-50% Intro price for the next 72 hours only!. Buy now →

Kambi stories

ഉണ്ടകണ്ണി 6 [കിരൺ കുമാർ]

ഉണ്ടകണ്ണി 6 Undakanni Part 6 | Author : Kiran Kumar | Previous Part ജെറി….   ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .     “എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു   “ഹരിയേട്ട …. ” അക്ഷര അവനു […]

0
1

ഉണ്ടകണ്ണി 6

Undakanni Part 6 | Author : Kiran Kumar | Previous Part


ജെറി….

 

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .

 

 

“എടാ….” തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു

 

“ഹരിയേട്ട …. ” അക്ഷര അവനു അടുത്തേക്ക് ഓടി

പിന്നെയും ചാടി എണീറ്റ് ജെറിയുടെ നേരെ നടന്ന ഹരിയെ അവൾ മുന്നിൽ കേറി നിന്ന് തടഞ്ഞു

 

“ഹരിയേട്ട… നിങ്ങൾ ഇപോ പോ…വെറുതെ ഇവിടെ വച്ചൊരു സീൻ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല പോ..”

 

“ഓഹോ … നിന്റെ തന്തയെ ഞാൻ ഒന്ന് കാണട്ടെ ടി ഈ ഹരിയെ അയാൾ വെറും ഉണ്ണാക്കൻ ആയി ആണോ കാണുന്നെ അതോ മോളുടെ ഈ കളി അയാൾ അറിഞ്ഞോണ്ട് തന്നെ ആണോ ന്ന് ”

 

ഹരി അതും പറഞ്ഞു അവന്റെ വണ്ടിക്കരികിലേക്ക് നടന്നു

 

“എടാ കൊച്ചു ചെറുക്കാ ഈ ഹരി ആരാ ന്ന് നിനക്ക് അറിയില്ല… വൈകാതെ നിന്നെ ഞാൻ അത് അറിയിക്കും …. ”

അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു

 

“നിന്നെയും ”

അത് കിരണിനെ നോക്കിയാണ് പറഞ്ഞത്

 

“ഒ ശരി ടെ നീ ചെല്ലു ”

 

ജെറി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു

 

ഹരി അവനെ നോക്കി പിന്നേം കലിപ്പിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു പോയി

അക്ഷര അപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവളുടെ കാറിന് അടുതേക്ക് വന്നു .

ഞാൻ ആണേൽ ജെറിയെ അത്ഭുതതോടെ നോക്കി നില്കുവാണ്

 

“എടാ നീ … ?? നീ എങ്ങനെ ഇവിടെ?

 

“പ്ഫ നായേ … ഞാൻ പൊന്മുടി ന്ന് ഫ്‌ളൈറ്റ് കേറി വന്നു എന്തേ നിനക്ക് പിടിച്ചില്ലേ ” ജെറി ഓടി വന്നെന്റെ കുത്തിനു കേറി പിടിച്ചു

 

“എടാ .. വിട് ഞാൻ … ഞാൻ എല്ലാം പറയാം…പ്ലീസ് ”

 

“നീ ഒരു മൈരും പറയണ്ട ഞാൻ കണ്ടോണ്ടിരിക്കുവാ രണ്ടും കൂടെ കാണിക്കുന്നത് ഒക്കെ … ഇങ്നെ ഒരു ഉണ്ണാക്കൻ നീ ഒരിക്കലും പഠിക്കില്ല ഇപോ കണ്ടില്ലേ?”

 

“എന്താ ജെറി കണ്ടത് ” അക്ഷര അതും പറഞ്ഞു ഞങ്ൾക്ക് അടുത്തേക്ക് വന്നു

 

ജെറി തിരിഞ്ഞവളെ രൂക്ഷമായി നോക്കി

 

“നീ ചോദിക്കണോ അതോ ഞാൻ തന്നെ ചോദിക്കണോ ”

ജെറി എന്നെ നോക്കി

ഞാൻ ഒന്നും മിണ്ടാതെ നിന്നു , അക്ഷര ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുവാണ്

 

“ആരാ അവൻ അക്ഷര?” അവസാനം ഞാൻ തന്നെ ചോദിച്ചു

 

“ഹ അതാണോ .. അവൻ എന്നെ കല്യാണം കഴിക്കാൻ കച്ച കെട്ടി നടക്കുന്ന അച്ചന്റെ ഏറ്റവും അടുത്ത ഫ്രണ്ടിന്റെ മകൻ .. അവനു അച്ചന്റെ സ്വത്തിൽ ആണ് കണ്ണ് അല്ലാതെ വേറെ ഒന്നും അല്ല ”

അവൾ എന്തോ തമാശ പറയുന്ന പോലെ പറഞ്ഞു

“അത്രേ ഉള്ളൂ ?? ”

ജെറി വിശ്വാസം വരാത്ത പോലെ ചോദിച്ചു

 

“അതേ വേറെ എന്താ ജെറി ?”

അവൾ പുഞ്ചിരിച്ചു കൊണ്ട് ജെറിയുടെ നേരെ തിരിഞ്ഞു

 

“നിന്നോട് എനിക്ക് കുറച്ചു സംസാരിക്കണം ഒന്ന് വന്നേ ”

ജെറി എന്നെയും പിടിച്ചു വലിച്ചു കുറച്ചു  ദൂരേക്ക് മാറി നിന്നു അക്ഷര അവിടെ കൈയും കെട്ടി ഞങ്ങളുടെയും നോക്കി നിന്നു

 

“മൈരേ എന്താ നിന്റെ ഉദ്ദേശ്യം??? ”

ജെറി അവൾ കേൾക്കില്ല ന്ന് ഉറപ്പിച്ച ശേഷം ചോദിച്ചു

“എന്താടാ ”

“മൈർ ഇങ്നെ ഒരു മലരൻ… നീ അവൾ പറഞ്ഞത് ഒക്കെ വിശ്വസിച്ചോ?? “

“ഹരിയേട്ടന്റെ കാര്യം ആണോ ?”

