തെമ്മാടികൾ
Temmadikal | Author : NJG
“മമ്മി ?”
നിലത്തിനടിയിലുള്ള ശ്മശാനത്തിൽ അവർ എന്തുചെയ്യുന്നു? അമ്മെ , മണ്ണിനടിയിൽ ? “ജസ്റ്റ് lay there ?”. ”
” lie there ”
“lie there ? ” അവർ അത് മാത്രേ ചെയ്യുന്നൊള്ളോ? ശെയ് അത് വലിയ രസകരമായി തോന്നുന്നില്ലാലോ”… .
“”ഓ മൈ ഗോഡ് , ജോർജ്.. .. അത് രസിക്കാൻ വേണ്ടി ഉള്ളതല്ല , ഈ ചെറക്കനെ കൊണ്ട് ഞാൻ തോറ്റു…”
“”അവർക്ക് അവിടെ വെറുതെ കിടന്ന മടുപ്പ് വരില്ലേ ? മടുപ്പ് വരുവാണേൽ ഇടയ്ക്കൊക്കെ മുകളിലോട്ടും താഴോട്ടും കെടന്ന് ചാടിക്കൂടേ ?”
“God’s pretty silly ”
” ജോസഫ് ! ”
“ഹേ ജോർജ് … മലയാളം ”
“ഓ സോറി പപ്പാ ”
“ഓഹ് അതല്ല മനുഷ്യ, ചെറക്കന് പറയുന്നത് കേട്ടോ ? ”
“അവൻ കൊച്ചല്ലേടി ”
“നിങ്ങൾ അല്ലെ പറയാറ് എന്റെ കളറും നിങ്ങടെ ഒടുക്കത്തെ ബുദ്ധിയുമ ചെറക്കന് കിട്ടിയതെന്ന്”
“അതിനു'”
” എന്നിട് ചെറുക്കൻ പറയണത് മോതോം മണ്ടത്തരങ്ങളാണല്ലോ … ” “ഹിഹി ഇനിയിപ്പോ മാറ്റി എങ്ങാനം പറയുവോ ?”
“എന്ത് എന്റെ കളർ നിന്ടെ ബുദ്ധിയോ ?”
“അയ്യടാ നിങ്ങടെ കളർ ഒന്ന് പോയെ എന്റെ കുട്ടന് എന്റെ കളർ ആ..”
“പപ്പാ മമ്മി പറയണ പപ്പാ മണ്ടത്തരമാണെന്ന”..
“എടാ ഭയങ്കര ഹ ഹ ഹ… മണ്ടത്തരമാണെന്ന് അല്ല മണ്ടൻ ആണെന്ന് വേണം പറയാൻ ”
“എസ് അത് കറക്റ്റ് : മമ്മി ”
“എടി ഇവൻ എന്റെ ബുദ്ധി തന്നെയാ ,ഇത്ര കോച്ചിലെ തന്നെ ഇങ്ങനെ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത് കേട്ടില്ലേ ?”
” ശരി, ദൈവം ആളുകളോട് അനങ്ങാതെ കിടക്കാൻ പറയുന്നു , ബാക്കിയുള്ളോർക്ക് വേണ്ടി അവർ അങ്ങനെ കിടക്കുന്നു . അത് അസാധ്യമാണ്. ആർക്കും അത് ചെയ്യാൻ കഴിയില്ല! കുറച്ച നേരത്തേക്ക് പറ്റുമായിരിക്കും ബട്ട് ഒത്തിരി നേരം ഒന്നും പറ്റില്ല… എനിക്ക് ഒറപ്പല്ലേ”
“ഞാൻ ഒരിക്കൽ ശ്രമിച്ചു….
“റോക്കിയോട് ചോദിച്ച നോക്ക്…
ഞാൻ അവനോട് പറഞ്ഞു , ‘ഡെഡ് ഡോഗ് !’
“അവൻ കുറച്ചുനേരം ഡെഡ് ആയ പോലെ കണ്ണും അടച്ച കെടന്നു , എന്നിട്ട് കുറച്ച കഴിഞ്ഞപ്പോൾ അവനു മതിയായി കണ്ണ് അടച്ചു തുറന്ന് കാണിച്ച വാൽ ആട്ടി കുറച്ചു നേരം കൂടെ കിടന്നിട്ട അവൻ എഴുന്നേറ്റു ഓടി പോയി , അല്ലേടാ ”
റോക്കി വാല് ആട്ടി ശെരിവെക്കുന്നു
“ബോയ്, ഞാൻ ചിലപ്പോൾ ചിന്ദിക്കും ആ സിമിത്തേരിയിലെ ആളുകളും ഇതുപോലെ തന്നെ ആയിരിക്കണം കാണിക്കുന്നത് നിങ്ങളെ എല്ലാരേം പറ്റിക്കുവാ? അല്ലെ റോക്കി ?”
