ ഒന്നുമല്ല… ആത്മാർത്ഥ പ്രണയത്തിന്റെ ഉടമയും ഭഗവാൻ തന്നെയാണ്… ”

അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞതും എനിക്ക് കേൾക്കാൻ എന്തോ ആകാംഷയായി…

” ആണോ…അങ്ങനൊക്കെയുണ്ടോ… ”

” പിന്നല്ലാതെ…ഭഗവാൻ ശക്തിയെ പ്രണയിച്ചപോലെ വേറൊരു പ്രണയവും ഇല്ല…അതല്ലേ സ്വന്തം പാതിയായി ചേർത്ത് അർദ്ധനാരീശ്വര രുപം വരെ ഉണ്ടായത്…ശിവൻ ഇല്ലെങ്കിൽ ശക്തി ഇല്ല… ശക്തി ഇല്ലെങ്കിൽ ശിവനും ഇല്ല… ”

അവളെനിക്ക് അങ്ങനെ പ്രദക്ഷിണത്തിൽ ഓരോന്നും പറഞ്ഞ് തന്നു..അതൊക്കെ ഞാൻ ശ്രദ്ധയോടെ കേട്ടു…അപ്പോഴേക്കും ഞങ്ങൾ പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ഉള്ളിലേക്ക് കയറിയിരുന്നു…. ശ്രീകോവിലിന് മുന്നിൽ എത്തിയതും അവള് കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി…

” എൻ്റെ പൊന്ന് ഭഗവാനെ ന്വാമ്മിന് പ്രത്യേകിച്ച് പറയാനൊന്നൂല്ലാ…അവൾടെ നിർബന്ധത്തിൽ വന്നതാ… അതുകൊണ്ട് അവൾ പ്രാർത്ഥിക്കുന്നത് അങ്ങ് നടത്തി കൊടുത്തേക്ക്…എന്നിട്ട് നൈസായിട്ട് അവളെ എനിക്ക് തന്നേക്ക്… ”

ഞാൻ അകത്തുള്ള ശിവഭഗവാൻ്റെ പ്രതിഷ്ഠിയിൽ നോക്കി മനസ്സിൽ മന്ത്രിച്ചു…

” പിന്നെ അവൾ പറഞ്ഞു തന്നു ഭഗവാൻ്റെ പ്രേമകഥയൊക്കെ…അങ്ങനെ ഒന്നും സ്നേഹിക്കാൻ പറ്റില്ലെങ്കിലും… കുറച്ചൊക്കെ എനിക്കും ടിപ്സ് പറഞ്ഞു തരണേ…എന്തോ ഇവളെ നഷ്ടപ്പെടുത്താൻ തോന്നുന്നില്ല അതാ…. ”

ഞാൻ എൻ്റെ കുഞ്ഞാഗ്രഹവും പുള്ളിക്കാരാന് മുന്നിൽ പറഞ്ഞ് അതുതന്നെ തൊട്ടടുതുള്ള അമ്മ ശക്തിയുടെ മുന്നിലും പറഞ്ഞ് ഞാൻ തൊഴുത് പുറത്തിറങ്ങി… എന്നിട്ട് ഉള്ളിൽ തന്നെ ഉള്ള ഒരാൽ തറയിലേക്ക് കയറി ഇരുന്നു…അവൾ വഴിപാട് പ്രസാദം വാങ്ങി വരാം എന്ന് പറഞ്ഞിരുന്നു… അവിടെ ആൽത്തറയിൽ ഇരിക്കുനേരം വല്ലാത്ത അനുഭൂതിയായിരുന്നു.. ആകെ ഒരു പോസിറ്റീവ് എനർജി….അത് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു…അങ്ങനെ അതും ആസ്വദിച്ചിരിക്കുമ്പോഴായിരുന്നു അവൾ പുറത്തേക്ക് വന്നത്…അടുത്തെത്തിയതും ഞൊടിയിടയിൽ കയ്യിലിരുന്ന ചന്ദനം എടുത്ത് എൻ്റെ നെറ്റിയിൽ ചാർത്തി…ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയാ പ്രവർത്തിയിൽ…അതേ സമയം തന്നെ ഉള്ളിൽ ശ്രീകോവിൽ നിന്ന് മണിമുഴക്കവും എൻ്റെ കാതുകളിലേക്ക് ഇരിച്ചു കയറി…ഇനി ഭഗവാൻ ഞാൻ പ്രാർത്ഥിച്ചത് എനിക്ക് നൽകുവാണോ…??

തുടരും……

a
WRITTEN BY

admin

Responses (0 )



















Related posts