 

“ഹോ ഹരിയേട്ടൻ…. അത് മാത്രം അല്ല അവൾക്ക് നിന്നെ ഇഷ്ടം ആണെന്ന് ”

“എടാ അത് പിന്നെ … അവൾ ഒരു പാവം ആണെടാ നിന്നോട് ഞാൻ എല്ലാം പറയാൻ ഇരുന്നതാ ഇന്ന് ഒറ്റ ദിവസം കൊണ്ട് അവളോട് എനിക്ക് ഉണ്ടായിരുന്ന കാഴ്ച്ചപ്പാട് എല്ലാം മാറി ”

“ഉണ്ട നിനക്ക് ഒരു ഉമ്മയും കുറച്ചു ഡ്രസും വാങ്ങി തന്നപ്പോ നീ അവളെ കേറി വിശ്വസിച്ചു ല്ലേ ”

“നീ… നീ എങ്ങനെ ഇതൊക്കെ കണ്ട് ?? ” ഞാൻ അത്ഭുതത്തോടെ അവനെ നോക്കി

 

“ആ ഞാൻ പിന്നെ പൊന്മുടി പോയ്‌ അടിച്ചു പൊളിക്കുവല്ലയുരുന്നോ … പ്ഫ മൈരേ രാവിലെ മുതൽ നിങ്ങൾ രണ്ടും എവിടെയൊക്കെ പോയോ അവിടെ എല്ലാം ഞാനും വന്നിരുന്നു ”

 

“എടാ അവൾ … എനിക് തോന്നുന്നില്ല ടാ എന്നെ ചതിക്കാൻ ആണേൽ 15000 രൂപയുടെ ഡ്രസ് ഒക്കെ എനിക്ക് വാങ്ങി തരുമോ അവൾ … പിന്നെ അവളുടെ പെരുമാറ്റം എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല ടാ ”

 

“ഹോ ദൈവമേ ഇങ്നെ ഒരു മണ്ടൻ , എടാ നാറി ഇവിടെ ആൾകാർ കൊല്ലാൻ വേണ്ടി ലക്ഷങ്ങൾ വരെ കൊട്ടേഷൻ കൊടുക്കുന്നു അപ്പോഴാ അവന്റെ 15000 കുലുവ അതും അവളെ പോലൊരു പെണ്ണിന് .. ഒന്നും ഇല്ലേലും അത് തന്നെ നീ ചിന്തിക്ക് നീ ഒരു തല്ലു തല്ലിയപ്പോ  അവൾക്ക് നിന്നോട് വിശുദ്ധ പ്രേമം ആയോ?? ഇതെന്താ കലിപ്പന്റെ കാന്താരിയ.. അതൊക്കെ വല്ല ഇന്റസ്റ്റ റീലിലെ നടക്കൂ ”

 

“എടാ എന്നാലും ”

 

“ഒരു എന്നാലും ഇല്ല നീ വന്നേ നമുക്ക് പോവാം അവളോട് പോയ്‌ പണി നോക്കാൻ പറ ”

 

ഞാൻ മനസ്സില്ലാ മനസോടെ സമ്മതിച്ചു , ഞങ്ൾ രണ്ടും കൂടെ അക്ഷര യുടെ അടുത്തേക്ക് ചെന്നു  അവൾ ഇപ്പോഴും ഒരു പുഞ്ചിരിയോടെ നിൽകുവാണ്

 

“അക്ഷര ഞാൻ ജെറി ടെ കൂടി പോകുവാ… നമുക്ക് നാളെ കോളേജിൽ കാണാം ”

ഞാൻ പറഞ്ഞു … അത് കേട്ടതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു

 

“പോകുന്നോ എവിടെ… നീ എങ്ങും പോണില്ല എന്റെ കൂടെ വന്ന നീ എന്റെ കൂടെ തന്നെ പോയ മതി ”

 

“ഇല്ല  ഇപോ അവൻ എന്റെ കൂടെ വരും നീ പോ ”

ജെറി നീരസത്തോടെ പറഞ്ഞു

 

“പറ്റില്ല .. ഇവനെ  വീട്ടിൽ നിന്ന് അമ്മയുടെ സമ്മതത്തോടെ കൊണ്ടുവന്നത് ഞാൻ ആണ് ഇവനെ ഞാൻ തന്നെ കൊണ്ടുപോകും ജെറി പോ..”

അവളും വിട്ടില്ല

ഞാൻ ആണേൽ എന്ത് ചെയ്യണം എന്ന അവസ്‌ഥയിൽ നിന്നു

 

“കിരണേ നീ വന്നു വണ്ടിയിൽ കേറിക്കെ ” മൗനം ഭേദിച്ചു അക്ഷര പറഞ്ഞു

 

ഞാൻ ജെറിയെ നോക്കി അവൻ ആകെ കലിച്ചു നിക്കുകയാണ് .. കുറച്ചു നേരം എന്നെ  നോക്കിയിട്ട് അവൻ അവന്റെ ബൈക്കിന് അടുത്തേക്ക് പോയ്‌ വണ്ടി

സ്റ്റാർട്ട് ചെയ്ത് എന്റെ അടുക്കൽ വന്നു

 

“നിന്നോട് ഞാൻ ഇപ്പോഴും പറയുന്നു ഞാൻ പറയുന്നത് നിന്നോടുള്ള അസൂയ കൊണ്ടാണ് എന്നൊക്കെ ഇവൾ പറഞ്ഞു എന്നിരിക്കും എന്നാലും ഞാൻ പറയുവാ ഇവളെ വിശ്വസിക്കരുത് നീ … കുടിച്ച വെള്ളത്തിൽ പോലും … ബാക്കി നീ വരുന്നിടത്ത് കാണുക ”

ജെറി അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി

 

ഞാൻ അവൻ പോകുന്നതും നോക്കി ഞാൻ അവിടെ സ്തബ്ധനായി നിന്നു ..

 

“കിരണേ വാ ”

അവൾ വന്നെന്റെ തോളിൽ കൈ വച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്

 

“അയ്യേ.. നീ എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണ് തുടച്ചു

 

ഞാൻ അവളുടെ കൈ തട്ടി ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു

 

എന്റെ ആ ചെയ്തി കണ്ടു അമ്പരന്നു നിന്നിരുന്ന അക്ഷര പിന്നെ കാറിൽ വന്നു കയറി വണ്ടി സ്റ്റാർട്ട് ചെയ്‌തു

 

വണ്ടി സ്റ്റാർട്ട് ആയിട്ടും മുന്നോട്ട് പോകാത്തത് കണ്ടു ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ ക്രൂരമായി നോക്കി ഇരിക്കുവാണ്

 

അപ്പോഴാണ് ഞാൻ സീറ്റ് ബെൽറ്റ് ഇടാത്തത് ഞാൻ മനസിലാക്കിയത്

ഞാൻ പതിയെ അത് ഇട്ട് അവളെ നോക്കി . അവൾ എന്നെ ഒന്ന് പുഞ്ചിരിച്ചു കാട്ടി വണ്ടി എടുത്തു

 

“ജെറി എന്നെ വിശ്വസിക്കരുത് എന്നാകും പറഞ്ഞത് അല്ലെ??”