“നിർത്തിക്കോണം ഇങ്ങനുള്ള വർത്തനമൊക്കെ” മമ്മി താക്കീത് പോലെ പറഞ്ഞു
“ഇത് തന്നെ ആയിരിക്കണം അവരും ചെയ്യുന്നത് ”
പെട്ടന്നു ഒരു ശബ്ദം കേട്ടു..
കണ്ണ് തുറന്നു ഞാൻ നോക്കി ,ഭൂതകാലത്തിന്റെ ഓര്മവലകള് നീക്കി യാഥാർഥ്യമാകുന്നു വർത്തമാന കാലത്തിലേക്ക് എത്തിച്ചേരാൻ കുറച്ച സമയം എടുത്തു…
ശബ്ദം കേട്ട ദിശയിലേക്കു നോക്കി, ആരോ ഗ്ലാസിൽ കൊട്ടുന്നു.. വിന്ഡോ ഡൌൺ ചയ്തു ഞൻ നോക്കി , ഒരു വെള്ള വസ്ത്രം വ്യക്‌തമായി
“എന്താ കുട്ടി ഇരുന്ന് ഉറങ്ങി പോയോ ”
“ആഹ് എസ് ഫാദർ ഇരുന്ന് മയങ്ങി പോയി ”
“ഓരോന്ന് ഓർത്തു ഇരുന്ന് കാണും ഇല്ലേ ? മഹ്മ് ഇന്നായിരുന്നല്ലേ ആ ദിവസം…. ഓക്കെ, അപ്പോൾ കാണാൻ പോകുന്നില്ലേ അതോ കണ്ടുവോ ?”
“നോ ഫാദർ അങ്ങൊട് പോകുവാ”
“അപ്പോൾ ഓക്കെ മൈ ചൈൽഡ്”… ” “പള്ളിക്കകത്തോട്ട് ഷെനിക്കുനിയില, നിങ്ങൾ അതിനൊക്കെ എതിരല്ലേ ”
“ഏയ് ഒരിക്കലുമില്ല ഫാദർ ”
“ഹഹ ചുമ്മാ പറഞ്ഞതാ നമുക്കൊക്കെ അറിയില്ലേ “..
ഞാൻ സിമിത്തേരിയിലേക്കു നടന്നു ചെന്നു…..
മനോഹരമായ ബോഗൺവില്ലകൾ പൂവിട്ടിരിക്കുന്നു.. ജമന്തികൾ ,ആസ്റ്റർ ,ഡേയ്‌സികൾ കല്ലറകൾക്ക് ചുറ്റും അതിമനോഹരമായ ആവരണം തീർത്തിരിയ്ക്കുന്നു .
പ്രവേശന കവാടങ്ങളിൻ പുണ്യാളന്മാരുടെ അതിമനോഹരമായ പ്രതിമകൾ നിരന്നു നിൽക്കുന്നു .. കല്ലറകൾക്ക് മുൻപിൽ കാവൽമാലാകമാരും,
നിറയെ മനുഷ്യർ മരിച്ചുകിടക്കുന്നു ,പിന്നെ മനുഷ്യരെന്നു കരുതിയവരും …
ജീവിച്ചിരുന്നപ്പോൾ മനുഷ്യർ തമ്മിൽ നിലനിന്നിരുന്ന പക്ഷാഭേതം ഞൻ ഇവിടെയും കണ്ടു.
വിലയേറിയ മാർബിൾ കല്ലറകളുടെ അടുത്തേക്ക് ഞാൻ നടന്നുചെന്നു,
മനോഹരമായ അലങ്കാര ചെടികളാൽ ആവരണം ചെയ്യപ്പെട്ടവയായിരുന്നു അവർ..
കാറ്റു അവിടേക്കു വീശുന്നുണ്ടായിരുന്നു…
അവരോടു ഞാൻ ചോദിച്ചു : “നിങ്ങൾ സന്തുഷ്ടരാണോ ?”…..
മറുപടിയില്ല….
ഞാൻ ചോദിയം വീണ്ടും ആവർത്തിച്ചു, ഒരു നേർത്ത അവ്യക്ത ശബ്ദം ഞാൻ കേട്ടു, എന്നാൽ ഒന്നും വ്യക്തമായിരുന്നില്ല ..
ആ ഉയരം കൂടിയ മാർബിൾ ഫലകങ്ങളിൽ ചെവി വെച്ച് ഞൻ ശ്രേദ്ധിച്ചു.. നിരാശ അയിരുന്നു ഫലം.