 

കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്ന അക്ഷര പതിയെ ചോദിച്ചു

 

ഞാൻ അവളെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല

 

“നിനക്ക് തോന്നുന്നുണ്ടോ കിരണേ ഞാൻ നിന്നെ ചതിക്കാൻ ആണ് നിന്നോട് അടുത്തത് ന്ന് ? ”

 

അതിനും ഞാൻ ഒന്നും മിണ്ടിയില്ല

 

“എടാ… ? ”

അവൾ ദേഷ്യത്തോടെ എന്നെ വിളിച്ചു

 

“എന്താ ? ”

ഞാൻ പതിയെ ചോദിച്ചു

 

“ഞാൻ ചോദിച്ചത് നീ കേട്ടോ?”

“ആ കേട്ടു ”

 

“എന്നിട്ട് എന്താ ഉത്തരം പറയാത്തത് ?”

 

“ഞാൻ എന്ത് പറയാൻ ആണ് എനിക്ക്… എനിക്ക് അറിയില്ല.. ”

 

“ഓഹോ അപ്പോ നീയും എന്നെ അങ്ങനെ ആണല്ലേ കണ്ടിരിക്കുന്നത്… ”

അവളുടെ ശബ്ദം ഒന്ന് ഇടറിയോ.. ഞാൻ അവളെ നോക്കി .

അവൾ കണ്ണൊക്കെ തുടച്ചു വണ്ടി ഓടിക്കുവാണ്

 

ഇനി ഇതും അവളുടെ അഭിനയം ആണോ എന്റെ മനസിൽ ജെറിയുടെ വാക്കുകൾ ഓടി വന്ന് .. ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി ഇരുന്നു ..

വീടിനു മുന്നിലെ വഴി എത്തുന്നത് വരെ അവൾ ഒന്നും പിന്നെ മിണ്ടിയില്ല . എനിയ്ക്ക് മുന്നേ ചാടി ഇറങ്ങിയ അവൾ ബാക്ക് ഡോർ തുറന്നു തുണി യുടെ കവറുകളും ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ സാധങ്ങളും എല്ലാം എടുത്ത് എന്നോട് ഒന്നും മിണ്ടാതെ എന്റെ വീട്ടിലേക് നടന്നു ..

ഞാൻ അവളുടെ പുറകെ യും

 

“ആ മക്കൾ വന്നോ .. ഇതൊക്കെ എന്താ മോളെ “

 

അമ്മ വാതുക്കൽ തന്നെ ഇരുന്ന് പുല്ല് പിരിക്കുന്നുണ്ടായിരുന്നു

 

“ഇത് ഇവന് കുറച്ചു ഡ്രസും അമ്മക്ക് കുറച്ചു സാധനങ്ങളുമാ അമ്മേ”

അവൾ ചിരിച്ചു കൊണ്ട് അമ്മയുടെ അടുത്ത് ചെന്നു

 

“എന്തിന മോളെ ഇതൊകെ വാങ്ങിയെ ”

 

“ഇരിക്കട്ടെ അമ്മേ .. ”

 

അമ്മ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി

 

“നീയെന്താ ടാ ഒന്നും മിണ്ടാതെ നിൽകുന്നേ ”

 

അമ്മ എന്നെ നോക്കി ചോദിച്ചു . ഞാൻ ഒന്നും മിണ്ടാതെ നിന്നു

 

“അമ്മേ ഞാൻ പോകുവാ ഇത്രേം നേരം ആയില്ലേ”

അക്ഷര  അമ്മയെ നോക്കി പറഞ്ഞു

 

“ഹ എവടെ പോണ് ഒരു ചായ കുടിച്ചിട്ട് പോവാം നീ ഇരുന്നെ ”

 

അമ്മ അവളെ പിടിച്ചു അവിടെ ഇരുത്തി

 

ഞാൻ അവളുടെ എതിർ വശത്ത് ഇരുന്നു  അവൾ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്

ഞങ്ൾ തമ്മിൽ പക്ഷെ ഒന്നും മിണ്ടിയില്ല അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു കിടക്കുന്നു . ഇനി ജെറി ക്ക് തെറ്റ് പറ്റിയത് ആവുമോ …??

 

അതിനിടക്ക് അമ്മ ചായയും ആയി വന്നു അവർ തമ്മിൽ കുറെ എന്തൊക്കെയോ വർത്തമാനം പറഞ്ഞു. ഒന്നും മിണ്ടാതെ ഒരു സൈഡിൽ ഞാനും ഇരുന്നു. ഒടുവിൽ അവൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

വീട്ടിൽ നിന്ന് ഇറങ്ങുന്നെന് മുന്നേ ഒന്ന് എന്നെ തിരിഞ്ഞ് നോക്കി ഞാൻ ഒന്നും മിണ്ടില്ലയില്ല . അവൾ നടന്നു കാറിനടുത്തേക്ക് പോയി.

 

“എന്ത് നല്ല കുട്ടിയ അല്ലെടാ ”

അവൾ പോയതും അമ്മ എന്നോട് പറഞ്ഞു

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്ത്

 

“നീ എന്തിനാടാ അവളെ കൊണ്ട് ഇതൊക്കെ വാങ്ങിപ്പിച്ചത് ??”

 

അമ്മ കവർ പൊട്ടിച്ചു ഓരോന്നോകെ നോക്കുന്ന വഴി ചോദിച്ചു

“ഞാൻ വാങ്ങിപ്പിച്ചത് ഒന്നും അല്ലമ്മെ ”

 

“എന്റമ്മേ 15000 രൂപയുടെ ബില്ലോ ?”

 

കവറിൽ കിടന്ന ബിൽ കണ്ടു അമ്മ തലയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു

 

ഞാൻ അതിന് ഒന്നും മിണ്ടിയില്ല

“നാണം ഇല്ലാത്തവൻ ”

അമ്മ എന്നെ നോക്കി പറഞ്ഞു

 

“ദെ അമ്മേ എനിക്ക് ഒന്നും അറിയില്ല അവൾ ഓരോന്ന് ഒക്കെ വാങ്ങി കൂട്ടിയത് ആണ് ”

 

ഞാൻ ദേഷ്യത്തോടെ അമ്മയോട് പറഞ്ഞുകൊണ്ട് കട്ടിലിൽ പോയി കിടന്നു

 

“അതിന് നീ എന്തിനാ ചൂടാവുന്നെ . ശെടാ ഇത് നല്ല കളി  , അവൾ ഇനിയും ഇങ്ങോട്ട് വരുമല്ലോ അപ്പോ അവളോട് തന്നെ ചോദിക്കാം .

ടാ പിന്നെ നീ ജെറിയോട് എവിടെയെങ്കിലും പോകാൻ രാവിലെ ഇങ് വരാൻ പറഞ്ഞിരുന്നോ?”

 

“എന്തേ ”

 

“അല്ല രാവിലെ നിങ്ങൾ പോയ പുറകെ അവൻ വന്നിരുന്നു ”

 

“ഉം ” ഞാൻ അതും പറഞ്ഞു പുതച്ചു മൂടി കിടന്നു

 

“ആ എന്തെങ്കിലും അവട്ടെ എണീറ്റ് വ എന്തെങ്കിലും കഴിക്കാം ”

 

അമ്മ വിളിച്ചെങ്കിലും ഞാൻ പോവാതെ അവിടെ തന്നെ കിടന്നു

ഫോണിൽ കുറെ മെസ്സേജുകൾ വന്നിട്ടുണ്ട്

അക്ഷര യുടെ മെസ്സേജ് ഒന്നും ഇല്ല പക്ഷെ സ്റ്റാറ്റസിൽ ഞാനും അവളും കൂടെ നിൽകുന്ന സെൽഫി ഒരു ലവ് ഇമോജിയോടെ കിടപ്പുണ്ട്

ഞാൻ കുറെ നേരം ആ സ്റ്റാറ്റസ് തന്നെ നോക്കി കിടന്നു

 

‘ഇനി ജെറിക്ക് തെറ്റിയത് ആവുമോ അങ്ങനെ ആണേൽ ഞാൻ അവളെ ശരിക്കും വേദനിപ്പിക്കുകയല്ലേ ചെയ്തത് ‘

 

ഓരോന്ന് ആലോചിച്ചു ഞാൻ അവിടെ കിടന്ന് ഉറങ്ങി ഇടക്ക് അമ്മ ചോറ് കഴിക്കാൻ വിളിച്ചു എങ്കിലും ഞാൻ എണീറ്റില്ല .. ആ കിടപ്പ് പിന്നെ രവിലെ ആണ് ഞാൻ എണീറ്റത്.

 

ജെറി രാവിലെ വിളിച്ചു കോളേജിലേക്ക് പോകാൻ അവൻ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞു

ഞാൻ കുളിച്ചൊരുങ്ങി ഡ്രസ് ചെയ്യാൻ നോക്കിയപ്പോൾ ഇന്നലെ അവൾ വാങ്ങിയ ഡ്രസുകൾ കണ്ണിൽ പെട്ടു

 

ഒരെണ്ണം ഇട്ടോണ്ട് പോയാലോ ???  അല്ലേൽ വേണ്ട പിന്നെ ആവട്ടെ

 

ഞാൻ പഴേ ഒരു ജോഡി ഡ്രസ് ഇട്ട് അവനെ കാത്ത് നിന്നു

 

  1. 30 ആയപ്പോൾ ജെറി വന്നു ഞങ്ൾ കോളേജിലേക്ക് പോയി

 

“ജെറി അവൾ ക്ക് നല്ല സങ്കടം ആയെടാ ഇന്നലെ കരയുക ഒക്കെ ചെയ്തു ”

 

“എന്തിന് ” അവൻ വണ്ടി ഓടിക്കുന്ന വഴി ചോദിച്ചു

 

“നീ പറഞ്ഞപോലെ കാര്യങ്ങൾ ഞാൻ അവളോട് ചോദിച്ചു ”

 

“എന്നിട്ട്”

 

“എന്നിട്ട് എന്ന അവൾ അപ്പോ കരഞ്ഞു പിന്നെ എന്നോട് മിണ്ടിയിട്ടില്ല ”

 

“ഉം .. ” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു

 

“എടാ എനിക്ക്… എനിക്ക് പറ്റുന്നില്ല ടാ”

 

ജെറി പെട്ടെന്നു വണ്ടി ബ്രെകിട്ടൂ നിർത്തി

 

“എന്ത്?”

 

“ടാ ജെറി ജനിച്ചു ഇത്രേം കൊല്ലം ആയിട്ട് എന്റെ അമ്മയുടെ അടുത്ത് നിന്ന് അല്ലാതെ അത്രയും കെയറിങ് എനിക് കിട്ടിയത് ഇന്നലെ ഒറ്റ പകലിൽ ആണ് … നിമിഷ നേരം കൊണ്ടാണ് അവൾ എന്നിലേക് കേറിയത് .. ഇപോ ഞാൻ കാരണം അവൾ കരഞ്ഞു പോയത് എനിയ്ക്ക് സഹിക്കുന്നില്ല ടാ ”

 

“എടാ നീ … നിനക്ക് അത്രക്ക് വിശ്വാസം ആണോ അവളെ ?? ”

 

“അങ്ങനെ ഒക്കെ ചോദിചാ എനിക്ക് അറിയില്ല ടാ പക്ഷെ അവൾ…. പറ്റുന്നില്ല ടാ ”

 

“അടിപൊളി … എന്തായാലും ഞാൻ എതിർ നിന്നിട്ട് നിന്റെ പ്രേമം പോവണ്ട നടക്കട്ടെ .. പക്ഷെ ഒരു കരുതൽ ഉണ്ടാവുക എപ്പോഴും അതേ എനിക്ക് പറയാൻ ഉള്ളൂ ”

 

അവൻ വണ്ടി മുന്നോട്ട് എടുത്തു

 

ഞാൻ ജെറിയെ പുറകിൽ നിന്ന് കെട്ടി പിടിച്ചു

 

“പ്ഫ മൈരേ വണ്ടി ഇപോ പാളിയേനെ.. എന്റെ ദൈവമേ ഒരു ഉമ്മ കൊണ്ട് വീണു പോയവനെ ഒക്കെ ആദ്യമായ് കാണുവാ എന്തരോ എന്തോ”

 

വണ്ടി കോളേജിൽ എത്തി .ജെറി എന്നെ ഇറക്കി വണ്ടി പാർക്ക് ചെയ്യാൻ പോയി

ഞാൻ പാർക്കിങ് ൽ നോക്കി അക്ഷരയുടെ വണ്ടി അവിടെയെങ്ങും കണ്ടില്ല

ജെറി വന്നപ്പോ ഞങ്ങൾ ക്ലസിലേക്ക് പോയി

 

ക്ളാസിൽ ഏകദേശം എല്ലാവരും എത്തിയിരുന്നു .

ഞങ്ൾ അങ്ങു ചെന്നതും എല്ലാർക്കും എക്സിബിഷൻ ടൈമിൽ ഉണ്ടായ പ്രശ്നം എന്താ യി എന്നൊക്കെ അറിയണം

ഒരു വിധത്തിൽ ഞങ്ൾ ഓരോന്ന് പറഞ്ഞു എല്ലാത്തിനെയും ഒതുക്കി

 

9.55 ആയിട്ടും അക്ഷര യെ കാണാതെ വന്നപ്പോൾ ഞാൻ അവൾ എന്നും ചെയ്യുന്ന ബോർഡിൽ ഡേറ്റും കുട്ടികളുടേ ഡീറ്റൈൽസ് ഉം എഴുതാൻ എണീറ്റ് ചെന്നു ബോർഡ്‌ തുടച്ചു എഴുതി തുടങ്ങി .