കുറച്ചു ദൂരെ മാറി അടക്കംപറച്ചിലുകളും അട്ടഹാസങ്ങളും ഞാൻ കേട്ടു……. ,
ചെവികൂർപ്പിച്ചപ്പോൾ സന്തോഷത്തിന്റെയും സാംതൃപ്തിയുടെയഉം സ്വരമാണതെന്നു ഞാൻ മനസിലാക്കി …
ആ ശബ്ദം കേട്ട സ്ഥലത്തേക്കു ഞാൻ നടന്നു ,
ചെടികളും പുല്ലുകളും മുള്ളുകളുംനിറഞ്ഞ വഴി ഞാൻ നീങ്ങി ,
ഒടുവിൽ ദൂരെ മാറി ആരാലും ഉപേക്ഷിക്കപെട്ടതെന്നു മറ്റുള്ളവരെ പോലെ ഞാനും കരുതിയ ആ സ്ഥലത് ഞൻ എത്തിച്ചേർന്നു …
പെട്ടന്ന് അവിടം നിശബ്ദമായി ഞാൻ അവരോടു ചോദിച്ചു;
‘”നിങ്ങൾ സന്തുഷ്ടരാണോ ?'”
മറുപടിയില്ല….
പിന്നെയും ഞൻ ആവർത്തിച്ചു .. മറുപടി കിട്ടാതെ ഞാൻ അവിടുന്ന് പോകില്ലെന്ന് ഞാൻ ഉറപ്പിച്ചു .. ഒടുവിൽ ഞാൻ അവസാനമായി ഒന്നുകൂടെ ആവർത്തിച്ചു , എന്നോട് അലിവ് തോന്നിട്ടോ അറിയില്ല ഒടുവിൽ ഒരേ സ്വരത്തിൽ പറഞ്ഞു’ “nos relinquere solus ”
ഞങ്ങളെ ഒറ്റയ്ക്ക് വിടുക ഞങ്ങൾ സന്തുഷ്ടരാണ്
തിരിച്ച പോകും വഴി ഞാൻ ആ ഭീമമായ മാർബിൾ കല്ലറകൾ ഒരു വട്ടം കൂടി നോക്കി ,അപ്പോൾ മനസ്സിൽ വന്ന ചിന്ത സഹതാപം ആയിരന്നിരിക്കണം..
—————————————-
“നിങ്ങൾ മരിച്ചുകഴിഞ്ഞാൽ, അവർ നിങ്ങളെ ശെരിക്കും ഫിക്സ് ചെയ്യും .
ഐ ഹോപ്പ് ടു ഹെൽ ഞൻ ഒരിക്കൽ മരിക്കുമ്പോൾ എന്റെ ബോഡി, ഏതെങ്കിലും കുഴിയിൽ , അല്ലേൽ വെള്ളത്തിൽ വലിച്ചെറിയാനുള്ള സെൻസ് ആർക്കേലും ഉണ്ടാകണമെന്ന.. എന്നെ ഒരു ഗോഡ്ഡാം സെമിത്തേരിയിൽ ഒട്ടിക്കുന്നത് ഒഴികെ മറ്റെന്തെങ്കിലും. ആളുകൾ വന്ന് ഞായറാഴ്ച നിങ്ങളുടെ വയറ്റിൽ ഒരു കൂട്ടം പൂക്കൾ ഇടുന്നു.., ആ പൂക്കൾ അവിടിരുന്ന അളിഞ്ഞു പോകുന്നു …….. മെഴുകുതിരികൾ കൊണ്ടുവന്ന ഒട്ടിക്കുന്ന.. നേരിട്ട് കാണുമ്പോൾ മിണ്ടുക പോലും ചയ്യാത്ത മൈരുങ്ങൾ റോസാപൂവും കൊണ്ട് വരുന്നു
മരിച്ചു കഴിഞ് ആർക്കു വേണം നിന്റെയൊക്കെ പൂവുകൾ?
നോബോഡി…..
END
ഇവിടെ ഞാൻ ഒരു പുതുമുഖം ആണ് എന്റെ ഇവിടുത്തെ ആദ്യത്തെ കഥ ആണ്, ഇതുപോലുള്ള കഥയ്ക്കുള്ള സൈറ്റ് അല്ലെന്ന് അറിയാം എങ്കിലും പണ്ട് മുതലേ ഈ സൈറ്റിലെ ഒരു വായനക്കാരൻ ആയ എനിക്ക് ഒരു സെന്റിമെന്റൽ അട്ടച്ച്മെന്റ്റ് ഒണ്ടു ഈ SITE AYITT അതുകൊണ്ട് താല്പര്യം ഉള്ളവർ ദയവായി എങ്ങിനെ ഉണ്ടെന്ന് കമെന്റിലൂടെ അറിയിക്കുക ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക
നന്ദിയോടെ
NJG
Responses (0 )