ഞാൻ എഴുതി തുടങ്ങിയതും പെട്ടന്ന് അവൾ ക്ലസിലേക്ക് കേറി വന്നു . അവൾ കേറി വന്നു എന്നെ കണ്ടതും രൂക്ഷമായി എന്നെ നോക്കി നിന്നു പിന്നെ എന്റെ ഡ്രസിലേക്ക് നോക്കി പിന്നെയും രൂക്ഷമായി എന്നെ നോക്കി

 

ക്ലസ്സിൽ എല്ലാവരും ഞങ്ൾ തമ്മിൽ ഉണ്ടായ പ്രശ്നം അറിയാവുന്ന കൊണ്ട് ഞങ്ങളെ ഉറ്റു നോക്കി നില്കുവാണ്

 

അവൾ ബാഗ് കൊണ്ട് അവളുടെ സീറ്റിൽ വച്ചിട്ട് എന്റെ നേരെ വന്നു എന്റെ കയ്യിൽ നിന്നും ചോകും ഡസ്റ്ററും തട്ടി പറിച്ചു വാങ്ങി

“അക്ഷര …”

ഞാൻ വിളിച്ചതും അവൾ കൈ കൊണ്ട് വേണ്ട എന്ന രീതിയിൽ കാണിച്ചു പക്ഷെ ഒന്നും മിണ്ടാതെ ഞാൻ എഴുതിയത് തൂത്ത് കളഞ്ഞു വീണ്ടും എഴുതാൻ തുടങ്ങി

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു, അവൾ എഴുതി തീർന്ന ശേഷം അവളുടെ സീറ്റിൽ പോയ്‌ ഇരുന്നു

രൂക്ഷമായ നോട്ടം അല്ലാതെ അവൾ ഒന്നും മിണ്ടാത്തത് എന്നെ തകർത്ത് കളഞ്ഞിരുന്നു

ഞാനാണേൽ ആ ദേഷ്യം മുഴുവൻ ജെറിയിൽ ആണ് തീർത്തത്

അങ്ങനെ ഓരോ പിരീഡ് കഴിഞ്ഞു എനിക്ക് ആണേൽ ഒരു ഇന്റർസ്റ്റും ഇല്ല എന്തോ സ്വപ്ന ലോകത്തിൽ ഇരിക്കുന്ന പോലെ ഞാൻ അവിടെ ഇരുന്നു

ഉച്ചക്ക് ഫുഡ് കഴിക്കാൻ ജെറിയും ആയി ഞങ്ങൾ ക്യാന്റീനിലേക്ക് പോയി

വർഗീസ് ചേട്ടൻ ഞങ്ങളെ കണ്ടതും ഓടി വന്നു

 

“ഹ മക്കൾ വന്നോ നമ്മുക്ക് ഒന്നൂടെ കൂടണ്ടെ അന്നത്തെ പോലെ “

 

“എന്റെ പൊന്നോ ചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ലായിരുന്നു കേട്ടോ ”

ജെറി അയാളെ നോക്കി പറഞ്ഞു

 

അവർ തമ്മിൽ ഓരോ കാര്യം പറഞ്ഞിരുന്നു

ഞാൻ ആണേൽ ഒരു താൽപ്പര്യവും ഇല്ലാതെ അവിടെ ഇരുന്നു

ഇന്നലെ രാത്രിയും രാവിലെയും ഒന്നും കഴിക്കാഞ്ഞ കൊണ്ട് നല്ല വിശപ്പ് ഉണ്ട്

ഊണ് വാങ്ങി നന്നായി കഴിച്ചു.

അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്

 

ഉച്ചക്കത്തെ ഇന്റർവെൽ കഴിഞ്ഞ് ഞങ്ങൾ ക്ളാസിൽ തിരിച്ചെത്തി

 

ആദ്യ ക്‌ളാസ് തന്നെ മഹേഷ് സർ ന്റെ ആയിരുന്നു

 

“അപ്പോ പിള്ളേരെ നമ്മുടെ പരിസ്ഥിതി ക്ലബ് നമുക്ക് ഒന്ന് സെറ്റ് ആക്കണം നിങ്ങൾ എല്ലാം കട്ടക്ക് കൂടെ വേണം ”

 

എല്ലാരും കൂടെ ഉണ്ടാവും ന്ന് സാറിനോട് പറഞ്ഞു

 

” അപ്പോ വരുന്ന ഓണത്തിന് മുന്നേ നമ്മുക് ഒരു സ്റ്റഡി ടൂർ ഉണ്ട് എല്ലാരും ഉണ്ടാവുമല്ലോ ല്ലേ ”

 

ടൂറിന്റെ കാര്യം പറഞ്ഞതും ക്ളാസിൽ ഫുൾ എനർജി ആയി

 

വയനാട്ടിലേക്ക് ആയിരുന്നു ട്രിപ്പ് പറഞ്ഞത് സർ ക്ലാസ് ലീഡർ ആയത് കൊണ്ട് അക്ഷരയെ വരുന്നവരുടെ ലിസ്റ്റ് എടുക്കാനും മറ്റും ഒക്കെ ആയി നിയമിച്ചു

2 ദിവസത്തെ ട്രിപ്പ് 2500 രൂപയാണ് ഒരാൾ ക്ക് പറഞ്ഞത്. എനിക്ക് ആണേൽ വലിയ സന്തോഷം ഒന്നും ഉണ്ടാക്കിയില്ല അത് കാര്യം ഞാൻ ഇതുവരെ ഒരു ട്രിപ്പും പോയിട്ടില്ല അത്രേം കാശ് ഒന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല

 

“നീ പേടിക്കണ്ട നിന്റെ കാശ് ഞാൻ കൊടുത്തോളാ ”

എന്റെ മുഖം കണ്ടിട്ടാവും ജെറി എന്റെ തോളത്ത് തട്ടി കൊണ്ടു പറഞ്ഞു

“വേണ്ടടാ .. എനിക്ക് വലിയ താൽപ്പര്യം ഒന്നും ഇല്ല ”

 

“വേണം നിന്റെ ആദ്യ ട്രിപ്പ് അല്ലെ ഞാൻ കൊണ്ടുപോകും നിന്നെ ”

 

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

 

അങ്ങനെ സർ അക്ഷരയോട് വരും ദിവസങ്ങളിൽ ലിസ്റ്റും കാശും ഒക്കെ കളക്ട് ചെയ്ത് തുടങ്ങാൻ പറഞ്ഞിട് പോയി

 

ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . ഞാൻ നോക്കുന്നത് കണ്ടു മുഖം വെട്ടിച്ചു കളഞ്ഞു

 

അങ്ങെനെ ആ ദിവസം കടന്നു പോയി , അക്ഷര എന്നെ മൈൻഡ് ചെയ്തത് പോലും ഇല്ല

പിറ്റേ ദിവസം അവൾ രാവിലെ വന്ന് എല്ലാവരോടും സ്റ്റഡി ടൂറിന് വരുന്നവരുടെ പേരും കാശും ഒക്കെ ചോദിച്ചു തുടങ്ങി ഓരോ ബഞ്ച് വൈസ് ആയിരുന്നു അവൾ ചോദിച്ചു  വന്നത്

ഞങ്ങളുടെ ബഞ്ച് എത്തിയപ്പോൾ അവൾ എന്റെ അടുത്ത് മാത്രം ഒന്നും ചോദിച്ചില്ല , ജെറി എന്റെ പേര് പറഞ്ഞപ്പോൾ

 

“തന്റെ പേര് മാത്രം പറഞ്ഞ മതി മറ്റുള്ളവരുടെ കാര്യം നോക്കണ്ട ”

 

രൂക്ഷമായി അവനെ നോക്കി പറഞ്ഞു

 

“നീ അവന്റെ പേര് എഴുതികെ അവനോട് ചോദിച്ചാൽ അല്ലെ അവന്റെ പേര് പറയാൻ പറ്റൂ .

നീ അവനോട് ചോദിക്കുന്നില്ലലോ ”

 

“അവനോട് ഇപോ ചോദിക്കുന്നില്ല ”

അവൾ അത് പറഞ്ഞു അടുത്ത ബെഞ്ചിലേക്ക് പോയി

 

“ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല ”

ജെറി ചാടി എണീക്കാൻ തുടങ്ങുയതും ഞാൻ അവനെ വട്ടം പിടിച്ചു

 

“എടാ വേണ്ട വിട്ടേക്ക് അവൾ എന്തെങ്കിലും കാണിക്കട്ടെ ”

 

ഞാൻ ജെറിയെ പിടിച്ചു പിന്നേം ബെഞ്ചിൽ ഇരുത്തി

 

പെട്ടെന്ന് മിസ് ക്ലസ്സിൽ വന്നു

 

“അപ്പോ പിള്ളേരെ  മഹേഷ് സർ പറഞ്ഞു കാണുമല്ലോ ല്ലേ സ്റ്റഡി ടൂറിന്റെ കാര്യം .. ലീഡർ എന്തേ എല്ലാരും പേര് തന്നോ ”

 

സൗമ്യ മിസ് അക്ഷരയുടെ കയ്യിൽ നിന്നും ലിസ്റ്റ് വാങ്ങി

 

“ആഹാ എല്ലാരും ഉണ്ടല്ലേ അടിപൊളി … ഞാനും ഉണ്ടാവും കെട്ടോ നമുക്ക് അടിച്ചു പൊളിക്കാം നിങ്ങൾ ക്ക് നല്ല ചാൻസ് ആണ് ഇപോ 1സ്റ്റ് ഇയറിലും ഇനി ലാസ്റ്റ് ഇയറിലും ഒരു ട്രിപ്പ് കിട്ടിയില്ലേ .. പിന്നെ ഇതിൽ ഉം…… ഹാ…അക്ഷരയും കിരനും ഒഴിച്ചു ബാക്കി ആരും കാശ് തന്നിട്ടില്ല എല്ലാരും അക്ഷരയെ പെട്ടെന്ന് കാശ് ഏൽപ്പിക്കണം വണ്ടിക്ക് അഡ്വാൻസ് ഒക്കെ കൊടുക്കണം റൂം ബുക്കിങ് അങ്ങനെ കുറെ പരിപാടികൾ ഉള്ളതാണ് കേട്ടല്ലോ “

 

ടീച്ചർ അതു പറഞ്ഞതും ഞാനും ജെറിയും ഞെട്ടി മുഖത്തോട് മുഖം നോക്കി

 

“അപ്പോ അവൾ ടെ ആക്ടിങ് ആണ് എല്ലാം” ഞാൻ അവനോട് പറഞ്ഞു

 

ഞാൻ വീണ്ടും അവളെ നോക്കി എന്നാൽ അവളുടെ മുഖത്ത് ഒരു ഭാവ  വ്യത്യാസവും ഇല്ലായിരുന്നു

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി..  അവൾക് ആണെങ്കിൽ ഒരു മാറ്റവും ഇല്ല അതേ അവസ്‌ഥ ഒന്ന് നോക്കുന്ന പോലും ഇല്ല

എനിക്  ആണെങ്കിൽ മടുത്ത് തുടങ്ങിയിരുന്നു

 

അങ്ങനെ ടൂറിന്റെ ദിവസം എത്തി ഒരു വെള്ളിയാഴ്ച വൈകിട്ട് ആണ് കോളേജിൽ നിന്നും ട്രിപ്പ് തടുങ്ങുന്നത്

ഞാനും ജെറിയും കൂടെ ഒരുങ്ങി കെട്ടി ബാഗും ഒക്കെ ആയി  കോളേജിലേക്ക് വച്ചു പിടിച്ചു ഞാൻ ആണേൽ അവൾ വാങ്ങി തന്ന ഡ്രസും ഇട്ട് ബാകി ബാഗിലും നിറച്ചാണ് വന്നത് . കോളേജിൽ എല്ലാരും എത്തിയിരുന്നു കൂടെ മിക്കവരെയും കൊണ്ട് ആക്കാൻ പേര്ന്റ്‌സ് ഒക്കെ ഉണ്ടായിരുന്നു അങ്ങനെ നോക്കുമ്പോൾ അച്ഛനോടൊപ്പം നിൽകുന്ന അക്ഷര യെ കണ്ടു അവൾ ഒരു വെള്ള ചുരിദാർ ആണ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ കിളി പറന്നു ന്ന് വേണേൽ പറയാം അത്രക്ക് സുന്ദരിയായി തോന്നി അവളെ ..

അവൾ വാങ്ങി തന്ന ഡ്രസ് ഞാൻ ഇട്ടിരിക്കുന്ന കണ്ട് അവൾ ഒന്ന് എന്നെകുറച്ചു നേരം  നോക്കി പക്ഷെ മുഖത്ത് വലിയ ഭാവ വെത്യസം ഒന്നും വന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി

 

അവസാനം മഹേഷ് സർ വന്നു എല്ലാരേയും ബസിൽ കയറ്റി ജെറി അടി കമ്പനി ഉള്ള കൊണ്ട് പുറകിലെ സീറ്റിലേക്ക് പോയി ഞാൻ ആണേൽ നടുക്കായുള്ള ഒരു സീറ്റിൽ ഇരുപ്പ് ഉറപ്പിച്ചു ജെറി എന്നെ പുറകിലെക്ക് വിളിച്ചു എങ്കിലും ഞാൻ പോയില്ല

അങ്ങനെ വണ്ടി എടുക്കാൻ ആയപ്പോൾ അക്ഷരയും മഹേഷ് സറും ലിസ്റ്റും കണക്കും ഒക്കെ ഒത്തു നോക്കി വണ്ടിയിലേക്ക് കയറി

 

“അപ്പോ മക്കളെ നമ്മുടെ ആദ്യ ട്രിപ്പ്‌ ആണ് ഇതൊരു സ്റ്റഡി ടൂർ ആണേലും നമ്മൾ അടിച്ചു പൊളിക്കാൻ പോവാണ് എല്ലാരും റെഡി അല്ലെ ” സർ നടുക്ക് നിന്ന് ഉച്ചത്തിൽ  ചോദിച്ചു

എല്ലാരും കൂടെ റെഡിന്ന് മറുപടിയും കൊടുത്തു

 

“അപ്പോ പൊളിക്കാം ചേട്ടാ അപ്പോ വണ്ടി എടുത്തോ ” സർ അതും പറഞ്ഞു സീറ്റിലേക്ക് ഇരുന്നു വണ്ടി സ്റ്റാർട്ട് ആയി മുന്നോട്ട് എടുത്തു .

 

പുറകിൽ നിന്ന അക്ഷര അകത്തേക്ക് കയറി വന്നു അവൾ കയ്യിലുള്ള ബാഗ് സൈഡിൽ മുകളിൽ വച്ചു പിന്നെ എന്റെ സീറ്റിൽ വന്നു എന്റെ കൂടി ഇരുന്നു .

 

ഞാൻ ഞെട്ടി അവളെ നോക്കി

“എന്താ നിനക്ക് വല്ല പ്രശ്നവും ??”

അവൾ ചോദച്ചു

 

” മ്ച്ചും. ” ഞാൻ കാണിച്ചു

 

“ഹം… ”  അവൾ ചിരിച്ചു

 

അവൾ എന്റെ കൂടെ വന്നിരുന്ന കണ്ട് ക്ലാസ്സിലെ സകല എണ്ണവും ഞെട്ടി ഇരിക്കുവാണ്

 

“നിന്റെ സംശയം ഒക്കെ തീർന്ന??”

 

“പ്ലീസ് അക്ഷര ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് ഇനിയും പറ്റില്ല ഇത്രയും ദിവസം നീ എന്നെ അവഗണിച്ചു നടന്നപ്പോൾ ഞാൻ അനുഭവിച്ച വേദന എനിക്കെ അറിയൂ”

ഞാൻ കരച്ചിലിന്റ വക്കെത്തി

 

“അയ്യേ … ഇത്രേ ഉള്ളൂ നീ ഞാൻ നിന്നെ ഒന്ന് ചൂടാക്കാൻ അല്ലെ ഇത്രേം ദിവസം മൈൻഡ് ചെയ്യാഞ്ഞത് . ഇനി അങ്ങനെ ഒന്നും ചെയ്യില്ല ട്ടോ… എന്റെ മുത്താണ് ”

 

അവൾ അതും പറഞ്ഞു എന്നെ അവളുടെ തോളിലേക്ക് ചായ്ച്ചു

 

“അതേ എന്താ ഇവിടെ പരിപാടി ”

ഞങ്ങളുടെ ചെയ്തികൾ കണ്ടു ജെറിയാണ്

 

“ഇവിടെ ഒരു പരിപാടിയും ഇല്ല മോൻ പോ ”

അവൾ ജെറിയെ ചിരിച്ചു കൊണ്ട് തള്ളി

 

“ആ.. ആ… ആ നടക്കട്ടെ നടക്കട്ടെ… പിന്നെ ഇതിൽ ആളുകൾ ഒക്കെ ഉണ്ട് ന്ന ബോധം വേണേ രണ്ടിനും…  ചേട്ടാ പാട്ട് വെക്കേ…. കൂയ് … ”

 

ജെറി അതും പറഞ്ഞു ഫ്രണ്ടിലേക്ക് ഓടി

 

ബസിൽ പിന്നെ ഫുൾ പാട്ടും മേളവും ആയിരുന്നു

 

ഞാൻ ആണേൽ അവളുടെ തോളിൽ നിന്ന് എണീറ്റതെ ഇല്ല എന്തോ അവിടെ കിടക്കാൻ എന്തോ ഒരു സുഖം.

 

അന്ന് രാത്രി മുഴുവൻ ബസിൽ പാട്ടും കുറെ കഴിഞ്ഞപോൾ സിനിമയും ഇട്ടു ഞങ്ൾ

ആണേൽ ഓരോന്ന് സംസാരിച് ഇരുന്നു

അവളോട് എത്ര സംസാരിചിട്ടും എനിക്ക് മതിയാവുന്നില്ല എന്നതായിരുന്നു സത്യം

 

അങ്ങനെ പിറ്റേ ദിവസം വെളുപ്പിനെ വണ്ടി വയനാട് എത്തി . ഞങ്ൾക്ക് ബുക്ക് ചെയ്തിരുന്ന ഹോം സ്റ്റേ ക്ക് മുന്നിൽ വണ്ടി നിർത്തി . വണ്ടി നിയത്തിയതും അക്ഷര എന്നെ വിട്ട് എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് എണീറ്റ് പോയി ..

 

ക്ലസ്സിലെ മറ്റു വധൂരികൾ ഇതൊകെ കണ്ടു അന്തംവിട്ട് ഇരിക്കുവാണ്

 

“ഓഹോ .. അപ്പോ അവിടെ വരെ ഒക്കെ ആയി കാര്യങ്ങൾ ല്ലേ ”

ജെറി ഓടി വന്നു ചോദിച്ചു

“എന്ത് ”

” ഉം ഞാൻ കണ്ടു എല്ലാം ”

“എടാ പോടാ”-ഞാൻ അവനെ പിടിച്ചു തള്ളി

അങ്ങനെ ഞങ്ങളും ബസിൽ നിന്നും ഇറങ്ങി റൂമിലേക്ക് പോയി

ഒന്ന് ഡ്രസ് ഒക്കെ മാറി വരാൻ ഉള്ള

സമയമെ ഉണ്ടായിരുന്നുള്ളൂ

അവിടെ തന്നയുള്ള ഹോട്ടലിൽ കയറി

 

പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ൾ ഓരോ

സൈറ്റ് സന്ദർശിക്കാൻ ഇറങ്ങി

അപ്പോഴെല്ലാം അവൾ എന്റെ കൂടെ തന്നെ ആയിരുന്നു  അവൾ എന്റെ കൈയും കോർത്ത് പിടിച്ചാണ് എല്ലായ്പ്പോഴും നടന്നത് തന്നെ..

 

അങ്ങനെ ആ ദിവസം രാത്രി ഞങ്ൾ റൂമിൽ തിരികെ എത്തി ഹോട്ടൽകാർ ക്യാമ്പ് ഫയർ ഒക്കെ റെഡി ആക്കിയിരുന്നു

എല്ലാരും കൂടെ ക്യാമ്പ് ഫയറും ഒക്കെ സെറ്റ് ആക്കി ഡാൻസ് ഒക്കെ കളിച്ചു ഒരു പരുവം  ആയി അവസാനം റൂമുകളിലേക്ക് തിരിച്ചു പോയി

ഞാൻ റൂമിൽ ചെന്നു ജെറിയും ടീമും അടുത്ത അടിക്കുള്ള വട്ടം കൂട്ടുവാണ്

ഞാൻ അവരുട ഒപ്പം ചുമ്മ പോയി ഇരുന്നു

ജെറി എനിക്ക് വേണ്ടി കൊണ്ടുവന്ന ബിയർ എടുത്ത് എനിക്ക് തന്നു

ഞാൻ അതും കുടിച്ചു ഇരുന്നു മഹേഷ് സറും അവന്മാരുടെ ഒപ്പം കൂടിയിട്ടുണ്ട് ആകെ ഫുൾ രസം . അങ്ങനെ ഇരിക്കുമ്പോ ആണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വരുന്നത്

ഞാൻ നോക്കിയപ്പോൾ അക്ഷരയാണ്

 

“ടാ റൂമിലേക്ക് വന്നേ വേഗം ”

 

“എന്തിന് പോടി”

 

“പ്ഫ മര്യാദക്ക് വാടാ ”

 

“എന്തിന് … നീ പൊക്കെ നാളെ കാണാം ഇനി”

 

“നീ വരുന്നോ ഇല്ലയോ… വന്നില്ലേൽ പിന്നെ എന്നെ ഇനി കാണണ്ടേ നീ”

 

“അക്ഷര നീ എന്താ പറയുന്നേ ഇപോ വന്ന എങ്ങന അവിടെ വേറെ പിള്ളേർ ഒക്കെ ഇല്ലേ ആകെ സീൻ ആവും ”

 

” ഒരു സീനും ഇല്ല അവർ എല്ലാം 8 ആം നമ്പർ മുറിയിൽ ഇരുന്ന് ചീട്ടു ക്ളിക്കുവാ മിസ് ഒക്കെ ഉണ്ട് ഞാൻ ഇവിടെ 7 ആം നമ്പർ മുറിയിൽ ഉണ്ട് ഒറ്റക്ക്. തലവേദന ന്നും പറഞ്ഞു കിടക്കുവാ നീ വേഗം വ”

 

“എടി എന്നാലും ആരെങ്കിലും കണ്ടാൽ”

 

“നീ വരുന്നോ ഇല്ലയോ… വന്നില്ലേൽ പിന്നെ എന്ന മറന്നേക്കൂ”

 

“അയ്യോ വേണ്ട ഞാൻ …. ഞാൻ വരാം”

 

“ആ വേഗം വ”

 

ഞാൻ ഫോണ് മാറ്റി വച്ചു നോക്കിയപ്പോൾ റൂമിൽ അവന്മാരും സറും ഒക്കെ വട്ടം കൂടെ ഫുൾ അടിയും ബഹളവും ആണ് , ഞാൻ അവർ ശ്രദ്ധിക്കാത്ത രീതിയിൽ റൂമിന് പുറത്ത് ഇറങ്ങി .. സമയം നന്നേ വൈകിയ കൊണ്ട് ലൈറ്റ് ഒക്കെ കുറവ് ആയിരുന്നു

ഞാൻ പതിയെ നടന്നു ലേഡീസ് ന്റെ റൂമിന്റെ അടുത്ത് എത്തി .

അവൾ പറഞ്ഞ പോലെ തന്നെ 8ആം നമ്പർ റൂമിൽ ബഹളവും ചിരിയും കേൾക്കുന്നുണ്ട്

ഞാൻ അതിനെ കടന്നു 7 ആം.നമ്പർ റൂമിനു മുന്നിൽ എത്തി ഡോർ തുറന്നു കിടക്കുകയാണ് .. ഞാൻ അല്പം ഭയത്തോടെ അകത്തേക്ക് കയറി റൂമിൽ അരണ്ട വെളിച്ചമേ ഉള്ളൂ,  ബെഡിൽ ആരോ കിടപ്പുണ്ട്

 

“അക്ഷര…”

 

ഞാൻ പതിയെ വിളിച്ചു

 

മറുപടി ഒന്നും വന്നില്ല

 

“അക്ഷ ”

ഞാൻ അതും പറഞ്ഞു ആ രൂപത്തിൽ മൂടിയിരുന്ന ബെഡ് ഷീറ്റ് വലിച്ചു

 

“ഹയ്യോ ആരാ….. … ആരാ ഓടി വരണേ…. ”

ആ രൂപം ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടു  ചാടി എണീറ്റ് കട്ടിലിൽ നിന്നും ഇറങ്ങി അപ്പുറത്തെ റൂമിൽ നിന്നും ആരൊക്കെയോ ഓടി വരുന്ന ശബ്ദം ..

 

നല്ല പരിചയം ഉള്ള ശബ്‌ദം…

എന്താ സംഭവിക്കുന്നത് ന്ന് അറിയാതെ സ്തബ്ധനായി ഞാൻ നിന്നു.

 

പെട്ടെന്ന് ഓടി വന്ന ആരോ ആ റൂമിലെ ലൈറ്റിന്റെ സ്വിച്ചിട്ടു

 

“കിരണേ… നീ….????”

 

അതും പറഞ്ഞു ബെഡ്ഷീറ്റ് മൂടി നിന്ന ആ രൂപത്തെ കണ്ടു ഞാൻ ഞെട്ടി

 

“സൗമ്യ മിസ്”

എന്റെ വായിൽ ആ പേര് വന്നു

 

 

(തുടരും…)

a
WRITTEN BY

admin

Responses (0 )



















Related posts